Saturday 10 October 2015

വാട്ടർഗേറ്റ് വിവാദം



 വാട്ടർഗേറ്റ് വിവാദം-- ഒരു അന്വേഷണാത്മക പത്രപ്രവർത്തനം.

കടപ്പാട്- സിനോയ് കെ ജോസ്

അമേരിക്കയുടെ രാഷ്ട്രിയചരിത്രത്തില്‍ സ്വയം രാജിവെച്ചോഴിയേണ്ടി വന്ന ഒരേയൊരു പ്രസിഡന്‍ടാണ്‌ റിച്ചാർഡ്നിക്സണ്‍. രാഷ്ട്രത്തലവന്മാര്‍ക്ക് നേരെ ആരോപണങ്ങളും അപവാദങ്ങളും ഉയരുന്നത് അത്ര പുതുമയുള്ള വാര്‍ത്തയൊന്നുമല്ല.പക്ഷേ അമേരിക്കയിലെ “വാട്ടർഗേറ്റ്” സംഭവം സൃഷ്ടിച്ച കോളിളക്കം ചൂടാറാത്ത വാർത്ത തന്നെയാണ്. റിച്ചാർഡ് നിക്സണ്‍ എന്ന ജനപ്രിയനായ പ്രസിഡൻറ് കാണിച്ച ഒരു അവിവേകം അവസാനം അദ്ദേഹത്തിന്‍റെ കസേര തെറിപ്പിക്കുന്നതു വരെയെത്തുകയായിരുന്നു. അന്വേഷണാത്മക പത്രപ്രവർത്തനത്തിലെ ഏറ്റവും ഉജ്ജ്വലമായ ഏട് എന്ന് വിശേഷിപ്പിക്കപ്പെടുകകൂടി ചെയ്ത വാട്ടർ ഗേറ്റ് സംഭവപരമ്പരകളിലുടെ അമേരിക്ക കടന്നുപോയിട്ട് നാലു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു.
'ദുർദിനങ്ങളുടെ തുടക്കം
1972 ജൂൺ 17- അമേരിക്കൻ പ്രസിഡൻറ് റിച്ചാർഡ്നിക്സണ്‍ വരാനിരിക്കുന്ന ദുർദിനങ്ങളുടെ തുടക്കമായിരുന്നു അന്ന്. നാലു മാസതതിനു ശേഷം നടക്കാനിരിക്കുന്ന പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കന്‍ സ്ഥാനാർഥിയായി വീണ്ടും മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു നിക്സണ്‍. തലസ്ഥാനമായ വാഷിങ്ടണിലെ വാട്ടർഗേറ്റ് കോംപ്ലക്ടിലാണ് എതിർകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശിയ കമ്മിറ്റി ഓഫീസ്. അർധരാത്രിയിൽ പതിവുറോന്തു ചുറ്റലിനിറങ്ങിയ കാവൽക്കാരൻ കെട്ടിടത്തിനകത്ത് ആരൊക്കെയൊ കയറിയതായി കണ്ടു. സ്വാഭാവികമായും അയാൾ പൊലീസിനെ വിവരമറിയിച്ചു. രാത്രി 2.30 ഓടെ പൊലീസ് കെട്ടിടത്തിനകത്തു നിന്ന് അഞ്ച് പേരെ പൊക്കി. ബർണാഡ് ബാർക്കർ, വിർജീലി യോ ഗോസാലസ്, യുജെനിയോ മാർട്ടിനെസ്, ഫ്രാങ്ക് സ്പർഗീസ്, ജയിംസ് മാക് കോർഡ് എന്നിവരായിരുന്നു അവർ. അവരുടെ പക്കൽനിന്ന് ഫോൺ സന്ദേശം ചോർത്താനുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫോട്ടോകോപ്പി മെഷീൻ എന്നിവ പൊലീസ് പിടിച്ചെടുത്തു. പ്ലമ്പർമാർ എന്ന വ്യാജേന കെട്ടിടത്തിനകത്ത് കയറിക്കൂടി അവരുടെ യഥാര്‍ത്ഥ ലക്ഷ്യം ഡെമോക്രാറ്റിക് പാർട്ടിയുടെ രാഷ്ട്രീയ രഹസ്യങ്ങൾ ചോർത്തിയെടുക്കുക എന്നതായിരുന്നു. അർധരാത്രി കെട്ടിടത്തിനകത്തു നിന്ന് ഒരു സംഘത്തെ പിടികൂടിയ സംഭവം സാധാരണ ഭവനഭേദനമായിക്കണ്ട് അവഗണിക്കാനാണ് അധികൃതർ ശ്രമിച്ചത്. അതിനാൽ ആരും അതിന് വലിയ ഗൗരവംകൽപ്പിച്ചുമില്ല. കസ്റ്റഡിയിലെടുത്തവരെ പോലീസ് കോടതിയിൽ ഹാജരാക്കുമ്പോൾ വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിലെ ജനിയർ റിപ്പോർട്ടറായിരുന്ന ബോബ് വുഡ് വേർഡ് അവിടെയെത്തിയിരുന്നു. പ്രതികളിലൊരാൾ പോലീസിനോട് സംസാരിക്കുന്നതിനിടെ പറഞ്ഞ ഒരുകാര്യം ബോബ് വുഡ്വേർഡ് യാദ്രിച്ഛികമായി കേട്ടു. “സി.ഐ.എ. പറഞ്ഞതനുസരിച്ചാണ് ഞങ്ങളവിടെ പോയത്” എന്നായിരുന്നു അത്. സ്വാഭാവികമായും ഒരു നല്ല പത്രപ്രവർത്തകനെ അത് ഉണർത്തും. ബോബ് വുഡ്വേർഡ് പക്ഷെ എടുത്തുചാടി ഒന്നും എഴുതാൻ പോയില്ല. അദ്ദേഹം പിടിയിലായ അഞ്ചുപേരുടേയും വിലാസം ശേഖരിച്ച് പശ്ചാത്തലം വിശദമായി അന്വേഷിച്ചു. നിക്സണ്‍ന്റെ തിരഞ്ഞെടുപ്പു കമ്മിറ്റിയിൽ സുരക്ഷാ ചുമതലയുള്ള ഓഫീസറായിരുന്നു പിടിയിലായ മക് കോർഡ് എന്ന് അന്വേഷണത്തിൽ മനസ്സിലായി. ബർണാഡ് ബാർക്കറിന്റെ ഡയറിയിൽ നിന്നും വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥനായ ഇവാർഡ് ഹണ്ടിനെൻറ ഫോൺ നമ്പറും കണ്ടെത്തി. വിശദമായ അന്വേഷണത്തിൽ നിന്നും ഇവർ വാട്ടർഗേറ്റിൽ കയറിയത് ഡെമോക്രാറ്റിക് പാർട്ടിയുടെ രാഷ്ട്രീയ രഹസ്യങ്ങൾ ചോർത്തിയെടുക്കാനാണെന്ന് ബോബ് വുഡ്വേർഡിന് ബോധ്യമായി. അദ്ദേഹം തന്‍റെ സീനിയർ റിപ്പോർട്ടർ കാൾ ബൻസ്റ്റീനെ സമീപിച്ചു. തുടർന്ന് വാഷിംഗ്sൺ പോസ്സിൽ ഇരുവരും ചേർന്ന് വാട്ടർഗേറ്റ് രഹസ്യചോരണത്തെ കുറിച്ച് തുടർച്ചയായി അന്വേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു.
അമേരിക്കൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കാൻ പോന്നതായിരുന്നു റിപ്പോർട്ടുകൾ. കുടുതൽ കൂടുതൽ വിവരങ്ങൾ ഓരോ ദിവസങ്ങളിലായി പുറത്തു വന്നുകൊണ്ടിരുന്നു. ആദ്യമൊക്കെ വാഷിങ്ടൺ പോസ്റ്റ് മാത്രമാണ് ഇത് വാർത്തയാക്കിയതെങ്കിലും പിന്നീട് രാജ്യത്തെ പ്രമുഖ പത്രമാധ്യമങ്ങളെല്ലാമത് ഏറ്റെടുത്തു. ദുരുദ്ദേശ്യത്തോടെ കെട്ടിച്ചമച്ചതെന്നായിരുന്നു വൈറ്റ് ഹൗസ് ഈ വാർത്തകളോട് പ്രതികരിച്ചത്. എന്നാൽ വാഷിംഗ്ടൺ പോസ്റ്റ് ഈ നിഷേധങ്ങൾക്കെല്ലാം ശക്തമായ മറുപടി നൽകാൻ കെൽപ്പുള്ള വാർത്തകൾ അടുത്ത ദിവസങ്ങളിൽ നൽകി. അമേരിക്കൻ രഹസ്വാന്വേഷണ ഏജൻസിയായ സി.ഐ.എയുടെ അറിവോടെയാണ് വാട്ടർഗേറ്റ് രഹസ്യങ്ങൾ ചോർത്തിയതെന്ന്‍ വ്യക്തമാവും വിധമായിരുന്നു കാര്യങ്ങൾ. “ഡീപ്പ് ത്രോട്ട്” എന്ന അപരനാമത്തെ ഉദ്ധരിച്ചാണ് ബോബ് വുഡ്വേർഡും കാൾ ബൻസ്റ്റീനും ചേർന്ന് വാഷിങ്ടൺ പോസ്റ്റിൽ റിപ്പോർട്ടുകൾ നൽകിയത്. വൈറ്റ് ഹൗസിനെ ചുറ്റിപ്പറ്റിയുള്ള രഹസ്യങ്ങൾ പലതും പുറത്തുവന്നു. എന്നാൽ വാർത്തകൾ പരസ്യമായി നിഷേധിച്ചു കൊണ്ട് ആഗസ്റ്റ് 19 ന് നിക്സണ്‍ തന്നെ രംഗത്തുവന്നു. ഭരണത്തിൽ ഉള്‍പ്പെട്ട ആര്ക്കും സംഭവത്തില് പങ്കാളിത്തമില്ലന്നും അദ്ദേഹം പ്രസ്ഥാവന നടത്തി, പക്ഷെ ഫലമുണ്ടായില്ല വാട്ടർഗേറ്റിൽ നുഴഞ്ഞുകയറിയ അഞ്ചു പേരെയും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരായ ഹോവാര്ഡ്ഞ ഹണ്ട് , ഹൗഡൻ ലിസ്നി എന്നിവരെയും പ്രതിചേർത്ത് കേസിൽ കുറ്റപത്രം സമർപ്പിച്ചു. സർക്കാരിൽനിന്ന് വിവരങ്ങൾ ചോരുന്നതും പോലീസ് അന്വേഷണവും അമേരിക്കൻ ഭരണകൂടത്തെ വിറളിപിടിപ്പിച്ചു പെൻറഗണിൽനിന്നും യുദ്ധരഹസ്യങ്ങൾ ചോർന്നുപോവാതിരിക്കാൻ മുൻ ഉദ്യോഗസ്ഥരുടെ വീടുകളിൽ പോലും പരിശോധന നടന്നു. നിക്സണ്‍ന്‍റെ താലപ്പര്യപ്രകാരം ഫെഡറൽ പോലീസിന്‍റെ അന്വേഷ ണത്തിൽ സി.ഐ.എ. ഇടപെട്ടെന്ന് ആരോപണമുയർന്നു. അഴിമതി അധികാര ദുർവിനിയോഗം എന്നി വയുൾപ്പെടെ നിരവധി ആരോപണങ്ങൾ നിക്സണെതിരെ ഉയർന്നു. കാര്യങ്ങള്‍ ഇത്രമേല്‍ പ്രതികൂലമായിട്ടും നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജയിച്ച്‌ നിക്സണ്‍ പ്രസിഡന്റായി. വാട്ടര്‍ ഗേറ്റില്‍ നിന്നും ചോര്ത്തി യ എതിര്‍ കക്ഷിയുടെ രഹസ്യങ്ങളാണ് വിജയത്തിന്സഹായകരമായത് എന്ന് വിമര്‍ശനമുയര്‍ന്നു. നിക്സണ്‍ന്‍റെ പരീക്ഷണഘട്ടം അവസാനിച്ചില്ല. രണ്ടു മാസത്തിനു ശേഷം വാഷിംഗ്ടൺ കോടതി കേസിൽ വിധി പറഞ്ഞു. രാഷ്ട്രീയ ചാരപ്രവർത്തനമാണ് നടന്നതെന്ന് കോടതി നിരീക്ഷിച്ചു. മക് കോർഡ് ,ലിസ്നി എന്നിവരെ തടവിനു ശിക്ഷിച്ചു. ഗൂഢാലോചന, ഭവനഭേദനം. രഹസ്വം ചോർത്തിയെടുക്കൽ തുടങ്ങിയവയായിരുന്നു കോടതി കണ്ടെത്തിയ കുറ്റങ്ങൾ. അഞ്ചുപേർക്ക് കോടതി മാപ്പുനൽകുകയും ചെയ്തു അതോടെ സെനറ്റ് അടിയന്തിരമായി യോഗം ചേർന്ന് സമഗ്രാന്വേഷണത്തിന് തീരുമാനമെടുത്തു. നിക്സണ്‍ന്റെ തിരഞ്ഞെടുപ്പുകമ്മിറ്റി കള്ളപ്പണം നൽകൽ ,അനധികൃതമായി രഹസ്വം ചോർത്തൽ എന്നീ കുറ്റങ്ങൾ ചെയ്തതായി സെനറ്റർ സാം എർവിൻ ജൂനിയർ നയിച്ച അന്വേഷണ സമിതി കണ്ടെത്തി. മുൻ അന്റോണി ജനറല്‍ ക്ലൈന്‍ ഡീന്സ്റ മുന്‍ ആഭ്യന്തര ഉപദേഷ്ടാവായ ജോണ്‍ ഏള്റിർച്ച്മാന്‍ ,മുന്‍ പ്രസിഡന്ഷ്യോല്‍ കോണ്സകല്‍ ജോണ്‍ ഡീന് എന്നിവരെ കുറ്റക്കാരായി കണ്ടെത്തി
ആരോപണങ്ങൾ കത്തിപ്പടർന്നതോടെ സെനറ്റംഗങ്ങളിൽ ഭൂരിഭാഗവും പ്രസിഡൻറിന് എതിരായി. അന്വേഷണ പരിധിയിൽനിന്നും നിക്സണ്‍ന്റെ ഓഫീസിനെ ഒഴിവാക്കാനായി നിയമം നിർമിക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. സെനറ്റിലും കോൺഗ്രസ്സിലും നിക്സണ് പിന്തുണ നഷsമായി. ഇംപീച്ച്മെൻറിന്‍റെ ഫലം കാത്തുനിൽക്കാതെ 1974 ആഗസ്റ്റ്‌ 9 ന് നിക്സണ്‍ സ്ഥാനമൊഴിഞ്ഞു. ടെലിവിഷന്‍ പ്രഭാഷണത്തില്‍ രാജി പ്രഖ്യപിക്കവേ “ അമേരിക്കന്‍ ജനാതിപത്യത്തിനേറ്റ മുറിവുകള്‍ ഉണക്കാന്‍ തന്‍റെ രാജി ഉപകരിക്കട്ടെ” എന്ന് നിക്സണ്‍ന പ്രസ്ഥാവിച്ചു. അടുത്ത പ്രസിഡന്റായി സ്ഥാനമേറ്റ ജെറാള്‍ഡ ഫോര്‍ഡ് നിക്സണ് മാപ്പ് നല്കി ക്രിമിനല്‍ ശിക്ഷയില്നി്ന്നും ഒഴിവാക്കി. വാട്ടർഗേറ്റ് വെളിപ്പെടുത്തലുകളെല്ലാം കെട്ടിച്ചമച്ചതെന്ന് പറഞ്ഞ് തള്ളിയ വൈറ്റ് ഹൗസ് പിന്നീട് ഇതിന് വാഷിംഗ്ടൺ പത്രത്തോട് പരസ്യമായി മാപ്പു പറയുകയും ചെയ്തു.
അന്വേഷണാത്മക പത്രപ്രവർത്തനത്തിന്‍റെ ചരിത്രത്തിൽ ഏറ്റവും തിളക്കമുള്ള അധ്യായമാണ് വാട്ടർഗേറ്റ്. ഏറ്റവും മികച്ച സകൂപ്പായി ഇന്നും കരുതപ്പെടുന്നത് ഇതുതന്നെ.ജേർണലിസം വിദ്യാർഥികൾക്ക് വാട്ടർഗേറ്റ് പഠിക്കാനുള്ള പാoമാണ്. പി.ആർ.ഒ.യുടെയോ സ്റ്റെനോ ഗ്രാഫറുടേയോ ജോലിയല്ല മാധ്യമപ്രവർത്തകന്‍റെത് എന്ന് വാട്ടർഗേറ്റ് സാക്ഷ്യപ്പെടുത്തുന്നു.വാട്ടർഗേറ്റ് വാർത്തയാക്കിയ വാഷിങ്ടൺ പോസ്റ്റിന്‍റെ ലേഖകർ ബോബ് വുഡ്വേർഡും കാൾ ബൻ സ്തീനും സംഭവത്തെക്കുറിച്ച് പിന്നീട് പുസ്തകങ്ങൾ എഴുതുകയുണ്ടായി. ഇതില്‍ ആദ്യകൃതിയായ “ ആള്‍ ദി പ്രസിഡന്‍സ് മെന്‍”( All the President's Men) കഥേതര വിഭാഗത്തിൽ അമേരിക്കയിൽ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഉൾപ്പെട്ട പുസ്തകമാണ്. ഈ കൃതി ഇതേ പേരിൽ 1978 ൽ ഹോളിവുഡിൽ സിനിമായി. വൻ ജനപ്രീതിയാണ് ചിത്രത്തിനു ലഭിച്ചത്. അലൻ ജെ പകുല സംവിധാനം ചെയ്ത ഈ ചിത്രം അന്വേഷണാത്മക പത്രപ്രവർത്തനം യുവാക്കളിൽ ഹരമായി പടർന്നുപിടിക്കാൻ പ്രേരണയായി. “നിക്സണ് വൈറ്റ് ഹൗസ് ഡിനൻ സിയേഷൻസ്” 'ഇംപാക്ട് ഓൺ ജേർണലിസം', 'ദി ഫൈനൽ ഡെയ്സ് എന്നീ പുസ്തകങ്ങളും വാട്ടർഗേറ്റ് സംഭവവുമായി ബന്ധപ്പെട്ട് ബോബ് വുഡ് വേർഡും കാൾ ബൻസ്കീനും ചേർന്ന് എഴുതിയിട്ടുണ്ട്.
രഹസ്യങ്ങൾ ചോർത്തീയ ഡീപ്പ് സ്രോട്ട്
പത്രപ്രവർത്തനത്തിലെ ഏറ്റവും വലിയ രഹസ്വമെന്നു വിശേഷിപ്പി ക്കപ്പെടുന്നത്- വാട്ടർഗേറ്റ് വിവരങ്ങൾ ചോർത്തിക്കൊടുത്തയാൾ ആരാണെന്നത് മുപ്പതു വർഷക്കാലം വെളിപ്പെടുത്തപ്പെട്ടില്ല. "ഡീപ്പ് ത്രോട്ട്" എന്ന രഹസ്യനാമത്തെ ഉദ്ധരിച്ചാണ് ബോബ് വുഡ്വേർഡ് വാട്ടർഗേറ്റ് വെളിപ്പെടുത്തലുകൾ ഓരോന്നായി പുറത്തുവിട്ടത്. ആ "ഡീപ്പ് ത്രോട്ട്" ആരെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായതുമില്ല. മുപ്പതു വർഷത്തിനു ശേഷം (2005 ൽ) അയാൾ തന്നെ അത് തുറന്നു പറഞ്ഞു. എഫ്.ബി.ഐ.യിലെ ഡപ്യൂട്ടി ഡയറക്ടറായിരുന്ന വില്യം മാർക്ക് ഫെൽറ്റായിരുന്നു അത്. ഉദ്യോഗക്കയറ്റത്തിൽ നിക്സണ്‍ന്റെ ഭരണകുടംതന്നെ തഴഞ്ഞതിലുള്ള പകരം വീട്ടലായിരുന്നു വാട്ടർഗേറ്റ് വിവരങ്ങള്‍ ചോര്ത്തി നല്കാകന്‍ അദേഹത്തെ പ്രേരിപ്പിച്ചത്.മാര്ക്ക് ഫെല്റ്റിന്‍റെ മരണംവരെ
ഡീപ്പ്രോ‍ുട്ട് അദ്ദേഹമാണെന്ന കാര്യം വെളിപ്പെടുത്തില്ലെന്ന് ബോബ് വുഡ് വേർഡ് അദ്ദേഹത്തിനു വാക്കുനൽ കിയിരുന്നതാണ്. അത് അദ്ദേഹം പാലിച്ചു പക്ഷെ, വില്യം മാർക്ക് ഫെല്റ്റ് തന്നെ മുപ്പതു വർഷത്തിനു ശേഷം ആ രഹസ്യം തുറന്നു പറഞ്ഞു. വാനിറ്റി ഫെയർ മാസികയിലുടെയാണ് മാർക്ക് ഫെൽറ്റ് ആ രഹസ്വം ലോകത്തിനു മുമ്പാകെ വെളിപ്പെടുത്തിയത്. ഇതിനുമുമ്പ് സംശയത്തിന്‍റെ നിഴലിലായ സന്ദർഭങ്ങളിലെല്ലാം അദ്ദേഹം അത് നിഷേധിച്ചിരുന്നു.വെളിപ്പെടുത്തലിനു ശേഷം മൂന്നു വർഷംകൂടി കഴിഞ്ഞ് (2008) മാർക്ക് ഫെൽറ്റ് അന്തരിച്ചു.

No comments:

Post a Comment

Search This Blog