Monday 26 November 2018

ഇന്ന് നവംബർ 26. ഭരണഘടനാ ദിനം. നമ്മുടെ ഭരണഘടനയ്ക്കായി ഒരു ദിനം.

 നവംബർ 26. ഭരണഘടനാ ദിനം. നമ്മുടെ ഭരണഘടനയ്ക്കായി ഒരു ദിനം.

Courtesy- Manoramaonline -Ambika Devi -Charithranweshikal


 Image may contain: 1 person, glasses and text
ഇന്ത്യയുടെ അടിസ്ഥാന നിയമസംഹിതയാണ് ഭരണഘടന. നമ്മുടെ രാഷ്ട്രത്തിന്റെ ഉന്നതമായ മൂല്യങ്ങളും ജനങ്ങളുടെ അഭിലാഷങ്ങളും അതിലുൾക്കൊള്ളുന്നു. ഭാരതത്തിന്റെ സമ്പന്നമായ സംസ്കാരവും ദേശീയപ്രസ്ഥാനത്തിന്റെ പൈതൃകവും ഭരണഘടനയുടെ രൂപീകരണത്തെ സ്വാധീനിച്ചിട്ടുണ്ട്. ഭരണഘടനാ നിർമാണസഭയിൽ നടന്ന ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയുമാണ് ഇന്ത്യയുടെ ഭരണഘടന പ്രായോഗികരൂപം കൈക്കൊണ്ടത്. മറ്റനേകം ഭരണഘടനകൾ അവ രേഖപ്പെടുത്തിയ കടലാസിനൊപ്പം നശിച്ചുപോയിട്ടും നമ്മുടെ ഭരണഘടന കാലാതീതമായി നിലകൊള്ളുന്നു.

ഭരണഘടനാദിനം

2015 മുതലാണ് നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നത്. സംവിധാൻ ദിവസ് എന്നാണ് ഈ ദിനത്തിന്റെ പേര്. മുൻപു ദേശീയ നിയമദിനമായിരുന്നു. ഭരണഘടനാ നിർമാണസഭ ഭരണഘടന അംഗീകരിച്ച 1949 നവംബർ 26ന്റെ ഓർമ പുതുക്കലാണിത്.
നമുക്ക് നമ്മുടെ ഭരണഘടനയെപ്പറ്റി ചുരുക്കത്തിൽ ഒറ്റനോട്ടത്തിൽ കുറച്ചു വിവരങ്ങൾ എങ്കിലും അറിഞ്ഞിരിക്കേണ്ടതുണ്ട്.
∙ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടന.
∙നൂറിലധികം ഭേദഗതികൾ.‌
∙രൂപീകരണവേളയിൽ ആമുഖം, 395 വകുപ്പുകൾ, 22 അധ്യായങ്ങൾ, 8 പട്ടികകൾ, 145000 വാക്കുകൾ.
∙ഭരണഘടനാ നിർമാണത്തിനായി 2 വർഷം 11 മാസം 17 ദിവസം.
∙165 യോഗങ്ങൾ, 23 കമ്മിറ്റികൾ.
∙ഭരണഘടനാ നിർമാണസമിതിയിൽ 389 അംഗങ്ങൾ.
∙വിഭജനശേഷം 299 അംഗങ്ങൾ.
∙ഒപ്പുവച്ചത് 284 പേർ.
∙ഇപ്പോൾ 395 വകുപ്പുകൾ, 25 അധ്യായങ്ങൾ, 12 പട്ടികകൾ.
പ്രധാന സവിശേഷതകൾ
∙പാർലമെന്ററി ജനാധിപത്യം
∙ഫെഡറലിസം ∙മൗലികാവകാശങ്ങൾ
∙മതേതരത്വം ∙അധികാര വിഭജനം
∙വ്യക്തി സ്വാതന്ത്ര്യം ∙സാമൂഹികനീതി
∙സാർവത്രിക വോട്ടവകാശം
∙ന്യൂനപക്ഷങ്ങളോടും വൈവിധ്യങ്ങളോടും ആദരം.
റിപ്പബ്ലിക്
പ്പെട്ട രാഷ്ട്രത്തലവനുള്ള രാജ്യമാണ് റിപ്പബ്ലിക്. ഇന്ത്യയുടെ രാഷ്ട്രത്തലവനായ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ടയാളാണ്.
ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് ‘ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതി സമത്വ, മതേതര, ജനാധിപത്യ, റിപ്പബ്ലിക്കാക്കി മാറ്റുന്നു’ എന്ന വാചകത്തോടെയാണ്. 1946 ഡിസംബർ 13–ാം തീയതി ജവാഹർലാൽ നെഹ്റു അവതരിപ്പിച്ച ലക്ഷ്യ പ്രമേയമാണ് (Objective Resolution) പിന്നീട് ആമുഖമായി മാറിയത്. ഭരണഘടനയുടെ തത്വങ്ങളും ആശയങ്ങളും ആമുഖത്തിൽ ചുരുക്കി അവതരിപ്പിച്ചിരിക്കുന്നു. 1976ലാണ് ആമുഖം ആദ്യമായി ഭേദഗതി ചെയ്യുന്നത്. 42–ാം ഭേദഗതിയിലൂടെ ആമുഖത്തിൽ സോഷ്യലിസം, മതേതരത്വം, അഖണ്ഡത എന്നീ വാക്കുകൾ കൂട്ടിച്ചേർത്തു.
ഭേദഗതി
ഭരണഘടനയിൽ വരുത്തുന്ന കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളുമാണ് ഭേദഗതി എന്നറിയപ്പെടുന്നത്. ഭരണഘടനയെ സജീവമാക്കി നിർത്തുന്നതു ഭേദഗതികളാണ്. ഭരണഘടനയുടെ 368–ാം വകുപ്പിൽ ഭേദഗതിയെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നു.
നാം സ്വീകരിച്ച ആശയങ്ങൾ
ബ്രിട്ടൻ – കേവല ഭൂരിപക്ഷ സമ്പ്രദായം, നിയമവാഴ്ച, പാർലമെന്ററി ഭരണ സമ്പ്രദായം, നിയമനിർമാണ നടപടിക്രമം, സ്പീക്കർ പദവി.
അമേരിക്ക– മൗലികാവകാശങ്ങൾ, ആമുഖം, നീതിന്യായ സ്വാതന്ത്ര്യവും പുനരവലോകനാധികാരവും.
കാനഡ – അർധ ഫെഡറൽ സംവിധാനം, അവശിഷ്ടാധികാരങ്ങൾ.
അയർലൻഡ് – നിർദേശക തത്വങ്ങൾ
ജർമനി – അടിയന്തരാവസ്ഥ
ഫ്രാൻസ് – സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, റിപ്പബ്ലിക് എന്ന ആശയം.
ഓസ്ട്രേലിയ – കൺകറന്റ് ലിസ്റ്റ്
ദക്ഷിണാഫ്രിക്ക – ഭരണഘടനാ ഭേദഗതി.

ഭരണഘടനാ നിര്‍മ്മാണ സഭയിലെ മലയാളി വനിതകള്‍

 ഭരണഘടനാ നിര്‍മ്മാണ സഭയിലെ മലയാളി വനിതകള്‍

Courtesy: Dool News



ദാക്ഷായണി വേലായുധന്‍, അമ്മു സ്വാമിനാഥന്‍, ആനി മസ്‌കരീന്. 1949 നവംബര്‍ 26 ന് ഡോ ബി.ആര്‍. അംബേദ്കര്‍ നേതൃത്വം നല്‍കിയ ഭരണഘടനാ നിര്‍മ്മാണ സഭയിലുണ്ടായിരുന്നു മൂന്ന് മലയാളി സ്ത്രീകളാണിവര്‍. 299 പേരുണ്ടായിരുന്ന തെരഞ്ഞെടുക്കപ്പെട്ട ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ആകെ ഉണ്ടായിരുന്നത് 15 വനിതകള്‍. കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഏക ദളിത് വനിത ദാക്ഷായണി വേലായുധന്‍ ഉള്‍പ്പെടെ അവരില്‍ മൂന്നു പേര്‍ കേരളത്തില്‍ നിന്നായിരുന്നു.

Sunday 25 November 2018

ബ്രിട്ടീഷുകാരുടെ വരവും മുഗളരുടെ പതനവും

ബ്രിട്ടീഷുകാരുടെ വരവും മുഗളരുടെ പതനവും 


Courtesy:  Sheriff Chunkathara-Charithranveshikal

 Image may contain: sky, stripes, cloud, outdoor and nature




1580 ഇല്‍ പോര്‍ച്ചുഗലും സ്പെയിനും ഒരു രാഷ്ട്രീയഘടകമായി തീരുകയും മതഭ്രാന്തനായ ഫിലിപ്പ് രണ്ടാമന്‍ അധികാരത്തില്‍ എത്തുകയും ചെയ്തു. കത്തോലിക്കരല്ലാത്ത എല്ലാവരെയും ലിസ്ബണ്‍ തുറമുഖത്ത് നിന്നും പുറത്താക്കിയ ഫിലിപ് രണ്ടാമന്‍ കാരണം ഡച്ചുകാര്‍ക്ക് വ്യാപാരനഷ്ടമുണ്ടായി. ഇന്ത്യയുമായി ഒരു വ്യാപാരബന്ധം ഉണ്ടാകാന്‍ ഇത് കാരണമായി. 1595 ഇല്‍ സ്ഥാപിച്ച യുനൈറ്റഡ്ഈസ്റ്റ്‌ ഇന്ത്യ കമ്പനി കേരളത്തില്‍ എത്തുകയും കച്ചവടലാഭം ഉണ്ടാകുകയും ചെയ്തു. പിന്നീട് കേരളത്തിലേക്ക് ഡച്ച് കപ്പലുകളുടെ പ്രവാഹം ഉണ്ടായി. ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ക്ക് പോര്‍ച്ചുഗീസ്കാര്‍ നല്‍കിയതിലും കൂടുതല്‍ വിലക്കാന് ഡച്ചുകാര്‍ സുഗന്ധവ്യഞ്ജനങ്ങള്‍ നല്‍കിയത്, ഇതില്‍ പ്രകോപിതരായ ബ്രിട്ടന്‍ കച്ചവടക്കാര്‍ ഇന്ത്യയുമായി നേരിട്ട് വ്യാപാരബന്ധം സ്ഥാപികുന്നതിനെ കുറിച്ച് ചിന്തിച്ചു. ഡച്ച് ഈസ്റ്റ്‌ ഇന്ത്യ കമ്പനി മാതൃകയില്‍ ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനി രജിസ്ടര്‍ ചെയ്തു. 125 ഓഹരി ഉടമകള്‍ അടങ്ങിയ കമ്പനിയെ സമയമെടുത്താണ് എലിസബത്ത് രാജ്ഞി അംഗീകരിച്ചത്. 1601 ഏപ്രില്‍ 21 നു ജെയിംസ് ലങ്കാസ്ട റുടെ നേതൃത്വത്തില്‍ കമ്പനിയുടെ ആദ്യ കപ്പല്‍ ലണ്ടന്‍ നഗരം വിട്ടു.
പോര്‍ച്ചുഗീസുകാര്‍ക്കും ഡച്ച്കാര്‍ക്കും വലിയ സ്വാധീനമില്ലാത്ത ഭാഗങ്ങളില്‍ കച്ചവടം നടത്തി കമ്പനി കപ്പല്‍ ലണ്ടന്‍ തീരത്തണഞ്ഞത് അളവറ്റ സമ്പത്തുമായാണ്. പിന്നീട് ബ്രിട്ടനില്‍ നിന്നും ധാരാളം കപ്പലുകള്‍ ഇന്ത്യ ലക്ഷ്യമാക്കി നീങ്ങുകയും സാമ്പത്തിക ലാഭം ഉണ്ടാക്കുകയും ചെയ്തു. ഇതിനകം പോര്ച്ചുഗീസുകാരെന്ന പോലെ ഡച്ചുകാരും ഇന്ത്യയില്‍ ശക്തമായി നിലകൊണ്ടിരിന്നു. തുറമുഖ നഗരങ്ങള്‍ക്കപ്പുറം ഇന്ത്യയെന്ന മഹാരാജ്യത്തെ കണ്ടെത്തുനമെന്നു കമ്പനി താരുമാനിച്ചു, കേട്ടറിഞ്ഞ ഇന്ത്യന്‍ രാജാക്കന്മാരുമായി സൌഹൃദവും അത് വഴി വലിയ തോതില്‍ വ്യാപാരബന്ധവും ഉണ്ടാക്കണമെന്ന ലക്ഷ്യത്തില്‍ കമ്പനിയുടെ കപ്പല്‍ സൂറത്ത് തുറമുഖത്തു അടുത്തു. കപ്പിത്താന്‍ വില്യം ഹോക്കിന്‍സ് അക്ബര്‍ ചക്രവര്‍ത്തിയുടെ രാജ്യത്തേക്ക് നീങ്ങി. ആഗ്രയില്‍ എത്തിയപ്പോയാണ് ജഹാംഗീര്‍ ചക്രവര്‍ത്തിയാണ് അധികാരി എന്ന് ഹോക്കിന്‍സ് അറിയുന്നത്. നല്ല സ്വീകരണമാണ് ഹോക്കിന്സിനു ലഭിച്ചതെങ്കിലും വ്യാപാരബന്ധത്തിനു ജഹാംഗീര്‍ തയാറായില്ല.
ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യാ കബനി വീണ്ടും രാജാവിനെ കാണുകയും ഒരു നയതന്ത്ര വിദക്തനെ ആവിശ്യപ്പെടുകയും ചെയ്തു. ആവിശ്യം അംഗീകരിച്ച രാജാവ് പാര്‍ലമെന്റ് അംഗം തോമസ്‌ മുറേയെ കമ്പനി സ്ഥാനപതിയായി നിയമിച്ചു. മുറെ ജഹാംഗീറുമായി സൌഹൃദം ഉണ്ടാക്കുകയും സൂററ്റില്‍ പാണ്ടികശാല സ്ഥാപിക്കുകയും ചെയ്തു. ഇത് ഡച്ചുകാരും ബ്രിട്ടീഷുകാരും തമ്മില്‍ പരസ്യമായ വൈരത്തിന് കാരണമായി. കൊണ്ടും കൊടുത്തും കമ്പനി വളര്‍ന്നു കൊണ്ടിരുന്നു. സുരക്ഷിതാമായ ഒരു താവളമെന്ന നിലയില്‍ വെങ്കിടാദ്രി വെങ്കടപ്പ നായിക്കരില്‍ നിന്നും മദിരാശി വിലക്ക് വാങ്ങുകയും സെന്റ്‌ ജോര്‍ജ്ജ് കോട്ടയുടെ നിര്‍മ്മാണം തുടങ്ങുകയും ചെയ്തു. പതിനാല് വര്‍ഷം കൊണ്ടാണ് കോട്ട പണിതീര്‍ത്തത്. കോട്ടയ്ക്കു ചുറ്റും ഒരു നഗരം രൂപപ്പെടുകയും മദിരാശി പ്രസിഡന്‍സി എന്നറിയപ്പെടുകയും ചെയ്തു. പതിയെ വിശാഖപട്ടണമൊക്കെ മദിരാശി പ്രസിഡന്സിക്ക് കീഴില്‍ വന്നു.
ഈ സമയത്ത് മുഗള്‍രാജവംശത്തില്‍ ആഭ്യന്തരകലാപം തുടങ്ങിരുന്നു. ബാല്യത്തിലെ അമ്മ നഷ്ടപെട്ട ജഹാംഗീറിന്‍റെ പുത്രന്‍ ഷാജഹാനോട് അകബ്ര്‍ അമിത വാത്സല്യം പ്രകടിപ്പിച്ചിരുന്നു. ഒരു മുഗള്‍ രാജാവിനു കിട്ടേണ്ട എല്ലാ ശിക്ഷണങ്ങളും നല്കിയതും അക്ബര്‍ തന്നെയാണ്. അക്ബറിന്റെ കാലശേഷം ജഹാംഗീര്‍ ചക്രവര്‍ത്തി അധികാരത്തില്‍ വരികയും ഷാജഹാന്‍റെ നേതൃത്വത്തില്‍ രജപുത്രരായിരുന്ന അമര്‍സിംഗ് രണ്ടാമനേയും ഡക്കാനിലെ ലോധിയെയും കീഴടക്കി സാമ്രാജ്യം വിപുലപ്പെടുത്തി. ജഹാംഗീറിന്‍റെ പത്നി നൂര്‍ജഹാന്‍ തന്‍റെ ആദ്യ വിവാഹത്തിലെ മകളെ ഷാജഹാന്‍റെ അനിയനെകൊണ്ട് വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചതു അധികാര വടംവലിക്കു കാരണമായി. (ഇതേ നൂര്‍ജഹാന്റെ സഹോദര പുത്രിയാണ് മുംതാസ് മഹല്‍)
ജഹാംഗീറിന്‍റെ മരണശേഷം അധികാരത്തിലെത്തിയ ഷാജഹാന്‍ തന്‍റെ വഴിമുടക്കിയവരെയെല്ലാം തടവിലാക്കി. നൂര്‍ജഹാനെയും. ഷാജഹാന്‍റെ സമ്മതത്തോടെ ബ്രിട്ടീഷുകാര്‍ കല്‍ക്കത്തയില്‍ പാണ്ടികശാല സ്ഥാപിചു ബംഗാള്‍ നവാബിന്‍റെ അധികാരത്തെ ചോദ്യം ചെയ്യുന്നത് വരെ കാര്യങ്ങള്‍ എത്തി. നവാബുമയുള്ള പോരാട്ടത്തില്‍ പരാജയപെട്ട കമ്പനി പിന്‍വലിഞ്ഞു.മുഗള്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു ഗോവിന്ദപുരിയുടെയും കല്‍ക്കത്തയുടെയും ജമീന്ദാരി കരസ്ഥമാക്കി. നവാബിനെ പ്രകോപ്പിക്കാതെ വില്യം കോട്ടയും പണിതു. താമസിയാതെ ബംഗാള്‍ പ്രസിഡന്‍സി രൂപം കൊണ്ടു. ഈ സമയത്ത് തന്നെയാണ് ചാള്‍സ് ഒന്നാമന്‍ ബ്രിട്ടന്‍റെ ഭരണം എല്ക്കുന്നത്. മോശമായ ഭരണം ബ്രിട്ടനില്‍ അഭ്യന്തരയുദ്ധം ശക്തമായി. രാജഭരണം ദൈവികമാണെന്നു വിശ്വസിച്ച ചാള്‍സ് രാജാവ് പതിനൊന്നു വര്‍ഷക്കാലം പാര്‍ല്മെന്റ്റ് വിളിച്ചിരുന്നില്ല. കത്തോലീക്ക വിശ്വാസത്തിലെ പ്യൂരിറ്റന്‍ വാദം തന്നെയായിരുന്നു ആഭ്യന്തരയുദ്ധത്തിന്‍റെ പ്രധാന കാരണം. പാര്‍ലമെന്റ്വാദികളും രാജപക്ഷവാദികളും തമ്മിലുള്ള യുദ്ധത്തിലേക്ക് അയര്‍ലന്റും സ്കോട്ട്ലന്റ് സഖ്യം ചേര്‍ന്നു. ചാള്‍സ് ഒന്നാമന്‍റെ മരണത്തിലാണ് യുദ്ധം അവസാനിച്ചത്‌. അഭ്യന്തരയുദ്ധം കമ്പനിയെ നന്നായി സഹായിച്ചു. കമ്പനിക്ക് ബ്രിട്ടനിലെ രാജാവിനോടുള്ള വിധേയത്വം കുറച്ചു കാലത്തെങ്കിലും ഇല്ലാതായി. സ്വതന്ത്രമായി ഭരണം നടത്താന്‍ സാധിച്ചു. ചാള്‍സ് രണ്ടാമന്‍ ബ്രിട്ടനില്‍ അധികാരമേറ്റു. പോര്‍ച്ചുഗീസ് രാജകുമാരിയെ വിവാഹം ചെയ്തതിലൂടെ ഇന്ത്യയിലെ ബോംബെ ദ്വീപുകള്‍ ചാള്‍സിനു വിവാഹസമ്മാനമായി ലഭിച്ചു. താമസിയാതെ കമ്പനിക്ക് വാടകക് നല്‍കിയ ദ്വീപിനോട് ചേര്‍ന്ന ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ബോംബെ പ്രസിഡന്‍സി നിലവില്‍ വന്നു.
ഈ സമയത്ത് ഷാജഹാന്‍റെ മക്കളായ മുറാദും ഔറഗസീബും കാണ്ഡഹാറും അഫ്ഗാനും കീഴടക്കി മുഗള്‍ സാമ്രാജ്യം വിപുലപ്പെടുത്തിയിരുന്നു. ഷാജഹാന്‍ബാദും ജുമാമസ്ജിദും താജ്മാഹലും പണികഴിപ്പിച്ച ഷാജഹാനും ഔറഗസീബും തമ്മില്‍ അകാരണമായ അല്ലെങ്കില്‍ അപ്രഘ്യാപിത ശത്രുതയിലായിരുന്നു. മുതാംസ്മഹല്‍ 14 കുഞ്ഞുങ്ങളെ പ്രസവിച്ചെങ്കിലും അതിജീവിച്ചത് എഴു കുഞ്ഞുങ്ങള്‍ മാത്രമാണ്. ജഹനാര, ധാരാ, ശാഷുജ,രോഷ്നാര, ഔറഗസീബ,മുറാദ്,ഗുഹാര എന്നിവര്‍ മാത്രമാണ്. ഗൌഹാരയെ പ്രസവിച്ചതിനു ശേഷം മുംതാസ് മരണപ്പെടുകയും ചെയ്തു. ഔറഗസീബിന്‍റെ ജനന സമയത്ത് കൊട്ടരം ജ്യോതിഷി ഔറഗസീബ കാരണം ഷാജഹാന്‍ കൊല്ലപ്പെടുമെന്ന് പ്രവചിച്ചു. ഇത് കാരണം ഷാജഹാന്‍ മകനെ അകറ്റിനിര്‍ത്തിയിരുന്നു. ബാല്യത്തില്‍ തന്നെ ഒറ്റപെട്ട ഔറഗസീബു മതപഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ഖുറാനും ഹദീസും ഹൃദിസ്ഥമാക്കി. ദൈവം മാത്രമാണ് തന്‍റെ കൂടെയുള്ളതെന്നു ഉറച്ചു വിശ്വസിച്ചു. യൌവനകാലത്തും ഷാജഹാന്‍ ഔറഗസീബിനെ മാറ്റിനിര്‍ത്തി. ലോകത്തിന്‍റെ മുന്‍പില്‍ ധര്മ്മിഷ്ടനായ ഷാജഹാന്‍ പക്ഷേ മകനോട്‌ നീതികാണിച്ചില്ല.
മുഗള്‍രീതി അനുസരിച്ച് മൂത്തമകനായ ധാരയാണ് ഷാജഹാനു ശേഷം അധികാരത്തില്‍ വരേണ്ടിയിരുന്നത്. പക്ഷേ ഷാജഹാന് ഔറഗസീബിനെ കുറിച്ച് കുപ്രചാരണം നടത്തുന്നത് ധാരയാനെന്നു വിശ്വസിച്ച ഔറഗസീബും ധാരയും അത്ര സുഖകരമായ ബന്ധമല്ല ഉണ്ടായിരുന്നത്. സുഖലോലുപനായ ധാര ഷാജഹാന്റെ വിഷയാസക്തിക്ക് കൂട്ട് നിന്നു. ഹൈന്ദവധര്‍മ്മങ്ങളെ കുറിച്ചും ഉപനിഷത്തുക്കളെ കുറിച്ചും പഠിക്കാന്‍ തയ്യറായ ധാര ഉപനിഷത്തുകള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ തയ്യാറായി. തീവ്രഇസ്ലാമിക വാദിയായ ഔറഗസീബിനെ ഇതെല്ലം രോക്ഷാകൂലനാക്കി. ഔറഗസീബു മുഗള്‍ സാമ്രാജ്യം വികസിപ്പിക്കുമ്പോള്‍ ധൂര്‍ത്തിലായിരുന്നു ഷാജഹാനും ധാരയും. ഷാജഹാനെ മുന്‍നിര്‍ത്തി ധാര തന്നെയാണ് ഭരണം മടത്തിയിരുന്നത്. തീവ്ര വിശ്വാസിയായ ഔറഗസീബു കീഴടക്കിയ രജപുത്രരെ അടക്കം മതപരിവര്‍ത്തനം ചെയ്തു. അവസാനം ആഗ്രയിലേക്ക് തന്നെ പടയോട്ടം നടത്തുകയും ചെയ്തു. ധാരയും ഔറഗസീബും നേര്‍ക്കുനേര്‍ നടത്തിയ യുദ്ധത്തില്‍ വിജയം ഔറഗസീബിനായിരുന്നു. ധാരയെ വധിച്ച ഔറഗസീബ മൃതദേഹം ഹുമയൂണിന്‍റെ ശവകുടീരത്തില്‍ അടക്കി. അതിനു ശേഷം ആഗ്രാകോട്ടയില്‍ പിതാവ് ഷാജഹാനെയും തടവിലാക്കി. മരണം വരെ ഷാജഹാന്‍ ഈ തടവറയില്‍ ആയിരുന്നു. ഇന്ത്യ ചരിത്രത്തില്‍ മതങ്ങളെ തമ്മില്‍ അടുക്കനാകത്ത വിധം അകറ്റിയത് ഔറഗസീബആണ്. സിഖു ഗുരു തേജ്ബഹാദൂര്‍ സിങ്ങിനെ വധിച്ചതും ഔറഗസീബു ആണ്( സിഖ്കാര്‍ക്കുള്ള മുസ്ലിം വിരോധം ഇക്കാരണം കൊണ്ട് ഉണ്ടായതാണ്. വിഭജനസമയത്ത് വാഗയില്‍ മുസ്ലിംവിരുദ്ധ കലാപം നടത്തിയതും സിഖികാരാന്). ഔറഗസീബിന്‍റെ മക്കള്‍ തന്നെ‍ അദേഹത്തിന് എതിരെ പടപ്പുറപ്പാട് തുടങ്ങി. അവരോടെല്ലാം എതിരിട്ടു. ഔറഗസീബു മരണപ്പെടുന്നത് വരെ ഒരാളോടും പരാജയപെട്ടില്ല. ഇതെല്ലാം കമ്പനിക്ക് സഹായകമായി. . ബ്രിട്ടനില്‍ നിന്നും ഉണ്ടായ മറ്റൊരു കമ്പനി ഉണ്ടായെങ്കിലും അവസാനം പുതിയ കമ്പനി ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയില്‍ ലയിച്ചു. ഫലമായി കമ്പനിയുടെ അധികാരശക്തികള്‍ വര്‍ദ്ധിക്കുകയും ചെയ്തു.
ഔറഗസീബിനു ശേഷം നിരന്തര പോരാട്ടത്തിനു ശേഷം ഷാആലം എന്ന ബഹദൂര്‍ഷാ മുഗള്‍ ഭരണം ഏറ്റെടുത്തു. അധികാരത്തിനോട് ഭ്രമം ഇല്ലാതിരുന്ന ബഹദൂര്‍ഷാ സാമന്ത രാജ്യങ്ങളെല്ലാം സ്വതന്ത്രമാക്കി. ഇത് പക്ഷേ കമ്പനിക്ക് തിരിച്ചടിയായി. ബംഗാളിലെ മാറിവന്ന നവാബുമാരെല്ലാം കമ്പനിക്ക് മേല്‍ നികുതി ചുമത്താന്‍ ആരംഭിച്ചു. സിറാജുഉദ്ദുള കമ്പനിയുടെ പ്രധാന ശത്രുവായി മാറി. കൊല്‍ക്കത്തയിലേ വില്യം കോട്ട നവാബ് പിടിച്ചെടുത്തു.ബംഗാള്‍ തീരത്തുനിന്നും കമ്പനികപ്പലുകള്‍ക്ക് പിന്‍വാങ്ങേണ്ടി വന്നു. പാണ്ടികശാലകളില്‍ നിന്നും പിടിച്ച നൂറിലധികം ഇംഗ്ലീഷുകാരെ കൂട്ടത്തോടെ ചെറിയ തടവറകളില്‍ അടച്ചു. അതില്‍ പലരും ഒരു രാത്രിപുലരുന്നതിനു മുന്‍പ് മരണപെട്ടു. ഇതിനെല്ലാം സഹായത്തിനു ഫ്രഞ്ച് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ സഹായവും നവാബിന് ഉണ്ടായിരുന്നു.
നവാബിനോട് പോരാട്ടത്തിനു ഇറങ്ങാന്‍ മദിരാശിയില്‍ നിന്നും റോബര്‍ട്ട് ക്ലൈവിന്‍റെ സൈന്യം പുറപ്പെട്ടു. യൂറോപ്പ്യന്‍റെ ചതി ആവര്‍ത്തിക്കപെട്ടു. നവാബിന്‍റെ സഹോദരിയെയും സേനാപതി മിര്‍ജാഫറിനെയും കമ്പനി സ്വാധീനിച്ചു. കമ്പനിയുടെ സൈന്യത്തിന്‍റെ പതിനെഴ് ഇരട്ടി വരുന്ന ബംഗാള്‍ സൈന്യത്തിന്‍റെ സേനാപതി യുദ്ധത്തിനിടെ തിരിഞ്ഞു കൊത്തി. നവാബിനെ ചതിയിലൂടെ കൊലപ്പെടുത്തിയ മിര്‍ജാഫര്‍ നാവാബ് ആയി. അതികം താമസിയാതെ മിര്‍ജാഫര്‍ കമ്പനിയുമായി പിണങ്ങി ഡച്ച്കാരുമായി സഖ്യത്തിലായി ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്കെതിരെ നീങ്ങി. ശക്തമായ പോരാട്ടം നടന്നു. ബ്രിട്ടന് തന്നെ ആയിരുന്നു അവസാനവിജയം.(പ്ലാസി യുദ്ധം ) മിര്‍ജാഫറിനെ പുറത്താക്കിയ കമ്പനി അമ്മാവന്‍ മിര്‍ കാസിമിനെ നവാബായി വാഴിച്ചു.
ഇതിനിടയിലാണ് പഷ്തൂണ്‍ കൊള്ളക്കാര്‍ അഹമ്മദ് ഷാധുരാനയുടെ(അബ്ദാലി) നേതൃത്വത്തില്‍ ഡല്‍ഹി ആക്രമിക്കുന്നത്. മുഗള്‍ സൈന്യം ദയനീയമായി പരാജയപ്പെടുകയും പഷ്തൂണുകള്‍ മുഗള്‍ ഖജനാവ് കൊള്ളയടിക്കുകയും ചെയ്തു. പഷ്തൂനുകള്‍ക്കെതിരെ മറാത്തന്‍ സൈന്യംവും സിഖുകാരും കൈകോര്‍ത്തു. യുദ്ധത്തിന്‍റെ അവസാനം മാറാത്തകള്‍ ലാഹോറും പെഷവാറും കീഴയടക്കി. വീണ്ടും കനത്ത പോരാട്ടങ്ങള്‍ തുടര്‍ന്നു. മുസ്ലിം രാജ്യങ്ങളും ഹൈന്ദവരായ മറാത്തകളും പോരടിച്ചു. ഹരേ ഹരേ മാഹാദേവ് വിളികളും തകബീര്‍ ധ്വനികളും മുഴങ്ങികൊണ്ടിരുന്നു. തുടര്‍ച്ചയയ യുദ്ധത്തില്‍ മറാത്തകള്‍ക്ക് പരാജയം സംഭവിച്ചു...ഈ യുദ്ധങ്ങളാണ് ചരിത്രത്തില്‍ പാനിപ്പത്ത് യുദ്ധം എന്നറിയപ്പെടുന്നത്.
പഷ്തൂണ്‍കള്‍ തിരിച്ചു പോയതില്‍ പിന്നെ കമ്പനി ആ മേഖലകളില്‍ ആധിപത്യം സ്ഥാപിച്ചു.
ഈ സമയത്താണ് ബ്രിട്ടനും ഫ്രാന്‍സും പരസ്പരം ശത്രുക്കളാകുന്നത്. അതിന്‍റെ പ്രതിഫലനം ഇന്ത്യയിലും ഉണ്ടായി.
(തുടരും)

Thursday 22 November 2018

United kingdom



United kingdom

Courtesy: Ajay Govind- Charithranveshikal

United kingdom, britain, england നമ്മൾ ഇടയ്ക്കിടെ ഉപയോഗിക്കുന്ന പേരുകൾ ആണിവ. എന്നാൽ ഇവക്കെല്ല്ലാം ഒരേ അർത്ഥം തന്നെ ആണോ ?അതോ വേറെ വാക്കുകൾ ആണോ? ഇങ്ങനെ ഉള്ള  കൺഫ്യൂഷൻ വരാറുണ്ട്.

- UK മുഴുവൻ പേര്  United Kingdom of Great Britain and Northern Ireland.
England,wales,scotland,northern Ireland, എന്നി നാല് seperate രാജ്യങ്ങളുടെ യൂണിയൻ ആണ് UK.(അതായത് പഴയ USSR പോലെ).UK ഒരു sovereign state ആണ്.എന്നാൽ അതിലെ രാജ്യങ്ങൾക്ക് പരമാധികാരം ഇല്ല. സ്പോർട്സ് ഇനങ്ങളിൽ ഒക്കെ ഈ നാല് രാജ്യങ്ങൾക്കും വേറെ ടീമുകൾ ഉണ്ടാകും.ഇന്റര്നാഷണൽ പൊളിറ്റിക്സ് ന്റെ കാര്യം വരുമ്പോൾ UK എന്ന sovereign state നെ ആണ് പരിഗണിക്കുക. England നേരിട്ട് uk ഗവൺമെന്റിന്റെ കീഴിൽ ആണ്. മറ്റ്‌ രാജ്യങ്ങൾക്ക് വ്യത്യസ്ത പാർലമെന്റും നിയമങ്ങളും ഉണ്ട്.അത് പോലെ വ്യത്യസ്ത സംസ്കാരവും nationality യും ആണ് ഓരോ രാജ്യങ്ങളിലും ഉള്ളത്.(warning:scortland ലേയോ wales ലേയോ ആൾക്കാരെ english എന്ന് വിളിക്കുന്നത് വളരെ അപകടകരമാണ്)കൂടാതെ 5000 ചെറു ദ്വീപുകളും uk യുടെ പരിധിയിൽ വരുന്നു.
1. england
Capital - london
Primary language-english

2 .Wales
Capital-cardiff
Primary language-welsh

3.Scotland
Capital-edinburgh
Primary language-Ulster Scots, Scottish and English.

4.northern Ireland
Ireland എന്ന ദ്വീപിലെ uk യുടെ കീഴിൽ വരുന്ന ഭാഗം.
Capital- Belfast
Language-irish,english

-Republic of Ireland
Ireland എന്ന ദ്വീപിലെ ഭൂരിഭാഗവും വരുന്ന sovereign state.UK യുടെ പരിധിയിൽ വരുന്നില്ല.
Capital-dublin
Language-irish,ulster,english

-irelend
-Republic of Ireland എന്ന സ്വാതന്ത്ര രാജ്യവും northern Ireland എന്ന uk യുടെ കീഴിൽ വരുന്ന രാജ്യവും അടങ്ങുന്ന ദ്വീപ്.
Rugby കളിക്കുന്പോൾ  ഈ 2 രാജ്യങ്ങളും ഒരൊറ്റ ടീം ആയാണ് കളിക്കുക

-ഗ്രേറ്റ് ബ്രിട്ടൻ
England,wales,scotland എന്നീ 3 രാജ്യങ്ങൾ ഉൾകൊള്ളുന്ന ദ്വീപ് .ഒരു രാജ്യമോ പൊളിറ്റിക്കൽ എന്റിറ്റി യോ അല്ല .ഒരു ദ്വീപ് എന്ന് മാത്രമേ അർഥം ഉള്ളു

-ബ്രിട്ടൺ
ഇതും പ്രത്യേക രാജ്യമോ പൊളിറ്റിക്കൽ എന്റിറ്റിയോ അല്ല.englandഉം walesഉം  അടങ്ങുന്ന പ്രദേശത്തിന് പറയുന്ന പേര്.

-british isles

Greatest Britain,ireland,മറ്റ് 5000 ചെറു ദ്വീപുകൾ അടങ്ങുന്ന ഭൂപ്രദേശത്തിനെ മൊത്തത്തിൽ പറയുന്ന പേര്

ഇനി ചരിത്രത്തിലേക്ക്‌ കടക്കാം.

1536-england ഉം walesഉം  ഒന്നായി

1707-scotland ഉം കൂടി ഈ യൂണിയനിലേക്ക് യോജിച്ച് kingdom of Great Britain രൂപീകൃതമായി

1801-ireland ഉം കൂടി കൂട്ടിച്ചേർത്ത് United Kingdom of Great Britain and Ireland  രൂപീകൃതമായി

1922-ireland ന്റെ 5/6 വരുന്ന ഭൂപ്രദേശം യൂണിയനിൽ നിന്ന് സ്വതന്ത്രം ആയി.UK യുടെ പേര് United Kingdom of Great Britain and Northern Ireland എന്നാക്കി മാറ്റി


Saturday 17 November 2018

രാസായുധങ്ങൾ ഒന്നാം ലോകമഹായുദ്ധത്തിൽ



രാസായുധങ്ങൾ ഒന്നാം ലോകമഹായുദ്ധത്തിൽ

Courtesy: Sarath Sarathlal- Charithraanveshikal


മനുഷ്യമാംസം പൊള്ളിയടർത്തിയ ‘ആയുധം’; അന്ന് സൈനികർ ഭ്രാന്തുപിടിച്ചതു പോലെ അലറി

World-War-1-Chemical-Weapon
ഒന്നാം ലോകമഹായുദ്ധം ആരംഭിച്ച് ഒൻപതു മാസം തികയുന്നേയുള്ളൂ– 1915 ഏപ്രിൽ 22. ബെൽജിയം നഗരമായ ഈപ്രസിൽ ജർമനിക്കെതിരെ പ്രതിരോധക്കോട്ട കെട്ടി ഒരുങ്ങിയിരിക്കുകയായിരുന്നു സഖ്യശക്തികൾ. ഈപ്രസിനു സമീപത്തെ ട്രഞ്ചുകളുടെ ചുമതല ഫ്രഞ്ച്, അൽജീരീയൻ സൈന്യത്തിനായിരുന്നു. സമയം വൈകിട്ട് ഏകദേശം അഞ്ചര‍. ജർമൻ സൈന്യത്തിന്റെ മുന്നേറ്റം പ്രതീക്ഷിച്ചു കാത്തിരുന്നവരുടെ ട്രഞ്ചിലേക്ക് ഒരു ഷെൽ വന്നു വീണു. പിന്നാലെ ചുറ്റിലും തുരുതുരാ ഷെല്ലുകൾ വന്നുവീഴാൻ തുടങ്ങി. ലോഹം കൊണ്ടു നിർമിച്ച ഒരു ‘കാനിനു’ സമാനമായിരുന്നു അവയെല്ലാം. ക്ലോറിൻ വാതകം നിറച്ച ആ കാനുകൾ 6000 എണ്ണമാണ് ഈപ്രസിൽ സഖ്യശക്തികൾക്കു മേൽ പതിച്ചത്. ഏകദേശം 168 ടൺ വിഷവാതകം. 

മഞ്ഞയും പച്ചയും കലർന്ന ഈ പുക സൈനികരുടെ ശ്വാസക്കുഴലുകളിലാണു പിടിമുറുക്കിയത്. ശ്വാസം കിട്ടാതെ പലരും പിടഞ്ഞു വീണു. ചിലർ നിമിഷങ്ങൾക്കകം മരിച്ചു. മറ്റുചിലർ ഭ്രാന്തു പിടിച്ചവരെപ്പോലെ ശ്വാസം കിട്ടാതെ പിടഞ്ഞു നിലവിളിച്ചു കൊണ്ടോടി. ഈപ്രസിലെ ഗ്രാമപ്രദേശങ്ങളിലേക്ക് ഇത്തരത്തിൽ അലറിക്കരഞ്ഞ് ഓടിയെത്തിയ സൈനികരെ കണ്ടു സാധാരണക്കാരും ഭയചകിതരായി. കുട്ടികളുൾപ്പെടെ തെരുവിലേക്കിറങ്ങി ഭയപ്പാടോടെ നിന്നു. എന്താണു സംഭവിക്കുന്നതെന്നു പോലും ആർക്കും അറിയാത്ത അവസ്ഥ.

‘തല പൊള്ളിപ്പിളരുന്നതു പോലെ, ശ്വാസകോശത്തിലേക്ക് ചുട്ടുപഴുത്ത കൂർത്ത സൂചി കുത്തിയിറക്കുന്നതു പോലെ, കഴുത്തിൽ ആരോ കുരുക്കിട്ടു മുറുക്കുന്നതു പോലെ...’ എന്നായിരുന്നു ആ നിമിഷത്തെപ്പറ്റി പിന്നീടൊരു സൈനികൻ ഓർമക്കുറിപ്പിലെഴുതിയത്. അന്ന് ഈപ്രസിൽ മാത്രം അയ്യായിരത്തോളം സൈനികർ കൊല്ലപ്പെട്ടു. പതിനായിരത്തോളം പേർക്കു പരുക്കേറ്റു. തങ്ങൾക്കു നേരെ പ്രയോഗിക്കപ്പെട്ട ആ അജ്ഞാത ആയുധം ഒന്നാം ലോകമഹായുദ്ധത്തിന്റെ ഗതിയെത്തന്നെ മാറ്റിമറിക്കാൻ പോന്നതാണെന്നു പിന്നീടാണ് സഖ്യശക്തികൾ തിരിച്ചറിഞ്ഞത്.

ലോക മഹായുദ്ധത്തിൽ ആദ്യമായി വിഷവാതകം ‘ആയുധ’മായി പ്രയോഗിച്ച ജർമനിയെയും മറികടന്നു കൊണ്ടാണു പിന്നീട് ബ്രിട്ടനും ഫ്രാൻസും യുഎസുമെല്ലാം രാസായുധങ്ങൾ പ്രയോഗിച്ചത്. ഏകദേശം മൂവായിരത്തോളം തരം രാസവസ്തുക്കളിൽ അക്കാലത്തു പരീക്ഷണം നടന്നു. അവയിൽ അൻപതെണ്ണമെങ്കിലും യുദ്ധഭൂമിയിൽ പ്രയോഗിച്ചു. ക്ലോറിനും മസ്റ്റാർഡ് ഗ്യാസും ഫോസ്ജീനും പോലെ അതീവ മാരക രാസായുധങ്ങൾ ഒരുലക്ഷത്തോളം പേരുടെ ജീവനാണെടുത്തത്. പത്തു ലക്ഷത്തിലേറെ പേർക്കു പരുക്കേറ്റു. ഒട്ടേറെ പേർക്കു കാഴ്ച നഷ്ടപ്പെട്ടു. ലോകമഹായുദ്ധത്തിൽ ആകെ കൊല്ലപ്പെട്ടതിൽ ഒരു ശതമാനം മാത്രമേ രാസായുധങ്ങൾ കൊണ്ടുള്ളൂ എന്നാണു പറയപ്പെടുന്നത്. എന്നാൽ പിന്നീടൊരു മഹായുദ്ധത്തിലും പ്രയോഗിക്കരുത് എന്നു മാനവികതയെ പഠിപ്പിക്കാൻ പോന്നത്ര ക്രൂരവും കാട്ടാളത്തം നിറഞ്ഞതുമായിരുന്നു 1915 മുതൽ 1918വരെയുണ്ടായ അവയുടെ പ്രയോഗം.

എറിഞ്ഞ ജർമനിക്കു നേരെ വിഷക്കാറ്റ്...

1915 ജനുവരിൽ പോളണ്ടിലെ ബൊലിമൊഫിൽ നടന്ന യുദ്ധത്തിനിടെയും ജർമനി വിഷവാതക പ്രയോഗത്തിനു ശ്രമിച്ചിരുന്നു. ടിയർ ഗ്യാസിനു സമാനമായ സൈലില്‍ ബ്രോമൈഡായിരുന്നു 18,000 ഷെല്ലുകളിൽ നിറച്ച് റഷ്യൻ സൈന്യത്തിനു നേരെ പ്രയോഗിച്ചത്. എന്നാൽ അന്നതു ചീറ്റിപ്പോയി. ദ്രാവകാവസ്ഥയിലായിരുന്നു ഷെല്ലുകളിൽ രാസവസ്തുക്കൾ നിറച്ചിരുന്നത്. ഇവ നിലത്തു വീണു പൊട്ടിച്ചിതറുമ്പോൾ ബാഷ്പീകരിച്ചാണു വിഷവാതകം ഉണ്ടാവുക. എന്നാൽ ബൊലിമൊഫിലെ കൊടുംതണുപ്പിൽ വിഷദ്രാവകങ്ങളുടെ ബാഷ്പീകരണം നടന്നില്ല. മാത്രവുമല്ല, കാറ്റിന്റെ ഗതി ജർമൻ സൈന്യത്തിനു നേരെയായതോടെ രാസായുധങ്ങളുടെ ആദ്യ പ്രയോഗം നടക്കാതെ പോയി. ഈ നാണക്കേട് ഒഴിവാക്കാനായി എല്ലാ കാലാവസ്ഥാ ഘടകങ്ങളും കണക്കിലെടുത്തായിരുന്നു ഈപ്രസിലെ ജർമൻ പ്രയോഗം. 

German Gas Attack World War 1
ഒരിക്കൽപ്പോലും സംഭവിക്കില്ലെന്നു കരുതിയ ദുഃശ്ശകുനമായിരുന്നു ഈപ്രസിലേതെന്നായിരുന്നു ബ്രിട്ടന്റെ വാക്കുകൾ. ‘ക്ലോറിന്റെ വെള്ളപ്പുക പരിസരത്തു നിറഞ്ഞതോടെ ആര്‍ക്കും എന്താണു സംഭവിക്കുന്നതെന്നു പോലും മനസ്സിലായില്ല. ചുറ്റിലുമുള്ളവർ ഓരോരുത്തരായി കുഴഞ്ഞു വീഴുന്നു, ട്രഞ്ചുകളിൽ മൃതദേഹങ്ങൾ നിറയുന്നു. ഒരൊറ്റ മണിക്കൂറിനകം യുദ്ധമുന്നണി വിട്ടു സഖ്യശക്തികൾക്കു പിന്മാറേണ്ടി വന്നു. ബെൽജിയത്തിലേക്കുള്ള ജർമൻ മുന്നേറ്റത്തിനു നിർണായക പങ്കുവഹിച്ചതും ആ രാസായുധ പ്രയോഗമായിരുന്നു.

1899ലെയും 1907ലെയും ഹേഗ് കൺവൻഷനുകൾ അനുസരിച്ച് യുദ്ധമുന്നണിയിൽ ഒരു കാരണവശാലും വിഷവാതകങ്ങൾ പ്രയോഗിക്കരുതെന്ന മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനെ കാറ്റിൽപ്പറത്തിയായിരുന്നു ജർമൻ നീക്കം. 1915 സെപ്റ്റംബർ 25ന് ജര്‍മനിക്ക് ഇതിനുള്ള മറുപടിയും ലഭിച്ചു. ബ്രിട്ടിഷ് സൈന്യം ഇതാദ്യമായി ലോകമഹായുദ്ധത്തിൽ രാസായുധം പ്രയോഗിച്ചു. ‘ബാറ്റിൽ ഓഫ് ലൂസിൽ’ സിലിണ്ടറുകളിൽ നിന്നു ക്ലോറിൻ വാതകം പ്രയോഗിച്ചായിരുന്നു ബ്രിട്ടന്റെ പ്രതിരോധം. എന്നാല്‍ രണ്ടുമാസത്തിനപ്പുറം ക്രിസ്മസ് സമയത്ത് ജർമനി സഖ്യശക്തികൾക്കു നേരെ പ്രയോഗിച്ചത് ഫോസ്ജീൻ എന്ന മാരക രാസവസ്തു. അന്ന് ആയിരത്തിലേറെ പേർക്കു പരുക്കേറ്റു. നൂറിലേറെ പേർ മരിച്ചുവീണു. അതിനിടെ ക്ലോറിൻ വിഷവാതകത്തിനെതിരെ ഫലപ്രദമായ മുഖാവരണങ്ങൾ എത്തിയതോടെ ജർമനി കൂടുതൽ ക്രൂരമായ മാര്‍ഗങ്ങളിലേക്കു തിരിഞ്ഞു. 

ചുട്ടുപൊള്ളിക്കും, വേദനിപ്പിച്ചു കൊല്ലും!

സഖ്യശക്തികൾ ഭയത്തോടെ ‘ഹോട്ട് സ്റ്റഫ്’ എന്നു വിളിച്ചിരുന്ന മസ്റ്റാർഡ് ഗ്യാസാണ് 1917 ജൂലൈ 12ന് ജര്‍മനി പ്രയോഗിച്ചത്. എണ്ണമയമുള്ള ഒരുതരം ദ്രാവകമായിട്ടായിരുന്നു ഇതിന്റെ പ്രയോഗം. തുണികളും റബറും തുകലുമെല്ലാം ‘തുളച്ചുകയറി’ പോകാനുള്ള ശേഷി ഈ വിഷവാതകത്തിനുണ്ടായിരുന്നു. അതിനാൽത്തന്നെ മാസ്കുകളുടെ പ്രതിരോധമെല്ലാം ഒന്നുമല്ലാതായിപ്പോയി. ദ്രാവകരൂപത്തിലുള്ള ഈ വിഷം ബാഷ്പീകരിക്കപ്പെടുന്നതോടെ ഉണ്ടാകുന്ന പുക കണ്ണുകൾ, മൂക്ക്, തൊണ്ട, ശ്വാസകോശം തുടങ്ങി മാസ്കുകളാൽ സംരക്ഷിക്കുന്ന ഭാഗങ്ങളെയെല്ലാം അനായാസം ബാധിച്ചു. 

ചർമവും ശ്വാസകോശവുമായി മസ്റ്റാർഡ് ഗ്യാസിന്റെ സമ്പർക്കമുണ്ടായാൽ അവിടം പൊള്ളിപ്പോളയ്ക്കും, തൊലിയടര്‍ന്നു പോരും. നിറമില്ലാത്ത ഇവയുടെ വെളുത്തുള്ളിയ്ക്കു സമാനമായ ഗന്ധം കൊണ്ടായിരുന്നു യുദ്ധഭൂമിയിൽ തിരിച്ചറിഞ്ഞിരുന്നത്. രണ്ടായിരത്തിലേറെപ്പേരെയാണ് ഇത് ആദ്യ ആഴ്ചകളിൽ തന്നെ കൊന്നൊടുക്കിയത്. ‘യുദ്ധവിഷവാതകങ്ങളുടെ രാജാവ്’ എന്നറിയപ്പെടുന്ന മസ്റ്റാർഡ് വൈകാതെ തന്നെ സഖ്യശക്തികളും പ്രയോഗിക്കാൻ തുടങ്ങി. ചർമത്തിൽ ഈ വിഷവാതകം ഏൽപിക്കുന്ന ‘പ്രഹരം’ തിരിച്ചറിയാൻ കുറഞ്ഞത് 12 മണിക്കൂറെങ്കിലും വേണം. പതിയെപ്പതിയെ അതു ശരീരത്തെ ‘ദ്രവിപ്പിക്കാൻ’ തുടങ്ങും. ചർമം പൊള്ളി കുമിളകളുയരും. കണ്ണു തുറക്കാൻ പോലും പറ്റാത്തത്ര വേദന, പിന്നാലെ ശ്വാസംമുട്ടലും ഛർദ്ദിയും. 

Chemical Weapon Shell WWI
ശ്വാസക്കുഴലുകളെ ബാധിക്കുമ്പോഴുണ്ടാകുന്ന വേദന നെഞ്ചിൻകൂടിനെ പറിച്ചെറിയാന്‍ തോന്നിപ്പിക്കുന്നതായിരുന്നു. സഹിക്കാൻ പോലും സാധിക്കാത്ത വേദനയിൽ രോഗി പുളയുന്നതോടെ മരുന്നു പ്രയോഗിക്കണമെങ്കിൽ കട്ടിലിൽ കെട്ടിയിടേണ്ട അവസ്ഥയായിരുന്നു. പലർക്കും കാഴ്ചയും നഷ്ടപ്പെട്ടു. ആഴ്ചകളോളം സജീവമായി കിടക്കാനുള്ള ശേഷിയും മസ്റ്റാർഡ് ഗ്യാസിനുണ്ടായിരുന്നു. ഇവ ദ്രവരൂപത്തിൽ കിടക്കുന്ന സ്ഥലങ്ങളിലൂടെ സൈനികർ മാർച്ച് ചെയ്യുമ്പോഴായിരിക്കും പ്രശ്നം. നടന്നു പോകുന്നതിനിടെ എന്താണു സംഭവിക്കുന്നതെന്നറിയില്ല. എന്നാൽ വൈകാതെ പലരിലും ലക്ഷണങ്ങൾ പ്രകടമാകും. മസ്റ്റാർഡ് ഗ്യാസ് നിറഞ്ഞ വസ്ത്രങ്ങളുമായി മറ്റു ക്യാംപുകളിലേക്കു പോകുമ്പോൾ അവിടെയും ഇതിന്റെ സാന്നിധ്യമെത്തിക്കുകയായിരുന്നു അറിയാതെയാണെങ്കിലും സൈനികർ ചെയ്തത്. 

സമാധാനത്തിനു വേണ്ടി...

1918ൽ യുഎസും യുദ്ധത്തിനെത്തിയതോടെ വിഷവാതകപ്രയോഗം പിന്നെയും ഏറി. ആൾനാശം മാത്രമായിരുന്നു മസ്റ്റാർഡ് ഗ്യാസിന്റെ ലക്ഷ്യം. ഒരു രാജ്യത്തെയും, തന്ത്രപ്രധാനമായ ഒരു മുന്നേറ്റത്തിലേക്കും ഈ രാസവസ്തുവിന്റെ പ്രയോഗം കാര്യമായി നയിച്ചുമില്ല. യുദ്ധത്തിലാകെ 1.25 ലക്ഷം ടണ്ണോളം രാസ വിഷവസ്തുക്കളാണു പ്രയോഗിച്ചത്. ഒന്നാം ലോകമഹായുദ്ധത്തിൽ നിന്നുള്ള പാഠം ഉൾക്കൊണ്ട്, വിഷവാതകങ്ങളെ പ്രതിരോധിക്കാനുള്ള കവചങ്ങൾ പല രാജ്യങ്ങളും വിജയകരമായി നിർമിച്ചെടുത്തു. എന്നിട്ടും 1930കളിൽ ഇറ്റലി എത്യോപ്യയ്ക്കെതിരെയും ജപ്പാൻ ചൈനയ്ക്കെതിരെയും രാസായുധങ്ങൾ പ്രയോഗിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ ഇവയുടെ ഭീഷണി കാര്യമായുണ്ടായില്ല. പക്ഷേ ഹിറ്റ്‌ലറുടെ കോൺസൺട്രേഷൻ ക്യാംപുകളിൽ സാധാരണക്കാരെ കൊന്നൊടുക്കാൻ പല വിഷവാതകങ്ങളും വ്യാപകമായി ഉപയോഗിച്ചു. പല രാസായുധങ്ങളും ജര്‍മനി പരീക്ഷിച്ചു നോക്കിയതും യുദ്ധത്തടവുകാരിലായിരുന്നു. 

Chemical Weapon WWI Blindness
1925ൽ ജനീവ പ്രോട്ടോക്കോൾ പ്രകാരം യുദ്ധഭൂമിയിൽ രാസായുധങ്ങളുടെ പ്രയോഗം നിരോധിക്കപ്പെട്ടു. എന്നാൽ ഇത്തരം വിഷവസ്തുക്കൾ സംഭരിക്കുന്നത് അപ്പോഴും തടയാനായില്ല. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 1980-88ലെ ഇറാൻ–ഇറാഖ് യുദ്ധത്തിൽ ഉൾപ്പെടെ രാസായുധ പ്രയോഗമുണ്ടായി. തുടർന്ന് 1993ൽ ഇതു സംബന്ധിച്ച ഗൗരവതരമായ കരാർ വിവിധ രാജ്യങ്ങൾ ഒപ്പിടുകയായിരുന്നു. വിവിധ രാസായുധങ്ങളുടെ നിർമാണവും സംഭരണവും പ്രയോഗവും തടയുന്നതായിരുന്നു ഇത്.

1997ലെ കെമിക്കൽ വെപ്പൺസ് കൺവൻഷൻ പ്രകാരം കരാർ നിലവിൽ വന്നു. ഇന്ന് 128 രാജ്യങ്ങൾ കരാർ അനുസരിച്ചു പ്രവർത്തിക്കുന്നുണ്ട്. എങ്കിലും മാരകരാസവസ്തുവായ സരിൻ  അടുത്തിടെ സിറിയയിൽ പ്രയോഗിച്ചതു വാർത്തയായിരുന്നു. 1997ലെ കൺവൻഷനിൽ രൂപീകരിക്കപ്പെട്ട ദി ഓർഗനൈസേഷൻ ഫോർ ദ് പ്രൊഹിബിഷൻ ഓഫ് കെമിക്കൽ വെപ്പൺസിനാണ് ഇന്ന് രാജ്യാന്തര തലത്തിൽ രാസായുധങ്ങളെ പ്രതിരോധിക്കാനുള്ള ചുമതല. വിവിധ രാജ്യങ്ങളിൽ രാസായുധം സംബന്ധിച്ചുള്ള പരാതികൾ പരിശോധിച്ചു തീരുമാനമെടുക്കുന്നത് ഹേഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടനയാണ്.

ഇന്ത്യയുടെ കണ്ണുനീർ’ – സിലോണിൻ്റെ അഥവാ ശ്രീലങ്കയുടെ ചരിത്രം…

ഇന്ത്യയുടെ കണ്ണുനീർ’ – സിലോണിൻ്റെ അഥവാ ശ്രീലങ്കയുടെ ചരിത്രം…


Courtesy: Aanavadi.com




ശ്രീലങ്ക ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു രാജ്യമാണ്‌. ഇന്ത്യയ്ക്കു തൊട്ടുതാഴെ കണ്ണീർക്കണങ്ങളുടെ ആകൃതിയിൽ കിടക്കുന്നതിനാൽ ‘ഇന്ത്യയുടെ കണ്ണുനീർ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. 1972-വരെ ‘സിലോൺ’ എന്നായിരുന്നു ഔദ്യോഗികനാമം. സിംഹള ഭൂരിപക്ഷവും തമിഴ്‌ ന്യൂനപക്ഷവും തമ്മിലുള്ള സംഘർഷം ഈ കൊച്ചു രാജ്യത്തെ കലാപഭൂമിയാക്കിയിട്ടുണ്ട്‌. പുരാതനകാലം മുതലേ വാണിജ്യകപ്പൽ പാതകളുടെ ഒരു കേന്ദ്രമായിരുന്നു ശ്രീലങ്ക. ഇന്നും ലോകവ്യാപാരരംഗത്തെ പ്രധാനപ്പെട്ട ഒരു തുറമുഖമാണ്‌ കൊളംബോ. ഇവിടെ നിന്നും സൂയസ് കനാൽ വഴി ചരക്കുകൾ യുറോപ്പിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.
പ്രാചീന ചരിത്രം : ശ്രീലങ്കയെക്കുറിച്ചുള്ള ഏറ്റവും പ്രാചീനമായ ലിഖിത പരാമർശമുള്ളത് രാമായണത്തിലാണ്. ബുദ്ധമത ഗ്രന്ഥങ്ങളായ മഹാവംശം, ദീപവംശം, എന്നിവയിൽ ശ്രീലങ്കയുടെ ചരിത്രം വെളിപ്പെടുത്തിയിട്ടുണ്ട്. രാമായണകാലത്തിന്നും മുമ്പു തന്നെ ശ്രീലങ്കയിൽ ജനവാസമുണ്ടായിരുന്നു. ഒന്നേകാൽ ലക്ഷം വർഷം മുമ്പേ ശ്രീലങ്കയിൽ മനുഷ്യൻ ഉണ്ടായിരുന്നതായി പുരാവസ്തു ഗവേഷഷകരുടെ പക്കലുള്ള തെളിവുകൾ വ്യക്തമാക്കുന്നു. ഈ ആദിമവാസികളുടെ ശവകുടീരങ്ങളും തെക്കേ ഇൻഡ്യയിലെ ദ്രാവിഡരുടെതുമായി വളരെ സാദ്യശ്യമുണ്ട്. ബി.സി.ആറാം നൂറ്റാണ്ടു മുതൽ ഇൻഡ്യയിൽ നിന്നുള്ള ഇൻഡോ- ആര്യൻ ജനസമൂഹം കുടിയേറാൻ തുടങ്ങിയതോടെയാണ് ശ്രീലങ്കയുടെ ലിഖിത ചരിത്രം തുടങ്ങുന്നത്. കറുവപ്പട്ട (Cinnamon)യുടെ ജൻമദേശം ശ്രീലങ്കയാണന്ന് കരുതപ്പെടുന്നു.ബി.സി. 1500-ൽ ശ്രീലങ്കയിൽ നിന്നും കറുവപ്പട്ട ഈജിപ്തിലേക്ക് എത്തിയിരുന്നു.
                               രാജ്യത്തിന്റെ വടക്കുകിഴക്കൻ പ്രദേശ ങ്ങളിലുള്ള വെഡ്ഡ ഗോത്ര വിഭാഗം ആദിമനിവാസികളുടെ പിൻതലമുറക്കാരാണന്നാണ് കരുതുന്നു. ഉത്തരേന്ത്യയിൽ നിന്നും കുടിയേറിയവരുടെ പിൻതലമുറക്കാരായ,ശ്രീലങ്കയിൽ ഭൂരിപക്ഷ സമുദായമായ സിംഹളർ. എ.ഡി.ആറാം നൂറ്റാണ്ടിലെ മഹാനാമയെന്ന ബുദ്ധഭിക്ഷു എഴുതിയ, ബുദ്ധമത ഗ്രന്ധമായ മഹാവംശയിലാണ് സിംഹളരുടെ പൂർവ്വകാല ചരിത്രങ്ങളെക്കുറിച്ചുള്ള കഥകളുള്ളത്.എ.ഡി.ഒന്നാം നൂറ്റാണ്ടിൽ എഴുതിയ ദീപവംശമെന്ന കൃതിയെ ആധാരമാക്കിയായിരുന്നു മഹാവംശയുടെ രചന. ബി.സി. 543 മുതൽ 361 വരെയുള്ള ചരിത്രം ഈ രചനയിലുണ്ട്.ശ്രീലങ്കൻ ബുദ്ധമതത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങളിലൊന്നായ മഹാവംശയിൽ ഇൻഡ്യയിലെ രാജവംശത്തെപ്പറ്റിയും ധാരാളം വിവരങ്ങളുണ്ട്. ‘മഹാവoശ’യനുസരിച്ച് സിംഹളരുടെ ഉൽപ്പത്തി ചരിത്രം ബി.സി 543-ൽ ഇന്ത്യയിൽ നിന്നെത്തിയ വിജയൻ എന്ന രാജാവുമായി ബന്ധപ്പെട്ടതാണ്. 700 അനുയായികളുമായി കടൽ താണ്ടിയെത്തിയ വിജയൻ, ശ്രീലങ്കയിലെ റാണിയായിരുന്ന കുവാനിയെ വിവാഹം കഴിച്ചു. അവരുടെ പിൻതലമുറക്കാരാണ് സിംഹളർ.
സിംഹള ഭാഷക്ക് സംസ്കൃതവുമായുള്ള ബന്ധവും എടുത്തു പറയേണ്ടതാണ്. അനുരാധപുരംകേന്ദ്രമാക്കിയാണ് സിംഹള ഭാഷ ശക്തിയാർജിച്ചത്.ബി.സി.600 മുതലുള്ള മൺപാത്രങ്ങൾ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്.ഇവിടെ നിന്നും ലഭിച്ചിട്ടുള്ള ശിലാലിഖിതങ്ങളിൽ കാംബോജ, മൗര്യ തമിഴ്, മ്ലേച്ഛ, ജാവക തുടങ്ങിയ ഇന്ത്യൻ വംശങ്ങളെപ്പറ്റി ബ്രാഹ്മി ലിപിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. ‘മഹാവംശ’ പ്രകാരം സിംഹളരുടെ ആദിമ ദേശം, ഗുജറാത്തിലെ ലലാരാത്ത (ലതാരാഷ്ട) യിലെ സിഹപുരമാണ്.കത്തിയവാഡിലെ സിഹോർ ആണന്നും പറയപ്പെടുന്നു.എന്നാൽ ഇതിന് വ്യക്തമായ പിൻബലമില്ല. എന്നാൽ ചില അഭിപ്രായ വ്യത്യാസം ഇപ്പോളും നിലനിൽക്കുന്നുണ്ട്.പ്രാചീന കാലം തൊട്ടുതന്നെ തമിഴ് ജനതയും ശ്രീലങ്കയിലുണ്ടായിരുന്നു. ഭൂമിശാസ്ത്രപരമായ അടുപ്പം കൊണ്ട് തമിഴ്നാട്ടിൽ നിന്നും ശ്രീലങ്കയിലെത്താനുള്ള സാധ്യത സ്വഭാവികമാണ്. തമിഴ്നാട്ടിലെ ചില രാജാക്കൻമാർ സിംഹളരുമായി യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്. എ ഡി പത്താം നൂറ്റാണ്ടുവരെയുള്ള ആയിരം വർഷത്തിൽ ഭൂരിഭാഗം കാലവും തമിഴ് രാജാക്കൻമാരായിരുന്നു ആധിപത്യം പുലർത്തിയിരുന്നത്.ശക്തമായ ഒരു രാജവംശം പതിനൊന്നാം നൂറ്റാണ്ടിൽ ഉയർന്നു വന്നു.വിജയ ബാഹു ഒന്നാമൻ രാജാവാണ് സിംഹള രാജവംശം സ്ഥാപിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ പരാക്രമബാഹു ഒന്നാമൻ,രാജ്യത്തെയൊട്ടാകെ ഒറ്റ ഭരണത്തിൻ കീഴിൽ കൊണ്ടുവന്നു.
ആധുനികചരിത്രം : ശ്രീലങ്കയുടെ വാണിജ്യപ്രാധാന്യം പുരാതനകാലത്തുതന്നെ കച്ചവടക്കാർ മനസ്സിലാക്കിയിരുന്നു. അറബികളും, മൂറുകളും ശ്രീലങ്കയിലും ദക്ഷിണേന്ത്യയിലും എത്തി, ചൈന, മലയ എന്നിവിടങ്ങളിൽ നിന്നുള്ള കച്ചവടക്കാരിൽ നിന്നും സാധനങ്ങൾ വാങ്ങി ആഫ്രിക്കയിലും മെഡിറ്ററേനിയൻ തീരങ്ങളിലെത്തിച്ച് യുറോപ്യന്മാർക്ക് വിറ്റിരുന്നു. അങ്ങനെ കിഴക്കും പടിഞ്ഞാറും നിന്നുള്ള കച്ചവടക്കാർക്ക് ചരക്കുകൾ പരസ്പരം കൈമാറുന്നതിനുള്ള കേന്ദ്രമായിരുന്നു ശ്രീലങ്ക. പതിനാറാം നൂറ്റാണ്ടു വരെ അറബികൾ, യുറോപ്യന്മാരിൽ നിന്നുള്ള മൽസരത്തെ അതിജീവിച്ച് ഈ രംഗത്തെ കുത്തക കൈയടക്കി വച്ചു.
1505-ൽ പോർച്ചുഗീസുകാർ ആദ്യമായി ശ്രീലങ്കയിലെത്തി. ഇക്കാലത്ത് ഇവർ മലയായിലെ മലാക്കയിൽ ഒരു വ്യാപാരകേന്ദ്രം തുറന്നു. മലാക്കയിൽ നിന്നും ചരക്കു കയറ്റി വരുന്ന പോർച്ചുഗീസ് കപ്പലുകൾ ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റിയുള്ള നീണ്ട യാത്രക്കു മുൻപായുള്ള ഇടത്താവളമായാണ്‌ ശ്രീലങ്കയെ ഉപയോഗപ്പെടുത്തിയിരുന്നത്. മുസ്ലിം വ്യാപാരികൾക്ക് മേൽക്കോയ്മയുണ്ടായിരുന്ന തുറുമുഖ നഗരമായ കൊളംബോയിൽ താവളമടിച്ച് പോർച്ചുഗ്രീസുകാർ തങ്ങളുടെ ആധിപത്യ മു റപ്പിച്ചു. സിംഹളരെ ക്രിസ്തുമതത്തിലേക്ക് മാറ്റാൻ തുടങ്ങിയ പോർച്ചുഗ്രീസുകാരെ ബുദ്ധമതക്കാർ എതിർത്തു.കാർഡിയയിലെ രാജാവ് ഡച്ചുകാരുടെ സഹായം തേടിയത് അങ്ങനെയാണ്.
                   കൊളംബോയും ഗാളും ശ്രീലങ്കയുടെ പടിഞ്ഞാറുവശത്തുള്ള പ്രധാനപ്പെട്ട തുറമുഖങ്ങളായി മാറി. 1660-ൽ ഡച്ചുകാർ ചോർച്ചുഗലിനെ തുരുത്തി കാൻഡിയ ഒഴികെയുള്ള ഭാഗമെല്ലാം തങ്ങളുടെ അധീനതയിലാക്കി;1641-ൽ ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും മലാക്ക പിടിച്ചടക്കുകയും തുടർന്ന് 1656-ൽ കൊളംബോയും അവരുടെ അധീനതയിലാക്കി മാറ്റുകയും ചെയ്തു. ഡച്ചുകാരുടെ സുദീർഘമായ സാന്നിധ്യം, ഇന്നും സങ്കരവർഗ്ഗക്കാരായ ബർഗർമാരിലൂടെ ശ്രീലങ്കയിൽ ദർശിക്കാനാകും.
1919-ൽ സിലോൺ നാഷണൽ കോൺഗ്രസ് രൂപമെടുത്തു.ഇതോടെ ഇൻഡ്യയെ മാതൃകയാക്കി സ്വാതന്ത്രദാഹം ശക്തമായി. മുപ്പതുകളിലാണ് സ്വാതന്ത്രം ആവശ്യപ്പെട്ടുള്ള പ്രക്ഷോപം ആരംഭിച്ചത്.1935-ൽ യൂത്ത് ലീഗ് എന്ന സംഘടനയിൽ നിന്നും വളർന്നു വന്ന മാർക്സ്റ്റ് ലങ്കാസമസമാജ പാർട്ടിയാണ് സ്വാതന്ത്രത്തിനു വേണ്ടി ആദ്യമായി രംഗത്തുവന്നത്.ഇംഗീഷിനു പകരം സിംഹളയും തമിഴും ഔദ്യോഗിക ഭാഷയാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.രണ്ടാം ലോകയുദ്ധക്കാലത്ത് ശ്രീലങ്കൻ സ്വാതന്ത്രസമര നേതാക്കളെ ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്തു.
സിംഹളമഹാസഭ, തമിഴ് കോൺഗ്രസ്,എന്നീ പാർട്ടികളും ഇക്കാലത്ത് ശക്തിയാർജിച്ചിരുന്നു.സിലോൺ നാഷണൽ കേൺഗ്രസ് നേതാവായിരുന്ന ഡോൺ സ്റ്റീഫൻ സേനാനായകെ 1946-ൽ സ്വാതന്ത്ര്യം എന്ന ലക്ഷ്യവുമായി യുണേറ്റഡ് നാഷണൽ പാർട്ടി (UNP) രൂപീകരിച്ചു 1947-ൽ നടന്ന തിരഞ്ഞെടുപ്പിൽ യു എൻ പി ക്ക് ന്യൂനപക്ഷം സീറ്റുകളെ ലഭിച്ചൊള്ളൂ. സോളമൻ ഖണ്ഡാരനായകെയുടെ സിംഹള മഹാസഭയുമായും, ജി.ജി. പൊന്നമ്പലത്തിന്റെ തമിഴ് കോൺഗ്രസ്സുമായും ചേർന്ന് സേനാനായ കെ സഖ്യമുണ്ടാക്കി.
1948-ൽ ശ്രീലങ്കക്ക് ബ്രിട്ടന്റെ ഡൊമിനിയൻ പദവി ലഭിച്ചു.അങ്ങനെ സേനാനായ കെ ആദ്യ പ്രധാനമന്ത്രിയായി.ഇൻഡ്യാക്കാരായ തമിഴ് തോട്ടം തൊഴിലാളികളുടെ വോട്ടവകാശം സേനാനായകെ റദ്ദാക്കി. ഡച്ചുകാരും പോർട്ടുഗീസുകാരും ശ്രീലങ്കയുടെ തീരപ്രദേശങ്ങളിൽ സ്വാധീനം ചെലുത്തിയെങ്കിലും അന്തർഭാഗങ്ങളിൽ വലിയ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ പിന്നീട് ബ്രിട്ടീഷുകാരുടെ ആധിപത്യകാലത്ത് അവരുടെ സ്വാധീനം ദ്വീപിന്റെ അന്തർഭാഗങ്ങളിലും പ്രകടമായി.
1948 ഫെബ്രുവരി 4-നാണ്‌ ശ്രീലങ്ക, കോമൺവെൽത്ത് ഓഫ് സിലോൺ എന്ന പേരിൽ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് സ്വതന്ത്രമായത്. 1956-ലെ തിരഞ്ഞെടുപ്പിൽ യു എൻ പി പരാജയപ്പെട്ടു. സോളമൻ ബണ്ഡാരനായകെ യുടെ ശ്രീലങ്കാ ഫ്രീഡം പാർട്ടി (SLFP), ഫിലിപ്പ് ഗുണ വർദ്ദയുടെ വിപ്ലവകാരി ലങ്കാ സമസമാജ പാർട്ടി, എന്നിവയുൾപ്പെട്ട സഖ്യമായ മഹാജന എക് സത്ത് പെരയുനയ്ക്കായിരുന്നു ജയം.പ്രധാനമന്ത്രിയായ ഖണ്ഡാരനായകെ സിംഹളയെ ഏകഭാഷയായി പ്രഖ്യാപിച്ചു.ബുദ്ധമതത്തിന് മറ്റു മതങ്ങളേക്കാൾ പ്രാൽസാഹനവും നൽകി.
തമിഴ് ജനവിഭാഗത്തിന് കൂടുതൽ പൗരാവകാശങ്ങൾ നൽകാനുള്ള ഖണ്ഡാരനായ കെയുടെശ്രമം യുഎൻപി യുടെ എതിർപ്പു കൊണ്ട് നടന്നില്ല. യു പി എൻ നേതാവ് ജെ.ആർ.ജയവർദ്ദന നടത്തിയ കാൻഡി മാർച്ചിലായിരുന്നു തമിഴരുടെ ഭാവി മാറി മറിഞ്ഞത്. ഇത് തമിഴ് ജനതയെ അസ്വസ്തമാക്കുകയും,1958-ൽ കലാപങ്ങൾക്ക് കാരണമാകുകയും ചെയ്തു.1959 സെപ്റ്റംബറിൽ ബണ്ഡാരനായക വധിക്കപ്പെട്ടു.1960 ജൂലൈയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഖണ്ഡാരയുടെ ഭാര്യ സിരി മാവോ പ്രധാനമന്ത്രിയായി. ലോകത്തിലെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയും ഇവരാണ്. സോഷ്യലിസ്റ്റ് നയവും ദേശസാൽകരണവും സിരിമാവോ നടപ്പിലാക്കി.
                    1972-ൽ സിരിമാവോയുടെ ഭരണകാലത്താണ് ശ്രീലങ്ക റിപ്പബ്ലിക്കായി മാറിയത്. സിംഹളയെ ഔദ്യോഗിക ഭാഷയായും തീരുമാനിക്കപ്പെട്ടു. ഇത്തരത്തിലുള്ള തമിഴ് വിരുദ്ധമായ നടപടികളുടെ ഫലമായി, ഇതേ വർഷം ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം എന്ന സായുധതീവ്രവാദ വിപ്ലവ സംഘടനക്ക് കാരണമായിത്തീർന്നു. 1977 ലെ തിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് വിരുദ്ധരും സിംഹള പക്ഷപാതികളുമായ യു എൻ പി അധികാരത്തിലെത്തി.ജെ.ആർ ജയവർദ്ദനെ (ജൂനിയർ റിച്ചാർഡ്) ആയിരുന്നു പ്രധാനമന്ത്രി.എ .അമൃതലിംഗം നയിക്കുന്ന തമിഴ് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട്(TULF)ആയിരുന്നു പ്രതിപക്ഷം.
ജയവർധനെയുടെ ഭരണക്കുടം തമിഴ് ജനതയോട് ആതീവ വിവേചനത്തോടെയാണ് പെരുമാറിയത്.സർക്കാർ പല പദ്ധതികളിലൂടെയും കൊളംബോയിലെ തമിഴരെ ആട്ടിപ്പായിക്കാൻ ശ്രമിച്ചു.ഇതോടെ തമിഴർ നാടുവിടാൻ തുടങ്ങി. പലരും ഇൻഡ്യയിലേക്കും വിദേശ രാജ്യങ്ങളിലേക്കും കുടിയേറി. എന്നാൽ തമിഴ് ഭൂരിപക്ഷമുണ്ടായിരുന്ന വടക്കൻ പ്രദേശങ്ങങ്ങളിൽ സിംഹള വിരുദ്ധതരംഗം ശക്തി പ്രാപിക്കാൻ തുടങ്ങി.സിരിമാവോ ബണ്ഡാരനായകെയുടെ പൗരാവകാശങ്ങൾ നിയമത്തിലൂടെ റദ്ദാക്കിയ ജയവർധനെ ശ്രീലങ്കയെ പ്രസിഡൻഷ്യൽ റിപ്പബ്ലിയ്ക്കായി മാറ്റി. സ്വയം എക്സിക്യൂട്ടാവുകയും ചെയ്തു.ജയവർധനൻ 10 വർഷം അധികാരത്തിൽ തുടർന്നു.
സിംഹളീസ് വൺലി ആക്ട് എന്ന നിയമം കൊണ്ടുവരികയും തമിഴർ സർവ്വകലാശാലയിലും സർക്കാർ ഉദ്യോഗങ്ങളിൽ പ്രവേശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി. ഇതിനെതിരെ തമിഴ് ജനത പ്രക്ഷോപമാരംഭിച്ചു. വടക്കൻപ്രദേശങ്ങളിൽ തമിഴ് തീവ്രവാദി സംഘടനകളും പട്ടാളവും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി.ഇതിന്റെ ഫലമായി കൊളെംബോയിൽ തെരുവിലിറങ്ങിയ തമിഴരെ,1983 ജൂലൈയിൽ സിംഹളർ കൂട്ടക്കൊലചെയ്തു. മൂവായിരത്തിലധികം തമിഴർ മരണപ്പെട്ട ഈ സംഭവം ആണ് കറുത്ത ജൂലൈ അഥവാ ബ്ലാക്ക് ജൂലൈ.
കൂട്ടകൊല തടയാൻ സർക്കാർ ശ്രമിച്ചില്ല. തമിഴ് ജനത സർക്കാരിനെയും സിംഹളരെയും ശത്രുവായി കണ്ടു. വിദ്യാഭ്യാസമുള്ള ആയിരക്കണക്കിന് തമിഴ് യുവാക്കൾ തിവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് കടന്നു വരുവാൻ കാരണവും ഇതായിരുന്നു. തമിഴ്നാട്ടിൽ നിന്നും ശ്രീലങ്കൻ തമിഴർക്ക് സഹായവും ലഭിച്ചു.ഇൻഡ്യക്ക് പരീശീലനവും ആയുധവും നൽകി.തമിഴ് മേഖലകളിൽ സിംഹള കോളനികൾ സ്ഥാപിക്കുകയായിരുന്നു ജയവർധനെ ചെയ്തിരുന്നത്.ഇവ തമിഴ് സംഘടനകൾ ആക്രമിച്ചു.കൊളംബോയിലെ തമിഴരെ ആക്രമിച്ചു കൊണ്ട് സർക്കാർ തിരിച്ചടിച്ചു. സ്ഥിതി ആഭ്യന്തര യുദ്ധത്തിലേക്ക് വളർന്നു. ഇൻഡ്യ ശ്രീലങ്കയിലേക്ക് സൈന്യത്തെ അയച്ചു.1989-ൽ രണസിംഗെ പ്രേമദാസ പ്രധാനമന്ത്രിയായി.വി പി സിങ് ഇൻഡ്യൻ പ്രധാനമന്ത്രിയായിരുന്നപ്പോളാണ് ഇൻഡ്യൻ സൈന്യത്തെ തിരികെ വിളിച്ചത്.1993-ൽ പ്രേമദാസയെ എൽ.ടി.ടി.ഇ വധിച്ചു.1994 ലെ തിരഞ്ഞെടുപ്പിൽ സോളമൻ- സിരിമാവോ ദമ്പതിമാരുടെ മകളും, ശ്രീലങ്കാ ഫ്രീഡം പാർട്ടി നേതാവുമായ ചന്ദ്രിക കുമാരതുംഗപ്രധാനമന്ത്രിയും തുടർന്ന് പ്രസിഡന്റുമായി.
             ഒരു കാലത്ത്, ശ്രീലങ്ക ഉൾക്കൊള്ളുന്ന ഭൂപ്രദേശം, മലേഷ്യ മുതൽ മഡഗാസ്കർ വരെ നീണ്ടുകിടന്നിരുന്ന കരയുടെ ഒരു ഭാഗമായിരുന്നു. ഈ കരയുടെ ഭൂരിഭാഗവും കടലിനടിയിലായി. അവശേഷിക്കുന്ന ഭാഗങ്ങളിലൊന്നാണ്‌ ശ്രീലങ്ക. ഏതാണ്ട് രണ്ടു കോടി ജനങ്ങൾ ശ്രീലങ്കയിൽ വസിക്കുന്നുണ്ട്. സിംഹളർക്കും തമിഴർക്കും പുറമേ മൂറിഷ്, മലയ്, യുറോപ്യൻ സങ്കരവംശജരും (ബർഗർമാർ) (burghers) ഇതിൽ ഉൾപ്പെടുന്നു.
ശ്രീലങ്കൻ തമിഴർ : ശ്രീലങ്കൻ തമിഴർ ബി.സി.ഇ. രണ്ടാം നൂറ്റാണ്ടു മുതൽ തന്നെ ദ്വീപിൽ വസിച്ചു വരുന്നവരാണ്‌. ജാഫ്ന പ്രദേശമാണ്‌ ഇവരുടെ കേന്ദ്രം. ഒരു കാലത്ത് ശ്രീലങ്കയുടെ പല ഭാഗങ്ങളും തമിഴ് രാജാക്കന്മാർ ഭരിച്ചിരുന്നു (ഉദാഹരണം: 1014 മുതൽ 44 വരെ രാജേന്ദ്രൻ). ഇക്കാലയളവിൽ മദ്ധ്യഭാഗത്തെ കുന്നിൻ പ്രദേശത്തെ സിംഹളരാജ്യങ്ങളെന്നപോലെ തമിഴർക്ക് സ്വതന്ത്രരാജ്യങ്ങൾ ദ്വീപിലുണ്ടായിരുന്നു. തമിഴരുടെ വരവ്, സിംഹളരെ തെക്കുപടിഞ്ഞാറുള്ള നനവുള്ള പ്രദേശത്തേക്ക് പലായനം ചെയ്യിക്കുകയും, തമിഴർ വടക്കുകിഴക്കുഭാഗത്തുള്ള വരണ്ട പ്രദേശത്ത് ഫലപ്രദമായ ജലസേചനസം‌വിധഅനങ്ങൾ വഴി അരിയും മറ്റും കൃഷി ചെയ്ത് വാസമാരംഭിക്കുകയും ചെയ്തു. ഇന്ന് ശ്രീലങ്കയിലെ ആകെ ജനസംഖ്യയുടെ 13 ശതമാനത്തോളം പേർ ശ്രീലങ്കൻ തമിഴരാണ്‌.





Tuesday 13 November 2018

അഡോൾഫ് ഹിറ്റ്ലർ : ലോകം കണ്ടതിൽ വെച്ച് ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതി



അഡോൾഫ് ഹിറ്റ്ലർ : ലോകം കണ്ടതിൽ വെച്ച് ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതി


Courtesy: Aanavandi com

1933 മുതൽ 1945 വരെ ജർമ്മനിയുടെ ചാൻസലറായിരുന്നു അഡോൾഫ് ഹിറ്റ്‌ലർ (ഏപ്രിൽ 20, 1889 – ഏപ്രിൽ 30, 1945). 1934 മുതൽ 1945 വരെ ഹിറ്റ്‌ലർ ഫ്യൂറർ എന്ന് അറിയപ്പെട്ടു. ഓസ്ട്രിയയിൽ ജനിച്ച ജർമൻ രാഷ്ട്രീയപ്രവർത്തകനും നാഷണൽ സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടിയുടെ (നാഷണാത്സോഷ്യലിസ്റ്റീഷ് ഡോയിഷ് ആർബീറ്റെർപാർട്ടി ചുരുക്കെഴുത്ത് എൻ.എസ്.ഡി.എ.പി അല്ലെങ്കിൽ നാസി പാർട്ടി) തലവനും ആയിരുന്ന ഹിറ്റ്‌ലർ ആയിരുന്നു നാസി ജെർമ്മനിയുടേയും രണ്ടാം ലോകമഹായുദ്ധത്തിലെ യൂറോപ്പിന്റേയും ഹോളോകാസ്റ്റിന്റേയും കേന്ദ്രം. നാസിസത്തിന്റെ ഉപജ്ഞാതാവായി ഹിറ്റ്‌ലർ കരുതപ്പെടുന്നു.
ഒന്നാം ലോകമഹായുദ്ധത്തിൽ സൈനികനായി ഹിറ്റ്‌ലർ പങ്കെടുത്തിട്ടുണ്ട്. പിന്നീട് എൻ.എസ്.ഡി.എ.പിയുടെ മുൻരൂപമായിരുന്ന ജെർമൻ വർക്കേഴ്സ് പാർട്ടിയിൽ 1919ൽ ഹിറ്റ്‌ലർ അംഗമായി. 1921ൽ എൻ.എസ്.ഡി.എ.പിയുടെ തലവനുമായി. 1923 -ൽ ഹിറ്റ്‌ലർ ഭരണകൂടത്തെ പട്ടാള വിപ്ലവത്തിലൂടെ അട്ടിമറിക്കാൻ ശ്രമിച്ചു. ബീർ ഹാൾ പുഷ് എന്നറിയപ്പെട്ട ഈ അട്ടിമറി ശ്രമം പരാജയപ്പെട്ടു. പിടിയിലായ ഹിറ്റ്‌ലർ ജയിലിലടക്കപ്പെട്ടു. ജയിലിൽ വെച്ചാണ് ഹിറ്റ്‌ലർ തന്റെ ആത്മകഥയായ മെയ്ൻ കാംഫ് (എന്റെ പോരാട്ടം) എഴുതുന്നത്. 1924ൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഹിറ്റ്‌ലറുടെ ജനപിന്തുണ വർദ്ധിച്ചു. ഊർജ്ജിത പ്രഭാവത്തോടെയുള്ള പ്രസംഗങ്ങളിലൂടെ വേഴ്സായി ഉടമ്പടിയെ ആക്രമിച്ചും ജെർമ്മൻ ദേശീയത, കമ്യൂണിസ്റ്റ് വിരുദ്ധത, ജൂത വിരുദ്ധത എന്നിവയെ പ്രോത്സാഹിപ്പിച്ചുമാണ് ഹിറ്റ്‌ലർ ജനപ്രീതി വർദ്ധിപ്പിച്ചത്. ഇതിലൂടെ ഹിറ്റ്‌ലർ നാസി പ്രചാരണം ശക്തിപ്പെടുത്തി. 1933 -ൽ ചാൻസലറായി അവരോധിക്കപ്പെട്ട ശേഷം ഹിറ്റ്‌ലർ വെയ്മർ റിപ്പബ്ലിക്കിനെ (പുരാതന ജർമ്മനി) മൂന്നാം സാമ്രാജ്യമായി മാറ്റി. നാസിസത്തിന്റെ ആശയസംഹിത പ്രകാരമായിരുന്നു ഹിറ്റ്‌ലർ ഇത് നടപ്പിലാക്കിയത്.
യൂറോപ്യൻ വർകരയിൽ നാസി പാർട്ടിയുടെ ആധിപത്യത്തിലുള്ള ഒരു പുതിയ ഭരണക്രമം സ്ഥാപിക്കുക എന്നതായിരുന്നു ഹിറ്റ്‌ലറുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജെർമ്മൻ ജനതക്ക് വാസസ്ഥലം ഒരുക്കുക (ലെബെൻസ്രോം) എന്ന ലക്ഷ്യം അയാളുടെ ദേശീയ, പ്രാദേശിക നയങ്ങളിലുണ്ടായിരുന്നു. 1939 -ലെ പോളണ്ട് അധിനിവേശത്തിലൂടെയാണ് തന്റെ ജെർമ്മൻ വിപുലീകരണം ഹിറ്റ്‌ലർ ആരംഭിക്കുന്നത്. ഈ സൈനിക നീക്കമാണ് രണ്ടാം ലോകമഹായുദ്ധത്തിന് കാരണമായത്. ഹിറ്റ്‌ലറുടെ കീഴിൽ 1941 -ൽ ജെർമ്മനിയും സഖ്യകക്ഷികളും യൂറോപ്പിന്റേയും വടക്കേ ആഫ്രിക്കയുടേയും ഭൂരിഭാഗവും കൈക്കലാക്കി.
ഹിറ്റ്‌ലറിന്റെ സ്വേച്ഛാധിപത്യപരവും വംശീയ യഥാസ്ഥിതികത്വവും രണ്ടാം ലോകമഹായുദ്ധകാലത്ത് അഞ്ച് കോടിയോളം പേരുടെ ജീവനപഹരിച്ചു. ഇതിൽ ആറ് ദശലക്ഷം ജൂതന്മാരും അഞ്ച് ദശലക്ഷം അനാര്യന്മാരും ഉണ്ടായിരുന്നു. ഇവരുടെ വ്യവസ്ഥാപിതമായ ഉന്മൂലനത്തിന് നേതൃത്വം നൽകിയത് ഹിറ്റ്‌ലറും അടുത്ത കൂട്ടാളികളുമായിരുന്നു. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമായ ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978 -ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ മുപ്പത്തി ഒമ്പതാം സ്ഥാനം ഹിറ്റ്‌ലർക്കാണ്. ചാർളി ചാപ്ലിന്റെ ദ ഗ്രേറ്റ് ഡിക്ടേറ്റർ എന്ന ചലച്ചിത്രം ഹിറ്റ്‌ലറുടെ അധികാരത്വര ലോകത്തെ ആകമാനം നശിപ്പിക്കുന്നതിനെപ്പറ്റിയുള്ളതാണ്.
ബാല്യവും വിദ്യാഭ്യാസവും : 1889 ഏപ്രിൽ 20നു കസ്റ്റംസിലെ ജീവനക്കാരനായ അലോയ്സ് ഹിറ്റ്‌ലറുടെയും ക്ലാര പോൾസിലിന്റെയും മകനായി അഡോൾഫ് ഹിറ്റ്‌ലർ ജനിച്ചു. ഓസ്ട്രിയ-ഹങ്കറി പ്രദേശമായ ബ്രോണൗ ആം ഇൻ ആയിരുന്നു അഡോൾഫിൻറെ ജൻമദേശം. ബ്രോണൗവിലെ സാൽസ്ബർഗർ വോൾസ്റ്റാഡ്റ്റ് 15 എന്ന സ്ഥലത്തെ ഗസ്തോഫ് സം പോമർ എന്ന സത്രത്തിലായിരുന്നു ഹിറ്റ്‌ലറിന്റെ ജനനം. ക്ലാരയുടേയും അലോയ്സിന്റേയും ആറു മക്കളിൽ നാലാമനായിരുന്നു അഡോൾഫ്. അഡോൾഫിന്റെ മൂത്ത സഹോദരങ്ങളായ ഗുസ്താവ്, ഇഡ, ഓട്ടോ എന്നിവർ ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു. ഹിറ്റ്‌ലറിന് മൂന്നു വയസ്സുള്ളപ്പോൾ കുടുംബം ജെർമ്മനിയിലെ പസാവുവിലേക്ക് കുടിയേറി. അവിടെ വെച്ചാണ് അഡോൾഫ് ബവേറിയൻ ഭാഷ പഠിക്കുന്നത്. ഹിറ്റ്‌ലർ തന്റെ പ്രസംഗങ്ങളിൽ ഓസ്ട്രിയൻ-ജെർമ്മൻ ഭാഷയേക്കാൾ ബവേറിയനായിരുന്നു കൂടുതലായി ഉപയോഗിച്ചിരുന്നത്.1894 -ൽ കുടുംബം ലിൻസിലെ ലിയോണ്ടിംഗിലേക്ക് താമസം മാറ്റി. 1895 ജൂണിൽ അലോയ്സ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുകയും ലംബാക്കിനു സമീപത്തെ ഹാഫെൽഡിൽ സ്ഥലം വാങ്ങി താമസം മാറ്റുകയും തേനീച്ച വളർത്തൽ തുടങ്ങുകയും ചെയ്തു. ഫിസ്കൽഹാമിനടുത്തുള്ള ഒരു ടെക്നിക്കൽ സ്കൂളിലായിരുന്നു അഡോൾഫിന്റെ പ്രാഥമിക വിദ്യാഭ്യാസം. അച്ഛന്റെ അടുത്തുണ്ടായിരുന്ന ഫ്രാങ്കോ-പ്രഷ്യൻ യുദ്ധത്തെ കുറിച്ചുള്ള ഒരു ചിത്രപുസ്തകം കണ്ടെത്തിയതിലൂടെയായിരുന്നു ആദ്യമായി അഡോൾഫിന് യുദ്ധത്തോട് അഭിനിവേശം തോന്നിയത്.
ഹാഫെൽഡിലെത്തിയ ശേഷം അഡോൾഫ് അച്ഛനുമായി വഴക്കുണ്ടാക്കി. വിദ്യാലയത്തിലെ കണിശമായ നിയമങ്ങളോട് തനിക്ക് ഒത്തു പോകാനാവില്ല എന്ന് അഡോൾഫ് അച്ഛനെ അറിയിച്ചതായിരുന്നു വഴക്കിന് കാരണം.അലോയിസിന്റെ കൃഷി പരാജയത്തിലേക്ക് നീങ്ങിയപ്പോൾ കുടുംബം കൃഷി നിർത്തി ഹാഫെൽഡിൽ നിന്ന് ലംബാക്കിലേക്ക് നീങ്ങി. 1897 -ലായിരുന്നു ഇത്. ഹിറ്റ്‌ലറെ ദൈവഭക്തിയുള്ളവനും സ്വഭാവശുദ്ധിയുള്ളവനുമായി വളർത്തിയെടുക്കാനായിരുന്നു ക്ലാരയുടെ ശ്രമം. മകൻ വൈദികനായി കാണണമെന്ന് അവർ ആഗ്രഹിച്ചു.എട്ടു വയസ്സുള്ളപ്പോൾ ഹിറ്റ്‌ലർ പള്ളികളിലെ ചടങ്ങുകളിൽ ഭക്തിപൂർവ്വം പങ്കെടുക്കുകയും സംഗീതം പഠിക്കുകയും ചെയ്തിരുന്നു. പള്ളിയിലെ ഗായകസഘത്തിലെ അംഗവുമായിരുന്നു അദ്ദേഹം. 1898 -ൽ കുടുംബം വീണ്ടും ലിയോണ്ടിംഗിലേക്ക് നീങ്ങി. 1900 ഫെബ്രുവരി രണ്ടിന് ഇളയ സഹോദരനായിരുന്ന എഡ്മണ്ട് അഞ്ചാംപനി വന്ന് മരണപ്പെട്ടത് അഡോൾഫിനെ മാനസികമായി ബാധിച്ചു. ഇതിനെ തുടർന്ന് ക്ലാസിലെ മിടുക്കരിലൊരാളായിരുന്നു അഡോൾഫ് ദുർമുഖനും കോപശീലനും അധ്യാപകരോടും അച്ഛനോടും സ്ഥിരമായി വഴക്കുണ്ടാക്കുന്ന കുട്ടിയുമായി മാറി.
അലോയ്സിന് കസ്റ്റംസിൽ വളരെ വിജയകരമായ ഒരു കരിയറുണ്ടായിരുന്നു. തന്റെ മകനും ആ വഴി പിന്തുടരണമെന്ന് അലോയ്സ് കരുതി. ഒരിക്കൽ അലോയ്സ് അഡോൾഫിനെ കസ്റ്റംസ് ഓഫീസ് സന്ദർശനത്തിനായി കൊണ്ടു പോയതിനെ ദൃഢനിശ്ചയചിത്തരായ രണ്ടു പേരുടെ മത്സരം തുടങ്ങിയ സംഭവമായി പിന്നീട് ഹിറ്റ്‌ലർ വിവരിച്ചിരുന്നു. ഒരു ക്ലാസിക്കൽ ഹൈസ്കൂളിൽ പോകാനും ചിത്രകാരനാവാനുമുള്ള അഡോൾഫിന്റെ ആഗ്രഹത്തെ അവഗണിച്ച് 1900 സെപ്റ്റംബറിൽ അലോയ്സ് മകനെ ലിൻസിലെ ഒരു റിയൽ സ്കൂളിലേക്കയച്ചു. (17 വർഷത്തിനു ശേഷം മറ്റൊരു നാസി പ്രമുഖനായിരുന്ന അഡോൾഫ് എയ്ഷ്മാൻ പഠിച്ചതും ഇതേ സ്കൂളിലായിരുന്നു.) അഡോൾഫ് ഇതിനെ എതിർത്തു. അച്ഛന്റെ തീരുമാനത്തെ എതിർക്കാൻ അഡോൾഫ് സ്കൂളിൽ ഉഴപ്പി. തന്റെ പ്രോഗ്രസ് കാർഡ് കാണുമ്പോൾ അച്ഛന് താൻ ചെയ്തത് തെറ്റായിരുന്നുവെന്ന് ബോധ്യപ്പെടുമെന്നും തന്നെ ടെക്നിക്കൽ സ്കൂളിൽ മാറ്റിപ്പഠിപ്പിക്കുമെന്നും കരുതിയാണ് താനങ്ങനെ ചെയ്തതെന്ന് ഹിറ്റ്‌ലർ മെയിൻ കാംഫിൽ വീശദീകരിക്കുന്നുണ്ട്.
ചെറുപ്പത്തിൽ തന്നെ ജെർമ്മൻ ദേശീയതയുടെ ഭാഗമായിരുന്നു. അഡോൾഫ്. ഹിറ്റ്‌ലർ ജെർമ്മൻ ഭരണകൂടത്തോട് മാത്രമേ മേധാവിത്വം പ്രകടിപ്പിച്ചിരുന്നുള്ളൂ. വംശീയമായി തീർത്തും വ്യത്യസ്തരായ ഒരു ജനതയെ ഹാബ്സ്ബർഗ് ഭരണകൂടം ഭരിക്കുന്നതിനോടും ഹിറ്റ്‌ലറിന് വിമുഖതയുണ്ടായിരുന്നു. ജെർമ്മൻ അഭിവാദന വാക്കായിരുന്ന “ഹെയിൽ” എന്ന വാക്കായിരുന്നു ഹിറ്റ്‌ലറും കൂട്ടുകാരും ഉപയോഗിച്ചിരുന്നത്. ഓസ്ട്രിയൻ സാമ്രാജ്യ ദേശീയഗാനത്തിനു പകരം ജെർമ്മൻ ദേശീയഗാനമായിരുന്ന ഡീഷ്ലാൻഡ് യൂബർ എയ്ൽസ് ആയിരുന്നു അവർ ആലപിച്ചിരുന്നത്.
1903 ജനുവരി 13ന് ഹിറ്റ്‌ലറുടെ പതിനാലാം വയസ്സിൽ പിതാവ് മരിച്ചു. ഇതിനെത്തുടർന്ന് ഹൈസ്കൂളിലെ അഡോൾഫിന്റെ പെരുമാറ്റം ദുഷിച്ചതായി. സംസ്ക്കാരശുശ്രൂഷയിൽ പങ്കെടുക്കില്ലെന്നു ഹിറ്റ്‌ലർ വാശിപിടിച്ചു. എങ്കിലും ബന്ധുക്കളുടെ നിർബന്ധത്തിനു വഴങ്ങി ഒടുവിൽ സമ്മതിച്ചു. ദുഃഖസൂചകമായി കറുത്ത ടൈ ധരിക്കില്ല എന്ന നിബന്ധനയും വെച്ചു. (പക്ഷേ,പിന്നീട് ഹിറ്റ്‌ലർ ഈ പ്രവൃത്തിയിൽ പശ്ചാത്തപിച്ചു.പിതാവിന്റെ കല്ലറയിൽ കൊത്തുപണികൾ ചെയ്ത് പേരു കൊത്തിയ ഫലകം സ്ഥാപിച്ചാണ് പരിഹാരം ചെയ്തത്). 1904ല് സെപ്റ്റംബറിൽ അഡോൾഫ് സ്റ്റൈറിലെ ഒരു റിയൽ സ്കൂളിൽ ചേർന്നു. പിന്നീട് അഡോൾഫിന്റെ പെരുമാറ്റത്തിൽ ചെറിയ പുരോഗതിയുണ്ടായി. 1905 -ൽ സ്കൂൾ ജീവിതം അവസാനിപ്പിക്കാൻ അഡോൾഫിന് അമ്മ സമ്മതം നൽകി. പഠനം പൂർത്തിയാക്കിയ ശേഷം പ്രത്യേകിച്ച് ലക്ഷ്യങ്ങളോ തുടർ പഠന മോഹങ്ങളോ ഇല്ലാതെ ഹിറ്റ്‌ലർ പുറത്തിറങ്ങി.
അലോയ്സ് ഹിറ്റ്‌ലർ മുഴുക്കുടിയനായിരുന്നെങ്കിലും ഭാര്യക്കും മകനുമായി ധാരാളം സ്വത്ത് ബാക്കി വെച്ചിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ പെൻഷന്റെ 50 ശതമാനം മരണശേഷം ക്ലാരക്ക് ലഭിച്ചിരുന്നു. അലോയ്സിന്റെ മറ്റൊരു ഭാര്യയുടെ മക്കളായിരുന്ന (ഹിറ്റ്‌ലറുടെ അർദ്ധസഹോദരങ്ങൾ)ഏഞ്ചലക്കും അലോയ്സ് ജൂനിയറിനും അക്കാലത്ത് സ്വന്തമായി ജോലി ലഭിച്ചിരുന്നു. അതിനാൽ കിട്ടിയ പണം മുഴുവൻ അഡോൾഫിന്റെ വിദ്യാഭ്യാസത്തിനാണ് ക്ലാര ചിലവഴിച്ചിരുന്നത്. പക്ഷേ ഹിറ്റ്‌ലർക്ക് പഠനത്തിൽ താല്പര്യമില്ലായിരുന്നു. നല്ല വേഷം ധരിക്കാനും ചിത്രം വരക്കാനും മാത്രമായിരുന്നു അഡോൾഫിനു താല്പര്യം. ലക്ഷ്യമില്ലാത്ത വായനയും കലാകാരനാകാനുള്ള അലച്ചിലും ഹിറ്റ്‌ലറെ എങ്ങുമെത്തിച്ചില്ല.
1905 മുതൽ ഹിറ്റ്‌ലർ വിയന്നയിൽ ഒരു ബൊഹീമിയൻ ജീവിതം നയിച്ചു. അനാഥർക്കുള്ള ആനുകൂല്യങ്ങളും അമ്മ നൽകിയ സാമ്പത്തിക സഹായങ്ങളുമായിരുന്നു ഹിറ്റ്‌ലറുടെ കൈമുതൽ. ഒരു സാധാരണ ജോലിക്കാരനായും ചിത്രകാരനായും ജലച്ഛായ വിൽപ്പനക്കാരനായും ഹിറ്റ്‌ലർ കഴിഞ്ഞുകൂടി. പിന്നീട് വിയന്നയിലെത്തന്നെ അക്കാദമി ഓഫ് ഫൈൻ ആർട്സ് കോളേജിൽ പ്രവേശനം നേടാനായി ഹിറ്റ്‌ലറുടെ ശ്രമം. രണ്ടു തവണ പ്രവേശനപരീക്ഷ എഴുതിയിട്ടും വിജയിക്കാനായില്ല. ഹിറ്റ്‌ലറിന് ചിത്രകാരനാകാനുള്ള കഴിവില്ലെന്നും ആർക്കിടെക്റ്റാവാനുള്ള ഭാവിയുണ്ടെന്നും സ്ഥാപനമേധാവി ഹിറ്റ്‌ലറിനോട് പറഞ്ഞു. എന്നാൽ അതിനുള്ള വിദ്യാഭ്യാസ യോഗ്യത ഹിറ്റ്‌ലർക്കുണ്ടായിരുന്നില്ല.
ഇതിനിടെ ക്ലാരയുടെ രോഗം വളരെ കൂടുതലായി. അവസാനകാലത്ത് മകൻ ഒപ്പമുണ്ടായിരിക്കണമെന്ന് അവർ ആഗ്രഹിച്ചു. പലവട്ടം ഹിറ്റ്‌ലറെ വിവരമറിയിച്ചു. എന്നാൽ ഫൈൻ ആർട്സ് കോളേജിൽ പ്രവേശനം കിട്ടാതെ വീട്ടിലേക്കില്ലെന്ന് ഹിറ്റ്‌ലർ വാശിപിടിച്ചു. ഒടുവിൽ മകനെ കാണാതെ ആ അമ്മ 47 -ആം വയസ്സിൽ മരണത്തിനു കീഴടങ്ങി. ഹിറ്റ്‌ലർ നാട്ടിൽ മടങ്ങിയെത്തുന്നത് അമ്മയുടെ സംസ്ക്കാരചടങ്ങിൽ പങ്കെടുക്കാനായിരുന്നു. അമ്മയോട് ഹിറ്റ്‌ലർക്ക് ഗാഢമായ ആത്മബന്ധം ഉണ്ടായിരുന്നു.അദ്ദേഹം അമ്മയുടെ ചിത്രം ഒപ്പം കൊണ്ടു നടന്നു. അമ്മ മരിക്കുമ്പോൾ 18 വയസ്സായിരുന്നു ഹിറ്റ്‌ലർക്ക്. അമ്മയുടെ ഒസ്യത്ത് പ്രകാരം കാര്യമായ സ്വത്തൊന്നും മകനു വേണ്ടി അവശേഷിച്ചിരുന്നില്ല.ഹിറ്റ്‌ലറുടെ പഠനത്തിനു വേണ്ടിയും ക്ലാരയുടെ ചികിത്സക്കു വേണ്ടിയും സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം ചെലവായിക്കഴിഞ്ഞിരുന്നു. ഒടുവിൽ ഒരു ബൈബിളും നൂറ് ക്രോനനുമായി ഹിറ്റ്‌ലർ വിയന്നയിലേക്ക് മടങ്ങി.
അക്കാദമി രണ്ടാം തവണയും അപേക്ഷ നിരസിച്ചപ്പോൾ ഹിറ്റ്‌ലർ തീർത്തും ദരിദ്രനായി. 1909 -ൽ ഹിറ്റ്‌ലർ സ്വന്തമായി വീടില്ലാതെ കഴിച്ചുകൂട്ടുകയായിരുന്നു. എന്നാൽ 1910 -ൽ മെൽഡെമാൻസ്ട്രേസിലെ പാവപ്പെട്ട ജോലിക്കാർക്കുള്ള താമസസ്ഥലത്ത് ഹിറ്റ്‌ലർ താമസം ആരംഭിച്ചു. അക്കാലത്ത് വിയന്ന മതവിപ്രതിപത്തിയുടേയും വംശീയവിവേചനത്തിന്റേയും കേന്ദ്രമായിരുന്നു. കിഴക്കുനിന്നുള്ള കുടിയേറ്റക്കാർ ആ പ്രദേശം കൈയടുമെന്നുള്ള പ്രചാരണങ്ങൾക്കിടെ ജനാധിപത്യ സിദ്ധാന്തവാദിയായിരുന്ന മേയർ കാൾ ലൂഗർ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി സെമെറ്റിക്ക് വിരുദ്ധപ്രസ്ഥാനത്തെ നിരോധിച്ചു. ജോർജ് ഷോനററുടെ ഐക്യ ജെർമ്മൻ പ്രസ്ഥാനത്തിന് വിയന്ന ഉൾപ്പെടുന്ന മരിയഹിൽഫ് ജില്ലയിൽ ശക്തമായ പിന്തുണ ഉണ്ടായിരുന്നു. ഡീഷസ് വോൾക്ക്സ്ബാറ്റ് പോലെയുള്ള പ്രാദേശിക പത്രങ്ങളായിരുന്നു ഹിറ്റ്‌ലർ അക്കാലത്ത് വായിച്ചിരുന്നത്. കടുത്ത മുൻവിധികളോടെ ഇറങ്ങിയിരുന്ന അത്തരം പത്രങ്ങൾ കിഴക്കു നിന്നുള്ള ജൂതകുടിയേറ്റം ക്രിസ്ത്യാനികളെ അലട്ടിയിരുന്ന ഭീതികൾ അതിശയോക്തി കലർത്തി പ്രചരിപ്പിച്ചിരുന്നു. ഇതിന്റെയെല്ലാം ഫലമായി കത്തോലിക് പുരോഹിതനായിരുന്ന മാർട്ടിൻ ലൂതറിനോട് ഹിറ്റ്‌ലർ ആദരവ് വെച്ചു പുലർത്തിയിരുന്നു.
ഹിറ്റ്‌ലർ തന്റെ സെമെറ്റിക് വിരുദ്ധ സ്വഭാവം ആദ്യമായി പ്രകടിപ്പിച്ചത് എന്നാണെന്നും അതിന്റെ ഹേതുവും കൃത്യമായി പറയാനാവില്ല. താൻ ആദ്യമായി സെമെറ്റിക് വിരുദ്ധനായത് വിയന്നയിൽ വെച്ചാണെന്ന് മെയ്ൻകാംഫിൽ ഹിറ്റ്‌ലർ പറയുന്നുണ്ട്. എന്നാൽ ഹിറ്റ്‌ലറുടെ അടുത്ത സുഹൃത്തായിരുന്ന ആഗസ്റ്റ് കുബീസെകിന്റെ അഭിപ്രായം ലിൻസ് വിടുമ്പോൾ തന്നെ ഹിറ്റ്‌ലർ ഒരു ഉറച്ച സെമെറ്റിക് വിരുദ്ധനായിരുന്നു എന്നതാണ്. പക്ഷേ ചരിത്രകാരനായ ബ്രിഗൈറ്റ് ഹാമാൻ കുബീസെക്കിന്റെ ഈ അഭിപ്രായത്തെ വെല്ലുവിളിച്ചു. ബാലനായിരുന്ന ഹിറ്റ്‌ലർ ഒരു സെമെറ്റിക് വിരുദ്ധനാണെന്ന് അഭിപ്രായപ്പെട്ട ഒരേയൊരു വ്യക്തി കുബീസെക് മാത്രമാണെന്ന് ഹാമാൻ എഴുതി. മാത്രമല്ല വിയന്നയിലായിരിക്കുമ്പോഴാണ് ഹിറ്റ്‌ലർ സെമെറ്റിക് വിരുദ്ധനായതെന്നും ഹാമാൻ വ്യക്തമാക്കുകയുണ്ടായി. ചരിത്രകാരനായ ഇയാൻ കെർഷോയുടെ അഭിപ്രായം “അക്കാലത്ത് ഹിറ്റ്‌ലറിൽ സെമെറ്റിക് വിരുദ്ധത ഉണ്ടായിരിക്കാമെങ്കിലും വിയന്നയിൽ സ്വാധീനമുണ്ടായിരുന്ന സെമെറ്റിക് വിരുദ്ധ പ്രസ്ഥാനങ്ങൾ കാരണം അത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി” എന്നതാണ്. എന്നാൽ ഹോസ്റ്റലിലും മറ്റുമായി ഹിറ്റ്‌ലറിന് വിയന്നയിൽ ധാരാളം ജൂതസുഹൃത്തുക്കളുണ്ടായിരുന്നതിന് നിരവധി തെളിവുകളുണ്ട്. ചരിത്രകാരനായ റിച്ചാർഡ് ജെ. ഇവാൻസ് പറയുന്നത് “ഹിറ്റ്‌ലറുടെ ക്രൂരവും കൊലപാതക താൽപര്യത്തോടെയുമുള്ള സെമെറ്റിക് വിരുദ്ധത രൂപം കൊള്ളുന്നത് ജെർമ്മനിയുടെ പരാജയത്തിന്റേയും (ഒന്നാം ലോകയുദ്ധത്തിൽ) ആ മഹാദുരന്തം സംഭവിച്ചത് പിറകിൽ നിന്ന് കുത്തിയത് വഴിയാണെന്ന വലതുപക്ഷ പ്രചാരണത്തിന്റേയും പ്രതിഫലനമായിട്ടുണ്ടായതാണെന്ന് ഏറെക്കുറെ എല്ലാ ചരിത്രകാരന്മാരും അംഗീകരിച്ചതാണ്” എന്നാണ്.
1913 -ൽ അച്ഛന്റെ എസ്റ്റേറ്റിന്റെ ശേഷിക്കുന്ന ഭാഗവും ഹിറ്റ്‌ലർക്ക് സ്വന്തമായി. ഹിറ്റ്‌ലർ മ്യൂണിച്ചിലേക്ക് തിരിച്ചു. ആസ്ട്രിയൻ സൈന്യത്തിന്റെ നിർബന്ധയുദ്ധസേവനത്തിൽ ഒഴിഞ്ഞ്മാറാനാണ് ഹിറ്റ്‌ലർ വിയന്ന വിട്ടതെന്ന് ഭൂരിഭാഗം ചരിത്രകാരന്മാരും കരുതുന്നു. താൻ ഹാബ്സ്ബർഗ് സാമ്രാജ്യത്തിന്റെ സൈന്യത്തിനു വേണ്ടി സേവനം ചെയ്യാനാഗ്രിക്കുന്നില്ലെന്നും, കാരണം അത് നിരവധി വംശങ്ങളുടെ മിശ്രിതമാണെന്നും ഹിറ്റ്‌ലർ പിന്നീട് വ്യക്തമാക്കുകയുണ്ടായി. ശാരീരിക യോഗ്യതകൾക്കായുള്ള പരീക്ഷയിൽ പരാജയപ്പെട്ട ശേഷം സൈന്യത്തിൽ ചേരാതെ 1914 -ൽ ഹിറ്റ്‌ലർ മ്യൂണിച്ചിലേക്ക് മടങ്ങി.
ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് ഹിറ്റ്ലർ ഒരു മ്യൂണിച്ച് നിവാസിയും ഒരു ആസ്ട്രിയൻ പൗരനായി ബവേറിയൻ സൈന്യത്തിൽ സേവനമനുഷ്ടിക്കുകയുമായിരുന്നു.ഫ്രാൻസിലും ബെൽജിയത്തിലുമായി പശ്ചിമ മുന്നണിയിൽ ലിസ്റ്റ് റെജിമെന്റിലെ ഒന്നാം കമ്പനിയായ ബവേറിയൻ റിസർവ് ഇൻഫാൻട്രി റെജിമെന്റ് 16ൽ ഒരു റണ്ണറായായിരുന്നു ഹിറ്റ്ലർ സേവനമനുഷ്ടിച്ചിരുന്നത്. സൈന്യത്തിലെ മുന്നേറ്റ നിരയിൽ തന്നെയായിരുന്നു ഹിറ്റ്ലറുടെ സ്ഥാനം. ഒന്നാം വൈപ്രസ് യുദ്ധം, സോം യുദ്ധം, അറാസ് യുദ്ധം, പാഷെൻഡീൽ യുദ്ധം എന്നിവയിലെല്ലാം ഹിറ്റ്ലർ പങ്കെടുക്കുകയും സോം യുദ്ധത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു.
സൈനികസേവനത്തിനിടെ ഹിറ്റ്ലർ ധീരതക്കുള്ള പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. 1914ൽ സെക്കന്റ് ക്ലാസ് അയേൺ ക്രോസ് സൈനിക ഹിറ്റ്ലറിനു ലഭിച്ചു. പിന്നീട് 1918 ആഗസ്റ്റ് നാലിന് ഹ്യൂഗോ ഗട്ട്മാന്റെ ശുപാർശപ്രകാരം ഹിറ്റ്ലറിന് ഫസ്റ്റ് ക്ലാസ് അയേൺ ക്രോസ് ബഹുമതിയും ലഭിച്ചു. ഹിറ്റ്ലറിന്റെ റാങ്കിലുള്ള(ജെഫ്രൈറ്റർ) സൈനികർക്ക് വളരെ അപൂർവ്വമായേ ഈ ബഹുമതി സമ്മാനിക്കാറുള്ളൂ. റെജിമെന്റ് ആസ്ഥാനത്ത് ഹിറ്റ്ലറിന് ജോലി ലഭിച്ചതും മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള സ്ഥിരസമ്പർക്കവും വഴിയാകാം ഹിറ്റ്ലറിന് ഈ നേട്ടം കൈവരിക്കാനായത്. ബഹുമതിക്കർഹമായ പ്രവൃത്തികൾ മികച്ചതായിരുന്നുവെങ്കിലും അവ പ്രത്യേകതകളുള്ളതാണെന്ന് പറയാനാവില്ല. 1918 മെയ് 18ന് ബ്ലാക്ക് വൂണ്ട് ബാഡ്ജ് ഹിറ്റ്ലറിന് ലഭിച്ചിട്ടുണ്ട്.
റെജിമെന്റ് ആസ്ഥാനത്തുള്ള ജോലിക്കിടയിൽ ഒരു സൈനിക പത്രത്തിനു വേണ്ടി ഹിറ്റ്ലർ കാർട്ടൂണുകളും ചിത്രങ്ങളും വരക്കുകയും അവക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. 1916 ഒക്റ്റോബറിൽ സോം യുദ്ധത്തിനിടയിൽ ഹിറ്റിലറിന് പരിക്കേറ്റത് നാഭിക്കോ ഇടത് തുടക്കോ ആണെന്ന് കരുതപ്പെടുന്നു. റണ്ണർമാരുടെ മാർച്ചിനിടയിലേക്ക് ഷെല്ലുകൾ പതിച്ചപ്പോഴായിരുന്നു ഹിറ്റ്ലറിന് ഈ മുറിവേറ്റത്. അതിനു ശേഷം രണ്ട് മാസത്തോളം ഹിറ്റ്ലർ ബീലിറ്റ്സിലെ റെഡ്ക്രോസ് ആശുപത്രിയിൽ കഴിഞ്ഞു. പിന്നീട് ഹിറ്റ്ലർ റെജിമെന്റിലേക്ക് തിരിച്ചെത്തിയത് 1917 മാർച്ച് അഞ്ചിനായിരുന്നു. ഒരു മസ്റ്റാഡ് വാതകപ്രയോഗത്തെ തുടർന്ന് 1918 ഒക്റ്റോബർ 15ന് ഹിറ്റ്ലറിന് ഭാഗികമായി അന്ധത ബാധിക്കുകയും പേസ് വാക്കിലെ ഒരു ആശുപത്രിയിലാവുകയും ചെയ്തു. ഹിറ്റ്ലർ പേസ് വാക്കിലാകുമ്പോഴായിരുന്നു ജർമ്മനി യുദ്ധത്തിൽ പരാജയപ്പെട്ടത്. ഈ വാർത്ത കേൾക്കുന്ന സമയത്ത് ഹിറ്റ്ലർ തന്റെ അന്ധതയുടെ രണ്ടാം രോഗാവസ്ഥയിലായിരുന്നു.
യുദ്ധപരാജയം ഹിറ്റ്ലറിൽ വേദനയും നിരാശയും ജനിപ്പിച്ചു. ഇതിനെ തുടർന്നാണ് ഹിറ്റ്ലർ തന്റെ ആശയങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നത്. ഹിറ്റ്ലർ യുദ്ധത്തെ തന്റെ എക്കാലത്തേയും വലിയ അനുഭവമായി കരുതി. മേലുദ്യോഗസ്ഥർ ഹിറ്റ്ലറിന്റെ ധീരതയെ വാഴ്ത്തി. ഈ അനുഭവങ്ങൾ ഹിറ്റ്ലറിനുള്ളിലെ ദേശീയവാദിയെ ഉണർത്തി. എന്നാൽ 1918ലെ ജർമ്മനിയുടെ കീഴടങ്ങൽ ഹിറ്റ്ലറിനൊരു ഞെട്ടലായി. മറ്റേതൊരു ദേശീയവാദിയെയും പോലെത്തന്നെ ഹിറ്റ്ലറും പുറകിൽ കുത്ത് അപവാദകഥയിൽ(ഡോൾഷ്റ്റോബ്ലിജെൻഡ്) വിശ്വസിച്ചിരുന്നു. ജെർമ്മൻ സൈന്യം യുദ്ധമുഖത്ത് വിജയമായിരുന്നെന്നും എന്നാൽ സിവിലിയൻ നേതാക്കളും മാർക്സിസ്റ്റുകാരും (ഇവർ പിന്നീട് നവംബർ കുറ്റവാളികൾഎന്ന് വിളിക്കപ്പെട്ടു.) പിറകിൽ നിന്ന് കുത്തി ജർമ്മനിയെ പരാജയപ്പെടുത്തിയെന്നുമായിരുന്നു ഈ കഥയുടെ അടിസ്ഥാനം.
വാഴ്സാ ഉടമ്പടി പ്രകാരം ജർമ്മനി തങ്ങളുടെ ധാരാളം ഭൂപ്രദേശങ്ങൾ വിട്ടുകൊടുക്കേണ്ടതായും റൈൻലാൻഡിൽനിന്ന് പട്ടാളത്തെ പിൻവലിക്കേണ്ടതായും വന്നു. ഈ ഉടമ്പടി ജർമ്മനിയുടെ മേൽ നിരവധി സാമ്പത്തിക ബാദ്ധ്യതകൾ കെട്ടിവെച്ചു. ഭൂരിഭാഗം ജർമ്മൻകാരും ഈ ഉടമ്പടിയെ എതിർത്തു. പ്രത്യേകിച്ചും രാജ്യത്തെ അപമാനിച്ച ജർമ്മനിയാണ് യുദ്ധത്തിന് കാരണമെന്ന് പ്രഖ്യാപിക്കുന്ന വകുപ്പ് 231നെ. വാഴ്സാ ഉടമ്പടി, യുദ്ധാനന്തര ജർമ്മനിയുടെ രാഷ്ടീയ, സാമ്പത്തിക, സാമൂഹിക അവസ്ഥകൾ എന്നിവയെ പിന്നീട് ഹിറ്റ്ലർ തന്റെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്തു.
ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ഹിറ്റ്ലർ മ്യൂണിച്ചിലേക്ക് മടങ്ങി. ഔപചാരിക വിദ്യാഭ്യാസത്തിന്റെ കുറവും മികച്ച് വിദ്യാഭ്യാസ യോഗ്യതകൾ ഇല്ലാത്തതും സൈന്യത്തിൽ തന്നെ പിടിച്ചുനിൽക്കാൻ ഹിറ്റ്ലറിനെ പ്രേരിപ്പിച്ചു. 1919 ജൂലൈയിൽ ഹിറ്റ്ലർ റീഷ്സ്വെറിലെ ഒരു ഓഫ്ലോറെഗ്സ് കമാൻഡോയുടെ (നിരീക്ഷണോദ്യോഗസ്ഥൻ) വെർബിൻഡംഗ്സ്മാനായി (രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ) നിയമിക്കപ്പെട്ടു. മറ്റു സൈനികരെ സ്വാധീനിക്കലും ജെർമ്മൻ വർക്കേഴ്സ് പാർട്ടിയിലേക്ക്(ഡിഏപി) നുഴഞ്ഞുകയറാനുമായിരുന്നു ഹിറ്റ്ലറിനെ നിയോഗിച്ചത്. ഡിഏപിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനിടെ ഹിറ്റ്ലറിനെ ഡിഏപി സ്ഥാപകനായ ആന്റൺ ഡ്രെഗ്സ്ലറുടെ സെമെറ്റിക് വിരുദ്ധ, ദേശീയവാദ, മുതലാളിത്ത വിരുദ്ധ, മാർക്സിസ്റ്റ് വിരുദ്ധ ആശയങ്ങൾ സ്വാധീനിച്ചു. ജൂതന്മാരില്ലാത്ത സോഷ്യലിസ്റ്റ്, സാമൂഹിക സമത്വത്തോടെയുള്ള ശക്തവും സജീവവുമായ ഒരു സർക്കാർ അധികാരത്തിലെത്തുന്നതിനെ ഡ്രെഗ്സ്ലർ പിന്തുണച്ചിരുന്നു. ഹിറ്റ്ലറുടെ പ്രാസംഗിക വൈഭവത്തിൽ ആകൃഷ്ടനായ ഡ്രെഗ്സ്ലർ ഹിറ്റ്ലറിനെ ഡിഏപിയിലേക്ക് ക്ഷണിച്ചു. ഈ ക്ഷണം സ്വീകരിച്ച് 1919 സെപ്റ്റംബർ 12ന് ഹിറ്റ്ലർ ഡിഏപിയിലെ 55ആം ഔദ്യോഗികാംഗമായി.
ഡിഏപിയിൽ വെച്ച് ഹിറ്റ്ലർ ഡീട്രിച്ച് എക്കാർട്ടിനെ പരിചയപ്പെട്ടു. എക്കാർട്ട് പാർട്ടിയുടെ സ്ഥാപകാംഗവും ഒക്കൾട്ട് തൂൾ സൊസൈറ്റിയിലെ അംഗവുമായിരുന്നു. എക്കാർട്ട് പിന്നീട് ഹിറ്റ്ലറുടെ ഗുരുവായിമാറി. ആശയങ്ങൾ പരസ്പരം പങ്കുവെച്ചും സമൂഹത്തിലെ വിവിധ തുറകളിലുള്ളവരെ പരിചയപ്പെടുത്തിക്കൊടുത്തും എക്കാർട്ട് ഹിറ്റ്ലറുടെ ഗുരുവായി മാറി. കൂടുതൽ പേരെ ആകർഷിക്കാനായി ഡിഏപി തങ്ങളുടെ പേര് നാഷണൽസോഷ്യലിസ്റ്റിച്ച് ഡോയിച്ച് ആർബിറ്റേർപാർട്ടൈ (നാഷണൽ സോഷ്യലിസ്റ്റ് ജെർമ്മൻ വർക്കേഴ്സ് പാർട്ടി) – എൻഎസ്ഡിഏപി എന്നാക്കി മാറ്റി. മാത്രമല്ല പതാക ഹിറ്റ്ലർ ചുവന്ന പശ്ചാത്തലത്തിൽ വെള്ള വൃത്തത്തിൽ സ്വസ്തികയോടു കൂടിയതാക്കി നവീകരിച്ചു.
1920ൽ ഹിറ്റ്ലറിനെ സൈന്യത്തിൽ നിന്ന് പിരിച്ചുവിട്ടു. പിന്നീട് ഹിറ്റ്ലർ എൻഎസ്ഡിഏപിയുടെ മുഴുവൻ സമയ പ്രവർത്തകനായി മാറി. ഇതിനകം തന്നെ മികച്ച പ്രാസംഗികനെന്ന് പേരു കേട്ട ഹിറ്റ്ലർ 1921 ഫെബ്രുവരിയിൽ മ്യൂണിച്ചിലെ ഒരു മൈതാനത്ത് 6000ത്തോളം വരുന്ന ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സമ്മേളനത്തിന്റെ പ്രശസ്തി വർദ്ധിപ്പിക്കാൻ രണ്ട് ട്രക്കുകളിൽ സ്വസ്തികാ പതാകയും ലഘുലേഖളോടും കൂടിയ പ്രവർത്തകരെ കൊണ്ടു വരികയും ചെയ്തിരുന്നു. മാർക്സിസ്റ്റ് – ജൂത വിരുദ്ധത, വാഴ്സാ ഉടമ്പടി എന്നിവക്കെതിരെ ഹിറ്റ്ലർ നടത്തിയ വിവാദപരമായ പ്രസംഗങ്ങൾ വളരെ പെട്ടെന്ന് തന്നെ ഹിറ്റ്ലറിന് കുപ്രസിദ്ധി നേടിക്കൊടുത്തു. അക്കാലത്ത് എൻഎസ്ഡിഏപിയുടെ കേന്ദ്രം മ്യൂണിച്ചായിരുന്നു. അവിടെവെച്ച് സർക്കാർ വിരുദ്ധരായ ജെർമ്മൻ ദേശീയവാദികൾ മാർക്സിസത്തെ അടിച്ചമർത്താനും വെയ്മർ റിപ്പബ്ലിക്കിനെ (സർക്കാർ) അട്ടിമറിക്കാനും തീരുമാനിച്ചു.
1921 ജൂണിൽ ഫണ്ട് ശേഖരണാർത്ഥം ഹിറ്റ്ലറും എക്കാർട്ടും ബെർലിനിൽ പോയ സമയത്ത് മ്യൂണിച്ചിൽ എൻഎസ്ഡിഏപി പിളർന്നു. പാർട്ടിയുടെ എക്സിക്യുട്ടീവ് അംഗങ്ങളിൽ ചിലർ ഹിറ്റ്ലറുടെ പെരുമാറ്റം ധിക്കാരം നിറഞ്ഞതാണെന്ന് ആരോപിക്കുകയും എൻഎസ്ഡിഏപിയുടെ എതിരാളികളായ ജെർമ്മൻ സോഷ്യലിസ്റ്റ് പാർട്ടിയിൽ (ഡിഎസ്പി) ചേരാൻ തീരുമാനിക്കുകയും ചെയ്തു. ജൂലൈ 11ന് തിരിച്ചെത്തിയ ഹിറ്റ്ലർ രോഷാകുലനാവുകയും തന്റെ രാജി സമർപ്പിക്കുകയും ചെയ്തു. എന്നാൽ ഹിറ്റ്ലറില്ലെങ്കിൽ അത് പാർട്ടിയുടെ അന്ത്യമായിരിക്കുമെന്ന് കമ്മിറ്റീ അംഗങ്ങൾക്ക് മനസ്സിലായി. എന്നാൽ താൻ പാർട്ടിയിൽ തിരികെ വരണമെങ്കിൽ ഡ്രെക്സ്ലെർക്ക് പകരം തന്നെ പുതിയ പാർട്ടി അധ്യക്ഷനാക്കണമെന്നും പാർട്ടി ആസ്ഥാനം മ്യൂണിച്ചിൽ തന്നെയായിരിക്കണമെന്നും പ്രഖ്യാപിച്ചു. കമ്മിറ്റ ഇതംഗീകരിച്ചു. ഇതിനെത്തുടർന്ന് ജൂലൈ 26ന് ഹിറ്റ്ലർ പാർട്ടിയിലെ 3680ആം അംഗമായി ചേർന്നു. എന്നാൽ എൻഎസ്ഡിഏപിയിൽ ഹിറ്റ്ലർക്ക് അപ്പോളും ശത്രുക്കളുണ്ടായിരുന്നു.
1941 സെപ്റ്റംബറിൽ ഓഷ്വിറ്റ്സ് ക്യാംപിൽ പട്ടിണിക്കിട്ട് അവശരാക്കിയ 850 പേരെ ഒരു മുറിയിലടച്ച് രാസവാതകം പ്രയോഗിച്ച് കൂട്ടക്കൊല നടത്തി. ഓഷ്വിറ്റ്സ് ക്യാംപിൽ മാത്രം 30 ലക്ഷം പേരെയാണ് രാസവാതകം പ്രയോഗിച്ചും പട്ടിണിക്കിട്ടും തീകൊടുത്തും വെടിവെച്ചും കൊന്നത്. ശവക്കൂനകൾ നീക്കം ചെയ്യുന്നതിനനുസരിച്ചു പുതിയ സംഘങ്ങളെ കൊണ്ടുവന്നു.1944 മേയ് 14-നും ജൂലൈ എട്ടിനുമിടയിൽ 48 തീവണ്ടികളിലായി 4,37,402 ഹംഗേറിയൻ യഹൂദരെയാണ് ഈ ക്യാംപിൽ കൂട്ടക്കൊല നടത്തിയത്. നരകവാതിൽ എന്നായിരുന്നു ഓഷ്വിറ്റ്സ് ക്യാംപിന്റെ ഓമനപ്പേര്. ഒറ്റ ദിവസം കൊണ്ട് 56,545 പേരെ ഇവിടെ കൊന്നൊടുക്കിയിട്ടുണ്ട്. പരീക്ഷണം നടത്താനുള്ള ഉപകരണങ്ങളായിരുന്നു ഓഷ്വിറ്റ്സ് ക്യാംപിലെ കുട്ടികൾ. ഒരാളിൽ തന്നെ നാലും അഞ്ചും ശസ്ത്രക്രിയകൾ ചെയ്തിരുന്നു.
സഖ്യസേന യുദ്ധത്തിൽ മുന്നേറിക്കൊണ്ടിരുന്നു. സോവിയറ്റ് സൈന്യം ഓസ്ട്രീയയിലേക്കും പാശ്ചാത്യസേന റൈനിലേക്കും കടന്നു. 1945 ഏപ്രിൽ അവസാനത്തോടെ പാശ്ചാത്യസേന ഏൽബ് നദീതീരത്തേക്കു മുന്നേറി റഷ്യൻസേനയുമായി സന്ധിച്ചു. ഹിറ്റ്ലറുടെ ഒളിയിടത്തിനു സമീപം സഖ്യസേന ഷെല്ലാക്രമണം തുടങ്ങി.ഇതിനിടെ ഇറ്റലിയിൽ മുസ്സോളിനി പിടിക്കപ്പെട്ട വാർത്തയുമെത്തി.പരാജയം പൂർണമായെന്നു ഹിറ്റ്ലർ മനസ്സിലാക്കി. മരണത്തിനു കീഴടങ്ങും മുൻപ് 16 വർഷക്കാലം വിശ്വസ്തയായികൂടെ നിന്ന ഇവാ ബ്രൗണിനെ വിവാഹം കഴിക്കാൻ ഹിറ്റ്ലർ തീരുമാനിച്ചു.1945 ഏപ്രിൽ 29.അന്ന് ഹിറ്റ്ലറുടെ വിവാഹമായിരുന്നു.ഒളിവുസങ്കേതത്തിലെ സ്റ്റോർമുറിയായിരുന്നു വിവാഹവേദി.അപ്പോൾ സോവിയറ്റ് സൈന്യം ബെർലിൻ നഗരത്തിന്റെ മുക്കിലും മൂലയിലും ഹിറ്റ്ലറെ തിരയുകയായിരുന്നു.പത്തു മിനിട്ടിനുള്ളിൽ വിവാഹചടങ്ങുകൾ അവസാനിച്ചു. ഇതിനിടെ 200 ലിറ്റർ പെട്രോൾ ചാൻസലറി ഗാർഡനിൽ എത്തിക്കാൻ ഹിറ്റ്ലർ അനുയായികൾക്ക് നിർദ്ദേശവും നൽകി. തനിക്കൊപ്പം ജർമ്മനിയും അവസാനിക്കണമെന്നായിരുന്നു ഹിറ്റ്ലറുടെ ആഗ്രഹം.1945 ഏപ്രിൽ 30. പുലർച്ചെ രണ്ടു മണി.ഗീബൽസിന്റെ ആറു കുട്ടികൾ ഒഴികെയുള്ളവർ ഒരു മേശക്കു ചുറ്റും കൂടിയിരുന്നു.തിരക്കിട്ട് മരണപ്പത്രം തയ്യാറാക്കി. ആ മരണപ്പത്രത്തിൽ യഹൂദരാണ് യുദ്ധത്തിനു കാരണമെന്ന് ഹിറ്റ്ലർ ആവർത്തിച്ചു.ജർമ്മനിയെ രക്ഷിക്കാനുള്ള തന്റെ പോരാട്ടത്തിൽ രാക്ഷ്ട്രം നന്ദികേട് കാണിച്ചെന്നും നിലനില്പ്പിനായുള്ള പോരാട്ടത്തിൽ ജർമ്മനി പരാജയപ്പെട്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
നാവീകാസേനാ മേധാവിയായിരുന്ന അഡ്മിറൽ ഡനിറ്റ്സിനെ തന്റെ പിൻഗാമിയായി ഹിറ്റ്ലർ നിർദ്ദേശിച്ചു. തന്റെ എല്ലാം നാസീപ്പാർട്ടികൾക്കു അഥവാ ജർമ്മനിക്ക് നൽകണമെന്നും ഹിറ്റ്ലർ എഴുതി വച്ചു. തനിക്കൊപ്പം ജർമ്മനിയും അവസാനിക്കണമെന്നായിരുന്നു ഹിറ്റ്ലറുടെ ആഗ്രഹം.കീഴടങ്ങും മുൻപ് നാടാകെ തീ കൊളുത്തണമെന്നും ശത്രുക്കൾക്ക് ജർമ്മനിയിൽ നിന്നും ഒന്നും കിട്ടരുതെന്നും അദ്ദേഹം ഉത്തരവിട്ടു. എന്നാൽ അതുവരെ ഒപ്പം നിന്നിരുന്ന സൈനികമേധാവികളും മന്ത്രിമാരും ആ ഉത്തരവിനു യാതൊരു വിലയും കല്പ്പിച്ചില്ല. ഗീബൽസ്ദമ്പതികളോടും ജനറൽ ക്രെബ്സ്,ജനറൽ ബർഗ്ഡോർഫ് എന്നിവരോടും യാത്രപറഞ്ഞു ഹിറ്റ്ലറും ഭാര്യയും സ്വന്തം മുറിയിലേക്കു പിൻവാങ്ങി.അതിനു മുൻപ് തന്നെ ഹിറ്റ്ലറുടെ നിർദ്ദേശം അനുസരിച്ച് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വളർത്തു നായ ‘ബ്ലോണ്ടിയെ’ വിഷം കുത്തിവെച്ചു കൊന്നിരുന്നു അന്ന് വൈകിട്ട് മൂന്നു മണിക്ക് ഹിറ്റ്ലർ സ്വന്തം തലക്കു നേരെ വെടിവെച്ചു ജീവിതം അവസാനിപ്പിച്ചു. ഹിറ്റ്ലറുടെ ആത്മഹത്യക്കു തൊട്ടു മുമ്പേ ഇവാ ബ്രൗൺ സയനൈഡ് കഴിച്ച് മരിച്ചിരുന്നു. അധികം വൈകാതെ ഗീബൽസ് ദമ്പതികൾ തങ്ങളുടെ ആറു കുട്ടികൾക്കു വിഷം നൽകി.പിന്നീട് അവരും സ്വയം മരണം വരിച്ചു.
              ഹിറ്റ്ലറുടെ ബങ്കർ തകർത്ത് ഉള്ളിൽകടന്ന റഷ്യൻസേന എതിരേറ്റതു പത്ത് മൃതദേഹങ്ങളാണ്.അവർ ഈ മൃതദേഹങ്ങൾ പെട്ടിയിലാക്കി മറവു ചെയ്തു. ഹിറ്റ്ലറുടെ ശരീരം സംസ്ക്കരിച്ച സ്ഥലം നാസികൾ തീർത്ഥാടനകേന്ദ്രമാക്കി മാറ്റിയേക്കുമെന്ന് റഷ്യൻസേന ഭയപ്പെട്ടു.അതുകൊണ്ടു തന്നെ സൈന്യം അവ മാന്തി പുറത്തെടുത്തു.അഞ്ചുപെട്ടികളിലാക്കി ലോറിയിൽ കയറ്റി അടുത്തുള്ള സൈനികത്താവളത്തിലേക്കു കൊണ്ടുപോയി. സൈനികർ ആ പെട്ടികളുടെ മേൽ പെട്രോൾ ഒഴിച്ചു തീകൊടുത്തു. റഷ്യൻഭരണാധികാരി സ്റ്റാലിന്റെ ഉത്തരവുപ്രകാരം ഹിറ്റ്ലറുടെ ശരീരം രണ്ടു വട്ടം പോസ്റ്റ്മോർട്ടം നടത്തിയതായി പറയപ്പെടുന്നു. കത്തിക്കരിഞ്ഞ ജഡാവശിഷ്ടങ്ങൾ ഹിറ്റ്ലറുടേതാണെന്ന് പോസ്റ്റ്മാർട്ടം: റിപ്പോർട്ടുകളുടെ അകമ്പടിയോടെയാണ് സ്റ്റാലിൻ തെളിയിച്ചത്.
ഹിറ്റ്ലറുടെ തലയോട്ടി റഷ്യയയിലെ സ്റ്റേറ്റ് ആർകൈവിലാണ് സൂക്ഷിച്ചിരിക്കുന്നത്.വെടിയേറ്റുണ്ടായ ദ്വാരം ഇതിൽ വ്യക്തമായി കാണാം.ഹിറ്റ്ലർ തോക്കിൻ കുഴൽ വായിൽ വച്ച് വെടി വെക്കുകയായിരുന്നുവെന്നാണ് തലയോട്ടി പരിശോധിച്ച വിദഗ്ദരുടെ അഭിപ്രായം.ഹിറ്റ്ലറുടെ രക്തതുള്ളികൾ പറ്റിയ സോഫയുടെ ഭാഗങ്ങളും സൂക്ഷിച്ച് വെച്ചിട്ടുണ്ട്.
ഹിറ്റ്ലർ ജനിച്ച വീട് ഇന്ന് സ്മാരകമാണ്.അനുരഞന സ്മാരകം എന്നാണ് ഇത് അറിയപ്പെടുന്നത്.ഭാവിതലമുറ വംശ വിദ്വേഷത്തിനും ഫാസിസത്തിനും കീഴ്പ്പെടാതിരിക്കാനുള്ള സന്ദേശം പ്രചരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.യൂറോപ്യൻ യൂണിയനാണ് അനുരഞ്ജനസ്മാരകത്തിനു സാമ്പത്തികസഹായം ചെയ്യുന്നത്.
മെയ്ൻ കാംഫ് (എന്റെ പോരാട്ടം) : നാസിസത്തിന്റെ ബൈബിൾ എന്നാണ് മെയ്ൻ കാംഫ് അറിയപ്പെട്ടത്. ആത്മകഥയാണെങ്കിലും ‘മെയ്ൻ കാംഫി’ൽ ഹിറ്റ്ലറുടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ഏറെയില്ല.ബാല്യത്തെക്കുറിച്ചും മാതാപിതാക്കളെയും കുറിച്ചുള്ള ചില സ്മരണകൾ ഒഴിച്ചാൽ ബാക്കിയെല്ലാം തന്റെ രാക്ഷ്ട്രീയനിലപാടുകളുടെ പ്രഖ്യാപങ്ങളാണ്.1923 നവംബർ ഒൻപതിനു നടന്ന പ്രക്ഷോഭത്തിൽ മരിച്ചുവീണ 16 പേർക്കാണ് ഹിറ്റ്ലർ മെയ്ൻ കാംഫിന്റെ ആദ്യഭാഗം സമർപ്പിച്ചത്. ഹിറ്റ്ലറുടെ കൊലയാളിപ്പടയാളിയായ സ്റ്റോം ട്രൂപ്പേഴ്സ് ആയുധങ്ങൾക്കൊപ്പം ഈ പുസ്തകവും കൊണ്ടു നടന്നു.രണ്ടാംലോകമഹായുദ്ധത്തിനു മുമ്പു തന്നെ മെയ്ൻകാംഫിന്റെ 60 ലക്ഷം കോപ്പികൾ വിറ്റഴിഞ്ഞിരുന്നു.ഓരോ വർഷവും പത്തുലക്ഷം ഡോളർ ഹിറ്റ്ലർക്ക് റോയൽറ്റിയായി ലഭിച്ചിരുന്നെന്നണ് കണക്ക്.



ഞെട്ടിക്കുന്ന കരാര്‍!


ഞെട്ടിക്കുന്ന കരാര്‍! 

Courtesy: Johnson Vengathadam- Rashtradeepika


ഇ​ത് റ​സ​ൽ​ജോ​യി. ആ​ലു​വ ന​സ്ര​ത്ത് ഡോ.​വ​ർ​ഗീ​സി​ന്‍റെ​യും ഡോ. ​റോ​സി​യു​ടെ​യും ഏ​ക​മ​ക​ൻ.
ജ​സ്റ്റീ​സ് വി.​ആ​ർ.​കൃ​ഷ്ണ​യ്യ​രു​ടെ ശി​ഷ്യ​നാ​ണ്. താ​ര​പ​രി​വേ​ഷ​ങ്ങ​ളൊ​ന്നു​മി​ല്ല. ശാ​ന്ത​ത​യാ​ണ് ആ​ലു​വ ന​സ്ര​ത്തി​ലെ റ​സ​ൽ​ജോ​യി​യു​ടെ മു​ഖ​മു​ദ്ര.
വ​ക്കീ​ലി​നെ കാ​ണാ​നെ​ത്തി​യ​പ്പോ​ൾ വെ​ള്ളം ക​യ​റി​യ ആ​ലു​വ​യി​ൽ ഭാ​ര്യ അ​ഡ്വ.​ മ​ഞ്ജു ജോ​സ​ഫി​നും മ​ക്ക​ളാ​യ ജോ​ണ്‍, റോ​സ്മേ​രി, സാ​റ എ​ന്നി​വ​ർ​ക്കു​മൊ​പ്പം ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ലാ​യി​രു​ന്നു. ഒ​രു അ​ഭി​ഭാ​ഷ​ക​നാ​യി മാ​ത്രം ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ അ​റി​യ​പ്പെ​ടു​ന്ന ആ​ള​ല്ല.. എ​ന്നാ​ൽ ഇതര​സം​സ്ഥാ​ന ലോ​ട്ട​റി​യാ​യ സൂ​പ്പ​ർ​ലോ​ട്ടോ നി​രോ​ധ​ന​ത്തി​നു പി​ന്നി​ൽ കോ​ട​തി​യെ സ​മീ​പി​ച്ചു വി​ധി സ​ന്പാ​ദി​ച്ച അ​ഭി​ഭാ​ഷ​ക​നാ​യ ഹ​ർ​ജി​ക്കാ​ര​നാ​ണെ​ന്ന പ​രി​വേ​ഷ​മു​ണ്ട്.
എ​ന്നാ​ൽ ഇ​തി​നെ​ക്കാ​ൾ ഉ​പ​രി​യാ​യി മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് എ​ന്ന ഡെ​മോ​ക്ലീ​സി​ന്‍റെ വാ​ൾ കേ​ര​ള​ത്തി​ന്‍റെ ശി​ര​സിന്മേ​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി തൂ​ക്കി​യി​ട്ടി​രി​ക്കു​ന്ന ത​മി​ഴ്നാ​ടി​നു സു​പ്രീം​കോ​ട​തി​യി​ൽ പ്ര​ഹ​രം കൊ​ടു​ത്ത മ​ല​യാ​ളി എ​ന്ന പ​രി​വേ​ഷ​മാ​ണ് ഇ​പ്പോ​ൾ പ്ര​സ​ക്തം.
സ​ർ​ക്കാ​രു​ക​ളും അ​ഭി​ഭാ​ഷ​ക​രും മാ​റി മാ​റി തോ​ൽ​ക്കു​ന്ന വി​ഷ​യ​ത്തി​ൽ ആ​ലു​വ​സ്വ​ദേ​ശി​യാ​യ ഒ​രു മ​ല​യാ​ളി​യു​ടെ വി​ജ​യ​മാ​ണ് റ​സ​ൽ​ജോ​യി​യി​ലൂ​ടെ കേ​ര​ളം ദ​ർ​ശി​ക്കു​ന്ന​ത്. മു​ല്ല​പ്പെ​രി​യാ​റി​നെ​ക്കു​റി​ച്ച് ഈപ്ര​ള​യ​കാ​ല​ത്ത് അ​റി​ഞ്ഞി​രി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ളി​ലൂ​ടെ കേ​ൾ​ക്കാം.
മു​ല്ല​പ്പെ​രി​യാ​റി​ലേ​ക്കു​ള്ള ​വ​ഴി
142 അ​ടി​യി​ൽ ഒ​ര​ടി പോ​ലും കു​റ​യ്ക്കി​ല്ലെ​ന്നു ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി കേ​ര​ളാ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി അ​പ​മാ​നി​ച്ച​പ്പോ​ൾ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ​യാ​ണ് അ​വ​ർ അ​പ​മാ​നി​ച്ച​ത്. അ​യ​ൽ​സം​സ്ഥാ​ന​ത്ത് പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ജ​നം വ​ല​യു​ന്പോ​ൾ ഒ​രു മു​ഖ്യ​മ​ന്ത്രി ഇ​ങ്ങ​നെ എ​ഴു​താ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. എ​ന്നി​ട്ടും ന​മ്മ​ൾ സ​ഹി​ച്ചു. കേ​ര​ള​ത്തി​നു​ണ്ടാ​യ വേ​ദ​ന കോ​ട​തി​വി​ധി​യി​ലൂ​ടെ നാം ​തീ​ർ​ത്തു.
ഞാ​ൻ കേ​സു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​ത​ന്നെ ചെ​യ്യും. ഞാ​നൊ​രു പൊ​തു പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നി​ല്ല. ആ​കെ​യു​ള്ള ബ​ലം ജ​സ്റ്റീ​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​രാ​യി​രു​ന്നു. നി​യ​മ പ​ഠ​നം ക​ഴി​ഞ്ഞ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ കൂ​ടി. അ​ദ്ദേ​ഹ​മാ​യി​രു​ന്നു ശ​ക്തി. പ​ല കേ​സു​ക​ൾ പ​ഠി​ക്കാ​നും കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നും സാ​ധി​ച്ച​തും അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രു​ത്തി​ലാ​യി​രു​ന്നു.
മു​ല്ല​പ്പെ​രി​യാ​റി​ൽ കേ​ര​ളം പു​തി​യ അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കു​ന്ന​തി​നു തീ​രു​മാ​ന​മെ​ടു​ത്ത​തി​നെ ചോ​ദ്യം​ചെ​യ്തു ത​മി​ഴ്നാ​ട് കൊ​ടു​ത്ത ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ സു​പ്രീം​കോ​ട​തി ചോ​ദി​ച്ചു, പു​തി​യ അ​ണ​ക്കെ​ട്ട് നി​ർ​മി​ക്കു​ന്ന​തുകൊ​ണ്ട് എ​ന്താ​ണ് കു​ഴ​പ്പം?
ഞാ​ൻ വി​ചാ​രി​ച്ചു സു​പ്രീം​കോ​ട​തി​യി​ൽ കേ​ര​ള​ത്തി​ന് അ​നു​കൂ​ല​മാ​യ വി​ധി ഉ​ണ്ടാ​കു​മെ​ന്ന്. എ​ന്നാ​ൽ വി​ധി വ​ന്ന​പ്പോ​ൾ ത​മി​ഴ്നാ​ടി​നു നേ​ട്ട​മു​ണ്ടാ​യി. ഒ​രു അ​ഭി​ഭാ​ഷ​ക​ൻ എ​ന്ന നി​ല​യി​ൽ അ​ന്നാ​ണ് ഈ ​കേ​സൊ​ന്നു പ​ഠി​ക്ക​ണ​മെ​ന്ന് തോ​ന്നി​യ​ത്. കൊ​ച്ചി​യൂ​ണി​വേ​ഴ്സി​റ്റി ലോ ​ഡി​പ്പാ​ർ​ട്ടു​മെ​ന്‍റും വി​ദ്യാ​ർ​ഥി​ക​ളും പ​ഴ​യ​കേ​സു​ക​ൾ ഓരൊ​ന്നാ​യി എ​ടു​ത്തു സ​ഹാ​യി​ച്ചു.
അ​തി​നു ക​രാ​റി​നെ കു​റി​ച്ച് അ​റി​യ​ണം. അ​തു​ള്ള​തു തി​രു​വ​ന​ന്ത​പു​ര​ത്ത് സ​ർ​ക്കാ​രി​ന്‍റെ കൈ​യി​ലാ​ണ്. മു​ല്ല​പ്പെ​രി​യാ​ർ ക​രാ​ർ ഒ​ന്നു ത​ര​ണ​മെ​ന്നു സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ന​ൽ​കി​യി​ല്ല. നി​ങ്ങ​ൾ​ക്ക് ത​രാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന ക​ർ​ശ​ന​മാ​യ മ​റു​പ​ടി.
വി​വ​രാ​വ​കാ​ശ​നി​യ​മ​പ്ര​കാ​രം ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴും ന​ൽ​കി​യി​ല്ല. പൊ​തു​ജ​നം അ​റി​യേ​ണ്ട എ​ന്ന നി​ല​പാ​ടെ​ടു​ത്തു. ജ​ന​ങ്ങ​ൾ ഈ ​ക​രാ​ർ അ​റി​യേണ്ടേ? എ​ന്താ​ണ് ഇ​വ​ർ ജ​ന​ങ്ങ​ളി​ൽ നി​ന്നു മ​റ​ച്ചു​വ​യ്ക്കു​ന്ന​ത്.? അ​പ്പോ​ഴാ​ണ് എ​ങ്ങ​നെ​യും ഈ ​ക​രാ​ർ നേ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ഗ്ര​ഹം ഉ​ണ്ടാ​യ​ത്.
ഇ​തി​നാ​യി പ​ല​പ്രാ​വ​ശ്യം ഓ​ഫീ​സ് ക​യ​റി​യി​റ​ങ്ങി. ഒ​രി​ക്ക​ൽ ക​രാ​റി​ന്‍റെ കോ​പ്പി ന​ൽ​കി​ല്ലെ​ന്ന ക​ർ​ശ​ന മ​റു​പ​ടി​യി​ൽ നി​രാ​ശ​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ ഓ​ഫീ​സി​ൽ നി​ന്നും പു​റ​ത്തേ​ക്കി​റ​ങ്ങു​ന്പോ​ൾ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ന്നി​ൽ നി​ന്നു വി​ളി​ച്ചു. സാ​ർ, സാ​റി​തു കൊ​ണ്ടു പൊയ്ക്കോ. ഇ​തു ക​രാ​റി​ന്‍റെ കോ​പ്പി​യാ​ണ്.
സാ​റെ​ങ്കി​ലും എ​ന്തെ​ങ്കി​ലും ചെ​യ്യ​ണം. ഞെ​ട്ടി​പ്പോ​യി. അ​തി​ലേ​റെ അദ്ഭു​ത​മാ​യി​രു​ന്നു. ഞാ​ൻ ഓ​ഫീ​സി​ൽ ക​യ​റി​യി​റ​ങ്ങു​ന്പോ​ഴൊ​ന്നും ക​ണ്ടി​ട്ടി​ല്ലാ​ത്ത മു​ഖം. അ​ദ്ദേ​ഹം പേ​രൊ​ന്നും പ​റ​ഞ്ഞി​ല്ല. ആ​രെ​ന്ന് ഇ​ന്നും അ​റി​യി​ല്ല. കോ​പ്പി ത​ന്നി​ട്ട് ഓ​ഫീ​സി​നു​ള്ളി​ലേ​ക്കു ന​ട​ന്നു മ​റ​ഞ്ഞു. പി​ന്നീ​ട് ഒ​രി​ക്ക​ൽ പോ​ലും ഈ ​മ​നു​ഷ്യ​നെ ക​ണ്ടി​ട്ടി​ല്ല.
ഇ​ത് എ​ന്‍റെ നി​യോ​ഗ​മെ​ന്നു മ​ന​സി​ലാ​ക്കു​ക​യാ​യി​രു​ന്നു. ക​രാ​ർ വാ​യി​ച്ചു. വാ​യി​ക്കും​തോ​റും ഒ​രു സ​ത്യം മ​ന​സി​ലാ​യി. ന​മ്മ​ൾ അ​റി​ഞ്ഞ​തും ന​മ്മ​ളെ അ​റി​യി​ക്കു​ന്ന​തും തെ​റ്റാ​ണ്. പി​ന്നീ​ട് മൂ​ന്നു വ​ർ​ഷ​ക്കാ​ലം പ​ഠ​ന​ത്തി​ന്‍റെ കാ​ല​മാ​യി​രു​ന്നു. കേ​ര​ള സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട കേ​സു​ക​ളെ​ല്ലാം പ​ഠി​ച്ചു.
2017ൽ ​സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി (റി​ട്ട് പെ​റ്റീ​ഷ​ൻ(​സി​വി​ൽ) 878/17). ഒ​രു കാ​ര്യം മ​ന​സി​ലാ​യി. മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ൽ കോ​ട​തി​ക്കു മു​ന്നി​ൽ വേ​ണ്ട​തു തെ​ളി​വു​ക​ളാ​ണ്. കോ​ട​തി ഒ​രി​ക്ക​ലും കേ​ര​ള​ത്തി​നെ​തി​രാ​യി നി​ൽ​ക്കു​ന്നി​ല്ല.
ഞെ​ട്ടി​ക്കു​ന്ന ക​രാ​ർ
ത​മി​ഴ്നാ​ട്ടി​ലെ അ​ഞ്ചു ജി​ല്ല​ക​ളി​ലു​ള്ള ജ​ന​ങ്ങ​ൾ വെ​ള്ളം കു​ടി​ക്ക​ണ​മെ​ന്നും കൃ​ഷി ന​ട​ത്ത​ണ​മെ​ന്നു​മു​ള്ള ഉ​ദ്ദേ​ശ്യ​ത്താ​ൽ ചെ​യ്ത പു​ണ്യ​പ്ര​വൃ​ത്തി ഒ​ന്നും അ​ല്ല മു​ല്ല​പ്പെ​രി​യാ​ർ ക​രാ​ർ. ക​രാ​റി​ന്‍റെ ആ​ദ്യ​പേ​ജി​ൽ എ​ണ്ണാ​യി​രം ഏ​ക്ക​ർ ഭൂ​മി​യി​ലെ വ​ന​സ​ന്പ​ത്തി​നു​ള്ള ക​രാ​ർ.
വ​ന​ഭൂ​മി​യി​ലു​ള്ള തേ​ക്കും ഈ​ട്ടി​യും മ​ഹാ​ഗ​ണി​യും ഇ​രു​പൂ​ളം ത​ന്പ​ക​വും മ​രു​തും മ​ണി​മ​രു​തും ഉ​ൾ​പ്പെ​ടെ പേ​ര​റി​യു​ന്ന​തും അ​ല്ലാ​ത്ത​തു​മാ​യ, ന​മു​ക്ക് ഉൗ​ഹി​ക്കാ​ൻ പോ​ലും അ​സാ​ധ്യ​മാ​യ അ​ത്ര വ​ണ്ണ​വും പൊ​ക്ക​വും കാ​ത​ലും ഉ​ള്ള മ​ര​ങ്ങ​ളാ​ണ് എ​ണ്ണാ​യി​രം ഏ​ക്ക​റി​ൽ നി​ന്ന് ഇം​ഗ്ല​ണ്ടി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്.
ര​ണ്ടാം പേ​ജി​ൽ ര​ത്ന​ങ്ങ​ളും ധാ​തു​ക്ക​ളും സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​കാ​ശം. വ​ന​സ​ന്പ​ത്തും ര​ത്ന​ങ്ങ​ളും മൃ​ഗ​സ​ന്പ​ത്തും മാ​ത്ര​മാ​യി​രു​ന്നു ബ്രിട്ടീഷുകാരുടെ ല​ക്ഷ്യം. ത​ന്‍റെ ഹൃ​ദ​യ​ര​ക്തം കൊ​ണ്ട് ഒ​പ്പി​ടു​ന്നു​വെ​ന്നാ​ണ് ക​രാ​റി​ൽ ഒ​പ്പി​ട്ടു​കൊ​ണ്ടു തി​രു​വി​താം​കൂ​ർ രാ​ജാ​വ് പ​റ​ഞ്ഞ​ത്.
ക​പ്പം കൊ​ടു​ക്കു​ന്ന രാ​ജാ​വി​ന് ഒ​പ്പി​ടു​ക മാ​ത്ര​മേ ര​ക്ഷ​യു​ണ്ടാ​യി​രു​ന്നു​ള്ളു. പ​ക്ഷേ, 1947 ഓ​ഗ​സ്റ്റ് 15നു ​സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച പു​ല​രി​യി​ൽ രാ​ജാ​വ് ത​ന്നെ ഈ ​ക​രാ​ർ റ​ദ്ദാ​ക്കി. ഇ​തി​നു രേ​ഖ​യു​ണ്ടോ എ​ന്നാ​ണ് ചോ​ദി​ക്കു​ന്ന​ത്. ഇ​തൊ​രു​ച​രി​ത്ര​മാ​ണ്. രാ​ജാ​വി​ന്‍റെ വി​ളം​ബ​രം രാ​ജ​ശാ​സ​ന​യാ​ണ്. ഇ​തി​നു രേ​ഖ വേ​ണ്ടെ​ന്നു കോ​ട​തി​യി​ൽ പ​റ​യ​ണ​മാ​യി​രു​ന്നു.
അ​സ്വാ​ഭാ​വി​ക​മാ​യ കേ​സ്
999 വ​ർ​ഷ​ത്തെ ക​രാ​ർ എ​ന്ന​തു കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത​താ​ണ്.​ബ്രി​ട്ടീ​ഷു​കാ​ർ ഉ​ണ്ടാ​ക്കി​യ ക​രാ​റു​ക​ളെ​ല്ലാം 99 വ​ർ​ഷ​ത്തേ​ക്കാ​ണ്. മ​റ്റൊ​രു അ​സ്വാ​ഭാ​വി​ക​ത ബ്രീ​ട്ടി​ഷു​കാ​ർ ഇ​ന്ത്യ വി​ട്ടു പോ​യ​പ്പോ​ൾ എ​ല്ലാ ക​രാ​റു​ക​ളും റ​ദ്ദാ​ക്കി​യെ​ന്ന​താ​ണ്. മു​ല്ല​പ്പെ​രി​യാ​ർ ക​രാ​ർ മാ​ത്രം നി​ല​നി​ൽ​ക്കു​ന്നു.
കേ​ര​ള സ​ർ​ക്കാ​ർ ക​രാ​ർ റ​ദ്ദാ​ക്കാ​ൻ ത​യാ​റാ​യി​ല്ല. 1970ൽ ​പു​തു​ക്കി കൊ​ടു​ത്ത​താ​ണ് അ​വി​ശ്വ​സ​നീ​യം. കേ​ര​ള​ത്തി​ന് ഒ​രു വ​ർ​ഷം 10 ല​ക്ഷം രൂ​പ ക​രാ​ർ തു​ക ല​ഭി​ക്കാ​ൻ വേ​ണ്ടി ചെ​യ്ത​താ​ണോ? അ​തേ സ​മ​യം വൈ​ദ്യു​തി, കു​ടി​വെ​ള്ളം, കൃ​ഷി തു​ട​ങ്ങി​യ രീ​തി​യി​ൽ ത​മി​ഴ്നാ​ട് സ​ന്പാ​ദി​ക്കു​ന്ന​തു 7250 ദ​ശ​ല​ക്ഷ​മാ​ണ്.
പ​കു​തി​യെ​ങ്കി​ലും കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ കേ​ര​ള​ത്തി​ന്‍റെ സ്ഥി​തി മാ​റു​മാ​യി​രു​ന്നു. അ​വ​ർ​ക്ക് വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​ന് അ​നു​മ​തി ന​ല്കി​യ​പ്പോ​ൾ ന​മു​ക്ക് മ​ത്സ്യം പി​ടി​ക്കാ​ൻ അ​വ​കാ​ശം കി​ട്ടി. ഈ ​അ​വ​കാ​ശം കി​ട്ടി​യാ​ലും ഇ​ല്ലെ​ങ്കി​ലും ആ​ദി​വാ​സി​ജ​ന​വി​ഭാ​ഗം മ​ത്സ്യം പി​ടി​ക്കു​ന്നു​ണ്ട്.
തോ​റ്റ കേ​സി​ന്‍റെ പി​ന്നാ​ലെ​യി​ല്ല
മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ൽ കേ​ര​ള​ം തോ​റ്റ കേ​സി​ന്‍റെ പി​ന്നാ​ലെ ഞാ​നി​ല്ല. ഇ​വ​ർ വാ​ദി​ച്ച​തി​നു പി​ന്നാ​ലെ പോ​യാ​ലും കോ​ട​തി​യി​ൽ നി​ന്നും അ​നു​കൂ​ല​വി​ധി ല​ഭി​ക്കി​ല്ല. സു​പ്രീം​കോ​ട​തി​യി​ൽ ഇ​തി​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ളു​ണ്ട്. സു​പ്രീം​കോ​ട​തി​യി​ൽ 142 അ​ടി എ​ന്ന ക​ണ​ക്കു വി​ധി​ച്ച​പ്പോ​ൾ അ​തി​നെ ച​ല​ഞ്ച് ചെ​യ്യാ​തെ കേ​ര​ള നി​യ​മ​സ​ഭ ഡാം ​സു​ര​ക്ഷാ നി​യ​മം ഉ​ണ്ടാ​ക്കി.
136 അ​ടി നി​ജ​​പ്പെ​ടു​ത്തി​യ​വ​രാ​ണ് ന​മ്മ​ൾ. അ​തി​നെ ത​മി​ഴ്നാ​ട് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ കേ​ര​ളം വീ​ണ്ടും പ​രാ​ജ​യ​പ്പെ​ട്ടു. അ​ങ്ങ​നെ 142 അ​ടി​യാ​ക്കി. അ​തു കൊ​ണ്ട് കേ​ര​ളം വാ​ദി​ച്ച ഒ​രു കേ​സി​ന്‍റെ പി​ന്നാ​ലെ പോ​കി​ല്ല. അ​തു കൊ​ണ്ടു ന​മു​ക്ക് ര​ക്ഷ​യി​ല്ല. വെ​റു​തെ തോ​ൽ​ക്കാ​മെ​ന്നു​മാ​ത്രം. തോ​റ്റു പോ​യ കേ​സി​ന്‍റെ പി​ന്നാ​ലെ പോ​യാ​ൽ വീ​ണ്ടും പ​രാ​ജ​യ​പ്പെ​ടും.
ഒ​ന്നാ​മ​ത്തെ കാ​ര​ണം സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​മു​ക്ക് പി​ന്തു​ണ ല​ഭി​ക്കു​മെ​ന്നു​റ​പ്പി​ല്ല. ഒ​രു രേ​ഖ പോ​ലും ത​രി​ല്ല. മു​ല്ല​പ്പെ​രി​യാ​ർ ക​രാ​ർ പോ​ലും ത​രാ​ത്ത​വ​ർ ഏ​തു രേ​ഖ​യാ​ണ് ന​ൽ​കു​ന്ന​ത്. അ​തു കൊ​ണ്ട് ഇ​വി​ടം കൊ​ണ്ടു നി​ർ​ത്തു​ന്നു​വെ​ന്നു തോ​ന്ന​രു​ത്. ഞാ​ൻ ഇ​വി​ടെ തു​ട​ങ്ങു​ക​യാ​ണ്.
ഫെ​ഡ​റ​ൽ ഗൈ​ഡ്‌ലൈൻ
ലോ​ക​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ അ​ണ​ക്കെ​ട്ടു​ക​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്. വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലൊ​ന്നും ഇ​ത്ര​യേ​റെ പ​ഴ​ക്ക​മു​ള്ള ഡാം ​ഡീ​ക​മ്മീ​ഷ​ൻ ചെ​യ്യാ​തി​രു​ന്നി​ട്ടി​ല്ല. ഡാം ​ഇ​പ്പോ​ൾ സു​ര​ക്ഷി​ത​മാ​ണോ അ​ല്ല​യോ എ​ന്ന​ത് ഒ​രു ചോ​ദ്യ​മേ​യ​ല്ല. ഡാം ​സു​ര​ക്ഷി​ത​മാ​ണോ അ​ല്ല​യോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ കു​റ്റ​മ​റ്റ ശാ​സ്ത്രീ​യ സം​വി​ധാ​ന​ങ്ങ​ൾ ഒ​ന്നും ത​ന്നെ ഇ​ന്ത്യ​യി​ൽ നി​ല​വി​ലി​ല്ല.
ഡാ​മു​ക​ൾ എ​വി​ടെ​യെ​ല്ലാം പൊ​ട്ടി​യി​ട്ടു​ണ്ടോ അ​വി​ടെ ജ​നം എ​ന്ത് ചെ​യ്തു?. അ​മേ​രി​ക്ക​യി​ൽ കു​റെ അ​ണ​ക്കെ​ട്ടു​ക​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്. ജ​ന​ങ്ങ​ൾ​ക്കും പ്ര​കൃ​തി​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. കോ​ടി​ക്ക​ണ​ക്കി​നു പ​ണ​മാ​ണ് ന​ഷ്ട​മാ​കു​ന്ന​ത്.
അ​തുകൊ​ണ്ട് അ​മേ​രി​ക്ക തീരു​മാ​നി​ച്ചു, ഡാം ​പൊ​ട്ടി​ക്കൂ​ടാ. അ​മേ​രി​ക്ക​യി​ൽ വി​ദ​ഗ്ധ​രെ നി​യോ​ഗി​ച്ചു മാ​ർ​ഗ​രേ​ഖ​യു​ണ്ടാ​ക്കി. ഫെ​ഡ​റ​ൽ ഗൈ​ഡ് ലൈ​ൻ ഫോ​ർ സേ​ഫ്റ്റി ഡാം​സ്. ഫെ​ഡ​റ​ൽ ഗൈ​ഡ് ലൈ​ൻ പ്ര​കാ​രം ഒ​രു അ​ണ​ക്കെ​ട്ടി​ന്‍റെ ആ​യു​സ് ക​ഴി​ഞ്ഞാ​ൽ എ​ന്ന് ഡാം ​ഡീ ക​മ്മീ​ഷ​ൻ ചെ​യ്യു​മെ​ന്ന് അ​ന്താ​രാഷ്‌ട്ര വി​ദ​ഗ്ധ​സ​മി​തി വ്യ​ക്ത​മാ​ക്കു​ന്നു.
ഇ​വി​ടെ മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ൽ അ​ണ​ക്കെ​ട്ടി​ന്‍റെ ഡീ​ക​മ്മീ​ഷ​ൻ തീ​യ​തി നി​ശ്ച​യി​ക്ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ങ്ങ​നെ ത​ള്ളും. അ​ന്താ​രാഷ്‌ട്ര ​വി​ദ​ഗ്ധ​സ​മ​ിതി പ​രി​ശോ​ധി​ച്ചി​ട്ട് ആ​യു​സ് ക​ഴി​ഞ്ഞ ഡാം ​സു​ര​ക്ഷി​ത​മാ​ണെ​ന്നു പ​റ​യ​ട്ടെ. ഇ​ന്ത്യ​യി​ൽ ഡാം ​വി​ദ​ഗ്ധ​ർ അ​ട​ങ്ങി​യ സ​മി​തി​യി​ല്ല. എ​ല്ലാ​വ​രും എ​ൻ​ജിനി​യ​ർ​മാ​രും ജ​ഡ്ജി​മാ​രു​മാ​ണ്.
അ​ന്താ​രാഷ്‌ട്ര വി​ദ​ഗ്ധസ​മി​തി​യെ സു​പ്രീം​കോ​ട​തി​യോ കേ​ന്ദ്ര​സ​ർ​ക്കാ​രോ വി​ളി​ക്ക​ട്ടെ. അ​ന്താ​രാ​ഷ്ട്ര വി​ദ​ഗ്ധ​സ​മി​തി വ​ന്നാ​ൽ ഈ ​ഡാം സു​ര​ക്ഷി​ത​മാ​ണെ​ന്നു പ​റ​യി​ല്ല. അ​വ​ർ ഇ​ത് 999 വ​ർ​ഷം​നി​ല​നി​ൽ​ക്കു​മെ​ന്നു പ​റ​ഞ്ഞാ​ൽ നി​ൽ​ക്ക​ട്ടെ. പ്ര​ശ്ന​മി​ല്ല. കോ​ട​തി​ക്ക് ത​ള്ളാ​ൻ ക​ഴി​യാ​ത്ത കേ​സാ​ണ് ഞാ​ൻ കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.
ഇ​തു മാ​ത്ര​മ​ല്ല​ല്ലോ എ​ന്‍റെ വാ​ദം. അ​ണ​ക്കെ​ട്ട് പൊ​ട്ടിപ്പോ​യാ​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം. കേ​ര​ള​ത്തി​നും കേ​ര​ള​ത്തി​ലെ ജ​ന​ത്തി​നും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം. ത​മി​ഴ്നാ​ട് മു​ഴു​വ​ൻ വി​റ്റാ​ൽ പോ​ലും അ​തി​നു സാ​ധി​ക്കി​ല്ല. ജീ​വ​നും സ്വ​ത്തി​നും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം.
പ്ര​കൃ​തി ന​ശീ​ക​ര​ണ​ത്തി​നും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം. മ​ല​യും നാ​ടും കെ​ട്ടി​ട​ങ്ങ​ളും സ്വ​ാഭാ​വി​ക പ്ര​കൃ​തി​സൗ​ന്ദ​ര്യ​വും ന​ഷ്ട​പ്പെ​ടു​ന്ന​തി​നും ന​ഷ്ട​പ​രി​ഹാ​രം വേ​ണം. ത​മി​ഴ്നാ​ടി​നു ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ല്ക​ണം. എ​ന്‍റെ ഹ​ർ​ജി​യി​ൽ ഒ​ന്നാം ക​ക്ഷി പ്ര​ധാ​ന​മ​ന്ത്രി ഉ​ൾ​പ്പെ​ടു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രാ​ണ്. കേ​ന്ദ്രം ഇ​തി​നു ത​യാ​റാ​കു​മെ​ന്നു തോ​ന്നു​ന്നി​ല്ല.​അ​പ്പോ​ൾ ത​മി​ഴ്നാ​ട് ച​ർ​ച്ച​യ്ക്ക് വ​രും.
സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ഡാം
1964​ൽ കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ൻ, അ​ന്പ​തു വ​ർ​ഷം ക​ഴി​ഞ്ഞ മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ ബ​ല​ക്ഷ​യം ക​ണ്ടെ​ത്തി. ഡാം ​അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് കേ​ന്ദ്ര​ജ​ല ക​മ്മീ​ഷ​നി​ലെ ഡോ. ​കെ.​സി.​തോ​മ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ജ​ല​വി​താ​നം 136 അ​ടി​യാ​ക്കു​ക, ഡാം ​ബ​ല​പ്പെ​ടു​ത്തു​ക, നി​ല​വി​ലു​ള്ള ഡാ​മി​നു താ​ഴെ പു​തി​യ ഡാം ​നി​ർ​മി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​വും വ​ച്ചു.
ഏ​ഷ്യ​ൻ ഡാം ​സേ​ഫ്റ്റി വി​ഭാ​ഗം ത​ല​വ​ൻ ഹി​മാം​ശു താ​ക്കൂ​ർ ഡാം ​സു​ര​ക്ഷി​ത​മ​ല്ലെ​ന്നും പൊ​ട്ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു ചെ​യ്തു. റൂ​ർ​ക്കി ഐ​ഐ​ടി​യും ഡാ​മി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ വെ​ളി​പ്പെ​ടു​ത്തി. ഭൂ​ക​ന്പ​സാ​ധ്യ​ത​യും വെ​ളി​പ്പെ​ടു​ത്തി. ഇ​തൊ​ന്നും കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.
എ​ന്നാ​ൽ മു​ല്ല​പ്പെ​രി​യാ​ർ​പൊ​ട്ടി​യാ​ലും അ​ധി​ക​ജ​ലം താ​ങ്ങാ​നു​ള്ള ശേ​ഷി ഇ​ടു​ക്കി ഡാ​മി​നു​ണ്ടെ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ കേ​ര​ള​ത്തി​ന്‍റെ നി​ല​പാ​ടു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ 35 വ​ർ​ഷ​മാ​യി ത​മി​ഴ്നാ​ട് അ​വ​കാ​ശ​പ്പെ​ടു​ന്ന​തും ഇ​തു മാ​ത്ര​മാ​ണ്. ലോ​ക​രാ​ജ്യ​ങ്ങ​ൾ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റി​യോ ഉ​ട​ന്പ​ടി ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. അ​ത​നു​സ​രി​ച്ച് മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ഡീ​ക​മ്മീ​ഷ​ൻ ചെ​യ്തേ പ​റ്റൂ, അ​ക്കാ​ര്യം സ​ർ​ക്കാ​ർ​കോ​ട​തി​യി​ൽ ഉ​ന്ന​യി​ച്ചി​ല്ല. ഗാഡ്ഗി​ൽ റി​പ്പോ​ർ​ട്ടി​ൽ​ ( ഒ​ന്നാം ഭാ​ഗം 46ാം പേ​ജ്) പ​റ​യു​ന്നു:
മ​നു​ഷ്യ​നി​ർ​മി​ത അ​ണ​ക്കെ​ട്ടു​ക​ളും താ​പ​പ​ദ്ധ​തി​ക​ളും പ്രാ​യ​പ​രി​ധി ക​ഴി​യു​ന്പോ​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്ക​ണം. ഡാ​മു​ക​ൾ​ക്ക് 30 മു​ത​ൽ 50 വ​ർ​ഷം വ​രെ​യാ​ണ് പ്രാ​യ​പ​രി​ധി അ​ദ്ദേ​ഹം ക​ല്പി​ക്കു​ന്ന​ത്. മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ത​ക​രു​ന്പോ​ൾ ത​ക​രു​ന്ന​ത് 50 ല​ക്ഷം മ​ല​യാ​ളി​ക​ളു​ടെ​യും ല​ക്ഷ​ക്ക​ണ​ക്കി​നു ഇതര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ജീ​വ​ൻ മാ​ത്ര​മ​ല്ല, എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളു​ടെയും ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളു​ടെ​യും സ​ർ​വ​നാ​ശ​മാ​ണ്. അ​തു കേ​ര​ള​ത്തി​ന്‍റെ സ​ർ​വ​നാ​ശ​മാ​ണ്.
പി​ന്തു​ണ​യ്ക്കാ​ത്ത എം​എ​ൽ​എ​മാ​ർ
ആ​റു​മാ​സം മു​ന്പ് എ​ന്‍റെ കേ​സി​ൽ അ​ന്താ​രാഷ്‌ട്ര നി​ല​വാ​ര​മു​ള്ള ദു​ര​ന്ത നി​വാ​ര​ണ സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ചു ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി കേ​ര​ള​ത്തോ​ടും ത​മി​ഴ്നാ​ടി​നോ​ടും കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ടും ക​ല്പി​ച്ച് ഉ​ത്ത​ര​വാ​യി​ട്ടു​ള്ള​താ​ണ്.
മൂ​ന്നു സ​മി​തി​ക​ളും ഏ​കോ​പി​ച്ചു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഈ ​ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് ഇ​പ്പോ​ൾ ജ​ന​ങ്ങ​ൾ ജീ​വ​നു വേ​ണ്ടി നെ​ട്ടോ​ട്ടം ഓ​ടു​ന്ന​ത്. ആ​രാ​ണ് ശ​ത്രു​ക്ക​ൾ എ​ന്ന് ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യ​ണം.
ഈ ​വി​ധി​യു​ടെ കോ​പ്പി കേ​ര​ള​ത്തി​ലെ 140 എം​എ​ൽ​എ​മാ​ർ​ക്കും അ​യ​ച്ചു കൊ​ടു​ത്തു. ഏ​താ​നും എം​എ​ൽ​എ​മാ​രെ നേ​രി​ട്ടും ഫോ​ണി​ലും വി​വ​രം അ​റി​യി​ച്ചു. ഇ​ന്നു​വ​രെ ആ​രും ഇ​തി​നെക്കു​റി​ച്ചു നി​യ​മ​സ​ഭ​യി​ൽ പ്ര​തി​ക​രി​ച്ചി​ല്ല. ന​മ്മു​ടെ ജ​ന​പ്ര​തി​നി​ധി​ക​ൾ ആ​ർ​ക്കു​വേ​ണ്ടി​യാ​ണ് നി​ല​കൊ​ള്ളു​ന്ന​തെ​ന്ന സം​ശ​യ​മെ​നി​ക്കു​ണ്ട്.
നാം ​മ​റ​ന്നു പോ​കു​ന്ന​ത്
കേ​ര​ള​ത്തി​ൽ നി​ന്നു പു​റ​പ്പെ​ടു​ന്ന ഭാ​ഗ്യ​ന​ദി​യാ​യി​രു​ന്നു മു​ല്ല​പ്പെ​രി​യാ​ർ. കേ​ര​ള​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തി​ലൂ​ടെ ഒ​ഴു​കിക്കൊ​ണ്ടി​രു​ന്ന ന​ദി. കേ​ര​ള​ത്തി​ലെ 44 ന​ദി​ക​ൾ​ക്കും ശ​ക്തി​പ​ക​ർ​ന്ന ന​ദി. നി​ര​വ​ധി ചെ​റു​ന​ദി​ക​ൾ ഇ​തി​ൽ നി​ന്നും പു​റ​പ്പെ​ട്ടി​രു​ന്നു.
ത​മി​ഴ്നാ​ട്ടി​ലൂ​ടെ ഒ​ഴു​കു​ന്നി​ല്ല. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും വ​രു​ന്ന ഒ​രു തു​ള്ളി​വെ​ള്ളം പോ​ലും മു​ല്ല​പ്പെ​രി​യാ​റി​ലി​ല്ല. ഒ​രു ന​ദി​യെ ഡാം ​കെ​ട്ടി പു​റ​കോ​ട്ട് തി​രി​ച്ചു വി​ട്ടി​രി​ക്കു​ന്ന​തു കേ​ര​ള​ത്തി​ൽ മാ​ത്ര​മാ​ണു​ള്ള​ത്. ന​ദി​യു​ടെ സ്വ​ാഭാ​വി​ക ഒ​ഴു​ക്കി​നെ ത​ട​ഞ്ഞു വ​ഴിതി​രി​ച്ചു പു​റ​കോ​ട്ട് ഒ​ഴു​ക്കി​വി​ടു​ന്ന​തു കേ​ര​ള​ത്തി​ൽ മാ​ത്ര​മാ​ണ്. അ​ത് മു​ല്ല​പ്പെ​രി​യാ​റാ​ണ്.
കേ​ര​ള​ത്തി​ലേ​ക്ക് ഒ​ഴു​കേ​ണ്ട ന​ദി ത​മി​ഴ്നാ​ട്ടി​ലേ​ക്കു വെ​ള്ളം കൊ​ണ്ടു​പോ​കാ​ൻ തി​രി​ച്ചി​രി​ക്കു​ന്നു. ഇ​തു മാ​ത്രം മ​തി ന​മു​ക്ക്നീ​തി ല​ഭി​ക്കാ​ൻ. പെ​രി​യാ​ർ ഒ​രു അ​ന്ത​ർ​സം​സ്ഥാ​ന ന​ദി​യാ​യി കേ​ര​ളം എ​ഴു​തി വ​ച്ചി​രി​ക്കു​ന്നു. കേ​ര​ള​ത്തി​ൽ ഉ​ത്ഭ​വി​ച്ച് കേ​ര​ള​ത്തി​ലൂ​ടെ മാ​ത്രം ഒ​ഴു​കു​ന്ന ഒ​രു ന​ദി എ​ങ്ങ​നെ ഒ​രു അ​ന്ത​ർ​സം​സ്ഥാ​ന ന​ദി​യാ​കും. കോ​ട​തി​യി​ൽ ഈ ​പ്ര​ശ്നം തീ​രു​ന്ന​താ​ണ് ത​മി​ഴ്നാ​ട്ടി​ലെ​യും കേ​ര​ള​ത്തി​ലെ​യും ജ​ന​ങ്ങ​ൾ​ക്കു താ​ൽ​പ​ര്യം. ഈ ​അ​ണ​ക്കെ​ട്ട് ത​ക​ർ​ന്നാ​ൽ ത​മി​ഴ്നാ​ട്ടി​ലെ അ​ഞ്ചു ജി​ല്ല​ക​ൾ വ​ര​ണ്ടു മ​രു​ഭൂ​മി​യാ​കും.
ജ​ന​ങ്ങ​ൾ മ​രി​ക്കു​ന്ന​തു പ​ട്ടി​ണി കി​ട​ന്നാ​യി​രി​ക്കും. കേ​ര​ള​ത്തോ​ടൊ​പ്പം അ​വ​ർ​ക്കും നാ​ശ​മാ​ണ്. അ​ത് അ​വി​ടെ​യു​ള്ള ജ​ന​ത്തി​ന​റി​യാം. ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും നേ​താ​ക്ക​ൾ​ക്ക് അ​റി​യി​ല്ല. എ​ന്നാ​ൽ എ​തി​ര് നി​ൽ​ക്കു​ന്ന​ത് ആ​രാ​ണെ​ന്നു ക​ണ്ടെ​ത്ത​ണം. എ​ത്ര ശ​ത്രു​ക്ക​ൾ ഉ​ണ്ടാ​യാ​ലും നേ​രി​ടും. ഇ​തി​നു വേ​ണ്ടി നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​നാ​ണ് ഞാ​ൻ. ഒ​ത്തി​രി പേ​രു​ടെ പ്രാ​ർ​ഥ​ന​യു​ണ്ട്. അ​താ​ണ് എ​ന്‍റെ ശ​ക്തി.

Search This Blog