Tuesday, 26 July 2016

ഓപ്പറേഷൻ വിജയ്

                       ഓപ്പറേഷൻ വിജയ്                                                       ...ഹിമവാൻ നമിച്ച പോരാട്ടവീര്യം ...

കടപ്പാട് ; അതുല്‍ വിജയ്‌ -ചരിത്രാന്വേഷികള്‍

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബദ്ധവൈരത്തിന്റെ ചരിത്രം പരതിയാൽ അത് സ്വാതന്ത്യലബ്ദ്ധിയുടെ കാലത്തോളം നീളും ...വിഭജനത്തെ തുടർന്ന് ഒരിടത്തും ചേരാതെ നിന്ന കാശ്മീരിലേക്ക് , അഫ്ഘാൻ ഗോത്രവർഗ്ഗ സേനയുമായി പാകിസ്ഥാൻ കടന്നു കയറിയതു മുതൽ , ലോകത്തിലെ ഏറ്റവും മനോഹരമായ താഴ്വരയും ഹിമഗിരിനിരകളും വെടിയൊച്ചകളാൽ മുഖരിതമാണ് ...അന്നുമുതലിന്നോളം , ലോകത്തിലെ ഏറ്റവും പ്രശ്നസങ്കീർണമായ പ്രദേശങ്ങളിലൊന്നായി കശ്മീർ ഇന്നും നമ്മുടെ ദിനങ്ങളെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നു ..
1965 ലെയും 1971ലേയും യുദ്ധങ്ങളിൽ നിർണായകവിജയം നേടിയിട്ടും ,കശ്മീർ പ്രശ്നം ഇരുരാജ്യങ്ങളുടേയുമിടയിൽ ഒരു കീറാമുട്ടിയായി അവശേഷിച്ചു ...ലോകവേദികളിലെ വാഗ്വാദങ്ങളായും , ഇടക്കിടെയുണ്ടാകുന്ന ഏറ്റുമുട്ടലുകളായും , അതിർത്തികടന്നുള്ള ഭീകരപ്രവർത്തനങ്ങളായും പാകിസ്ഥാൻ ഈ പ്രദേശത്തെ പ്രശ്നഭരിതമാക്കി തന്നെ നിർത്തി ...എല്ലാം കൊണ്ടും പരാജയപ്പെട്ട ഒരു രാജ്യത്തിന്റെ പ്രധാനമായ കാര്യമാണ് ഒരു ശത്രുവിനെ കാട്ടി ,ജനങ്ങളെ മുൾമുനയിൽ നിർത്തുക എന്നത് ...അതുകൊണ്ടുതന്നെ വെടിയൊച്ചകളും വിവാദങ്ങളും മാറ്റൊലിക്കൊള്ളുന്ന കശ്മീർ പാകിസ്ഥാന്റെ ജീവവായുവാണ് ..അത് സമാധാനപരമായി അവസാനിക്കാൻ അവർ അനുവദിക്കുകയുമില്ല ...അതുപോലെ സർക്കാരും സൈന്യവും എന്നും പരസ്പര സംശയത്തോടെയാണ് അവിടെ നിലകൊള്ളുന്നത് ...ഏതു നിമിഷവും അട്ടിമറിക്കപ്പെടാവുന്ന അവസ്ഥയിലാണ് ഓരോ ജനാധിപത്യസർക്കാരും പാകിസ്ഥാനിൽ ദിനങ്ങൾ തള്ളി നീക്കുന്നത് ...
ഇങ്ങനെയൊക്കെയുള്ള സാഹചര്യത്തിലാണ് 1999 ഫെബ്രുവരിയിൽ ,ഇന്ത്യ -പാകിസ്ഥാൻ ചരിത്രത്തിലെ ഒരു നാഴികക്കല്ല് പിറക്കുന്നത് ..ദൽഹി ലാഹോർ റൂട്ടിലാരംഭിച്ച ബസ് സർവീസിന്റെ ഉത്‌ഘാടന ഓട്ടത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി വാജ്‌പേയി ആഗ്രഹിച്ചപ്പോൾ , കാലം കാത്തുനിന്ന ഒരു സമാധാന കാലത്തിന്റെ തുടക്കമായി അതിനെ ലോകം സ്വീകരിച്ചു ...വാഗ അതിർത്തിയിലെ വെള്ളവര കടന്ന് അടൽജി പാകിസ്ഥാൻ മണ്ണിൽ കാലുകുത്തിയപ്പോൾ ഒരു പുതിയ യുഗപ്പിറവിയാണ് ഉദിച്ചുയർന്നത് എന്നാണു ലോകസമൂഹം വിലയിരുത്തിയത് ...വിജയകരമായ ആ നയതന്ത്രദൗത്യം നടക്കുമ്പോൾ , അതിനെ എന്ത് വിലകൊടുത്തും പരാജയപ്പെടുത്താനുള്ള ചതിയുടെ രസതന്ത്രം പാക് സൈനികപ്പുരകളിൽ ഒരുങ്ങുന്നുണ്ടായിരുന്നു ..
വിശാലമായ കശ്മീരിന്റെ ഏതാണ്ട് മൂന്നിലൊന്ന് ഭാഗം പാകിസ്ഥാൻ നിയന്ത്രണത്തിലാണ് ..1947 ൽ , അവർ അനധികൃതമായി കൈയേറിയ ഭാഗം പാക് അധീന കാശ്മീരായി മാറി ...തൽക്കാലത്തെ വെടിനിർത്തൽ കരാർ പ്രകാരം ഭാരത നിയന്ത്രണത്തിലുള്ള കാശ്മീരും പാക് അധീന കാശ്മീരും വേർതിരിച്ച് അന്ന് ഒരു നിയന്ത്രണ രേഖ നിലവിൽ വന്നു (LOC -Line of Control )...ഇരു സൈന്യങ്ങളും ഈ നിയന്ത്രണ രേഖക്ക് ഇരുവശവുമായി നിലയുറപ്പിച്ചു ...വളരെ നീണ്ട അതിർത്തിയിൽ ,പലസ്ഥലത്തും ഏറ്റുമുട്ടലുകൾ പതിവായിരുന്നു എങ്കിലും നിയന്ത്രണ രേഖയിലെ കാർഗിൽ പ്രദേശം സമാധാന പൂർണമായിരുന്നു ...ഇരു വശത്തെയും സൈനികർ തമ്മിൽ സൗഹ്രദ ബന്ധങ്ങൾ പോലും അവിടെ പതിവായിരുന്നു ..
പർവത പട്ടണമായ കാർഗിലും പരിസരവും മറ്റു അതിർത്തി പ്രദേശങ്ങളെ അപേക്ഷിച്ച് വളരെ വ്യത്യസ്ഥമാണ് .ചൂടുകാലത്ത് പോലും മരം കോച്ചുന്ന തണുപ്പും ഹിമക്കാറ്റും ഉള്ള കാർഗിൽ , ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മിലിട്ടറി ബേസുകളിലൊന്നാണ് ...തണുപ്പുകാലത്ത് താപനില -40 ഡിഗ്രി വരെ താഴും ..പരസ്പരമുള്ള ധാരണ പ്രകാരം , ഇരു പട്ടാളവും തണുപ്പുകാലത്ത് തങ്ങളുടെ നിരീക്ഷണ പോസ്റ്റുകളും ബങ്കറുകളും ഉപേക്ഷിച്ച് ബാരക്കുകളിലേക്ക് മടങ്ങും ..ഏതാണ്ട് നവംബറോടെ ബങ്കറുകൾ ഉപേക്ഷിക്കുന്ന പട്ടാളം മെയ് -ജൂൺ മാസങ്ങളോടെ മടങ്ങിയെത്തും ...ഇതാണ് പതിറ്റാണ്ടുകളായി തുടരുന്ന രീതി ..
1999 ഫെബ്രുവരിയിലെ, പ്രധാനമന്ത്രിയുടെ ലാഹോർ ബസ് യാത്രയും ,തുടർന്നുണ്ടായ അന്തരീക്ഷവും സൈനിക വൃത്തങ്ങളിൽ ഒരു ആശ്വാസത്തിന്റെ ചലനം ഉണ്ടാക്കിയിരുന്നു ...പക്ഷെ അതിനധികം ആയുസ്സുണ്ടായില്ല ..അക്കൊല്ലം മെയ് ആദ്യം അതിർത്തിപ്രദേശങ്ങളിൽ ആടു മേച്ചിരുന്ന ഗ്രാമവാസികളുടെ ആടുകൾ ദുരൂഹമായി അപ്രത്യക്ഷമാകാൻ തുടങ്ങി ...കൂടുതലന്വേഷിച്ചപ്പോൾ , ആളൊഴിഞ്ഞ ബങ്കറുകളിൽ നിന്ന് തീയും പുകയും ഉയരുന്നത് അവർ ശ്രദ്ധിച്ചു ..പെട്ടന്ന് തന്നെ അവർ അടുത്തുള്ള സൈനിക ആസ്ഥാനത്ത് വിവരമെത്തിച്ചു ...കാര്യങ്ങൾ കണ്ടറിയാൻ ,ലെഫ്റ്റനന്റ് സൗരഭ് കാലിയയുടെ നേതൃത്വത്തിൽ മലകയറിയ സൈനികർ പിന്നീട് മടങ്ങി വന്നില്ല ...
സംശയിക്കപ്പെട്ട പ്രദേശങ്ങൾക്ക് മുകളിലൂടെ പറന്ന സൈനിക വിമാനങ്ങളുടെ ക്യാമറകൾ ഒപ്പിയെടുത്തത് ഞെട്ടിക്കുന്ന ദ്ര്യശ്യങ്ങളാണ് ...ടോലോലിംഗ് ,ബട്ടാലിക് ,ദ്രാസ്, ടൈഗർ ഹിൽ തുടങ്ങി നമ്മുടെ നിർണായക പോസ്റ്റുകളിൽ മുഴുവൻ , വൻ ആയുധ സന്നാഹങ്ങളുമായി ശത്രു തമ്പടിച്ചിരിക്കുന്നു ...ശ്രീനഗറിൽ നിന്നും ലേയിലേക്കുള്ള പ്രധാന ഹൈവേ NH 1D യുടെ പ്രധാന ഭാഗം മുഴുവൻ പാകിസ്ഥാന്റെ നിരീക്ഷണ പരിധിയിലായി ...ലഡാക്കിലും സിയാച്ചിനിലുമുള്ള സൈനിക കേന്ദ്രങ്ങളിലേക്ക് സാധന സാമഗ്രികൾ എത്തിക്കാനുള്ള പ്രധാന മാർഗ്ഗമാണ് ഈ ഹൈവേ ..വർഷത്തിൽ ആറുമാസത്തോളം അടച്ചിടുന്ന ഈ ഹൈവേ ജൂലായ് മധ്യത്തോടെയേ തുറക്കാറുള്ളു ...ഉയരത്തിലിരിക്കുന്ന ശത്രുവിന് അനായാസമായി ഈ റോഡ് നിയന്ത്രിക്കാനും അതുവഴി സിയാച്ചിനിലേക്കും ലഡാക്കിലേക്കുമുള്ള സപ്ലൈ തടയാനും കഴിയും ...
കാര്യങ്ങൾ വിചാരിച്ചതിനേക്കാൾ ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞ സർക്കാർ വൻ തോതിൽ തന്നെയുള്ള സൈനിക നടപടിക്ക് അനുമതി കൊടുത്തതോടെ , ലോകചരിത്രത്തിലാദ്യമായി രണ്ടു ആണവശക്തികൾ തമ്മിലുള്ള യുദ്ധത്തിന്റെ കൊടിപ്പടം ഉയർന്നു ...
ലോകം കണ്ടുപരിചയിച്ച യുദ്ധഭൂമിയല്ല കാർഗിൽ , അതുകൊണ്ട് പരമ്പാരാഗത യുദ്ധതന്ത്രങ്ങൾ അവിടെ പ്രായോഗികവുമല്ല ...ടാങ്കുകളോ കവചിത വാഹനങ്ങളോ ഉപയോഗിക്കാൻ കഴിയുന്നതല്ല പർവത യുദ്ധത്തിന്റെ വ്യാകരണം ...ഭടന്മാരുടെ മനോവീര്യവും , ദൃഢനിശ്ചയവും തന്നെയാണ് ഇവിടെ പ്രധാന ആയുധങ്ങൾ...മലമടക്കുകളിലെ ബങ്കറുകളിൽ പതിയിരിക്കുന്ന ശത്രുവിനോട് വ്യോമസേന കൊണ്ടും വലിയ കാര്യമില്ല , എങ്കിലും നമ്മുടെ വയസ്സൻ മിഗ് 21 വിമാനങ്ങൾ സ്തുത്യർഹമായ രീതിയിൽ തന്നെ പോരാടി ..മെയ് 27 നു രണ്ടു വിമാനങ്ങൾ നമുക്ക് നഷ്ടപ്പെട്ടു ...മാരകമായ സ്റ്റിംഗർ മിസൈൽ നമ്മുടെ കരുത്തനായ MI -17 ഹെലികോപ്ടറിനെ തകർത്തപ്പോൾ വിലപ്പെട്ട ഏഴ് വൈമാനികരെക്കൂടി നഷ്ടപ്പെട്ടു ..
ഈ ഘട്ടത്തിലാണ് , യുദ്ധത്തിലെ ഏറ്റവും നിർണായകമായ തീരുമാനം വാജ്‌പേയി എടുത്തത് ..ഏറ്റുമുട്ടൽ പ്രതീക്ഷിച്ചിരുന്ന പാകിസ്ഥാൻ , ഇത് മറ്റുഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് ഒരു വൻയുദ്ധമാക്കി മാറ്റി , അന്താരാഷ്‌ട്ര സമൂഹത്തെ ഇടപെടീക്കാനുള്ള നീക്കം നടത്തിയിരുന്നു ..വാജ്‌പേയി തന്ത്രപൂർവം ഈ ചൂണ്ടയിൽ കൊത്തിയില്ല ...ഒരു കാരണവശാലും നിയന്ത്രണ രേഖ കടക്കരുത് , യുദ്ധം നമ്മുടെ ഭൂമി തിരിച്ച് പിടിക്കുന്നതിൽ മാത്രം നിർത്തണം എന്ന് അദ്ദേഹം ഉത്തരവിട്ടതോടെ ഭാരതത്തിനു അന്താരാഷ്‌ട്ര പിന്തുണ വർദ്ധിച്ചു ....അതിനിടെ , കടന്നുകയറ്റത്തിൽ പാകിസ്ഥാൻ സേനക്ക് പങ്കില്ല ,അത് മുജാഹിദീനുകളാണ് എന്ന പാകിസ്ഥാൻ വാദം ഇന്ത്യ വിദഗ്ദ്ധമായി പൊളിച്ചടുക്കി ...കടന്നുകയറ്റത്തിന് നേതൃത്വം കൊടുത്ത ജെനറൽ ഷഹീദ് അസീസും സേനാമേധാവി ജെനെറൽ പർവേസ് മുഷാറഫും തമ്മിലുള്ള ഒരു ഫോൺ സംഭാഷണം, റോ ചോർത്തിയിരുന്നു ...ഇതിൽ സേനാനീക്കത്തിന്റെ മുഴുവൻ വിവരങ്ങളുമുണ്ടായിരുന്നു ..ഈ ഫോൺ സംഭാഷണം ഇന്ത്യ പുറത്ത് വിട്ടു ...അതോടെ നയതന്ത്ര തലത്തിൽ പാകിസ്ഥാൻ പ്രതിരോധത്തിലായി ...
ഇതിനിടെ ലേസർ നിയന്ത്രിത ബോംബുകളുപയോഗിച്ച് വ്യോമസേന ശത്രുബങ്കറുകൾ ഒന്നൊന്നായി തകർത്തു ...പക്ഷെ യുദ്ധവിജയം എന്നത് കരസേന ആധിപത്യം സ്ഥാപിക്കുന്നിടത്താണ് ...ഉയരത്തിൽ ,അനുകൂലമായ സാഹചര്യത്തിൽ ഇരിക്കുന്ന ശത്രുവിനടുത്തേക്കുള്ള ഓരോ ഇഞ്ചും ദുഷ്കരവും അപകടം നിറഞ്ഞതുമാണ് ...പക്ഷെ , ആഹാരം പോലുമെടുക്കാതെ അതിനു പകരം ആയുധങ്ങളെടുത്ത് , മലനിരകളുടെ ദുഷ്കരമായ ഭാഗങ്ങൾ തെരഞ്ഞെടുത്ത് നമ്മുടെ ജവാൻമാർ ബങ്കറുകളിലേക്ക് അള്ളിപ്പിടിച്ച് കയറുക തന്നെ ചെയ്തു ...അങ്ങിനെ ജൂൺ പകുതിയോടെ , ലഡാക് ഹൈവേ നിയന്ത്രിക്കാവുന്ന Point 5060 ,Point 5100, ടോലോലിങ് എന്നീ ഉയരങ്ങൾ നമ്മൾ തിരിച്ച് പിടിച്ചു ...ഈ ഏറ്റുമുട്ടലുകളിലാണ് ഏറ്റവുമധികം സൈനികരെ നമുക്ക് നഷ്ടപ്പെട്ടത് ..
അതിനിടെ , പോരാട്ടവീര്യത്തിനു കീർത്തികേട്ട 18 ഗ്രനേഡിയേഴ്സ് ഡിവിഷൻ , പാക് സൈനിക സപ്ലൈ ലൈനിനെ , പീരങ്കികളും മോർട്ടാറുകളുമുപയോഗിച്ച് കശാപ്പ് ചെയ്തുകൊണ്ടിരുന്നു ...പാക് ബേസ് ക്യാമ്പായ സ്‌കാർദു പട്ടണം അക്ഷരാർത്ഥത്തിൽ ശവപ്പറമ്പായി ...സപ്ലൈ മുറിഞ്ഞതോടെ ഉയരത്തിലുള്ള പാക് സൈനികർ തീർത്തും ഒറ്റപ്പെട്ടു ...മനോവീര്യം തകർന്ന് , വിശന്ന് തളർന്ന് അവശരായ പാക് സൈനികരെ കീഴ്പ്പെടുത്താൻ പിന്നെ വലിയ ബിദ്ധിമുട്ടൊന്നും ഇല്ലായിരുന്നു ...ജൂലായ് 14 നു ടൈഗർ ഹില്ലും കീഴടങ്ങി ...ജൂലായ് 26 നു ഓപ്പറേഷൻ വിജയ് വിജയകരമായി പര്യവസാനിച്ചതായി സർക്കാർ പ്രഖ്യാപിച്ചു ...
അതിനുമുൻപ്‌ തന്നെ , തോൽവി മണത്ത പാകിസ്ഥാൻ , അമേരിക്കയുടെ സമ്മർദ്ദത്തിൽ പിന്മാറ്റം തുടങ്ങിയിരുന്നു ...അവിടെയും ,പ്രശ്നത്തിൽ അമേരിക്കയുടെ മധ്യസ്ഥതക്ക് വേണ്ടി ഒരു കളി അവർ കളിച്ചു ...സംഭാഷണത്തിന് വേണ്ടി അമേരിക്കയിൽ ചെല്ലാൻ നവാസ് ഷെരീഫിനോടും വാജ്പേയിയോടും പ്രസിഡന്റ് ക്ലിന്റൺ ആവശ്യപ്പെട്ടു ...നവാസ് വാഷിംഗ്ടണിൽ പറന്നെത്തി ...പക്ഷെ തത്കാലം വരാൻ സൗകര്യമില്ല എന്നായിരുന്നു നമ്മുടെ നിലപാട് ...അങ്ങിനെ ആ തന്ത്രവും പാളി ...
പലകാര്യങ്ങൾ കൊണ്ടും വ്യത്യസ്ഥമാണ് കാർഗിൽ യുദ്ധം ...അന്നുവരെ യുദ്ധത്തിൽ മരണപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുന്ന പതിവില്ലായിരുന്നു ..അത് ആദ്യമായി ചെയ്തത് അന്നാണ് ..അതിനുവേണ്ടിയാണ് വിദേശനിർമ്മിതമായ അത്യാധുനിക ശവപ്പെട്ടികൾ യുദ്ധവേളയിൽ വാങ്ങിയത് ...പർവത മേഖലയിലെ യുദ്ധത്തിൽ ഏറ്റവും പ്രധാനമാണ് സൈനികരുടെ മനോവീര്യം ...അത് നിലനിർത്താൻ വേണ്ടി ചെയ്യാവുന്നതെല്ലാം സർക്കാർ ചെയ്തു ...തീമഴ പെയ്യുന്ന യുദ്ധഭൂമിയിലും , ബന്ധുക്കളുടെ കത്തുകൾ കൃത്യമായി സൈനികർക്ക് കിട്ടി , അവർക്ക് ഫോൺ ചെയ്യാൻ പ്രത്യേക ഹോട്ട് ലൈനുകൾ തുറന്നു ...ഭാര്യയും മക്കളും സുരക്ഷിതരായിരിക്കുന്നു , തങ്ങളുടെ അഭാവത്തിലും അവരെ രാജ്യം നോക്കിക്കൊള്ളും എന്നതിനേക്കാൾ വലിയ ഒരു ആവേശവും ഒരു ജവാന് കിട്ടാനില്ല ...അതാണന്ന് വിജയകരമായി നടപ്പാക്കിയതും ...
പട്ടാളക്കാർ ജീവിക്കാനും കുടുംബം പുലർത്താനും തന്നെയാണ് തോക്കെടുക്കുന്നത് ...പക്ഷെ , കഠിനമായ പരിശീലനവും ,സൈനിക സാഹചര്യങ്ങളും , രാഷ്ട്രബോധവും സമഞ്ജസമായി സമ്മേളിക്കുമ്പോൾ ഓരോ പൗരനും അവനു കുടുംബാംഗങ്ങളാകും ...ദേശീയപതാക അവനു അതിരുകളില്ലാത്ത ഊർജ്ജത്തിന്റെ സ്രോതസ്സാകും ...അതുകൊണ്ടാണ് ,കുറച്ചുനാൾ മുൻപ് , ദേശീയപതാക അപമാനിക്കപ്പെട്ടപ്പോൾ ജനറൽ ബക്ഷി ക്യാമറകൾക്ക് മുൻപിൽ പോലും മനസ്സാന്നിധ്യം നഷ്ടപ്പെട്ട് വിതുമ്പിപ്പോയത് ...കൂലിപ്പട്ടാളമെന്നും ,സർക്കാരിന്റെ ഗുണ്ടാപ്പടയെന്നും പട്ടാളത്തിനെ അപഹസിക്കുന്ന ആധുനിക ബുദ്ധിജീവി വർഗത്തിന് അതൊരിക്കലും മനസ്സിലാകില്ല ...അവരീ ഉറഞ്ഞു തുള്ളുന്നതും , അതിർത്തിയിൽ ഇമചിമ്മാതെ കാവലിരിക്കുന്ന പട്ടാളക്കാരന്റെ മനോബലത്തിന്റെയും കായബലത്തിന്റെയും കരുത്തിലാണങ്കിൽപോലും ...
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ യുദ്ധഭൂമി ആധുനിക യുദ്ധതന്ത്രങ്ങളുടെ ഒരു വലിയ പാഠപുസ്തകം തന്നെയാണ് ...നയതന്ത്രവും , യുദ്ധതന്ത്രവും ഇതുപോലെ സമ്മേളിച്ച മറ്റൊരു പോരാട്ടം ഇതുവരെ ചരിത്രത്തിൽ നടന്നിട്ടില്ല ..ആ ഇതിഹാസ പോരാട്ടത്തിന് നെടുനായകത്വം വഹിച്ച ഭാരതം അന്ന് ഇതിലൂടെ മറ്റൊരദ്‌ഭുതമാണ് കുറിച്ചത് ...ഹിമാലയം നമിച്ചുനിന്ന ആ പോരാട്ടത്തിന് ഇന്ന് പതിനേഴ് വയസ്സ് ...


 

Saturday, 23 July 2016

ഇന്ദിരാ ഗാന്ധി


   ഇന്ദിരാ  ഗാന്ധി

കടപ്പാട് ;  ജവാദ് എം ടി  ചരിത്രാന്വേഷികള്‍


ഒരു യുഗത്തിന്റെ അന്ത്യം..
മൂന്നു പതിറ്റാണ്ടുകൾക്കപ്പുറം ഇന്ത്യയിലെ എഴുപത് കോടി ജനങ്ങളുടെ ഭാഗധേയം നിയന്ത്രിക്കുകയും അവരുടെ ഹൃദയങ്ങളിൽ പ്രതിഷ്ഠ നേടുകയും ചെയ്ത നേതാവാണ് ഇന്ദിരാ ഗാന്ധി.
1917 Novomber 15 നു up യിലെ അലഹബാദ് നഗരത്തിലുള്ള ആനന്തഭവനിൽ ജനിച്ച ഇന്ദിര 1938 ലാണ് ഇന്ത്യൻ രാഷ്ട്രീയ രംഗത്തേക് ആദ്യമായി കടന്നു വന്നത്. പണ്ഡിത് ജവാഹർലാൽ നെഹുറുവിന്റെയും കമല നെഹുറുവിന്റയും ഏക പുത്രിയായ ഇന്ദിര പിതാവിന്റെ കാലടികൾ പിന്തുടർന്നാണ് രാഷ്ട്രീയത്തിൽ എത്തുന്നത്. 1947 ൽ ഇന്ത്യ വിദേശ കരങ്ങളിൽ നിന്നും മുക്തമായതു മുതലുള്ള ഇന്ത്യ ചരിത്രത്തിൽ അനന്യമായ സ്ഥാനമാണ് ഇന്ദിരാ ഗാന്ധികുള്ളത്. ഈ മഹതിയാണ് 1984 ഒക്ടോബർ 31 ന് സിഖ് മതഭ്രാന്തന്മാരുടെ തോക്കിനു ഇര ആയത്.
1984 ഒക്ടോബർ 31 ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ന്യൂ ഡൽഹിയിലെ സഫ്‌ദർജംഗ് റോഡിലുള്ള ഔദ്യോഗിക വസതിയിൽ നിന്നും സന്ദർശകരെ കാണുന്നതിന് രാവിലെ '9' മണിക്ക് പുറത്തുവന്നു. അതേ സമയത്തു തന്നെ ഒരു വിദേശ ലേഖകനും എഴുത്തുകാരനുമായ പീറ്റർ ഉസ്തിനോവുമായുള്ള അഭിമുഖത്തിനും അനുവാദം നൽകിയിരുന്നു.
സിഖ് തീവ്രവാദികളുടെ വിഭാഗീയചിന്താഗതിയെയും ഭീകര പ്രവർത്തനങ്ങളെയും അമർച്ച ചെയ്യുന്നതിന് 1984 ജൂൺ മാസം പ്രധാനമന്ത്രി സൈന്യത്തെ സുവര്ണക്ഷേത്രത്തിലെക് അയച്ചിരുന്നു. 'Blue star operation' എന്ന ഇ സൈനിക നടപടിക്കു ശേഷം പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തെ കൂടുതൽ ശക്തി പെടുത്തിയിരുന്നു. അംഗരക്ഷകരുടെ ഇടയിലും ചില മാറ്റങ്ങൾ വരുത്തിയിരുന്നു. തൊട്ടടുത്ത ഒന്നാം നമ്പർ ഹൗസിലേക് പുല്തകിടിയിലൂടെ നടന്നു നീങ്ങുമ്പോൾ അവരോടൊപ്പം ആർ. കെ ധവാൻ, കോൺസ്റ്റബിൾ നാരായൺ സിംഗ്, സബ് ഇൻസ്‌പെക്ടർ രാമേശ്വർദാസ്, ശിപായി നാഥുറാം എന്നിവരും ഉണ്ടായിരുന്നു.
പുൽത്തകിടിയിലെ ഇടുങ്ങിയ പാതയിലേക്കു പ്രവേശിച്ച ഇന്ദിരാ ഗാന്ധിയെ സബ്‌ ഇൻസ്‌പെക്ടർ ബിയാന്ത് സിംഗ് വണങ്ങിയതിന് ശേഷം ഗേറ്റ് തുറന്നു കൊടുത്തു. ആ പാതയിലൂടെ മുന്നോട്ടു പോവുമ്പോൾ ബിയാന്ത് സിംഗ് ഏതാണ്ട് ഒരു മീറ്റർ അകലെ നിന്നു സ്റ്റെൻ ഗണ്ണിലൂടെ ഇന്ദിരാ ഗാന്ധിക്ക് നേരെ വെടി ഉതിർത്തു. കുറ്റിചെടികൾക്കു ഇടയിൽ നിൽക്കുകയായിരുന്ന സത് വന്ത് സിങ്ങും ഈ സമയം മിസ്സിസ് ഗാന്ധിക്ക് നേരെ വെടി വെച്ചു. മൊത്തം ഇരുപത് ചുറ്റ് വെടിയാണ് ഇന്ദിരാ ഗാന്ധിക്ക് നേരെ പ്രയോഗിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ്‌ സുരക്ഷാ സൈനികർ തീവ്രവാദികൾക് നേരെ തിരിച്ചു വെടി വെച്ചു. ഇതിൽ ബിയാന്ത് സിംഗ് കൊല്ലപ്പെടുകയും സത്വന്ത് സിങിന് മാരകമായി മുറിവേൽക്കുകയും ചെയ്തു.
ഇന്ദിരാ ഗാന്ധിയെ ഉടൻ ആൾ ഇന്ത്യ മെഡിക്കൽ സയന്സസ് ഇന്സ്ടിട്യൂട്ടിൽ പ്രവേശിപ്പിച്ചെങ്കിലും അവരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആശുപത്രിയിൽ എത്തുന്നതിന്റെ മുമ്പേ മരണം സംഭവിച്ചേര്ന്നെങ്കിലും അവർ ചികിത്സയിലാണെന്ന വാർത്ത ആണ് ആദ്യം പുറത്ത് വിട്ടത്. ഔദ്യോഗിക സ്ഥിതീകരണം വളരെ വൈകി മാത്രമേ പുറത്ത് വിട്ടുള്ളൂ. ഏതായാലും ഇന്ദിരാ ഗാന്ധിയുടെ മരണവാർത്ത പുറത്ത് വന്നതോടെ ഇന്ത്യ ആകെ ഇളകിമറിയുകയായിരുന്നു. സിഖ് മതവിഭാഗത്തിനും മതസ്ഥാപനങ്ങൾക്കും നേരെ ജനരോഷം ആളിപടർന്നു. ഉത്തർപ്രദേശ്, ബീഹാർ, മദ്യപ്രദേശ്‌, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ കലാപം മൂര്ധന്യാവസ്ഥയിലെത്തി. നൂറു കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. പല സിഖ് മതസ്ഥാപനങ്ങളും കൊള്ളിവെക്കപെട്ടു. ഇന്ത്യയാകെ കലാപത്തിൽ അമർന്നുകൊണ്ടിരിക്കവേ ഇന്ദിരാ ഗാന്ധിയുടെ പുത്രനും അമേഠി ലോകസഭാംഗവും ആയ രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അങ്ങനെ രാഷ്ട്രീയ പ്രതിസന്ധിക്കു ഒരു പരിഹാരം ആയെങ്കിലും ഇന്ദിരാ ഗാന്ധി വധത്തെ സംബന്ധിച്ച അനേകം ചോദ്യങ്ങൾ ഉത്തരം കിട്ടാതെ അവശേഷിച്ചു.
വിദേശ ലേഖകനായിരുന്ന ഉസ്തിനോവുമായുള്ള കൂടിക്കാഴ്ച അന്ന് രാവിലെ എട്ടു മണിക്കാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ തലേദിവസം ഉസ്തിനോവിന് അവിചാരിതമായി ഒരു സന്ദേശം ലഭിച്ചു. അഭിമുഖം ഒൻപത് മണിയാക്കി മാറ്റി കൊണ്ടുള്ളതായിരുന്നു സന്ദേശം. ഈ സമയത്തു ബിയാന്ത് സിങ്ങും സത്വന്ത് സിങ്ങും കൊലപാതകത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു.
"ഓപ്പറേഷൻ ബ്ലു സ്റ്റാർ " സൈനിക നടപടിക്കു ശേഷം പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിൽ വൻമാറ്റങ്ങൾ വരുത്തിയിരുന്നു. അതിൽ എല്ലാ സിഖ് ഭടന്മാരെയും തന്ത്രപ്രധാനമായ എല്ലാ സ്ഥാനങ്ങളിൽ നിന്നു മാറ്റിനിർത്തുകയും ചെയ്തിരുന്നു. പക്ഷെ ബിയാന്ത് സിങ്ങും സത്വന്ത് സിങ്ങും മാത്രം അതിൽ നിന്നും എങ്ങനെയോ ഒഴിവാക്കപ്പെട്ടിരുന്നു. ഇതു സംബന്ധിച്ചു പല ഊഹാപോഹങ്ങളും അക്കാലത്തു പ്രചരിക്കുകയുണ്ടായി. ബിയാന്ത് സിങിന്റെ വസതി പരിശോധിച്ചപ്പോൾ അയാൾ കടുത്ത സിഖ് മതാനുയായിരുന്നതിനുള്ള തെളിവുകൾ കണ്ടെടുക്കാൻ സാധിച്ചു. "ഖാലിസ്ഥാൻ " എന്ന സ്വാതന്ത്രരാഷ്ട്രം വേണമെന്നാവശ്യപെട്ടിരുന്ന സിഖ് മതത്തിന്റെ സമുന്നത നേതാവായിരുന്ന ഭിദ്രൻവാലയുടെ പ്രഭാഷണങ്ങൾ അടങ്ങിയ റിക്കാര്ഡുകളും വിദേശകറൻസികളും ഖാലിസ്ഥാനെ അനുകൂലിക്കുന്ന ലഖുലേഖകളും അയാളുടെ വീട്ടിൽനിന്നും കണ്ടെടുക്കുകയുണ്ടായി.
ഇന്ദിരാ ഗാന്ധിയെ വധിക്കുമെന്ന് 'ബംഗ്ലാസാഹിബ് ' എന്ന ഗുരുദ്വാരയിൽ വെച്ചു താൻ പ്രതിജ്ഞ ചെയ്തിരുന്നതായി പിന്നീട് സത്വന്ത് സിംഗ് വെളിപ്പെടുത്തുകയുണ്ടായി. ഈ കുറ്റകൃത്യത്തിന്‌ ആസ്പദമായി മറ്റു രണ്ടുപേർ കൂടി അറസ്റ്റുചെയ്യപ്പെട്ടു. ബൽബീർ സിംഗ്, കെഹാറ് സിംഗ് എന്നിവരായിരുന്നു ആ വ്യക്തികൾ. എല്ലാവരെയും പിന്നീട് വിചാരണക് വിധേയരാക്കി. ഇതിൽ ബൽബീർ സിങ്ങിനെതിരെ വ്യക്തമായ തെളിവുകൾ ഇല്ലാതിരുന്നതിനാൽ അയാളെ വെറുതെവിട്ടു. സത്വന്ത് സിങ്ങിനും കെഹാർ സിങ്ങിനും മരണശിക്ഷയും വിധിച്ചു.
രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സമാധാനവും നിലനിന്നു കാണാൻ ആഗ്രഹിച്ച ഇന്ദിരാ ഗാന്ധിക്കു തന്റെ മരണത്തെ മുൻകൂട്ടി കണ്ടു എന്നു തോന്നിപ്പിക്കും തരത്തിലായിരുന്നു മരിക്കുന്നതിന്റെ തലേന്ന് ചൊവ്വാഴ്ച രാത്രി അവർ ഒറീസ്സ സന്ദർശനവേളയിൽ തന്റെ മരണത്തെക്കുറിച്ചു പരാമർശിച്ചത് "രാജ്യസേവനത്തിടയിൽ ഞാൻ മരിക്കുകയാണെങ്കിൽ പോലും എനിക്കതിൽ അഭിമാനമുണ്ട്. എന്റെ ഓരോ തുള്ളി രക്തവും രാജ്യത്തിന്റെ വളർച്ചക് വേണ്ടിയും രാജ്യത്തെ സുശക്തവും ഉർജ്ജസ്വലവുമാകാൻ വേണ്ടിയും സംഭാവന നല്കുമെന്നെനിക്കുറപ്പുണ്ട് ". മണിക്കൂറുകൾക്കു ശേഷം ഈ വാക്കുകൾ യാഥാർഥ്യമാവുകയായിരുന്നു....
LikeShow More Reactions
Comment

Wednesday, 20 July 2016

ശ്യാം ശരൺ നേഗി

ശ്യാം ശരൺ നേഗി


Courtesy : Sigi G Kunnumpuram



2014 പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്റെ സമയത്ത് 15 ഭാഷകളിലായി ജനങ്ങളെ വോട്ടു ചെയ്യാൻ പ്രേരിപ്പിച്ച് പ്ളെഡ്ജ് ടു വോട്ട് എന്ന പേരിൽ ഗൂഗ്ൾ പുറത്തിറക്കി, മുടക്കം വരുത്താതെ വോട്ടു ചെയ്യുന്ന മനുഷ്യന്റെ യഥാർത്ഥ കഥ എന്നാണ്‌ ഗൂഗിളിലെ വീഡിയോയുടെ പേര്‌. മഞ്ഞുമൂടി വർണ്ണശബളമായ കിന്നൗർ ജില്ലയിലെ കൽപക ഗ്രാമത്തിലെ തന്റെ വീട്ടിലിരുന്നു ചായ കുടിക്കുന്ന ദൃശ്യത്തോടെ ആരംഭിക്കുന്ന ഷോട്ട്‌ ഫിലിമിൽ തന്റെ കോട്ടും തൊപ്പിയും ധരിച്ച്‌ വടിയുടെ സഹായത്തോടെ ആപ്പിൾതോട്ടത്തിലും പൈൻമരങ്ങൾക്കിടയിലം കൂടി പോളിംഗ്‌ ബൂത്തിലേക്ക്‌ നേഗി നടന്നു നീങ്ങുന്ന ദൃശ്യമാണുള്ളത്‌.അദേഹത്തിന്റെ പേരാണ് ശ്യാം ശരൺ നേഗി, സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വോട്ട്‌ രേഖപ്പെടുത്തിയ വ്യക്‌തിയാണ്‌ ശ്യാം ശരൺ നേഗി
നേഗി ഇന്ത്യയിലെ ആദ്യവോട്ടറാണെന്നും ആദ്യ പോളിംഗ്‌ ബൂത്തുകളിലൊന്നായ കല്പയയില്‍ 1951 ഒക്ടോബര്‍ 25-നാണ്‌ നേഗി വോട്ട്‌ രേഖപ്പെടുത്തിയതെന്നും ഗൂഗിള്‍ വെളിപ്പെടുത്തുന്നു. നേഗി മുത്തച്ഛന്‍ ഓര്മ്മടയില്നിനന്ന്‌ അദേഹം പറയുന്നത് അതി ശൈത്യവും മോശം കാലവസ്ഥയെയും തുടർന്നാണ് ഹിമാചലിൽ തെരഞ്ഞെടുപ്പ് നേരത്തെയാക്കിയത്. 1951 ഒക്ടോബറിലായിരുന്നു ഹിമാചലിൽ വോട്ടെടുപ്പ്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ 1952 ഫെബ്രുവരിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.ഹിമാചൽ പ്രദേശിലെ കൽപ സ്വദേശിയും മുൻ സ്‌കൂൾ ഹെഡ്‌മാസ്‌റ്ററുമായ ശ്യാം നേഗി കിനൗർ ജില്ലയിലും മാണ്ഡി ലോക്‌സഭാ മണ്ഡലത്തിലും ഉൾപ്പെട്ട സ്‌ഥലമാണു കൽപ.1951 ഒക്‌ടോബർ 25 ന്‌ നടന്ന വോട്ടെടുപ്പിൽ കൽപ്പ ബൂത്തിലെ പോളിംഗ്‌ ഓഫീസർ ആയിരുന്നു ശ്യാം നേഗി. ഡ്യൂട്ടിയിൽ ആയിരുന്നതിനാൽ തന്റെ വോട്ട്‌ ആദ്യം രേഖപ്പെടുത്തിയ നേഗി അങ്ങനെ ഇന്ത്യയുടെ ആദ്യവോട്ടർ എന്ന സ്‌ഥാനം കരസ്‌ഥമാക്കി രാജ്യത്തെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൽപയിലെ ബൂത്തിൽ വോട്ട്‌ ചെയ്‌തുകൊണ്ടാണ്‌ അദ്ദേഹം ചരിത്രത്തിൽ സ്‌ഥാനം നേടിയത്‌. അന്ന് ചിനി ലോക്സഭ മണ്ഡലത്തിലെ ആദ്യ വോട്ടറായിരുന്നു ശ്യാം ശരൺ നേഗി. പിന്നീടാണ് ചിനി മണ്ഡലം കിന്നൗർ എന്ന് പുനർ നാമകരണം
ചെയതത്
ഹിമാചൽ പ്രദേശിലെ കിന്നൗർ മണ്ഡലത്തിലാണ് നേഗി വോട്ടു ചെയ്തത്.ആദ്യ പൊതു തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുമ്പോൾ 34 വയസായിരുന്നു നേഗിക്ക്.പ്രൈമറി സ്‌കൂളിലെ പ്രഥമാധ്യാപകനായിരുന്ന നേഗി 1975 ൽ ആണു വിരമിച്ചത്‌. ഇതുവരെ അദ്ദേഹം 28 തവണയാണ് നേഗി പൊതുതെരഞ്ഞെടുപ്പിൽ വോട്ടുചെയ്തിട്ടുള്ളത്‌. 16 തവണ ലോക്സഭാ തെരഞ്ഞെടുപ്പിനു വേണ്ടിയും 12തവണ അസംബ്ലി തെരഞ്ഞെടുപ്പിന് വേണ്ടിയും വോട്ടു ചെയ്യുതു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും വോട്ടുചെയ്യാതിരുന്നിട്ടില്ല.സംസ്‌ഥാനത്തെ എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും തദ്ദേശതെരഞ്ഞെടുപ്പുകളിലും അദ്ദേഹം വോട്ട്‌ ചെയ്‌തിട്ടുണ്ട്‌മുടങ്ങാതെ വോട്ടുചെയ്യുമ്പോഴും ഏത്‌ പാര്ട്ടി യിലാണ്‌ വിശ്വസിക്കുന്നതെന്ന്‌ വെളിപ്പെടുത്താന്‍ ജനാധിപത്യവും നിയമവുമറിയാവുന്ന നേഗി തയ്യാറാകുന്നില്ല. പകരം മറുപടി ഇങ്ങനെ, “ആത്മാര്ത്ഥടതയോടെ നല്ല ഭരണം കാഴ്ചവെയ്ക്കുന്ന രാഷ്ട്രീയ പാര്ട്ടി്ക്കാണ്‌ എന്റെ വോട്ട്‌.” എന്നാല്‍, പുതിയ നോട്ട സംവിധാനത്താട്‌ അദ്ദേഹത്തിനു താല്പകര്യമില്ല. “സ്ഥാനാര്ത്ഥി കളില്‍ ആരെയും സ്വീകരിക്കാനാവാത്ത സാഹചര്യമൊന്നും നിലനില്ക്കുിന്നി”ല്ലെന്നാണ്‌ താന്‍ കരുതുന്നതെന്ന്‌ നേഗി പറയുന്നു. 2014ല്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അദേഹത്തെ ബ്രാന്ഡ്്‌ അംബാസിഡര്‍ ആയി തെരഞ്ഞെടുത്തതിനെ തുടര്ന്ന്് തെരഞ്ഞെടുപ്പ് കമ്മിഷന്റെക്യാംപയ്‌നുകളിൽ പ്രതേക പരിഗണയാണ്‌ അദ്ദേഹത്തിന്‌ ലഭിച്ചത്.അദ്ദേഹത്തെ വച്ചു ഷൂട്ടു ചെയ്ത ആൽബം യുട്യൂബിൽ വൻ ഹിറ്റാണ്. ബോളിവുഡിലെ ഇതിഹാസതാരം അമിതാഭ് ബച്ചനും ദിയ മിർസയ്ക്കുമൊപ്പം കമ്മിഷന്റെ പരസ്യങ്ങളിൽ അദേഹം അഭിനയിച്ചു. രാജ്യത്ത്‌ ആദ്യമായി വോട്ട്‌ ചെയ്‌ത ജനവിഭാഗമെന്ന ബഹുമതി കിനാറുകൾ എന്നറിയപ്പെടുന്ന ഗോത്രവർക്കാർക്കും സ്വന്തമായി. മാണ്ഡി-മഹാസു എന്ന ഇരട്ട പാർലമെന്റ്‌ മണ്ഡലത്തിലായിരുന്നു അന്ന്‌ കൽപ. കോൺഗ്രസ്‌ സ്‌ഥാനാർഥികളായ രാജ്‌കുമാരി അമൃത്‌കൗർ, ഗോപി റാം എന്നിവരാണ്‌ ആദ്യതെരഞ്ഞെടുപ്പിൽ വിജയിച്ചത്‌.Pscvinjanalokam

Search This Blog