Saturday, 3 October 2015

ആയത്തൊള്ള ഖൊമേനി- ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന്റെ ശിൽപ്പി.(1979)

Courtesy;Vinod AP , ചരിത്രാന്വേഷികൾ
 ആയത്തൊള്ള ഖൊമേനി- ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന്റെ ശിൽപ്പി.(1979)
 
ഉത്തർ പ്രദേശിലെ പഴയ "അവാധ" യിൽ നിന്നും ഇറാനിലേക്ക്‌ കുടിയേറിയവരായിരുന്നു ഖൊമേനിയുടെ പൂർവ്വികർ.നാൽപ്പത്‌ വർഷത്തോളം ഇറാനെ ഭരിച്ചിരുന്ന മുഹമ്മദ്‌ റേസ പഹ്ലാവി ( ഇറാനിലെ " ഷാ" ) യെ ജനകീയ വിപ്ലവത്തിലൂടെ അട്ടിമറിച്ചാണു ഇസ്ലാമിക്‌ റിപ്പബ്ലിക്ക്‌ നടപ്പിലാക്കിയത്‌.
ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സൈനിക ശക്തിയായിരുന്നു ഇറാൻ.പശ്ചാത്യ വിദ്യാഭ്യാസവും, ശാസ്ത്ര സാങ്കേതിക രംഗങളിലെ വളർച്ചയും " ഷാ" യുടെ കാലഘട്ടത്തിലെ എടുത്ത്‌ പറയത്തക്ക നേട്ടങ്ങളാണു.അമേരിക്കൻ ഭരണഘൂടത്തിന്റെ പിന്തുണയോടെയാണു ഷാ ഇറാൻ ഭരിച്ചിരുന്നത്‌.വ്യക്തമായി പറഞ്ഞാൽ അമേരിക്കയാണു ഷായെ ആ കസേരയിൽ ഇരുത്തിയത്‌.എന്നാൽ ഇറാന്റെ പാശ്ചാത്യ വൽക്കരണവും, അഴിമതിയും, അടിച്ചമർത്തലും ഷായെ ജനങ്ങളിൽ നിന്നകറ്റി.
ഒരു ഷിയാ മുസ്ലീം പുരോഹിതനായ ഖൊമേനി, ഷായുടെ കടുത്ത എതിരാളി ആയിരുന്നു.ഷായുടെ ഭരണത്തിനെതിരെ പരസ്യമായി നിലപാടെടുത്തതിനാൽ 1964 ഇൽ ഖൊമേനിയെ തുറങ്കിലടച്ചു.അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ഹസൻ അലി മൻസൂർ അനുനയിപ്പിക്കാൻ ശ്രമിച്ചു. ഷാ യോട്‌ പരസ്യമായി മാപ്പ്‌ പറയുകയും, രാജ്യവിരുദ്ധ നിലപാടിൽ നിന്നും പിന്തിരിയാനും ആവശ്യപ്പെട്ടു.ഈ നിർദ്ദേശം തിരസ്ക്കരിച്ച ഖോമേനിയെ മൻസൂർ പരസ്യമായി മുഖത്ത്‌ അടിച്ചു. രണ്ടാഴ്ച്ചക്കുള്ളിൽ ഖൊമേനിയുടെ അനുയായികളാൽ മൻസൂർ കൊല്ലപ്പെട്ടു.
പിന്നീടുള്ള 14 വർഷക്കാലം ഖൊമേനി തുർക്കിയിലും ഒടുവിൽ ഇറാഖിലുമായി കഴിച്ച്‌ കൂട്ടി.ഇറാനുമായി നല്ലൊരു നയതന്ത്ര ബന്ദമുണ്ടായിരുന്ന ഇറാഖിന്റെ അന്നത്തെ വൈസ്‌ പ്രസിഡന്റ്‌ സദ്ദം ഹുസ്സൈൻ ഖൊമേനിയെ വക വരുത്താൻ തീരുമാനിച്ചു.പക്ഷേ ഖൊമേനിക്ക്‌ ഇറാനിയൻ ജനതയുടെ ഇടയിൽ ഒരു രക്തസാക്ഷി പരിവേഷം ഉണ്ടാകരുതെന്ന് കരുതി ഷാ തന്നെ ആ ഉദ്യമം വിലക്കി.
ഒടുവിൽ ഫ്രാൻസിൽ രാഷ്ട്രീയ അഭയം തേടി.ഇലക്റ്റ്രോണിക്ക്‌ മാധ്യമങ്ങൾ ശക്തമല്ലാതിരുന്ന ആ കാലത്ത്‌ ഖൊമേനി തന്റെ അനുയായികളുമായി കത്തുകൾ വഴി സംവേദിച്ചു.അനുയായികൾ കത്തുകൾക്ക്‌ ലക്ഷക്കണക്കിനു കോപ്പികളുണ്ടാക്കി ഇറാന്റെ എല്ലാ ഭാഗത്തും എത്തിച്ചു.ഖൊമേനിയുടെ കത്ത്‌ കൈവശം വെക്കുന്നത്‌ കടുത്ത രാജ്യദ്രോഹ കുറ്റമായിരുന്നു, പലരും ജയിലിലായി.
ഷാ ഭരണഘൂടത്തിനെതിരേ രോഷം ആളിക്കത്താൻ തുടങ്ങി. രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക്‌ നീങ്ങി.പട്ടാളത്തെ ഉപയോഗിച്ച്‌ പ്രക്ഷോഭം ഷാ അടിച്ചമർത്താൻ നോക്കി.നൂറു കണക്കിനു പേർ തെരുവിൽ മരിച്ചു വീണു.
രാജ്യം തന്റെ കൈപ്പിടിയിൽ നിന്നും പോകുന്നെന്ന യാഥാർത്ഥ്യം മനസ്സിലാക്കിയ ഷാ രാജ്യം വിട്ടു.എന്നാൽ സൈന്യം അപ്പോഴും ജനങ്ങളെ തെരുവിൽ നേരിടുകയായിരുന്നു.പ്രക്ഷോഭത്തിനു പകരം പട്ടാളക്കാർക്ക്‌ പൂക്കൾ നൽകാൻ ഖൊമേനി അണികളോട്‌ ആവശ്യപ്പെട്ടു. സൈന്യം പ്രക്ഷോഭത്തിൽ നിന്നും വിട്ട്‌ നിന്നു.അപ്പോഴേക്കും ഇറാൻ പൂർണ്ണമായും ഖൊമേനിയുടെ കൈകളിൽ എത്തിയിരുന്നു.
14 വർഷങ്ങൾക്ക്‌ ശേഷം രാജ്യത്ത്‌ തിരിച്ചെത്തിയ ഖോമേനിക്ക്‌ അണികൾ വീരോചിതമായ സ്വീകരണം നൽകി.താമസിയാതെ അഭിപ്രായ വോട്ടെടുപ്പിലൂടെ ഇറാൻ ഇസ്ലാമിക്‌ റിപ്പബ്ലിക്ക്‌ ആയി.ഖൊമേനിയെ ഇറാന്റെ പരമോന്നത നേതാവായി അവരോധിച്ചു.
ശരിക്കും 77 വയസ്സായ ഈ വൃദ്ധന്റെ മുൻപിൽ മുട്ട്‌ കുത്തിയത്‌ അമേരിക്ക ആയിരുന്നു.86ആമത്തെ വയസ്സിൽ കാൻസർ ബാധിതനായി മരണമടഞ്ഞു.
1979 ലെ ടൈം മാഗസിന്റെ " മാൻ ഓഫ്‌ ദ ഇയർ " ആയി തെരഞ്ഞെടുക്കപ്പെട്ടു.
·

No comments:

Post a Comment

Search This Blog