Tuesday 30 October 2018

ഓപ്പറേഷൻ ജെറേനിമോ





"ഓപ്പറേഷൻ ജറേനിമോ”


കടപ്പാട്: ബിജുകുമാർ ആലക്കോട്-ആനവണ്ടി ബ്ലോഗ്


“അതെ! ഇതു അയാൾ തന്നെ” വാഷിംഗ് ടണിലെ സി ഐ ഏയുടെ ആസ്ഥാനത്തെ രഹസ്യ സങ്കേതത്തിൽ നിന്നും നിന്നും നിരീക്ഷണ ഉദ്യോഗസ്ഥന്റെ പരിഭ്രമം കലർന്ന ശബ്ദം. മുഴങ്ങി.അമേരിക്കൻ ഇന്റലിജൻസ് ഉഗ്യോഗസ്ഥർ പത്തു വർഷമായി കണ്ണും കാതും തുറന്ന് ഉറങ്ങാതെ കാത്തിരുന്ന നിർണ്ണായകമായ വിവരം. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ പാക്കിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ഉള്ള ലക്ഷക്കണക്കിനു അന്താരാഷ്ട്ര ഫോൺകോളുകൾ നിരീക്ഷിക്കുവാൻ തുടങ്ങിയിട്ടു വർഷങ്ങൾ പലതു കഴിഞ്ഞു.

അവർ പ്രതീക്ഷിക്കുന്ന ഫോൺ സംസാരത്തിൽ ഉൾപ്പെടുത്താൻ സാധ്യതയുള്ള വാക്കുകൾ , പേരുകൾ, സംജ്ഞകൾ തുടങ്ങിയവ കമ്പുട്ടൂറിന്റെ സഹായത്തിൽ അരിച്ചെടുക്കുന്ന സങ്കീർണ്ണമായ പ്രക്രിയ നടന്നുകൊണ്ടിരുന്ന കേന്ദ്രത്തിൽ നിന്നാണ് ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തത്. ലോകത്തെ ഏറ്റവും വലിയ ഭീകരനായ ഒസാമ ബിൻലാദന്റെ സങ്കേതം അറിയാവുന്ന വ്യക്തി എന്നു സംശയിക്കപ്പെടുന്ന കുവൈറ്റിയുടേതെന്ന് കരുതാവുന്ന ഒരു ഫോൺ സന്ദേശമാണ് ഉഗ്യോഗസ്ഥന്മാർ ഫിൽട്ടർ ചെയ്ത് എടുത്തിരിക്കുന്നത്. ഗ്വാണ്ടനാമോ തടവറയിലെ ഭീകരമായ പീഡനങ്ങളിൽ നിന്നും ലാദന്റെ ഒളി സങ്കേതത്തേപറ്റി ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് ഒരു സൂചന പോലും ലഭിച്ചിരുന്നില്ല. എന്നാൽ പലരുടെയും മൊഴികളിൽ നിന്നും അദൃശ്യനായ ഒരു വ്യക്തിയിലേയ്ക്ക് നീളുന്ന ചില സൂചനകൾ ഉഗ്യോഗസ്ഥർക്കു ലഭിച്ചു.

മി. കുവൈറ്റി. എന്നാൽ കുവൈറ്റി ആരാണെന്നോ, അയാളുടെ രൂപം എന്തെന്നോ, എത്ര വയസുള്ള ആളാണെന്നോ എവിടെ താമസിക്കുന്നുവെന്നോ തുടങ്ങിയ വിവരങ്ങൾക്കു വേണ്ടിയുള്ള അന്വേഷണം എങ്ങും എത്തിയില്ല. ഗ്വാണ്ടനാമോ തടവുകാർക്കും അത്തരം വിവരങ്ങൾ അജ്ഞാതമായിരുന്നു. ഇക്കാലമൊക്കെയും ബിൻ ലാദൻ ഏതോ രാജ്യത്തിലെ സുരക്ഷിത രഹസ്യ സങ്കേതത്തിൽ ഇരുന്നുകൊണ്ട് പുതിയ പുതിയ ആക്രമണത്തിനുള്ള തന്ത്രങ്ങൾ മെനയുകയായിരുന്നു. എന്നാൽ വളരെ വിചിത്രമായ പ്രവർത്തന രീതിയാണ് ലാദൻ സ്വീകരിച്ചത്. ഇലക്ട്രോണിക് രേഖകളിൽ ഒരു തുമ്പും ശേഷിക്കാതിരിക്കുവാൻ വേണ്ടി ലാദൻ ഒരിക്കൽപ്പോലും ഫോൺ ഉപയോഗിക്കുകയോ ഇന്റെർനെറ്റ് മുഖേന ആരുമായും ബന്ധപ്പെടുകയോ ചെയ്തില്ല. ഇതു അന്വേഷണ ഉദ്യോഗസ്ഥന്മാരെ കുറച്ചൊന്നുമല്ല വലച്ചത്.



ലാദന്റെ വാർത്താവിനിമയത്തിനു പിന്നിൽ ഏതെങ്കിലും വാർത്താവാഹകന്റെ നേരിട്ടുള്ള ഇടപാടുകൾ ഉണ്ട് എന്ന് ന്യായമായും സി.ഐ.എ. സംശയിച്ചു. അതാരായിരിക്കാം എന്ന അന്വേഷണത്തിന്റെ അവസാനമാണ് കുവൈറ്റി എന്ന അജ്ഞാതനിൽ അന്വേഷണ ഉദ്യോഗസ്ഥർ എത്തിച്ചേർന്നത്. ആ സംശയത്തെ ഗ്വാണ്ടനാമോ തടവുപുള്ളികളുടെ മൊഴികൾ ഉറപ്പിച്ചു. അമേരിക്കൻ ഇന്റലിജെൻസിന്റെ ഒന്നാമത്തെ ലക്ഷ്യം കുവൈറ്റി ആരാണെന്നു തിരിച്ചറിയുക എന്നതായി.

പുതിയ പ്രസിഡന്റായി ബറാക് ഒബാമ സ്ഥാനമേറ്റ ഉടൻ തന്നെ സി ഐ ഏ തലവൻ ലിയൻ പെനേഡായ്ക്കു ബിൻ ലാദനെ പിടിക്കുവാൻ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ ഇന്റലിജൻസ് തന്ത്രങ്ങൾ മെനയുന്നതിനുവേണ്ടി അധികം പണവും സംവിധാനങ്ങളും കൂടുതൽ ഉദ്യോഗസ്ഥരേയും നിയമിക്കുവാൻ നിർദ്ദേശം നൽകുകയും ചെയ്തു. പെനേഡാ പാക്കിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ള അന്താരാക്ഷ്ട്ര ഫോൺ വിളികൾ മുഴുവനും ഫിൽട്ടർ ചെയ്യുവാനുള്ള സംവിധാനം ഒരുക്കി. ഗൾഫിലെ സംശയം, തോന്നിയ എല്ലാ നമ്പറിലേയ്ക്കുള്ള ഫോൺ വിളികൾ നിരീക്ഷിച്ചുകൊണ്ടിരുന്നു.

പാക്കിസ്ഥാനിലെ രഹസ്യാന്വേഷണ വിഭാഗവും അൽകായ്ദയുമായി ബന്ധമുള്ളവരെന്ന് സംശയിക്കുന്നവരുടെ നമ്പറുകൾ സി.ഐ.എ.യ്ക്കു കൈമാറി. മാസങ്ങൾ കഴിഞ്ഞു. സങ്കീർണ്ണമായ ഉപകരണ സംവിധാനവും സാങ്കേതിക വിദ്യയും ഉണ്ടായിരുന്നുവെങ്കിലും, ഒരു തുമ്പ് ലഭിക്കുന്നതുവരെ കാത്തിരിക്കുവാനുള്ള അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ ക്ഷമ അവസാനം വിജയത്തിലെത്തിച്ചു.

2010 ലെ ആഗസ്റ്റ് മാസത്തിൽ എൻ.എസ്.എ. കേന്ദ്രത്തിലെ ഒരു കമ്പൂട്ടർ നിന്നും ബീപ് ബീപ് ശബ്ദം കേൾക്കുവാൻ തുടങ്ങി. ഫിൽട്ടർ ചെയ്യപ്പെട്ടുകൊണ്ടിരുന്ന നമ്പറിലേയ്ക്കുള്ള ഒരു അന്താരാഷ്ട്ര കോൾ സംശയാസ്പദമാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. പാക്കിസ്ഥാനിലെ വടക്കു കിഴക്കു ഭാഗത്തു നിന്നും നിന്നും ഗൾഫിലെ നിരീക്ഷണത്തിലായിരുന്ന ഒരു നമ്പറിലേയ്ക്ക് അറബി ഭാഷയിൽ ഒരു ഫോൺ സന്ദേശം! അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ മുഖത്ത് ഉൽഘണ്ഠയും ആശ്ചര്യവും നിഴലിട്ടു.

“ഈ ഫോൺ കുവൈറ്റിയുടേതു തന്നെ!” അന്വേഷണ ഉദ്യോഗസ്ഥൻ ആവർത്തിച്ചു. പെട്ടെന്നു ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചുകൂട്ടി. സംശയാസ്പദമായ ഫോൺ റിക്കോർഡു ചെയ്തത് വീണ്ടും പ്ലേ ചെയ്തു. ” നീയെവിടെ ആയിരുന്നു ?” “നിങ്ങളെയെല്ലാം കാണാൻ ആഗ്രഹമുണ്ട്!” “നീയിപ്പോൾ എന്തു ചെയ്യുന്നു ” “ഞാൻ പണ്ട് ആയിരുന്നവരുടെ അടുത്ത് എത്തിയിരിക്കുന്നു” അമേരിക്കൻ ഭരണകൂടം കോടിക്കണക്കിന് ഡോളർ ചിലവഴിച്ച് നടത്തിക്കൊണ്ടിരുന്ന രഹസ്യാന്വേഷണ ദൗത്യത്തിന്റെ അന്ത്യത്തിലേയ്ക്കു വെളിച്ചം വീശുന്ന ഒരു ചെറിയ ഫോൺ സന്ദേശമായിരുന്നു അത് !



പിന്നീടുള്ള പ്രവർത്തനങ്ങൾ മിന്നൽ വേഗതയിൽ ആയിരുന്നു. ഈ സന്ദേശത്തിന്റെ ഉറവിടം കുവൈറ്റി എന്ന സംശയിക്കുന്ന ആളാണെങ്കിൽ അദ്ദേഹം ഒരു നമ്പർ ഒന്നിൽ കൂടുതൽ പ്രാവശ്യം ഉപയോഗിക്കുകയില്ലെന്നു മാത്രമല്ല ഉടൻ തന്നെ അതു നശിപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർക്കു അറിയാമായിരുന്നു. 600 മൈൽ മുകളിൽ നിന്നും ഒപ്റ്റിക്കൽ സാങ്കേതിക വിദ്യ ഉപയോഗിച്ചു ഫോൺ വിളിക്കുന്ന വ്യക്തികളുടെ സ്ഥാന നിർണ്ണയവും ചലനങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുന്ന ചെറു ഉപഗ്രഹം വഴി ഫോൺ വിളിച്ച ആളിന്റെ സ്ഥാനനിർണ്ണയം ഞൊടിയിടയിൽ നടത്തി.

ഇൻഫ്രാ റെഡ് സെൻസറുകളും മറ്റു വിവിധയിനം സർവൈലൻസ് സംവിധാനവും ഉള്ള പൈലറ്റില്ലാതെ പ്രവർത്തിക്കുന്ന ഒരു ചെറുവിമാനം കുവൈറ്റി എന്ന സംശയിക്കുന്ന വ്യക്തിയുടെ എല്ലാ നീക്കങ്ങളും നീരീക്ഷിക്കുവാൻ ഉടൻ പ്രവർത്തന ക്ഷമമായി. 50,000 അടി മുകളിൽ പറക്കുന്ന ഈ കൊച്ചു വിമാനം പാക്കിസ്ഥാനി റഡാറുകളിൽ കണ്ണിൽ കിട്ടുമായിരുന്നില്ല. അതിരഹസ്യമായ ഈ ആളില്ലാ വിമാനത്തിനു ഒരു ഔദ്യോഗിക നാമം പോലും ഉണ്ടായിരുന്നില്ല. ബീസ്റ്റ് ഓഫ് കാണ്ഡഹാർ എന്ന ഓമനപ്പേരിൽ വിളിച്ചിരുന്ന കൊച്ചു ആളില്ലാ വിമാനത്തിലെ ശക്തിയേറിയ ക്യാമറകൾ കുവൈറ്റിയെന്നു സംശയിച്ച വ്യക്തിയുടെ ഓരോ നീക്കങ്ങളും തൽസമയം ന്യൂയോർക്കിലെ എൻ.എസ്.എ. സങ്കേതത്തിൽ എത്തിച്ചുകൊണ്ടിരുന്നു. നിരവധി നിരീക്ഷകരും വിദഗ്ദരും അദ്ദേഹത്തിന്റെ നീക്കങ്ങൾ ഒരു നിമിഷം പോലും വിടാതെ പിന്തുടർന്നു. കുവൈറ്റിയുടെ എല്ലാ യാത്രകളും പൂർണ്ണ നിരീക്ഷണത്തിലായതിനാൽ ക്രമേണ അദ്ദേഹത്തിന്റെ യാത്രാ സ്ഥലങ്ങളൊക്കെ നിരീക്ഷകർക്കു പരിചിതങ്ങളായി മാറി.

എന്നാൽ ഒരു ദിവസം അദ്ദേഹത്തിന്റെ യാത്ര പുതിയ ഒരു സ്ഥലത്തേയ്ക്കായിരുന്നു. ദീർഘദൂരം തനിയേ വാഹനമോടിച്ചിരുന്ന കുവൈറ്റി പാക്കിസ്ഥാനിലെ മിലിട്ടറി അക്കാഡമി സ്ഥിതിചെയ്യുന്ന പട്ടണണമായ അബട്ടാബാദിലേയ്ക്കു പ്രവേശിച്ചു. മിലിട്ടറി അക്കാഡമിയും പിന്നിട്ട വാഹനം പട്ടണത്തിനു വെളിയിലുള്ള റസിഡൻഷ്യൽ ഏരിയായിലേയ്ക്കു കടന്നു. റിട്ടയർ ചെയ്ത സൈനിക ഉദ്യോഗസ്ഥ താമസിക്കുന്ന ആ സ്ഥലത്ത് അല്പം ദൂരം മുന്നോട്ടു പോയി ഒരു കെട്ടിടത്തിന്റെ മതിലിനുള്ളിലേയ്ക്കു പ്രവേശിച്ചു.

കുവൈറ്റിടെ മറ്റൊരു വീട് എന്നു തോന്നാവുന്ന ഒരു സാധാരണ കെട്ടിടം മാത്രമായിരുന്നു അത്. എന്നാൽ സൂക്ഷ്മ നിരീക്ഷണത്തിൽ ആ കെട്ടിടത്തിൽ ചില താമസക്കാരുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസ്സിലായി. മാത്രമല്ല സമീപത്തുള്ള കെട്ടിടങ്ങളിൽ നിന്നും വ്യത്യസ്ഥമായ ചില പ്രത്യേകതകൾ നിർമ്മാണത്തിൽ തന്നെ ഈ കെട്ടിടത്തിനുള്ളതായും ഉദ്യോഗസ്ഥർ നിരീക്ഷിച്ചു. 12 അടി ഉയരമുള്ള ഉറപ്പുള്ള മതിലിനു മുകളിൽ മുള്ളുകമ്പി കൊണ്ട് വേലിയും തീർത്തിരിക്കുന്നു.

വാഷിംഗ്ടണിലെ സി.ഐ.എ. ഉദ്യോഗസ്ഥരുടെ മുന്നിൽ നിരവധി ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഉയർന്നു വന്നു. അവർ പിന്തുടരുന്ന വ്യക്തി തന്നെയാണോ കുവൈറ്റി എന്നു വിളിക്കപ്പെടുന്ന ആൾ? അയാൾ കുവൈറ്റി തന്നെ ആണെങ്കിൽതന്നെയും ഒസാമ ബിൻ ലാദന്റെ വാർത്താവാഹകൻ അയാൾ തന്നെയാണോ? ഈ കോട്ടപോലുള്ള കെട്ടിടത്തിൽ താമസിക്കുന്നത് ബിൻ ലാദൻ തന്നെ ആയിരിക്കുമോ ?



സെപ്റ്റംബർ 10, 2010 സി.ഐ.എ. ഡയറക്ടർ ലിയൻ പെനേഡ പ്രസിഡന്റ് ഒബാമയുമായെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. മറ്റൊരു രാജ്യത്തായതുകൊണ്ട് ഏതു തരം നീക്കവും നടത്തുന്നതിനുമുൻപ് കിട്ടിയ വിവരങ്ങൾ കൃത്യമായിരിക്കണമെന്ന് പ്രസിഡന്റ് നിർദ്ദേശിച്ചു. അമേരിക്കൻ ചരിത്രത്തിൽ ഇന്നു വരെ നടത്തിയുട്ടള്ളതിൽ വച്ച് ഏറ്റവും നൂതനവും, ചിലവേറിയതുമായ നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ചു സംശയാസ്പദമായ കെട്ടിടം നിരീക്ഷണത്തിൽ ആക്കി. മലനിരകളാൽ ചുറ്റപ്പെട്ട ഒരു ചെറിയ പട്ടണമായിരുന്നു അബട്ടാബാദ്. ആ പ്രദേശത്തിന്റെ ഭൂപ്രകൃതി നിരീഷണ സംവിധാനങ്ങൾ സ്ഥാപിക്കുവാൻ സഹായകമാകും വിധത്തിലുള്ളതായിരുന്നു.

ഊറുദു സംസാരിക്കുന്നവരും പാക്കിസ്ഥാൻ വശജരെപ്പോലെ തോന്നിപ്പിക്കുന്നവരുമായ സി.ഐ.എ. ഏജന്റുകൾ പ്രസ്തുത കെട്ടിടത്തിന്റെ സമീപത്തു ഒരു വീട് വാടകയ്ക്ക് എടുത്തു താമസം ആരംഭിച്ചു. സംശയിക്കുന്ന വീടിന്റെ മതിലിന്റെ ഉൾവശം കാണാത്തവിധം ജനാലകളുള്ള ഒരു വീടായിരുന്നു ഏജന്റുമാർ തരപ്പെടുത്തിയത്.

അവിടെ ആരൊക്കെ താമസമുണ്ട്, പ്രത്യേക സുരക്ഷ സംവിധാനങ്ങൾ വല്ലതുമുണ്ടോ, താമസക്കാർ ആയുധ ധാരികളാണോ എന്നെല്ലാം ഏജന്റുമാർ നിരീക്ഷിച്ചുകൊണ്ടിരുന്നു. ആഹാര സാധനങ്ങൾ എത്തിക്കുന്ന കട ഏതെന്നു അവർ കണ്ടുപിടിച്ചു. അൽ കുവറ്റി എന്നു സംശയിക്കുന്ന ആളും രണ്ടു സഹോദർന്മാരും അവരുടെ കുടുംബവും ആണ് ആകെട്ടിടത്തിൻലെ താമസക്കാർ എന്ന് ഏജന്റുകൾ മനസിലാക്കി. മാത്രമല്ല അവർ സ്വകാര്യത സൂക്ഷിക്കുന്നതിൽ വളരെ ഉത്സുകരാണെന്ന് അവർക്ക് ബോദ്ധ്യപ്പെട്ടു. വലിയ വാഹനവും അനുബന്ധ സംവിധാനങ്ങളുമുണ്ടായിരുന്നെങ്കിലും ആ വീടിനു ടെലിഫോൺ കണക്ഷനോ ഇന്റെർനെറ്റോ ഉണ്ടായിരുന്നില്ല. കോമ്പൗണ്ടിനുള്ളിൽ തന്നെ കൃഷി ചെയ്യുകയും അവർ വളർത്തുന്ന ആടുകളെ കൊന്നു തിന്നുകയും ചെയ്യുമായിരുന്നു. നിരീക്ഷണ ഏജന്റുകൾക്ക് കൗതുകകരമായി തോന്നിയ മറ്റൊരു കാര്യം, അവരുടെ എല്ലാ ചപ്പുചവറുകളും മറ്റു അവശിഷ്ടങ്ങളും സസൂക്ഷ്മം ശേഖരിച്ചു ചുട്ടുകളുമായിരുന്നു. കുട്ടികൾ സ്കൂളിൽ പോവുകയോ സ്ത്രീകൾ പുറത്തു പോവുകയോ ചെയ്യാറില്ല എന്നതും ശ്രദ്ധേയമായി തോന്നി.

തെരുവുകുട്ടികളുടെ ക്രിക്കറ്റ് ബാൾ ആ കാമ്പൗണ്ടിനുള്ളിൽ വീണാൽ, കുവൈറ്റിയോ സഹോദരനോ ആ ബോൾ തീയിലിട്ടു നശിപ്പിച്ചു കളയും. മറ്റൊരു ബോൾ വാങ്ങുവാനുള്ള പണം കൊടുത്തു കുട്ടികളെ തിരിച്ചയക്കുന്നത് ഏജന്റുകൾ കണ്ടെത്തി. അതീവ രഹസ്യമായി മറ്റൊരു കുടുംബം കൂടി മൂന്നാം നിലയിൽ താമസമുള്ള വിവരം നിരീക്ഷണ സംഘം ക്രമേണ ഗ്രഹിച്ചു. മൂന്നാം നിലയിലെ സ്ത്രീകൾ ഒരിക്കലും പുറത്തു വരാറില്ല, പക്ഷേ, ചില സന്ധ്യാ സമയങ്ങളിൽ ഒരു ഉയരം കൂടിയ ആൾ മതിലിനുള്ളിലൂടെ നടക്കാൻ ഇറങ്ങുന്നത് അവരുടെ ശ്രദ്ധയിപ്പെട്ടു.

അമേരിക്കൻ രഹസ്യാന്വേഷണ സങ്കേതത്തിൽ സി.ഐ.ഏ മേധാവി ലിയൺ പിനഡെ അടിയന്ത യോഗം വിളിച്ചു ചേർത്തു. അബട്ടാബാദിലെ കെട്ടിടത്തിന്റെ മതികെട്ടിനുള്ളിൽ അപൂർവ്വമായി നടക്കാനിറങ്ങാറുള്ള ആൾ ബിൻലാദൻ തന്നെയാണോ? ആർക്കും ഉറപ്പു പറയാൻ കഴിയുന്നില്ല. എന്നാൽ ഒരു കാര്യത്തിൽ എല്ലാവരും യോജിച്ചു – ബിൻലാദൻ എന്ത് കൃത്രിമം നടത്തി രൂപം മാറിയാലും മാറ്റുവാൻ പറ്റാത്ത ഒന്നുണ്ട്- അദ്ദേഹത്തിന്റെ അസാമാന്യമായ ഉയരം. ആറ് അടി നാലിഞ്ച് ഉയരമുള്ള ലാദനെ തിരിച്ചറിയുവാനുള്ള എളുപ്പവഴി ഇതു തന്നെ എന്ന് അഭിപ്രായം ഉയർന്നു. തുടർന്നുള്ള ദിവസങ്ങൾ മൂന്നാം നിലയിലെ ആ രഹസ്യ താമസക്കാരനെ കേന്ദ്രീകരിച്ചു കൂടുതൻ നിരീക്ഷണം നടത്തുവാൻ തീരുമാനിച്ചു യോഗം പിരിഞ്ഞു. അയാൾക്ക് പെയ്സർ എന്ന് ഒരു രഹസ്യ നാമവും നൽകി.

ഇതിനോടകം ഉപഗ്രഹത്തിൽ ഘടിപ്പിച്ചിരുന്ന ശക്തിയേറിയ ക്യാമറ വഴി പെയ്സറുടെ നൂറുകണക്കിന് ചിത്രങ്ങൾ വാഷിംഗ്ടണിൽ എത്തിക്കഴിഞ്ഞിരുന്നു. സൂര്യന്റെ സ്ഥാനവും ചിത്രങ്ങളിലെ നിഴലിന്റെ നീളവും വച്ച് പെയ്സറുടെ ഉയരം ശാസ്ത്രീയമായി കണകൂട്ടി. ആ അജ്ഞാതനായ വ്യക്തിക്ക് ഏതാണ്ട് ആറടി നാലിഞ്ച് ഉയരം വരും. രഹസ്യ നിരീക്ഷകരുടെ സംശയങ്ങൾ ബലപ്പെട്ടു വരികയാണ്. ശരീര ചലനങ്ങൾ മനസ്സിലാക്കി തിരിച്ചറിയൽ നടത്തുന്ന വിദഗ്ദ്ധരുടെ സഹായത്താൽ കൂടുതൽ പഠനങ്ങൾ നടത്തി. അൽകയ്ദ വീഡിയോകളിൽ നിന്നും ബിൻലാദന്റെ ചലനങ്ങളും ഉപഗ്രഹത്തിലെ മൂവി ക്യാമറയിൽ നിന്നും ലഭിച്ച പെയ്സറുടെ ചലനങ്ങളും വിദഗ്ദ്ധർ ഒത്തു നോക്കി. സാധാരണ അൽകയ്ദ വീഡിയോകളിൽ കാണുന്ന ബിൻലാദനേക്കാൾ പെയ്സർ ശാന്തനും അല്പം തടിച്ച ആളും ആണെന്ന് അവർ മനസിലാക്കി. എന്നാൽ അത് സ്വസ്ഥജീവിതം നയിക്കുന്നതിനാൽ ആയിരിക്കാമെന്നും, അതേസമയം ശരീര ചലങ്ങളിൽ നിന്നും പെയ്സർ ബിൻലാദൻ തന്നെ ആയിരിക്കാം എന്നുമുള്ള നിഗമനത്തിൽ വിദഗ്ദ്ധർ എത്തിച്ചേർന്നു.

അടുത്ത ദിവസം തന്നെ പിനാഡേ പ്രസിഡന്റ് ഒബാമയെക്കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. എന്നാൽ, ലഭ്യമായ വിവരങ്ങളും വിദഗ്ദ്ധർ എത്തിച്ചേർന്ന നിഗമനവും വെച്ച് ഒരു നടപടി എടുക്കുന്നത് ബുദ്ധിമോശമാണ് എന്നായിരുന്നു ഒബാമയുടെ പ്രതികരണം. എങ്കിലും അതു ബിൻലാദൻ തന്നെ ആകാമെന്ന സാദ്ധ്യത നിലനിൽക്കുന്നതുകൊണ്ട് നിരീക്ഷണത്തിലിരിക്കുന്ന കെട്ടിടത്തിലേയ്ക്ക് നടത്താവുന്ന രഹസ്യസൈനിക നീക്കത്തിന്റെ ഒന്നിലധികം മാതൃകകളടങ്ങിയ വിശദമായ രൂപരേഖ തയ്യാറാക്കുവാൻ പിനാഡേയ്ക്കു പ്രസിഡന്റ് നിർദ്ദേശം നൽകി.

പിനാഡേ ഉടൻ തന്നെ ജോയിന്റ് സ്പെഷ്യൽ ഫോഴ്സസ് ഓപ്പറേഷൻസ് കമാൻഡ്. (JSOC) ആയി ബന്ധപ്പെട്ടു. ജസ്കോ കാമാൻഡർ വില്ല്യം മക്റാവെനും
പിനാഡെയുമായുള്ള കൂടിക്കാഴ്‌ച്ച അതീവ രഹസ്യമായിരുന്നു. ആക്രമണം നടത്തുവാനുള്ള കെട്ടിടത്തിന്റെ പ്ലാൻ മക്റാവെന് കൈമാറി എങ്കിലും കെട്ടിടത്തിനുള്ളിൽ താമസിക്കുന്നത് ആരായിരിക്കാമെന്നോ, കെട്ടിടം എവിടെയാണെന്നോ ഉള്ള വിവരങ്ങൾ ഒന്നും പിനാഡെ ആ സമയത്തു പുറത്തു വിട്ടില്ല. ഇത്തരം അനവധി ആക്രമണങ്ങൾ ഇറാക്കിലും അഫ്ഗാനിസ്ഥാനിലും നടത്തി പരിചയവും പഴക്കവും ഉള്ള അതിസമർത്ഥനായ ഒരു പട്ടാള മേധാവി ആയിരുന്നു വില്ല്യം മക്റാവൻ.

മക്റാവന് ആക്രമണ ദൌത്യം ഏൽപ്പിച്ചിട്ടു ഒരാഴ്‌ച്ച കഴിഞ്ഞു. 14 മാർച്ച 2011. പിനാഡേയും മക്റാവനും ചേർന്നു ആക്രമണം നടത്താനുള്ള മൂന്നു പദ്ധതികൾ പ്രസിഡന്റ് ഒബാമയ്ക്കു സമർപ്പിച്ചു. ഒന്നാമത്തെ പദ്ധതി – പാക്കിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗവുമായി സഹകരിച്ചു സംയുക്ത ആക്രമണം നടത്തി, കെട്ടിടം കീഴടക്കുകയും താമസക്കാരെ ജീവനോടെയോ അല്ലാതെ പിടി കൂടി അമേരിക്കയിൽ എത്തിക്കുകയും ചെയ്യുക. എന്നാൽ ഈ പദ്ധതിയുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുൻപുതന്നെ ഒബാമ ഇത് തള്ളിക്കളഞ്ഞു. പാക്കിസ്ഥാൻ ചാര സംഘടന വിശ്വാസയോഗ്യമല്ല എന്നതായിരുന്നു കാരണം. പാക്കിസ്ഥാനെ അമേരിക്കക്കാർ വിളിക്കുന്ന ഓമനപ്പര് ഫ്രനിമി എന്നാണ്- ഫ്രണ്ട്‌ലി എനിമി.

രണ്ട് – സമുദ്രത്തിൽ തമ്പടിച്ചിരിക്കുന്ന അമേരിക്കൻ പടക്കപ്പലുകളിൽ നിന്നും മിസൈൽ വർഷം നടത്തി കെട്ടിടവും മതിൽക്കെട്ടും പൂർണ്ണമായി തകർക്കുക. പക്ഷേ, കെട്ടിടവും മതിലും, മണ്ണിനടിയിൽ രഹസ്യ തുരങ്കങ്ങൾ ഉണ്ടെങ്കിൽ അതും പൂർണ്ണമായി തകർക്കണമെങ്കിൽ 2000 പൗണ്ട് ഭാരമുള്ള മുപ്പതോളം ബോംബുകൾ വർഷിക്കേണ്ടി വരും. സമീപവാസികളും ഈ ആക്രമണത്തിൽ മരിക്കാൻ സാദ്ധ്യത ഉണ്ടെന്ന് മാത്രമല്ല, ആരൊക്കെയാണ് മരിച്ചത് എന്ന് തീർച്ചപ്പെടുത്താനും കഴിയാതെ വരും. അതുകൊണ്ട് പ്രസിഡന്റ് ഈ പദ്ധതിയും നിരാകരിച്ചു.

മൂന്ന് – പാക്കിസ്ഥാന്റെ അറിവോ സമ്മതോ ഇല്ലാതെ അതീവ രഹസ്യമായി അമേരിക്കൻ കമാൻഡോകളെ അയച്ച് കെട്ടിടം കീഴടക്കുക. കെട്ടിടത്തിൽ കടന്നുകയറി താമസക്കാരെ ജിവനോടെയോ അല്ലാതെയോ കീഴടക്കി നിശ്ചിത സമയത്തിനുള്ളിൽ അഫ്ഗാനിസ്ഥാനിലെ സൈനിക താവളത്തിലെത്തിക്കണം. ഓപ്പറേഷനിൽ ഏർപ്പെടുന്ന പട്ടാളക്കാർക്ക് എന്തും സംഭവിക്കാം – പൂർണ്ണ ഉത്തരവാദിത്വം പ്രസിഡന്റിന് ആയിരിക്കും. മക്റാവന്റെ പദ്ധതികൾ ശ്രദ്ധിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥരും ഒബാമയും 1980 ലെ ഓപ്പറേഷൻ ഈഗിൾ ക്ലവ്ന്റെ ദയനീയ പരാജയം ഓർമ്മിച്ചു. ടെഹ്റാനികൾ ബന്തികളായിരുന്ന അമേരിക്കക്കാരെ രക്ഷപ്പെടുത്തുവാൻ കമാൻഡോ ഓപ്പറേഷന് അനുമതി നൽകിയത് പ്രസിഡന്റ് ജിമ്മി കാർട്ടർ ആയിരുന്നു. മിഷൻ ദയനീയമായി പരാജപ്പെട്ടു എന്നു മാത്രമല്ല, 1980 പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ കാർട്ടറിന്റെ പരാജയത്തിനും അതു മുഖ്യ കാരണമായിത്തീർന്നു. ഒരു പരമാധികാര സ്വതന്ത്ര രാജ്യത്തിൽ അവരുടെ അനുമതിയില്ലാതെ കടന്നു കയറി, ആക്രമണം നടത്തുവാൻ അനുവാദം നൽകുന്നതിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി ഒബാമയ്ക്ക് നല്ല നിശ്ചയമുണ്ടായിരുന്നു.

എന്തായാലും മൂന്നാമത്തെ പദ്ധതിയ്ക്ക് പ്രസിഡന്റ് അർദ്ധസമ്മതം മൂളി. ഏറ്റവും അപകടകരവും അതേസമയം തന്ത്രപ്രധാനവുമായ ഒരു തീരുമാനം ആയിരുന്നു അത്. തന്റെ രാഷ്ട്രീയ ഭാവിയെ മാത്രമല്ല ശിഷ്ടകാല ജിവിതത്തെ തന്നെ ബാധിക്കാവുന്ന ഒരു നിർണ്ണായക തീരുമാനമായിരുന്നു ഒബാമ അന്ന് എടുത്തത്. പദ്ധതിയ്ക്ക് വേണ്ട കമാൻഡോകളെ തിരഞ്ഞെടുക്കുവാനും പരിശീലനം നൽകുവാനും മക്റാവനും നിർദ്ദേശം നൽകി.

മക്റാവെൻ പദ്ധതിയുടെ വിശദാംശങ്ങൾ സൂക്ഷ്മമായി പഠിക്കുവാനും രൂപപ്പെടുത്തുവാനും ആരംഭിച്ചു. കെട്ടിടത്തിന്റെ മതിലിന്റെ അകത്തു ഹെലിക്കോപ്റ്ററിൽ ചെന്നിറങ്ങി ആക്രമണം നടത്തുവാൻ തീർമാനിച്ചു. അപകടമേഖകളിൽ യുദ്ധം ചെയ്യുന്ന 23 അമേരിക്കൻ സീലുകളെ സംഘത്തിൽ ഉൾപ്പെടുത്തി പരിശീലനവും ആരംഭിച്ചു. അമേരിക്കൻ രഹസ്യപ്പോലീസിന്റെ ഏറ്റവും സങ്കീർണ്ണവും അപകടരവുമായ ആക്രമണങ്ങൾ നടത്തുവാൻ പ്രത്യേക പരിശീലനം ലഭിച്ച അസാമാന്യ ധൈര്യശാലികൾ മാത്രം ഉൾപ്പെട്ട വിഭാഗമാണ് നേവി സീലുകൾ.
അബട്ടാബാദിലെ കെട്ടിടത്തിന്റെ മിനിയേച്ചറും അതേ ഉയർത്തിലുള്ള മതിലുൾപ്പടെ ഒരു ഡമ്മി കെട്ടിടവും വാഷിംഗ്ടണിലെ സി ഐ ഏ വളപ്പിനുള്ളിൽ നിർമ്മിച്ചു. അബട്ടാബാദിലെ കെട്ടിടത്തിന്റെ സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന നിരീക്ഷകർ ഇതിനോടകം കെട്ടിടത്തിന്റെ മുറികളേക്കുറിച്ച് ഒരു ഏകദേശധാരണ ഉണ്ടാക്കി അയച്ചുകൊടുത്തിരുന്നു. അതനുസരിച്ച് കെട്ടിടത്തിന്റെ എല്ലാ വാതിലുകളും ഇടവഴികളും ശത്രു ഒളിഞ്ഞിരിക്കാൻ സാധ്യതള്ള മുക്കും മൂലയും സീലുകൾക്ക് മനഃപ്പാഠമാക്കി. കൂരിരുട്ടിലും പകൽ വെളിച്ചത്തിലും അവർ പരിശീലനം തുടർന്നു. പൂർണ്ണമായി ഇരുട്ടത്തും കെട്ടിടത്തിന്റെ അകവും പുറവും പരിശോധിച്ച് സുരക്ഷിതമായി ആക്രമണം നടത്തുവാൻ സീലുകൾ കഴിവുനേടി. എങ്കിലും ഈ കെട്ടിടം എവിടെയാണെന്നോ, തങ്ങൾ ലക്ഷ്യം വെക്കുന്ന ശത്രു ആരാണെന്നോ സീലുകൾക്കും അജ്ഞാതമായിരുന്നു.

ആക്രമണത്തിന് സഹായിക്കുവാൻ ജർമ്മൻഷെപ്പേർഡ് ഇനത്തിൽപെട്ട ആർമിയുടെ അഭിമാനമായ കൈറോ എന്ന യുദ്ധപരിശീലനം ലഭിച്ച നായയേയും അയക്കുവാൻ തീരുമാനമായി. പാരച്യൂട്ടിൽ പറന്നിറങ്ങുവാനും സ്ഫോടക വസ്തുക്കളെ തിരിച്ചറിയുന്നതിനും കഴിയുന്ന അതിസമർത്ഥനായ നായ ആയിരുന്നു കൈറോ. കൈറോയുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ഇൻഫ്രാ റെഡ് ക്യാമറകൾ വഴി നായയെ നിയന്ത്രിക്കുന്നവർക്ക് കൈറോ ഇരുട്ടിൽ കാണുന്ന കാഴ്ചകൾ കാണുവാനും, ശരീരത്തിൽ വച്ചിരിക്കുന്ന സ്പീക്കറുകൾ വഴി നായയ്ക്ക് നിർദ്ദേശങ്ങൾ കൊടുക്കുവാനും കഴിയും. ഇതേസമയം ഇതൊന്നും അറിയാതെ മറ്റൊരു ഭൂഖണ്ഡത്തിൽ സുരക്ഷിത ജീവിതം നയിച്ചുകൊണ്ട് കുവൈറ്റിയും ബിൻ ലാദനും പുതിയ ആക്രമണത്തിനുള്ള പദ്ധതികൾ മെനയുകയായിരുന്നു.

സീലുകൾ പരിശീലനത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നു. അതോടൊപ്പം മക്റാവൻ പദ്ധതിയുടെ പൂർണ്ണരൂപവും തയ്യറാക്കിയിരുന്നു. അമേരിക്കൻ ഗവണ്മെന്റിന്റെ വിരലിൽ എണ്ണാവുന്ന പ്രതിനിധികളും ഉദ്യോഗസ്ഥരേയും മാത്രം ഉൾപ്പെടുത്തിക്കൊണ്ട് ഒരു രഹസ്യ യോഗം പ്രസിഡന്റ് വിളിച്ചു ചേർത്തു. പങ്കെടുക്കുന്നവരുടെ ഡപ്പ്യൂട്ടികളെയോ, സെക്രട്ടറിമാരേയോ യോഗത്തിൽ കൊണ്ടുവരുന്നതിൽ നിന്നും വിലക്കിയിരുന്നു. എല്ലാ രഹസ്യ യോഗങ്ങളും വീഡിയോയിൽ പകർത്തുന്ന പതിവുണ്ടെങ്കിലും പ്രസ്തുതയോഗത്തിന് മുൻപ് ക്യാമറകൾ ഓഫ് ചെയ്യുവാൻ പ്രസിഡന്റ് നിർദ്ദേശിച്ചു. അതീവ രഹസ്യമായി സമ്മേളിച്ച ആ ഉന്നത തലയോഗത്തിൽ മക്റാവന്റെ തന്റെ പദ്ധതി വിശദീകരിച്ചു.

രണ്ടു ഹെലിക്കോപറ്ററുകളിയായി 23 സീലുകൾ ആയിരിക്കും ആക്രമണം നടത്തുന്നത്. ആദ്യത്തെ ഹെലിക്കോപ്റ്റർ 12 പേർ പോവുകയും ആറു സീലുകൾ കയറിലൂടെ കുട്ടിടത്തിന്റെ മുകളിൽ ഇറങ്ങുന്നു. ബാക്കി ആറുപേർ നിലത്തിറങ്ങി അടിനിലയിൽ നിന്നും മുകളിലേയ്ക്കു കയറുന്നു. രണ്ടാം ഘട്ടമായി 11 സീലുകൾ രണ്ടാമത്തെ ഹെലിക്കോപ്റ്ററിൽ എത്തി താഴെ നിന്നും ഓരോ നിലയും കീഴടക്കി വിശദമായി പരിശോധിച്ച് മുകളിലേയ്ക്ക് കയറുന്നു. ആകെ ആക്രമണത്തിനു അനുവദിച്ചിട്ടുള്ളത് 30 മിനിറ്റു മാത്രം. അതിനുള്ളിൽ ദൗത്യം പൂർത്തീകരിക്കണം. ഉടൻതന്നെ ജീവനോടെ പിടികൂടിയവരേയും അല്ലാത്തരേയും രണ്ടു ഹെലിക്കോപ്റ്ററിൽ കയറ്റി ഏറ്റവും അടുത്ത അഫ്ഗാനിലെ ജലാലബാദ് അമേരിക്കൻ സൈനിക താവളത്തിൽ എത്തിക്കണം. അബട്ടാബാദ് കെട്ടിടത്തിൽ നിന്നും വെറും രണ്ടു കിലോമീറ്റർ ദൂരെയുള്ള പാക്കിസ്ഥാൻ സൈനിക കോളേജിൽ വിവരം അറിഞ്ഞു അന്വേഷണം ആരംഭിക്കുമ്പോഴേയ്ക്കും ആക്രമണ സംഘം പാക്കിസ്ഥാൻ അതിർത്തി വിട്ടിരിക്കണം. അയൽ‌പക്കത്തുള്ള താമസക്കാർ ശബ്ദം കേട്ടാലും ഒന്നും തിരിച്ചറിയാതിരിക്കുവാൻ നല്ല ഇരുട്ടുള്ള രാത്രിയിൽ ആയിരിക്കും ആക്രമണം നടത്തുന്നത്.

“ഏതെങ്കിലും കാരണത്താൽ ഉദ്യമം പരാജയപ്പെട്ടാൽ ഒരൊറ്റ സീൽ പോലും അപകടത്തിൽപ്പെടുവാനോ ഉപേക്ഷിക്കപ്പെടുവാനോ പാടില്ല. അതിന് എന്ത് ബാക്ക്-അപ്പ് പ്ലാൻ ആണ് പദ്ധതിയിൽ ഉള്ളത്?” പ്രസിഡന്റ് ഒബാമ തന്റെ ഉൽഖണ്ഠ അറിയിച്ചു. അതിനുള്ള മറുപടിയും മക്റാവെനെന്ന സമർത്ഥനായ സൈനിക ഉദ്യോഗസ്ഥന്റെ കൈവശമുണ്ടായിരുന്നു. സഹായത്തിനും ഏതെങ്കിലും തരത്തിലുള്ള അടിയന്തര ഘട്ടം ഉണ്ടാവുകയും ചെയ്താൽ സഹായത്തിനുമായി രണ്ടു കൂറ്റൻ ഷിനൂക് ഹെലിക്കോപ്റ്റർ കൂടി സമീപത്ത് എത്തിയിട്ടുണ്ടാവും. അതിൽ 56 സീലുകളും കരുതൽ ഇന്ധനവും ഉണ്ടാവും. അവർ അബട്ടാബാദിനും അഫ്ഗാൻ സൈനിക താവളത്തിന്റേയും ഇടയിൽ പാക്കിസ്ഥാന്റെ മണ്ണിൽ നിർദ്ദേശങ്ങൾക്കായി കാത്തു കിടക്കുന്നുണ്ടാവും.

സീലുകൾ ചെന്നിറങ്ങുന്നത് വേണ്ടി നൂതന സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്ത സ്റ്റെൽത് ഹെലിക്കോപറുകൾ വേണമെന്നും മക്റാവെൻ ആവശ്യപ്പെട്ടു. പാക്കിസ്ഥാൻ റഡാറുകളുടെ കണ്ണിൽപ്പെടാതിരിക്കുവാൻ സ്റ്റീലിൽ പൊതിഞ്ഞ പ്രത്യേക തരം പുറംചട്ട ഉപകരിക്കുമെന്ന് മാത്രമല്ല, വളരെ താഴ്‌ന്ന് പറക്കുവാൻ കഴിയുന്ന നാവിഗേഷൻ സംവിധാനവും പിന്നിൽ ഘടിപ്പിച്ചിരിക്കുന്ന അധിക ബ്ലേയ്ഡുകൾ വഴി സാധാരണ ഹെലിക്കോപ്റ്ററുകളെ അപേക്ഷിച്ചു ശബ്ദം കുറവുമാണ് ഈ മുന്തിയ ഹെലിക്കോപ്റ്ററുകൾക്ക്.

അമേരിക്കൻ ആർമിയുടെ ഇത്തരം നൂതന സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്ത സ്റ്റെൽത് ഹെലിക്കോപ്റ്ററുകളേക്കുറിച്ച് പുറംലോകത്തിന് അജ്ഞാതമായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഈ അതിവേഗ ഹെലിക്കോപറുകൾ പറത്തുവാൻ ആർമിയുടെ സ്പെഷ്യൽ ഓപ്പറേഷൻ ഏവിയേഷൻ റെജിമെന്റിന്റെ ഭാഗമായ നൈറ്റ് സ്റ്റേക്കേഴ്സിന്റെ സേവനവും മക്റാവെൻ ആവശ്യപ്പെട്ടു.

ജസ്കോയുടെ മുൻപിൽ മറ്റൊരു വെല്ലുവിളി കൂടി ഉണ്ടായിരുന്നു.അമേരിക്കയും പാക്കിസ്ഥാനുമായി വർഷങ്ങൾ നീണ്ടു നിന്ന സൈനിക സഹകരണം നിമിത്തം തന്ത്രപ്രധാനമായ ഒട്ടനവധി വിവരങ്ങൾ ഇരു രാജ്യങ്ങളും തമ്മിൽ പങ്കുവയ്ക്കപ്പെട്ടിരുന്നു. പാക്-അഫ്ഗാൻ മേഘലയിലെ നേവൽ-ആർമി ബേയ്സുകൾ, അവിടെ വന്നിറങ്ങുന്ന വിമാനങ്ങൾ, ഹെലിക്കോപ്ടറുകൾ, തുടങ്ങിയ മിക്ക വിവരങ്ങളും ഇരു രാജ്യത്തെ സൈനിക ഉദ്യോഗസ്ഥർക്കും ലഭ്യമാകുന്ന വിവരങ്ങൾ ആയിരുന്നു. ഒട്ടനവധി സുരക്ഷ വെബ് സൈറ്റുകളും ഇരു രാജ്യങ്ങൾക്കും ഇടയിൽ പങ്കുവയ്ക്കപ്പെട്ടിരുന്നു. അതുകൊണ്ട് പാക് സൈനിക മേലധികളറിയാതെ നടത്തുന്ന കമാൻഡോ ഓപ്പറേഷൻ പാളിപ്പൊകാതിരിക്കുവാനും രഹസ്യമായിരിക്കുവാനും വളരെയേറെ മുൻകരുതലുകൾ എടുക്കേണ്ടിയിരുന്നു.

26 ഏപ്രിൽ 2011 അമേരിക്കൻ സീലുകൾ പ്രത്യേക വിമാനത്തിൽ അഫ്ഗാനിസ്ഥാനിലെ ജലാലബാദിൽ വന്നിറങ്ങി. നിലാവില്ലാത്ത രാത്രിയിൽ ആക്രമണം നടത്തുവാൻ മക്റാവൻ യോചിച്ച ദിവസം തിരഞ്ഞെടുത്തു. ഇനി മൂന്നു ദിവസങ്ങൾ മാത്രം. ഇതിനകം അബട്ടാബാദിലെ നിരീക്ഷകരുടെ അവസാനം നിഗമനം പ്രസിഡന്റ് ആവശ്യപ്പെട്ടു. 8 മാസത്തെ നിരന്തര നിരീക്ഷണങ്ങൾക്ക് ഒടുവിൽ അവർ, പെയ്സർ ബിൻലാദൻ ആയിരിക്കുവാനുള്ള സാധ്യത 60 മുതൽ 70 ശതമാനം വരെ ആണ് എന്ന് അവർ അറിയിച്ചു.



ഇനി ഒന്നു മാത്രമേ അവശേഷിക്കുന്നുള്ളൂ. കമാൻഡോ ഓപ്പറേഷനുള്ള പ്രസിഡന്റിന്റെ അവസാന നിർദ്ദേശം. മക്റാവെൻ അതിനുവേണ്ടി കാത്തു. ഇന്റെലിജൻസ് ഉദ്യോഗസ്ഥന്മാരുടെ അന്തിമ യോഗം പ്രസിഡന്റ് വിളിച്ചു ചേർത്തു. വിഷയത്തിന്റെ പ്രാധാന്യവും ഗൗരവവും പരിഗണിച്ച അന്തിമ വിശകലനത്തിനുവേണ്ടി ഒരു റെഡ് ടീമിനെ നിയോഗിക്കുവാൻ യോഗത്തിൽ തീരുമാനമായി.

റെഡ് ടീം. ഒരു ചെറിയ സംഘം സ്വതന്ത്ര വിശകലന വിദഗ്ദ്ധരുടെ സമിതിയാണ് റെഡ് ടീം. ഈ പ്രക്രിയയിൽ ഇതുവരെ അംഗമാവുകയോ ഈ അന്വേഷണത്തെ സംബന്ധിച്ച് ഒരു വിവരമോ ലഭിച്ചിട്ടില്ലാത്ത സി. ഐ ഏ യ്ക്കു പുറത്തുള്ള സംഘത്തിന്റെ മുന്നിൽ ഇന്നു വരെ കണ്ടെത്തിയ വസ്തുതകളും അതിന്മേലുള്ള നിഗമനങ്ങളും, അതിൻപ്രകാരമുള്ള നടപടികളും വിശദമായി പ്രതിപാദിച്ച് പുതിയ അഭിപ്രായം സ്വീകരിക്കുന്ന രീതിയാണത്. മുൻവിധികളോ ഒരുവിധ സ്വാധീനമോ ഇല്ലാതെ സ്വതന്ത്രമായി പ്രശ്നത്തെ സമീപിക്കുന്ന റെഡ് ടീമിലെ വിദഗ്ദ്ധർക്ക് താരമ്യേന കൂടുതൽ കാര്യക്ഷമമായും അതേ സമയം പുതിയ ഒരു വീക്ഷണ കോണിൽ നിന്നും പഠിക്കുവാൻ കഴിയും. എല്ലാ പഴുതുകളും അടക്കുവാൻ ഇതു ഉപകരിക്കുകയും ചെയ്യും.

28 ഏപ്രിൽ 2011 മക്റാവന് അന്തിമ നിർദ്ദേശം കൊടുക്കാമെന്നു പ്രസിഡന്റ് സമ്മതിച്ചിരുന്ന ദിവസം. റെഡ് ടീമിന്റെ നിഗമനം പ്രസിഡന്റിന് ലഭിച്ചു. പെയ്സർ ബിൻ ലാദൻ ആകുവാനുള്ള സാധ്യത വെറും 40 മുതൽ 60 ശതമാനം മാത്രമാണ് എന്നായിരുന്നു റെഡ് ടീമിന്റെ അഭിപ്രായം. സി.ഐ.ഏയുടെ നിഗമനത്തേക്കാൾ വളരെ കുറഞ്ഞ സാദ്ധ്യതയായിരുന്നു റെഡ് ടീമിന്റെ അഭിപ്രായത്തിൽ. ഇതു പ്രസിഡന്റിനെ ഒരു തീരുമാനത്തിൽ എത്തുന്നതിൽ നിന്നും പിന്തിരിപ്പിച്ചു. അവസാനമായി ഒബാമ തന്റെ നാഷണൽ സെക്യൂരിറ്റി സംഘത്തിന്റെ ഓരോരുത്തരോടും ഈ വിഷയത്തിൽ വ്യക്തിപരമായ അഭിപ്രായപ്പെടണമെന്ന് ആവശ്യപ്പെട്ടു. പകുതിപ്പേർ അനുകൂലമായും പകുതിപ്പേർ പ്രതികൂലമായും പ്രതികരിച്ചു.

“തീരുമാനത്തിൽ എത്തുവാൻ കഴിയാത്തതുകൊണ്ട് പിരിയാം” പ്രസിഡന്റ് അംഗങ്ങളെ അറിയിച്ചു. “നാളെ രാവിലെ ഞാൻ എന്റെ തീരുമാനം അറിയിക്കും.” ആകാംഷയോടെ കാത്തിരുന്നവരെ അംബരപ്പിച്ചുകൊണ്ട് ഒബാമ രാവിലെ തന്റെ തീരുമാനം അറിയിച്ചു: “നമ്മൾ ഈ ദൗത്യവുമായി മുന്നോട്ടു പോകുന്നു.” അബട്ടാബാദിലെ സി ഐ ഏ നിരീക്ഷകരോട് ദൗത്യം പൂർത്തിയാക്കിയതുകൊണ്ട് ഉടൻ തന്നെ മടങ്ങിപ്പോരുവാൻ നിർദ്ദേശിച്ചു.

30 ഏപ്രിൽ 2011 ജലാലബാദ്. മക്റാവന് പ്രസിഡന്റിന്റെ നിർദ്ദേശം ലഭിച്ചു. “ഗോ എഹെഡ്!!” സീലുകൾ അവസാനവട്ട തയ്യാറെടുപ്പുകൾ ആരംഭിച്ചു. കഴിഞ്ഞ മുപ്പതു ദിവസത്തെ കഠിന പരിശീലനത്തിന്റെ ഒടുവിൽ ആക്രമണത്തിനുള്ള അവസാന നിമിഷത്തിൽ അവരുടെ കൈകളിൽ മക്റാവൻ ഓരോ പ്രിന്റഡ് ബുക്ക് ലെറ്റുകൾ നൽകി. അബട്ടാബാദിലെ കെട്ടിടത്തിനുള്ളിൽ കാണുവാൻ സാദ്ധ്യതയുള്ളവരുടെ ചിത്രങ്ങളും വിവരണങ്ങളും ഓരോരുത്തരേയും തിരിച്ചറിയുവാനുള്ള അടയാളങ്ങളും ആയിരുന്നു ആ ബുക്കുകളിൽ.

“Name of the target for this mission is Osama Bin Ladan” മക്റാവന്റെ ഘനഗംഭീര സ്വരം മുഴങ്ങി. സീലുകൾക്ക് തങ്ങൾ ഏർപ്പെടുന്ന ദൗത്യത്തിന്റെ ഗൗരവം മനസിലായി. അതേസമയം ഒബാമ തന്റെ എല്ലാ പൊതുപരിപാടികളും റദ്ദു ചെയ്യുവാൻ ആവശ്യപ്പെട്ടു. മാത്രമല്ല, സന്ദർശകരുടെയും പത്രപ്രവർത്തകരുടെയും വൈറ്റ് ഹൗസിലേക്കുള്ള പ്രവേശനവും നിഷേധിച്ചു.

1 മെയ് 2011. ലയോൺ പിനഡേ പതിവു പോലെ പള്ളിയിൽ പോയി, തുടർന്ന് വൈറ്റ് ഹൗസിൽ ചില അത്യാവശ്യമുണ്ട് എന്നു ഭാര്യയോട് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി. ഒബാമ പ്രഭാതത്തിലെ ഗോൾഫ് കളി മുടക്കിയില്ല. ഒരു പത്രപ്രവർത്തകനുപോലും സംശയം തോന്നാത്ത വിധം അടഞ്ഞ വൈറ്റ് ഹൗസിനുള്ളിൽ ഓരോരുത്തരായി എത്തി. ലോകത്തിലെ ഏറ്റവും ബുദ്ധിമാന്മാരായ പത്ര പ്രവർത്തകരുടെ നിതാന്ത നിരീക്ഷണത്തിലാണ് വൈറ്റ് ഹൗസ്. അവരിൽ പലർക്കും വൈറ്റ് ഹൗസിനുള്ളിൽ നിന്നും വാർത്തകൾ ചോർത്തിക്കൊടുക്കുന്ന രഹസ്യ സുഹൃത്തുക്കളും ഉന്നത തലബന്ധങ്ങളുമുണ്ട്. അവർക്കൊന്നും ഒരു ചെറിയ സൂചന പോലും കിട്ടരുത് എന്നു ഒബാമയ്ക്ക് നിർബന്ധമുണ്ടായിരുന്നു.

പാക്കിസ്ഥാൻ സമയം രാത്രി 10.30. ജലാലബാദിൽ നിന്നും സീലുകളേയും വഹിച്ചുകൊണ്ടുള്ള ഹെലിക്കോപ്ടറുകൾ പറന്നുയർന്നു. രണ്ടു സ്റ്റെൽത് ബ്ലാക്ക്ഹോക്ക് ഹെലിക്കോപ്റ്ററുകളിലായി 23 സീലുകളും കൈറോയും രണ്ടു ഷിനൂക് ഹെലിക്കോപ്റ്ററുകളിലായി കരുതൽ ഇന്ധനവും സഹായികളായി 56 സീലുകളും പാക് വ്യോമ അതിർത്തിയിലേക്ക് പ്രവേശിച്ചു. അതേസമയം മുപ്പതു വർഷത്തിനുള്ളിൽ ആദ്യമായി ഒരു അമേരിക്കൻ പ്രസിഡന്റ് കമാൻഡോ ഓപ്പറേഷന്റെ തൽസമയം ദൃശ്യങ്ങൾ നേരിൽ കാണുവാൻ വൈറ്റ് ഹൗസിൽ അക്ഷമനായി കാത്തിരിക്കുകയായിരുന്നു.



സമയം രാത്രി 12.45 ഹെലിക്കോപ്റ്ററുകൾ കോമ്പണ്ടിന് സമീപം എത്തിച്ചേർന്നു. അബട്ടാബാദിലെ പാക്കിസ്ഥാൻ സൈനിക അക്കാഡമിയുടെ റാഡാറിന്റെ പരിധി 65 കിലോമീറ്റർ മാത്രം. ഷുനൂക് ഹെലിക്കോപ്റ്റർ രണ്ടും പട്ടണത്തിനു വെളിയിൽ റഡാറിന്റെ പരിധിക്കും അപ്പുറം മുൻനിശ്ചയിച്ചിരുന്ന ആളൊഴിഞ്ഞ ഗ്രൗണ്ടിൽ ഇറങ്ങി. ബ്ലാക് ഹോക് ഹെലിക്കോപ്‌റ്ററിൽ നിന്നും കിട്ടുന്ന സന്ദേശങ്ങൾക്ക് കാതോർത്തുകൊണ്ട് ഇരുളിന്റെ മറവിൽ ഏതു അടിയന്തര ഘട്ടത്തേയും നേരിടുവാൻ തയ്യാറായി 56 സീലുകളും ആവശ്യത്തിന് കരുതൽ ഇന്ധനവുമായി കാത്തു കിടന്നു. ബ്ലാക് ഹോക്ക് ഹെലിക്കോപ്റ്ററിൽ ഉണ്ടായിരുന്ന സീലുകൾ യുദ്ധ സന്നദ്ധരായി, ആയുധങ്ങൾ അവസാന വട്ടം പരിശോധനകൾ നടത്തുവാൻ തുടങ്ങി.

അത്യാധുനികവും ഭാരം കുറഞ്ഞതുമായ ഹെക്‌ലർ & കോച്ച് 416 (HK416) റൈഫിളുകളും P226 പിസ്റ്റണുകളും ആയിരുന്നു സീലുകളുടെ ആയുധങ്ങൾ ഇനി നിമിഷങ്ങൾ മാത്രം. ചിലർ മക്റാവൻ കൊടുത്ത ബുക്‌ലെറ്റ് ഒരു വട്ടം കൂടി എടുത്തു നോക്കി, ഒന്നാമത്തെ പേജിൽ മുഖ്യശത്രു ബിൻ ലാദന്റെ ചിത്രവും വിവരങ്ങളും. സീലുകൾക്ക് ഒരു ഭാവഭേദവും ഉണ്ടായില്ല. അവരുടെ ശത്രുവിനു മുഖമില്ല. ശത്രു എന്നും ശത്രു മാത്രം, ലക്ഷ്യം വിജയവും.

“കെട്ടിടത്തിന്റെ ഏതു മൂലയിലും ആയുധധാരികൾ ഒളിച്ചിരിക്കുന്നുണ്ടാവും.” മക്റാവന്റെ വാക്കുകൾ അവർ ഓർമ്മിച്ചു. “സൂയിസൈഡ് ബോംബുമായി കാവൽ നിൽക്കുന്നവരേയും പ്രതീക്ഷിക്കാം. നിമിഷാർദ്ധത്തിനുള്ളിൽ തീരുമാനമെടുക്കുകയും സംശയം തോന്നുന്ന നിമിഷം മുന്നിൽ കാണുന്നവരെ വക വരുത്തുകയും ചെയ്യണം.” “കഴിയുമെങ്കിൽ, സിവിലിയന്മാരെ ആക്രമിക്കരുത്.” സംഘത്തിൽ ഉർദ്ദു നന്നായി സംസാരിക്കാനറിയാവുന്ന ഒരു അംഗത്തെ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. “എങ്കിലും ശബ്ദം കേട്ട് അയൽക്കാർ ഓടി വർന്നാൽ ഉർദു അറിയാവുന്ന സീൽ അവരോട് മറി നിൽക്കുവാൻ ആജ്ഞാപിക്കുക. ആരെങ്കിലും എതിർക്കുകയോ ഇടപെടുകയോ ചെയ്താൽ മറ്റൊരു നിർദ്ദേശത്തിന് കാത്തു നിൽക്കാതെ ആരായാലും ഷൂട്ട് ചെയ്യുക.” മക്റാവന്റെ അവസാനത്തെ നിർദ്ദേശം അതായിരുന്നു.

മൂന്നു വ്യത്യസ്ഥ രാജ്യങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ഇരുന്നുകൊണ്ട് അമേരിക്കയുടെ സൈനീക-രാഷ്ട്രീയ തലവന്മാർ; സുരക്ഷിതമായ നെറ്റ്‌വർക്കുകൾ വഴി തൽസമയം പരസ്പരം കാണുകയും ആശയവിനിമയം നടത്തുകയും ചെയ്തുകൊണ്ടിരുന്നു. അമേരിക്കയിലെ വൈറ്റ് ഹൗസിനുള്ളിൽ പ്രസിഡന്റും വിരലിൽ എണ്ണാവുന്ന സുരക്ഷാ ഉപദേശകരും അഫ്ഗാനിസ്ഥാനിലെ ജലാലബാദ് സൈനീക താവളത്തിൽ ഓപ്പറേഷൻ ടീം ലീഡർ വില്യം മക്റാവൻ, പാക്കിസ്ഥാനിലെ അബട്ടാബാദ് പട്ടണത്തിന് വെളിൽ 65 കി.മീ. ദൂരത്തിൽ രണ്ടു ഷുനൂക് ഹെലിക്കോപ്റ്ററുകളിലായി 56 സീലുകൾ, രണ്ടു ബ്ലാക് ഹോക്ക് ഹെലിക്കോപ്റ്ററുകളിൽ 23 സീലുകൾ, ഈ രഹസ്യ സൈനിക നീക്കം അറിയാവുന്നവർ ഇത്രയും പേർ മാത്രം.

ഹെലിക്കോപ്റ്ററിൽ നിന്നും ജലാല ബാദിലെ സൈനിക താവളത്തിലെ മക്റാവനുമായുള്ള ആശയവിനിമയം സെക്വേർഡ് ടെക്സ്റ്റ് മെസേജുകൾ (Secured Text Messages) വഴിയായിരുന്നു. മറ്റു സന്ദേശ തരംഗങ്ങൾ പാക്കിസ്ഥാൻ സൈന്യത്തിന്റെ റിസീവറുകൾ പിടിച്ചെടുക്കാൻ സാദ്ധ്യതയുള്ളതുകൊണ്ട് ഇപ്രകാരം ഒരു തീരുമാനത്തിൽ എത്തിച്ചേർന്നത്. ഒന്നാമത്തെ ബ്ലാക് ഹോക് ഹെലിക്കോപ്റ്റർ കെട്ടിടത്തിന്റെ മുകളിൽ എത്തി. കോമ്പൗണ്ടും പരിസരവും ഇരുളിൽ മുങ്ങി നിൽക്കുന്നു. വളരെ താഴ്‌ന്ന് പറന്ന ഹെലിക്കോപ്റ്ററിൽ നിന്നും ആറു സീലുകൾ കെട്ടിടത്തിന്റെ മുകളിൽ കയറിൽ തൂങ്ങി ഇറങ്ങുവാൻ തയ്യാറെടുത്തു. സീലുകൾ ഇറങ്ങിയതിനു ശേഷം കോമ്പൗണ്ടിനുള്ളിലെ വിശാലമായ സ്ഥലത്ത് ഹെലിക്കോപ്റ്റർ ലാൻഡ്ചെയ്യണം.



വൈറ്റ് ഹൗസിൽ ഒബാമയും സംഘവും ശ്വാസമടക്കി നോക്കി നിൽക്കുമ്പോൾ സീലുകളുടേ ഹെഡ്ഫോണിൽ മക്റാവന്റെ ശബ്ദം മുഴങ്ങി. “സ്റ്റാർട്ട്” പെട്ടെന്ന് ഹെലിക്കോപ്റ്റർ ഒന്നു ശക്തമായി കുലുങ്ങി ഒരു വശത്തേയ്ക്കു ചരിഞ്ഞു. പിന്നീട് വട്ടം ചുറ്റുവാൻ തുടങ്ങി. ആർക്കും ഒന്നും മനസിലാകുന്നില്ല. പൈലറ്റ് നിയന്ത്രണം നഷ്ടപ്പെടാതിരിക്കൻ പരമാവധി ശ്രമിച്ചുകൊണ്ടിരുന്നു. പുറത്തേയ്ക്ക് ചാടുവാൻ തയ്യാറെടുത്തിരുന്ന സീലുകൾ പെട്ടെന്ന് വാതായനങ്ങൾ അടച്ചു. എന്തോ അപടം പിണഞ്ഞിരിക്കുന്നു എന്നു വൈറ്റ് ഹൗസിനുള്ളിൽ ഇരിക്കുന്നവർക്ക് മനസിലായി, എങ്കിലും എങ്ങിനെ പ്രതികരിക്കണമെന്ന് അറിയാതെ സ്തംഭിച്ചു പോയി. തികച്ചും അപ്രതീക്ഷിതമായ എന്തോ കോമ്പൗണ്ടിനുള്ളിൽ നടക്കുകയാണ്.

ഒരു നിമിഷം, മക്റാവന്റെ സൈനിക ബുദ്ധി ഉണർന്നു. ഹെലിക്കോപ്റ്ററിന്റെ പ്രൊപ്പെല്ലർ കറങ്ങുന്നതുകൊണ്ട് ഉയർന്ന മതിനുള്ളിൽ ശക്തമായി ചുഴി രൂപപ്പെട്ടിരിക്കുന്നു. ഹെലിക്കോപ്റ്റർ ആ ചുഴിയിൽ പെട്ടിരിക്കുകയാണ്. റീസർകുലേഷൻ എന്ന് വിദഗ്ദ്ധർ വിളിക്കുന്ന പ്രതിഭാസമാണ് ഹെലിക്കോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തിയത്. സ്ക്രിപ്റ്റിൽ ഇല്ലാത്ത ഒരു രംഗം തുടക്കത്തിൽ തന്നെ അരങ്ങേറുന്നു. സീലുകളെ കെട്ടിടത്തിന്റെ മുകളിൽ ഇറക്കുവാൻ സാദ്ധ്യമല്ലെന്നും അതിനു ശ്രമിച്ചാൽ ഏതു നിമിഷവും മതിക്കെട്ടിനുള്ളിൽ ഹെലിക്കോപ്റ്റർ പതിക്കുമെന്നും നൈറ്റ് സ്റ്റേക്കറിന്റെ വിദഗ്ദ്ധനായ പൈലറ്റ് മക്റാവനെ അറിയിച്ചു.

ഒന്നിലധികം സ്ഥാനങ്ങളിൽ നിന്നും ശത്രുവിനെ ആക്രമിക്കുന്നത് ഒരു മികച്ച യുദ്ധ തന്ത്രം ആണ്. ഒരേസമയം കെട്ടിടത്തിന്റെ താഴെ നിന്നും മുകളിൽ നിന്നും കടന്നു കയറി, കെട്ടിടത്തിന്റെ നടുവിൽ വച്ച് സീലുകൾ കൂട്ടിമുട്ടുന്ന വിധമായിരുന്നു പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. ആ തന്ത്രം ഇപ്പോൾ ഉപേക്ഷിക്കാതെ വയ്യ. ഇല്ലെങ്കിൽ ഒരു ദുരന്തം ഏതു നിമിഷവും സംഭവിക്കാം. ലാൻഡ് ചെയ്യുവാൻ മക്റാവൻ നിർദ്ദേശം നൽകി, അപ്പോഴേയ്ക്കും ഹെലിക്കോപ്റ്റർ നിലത്ത് ഇടിച്ചിറങ്ങിയിരുന്നു.

“Black hawk -1 is down”- മക്രാവന്റെ ശബ്ദം വൈറ്റ് ഹൗസിനുള്ളിൽ ഭീതി പരത്തി. ഹെലിക്കോപ്റ്ററിന്റെ പ്രൊപ്പെല്ലറുകൾ മതിൽ ഇടിച്ചു സാരമായ കേടു പാടുകൾ സംഭവിച്ചു. കെട്ടിടത്തിന്റെ ആയിരക്കണക്കിന് അടി ഉയരത്തിലെ ഭ്രമണപഥത്തിൽ സെറ്റ് ചെയ്തിരുന്ന ഉപഗ്രഹത്തിൽ നിന്നും അയക്കുന്ന തത്സമമയ ദൃശ്യങ്ങൾ ഒബാമയും കൂട്ടരും നിസ്സഹരായി കണ്ടു കൊണ്ടിരുന്നു. 28 മില്യൺ ഡോളർ വില വരുന്ന ഹെലിക്കോപ്റ്ററാണ് ഭാഗീകമായി തകർന്നിരിക്കുന്നത്. എന്നാൽ കഴിഞ്ഞ 15 വർഷങ്ങളായി ബിൻ ലാദൻ വേട്ടയ്ക്ക് വേണ്ടി അമേരിക്കൻ ഭരണകൂടം ഏതാണ്ട് മൂന്ന് ട്രില്ല്യൺ അമേരിക്കൻ ഡോളർ ചിലവഴിച്ച കഴിഞ്ഞിരുന്നു. അതു വച്ചുനോക്കുമ്പോൾ ഇതു നിസ്സാര തുക മാത്രം. സി.ഐ.ഏ യുടെ മോസ്റ്റ് വാണ്ടട് ലിസ്റ്റിൽ ലാദൻ കയറിപ്പറ്റിയിട്ട് 155 മാസങ്ങൾ ആയിരിക്കുന്നു. നിരവധി ഓപ്പറേഷനുകൾ ഇതിനകം നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് വളരെ കൃത്യമായ ലക്ഷ്യത്തോടെ ഒരു നീക്കം നടത്തുന്നത്. എല്ലാറ്റിന്റേയും അവസാനമായി എന്നു കരുതി അതിജാഗ്രതയോടെ തയ്യാറാക്കിയ പദ്ധതിയാണ് തുടക്കത്തിൽ തന്നെ പ്രതിസന്ധിയിൽ ആയിരിക്കുന്നത്.

എങ്കിലും, ഏത് അപ്രതീക്ഷിത ഘട്ടത്തേയും നേരിടുവാൻ കഴിയുന്ന അസാമാന്യമായ കഴിവും ധൈര്യവും സഹജാവബോധവുള്ള ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു വില്യം മക്റാവെൻ. സീലുകൾക്ക് അപകടം ഒന്നും സംഭവച്ചിട്ടില്ല എന്ന് മനസ്സിലാക്കിയ മക്റാവന്റെ ശബ്ദം സീലുകളുടെ ഹെഡ്ഫോണിൽ കേട്ടു: “മിഷൻ കണ്ടിന്യൂ”. സീലുകൾ തങ്ങളുടെ ദൗത്യത്തിനു തയ്യാറായി, ഓരോരുത്തരായ ഇരുളിലേയ്ക്ക് ഇറങ്ങി, ഹെൽ‌മറ്റിൽ ഘടിപ്പിച്ചിരുന്ന ടോർച്ച് ഓൺചെയ്തു, കെട്ടിടത്തെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി.

ഒരു നിമിഷം പതറിപ്പോയ മക്റാവൻ വീണ്ടും ഊർജ്ജ്വസലനായി. രണ്ടാമത്തെ ഹെലിക്കോപ്റ്റർ കോമ്പണ്ടിന് വെളിയിൽ ലാൻഡ് ചെയ്യുവാൻ നിർദ്ദേശം നൽകി. അതിൽ നിന്നും സീലുകൾ നിമിഷങ്ങൾക്കുള്ളിൽ വെളിയിൽ ഇറങ്ങി, 18 അടി ഉയരമുണ്ടായിരുന്ന മതിൽ ചാടിക്കടന്നു, കെട്ടിടത്തെ ലക്ഷമാക്കി നടന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി നടത്തിക്കൊണ്ടിരുന്ന കഠിനമായ പരിശീലത്തിന്റെ ഫലമായി കൗമ്പണ്ടിനുള്ളിലെ ഓരോ ഇഞ്ചു സ്ഥലവും സീലുകൾക്ക് പരിചിതമായതുപോലെ ആയിരുന്നു അവരുടെ നീക്കം. എല്ലാം സീലുകളും മതിൽകെട്ടിനുള്ളിൽ പ്രവേശിച്ചു. താമസക്കാർ ഇതുവരെ ഒന്നും അറിഞ്ഞിട്ടില്ല. കെട്ടിടം പൂർണമായ അന്ധകാരത്തിൽ മുങ്ങിക്കിടന്നു. കെട്ടിടത്തിന്റെ അടുത്ത് എത്തിയ സീലുകൾ ചെറു സംഘങ്ങളായി പിരിഞ്ഞു. കെട്ടിടത്തിന്റെ നാലു വശങ്ങളിൽനിന്നും കെട്ടിടത്തെ വളഞ്ഞ്, പതുങ്ങിപ്പതുങ്ങി കെട്ടിടത്തിന്റെ അടുത്തേയ്ക്കു നീങ്ങിക്കൊണ്ടിരുന്നു.
പെട്ടെന്നു കെട്ടിടത്തിന് വെളിയിലെ ചെറിയ ഗസ്റ്റ് ഹൗസിലെ ലൈറ്റ് തെളിഞ്ഞു.

എന്തോ സംഭവിക്കുന്നതായി ഗസ്റ്റ് ഹൗസിലുള്ളവർക്ക് മനസ്സിലായിക്കാണണം. സീലുകൾ നിശബ്ദരായി അതാതു സ്ഥങ്ങളിൽ പതുങ്ങി ഇരുന്നു. ചില്ലു ജനാലയിലൂടെ അകത്താരോ ദ്രുതഗതിൽ ചലിക്കുന്നത് കാണാമായിരുന്നു. അതെ, അവർ അപകടം അറിഞ്ഞിരിക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ ഗസ്റ്റ് ഹൗസിന്റെ വാതിൽ തുറക്കപ്പെട്ടു. നേവി സീലുകൾ പ്ര്തീക്ഷിച്ചതുപോലെ ഒരു യന്ത്രതോക്കിന്റെ ബാരൽ വെളിയിലേക്ക് നീണ്ടു വന്നു.

ഒരു നിമിഷം, കെട്ടിടത്തിന്റെ മെയിൻ സ്വിച്ചിന്റെ സമീപത്ത് നിലയുറപ്പിച്ച സീൽ കൈയ്യിൽ കരുതിയിരുന്ന കട്ടർ ഉപയോചിച്ച് കെട്ടിടത്തിലേയ്ക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. പെട്ടെന്നു വെളിച്ചം പോയപ്പോൾ ഗസ്റ്റ് ഹൗസിനുള്ളിൽ നിന്നും സ്ത്രീകളുടെ നിലവിളിശബ്ദം ഉയർന്നു. അല്പസമയത്തിനുള്ളിൽ ആയുധധാരിയായ മനുഷ്യൻ ഇരുട്ടിലേയ്ക്കു ഇറങ്ങി വന്നു. പതുങ്ങിയിരുന്ന സീലുകൾക്ക് ഒന്നും ആലോചിക്കാനുണ്ടായിരില്ല, H&K 416 റൈഫിളിൽ നിന്നും തുരു തുരെ വെടിയുണ്ടകൾ പാഞ്ഞു. ആയുധധാരിയുടേയും ഭാര്യയുടേയും ശരീരത്തിലൂടെ നിരവധി വെടിയുണ്ടങ്കൾ കടന്നു പോയി. ഒന്ന് നിലവിളിക്കാൻ കൂടി കഴിയാതെ അവർ രണ്ടും നിലം പൊത്തി. താഴെ വീണയാളുടെ സമീപത്ത് ചെന്ന് ഒരു സീൽ കൈയ്യിലിരുന്ന ബുക്ക്‌ലെറ്റ് തുറന്ന് ഹെഡ് ലൈറ്റിന്റെ സഹായത്തിൽ മരിച്ച ആളെ തിരിച്ചറിഞ്ഞു. അൽ കുവൈറ്റിയും ഭാര്യയും ആയിരുന്നു അത്. മുഖത്തിന്റെ വിവിധ ചിത്രങ്ങൾ എടുത്തു കഴിഞ്ഞപ്പോഴേയ്ക്കും മറ്റ് സീലുകൾ പതുങ്ങി കെട്ടിടത്തിന്റെ അടി നിലയിൽ എത്തിക്കഴിഞ്ഞു.

അപ്പോഴേയ്ക്കും ശബ്ദം കേട്ട് അയൽക്കാർ എഴുന്നേറ്റ് തുടങ്ങി. ചിലർ കെട്ടിടത്തിനുചുറ്റും എത്തി. ക്രാഷ് ലാൻഡ്ചെയ്ത ഹെലിക്കോപ്റ്ററിൽ നിന്നും പുക ഉയരുന്നുണ്ടായിരുന്നു. “ഇധർ ക്യാ ഹോ രഹാ ഹൈ?” ഒരു അയക്കാരൻ വിളിച്ചു ചോദിച്ചു. “ഇധർ മിലിട്ടറി റിഹേഴ്സൽ ചൽ രഹാ ഹൈ.” ഉറുദു സംസാരിക്കാനറിയാവുന്ന സീൽ പ്രതിവചിച്ചു. എങ്കിലും നാട്ടുകാർ പിരിഞ്ഞു പോയില്ലെന്ന് മാത്രമല്ല അവരുടെ എണ്ണം കൂടിക്കൂടി വന്നു കൊണ്ടിരുന്നു. ആക്രമണം തുടങ്ങിയിട്ട് 7 മിനിറ്റുകൾ കഴിഞ്ഞുവെങ്കിലും സീലുകൾക്ക് കെട്ടിടത്തിനുള്ളിൽ കയറുവാനായിട്ടില്ല. ഇനി വെറും 23 മിനിറ്റുകൾ മാത്രം. അവരുടെ ഒരു സംഘം അടിനിലയിലുള്ള ഒരു കൂറ്റൻ ഇരുമ്പുവാതിലിന്റെ സമീപം എത്തി. തങ്ങളുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങൾ ഉപയോഗിച്ച് ആ വാതിൽതുറന്നപ്പോൾ സീലുകൽ പകച്ചു പോയി. ആ വാതിലിന് പിന്നിൽ ഭിത്തി കെട്ടി മറച്ചിരുക്കുന്നു.

മറ്റൊരു സീൽ ഉടൻ തന്നെ ഭിത്തി തകർക്കുന്ന ചെറിയ ബോംബ് എടുത്ത് ഭിത്തിയിൽ ഘടിപ്പിച്ചു. റിമോട്ട് കണ്ട്രോളുമായി അല്പം മാറിനിന്നിട്ടു ആ സംഘത്തിനുമാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പറഞ്ഞു: “ഫയറിംഗ് “. ഒരു നിമിഷം കൈയ്യിലിരുന്ന റിമോട്ടിൽ വിരലമർന്നു. ഒരു വലിയ ശബ്ദത്തോടെ ആ ഭിത്തി തകർന്നു വീണു. ഓരോരുത്തരായി അകത്തു കടന്നു. അതോടെ വൈറ്റ്ഹൗസിൽ ഉള്ളവർക്കു വീഡിയോ ദൃശ്യങ്ങൾ നഷ്ടമായി. കെട്ടിടം പൂർണ്ണമായും ഇരുട്ടിൽ ആയിരുന്നു. സീലുകളുടെ ഹെൽമറ്റിൽ ഘടിപ്പിച്ചിരിന്ന ടോർച്ചിന്റെ വെളിച്ചം മാത്രം. അടിനിലയിയുള്ള ഓരോ മുറിയിലും സീലുകൾ കയറിയിറങ്ങി. മുകളിലേയ്ക്കു കയറാൻ ഒരൊറ്റ സ്റ്റെയർ കെയ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് തികച്ചും അപകടരമായ ഒരു അവസ്ഥയായിരുന്നു. രക്ഷപ്പെടുവാനായാലും ആക്രമിക്കുവാനായാലും ഒരൊറ്റ വഴിമാത്രം. എങ്കിലും സീലുകൾ മുകളിലേക്ക് കയറിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒരാൾ പടികൾക്കു മുകളിലേക്ക് കയറുന്നത് ഒന്നാമത്തെ സീലിന്റെ കണ്ണിൽപ്പെട്ടു. അയാൾക്ക് തിരിച്ച് ആയുധമെടുക്കാൻ കഴിയുന്നതിനും മുൻപേ അയാളേയും വെടി വച്ചു വീഴ്‌ത്തി. അതു കുവൈറ്റിയുടെ സഹോദരൻ ആയിരുന്നു. രണ്ടാമത്തെ നിലയിൽ പ്രധാനമായും സ്ത്രീകളും കുട്ടികളും ആയിരുന്നു. ഭയന്നോടിയവരെ പിടികൂടി ഓരോരുത്തരെയായി പരിശോധിച്ചു. സുരക്ഷിതരായി ദീർഘകാലം കഴിഞ്ഞതുകൊണ്ടാവണം ആരും ഇത്തരം ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്ന് തോന്നി. ആരുടെ കൈയ്യിലും ആയുധങ്ങളും ഉണ്ടായിരുന്നില്ല. കുട്ടികളേയും സ്ത്രീകളേയും വിലങ്ങിട്ടു വായ് മൂടിക്കെട്ടി ഒരു മുറിയിലാക്കി കാവൽ ഏർപ്പെടുത്തിയ ശേഷം ബാക്കിയുള്ളവർ അടുത്ത നിലയിലേയ്ക്ക് കയറുവാൻ തുടങ്ങി.

പടികൾക്ക് മുകളിൽ ഒരു ചെറിയ ചലനം, ഒറ്റൊറ്റ നിമിഷം. പടികൾക്ക് മുകളിൽ ഒരു അമേരിക്കൻ പട്ടാളക്കാരൻ ആദ്യമായി ബിൻലാദനെ നേരിട്ടു കണ്ടു. ഹെൽമെറ്റിലെ ടോർച്ചിന്റെ വെളിച്ചത്തിൽ തന്റെ നേരെ ചൂണ്ടപ്പെട്ടിരിക്കുന്ന യന്ത്രത്തോക്കിന്റെ ബാരൽ ബിൻലാദനും കണ്ടു. “ജിറോനിമോ കൺഫേംഡ്”. മക്റാവന്റെ ശബ്ദം വൈറ്റ് ഹൗസിനുള്ളിൽ ഇരുന്നവരുടെ ഹൃദയമിപ്പ് വർദ്ധിപ്പിച്ചു. പെനേഡ യാന്ത്രികമായി മക്റാവന്റെ സന്ദേശം ആവർത്തിച്ചു “ജിറോനിമോ കൺഫേംഡ്”!!

ഈ ഓപ്പറേഷനിൽ ബിൻ ലാദന് നൽകിയിരുന്നു രഹസ്യ നാമമായിരുന്നു ജിറോനിമോ. 19 ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അമേരിക്കൻ മിലിട്ടറിയുടെ തലവേദനയായിരുന്ന ഗിരിവർഗ്ഗ നേതാവും കുപ്രസിദ്ധ ഒളിപ്പോരാളിയുമായിരുന്നു ജിറോനിമോ. മെക്സിക്കോയുടെയും അമേരിക്കയുടെയും ഇടയിലുണ്ടായിരുന്ന വനങ്ങളും പർവ്വത പ്രദേശങ്ങളും താവളമാക്കി പ്രവർത്തിച്ചിരുന്ന ജിറോനിമോ പിന്നീട് അമേരിക്കൻ പട്ടാളക്കാർക്ക് കീഴടങ്ങുകയാണുണ്ടായത്. പ്രവർത്ത രീതിയിലുള്ള സാമ്യമാണ് ബിൻലാദന് ജിറോനിമോ എന്ന രഹസ്യ നാമം നൽകുവാൻ ഒബാമയെ പ്രേരിപ്പിച്ചത്.



രണ്ടു രഹസ്യ സന്ദേശങ്ങളാണ് സീലുകൾക്ക് പ്രധാനമായും നൽകിയിരുന്നത്. അബട്ടാബാദിലെ കെട്ടിടത്തിനുള്ളിൽ ബിൻലാദൻ ഉണ്ട് എന്ന് ഉറപ്പായാൽ “ജിറോനിമോ കൺഫേംഡ് ” എന്നും, ബിൻലാദൻ കൊല്ലപ്പെട്ടാൽ “ജിറോനൊമോ EKIA” (Enemy Killed In Action) എന്നും ആയിരുന്നു ജലാലബാദിലുള്ള മക്റാവന് അയച്ചുകൊടുക്കേണ്ടുന്ന രഹസ്യ സന്ദേശങ്ങൾ. അതിൽ ഒന്നാമത്തെ രഹസ്യ സന്ദേശം എത്തിയിരിക്കുന്നു: “ജിറോനിമോ കൺഫേംഡ് “. കെട്ടിടത്തിനുള്ളിൽ ഒളിച്ചുകഴിയുന്നത് 10 വർഷത്തിലധികമായി ലോകത്തെ വൻശക്തിയുടെ ചാരക്കണ്ണുകളെ പറ്റിച്ചു കഴിഞ്ഞു കൂടിയ ബിൻലാദൻ തന്നെ.

ഒബാമയുടെയും കൂട്ടരുടെയും നെഞ്ചിടിപ്പിന്റെ വേഗത വർദ്ധിച്ചു. ബിൻ ലാദൻ കെട്ടിടത്തിനുള്ളിൽ ഉണ്ട് എന്നുറപ്പായതോടെ മിഷന്റെ അപകട സാദ്ധ്യത പതിന്മടങ്ങ് വർദ്ധിച്ചു. ലാദൻ കീഴടങ്ങാൻ ഒരു സാധ്യതയുമില്ല എന്നു വൈറ്റ് ഹൗസിൽ ഇരിക്കുന്ന എല്ലാവർക്കുമറിയാമായിരുന്നു. ഏതു തരത്തിലുള്ള പ്രതിരോധമാണ് ലാദൻ ഉയർത്തുന്നത് എന്നു ഊഹിക്കാനേ കഴിയുമായിരുന്നുള്ളൂ. രക്ഷപ്പെടാൻ കഴിയാതെ വന്നാൽ കോംമ്പൊണ്ട് മുഴുവനും ചാമ്പലാക്കുവാനും മടിക്കുകയില്ല എന്ന് അവർക്ക് അറിയാമായിരുന്നു.

ഒരൊറ്റ നിമിഷത്തെ കാഴ്ചയ്ക്ക് ശേഷം നൊടിയിടകൊണ്ട് ബിൻലാദൻ മുകളിൽ നിന്നും അപ്ര്യക്ഷനായി. രണ്ടു റൗണ്ട് വെടിയുതിർത്തുവെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിയില്ല എന്നു കമാൻഡോകൾക്കു മനസിലായി. ബിൻലാദനെ നേരിൽ കണ്ട നേവി സീൽ മുകളിലേയ്ക്കു കുതിച്ചു. അതിനിടയിൽ സഹസൈനികരോട് വിളിച്ചു പറഞ്ഞ വാർത്തയാണ്, വൈറ്റ് ഹൗസിൽ എത്തിയിരിക്കുന്നത്-ജിറോനിമോ കൺഫേംഡ്. ഇനി ഒരു നിമിഷംപോലും താമസിക്കുന്നത് ആത്മഹത്യയ്ക്ക് തുല്യമാകുമെന്നറിയാമായിരുന്ന കമാൻഡോകൾ ഒറ്റകുതിപ്പിനു മുകളിലെത്തി. വലിയൊരു ഹാളിലേയ്ക്കു തുറന്നു കിടക്കുന്ന വാതിൽ. മുകളിലെത്തിയ സീൽ വാതിലിന്റെ ഒരു വശത്തു മറഞ്ഞു നിന്നുകൊണ്ട് തന്റെ ബഡ്ഡി പെയർ വരാൻ കാത്തു നിന്നു. തൊട്ടു പുറകിൽ എത്തിയ സീലിനോട് മുറിയ്ക്കുള്ളിൽ രണ്ടുപേരുണ്ടെന്ന അർത്ഥത്തിൽ രണ്ടു വിരൽ ഉയർത്തിക്കാണിച്ചു. രണ്ടുപേരും ഒരുമിച്ച് മുറിയ്ക്കുള്ളിലേയ്ക്കു പ്രവേശിച്ചു.

സീലുകൾക്കു മുന്നിൽ കറുത്ത വസ്ത്രംധരിച്ച സ്ത്രീ-അതിന്റെ പിന്നിൽ അവരുടെ ശത്രു – ബിൻലാദൻ. ബിൻലാദനു മുന്നിൽ മറയായി നിന്ന സ്ത്രീയ്ക്കു നേരെ നിറയൊഴിക്കുകയല്ലാതെ മറ്റ് മാർഗ്ഗമുണ്ടായിരുന്നില്ല. വെടിയേറ്റു നിലം പതിച്ച സ്ത്രീയ്ക്കു പിന്നിൽ നിരായുധനായി ബിൻലാദൻ. ലോകത്തെ കിടുകിടെ വിറപ്പിച്ച ബിൻലാദന്റെ ഈ ലോകത്തിലെ അവസാനത്തെ കാഴ്ച ആയുധമേന്തി നിൽക്കുന്ന അമേരിക്കൻ പട്ടാളക്കാരന്റെ ദൃശ്യമായിരുന്നു. നിമിഷാർദ്ധത്തിനുള്ളിൽ രണ്ടു വെടിയുണ്ടകൾ ബിൻലാദന്റെ ശരീരം തുളച്ചു കടന്നു പോയി. ഒന്നു നെഞ്ചിനും, മറ്റൊന്നു തലയ്ക്കും. ഒന്നു ശബ്ദിക്കുക പോലും ചെയ്യാതെ ഈ നൂറ്റാണ്ടിലെ ലോകം കണ്ട ഏറ്റവും വലിയ ഭീകരൻ തറയിലേയ്ക്കു വീണു..

“ജിറോനൊമോ EKIA” വീണ്ടും മക്റാവന്റെ ശബ്ദം വൈറ്റ് ഹൗസിനുള്ളിൽ മുഴങ്ങി. ശ്വാസമടക്കി കാത്തിരുന്ന ഒബാമ ചാടിയെഴുന്നേറ്റു, സഹപ്രവർത്തകരോട് പറഞ്ഞു: “വി ഗോട്ട് ഹിം.” സീലുകൾ മതിക്കെട്ടിനുള്ളിൽ കയറിയിട്ടു കൃത്യം 20 മിനിറ്റ് ആകുന്നു. ഇനി ശേഷിക്കുന്നത് 10 മിനിറ്റ് മാത്രം. ഉടനതന്നെ ബിൻലാദന്റെ ഫോട്ടോ എടുത്ത് ജലാലബാദിലേയ്ക്കു അപ്‌ലിങ്ക് ചെയ്തു. ഫേസ് റിക്കഗ്നീഷന് വേണ്ടി മക്റാവൻ അതു വൈറ്റ് ഹൗസിലേയ്ക്കു ഷെയർ ചെയ്തു. വെടിയേറ്റു വീണു കിടക്കുന്ന ലാദന്റെ മുഖം ഒബാമയും കൂട്ടരും കണ്ടു. ചിത്രങ്ങളിൽ കാണുന്നതിൽ നിന്നും വ്യത്യസ്തമായിരുന്നു ലാദന്റെ രൂപം. വിദഗ്ദ്ധർ തിരിച്ചറിയൽ പ്രക്രീയകൾക്കുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു.

മരിച്ചുകിടക്കുന്ന ലാദന്റെ ഉയരം അളക്കുവാൻ ശ്രമിച്ചപ്പോഴാണ് അവർ ടേപ്പ് കൈയ്യിൽ കരുതിയിട്ടില്ല എന്ന സത്യം തിരിച്ചറിഞ്ഞത്. പ്രാകൃതമായ വഴി അവലമ്പിക്കുകയേ നിർവ്വാഹമുണ്ടായിരുന്നുള്ളൂ. സംഘത്തിലെ ഏറ്റവും ഉയരം കൂടിയ സീൽ ലാദന്റെ ശരീരത്തിനോട് ചേർന്നു തറയിൽ കിടന്നു. ഉദ്ദേശം ഉയരം താരതമ്യത്തിലൂടെ കണക്കുകൂട്ടി, അതിന്റേയും ചിത്രങ്ങളെടുത്ത് അപ്‌ലിങ്ക് ചെയ്തു. അപ്പോഴേയ്ക്കും മറ്റു സീലുകൾ കെട്ടിടം അരിച്ചു പെറുക്കുവാൻ തുടങ്ങി. ഒരു മുറിയിൽ നിന്നും കമ്പ്യൂട്ടറും ചില ഹാർഡ് ഡിസ്ക്കുകളും കുറെ രേഖകളും കിട്ടി. അവയെല്ലാം എടുത്ത് കൈയിൽ കരുതിയിരുന്ന ബാഗുകളിൽ ഭദ്രമായി വച്ചു.

ഇനി ബാക്കി നിൽക്കുന്നത് സുരക്ഷിതരായി സീലുകളേയും ബന്ധിച്ചിരിക്കുന്നവരേയും ശവശരീരങ്ങളേയും ജലാലബാദിലെത്തിക്കുക എന്ന ദുഷ്ക്കരമായ ദൌത്യമായിരുന്നു. കെട്ടിടത്തിനു ചുറ്റും ജനങ്ങൾ കൂടി വന്നുകൊണ്ടിരുന്നു. ഏതുനിമിഷവും പാക്കിസ്ഥാൻ പട്ടാളക്കാർ എത്താം. അതിനുള്ളിൽ ലാദന്റെ ശരീരവുമായി പാക്കിസ്ഥാന്റെ വ്യോമാതിർത്തി കടക്കണം. കൊല്ലപ്പെട്ടത് ലാദൻ തന്നെയാണെന്ന് ഇനിയും ശാസ്ത്രീയമായി തെളിയിക്കേണ്ടിയിരിക്കുന്നു. അതിന് ഡി.എൻ.ഏ. ടെസ്റ്റ് ചെയ്യേണ്ടതുണ്ട്. അതിന്റെ റിസൾട്ട് വരാൻ മണിക്കൂറുകൾ കഴിയും.

മിഷൻ ആരംഭിച്ചിട്ട് 33 മിനിറ്റുകൾ കഴിഞ്ഞിരിക്കുന്നു. പദ്ധതിയിട്ടതിൽ നിന്നും മൂന്നു മിനിറ്റ് കൂടുതൽ. ബിൻലാദന്റെ ശരീരവും ജീവനോടെ പിടിച്ചവരിൽ ഒരാളെയും മാത്രം അവിടെ നിന്നും കൊണ്ടു പോരുവാൻ മക്രാവൻ നിർദ്ദേശിച്ചു. ആകെ 22 പേരാണ് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നത്. അതിൽ ലാദനടക്കം 5 പേർ കൊല്ലപ്പെട്ടു. ഒരു സ്ത്രീയ്ക്കു മാരകമായി പരുക്കേറ്റിരിക്കുന്നു. ഉടൻ തന്നെ മക്രാവൻ പറഞ്ഞതുപോലെ ലാദന്റെ ശരീരം മതിൽകെട്ടിനു വെളിയിൽ ലാൻഡ് ചെയ്തിരുന്ന സ്റ്റെൽത് ഹെലിക്കോപ്റ്ററിൽ എത്തിച്ചു.



രണ്ടാമത്തെ ഹെലിക്കോപ്റ്റർ ഉപയോഗ ശൂന്യമായതിനാൽ ബാക്കി സീലുകളെ കൊണ്ടുപോകുവാൻ പട്ടണത്തിനു വെളിയിൽ കാത്തു കിടന്നിരുന്ന ഷിനൂക് ഹെലിക്കോപ്റ്ററിന്റെ പൈലറ്റിനു മക്രാവെൻ നിർദ്ദേശം നൽകി. ഷുനൂക് ഹെലിക്കോപ്റ്റർ എത്തുന്നതോടെ പുറം ലോകത്തിൽനിന്നും സൈനിക നടപടി മറച്ചു വയ്ക്കാൻ കഴിയില്ലെന്നു മക്രാവനു അറിയാമായിരുന്നു. മാത്രമല്ല പാക്കിസ്ഥാനി റഡാറുകൾക്ക് ഷുനൂക് ഹെലിക്കോപ്റ്ററുകളെ കണ്ടെത്താൻ കഴിയുകയും ചെയ്യും.

അബട്ടാബാദിൽ നിന്നുമുള്ള എല്ലാ ഇന്റർനെറ്റ് ആക്ടിവിറ്റികളും മോനിട്ടർ ചെയ്തുകൊണ്ടുരുന്ന വൈറ്റ് ഹൗസിലെ വിദഗ്ദർ ഒരു വെബ് ഡിസൈനറുടെ ട്വീറ്റ് ശ്രദ്ധയിൽ പെട്ടു: “A helicoptar is hovering above Abattabad at 1.00 am which is a rare event” കാര്യങ്ങൾപുറം ലോകം അറിഞ്ഞു കഴിഞ്ഞു. ഏതുനിമിഷവും പാക്കിസ്ഥാൻ മിലിട്ടറി എത്തിച്ചേരാം. എല്ലാവരും ഷുനൂക് ഹെലിക്കോപ്റ്ററിലേയ്ക്കു കുതിച്ചു. തകർന്ന ഹെലിക്കോപ്റ്റർ എന്തു ചെയ്യും എന്ന പ്രശ്നം അവശേഷിച്ചു. തിരിച്ചു കൊണ്ടുവരാൻ കഴിയില്ല എന്നു നൈറ്റ് സ്റ്റേക്കേഴസ് മക്രാവനെ അറിയിച്ചു. അതിനൂതന സംവിധാനങ്ങളുള്ള ഹെലിക്കോപ്റ്റർ മറ്റൊരു രാജ്യത്തിന്റെ കൈയ്യിൽ അകപ്പെടുന്നത് ഒരു തരത്തിലും ആശാസ്യകരമായിരുന്നില്ല. മക്രാവനു ഒരു നിമിഷം പോലും ആലോചിക്കേണ്ടിവന്നില്ല. “ഡിസ്‌ട്രോയി ഇറ്റ്” ഹെലിക്കോപ്റ്ററിന്റെ കോൿപിറ്റിൽ ശക്തിയേറിയ ബോംബു ഘടിപ്പിച്ചു. എല്ലാവരും ഷുനൂക് ഹെലിക്കോപ്റ്ററിൽ കയറി. “ഫയറിംഗ്” സീൽ റിമോട്ടിൽ വിരൽ അമർത്തി. ഉഗ്രശബ്ദത്തോടെ ഹെലിക്കോപ്റ്റർ പൊട്ടിത്തെറിച്ചു. അപ്പോഴേയ്ക്കും ഷുനൂക് ഹെലിക്കോപ്റ്റർ കോമ്പണ്ടിൽ നിന്നും പറന്നുയർന്നു കഴിഞ്ഞിരുന്നു.

സമയം രാവിലെ 1.08. അനുവദിച്ചിരുന്ന സമയത്തിൽ നിന്നും എട്ടു മിനിറ്റ് താമസിച്ചിരിക്കുന്നു. അല്പം മുൻപ് ട്വീറ്റ് ചെയ്ത അതേ ഐഡിയിൽ നിന്നും വീണ്ടും ട്വീറ്റ് “A huge window shaking bang in Abattabad. Hope it is not something nasty” മൂന്നു ഹെലിക്കോപ്റ്ററുകളും അപകടം കൂടാതെ ജലാലബാദിൽ എത്തിയെന്ന വാർത്ത മക്രാവനിൽ നിന്നും ലഭിക്കുന്നതുവരെ വൈറ്റ് ഹൗസിനുള്ളിൽ എല്ലാവരും ശ്വാസമടക്കി കാത്തിരുന്നു.

കൊല്ലപ്പെട്ട വ്യക്തി ബിൻലാദനാണോ എന്നു തിരിച്ചറിയുക എന്നതായി എല്ലാവരുടേയും പ്രധാന ഉത്തരവാദിത്വം. കമ്പ്യൂട്ടറിന്റെ സഹായത്തിൽ ഫേയ്സ് റിക്കഗ്നീഷൻ നടത്തുവാൻ ആരംഭിച്ചു. അതേസമയം ബിൻലാദന്റെ അടുത്ത ബന്ധുവിൽ നിന്നും ശേഖരിച്ചിരുന്ന ഡി.എൻ.ഏ. സാമ്പിളിമായി ഒത്തു നോക്കുന്ന രാസപരിശോധനകളൂം ആരംഭിച്ചു. രാസ പരിശോധന ഫലം ലഭിക്കണമെങ്കിൽ ആറു മണിക്കൂർ വേണ്ടി വരും. പക്ഷേ, അതു വരേയ്ക്കും വൈറ്റ് ഹൗസിന് നിശബ്ദമായിരിക്കാൻ കഴിയില്ല. അബട്ടാബാദ് കെട്ടിടത്തിൽ ഇതിനകം പാക്കിസ്ഥാൻ പട്ടാളക്കാർ എത്തിക്കഴിഞ്ഞു. അമേരിക്കൻ ഹെലിക്കോപ്റ്ററിന്റെ അവശിഷ്ടങ്ങളും ദൃൿസാക്ഷികളും വിവരണങ്ങളും പട്ടാളക്കാരെ പരിഭ്രാന്തരാക്കി. രാജ്യത്തിന്റെ ഉന്നത വൃത്തങ്ങളിൽ വാർത്ത എത്തിക്കഴിഞ്ഞു. സമയം കഴിയുന്തോറും വൈറ്റ് ഹൗസിനുമേൽ സമ്മർദ്ദം ഏറിക്കൊണ്ടിരുന്നു.

6.40 വാഷിംഗ്ടൺ. “കൊല്ലപ്പെട്ടതു ബിൻ ലാദൻ തന്നെ” ഫേയ്സ് റിക്കഗ്നീഷൻ പ്രക്രിയയിൽ വ്യാപൃതരായിരുന്ന വിദഗ്ദ്ധരിൽ നിന്നും പരിശോധന ഫലം വന്നു. നൂറുശതമാനം ഉറപ്പാക്കണമെങ്കിൽ ഡി.എൻ.എ. പരിശോധനാഫലം കിട്ടണം. എങ്കിലും അതു വരെ സൈനിക നടപടി രഹസ്യമാക്കി വയ്ക്കുവാൻ വാഷിംഗ്ടണ് കഴിയുമായിരുന്നില്ല. പാൿ മാദ്ധ്യമങ്ങൾ ഇതിനകം സംഭവസ്ഥലത്ത് എത്തിക്കഴിഞ്ഞു. പലതരം അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും പരക്കുവാൻ തുടങ്ങി. ഉടൻതന്നെ ലാദന്റെ ശരീരം പേർഷ്യൻ കടലിൽ ഉണ്ടായിരുന്ന വിമാനിവാഹിനി ‘കാറൽ വിൻസണി’ലേയ്ക്കു മാറ്റുവാൻ ഒബാമ ഉത്തരവിട്ടു.



08.35 വാഷിംഗ്ടൺ. റെയ്ഡ് കഴിഞ്ഞ് മൂന്നു മണിക്കൂർ കഴിഞ്ഞു. പ്രസിഡന്റ് ഒബാമ അടിയന്തരമായി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതായി മാധ്യമങ്ങളെ അറിയിച്ചു. ജലാലബാദിലെ സൈനീക താവളത്തിൽ സീൽ ടീം 6 ലെ അംഗങ്ങളും അവരുടെ ലീഡർ മക്രാവനും സന്തോഷവാർത്ത നേരിൽ കാണുവാൻ ടീവിയ്ക്കു മുന്നിൽ എത്തി. ഒബാമ ആരംഭിച്ചു “അമേരിക്ക ഒരു സൈനീക നടപടിയിലൂടെ അൽകായ്ദ നേതാവ് ഒസാമ ബിൻലാദനെ വധിച്ചിരിക്കുന്നു. അമേരിക്കൻ ജനതയോടും ലോകത്തോടും എനിക്കു പങ്കു വയ്ക്കുവാനുള്ള വാർത്ത ഇതാണ്.” സീലുകൾ സന്തോഷത്താൽ കെട്ടിപ്പിടിച്ചു. അമേരിക്കൻ തെരുവകളിൽ ജനം ഒത്തുകൂടി. പാട്ടുപാടിയും നൃത്തം ചവിട്ടിയും അവർ ലാദന്റെ മരണ വാർത്തയിൽ സന്തോഷിച്ചു. അടുത്ത ദിവസം പ്രഭാതത്തിൽ ഡി.എൻ.എ. ടെസ്റ്റ് ഫലം വന്നു. കൊല്ലപ്പെട്ടത് ബിൻ ലാദൻ തന്നെ എന്നു ഉറപ്പാക്കി.

നോർത്ത് അറേബ്യൻ കടലിൽ ഉച്ച തിരിഞ്ഞ് 2 മണി. ഇസ്ലാമിക ആചാരപ്രകാരം 24 മണിക്കൂറിനകം മയ്യത്ത് മറവു ചെയ്യേണ്ടതുണ്ട്. അതിനുവേണ്ട ഒരുക്കങ്ങൾ ആ പടക്കപ്പലിനുള്ളിൽ നടക്കുകയാണ്. 30 നോട്ടിക്കൽ മൈൽ വേഗതിൽ പാഞ്ഞുകൊണ്ടിരുന്ന കാറൽ വിൻസന്റ് എന്ന യുദ്ധക്കപ്പലിൽ നിന്നും ശീലയിൽ പൊതിഞ്ഞ ഒസാമ ബിൻ ലാദന്റെ ശരീരം അറേബ്യൻ കടലിന്റെ ആഴങ്ങൾ ഏറ്റുവാങ്ങി. “ബിൻലാദൻ നിഷ്കരുണം വധിച്ച നിരപരാധികൾക്കു ലഭിക്കാതിരുന്നതിനേക്കാൾ മാന്യമായ ഒരു സംസ്ക്കാരം ലാദനു ലഭിച്ചു.” ഇതായിരുന്നു ബിൻലാദന്റെ ശവസംസ്ക്കാരത്തേപറ്റി വൈറ്റ് ഹൗസിനു പറയാനുണ്ടായിരുന്നത്. സംസ്കാര ശേഷം കാറൽ വിൻസന്റ് കപ്പൽ ദക്ഷിണ കാലിഫോർണിയായിലെ കൊറണാഡോ പോർട്ടിലേയ്ക്കു തിരിച്ചു പോയി.

1957 മാർച്ച് 10ന് റിയാദിലെ കോടീശ്വരനായ മുഹമ്മെദ് ബിൻ അവാദിന്റെ മകനായി ജനിച്ച ഒസാമ ബിൻ മൊഹമ്മദ് ബിൻ അവാദ് ബിൻ ലാദൻ കൊല്ലപ്പെടുമ്പോൾ അൻപത്തിനാല് വയസ്സായിരുന്നു. പത്തു ലക്ഷം മനുഷ്യരുടെ മരണത്തിന് നേരിട്ടു ഉത്തരവാദിയായ ലാദൻ ഒരിക്കൽ അമേരിക്കയുടെ ഉറ്റ സുഹൃത്ത് ആയിരുന്നു എന്നത് ഈ നൂറ്റാണ്ട് കണ്ട വലിയ ഒരു തമാശയായി കരുതാം. അമേരിക്കയുടെ നിത്യ ശത്രുവായിരുന്ന യു.എസ്സ്.എസ്സ്.ആർ. ന്റെ അഫ്ഗാനിസ്ഥാനിലുള്ള സ്വാധീനം അവസാനിപ്പിക്കുവാൻ അമേരിക്ക ആയുധമാക്കിയ ഈ സൗദി കോടീശ്വരൻ അവസാനം പാലുകൊടുത്ത കൈയ്ക്കു തന്നെ തിരിഞ്ഞുകൊത്തി. അത് അനേകം നിരപരാധികളുടെ മരണത്തിനും അവസാനം ലാദന്റെ തന്നെ അന്ത്യത്തിലും കൊണ്ടെത്തിച്ചു.

15 ജൂൺ 2011. ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ടതുകൊണ്ട് ലാദന്റെ പേരിലുള്ള കേസുകളും അതിനോടനുബന്ധിച്ച എല്ലാ കോടതി നടപടികളും അവസാനിപ്പിക്കുന്നതായി ഫെഡറൽ പ്രോസിക്കൂട്ടർ പ്രഖ്യാപിച്ചു.

നവാബ് രാജേന്ദ്രൻ


നവാബ് രാജേന്ദ്രൻ

കടപ്പാട്: വിനോദ്‌ വേണുഗോപാൽ - ചരിത്രാന്വേഷികൾ- വിക്കിപീഡിയ

ഇദ്ദേഹത്തെ അറിയുമോ .... ?

എന്റെ ഓർമ്മ ശരിയാണെങ്കിൽ ഡിഗ്രി ആദ്യ വർഷമാണെന്ന് തോന്നുന്നു , പാലക്കാട് കോളേജ് റോഡിൽ സ്ഥിതി ചെയ്യുന്ന പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൌസിൽ , ലാസ്റ്റ് ഗ്രേഡ് സെർവ്വന്റായ എന്‍റെ  അച്ഛനെ കാണാൻ കോളേജിലേക്ക് പോകുമ്പോഴും , വരുമ്പോഴും ഞാൻ കയറുമായിരുന്നു . അങ്ങനെ അപ്രതീക്ഷിതമായാണ് ഒരു ദിവസം രാവിലെ ഗസ്റ്റ് ഹൌസിന്റെ പൂമുഖത്ത് ഞാൻ ഇദ്ദേഹത്തെ കാണുന്നത് . വേഷവിധാനത്തിലെ പ്രത്യേകതകൊണ്ടുതന്നെ ഞാൻ അച്ഛനോട് ചോദിച്ചു .... 

ആരാണയാൾ .... ? 

അച്ഛൻ പറഞ്ഞു - നവാബ് രാജേന്ദ്രൻ . 

ഞാനൊന്ന് കൈ കൂപ്പി . അലക്ഷ്യമായി അദ്ദേഹം തിരിച്ചും . 

ആരാണ് നവാബ് രാജേന്ദ്രന്‍  ...... ? 

അനീതിയുടെ ഗുഹാമുഖങ്ങളില്‍ , നീതിയുടെ , മനുഷ്യാവകാശങ്ങളുടെ ,  പ്രകാശം തേടി ഒരു അവധൂതനെ പോലെ നടന്ന ഒരു ചെറിയ , വലിയ മനുഷ്യസ്നേഹി . ടി. എ രാജേന്ദ്രൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥനാമം . പയ്യന്നൂരിലുള്ള കുഞ്ഞിരാമ പൊതുവാളിന്റേയും ഭാര്‍ഗവിയമ്മയുടേയും മകനായി 1950 ഒക്ടോബര്‍ 10 - നാണ് നവാബ് രാജേന്ദ്രന്‍ എന്ന ടി എ രാജേന്ദ്രന്‍ ജനിച്ചത് . പൊതുതാൽപര്യ ഹർജികളിലൂടെയാണ്‌ രാജേന്ദ്രൻ പ്രശസ്തനാകുന്നത്‌ . രാജേന്ദ്രന്റെ ജീവിതം സാമൂഹ്യ തിന്മകളോടുള്ള എതിർപ്പിന്റെ ഒരു ഉദാഹരണമായി നിലകൊള്ളുന്നു . അദ്ദേഹത്തെ കഠിനമായി ദ്രോഹിച്ച പൊലീസ്‌ ഓഫീസർ ജയറാം പടിക്കൽ തന്റെ അവസാന കാലത്ത്‌ " നല്ലൊരു മനുഷ്യന്റെ ജീവിതവും , ജോലിയും തകർത്തെറിഞ്ഞതിൽ " പശ്ചാത്തപിച്ചിരുന്നു .

തൃശ്ശൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന " നവാബ്‌ " എന്ന പത്രത്തിലൂടെയാണ്‌ രാജേന്ദ്രൻ പൊതുപ്രവർത്തന രംഗത്തേക്ക്‌ കടന്നുവരുന്നത്‌ . അക്കാലത്ത് നടന്ന അഴിമതികളേയും , അധർമ്മങ്ങളേയും കുറിച്ച് " നവാബ്‌ " പത്രത്തിൽ വിമർശന രൂപത്തിലുള്ള ലേഖനങ്ങൾ രാജേന്ദ്രൻ പ്രസിദ്ധീകരിച്ചു . ഇതു കൊണ്ടു തന്നെ രാജേന്ദ്രൻ " നവാബ്‌ രാജേന്ദ്രൻ " എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.

" തട്ടിൽ കൊലക്കേസ്‌ " എന്നറിയപ്പെടുന്ന തട്ടിൽ എസ്റ്റേറ്റ്‌ മാനേജർ ജോണിന്റെ കൊലപാതകത്തെക്കുറിച്ച്‌ സുപ്രധാനമായ തെളിവുകൾ ആദ്യമായി കിട്ടുന്നത്‌ നവാബ്‌ രാജേന്ദ്രനാണെന്ന് പറയപ്പെടുന്നു . അതിനുശേഷം നവാബ് രാജേന്ദ്രൻ കൊടിയ മർദ്ദനങ്ങൾക്കിരയായി‍ . അദ്ദേഹത്തിന്റെ പത്രമാപ്പീസ്  ഈ സമയത്ത്‌ എതിരാളികൾ തല്ലിത്തകർത്തു . നീണ്ട അജ്ഞാത വാസത്തിനു ശേഷം പുറത്തു വന്ന നവാബ്‌ രാജേന്ദ്രൻ പിന്നീട്‌ അനീതിക്ക്‌ എതിരായി പോരാടിയത്‌ നിയമങ്ങളിലൂടെയും , കോടതികളിലൂടെയും ആയിരുന്നു . നവാബ്‌ സമർപ്പിച്ച പല പൊതു താൽപര്യ ഹർജികളും അദ്ദേഹത്തിന്‌ ( പൊതു ജനത്തിനും ) അനുകൂലമായ വിധിയുണ്ടായി . 

പൊതുകാര്യപ്രസക്തമായ വിഷയങ്ങളിൽ നിയമയുദ്ധം നടത്തിയ ശ്രദ്ധേയനായ നവാബ് കെ . കരുണാകരനെതിരെ നടത്തിയ നിയമയുദ്ധങ്ങൾ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു . കരുണാകരൻ നേതൃത്വം നൽകിയ കോൺഗ്രസ് മന്ത്രിസഭയിൽ മന്ത്രിയായിരുന്ന എം . പി . ഗംഗാധരന് നവാബിന്റെ കേസിനെ തുടർന്ന് സ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു . ഗംഗാധരൻ പ്രായ പൂർത്തിയാകാത്ത മകളെ വിവാഹം കഴിപ്പിച്ചു എന്നതായിരുന്നു കേസ് .
ജയറാം പടിക്കലിന്റെ ബൂട്ടിന്റെ പ്രഹരമേറ്റു പലപ്പോഴും മരണ തുല്യനായി കിടക്കേണ്ടി വന്നിട്ടുള്ളതു കൂടാതെ ഒളിവിലും ജയിലിലും കിടന്ന് അടിയന്തരാവസ്ഥയുടെ ക്രൂരതക്കെതിരേ ഒറ്റക്കു പോരാടി . തന്റെ എല്ലാമായ നവാബ് പത്ര സ്ഥാപനം ഭരണാധികാരികള്‍ തീയിട്ട് നശിപ്പിച്ചിട്ടു പോലും ആ ധീരനെ കീഴ്‌പെടുത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല .

കരുണാകരന്റെ രാഷ്ട്രീയ ജീവിതത്തിലെ ചെയ്തികള്‍ സംബന്ധിച്ച ചില സുപ്രധാന രേഖകള്‍ നവാബിന്റെ കൈവശമുണ്ടായിരുന്നു . മദ്യം കൊടുത്തു മയക്കിക്കിടത്തിയാണ് അത് കൈക്കലാക്കിയതെന്ന് ജയറാം പടിക്കല്‍ പിന്നീട് എറ്റു പറഞ്ഞു .

അനീതി എവിടെ കണ്ടാലും പച്ചയായി എതിര്‍ക്കുന്ന നവാബിനെ ശല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി അത് ഫയലില്‍ പോലും സ്വീകരിക്കാതെ തള്ളിക്കള യുകയായിരുന്നു . ആ ചെറിയ മനുഷ്യനുള്ള വലിയ അംഗീകാരമായിരുന്നു അത് .
പൊതു താല്പര്യ ഹർജികള്‍ ഇന്ന് പലര്‍ക്കും സ്വകാര്യ താല്പര്യ ഹർജികളും , ധന സമാഹരണ മാര്‍ഗ്ഗവും ആകുമ്പോള്‍ ഒരു ചില്ലിക്കാശുപോലും നേടാതെ നവാബ് നീതി തേടി കോടതി വരാന്തകള്‍ കയറി ഇറങ്ങി . സ്വയം കേസ് വാദിച്ചു .

നവാബ് രാജേന്ദ്രന്‍ , ഹൈക്കോടതി വരാന്ത , കൊച്ചി . ഇതായിരുന്നു അദ്ദേഹത്തിന്‍റെ അഡ്രസ്സ് . ഒരു കത്ത് പോലും നവാബിന് കിട്ടാതെ പോയ്യില്ല . സമൂഹത്തില്‍ പടര്‍ന്നു കയറുന്ന അനീതിക്ക് തടയിടാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു കൊണ്ട് നവാബിന് ലഭിച്ച മാനവ സേവാ അവാര്‍ഡ് തുക രണ്ടു ലക്ഷം രൂപ എറണാകുളം ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറി നന്നാക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു അദ്ദേഹം . വഴിയിലും ബസ്സ്റ്റാന്റിലും അന്തിയുറങ്ങുകയും ഉടുതുണിക്ക് മറുതുണിയില്ലാതെ അലയുകയും ചെയ്യുന്ന അവസ്ഥയിലും , ഒരു സോപ്പു വാങ്ങാന്‍ പോലും ഗതിയില്ലാത്തപ്പോഴുമാണ് കിട്ടിയ രണ്ടു ലക്ഷം മോര്‍ച്ചറി നന്നാക്കാന്‍ ചെലവഴിച്ചതെന്നോര്‍ക്കണം .
ക്യാൻസർ‍ രോഗബാധിതനായ നവാബ്‌ രാജേന്ദ്രൻ 2003 ഒക്ടോബർ 10 - ആം തിയ്യതി അന്തരിച്ചു .

മരണശേഷം തന്റെ ശരീരം മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ ഏല്പിക്കണമെന്ന് നവാബ് പറഞ്ഞിരുന്നെങ്കിലും , സമയോചിത പരിചരണമില്ലാതെ മൃതശരീരം മോര്‍ച്ചറിയിലിരുന്ന്  ജീര്‍ണ്ണിച്ചു പോയതിനാല്‍ ആ ഉദ്യമം ഉപേക്ഷിച്ച് ആരുമറിയാതെ സംസ്‌കരിക്കുകയായിരുന്നു .
നീതിക്ക് വേണ്ടിയുള്ള സമര മുഖങ്ങളില്‍ നീളന്‍ ബോഹമിയന്‍ കുപ്പായവും , കട്ടിക്കണ്ണടയും , ചുണ്ടില്‍ മുറി ബീഡിയും , കയ്യിലൊരു പഴയ പെട്ടിയുമായി നവാബ് നമ്മോടൊപ്പം ഉണ്ടാവുക തന്നെ ചെയ്യും . കാലത്തിനൊപ്പവും ....... !
അഴിമതിക്കെതിരെ ഒരു പ്രസ്ഥാനമായി ജീവിച്ച നവാബിനെ നമുക്ക് ഇപ്പോഴെങ്കിലും സ്മരിക്കാം .

ഇതിവിടെ ഇന്ന് പറഞ്ഞത് ,  നീതി ജിവിച്ചിരിക്കുമ്പോൾ തന്നെ കിട്ടുന്നത് ഒരു പുരസ്കാരമാണ് . 


ജസ്റ്റിസ് എച്ച്. ആർ ഖന്ന

ജസ്റ്റിസ് എച്ച്. ആർ ഖന്ന

കടപ്പാട്: രാജേഷ് പി.എസ് വെള്ളൂർ-ചരിത്രാന്വേഷികൾ

ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടേണ്ട പേരാണ്  സുപ്രീം കോടതി മുൻ ജഡ്ജിH.R ഖന്നയുടേത് .1975 ലെഅടിയന്തിരാവസ്ഥ കാലത്ത് വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി നിലപാടെടുത്തതിന്റെ പേരിൽ അദ്ദേഹത്തിന് ചീഫ് ജസ്റ്റിസ് പദവി നഷ്ടമാവുകയുണ്ടായി. അടിയന്തിരാവസ്ഥയുടെ നിയസാധുത ചോദ്യം ചെയ്ത് കൊണ്ട് പ്രമുഖ അഭിഭാഷകനായ നാനി പൽക്കി വാല സമർപ്പിച്ച ഹർജി സുപ്രീം കോടതിയുടെ പരിഗണനക്ക് വന്നു. ചീഫ് ജസ്റ്റിസ്ANറേയുടെ അധ്യക്ഷതയിൽHR ഖന്ന, MH ബേഗ്, YVചന്ദ്രചൂഡ്, PN ഭഗവതി എന്നിവരടങ്ങുന്ന ബഞ്ചാണ് ഹർജി പരിഗണിച്ചത്. വ്യക്തിസ്വാതന്ത്രത്തിന്റെയും ജീവിക്കാനുള്ളതിന്റെയും അടക്കം എല്ലാ അവകാശങ്ങളുടെയും കേന്ദ്രം ഭരണഘടനയുടെ 21-ാം വകുപ്പ് ആണെന്നും. അടിയന്തിരാവസ്ഥയിൽ 21-ാം വകുപ്പ് സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുന്നതിനാൽ ഹർജി നിലനിൽക്കില്ലെന്നുമായിരുന്നു സർക്കാർ വാദം.സർക്കാർ വാദത്തോട് ജസ്റ്റിസ് ഖന്ന വിയോജിച്ചു മറ്റ് നാലു ജഡ്ജിമാരും സർക്കാരിന് കീഴടങ്ങി അനുകൂല നിലപാടെടുക്കുകയാണ് ഉണ്ടായത്.4 - 1 ന് ഹർജി തള്ളിപ്പോവുകയാണുണ്ടായത്.രാജ്യം ഭീഷണി നേരിടുമ്പോൾ വ്യക്തിയുടെ സുരക്ഷാ താൽപര്യങ്ങൾ ഭരണകൂടത്തിന് വഴിമാറികൊടുക്കണമെന്ന് ചീഫ് ജസ്റ്റിസ് റേ വിധിന്യായത്തിൽ പറഞ്ഞു. ഹർജിക്കാധാരമായ വ്യവസ്ഥ തന്നെ നിർത്തലാക്കിയിരിക്കുന്നതായി ജസ്റ്റിസ് ബേഗ് പറഞ്ഞു. ചന്ദ്രചൂഡ് പ്രത്യേക പരാമർശം നടത്തിയില്ല. നിയമ വിധേയമായി അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ഹർജി തള്ളാതെ മാർഗ്ഗമില്ലെന്ന് ഭഗവതി അഭിപ്രായപ്പെട്ടു.ജസ്റ്റിസ് ഖന്നയുടെ വിയോജന കുറിപ്പ് എല്ലാ വാദങ്ങളെയും തള്ളുന്നതായിരുന്നു. വ്യക്തിസ്വാതന്ത്രം ഹനിക്കപ്പെടുന്നത് മാത്രമല്ല പ്രശ്നം, കോടതികളുടെ അധികാരത്തിലൂടെ നിർവചിക്കപ്പെടുകയും പാലിക്കപ്പെടുകയും ചെയ്യുന്ന  നിയമങ്ങൾ നിശബ്ദമാക്കപ്പെടുമോ എന്നതാണ് പ്രശ്നമെന്ന് ചൂണ്ടിക്കാട്ടി.നിയമത്തിന്റെ പിൻബലമില്ലാതെ അടിയന്തിരാവസ്ഥ കാലത്ത് പോലും സർക്കാരിന് വ്യക്തിസ്വാതന്ത്രം നിഷേധിക്കാൻ അധികാരമില്ലെന്നു അദ്ദേഹംവ്യക്തമാക്കി.. ഏത് സംസ്കാരമുള്ള സമൂഹത്തിലെയും നിയമവാഴ്ചയുടെ അടിസ്ഥാനമിതാ ണെന്ന് അദ്ദേഹം വിയോജന കുറിപ്പിൽ ചൂണ്ടിക്കാട്ടി.ഈ വിയോജനക്കുറിപ്പാണ് അദ്ദേഹത്തിന് ചീഫ് ജസ്റ്റിസ് പദവി നിഷേധിക്കപ്പെടുന്നതിലേക്ക് നയിച്ചത്.സർക്കാർ ഖന്നയെ മറികടന്ന് അദ്ദേഹത്തിന്റെ ജൂനിയർ ബേഗിനെ ചീഫ് ജസ്റ്റിസായി നിയമിച്ചു. ഖന്ന സർക്കാരിന് കീഴടങ്ങി രാജിവയ്ക്കാൻ തയ്യാറായില്ല. നീതിന്യായ സംവിധാനത്തിലെ മോശം രീതികൾക്കിടയിലും പ്രതീക്ഷകൾ നൽകി അദ്ദേഹം സുപ്രീം കോടതിയിൽ തുടർന്നു.

അടിയന്തിരാവസ്ഥയുടെ മറ്റൊരു ബലിയാട്


സ്നേഹലത റെഡ്‌ഡി

കടപ്പാട് : കൃഷ്ണകുമാർ പദ്മനാഭ പിള്ള- ചരിത്രാന്വേഷികൾ

എന്തിനായിരുന്നു അടിയന്തരാവസ്ഥയിലെ അധികാരികളുടെ കിങ്കരന്മാര്‍ അതുചെയ്തത്. ചെയ്യാത്ത കുറ്റം ഏല്‍ക്കില്ലെന്നും അറിയാത്ത കാര്യം സമ്മതിക്കില്ലെന്നും, അവര്‍ ഒരു വിശിഷ്ട വ്യക്തിയാണെന്ന് അറിയാമായിരുന്നിട്ടും. ഒരു സ്ത്രീഭരണാധികാരിയായിരുന്ന ഇന്ദിരാ ഗാന്ധിക്ക് അറിയാമായിരുന്നിരിക്കണം, പോലസ് കസ്റ്റഡിയിലായിരുന്ന സ്‌നേഹലത റെഡ്ഡിയെ. എന്നിട്ടും...

ആരായിരുന്നു സ്‌നേഹലതാ റെഡ്ഡി? ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള 1970 ലെ ദേശീയ അവാര്‍ഡുനേടിയ 'സംസ്‌കാര' എന്ന വിഖ്യാത കന്നഡസിനിമയിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച അഭിനേത്രി ..മദ്രാസ് പ്ലെയേഴ്‌സ് എന്ന നാടകസംഘത്തിലൂടെ ഇബ്‌സന്റെ 'പീര്‍ ഗിന്തി'നും വില്യം ഷേക്സ്പിയറുടെ 'ട്വല്‍ത്ത് നൈറ്റി'നും ടെന്നസി വില്യംസിന്റെ 'നൈറ്റ് ഓഫ് ഇഗ്വാന'യ്ക്കുമെല്ലാം ഇന്ത്യന്‍ രൂപം നല്‍കിയ കലാകാരി. സമാന്തര സിനിമകളുടെ തലതൊട്ടപ്പന്‍ എന്നറിയപ്പെടുന്ന പട്ടാഭിരാമ റെഡ്ഡിയുടെ ഭാര്യ. സ്‌നേഹലതയുടെ വ്യക്തിത്വമാകുന്ന തീജ്വാലകളെ സംരക്ഷിച്ചു നിര്‍ത്തുന്ന തണലായിരുന്നു എന്നും പട്ടാഭി രാമറെഡ്ഡി.

ജാതിവ്യവസ്ഥയെ എതിര്‍ക്കുന്നതുകൊണ്ട് പ്രദര്‍ശനം വിലക്കപ്പെട്ട 'സംസ്‌കാര' (നോവല്‍ രചന: യു.ആര്‍. അനന്തമൂര്‍ത്തി, സിനിമയാക്കയത്: പട്ടാഭിരാമ റെഡ്ഡി, മുഖ്യ നടന്‍: ഗിരീഷ് കാസറവള്ളി, നടി: സ്‌നേഹലത റെഡ്ഡി) പിന്നീട് വെളിച്ചം കണ്ടതും 1970 ല്‍ രാജ്യത്തെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള പുരസ്‌കാരം നേടിയതും കന്നടയിലെ സമാന്തര സിനിമാപ്രസ്ഥാനത്തിനു നാന്ദി കുറിച്ചതും ചരിത്രം..

യാതനകള്‍ നിറഞ്ഞ ഒരു ബാല്യം അനുഭവിച്ച സ്‌നേഹലതയ്ക്ക് സമൂഹത്തിന്റെ വ്യാകുലതകള്‍ മനസിലാക്കാന്‍ സാധിച്ചിരുന്നു. അവര്‍ എല്ലാവരെയും സ്‌നേഹിക്കുകയും സമൂഹത്തില്‍ നിലനില്‍ക്കുന്ന ക്രൂരതയെയും അനീതിയെയും എതിര്‍ക്കുകയും ചെയ്തിരുന്നു. ജാതിവ്യവസ്ഥയോട് കാര്യമായ ബഹുമാനം പ്രകടിപ്പിക്കാതിരുന്ന അവര്‍ വിവേചനങ്ങള്‍ക്കെതിരെയുള്ള നിലപാടുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ...

ആ സ്‌നേഹലതാ റെഡ്ഡി അടിയന്തരാവസ്ഥയില്‍ അറസ്റ്റിലായി. ജോര്‍ജ്ജ് ഫെര്‍ണാണ്ടസുമായുള്ള സൌഹൃദമായിരുന്നു കാരണം. അറസ്റ്റ് വാറണ്ടുള്ള ജോര്‍ജ് ഫെര്‍ണാണ്ടസിനെ ഒളിപ്പിച്ചവരെന്നു സംശയിച്ചവരിലെ പേരുകാരില്‍ ഒരാളായിരുന്നു സ്‌നേഹലത. ഫെര്‍ണാണ്ടസിനെ സ്‌നേഹലത ഒളിപ്പിച്ചെന്നു പോലീസ് ഉറച്ചു വിശ്വസിച്ചു.

അറസ്റ്റ്‌ചെയ്ത് ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലിലടച്ച സ്‌നേഹലതയെ രാത്രിയും പകലും മുഴുവന്‍ നിരന്തരം ചോദ്യംചെയ്തു. അന്ന് മറ്റൊരു സെല്ലില്‍ അതേ ജയിലില്‍ കഴിഞ്ഞ മുന്‍ കേന്ദ്രമന്ത്രിയും ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനുമായിരുന്ന മധു ദന്തവാദേ കുറിച്ചു:

''..എല്ലാ രാത്രികളിലും ജയിലില്‍ സ്‌നേഹലതാ റെഡ്ഡിയുടെ നിലവിളി കേള്‍ക്കാമായിരുന്നു. ഉയര്‍ന്ന ശബ്ദത്തില്‍ അവര്‍ നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്നു...''

അതിക്രൂരമായാണ് പോലീസ് സ്‌നേഹലതയെ ചോദ്യംചെയ്തത്. ദിവസങ്ങളോളം ഭക്ഷണം നല്‍കാതെ പീഡിപ്പിച്ചു ..

സ്‌നേഹലതയുടെ മോചനം ആവശ്യപ്പെട്ട് ഏതാനും സാംസ്‌കാരികനായകര്‍ ഇന്ദിരാഗാന്ധിയുടെ കേന്ദ്രസര്‍ക്കാരിനോട് പരാതിപ്പെട്ടപ്പോള്‍, സ്‌നേഹലതയ്ക്ക് ബോംബ് സ്‌ഫോടനത്തില്‍ പങ്കുണ്ട് എന്നാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ എത്ര ക്രൂരമായി ചോദ്യംചെയ്തിട്ടും, എത്ര അന്വേഷണം നടത്തിയിട്ടും ഒരു തെളിവും ലഭിച്ചില്ല. ഒടുവില്‍ പോലീസ് ഫയല്‍ചെയ്ത കുറ്റപത്രത്തില്‍ സ്‌നേഹലതയുടെ പേരുപോലും ഉണ്ടായിരുന്നില്ല!!

നിരന്തരമായ ജയില്‍പീഡനത്തെത്തുടര്‍ന്ന് സ്‌നേഹലത അവശനിലയിലായി. ഒരു കുറ്റവും ചുമത്താനുള്ള തെളിവുകള്‍ പോലീസിനു ലഭിച്ചതുമില്ല. തീര്‍ത്തും ഗുരുതരനിലയിലായ സ്‌നേഹലതാ റെഡ്ഡിയെ 1977 ജനുവരി 15 നു പോലീസ് പരോളില്‍ വിട്ടയച്ചു. അഞ്ചു ദിവസം കഴിഞ്ഞു ജനുവരി ഇരുപതിന് സ്‌നേഹലത മരിച്ചു. മരിക്കുമ്പോള്‍ പത്തും എട്ടും വയസുള്ള രണ്ടു മക്കളുടെ അമ്മയായിരുന്നു നാല്‍പ്പത്തിയഞ്ചുകാരിയായ സ്‌നേഹലത.

ഫാസിസത്തിന്റെ വേട്ടപ്പട്ടികളുടെ ഓരോ മര്‍ദ്ദനദിനങ്ങള്‍ക്ക്‌ശേഷവും വേദന വിട്ടുപോകുംമുന്‍പ്, ഉറക്കംകിട്ടാതെ സ്‌നേഹലത ജയിലിലിരുന്നു ചെറു കുറിപ്പുകള്‍ എഴുതി. ആ കുറിപ്പുകള്‍ മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ടു. അതില്‍ ഒരു കുറിപ്പില്‍നിന്ന്:

''..അനാവശ്യമായ അവഹേളനങ്ങള്‍കൊണ്ട് നിങ്ങള്‍ എന്താണ് നേടുന്നത് .അത് നിങ്ങളുടെ ആത്മാഭിമാനത്തെ തകര്‍ക്കുകയെയുള്ളൂ. ഒരു സ്ത്രീയെ അപമാനിച്ചതുകൊണ്ട് നിങ്ങള്ക്ക് വിപരീത സംതൃപ്തിയെ കിട്ടുകയുള്ളൂ. നിങ്ങള്‍ ഒന്നും നേടാന്‍ പോകുന്നില്ല. എന്റെ ആത്മാവിനെ മുറിവേല്‍പ്പിക്കാമെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. സത്യത്തിലുള്ള എന്റെ വിശ്വാസത്തെ കൂടുതല്‍ ബാലവത്താക്കുക മാത്രമാണ് ഈ പീഡനങ്ങള്‍ ചെയ്യുന്നത്. എന്റെ ശരീരം നിങ്ങളുടെ കൊടും പീഡനത്തില്‍ തകര്‍ന്നു വീണേക്കാം. എന്നാല്‍ എന്റെ മനസിനെ, മനുഷ്യനെന്ന ബോധത്തെ തകര്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല.. '

സ്‌നേഹലത റെഡ്ഡിയെ ജയിലില്‍ കാണാന്‍ അനുമതി ലഭിച്ച മകള്‍ നന്ദന റെഡ്ഡി പിന്നീട് എഴുതി ..'എനിക്കുനേേര തിരിഞ്ഞ അമ്മ കുലീനയായിരുന്നെങ്കിലും അവരുടെ മനോഹരമായ കണ്ണുകളില്‍ നിന്ന് വേദനയും ദുഃഖവും വായിച്ചെടുക്കാമായിരുന്നു. ഒന്നും സംസാരിക്കാതെ ഞങ്ങള്‍ പരസ്പരം കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു. ഞാന്‍ കുറച്ചു നേരം എന്റെ അമ്മയെ ചുറ്റിപ്പിടിച്ചു നിന്നു. ഞാന്‍ എത്രമാത്രം കെട്ടിപ്പിടിക്കുന്നോ അത്രമാത്രം ഞങ്ങളെ അകറ്റാന്‍ അവര്‍ക്ക് സാധിക്കില്ലെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. അപ്പോഴേക്കും അമ്മയെ തിരികെ കൊണ്ടുപോകാനായി പോലീസ് എത്തി. ആ വാതിലുകള്‍ അടഞ്ഞതോടെ അമ്മയെ എനിക്ക് എന്നെന്നേക്കുമായി നഷ്ട്ടപ്പെടുകയായിരുന്നു '..

സ്‌നേഹലത അഭിനയിച്ച 'സോനേ കന്‍സാരി' എന്ന സിനിമ മരണശേഷമാണ് പുറത്തുവന്നത് .അതിലെ സ്‌നേഹലതയുടെ അഭിനയം ഇന്ത്യന്‍ സിനിമയിലെതന്നെ ഏറ്റവും ഉന്നതമായ പ്രകടനങ്ങളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത് .....

ഒരു രാജ്യമെന്ന നിലയില്‍, ഒരു നിയമവ്യവസ്തയെന്ന നിലയില്‍, മഹത്തായ പാരമ്പര്യമുള്ള ഒരു ജനാധിപത്യരാജ്യത്തില്‍, തെറ്റായ വഴിയിലൂടെ അധികാരത്തിലെത്തിയ മുന്‍ ഭരണാധികാരികള്‍ അധികാരം നിലനിര്‍ത്താന്‍, എങ്ങിനെയോക്കെയാണ് മായ്ച്ചാലും മായാത്ത രീതിയില്‍ അപരിഷ്‌കൃതരായതെന്നു അക്കാലത്ത് സ്‌നേഹലതയെപ്പോലെ ആയിരങ്ങള്‍ അനുഭവിച്ച കൊടും പീഡനങ്ങളും കൊലപാതകങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.ഒ

അന്ന് ചൈനയുടെ പക്കല്‍ സ്വന്തം വിമാനം പോലുമില്ലായിരുന്നു.


അന്ന് ചൈനയുടെ പക്കല്‍ സ്വന്തം വിമാനം പോലുമില്ലായിരുന്നു.

കടപ്പാട്: പ്രകാശ് നായർ മേലില- അറിവിന്റെ വീഥികൾ

1954 ല്‍ ചൈനീസ് പ്രധാനമന്ത്രിക്ക് ഡല്‍ഹിയിലെ ത്താന്‍ വിമാനമയച്ചുകൊടുത്തത് ജവഹര്‍ലാല്‍ നെഹ്‌റുവാണ്.

ചൈനയുമായി സുദൃഡമായ ബന്ധമായിരുന്നു അന്ന് ഭാരതത്തിന്‌. രണ്ടാം ലോകമഹായുദ്ധവും സിവില്‍ വാറും മൂലം തകര്‍ന്നടിഞ്ഞ ചൈന 1949 ല്‍ സ്വാത ന്ത്ര്യം നേടിയതുമുതല്‍ മാവോ സേ തൂങ്ങിനോ പ്പം തോളോടുതോള്‍ ചേര്‍ന്ന് രാജ്യത്തെ പുതു പന്ഥാവി ലെത്തിക്കാ ന്‍ അക്ഷീണ പരിശ്രമം നടത്തിയ ചവ് എന്‍ലോയ് ( ZHOU ENLAI ) ഭാരതത്തിന്റെയും നെഹ്രുവിന്റെയും അടുത്ത മിത്രം കൂടിയായി രുന്നു...

1954 ല്‍ മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട നെഹ്രുവുമായുള്ള കൂടിക്കാഴ്ച യ്ക്ക് ചൈനീസ് പ്രധാനമന്ത്രിയായിരു ന്ന ZHOU ENLAI യ്ക്ക് വന്നെത്താന്‍ ചൈനയുടെ പക്ക ല്‍ അന്ന് വിമാനമില്ലായിരുന്നു എന്ന വിവരം ഇന്ന് പലര്‍ക്കുമറിയില്ല. വാടകയ്ക്ക് ഏര്‍പ്പാട് ചെയ്ത വിമാനം സമയത്ത് എത്തിയതുമില്ല. ഈ വിവരമറിഞ്ഞ നെഹ്‌റു ഉടന്‍തന്നെ ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ വിമാനം ചൈനയിലേക്കയ ക്കുകയായിരുന്നു...

ആ വിമാനത്തിലാണ് ZHOU ENLAI ഡല്‍ഹിയിലെത്തിയതും നെഹ്രു വുമൊത്ത് ഇരുരാജ്യങ്ങളും തമ്മില്‍ സൗഹാര്‍ദ്ദപൂര്‍ണ്ണമായി മുന്നോട്ടുപോകാന്‍ "പഞ്ചശീല ഉടമ്പടിക്ക് " രൂപം നല്‍കിയതും.

എന്നാല്‍ 1959 ല്‍ ഇന്ത്യ, ദലൈലാമ ക്ക് അഭയം നല്‍കിയതുമുതല്‍ നമ്മുടെ ചൈനയുമായുള്ള ബന്ധത്തില്‍ കാര്യമായ ഉലച്ചിലുണ്ടാ കുകയായിരുന്നു. ചൈനയ്ക്കു ഭാരതത്തെ വിശ്വാസമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തപ്പെട്ടു.

1960 ലും അതിര്‍ത്തിത്തര്‍ക്ക നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഇതേപോലെ മറ്റൊരു കരാറിനും ഇരു പ്രധാനമന്ത്രിമാരും ഡല്‍ഹി യില്‍ ഒത്തുകൂടിയെങ്കിലും അത് തീരുമാനമാകാതെ അലസിപ്പി രിഞ്ഞു. ZHOU ENLAI നെഹ്രുവുമായി തെറ്റി. അദ്ദേഹം ഭാരതത്തിന്‍റെ നിലപാടുകളില്‍ ക്ഷുഭിതനായി ഡല്‍ഹിയില്‍ പത്രസമ്മേളനം വിളിച്ചുകൂട്ടി പൊട്ടിത്തെറിച്ചു. കോപാകുലനായ അദ്ദേഹം തന്‍റെ മുഴുവന്‍ ടീമുമായി ചൈന പുതുതായി വാങ്ങിയ ഇല്യൂഷിയന്‍ എയര്‍ ക്രാഫ്റ്റില്‍ നാട്ടിലേക്ക് മടങ്ങി.

പിന്നീട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായും വഷളാകുകയും രണ്ടു വര്‍ഷത്തിനകം ചൈന നമ്മെ ആക്രമിച്ചതും ഇന്ന് ചരിത്രത്തിന്‍റെ ഭാഗമാണ്.

ഇപ്പോള്‍ അരനൂറ്റാണ്ടിലധികം പിന്നിട്ടുകഴിഞ്ഞപ്പോള്‍ ചൈന ലോക ത്തെ വന്‍ ശക്തികളില്‍ ഒന്നായി മാറിക്കഴിഞ്ഞു. ഭാരതം
ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഒരു വലിയ കമ്പോളം തന്നെയാണിന്ന്. അതവര്‍ക്ക് നന്നായി ബോധ്യവുമുണ്ട്. ഭാരതവുമായി ഒരു ഏറ്റുമുട്ടലിന് അവര്‍ ഒരിക്കലും തയ്യാറാകില്ല. അതവര്‍ക്കാണ് വലിയ നഷ്ടം വരുത്തിവയ്ക്കുക.

ഭാരത വുമായി വ്യാപാര വ്യവസായ ബന്ധവും, ചൈനയുടെ ബ്രുഹദ് സ്വപ്ന പദ്ധതിയായ One Belt One Road പദ്ധതിയില്‍ ഭാരതത്തിന്‍റെ പങ്കാളിത്തം ഉറപ്പിക്കലുമാണ് അവര്‍ ലക്ഷ്യമിടുന്നത്.
അതുവഴി ദക്ഷിണേഷ്യയിലെ രണ്ടു വന്‍ശക്തികളുടെ കൂട്ടായ്മയും.

മൗലാനാ അബുൾ കലാം ആസാദ്


മൗലാനാ അബുൾ കലാം ആസാദ്

കടപ്പാട്: അൻവർ ബി.കെ- ചരിത്രാന്വേഷികൾ

ഭാരതത്തിന്റെ ഗതകാലചരിത്രം ഓര്‍ക്കുന്ന
ഏതൊരാളുടെ മനസിലും സ്വാതന്ത്ര്യസമരചരിത്രം ഓടിയെത്തും. നിരവധി മഹാന്മാരെ നമ്മുടെ ദേശീയ സ്വാതന്ത്ര്യസമരം വാര്‍ത്തെടുത്തിട്ടുണ്ട്. ഇത്തരം ദേശീയ നേതാക്കളില്‍ പ്രമുഖനാണ് മൗലാനാ അബുള്‍കലാം ആസാദ്. മാഞ്ഞുപോയ ഒരു ശ്രേഷ്ഠയുഗത്തിന്റെ സൗരഭ്യം ഇന്നും നമ്മില്‍ അവശേഷിപ്പിച്ച് കടന്നുപോയ മൗലാനാ ആസാദിന്റെ ജന്മദിനമായ ഇന്ന് (നവംബര്‍ 11) ദേശീയവിദ്യാഭ്യാസ ദിനമായി രാഷ്ട്രം ആചരിക്കുകയാണ്.  126 വര്‍ഷം മുമ്പ് 1888 നവംബര്‍ 11 ന് പുണ്യനഗരമായ മക്കയിലാണ് മൗലാനാ ആസാദ് ജനിക്കുന്നത്. ബംഗാളിയായ മൗലാ ഖൈറുജീന്റെയും മതപണ്ഡിതന്റെ മകളായ ഏലിയായുടെയും മകനായി ജനിച്ച ആസാദിന്റെ മുഴുവന്‍ പേര് അബുല്‍കലാം  മൊഹ്യുദ്ദീന്‍ ഗുലാം അഹമ്മദ് എന്നാണ്. ആസാദ് എന്നത് അദ്ദേഹം പിന്നീട് സ്വീകരിച്ച തൂലികാനാമമത്രെ.

ആസാദ് എന്ന പദത്തിന് ‘സ്വതന്ത്രന്‍’ എന്നാണര്‍ഥം. തന്റെ മനസ്സില്‍ സ്വാതന്ത്ര്യം എത്രകണ്ട് ശക്തമായ ഒരു ആശയമാണ് എന്നതിന്റെ ബഹിസ്ഫുരണം കൂടിയാണിത്. മക്കയിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നീട് മാതാപിതാക്കള്‍ ഇന്ത്യയിലേക്ക് മടങ്ങുകയും കൊല്‍ക്കത്തയില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. ഇവിടെ വിദ്യാഭ്യാസം തുടര്‍ന്ന ആസാദ് സ്വപ്രയത്‌നത്തിലൂടെ അറിവ് സമ്പാദിക്കുകയും വിവിധ ഭാഷകളില്‍ പ്രാവീണ്യം നേടുകയും ചെയ്തു.  ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ രണ്ട് നിര്‍ണ്ണായക ഘട്ടങ്ങളില്‍ അദ്ദേഹം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷപദവി അലങ്കരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നിയമസഭയില്‍ പോകണമെന്നും പോകേണ്ടതില്ലെന്നും രണ്ട് വിഭാഗമായി വാദിച്ചപ്പോള്‍ അവരെ യോജിപ്പിന്റെ മേഖലയിലേക്ക് കൊണ്ടുവന്നത് ആസാദ് പ്രസിഡന്റായിരുന്നപ്പോഴായിരുന്നു.

സ്വാതന്ത്ര്യസമരത്തിന്റെ അന്ത്യയാമങ്ങളില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആയതും അദ്ദേഹമായിരുന്നു. 1939 ലാണ് ഇത്. ക്വിറ്റ് ഇന്ത്യാസമരം ഉള്‍പ്പെടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അന്തിമപോരാട്ടങ്ങളില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ആസാദ് വഹിച്ച പങ്ക് നിസ്തുലമാണ്. തൂലിക പടവാളാക്കി ആസാദ് ജനങ്ങളെ സ്വാതന്ത്ര്യദാഹികളാക്കി മാറ്റാന്‍ ശ്രമിച്ചു.   വാക്കുകളിലൂടെ, ഗ്രന്ഥങ്ങളിലൂടെ, മൂര്‍ച്ചയേറിയ ലേഖനങ്ങളിലൂടെ അദ്ദേഹം നടത്തിയ പോരാട്ടം ജനങ്ങളെ സ്വാതന്ത്ര്യസമരത്തിലേക്ക് ആകര്‍ഷിക്കാന്‍ വലിയപങ്ക് വഹിച്ചു. പലരും ആസാദിന്റെ പുസ്തകങ്ങളും ലേഖനങ്ങളും വായിച്ച് സ്വാതന്ത്ര്യദാഹികളായി മാറി. പലരും സര്‍വ്വകലാശാലകളും വിദ്യാലയങ്ങളുംവിട്ട് സ്വാതന്ത്ര്യസമരത്തിലേക്ക് കടന്നുവന്നു. ആസാദിന്റെ പുസ്തകം വായിച്ച് സ്വാതന്ത്ര്യസമരാഗ്നിയിലേക്ക് എടുത്തുചാടിയ കേരളത്തിലെ ഒരു പ്രമുഖ നേതാവാണ് മുഹമ്മദ് അബ്ദുറിഹിമാന്‍ സാഹിബ്.

മദിരാശി പ്രസിഡന്‍സി കോളേജില്‍ ബി.എ. ഓണേര്‍സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിയായ അബ്ദുറഹിമാന്‍ അക്കാലത്ത് മൗലാനാ ആസാദ് രചിച്ച ‘ഖിലാഫത്തും ജസീറത്തുല്‍ അറബും’ എന്ന പുസ്തകം വായിക്കാനിടയായി. മൂര്‍ച്ചയുള്ള വാക്കുകളാല്‍ ആസാദ് പറയുകയാണ്.  ”വിദ്യാര്‍ത്ഥികളേ, നിങ്ങള്‍ വിഷവള്ളികളാണ് കടിച്ചീമ്പുന്നത്. ശുദ്ധമായ പാല്‍പാത്രം നിങ്ങളുടെ മുമ്പില്‍ വെയ്ക്കുന്നത്‌വരെ ഈ വിഷവള്ളികള്‍ കടിച്ചീമ്പുന്നതില്‍ നിന്നും നിങ്ങള്‍ പിന്തിരിയുകയില്ലേ..” ഇത് വായിച്ച അബ്ദുറഹിമാന്‍ സാഹിബ് പഠനം അവസാനിപ്പിച്ച് ഗാന്ധിജി ആഹ്വാനം ചെയ്ത നിസ്സഹകരണ സമരത്തില്‍ പങ്കാളിയാകാന്‍ കേരളത്തിലേക്ക് തിരിച്ചു.  മൗലാനാ ആസാദ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ആസാദിന്റെ സംഭാവനയാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മിഷന്‍ (യു.ജി.സി.) എന്ന കാര്യം കോളേജ് അധ്യാപകരില്‍ പലര്‍ക്കും ഓര്‍മ്മ കാണില്ല. ഒരിക്കല്‍ ആസാദ് പറഞ്ഞു; ”കുത്തബ് മിനാറിന്റെ ഉച്ചിയില്‍ ഒരു മാലാഖ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവന്ന് ചോദിക്കുകയാണെന്നിരിക്കട്ടെ, നിങ്ങള്‍ ഹിന്ദു-മുസ്‌ലിം ഐക്യം എന്ന തത്വം വെടിയുകയാണെങ്കില്‍ 24 മണിക്കൂര്‍ കൊണ്ട് സ്വാതന്ത്ര്യം നല്‍കാം എന്ന്.

അപ്പോള്‍ ഞാന്‍ തിരിച്ചടിക്കും, തല്‍ക്കാലം സ്വാതന്ത്ര്യം ഉപേക്ഷിക്കാം; എന്നാലും ഹിന്ദു-മുസ്‌ലിം ഐക്യം എന്ന ആശയം ഉപേക്ഷിക്കുകയില്ല. എന്തുകൊണ്ടെന്നാല്‍ സ്വരാജ്യം ലഭിക്കുവാന്‍ വൈകിയാല്‍ അത് ഇന്ത്യയുടെമാത്രം നഷ്ടമാകും. ഹിന്ദു-മുസ്‌ലിം ഐക്യം തകരുന്നതാകട്ടെ മനുഷ്യകുലത്തിനാകെ നഷ്ടമാണ്.” ഇതായിരുന്നു മൗലാനാ ആസാദിന്റെ മതേതരഭാവം.  "അദ്ദേഹത്തിന്റെ ഓർമശക്തി അത്ഭുതകരമാണ്‌. വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിനുള്ള അറിവ് വിശ്വ വിജ്ഞാന കോശത്തിനു സമാനമാണ്.... മധ്യ യുഗങ്ങളിലെ ചരിത്രത്തിലും, അറബ് ലോകം, പശ്ചിമേഷ്യ, മുസ്ലിം കാലഘട്ടത്തിലെ ഇന്ത്യ എന്നിവിടങ്ങളിലെ ചരിത്രത്തിൽ പ്രത്യേകിച്ചും മുങ്ങിക്കുളിച്ച വ്യക്തിയാണദ്ദേഹം. പ്ലേറ്റോയും അരിസ്റ്റോട്ടിലും അദ്ദേഹത്തിൻറെ വിരൽ തുമ്പുകളിലാണ്." -1942 ഒക്ടോബർ 15 ന് അഹ്മദ് നഗർ ജയിലിൽനിന്നു മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മകൾ ഇന്ദിരാ ഗാന്ധിക്കയച്ച കത്തിൽ ആസാദിനെക്കുറിച്ചെഴുതിയ ചില വരികളാണിത്. 1912 ൽ "അൽ ഹിലാൽ" എന്നാ ഉർദു വാരിക ആരംഭിച്ചു. ആ വാരിക ബ്രിടീഷുകാരെയും മുസ്‌ലിം യാഥാസ്ഥിതികരെയും വിറളി പിടിപ്പിച്ചു. 1915 ൽ പത്രം കണ്ടുകെട്ടി. പക്ഷേ അദ്ദേഹം അടങ്ങിയിരുന്നില്ല. അഞ്ചു മാസത്തിനകം "അൽ ബലാഗ്" എന്ന പേരിൽ മറ്റൊരു പത്രം തുടങ്ങി. 1916 ൽ സർക്കാർ നാടു കടത്തി. മൂന്നു വർഷക്കാലം റാഞ്ചിയിൽ കരുതൽ തടവുകാരനായി. അവിടെയും തന്റെ മഹത്തായ ദൌത്യ നിർവഹണം തുടർന്നു. മൌലാനാ അബുൽ ഹസൻ അലി നദവി പറഞ്ഞു: "അക്കാലത്ത് ആസാദിൻറെ തൂലികയിൽ നിന്നുതിർന്നു വീണത് അക്ഷരങ്ങളായിരുന്നില്ല. അഗ്നിസ്ഫുലിംഗങ്ങളായിരുന്നു ."

ഇന്ത്യാ വിഭജനം യാഥാർത്ഥ്യമായി മാറിയപ്പോൾ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു.

“ പാകിസ്താൻ ഉണ്ടാവുകയില്ലെന്ന് ഞാനൊരിക്കലും പറഞ്ഞിരുന്നില്ലല്ലോ. പാകിസ്താൻ ഉണ്ടാവരുതെന്നായിരുന്നു ഞാൻ പറഞ്ഞത്. ഇപ്പോൾ പാകിസ്താൻ ഉണ്ടായിരിക്കുന്നു. പക്ഷേ, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ. ഇന്ത്യ ഒരു രാജ്യമായിരുന്നു, ഇപ്പോഴും ഒരു രാജ്യമാണ്. പാകിസ്താൻ ഒരു പരീക്ഷണമാണ്. അതിനെ വിജയിപ്പിക്കുക.. ഇന്ത്യയേയും ജനങ്ങളേയും മൗലാനാ അബുല്‍ കലാം ആസാദ് അതിരറ്റ് സ്‌നേഹിച്ചി രുന്നു. ലാളിത്യം, സത്യസന്ധത, സല്‍ക്കര്‍മ്മം, സദ്ഭാവനം എന്നിവ ജീവിതത്തിലുടനീളം ആ മനുഷ്യസ്‌നേഹി കാത്തുസൂക്ഷിച്ചു. 1958 ഫെബ്രുവരി 22 ന് താന്‍ ഏറെ സ്‌നേഹിച്ച നാടിനെയും നാട്ടുകാരെയും വെടിഞ്ഞ് ആസാദ് ദൈവസന്നിധിയിലേയ്ക്ക് യാത്രയായി.

മുല്ലപ്പൂ വിപ്ലവമെന്നറിയപെടുന്ന അറബ് വസന്തം -ടുണീഷ്യ

മുല്ലപ്പൂ വിപ്ലവമെന്നറിയപെടുന്ന അറബ് വസന്തം -ടുണീഷ്യ


കടപ്പാട്: പിന്റോ ഫിലിപ്പ്‌ ബാബു - ചരിത്രാന്വേഷികൾ


ജനാധിപത്യവും സ്വാതന്ത്ര്യവും സ്വതന്ത്ര തെരഞ്ഞെടുപ്പും തൊഴിലും ഭരണകൂട മാറ്റങ്ങളും സ്വപ്‌നംകണ്ടു ഒരു കൂട്ടം യുവാക്കൾ 7 വർഷങ്ങൾക്കു മുൻപ് തുടങ്ങിയ മുല്ലപ്പൂ വിപ്ലവം ഇന്ന് വാടി കൊഴിഞ്ഞു ചീഞ്ഞു നാറി ഒരു ശവം നാറി പൂവായിമാറി.ആ മുല്ലപ്പുവിന് ഇപ്പോൾ ലക്ഷകണക്കിന് നിരപരാധികളുടെ ചോരയുടെ മണമാണ്.മുഹമ്മദ് ബൗഅസീസിയെന്ന ടുണീഷ്യൻ ചെറുപ്പക്കാരന്റെ ആത്മാഹുതിയിൽ നിന്ന് ഉയർന്ന തീനാളം വിഴുങ്ങിയത് മധ്യപൗരസ്ത്യ ദേശത്തെ മുഴുവനാണ് ആ തീയിൽ എരിഞ്ഞടങ്ങിയത് ആദിമ മനുഷ്യൻ ബിസി 5000 മുതൽ അധിവസിച്ച അലെപ്പോ നഗരം പോലെ നിരവധി പൗരാണിക നഗരങ്ങളാണ് മഹാനായ അലക്സാണ്ടറിന്റെ തേരോട്ടം കണ്ട നഗരം, റോമക്കാരും ബൈസാന്റയ്ൻസും ഇസ്ലാമിക ഭരണകൂടങ്ങളും മംഗോളുകളെയും ഓട്ടോമൻ സാംബ്രാജ്യവും അവരുടെ പ്രതാപകാലഘട്ടത്തിൽ പടുത്തുയർത്തിയ മനോഹരനിർമിതികളാണ് കല്ലിന്മേൽ കല്ല് അവശേഷിക്കാതെ ബാരൽ ബോംബുകളുടെ മുൻപിൽ ചാരമായിമാറിയത്.സംസ്കാരത്തോടൊപ്പം ഇല്ലാതായത് നിരവധി ശക്തരായ ഭരണാധികാരികളും ഭരണകൂടങ്ങളുമാണ്.ഇന്നും ആളിക്കത്തുന്ന ആ തീനാളം ഇല്ലാതാക്കിയത് മധ്യപൗരത്യ ദേശത്തെ ജനതയുടെ മണ്ണും കിടപ്പാടവും സ്വപ്ങ്ങളും ജീവിതവുമാണ്.ഫറവോയെ പോലെ ഈജിപ്ത് ഭരിച്ചിരുന്ന മുബാറക്കിന് അധികാരം ഒഴിഞ്ഞു മാറേണ്ടി വന്നു അമേരിക്കയടക്കമുള്ള സകല പാശ്ചാത്യ ശക്തികളും പലതവണ പഠിച്ചപണി 18 ഉം നോക്കിയിട്ടും അജയ്യനായി നിന്ന ലിബിയൻ ഏകാധിപതി കേണൽ ഗദ്ദാഫിയെ ജനം തെരുവിൽ അടിച്ചു കൊന്നു,യെമനിലെ സകല ഗോത്രങ്ങളെയും അടക്കി ഭരിച്ചിരുന്ന അലി അബുദുള്ള സാലേക്ക് അധികാരം വിട്ടൊഴിയേണ്ടതായും പിന്നീട് കൂടെ നിന്ന ഹൂതികളുടെ റോക്കറ്റ് ആക്രമണത്തിൽ തെരുവിൽ കൊല്ലപ്പെടേണ്ടി വന്നു. ടുണീഷ്യയിൽ തുടങ്ങി സിറിയ ഈജിപ്ത് യെമൻ ലിബിയ തുടങ്ങിയ രാജ്യങ്ങളെ പിടിച്ചുകുലുക്കിയ ആ ജനകീയ വിപ്ലവത്തിന്റെ ഒരു വിശകലനം.

ടുണീഷ്യ
--------------------------
സയിൻ എൽ അബദിൻ ബെൻ അലിയെന്ന ഭരണാധികാരി 23 വർഷം കാര്യമായ ഒരു എതിർപ്പുമില്ലാതെ ടുണീഷ്യ ഭരിച്ച ഭരണാധികാരിയാണ്.മികച്ച അടിസ്ഥാന സൗകര്യങ്ങളും ജീവിത നിലവാരമുള്ളതുമായ രാജ്യമാണ് ടുണീഷ്യ-സ്ത്രീകളുടെ പൊതുരംഗത്തുള്ള പങ്കാളിത്തം കൊണ്ടും മതനിരപേക്ഷതകൊണ്ടും ശ്രെദ്ധയമായ രാജ്യത്തു കുഴപ്പങ്ങൾ ആരംഭിക്കുന്നത് മുഹമ്മദ് ബൗഅസീസിയെന്ന തെരിവുകച്ചവടക്കാരനായ യുവാവിന്റെ അനധികൃത തെരിവുകച്ചവട സാമഗ്രികൾ മുൻസിപ്പാലിറ്റി അധികൃതർ പിടിച്ചെടുത്തു.കടുംബത്തിന്റെ ഏക അത്താണിയായ യുവാവിനെ തന്റെ ജീവിത മാർഗമായ കച്ചവട സാമഗ്രികൾ തിരിച്ചുകിട്ടാൻ മുൻസിപ്പാലിറ്റി ഓഫീസിൽ ചെന്നപ്പോൾ ഉദ്യോഗസ്ഥർ അപമാനിച്ചു ഇറക്കിവിട്ടു ഇതിൽ മനംനൊന്ത് ആ യുവാവ് പെട്രോൾ ഒഴിച്ച് ജീവൻ വെടിഞ്ഞു.ഈ ധാരുണകഥ ഫേസ്ബുക് വഴി പ്രചരിച്ചു നിരവധി യുവാക്കൾ തെരുവിലും ഓൺലൈൻ ഇടങ്ങളിലും പ്രതിഷേധിച്ചു -തെരുവ് പ്രതിഷേധങ്ങൾ അസാധാരണമായ രാജ്യത്തു ബെൻ അലി ഭരണകൂടം പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചു.എന്നാൽ അടിച്ചമർത്തലുകൾ കൂടുതൽ പ്രചോദനമായി കണ്ട പ്രതിഷേധക്കാർ പ്രതിഷേധം ആളിക്കത്തിച്ചു ഇതിൽ തൊഴിലാളികളും വക്കിലന്മാരും പങ്കെടുത്തു -അത് നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് പടരുന്നു-പൊതുജന വികാരം തനിക്ക് എതിരാണെന്ന് മനസിലാക്കിയ ബെൻ അലി കൂടുതൽ അടിച്ചമർത്തലുകൾക്കു നിൽക്കാതെ ഭരണം വിട്ടു ലിബിയൻ സംരക്ഷണയിൽ മാൾട്ടയിലേക് പുറപ്പെട്ടു ഫ്രഞ്ച് സർക്കാർ വിമാനത്തിന് അനുമതി നിഷേധിച്ചതിനെ തുടര്ന്ന് സൗദി അറേബ്യയിലേക്ക് പലായനം ചെയ്തു.അന്ന് തന്നെ ടുണീഷ്യൻ സൈന്യം തന്ത്രപ്രധാന സ്ഥലങ്ങൾ കൈവശപ്പെടുത്തിയിരുന്നു സൈന്യം എതിരായതുകൊണ്ടാകാം ബെൻ അലി നാട് വിട്ടതെന്നും ഒരു അനുമാനം ഉണ്ട്

വിപ്ലവാനന്തര ടുണീഷ്യ
--------------------------------------
ബെൻ അലിയുടെ പാലായനത്തിനു ശേഷം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു പ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് ഖന്നൗച്ചി താത്കാലിക പ്രസിഡന്റ് ആയി പിന്നീട് പ്രസിഡന്റ് ന്റെ അധികാരം പാര്ലമെന്റ് സ്പീക്കർ ഫുവാദ് മേബാസക്ക് നൽകി ഖനൊച്ചി പ്രധാനമന്ത്രി പദത്തിൽ തിരിച്ചെത്തി 3 പ്രതിപക്ഷ പാർട്ടികളെ ചേർത്ത് പുതിയ മന്ത്രിസഭാ രൂപികരിച്ചു -RCD എന്ന ബെൻ അലിയുടെ പാർട്ടി മന്ത്രിമാർക്കെന്തിരെ ജനകീയ പ്രക്ഷോഭങ്ങൾ വീണ്ടും ഉയർന്നു വന്നു -RCD മന്ത്രിമാർ ഒഴികെയുള്ളവർ രാജിവെച്ചു പിന്നീട് RCD മന്ത്രിമാരും രാജി വെച്ചു.പുതിയ മന്ത്രിസഭാ രൂപീകരിച്ചെങ്കിലും പ്രധാനമന്ത്രി ഖന്നൗച്ചിയും പ്രതിഷേധം കാരണം രാജിവെച്ചൊഴിഞ്ഞു.2011 ലെ ആദ്യ ഇലെക്ഷനിൽ ഇസ്ലാമിസ്റ് പാർട്ടിയായ അന്നഹ്ദ വിജയിച്ചു പിന്നീട് 2014 ലെ പാര്ലമെന്റ് ഇലെക്ഷനിൽ മതേതര പാർട്ടിയായ നിതാ ടുണിസ് വിജയിച്ചു.

ടുണീഷ്യ ഇന്ന്
---------------------------
വിപ്ലവത്തിന് ശേഷം RCD എന്ന ബെൻ അലിയുടെ പാർട്ടിയെ നിരോധിക്കുകയും പാർട്ടി സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു -ബെൻ അലിയുടെ കാലത്തു അടിച്ചമർത്തപ്പെട്ട മതവാദികൾ ഉയർത്തെഴുന്നേറ്റു -സലഫി പാർട്ടികൾ രാജ്യത്തു ശക്തമായി.അൻസാർ അൽ ശരിഅ പോലുള്ള തീവ്രവാദി സഘടനകൾ രാജ്യത്തു ആക്രമണ പരമ്പരകൾ നടത്തിയെങ്കിലും ഇപ്പോൾ ടുണീഷ്യ ശാന്തമാണ് ഇസ്ലാമിക് സ്റ്റേറ്റ് ന്റെ ഭീഷണി തുടരുന്ന ടുണീഷ്യയിൽ തൊഴിലില്ലായിമയും വ്യവസായ മുരടിപ്പും തുടരുന്നു.എന്നിരുന്നാലും അറബ് വിപ്ലവത്തിന്റെ അന്തഃസത്ത ഉൾകൊണ്ട ഏക രാജ്യം ടുണീഷ്യ മാത്രമാണ് കാരണം ബാക്കി എല്ലാ രാജ്യങ്ങളിലും അറബ് വിപ്ലവം വൻ പരാജയമായിരുന്നു.ഈജിപ്തിൽ പിന്നീട് വന്ന സർക്കാരിനെ പട്ടാളം അട്ടിമറിച്ചു,സിറിയയിലും യെമനിലും ആഭ്യന്തര കാലാപം തുടരുന്നു, ലിബിയ പരാജിത രാഷ്ട്രമായിമാറി, ടുണീഷ്യ മാത്രമാണ് ജനാതിപത്യ പാതയിലേക്ക് സഞ്ചരിച്ചത്.

പ്രശാന്ത ചന്ദ്ര മഹലനോബിസ് (1893 - 1972)

പ്രശാന്ത ചന്ദ്ര മഹലനോബിസ് (1893 - 1972)

കടപ്പാട്: സൈമാൻസ്‌- ചരിത്രാന്വേഷികൾ

ഒരു ഭാരതീയ ശാസ്ത്രജ്ഞനും പ്രയുക്തസ്ഥിതിവിവരശാസ്ത്രജ്ഞനുമായിരുന്നു പ്രശാന്ത ചന്ദ്ര മഹലനോബിസ്. 'മഹലനോബിസ് അന്തരം' എന്ന സ്ഥിതിവിവര ഏകകത്തിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഭാരതീയ സ്ഥിതിവിവരശാസ്ത്ര പഠനകേന്ദ്രം (Indian Statistical Institute) സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. ധാരാളം ബൃഹത് മാതൃകാ വ്യാപ്തിനിർണ്ണയങ്ങളിലും (surveys) അദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്.ഭാരതീയ സ്ഥിതിവിവരശാസ്ത്രത്തിന്റെ പിതാവ്' എന്നും അദ്ദേഹം അറിയപ്പെടുന്നു.

ലോകപ്രശസ്ത സാംഖ്യിക (സ്റ്റാറ്റിസ്റ്റിക്‌സ്) വിദഗ്ധനും ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റൂട്ടിന്റെ സ്ഥാപകനുമായ പ്രശാന്ത ചന്ദ്ര മഹലനോബിസ് ഇന്നത്തെ ബംഗ്ലാദേശിലുള്ള ബിക്രംപൂർ എന്ന സ്ഥലത്തെ ഒരു കുലീന കുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാമഹൻ ഗുരുചരൺ (1833-1916) കൊൽക്കത്തയിലേക്ക് കുടിയേറുകയും അവിടെ ഒരു രാസവസ്തുശാല ആരംഭിക്കുകയും ചെയ്തു. രവീന്ദ്രനാഥ ടാഗോറിന്റെ പിതാവ് ദേവേന്ദ്രനാഥ ടാഗോറിൽ ആകൃഷ്ടനായി അദ്ദേഹം ബ്രഹ്മസമാജവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. അദ്ദേഹം അക്കാലത്ത് അതിന്റെ അധ്യക്ഷൻ, ഖജാൻജി എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹികമായ എതിർപ്പുകൾ വക വയ്ക്കാതെ അദ്ദേഹം ഒരു വിധവയെയാണ് വിവാഹം കഴിച്ചത്. ഈ ദമ്പതിമാരുടെ മൂത്തപുത്രൻ സുബോധ്ചന്ദ്രയാണ് പ്രശാന്തചന്ദ്രയുടെ പിതാവ്. സുബോധ്ചന്ദ്ര എദിൻബർഗ് സർവ്വകലാശാലയിലെ തന്റെ തത്ത്വശാസ്ത്ര പഠനത്തിന് ശേഷം കൊൽക്കത്തയിലെ പ്രസിഡൻസി കോളജിൽ അദ്ധ്യാപകനായി. അദ്ദേഹം നല്ല ഒരു വിദ്യാഭ്യാസ വിചക്ഷണൻ കൂടിയായിരുന്നു. അദ്ദേഹം പിന്നീട് ഈ കോളജിലെ തത്ത്വശാസ്ത്ര വിഭാഗത്തിന്റെ മേധാവിയായി. സാമൂഹികമായി ഉയർന്ന ചിന്താഗതി പുലർത്തുന്നവരുടെയും പരിഷ്കർത്താക്കളുടെയും ഒരു സമൂഹത്തിലാണ് പ്രശാന്തചന്ദ്ര വളർന്നു വന്നത്.
ബ്രഹ്മോ ബോയ്സ് സ്കൂളിൽ നിന്നും 1908-ൽ അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുട്ര്ന്ന് അദ്ദേഹം പ്രസിഡൻസി കോൾജിൽ ചേർന്ന് ശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദം സമ്പാദിച്ചു. 1913-ൽ അദ്ദേഹം കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ബിരുദപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയി. ശ്രീനിവാസ രാമാനുജനുമായി അദ്ദേഹം പരിചയപ്പെടുന്നത് ഇവിടെ വച്ചാണ്. കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദം(Tripos) നേടിയശേഷം അദ്ദേഹം സി. റ്റി. ആർ. വിൽസണൊപ്പം കാവൻഡിഷ് ലബോറട്ടറിയിൽ ജോലിനോക്കി. ഈ സമയത്ത് കിട്ടിയ ഒരു ഇടവേളയിൽ അദ്ദേഹം ഭാരതത്തിലേക്ക് വരികയും പ്രസിഡൻസി കോളജിൽ ഭൗതികശാസ്ത്ര അദ്ധ്യാപകനാവുകയും ചെയ്തു.

പിന്നീട് ഇംഗ്ലണ്ടിൽ തിരികെയെത്തിയ അദ്ദേഹം അവിടെ 'ബയോമെട്രിക്ക' എന്ന മാസികയുമായി ബന്ധപ്പെടാനിടയായി. അദ്ദേഹം അവരെ ഭാരതത്തിലേക്ക് കൊണ്ടുവന്നു. അന്തരീക്ഷവിജ്ഞാനീയത്തിലും (Meteorology) നൃലോകവിജ്ഞാനീയത്തിലും (Anthropology) സ്ഥിതിവിവരശാസ്ത്രത്തിന്റെ സാധ്യതകളെപ്പറ്റി മനസ്സിലാക്കിയ അദ്ദേഹം അതിനു വേണ്ടി പ്രവർത്തിക്കുവാനാരംഭിച്ചു.

കൊൽക്കത്തയിൽ വച്ച് മഹലനോബിസ്, ഒരു വിദ്യാഭ്യാസവിച്ക്ഷണനും ബ്രഹ്മസമാജത്തിന്റെ സജീവ പ്രവർത്തകനുമായ ഹേരംഭചന്ദ്ര മൈത്ര എന്നയാളുടെ മകൾ നിർമ്മലാകുമാരിയെ കണ്ടുമുട്ടി. അവർ 1923 ഫെബ്രുവരി 27-ന് വിവാഹിതരായി, പക്ഷെ നിർമ്മലയുടെ പിതാവ് ഈ ബന്ധത്തെ പൂർ‍ണമായി അംഗീകരിച്ചിരുന്നില്ല. മഹലനോബിസ്, ബ്രഹ്മസമാജത്തിന്റെ വിദ്യാർത്ഥിസംഘത്തിനായുള്ള മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങൾക്കെതിരെയുള്ള ബ്രഹ്മസമാജത്തിന്റെ വിലക്കുകളെ വകവയ്ക്കാതിരുന്നതായിരുന്നു കാരണം. വധുവിന്റെ പിതാവിന്റെ സ്ഥാനത്ത് മഹലനോബിസിന്റെ മാതുലനായ സർ.നീൽ രത്തൻ സർക്കാർ നിന്ന് വിവാഹം നടത്തിക്കൊടുത്തു.

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഭാരതീയ സ്ഥിതിവിവരശാസ്ത്ര പഠനകേന്ദ്രം)

മഹലനോബിസിന്റെ സഹപ്രവർത്തകരിൽ പലരും സ്ഥിതിവിവരശാസ്ത്രത്തോടു താത്പര്യം കാണിക്കുകയും, അദ്ദേഹത്തിന്റെ പ്രസിഡൻസി കോളജിന്റെ മുറിയിലെ സ്റ്റാറ്റിസ്റ്റിക്കൽ ലബോറട്ടറിയിൽ അതൊരു ചെറുസംഘമായി വളരുകയും ചെയ്തു. 1931 ഡിസംബർ 17-ന് പ്രമഥനാഥ് ബാനർജി (പ്രഫ.ധനതത്വശാസ്ത്രം), നിഖിൽ നജ്ജൻ സെന് ‍(പ്രഫ.പ്രയുക്ത ഗണിതശാസ്ത്രം), സർ‍. ആർ. എൻ. മുഖർജി എന്നിവരുമായിച്ചേർന്ന് അദ്ദേഹം ഒരു യോഗം വിളിച്ചുകൂട്ടി. ഈ യോഗമാണ് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന് നാന്ദി കുറിച്ചത്. 1932 ഏപ്രിൽ 28-ന് അതൊരു ലാഭേച്ഛയില്ലതെ പ്രവർത്തിക്കുന്ന ഒരു സഹകരണ സംഘമായി ഭാരതീയ സഹകരണസംഘനിയമം-XXI(1860) പ്രകാരം രജിസ്റ്റർ ചെയ്തു. ഈ സ്ഥപനം ആദ്യം പ്രസിഡൻസി കോളജിന്റെ ഭൗതികശാസ്ത്ര വിഭാഗത്തിനു കീഴിലായിരുന്നു. ആദ്യത്തെ വർഷത്തെ ഇതിന്റെ ചെലവ് 238 രൂപയായിരുന്നു. പിന്നീട് മഹലനോബിസിന്റെ സഹപ്രവർത്തകരായ എസ്.എസ്. ബോസ്, ജെ.എം. സെൻഗുപ്ത, ആർ.സി. ബോസ്, എസ്.എൻ. റോയ്, കെ.ആർ. നായർ, ആർ.ആർ. ബഹാദുർ, ജി. കല്യാൺ‍പുർ, ഡി.ബി. ലാഹിരി തുടങ്ങിയവർ ഇതിന്റെ വളർച്ചയ്ക്കായി നിസ്തുലമായ സേവനങ്ങൾ ചെയ്തു. പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ സെക്രട്ടറിയായിരുന്ന പീതാംബർ പന്ത് എന്നയാളിന്റെ പിന്തുണയും ഈ സ്ഥാപനത്തിന് ലഭിച്ചു.

കാൾ പിയേഴ്സന്റെ ബയോമെട്രിക്കയുടെ ചുവടുപിടിച്ച് സാംഖ്യ എന്നൊരു പ്രസിദ്ധീകരണവും 1933-ൽ ആരംഭിച്ചു.

1938-ൽ ഇൻസ്റ്റിറ്റ്യുട്ട് പരിശീലനം നൽകാൻ ആരംഭിച്ചു. മുൻപ് ജോലി ചെയ്തിരുന്ന പലരും ഇൻസ്റ്റിറ്റ്യുട്ട് വിടുകയും അവരിൽ ചിലർ അമേരിക്കയിലേക്കും, ചിലർ ഭാരതസർക്കാരിന്റെ മറ്റ് ജോലികൾക്കായും പൊവുകയും ചെയ്തു. മഹലനോബിസ്, ജെ.ബി.എസ്. ഹാൽഡേനെ ഇൻസ്റ്റിറ്റ്യുട്ടിലേക്ക് ക്ഷണിക്കുകയും അദ്ദേഹം അവിടെ ഗവേഷക പ്രൊഫസറായി 1957 ഓഗസ്റ്റ് മുതൽ 1961 ഫെബ്രുവരി വരെ ജോലിനോക്കുകയും ചെയ്തു. മഹലനോബിസിന്റെ ഭരണമേൽനോട്ടത്തിലുള്ള എതിർപ്പു കാരണം ഹാൽഡേൻ ജോലി വിടുകയാണുണ്ടായത്. എന്നിരുന്നാലും ബയോമെട്രിക്സിൽ ഹാൽഡേൻ നൽകിയ സംഭാവകൾ ഇൻസ്റ്റിറ്റ്യുട്ടിന്റെ വളർച്ചയെ സഹായിച്ചു..

1959-ൽ ഈ സ്ഥാപനം ഒരു ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായും കല്പിത സർവ്വകലാശാലയായും ഉയർത്തപ്പെട്ടു.

സ്ഥിതിവിവരശാസ്ത്രത്തിന് നൽകിയ സംഭാവനകൾ

മഹലനോബിസ് അന്തരം 
1920-ൽ നാഗ്പുരിൽ നടന്ന ഭാരതീയ ശാസ്ത്ര സമ്മേളനത്തിൽ(Indian Science Congress) വച്ച് മഹലനോബിസ് സുവൊളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മേധാവിയായിരുന്ന നെൽസൺ അന്നൻഡേലുമായി പരിചയപ്പെടാനിടയാവുകയും നൃലോകവിജ്ഞാനീയത്തിലെ ചില പ്രശ്നങ്ങളെപ്പറ്റി ച്റ്ച്ച ചെയ്യുകയും ചെയ്തു. കൊൽക്കത്തയിലെ ആംഗ്ലോ-ഇന്ത്യൻ വംശജരുടെ വംശീയമായ കണക്കിന്റെ അപഗ്രഥനം നടത്തുവാൻ അന്നൻഡേൽ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഈ പഠനം അദ്ദേഹത്തിന്റെ ഒന്നാമത്തെ ശാസ്ത്ര പ്രബന്ധമായി 1922-ൽ അവതരിപ്പിക്കപ്പെട്ടു. ഈ പഠനകാലത്ത് ജനസംഖ്യയുടെ താരതമ്യത്തിനും വർഗീകരണത്തിനും അദ്ദേഹം ഒരു വൈവിധ്യാന്തര ഏകകം ഉപയോഗിച്ചുള്ള ഒരു രീതി കണ്ടുപിടിച്ചു. ഈ ഏകകം, D2, പിന്നീട് 'മഹലനോബിസ് അന്തരം' എന്നറിയപ്പെട്ടു. ഈ ഏകകം മാപകാനുപാതത്തെ അപേക്ഷിച്ചല്ല നിൽക്കുന്നത് എന്നതാണിതിന്റെ പ്രത്യേകത.

ബയോമെട്രിക്കയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടും ആചാര്യ ബ്രജേന്ദ്രനാഥ് സിയലിന്റെ ഉപദേശമനുസരിച്ചും മഹലനോബിസ് സ്ഥിതിവിവരനിർണ്ണയം ആരംഭിച്ചു. തുടക്കത്തിൽ അദ്ദേഹം സർവ്വകലാശാലാപരീക്ഷകളുടെ അപഗ്രഥനം, കൊൽക്കത്തയിലെ ആംഗ്ലൊ-ഇന്ത്യൻ വംശജരുടെ കണക്കെടുപ്പ്, പിന്നെ കുറെ കാലാവസ്ഥാപഠനം എന്നിവയാണ് നടത്തിയത്.

മാതൃകാ വ്യാപ്തിനിർണ്ണയങ്ങൾ(Sample surveys)

അദ്ദേഹത്തിന്റെ സംഭാവനകളിലേറെയും ബൃഹത്മാതൃകാവ്യാപ്തിനിർണ്ണയതിന്റെ മേഖലയിലായിരുന്നു. ഇങ്ങനെയുള്ള വ്യാപ്തിനിർണ്ണയങ്ങളുടെയും മാതൃകാപരിശോധനയുടെ ഉപയോഗത്തെയും പറ്റിയുള്ള സങ്കല്പം തന്നെ കൊണ്ടുവന്നത് അദ്ദേഹമാണ്.ആദ്യകാല വ്യാപ്തിനിർണ്ണയങ്ങൾ 1937 മുതൽ 1944 വരെയുള്ള കാലഘട്ടത്തിലായിരുന്നു. ഇതിൽ ഉപഭോക്തൃചെലവുകൾ, ചായകുടിക്കുന്ന ശീലം, പൊതുജനാഭിപ്രായം, വിളഭൂമിയുടെ വിസ്തൃതി, സസ്യരോഗങ്ങൾ എന്നിവയായിരുന്നു പ്രധാനമായും ഉൾപെട്ടിരുന്നത്. ഹരോൾഡ് ഹോട്ടലിങ്ങ് ഇതേപ്പറ്റി എഴുതിയിരിക്കുന്നതിങ്ങനെ:"പ്രൊഫസ്സർ മഹലനോബിസ് വിവരിക്കുന്ന രീതിയിലുള്ള കൃത്യമായ ഒരു താരതമ്യസമ്പ്രദായം അമേരിക്കൻ ഐക്യനാടുകൾ പോലുള്ള വികസിത രാഷ്ട്രങ്ങളിൽ പോലും എനിക്ക് കാണുവാൻ സാധിച്ചിട്ടില്ല". സർ. റൊണാൾഡ് എയ്മർ ഫിഷർ അഭിപ്രായപ്പെടുന്നതിങ്ങനെ:"ഭരണനേതൃത്വത്തിന് ലഭ്യമായ ഏറ്റവും ബലവത്തായ വസ്തുതാനിർണ്ണയ പ്രക്രിയ, മാതൃകാവ്യാപ്തിനിർണ്ണയത്തിന്റെ യഥാർത്ഥ വികസനത്തിന് മുൻകൈയെടുത്തിരിക്കുന്നത് ഐ. എസ്. ഐ. ആണ്". വിളവുത്പാദനത്തിന്റെ തോത് നിർണ്ണയിക്കുന്നതിനായി സ്ഥിതിവിവരരീതിയിലെ മാതൃകാവത്കരണ രീതിയുപയോഗിച്ച് അദ്ദേഹം ഒരു സമ്പ്രദായം വികസിപ്പിച്ചെടുത്തു. നാലടി വ്യാസം വരുന്ന ഒരു വൃത്തത്തിനുള്ളിൽ വരുന്ന ഭാഗത്തുള്ള വിളയുടെ പരിശോധന നടത്തുക എന്നതായിരുന്നു അത്. മറ്റ് ശാസ്ത്രജ്ഞരായ പി. വി. സുഖാത്മെ, വി. ജി. പാൻസെ എന്നിവർ ഭാരതീയ കാർഷിക ഗവേഷണ ഉപദേശകസമിതി(Indian Council of Agricultural Research), ഭാരതീയ കാർഷിക സ്ഥിതിവിവരഗവേഷണ പഠനകേന്ദ്രം(Indian Agricultural Statistics Research Institute) എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുകയും നിലവിലുള്ള ഭരണമാതൃകയുടെ ചട്ടക്കൂട് ഉപയോഗിച്ചുള്ള ഒരു വ്യാപ്തിനിർണ്ണയ സമ്പ്രദായം നിർദ്ദേശിക്കുകയും ചെയ്തു. ഈ അഭിപ്രായ വ്യത്യാസം തീക്ഷ്ണമാവുകയും അത് മഹലനോബിസും കാർഷിക ഗവേഷക സ്ഥാപനവും തമ്മിലുള്ള പരസ്പരസഹകരണം ഇല്ലാതാക്കുകയും ചെയ്തു. പിന്നീട് ആസൂത്രണക്കമീഷനിലെ ഒരു അംഗം എന്ന നിലയിൽ പ്രവർത്തിച്ച മഹലനോബിസ് സ്വതന്ത്രഭാരതത്തിന്റെ പഞ്ചവത്സരപദ്ധതികൾക്ക് വളരെയേറെ സംഭാവനകൾ നൽകി. രണ്ടാം പഞ്ചവത്സര പദ്ധതിയിൽ അദ്ദേഹം ഊന്നൽ നൽകിയത് ഇരുമേഖലകളെയും(പൊതു,സ്വകാര്യ) ആധാരമാക്കിയുള്ള വ്യവസായവത്കരണത്തിനായിരുന്നു.വാസിലി ലിയോറ്റിഫിന്റെ 'ഇൻപുട്ട്-ഔട്ട്പുട്ട് മാതൃക'യ്ക്ക് അദ്ദേഹം ഉണ്ടാക്കിയ വകഭേദവും, അദ്ദേഹത്തിന്റെ തന്നെ 'മഹലനോബിസ് മാതൃക'യും രണ്ടാം പഞ്ചവത്സരപദ്ധതിയിൽ ഉപയോഗിക്കുകയും അത് ഭാരതത്തിന്റെ ദ്രുതഗതിയിലുള്ള വ്യവസായവത്കരണത്തിലേക്ക് നയിക്കുകയും ചെയ്തു. അദ്ദേഹവും സഹപ്രവർത്തകരും ഐ. എസ്. ഐ. യുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി ഈ കാലയളവിൽ അശ്രാന്തപരിശ്രമം നടത്തി. അദ്ദേഹം ഭാരതത്തിലെ വ്യവസായനിർവ്യാപനം മനസ്സിലാക്കുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കുകയും മുൻപുണ്ടായിരുന്ന ജനസംഖ്യാകണക്കെടുപ്പ് അപാകതകൾ തിരുത്തി അത് ഡാനിയൽ തോർണറെ ഏല്പ്പിക്കുകയും ചെയ്തു. മഹലനോബിസിന് കൃഷിയോടുൺടായിരുന്ന താത്പര്യം അദ്ദേഹം കൈവിട്ടില്ല. മഹലനോബിസ് പിന്നീട് രവീന്ദ്രനാഥ ടാഗോറിന്റെ സെക്രട്ടറി എന്ന നിലയിൽ ടാഗോർ നടത്തിയ പല വിദേശയാത്രകളിലും അദ്ദേഹത്തെ അനുഗമിച്ചിരുന്നു, മാത്രമല്ല ടാഗോറിന്റെ വിശ്വഭാരതി സർവ്വകലാശാലയിൽ ഒരു അദ്ധ്യാപകൻ എന്ന നിലയിലും കുറച്ചു കാലം പ്രവർത്തിച്ചു. അദ്ദേഹം ശാസ്ത്രരംഗത്തും സാമൂഹികരംഗത്തും രാജ്യത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ച്, ഭാരതത്തിന്റെ പരമോന്നത പൗരബഹുമതികളിലൊന്നായ പദ്മവിഭൂഷൺ അദ്ദേഹത്തിനു ലഭിച്ചു.

ബഹുമതികൾ

ഓക്സ്ഫോർഡ് യൂണിവേർസിറ്റിയുടെ വെൽഡൻ മെഡൽ അദ്ദേഹത്തിനു ലഭിച്ചിരുന്നു. കൂടാതെ ചെക്ക് സയൻസ് അക്കാഡമി മെഡലും അദ്ദേഹത്തിനും ലഭിച്ചിരുന്നു. ഇന്ത്യാഗവണ്മെന്റ് അദ്ദേഹത്തിനു പത്മഭൂഷൻ നൽകി ആദരിച്ചിരുന്നു.

മരണം

1972 ജൂൺ 28-ന്, അദ്ദേഹത്തിന്റെ 79-ആം പിറന്നാളിന് ഒരു ദിവസം മുമ്പ് മഹലനോബിസ് ലോകത്തോട് വിട പറഞ്ഞു. ഈ പ്രായത്തിൽപ്പോലും അദ്ദേഹം ഗവേഷണങ്ങളിൽ വ്യാപൃതനാവുകയും ഐ. എസ്. ഐ. മേധാവി, സർക്കാരിന്റെ ക്യാബിനറ്റിന്റെ സ്ഥിതിവിവര ഉപദേഷ്ടാവ് എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു.

കടപ്പാട്: വിക്കിപീഡിയ

ടിബറ്റ് , ഇന്ത്യയുടെ നഷ്ടവസന്തം... ലോകത്തിന്റേയും.


ടിബറ്റ് , ഇന്ത്യയുടെ നഷ്ടവസന്തം... ലോകത്തിന്റേയും.

കടപ്പാട്: ശരത്‌ പ്രസന്നകുമാർ-ചരിത്രാന്വേഷികൾ

ടിബറ്റ്... ഗംഗയും സിന്ധുവും ബ്രഹ്മപുത്രയും അടക്കം ഇന്ത്യയിലെ വമ്പൻ നദികളുടെ പ്രഭവകേന്ദ്രം. അവരേജ് 4500 മീറ്റർ സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകങ്ങളുടേയും പർവ്വതങ്ങളുടേയും പ്രദേശം. അപൂർവ്വമായ ജന്തു സസ്യജാല ആവാസവ്യവസ്ഥ. ഇന്ത്യയിൽ നിന്നും നൂറ്റാണ്ടുകൾക്ക് മുൻപ് കുടിയേറിയ ബുദ്ധമത ഭിക്ഷുക്കളുടെ പ്രഭാഷകരുടെ ആവാസ സ്ഥലം. പടിഞ്ഞാറൻ ടിബറ്റിലെ തടാകങ്ങളിൽ നിന്നാണ് പുണ്യനദികളായി വിശ്വസിക്കുന്ന ഗംഗയും ബ്രഹ്മപുത്രയും ഉത്ഭവിക്കുന്നത്. ഇന്നീ പർവ്വതശിഖരങ്ങൾക്കിടയിൽ ചൈന നിർമ്മിച്ച കൂറ്റൻ ഡാമുകൾ മൂലം ഏഷ്യയിലെ വാട്ടർ ടവർ എന്നും ടിബറ്റ് അറിയപ്പെടുന്നു.

നേപാൾ ആയി അതിർത്തി പങ്കിടുന്ന എവറസ്റ്റ് കൊടുമുടി അടക്കം നിരവധി കൊടുമുടികൾ ഈ പ്രദേശത്തുണ്ട്. കൈലാസ പർവ്വതവും മാനസരോവർ തടാകവും അടക്കം ഇന്ത്യക്കാർ പുണ്യസ്ഥലങ്ങളായി കാണുന്ന പ്രദേശങ്ങൾ ഇവിടെയാണ്. കൈലാസ മാനസരോവർ യാത്ര നടത്തിയവർക്ക് പരിചിതമായിരിക്കും ടിബറ്റ്. ഭൂമിയിലെ സ്വർഗ്ഗ കവാടമായി കരുതപ്പെട്ട ഇവിടവുമായി ഇന്ത്യക്ക് നൂറ്റാണ്ടുകളായി സ്വതന്ത്ര ബന്ധങ്ങൾ ഉണ്ടായിരുന്നു,സ്വന്തം നയതന്ത്രകാര്യാലയങ്ങളും ഉണ്ടായിരുന്നു.

ഭൂവിസ്തൃതിയിൽ ലോകത്തെ പത്താമത്തെ രാജ്യമാകേണ്ടിയിരുന്ന ടിബറ്റ്. ഇന്ത്യക്കും ചൈനക്കുമിടയിൽ നേപ്പാൾ പോലെ ഒരു സുഹൃത് രാഷ്ടമായി 1949 വരെ നിലകൊണ്ടു. 1949 ൽ ചൈനയിൽ വിപ്ളവം സൃഷ്ടിച്ച് അധികാരം പിടിച്ച കമ്മ്യൂണിസ്റ്റുകൾ ടിബറ്റിൽ സായുധ അധിനിവേശം നടത്തി ഈ രാജ്യത്തെ തങ്ങളുടെ പ്രവിശ്യ ആയി പ്രഖ്യാപിച്ചു. ടിബറ്റൻ ആർമി ചെറുതും നിർവീര്യവുമായതിനാൽ ചെറുത്ത് നിൽക്കാൻ പോലും സാധിക്കാതെ കീഴടങ്ങി. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് സ്വതന്ത്ര നയതന്ത്രബന്ധം വിഛേദിച്ച്‌ ടിബറ്റ് വിടേണ്ട അവസ്ഥ വന്നു.ആ കാലം വരെയും ടിബറ്റിന്റെ ടെലിഗ്രാം , പോസ്റ്റൽ , ടെലിഫോൺ , വിദേശകാര്യം എന്നിങ്ങിനെ പല മേഖലകളും കൈകാര്യം ചെയ്തിരുന്നത് ഭാരതം ആണ്. ചൈനയുമായി ഒരു സംഘട്ടനം ആഗ്രഹിക്കാഞ്ഞ ഇന്ത്യ അവയെല്ലാം നിരുപാധികം ചൈനക്കു കൈമാറി.

1947ൽ സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യക്ക് ചൈനയുടെ അധിനിവേശ മോഹങ്ങൾ അറിയമായിരുന്നിട്ടും ടിബറ്റിനെ രക്ഷിക്കാനുള്ള ഒരു പ്രവർത്തനവും നടത്താനായില്ല. അല്ലെങ്കിൽ അന്നത്തെ ഗവൺമെന്റ് മണ്ടൻമാരെ പോലെ ചൈനയുടെ അപകടകരമായ എക്സ്പാൻഷൻ മോഹങ്ങളെ കൈയ്യും കെട്ടി നോക്കി നിന്നു. സൗത്ത് ചൈനാ കടലിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ ഇന്ന് ചൈന നടത്തുന്ന ശ്രമങ്ങളുമായി ഇത് കൂട്ടി വായിക്കാം. ഇന്ത്യ മനസ്സ് വച്ചിരുന്നെങ്കിൽ ചൈനയുടെ അധിനിവേശം നടക്കില്ലായിരുന്നു എന്നാണ് ചരിത്ര ഗവേഷകർ പറയുന്നത്. അങ്ങനെ ആയിരുന്നെങ്കിൽ ഇന്ത്യക്ക് സ്വതന്ത്ര പ്രവേശനമുള്ള ഇന്ത്യൻ സഞ്ചാരികളുടെ പറുദീസ ആയി മാറുമായിരുന്നു ഇവിടം.

1949 മുതൽ സ്വതന്ത്ര ടിബറ്റിനു വേണ്ടി രാജ്യത്തിനകത്തും പുറത്തും പ്രക്ഷോഭങ്ങൾ നടന്നു. 1959ൽ ടിബറ്റിന്റെ ആത്മീയ നേതാവായ ദലൈലാമ പ്രക്ഷോഭങ്ങളുടെ നടുവിൽ നിന്നും ചൈനീസ് പട്ടാളത്തിന്റെ കൊല കയറിന് മുന്നിൽ നിന്നും നാടു വിട്ട് ഇന്ത്യയിലേക്ക് പലായനം ചെയ്തു. ഹിമാചലിലെ ധർമ്മശാലയിൽ സ്വന്തം പ്രവാസി ഗവൺമെന്റ് സ്ഥാപിച്ച് അദ്ദേഹം പതിറ്റാണ്ടുകളായി ചൈനക്ക് എതിരെ പോരാടുന്നു. അഹിംസാ മാർഗ്ഗങ്ങളിലൂടെ, 2008 ൽ ബുദ്ധഭിക്ഷുക്കളുടെ പ്രക്ഷോഭം കൊടുമ്പിരി ആയപ്പേൾ ടിബറ്റ് ലോക ശ്രദ്ധയിലേക്ക് തിരിച്ചെത്തി. ആയിരകണക്കിനാളുകൾ അന്ന് ടിബറ്റിൽ കൊല്ലപ്പെട്ടു. ചൈന അടിച്ചമർത്തിയ പ്രക്ഷോഭം ഇന്നും ജനങ്ങളിൽ ഭീതിയുണർത്തുന്നു. മാധ്യമങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യം ശക്തമായി നിയന്ത്രിച്ചിട്ടുള്ള ഇവിടേക്ക് വിദേശ മാധ്യമങ്ങൾക്ക് ചൈനീസ് ഗവൺമെന്റിന്റെ അനുമതിയോടെ അവരുടെ സാന്നിധ്യത്തിൽ മാത്രമേ പോകാനാകൂ.

1949 ന് ശേഷം ഇന്ത്യയിലും വിദേശങ്ങളിലും പാലായനം ചെയ്യപെട്ടവരുടെ ടിബറ്റൻ സെറ്റിൽമെൻറുകൾ ഉണ്ടായി. ഡൽഹിയിലും ധർമ്മശാലയിലും കർണ്ണാടകയിലും ഇവർ കുടിയേറി. ചൈനക്കാർ ടിബറ്റിനെ(25 ലക്ഷം ചതുരശ്ര കിലോമീറ്റർ )ടിബറ്റൻ ഒട്ടോണമസ് റീജ്യൻ(12.41ലക്ഷം ചതുരശ്ര കിലോമീറ്റർ )
എന്ന് നാമകരണം ചെയ്ത് ടിബറ്റിനെ 5 പ്രവിശ്യകളായി തിരിച്ചു. അഞ്ചിൽ ഒരു പ്രദേശം മാത്രമാണ് ടിബറ്റൻ സ്വയംഭരണ പ്രദേശമായത്. ബാക്കി നാലു പ്രവിശ്യകളും മറ്റ്നാമങ്ങൾ നൽകി ടിബറ്റിന്റെ പ്രദേശങ്ങൾ അല്ലെന്നാക്കി തീർത്തു. യഥാർത്ഥ ടിബറ്റിന്റെ പകുതി മാത്രമായി പുതിയ ടിബറ്റ് മാറ്റപ്പെട്ടു. അനേകം ടിബറ്റൻസ് അങ്ങനെ ടിബറ്റിൽ നിന്ന് അറിയാതെ തന്നെ പുറത്തായി. ചൈനയുടെ മെയിൻ ലാൽഡിൽ നിന്ന് ഭൂരിപക്ഷ ഹാൻ വംശജരെ ചൈന ടിബറ്റിന്റെ 5 പ്രവിശ്യകളിലും കുടിയേറ്റി പാർപ്പിച്ചു. യഥാർഥ ടിബറ്റൻസിന്റെ ശക്തി ഇല്ലാതാക്കുക ആയിരുന്നു ലക്ഷ്യം.

കൂർഗിൽ നിന്ന് 35 കിമീ അകലെയുള്ള ബൈലകുപ്പ കർണ്ണാടകയിലെ പ്രശസ്തമായ ടിബറ്റൻ സെറ്റിൽമെന്റാണ്. തനത് ആചാരങ്ങൾ മുറുകെ പിടിക്കുന്ന ഇവിടം സഞ്ചാരികൾ അനേകം സന്ദർശിക്കുന്നുണ്ട്. മിനി ടിബറ്റ് എന്നറിയപ്പെടുന്ന ഇവിടം 80000 പേർ വസിക്കുന്ന പ്രദേശമാണ്. ഇവർ ഇന്ത്യയെ പ്രതീക്ഷകളോടെ നോക്കുന്നു.

ദലൈ ലാമക്ക് അഭയം നൽകിയ ഇന്ത്യയെ 1962 ൽ ചൈന പ്രതികാര മനോഭാവത്തോടെ ആ ക്രമിച്ചു. സുഹൃത്തിന്റെ അപ്രതീക്ഷിത അടിയിൽ നില തെറ്റിയ ഇന്ത്യ യുദ്ധത്തിൽ പരാജയപ്പെട്ടു. കാഷ്മീർ മുതൽ അരുണാചൽ പ്രദേശ് വരെ കടന്ന് കയറിയ ചൈന വെടിനിർത്തലിന് ശേഷം അരുണാചലിൽ നിന്ന് പിൻമാറി. പക്ഷെ ഇന്ത്യയുടെ കാഷ്മീരിന്റെ ഏറ്റവും മനോഹരമായ തന്ത്രപ്രധാനമായ അക്സായി ചിൻ എന്ന ഭാഗത്ത് നിന്നവർ പിൻമാറിയില്ല, ഇന്നും ഈ ഭാഗം അവരുടെ ആധിപത്യത്തിൻ ആണ്. വെള്ളാരം കല്ലുകളുടെ നാട് എന്നറിയപ്പെട്ടിരുന്ന ഇവിടം ഇന്ത്യക്ക് നഷ്ടപ്പെട്ടു. ഇതും പോരാഞ്ഞ് 1985 ൽ ചൈന സതേൺ ടിബറ്റ് എന്നും നമ്മൾ അരുണാചൽ എന്നും വിളിക്കുന്ന ദേശത്തിന് അവകാശവാദം ഉന്നയിച്ചു. ചൈനയുടെ ബുദ്ധിപൂർവ്വമായ നീക്കമെന്ന് പറയുന്നു ഈ വാദത്തെ, അക്സായി ചിൻ തിരിച്ച് പിടിക്കാൻ ഇന്ത്യ ശ്രമിച്ചാൽ അരുണാചലും നഷ്ടപെടും എന്ന് പറയാതെ പറയുന്നു ചൈന.

1914 ൽ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യ ഗവൺമെന്റും ടിബറ്റ് സർക്കാരും ഒപ്പ് വച്ച കരാർ പ്രകാരം സതേൺ ടിബറ്റ് എന്നറിയപ്പെടുന്ന അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമായ് അംഗീകരിച്ചിട്ടുണ്ട്. ഈ ചർച്ചകളിൽ പങ്കാളിയായ ചൈന അന്ന് ഇറങ്ങി പോയെന്നും ഒപ്പ് വക്കാൻ തയ്യാറായില്ലെന്നും പറയുന്നു. പക്ഷെ ഇന്ത്യാ വിഭജനകാലത്തും സ്വാതന്ത്ര്യവേളയിലും ബ്രിട്ടീഷ് ഇന്ത്യൻ അധികാരികൾ മനസ്സ് വച്ചിരുന്നെങ്കിൽ ലോകത്തിലെ ഏറ്റവും നല്ല സുഹൃത്ത് രാജ്യമായ് ഇന്ത്യയുടെ സുന്ദരിയായ അയൽക്കാരിയായ് ടിബറ്റ് ഇന്നും നിലനിന്നേനെ. ചൈനയുടെ മർക്കട മുഷ്ടിയിൽ പിടയുന്ന ടിബറ്റ് ഇന്ന് നിയന്ത്രിത ടൂറിസത്തിൽ മാത്രം എത്തപ്പെടാവുന്ന ഒരു പ്രദേശമായി മാറ്റപ്പെട്ടു.

1962ലെ യുദ്ധത്തിനു ശേഷം ചൈനയിലേക്കും ടിബറ്റിലേക്കും ഇന്ത്യയിൽ നിന്ന് ഉള്ള എല്ലാ കരമാർഗക്കളും അടക്കപ്പെട്ടു. അതിൽ ടിബറ്റിലേക്കുള്ള ഏറ്റവും പുരാതന മാർഗങ്ങളിൽ ഒന്നായ സിക്കിമ്മിലെ നാഥുല പാസ് 2006ൽ തുറക്കപ്പെട്ടു നീണ്ട ചർച്ചകൾക്കൊടുവിൽ വ്യാപാര ആവശ്യങ്ങക്ക് മാത്രം ആയി. 2015 മുതൽ ഈ മാർഗം ചില സമയങ്ങളിൽ മാനസരോവർ യാത്രകൾക്കും തുറന്നുകൊടുക്കുന്നുണ്ട്. ഇതിനു മുമ്പ് ഉത്തർ ഘണ്ടിലെ ലിപു ലേക്ക് പാസ്സ് മാത്രമായിരുന്നു കരമാർഗ്ഗം മാനസരോവർ യാത്രക്കും വ്യാപരത്തിനും യുദ്ധത്തിനു ശേഷം ഉപയോഗിച്ചിരുന്നത്. 1992 ൽ ആണീ പാത തുറന്നത്. 1975 ൽ മാത്രം ഇന്ത്യയുടെ ഭാഗമായ സിക്കിമിൽ നിന്ന് ടിബറ്റിലേക്കുള്ള ജെലാപ് ലാ എന്ന മറ്റൊരു പൗരാണിക വ്യാപാര പാത യുദ്ധത്തി തശേഷം ഇന്നും തുറന്നിട്ടില്ല. ഒരു പക്ഷെ നാഥുല തുറന്ന പോലെ ഈ പാതയും ഭാവിയിൽ തുറന്നേക്കാം. മൂന്നാമത്തെ പാതയായ ഷിപ് കി ലാ പാസ്സ് ഹിമാചൽ പ്രദേശിൽ നിന്നാണ് ടിബറ്റിലേക്ക് പ്രവേശിക്കുന്നത്.. ഈ റൂട്ടിൽ ചെറുകിട പ്രാദേശിക ക്രയവിക്രയങ്ങൾ മാത്രം ആണ് അനുവദനീയം.

ടിബറ്റിൽ ഉള്ള ചൈനയുടെ അധിനിവേശം കേവലം രാജ്യത്തിൻറെ അതിർത്തി വർധിപ്പിക്കൽ മാത്രമായിരുന്നില്ല . അധിനിവേശം തുടങ്ങിയ ദിവസം മുതൽ ചൈന  ടിബറ്റൻ  ജനതയെയും ,ഭാഷയെയും , സംസ്കാരത്തെയും നശിപ്പിക്കുവാൻ  തുടങ്ങിയെന്നു മാത്രമല്ല ,ആ ജനത സഹസ്രാബ്ദങ്ങളോളം ഒരു പോറൽ പോലും ഏൽപ്പിക്കാതിരുന്ന പ്രകൃതിയെയും നശിപ്പിച്ചു. കേവലം അമ്പതു കൊല്ലം കൊണ്ട് കാടിന്റെ വിസ്തൃതി അറുപതിൽ ഒന്നായി മാറി .ഇപ്പോൾ ലോകത്തിലെ പല ധാതുക്കളുടെയും  അസാമാന്യ ശേഖരം കണ്ടതിയതിനാൽ ആ വഴിയും ടിബറ്റിന്റെ  പ്രകൃതിയെ ചൈന നശിപ്പിക്കുന്നു. അറുപതി രണ്ടിലെ സാംസ്‌കാരിക വിപ്ലവ കാലത്തു ചൈന ഇല്ലാതാക്കിത് ഏകദേശം ആറായിരത്തോളം ബുദ്ധമത മൊണാസ്റ്ററികൾ ആണ്. ഏകദേശം പത്തു ലക്ഷത്തോളം ടിബറ്റ് വംശജർ നിഷ്കരുണം കൊല്ലപ്പെട്ടു . ഇന്നും അത് തുടരന്നു. പോരാത്തതിന് ചൈനയിലെ ബഹുഭൂരിപക്ഷം വരുന്ന ഹാൻ വംശജരേ സർക്കാർ ചിലവിൽ ടിബറ്റിലേക്ക് കൊണ്ടുവന്നു സ്ഥിരതാമസക്കാർ ആക്കി ടിബറ്റൻ വംശജരേ ന്യൂനപക്ഷം ആക്കുവാൻ സംഘടിത ശ്രെമം നടത്തുന്നു .മറ്റൊരു ന്യൂനപക്ഷം ആയ ഹുയി  മുസ്ലിം ഭൂരിപക്ഷ മേഖലയായ , ടിബറ്റ് പോലെ ചൈനയുടെ അധിനിവേശം നേരിടേണ്ടി വന്ന ഉയ്ഗുർ തുർക്കിസ്ഥാൻ പ്രവശ്യയിലും ചൈന ചെയ്തു വരുന്നതും ഇത് തന്നെ .നാട്ടിലെ നേതാക്കന്മാർ നാഴികക്ക് നാൽപതു വട്ടവും സാമ്രാജത്തത്തെപ്പറ്റിയും മറ്റും  പറയുമ്പോൾ ഓർക്കുക ,ഇത്രത്തോളം   അധിനിവേശസ്വഭാവവും സാമ്രാജ്യത്വവും കാണിക്കുന്ന രാജ്യം ഇന്നത്തെ ലോകസാഹചര്യത്തിൽ വേറെ കാണില്ല എന്ന വസ്തുത .

ഇന്ത്യാ- ചൈനാ ബന്ധം ഒരെത്തിനോട്ടം

ഇന്ത്യാ- ചൈനാ ബന്ധം ഒരെത്തിനോട്ടം

കടപ്പാട്: പ്രിൻസ് പവിത്രൻ,സുവിത് വിജയൻ- ചരിത്രാന്വേഷികൾ

ഇന്ത്യയുടെ അയൽരാജ്യമായ 'ചൈനയുടെ' ഒളിഞ്ഞും തെളിഞ്ഞുമുള്ള 'ഇന്ത്യാവിരുദ്ധ നയങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും' ഒരു ചരിത്രാന്വേഷണം:-

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യാമഹാരാജ്യത്തിന്റെ നിലനിൽപ്പിന് ഏറ്റവുമധികം വെല്ലുവിളികൾ നേരിടുന്നത്  'പാക്കിസ്ഥാൻ,ചൈന' എന്നീ രണ്ട് അയൽരാജ്യങ്ങളിൽ നിന്നാണ്.ജനാധിപത്യത്തോട് എന്നും പുറംതിരിഞ്ഞ് നിന്നിട്ടുള്ള ഈ രണ്ട് രാജ്യങ്ങളും ഇന്ന് തെക്കേ ഏഷ്യൻരാജ്യങ്ങളിലാകെമാനം തീവ്രവാദ-വിധ്വംസകപ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുകയാണ്. 14 അയൽ രാജ്യങ്ങളുള്ള ചൈനക്ക് 10 അയൽരാജ്യങ്ങളുമായും അതിർത്തിതർക്കം നിലനിൽക്കുന്നു എന്നതാണ് ആദ്യമായി ശ്രദ്ധിക്കേണ്ടവിഷയം.ഇന്ത്യയുടെ സാമ്പത്തികമേഖലയിലുള്ള കുതിച്ചുചാട്ടമാണ് ഈ രണ്ടുരാജ്യങ്ങളേയും ഭീതിയിലാഴ്ത്തുന്ന മുഖ്യഘടകം. തെക്കേ ഏഷ്യയിൽ 'ചൈനക്കെതിരെ' ഇന്ത്യയെന്ന ശക്തി വളരാതിരിക്കാനായി പാക്കിസ്ഥാനും ചൈനയും തോളോട്തോൾ ചേർന്ന് പ്രവർത്തിക്കുന്നു. ഇതിനായി 'പാക്കിസ്ഥാൻ' കാശ്മീരിലെ സർവ്വതീവ്രവാദ/വിഘടനവാദികളെ പിന്തുണക്കുകയും ആയുധവും പാർപ്പിടവും നൽകി തീറ്റിപ്പോറ്റുകയും ചെയ്യുന്നു. ഇതിനുപുറമേ പാക്കിസ്ഥാൻ പഞ്ചാബിലെ 'ഖാലിസ്ഥാൻ' തീവ്രവാദികളടക്കമുള്ള സിഖ്തീവ്രവാദികളെ ആയുധവും പരിശീലനവും നൽകി ഇന്ത്യക്കെതിരെ പോരാടാൻ സജ്ജരാക്കുന്നു. ഇത് ഇന്ത്യയിലെ മാധ്യമങ്ങൾ ഏവരിലുമെത്തിക്കുന്നു.പക്ഷേ 'ചൈന' നടത്തുന്ന ഇന്ത്യാവിരുദ്ധ 'തീവ്രവാദ/വിദ്വംസകപ്രവർത്തനങ്ങൾ' ജനങ്ങളിലെത്തിച്ചേരുന്നില്ല എന്നതാണ് മറനീക്കി പുറത്തുവരേണ്ട സത്യം. ചൈന 'നോർത്ത്/ഈസ്റ്റിലെ തീവ്രവാദികളേയും' ഇന്ത്യയുടെ ആഭ്യന്തരസുരക്ഷക്ക് ഏറ്റവും വലിയ വെല്ലുവിളിയായ 'മാവോയിസ്റ്റുകളേയും' ആയുധവും പരിശീലനവും നൽകി ഇന്ത്യയിൽ പോരാടാനയക്കുന്നു. ഏകദേശം രണ്ടുലക്ഷം സൈബർയോദ്ധാക്കളെ സജ്ജമാക്കിയ 'ചൈന' തുടർച്ചയായ സൈബർ ആക്രമണങ്ങൾ നടത്തി ഇന്ന് ഇന്ത്യയുടെ സൈബർസുരക്ഷക്ക് ഏറ്റവും വലിയ വെല്ലുവിളിയായി തുടരുന്നു. ഇന്ത്യയുടെ രാജ്യാന്തര കാര്യങ്ങളിലിടപെട്ടും സൈനികപരമായും രാഷ്ട്രീയനയതന്ത്രമേഖലകളിലും ഇന്ത്യയെ "വളഞ്ഞിട്ട്" ആക്രമിക്കുകയുംചെയ്യുന്ന ചൈനയുടെ നിഴൽ യുദ്ധമാണ് ഇന്ത്യ നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളി.

ഇന്ത്യക്ക് തൊട്ടിൽപ്രായത്തിൽ നിന്നേ കിട്ടിയ ബന്ധശത്രുവാണ് പാക്കിസ്ഥാൻ. പക്ഷേ 1947 മുതൽ 1962 വരെ ഇന്ത്യയുടെ ആത്മാർത്ഥസുഹൃത്തായിരുന്നു 'ചൈന'. ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ ജവഹർലാൽ നെഹ്രു ഈ ബന്ധത്തെ വിശേഷിപ്പിച്ചത് 'ഇന്ത്യാ-ചൈന ഭായി ഭായി','ഹിന്ദി-ചൈനി ഭായി ഭായി' എന്നായിരുന്നു. ചൈനയുടെ തിബറ്റിലേക്കുള്ള അധിനിവേശസമയത്ത് ഇന്ത്യ കൈക്കൊണ്ട ജനാധിപത്യത്തിലൂന്നിയ നിലപാടുകളെ സംശയദൃഷ്ടിയിലൂടെക്കണ്ട ചൈന ഇന്ത്യക്കെതിരെയുള്ള വിധ്വംസകപ്രവർത്തനങ്ങൾ 'ഇന്റോ-തിബറ്റൻ' അതിർത്തിയിൽ തുടങ്ങിവെച്ചു. 'പഞ്ചശീലതത്വത്തിലൂന്നിയ' ഇന്ത്യാ-ചൈന ബന്ധം പിന്നീട് അതിർത്തിതർക്കത്തിൽ ആടിയുലഞ്ഞു. സമാധാനപരമായി ചർച്ചചെയ്തുവന്നിരുന്ന ഈ തർക്കം കാശ്മീരിലെ 'അക്സായ്ചിൻ മേഖലയിലേയും' ഇന്നത്തെ 'അരുണാചൽ പ്രദേശിലേയും' ഭൂമിക്കായി ചൈന തങ്ങളുടെ സായുധസേനയെ ഉപയോഗിക്കുമെന്ന ഘട്ടത്തിലെത്തിയപ്പോൾ ഇന്ത്യ പ്രതികരിച്ചു. സ്വാതന്ത്ര്യാനന്തരം പാക്കിസ്ഥാനിൽ നിന്നുണ്ടായ കടന്നാക്രമണവും ബ്രിട്ടീഷ് കൊളോണിയൽ ഭരണം നൽകിയ സാമ്പത്തിക അസ്ഥിരതയും നാനാ ജാതിമതവർണ്ണഭാഷാവിഭാഗങ്ങളെ ഒത്തൊരുമിപ്പിച്ചൊരുരാജ്യമാക്കാനുള്ള  ശ്രമങ്ങളും കാരണം 'ഇന്ത്യ' പലതരം വെല്ലുവിളികൾ നേരിട്ടിരുന്ന സമയമായിരുന്നു അത്. ഇന്ത്യയുടെ 90% സേനാവിന്യാസവും പാക്കിസ്ഥാനെ പ്രതിരോധിക്കാനായി പടിഞ്ഞാറൻ അതിർത്തിയിലായിരുന്ന സമയമായിരുന്നു അത്. ചൈനയിൽ നിന്നും ഒരു ആക്രമണമുണ്ടാകില്ല എന്നുകരുതി നെഹ്രു ഇന്ത്യൻ ആർമിയെ 'ഫോർവേർഡ് പോളിസിയുടെ' ഭാഗമായി തർക്കപ്രദേശങ്ങളിൽ വിന്യസിച്ചു. തിബറ്റിലെ ചൈനീസ്കൈയ്യേറ്റത്തെ വിമർശിച്ച ഇന്ത്യൻ നടപടിക്ക് പ്രതികാരം വീട്ടാനിരുന്ന ചൈനക്ക് ഇതൊരു ആയുധമായി. ഇന്ത്യ 'ചൈനീസ് ടിബറ്റിലേക്ക്' അതിക്രമിച്ചുകടന്നൂ എന്ന ഒറ്റന്യായീകരണം പറഞ്ഞ് ചൈന ഇന്ത്യയെ ആക്രമിച്ചു. 'ക്യൂബൻ മിസൈൽ പ്രശ്നത്തിൽ' അമേരിക്കയും സോവിയറ്റ്യൂണിയനും തമ്മിൽ ഒരുതുറന്ന പോരാട്ടത്തിന്റെ വക്കിലെത്തിയ സമയമായിരുന്നു അത്.അതിനാൽ അന്തർദേശീയതലത്തിൽ ഈ ഏകപക്ഷീയമായ യുദ്ധത്തെ ആരും മുഖവിലക്കെടുത്തില്ല.

80,000-ത്തോളം ചൈനീസ് പട്ടാളം 12,000 -ത്തോളം ഇന്ത്യൻ സൈന്യത്തെ ഏകദേശം 3,300 കിലോമീറ്റർ അതിർത്തിയിലുടനീളം കടന്നാക്രമിച്ചു.1962 ഒക്റ്റോബർ 20 ന് ആരംഭിച്ച ഈ യുദ്ധം ഒരുമാസവും ഒരുദിവസവും കഴിഞ്ഞ് നവംബർ 21 ന് അവസ്സാനിച്ചു. ഇന്ത്യയുടെ ഒരുപട്ടാളക്കാരന് എട്ട് ചൈനീസ്പട്ടാളക്കാർ എന്ന കണക്കിൽ യുദ്ധം ചെയ്ത ഇന്ത്യൻസൈന്യത്തിന് പിടിച്ചുനിൽക്കാനാവാതെ വന്നു. ഈ ഘട്ടത്തിൽ ഇന്ത്യൻ ആർമിജവാന്മാരുടെ കൈവശം ആവശ്യത്തിന് വെടിയുണ്ടകൾ പോലുമില്ലായിരുന്നു എന്നും പിൽക്കാലത്ത് പഠനങ്ങൾ തെളിയിച്ചു.ഉയരങ്ങളിലെ ഡിഫൻസീവ് പൊസിഷനുകളിലിരുന്ന ചൈനീസ് പട്ടാളക്കാർക്ക് എണ്ണത്തോടോപ്പം ഭൂപ്രകൃതിയും അനുഗ്രഹമായി മാറി.ഇന്ത്യ യുദ്ധത്തിൽ പരാജയപ്പെട്ടു. 'ഇന്ത്യയെ പാഠം പഠിപ്പിക്കുക' എന്ന ലക്ഷ്യത്തോടെ 'ചൈനഭായി' അന്ന് തുടങ്ങിയ നിഴൽ യുദ്ധം ഇന്നും തുടരുന്നു.
1950 മുതൽ 1960 വരെയുള്ള കാലഘട്ടത്തിലാണ് 'ചൈന' ഇന്ത്യക്കെതിരെ തിരിഞ്ഞത്.തിബറ്റിലെ അധിനിവേശദേശത്തിലേക്ക് നൂറുകണക്കിന് ചാരന്മാരെ നിയോഗിച്ച ചൈന ഇന്തോതിബറ്റൻ അതിർത്തിയിലും രഹസ്യാന്വേഷണപ്രവർത്തനങ്ങൾ ആരംഭിച്ചു. 1962-നുശേഷം 'നോർത്ത് ഈസ്റ്റ്' സംസ്ഥാനങ്ങളിലാകെമാനം ഉയർന്നുവന്ന നല്ലൊരുശതമാനം തീവ്രവാദ സംഘടനകൾക്കും പിന്നിൽ ചൈനയുടെ കറുത്തകരങ്ങളായിരുന്നു.

1970-കളുടെ തുടക്കത്തോടെ രക്തരൂക്ഷിതമായ ആക്രമണങ്ങൾ ഈ 'ചൈനനിയന്ത്രിത തീവ്രവാദസേനകൾ' നടത്തി. ബോംബ്സ്ഫോടനങ്ങളും കൂട്ടക്കൊലകളും പതിവായി. തുടർന്നു നടത്തിയ രഹസ്യാന്വേഷണ വിവരശേഖരണത്തിൽ നിന്നാണ് ഇന്ത്യക്ക് ഈ തീവ്രവാദികളുടെ തലതൊട്ടപ്പൻ 'ചൈനയാണെന്ന' ഞെട്ടിക്കുന്നവിവരം മനസ്സിലായത്. അന്ന് കിഴക്കൻ പാക്കിസ്ഥാനായിരുന്ന ബംഗ്ലാദേശും ചൈനയിലെ 'യുന്നാൻ പ്രവിശ്യയും' ഇന്ത്യാവിരുദ്ധതീവ്രവാദികളുടെ താവളവും പരിശീലനകേന്ദ്രവുമായി മാറി. നോർത്ത് ഈസ്റ്റിലെ 'ഉൾഫ' അടക്കമുള്ള തീവ്രവാദികൾ ഇന്ത്യയിൽ ആക്രമണം നടത്തി 'മ്യാൻമാർ' വഴി ചൈനയിലെ 'യുന്നാനിൽ' അഭയം പ്രാപിച്ചു. ഇന്ത്യയിലെ ഈ കൂട്ടക്കൊലകൾ ഏകോപിപ്പിച്ച് നടപ്പാക്കിയത് ചൈനയുടെ രഹസ്യാന്വേഷണസംഘടനയായ 'എം.എസ്സ്.എസ്സ്' (മിനിസ്ട്രി ഓഫ് സ്റ്റേറ്റ്സ്) ആയിരുന്നു. ചൈനക്ക് അന്ന് സർവ്വപിന്തുണയും കൊടുത്തതാവട്ടെ അമേരിക്കയുടെ രഹസ്യാന്വേഷണസംഘടനയായ സി.ഐ.എയും(സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി). സി.ഐ.എ പാക്കിസ്ഥാനോട് ചേർന്ന് ഖാലിസ്ഥാൻ തീവ്രവാദികളേയും പിന്തുണച്ചിരുന്നു. ചൈനക്ക് ഇന്ത്യയുടെ വളർച്ചയായിരുന്നു ഈ നിഴൽയുദ്ധത്തിന് പ്രചോദനം നൽകിയത് എങ്കിൽ അമേരിക്കക്ക് ഇന്തിരാഗാന്ധിയുടെ കീഴിലുള്ള ഇന്ത്യയോടുള്ള വെറുപ്പും സോവിയറ്റ്യൂണിയനോടുള്ള അടുപ്പവുമായിരുന്നു പ്രശ്നം. അന്ന് ചൈന-അമേരിക്ക-പാക്കിസ്ഥാൻ ത്രയങ്ങൾ തുടങ്ങിവെച്ച തീവ്രവിദ/വിധ്വംസക സേനകൾ ഇന്ത്യയുടെ വളർച്ചയെ പിന്നോട്ടടിച്ചു. ഭീമമായ തുക പ്രതിരോധാവശ്യങ്ങൾക്ക് നീക്കിവെക്കേണ്ടതായിവന്നു. ചൈന യുന്നാൻ പ്രവിശ്യയിൽ നാഗാതീവ്രവാദികൾക്കായി പരിശീലനകേന്ദ്രങ്ങൾ ആരംഭിച്ചു. തുടർന്ന് ഉൾഫ,എൻ.എസ്സ്.സി.എൻ എന്നീ തീവ്രവാദഗ്രൂപ്പോകളും ചൈനയുടെ പണത്തിൽ ക്രൂരതകൾ തുടർന്നു.

ചൈന 1960-കളിൽ നാഗാ-മിസ്സോം തീവ്രവാദികളെ ശക്തമായ ആക്രമണങ്ങൾ നടത്താൻ കെൽപ്പുള്ളവരായി. മ്യാൻമാറിലെ നിബിഡവനങ്ങളിൽ ചൈനയും പാക്കിസ്ഥാനും ഇവർക്ക് സർവ്വപിന്തുണയും പരിശീലനവും നൽകി.ഇന്ത്യയുടെ ആഭ്യന്തരസുരക്ഷക്ക് വെല്ലുവിളിയായി ഇവരെ വളർത്തി പരിശീലിപ്പിക്കുക എന്നതായിരുന്നു ചൈനയുടെ രഹസ്യാന്വേഷണസംഘടനയായ എം.എസ്സ്.എസ്സിന്റെ ഇന്റ്യയിലെ ജോലി. 2009-ൽ 16 പ്ലാറ്റൂൺ തീവ്രവാദികൾക്ക് ചൈനയിലെത്തന്നെ യുന്നാനിൽ ഇവർ പരിശീലനം നൽകി. നേപ്പാളിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റ് സർക്കാരും ക്രമേണ ചൈനയുടെ നയങ്ങൾ സ്വീകരിച്ചു ഇന്ത്യയെ തള്ളിപ്പറഞ്ഞു. നേപ്പാൾ അതിർത്തിയിൽ നൂറുകണക്കിന് ഇന്ത്യാവിരുദ്ധകേന്ദ്രങ്ങൾ ചൈന ആരംഭിച്ചു. പാക്കിസ്ഥാനിൽ അച്ചടിച്ച കള്ളനോട്ടുകൾ ഇന്ത്യയിലേക്ക് കടത്തുന്നത് ഈ നേപ്പാൾ മേഖലകളൈലൂടെയായിരുന്നു. കാശ്മീരിലേക്ക് അടക്കമുള്ള തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്തിവിടാൻ ചൈന-പാക്ക് അവിശുദ്ധക്കൂട്ടുകെട്ട് നേപ്പാൾ അതിർത്തികളുപയോഗിച്ചു. ചൈനീസ് നിർമ്മിതമായ തോക്കുകളും ഗ്രനേഡുകളും ഈ പൊള്ളയായ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് ചൈന കയറ്റുമതി ചെയ്തു. ഇന്ത്യയിലെ മാവോയിസ്റ്റുകൾക്കും നോർത്ത് ഈസ്റ്റ് തീവ്രവാദികൾക്കും ഈ ആയുധങ്ങൾ യഥേഷ്ടം വിതരണം ചെയ്യപ്പെട്ടു.

 2017-ൽ ഇന്റോ ബംഗ്ലാദേശ് അതിർത്തിയിൽ ബംഗ്ലാദേശിപ്പട്ടാളം നടത്തിയ തിരച്ചിലിൽ ഇന്ത്യയുടെ ആഭ്യന്തരസുരക്ഷയെ ഇല്ലാതാക്കാനുള്ള ചൈനീസ് നിർമ്മിതമായ 200-ലധികം വിമാനവേധമിസൈലുകളും ആർ.ഡി.എക്സും ജലാറ്റിൻസ്റ്റിക്കുകളും മെഷീൻഗണ്ണുകളും ആയിരക്കണക്കിന് വയർലെസ്സ് ഫോണുകളും കണ്ടെത്തി. ഇവ തീവ്രവാദസംഘടനയായ ഉൾഫയുടെ കൈകളിലെത്തേണ്ടവയായിരുന്നു. ഈ അന്വേഷണം ചെന്നെത്തിയത്  ചൈനീസ് എം.എസ്സ്.എസ്സിലാണ്. പിടികൂടപ്പെട്ട ആയുധവ്യാപാരികളുടെ മൊഴിയിലൂടെ വെളിവായത് 150-വിമാനവേധമിസൈലുക
 ഉൾഫയുടെ കൈവശമുണ്ടെന്നും 200- വിമാനവേധമിസൈലുകൾ മാവോയിസ്റ്റോകളുടെ കൈവശവുമുണ്ടെന്നാണ്. എന്തിന് ഒരു പ്രാദേശികതീവ്രവാദ സേനക്ക്   വിമാനവേധമിസൈലുകൾ എന്ന ചോദ്യമാണ് പ്രധാനമായും ഉയർന്നത്. അരുണാചൽ അടക്കമുള്ള ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളിൽ തീവ്രവാദത്തിലൂടെ അസന്തുലിതമാക്കുകയും അതിലൂടെ വിഘടനവാദം വളർത്തുക എന്ന തന്ത്രവുമാണ് ചൈന പ്രയോഗിക്കുന്നത്. ഏറ്റവുമൊടുവിൽ ഇന്ത്യൻ ആർമിയുമായി തർക്കമുണ്ടായത് 'ഡോക്ലാം' എന്ന ഭൂട്ടാൻ പ്രദേശത്തായിരുന്നു. സ്വന്തമായി നാമമാത്രമായ സൈനികരുള്ള ഭൂട്ടാൻ സുരക്ഷക്കായി എന്നും ഇന്ത്യയെ ആശ്രയിക്കുന്നരാജ്യമാണ്. വെസ്റ്റ് ബംഗാളിൽ നിന്ന് കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള 'ചിക്കൻ നെക്ക്' പോലത്തെ ചെറിയ ഇടനാഴിയോട് ചേർന്ന ഭൂട്ടാൻ പ്രദേശമാണ് 'ഡോക്ലാം'.പക്ഷേ ചൈന ഈ സ്ഥലംകൈയ്യേറി റോഡ് പണിയാൻ ശ്രമിക്കുകയും അത് ഇന്ത്യൻ പട്ടാളം ഭൂട്ടാനുമേയി സൈനിക ഉടമ്പടിയുടെ ബലത്തിൽ തടയുകയും ചെയ്തു. 'ഡോക്ലാം' ഇന്ത്യക്ക് അത്രക്ക് പ്രധാനപ്പെട്ടതാണ്. കാരണം 'ഡോക്ലാം'ലൂടെ റോഡ് വന്നാൽ അത് ചൈനക്ക് ഇന്ത്യയുടെ 'ചിക്കൻ നെക്ക്' ആക്രമിക്കാനും കിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് സഹായങ്ങളെത്താതെ ഒറ്റപ്പെടുത്താനുമാകും.അതിനാൽ ഇന്ത്യ ശക്തമായി നിലകൊള്ളുകയും 'ഡോക്ലാമിൽ' നിന്ന് റോഡ്നിർമ്മാണം നിർത്തി ചൈന പിന്മാറുകയും ചെയ്തു.

1966-മുതൽ ചൈനയീസ് കമ്മ്യൂണിസ്റ്റ് നേതാവായ മാവോയുടെ നിർദ്ദേശപ്രകാരം 'മാവോസ് മെൻ' എന്നപേരിൽ 150-ഓളം ഗറില്ലകളെ ചൈന യുവാനിൽ പരിശീലിപ്പിച്ചു. ഇന്ത്യയിൽ സായുധവിപ്ലവത്തിലൂടെ അധികാരം പിടിക്കുകയായിരുന്നു ഈ സേനയുടെ ലക്ഷ്യം. അന്നത്തെ അതേ തീവ്രവാദികളാണ് 1966-ൽ വെസ്റ്റ് ബംഗാളിൽ 'മാവോയിസം' എന്ന ആശയവുമായി 'ഇന്ത്യക്ക്' എതിരെ സായുധപോരാട്ടം ആരംഭിച്ചത്. 2017-വരെയുള്ള കണക്ക് പ്രകാരം 13,000-ത്തിൽ പരം ഇന്ത്യൻ പൗരന്മാരെ മാവോയിസ്റ്റുകൾ കൊന്നുതള്ളി. ഒരിക്കൽ കേരളത്തിലേക്കാളും വലിയ 'ദണ്ഡകാരണ്യ' മേഖലയിൽ അവർ എതിരാളികളില്ലാതെ വാണിരുന്നു.പക്ഷേ കഴിഞ്ഞ ഒരുപതിറ്റാണ്ടായി ഇവരുടെ ശക്തികുറഞ്ഞ് ഇല്ലാതാകേണ്ടതായിരുന്നു,പക്ഷേ 2016-ൽ ചൈനീസ് രഹസ്യാന്വേഷണ സേനയുടെ നേതൃത്വത്തിൽ ഇന്ത്യയെ ഛിന്നഭിന്നമാക്കാനായി ഈ വിധ്വംസക/തീവ്രവാദസേനകളെയെല്ലാം ഒരുമിപ്പിച്ച് 'പീപ്പിൾസ് വാർ ഗ്രൂപ്പ്' എന്ന ഒറ്റ മാവോയിസ്റ്റ് സേനയുണ്ടാക്കി. പക്ഷേ ഇന്ത്യൻ കരസരനയുടെ ശക്തമായ ഇടപെടലും സ്പെഷ്യൽ സേനയായ കോബ്രയുടെ ആക്രമണോത്സുകതയും മാവോയിസ്റ്റുകളുടെ നട്ടെല്ലൊടിച്ചു. അങ്ങിനെയാണ് ആന്ധ്രയിലേയും ജാർഖണ്ടിലേയും വനമേഖലയുപേക്ഷിച്ച് മാവോയിസ്റ്റോകൾ കേരളം,തമിഴ്നാട് മേഖലകളിലേക്ക് പ്രവർത്തനം മാറ്റിത്തുടങ്ങിയത്. രാജ്യത്തിന്റെ രാഷ്ട്രീയപരാജയങ്ങൾ മറയാക്കി ഇന്ത്യാക്കാരെത്തന്നെ രാജ്യത്തിമെതിരെ പോരാടിപ്പിച്ച മാവോയിസ്റ്റുകൾ പക്ഷേ ചൈനയുടെ പാവകളായി ഇന്ത്യയുടെ വികസനപ്രവർത്തനങ്ങൾക്ക് തടസ്സമായി നിന്നു. റോഡുകളും വിദ്യാലയങ്ങളും വാർത്താവിനിമയകേന്ദ്രങ്ങളും തകർത്ത മാവോയിസ്റ്റുകൾ ഇന്ത്യ ഒരിക്കലും വികസിക്കരുതെന്ന ചൈനീസ് അജണ്ട അറിഞ്ഞോ അറിയാതെയോ പ്രാബല്യത്തിൽ വരുത്തി.
പക്ഷേ ഇന്ത്യൻ ആർമിയുടേയും ഇന്ത്യയുടെ രഹസ്യാന്വേഷണസംഘടനയായ റോയുടേയും (RAW,റിസർച്ച് & അനാലിസിസ് വിങ്ങ്) അവസരോചിതമായ ഇടപെടൽമൂലം 90% തീവ്രവാദപ്രദേശങ്ങളും സമാധാനത്തിലേക്ക് തിരിച്ചുവന്നു.

'ഓപ്പറേഷൻ ബ്ലൂസ്റ്റാറിലൂടെ' സിഖ് തീവ്രവാദവും 'ഓപ്പറേഷൻ പവൻ' അടക്കമുള്ള നീക്കങ്ങളിലൂടെ തമിഴ്തീവ്രവാദവും ഒരുപരിധിവരെ നോർത്ത് ഈസ്റ്റ് തീവ്രവാദവും ഇന്ത്യൻ പ്രതിരോധസേനയുടെ കഴിവിലും രാഷ്ട്രീയ ഇഛാശക്തിയിലും ഇന്ത്യ പരാജയപ്പെടുത്തി. പക്ഷേ ഇന്നും ജമ്മുകാശ്മീരിലെ വളരെ ചെറിയൊരു മേഖലയിൽമാത്രം കീറാമുട്ടിയായി തീവ്രവാദം അവശ്ശേഷിക്കുന്നു.ചൈനപോലെ  ശക്തമായ സാമ്പത്തികപിന്തുണയില്ലാതെ ഒരു തീവ്രവാദസേനക്കും ഇന്ത്യയുടെ പോലെയൊരു രാജ്യത്തോട് പിടിച്ചുനിൽക്കാൻ ആവില്ല.  കാശ്മീർ തീവ്രവാദികളുടെകാര്യത്തിലും ചൈനയുടെ കറുത്തകൈകൾ പാക്കിസ്ഥാനോട് ചേർന്ന് പ്രവർത്തിക്കുന്നു. പാക്ക് അധീനകാശ്മീരിൽ 'ചൈന-പാക്കിസ്ഥാൻ എക്കണോമിക് കൊറിഡോർ' എന്ന പേരിൽ അതിർത്തി പ്രദേശങ്ങളിലെ റോഡുകളും മറ്റ് വികസനപ്രവർത്തനങ്ങളും നടത്തുന്നത് ചൈനയുടെ 'പീപ്പിൾസ് ലിബറേഷൻ ആർമിയാണ്'(പി.എൽ.എ). പാക്ക് അധീനകാശ്മീരിലെ കൊടുംതീവ്രവാദികൾക്ക് ആവശ്യമായ ട്രെയ്നിംഗ് പാക്ക് 'ഐ.എസ്സ്.ഐയ്യും ചൈനീസ് എം.എസ്സ്.എസ്സും' ചേർന്ന് നൽകിവരുന്നു. ഇന്ത്യയിൽ ഏറ്റവുമധികം ബോംബാക്രമണങ്ങളും തീവ്രവാദ ആക്രമണങ്ങൾനടത്തി പോലീസ്/പട്ടാള/ജന ജീവിതം ദുഷ്ക്കരമാക്കിയ ജയ്ഷെ മുഹമ്മദ് തലവനായ 'മഹ്സൂദ് അസറിനേയും' ലഷ്ക്കർ ഇ തോയ്ബ തലവനായ 'ഹാഫീസ് സയ്യദിനേയും' പാലൂട്ടിവളർത്തുന്നത് ചൈനയാണ്.

2006 മുതൽ ഇന്ത്യ ഈ രണ്ട് കൊടുംതീവ്രവാദികളേയും ആഗോളതീവ്രവാദികളേയി പ്രഖ്യേപിക്കുവാൻ യുയൈറ്റഡ് നേഷൻസിൽ സമ്മർദ്ദംചെലുത്തുന്നു. 2008 നവംബർ 26 ന് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ആക്രമിച്ച ലഷ്ക്കർ തീവ്രവാദികൾ 166 ഇന്ത്യാക്കാരുടേയും വിനോദസഞ്ചാരികളുടേയും ജീവനെടുക്കുകയും 600-ലേറെപ്പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.ഈ ആക്രമണം ആസൂത്രണം ചെയ്ത 'ഹാഫീസ് സൈയ്യദിനെ' ആഗോളതീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള ഇന്ത്യൻ നീക്കം പലതവണ പാക്കിസ്ഥാനുവേണ്ടി യുണൈറ്റഡ് നേഷൻസിൽ തടഞ്ഞത് ചൈനയാണ്. ഇതുകൂടാതെ ഇന്ത്യയുടെ ഊർജ്ജാവശ്യങ്ങൾക്ക് ശക്തിപകരാനായി ഡോ.മൻമോഹൻ സിങ്ങ് ഗവൺമെന്റ് അമേരിക്കയുമായി ചേർന്ന് 'ഇന്ത്യാ-അമേരിക്ക' ആണവക്കരാർ പ്രാബല്ല്യത്തിൽ വരുത്തുന്നതിനെ ശക്തിയുക്തം എതിർത്തതും 'ചൈനയാണ്'. ഈ കരാർ പ്രാബല്യത്തിൽ വരുകയും ഇന്ത്യക്കായി സമാധാനപരമായ ഊർജ്ജാവശ്യങ്ങൾക്ക് ന്യൂക്ലിയർ ഫ്യുവൽ കിട്ടിയപ്പോഴും ചൈനയാണ് കൂടുതൽ അസഹിഷ്ണുത പുറത്ത് കാട്ടിയത്. ഇന്ത്യ ഈ ന്യൂക്ലിയർ ഫ്യുവൽ ലോകരാജ്യങ്ങളിൽ നിന്ന് ഇറക്കുമതിചെയ്യുന്നതിനായി ന്യൂക്ലിയർ സപ്ലൈയേഴ്സ് ഗ്രൂപ്പിൽ അംഗമാകാൻ ശ്രമിച്ചപ്പോഴും എതിർപ്പുമായി ആദ്യംരംഗത്ത് വന്നത് ചൈനയാണ്. പിന്നീട് 'റഷ്യ,അമേരിക്ക' പിന്തുണയോടെ ഇന്ത്യ ന്യൂക്ലിയർ സപ്ലൈയേഴ്സ് ഗ്രൂപ്പിൽ അംഗമാവുകയും ചെയ്തു.

സൈബർ സുരക്ഷയാണ് ചൈനയിൽനിന്നും ഇന്ത്യ നേരിടുന്ന മറ്റൊരുവെല്ലുവിളി. ലോകത്തിലേറ്റവും വലിയ 'സൈബർ സേനയുള്ള' രാജ്യമാണ് ചൈന. ചൈനയുടെ രണ്ട് ലക്ഷത്തിലധികം വരുന്ന ഈ സൈനികരുടെ ആക്രണം ഇന്ത്യ സദാനേരിട്ടു കൊണ്ടിരിക്കുകയാണ്. 2011-ൽ ട്രോജൻ ഹോഴ്സ് വൈറസുകളെ ഏം.എസ്സ് വേഡിലൂടെ ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാമുകൾ സൂക്ഷിച്ചിരിക്കുന്ന 'കമാന്റ് & സർവ്വീസ്' സെന്ററിലേക്ക് കടത്തിവിട്ട ചൈനീസ് സൈബർസേനയെ കയ്യോടെ പിടികൂടി. ഇതിന് മുമ്പ് 2009-ൽ അമേരിക്കൻ ടൊറൊണ്ടോ യൂണിവേഴ്സിറ്റിയുടെ 'വാർഫെയർ മോണിട്ടർ സിറ്റീസൻ' എന്ന ഗവേഷണവിഭാഗം പുറത്തുവിട്ട രേഖകളിൽ ചൈനീസ് സൈബർസേനയുടെ ഇന്ത്യൻ ആക്രമണങ്ങൾ അക്കമിട്ട് പറഞ്ഞിരുന്നു. ഇന്ത്യയുടെ അതീവരഹസ്യരേഖകളുള്ള 'നാഷണൽ ഇൻഫർമേഷൻ സെന്റർ,വിധേശകാര്യമന്ത്രാലയം,ഇന്ത്യയിലെ ഏഴ് ഏംബസ്സികൾ,ഭാഭ അറ്റോമിക്ക് റിസർച്ച് സെന്റർ' എന്നിവയുടെ കമ്പ്യൂട്ടറുകളിലും ചൈനീസ് ആക്രമണമുണ്ടായി. 'ഇന്ത്യൻ കര/നാവിക/വ്യോമസേനാതാവളങ്ങളുടെ ഇൻഫർമേഷൻ സെന്ററുകൾ' ഇന്ന് ചൈനീസ് ഹാക്കിംഗ് ഭീഷണി നേരിടുന്നു. സൈബർരംഗത്തെ ഈ ആക്രമണങ്ങളിലൂടെയല്ലാതെ 'ചാരസുന്ദരിമാരുടെ ഹണിട്രാപ്പിലൂടെയും' ഇന്ത്യയുടെ പ്രതിരോധ/നയതന്ത്ര രഹസ്യങ്ങൾ ചൈനചോർത്തുന്നുണ്ട്. 2015-ൽ  മലയാളിയായ ഒരു ആർമി ഓഫീസർ ഇത്തരം ചാരസുന്ദരിയുടെ വലയിൽ വീഴുകയും വായൂസേനയുടെ രഹസ്യങ്ങൾ പാക്ക്/ചൈനീസ് സേനക്ക് കൈമാറുകയും ചെയ്തു.

ഇന്ത്യയുടെ മൂന്നുഭാഗവും സമുദ്രത്താൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ തീരസുരക്ഷക്ക് വെല്ലുവിളികളേറെയാണ്. ചൈന 'സ്ട്രിംഗ് ഓഫ് പേൾസ്' എന്ന തുറമുഖങ്ങളുടെ നെറ്റുവർക്ക് ഉണ്ടാക്കിയും നാവികമേഖലയിൽ ഇന്ത്യക്ക് വെല്ലുവിളികളുയർത്തുന്നു. ബംഗ്ലാദേശിലും ശ്രീലങ്കയിലും പാക്കിസ്ഥാനിലുമടക്കം തുറമുഖങ്ങൾ നിർമ്മിച്ച ചൈന അവരുടെ അത്യാധുനിക പടക്കപ്പലുകളും മുങ്ങിക്കപ്പലുകളും ഇന്ത്യക്ക് ചുറ്റും വിന്യസിക്കുകയും ചെയ്തു. അവസ്സാനമായി പാക്കിസ്ഥാനിലെ 'ഗ്വാദർ' തുറമുഖം വികസിപ്പിച്ച 'ചൈന' അത്യാധുനിക പടക്കപ്പലുകളും മുങ്ങിക്കപ്പലുകളും ഈ മേഖലയിൽ വിന്യസിച്ചു. ലോകത്തെ എണ്ണക്കയറ്റുമതിയുടെ നല്ലൊരു ശതമാനവും ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 75%-ൽക്കൂടുതലും നടക്കുന്നത് ഈ സമുദ്ര ഇടനാഴിയിലൂടെയാണ്. നാളെ ഇന്ത്യയും പാക്കിസ്ഥാനുമായോ ഇന്ത്യയും ചൈനയുമായോ യുദ്ധമുണ്ടായാൽ ചൈനക്ക് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി തടയാനാവും. ഇതുകൂടാതെ 2011-ൽ ചൈനയുടെ റിസർച്ച് കപ്പലുകളെ പലതവണ സംശയാസ്പദമായി 'ആന്തമാൻ നിക്കോബാർ' തീരത്ത് നിന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ നാവികസേനയുടെ വിന്യാസങ്ങളും രഹസ്യറഡാർകേന്ദ്രങ്ങളും ചൈന രഹസ്യമായി വീക്ഷിച്ചുകൊണ്ടേയിരിക്കുന്നു. യുക്തിയുണ്ടെങ്കിൽ ഈ മേഖലയിലും ഇന്ത്യയെ "വളഞ്ഞിട്ട്" ആക്രമിക്കുന്നത് ആരാണെന്ന് വ്യക്തമാകും. ഈ ചൈനീസ് അതിക്രമങ്ങൾക്ക് എതിരായാണ് 'ഇന്ത്യയും ജപ്പാനും അമേരിക്കയും' 1992-ൽ തുടങ്ങുകയും 2002 മുതൽ എല്ലാവർഷവും തുടരുകയും ചെയ്ത 'മലബാർ' എക്സർസൈസ് എന്ന നാവികപരിശീലനം നടത്തുന്നത്. സിംഗപ്പൂർ,ഓസ്ട്രേലിയ എന്നീരാജ്യങ്ങളും ഈ നാവികപരിശീലനത്തിൽ അംഗങ്ങളാണ്.

'സൗത്ത് ചൈനക്കടലിലെ' ധാതു/എണ്ണ മേഖലകൾ തങ്ങളുടേതാണെന്ന വാദമാണ് ചൈനക്കെതിരെയുള്ള കിഴക്കൻ ഏഷ്യയിലെ പ്രതിരോധക്കൂട്ടായ്മകൾക്ക് കാരണം.മലേഷ്യ,ഇന്തോനേഷ്യ,ഫിലിപ്പൈൻസ്,ജപ്പാൻ എന്നുതുടങ്ങുന്ന ഉത്തരകൊറിയ ഒഴികെയുള്ള സർവ്വരാജ്യങ്ങളോടും കൊമ്പ്കോർക്കുന്ന ചൈന  ലോകരാജ്യങ്ങളുടെ മുന്നിൽ ഒരുവെല്ലുവിളിയായി ഉയർന്നുകഴിഞ്ഞു. 'വിയറ്റ്നാമിന്റെ' കടലിൽ ഇന്റ്യയുടെ 'ഒ.എൻ.ജി.സി' നടത്തുന്ന എണ്ണ പര്യവേഷണം തടയാനും പലതവണ ചൈനശ്രമിച്ചതാണ്. ലോകത്തെ എല്ലാരാജ്യങ്ങളുടെ കപ്പലുകൾക്കും കടന്നുപോകാനവകാശമുള്ള 'രാജ്യാന്തര കപ്പൽ പാതകളിൽ' പോലും ഇന്ന് ചൈന തടസ്സങ്ങൾ സൃഷ്ടിക്കുന്നു. സൗത്ത് ചൈനക്കടലിലെ 'രാജ്യാന്തര കപ്പൽ പാതകളിലൂടെ' കടന്നുപോയപ്പോൾ ഇന്ത്യയുടെ യുദ്ധക്കപ്പലുകൾക്കെതിരെ  എതിർപ്പുകളുമായി ചൈനീസ് യുദ്ധക്കപ്പലുകൾ എത്തി. ഈ വെല്ലുവിളികളെക്കൂടാതെ നമ്മുടെ ബന്ധശത്രുവായ 'പാക്കിസ്ഥാന്' യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളുമടക്കമുള്ള സർവ്വ ആയുധങ്ങളും മിസൈലുകളും ആണവായുധങ്ങളും നൽകി ചൈന ഇന്ത്യക്കെതിരെ ഒരു യുദ്ധത്തിന് തയ്യാറെടുപ്പിക്കുകയാണ് ചൈന.

ഇന്ത്യയുമായുള്ള ചൈനയുടെ ടിബറ്റൻ അതിർത്തിമേഖലകളിലുള്ള റോഡുകളും മറ്റ് സൗകര്യങ്ങളും 'ചൈന' എന്നേ യുദ്ധസന്നദ്ധമാക്കിക്കഴിഞ്ഞു.ഇതുകൂടാതെ പ്രത്യേകമായി അവരുടെ സേനക്ക് പർവ്വതമേഖലകളിലെ ട്രെയ്നിങ്ങും കൊടുത്തുവരുന്നു. ചൈനയുടെ കരസേന ടിബറ്റൻ അതിർത്തിമേഖലകളിൽ അതിക്രമിച്ച് കടക്കുന്നതും ഇന്ത്യൻ ആർമിയുമായി ഉന്തും തള്ളുമുണ്ടാകുന്നത് അടുത്തിടെയായി സ്ഥിരം കാഴ്ചയായി. ഇതും ഒരുതരം മാനസികമായ യുദ്ധമാണ്.
രാജ്യാന്തരക്കൂട്ടായ്മകളിലും ചൈന ഇന്ത്യയെ 'വളഞ്ഞിട്ട്' ആക്രമിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.അത് മുമ്പ് പറഞ്ഞ ന്യൂക്ലിയർ സപ്ലൈയേഴ്സ് ഗ്രൂപ്പിലെ' ഇന്ത്യൻ പ്രവേശനമായാലും ശരി,കാശ്മീർ വിഷയമായാലും ശരി ഇന്ത്യാവിരുദ്ധനിലപാടുകളുമായി ചൈന എന്നും മുന്നിൽത്തന്നെയുണ്ട്. ഇന്ത്യയുടെ യു.എന്നിലെ സെക്യൂരിറ്റി കൗൺസിലിലെ സ്ഥിരാംഗത്വത്തെ 'അമേരിക്ക,റഷ്യ,ഫ്രാൻസ്,ബ്രിട്ടൺ' എന്നിവർ പിന്താങ്ങുമ്പോൾ ചൈനമാത്രം എതിർപ്പുമായി നിലകൊള്ളുന്നു. കാരണമായി 'കാശ്മീർവിഷയം' പറയുന്ന ചൈനതന്നെ കാശ്മീരിലെ തീവ്രവാദികൾക്ക് സർവ്വപിന്തുണയും നൽകുന്നു എന്നതാണ് ഇതിലെ 'വിരോധാഭാസം'. ഇന്ത്യയുടെ അയൽക്കാരായ സർവ്വരാജ്യങ്ങളേയും ഇന്ത്യക്കെതിരെ തിരിക്കുന്ന നയതന്ത്രമാണ് ചൈനപയറ്റുന്നത്. ഭൂട്ടാനൊഴികെ മറ്റെല്ലാരാഷ്ട്രങ്ങളും ചൈനയുടെ പണത്തിനും ശക്തിക്കും മുന്നിൽ മുട്ടുമടക്കുന്നവരാണ്.

 ചൈനയെപ്പോലെയൊരു അക്രമകാരിയായ അയൽരാജ്യത്തേയും അതിന്റെ സാമ്പത്തിക/പ്രതിരോധ മേഖലകളുടെ കടന്നുകയറ്റത്തെ തടയുന്നതിന് ഇന്ത്യക്ക് മികച്ച നയതന്ത്ര ബന്ധങ്ങൾ അനുവാര്യമാണ്.ശീതയുദ്ധകാലത്തെ ഇന്ത്യ-സോവിയറ്റ് ബന്ധവും ചൈനപാക്കിസ്ഥാൻ ബന്ധവും അമേരിക്ക-ചൈന ബന്ധവുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഇന്ത്യ പിന്തുടരുന്ന അമേരിക്കൻ ചേരിയിലോ സോവിയറ്റ്(റഷ്യൻ) ചേരിയിലോ ചേരാതെ സ്വതന്ത്രമായ ചേരിചേരാനിലപാടിൽ പിന്തുടർന്നു കൊണ്ടുതന്നെ ഈ ലക്ഷ്യം നേടാവുന്നതാണ്. അമേരിക്കയോട് വിധേയത്വമുള്ളരാജ്യമാകാതെ നയങ്ങളിലും സുരക്ഷാമേഖലയിലും സഹകരണമുള്ള ഒരു രാജ്യമായി മാറാൻ അമേരിക്കയുമായുള്ള അടുത്ത നയതന്ത്രബന്ധം സഹായിക്കും. റഷ്യയുമായുള്ള പ്രതിരോധക്കരാറുകൾ റഷ്യയേലും ഇന്ത്യയുടെ നിലപാടുകളെ പിന്താങ്ങുവാൻ നിർബന്ധിതരാക്കും. കാരണം സെക്യൂരിറ്റി കൗൺസിലിലെ സ്ഥിരിംഗത്വമടക്കമുള്ള കാര്യങ്ങളിൽ അമേരിക്കയുടേയും റഷ്യയുടേയും നിലപാടുകൾ അത്രക്ക് സുപ്രധാനമാണ്. നയതന്ത്ര ബന്ധങ്ങളോടൊപ്പം തന്നെ സുപ്രധാനരാജ്യങ്ങളുമായുള്ള പ്രതിരോധക്കരാറുകളും ഇന്ത്യക്ക് ഭാവിയിൽ ഗുണം ചെയ്യും. പ്രധാനമായും അമേരിക്ക,ജപ്പാൻ,ആസ്ട്രേലിയ,ന്യൂസിലാന്റ്,ഫിലിപ്പൈൻസ്,മലേഷ്യ,ലാവോസ്,വിയറ്റ്നാം,ബംഗ്ലാദേശ്,ശ്രീലങ്ക,നേപ്പാൾ എന്നിവയാണ് ഇന്ത്യൻ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടാൻ ഇന്ത്യ കൂടെ നിർത്തേണ്ടത്.ഈ രാജ്യങ്ങളുമായുള്ള ആയുധവ്യാപാരക്കരാർ ഇന്ത്യക്ക് വരുമാനത്തിനുപരി പൊതുശത്രുവിനെതിരായി പോരാടാനുള്ള അംഗബലവും നൽകുന്നു.

 ചൈനക്കെതിരെ ഇന്ത്യക്ക് സ്വതന്ത്രമായി പ്രതിരോധസേനകളെ സജ്ജമാക്കാവുന്നതാണ്. പുതിയ മൗണ്ടൻ ബ്രിഡേഡുകളുണ്ടാക്കുന്നതും സ്ട്രൈക്ക് കോർപ്പുകൾ ചൈനീസ് അതിർത്തിയിൽ വിന്യസിക്കുന്നതും ചൈനക്കെതിരെ ഇന്ത്യയുടെ ശക്തിപ്രകടനത്തിന്റെ ഭാഗമായാണ്.ഇതുകൂടാതെ ഇന്ത്യൻ പ്രതിരോധസേനകൾക്ക് ആവശ്യമായ മികച്ച ആയുധങ്ങൾ വാങ്ങിനല്കുന്നതിലൂടെ ഇന്ത്യ ഇപ്പോൾ ചൈനീസ് വെല്ലുവിളികൾ മറികടക്കുവാൻ സജ്ജരായിക്കൊണ്ടിരിക്കുകയാണ്. ഇസ്രായേലിന്റേയും റഷ്യയുടേയും ആയുധങ്ങൾ ചൈനയും വാങ്ങുന്നുണ്ട്. പക്ഷേ ഇസ്രായേലിന്റെ നൂതന മിസൈൽ/സെൻസർ/റഡാർ മേഖലയിലെ അറിവുകൾ അവർ ഇന്ത്യക്ക് മാത്രം പങ്കുവെക്കുന്നവയാണ്. ചൈനയുടെ ആയുധങ്ങളിൽ നല്ലൊരുശതമാനം റഷ്യൻ ആയുധങ്ങളുടെ കോപ്പിയടിയാണ്. 'റിവേഴ്സ് എഞ്ചിനീയറിങ്ങിലൂടെ' റഷ്യയുടെ കോപ്പിയടിച്ചുണ്ടാക്കിയ ഈ ആയുധങ്ങളുടെ ഗുണനിലവാരം ആർക്കുമറിയില്ല എന്നതും മറ്റൊരു സത്യം.. മെയ്ഡ് ഇൻ ചൈനയല്ലേ. പൊട്ടിയാൽ പൊട്ടി.. ഒരുവിധം ചൈനയുടെ കൈവശമുള്ള റഷ്യൻ ആയുധങ്ങളെല്ലാം ഇന്ത്യയുടെ ആയുധപ്പുരകളിലുമുണ്ട്. അതാണ് 1962-ൽ ഇന്ത്യയെ ചതിച്ചു തോൽപ്പിച്ച ചൈന "1967-ലെ ഇന്തോ-ചൈനയുദ്ധത്തിൽ" ഇന്ത്യൻ പട്ടാളത്തിന്റെ ധീരതക്കുമുന്നിൽ തോറ്റോടേണ്ടിവന്നത്.

സാമ്പത്തികമായി ഇന്ത്യയും ചൈനയും തമ്മിൽ വളരെ ആഴത്തിലുള്ള ബന്ധമാണുള്ളതെങ്കിലും ചൈനയുടെ 'നിഴൽയുദ്ധം' ഇന്ത്യക്ക് അന്നും ഇന്നും ഒരു വെല്ലുവിളിതന്നെ ആയിരുന്നു.  അതിശക്തരായ 'ചൈനയും' ആയുധശേഷിയുള്ള 'പാക്കിസ്ഥാനും' ഒരുമിക്കുമ്പോൾ നമ്മുടെ രാജ്യത്തിനും സ്വയംപ്രതിരോധിക്കേണ്ടിവരും,വെല്ലുവിളികളെ ധൈര്യമായി നേരിടേണ്ടിവരും. അതിനായി രാജ്യാന്തരതലത്തിൽ ബന്ധങ്ങളും പ്രതിരോധക്കരാറുകളും പരിശീലനങ്ങളും നടത്തേണ്ടതായി വരും. അത് ആക്രമിക്കാനല്ല,പ്രതിരോധിക്കാനാണ്. ചുറ്റുമുള്ള ഒട്ടുമിക്കരാജ്യങ്ങളുമായും അതിർത്തി തർക്കമുള്ള ചൈനയോടും തീവ്രവാദികളുടെ ഫാക്ടറിയായ പാക്കിസ്ഥാനോടും മര്യാദയുടെ ഭാഷ പറഞ്ഞാൽ ഫലം ഗുണത്തേക്കാളേറെ ദോഷമായിരിക്കും ചെയ്യുക.പ്രത്യേകിച്ച് പിഞ്ചുകുട്ടികളുടെ കളിപ്പാട്ടങ്ങളിൽ വരെ മാരകവിഷം കലർത്തി ഇന്ത്യയുടെ ഒരു വരും തലമുറയെവരെ അപകടത്തിലാക്കാൻ ശ്രമിച്ച ചൈനയോട്!!."ചൈനക്കും ഇന്ത്യക്കും വളരാനുള്ള സ്ഥലം ഏഷ്യയിലുണ്ടെന്ന്" ചൈനയുമായുള്ള എല്ലാഉഭയകക്ഷിചർച്ചകളിലും ഇന്ത്യ പ്രസ്താവിച്ചിട്ടുള്ളതാണ്. അത് മനസ്സിലാക്കാതെ ഇന്ത്യാവിരുദ്ധനിലപാടുകളുമായി മുന്നോട്ട് പോകുന്ന ചൈന ഇന്ത്യയുടെ മുഖ്യശത്രു തന്നെയാണ്..

Search This Blog