Friday, 22 January 2016

ചിപ്കോ പ്രസ്ഥാനം

ചിപ്കോ പ്രസ്ഥാനം
Praveen Padayambath  to ചരിത്രാന്വേഷികൾ

നാം ജീവിക്കാനാഗ്രഹിക്കുംബോൾ എന്തിനാണു ഒരു നദിയെ പർവ്വതത്തെ കൊന്നുകളയാൺ ശ്രമിക്കുന്നത്.
ഈ ചോദ്യം ചോദിച്ചത്,സുന്ദർലാൽ ബഹുഗുണയാണു,ചിപ്ക്കോപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയുയർത്തിയ ചോദ്യമിന്നും പ്രതിധ്വനിക്കുന്നുണ്ട് ഉത്തരാഖണ്ഡിന്റെ മണ്ണിൽ.ശ്രീനഗറിൽ നിന്ന് യമുനോത്രിയിലേക്കുള്ള യാത്രയ്ക്കിടയിൽ ഭാഗീരഥിതടത്തിലെ ദുരിതക്കാഴച്ചകൾ കണ്ടപ്പോൾ ശരിക്കും നടുക്കം ഉണ്ടായി.മണ്ണ് എടുക്കുന്ന ജെ,സി,ബി കൾ ധാരാളമായിട്ടുണ്ടായിരുന്നു.മണ്ണുകൾ അങ്ങോട്ടുമിങ്ങോട്ടും നീക്കം ചെയ്യുന്ന കാലൻ ജെ.സി.ബികൾ ഉയർന്ന എല്ലാമൺ തിട്ടകളും ഇടിച്ചുനിരപ്പാക്കിയിട്ടുണ്ട്.വാഹനത്തിൽ നിന്നു ഞാനും ജോഷിയും ഒന്നു രണ്ടു യാത്രികരും പുറത്തിറങ്ങി.താഴെ തകർന്നടിഞ്ഞ വീടുകളുടെ അസ്തികൂടങ്ങൾ.
ഇവിടെ വലിയൊരു ഗ്രാമമായിരുന്നു സാർ,നൂറുകണക്കിനു ജനങ്ങൾ ക്രഷിചെയ്തു ജീവിച്ച മണ്ണാണിത്.ജോഷി താഴ്വാരത്തേക്ക് ചൂണ്ടി വാക്കുകൾ തുടർന്നു.ജനം ആദ്യമൊന്നും അണക്കെട്ട് നിർമ്മാണത്തിനു സമ്മതിച്ചിരുന്നില്ല,പൈത്രകമായികിട്ടിയ ഭൂമിയിൽ നിന്ന് പോകാതെ അവർ ചെറുത്തു നിന്നു.ഒന്നും ഫലിച്ചില്ലെന്നു മാത്രം.കൂട്ടമായി അവർ പാലായനം ചെയ്തു.
ജോഷി സംസാരമൊന്നു നിർത്തി.നിമിഷങ്ങൾക്കു ശേഷം തുടർന്നു….ഇപ്പോഴും ധാരാളം ക്രെയിനുകൾ,കെട്ടിടങ്ങൾ പൊളിച്ചുകൊണ്ടിരിക്കയാണ്.പത്തുപതിനഞ്ചുവർഷം മുൻപ് ഇവിടെ ആയിരക്കണക്കിനേക്കർ ക്രഷി ഭൂമിയായിരുന്നുവെന്നു ജോഷി കൂട്ടിച്ചേർത്തു.ക്രഷി ഭൂമി മാത്രമല്ല വനപ്രദേശവും കൂടിയായിരുന്നു.ദേവദാരു,ചീട്,മരങ്ങളുടെ ഒരു കേന്ദ്രമായിരുന്നു.
കണ്ണിർച്ചാലുപോലെ മുന്നിലൂടെയൊഴുകുന്ന ഭാഗീരഥിയെ ഒരിക്കൽക്കൂടി നോക്കി.മലയായ മലയൊക്കെ ഇടിച്ചുനിരപ്പാക്കി,നെൽ വയലുകൾ ദു:ഖസ്മ്രതിയിലാക്കി ഇനി ഈ തടങ്ങളിലെവിടെയെങ്കിലും പുതിയ ജീവൻ കിളിർക്കുമോ ആവോ,എന്റെ മനസ്സിൽ ഒരു നെരിപ്പോടറിയാതെ വിങ്ങി.കുറേക്കൂടി മുന്നിലേക്കു പോയപ്പോഴാണ് റോഡരികിലുള്ള മതിലുകളിൽ പതിച്ച ഹിന്ദിയിലെഴുതിയ പോസ്റ്റുകൾ ശ്രദ്ധിച്ചത്.ഓ,ഇത് ചിപ്പ്ക്കോ പ്രസ്ഥാനത്തിന്റെ സമരഭൂമികളിലൊന്നാണല്ലോ.സുന്ദർലാൽ ബഹുഗുണയും മദൻ മോഹൻ മാളവ്യയും നേത്രുത്വം കൊടുത്ത പ്രസ്ഥാനങ്ങൾ മനസ്സിലേക്ക് ഇരംബിയെത്തി.ഗന്ധിയൻ സമര രൂപങ്ങളായിരുന്നല്ലോ ചിപ്പ്ക്കോ.ആദിവാസികളും പരിസ്ഥിതി വാദികളും നടത്തിയ പ്രതിഷേധമുന്നേറ്റങ്ങൾ ഇന്നും രാജ്യത്തുടനീളം നടക്കുന്നുണ്ട്.ബഹുഗുണ കുടുംബസമേതമായിരുന്നു സമരം നയിച്ചിരുന്നത്.അണക്കെട്ട് നിർമ്മിച്ചത് ജെ.പി ഇന്റസ്ട്രീസായിരുന്നു.ജോഷിയുടെ പരിസ്ഥിതി ക്ലാസുകളിൽ എല്ലാവരും ശ്രദ്ധകൊടുക്കുന്നുണ്ടെന്നു മനസിലാക്കിയ അദ്ദേഹഹം ആവേശത്തോടെ സംസാരിച്ചുകൊണ്ടിരുന്നു.അണക്കെട്ട് പൂർത്തിയാവുന്നതോടെ ഇവിടെ ജലവിതാനം നന്നായി ഉയരും.ലക്ഷക്കണക്കിനാളുകൾക്ക് ഭൂമിയില്ലാതാവും.ഒരു പാട് ഗ്രാമങ്ങൾ വെള്ളത്തിനടിയിലാവും.പക്ഷെ ഇതൊക്കെ ആർക്കു വേണ്ടിയാണ്.നഗരവാസികളുടെ വികസനത്തിനു വേണ്ടി,ആർത്തിക്കുവേണ്ടി. 2400 മെഗാവാട്ട് വൈദ്യതി ഉൽപ്പാദിപ്പിക്കുമെത്രെ. ഉത്തരേന്ത്യയിലെ വൻ നഗരങ്ങളിൽ കുടിവെള്ളവും ,2700 ഗാലൻ കുടിവെള്ളം ഈ അണക്കെട്ടിൽ നിന്നും പ്രതീക്ഷിക്കുന്നു.തീർച്ചയായും ഭീമൻ കണക്കുതന്നെയാണിത്.
ആരെയും അസ്വസ്ഥമാക്കുന്ന കാഴച്ച,പ്രായക്കുറവുള്ള ഹിമാലയൻ മലമടക്കുകൾ,ഉത്തരകാശിയിലു-
ണ്ടായ ഭൂചലനങ്ങൾ,ഹിമക്കട്ടകളുടെ വലിയതോതിലുള്ള ഉരുകൽ,വർദ്ധിച്ചതോതിലുള്ള മലയിടിച്ചൽ….എന്തെങ്കിലും അപ്രതീക്ഷിതമായി സംഭവിച്ചാൽ ഒരു പക്ഷെ മനുഷ്യന് തടുക്കാൻ കഴിയാത്ത കടപുഴക്കലാവും അത്.
Comments
Kiran Thomas

Write a comment...


No comments:

Post a Comment

Search This Blog