സോവിയറ്റ് യുണിയന്റെ പതനം
PART -3
Courtesy ; Sinoy K Jose
ചരിത്രാന്വേഷികള്‍
പല കാലഘട്ടങ്ങളിലായി സോഷിലസത്തിന് വത്യസ്ഥ രാഷ്ട്രീയ വ്യഖ്യാനങ്ങൾ നൽകിക്കൊണ്ട് പല നേതാക്കൾ യുണിയനെ ഭരിച്ചു. എന്നാൽ സാമ്പത്തിക രാഷ്ട്രീയ മേഖലകളിലൊന്നും അവർക്ക് മുന്നെറ്റങ്ങളുണ്ടാക്കാൻ സാധിച്ചില്ലാ എന്നുമാത്രമല്ല, അവസാനം സോവിയറ്റ് യൂണിയന്റെ തകർച്ചയിലെക്ക് കൊണ്ടെത്തിക്കുകയാണ് ചെയ്തത്. ലോകചരിത്രത്തിൽ പല സാമ്രാജ്യങ്ങളുടെയും ഉയർച്ചയും തകർച്ചയും കണ്ട മനുഷ്യവർഗം, അവസാനം സോവിയറ്റ് യൂണിയന്റെ തകർച്ചയൊട്കൂടി ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെയും അവസാത്തെയും സോഷിലിസ്റ്റ് സാമ്രാജ്യത്തിന്റെ പതനത്തിനാണ് സാക്ഷ്യംവഹിച്ചത്..
ബ്രഷ്നേവിന്റെ ഭരണകാലം(1964-1982)
******************************
ക്രൂഷ്ചേവിന്റെ സ്ഥാനചലനശേഷം 1964 ഒക്ടോബർ 14 ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം സെക്രട്ടറിയായി ബ്രഷ്നേവിനെ തെരഞ്ഞെടുത്തു. അലക്സി കോസിജിൻ പുതിയ പ്രധാനമന്ത്രിയുമായി.
അധികാര കേന്ദ്രീകരണം മുഴുവൻ സ്വന്തമാക്കിക്കൊണ്ട് ബ്രഷ്നേവ് സ്റ്റലിന്റെ ഏകാധിപത്യ ഭരണ മാതൃക വീണ്ടും പുനസ്ഥാപിച്ചു. രാജ്യത്തിന്റെ പ്രതിരോധ മിലിറ്ററി ബഡ്ജറ്റ് വർദ്ധിപ്പിച്ചുകൊണ്ടു റഷ്യൻ സാമ്പത്തിക വ്യവസ്ഥിതി തകർക്കുന്ന നയമാണ് ബ്രഷ്നേവ് സ്വീകരിച്ചത്.
ബ്രഷ്നേവ് അധികാര സ്ഥാനത്ത് എത്തിയയുടൻ ക്രൂഷ്ചേവ് തുടങ്ങി വെച്ച ' പദ്ധതികളും ഉദാരവല്ക്കരണവും പാടെ വേണ്ടന്നു വെച്ചു. പത്രവാർത്താ മാധ്യമ സ്വാതന്ത്രിയത്തിനും, വിവരസാങ്കേതിക സാമൂഹിക പ്രവർത്തനങ്ങൾക്കും നിയന്ത്രണമിട്ടു. വിദ്യാഭ്യാസം പൂർണ്ണമായും സർക്കാരധീനതയിലായി.
ശീതസമരം മൂലം സോവിയറ്റ് സാമ്പത്തിക സ്ഥിതി തകർന്നുകൊണ്ടിരുന്നു. ദേശീയ വരുമാനം മുഴുവൻ പ്രതിരോധത്തിനും മിലിട്ടറിയ്ക്കും ചെലവഴിക്കുന്നതിനാൽ രാജ്യം മുഴുവൻ ആഭ്യന്തര പ്രശ്നങ്ങളിലും ദാരിദ്ര്യത്തിലും കഴിയേണ്ടി വന്നു. കരിഞ്ചന്തക്കാരും പൂഴ്ത്തി വെപ്പുകാരും രാജ്യത്തിൽ വിലപ്പെരുപ്പത്തിനു കാരണമായി. കുന്നു കൂടിയിരിക്കുന്ന ആയുധങ്ങളുടെ ശേഖരങ്ങൾ മൂലം സാധാരണക്കാരന്റെ ജീവിത നിലവാരവും താന്നു . ജനന നിരക്ക് കുറഞ്ഞത് കാരണം അടിമ തൊഴിലാളികളുടെ ക്ഷാമവും വന്നു. രാജ്യം മുഴുവനായും സാമ്പത്തികമായി തകർന്നുകൊണ്ടിരുന്നു
1968-ൽ ചെക്കൊസ്ലോവോക്കിയായെ റഷ്യൻ പട്ടാളം ആക്രമിച്ചു. ബ്രഷ്നേവ് മറ്റുള്ള രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലിടപ്പെട്ടുകൊണ്ട് പട്ടാളത്തെ അയക്കുമായിരുന്നു. കിഴക്കൻ യൂറോപ്പുകളിൽ കമ്മ്യൂണിസം നിലനിർത്താൻ അതാത് രാജ്യങ്ങളുടെമേൽ ശക്തമായ നയപരിപാടികൾ കൈക്കൊണ്ടു. 1969 -ൽ ബ്രഷ്നേവ് ഭരണം ചൈനയുമായി അതിർത്തി തർക്കത്തിൽ പരസ്പരം മല്ലടിച്ചിരുന്നു. 1970-ൽ ഇസ്രായിലെനെതിരെ ഈജിപ്റ്റിൽ സോവിയറ്റ് പട്ടാളത്തെ അയച്ചു. അതുപോലെ ഫ്രാൻസിനും അമേരിക്കയ്ക്കുമെതിരെ വടക്കേ വിയറ്റ് നാമിലും സോവിയറ്റ് പടയുണ്ടായിരുന്നു. 1979- ഡിസംബർ 24 ന് അഫ്ഗാനിസ്താനിൽ സൈന്യത്തെ വിന്യസിച്ചുകൊണ്ട് അധിനിവേശത്തിന് തുടക്കംക്കുറിച്ചു.
അഫ്ഗാൻ ആക്രമണം അന്തർ ദേശീയ തലത്തിൽ സോവിയറ്റ് യൂണിയന്റെ വിലയിടിയാൻ കാരണമായി. ബ്രഷ്നേവ് തുടങ്ങി വെച്ച അതിഘോരമായ അഫ്ഗാൻ യുദ്ധം അദ്ദേഹത്തിൻറെ മരണം വരെയുണ്ടായിരുന്നു. കൂടാതെ അഫ്ഗാൻ യുദ്ധം മൂലം സോവിയറ്റ് സാമ്പത്തികസ്ഥിതി അപ്പാടെ തകർന്നു പോയിരുന്നു. ഉൽപാദനം, വിതരണം, ഉപഭോക്ത വസ്തുക്കളുടെ ഉപയോഗം, സേവന മേഖലകൾ എന്നീ സാമ്പത്തിക തലങ്ങൾ ആദ്യഘട്ടങ്ങളിൽ പുരോഗമിച്ചിരുന്നെങ്കിലും പിന്നീട് യുദ്ധം മൂലം സോവിയറ്റ് നാട് മുഴുവൻ അരാജകത്വത്തിലും സാമ്പത്തിക മാന്ദ്യത്തിലുമായി.
1970-ൽ ബ്രഷ്നേവിന്റെ ആരോഗ്യം ക്ഷയിച്ചു തുടങ്ങി. രോഗങ്ങളോട് മല്ലിടുന്നതിനൊപ്പം രാജ്യത്തിനുള്ളിൽ അദ്ദേഹത്തിനെതിരായി വിമർശകരും കൂടി വന്നു. 1982 നവംബർ പത്താം തിയതി ബ്രഷ്നേവ് മോസ്ക്കോയിൽ വെച്ചു അന്തരിച്ചു. അദ്ദേഹത്തിനു ശേഷം മൈക്കിൽ ഗോർബചോവു വരെ സോവിയറ്റ് നാടിന് നല്ലൊരു നേതൃത്വമുണ്ടായിരുന്നില്ല. അദ്ദേഹത്തിൻറെ പിൻഗാമിയായി 1982. നവംബർ 12-ന് കെ.ജി.ബി യുടെ തലവന്നയിരുന്ന'യൂറി അണ്ട്രോപ്പോവ്' രാജ്യത്തിന്റെ ഭരണാധികാരിയായി. പതിനാറു മാസങ്ങൾക്കു ശേഷം അദ്ദേഹവും മരിച്ചു. പിന്നീട് 1984 ഫെബ്രുവരി 13 -ന് കോണ്‍സ്റ്റാന്റിൻ ചെർനെങ്കൊ സോവിയറ്റ് നാടിനെ നയിച്ചു. പതിമൂന്നു മാസങ്ങൾക്കു ശേഷം അദ്ദേഹവും മരിച്ചു. അതിനു ശേഷം 'മൈക്കിൽ ഗോർബചോവ് ' സോവിയറ്റ് യൂണിയന്റെ ചുമതല എടുത്തപ്പോൾ രാജ്യം മുഴുവൻ നിർജീവമായി തീർന്നിരു
ഗോർബചേവിന്റെ ഭരണകാലം(1985-1991)
***************************
1985 മാർച്ച് 11-ന് സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായും സാമ്രാജ്യത്തിന്റെ പ്രസിഡന്റായും ഗോർബച്ചേവ് തിരഞ്ഞെടുക്കപ്പെട്ടു. 1956ലെ സ്റ്റാലിന്റെ കടുത്ത വിമർശകനായ നികിത ക്രൂഷ്‌ചേവിന്റെ അനുയായി വളർന്നുവന്ന നേതാവായിരുന്നു ഗോർബച്ചേവ് . മുരടിച്ച സോവിയറ്റ് രാഷ്‌ട്രീയത്തിൽ ഗണ്യമായ മാറ്റമുണ്ടാക്കണമെന്ന പക്ഷക്കാരനായിരുന്നു ഗോർബച്ചേവ് . സ്ഥാനമേറ്റയുടൻ താക്കോൽ സ്ഥാനങ്ങളിൽ ഗോർബച്ചേവ് സിൽബന്തികളെ തിരുകിക്കയറ്റി. 1985 ഡിസംബർ 23ന് സാമ്രാജ്യ തലസ്ഥാനമായ മോസ്കോയുടെ ഒന്നാം സെക്രട്ടറിയായി പോളിറ്റ് ബ്യുറോ "ബോറിസ് യെൽസിനെ" (Boris Yeltsin) നിയമിച്ചു . അഴിമതിയിലും അരാജകത്വത്തിലും ആണ്ടിരുന്ന മോസ്കോയെ വെടിപ്പാക്കുകയായിരുന്നു എല്‍പിച്ച ദൌത്യം.
ജനറൽ സെക്രട്ടറിയായി ഒരു വർഷം തികയും മുമ്പ് തന്നെ സോവിയറ്റ് യൂനിയനിലെ കമ്യൂണിസ്റ്റ് നേതാക്കളെ ഗോർബച്ചേവ് പാർട്ടി കോണ്‍ഗ്രസിനായി ക്രെംലിനിലേക്ക് ക്ഷണിച്ചു. 1986 ഫെബ്രുവരി 25 ലെ ഐതിഹാസിക സമ്മേളനത്തിൽ വെച്ച് അഞ്ഞൂറിലേറെ വരുന്ന പ്രതിനിധികളെ സാഷിനിർത്തി പുതിയ നേതാവായ ഗോർബച്ചേവ്
മാറ്റത്തിന്റെ രണ്ടു മുദ്രാവാക്യങ്ങൾ മുന്നോട്ടുവെച്ചു. പെരിസ്ട്രോയിക്ക (പുനർനവീകരണം), ഗ്ലാസ്നോസ്ത് (സുതാര്യത).ഈ രണ്ട് ആശയങ്ങളിലൂടെ കൂടുതൽ സ്വാതന്ത്യ്രം അനുവദിച്ച് , സോഷ്യലിസത്തിന്റെ പരിഷ്കരണവും ഉദാരവല്‍കരണവുമായിരുന്നു ഗോർബച്ചേവിന്റെ ലക്ഷ്യം.
പെരിസ്ട്രോയിക്ക നടപ്പാക്കുന്നതിലൂടെ ജീവിത സാഹചര്യം മെച്ചപ്പെടും. അവശ്യ സാധനങ്ങൾ സുലഭമാകും അദ്ദേഹം വാഗ്ദാനം ചെയ്തു. 'അന്തര്‍ദേശീയ ബന്ധങ്ങളിൽ പുതിയ ചിന്തകൾ വരേണ്ടതുണ്ട്. അന്യരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടൽ അവസാനിപ്പിക്കണം. പടിഞ്ഞാറുമായി സൈനിക ബലപരീക്ഷണം വേണമെന്ന നയം തിരുത്തണം. നിയമം നിഷിദ്ധമാക്കാത്തതെല്ലാം ലഭ്യമാക്കണം.' അനുവദിക്കാത്തതെല്ലാം നിരോധിക്കപ്പെട്ടത് എന്ന പഴഞ്ചൻ സോവിയറ്റ് ചിന്തയെ തൂത്തെറിയണമെന്ന് വരെ ഗോർബച്ചേവ് അഭിപ്രായപ്പെട്ടു.
പെരിസ്ട്രോയിക്ക , ഗ്ലാസ്നോസ്ത
*****************************
മാറ്റത്തിന്റെ തുടക്കം ഭരണഘടനയിൽ നിന്നുതന്നെ തുടങ്ങി. രാഷ്‌ട്രകാര്യങ്ങളിൽ ആത്യന്തികാധികാരം കമ്യൂണിസ്റ്റ്
പാർട്ടിക്കാണെന്ന വ്യവസ്ഥ ഭരണഘടനയിൽ നിന്നു നീക്കി.
ഗോർബച്ചേവ് തിരഞ്ഞെടുപ്പു രീതിയിൽ മാറ്റമുണ്ടാക്കി. താൽപര്യമുള്ളവർകെക്മെ തിരഞ്ഞെടുപ്പിൽമത്സരിക്കാമെന്നായി. അതുപ്രകാരം, സോവിയറ്റ് യൂണിയനിൽ തിരഞ്ഞെടുപ്പു നടന്നു വോട്ടെണ്ണിയപ്പോള്‍ കണ്ടത് മോസ്‌കോ നിയോജകമണ്ഡലത്തിൽ പാർട്ടിസ്ഥാനാര്‍ത്ഥി തോറ്റെന്നാണ്. റഷ്യയിലാകെ വൻ മാറ്റമുണ്ടാകുന്നതിന്റെ തുടക്കമായിരുന്നു, ഈ തെരഞ്ഞെടുപ്പ്. സോവിയറ്റ് യൂണിയനിൽ പത്രം, റേഡിയോ, ടി.വി, അച്ചുകൂടം, സാഹിത്യം, കല എല്ലാം പാർട്ടി നിയന്ത്രണത്തിലായിരുന്നു.അതിനു മാറ്റമുണ്ടായി.
സോവിയറ്റു ഭരണത്തിലെ നിഗൂഢതകൾ പത്രങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. കമ്യൂണിസ്റ്റ് അധികാരത്തിന്റെ കീഴിൽ രാജ്യത്തുണ്ടായ കൂട്ടവധങ്ങളുടെ വിവരങ്ങൾ പത്രങ്ങൾ പ്രസിദ്ധീകരിച്ചു. സ്റ്റാലിൻ പ്രതിമകൾ രാജ്യത്തു നോക്കുന്നിടത്തൊക്കെയുണ്ടായിരുന്നു. ആ പ്രതിമകൾ തകർക്കുന്നതിൽ ജനങ്ങൾ ആവേശം കാണിച്ചു.കിഴക്കും പടിഞ്ഞാറുമുള്ള പശ്ചാത്യ രാജ്യങ്ങളുമായി ഗോർബച്ചേവ് സൗഹൃദത്തിൽ വർത്തിച്ചു.
സോവിയറ്റ് ഭരണഘടനയിൽ പറഞ്ഞിരുന്നത് വിട്ടുപോകാനവകാശമുള്ള റിപ്പബ്ലിക്കുകളുടെ യൂണിയന്‍ ആണു യു. എസ്.എസ്.ആർ എന്നായിരുന്നു. പാർട്ടിയും പട്ടാളവും ആണ് യൂണിയനെ നിലനിർത്തിയിരുന്നത്. ഗോർബച്ചേവ്
പരിഷ്‌കാരങ്ങൾ ആ നിലയ്‌ക്കുമാറ്റമുണ്ടാക്കി.
അഫ്ഗാൻ മുജാഹിദീകളുടെ ശക്തമായ പ്രതിരോധവും, അധിനിവേശത്തിനെതിരെ അന്താരാഷ്ട്രതലത്തിൽ സോവിയറ്റ് യൂണിയനെതിരെ നടന്ന പ്രതിഷേതങ്ങൾക്കും ഒടുവിൽ 1989 ഫെബ്രുവരി 14 ന്
സോവിയറ്റ് യൂണിയന് വൻ സാമ്പത്തിക തകർച്ച വരുത്തിവച്ച അഫ്ഗാൻ യുദ്ധത്തിൽ നിന്നും പിൻവാങ്ങി. ആഗോളതലത്തിലുണ്ടായ രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഫലമായി 1989 നവംബർ 9 ന് പശ്ചിമ ജർമനിക്കും സോവിയറ്റ് നിയന്ത്രണത്തിലുള്ള പൂർവ്വ ജർമനിക്കും ഇടയിൽ പണിത ബർലിൻ മതിൽ തകർക്കപ്പെട്ടും, അടുത്ത വർഷം ഇരു ജർമ്മനിയും ഏകീകരിക്കപ്പെടുകയും ചെയ്തു.ഇത്തരത്തിൽ ലോക സമാധാനത്തിലേക്ക് നയിക്കുന്ന നിലപാടുകൾ എടുത്തതിന്റെ ഫലമായി 1990 -ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഗോർബച്ചേവിനെ തേടിയെത്തി
ബോറിസ് യെൽസിന്റെ വളർച്ച
------------------------------------
1986-ല്‍ ചേർന്ന സോവിയറ്റ് യുണിയൻ പാർട്ടി കോൺഗ്രസിൽ വെച്ച് യെൽസിൻ പാർട്ടി അംഗങ്ങളുടെ ആർഭാടജീവിതത്തെയും സ്വകാര്യമായി അവർ അനുഭവിക്കുന്ന സൗകര്യങ്ങളെയും നിശിതമായി വിമർശിച്ചു. പുതിയ ശത്രുവിനെ പാർട്ടി തിരിച്ചറിയുകയായിരുന്നു. തീർന്നില്ല , 1987 ജനുവരി 19ലെ പോളിറ്റ്ബ്യൂറോയിൽ വെച്ച് രാജ്യത്തിന്റെ ഇന്നത്തെ ദുരവസ്ഥക്ക് കാരണക്കാരായ മുൻകാല നേതാക്കളുടെ പേര് പറയണമെന്ന് ആവശ്യപ്പെട്ട യെൽസിൻ ജനറൽ സെക്രട്ടറി പദത്തിന് കാലപരിധിവെക്കണമെന്നും നിർര്‍ദേശിച്ചു.ഇതോട്കൂടി യെൽസിൻ പാർട്ടിയിൽ ഒറ്റപ്പെട്ടു.എല്ലാത്തരത്തിലും പാർട്ടിക്ക് തലവേദനയായിമാറി.പക്ഷെ ശക്തമായ ജനപിന്തുണ യെൽസിനുണ്ടായിരുന്നു.അവസാനം
പാർട്ടി പ്ലീനത്തിൽ വെച്ചു യാഥാർഥ്യവുമയി ബന്ധമില്ലാത്ത വാഗ്ദാനങ്ങളാണ് പെരിസ്ട്രോയിക്ക മുന്നോട്ടുവെക്കുന്നതെന്നും അത് സമൂഹത്തിൽ അതൃപ്തി വളര്‍ത്തുമെന്നും യെൽസിൻ പറഞ്ഞു. എത്രയും പറഞ്ഞ ശേഷം പി.ബി യിൽനിന്ന് താൽ രാജിവേക്കുന്നതായും അറിയിച്ചു. യെൽസിൻ സെന്‍ട്രൽ കമ്മറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടു നയരൂപീകരണത് റോളില്ലാത്ത വെറും ഡെസ്ക് ജോലി. എന്നാൽ പാർട്ടിയുടെ ഘടനക്ക് പുറത്ത് അദ്ദേഹത്തിന്റെ ജനകീയ അടിത്തറ ശക്തി പ്രാപിച്ചു. അങ്ങനെയിരിക്കെ 1988 ജൂണിൽ പ്രത്യേക പാർട്ടി കോൺഫ്രൻസെത്തി. ക്ഷണിക്കപ്പെടാത്ത യോഗത്തിലെക്ക് കടന്നുവന്ന യെൽസിന് പെരിസ്ട്രോയിക്കയുടെ പശ്ചാത്തലത്തിൽ പ്രസംഗിക്കാൻ അവസരം കൊടുക്കെണ്ടിവന്നു. "സോഷ്യലിസം കൈവരിച്ച നേട്ടങ്ങളിൽ അഭിമാനമുണ്ടെന്ന് പറഞ്ഞ യെൽസിൻ സമൂഹത്തിലുണ്ടായ നിശ്ചലാവസ്ഥയുടെ കാരണങ്ങൾ തേടണമെന്ന് നിർര്‍ദേശിച്ചു. 'വിലക്കപ്പെട്ട വിഷയങ്ങൾ ഒന്നും ഉണ്ടാകാൻ പാടില്ല, നേതാക്കളുടെ ശമ്പളവും അവർ പറ്റുന്ന സൌജന്യങ്ങളും പരസ്യപ്പെടുത്തണം, സാധനങ്ങൾക്ക് ദൗർലഭ്യതയുണ്ടായാൽ എല്ലാവരും ഒന്നുപോലെ അത് അനുഭവിക്കണം.' .'
"വിമര്‍ശനങ്ങൾ തെറ്റായ സമയത്തായിപ്പോയി എന്നതാണ് തനിക്ക് സംഭവിച്ച പിഴവെന്ന് യെല്‍സിൻ കൂട്ടിച്ചേര്‍ത്തു. 'പക്ഷേ, ലെനിൻ ചെയ്തതുപോലെ എതിർസ്വരങ്ങളെയും പാർട്ടി അംഗീകരിക്കണം.' കൈയടികള്‍ക്കും കൂക്കുവിളികള്‍ക്കുമിടയിൽ യെൽസിൻ. വേദി വിട്ടിറങ്ങി. ടി.വി കാമറകളുടെ കണ്ണഞ്ചിക്കുന്ന പ്രഭാപൂരത്തിലേക്കാണ് യെൽസിൻ പുറത്തിറങ്ങിയത്. പുതിയൊരു യെൽസിന്റെ ഉദയമായിരുന്നു അത്. അധികം കഴിയാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു.
മോസ്കോയിലെ ഡിസ്ട്രിക്ട് 1-ൽ മത്സരിക്കാൻ യെൽസിൻ തീരുമാനിച്ചു.
യു.എസ്.എസ്.ആർ.-ന്റെ ചരിത്രത്തിലാദ്യമായി നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പിൽ 60 ലക്ഷം വോട്ടുകൾ നേടി യെൽസിൻ ജനങ്ങളുടെ പ്രതിനിധി സഭയിലേക്ക് മോസ്കോവിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു
റെഡ് സക്വയറിലും മറ്റ് ചിലയിടങ്ങളിലും, ഗോർബച്ചേവിന്റെ രാജിയാവിശ്യപ്പെട്ടുകൊണ്ടും, ചെറു പ്രക്ഷോഭങ്ങൾ നടന്നു.
അധികാരം പാർട്ടിയുടെ കൈകളിൽ നിന്ന് വഴുതുന്നുവെന്നതിന്റെ സൂചനകളായിരുന്നു ഇത്.
റഷ്യൻ ദേശീയതാ വാദവുമായി യെൽസിൻ മുന്നോട്ടുതന്നെയായിരുന്നു. 1990 മെയ് 17 വിപ്ലവത്തിന് ശേഷം ഇതാദ്യമായി സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ ഭരണത്തിലെത്തിയ റഷ്യൻ കോണ്‍ഗ്രസ് ക്രെംലിൻ കൊട്ടാരത്തിൽ യോഗം ചേരുന്നു. 1986 ന് ശേഷം ചരിത്രത്തിൽ ആദ്യമായി റഷ്യയുടെ ത്രിവർണണ പതാക ഉയർത്തപ്പെട്ടു. (റഷ്യൻ വിപ്ലവത്തിന് ശേഷം റഷ്യൻ പതാക രാജ്യത്ത് നിരോധിച്ചിരുന്നു)
പ്രസ്തുത യോഗത്തിൽ വെച്ച് റഷ്യൻ സുപ്രിം സോവിയറ്റ് ചെയർമാൻ സ്ഥാനത്തേക്ക്, (തത്വത്തിൽ റഷ്യൻ പ്രസിഡന്റ് പദവിയിലേക്ക്് ) യെൽസിൻ തന്റെ പേര് മുന്നോട്ടുവച്ചു. എതിർ സ്ഥാനാർത്ഥി ഗോർബച്ചേവിന്റെ പിന്തുണയുള്ള അലക്സാണ്ടർ
വ്ലാസോവിൻ ആണ്. കോണ്‍ഗ്രസിൽ 40 ശതമാനം യെൽസിന് അനുകൂലമായും 40 ശതമാനം എതിരായും വോട്ടുചെയ്തു. 20 ശതമാനം നിഷ്പക്ഷരായി. പിന്നീട് നടന്ന രഹസ്യ ബാലറ്റിൽ 539 വോട്ട് നേടി യെല്‍സിന്‍ വിജയിച്ചു. വേണ്ടതിലും നാലിരട്ടി അധികം. അമേരിക്കയെക്കാളും ഇരട്ടി വലിപ്പമുള്ള രാജ്യമാണെങ്കിലും റഷ്യന്‍ പ്രസിഡന്റിന് വലിയ അധികാരങ്ങളൊന്നുമില്ല. നികുതി പിരിക്കാനാവില്ല, സൈന്യമില്ല, ദേശീയ ചാനനലിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യാനാവില്ല. എല്ലാം നിയന്ത്രിക്കുന്നത് ഇപ്പോഴും
സോവിയറ്റ് യൂനിയൻ തന്നെ.
1990 ജൂണ്‍ 12 ന് റഷ്യന്‍ പാർലമെന്റ് രാജ്യത്തിന്റെ സ്വയം നിയന്ത്രണാവകാശം പ്രഖ്യാപിച്ചു യെൽസിന് കൂടുതൽ അധികാരങ്ങൾ ഇത് വാഗ്ദാനം ചെയ്തു. ആ ദിനം റഷ്യൻ ദിനമായി പില്‍ക്കാലത്ത് കൊണ്ടാടപ്പെട്ടു. അതോടെ 'സോവിയറ്റ് യൂനിയന്റെ അവസാന മണിക്കൂര്‍ തുടങ്ങി'. റഷ്യയുടെ പാത പിന്തുടർന്ന് മറ്റ് റിപ്പബ്ലിക്കുകളും സ്വാതന്ത്യ്രം പ്രഖ്യാപിക്കാൻ തുടങ്ങി. സോവിയറ്റ് സാമ്രാജ്യം കൊടുങ്കാറ്റിൽ ആടിയുലഞ്ഞു. 1990 ജൂലൈ 28ാം പാർട്ടി കോണ്‍ഗ്രസിന്റെ വേദിലെത്തിയ അദ്ദേഹം, പാർട്ടിക്കല്ല, ജനങ്ങളുടെ ഇഛക്ക് മാത്രമേ താൻ വഴങ്ങൂ എന്ന് പ്രഖ്യാപിച്ചു മാത്രമല്ല തന്റെ പാർട്ടി അംഗത്വം സ്വയം റദ്ദാക്കുന്നതായും യെൽസിൻ പറഞശേഷം, പാർട്ടി അംഗത്വ കാർഡ് െടുത്ത് കമിഴ്ത്തി കാണിച്ച് യെല്‍സിൻ വേദിവിട്ടു.
റഷ്യയുടെ സ്വാതന്ത്യ്ര പ്രഖ്യാപനത്തോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി.
1991 ആഗസ്ത് 17. കെ.ജി.ബി മേധാവി വ്ലാദിമിർ ക്രുച്കേവിന്റെ നേതൃത്വത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ രഹസ്യയോഗം കൂടി അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കാൻ തീരുമാനിച്ചു. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ഒരു ഉന്നതതല സമിതിക്കും രൂപം നൽകി. ആയിരക്കണക്കിന് ആൾക്കാരെ പാർപ്പിക്കാൻ മണിക്കൂറുകൾ കൊണ്ട് ജയിലുകൾ ഒരുങ്ങി. രണ്ടരലക്ഷം കൈവിലങ്ങുകൾക്ക് സൈനികഫാക്ടറിക്ക് ഓർഡർ നല്‍കി. രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനും , വിസമ്മതിച്ചാൽ രാജി ആവശ്യപ്പെടാനും ആവിശ്യപ്പെട്ടുകൊണ്ട് ഒരു പ്രതിനിധിസംഘത്തെ ഗോർബച്ചേവിന്റെ അടുക്കലെക്കയച്ചു. . കെ.ജി.ബിയുടെ ആവശ്യങ്ങൾ ഗോർബച്ചേവ് നിഷ്കരണം തള്ളിക്കളഞ്ഞു .
ഗോർബച്ചേവിന്റെ വീട്ടുതടങ്കലോടെ ആഗസ്ത് 18 ന് അട്ടിമറിക്ക് കളമൊരുങ്ങി.
പ്രസിഡന്റിനെ വിരട്ടി കാര്യം സാധിക്കാമെന്നായിരുന്നു അവർ കരുതിയിരുന്നത്. ഗോർബച്ചേവിന്റെ അധികാരമില്ലാതെ ഒന്നും ചെയ്യാനാവില്ലെന്ന് അവർക്ക് ബോധ്യമായി.
യെൽസിന്റെ ഓഫീസും വളയപ്പെട്ടു. അദ്ദേഹത്തിന്റെ ഫോണുകൾ വിഛേദിക്കപ്പെട്ടു ,സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി. യെൽസിനെതിരായ നീക്കം മോസ്കോവാസികളെ കുപിതരാക്കി. അവർ പിന്തുണയുമായി യെൽസിന്റെ ഓഫീസിന് വലയം തീർത്തു. അപകടം മണത്ത ഗൂഡാലോചകരിൽ ഒരുവിഭാഗം പിന്‍മാറി. യെൽസിൻ അനുയായികൾക്കുനേരെ സൈനിക നീക്കം നടത്താനുള്ള ഉത്തരവ് പാലിക്കപ്പെട്ടില്ല. അങ്ങനെ അട്ടിമറി ശ്രമം പരാജയപ്പെട്ടു. അധികം താമസിയാതെ റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം യെൽസിൻ നിരോധിച്ചു. ആഗസ്ത് 24ന് സോവിയറ്റ് യൂനിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആറാമത്തെയും അവസാനത്തെയും ജനറൽസെക്രട്ടറി സ്ഥാനം ഗോർബച്ചേവ് രാജിവെച്ചു.
എല്ലാം അവസാനിക്കുകയാണെന്ന് ഗോർബച്ചേവ് തിരിച്ചറിയുന്നുണ്ടായിരുന്നു. പലതലത്തിൽ മാരത്തൺ ചർച്ചകൾ പുരോഗമിച്ചു. സോവിയറ്റ് യൂനിയൻ ഇല്ലാതായാലും എല്ലാ റിപ്പബ്ലിക്കുകളും ചേർന്ന ഒരു യൂനിയൻ സ്റ്റേറ്റായിരുന്നു ഗോർബച്ചേവിന്റെ സ്വപ്നം. അതിന്റെ തലപ്പത്ത് താനും. എന്നാൽ സ്റ്റേറ്റുകളുടെ യൂനിയനായിരുന്നു യെൽസിന്റെ ആശയം. ആദ്യത്തെ പദ്ധതി സാമ്രാജ്യത്തെ വിശാലാർഥത്തിലെങ്കിലും നിലനിർത്തും. രണ്ടാമത്തേത് സാമ്രാജ്യത്തെ ചെറുരാജ്യങ്ങളായി ചിതറിക്കും.
അവസാനം ചരിത്രം യെൽസിന്റെ കൂടെനിന്നു, വിഭജനതത്തിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് സോവിയറ്റ് റിപ്പബ്ലിക്ക് പ്രവിശ്യായിലുള്ള പതിനൊന്ന് അംഗങ്ങൾ 'അലമാ-അറ്റാ' (Alama Ata)യിലുള്ള കസ്സാക്ക് പട്ടണത്തിൽ സമ്മേളിക്കുകയും " ഇനിമേൽ തങ്ങൾ സോവിയറ്റ് നാടിന്റെ ഭാഗമല്ലെന്ന" ലോകത്തോട് ഉറക്കെ പ്രഖ്യാപിച്ചു. അന്നു മുതൽ സോവിയറ്റ് നാടിന്റെ ഭാഗങ്ങളായിരുന്ന ഉക്രൈൻ (Ukrainian) ,ബെലാറസ്(Belarus) ,റഷ്യൻ ഫെഡറേഷൻ (Russia) , അർമേനിയാ (Armenia), അസർ ബൈജാൻ(Azerbaijan), കസാക്കിസ്ഥാൻ(Kazakhstan) , ക്യാർ ഗിസ്താൻ (Kyrgyzstan) , മോൾഡോവ (Moldova) ,ടർക് മെനിസ്താൻ( Turkmenistan) ടാജി കിസ്താൻ (Tajikistan) , ഉസ് ബക്കിസ്താൻ (Uzbekistan) എന്നീ ഭൂപ്രദേശങ്ങൾ ഓരോ രാജ്യങ്ങളായി മാറിക്കൊണ്ട് ചരിത്രത്തിൽ സ്ഥാനം പിടിച്ചു. പൊതുവായ ഒരു കോമൺ വെൽത്തിലെ സ്വതന്ത്ര രാഷ്ട്രങ്ങളായി ഒന്നിച്ചു പ്രവർത്തിക്കുമെന്നും പുതിയതായി ഉദയം ചെയ്ത ഈ രാഷ്ട്രങ്ങൾ പ്രതിജ്ഞ ചെയ്തു .അലമാ അറ്റാ പ്രോട്ടോക്കോൾ (Alma At a Protocol) എന്നപേരിൽ ഇത് അറിയപ്പെടുന്നു.
1991 ഡിസംബർ 25 ന്
സോവിയറ്റ് യൂനിയൻ പ്രസിഡന്റ് സ്ഥാനം രാജിവെച്ചുകോണ്ടും സൈന്യത്തിന്റെ
പരമാധികാരം യെൽസിന് കൈമാറുന്നതുമായ ഉടമ്പടിയിൽ ഒപ്പ് വച്ചു,അതിന് ശേഷം ,
സോവിയറ്റ് സാമ്രാജ്യം
പിരിച്ചുവിട്ടുകൊണ്ടുള്ള രണ്ടാമത്തെ ഉടമ്പടിയിൽ
ഒപ്പ് വെക്കപ്പെട്ടു.തുർന്നു നടന്ന പ്രസംഗത്തിൽ യൂണിയന്റെ എല്ലാ അധികാരങ്ങളിൽ നിന്നും താൻ "രാജിവെക്കുന്നു "എന്നതിനുപകരം" പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നു " എന്നു പറഞുകൊണ്ട് ഗോർബച്ചേവ് ചരിത്രപരമായ പ്രസംഗം അവസാനിച്ചു.
സെനറ്റ് കെട്ടിടത്തിന്റെ ഗോപുരത്തിന്റെ മുകളിൽ സഥാപിച്ചിരുന്ന
ആറുമീറ്റർ നീളവും
മൂന്നുമീറ്റർ വീതിയുമുള്ള സോവിയറ്റ് യൂനിയന്റെ രക്തപതാക
അഴിച്ചിറക്കി. പകരംറഷ്യൻ പതാക പാറി. അങ്ങനെഏഴ് പതിറ്റാണ്ടുകളായി ലോകചരിത്രത്തിന്റെ നെറുകയിൽ ഉയർന്ന്നിന്ന സോവിയറ്റ് യൂണിയൻ എന്ന സോഷിലിസ്റ്റ് സാമ്രാജ്യം ചരിത്രത്തിന്റെ വിസ്മൃതിയിലേക്ക് മറയപ്പെട്ടു.
ലോകത്തിൽ എന്ന് വരെ ഉണ്ടായിട്ടുള്ള ഏത് സാമ്രാജ്യത്തിന്റ ചരിത്രമെടുത്ത് പരിശോച്ചാലും കാണാൻകഴിയുന്നാ ഒരു കാര്യം ശക്തവും ഭാവനാ സമ്പന്നമാവുമായ ഒരു നേതൃത്വത്തിന്റെ അഭാവം പിന്നിട് ആ സാമ്രാജ്യത്തിനെ പല രാജ്യങ്ങളായി വിഘടിപ്പിക്കും എന്നതാണ്് സോവിയറ്റ് യൂണിയന്റെ കാര്യത്തിലും മറിച്ചല്ല സംഭവിച്ചത്.
==============================
1991-ൽ ജനാധിപത്യ റഷ്യയുടെ ആദ്യത്തെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട യെൽസിൻ തുടർന്നുവന്ന 8 വർഷക്കാലം അതെ പദവിയിൽ തുടർന്നു.പിന്നിട് 1999-ൽ വ്ലാഡിമിർ പുടിന് പദവി കൈമാറിക്കൊണ്ട് ഭരണത്തിൽനിന്നും പിൻവാങ്ങി.
================================
UnlikeComment
No comments:
Post a Comment