Saturday, 6 June 2015

ടിയാനൻമെൻ കൂട്ടക്കൊല

Keralakaumudi's photo.

കുപ്രസിദ്ധമായ ടിയാനൻമെൻ കൂട്ടക്കൊല നടന്നത് 1989ൽ ഇതേദിവസമാണ്. അഴിമതി ഇല്ലാതാക്കാനും രാഷ്ട്രീയ പരിഷ്കാരങ്ങൾക്കുമായി നിലകൊണ്ട ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുൻ ജനറൽ സെക്രട്ടറി ഹു യൊബാംഗിന്റെ മരണത്തിൽ അനുശോചിക്കാനായി ആയിരത്തിലധികം സർവകലാശാല വിദ്യാർത്ഥികൾ 1989 ഏപ്രിൽ 17ന് ബെയ്ജിംഗിലെ ടിയാനൻമെൻ ചത്വരത്തിൽ ഒത്തുകൂടി. അവർ പത്രസ്വാതന്ത്ര്യത്തിനും ജനാധിപത്യ പരിഷ്കാരങ്ങൾക്കുമായി മുദ്രാവാക്യം മുഴക്കി. വളരെ വേഗം തന്നെ ഇത് മറ്റു നഗരങ്ങളിലേക്കും സർവകലാശാലകളിലേക്കും വ്യാപിച്ചു, വലിയൊരു ജനകീയമുന്നേറ്റമായി മാറി. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ബെയ്ജിംഗിൽ പട്ടാളനിയമം പ്രഖ്യാപിച്ചു. ജൂൺ നാലിന് മൂന്നുലക്ഷത്തോളം വരുന്ന ചൈനീസ് പട്ടാളക്കാർ ഇരച്ചുകയറുകയും വെടിയുതിർക്കുകയും ചെയ്തു. മൂവായിരത്തോളം പേർ കൊല്ലപ്പെട്ടു. സൈനികരടക്കം 247പേർ കൊല്ലപ്പെട്ടുള്ളൂവെന്നാണ് ചൈനീസ് ഗവൺമെന്റിന്റെ കണക്ക്.

Search This Blog