എന്താണ് കശ്മീർ പ്രശ്നം?
കശ്മീരിന് വേണ്ടി ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടക്കുന്ന തർക്കം; യുദ്ധങ്ങൾ, കശ്മീർ കൈക്കലാക്കുവാൻ തീവ്രവാദികളെ വിട്ട് പാക്കിസ്ഥാൻ നടത്തുന്ന വിദ്വംസക പ്രവർത്തനങ്ങൾ എന്നൊക്കെയായിരിക്കാം ഒരു ശരാശരി മലയാളിയുടെ ഇതേക്കുറിച്ചുള്ള ധാരണ. എന്നാൽ കൂടുതൽ അടുത്തറിഞ്ഞാൽ അത്യന്തം സങ്കീർണമായ രാഷ്ട്രീയ സംഭവവികാസമാണിത്.
കശ്മീർ പ്രശ്നം എന്താണെന്ന് മനസിലാക്കുവാൻ ഇന്നത്തെ കശ്മീരിന്റ ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ ഘടന എന്താണെന്ന് അറിയാതെ സാധ്യമല്ല.
ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ ഏറ്റവും വടക്കേ അറ്റത്ത് ഹിമാലയ, കാറക്കോറം മലനിരകളാൽ അതിരിടുന്ന ഭൂപ്രദേശമാണ് കശ്മീർ. റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ അഥവാ ഇന്ത്യയെന്നെ പരമാധികാര രാഷ്ട്രം പ്രത്യേക സംസ്ഥാനപദവി നൽകി നിലനിർത്തിയിരിക്കുന്ന ഈ പ്രദേശം ഇന്ത്യൻ ഔദ്യോഗിക ഭാഷ്യത്തിൽ ജമ്മു ആന്റ് കശ്മീർ(Jammu & Kashmir) എന്നാണ് അറിയപ്പെടുന്നത്. റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയുടെ ക്ലെയിം പ്രകാരം രാജ്യത്തിന്റെ അവിഭാജ്യമായ ഭാഗമാണ് ഇത്. ഇന്ത്യൻ വീക്ഷണത്തിൽ ജമ്മു കശ്മീർ എന്നത് ജമ്മു ഡിവിഷൻ, ലഡാക്ക്, ഗിൽഗിത്-ബാൾട്ടിസ്ഥാൻ (Gilgit-Baltistan), കശ്മീർ താഴ്വര(Kashmir Valley), അക്സായ് ചിൻ, ആസാദ് കശ്മീർ എന്നീ പ്രദേശങ്ങൾ ചേർന്നതാണ്. നമുക്ക് സുപരിചിതമായ തലഭാഗമടക്കമുള്ള ഇന്ത്യൻ ഭൂപടം സമ്പൂർണമാകണമെങ്കിൽ മേൽ പറഞ്ഞ എല്ലാ ഭാഗങ്ങളും ചേർന്ന കശ്മീർ ഇന്ത്യയുടെ മുകളിലായി ഉണ്ടായിരിക്കണം.
എന്നാൽ അനുഭവങ്ങളിലെ ഇന്ത്യ എന്നത് നാം കണ്ട് പരിചയിച്ച "തല" യുള്ള ഭൂപടത്തിലെ ഇന്ത്യയല്ല. അതിനു കാരണം മേൽപറഞ്ഞ കശ്മീർ പ്രദേശങ്ങളിലെ, കശ്മീർ താഴ്വര, ലഡാക്ക്, ജമ്മു ഡിവിഷൻ എന്നിവക്ക് പുറമേയുള്ള ജമ്മു-കശ്മീരിന്റെ വടക്ക് കിഴക്കൻ പ്രദേശങ്ങളായ ആസാദ് കശ്മീർ, ഗിൽഗിത് - ബാൾട്ടിസ്ഥാൻ തുടങ്ങിയ ഇടങ്ങളിൽ 47 മുതൽ ഭരണം നടത്തുന്നത് പാകിസ്ഥാനാണ് എന്നതാണ്. പാക്കിസ്ഥാൻ വാദപ്രകാരം ഇന്നത് പാക്കിസ്ഥാന്റെ ഭാഗമാണ്. അവർ അതിനെ ആസാദ് കശ്മീർ എന്ന് വിളിക്കുന്നു. ജമ്മു ആന്റ് കശ്മീരിന്റെ 37 ശതമാനം വരും ഇത്. ഇന്ത്യൻ രേഖകൾ പ്രകാരം പാക്ക് അധിനിവേ കാശ്മീർ (POK ) എന്നിതറിയപ്പെടുന്നു.
അതുപോലെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന അക്സായ് ചിൻ പ്രദേശം 1962 മുതൽ ചൈനീസ് അധീനതയിലുമാണ് ഇന്നിരിക്കുന്നത്. ഇന്ന് അന്താരാഷ്ട്ര ഭൂപടങ്ങളിലെല്ലാം തന്നെ മേൽപറഞ്ഞ പ്രകാരമാണ് അതിർത്തികൾ കണക്കാക്കുന്നത്.
ഇതിൽ പാക്ക് അധിനിവേശ കാശ്മീരും (Azad Kashmir & Gilgit- Baltistan) ഇന്ത്യൻ നിയന്ത്രണത്തിലുള്ള കശ്മീർ താഴ്വരയും മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളാണ്. ഇതിൽ തന്നെ ഗിൽഗിത് മേഖല ഷിയ ഭൂരിപക്ഷ പ്രദേശവും സാംസക്കാരികമായി വ്യത്യസ്തവുമാണ്. ഇന്ത്യൻ അധീനതയിലെ ജമ്മു ഡിവിഷനിൽ ഹിന്ദുക്കൾക്കും, ലഡാക്കിൽ ബുദ്ധമതക്കാർക്കുമാണ് ഭൂരിപക്ഷം. അക്സായ് ചിൻ പൊതുവേ ജനവാസം ഇല്ല എന്ന് പറയാവുന്ന പ്രദേശമാണ്.
ഇന്ത്യൻ നിയന്ത്രണത്തിലുള്ള കശ്മീർ താഴ്വര, ജമ്മു ഡിവിഷൻ, ലഡാക്ക് എന്നിവ ചേർന്നതാണ് തത്വത്തിൽ ഇന്നത്തെ ഇന്ത്യയുടെ ഭാഗമായ ജമ്മു ആൻഡ് കശ്മീർ എന്ന സംസ്ഥാനം. പി ഡി പി, ബി ജെ പി കൂട്ടുമുന്നണി ഇന്നവിടെ ഭരണം നടത്തുന്നു. ശ്രീനഗർ, ജമ്മു, ലേ(Leh) എന്നിവ യഥാക്രമം അവയുടെ പ്രവിശ്യാ കേന്ദ്രങ്ങളുമാകുന്നു.
ഇന്ന് വാർത്തകളിൽ നിറയുന്ന കശമീർ പ്രശ്നം(Kashmir insurgency) പ്രധാനമായും നടക്കുന്നത് കശ്മീർ താഴ്വരകേന്ദ്രീകരിച്ചാണ്. പാക്ക് പിൻതുണയോടെ 90 ശതമാനം മുസ്ലീംങ്ങൾ ഉള്ള ഇവിടം ഇന്ത്യയിൽ നിന്നും മോചിപ്പിച്ച് പാക്കിസ്ഥാനോട് യോജിപ്പിക്കാനായി നിരന്തരമായ വിദ്വംസകപ്രവർത്തനങ്ങൾ ഇവിടെ 80 കളുടെ അവസാനം മുതൽക്ക് നടന്നുവരികയാണ്. അതോടൊപ്പം പാക്ക് സൈന്യം നടത്തുന്ന നുഴഞ്ഞ്കയറ്റങ്ങളും, കയ്യേറ്റ ശ്രമങ്ങളും അടിക്കടി ഇവിടെ സംഘർഷം സൃഷ്ടിക്കുന്നു. 1947 ൽ സ്വതന്ത്രമായത് മുതൽ തുടങ്ങുന്നതാണ് കശ്മീരിന് വേണ്ടിയുള്ള ഇന്ത്യ പാക്കിസ്ഥാൻ തർക്കം. 47 ലും 65 ലും ഉണ്ടായ ഇന്ത്യ പാകിസ്ഥാൻ യുദ്ധം, അതുപോലെ 84 ൽ ആരംഭിച്ച ഇന്നും തുടരുന്ന സിയാച്ചിൻ സംഘർഷം, 80 കളുടെ അവസാനം മുതൽ ഇന്ത്യൻ നിയന്ത്രിത കശ്മീരിൽ ഇന്നും തുടരുന്ന വിധ്വംസകപ്രവർത്തനങ്ങൾ, 99 ൽ ഉണ്ടായ കാർഗിൽ യുദ്ധം, സമീപകാലത്ത് ആരംഭിച്ച അതിർത്തി സംഘർഷങ്ങൾ തുടങ്ങിയവ എല്ലാം തന്നെ കശ്മീർ തർക്കത്തിന്റെ അനന്തരഫലങ്ങളാണ്. പാക്കിസ്ഥാൻ പക്ഷ തീവ്രവാദികൾക്ക് പുറമേ, കശ്മീർ സ്വാതന്ത്ര്യം ലക്ഷ്യമിടുന്ന വിഘടനവാദി രാഷ്ട്രീയപ്രസ്ഥാനങ്ങളും ഇവിടെ നിരവധിയാണ്. ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും കൈവശമിരിക്കുന്ന കശ്മീർ പ്രദേശങ്ങൾ കൂട്ടിചേർത്ത് സ്വതന്ത്ര കശ്മീർ ഉണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം. ജമ്മു, ലഡാക്ക് ഭാഗത്തെ ജനങ്ങളിൽ കൂടുതലും ഇന്ത്യയോടെപ്പം നിന്ന് സ്വയംഭരണം ആഗ്രഹിക്കുന്നവരാണ് എന്ന് കണക്കാക്കുന്നു. കശ്മീർ താഴ്വരയിലെ ജനങ്ങൾക്കിടയിൽ സമ്മിശ്ര വീക്ഷണങ്ങളാണ് ഇതേ കുറിച്ചുള്ളതെന്ന് കരുതപ്പെടുന്നു. എങ്കിലും പാക്ക് പക്ഷത്തേക്ക് പോകണമെന്ന് ചിന്തിക്കുന്നവർ വളരേ കുറവേ ഉള്ളു എന്നാണ് പൊതുവേ ഉള്ള കണക്കുകൂട്ടൽ.
സ്വാതന്ത്ര്യസമയത്ത് കാര്യങ്ങൾ എങ്ങനെ ഇങ്ങനെയൊരു തർക്കത്തിലേക്ക് എത്തി എന്നത് മനസിലാക്കണമെങ്കിൽ കശ്മീരിന്റെ ചരിത്രം കുടി അറിയേണ്ടതാവശ്യമാണ്. ശിലായുഗം മുതൽ മനുഷ്യവാസം കണ്ടെത്തിയിട്ടുള്ള കശ്മീർ താഴ്വര വേദകാല സംസക്കാരം മുതൽ അലക്സാണ്ടറുടെ പടയോട്ടകാലത്ത് അഭിസാര എന്ന രാജാവിന്റേയും പിന്നീട് അശോകൻ, കനിഷ്കൻ എന്നിവരുടേയും അധികാരപരിധിയിലിരുന്നിട്ടുണ ്ട്.
അശോകന്റെ കലത്ത് ഇവിടെ പ്രചരിച്ച ബുദ്ധമതം അവിടെ നിന്നുമാണ്
ടിബറ്റിലേക്കും അഫ്ഗാനിലേക്കും പ്രചരിച്ചത്. പിന്നീട് അഞ്ചാം നൂറ്റാണ്ടോടെ
ഇവിടം മധ്യേഷ്യയിൽ നിന്നുള്ള ഹ്യൂണുകൾ കയ്യടക്കുകയും, ശേഷം പലവിധ
പിടിച്ചടക്കലുകളും പടയോട്ടങ്ങളും കണ്ട കശ്മീരിനെ, പതിനൊന്നാം നൂറ്റാണ്ടിൽ
മുഹമ്മദ് ഗസ്നി രണ്ട് വട്ടം കീഴടക്കാൻ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു.
ഇക്കാലത്ത് ദുർഭരണം കൊണ്ട് കുപ്രസിദ്ധിനേടിയ ലോഹർ രാജവംശത്തെ
പുറത്താക്കിക്കൊണ്ടാണ് മംഗോളിയൻ പടയോട്ടം ഉണ്ടാകുന്നത്. ശേഷം ടിബറ്റൻ
വംശജനായ റിൻചാന കശ്മീരിന്റെ അധികാരിയായി സ്വയം അവരോധിക്കുന്നു.
ഇദ്ദേഹത്തിന്റെ മന്ത്രിയായ ഷാ മിർ റിൻചാനയുടെ പിൻഗാമിയെ അട്ടിമറിക്കുകയും
സയ്യിദ് എന്ന രാജവംശം സഥാപിച്ചുകൊണ്ട് കശ്മീരിന്റെ ആദ്യ മുസ്ലിം
ഭരണാധികാരിയാകുകയും ചെയ്തു. എങ്കിലും ഹിന്ദു ഭൂരിപക്ഷമായി തന്നെ കശ്മീർ
നിലകൊണ്ടിരുന്നു. സൂഫി ധാരയും കശ്മീരി ശൈവ-ഹൈന്ദവ അംശങ്ങളും ചേർന്ന പുതിയ
മാസ്റ്റിക്കൽ സൂഫിസം ഇക്കാലത്ത് അവിടങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ
പിന്നീടുള്ള ഭരണാധികാരികൾ, പ്രത്യേകിച്ച് സുൽത്താൻ സിക്കന്തറെ പോലുള്ളവർ -
മതപരമായി അസഹിഷ്ണുക്കൾ ആയിരുന്നതിനാൽ ഇതര മതസ്ഥരുടെ സ്ഥിതി അവിടെ
പരുങ്ങലിലായി. തുടർന്ന് ഇസ്ലാം മതം വടക്കൻ കശ്മീരിലെ വലിയ മതമായി
മാറുകയായിരുന്നു. സയ്യിദുകൾക്ക് ശേഷം 1540 കളിൽ ഹുമയൂണിന്റെ ആളായി മുഗൾ
ജനറൽ മിർസ മുഹമ്മദും, പിന്നീട് അദ്ദേഹത്തെ തോൽപിച്ച ഷേർഷായുടെ സുരി
സാമ്രാജ്യവും ചുരുങ്ങിയ കാലം കശ്മീർ കൈവശംവച്ചു . 1580 കളിൽ അക്ബറിന്റെ
സമയത്തോടെയാണ് കശ്മീർ നേരിട്ട് മുഗൾ ഭരണത്തിൻ കീഴിലാകുന്നത്. 1751 വരെ
ഇവിടം മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമായി നിലനിന്നു. മുഗൾ സാമ്രാജ്യം
പതിനെട്ടാം നൂറ്റാണ്ടോടെ തകർച്ച നേരിട്ടതിനെ തുടർന്ന് വന്ന അഫ്ഗാൻ ദുറാനി
സാമ്രാജ്യത്തിന്റെ ഭാഗവുമായിരുന്നു കശ്മീർ 1819 വരെ.
1819 ൽ സിക്ക് സാമ്രാജ്യ സ്ഥാപകനായ മഹാരാജാ രഞ്ചിത്ത് സിംഗ് ജമ്മുവും കാശ്മീരും കീഴടക്കി കശ്മീരിനെ സിക്ക് സാമ്രാജ്യത്തിന്റെ ഭാഗമാക്കുകയും അവിടം ഭരിക്കാൻ രജപുത്ര വിഭാഗത്തിൽ പെട്ട ദോഗ്ര രാജവംശത്തിലെ ഹിന്ദുവായ ഗുലാബ് സിംഗിനെ സാമന്തനായ അധികാരിയാക്കി നിയമിച്ചു. അവരുടെ സഹായത്തോടെ ലഡാക്കും, ബാൾട്ടി സ്ഥാനും സിക്ക് സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തു. എന്നാൽ 1846 ൽ ഒന്നാം ആംഗ്ലോ -സിക്ക് യുദ്ധത്തിൽ സിക്ക് സാമ്രാജ്യം നിലംപൊത്തിയതോടെ കശ്മീർ ബ്രിട്ടന്റെ കീഴിലായി. എന്നാൽ ഇവിടം നേരിട്ട് ഭരിക്കാൻ നിൽക്കാതെ പ്രദേശം മുഴുവനായും അമൃത്സർ ഉടമ്പടി വഴി ഗുലാബ് സിംഗിന് 7500000 രൂപക്ക് കൈമാറി സാമന്തരാജാവാക്കി മാറ്റുകയായിരുന്നു. പ്രിൻസ്ലി സ്റ്റേറ്റ് ഓഫ് ജമ്മു ആൻഡ് കശ്മീർ എന്നായിരുന്നു അതിന്റെ പേര്. അത്രക്ക് മികച്ച ഭരണമൊന്നും കാഴ്ച്ചവച്ചില്ല എന്ന് മാത്രമല്ല, ബ്രിട്ടന്റെ ആജ്ഞാനുവർത്തികൾ എന്നതിനപ്പുറമൊന്നും സാമന്ത രാജാവിന് വിലയുണ്ടായിരുന്നുമില്ല. 1857 ലെ പ്രക്ഷോഭത്തിൽ (ശിപ്പായി ലഹള) ബ്രിട്ടനെ സഹായിച്ചവരിൽ പ്രമുഖർ ഈ ദോഗ്ര രാജവംശം തന്നെയായിരുന്നു. 1925 ൽ ഗുലാബ് സിംഗിന്റെ നാലാം തലമുറയിലെ അനന്തരാവകാശിയായ ഹരി സിംഗ് ജമ്മു കാശ്മീരിന്റെ മഹാരാജയായി അധികാരമേറ്റു. ഇതേ സമയത്ത് തന്നെയാണ് അവിടെ ഷെയ്ഖ് അബ്ദുല്ല രാജഭരണത്തിനെതിരെ പാർട്ടി രൂപവൽക്കരിക്കുന്നത്. മുസ്ലീം കോൺഫറൻസ് എന്ന പേരിൽ രൂപീകരിക്കപ്പെട്ട പാർട്ടി പിന്നീട് നാഷനൽ കോൺഫറൻസ് എന്ന് പേര് മാറ്റുകയുണ്ടായി. നെഹ്റു അടക്കമുള്ള ഇന്ത്യൻ ദേശീയനേതാക്കളുമായി നല്ല ബന്ധം ഷെയ്ഖ് അബ്ദുള്ളക്കുണ്ടായിരുന്നു. എന്നാൽ കശ്മീർ രാജാവിനെതിരെയുള്ള പ്രവർത്തനങ്ങളുടെ (ക്വിറ്റ് കശ്മീർ പ്രക്ഷോഭം - 1946)പേരിൽ അദ്ദേഹത്തെ കശ്മീർ ഭരണകൂടം തടവിലാക്കി.
രണ്ടാം ലോകമഹായുദ്ധ ശേഷം ഇന്ത്യയുടെ സ്വാതന്ത്യം എന്നത് യാത്ഥാർത്ഥ്യത്തിലേക്ക് എത്തും എന്ന സമയത്ത് തന്നെ മതാടിസ്ഥാനത്തിൽ പാക്കിസ്ഥാൻ ഉണ്ടാക്കുവാനുള്ള നീക്കങ്ങളും ഒരു വശത്തുകൂടി നടന്നിരുന്നു. മുസ്ലീം ഭൂരിപക്ഷമുള്ളതെങ്കിലും ജമ്മു -കശ്മീരിനെ തന്റെ ഭരണത്തിൽ സ്വതന്ത്രമായ രാജ്യമായി നിലനിർത്തുവാൻ ഹരി സിംഗ് നിശ്ചയിച്ചു. അതേസമയം മുസ്ലീം രാഷ്ട്ര സ്ഥാപനത്തിലെ അവിഭാജ്യ ഘടകമായിട്ടാണ് ഇതേ ജമ്മു കശ്മീരിനെ പാക്ക് അനുകൂലികൾ കണക്കാക്കിയിരുന്നത്.
അങ്ങനെ സ്വാതന്ത്ര്യ ശേഷം ഇന്ത്യ - പാക്ക് വിഭജനസമയത്ത് ഏത് ഭാഗത്ത് ചേരണം എന്ന നിർണായകമായ ചോദ്യം ഹരി സിംഗിന് മുന്നിൽ വന്നു. സ്വതന്ത്ര രാജ്യം എന്നദ്ദേഹം തീരുമാനിക്കുകയും അതു പ്രകാരം മുന്നോട്ടുപോകുകയും ചെയ്തു. ഹരിസിംഗിന്റെ തീരുമാനം പാക്കിസ്ഥാന് സ്വീകാര്യവും ഇന്ത്യക്ക് അസ്വീകാര്യവുമായിരുന്നു. ഹരിസിംഗ് സ്വതന്ത്ര കശ്മീരുമായി നിലകൊണ്ടാൽ എളുപ്പത്തിൽ അവിടെ അധിനിവേശം നടത്തി ഹരിസിംഗിനെ അട്ടിമറിക്കാം എന്നായിരുന്നു പാക്ക് കണക്കുകൂട്ടൽ.
47 ൽ വിഭജനത്തോടനുബന്ധിച്ചുണ്ടായ
കലാപങ്ങളിൽ ഇന്ത്യ ചോരയിൽ മുങ്ങി. കശ്മീരിലും ഇത് അലയടിച്ചു. മുസ്ലീം
ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്നും ധാരാളം സിക്ക് - ഹിന്ദു വിഭാഗക്കാർ ഹിന്ദു
ഭൂരിപക്ഷ പ്രദേശമായ ജമ്മുവിലേക്ക് പലായനം ചെയ്തു. അതോടൊപ്പം തന്നെ നേരത്തെ
കണക്ക് കൂട്ടിയ പ്രകാരം ഹരിസിംഗിന്റെ സ്വതന്ത്ര കശ്മീരിനെ
അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, 47ലെ ഇന്ത്യ - പാക്ക് യുദ്ധത്തിന്
കാരണമായ കശ്മീർ അധിനിവേശം - വസീറിസ്ഥാനിൽ നിന്നുള്ള ഗോത്രപോരാളികളെ
ഉപയോഗിച്ചുകൊണ്ട് പാക്ക് ആർമിയുടെ പിൻതുണയോടെ, ഗിൽഗിത് -ബാൾട്ടിസ്ഥാൻ
മേഖലയിലും കശ്മീർ താഴ്വര ലക്ഷ്യമാക്കിയും പാക്കിസ്ഥാൻ നടത്തി. കയ്യേറിയ
ഇടങ്ങളിലെല്ലാം തന്നെ കൊള്ളയും കൊലയും നടത്തിയ ഗോത്രപോരാളികൾ മേഖലയിൽ
ഭീകരാവസ്ഥ സൃഷ്ടിച്ചു. ഒട്ടേറെ ഹിന്ദുക്കളും സിക്കുകാരും അവരുടെ
അക്രമത്തിനിരകളായി. ഹരി സിംഗിന്റെ പ്രധിരോധം അവർക്കെതിരെ ഫലപ്രദമാകാത്ത
അവസ്ഥയും വന്നു. അങ്ങനെ ഹരി സിംഗ് ഇന്ത്യയുടെ സഹായം തേടി. ഇന്ത്യൻ യൂണിയനിൽ
ചേരുന്നതടക്കമുള്ള ഉപാദികളിൻമേൽ ഇന്ത്യ പ്രശ്നത്തിലിടപെട്ടതോടെ 47
ഒക്ടോബറിൽ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധമായി അത് മാറി. ഷേയ്ക്ക് അബ്ദുള്ള
ആയിരുന്നു കശ്മീരിൽ ഇന്ത്യൻ സൈന്യത്തിന് സഹായകരമായ രീതിയിൽ അവിടെ
കാര്യങ്ങൾക്ക് ചുക്കാൻ പിടിച്ചത്. സേന ഇടപെട്ടതോടെ പാക്കിസ്ഥാന്റെ
ശ്രീനഗറിലേക്കുള്ള മുന്നേറ്റം തടയുകയും കുറേയൊക്കെ ഭാഗങ്ങൾ
തിരിച്ചുപിടിക്കുകയും ചെയ്തു. എങ്കിലും ജമ്മു കശ്മീർ പ്രദേശത്തിന്റെ 37
ശതമാനത്തോളം പ്രശേങ്ങൾ അപ്പോഴേക്കും പാക്ക് നിയന്ത്രണത്തിലായിരുന്നു.
ഏകദേശം ഒരു വർഷത്തോളമായിട്ടും സംഘർഷത്തിന് അറുതി വരാത്ത സാഹചര്യത്തിൽ
ഇന്ത്യ നെഹ്രുവിന്റെ നേതൃത്വത്തിൽ യു.എന്നിന്റെ സഹായം തേടി. അങ്ങനെ യു.എൻ
മധ്യസ്ഥതയിൽ ഇരുവിഭാഗവും വെടിനിർത്തൽ കരാറിൽ ഒപ്പിട്ടതോടെ യുദ്ധം
അവസാനിച്ചു. എങ്കിലും സൈന്യത്തെ പിൻവലിക്കുന്ന കാര്യത്തിൽ ഇരു രാജ്യങ്ങളും
തമ്മിൽ ധാരണയിലെത്താത്ത അവസ്ഥ പ്രശനം പിന്നേയും പുകയാൻ കാരണമായി.
യുദ്ധത്തിന് മുന്നേ ഹരിസിങ്ങ് തന്ന ഉറപ്പ് പ്രകാരം, പാക്ക് അധിനിവേശ
പ്രദേശങ്ങളടക്കം ഇന്ത്യയുടെ അവിഭാജ്യഘടകമാക്കിക്കൊണ്ട് ജമ്മുകശ്മീർ എന്ന
രാജ്യത്തെ ഇന്ത്യയുടെ ഭാഗമായി പ്രത്യേക പദവിയുള്ള സംസ്ഥാനമായി ഇന്ത്യയോട്
ചേർത്തു. 48 മാർച്ചിൽ ഷെയ്ഖ് അബുള്ള അതിന്റെ പ്രധാനമന്ത്രി (മുഖ്യമന്ത്രി
സ്ഥാനം ഇല്ലായിരുന്നു) ആയി അധികാരമേറ്റു.
എന്നാൽ പാക്കിസ്ഥാൻ അധിനിവേശിച്ച സ്ഥലങ്ങളെല്ലാം അവരുടേതായതായി പ്രഖ്യാപിച്ചു. ഇന്ത്യൻ വാദപ്രകാരം ഹരിസിംഗിന്റെ അധികാരപരിധിയിൽ ഉണ്ടായിരുന്ന ഇന്ത്യയോട് ചേരേണ്ട പ്രദേശങ്ങൾ പാക്കിസ്ഥാൻ അന്യായമായി കൈവശപ്പെടുത്തിയെന്നാണ്. ഗിൽഗിറ്റ് - ബാൾട്ടിസ്ഥാൻ, ആസാദ് കശ്മീർ എന്നിവ പാക്കിസ്ഥാന്റെ സ്വയംഭരണാധികാരമുള്ള പ്രവിശ്യയായി ശേഷം തുടർന്നു. അവിടുത്തെ ജനഹിതം പാക്കിസ്ഥാന് അനുകൂലമാണെന്നാണ് പാക്ക് വാദം.
ഇതിനിടയിൽ 1953 ൽ കശ്മീർ പ്രധാനമന്ത്രിയായ ഷെയ്ഖ് അബ്ദുള്ളയെ വിഘടനവാദം എന്ന ആരോപണത്തിൻമേൽ (Kashmir Conspiracy Case) മറ്റ് 22 പേരോടൊപ്പം ഇന്ത്യൻ ഗവൺമെന്റ് അറസ്റ്റ് ചെയ്തു. പകരം മുഹമ്മദ് ബക്ഷിയെ തൽസ്ഥാനത്ത് നിയമിച്ചു. എന്നാൽ 59 ൽ ഷെയ്ഖ് അബ്ദുള്ളക്കെതിരെയുള്ള ആരോപണങ്ങൾ പിൻവലിച്ചിരുന്നു. ഇദ്ദേഹം പിന്നീട് രണ്ട് തവണ കശ്മീർ മുഖ്യമന്ത്രിയായി (ഇദ്ദേഹത്തിന്റെ മകനാണ് ഫാറൂഖ് അബ്ദുള്ള )
ഇതിനെല്ലാം ശേഷവും ഇന്ത്യൻ നിയന്ത്രണത്തിലുള്ള ജമ്മു കശ്മീരിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കശ്മീർ താഴ്വരയുടെ ആധിപത്യത്തിനായി പാക്കിസ്ഥാൻ തുടർന്നും നീക്കം നടത്തിക്കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായാണ് 1965 ലെ ഇന്ത്യ - പാക്ക് യുദ്ധം നടന്നത്. ഓപ്പറേഷൻ ജിബറാൾട്ടർ എന്ന പേരിൽ കശ്മീർ താഴ്വരയിലേക്ക് കടന്ന് കയറി മേഘലയിൽ വിദ്വംസക പ്രവർത്തികൾക്ക് വഴിമരുന്നിട്ട് അശാന്തി സൃഷ്ടിച്ച് ജമ്മു കശ്മീർ സർക്കാരിനെ താഴെയിറക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ മോശമായ സംഘാടനവും ഇന്ത്യൻ സേനയുടെ കൃത്യ സമയത്തെ ഇടപെടലും നിമിത്തം പദ്ധതി പാളി. തുടർന്നുണ്ടായ യുദ്ധത്തിൽ ഇരുപക്ഷത്തും നാശനഷ്ടങ്ങളുണ്ടായി. സോവിയറ്റ് - യു.എസ് ഇടപെടലിലൂടെ നടന്ന താഷ്ക്കന്റ് ഉടമ്പടിയിലൂടെ യുദ്ധമവസാനിപ്പിച്ച് ഇരു രാജ്യങ്ങളും വെടിനിർത്താൻ തീരുമാനമായി. ഈ ഉടമ്പടി ഒപ്പുവച്ച അന്ന് രാത്രിയാണ് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രിയുടെ ദുരൂഹത ഉണർത്തിയ മരണം സംഭവിച്ചത്. എങ്കിലും പ്രശ്നങ്ങൾക്ക് അവിടം കൊണ്ടും പരിഹാരമായില്ല.
തന്നെയുമല്ല, വിഘടനവാദ പ്രസ്ഥാനങ്ങൾ മുതൽ തീവ്രവാദസംഘങ്ങക്ക് വരെ വളക്കൂറുള്ള മണ്ണായി കശ്മീർ തഴ്വര മാറാൻ അധികസമയം വേണ്ടിവന്നില്ല. കശ്മീരിന്റെ പൂർണ സ്വാതന്ത്ര്യം കൊതിക്കുന്ന വിഘടനവാദികളും, തനി പാക്ക് അനുകൂലികളായ മത രാഷ്ട്രീയ പക്ഷക്കാരും അടക്കമുള്ള പലപല സംഘടനകൾ അവിടെ പൊട്ടിമുളച്ചു. ചിലർ ഹിതപരിശോധന ആവശ്യപ്പെട്ടപ്പോൾ, ചിലർ സമ്പൂർണ വിടുതൽ ആവശ്യപ്പെട്ട് കലാപങ്ങളിലേർപ്പെട്ടു. എങ്കിലും പാക്ക് അനുകൂല തീവ്രാദ സംഘങ്ങൾ ശക്ത് പ്രാപിക്കുന്നത് 80കൾക്ക് ശേഷം മാത്രമാണ്. അതാകട്ടെ സോവിയറ്റ് യൂണിൻ അഫ്ഗാനിൽ നിന്ന് പിൻമാറ്റം തുടങ്ങിയതോടെയും ആയിരുന്നു. സോവിയറ്റ് പിൻമാറ്റത്തിന് കാരണമായ മുജാഹിദുകൾ പയറ്റിയ അതേ തന്ത്രം തന്നെ, കശ്മീരിലും പയറ്റാമെന്ന് പാക്കിസ്ഥാൻ കരുതി. അമേരിക്കയിൽ നിന്ന് ലഭിച്ചതും, സോവിയറ്റിൽ നിന്ന് പിടിച്ചെടുത്തതുമായ ആയുധങ്ങൾ വൻതോതിൽ പാക്കിസ്ഥാന്റെ സഹായത്തോടെ കശ്മീർ തീവ്രവാദികളുടെ കയ്യിലെത്തിയതോടെ വിദ്വംസക പ്രവർത്തനങ്ങൾ അതിശക്തമായി തന്നെ ആരംഭിച്ചു. 1980 കളുടെ അവസാനത്തിൽ തുടങ്ങിയ ഇതിനെതിരെ ശക്തമായ ഇന്ത്യൻ സൈനിക അടിച്ചമർത്തൽ ഉണ്ടായി. 84 ൽ പാക്ക് അധിനിവേശ സിയാച്ചിൻ ഗ്ലേസിയെർ ഇന്ത്യൻ സൈന്യം ഓപ്പറേഷൻ മേഘദൂത് വഴി കീഴടക്കിയത് മേഘലയിൽ പുതിയ സംഘഷത്തിനും (Siachen Conflict) കാരണമായി - ഇന്നും തുടർന്നു കൊണ്ടിരിക്കുന്നു. 87ൽ കശ്മീരിൽ നടന്ന, ഫറൂഖ് അബ്ദുള്ളയുടെ വൻ വിജയത്തിൽ കലാശിച്ച ഇലക്ഷനിൽ വൻതോതിൽ ക്രിത്രിമം നടന്നു എന്ന ആരോപണം ഉയർന്നതോടെയാണ് വിഘടനവാദവും മറ്റും വർദ്ദിത വീര്യത്തോടെ അതി ഗുരുതരമായ രീതിയിൽ കശ്മീരിനെ കീഴടക്കിയത്. ജനാദിപത്യപരമായ ഒരു നടപടികൾക്കും മാർഗമില്ലാത്ത രീതിയിൽ പ്രദേശം പുകഞ്ഞു. ന്യൂനപക്ഷങ്ങൾ, കശ്മീരി പണ്ഡിറ്റുകൾ ഉൾപ്പടെ ലക്ഷക്കണക്കിന് പേർ ഇക്കാലയളവിൽ അവിടെ നിന്നും പലായനം ചെയ്തു. അതോടെ 89 ൽ രാഷ്ട്രപതിഭരണവും, ശക്തമായ സൈനിക ഇടപെടലും അവിടെ ഉണ്ടായി. ഇതെല്ലാം സാധാരണ ജനജീവിതത്തെ സാരമായി തന്നെ ബാധിച്ചു. ടൂറിസം മേഘല സമ്പൂർണമായും തകർന്നടിഞ്ഞു. 89 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 10 ശതമാനത്തിൽ താഴെ മാത്രം വോട്ട് രേഖപ്പെടുത്തി. കാര്യങ്ങൾ വീണ്ടും ശാന്തമായി തുടങ്ങിയതോടെ 96 ൽ രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടന്നു. കാർഗിൽ യുദ്ധം പോലുള്ള പാക്കിസ്ഥാനുമായുള്ള സംഘർഷങ്ങൾക്ക് ഇന്നും കുറവില്ലെങ്കിലും പിന്നീട് 2014 വരെ എല്ലാ ആറ് വർഷത്തിലും തിരഞ്ഞെടുപ്പ് നടന്നു. ഓരോ തിരഞ്ഞെടുപ്പിലും ബഹിഷ്ക്കരണ ആഹ്വാനം ഉണ്ടായിട്ടും വോട്ടിങ്ങ് ശതമാനം കൂടി 2014 ൽ അത് 65 ശതമാനത്തിൽ എത്തി. കശ്മീർ താഴ്വരയിലും കനത്ത പേളിങ്ങ് രേഖപ്പെടുത്തി. ഇതെല്ലാം തന്നെ പാക്ക് അനുകൂല നിലപാടല്ല അവിടെയുള്ള ഭൂരിപക്ഷത്തിനും എന്ന് കാണിക്കുന്നു
Courtesy ; Arun Shinjō GN ചരിത്രാന്വേഷികൾ
കശ്മീരിന് വേണ്ടി ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടക്കുന്ന തർക്കം; യുദ്ധങ്ങൾ, കശ്മീർ കൈക്കലാക്കുവാൻ തീവ്രവാദികളെ വിട്ട് പാക്കിസ്ഥാൻ നടത്തുന്ന വിദ്വംസക പ്രവർത്തനങ്ങൾ എന്നൊക്കെയായിരിക്കാം ഒരു ശരാശരി മലയാളിയുടെ ഇതേക്കുറിച്ചുള്ള ധാരണ. എന്നാൽ കൂടുതൽ അടുത്തറിഞ്ഞാൽ അത്യന്തം സങ്കീർണമായ രാഷ്ട്രീയ സംഭവവികാസമാണിത്.
കശ്മീർ പ്രശ്നം എന്താണെന്ന് മനസിലാക്കുവാൻ ഇന്നത്തെ കശ്മീരിന്റ ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ ഘടന എന്താണെന്ന് അറിയാതെ സാധ്യമല്ല.
ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ ഏറ്റവും വടക്കേ അറ്റത്ത് ഹിമാലയ, കാറക്കോറം മലനിരകളാൽ അതിരിടുന്ന ഭൂപ്രദേശമാണ് കശ്മീർ. റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ അഥവാ ഇന്ത്യയെന്നെ പരമാധികാര രാഷ്ട്രം പ്രത്യേക സംസ്ഥാനപദവി നൽകി നിലനിർത്തിയിരിക്കുന്ന ഈ പ്രദേശം ഇന്ത്യൻ ഔദ്യോഗിക ഭാഷ്യത്തിൽ ജമ്മു ആന്റ് കശ്മീർ(Jammu & Kashmir) എന്നാണ് അറിയപ്പെടുന്നത്. റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയുടെ ക്ലെയിം പ്രകാരം രാജ്യത്തിന്റെ അവിഭാജ്യമായ ഭാഗമാണ് ഇത്. ഇന്ത്യൻ വീക്ഷണത്തിൽ ജമ്മു കശ്മീർ എന്നത് ജമ്മു ഡിവിഷൻ, ലഡാക്ക്, ഗിൽഗിത്-ബാൾട്ടിസ്ഥാൻ (Gilgit-Baltistan), കശ്മീർ താഴ്വര(Kashmir Valley), അക്സായ് ചിൻ, ആസാദ് കശ്മീർ എന്നീ പ്രദേശങ്ങൾ ചേർന്നതാണ്. നമുക്ക് സുപരിചിതമായ തലഭാഗമടക്കമുള്ള ഇന്ത്യൻ ഭൂപടം സമ്പൂർണമാകണമെങ്കിൽ മേൽ പറഞ്ഞ എല്ലാ ഭാഗങ്ങളും ചേർന്ന കശ്മീർ ഇന്ത്യയുടെ മുകളിലായി ഉണ്ടായിരിക്കണം.
എന്നാൽ അനുഭവങ്ങളിലെ ഇന്ത്യ എന്നത് നാം കണ്ട് പരിചയിച്ച "തല" യുള്ള ഭൂപടത്തിലെ ഇന്ത്യയല്ല. അതിനു കാരണം മേൽപറഞ്ഞ കശ്മീർ പ്രദേശങ്ങളിലെ, കശ്മീർ താഴ്വര, ലഡാക്ക്, ജമ്മു ഡിവിഷൻ എന്നിവക്ക് പുറമേയുള്ള ജമ്മു-കശ്മീരിന്റെ വടക്ക് കിഴക്കൻ പ്രദേശങ്ങളായ ആസാദ് കശ്മീർ, ഗിൽഗിത് - ബാൾട്ടിസ്ഥാൻ തുടങ്ങിയ ഇടങ്ങളിൽ 47 മുതൽ ഭരണം നടത്തുന്നത് പാകിസ്ഥാനാണ് എന്നതാണ്. പാക്കിസ്ഥാൻ വാദപ്രകാരം ഇന്നത് പാക്കിസ്ഥാന്റെ ഭാഗമാണ്. അവർ അതിനെ ആസാദ് കശ്മീർ എന്ന് വിളിക്കുന്നു. ജമ്മു ആന്റ് കശ്മീരിന്റെ 37 ശതമാനം വരും ഇത്. ഇന്ത്യൻ രേഖകൾ പ്രകാരം പാക്ക് അധിനിവേ കാശ്മീർ (POK ) എന്നിതറിയപ്പെടുന്നു.
അതുപോലെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന അക്സായ് ചിൻ പ്രദേശം 1962 മുതൽ ചൈനീസ് അധീനതയിലുമാണ് ഇന്നിരിക്കുന്നത്. ഇന്ന് അന്താരാഷ്ട്ര ഭൂപടങ്ങളിലെല്ലാം തന്നെ മേൽപറഞ്ഞ പ്രകാരമാണ് അതിർത്തികൾ കണക്കാക്കുന്നത്.
ഇതിൽ പാക്ക് അധിനിവേശ കാശ്മീരും (Azad Kashmir & Gilgit- Baltistan) ഇന്ത്യൻ നിയന്ത്രണത്തിലുള്ള കശ്മീർ താഴ്വരയും മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളാണ്. ഇതിൽ തന്നെ ഗിൽഗിത് മേഖല ഷിയ ഭൂരിപക്ഷ പ്രദേശവും സാംസക്കാരികമായി വ്യത്യസ്തവുമാണ്. ഇന്ത്യൻ അധീനതയിലെ ജമ്മു ഡിവിഷനിൽ ഹിന്ദുക്കൾക്കും, ലഡാക്കിൽ ബുദ്ധമതക്കാർക്കുമാണ് ഭൂരിപക്ഷം. അക്സായ് ചിൻ പൊതുവേ ജനവാസം ഇല്ല എന്ന് പറയാവുന്ന പ്രദേശമാണ്.
ഇന്ത്യൻ നിയന്ത്രണത്തിലുള്ള കശ്മീർ താഴ്വര, ജമ്മു ഡിവിഷൻ, ലഡാക്ക് എന്നിവ ചേർന്നതാണ് തത്വത്തിൽ ഇന്നത്തെ ഇന്ത്യയുടെ ഭാഗമായ ജമ്മു ആൻഡ് കശ്മീർ എന്ന സംസ്ഥാനം. പി ഡി പി, ബി ജെ പി കൂട്ടുമുന്നണി ഇന്നവിടെ ഭരണം നടത്തുന്നു. ശ്രീനഗർ, ജമ്മു, ലേ(Leh) എന്നിവ യഥാക്രമം അവയുടെ പ്രവിശ്യാ കേന്ദ്രങ്ങളുമാകുന്നു.
ഇന്ന് വാർത്തകളിൽ നിറയുന്ന കശമീർ പ്രശ്നം(Kashmir insurgency) പ്രധാനമായും നടക്കുന്നത് കശ്മീർ താഴ്വരകേന്ദ്രീകരിച്ചാണ്. പാക്ക് പിൻതുണയോടെ 90 ശതമാനം മുസ്ലീംങ്ങൾ ഉള്ള ഇവിടം ഇന്ത്യയിൽ നിന്നും മോചിപ്പിച്ച് പാക്കിസ്ഥാനോട് യോജിപ്പിക്കാനായി നിരന്തരമായ വിദ്വംസകപ്രവർത്തനങ്ങൾ ഇവിടെ 80 കളുടെ അവസാനം മുതൽക്ക് നടന്നുവരികയാണ്. അതോടൊപ്പം പാക്ക് സൈന്യം നടത്തുന്ന നുഴഞ്ഞ്കയറ്റങ്ങളും, കയ്യേറ്റ ശ്രമങ്ങളും അടിക്കടി ഇവിടെ സംഘർഷം സൃഷ്ടിക്കുന്നു. 1947 ൽ സ്വതന്ത്രമായത് മുതൽ തുടങ്ങുന്നതാണ് കശ്മീരിന് വേണ്ടിയുള്ള ഇന്ത്യ പാക്കിസ്ഥാൻ തർക്കം. 47 ലും 65 ലും ഉണ്ടായ ഇന്ത്യ പാകിസ്ഥാൻ യുദ്ധം, അതുപോലെ 84 ൽ ആരംഭിച്ച ഇന്നും തുടരുന്ന സിയാച്ചിൻ സംഘർഷം, 80 കളുടെ അവസാനം മുതൽ ഇന്ത്യൻ നിയന്ത്രിത കശ്മീരിൽ ഇന്നും തുടരുന്ന വിധ്വംസകപ്രവർത്തനങ്ങൾ, 99 ൽ ഉണ്ടായ കാർഗിൽ യുദ്ധം, സമീപകാലത്ത് ആരംഭിച്ച അതിർത്തി സംഘർഷങ്ങൾ തുടങ്ങിയവ എല്ലാം തന്നെ കശ്മീർ തർക്കത്തിന്റെ അനന്തരഫലങ്ങളാണ്. പാക്കിസ്ഥാൻ പക്ഷ തീവ്രവാദികൾക്ക് പുറമേ, കശ്മീർ സ്വാതന്ത്ര്യം ലക്ഷ്യമിടുന്ന വിഘടനവാദി രാഷ്ട്രീയപ്രസ്ഥാനങ്ങളും ഇവിടെ നിരവധിയാണ്. ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും കൈവശമിരിക്കുന്ന കശ്മീർ പ്രദേശങ്ങൾ കൂട്ടിചേർത്ത് സ്വതന്ത്ര കശ്മീർ ഉണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം. ജമ്മു, ലഡാക്ക് ഭാഗത്തെ ജനങ്ങളിൽ കൂടുതലും ഇന്ത്യയോടെപ്പം നിന്ന് സ്വയംഭരണം ആഗ്രഹിക്കുന്നവരാണ് എന്ന് കണക്കാക്കുന്നു. കശ്മീർ താഴ്വരയിലെ ജനങ്ങൾക്കിടയിൽ സമ്മിശ്ര വീക്ഷണങ്ങളാണ് ഇതേ കുറിച്ചുള്ളതെന്ന് കരുതപ്പെടുന്നു. എങ്കിലും പാക്ക് പക്ഷത്തേക്ക് പോകണമെന്ന് ചിന്തിക്കുന്നവർ വളരേ കുറവേ ഉള്ളു എന്നാണ് പൊതുവേ ഉള്ള കണക്കുകൂട്ടൽ.
സ്വാതന്ത്ര്യസമയത്ത് കാര്യങ്ങൾ എങ്ങനെ ഇങ്ങനെയൊരു തർക്കത്തിലേക്ക് എത്തി എന്നത് മനസിലാക്കണമെങ്കിൽ കശ്മീരിന്റെ ചരിത്രം കുടി അറിയേണ്ടതാവശ്യമാണ്. ശിലായുഗം മുതൽ മനുഷ്യവാസം കണ്ടെത്തിയിട്ടുള്ള കശ്മീർ താഴ്വര വേദകാല സംസക്കാരം മുതൽ അലക്സാണ്ടറുടെ പടയോട്ടകാലത്ത് അഭിസാര എന്ന രാജാവിന്റേയും പിന്നീട് അശോകൻ, കനിഷ്കൻ എന്നിവരുടേയും അധികാരപരിധിയിലിരുന്നിട്ടുണ
1819 ൽ സിക്ക് സാമ്രാജ്യ സ്ഥാപകനായ മഹാരാജാ രഞ്ചിത്ത് സിംഗ് ജമ്മുവും കാശ്മീരും കീഴടക്കി കശ്മീരിനെ സിക്ക് സാമ്രാജ്യത്തിന്റെ ഭാഗമാക്കുകയും അവിടം ഭരിക്കാൻ രജപുത്ര വിഭാഗത്തിൽ പെട്ട ദോഗ്ര രാജവംശത്തിലെ ഹിന്ദുവായ ഗുലാബ് സിംഗിനെ സാമന്തനായ അധികാരിയാക്കി നിയമിച്ചു. അവരുടെ സഹായത്തോടെ ലഡാക്കും, ബാൾട്ടി സ്ഥാനും സിക്ക് സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തു. എന്നാൽ 1846 ൽ ഒന്നാം ആംഗ്ലോ -സിക്ക് യുദ്ധത്തിൽ സിക്ക് സാമ്രാജ്യം നിലംപൊത്തിയതോടെ കശ്മീർ ബ്രിട്ടന്റെ കീഴിലായി. എന്നാൽ ഇവിടം നേരിട്ട് ഭരിക്കാൻ നിൽക്കാതെ പ്രദേശം മുഴുവനായും അമൃത്സർ ഉടമ്പടി വഴി ഗുലാബ് സിംഗിന് 7500000 രൂപക്ക് കൈമാറി സാമന്തരാജാവാക്കി മാറ്റുകയായിരുന്നു. പ്രിൻസ്ലി സ്റ്റേറ്റ് ഓഫ് ജമ്മു ആൻഡ് കശ്മീർ എന്നായിരുന്നു അതിന്റെ പേര്. അത്രക്ക് മികച്ച ഭരണമൊന്നും കാഴ്ച്ചവച്ചില്ല എന്ന് മാത്രമല്ല, ബ്രിട്ടന്റെ ആജ്ഞാനുവർത്തികൾ എന്നതിനപ്പുറമൊന്നും സാമന്ത രാജാവിന് വിലയുണ്ടായിരുന്നുമില്ല. 1857 ലെ പ്രക്ഷോഭത്തിൽ (ശിപ്പായി ലഹള) ബ്രിട്ടനെ സഹായിച്ചവരിൽ പ്രമുഖർ ഈ ദോഗ്ര രാജവംശം തന്നെയായിരുന്നു. 1925 ൽ ഗുലാബ് സിംഗിന്റെ നാലാം തലമുറയിലെ അനന്തരാവകാശിയായ ഹരി സിംഗ് ജമ്മു കാശ്മീരിന്റെ മഹാരാജയായി അധികാരമേറ്റു. ഇതേ സമയത്ത് തന്നെയാണ് അവിടെ ഷെയ്ഖ് അബ്ദുല്ല രാജഭരണത്തിനെതിരെ പാർട്ടി രൂപവൽക്കരിക്കുന്നത്. മുസ്ലീം കോൺഫറൻസ് എന്ന പേരിൽ രൂപീകരിക്കപ്പെട്ട പാർട്ടി പിന്നീട് നാഷനൽ കോൺഫറൻസ് എന്ന് പേര് മാറ്റുകയുണ്ടായി. നെഹ്റു അടക്കമുള്ള ഇന്ത്യൻ ദേശീയനേതാക്കളുമായി നല്ല ബന്ധം ഷെയ്ഖ് അബ്ദുള്ളക്കുണ്ടായിരുന്നു. എന്നാൽ കശ്മീർ രാജാവിനെതിരെയുള്ള പ്രവർത്തനങ്ങളുടെ (ക്വിറ്റ് കശ്മീർ പ്രക്ഷോഭം - 1946)പേരിൽ അദ്ദേഹത്തെ കശ്മീർ ഭരണകൂടം തടവിലാക്കി.
രണ്ടാം ലോകമഹായുദ്ധ ശേഷം ഇന്ത്യയുടെ സ്വാതന്ത്യം എന്നത് യാത്ഥാർത്ഥ്യത്തിലേക്ക് എത്തും എന്ന സമയത്ത് തന്നെ മതാടിസ്ഥാനത്തിൽ പാക്കിസ്ഥാൻ ഉണ്ടാക്കുവാനുള്ള നീക്കങ്ങളും ഒരു വശത്തുകൂടി നടന്നിരുന്നു. മുസ്ലീം ഭൂരിപക്ഷമുള്ളതെങ്കിലും ജമ്മു -കശ്മീരിനെ തന്റെ ഭരണത്തിൽ സ്വതന്ത്രമായ രാജ്യമായി നിലനിർത്തുവാൻ ഹരി സിംഗ് നിശ്ചയിച്ചു. അതേസമയം മുസ്ലീം രാഷ്ട്ര സ്ഥാപനത്തിലെ അവിഭാജ്യ ഘടകമായിട്ടാണ് ഇതേ ജമ്മു കശ്മീരിനെ പാക്ക് അനുകൂലികൾ കണക്കാക്കിയിരുന്നത്.
അങ്ങനെ സ്വാതന്ത്ര്യ ശേഷം ഇന്ത്യ - പാക്ക് വിഭജനസമയത്ത് ഏത് ഭാഗത്ത് ചേരണം എന്ന നിർണായകമായ ചോദ്യം ഹരി സിംഗിന് മുന്നിൽ വന്നു. സ്വതന്ത്ര രാജ്യം എന്നദ്ദേഹം തീരുമാനിക്കുകയും അതു പ്രകാരം മുന്നോട്ടുപോകുകയും ചെയ്തു. ഹരിസിംഗിന്റെ തീരുമാനം പാക്കിസ്ഥാന് സ്വീകാര്യവും ഇന്ത്യക്ക് അസ്വീകാര്യവുമായിരുന്നു. ഹരിസിംഗ് സ്വതന്ത്ര കശ്മീരുമായി നിലകൊണ്ടാൽ എളുപ്പത്തിൽ അവിടെ അധിനിവേശം നടത്തി ഹരിസിംഗിനെ അട്ടിമറിക്കാം എന്നായിരുന്നു പാക്ക് കണക്കുകൂട്ടൽ.
47 ൽ വിഭജനത്തോടനുബന്ധിച്ചുണ്ടായ
എന്നാൽ പാക്കിസ്ഥാൻ അധിനിവേശിച്ച സ്ഥലങ്ങളെല്ലാം അവരുടേതായതായി പ്രഖ്യാപിച്ചു. ഇന്ത്യൻ വാദപ്രകാരം ഹരിസിംഗിന്റെ അധികാരപരിധിയിൽ ഉണ്ടായിരുന്ന ഇന്ത്യയോട് ചേരേണ്ട പ്രദേശങ്ങൾ പാക്കിസ്ഥാൻ അന്യായമായി കൈവശപ്പെടുത്തിയെന്നാണ്. ഗിൽഗിറ്റ് - ബാൾട്ടിസ്ഥാൻ, ആസാദ് കശ്മീർ എന്നിവ പാക്കിസ്ഥാന്റെ സ്വയംഭരണാധികാരമുള്ള പ്രവിശ്യയായി ശേഷം തുടർന്നു. അവിടുത്തെ ജനഹിതം പാക്കിസ്ഥാന് അനുകൂലമാണെന്നാണ് പാക്ക് വാദം.
ഇതിനിടയിൽ 1953 ൽ കശ്മീർ പ്രധാനമന്ത്രിയായ ഷെയ്ഖ് അബ്ദുള്ളയെ വിഘടനവാദം എന്ന ആരോപണത്തിൻമേൽ (Kashmir Conspiracy Case) മറ്റ് 22 പേരോടൊപ്പം ഇന്ത്യൻ ഗവൺമെന്റ് അറസ്റ്റ് ചെയ്തു. പകരം മുഹമ്മദ് ബക്ഷിയെ തൽസ്ഥാനത്ത് നിയമിച്ചു. എന്നാൽ 59 ൽ ഷെയ്ഖ് അബ്ദുള്ളക്കെതിരെയുള്ള ആരോപണങ്ങൾ പിൻവലിച്ചിരുന്നു. ഇദ്ദേഹം പിന്നീട് രണ്ട് തവണ കശ്മീർ മുഖ്യമന്ത്രിയായി (ഇദ്ദേഹത്തിന്റെ മകനാണ് ഫാറൂഖ് അബ്ദുള്ള )
ഇതിനെല്ലാം ശേഷവും ഇന്ത്യൻ നിയന്ത്രണത്തിലുള്ള ജമ്മു കശ്മീരിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കശ്മീർ താഴ്വരയുടെ ആധിപത്യത്തിനായി പാക്കിസ്ഥാൻ തുടർന്നും നീക്കം നടത്തിക്കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായാണ് 1965 ലെ ഇന്ത്യ - പാക്ക് യുദ്ധം നടന്നത്. ഓപ്പറേഷൻ ജിബറാൾട്ടർ എന്ന പേരിൽ കശ്മീർ താഴ്വരയിലേക്ക് കടന്ന് കയറി മേഘലയിൽ വിദ്വംസക പ്രവർത്തികൾക്ക് വഴിമരുന്നിട്ട് അശാന്തി സൃഷ്ടിച്ച് ജമ്മു കശ്മീർ സർക്കാരിനെ താഴെയിറക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ മോശമായ സംഘാടനവും ഇന്ത്യൻ സേനയുടെ കൃത്യ സമയത്തെ ഇടപെടലും നിമിത്തം പദ്ധതി പാളി. തുടർന്നുണ്ടായ യുദ്ധത്തിൽ ഇരുപക്ഷത്തും നാശനഷ്ടങ്ങളുണ്ടായി. സോവിയറ്റ് - യു.എസ് ഇടപെടലിലൂടെ നടന്ന താഷ്ക്കന്റ് ഉടമ്പടിയിലൂടെ യുദ്ധമവസാനിപ്പിച്ച് ഇരു രാജ്യങ്ങളും വെടിനിർത്താൻ തീരുമാനമായി. ഈ ഉടമ്പടി ഒപ്പുവച്ച അന്ന് രാത്രിയാണ് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രിയുടെ ദുരൂഹത ഉണർത്തിയ മരണം സംഭവിച്ചത്. എങ്കിലും പ്രശ്നങ്ങൾക്ക് അവിടം കൊണ്ടും പരിഹാരമായില്ല.
തന്നെയുമല്ല, വിഘടനവാദ പ്രസ്ഥാനങ്ങൾ മുതൽ തീവ്രവാദസംഘങ്ങക്ക് വരെ വളക്കൂറുള്ള മണ്ണായി കശ്മീർ തഴ്വര മാറാൻ അധികസമയം വേണ്ടിവന്നില്ല. കശ്മീരിന്റെ പൂർണ സ്വാതന്ത്ര്യം കൊതിക്കുന്ന വിഘടനവാദികളും, തനി പാക്ക് അനുകൂലികളായ മത രാഷ്ട്രീയ പക്ഷക്കാരും അടക്കമുള്ള പലപല സംഘടനകൾ അവിടെ പൊട്ടിമുളച്ചു. ചിലർ ഹിതപരിശോധന ആവശ്യപ്പെട്ടപ്പോൾ, ചിലർ സമ്പൂർണ വിടുതൽ ആവശ്യപ്പെട്ട് കലാപങ്ങളിലേർപ്പെട്ടു. എങ്കിലും പാക്ക് അനുകൂല തീവ്രാദ സംഘങ്ങൾ ശക്ത് പ്രാപിക്കുന്നത് 80കൾക്ക് ശേഷം മാത്രമാണ്. അതാകട്ടെ സോവിയറ്റ് യൂണിൻ അഫ്ഗാനിൽ നിന്ന് പിൻമാറ്റം തുടങ്ങിയതോടെയും ആയിരുന്നു. സോവിയറ്റ് പിൻമാറ്റത്തിന് കാരണമായ മുജാഹിദുകൾ പയറ്റിയ അതേ തന്ത്രം തന്നെ, കശ്മീരിലും പയറ്റാമെന്ന് പാക്കിസ്ഥാൻ കരുതി. അമേരിക്കയിൽ നിന്ന് ലഭിച്ചതും, സോവിയറ്റിൽ നിന്ന് പിടിച്ചെടുത്തതുമായ ആയുധങ്ങൾ വൻതോതിൽ പാക്കിസ്ഥാന്റെ സഹായത്തോടെ കശ്മീർ തീവ്രവാദികളുടെ കയ്യിലെത്തിയതോടെ വിദ്വംസക പ്രവർത്തനങ്ങൾ അതിശക്തമായി തന്നെ ആരംഭിച്ചു. 1980 കളുടെ അവസാനത്തിൽ തുടങ്ങിയ ഇതിനെതിരെ ശക്തമായ ഇന്ത്യൻ സൈനിക അടിച്ചമർത്തൽ ഉണ്ടായി. 84 ൽ പാക്ക് അധിനിവേശ സിയാച്ചിൻ ഗ്ലേസിയെർ ഇന്ത്യൻ സൈന്യം ഓപ്പറേഷൻ മേഘദൂത് വഴി കീഴടക്കിയത് മേഘലയിൽ പുതിയ സംഘഷത്തിനും (Siachen Conflict) കാരണമായി - ഇന്നും തുടർന്നു കൊണ്ടിരിക്കുന്നു. 87ൽ കശ്മീരിൽ നടന്ന, ഫറൂഖ് അബ്ദുള്ളയുടെ വൻ വിജയത്തിൽ കലാശിച്ച ഇലക്ഷനിൽ വൻതോതിൽ ക്രിത്രിമം നടന്നു എന്ന ആരോപണം ഉയർന്നതോടെയാണ് വിഘടനവാദവും മറ്റും വർദ്ദിത വീര്യത്തോടെ അതി ഗുരുതരമായ രീതിയിൽ കശ്മീരിനെ കീഴടക്കിയത്. ജനാദിപത്യപരമായ ഒരു നടപടികൾക്കും മാർഗമില്ലാത്ത രീതിയിൽ പ്രദേശം പുകഞ്ഞു. ന്യൂനപക്ഷങ്ങൾ, കശ്മീരി പണ്ഡിറ്റുകൾ ഉൾപ്പടെ ലക്ഷക്കണക്കിന് പേർ ഇക്കാലയളവിൽ അവിടെ നിന്നും പലായനം ചെയ്തു. അതോടെ 89 ൽ രാഷ്ട്രപതിഭരണവും, ശക്തമായ സൈനിക ഇടപെടലും അവിടെ ഉണ്ടായി. ഇതെല്ലാം സാധാരണ ജനജീവിതത്തെ സാരമായി തന്നെ ബാധിച്ചു. ടൂറിസം മേഘല സമ്പൂർണമായും തകർന്നടിഞ്ഞു. 89 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 10 ശതമാനത്തിൽ താഴെ മാത്രം വോട്ട് രേഖപ്പെടുത്തി. കാര്യങ്ങൾ വീണ്ടും ശാന്തമായി തുടങ്ങിയതോടെ 96 ൽ രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടന്നു. കാർഗിൽ യുദ്ധം പോലുള്ള പാക്കിസ്ഥാനുമായുള്ള സംഘർഷങ്ങൾക്ക് ഇന്നും കുറവില്ലെങ്കിലും പിന്നീട് 2014 വരെ എല്ലാ ആറ് വർഷത്തിലും തിരഞ്ഞെടുപ്പ് നടന്നു. ഓരോ തിരഞ്ഞെടുപ്പിലും ബഹിഷ്ക്കരണ ആഹ്വാനം ഉണ്ടായിട്ടും വോട്ടിങ്ങ് ശതമാനം കൂടി 2014 ൽ അത് 65 ശതമാനത്തിൽ എത്തി. കശ്മീർ താഴ്വരയിലും കനത്ത പേളിങ്ങ് രേഖപ്പെടുത്തി. ഇതെല്ലാം തന്നെ പാക്ക് അനുകൂല നിലപാടല്ല അവിടെയുള്ള ഭൂരിപക്ഷത്തിനും എന്ന് കാണിക്കുന്നു
No comments:
Post a Comment