Saturday, 23 July 2016

ഇന്ദിരാ ഗാന്ധി


   ഇന്ദിരാ  ഗാന്ധി

കടപ്പാട് ;  ജവാദ് എം ടി  ചരിത്രാന്വേഷികള്‍


ഒരു യുഗത്തിന്റെ അന്ത്യം..
മൂന്നു പതിറ്റാണ്ടുകൾക്കപ്പുറം ഇന്ത്യയിലെ എഴുപത് കോടി ജനങ്ങളുടെ ഭാഗധേയം നിയന്ത്രിക്കുകയും അവരുടെ ഹൃദയങ്ങളിൽ പ്രതിഷ്ഠ നേടുകയും ചെയ്ത നേതാവാണ് ഇന്ദിരാ ഗാന്ധി.
1917 Novomber 15 നു up യിലെ അലഹബാദ് നഗരത്തിലുള്ള ആനന്തഭവനിൽ ജനിച്ച ഇന്ദിര 1938 ലാണ് ഇന്ത്യൻ രാഷ്ട്രീയ രംഗത്തേക് ആദ്യമായി കടന്നു വന്നത്. പണ്ഡിത് ജവാഹർലാൽ നെഹുറുവിന്റെയും കമല നെഹുറുവിന്റയും ഏക പുത്രിയായ ഇന്ദിര പിതാവിന്റെ കാലടികൾ പിന്തുടർന്നാണ് രാഷ്ട്രീയത്തിൽ എത്തുന്നത്. 1947 ൽ ഇന്ത്യ വിദേശ കരങ്ങളിൽ നിന്നും മുക്തമായതു മുതലുള്ള ഇന്ത്യ ചരിത്രത്തിൽ അനന്യമായ സ്ഥാനമാണ് ഇന്ദിരാ ഗാന്ധികുള്ളത്. ഈ മഹതിയാണ് 1984 ഒക്ടോബർ 31 ന് സിഖ് മതഭ്രാന്തന്മാരുടെ തോക്കിനു ഇര ആയത്.
1984 ഒക്ടോബർ 31 ന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ന്യൂ ഡൽഹിയിലെ സഫ്‌ദർജംഗ് റോഡിലുള്ള ഔദ്യോഗിക വസതിയിൽ നിന്നും സന്ദർശകരെ കാണുന്നതിന് രാവിലെ '9' മണിക്ക് പുറത്തുവന്നു. അതേ സമയത്തു തന്നെ ഒരു വിദേശ ലേഖകനും എഴുത്തുകാരനുമായ പീറ്റർ ഉസ്തിനോവുമായുള്ള അഭിമുഖത്തിനും അനുവാദം നൽകിയിരുന്നു.
സിഖ് തീവ്രവാദികളുടെ വിഭാഗീയചിന്താഗതിയെയും ഭീകര പ്രവർത്തനങ്ങളെയും അമർച്ച ചെയ്യുന്നതിന് 1984 ജൂൺ മാസം പ്രധാനമന്ത്രി സൈന്യത്തെ സുവര്ണക്ഷേത്രത്തിലെക് അയച്ചിരുന്നു. 'Blue star operation' എന്ന ഇ സൈനിക നടപടിക്കു ശേഷം പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തെ കൂടുതൽ ശക്തി പെടുത്തിയിരുന്നു. അംഗരക്ഷകരുടെ ഇടയിലും ചില മാറ്റങ്ങൾ വരുത്തിയിരുന്നു. തൊട്ടടുത്ത ഒന്നാം നമ്പർ ഹൗസിലേക് പുല്തകിടിയിലൂടെ നടന്നു നീങ്ങുമ്പോൾ അവരോടൊപ്പം ആർ. കെ ധവാൻ, കോൺസ്റ്റബിൾ നാരായൺ സിംഗ്, സബ് ഇൻസ്‌പെക്ടർ രാമേശ്വർദാസ്, ശിപായി നാഥുറാം എന്നിവരും ഉണ്ടായിരുന്നു.
പുൽത്തകിടിയിലെ ഇടുങ്ങിയ പാതയിലേക്കു പ്രവേശിച്ച ഇന്ദിരാ ഗാന്ധിയെ സബ്‌ ഇൻസ്‌പെക്ടർ ബിയാന്ത് സിംഗ് വണങ്ങിയതിന് ശേഷം ഗേറ്റ് തുറന്നു കൊടുത്തു. ആ പാതയിലൂടെ മുന്നോട്ടു പോവുമ്പോൾ ബിയാന്ത് സിംഗ് ഏതാണ്ട് ഒരു മീറ്റർ അകലെ നിന്നു സ്റ്റെൻ ഗണ്ണിലൂടെ ഇന്ദിരാ ഗാന്ധിക്ക് നേരെ വെടി ഉതിർത്തു. കുറ്റിചെടികൾക്കു ഇടയിൽ നിൽക്കുകയായിരുന്ന സത് വന്ത് സിങ്ങും ഈ സമയം മിസ്സിസ് ഗാന്ധിക്ക് നേരെ വെടി വെച്ചു. മൊത്തം ഇരുപത് ചുറ്റ് വെടിയാണ് ഇന്ദിരാ ഗാന്ധിക്ക് നേരെ പ്രയോഗിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ്‌ സുരക്ഷാ സൈനികർ തീവ്രവാദികൾക് നേരെ തിരിച്ചു വെടി വെച്ചു. ഇതിൽ ബിയാന്ത് സിംഗ് കൊല്ലപ്പെടുകയും സത്വന്ത് സിങിന് മാരകമായി മുറിവേൽക്കുകയും ചെയ്തു.
ഇന്ദിരാ ഗാന്ധിയെ ഉടൻ ആൾ ഇന്ത്യ മെഡിക്കൽ സയന്സസ് ഇന്സ്ടിട്യൂട്ടിൽ പ്രവേശിപ്പിച്ചെങ്കിലും അവരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആശുപത്രിയിൽ എത്തുന്നതിന്റെ മുമ്പേ മരണം സംഭവിച്ചേര്ന്നെങ്കിലും അവർ ചികിത്സയിലാണെന്ന വാർത്ത ആണ് ആദ്യം പുറത്ത് വിട്ടത്. ഔദ്യോഗിക സ്ഥിതീകരണം വളരെ വൈകി മാത്രമേ പുറത്ത് വിട്ടുള്ളൂ. ഏതായാലും ഇന്ദിരാ ഗാന്ധിയുടെ മരണവാർത്ത പുറത്ത് വന്നതോടെ ഇന്ത്യ ആകെ ഇളകിമറിയുകയായിരുന്നു. സിഖ് മതവിഭാഗത്തിനും മതസ്ഥാപനങ്ങൾക്കും നേരെ ജനരോഷം ആളിപടർന്നു. ഉത്തർപ്രദേശ്, ബീഹാർ, മദ്യപ്രദേശ്‌, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ കലാപം മൂര്ധന്യാവസ്ഥയിലെത്തി. നൂറു കണക്കിന് ആളുകൾ കൊല്ലപ്പെട്ടു. പല സിഖ് മതസ്ഥാപനങ്ങളും കൊള്ളിവെക്കപെട്ടു. ഇന്ത്യയാകെ കലാപത്തിൽ അമർന്നുകൊണ്ടിരിക്കവേ ഇന്ദിരാ ഗാന്ധിയുടെ പുത്രനും അമേഠി ലോകസഭാംഗവും ആയ രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അങ്ങനെ രാഷ്ട്രീയ പ്രതിസന്ധിക്കു ഒരു പരിഹാരം ആയെങ്കിലും ഇന്ദിരാ ഗാന്ധി വധത്തെ സംബന്ധിച്ച അനേകം ചോദ്യങ്ങൾ ഉത്തരം കിട്ടാതെ അവശേഷിച്ചു.
വിദേശ ലേഖകനായിരുന്ന ഉസ്തിനോവുമായുള്ള കൂടിക്കാഴ്ച അന്ന് രാവിലെ എട്ടു മണിക്കാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ തലേദിവസം ഉസ്തിനോവിന് അവിചാരിതമായി ഒരു സന്ദേശം ലഭിച്ചു. അഭിമുഖം ഒൻപത് മണിയാക്കി മാറ്റി കൊണ്ടുള്ളതായിരുന്നു സന്ദേശം. ഈ സമയത്തു ബിയാന്ത് സിങ്ങും സത്വന്ത് സിങ്ങും കൊലപാതകത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു.
"ഓപ്പറേഷൻ ബ്ലു സ്റ്റാർ " സൈനിക നടപടിക്കു ശേഷം പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിൽ വൻമാറ്റങ്ങൾ വരുത്തിയിരുന്നു. അതിൽ എല്ലാ സിഖ് ഭടന്മാരെയും തന്ത്രപ്രധാനമായ എല്ലാ സ്ഥാനങ്ങളിൽ നിന്നു മാറ്റിനിർത്തുകയും ചെയ്തിരുന്നു. പക്ഷെ ബിയാന്ത് സിങ്ങും സത്വന്ത് സിങ്ങും മാത്രം അതിൽ നിന്നും എങ്ങനെയോ ഒഴിവാക്കപ്പെട്ടിരുന്നു. ഇതു സംബന്ധിച്ചു പല ഊഹാപോഹങ്ങളും അക്കാലത്തു പ്രചരിക്കുകയുണ്ടായി. ബിയാന്ത് സിങിന്റെ വസതി പരിശോധിച്ചപ്പോൾ അയാൾ കടുത്ത സിഖ് മതാനുയായിരുന്നതിനുള്ള തെളിവുകൾ കണ്ടെടുക്കാൻ സാധിച്ചു. "ഖാലിസ്ഥാൻ " എന്ന സ്വാതന്ത്രരാഷ്ട്രം വേണമെന്നാവശ്യപെട്ടിരുന്ന സിഖ് മതത്തിന്റെ സമുന്നത നേതാവായിരുന്ന ഭിദ്രൻവാലയുടെ പ്രഭാഷണങ്ങൾ അടങ്ങിയ റിക്കാര്ഡുകളും വിദേശകറൻസികളും ഖാലിസ്ഥാനെ അനുകൂലിക്കുന്ന ലഖുലേഖകളും അയാളുടെ വീട്ടിൽനിന്നും കണ്ടെടുക്കുകയുണ്ടായി.
ഇന്ദിരാ ഗാന്ധിയെ വധിക്കുമെന്ന് 'ബംഗ്ലാസാഹിബ് ' എന്ന ഗുരുദ്വാരയിൽ വെച്ചു താൻ പ്രതിജ്ഞ ചെയ്തിരുന്നതായി പിന്നീട് സത്വന്ത് സിംഗ് വെളിപ്പെടുത്തുകയുണ്ടായി. ഈ കുറ്റകൃത്യത്തിന്‌ ആസ്പദമായി മറ്റു രണ്ടുപേർ കൂടി അറസ്റ്റുചെയ്യപ്പെട്ടു. ബൽബീർ സിംഗ്, കെഹാറ് സിംഗ് എന്നിവരായിരുന്നു ആ വ്യക്തികൾ. എല്ലാവരെയും പിന്നീട് വിചാരണക് വിധേയരാക്കി. ഇതിൽ ബൽബീർ സിങ്ങിനെതിരെ വ്യക്തമായ തെളിവുകൾ ഇല്ലാതിരുന്നതിനാൽ അയാളെ വെറുതെവിട്ടു. സത്വന്ത് സിങ്ങിനും കെഹാർ സിങ്ങിനും മരണശിക്ഷയും വിധിച്ചു.
രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സമാധാനവും നിലനിന്നു കാണാൻ ആഗ്രഹിച്ച ഇന്ദിരാ ഗാന്ധിക്കു തന്റെ മരണത്തെ മുൻകൂട്ടി കണ്ടു എന്നു തോന്നിപ്പിക്കും തരത്തിലായിരുന്നു മരിക്കുന്നതിന്റെ തലേന്ന് ചൊവ്വാഴ്ച രാത്രി അവർ ഒറീസ്സ സന്ദർശനവേളയിൽ തന്റെ മരണത്തെക്കുറിച്ചു പരാമർശിച്ചത് "രാജ്യസേവനത്തിടയിൽ ഞാൻ മരിക്കുകയാണെങ്കിൽ പോലും എനിക്കതിൽ അഭിമാനമുണ്ട്. എന്റെ ഓരോ തുള്ളി രക്തവും രാജ്യത്തിന്റെ വളർച്ചക് വേണ്ടിയും രാജ്യത്തെ സുശക്തവും ഉർജ്ജസ്വലവുമാകാൻ വേണ്ടിയും സംഭാവന നല്കുമെന്നെനിക്കുറപ്പുണ്ട് ". മണിക്കൂറുകൾക്കു ശേഷം ഈ വാക്കുകൾ യാഥാർഥ്യമാവുകയായിരുന്നു....
LikeShow More Reactions
Comment

No comments:

Post a Comment

Search This Blog