Saturday, 1 December 2018

1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്

1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ  ആക്ട്

Courtesy-- Jagadeep J L Unni-Arivinte Veedhikal


ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് 1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിനോട് ആണ്.
ഇന്ത്യൻ ഭരണഘടനയുടെ ബ്ലൂ പ്രിന്റ് എന്ന് ഇതു അറിയപ്പെടുന്നു.
ഗവർണ്ണർ എന്ന സ്ഥാനം ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് 1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിൽ നിന്നും ആണ്.
ഇന്ത്യൻ ജനാധിപത്യത്തിനു അടിത്തറ ഇട്ടതു 1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് ആണ്.
1935 ൽ ബ്രിട്ടീഷ് പാർലിമെന്റ് ഈ നിയമം പാസാക്കി.
അന്ന് ഇന്ത്യയിൽ വൈസ്രോയി വില്ലിങ്ടൺ പ്രഭു ആണ്.
എന്നാൽ 1937 ൽ ആണ് ഈ നിയമം നിലവിൽ വരുന്നത്.
1937 ൽ ഇന്ത്യയിൽ ഈ നിയമ നിലവിൽ വരുമ്പോൾ വൈസ്രോയി ലിങ്ലിത്തോ പ്രഭു ആണ്.
ബർമ്മ ഇന്ത്യയുടെ ഭാഗം ആയിരുന്നു എന്ന കാര്യം ഇന്ന് പലർക്കും അറിയില്ല.
1937 ൽ ബർമ്മയെ ഇന്ത്യയിൽ നിന്നും വേർപെടുത്തിയത് ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് 1935 മൂലം ആണ്.
ഇന്നത്തെ മ്യാൻമാർ ആണ് ബർമ്മ.
1935 ഏപ്രിൽ 1 ന് റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വരാൻ ഈ ആക്ട് കാരണമായി.
ശക്തമായ ബ്രേക്കോട് കൂടിയതും എന്നാൽ എഞ്ചിൻ ഇല്ലാത്തതും ( Mechine with strong break, but no engine ) എന്നാണ് നെഹ്‌റു ഈ ആക്ടിനെ വിശേഷിപ്പിച്ചത്.
ഈ ആക്ടിനെ തുടർന്നു 1937 ൽ ഇന്ത്യയിൽ ആദ്യ ജനറൽ ഇലക്ഷൻ നടന്നു.
ഈ ഇലക്ഷന് കോൺഗ്രസ്‌ വിജയിച്ചു.
എന്നാൽ 1939 ൽ രാജി വെച്ചു.
മന്ത്രിസഭയിൽ വിജയലക്ഷ്മി പണ്ഡിറ്റ് അംഗമായിരുന്നു.
ഇന്ത്യയിലെ ആദ്യ വനിത മന്ത്രി ആണ് വിജയലക്ഷ്മി പണ്ഡിറ്റ്.
വൈസ്രോയിക്ക് ആക്ട് മൂലം അവശിഷ്ട അധികാരം ( Residuary power ) ലഭിച്ചു.
കേന്ദ്രത്തിൽ Dyarchy അവതരിപ്പിച്ചത് 1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആണ്.
രണ്ട് ഭരണസിരാ കേന്ദ്രങ്ങൾ ഉള്ള ഭരണ സംവിധാനം ആണ് Dyarchy.
ഈ ആക്ട് ഇന്ത്യയിൽ ഫെഡറൽ സിസ്റ്റം മുന്നോട്ട് വെച്ചു.
എന്നാൽ നാട്ടുരാജ്യങ്ങൾ ജോയിൻ ചെയ്യാത്തതിനാൽ ഫെഡറേഷൻ എന്ന ആശയം നടപ്പായില്ല.
ഇന്ത്യൻ ഭരണഘടന കൂടുതൽ ആശയങ്ങൾ കടം കൊണ്ടതും ഈ ആക്ടിൽ നിന്നുമാണ്.
ചുരുക്കത്തിൽ 1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിന്റെ ഒരു ബ്ലൂ പ്രിന്റ് ആണ് ഇന്ത്യൻ ഭരണഘടന.



2 Commen

No comments:

Post a Comment

Search This Blog