L-T-T-E-Liberation Tigers of Tamil Eelam
ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം

Courtesy; Shihad Mohammed with Santhosh Balan
ഇന്ത്യന്‍കരയില്‍നിന്നും സുമാര്‍ 46 മൈല്‍ തെക്ക്-കിഴക്കായി ഇന്ത്യന്‍
മഹാസമുദ്രത്തില്‍ 65,610 ച.കി.മി. വിസ്താരത്തില്‍ സ്ഥിതിചെയ്യുന്ന
ശ്രീലങ്ക. കൊളംബോ പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന തലസ്ഥാനനഗരമായ ശ്രീ
ജയവര്‍ദ്ധനപുര.. വാര്‍ത്തകളിലൂടെ നമുക്കെല്ലാം സുപരിചിതമായ ജാഫ്ന,
കിളിനോച്ചി, മുല്ലൈത്തീവു, ബട്ടിക്കലോവ, ട്രീങ്കോമാലി, കാണ്ടി, അനുരാധാപുര
എന്നീ പ്രവിശ്യകള്‍.ഇന്ത്യക്കു തൊട്ടുതാഴെ കണ്ണീര്‍ക്കണങ്ങളുടെ ആകൃതിയില്‍
കിടക്കുന്നതിനാല്‍ ‘ഇന്ത്യയുടെ കണ്ണുനീര്‍’ എന്നറിയപ്പെടുന്ന
ചോരയുണങ്ങാത്ത ദ്വീപ്. യുദ്ധവും രാഷ്ട്രീയ അട്ടിമറികളും ഉഴുതുമറിച്ച
മണ്ണ്.
ദക്ഷിണേന്ത്യക്കാരുടെ ഗോത്രവുമായി ഏറ്റവും സാമ്യമുള്ളവരാണ് ശ്രീലങ്കന്‍വംശജര്‍. ജനസംഖ്യയുടെ എഴുപതുശതമാനവും സിംഹളീസ് വംശജരായ ബുദ്ധമതവിശ്വാസികളാണ്. പന്ത്രണ്ടര ശതമാനത്തോളം തമിഴ് വംശജരായ ഹിന്ദുമതവിശ്വാസികളും, ഒമ്പത് ശതമാനത്തോളം ഇസ്ലാം മതസ്ഥരുമാണ്. യൂറോപ്യന്‍ മിഷണറികളുടെ സാന്നിദ്ധ്യം പണ്ടുമുതല്‍ക്കേ ഉണ്ടായിരുന്നതിനാല്‍ ക്രിസ്ത്യന്‍ മതവിഭാഗക്കാരും ഏതാണ്ട് ഏഴു ശതമാനത്തോളം ഉണ്ട് എന്നുവേണം കരുതാന്‍.നൂറ്റാണ്ട് മുമ്പ് തോട്ടകൃഷിക്കും, മറ്റും വേണ്ടി തമിഴ് വംശജര്‍ പഴയ സിലോണിലേക്ക് എത്തുകയായിരുന്നു.ബ്രിട്ടീഷ് അധീനതയിലുണ്ടായിരുന്ന അന്നത്തെ സിലോണ്‍ ഭരണാധികാരികളുടെ കൊടും ക്രൂരതയും, വേതനമില്ലാ തൊഴിലും ഇന്ത്യയില്‍ നിന്നും കുടിയേറിയ തമിഴ് മക്കള്‍ അനുഭവിക്കേണ്ടി വന്നു. കുടിയേറ്റത്തിനു മുമ്പ് ഉണ്ടായിരുന്ന രാജതലമുറയുടെ പിന്‍തലമുറക്കാരായ തമിഴര്‍ക്കും, അഹിംസയുടെ പര്യായമെന്ന് അറിയപ്പെടുന്ന ബുദ്ധ മത വിശ്വാസികളായ സിഹളക്കാര്‍ക്കും ഇടയില്‍ സിലോണിന്റെ അവകാശത്തിന്‍ മേല്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇത്തരം ഒരു പ്രശ്നം നടക്കുന്ന സമയത്തായിരുന്നു തെക്കേന്ത്യയില്‍ നിന്നുമുള്ള തമിഴരുടെ കുടിയേറ്റം. പക്ഷേ, സ്വാതന്ത്ര്യ സമയത്ത് സിഹളക്കാര്‍ ഭരണം ഏറ്റെടുക്കുകയായിരുന്നു. 1948-ല്‍ ശ്രീലങ്കക്ക് ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം കിട്ടുമ്പോള്‍ അന്നത്തെ പ്രധാനമന്ത്രി സ്റ്റീഫന്‍ സെനനായകെ, ലക്ഷക്കണക്കിനു വരുന്ന തമിഴ് വംശജര്‍ക്ക് പൗരാവകാശം നിഷേദിച്ചും, പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടാവകശം നിഷേദിച്ചും തമിഴ് ജനതയോട് അനീതി കാണിച്ചു. പ്രക്ഷോഭങ്ങളെ സൈനിക ബലം പ്രയോഗിച്ച് അടിച്ചൊതുക്കകയും ചെയ്തു. വിവാദങ്ങള്‍ ഒഴിവാക്കാനായിരിക്കണം, തമിഴ് വംശജര്‍ക്ക് രണ്ട് സീറ്റുകളും പാര്‍ലമെന്റില്‍ അദ്ദേഹം നീക്കിവെച്ചു. വീണ്ടും തുടര്‍ന്ന അവഹേളനത്തിന്റെ പ്രതിഷേധത്തില്‍ പങ്കു കൊള്ളാന്‍ ചില സിഹളക്കാരും തമിഴരോടൊപ്പം കൂട്ടു നിന്നു.
ബ്രിട്ടീഷ് കോളോണിയല്‍ ഭരണത്തില്‍നിന്നും ശ്രീലങ്ക മോചിതമായ 1948 മുതല്‍ ഈ ചെറുദ്വീപുരാജ്യത്തില്‍ വംശീയസംഘര്‍ഷങ്ങള്‍ തലപൊക്കി. ബുദ്ധമതവിശ്വാസികളായ സിംഹളരും ഹിന്ദുമതവിശ്വാസികളായ തമിഴരും തമ്മിലുള്ള കലഹങ്ങളായിരുന്നു തുടക്കത്തില്‍. സ്വാതന്ത്ര്യത്തിനുശേഷം ഭൂരിപക്ഷജനതയായ സിംഹളര്‍ക്ക് കൂടുതല്‍ പരിഗണനകള്‍ ലഭിക്കുന്നതായി പരാതിയുയര്‍ന്നു. സുപ്രധാന സര്‍ക്കാര്‍ തസ്തികകള്‍ പലതും സിംഹളഭൂരിപക്ഷം സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ കയ്യടക്കി. തൊഴിലവസരങ്ങളും ഉപരിപഠനാവസരങ്ങളും തമിഴ്ജനതയ്ക്ക് നിഷേധിക്കപ്പെട്ടു.
1956ല്‍ പാസാക്കിയ സിംഹളനിയമമാണ് തമിഴ്-സിംഹള സംഘര്‍ഷങ്ങളുടെ തീവ്രതയേറ്റിയതെന്നു കരുതാം. സിംഹളഭാഷയെ ശ്രീലങ്കയുടെ ഏക ഔദ്യോഗികഭാഷയാക്കുക, സിംഹളഭാഷക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ സംവരണംചെയ്യുക, സര്‍വ്വകലാശാലകളിലെ പ്രവേശനമാനദണ്ഡങ്ങളില്‍ സിംഹളജ്ഞാനം കര്‍ശനമാക്കുക എന്നിവയായിരുന്നു ഈ നിയമത്തിന്റെ പ്രധാനസവിശേഷതകള്‍. തങ്ങളുടെ തൊഴിലവസരങ്ങളും വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളും തകര്‍ക്കുന്ന നിയമത്തിനെതിരെ തമിഴരുടെ എതിര്‍പ്പ് ശക്തമായി.
സിംഹളഭൂരിപക്ഷ രാഷ്ട്രീയത്തില്‍ മനംമടുത്ത തമിഴ് യുവാക്കള്‍ ക്രമേണ തീവ്രവാദത്തിലേക്കു നീങ്ങി.തമിഴ്ജനതയ്ക്ക് പ്രത്യേകരാജ്യം വേണമെന്നു വാദിക്കുന്ന വേലുപ്പിള്ളൈ പ്രഭാകരന്റെ നേതൃത്വത്തില്‍ ജന്മമെടുത്ത തമിഴ് ഈഴം വിമോചന പുലികളും (തമിഴ് പുലികള്‍, LTTE) ശ്രീലങ്കന്‍ സര്‍ക്കാരും തമ്മിലുള്ള ആഭ്യന്തരയുദ്ധവും ഏറ്റുമുട്ടലുകളും കലാപങ്ങളുമെല്ലാം ശ്രീലങ്കയിലെ സ്ഥിതി-സാഹചര്യങ്ങള്‍ വളരെയധികം ദുര്‍ഘടമാക്കുകയും ശ്രീലങ്കയുടെ വടക്കന്‍ പ്രവിശ്യകളില്‍ ജനജീവിതം താറുമാറാക്കുകയും ചെയ്തു. പലയിടങ്ങളിലും രൂക്ഷപോരാട്ടങ്ങളും ചാവേര്‍ ആക്രമണങ്ങളും ഒരു നിത്യസംഭവമായി. ആഹാരസാധനങ്ങളും ഇന്ധനവും കിട്ടാനുള്ള ബുദ്ധിമുട്ടുകള്‍ വേറെയും. യുദ്ധസമാനമായ ഒരു അന്തരീക്ഷത്തിലായി വടക്കന്‍ ശ്രീലങ്ക എന്നുപറഞ്ഞാല്‍ അതിശയോക്തിയില്ല.എഴുപതുകളില്‍ ശ്രീലങ്കയില്‍ രൂപംകൊണ്ട LTTE ഉള്‍പ്പടെയുള്ള തമിഴ് സായുധസംഘടനകള്‍ക്ക് ദക്ഷിണേന്ത്യയിലെ, പ്രത്യേകിച്ച് തമിഴ് നാട്ടിലെ, ദ്രാവിഡ കഴകം, കാമരാജ് കോണ്ഗ്രസ്സ് പോലുള്ള പല പ്രധാന രാഷ്ട്രീയപ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. തമിഴ് നാട് മുഖ്യമന്ത്രിമാരായ എം.ജി. ആറും കരുണാനിധിയുമെല്ലാം ഇത്തരം സംഘടനകളെ തങ്ങളുടെ പിന്തുണ അറിയിച്ചിരുന്നു. ചേരിചേരാപ്രസ്ഥാനത്തിന്റെ ആദ്യഘട്ടങ്ങളില്‍ അംഗമായിരുന്നെങ്കിലും, 1977ല്‍ ജെ. ആര്‍. ജയവര്‍ദ്ധനെ വമ്പിച്ച ഭൂരിപക്ഷത്തോടെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി ഭരണത്തില്‍ വന്നപ്പോള്‍ പുതിയ ഒരു ഭരണഘടനയും രൂപംപ്രാപിച്ചു. 1983-ല്‍ ജാഫ്നയിലുള്ള ശ്രീലങ്കന്‍ സൈനികക്യാമ്പ് ആക്രമിച്ച തമിഴ് പുലികള്‍ പതിമൂന്ന് സൈനികരെ വധിച്ചു. ഈ സംഭവത്തില്‍ രോഷാകുലരായ സിംഹളര്‍ തമിഴ് വംശജര്‍ക്കെതിരെ കലാപം അഴിച്ചുവിട്ടു.
ആഴ്ചകള്‍ നീണ്ട അതിക്രമങ്ങളില്‍ രണ്ടായിരത്തിലേറെ തമിഴര്‍ കൊല്ലപ്പെട്ടു. സിംഹളഭൂരിപക്ഷപ്രദേശങ്ങളില്‍ നിന്ന് തമിഴ് വംശജര്‍ കൂട്ടത്തോടെ പലായനം ചെയ്തു. കറുത്ത ജൂലൈ എന്നറിയപ്പെടുന്ന ഈ കലാപമാണ് ശ്രീലങ്കയിലെ വംശീയകലഹം ആളിക്കത്തിച്ചത്.
എന്നാല്‍ അതുവരെ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധങ്ങള്‍ അത്ര സുഖകരമായിരുന്നില്ല എന്നുവേണം കരുതാന്‍. ബ്ലാക്ക് ജൂലൈ കലാപം പോലുള്ള അനിഷ്ട സംഭവങ്ങള്‍ക്കുശേഷം ശ്രീലങ്കയിലുള്ള തമിഴ് സംഘടനകള്‍ക്ക് സഹായഹസ്തം നല്കാനുള്ള നിലപാടില്‍ ഇന്ത്യ എത്തിച്ചേര്‍ന്നു. 1983ന്റെ പകുതിയോടുകൂടി ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം റോ (RAW ) ഈ സംഘടനകള്‍ക്ക് സഹായവും ആയുധവും പരിശീലനവും നല്കാന്‍ ആരംഭിച്ചു.
1987ല്‍, അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയും ശ്രീലങ്കന്‍ പ്രധാനമന്ത്രി ജയവര്‍ദ്ധനെയും തമ്മില്‍ ഉണ്ടാക്കിയ ധാരണപ്രകാരം തമിഴ് വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന വടക്കന്‍ പ്രവിശ്യകളുടെ ഭരണാവകാശം ഭാഗികമായി തമിഴ് സംഘടനകള്‍ക്ക് നല്കാന്‍ തീരുമാനമായി. കൂടാതെ തമിഴ് ഭാഷയ്ക്ക് ഔദ്യോഗികമായ അംഗീകാരം നല്കാനും ഇതിനോടൊപ്പം തീരുമാനമായി. ഇന്ത്യ തമിഴ് സംഘടനകള്‍ക്ക് നല്കിയിരുന്ന സഹായവും സഹകരണവും നിര്‍ത്തിവച്ചു.
കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഒരു വെടിനിര്‍ത്തല്‍ കരാറിന്റെ ആവശ്യം മുന്നില്‍ കണ്ടുകൊണ്ടും ഇന്ത്യന്‍ പ്രതിരോധമന്ത്രിയായിരുന്ന വി.പി.സിംഗിന്റെ മേല്‍നോട്ടത്തില്‍ ഇന്ത്യയില്‍നിന്നും സമാധാനപരിപാലനസേനയെ (IPKF) ശ്രീലങ്കയുടെ വടക്ക്-കിഴക്കന്‍ മേഖലകളില്‍ വിന്യസിപ്പിക്കാനുള്ള കരാര്‍ നടപ്പിലാക്കി.
തമിഴ് പുലികളെ കണ്ടെത്തി നിരായുധീകരണം നടത്തി, പ്രശ്നങ്ങള്‍ക്ക് സമാധാനപരമായ ഒത്തുതീര്‍പ്പുണ്ടാക്കുക എന്ന ലക്ഷ്യവുമായി ശ്രീലങ്കയില്‍ വന്നെത്തിയ ഇന്ത്യന്‍സേനയെ കാത്തിരുന്നത് 3 കൊല്ലം നീണ്ട പോരാട്ടങ്ങളും ദുരിത-ക്ലേശങ്ങളാണ്. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ നിലപാടുകള്‍ ശക്തമാകുകയും ഇന്ത്യന്‍സേനയുമായുള്ള ചെറുത്തുനില്പുകള്‍ വിഫലമാകുകയും ചെയ്ത സാഹചര്യങ്ങള്‍ ഉണ്ടായപ്പോള്‍ തമിഴ് പുലികള്‍ ഒഴികെയുള്ള സംഘടനകളെല്ലാം സമാധാനപരമായ ഒരു പ്രതിവിധിക്കായി ആയുധം താഴെവെച്ച് പോരാട്ടങ്ങളില്‍നിന്നും പിന്മാറി. എന്നാല്‍ തമിഴ് പുലികള്‍ തങ്ങളുടെ പഴയ നിലപാടില്‍ തന്നെ ഉറച്ചുനിന്നു. അതേസമയം മനുഷ്യാവകാശലംഘനത്തിന്റെ പേരില്‍ ഇന്ത്യന്‍ സേനയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും പ്രക്ഷോഭങ്ങളും തമിഴ് വംശജര്‍ പ്രകടിപ്പിച്ചു. തുടര്‍ന്ന് 1990 മാര്‍ച്ചില്‍ ശ്രീലങ്കന്‍ രാഷ്ട്രപതി പ്രേമദാസയുടെ അഭ്യര്‍ത്ഥനപ്രകാരം ഇന്ത്യന്‍ സേനയെ ശ്രീലങ്കയില്‍നിന്നും തിരിച്ചു വിളിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. തുടര്‍ന്നുണ്ടായ സമാധാനചര്‍ച്ചകള്‍ ഒരു താല്ക്കാലിക വെടിനിര്‍ത്തല്‍ കരാറില്‍ കലാശിച്ചെങ്കിലും, തമിഴ് പുലികള്‍ ശ്രീലങ്കയുടെ കിഴക്കന്‍ പ്രവിശ്യയില്‍ 600 പോലീസുകാരെ കൂട്ടക്കൊല ചെയ്തതിനെത്തുടര്‍ന്ന് രംഗം വീണ്ടും വഷളാകുകയാണ് ഉണ്ടായത്.ഇന്ത്യയും തമിഴ് സംഘടനകളും തമ്മിലുള്ള വൈരാഗ്യം വീണ്ടും വര്‍ദ്ധിക്കുകയായിരുന്നു. വീണ്ടും പുലികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെന്നപോലെ സ്വതന്ത്ര പറവകള്‍ (Freedom Bird) എന്ന പേരില്‍ ഒരു വനിതാ ചാവേര്‍ സംഘടനയ്ക്ക് LTTE രൂപം നല്കി. ശ്രീലങ്കയില്‍ മാത്രമല്ല, ഇന്ത്യയില്‍പോലും രാഷ്ട്രീയ-സാമ്പത്തിക-സൈനിക അട്ടിമറികള്‍ നടത്താന്‍ ഉതകുന്ന രീതിയില്‍ ബ്ലാക്ക് ടൈഗേര്‍സ് എന്ന പേരില്‍ മറ്റൊരു സൈനികവിഭാഗവും രൂപീകരിക്കപ്പെട്ടു.തുടര്‍ന്നുണ്ടായ ഗൂഡാലോചനകളുടെ ഭാഗമായി 1991ല്‍ തമിഴ് നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ നടന്ന ഒരു തിരഞ്ഞെടുപ്പ് സമ്മേളനത്തിനിടയില്‍ തമിഴ് പുലികള്‍ നടത്തിയ ഒരു ചാവേര്‍ ആക്രമണത്തില്‍ ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ദാരുണമായി കൊലചെയ്യപ്പെട്ടു.
സിംഹളവംശജരെയും മുസ്ലീങ്ങളെയും തങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലകളില്‍നിന്ന് ബലമായി എല്‍. ടി. ടി. ഇ പുറത്താക്കിയിരുന്നു. സ്വയം ഒഴിഞ്ഞുപോകാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ ആക്രമണങ്ങളും നടത്തിയിരുന്നു. ശ്രീലങ്കയുടെ വടക്കന്‍ മേഖലകളില്‍ 1990-ലും കിഴക്കന്‍ മേഖലകളില്‍ 1992-ലും ഇത്തരം വംശശുദ്ധീകരണം നടത്തപ്പെട്ടിരുന്നു. മുസ്ലീങ്ങള്‍ തമിഴ് ഈഴപ്രസ്ഥാനത്തെ പിന്തുണച്ചിരുന്നില്ല എന്നതായിരുന്നു ഈ നീക്കത്തിനു പിന്നില്‍. തുടര്‍ന്ന് 1993ല്‍ രാഷ്ട്രപതി പ്രേമദാസയും ഒരു ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു.പുതിയ രാഷ്ട്രപതിയായി 1994ല്‍ ചന്ദ്രിക കുമാരതുങ്കെ സ്ഥാനമേറ്റതിനുശേഷവും സമാധാനചര്‍ച്ചകള്‍ തകൃതിയായി നടന്നു. 1995ല്‍ വീണ്ടും തമിഴ് പുലികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ രണ്ടു കപ്പലുകള്‍ കടലില്‍ മുക്കിയതോടുകൂടി പ്രശ്നങ്ങളും പോരാട്ടങ്ങളും വീണ്ടും പുനരാരംഭിച്ചു. പിന്നീട് നടന്ന സൈനികനീക്കങ്ങളിലൂടെ ശ്രീലങ്കന്‍സേന ജാഫ്ന ഉപദ്വീപ് തിരിച്ചുപിടിച്ചു. അടുത്ത മൂന്നു കൊല്ലങ്ങള്‍ തമിഴ് പുലികളെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമായിരുന്നു. LTTE അധീനതയില്‍ ഉണ്ടായിരുന്ന പല പ്രദേശങ്ങളും ശ്രീലങ്കന്‍സേന രൂക്ഷപോരാട്ടങ്ങളിലൂടെ തിരിച്ചു പിടിച്ചു. എന്നാല്‍ 1998 മുതല്‍ പുലികള്‍ വീണ്ടും ശക്തിയാര്‍ജ്ജിക്കുകയും തങ്ങളുടെ കൈയ്യില്‍നിന്നും നഷ്ടപ്പെട്ട മേഖലകലെല്ലാം തിരിച്ചുപിടിക്കുകയും ചെയ്തു.
രണ്ടായിരമാണ്ടോടെ ജാഫ്ന മേഖല മുഴുവനായും പുലികളുടെ കൈവശം വന്നുചേര്‍ന്നു. ഇതിനോടകംതന്നെ പുലികള്‍ സ്വന്തമായി ഒരു ഭരണസംവിധാനം വടക്കന്‍ പ്രവിശ്യകളില്‍ നടപ്പാക്കിക്കഴിഞ്ഞിരുന്നു. അവരുടെതായ പോലീസ് വകുപ്പ്, കോടതി, ആഭ്യന്തരസംവിധാനങ്ങള്‍, ധനകാര്യസ്ഥാപനങ്ങള്‍, റേഡിയോ-ടെലിവിഷന്‍ നിലയങ്ങള്‍..
2001 ഡിസംബറില്‍ ചന്ദ്രിക കുമാരതുങ്കയ്ക്ക്മേല്‍ വന്‍ പരാജയക്ഷതം എല്പിച്ചുകൊണ്ട് റനില്‍ വിക്രമസിംഹെ അധികാരത്തില്‍ വന്നു. 2002ല്‍ പുലികള്‍ ഒരു സ്വതന്ത്ര തമിഴ് സംസ്ഥാനം എന്ന ആവശ്യം വേണ്ടെന്നുവെച്ചു, പകരം ഒരു സ്വയംഭരണപ്രദേശം അനുവദിച്ചുകിട്ടണം എന്ന ആവശ്യവുമായി മുന്നോട്ടുവന്നു. അതിന്റെ ഭാഗമായി പുലികള്‍ ഒരു ഏകപക്ഷീയ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. എന്നാല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ അതിനെ അംഗീകരിക്കയാണ് ഉണ്ടായത്. തുടര്‍ന്ന് നോര്‍വേ ഉള്‍പ്പെടുന്ന നോര്‍ഡിക് രാജ്യങ്ങള്‍ ഇടപെട്ടുകൊണ്ട് ഒരു വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കി. അതുപ്രകാരം ശ്രീലങ്കന്‍ സര്‍ക്കാരും പുലികളും തമ്മില്‍ ആറ് തവണ സമാധാനചര്‍ച്ചകള്‍ നടന്നു, പക്ഷെ ഒന്നും ഫലം കണ്ടില്ല.
L-T-T-E-Liberation Tigers of Tamil Eelam
ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം
--------------------------------------------------------------
ശ്രീലങ്കയിൽ വടക്കുകിഴക്കൻ പ്രദേശത്തായി പ്രത്യേക തമിഴ് രാജ്യം സ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ വേലുപ്പിള്ള പ്രഭാകരൻ 1976-ൽ സ്ഥാപിച്ചതാണു് ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം അഥവാ LTTE
1976-ല്‍ ശ്രീലങ്കയുടെ വടക്ക്-കിഴക്കന്‍ മേഖലയില്‍ രൂപം കൊണ്ട തമിഴ് പുലി സംഘടന എല്‍.ടി.ടി.ഇ(LTTE) യുടെ അംഗബലം 20000-നും 25000-നും ഇടയിലായിരുന്നു.ഇന്നത്തെ പല രാജ്യങ്ങൾക്കും ഉള്ളതിനേക്കാൾ ആയുധ ശേഷിയും,കര,വ്യോമ,നാവിക വിഭാഗങ്ങളും എല്‍.ടി.ടി.ഇ(LTTE)ക്ക് സ്വന്തമായിരുന്നു.ആയിരക്കണക്കിന് ശ്രീലങ്കൻ പട്ടാളക്കാരേയും, രാഷ്ട്രീയ നേതാക്കളേയും എല്‍.ടി.ടി.ഇ(LTTE) കൊന്നൊടുക്കി.പ്രഭാകരന്റെ നേതൃത്വമാണ് എല്‍ ടി ടി ഇയെ ശക്തമായ ലക്ഷ്യവും അച്ചടക്കവുമുള്ള ഗറില്ലാ സംഘടനയായി വളര്‍ത്തിയെടുത്തത്. കര്‍ശനമായ അച്ചടക്കം, ലക്ഷ്യം നേടുംവരെ പോരാടാനുള്ള മനോവീര്യം, ജീവത്യാഗം ചെയ്യാനുള്ള പ്രതിബദ്ധത ഇതൊക്കെയായിരുന്നു എല്‍.ടി.ടി.ഇ(LTTE)യില്‍ അംഗമാവുന്നതിന് വേണ്ട യോഗ്യത. Black Tigers, Sea Tigers,Air Tigers തുടങ്ങിയ വിഭാഗങ്ങളിലായി പെണ്‍പുലികൾ ഉൾപ്പെടെയുള്ള കഠിന പരിശീലനം ലഭിച്ച ചാവേറുകൾ.ഏതൊരു രാജ്യത്തോടും കിടപിടിക്കാവുന്ന ഇന്റെലിജെൻസ് വിംഗ്.തമിഴ് ഈഴത്തിനു വേണ്ടി സ്വന്തം ജീവന്‍ പോലും ബലിയര്‍പ്പിക്കാന്‍ തയ്യാറായ ഇവർ പിടിക്കപ്പെടും മുമ്പ് സ്വയം മരിക്കുവാൻ കഴുത്തിൽ സയനൈഡ് മാലയണിഞ്ഞിരുന്നു.
വേലുപ്പിള്ള പ്രഭാകരന്‍(പുലി പ്രഭാകരന്‍)
(November 26, 1954-May 17, 2009)
-------------------------------------------------------------
1954ല്‍ ശ്രീലങ്കയിലെ ഉപദ്വീപായ വാള്‍ വെട്ടിത്തുറൈയിലായിരുന്നു പ്രഭാകരന്റെ ജനനം. തിരുവെങ്കടം വേലുപ്പിള്ളയുടെയും പാര്‍വതിയുടെയും ഇളയ മകന്‍.
ശ്രീലങ്കയിലെ തമിഴ് ജാതിവ്യവസ്ഥ വച്ച് കീഴ്ജാതിക്കാരനാണ് പ്രഭാകരന്‍. എന്നാല്‍ പ്രഭാകരന്‍റെ മുത്തച്ഛന്‍ സവര്‍ണ്ണ ഹിന്ദുവും ശ്രീലങ്കയിലെ ശൈവക്ഷേത്രത്തിന്‍റെ നിര്‍മ്മാതാവുമാണ്.വേലുപ്പിള്ള എന്ന ഗാന്ധിയനായ മനുഷ്യന്റെ മകനായ വേലുപ്പിള്ള പ്രഭാകരന്‍ (വേലുപ്പിള്ളയെ ആളുകള്‍ വിളിച്ചിരുന്നത് ഗാന്ധിയന്‍വേലുപ്പിള്ള എന്നായിരുന്നൂ) പ്രഭാകരന് കണ്ണ് തെളിയുമ്പോള്‍ അദ്ദേഹം കാണുന്നത് വീടിന്റെ കോലായയിലെ ചുമരില്‍ കാണുന്ന ഗാന്ധിയുടെ ചിത്രമാണ്.അച്ചന്‍ വേലുപ്പിള്ള ജോലി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുന്ന സമയൊത്തൊക്കെ സംസാരത്തിലും, കടലാസ് തുണ്ടുകളിലും, കൂട്ടുകാര്‍ക്കിടയിലും തമിഴരോടുള്ള ക്രൂരത പങ്കു വെക്കുമായിരുന്നു.കുട്ടിക്കാലത്ത് തീര്‍ത്തും അന്തര്‍മുഖനായിരുന്ന പ്രഭാകരന് പുസ്‌തകങ്ങളിലായിരുന്നു കമ്പം. വളരെ ചെറുപ്പത്തിലെ തന്നെ പ്രഭാകരന്‍ സ്‌കൂള്‍ പഠനം നിര്‍ത്തി. തമിഴ് വംശജരോട് തൊഴില്‍, വിദ്യാഭ്യാസം, രാഷ്‌ട്രീയം തുടങ്ങി എല്ലാ മേഖലകളിലും വിവേചനം കാണിക്കുന്നുവെന്ന് മനസ്സിലാക്കിയ ഒരു തമിഴ് കൗമാരക്കാരന്റെ പ്രതിഷേധമായിരുന്നു അത്. സ്‌കൂള്‍ പഠനം നിര്‍ത്തിയപ്പോള്‍ തന്നെ കായികാഭ്യാസം പഠിക്കാന്‍ പ്രഭാകരന്‍ കൂടുതല്‍ സമയം കണ്ടെത്തിയിരുന്നു.ചെറുപ്പം മുതലേ സ്വന്തം ജനതയുടെ ബുദ്ധിമുട്ടുകള്‍ അച്ചനില്‍ നിന്നു തന്നെ കേട്ട് വളര്‍ന്ന, പ്രഭാകരന്‍ വളര്‍ന്നതോടെ സുഭാഷ് ചന്ദ്ര ബോസിന്റേയും, ഭഗത് സിങിന്റേയുമൊക്കെ ആദര്‍ശങ്ങളില്‍ തല്പരനായി ആയുധം ഏന്തുകയായിരുന്നു.
ശ്രീലങ്കന്‍ തമിഴ് വംശജര്‍ക്കെതിരെ വിവേചനം കാണിക്കുന്നതില്‍ പ്രതിഷേധിക്കാന്‍ യുവാക്കള്‍ ചേര്‍ന്ന് രൂപവത്‌കരിച്ച സംഘടനയില്‍ ചേര്‍ന്നുകൊണ്ടായിരുന്നു പ്രഭാകരന്റെ ആദ്യ പ്രവര്‍ത്തനം. അവിടെ നിന്ന് പെട്ടെന്നായിരുന്നു വളര്‍ച്ച. ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴമെന്ന ലോകം കണ്ട ഏറ്റവും വലിയ ഗറില്ല സംഘത്തിന്റെ, അനിഷേധ്യ നേതാവിലേക്ക്. ഇന്ത്യന്‍ സ്വാതന്ത്ര്യന് വേണ്ടി പോരാടിയ സുഭാഷ് ചന്ദ്ര ബോസിന്റെയും ഭഗത്‌സിംഗിന്റെയും ആശയങ്ങളിലും പ്രവര്‍ത്തനങ്ങളിലും ആദ്യകാലത്തു തന്നെ പ്രഭാകരന്‍ ആകൃഷ്‌ടനായിരുന്നു. ഇവര്‍ രണ്ടു പേരും സായുധ പോരാത്തിലൂടെ മാത്രമേ ബ്രിട്ടനില്‍ നിന്നു ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കൂ എന്ന് വിശ്വസിച്ചിരുന്നവരാണെന്ന പ്രത്യേകതയുമുണ്ട്. പോരാട്ടത്തിലൂടെ മാത്രമേ തമിഴ് ഈഴം എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കാന്‍ സാധിക്കൂ എന്ന് അദ്ദേഹം വിശ്വസിച്ചു. അതിന്റെ ഭാഗമായി നടത്തിയ പോരാട്ടങ്ങളിലൂടെ മുല്ലത്തീവും കിളിനൊച്ചിയും പിടിച്ച് പ്രഭാകരന്‍ സാമ്രാജ്യം വികസിപ്പിച്ചു കൊണ്ടിരുന്നു.പ്രഭാകരനുമായി ലഭിക്കുന്ന അപൂര്‍വം ചില അഭിമുഖ സംഭാഷണങ്ങളില്‍ അദ്ദേഹം അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെയും നെപ്പോളിയന്റെയും ജീവിതങ്ങളില്‍ ആകൃഷ്‌ടനായിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട് ഇവര്‍ രണ്ടു പേരേയും പറ്റിയുള്ള പുസ്‌തകങ്ങള്‍ പഠിക്കാനും പ്രഭാകരന്‍ സമയം കണ്ടെത്തി. 1974ലാണ് പ്രത്യേക തമിഴ് ഈഴം എന്ന ലക്ഷ്യം ഉയര്‍ത്തി പ്രഭാകരന്‍ തന്റെ പ്രവര്‍ത്തന മേഖല ശക്തമാക്കിയത്. 1976 മെയ് അഞ്ചിന് ന്യൂ തമിഴ് ടൈഗേഴ്‌സിന്റെ പേര് ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം എന്നാക്കി മാറ്റി. അന്നു മുതല്‍ എല്‍ ടി ടി ഇയുടെ രാഷ്‌ട്രീയ നേതാവും സൈനിക കമാന്‍ഡറും പ്രഭാകരന്‍ തന്നെ.1975ല്‍ ജാഫ്‌ന മേയറായിരുന്ന ആല്‍ഫ്രഡ് ദുരയപ്പയെ വെടിവെച്ചു
കൊലപ്പെടുത്തിയതോടെയാണ് പ്രഭാകരന്‍ ലോകത്തിന്റെ ശ്രദ്ധയില്‍പെടുന്നത്. തമിഴ് ഈഴത്തിനുവേണ്ടിയുള്ള പോരാട്ടത്തിനിടെ ആദ്യം കൊല്ലപ്പെടുന്നതും ജാഫ്‌ന മേയറാണ്.
അതിനു ശേഷം എല്‍ ടി ടി ഇ നടത്തിയ ചാവേര്‍ ആക്രമണങ്ങളിലൂടെയും മറ്റും നിരവധി പ്രമുഖര്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. വിവിധ പേരുകളിലാണ് പ്രഭാകരന്‍ അറിയപ്പെടുന്നതു തന്നെ. ചിലര്‍ക്ക് തമ്പിയാണെങ്കില്‍ മറ്റു ചിലര്‍ക്ക് അത് എല്‍ ടി ടി ഇയുടെ പ്രസിഡന്റും പ്രധാനമന്ത്രിയും വരെ ആകാറുണ്ട്. പക്ഷേ, ലോകരാജ്യങ്ങള്‍ക്കിടയില്‍ പ്രഭാകരന്‍ എന്നും അറിയപ്പെട്ടിരുന്നത് തമിഴ് ഈഴത്തിനു വേണ്ടി പോരാടുന്ന ഗറില്ലാ നേതാവായും ഭീകരനുമൊക്കെയായാണ്. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ പ്രധാന പ്രതിയായതോടെ ഇന്ത്യയിലും പ്രഭാകരന്‍ ഭീകരനായി. രാജീവ് ഗാന്ധി കൊലപാതക കേസിലെ അപ്രഖ്യാപിത ഒന്നാം പ്രതി കൂടിയാണ് പ്രഭാകരന്‍. രാജീവ് ഗാന്ധിയെ വധിച്ചതിന് എല്‍ ടി ടി ഇയും,പ്രഭാകരനും പിന്നീട് മാപ്പു പറയുകയും ചെയ്‌തു.
സിംഹളാധിപത്യത്തിന്‍റെ കരിനിഴലില്‍ ജീവിതം തുടങ്ങിയ വേലുപ്പിള്ള പ്രഭാകരന്‍ മരണം വരെ ലോകത്തെ ഏറ്റവും ശക്തമായ തീവ്രവാദ സംഘടനയുടെ അഥവാ വിമോചന മുന്നണിയുടെ ഒറ്റയാന്‍ ശബ്ദമായിരുന്നു...! 1976-ല്‍ ശ്രീലങ്കയുടെ വടക്ക്-കിഴക്കന്‍ മേഖലയില്‍ രൂപം കൊണ്ട തമിഴ് പുലി സംഘടന എല്‍.ടി.ടി.ഇ(LTTE) യുടെ അംഗബലം 20000-നും 25000-നും ഇടയിലായിരുന്നു.ഇന്നത്തെ പല രാജ്യങ്ങൾക്കും ഉള്ളതിനേക്കാൾ ആയുധ ശേഷിയും,കര,വ്യോമ,നാവിക
വിഭാഗങ്ങളും എല്‍.ടി.ടി.ഇ(LTTE)ക്ക് സ്വന്തമായിരുന്നു.
ഏത് പ്രതിസന്ധിയിലും മുന്നിൽ നിന്ന് നയിക്കാൻ അവര്‍ക്ക് നേതാവായി ലോകത്തെ ഏറ്റവും തന്ത്രശാലിയായ ഗറില്ല
പുലി പ്രഭാകരനും....! പ്രഭാകരന്റെ നേതൃത്വമാണ് എല്‍ ടി ടി ഇയെ ശക്തമായ ലക്ഷ്യവും അച്ചടക്കവുമുള്ള ഗറില്ലാ സംഘടനയായി വളര്‍ത്തിയെടുത്തത്. കര്‍ശനമായ അച്ചടക്കം, ലക്ഷ്യം നേടുംവരെ പോരാടാനുള്ള മനോവീര്യം, ജീവത്യാഗം ചെയ്യാനുള്ള പ്രതിബദ്ധത ഇതൊക്കെയായിരുന്നു എല്‍ ടി ടി ഇയില്‍ അംഗമാവുന്നതിന് വേണ്ട യോഗ്യത. കടല്‍പ്പുലികള്‍, കരിമ്പുലികള്‍ തുടങ്ങിയ വിഭാഗങ്ങളിലായി അറിയപ്പെടുന്ന എല്‍ ടി ടി ഇയുടെ കേന്ദ്ര ബിന്ദു പ്രഭാകരനില്‍ മാത്രം ഒതുങ്ങി. തമിഴ് വംശജര്‍ക്കു വേണ്ടി പോരാടുന്ന ഒരേയൊരു സംഘടന മാത്രമേ പാടുള്ളു എന്ന് വിശ്വസിച്ചു പ്രവര്‍ത്തിച്ചു. തമിഴര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റ് സംഘടനകളെ എല്‍ ടി ടി ഇയിലേക്ക് ആകര്‍ഷിക്കാനായിരുന്നു പ്രഭാകരന്റെ ശ്രമം.
അല്ലാത്ത സംഘടനകളുടെ നേതാക്കളെ കൊന്നു തള്ളുക എന്നായിരുന്നു നിലപാട്.
"ഭയം ദൗര്‍ബല്യത്തില്‍ നിന്നുള്ളതാണ്, ഒരു ഭീരുവിന്റെ സുഹൃത്ത്. ധീരന്റെ എന്നത്തേയും ശത്രു. മരണത്തോടുള്ള ഭയമാണ് മനുഷ്യന്റെ ഭയത്തിന്റെ അടിസ്ഥാനം. മരണത്തോടുള്ള ഭയത്തെ തോല്‍പ്പിച്ചവന്‍ സ്വയം വിജയിച്ചവനാണ്. അവനാണ് സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ വിജയിക്കുന്നത്. ഒപ്പം അവന്റെ മനസ്സിന്റെ തടവറയില്‍ നിന്നും"
തമിഴ് ഈഴത്തിനു വേണ്ടി ശ്രീലങ്കന്‍ സൈന്യത്തോട് പോരാടി വീണ രക്തസാക്ഷികളുടെ ഓര്‍മ പുതുക്കുന്ന മാവീരര്‍ ദിനത്തില്‍ പ്രഭാകരന്‍ എല്‍ ടി ടി ഇ പോരാളികളുടെ ആത്മബലം വര്‍ധിപ്പിച്ചത് ഇത്തരം ശക്തമായ വാക്കുകളിലൂടെയായിരുന്നു.
പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം ജ്വലിപ്പിച്ച പ്രസംഗങ്ങളിലൂടെ. ശ്രീലങ്കന്‍ സൈന്യത്തെ ആക്രമിച്ച് അവരുടെ ആയുധങ്ങള്‍ കൈവശപ്പെടുത്തി അവര്‍ക്കെതിരെ പോരാടിയ പ്രഭാകരന്റെ ആദ്യ ആയുധം കുട്ടികള്‍ കൊണ്ടു നടക്കുന്ന തെറ്റാലിയായിരുന്നു. ലക്ഷ്യം പക്ഷികളും അണ്ണാനും മറ്റും. ഒടുവില്‍ അത് അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ഗറില്ലാ പോരാട്ടങ്ങളിലേക്ക് മാറിയത് നീണ്ട ചരിത്രം.
എല്‍ ടി ടി ഇ രൂപവത്‌കരിച്ച് തമിഴ് ഈഴത്തിനായി പോരാടിയ പ്രഭാകരന്‍ മുപ്പത് വര്‍ഷത്തിലധികമായി അതീവ സുരക്ഷിതമായ ബങ്കറുകളിലിരുന്നാണ് എല്‍ ടി ടി ഇയെ നയിച്ചത്. തമിഴ് ഈഴത്തിനു വേണ്ടി സ്വന്തം ജീവന്‍ പോലും ബലിയര്‍പ്പിക്കാന്‍ തയ്യാറായവന്‍. ഈഴം പ്രവര്‍ത്തകരുടെ കഴുത്തില്‍ സയനൈഡ് മാലയണിയിക്കും മുമ്പ് സ്വയം അതണിഞ്ഞവന്‍. പിടിക്കപ്പെടും മുമ്പ് സ്വയം മരിച്ചുകളയണമെന്ന് പറയുമ്പോഴും പിടിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം കൊടുക്കുന്നവന്‍. അതെ. ഈഴത്തിലെ ഓരോ അംഗത്തെയും സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് പ്രഭാകരന്‍ കണ്ടിരുന്നത്. തെറ്റുകണ്ടാല്‍ ശിക്ഷിച്ചും വിജയിച്ചുവരുന്ന പ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം കൊടുത്തും പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍വാക്ക് ഉണ്ടാക്കിയെടുക്കാതെയായിരുന്നു ഈഴത്തിന്റെ പ്രവര്‍ത്തനം. എന്നിട്ടും വിമത ശബ്‌ദങ്ങളുയര്‍ന്നു. ഇടക്കാലത്ത് എല്‍ ടി ടി ഇയില്‍ നിന്ന് പ്രഭാകരന് പുറത്തുപോകേണ്ടിവന്നു. ചെറിയ ഇടവേളക്കു ശേഷം പുലികളുടെ നേതൃസ്ഥാനത്ത് തിരിച്ചെത്തുകയും ചെയ്‌തു. മഹാത്തായ എന്നറിയപ്പെട്ട മഹേന്ദ്ര രാജനും കിഴക്കന്‍ മേഖലയില്‍ ഈഴത്തിന്റെ ചുമതലയുണ്ടായിരുന്ന കേണല്‍ കരുണയും പ്രഭാകരന് വലിയ വെല്ലുവിളിയുയര്‍ത്തി. ഇതില്‍ മഹാത്തായയെ പിന്നീട് പുലികള്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി വധിച്ചു. വിമത ശബ്‌ദമുയര്‍ത്തി പുറത്തു പോയ കേണല്‍ കരുണ പ്രഭാകരന്റെ വീഴ്‌ചയില്‍ സുപ്രധാന പങ്ക് വഹിക്കുകയും ചെയ്‌തു.
സിംഹള മേല്‍ക്കോയ്മയ്ക്കെതിരെ പ്രഭാകരന്‍ തുടങ്ങിയ മുന്നേറ്റം ജാഫ്നയെ കൈയ്യെടുക്കുന്നതില്‍ പ്രഭാകരന്‍റെ തന്ത്രങ്ങളുടെ വിജയമായിരുന്നു.എല്‍.ടി.ടി.ഇ(LTTE)യെന്ന സംഘടനയാണ് ശ്രീലങ്കയിലെ ജാഫന മേഖലയില്‍ ഭരണം പോലും നിര്‍വ്വഹിച്ചിരുന്നെതെന്ന ഒരു കാര്യം മതി പുലി നേതാവിന്‍റെ ശക്തിയറിയാന്‍.സ്വന്തമായി സൈന്യവും, രഹസ്യാന്വേഷണ വിഭാഗവുമുള്ള പ്രഭാകരനെന്ന ഒളിപ്പോരാളിയെ കീഴ്പ്പെടുത്താന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ പഠിച്ച പണി പതിനെട്ടും പയറ്റിക്കൊണ്ടിരുന്നു.
പ്രഭാകരനും,എല്‍.ടി.ടി.ഇ(LTTE)യും ശ്രീലങ്കയിൽ വർഷങ്ങളോളം നീണ്ടുനിന്ന ഗറില്ലായുദ്ധമാണ് നടത്തിയത്.പരിശീലനം സിദ്ധിച്ച ഒരു രാജ്യത്തിന്റെ സൈന്യത്തിനെതിരെ എന്തും ചെയ്യാൻ സാധ്യമാണ് എന്ന് എല്‍.ടി.ടി.ഇ(LTTE) തെളിയിച്ച സന്ദർഭങ്ങൾ നിരവധിയാണ്. രഹസ്യം സൂക്ഷിക്കുവാൻ മരണം വരിക്കുവാൻ സന്നദ്ധരായ ചാവേറുകൾ ആണ് എല്‍.ടി.ടി.ഇ(LTTE). സയനൈഡ് കഴുത്തില്‍ത്തൂക്കിയ നൂറുകണക്കിനു ചാവേര്‍ പോരാളികൾ. ഇവരുടെ പ്രവർത്തനസമയം രാത്രിയിലാണ്. സൈന്യത്തിനെതിരെ വൻ പ്രഹരം ഏൽപ്പിക്കാൻ തക്ക ശേഷിയുള്ള ആയുധവുമായി ചെറിയ സംഘങ്ങളാണ് ഏറ്റുമുട്ടാറ്.പ്രഭാകരന് ലോകത്തിലെ പല രാജ്യങ്ങളിലെ വ്യക്തികളോടുള്ള ബന്ധവും, വിദേശത്ത് നിന്ന് വരുന്ന പണവും കാരണം പുലികളുടെ വളര്‍ച്ച അതിവേഗമായിരുന്നു. ഇന്ത്യയിലെ, പ്രത്യേകിച്ച് തമിഴ്നാട്ടിലെ, പല രാഷ്ട്രീയ നേതാക്കളുമായും പ്രഭാകരന് ബന്ധങ്ങളുണ്ടായിരുന്നു. എം.ജി.ആറും കരുണാനിധിയും മറ്റും തമിഴ് ഈഴത്തിന് വന്‍ തുക സംഭാവന നല്‍കിയെന്ന് ആരോപണം ഉണ്ടായിരുന്നു.1980കളുടെ ആദ്യത്തില്‍, തമിഴ് ദേശീയതയുടെ പേരില്‍ ഇന്ത്യയുടെ സുഹൃത്തായിരുന്ന പ്രഭാകരന്‍ ഇന്ത്യന്‍ സമാധാനസേനയുടെ ഇടപെടലോടെ സുഹൃത്തല്ലാതാവുകയും രാജീവ്‌ഗാന്ധി വധത്തോടെ ശത്രുവാകുകയും ചെയ്‌തിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന്‍റെ മുഖ്യസൂത്രധാരന്‍ പ്രഭാകരനാണെന്നാണ് കരുതുന്നത്. ശ്രീലങ്കയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇന്ത്യ ഇടപെടുകയും ഇന്ത്യന്‍ സമാധാന സേനയെ അവിടെ വിന്യസിച്ച് പുലികളെ ഒതുക്കാന്‍ ശ്രമിക്കുകയും ചെയ്തതിന്‍റെ പ്രതികാരമായാണ് ചാവേര്‍ ആക്രമണത്തില്‍ തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ രാജീവ് ഗാന്ധിയെ വധിക്കാന്‍ കാരണമെന്നാണ് ഇന്ത്യക്കാര്‍ വിശ്വസിക്കുന്നത്.എന്നാൽ രാജീവ് ഗാന്ധിയെ പുലികള്‍ വധിച്ചത് എന്നാണോ അന്ന് മുതല്‍ ഇന്ത്യക്കാരുടെ ഹൃദയത്തിലുണ്ടായിരുന്ന നായക സ്ഥാനം പുലികള്‍ക്ക് നഷ്ടപ്പെടുകയായിരുന്നു.
1984 ല്‍ പ്രഭാകരന്‍ വിവാഹിതനായി. ചെന്നൈക്കടുത്തുള്ള തിരുപ്പോരൂരില്‍ ഒക്‍ടോബര്‍ ഒന്നിനായിരുന്നു മതിവതനി ഏരമ്പുവുമായുള്ള വിവാഹം. മൂന്ന് മക്കൾ . ദ്വാരക എന്ന പെണ്‍കുട്ടിയും ചാള്‍സ് ആന്‍റണി, ബാലചന്ദ്രന്‍ എന്നീ ആണ്‍കുട്ടികളും.
Operation Pawan(ഓപ്പറേഷൻ പവൻ)
(October 11, 1987 – October 25, 1987)
----------------------------------------------------
തമിഴ്പുലികളില്‍നിന്ന് ജാഫ്ന മുനമ്പ് പിടിക്കാന്‍ 1987ല്‍ ഇന്ത്യന്‍ സമാധാന സേന ശ്രീലങ്കയില്‍ നടത്തിയ ‘ഓപറേഷന്‍ പവന്‍െറ’ ചരിത്രം പുലികളുടെ പോരാട്ട വീര്യത്തിന്‍േറതുകൂടിയാണ്. ഹെലികോപ്ടര്‍ ഗണ്‍ഷിപ്പുകളും അത്യാധുനിക ആയുധങ്ങളുമായി പൊരുതിയ ഇന്ത്യന്‍ സൈന്യം ചെറിയൊരു പാലം കടക്കാനെടുത്തത് മൂന്നു മണിക്കൂര്‍. അത്ര ശക്തമായിരുന്നു ചെറുത്തുനില്‍പ്. പാലത്തിനക്കരെ കാലില്‍ ചെരിപ്പുപോലുമില്ലാത്ത രണ്ടു പെണ്‍പുലികള്‍. ടി 72 ടാങ്കുകളും ബി.എം.പി വണ്‍ കവചിത വാഹനങ്ങളുമായി ഇന്ത്യന്‍ സൈന്യവും ശ്രീലങ്കന്‍ സൈന്യവും ഒത്തൊരുമിച്ച് ശ്രമിച്ചിട്ടും ഓപറേഷന്‍ പവന്‍ പൂര്‍ണ വിജയമായിരുന്നില്ല. മൈനുകളും സ്റ്റിങ്ങുകളും ചാവേര്‍ ബോംബുകളുമായി ഒളിയാക്രമണം നടത്തിയ പുലികള്‍ ഡല്‍ഹിയെയും കൊളംബോയെയും ഒരുപോലെ വിറപ്പിച്ചു. കാര്‍ഗില്‍ യുദ്ധത്തെക്കാള്‍ ഇന്ത്യന്‍ സൈന്യത്തിന് നാശനഷ്ടങ്ങളുണ്ടാക്കിയത് 1987ലെ ഈ യുദ്ധമായിരുന്നു.ഇന്ത്യന്‍ നേവിയും കരസേനയും വ്യോമസേനയും ഒത്തൊരുമിച്ച് ശ്രമിച്ചിട്ടും പുലികളെ തളർത്താൻ കഴിഞ്ഞില്ല എന്നത് ചരിത്രം.ഒടുവിലത്തെ കണക്കുകള്‍പ്രകാരം ആയിരത്തി ഇരുനൂറിലധികം ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും മൂവായിരത്തിലധികം സൈനികര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. കൂടാതെ എണ്ണായിരത്തില്‍പ്പരം തമിഴ് പുലികള്‍ കൊല്ലപ്പെടുകയും അത്രതന്നെ പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു.
ആയിരക്കണക്കിന് ശ്രീലങ്കൻ പട്ടാളക്കാരേയും, രാഷ്ട്രീയ നേതാക്കളേയും എല്‍.ടി.ടി.ഇ(LTTE) കൊന്നൊടുക്കി.എന്നാല്‍ 1991 മെയ് 21-നു ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ശ്രീലങ്കന്‍ പ്രസിഡന്റ് പ്രേമദാസ എന്നിവരെ വധിച്ചതോടെ തമിഴ് പുലികള്‍ ലോക ശ്രദ്ധ നേടുകയും,അതോടൊപ്പം തന്നെ ലോകത്തിന്റെ വെറുപ്പും സമ്പാദിക്കുകയും ചെയ്തു.സിംഹളരെ കൂടാതെ, തങ്ങളോട് വിയോജിപ്പുള്ള തമിഴരേയും അവര്‍ കൊന്നൊടുക്കുകയും ചെയ്തതാണ് അതില്‍ മറ്റൊരു മുഖ്യകാരണം.തുടരെ തുടരെയുള്ള ചാവേർ ആക്രമണങ്ങളും,രാഷ്ട്രനേതാക്കളുടെ വധവും മൂലം എല്‍.ടി.ടി.ഇ(LTTE)യെ 36 ഓളം രാഷ്ട്രങ്ങൾ ഭീകര സംഘടനയായി പ്രഖ്യാപിച്ചു.സപ്‌തംബര്‍ 11ന് ശേഷം പുലികളെ അമേരിക്ക ഭീകരരുടെ പട്ടികയില്‍പ്പെടുത്തിയതോടെ വിദേശരാജ്യങ്ങളില്‍ നിന്ന് പുലികള്‍ക്കുള്ള സഹായം നിലച്ചു. കാനഡയും യൂറോപ്യന്‍ യൂണിയനും അവരുടെ രാജ്യങ്ങളിലെ ഓഫീസുകള്‍ അടച്ചു പൂട്ടി.
എതിരാളികളെ നശിപ്പിച്ച് പ്രഭാകരന്‍ കെട്ടിപ്പൊക്കിയ സാമ്രാജ്യം ആദ്യമായി ശക്തി ക്ഷയിച്ചു തുടങ്ങിയത് എല്‍.ടി.ടി.ഇ(LTTE)യുടെ അവസാന കാലത്താണ്.കിഴക്കന്‍ മേഖലയുടെ അധിപനായി പ്രഭാകരന്‍ നിയമിച്ച കേണല്‍ കരുണ ശ്രീലങ്കന്‍ സര്‍ക്കാറിനോടൊപ്പം നിന്നതും അതിനു പിന്നാലെ എല്‍ ടി ടി ഇയിലെ പ്രധാനിയായിരുന്ന ആന്റണ്‍ ബാലശിങ്കം മരിച്ചതും

+
No comments:
Post a Comment