പാകിസ്താൻ - കാശ്മീർ അതിർത്തി 1947 ഒക്ടോബർ 22 - 24
Courtesy: Sreejith Kannambra- Charithraanveshikal
ശ്രീനഗറിന് 50 മൈൽ കിഴക്ക് ഝലം നദിക്കരയിലുള്ള മുഹറയിലെ വൈദുതനിലയത്തിലേക്ക് കുറച്ച് പേർ അതിക്രമിച്ച് കയറി വൈദുതനിലയത്തിൽ ഒരു ഉഗ്രസ്ഫോടനം നടത്തി തകർത്തു അതോടുകൂടി പാകിസ്താൻ മുതൽ ലഡാക്ക് വരെയുള്ള കാശ്മീരിലെ വൈദുത വിളക്കുകൾ അണഞ്ഞു.
ഝലം നദിയുടെ പാലത്തിനപ്പുറം മുസ്ളീം ലീഗിൻ്റെ പച്ച കുപ്പായക്കാരായ ഭടൻമാരായ പത്താൻ ഗോത്രവർഗ്ഗകാരും അവരുടെ നേതാവായ സൈറബ് ഖയത്ത്ഖാനും പാലത്തിനിക്കരയിലേക്ക് കണ്ണും നട്ടിരിന്നു ഹരിസിങ്ങിൻ്റെ സേനയിലുള്ള മുസ്ളീം ഭടൻമാർ തങ്ങളുടെ ഹിന്ദു ഓഫീസർമാരെ വധിക്കുകയും ശ്രീനഗറിലേക്കുള്ള ടെലിഫോൺ കമ്പി മുറിക്കുകയും കാവൽക്കാരെ കീഴടക്കുകയും ചെയ്തുവെന്ന് അറിയിക്കുന്ന ദീപജ്വാലയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു അവർ പെട്ടന്ന് ആകറുത്ത രാത്രിയിൽ ആ പന്തം തെളിയുന്നത് അവർ കണ്ടു.
സൈറബ് ഖാൻ തൻ്റെ സ്റ്റേഷൻ വാഗണുമായ് പാലത്തിലൂടെ മുന്നോട്ട് കുതിച്ചു കാശ്മീരിന് വേണ്ടിയുള്ള യുദ്ധം ആരംഭിക്കുകയായ് ഏതാനം മിനുട്ടുകൾക്കകം അയാളുടെ സേനാ വ്യൂഹം മുസഫറാബാദ് എന്ന കൊച്ചു നഗരത്തിൻ്റെ കസറ്റംസ് ഷെഡ്ഡിലെത്തി അവിടെ കിടന്നുറങ്ങുകയായിരുന്ന ഉദ്ദ്യോഗസ്ഥർ ചാടിയെണീറ്റു. നിൽക്കാനും തങ്ങളുടെ പരിശോധനയ്ക്ക് വിധേയരാവാനും ആ സംഘത്തോട് പറഞ്ഞു യുദ്ധമുറവിളികളോടെ പത്താൻമാർ അവരുടെമേലെ ചാടിവീണു
സൈറാബ്ഖാൻ അതീവ സന്തോഷത്തിലായിരുന്നു ഇതിലും വിജയകരമായ പടനീക്കം ഉണ്ടാവാനില്ല ശ്രീനഗറിലേക്കുള്ള 135 മൈൽ നീളമുള്ള കല്ലുപാകിയ ആരു സംരക്ഷിക്കാനില്ലാത്ത നിരത്ത് പ്രഭാതം പൊട്ടിവിടരുന്നതിന് മുൻപ് പൂർത്തിയാക്കാവുന്ന യാതൊരു അപകടവും ഇല്ലാത്ത ഉല്ലാസയാത്രയായിരിക്കും അത് അദ്ദേഹം ചിന്തിച്ചു. പക്ഷേ ആ ചെറുപ്പക്കാരൻ്റെ സ്വപ്നം അതിവേഗം മാഞ്ഞുപോയി സൈറബ് ഖാൻ തൻ്റെ സേനയെ ശ്രീനഗറിലേക്കുള്ള റോഡിലൂടെ നയിക്കാനായ് ചെന്നപ്പോൾ ആ സേന അപ്രത്യക്ഷമായതായ് കണ്ടു ഒരറ്റ പത്താൻ പോലും തൻ്റെ വാഹനത്തിനടുത്തുണ്ടായിരുന്നില്ല അവരല്ലാം ഇരുട്ടിൽ മറഞ്ഞ് കഴിഞ്ഞിരുന്നു കാശ്മീരിലെ മുസ്ളീം സഹോദരങ്ങളെ വിമോചിപ്പിക്കാനുള്ള കുരിശ് യുദ്ധം അവർ തുടങ്ങിയത് മുസറഫാബാദിലെ ഹിന്ദു പണ്ടകശാലകൾ കൊള്ളയടിച്ചുകൊണ്ടായിരുന്നു എല്ലാവരും അവനവൻ്റെ കാര്യം നോക്കുകയായിരുന്നു പൂട്ടുകളും വാതിലുകളും പൊളിച്ച് വിലപിടുപ്പുള്ളതെല്ലാം അവർ കൊള്ളയടിച്ചുകൊണ്ടിരുന്നു
നിരാശരായ സൈറാഖാനും മറ്റ് ഓഫീസർമാരും അവരെ പിന്തിരിപ്പിക്കാൻ നോക്കി നിങ്ങൾ എന്താണീ ചെയ്യുന്നത്..?? നമ്മുക്ക് കാശ്മീരിലേക്ക് പോകണ്ടേ..?? അയാൾ ചോദിച്ചു കൊണ്ടേയിരുന്നു അതൊന്നും പത്താൻ ഗോത്രവർഗ്ഗക്കാർ ചെവികൊണ്ടില്ല തങ്ങൾ നടത്തുന്ന കൊള്ളകൾക്ക് താളമൊപ്പിച്ചുകൊണ്ട് 75 മൈൽ ദൂരം മുന്നേറാൻ അവർക്ക് 48 മണിക്കൂർ നേരം വേണ്ടിവന്നു.
ഗോത്രവർഗ്ഗക്കാർ കാശ്മീരിന് നേരെ നടത്തിയ ആക്രമത്തിൻ്റെ ആദ്യ വാർത്തകൾ ഡൽഹിയിലെത്തിയത് സൈറബ്ഹയാത്ത്ഖാൻ ഝലം നദിക്ക് കുറുകെയുള്ള പാലം പിടിച്ചെടക്കി 48 മണിക്കൂറിന് ശേഷമാണ് ഒക്ടോബർ 24 ഉച്ചതിരിഞ്ഞ് 5 മണിക്ക് മുമ്പാണ് മേജർ ജനറൽ ഡഗ്ളസ് ഗ്രേസിക്ക് ലഭിച്ച ഒരു രഹസ്യ റിപ്പോർട്ടിൽ നിന്നാണ് കാശ്മീരിൽ എന്ത് സംഭവിക്കുന്നു എന്നതിനെകുറിച്ചുള്ള ആദ്യത്തെ വിവരം കിട്ടിയത് ആക്രമികളുടെ എണ്ണം ആയുധശക്തി അവർ ഇപ്പോഴുള്ള സ്ഥലം എന്നിവയെപറ്റിയുള്ള വിവരങ്ങളെല്ലാം അതിലുണ്ടായിരുന്നു ആ വിലപ്പെട്ട വിവരം ഇന്ത്യൻ സേനയുടെ സർവ്വ സൈന്യാധിപനായ ലെഫ്. ജനറൽ റോബ്ലോക്ക് ഹാർട്ടിന് കൈമാറി അദ്ദേഹം ഉടൻ തന്നെ ആ വിവരം മറ്റ് രണ്ട് പേർക്ക് കൈമാറി ഗവർണർ ജനറൽ മൗണ്ട് ബാറ്റണും ഫീൽഡ് മാർഷൽ ഒക്കൻലിക്കിനുമായിരുന്നു അത്.
തായ്ലൻ്റെ് വിദേശകാരമന്ത്രിയുടെ ബഹുമാനാർത്ഥം ഉള്ള വിരുന്നിന് ഉടുപ്പുകൾ ധരിച്ചുകൊണ്ടിരുന്നപ്പോഴാണ് മൗണ്ട് ബാറ്റണ് ആ വാർത്ത ലഭിച്ചത് അവസാനത്തെ അതിഥിയും പോയ്കഴിഞ്ഞപ്പോൾ നെഹറുവിനോട് അവിടത്തന്നെ നിൽക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു പ്രധാനമന്ത്രി ആ വാർത്തകേട്ട് സ്തംഭിച്ച് പോയ് താൻ ജനിച്ച ആ സുന്ദരമായ ആ നാടിനോട് അദ്ദേഹത്തിന് വികാരപരമായ അടുപ്പമുണ്ടായിരുന്നു തൻ്റെ ഈ നിലപാട് പിന്നീടൊരിക്കൽ അദ്ദേഹം വിശദീകരിക്കുകയുണ്ടായി താങ്കളുടെ മേരി രാജ്ഞിയുടെ ഹൃദയത്തിൽ കലേയ് എഴുതി വച്ചിരിക്കുന്നത് പോലെ എൻ്റെ ഹൃദയത്തിൽ കാശ്മീരും എഴുതി വച്ചിരിക്കുകയാണ്
സ്വതന്ത്രമായി തീർന്ന ഒരു ഉപഭൂഖണ്ഡത്തിൽ ബ്രിട്ടീഷ് പട്ടാളത്തെ നിയോഗിക്കാൻ മൗണ്ട്ബാറ്റൺ വിസ്സമതിച്ചു. കാശ്മീരിൽ ഒരു സൈനിക ഇടപടൽ ഉണ്ടാവുകയാണങ്കിൽ അത് ബ്രിട്ടീഷ് പട്ടാളമായിരിക്കരുത് പകരം ഇന്ത്യൻ പട്ടാളമായിരിക്കണം അദ്ദേഹം പറഞ്ഞു പിറ്റേന്ന് വൈകുന്നേരം ഇന്ത്യൻ എയർ ഫോഴ്സിൻ്റെ DC 3 വിമാനം ശ്രീനഗർ വിമാനത്താവളത്തിലിറങ്ങി അതിൽ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ നേത്രത്വം നൽകിയ വി.പി മേനോനും ഇന്ത്യൻ കരസേനയിലെ കേണൽ മനേക്ഷായും മറ്റൊരു വ്യോമസേന ഉദ്യോഗസ്ഥനുമായിരുന്നു ഉണ്ടായിരുന്നത്
ആ മൂന്ന് പേരെയും ശ്രീനഗറിലേക്ക് അയക്കാൻ ഇന്ത്യൻ രാജ്യരക്ഷാ കമ്മിറ്റി അന്ന് രാവിലെ അടിയന്തര യോഗം വിളിച്ച് തീരുമാനം എടുക്കുകയായിരുന്നു ആക്രമണ വിധേയനായ രാജാ ഹരിസിങ്ങിൽ നിന്നുള്ള സഹായഭ്യർത്ഥന കമ്മിറ്റിക്ക് ലഭിച്ചിരുന്നു നെഹറുവിൻ്റെ വികാരവായ്പിനെപ്പറ്റി ബോധവാനായിരുന്ന മൗണ്ട് ബാറ്റൺ ആ നടപടിക്ക് നിയമപരമായ ഒരു ചട്ടകൂട് വേണമെന്ന് ദൃഢനിശ്ചയം ചെയ്തിരുന്നു മഹാരാജാവ് ഔദ്യോഗികമായി തൻ്റെ രാജ്യം നിയമപരമായി തന്നെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ സമ്മതിക്കുന്നത് വരെ കാശ്മീരിലേക്ക് പട്ടാളത്തെ അയക്കുന്നത് ശരിയല്ലെന്ന് തൻ്റെ ഗവൺമെൻ്റെിനെ ബോധ്യപ്പെടുത്തിയിരുന്നു
കാശ്മീരിലെ ഭൂരിപക്ഷമായ മുസ്ളീങ്ങളുടെ വികാരങ്ങളെ വീർപ്പ്മുട്ടിച്ച് കൊണ്ടൊരു പ്രശ്ന പരിഹാരം സാധ്യമല്ലെന്നും ആ ജനത സ്വാഭാവികമായും പാകിസ്താനിൽ ചേരാനായിരിക്കും വോട്ട് ചെയ്യുക എന്നും മൗണ്ട്ബാറ്റൺ വിശ്വസിച്ചിരുന്നു നെഹറുവിന് പൂർണ്ണ സമ്മതം ഇല്ലാതിരുന്നിട്ടും കാശ്മീരിനെ ഒരു സുപ്രധാന വ്യവസ്ഥയോടുകൂടി വേണം ഇന്ത്യയോട് ചേർക്കുന്നത് എന്ന് പ്രധാനമന്ത്രിയെകൊണ്ടും മന്ത്രിസഭയെ കൊണ്ടും അദ്ദേഹം അംഗീകരിപ്പിച്ചു ഇന്ത്യയോട് ചേരാനുള്ള മഹാരാജാവിൻ്റെ തീരുമാനം താൽക്കാലികമായേ പരിഗണിക്ക പെടുകയുള്ളൂ ക്രമസമാധാനം പുനസ്ഥാപിക്കുകയും കാശ്മീർ ജനതയുടെ അഭിലാഷത്തെയാണ് അത് പ്രതിനിധാനം ചെയ്യുന്നത് എന്ന് ഒരു ഹിതപരിശോധനയിലൂടെ തെളിയിക്കപ്പെടുകയും ചെയ്തതിന് ശേഷമേ അതിന് സ്ഥിരീകരണം നൽകൂ..
മന്ത്രിസഭയുടെ നിബന്ധനകൾ മഹാരാജാവിനു സമർപ്പിക്കാനാണ് വി.പി മേനോനെ ശ്രീനഗറിലേക്കയച്ചത് അദ്ദേഹത്തെ അനുഗമിച്ച സൈനിക ഉദ്ദ്യോഗസ്ഥരോട് സൈനികനിലയെപ്പറ്റി പഠിക്കാനും ആവശ്യപ്പെട്ടിരുന്നു അവർ പറന്നുയർന്ന ഉടനെ ദക്ഷിണ പൂർവ്വേഷ്യയിലെ സഖ്യസേനകളുടെ മുൻ കമാൻഡർ കാശ്മിരിലേക്ക് വിമാനമാർഗ്ഗം പട്ടാളത്തെ അയക്കുക എന്ന ചരിത്രപരമായ നടപടികൾക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു ഇന്ത്യയിലെ സിവിൽ വിമാനങ്ങളോട് അവരപ്പോൾ എവിടെയാണോ അവിടെ യാത്രക്കാരെ ഉപേക്ഷിച്ച് ഡൽഹിയിലേക്ക് വരാൻ ആജ്ഞാപിച്ചു. ആക്രമണ വിധേയനായ മഹാരാജാവ് വി.പി മേനോൻ്റെ നിർദേശപ്രകാരം തലസ്ഥാനം വിട്ട് ജമ്മുവിലേക്ക് പലായനം ചെയ്തു തങ്ങൾ നൽകുന്ന സഹായത്തിന് പകരമായ് ഏത് നിബന്ധനയും അംഗീകരിക്കാൻ മഹാരാജാവ് തയ്യാറാണെന്ന് തൻ്റെ സഹപ്രവർത്തകരെ അറിയിക്കാൻ വി.പി മേനോൻ ഡൽഹിയിലേക്ക് മടങ്ങി
പതിനേഴ്മണിക്കൂർ യാത്രകഴിഞ്ഞ് ക്ഷീണിതനായ് ജമ്മുവിലെത്തിയ ഹരിസിങ്ങ് ഉടൻതന്നെ വിശ്രമിക്കാനായ് സ്വകാര്യമുറിയിലേക്ക് നീങ്ങി ഉറങ്ങുന്നതിന് മുൻപ് പരിചാരകൻമാരിലൊരാളെ വിളിച്ച് ഭരണകർത്താവായ മഹാരാജാവെന്ന നിലക്കുള്ള അവസാന ഉത്തരവ് നൽകി വി.പി മേനോൻ ഡൽഹിയിൽ നിന്ന് മടങ്ങി എത്തുകയാണങ്കിൽ മാത്രം എന്നെ വിളിച്ചുണർത്തുക ഇന്ത്യ എൻ്റെ സഹായത്തിനെത്തി എന്നതാണല്ലോ അതിനർത്ഥം പുലർച്ചയ്ക്ക് മുൻപ് അദ്ദേഹം വന്നില്ലങ്കിൽ എൻ്റെ കൈത്തോക്ക് ഉപയോഗിച്ച് ഉറക്കത്തിൽ തന്നെ വെടിവെച്ച് കൊന്നേക്കുക കാരണം അദ്ദേഹം വരുന്നില്ല എന്നതിനർത്ഥം എല്ലാം അവസാനിച്ചു എന്നാണ്
വി.പി മേനോനും സംഘവും തങ്ങളുടെ റിപ്പോർട്ട് രാജ്യരക്ഷാ കമ്മിറ്റിക്ക് മുമ്പാകെ വച്ചു മഹാരാജാവ് കാശ്മീർ ഇന്ത്യക്ക് നൽകാൻ അവസാനം തയ്യാറായിട്ടുണ്ട് പക്ഷേ പത്താൻ ആക്രമണകാരികൾ ശ്രീനഗറിന് 35 മൈൽമാത്രം ദൂരത്ത് എത്തിക്കഴിഞ്ഞു ഇന്ത്യക്ക് പട്ടാളത്തെ കൊണ്ട് ചെന്നിറക്കാൻ കഴിയുന്ന ഏക വിമാനത്താവളം ഏത്നിമിഷവും അവർ പിടിച്ചടക്കയേക്കും ഇന്ത്യൻ കരസേനയുടെയും വ്യോമസേനയുടെയും ബ്രിട്ടീഷുകാരായ മേധാവികൾ രണ്ട് പേരും സൈനികമായ ഇടപെടലിനെ എതിർത്തു വിദൂരപ്രദേശത്ത് ശത്രുമനോഭാവത്തോടെ പെരുമാറാനിടയുള്ള ആളുകൾക്കിടയിൽ പോയി നടത്തുന്ന പടനീക്കം ആപൽക്കരമായിരിക്കുമെന്ന് അവർ ചുണ്ടിക്കാട്ടി ഈ പ്രശ്നത്തിൽ ഇന്ത്യയുടെ വികാര തീവ്രതയും നടപടികളെടുക്കാൻ മന്ത്രിസഭ ദൃഡ പ്രതിജ്ഞ എടുത്തിരിക്കന്നതും കൊണ്ട് മൗണ്ട് ബാറ്റൺ അവരുടെ നിർദേശം തള്ളുകയും മൗണ്ട്ബാറ്റൺ തൻ്റെ സൈനിക പരിചയ സമ്പത്തിൻ്റെ മുഴുവൻ പിന്തുണയും അവർക്ക് നൽകി.
അടുത്ത പുലർവേളയിൽ തന്നെ പട്ടാളത്തെയും കൊണ്ട് വിമാനങ്ങൾ പറക്കാൻ തുടങ്ങാൻ അദ്ദേഹം ഉത്തരവിട്ടു സിവിലിയനായാലും മിലിട്ടറിയായാലും സാധ്യമായ മുഴുവൻ വാഹനങ്ങളും ഈ നീക്കത്തിന് പ്രയോജനപ്പെടുത്തണം പട്ടാള വിഭാഗങ്ങൾ കരവഴിക്ക് ആയുധങ്ങളും വെടിക്കോപ്പുകളും എ്തുന്നത് വരെ കാത്ത് നിന്നേ തീരൂ.. സൈനിക പ്രവർത്തനങ്ങൾക്കുള്ള തിരക്കിട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനിടയൽ വി.പി മേനോനോട് കാശ്മീരിലേക്ക് പറക്കാൻ മൗണ്ട് ബാറ്റൺ പറഞ്ഞു മഹാരാജാവ് പരിചാരകന് തന്നെ വെടിവെച്ച് കൊല്ലാൻ പറഞ്ഞ സമയത്തിന് മുൻപ് തന്നെ വി.പി മേനോൻ അവിടെയെത്തി നിയമപരമായി ഇന്ത്യയിൽ കാശ്മീരിനെ ലയിപ്പിച്ചുകൊണ്ടുള്ള ലയനരേഖയിൽ ഒപ്പ് വെപ്പിച്ചു
ഒക്ടോബർ 27 ാം തിയതി തിങ്കളാഴ്ച്ച രാവിലെ ഒൻപത് DC 3 വിമാനങ്ങളിലായ് ഒന്നാം സിക്ക് റജിമെൻ്റിലെ 329 സൈനികരും 8 ടൺ ആയുധങ്ങളും ചെന്നിറങ്ങി ഇന്ത്യ കാശ്മീരിലേക്ക് അനുസ്യൂതം പ്രവഹിപ്പിച്ചുകൊണ്ടിരുന്ന സൈനികരുടെയും ആയുധങ്ങളുടെയും തുടക്കം മാത്രമായിരുന്നു അത് ഇന്ത്യ കാശ്മീരിൽ ഒരു ലക്ഷം സൈനികരെ അണിനിരത്തി അൽഭുതമെന്ന് പറയട്ടെ ഇന്ത്യ കാശ്മീരിൽ നേടിയ പ്രാഥമിക വിജയത്തിന് കടപ്പെട്ടിരിക്കുന്നത് യൂറോപ്യൻമാരായ കുറച്ച് കന്യാസ്ത്രീകളോടാണ് ശ്രീനഗറിൽ നിന്ന് 30 നാഴികമാത്രം അകലെ ബാരമുള്ള എന്ന കൊച്ച് പട്ടണത്തിലായിരുന്നു അവരുടെ കോൺവെൻ്റെ് കാശ്മീരിൻ്റെ തലസ്ഥാനത്തേക്കും അതിൻ്റെ ജീവനാഡിയായ വിമാനത്താവളത്തിലേക്കും മുന്നേറാതെ ആ കോൺവെൻ്റെ് കൊള്ളചെയ്യാൻ നിന്ന പത്താൻ ഗോത്രവർഗ്ഗക്കാർ കാശ്മീർ പാകിസ്താനോട് ചേർക്കുന്ന ജിന്നയുടെ സ്വപ്നത്തിന് അന്ത്യം കുറിച്ചു അവർ ആ കന്യാസ്ത്രീകളെ ബലാൽസംഘം ചെയ്യുകയും കോൺവെൻ്റ് കൊള്ളയടിക്കുകയും അന്തേവാസികളെ കൊല്ലുകയും ചെയ്തു ഇത്മൂലം നെഹറുവിൻ്റെ ഭടൻമാർക്ക് കാശ്മീർ താഴ് വരയിൽ ചുവടുറപ്പിക്കാനുള്ള ഏതാനം മണിക്കൂറുകൾ ലഭിച്ചു.
പത്താൻമാർ ആക്രമണം തുടങ്ങുമ്പോഴേക്കും സമയം വൈകി കഴിഞ്ഞിരുന്നു ഇന്ത്യൻ പട്ടാളം അവരുടെ മുന്നേറ്റം തടഞ്ഞു ശ്രീനഗറിന് പുറത്ത് നടന്ന ഉഗ്രമായ ഒരു ഏറ്റുമുട്ടലിൽ ആക്രമികളെ സൈന്യം തുരത്തി പത്താൻകാർ ചിതറി പിന്തിരിഞ്ഞോടാൻ തുടങ്ങി രോഷാകുലനായ ജിന്ന വേഷം മാറിയ പാകിസ്ഥാൻ പട്ടാള വിഭാഗങ്ങളെ പത്താൻകാരെ സഹായിക്കാനായ് കാശ്മീരിലേക്കയച്ചു ഗോത്രവർഗ്ഗക്കാരിൽ നിന്ന് കൂടുതൽ സഹായം സ്വീകരിച്ചുകൊണ്ട് കുറെയേറെ മാസങ്ങൾകൂടി ആ കൊടും തണുപ്പിൽ യുദ്ധം തുടരുകയും ചെയ്തു.
അവസാനം പ്രശ്നം എെക്യരാഷ്ട്രസഭയിലെത്തി നെഹറുവിനെകൊണ്ട് മൗണ്ട്ബാറ്റൺ നിർബന്ധിച്ച് സമ്മതിപ്പിച്ച ഹിതപരിശോധന വിസ്മൃതമായ സദുദ്ദേശത്തോടുകൂടിയുള്ള വലിയ ഫയലിൽ മറഞ്ഞു. അങ്ങനെ 1948 ലെ യുദ്ധം ശ്രഷ്ടിച്ച രേഖകളിലൂടെ ആരാജ്യം വിഭജിതമായ് നിന്നു കാശ്മീർ താഴ് വര ഇന്ത്യയുടെ കയ്യിലും ഗിൽജിറ്റിന് സമീപമുള്ള ഉത്തരമേഖല പാകിസ്താൻ്റെ കയ്യിലുമായിട്ട്.
No comments:
Post a Comment