Wednesday, 27 January 2016

ഇന്ത്യന്‍ ഭരണഘടന


ഇന്ത്യന്‍ ഭരണഘടന
Sachin Ks; Charithraanveshikal
ഭാഷയിലും ജാതിയിലും മതത്തിലും വര്‍ഗത്തിലും എന്തിനധികം, കഴിക്കുന്ന അന്നത്തില്‍ പോലും വ്യത്യസ്തരായ നൂറ്റി ഇരുപതു കോടി ജനങ്ങളെ ഒരു കൊടിക്കീഴില്‍, ഒരു ഭരണത്തിന്‍ കീഴില്‍ നിലനിര്‍ത്തുക. കഴിഞ്ഞ അറുപത്തി ആറു വര്‍ഷത്തോളം ഈ സുപ്രധാന കര്‍ത്തവ്യം നിറവേറ്റി പോരുന്ന മഹത് ഗ്രന്ഥം ആണ് ഇന്ത്യന്‍ ഭരണഘടന. ആ ഭരണ രേഖ പ്രാബല്യത്തില്‍ വന്നതിന്റെ അറുപത്തി ആറാം വാര്‍ഷികം (അറുപത്തി ഏഴാമത് റിപ്പബ്ലിക് ഡേയ്) ആണ് ഇന്ന് രാജ്യമെമ്പാടും ആഘോഷിക്കപ്പെടുന്നത്.
ഭരണ ഘടനാ നിര്‍മാണ സഭ
************************************
സ്വാതന്ത്ര്യ ഭാരതത്തിന്റെ ഭരണ ഘടന നിര്‍മിക്കേണ്ടത് തിരഞ്ഞെടുപ്പെട്ട ജനപ്രധിനിധികളും നിയമ വിദഗ്ദ്ധന്മാരും അടങ്ങുന്ന ഒരു ഭരണ ഘടനാ നിര്‍മാണ സഭ ആയിരിക്കണം എന്ന ആശയം ആദ്യമായി മുന്നോട്ടു വച്ചത് കമ്മ്യുണിസ്റ്റ് നേതാവായിരുന്ന M.N റോയ് ആയിരുന്നു. രണ്ടാംലോക മഹായുദ്ധാനന്തരം അധികാര കൈമാറ്റം നടത്താം എന്ന്‍ സമ്മതിച്ച ബ്രിട്ടിഷ് സര്‍ക്കാരും ഈ ആശയത്തെ പിന്തുണച്ചു. തുടര്‍ന്ന് യുദ്ധാനന്തരം ഇന്ത്യയില്‍ എത്തിയ ക്യാബിനറ്റ് മിഷന്‍ സഭയുടെ നിര്‍മാണത്തിനായി ഇലക്ഷന്‍ നടത്താന്‍ ശുപാര്‍ശ ചെയ്യുകയും അതിന്‍പ്രകാരം രാജ്യമെമ്പാടും തിരഞ്ഞെടുപ്പ് നടത്തി സഭ രൂപികരിക്കുകയും ചെയ്തു. ഇന്നത്തെ പാക്-ബംഗ്ലാദേശ് പ്രദേശങ്ങളിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 389 പേരടങ്ങിയ ഈ സഭ 1946 ഡിസംബര്‍ 9 നു ആദ്യമായി സമ്മേളിച്ചു കൊണ്ട് ഭരണ ഘടന നിര്‍മാണ പ്രക്രിയക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് 13 നു നെഹ്രു ലക്ഷ്യ പ്രമേയം അവതരിപ്പിച്ചു. ഭരണ ഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ എങ്ങനെ ആയിരിക്കണം എന്ന് ഉള്‍ക്കൊള്ളുന്നതായിരുന്നു ഇത്. പില്‍ക്കാലത്ത് ഭരണഘടന യുടെ ആമുഖം ആയി തീര്‍ന്നത് ഈ പ്രമേയം ആയിരുന്നു. വിഭജനത്തിനു ശേഷം സഭയിലെ അംഗങ്ങളുടെ എണ്ണം 299 ആയി ചുരുങ്ങി.
കമ്മറ്റികള്‍
***************
ഭരണഘടയുടെ ഓരോ ദൗത്യങ്ങളും അതാത് മേഖലയിലെ പ്രഗല്‍ഭര്‍ ഉള്‍ക്കൊള്ളുന്ന ഓരോ കമ്മറ്റികള്‍ക്ക് ആയി വീതിച്ചു നല്‍കിയ സഭയില്‍ ഇങ്ങനെ മൊത്തം 22 കമ്മറ്റികള്‍ ഉണ്ടായിരുന്നു. ഇതില്‍ സുപ്രധാന കമ്മറ്റി ആയ ഡ്രാഫ്റ്റിംഗ് കമ്മറ്റിയുടെ ചെയര്‍മാന്‍ ആയിരുന്നു ഡോ. അംബേദ്‌കര്‍. അദ്ദേഹം ഉള്‍പ്പെടെ ഏഴു അംഗങ്ങള്‍ ആയിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. ഇവര്‍ നിര്‍മിച്ച ഭരണഘടനയുടെ കരടു രൂപരേഖ 1948 ഫെബ്രുവരിയില്‍ സഭ മുന്‍പാകെ അവതരിപ്പിക്കുകയും പിന്നീട് ഏറെ ചര്‍ച്ചകള്‍ക്കും മാറ്റങ്ങള്‍ക്കും ഒടുവില്‍ ഇന്ത്യന്‍ ഭരണഘടനയുടെ സമ്പൂര്‍ണ രൂപം 1949 നവംബര്‍ 26 നു ഭരണഘടനാ നിര്‍മാണ സഭ അന്ഗീകരിക്കുകയും ചെയ്തു. ഇതിനോടകം തന്നെ ഏകദേശം മൂന്നു വര്‍ഷത്തോളം പിന്നിട്ടിരുന്നു ഭരണഘടനയുടെ നിര്‍മാണ പ്രക്രിയ. ഭരണഘടനയുടെ ഒറിജിനല്‍ കയ്യെഴുത്തു പ്രതിയില്‍ ചിത്ര പണികള്‍ കൊണ്ട് അലങ്കരിച്ചത് പ്രശശ്ത ചിത്രകാരന്‍ ആയിരുന്ന നന്ദലാല്‍ ബോസ് ആയിരുന്നു
ജനുവരി 26 ന്റെ പ്രസക്തി
*******************************
ഭരണഘടനയുടെ നിര്‍മാണം നവംബര്‍ ഇരുപത്തി ആറിനു തന്നെ പൂര്‍ത്തിയായി എങ്കിലും ഇത് പ്രാബല്യത്തില്‍ വന്നത് ജനുവരി 26 നു ആണെന്ന് കാണാം. ഇത് മനപൂര്‍വം തിരഞ്ഞെടുത്ത ഒരു തിയതി ആണ്. 1930 ജനുവരി ഇരുപത്തി ആറിനു ആയിരുന്നു, ലാഹോറിലെ കോണ്ഗ്രസ് സമ്മേളനത്തില്‍ വച്ച് പ്രഖ്യാപ്പിക്കപ്പെട്ട (1929 december 31) പൂര്‍ണ സ്വരാജ് എന്ന ആശയത്തിന്റെ ഔദ്യോഗിക രേഖ പുറത്തു വന്നത്. അന്ന് മുതല്‍ സ്വാതന്ത്ര്യ ലബ്ദി വരെ ഈ ദിനം ആണ് സ്വാതന്ത്ര്യ ദിനം ആയി കോണ്ഗ്രസ് രാജ്യം എങ്ങും ആചരിച്ചിരുന്നത്‌. ഇതിന്റെ ഓര്‍മയ്ക്ക് വേണ്ടിയാണ് അന്നേ ദിവസം ഭരണഘടന അധികാരത്തില്‍ വരുത്തിയതും റിപ്പബ്ലിക് ഡേയ് ആയി പിന്നീടിങ്ങോട്ട്‌ ആഘോഷിക്കാന്‍ ആരംഭിച്ചതും. ഭരണഘടനയെ നിര്‍മാണ സഭ അംഗീകരിച്ച നവംബര്‍ 26 കഴിഞ്ഞ വര്‍ഷം വരെ നിയമ ദിനം ആയിട്ടാണ് ഇന്ത്യയില്‍ ആചരിച്ചിരുന്നത്‌. 2015 മുതല്‍ ഇത് ഭരണഘടന ദിനം എന്ന് അറിയപ്പെടാന്‍ തുടങ്ങി.
കടവും കടപ്പാടുകളും
************************
ഭരണഘടനയുടെ ശില്‍പ്പി ആയി നമ്മള്‍ അംബേദ്‌കറിനെ ആദരിച്ചു പോരുന്നുണ്ട് എങ്കിലും കേവലം ഒരു മനുഷ്യന്റെയോ ഒരു കൂട്ടം ആളുകളുടെയോ ആശയങ്ങളോ അഭിപ്രായങ്ങലോ അല്ല അത് ഉള്‍ക്കൊള്ളുന്നത്. ഭരണഘടനയുടെ വേരുകള്‍ തേടി ചെന്നാല്‍ അതൊരുപക്ഷേ ബ്രിട്ടിഷ്‌ സര്‍ക്കാര്‍ ആദ്യകാലത്ത് പാസ്സക്കിയിട്ടുള്ള രേഗുലെറ്റിംഗ് ആക്റ്റ് (1773) വരെ ചെന്നെത്താം എങ്കിലും 1935 ഇലെ ഗവന്മേന്റ്റ് ഓഫ് ഇന്ത്യാ ആക്റ്റ് ആണ് ഭരണഘടനയുടെ തൊട്ടു പൂര്‍വികന്‍ ആയി അറിയപ്പെടുന്നത്. ഇതിനിടയില്‍ ചാര്‍ട്ടര്‍ ആക്റ്റുകള്‍, കൌണ്‍സില്‍ ആക്റ്റുകള്‍, തുടങ്ങി ഭരണം സുഖമം ആക്കാന്‍ ഒരുപാട് നിയമങ്ങള്‍ ഇവിടെ കൊണ്ട് വന്നിട്ടുണ്ട്. ഈ പറഞ്ഞ നിയമങ്ങള്‍ എല്ലാം തന്നെ ബ്രിട്ടിഷ് പാര്ലമെന്റ്റ് പാസ്സക്കിയതാണെന്ന് പറയേണ്ടതില്ലലോ. അതുകൊണ്ടൊക്കെ തന്നെ ബ്രിട്ടനില്‍ നിന്നും വന്ന ആശയങ്ങള്‍ ആണ് ഭരണഘടനയില്‍ ഏറിയ പങ്കും കാണാന്‍ സാധിക്കുന്നത്‌. ഇതിനു പുറമേ അക്കാലത് ഉണ്ടായിരുന്ന ലോക രാജ്യങ്ങളുടെ ഭരണഘടനകള്‍ വിശകലനം ചെയ്തു അതില്‍ നിന്നും നമുക്ക് ചേര്‍ന്നവ കൂട്ടി ചേര്‍ത്തു കൂടി ആണ് ഇന്ത്യന്‍ ഭരണ ഘടന നിര്‍മിച്ചിട്ടുള്ളത്. ഇതില്‍ പരമ പ്രധാനം അമേരിക്കയില്‍ നിന്നും നാം കടം കൊണ്ട മൌലികാവകാശങ്ങള്‍ ആണ്. സമാനമായ രീതിയില്‍ റിപ്പബ്ലിക് എന്ന ആശയം ഫ്രാന്‍സില്‍ നിന്നും മൌലിക കര്‍ത്തവ്യങ്ങള്‍ സോവിയറ്റ് യൂണിയനില്‍ നിന്നും (അത് പില്‍ക്കാലത്ത് കൂട്ടി ചേര്‍ത്തതാണ്) ഭരണ ഘടന ഭേദഗതി ചെയ്യുന്നതിനുള്ള ചട്ടങ്ങള്‍ സൌത്ത് ആഫ്രിക്കയില്‍ നിന്നും നാം കടം കൊണ്ടിരിക്കുന്നു. അടിയന്തിരാവസ്ഥയുടെ രീതികള്‍ ജര്‍മന്‍ ഭരണഘടനയുടെ മാതൃകയില്‍ ആണ് നിര്‍മിച്ചിട്ടുള്ളത്.
വനിതകളും മലയാളി സാന്നിധ്യവും
*****************************************
പതിനഞ്ചോളം വനിതാ അംഗങ്ങളും ഭരണ ഘടനാ നിര്‍മാണ സഭയില്‍ പങ്കെടുക്കുകയും അതിന്റെ രൂപികരിക്കുന്നതില്‍ പങ്കു വഹിക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ ഒരേ ഒരു മുസ്ലിം വനിതയെ ഉണ്ടായിരുന്നുള്ളൂ. ഐക്യ പ്രവിശ്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ബീഗം റസൂല്‍ ആയിരുന്നു ആ സ്ത്രീ സാന്നിധ്യം. ദളിതരുടെ ശബ്ദം ആയി മാറിയ ദാക്ഷായണി വേലായുധന്‍, ഈയിടെ അന്തരിച്ച നര്‍ത്തകി മ്രിനാളിനീ സാരഭായിയുടെ അമ്മയും സാമൂഹ്യ പ്രവര്‍ത്തകയും ആയിരുന്ന അമ്മു സ്വാമിനാഥന്‍, തിരുവിതാംകൂര്‍ സ്റേറ്റ് കൊണ്ഗ്രസ്സിലെ ആദ്യ വനിതാ അന്ഗവും കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ എം.പിയും ആയിരുന്ന ആനി മസ്കരീന്‍ തുടങ്ങിയവര്‍ ആയിരുന്നു നിര്‍മാണ സഭയില്‍ അന്ഗംങ്ങള്‍ ആയിരുന്ന മലയാളി വനിതകള്‍. ഇവരുള്‍പ്പെടെ പതിനേഴു മലയാളികള്‍ ഭരണഘടനയുടെ നിര്‍മാണത്തില്‍ പങ്കു വഹിച്ചിട്ടുണ്ട്.
ഭരണഘടനയുടെ ഘടന
******************************
നിലവില്‍ വന്നപ്പോള്‍ 22 ഭാഗങ്ങളില്‍ ആയി 395 ആര്‍ട്ടിക്കിളുകള്‍ ആണ് നമ്മുടെ ഭരണ ഘടനയില്‍ ഉണ്ടായിരുന്നത്. ഇതിനു പുറമേ എട്ടു പട്ടികകളും ഉണ്ടായിരുന്നു. എന്നാല്‍ ഇത് പിന്നീട് പല പല ഭേദഗതികളില്‍ ആയി കൂട്ടിച്ചേര്‍കലുകള്‍ക്കും അപൂര്‍വ അവസരങ്ങളില്‍ ഒഴിവാക്കലിനും വിധേയം ആയി പിന്നെയും വളര്‍ന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ആയിരുന്നു നൂറാം ഭേദഗതി പാര്ലമെന്റ്റ് അന്ഗീകരിച്ചത്. (ബംഗ്ലാദേശിന് ഭൂമി കൈമാറുന്നത് സംബന്ധിച്ച്) ചില കാര്യങ്ങളില്‍ ഭേദഗതി ചെയ്യുന്നത് എളുപ്പം ആണ് അഥവാ പാര്‍ലമെന്റിലെ കേവല ഭൂരിപക്ഷം മാത്രം മതി എങ്കിലും ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭേദഗതികള്‍ക്കു നാലില്‍ മൂന്നു ഭൂരിപക്ഷവും ചില അവസരങ്ങളില്‍ സംസ്ഥാന നിയമ നിര്‍മാണ സഭയുടെ അന്ഗീകാരവും ആവശ്യം ആണ് (കാശ്മീരിനെ സംബന്ധിക്കുന്ന ആര്‍ട്ടിക്കിള്‍ 370 ഒക്കെ ഇതിനു ഉദാഹരണം ആണ്) ഇന്ന്25 ഭാഗങ്ങളില്‍ ആയി 448 ആര്‍ട്ടിക്കിളുകളും 12 പട്ടികയും ഉള്‍ക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണ ഘടനയാണ് നമ്മുടേത്‌. (ഏറ്റവും ചെറുത് അമേരിക്കയുടേത് ആണ്)
എന്തൊക്കെ പോരായ്മകള്‍ ഉണ്ടങ്കിലും ഇന്ന് ഇവിടെ സമാധാനത്തോടെ പൌരാവകാശങ്ങള്‍ ആസ്വദിച്ചു ജീവിക്കുന്ന ഞാനും നിങ്ങളും ഉള്‍പ്പെടുന്ന ഓരോ ഭാരത പൌരനും ഈ സൌകര്യങ്ങള്‍ക്കും വ്യ്വസ്ഥിതിക്കും ഈ അമൂല്യ ഗ്രന്ഥത്തോടും അതിന്റെ നിര്‍മാണത്തിന് കാരണക്കാരായ ദീര്‍ഘദര്‍ശികളായ നമ്മുടെ പൂര്‍വികരോടും കടപ്പെട്ടിരിക്കുന്നു.
Sachin Ks's photo.

Saturday, 23 January 2016

കെൻ സാരോ വിവ

കെൻ സാരോ വിവ-ഒയ്

Wilson Varghese to ചരിത്രാന്വേഷികൾ


നൈജീരിയയിലെ ഒഗോണി വംശത്തിൽ പെട്ടയാളാണ്‌ കെൻ സാരോ വിവ. ജനനം ഒക്ടോബര്‍-10-1941.പിതാവ് ജിം വിവ .പഠനത്തില്‍ മികച്ചു നിന്ന കെന്നിനു വിദ്യാഭാസ മേഖലയില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചു.എന്നാല്‍ ഒഗോനികളേ പിന്തുണച്ചു എന്നതിന്റെ പേരില്‍ കെന്നിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു .
1970 കളില്‍ മികച്ച രീതിയില്‍ ധാരാളം റിയല്‍ എസ്റ്റേറ്റ്‌ ബിസ്സിനസ്സ് ചെയ്തു.1980 കളില്‍ എഴുത്തുകാരന്‍ ,പത്രപ്രവര്‍ത്തകന്‍ ,ടെലിവിഷന്‍ പരിപാടികളുടെ നിര്‍മ്മാതാവ് എന്നി നിലയില്‍ തിളങ്ങി .1990 കള്‍ മുതല്‍ മനുഷ്യാവകാശ രംഗത്ത്‌ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
നിങ്ങളുടെ വീട്ടില്‍ നിന്ന് സര്‍ക്കാര്‍ നിധി കണ്ടെത്തി എന്നു വിചാരിക്കുക .എന്നാല്‍ അത് കാരണം നിങ്ങള്ക്ക് നിങ്ങളുടെ വീട് നഷ്ടമാകുന്നു...അത് തന്നെ ആയിരിന്നു ഒഗോനിയിലേ ജനങ്ങളുടെ അവസ്ഥ. ഒഗോണികളുടെ ജന്മദേശമായ നൈജർ ഡെൽറ്റയിലെ ഒഗോണിലാന്റ് എന്ന പ്രദേശം അസംസ്കൃത എണ്ണ ഖനനത്തിനായി 1950 മുതൽ ഉപയോഗിക്കപ്പെട്ടിരുന്നു .ഇത് ഒഗോനിലാന്ഡില്‍ എണ്ണ മലിനാവശിഷ്ടങ്ങൾ വിവേചന രഹിതമായി തള്ളുന്നതിനും വൻ തോതിലുള്ള പാരിസ്ഥിതിക നാശത്തിനും കാരണമായി.എണ്ണ കമ്പനികള്‍ പാവപെട്ട ഒഗോനി കര്‍ഷകന്റെ കാല്‍ ചുവട്ടില്‍ നിന്നും സമ്പത്ത് വാരി കൊണ്ട് പോയി.എന്നാല്‍ കര്‍ഷകനു കിട്ടിയ പ്രതിഫലം അവന്റെ ഭുമി മലിനപെട്ട് എന്നത് മാത്രമായിരുന്നു
ഒഗോണിലാന്റിലെ ഭുമിക്കും വെള്ളത്തിനും വന്നു ചേരുന്ന പാരിസ്ഥിതിക നാശത്തിനെതിരെ "മൂവ്മെന്റ് ഫോർ ദി സർ‌വൈവൽ ഓഫ് ദി ഒഗോണി പീപ്പിൾ" [MOSOP] എന്ന സംഘടനയുടെ നേതൃത്വത്തിൽ കെൻ സാരോ വിവ അക്രമരഹിത സമരത്തിന്‌ തുടക്കമിട്ടു. ബഹുരാഷ്‌ട്ര എണ്ണ കമ്പനികൾക്കെതിരെ ഫലപ്രദമായ പാരിസ്ഥിതിക മലിനീകരണ നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നതിൽ നൈജീരിയൻ ഭരണകൂടം മടികാട്ടുകയാണ്‌ എന്ന് ആരോപിച്ചുകൊണ്ട് ജനറൽ സാനി അബാച്ചയുടെ നേതൃത്വത്തിലുള്ള പട്ടാള ഭരണത്തിനെതിരെയും ഷെൽ എന്ന എണ്ണക്കമ്പനിക്കെതിരെയും കെൻ സാരോ വിവ ശക്തമായി രംഗത്തു വന്നു.അഹിംസയില്‍ അധിഷ്ടിതമായ സമരമായിരുന്നു കെന്‍ നയിച്ചത് .
1993 ല്‍ എണ്ണ കമ്പനികള്‍ക്ക് ഒഗോനിയില്‍ നിന്ന് പിന്മാറേണ്ടി വന്നു. എന്നാല്‍ കെന്നിനു സ്വന്തം ജീവന്‍ ബലി നല്കേണ്ടി വന്നു . ഈ സമരങ്ങൾ ഏറ്റവും ശക്തിപ്രാപിച്ചു നിൽക്കുന്ന സമയത്ത് കൊലപാതക കുറ്റം ആരോപിച്ചു പട്ടാള ഭരണകൂടം കെൻ സാരോ വിവയെ അറസ്റ്റു ചെയ്തു. ലോകമെമ്പാടുമുള്ള മനുഷ്യ അവകാശ സംഘടനകള്‍ സൈനീക വിചാരണക്ക് എതിരെ പ്രതിഷേധിക്കുകയും അദ്ദേഹത്തിന്റെ മോചനത്തിനായി അഭ്യര്തിക്കുകയും ചെയ്തു . എന്നാല്‍ പ്രത്യേക പട്ടാള ട്രിബ്യൂണലിന്റെ കീഴിൽ വിചാരണ ചെയ്ത് നവംബര്‍ - 10- 1995-ൽ എട്ട് സഹപ്രവർത്തകരോടൊപ്പം കെൻ സാരോ വിവയെ പട്ടാള ഭരണകൂടം തൂക്കിലേറ്റി.
വിവക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ മിക്കവയും അവാസ്തവങ്ങളുംരാഷ്ട്രീയദുരുദ്ദേശ്യവെച്ചുള്ളതുമായിരുന്നുവെന്ന് വ്യാപകമായി കരുതപ്പെടുന്നു.
പട്ടാള ഭരണകൂടത്തിന്റെ ഈ നടപടി ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തി. കോമണ‌വെൽത്ത് രാജ്യങ്ങളുടെ അംഗത്വത്തിൽ നിന്ന് നൈജീരിയ
താത്കാലികമായി പുറത്താക്കപ്പെടാൻ ഇതു കാരണവുമായി.
കടപ്പാട് . വിക്കിപീഡിയ
Wilson Varghese's photo.

Friday, 22 January 2016

ചിപ്കോ പ്രസ്ഥാനം

ചിപ്കോ പ്രസ്ഥാനം
Praveen Padayambath  to ചരിത്രാന്വേഷികൾ

നാം ജീവിക്കാനാഗ്രഹിക്കുംബോൾ എന്തിനാണു ഒരു നദിയെ പർവ്വതത്തെ കൊന്നുകളയാൺ ശ്രമിക്കുന്നത്.
ഈ ചോദ്യം ചോദിച്ചത്,സുന്ദർലാൽ ബഹുഗുണയാണു,ചിപ്ക്കോപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയുയർത്തിയ ചോദ്യമിന്നും പ്രതിധ്വനിക്കുന്നുണ്ട് ഉത്തരാഖണ്ഡിന്റെ മണ്ണിൽ.ശ്രീനഗറിൽ നിന്ന് യമുനോത്രിയിലേക്കുള്ള യാത്രയ്ക്കിടയിൽ ഭാഗീരഥിതടത്തിലെ ദുരിതക്കാഴച്ചകൾ കണ്ടപ്പോൾ ശരിക്കും നടുക്കം ഉണ്ടായി.മണ്ണ് എടുക്കുന്ന ജെ,സി,ബി കൾ ധാരാളമായിട്ടുണ്ടായിരുന്നു.മണ്ണുകൾ അങ്ങോട്ടുമിങ്ങോട്ടും നീക്കം ചെയ്യുന്ന കാലൻ ജെ.സി.ബികൾ ഉയർന്ന എല്ലാമൺ തിട്ടകളും ഇടിച്ചുനിരപ്പാക്കിയിട്ടുണ്ട്.വാഹനത്തിൽ നിന്നു ഞാനും ജോഷിയും ഒന്നു രണ്ടു യാത്രികരും പുറത്തിറങ്ങി.താഴെ തകർന്നടിഞ്ഞ വീടുകളുടെ അസ്തികൂടങ്ങൾ.
ഇവിടെ വലിയൊരു ഗ്രാമമായിരുന്നു സാർ,നൂറുകണക്കിനു ജനങ്ങൾ ക്രഷിചെയ്തു ജീവിച്ച മണ്ണാണിത്.ജോഷി താഴ്വാരത്തേക്ക് ചൂണ്ടി വാക്കുകൾ തുടർന്നു.ജനം ആദ്യമൊന്നും അണക്കെട്ട് നിർമ്മാണത്തിനു സമ്മതിച്ചിരുന്നില്ല,പൈത്രകമായികിട്ടിയ ഭൂമിയിൽ നിന്ന് പോകാതെ അവർ ചെറുത്തു നിന്നു.ഒന്നും ഫലിച്ചില്ലെന്നു മാത്രം.കൂട്ടമായി അവർ പാലായനം ചെയ്തു.
ജോഷി സംസാരമൊന്നു നിർത്തി.നിമിഷങ്ങൾക്കു ശേഷം തുടർന്നു….ഇപ്പോഴും ധാരാളം ക്രെയിനുകൾ,കെട്ടിടങ്ങൾ പൊളിച്ചുകൊണ്ടിരിക്കയാണ്.പത്തുപതിനഞ്ചുവർഷം മുൻപ് ഇവിടെ ആയിരക്കണക്കിനേക്കർ ക്രഷി ഭൂമിയായിരുന്നുവെന്നു ജോഷി കൂട്ടിച്ചേർത്തു.ക്രഷി ഭൂമി മാത്രമല്ല വനപ്രദേശവും കൂടിയായിരുന്നു.ദേവദാരു,ചീട്,മരങ്ങളുടെ ഒരു കേന്ദ്രമായിരുന്നു.
കണ്ണിർച്ചാലുപോലെ മുന്നിലൂടെയൊഴുകുന്ന ഭാഗീരഥിയെ ഒരിക്കൽക്കൂടി നോക്കി.മലയായ മലയൊക്കെ ഇടിച്ചുനിരപ്പാക്കി,നെൽ വയലുകൾ ദു:ഖസ്മ്രതിയിലാക്കി ഇനി ഈ തടങ്ങളിലെവിടെയെങ്കിലും പുതിയ ജീവൻ കിളിർക്കുമോ ആവോ,എന്റെ മനസ്സിൽ ഒരു നെരിപ്പോടറിയാതെ വിങ്ങി.കുറേക്കൂടി മുന്നിലേക്കു പോയപ്പോഴാണ് റോഡരികിലുള്ള മതിലുകളിൽ പതിച്ച ഹിന്ദിയിലെഴുതിയ പോസ്റ്റുകൾ ശ്രദ്ധിച്ചത്.ഓ,ഇത് ചിപ്പ്ക്കോ പ്രസ്ഥാനത്തിന്റെ സമരഭൂമികളിലൊന്നാണല്ലോ.സുന്ദർലാൽ ബഹുഗുണയും മദൻ മോഹൻ മാളവ്യയും നേത്രുത്വം കൊടുത്ത പ്രസ്ഥാനങ്ങൾ മനസ്സിലേക്ക് ഇരംബിയെത്തി.ഗന്ധിയൻ സമര രൂപങ്ങളായിരുന്നല്ലോ ചിപ്പ്ക്കോ.ആദിവാസികളും പരിസ്ഥിതി വാദികളും നടത്തിയ പ്രതിഷേധമുന്നേറ്റങ്ങൾ ഇന്നും രാജ്യത്തുടനീളം നടക്കുന്നുണ്ട്.ബഹുഗുണ കുടുംബസമേതമായിരുന്നു സമരം നയിച്ചിരുന്നത്.അണക്കെട്ട് നിർമ്മിച്ചത് ജെ.പി ഇന്റസ്ട്രീസായിരുന്നു.ജോഷിയുടെ പരിസ്ഥിതി ക്ലാസുകളിൽ എല്ലാവരും ശ്രദ്ധകൊടുക്കുന്നുണ്ടെന്നു മനസിലാക്കിയ അദ്ദേഹഹം ആവേശത്തോടെ സംസാരിച്ചുകൊണ്ടിരുന്നു.അണക്കെട്ട് പൂർത്തിയാവുന്നതോടെ ഇവിടെ ജലവിതാനം നന്നായി ഉയരും.ലക്ഷക്കണക്കിനാളുകൾക്ക് ഭൂമിയില്ലാതാവും.ഒരു പാട് ഗ്രാമങ്ങൾ വെള്ളത്തിനടിയിലാവും.പക്ഷെ ഇതൊക്കെ ആർക്കു വേണ്ടിയാണ്.നഗരവാസികളുടെ വികസനത്തിനു വേണ്ടി,ആർത്തിക്കുവേണ്ടി. 2400 മെഗാവാട്ട് വൈദ്യതി ഉൽപ്പാദിപ്പിക്കുമെത്രെ. ഉത്തരേന്ത്യയിലെ വൻ നഗരങ്ങളിൽ കുടിവെള്ളവും ,2700 ഗാലൻ കുടിവെള്ളം ഈ അണക്കെട്ടിൽ നിന്നും പ്രതീക്ഷിക്കുന്നു.തീർച്ചയായും ഭീമൻ കണക്കുതന്നെയാണിത്.
ആരെയും അസ്വസ്ഥമാക്കുന്ന കാഴച്ച,പ്രായക്കുറവുള്ള ഹിമാലയൻ മലമടക്കുകൾ,ഉത്തരകാശിയിലു-
ണ്ടായ ഭൂചലനങ്ങൾ,ഹിമക്കട്ടകളുടെ വലിയതോതിലുള്ള ഉരുകൽ,വർദ്ധിച്ചതോതിലുള്ള മലയിടിച്ചൽ….എന്തെങ്കിലും അപ്രതീക്ഷിതമായി സംഭവിച്ചാൽ ഒരു പക്ഷെ മനുഷ്യന് തടുക്കാൻ കഴിയാത്ത കടപുഴക്കലാവും അത്.
Comments
Kiran Thomas

Write a comment...


Tuesday, 19 January 2016

ജസ്റ്റിസ്‌.എച്ച്.ആര്‍. ഖന്ന

ജസ്റ്റിസ്‌.എച്ച്.ആര്‍. ഖന്ന

രാജേഷ് പി.എസ് വെള്ളൂർ‎ ;ചരിത്രാന്വേഷികൾ

 ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടേണ്ട
പേരാണ് സുപ്രീം കോടതി മുൻ ജഡ്ജിH.R ഖന്നയുടേത് .1975 ലെഅടിയന്തിരാവസ്ഥ കാലത്ത് വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി നിലപാടെടുത്തതിന്റെ പേരിൽ അദ്ദേഹത്തിന് ചീഫ് ജസ്റ്റിസ് പദവി നഷ്ടമാവുകയുണ്ടായി. അടിയന്തിരാവസ്ഥയുടെ നിയസാധുത ചോദ്യം ചെയ്ത് കൊണ്ട് പ്രമുഖ അഭിഭാഷകനായ നാനി പൽക്കി വാല സമർപ്പിച്ച ഹർജി സുപ്രീം കോടതിയുടെ പരിഗണനക്ക് വന്നു. ചീഫ് ജസ്റ്റിസ്ANറേയുടെ അധ്യക്ഷതയിൽHR ഖന്ന, MH ബേഗ്, YVചന്ദ്രചൂഡ്, PN ഭഗവതി എന്നിവരടങ്ങുന്ന ബഞ്ചാണ് ഹർജി പരിഗണിച്ചത്. വ്യക്തിസ്വാതന്ത്രത്തിന്റെയും ജീവിക്കാനുള്ളതിന്റെയും അടക്കം എല്ലാ അവകാശങ്ങളുടെയും കേന്ദ്രം ഭരണഘടനയുടെ 21-ാം വകുപ്പ് ആണെന്നും. അടിയന്തിരാവസ്ഥയിൽ 21-ാം വകുപ്പ് സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുന്നതിനാൽ ഹർജി നിലനിൽക്കില്ലെന്നുമായിരുന്നു സർക്കാർ വാദം.സർക്കാർ വാദത്തോട് ജസ്റ്റിസ് ഖന്ന വിയോജിച്ചു മറ്റ് നാലു ജഡ്ജിമാരും സർക്കാരിന് കീഴടങ്ങി അനുകൂല നിലപാടെടുക്കുകയാണ് ഉണ്ടായത്.4 - 1 ന് ഹർജി തള്ളിപ്പോവുകയാണുണ്ടായത്.രാജ്യം ഭീഷണി നേരിടുമ്പോൾ വ്യക്തിയുടെ സുരക്ഷാ താൽപര്യങ്ങൾ ഭരണകൂടത്തിന് വഴിമാറികൊടുക്കണമെന്ന് ചീഫ് ജസ്റ്റിസ് റേ വിധിന്യായത്തിൽ പറഞ്ഞു. ഹർജിക്കാധാരമായ വ്യവസ്ഥ തന്നെ നിർത്തലാക്കിയിരിക്കുന്നതായി ജസ്റ്റിസ് ബേഗ് പറഞ്ഞു. ചന്ദ്രചൂഡ് പ്രത്യേക പരാമർശം നടത്തിയില്ല. നിയമ വിധേയമായി അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ഹർജി തള്ളാതെ മാർഗ്ഗമില്ലെന്ന് ഭഗവതി അഭിപ്രായപ്പെട്ടു.ജസ്റ്റിസ് ഖന്നയുടെ വിയോജന കുറിപ്പ് എല്ലാ വാദങ്ങളെയും തള്ളുന്നതായിരുന്നു. വ്യക്തിസ്വാതന്ത്രം ഹനിക്കപ്പെടുന്നത് മാത്രമല്ല പ്രശ്നം, കോടതികളുടെ അധികാരത്തിലൂടെ നിർവചിക്കപ്പെടുകയും പാലിക്കപ്പെടുകയും ചെയ്യുന്ന നിയമങ്ങൾ നിശബ്ദമാക്കപ്പെടുമോ എന്നതാണ് പ്രശ്നമെന്ന് ചൂണ്ടിക്കാട്ടി.നിയമത്തിന്റെ പിൻബലമില്ലാതെ അടിയന്തിരാവസ്ഥ കാലത്ത് പോലും സർക്കാരിന് വ്യക്തിസ്വാതന്ത്രം നിഷേധിക്കാൻ അധികാരമില്ലെന്നു അദ്ദേഹംവ്യക്തമാക്കി.. ഏത് സംസ്കാരമുള്ള സമൂഹത്തിലെയും നിയമവാഴ്ചയുടെ അടിസ്ഥാനമിതാ ണെന്ന് അദ്ദേഹം വിയോജന കുറിപ്പിൽ ചൂണ്ടിക്കാട്ടി.ഈ വിയോജനക്കുറിപ്പാണ് അദ്ദേഹത്തിന് ചീഫ് ജസ്റ്റിസ് പദവി നിഷേധിക്കപ്പെടുന്നതിലേക്ക് നയിച്ചത്.സർക്കാർ ഖന്നയെ മറികടന്ന് അദ്ദേഹത്തിന്റെ ജൂനിയർ ബേഗിനെ ചീഫ് ജസ്റ്റിസായി നിയമിച്ചു. ഖന്ന സർക്കാരിന് കീഴടങ്ങി രാജിവയ്ക്കാൻ തയ്യാറായില്ല. നീതിന്യായ സംവിധാനത്തിലെ മോശം രീതികൾക്കിടയിലും പ്രതീക്ഷകൾ നൽകി അദ്ദേഹം സുപ്രീം കോടതിയിൽ തുടർന്നു...'

Kiran Thomas
Kiran Thomas ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും,ജനാധിപത്യത്തിലേക്കും തിരിച്ചെത്തുന്ന വേളയില്‍ ആരെങ്കിലും സുപ്രീംകോടതി ജഡ്ജി എച്ച്.ആര്‍. ഖന്നക്കായി ഒരു സ്മാരകം തീര്‍ക്കുമെന്നത് തീര്‍ച്ചയാണെന്ന് ന്യൂയോര്‍ക്ക്‌ ടൈംസ്‌ അതിന്‍റെ മുഖപ്രസംഗത്തില്‍ പ്രത്യാശിക്കുകയുണ്ടായി.

Saturday, 2 January 2016

ഓങ് സാൻ സൂ ചി

ഓങ് സാൻ സൂ ചി

ലോകമെമ്പാടും മനുഷ്യാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനുമായി നടക്കുന്ന പോരാട്ടങ്ങളിലെ ജ്വലിക്കുന്ന പ്രതീകമാണ് ഓങ് സാൻ സൂ ചി (Aung San Suu Kyi) . ജനാധിപത്യ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയതിന്റെ പേരിൽ 1989 ജൂലൈ 20 മുതൽ വിവിധ കാലയളവുകളിലായി 15 വർഷം വീട്ടുതടങ്കലിൽ കഴിഞ്ഞിട്ടുണ്ട് . മ്യാൻമാർ ജനതയ്ക്കൊപ്പം ലോകരാജ്യങ്ങളും മനുഷ്യാവകാശസംഘടനകളും സൂ ചിയുടെ മോചനത്തിനായി നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നെങ്കിലും 2010 നവംബർ 13-നാണ് മ്യാൻമാറിലെ പട്ടാള ഭരണകൂടം ഇവരെ മോചിപ്പിക്കാൻ തയ്യാറായത് [6][7].
ജനാധിപത്യത്തിനു വേണ്ടി ഗാന്ധിയൻ ശൈലിയിൽ പോരാടുന്ന ഇവർ ഒരു ബുദ്ധമത വിശ്വാസിയാണ് ബർമയിലെ സ്വാതന്ത്ര്യസമരനായകൻ ജനറൽ ഓങ് സാൻറെയും മാ കിൻ ചിയുടെയും മകളായി 1945 ൽ ജനിച്ച സൂ ചിക്ക് 1991-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയുണ്ടായി
1945 ജൂൺ 19 ബെർമയിലെ യാംഗോണിൽ (മുന്പ് റംഗൂൺ) , ബർമയിലെ സ്വാതന്ത്ര്യസമരപോരാളിയും ആധുനിക ബർമയുടെ പിതാവ് , ബർമാഗാന്ധി എന്നീ വിശേഷണങ്ങളുമുള്ള ജനറൽ ഓങ് സാന്റെയും മാ കിൻ ചിയുടെയും മകളായി ജനിച്ചു. ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും മോചനം നേടാനായി ബർമ ഇന്ഡിപെന്ഡന്റ് ആർമി സ്ഥാപിച്ച് ജപ്പാന്റെ സഹായത്താൽ പോരാടിയ വ്യക്തിയാണ് ജനറൽ ഓങ് സാൻ. 1947 ജൂലൈ 19 ന് സൂ ചിക്ക് രണ്ടു വയസ്സുള്ളപ്പോൾ ജനറൽ ഓങ് സാന് മറ്റ് നാല് പേർക്കൊപ്പം വെടിയേറ്റ് കൊല്ലപ്പെട്ടു. 1948 ജനുവരി 4 ന് ബർമ സ്വതന്ത്രയായി . മെതഡിസ്ററ് ഇംഗ്ളീഷ് ഗേള്സ് ഹൈസ്കൂളിലായിരുന്നു (Methodist English Girls High School) സൂ ചി യുടെ സ്കൂൾ വിദ്യാഭ്യാസം. 1960 ൽ മാതാവ് ഇന്ത്യയിലെ അംബാസിഡറായി നിയമിതയായതിനെത്തുടർന്ന് മാതാവ് മാ കിൻ ചിയ്ക്കൊപ്പം ദില്ലിയിൽ താമസമായി. ഡൽഹി ലേഡി ശ്രീ റാം കോളേജിൽ ചേർന്ന സൂ ചി 1964ൽ ബിരുദമെടുത്തു. പിന്നീട്‌ ഓക്സ്‌-ഫഡിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിലും, രാജ്യതന്ത്രത്തിലും തത്വശാസ്ത്രത്തിലും ബിരുദം നേടി. 1972 -ൽ ഭൂട്ടാനിൽ താമസമാക്കിയ മൈക്കിൾ ഏറിസുമായുള്ള വിവാഹം നടന്നു. 1973 -ൽ മൂത്തപുത്രൻ അലെക്സാൻഡറിനും 1977-ൽ ഇളയപുത്രൻ കിമിനും ജന്മം
1948-ൽ പൂർണസ്വാതന്ത്ര്യം നേടിയ മ്യാൻമാർ 1962 മുതൽ പട്ടാളഭരണത്തിലാണ്. രോഗബാധിതയായി കഴിയുന്ന അമ്മയെ പരിചരിക്കാൻ 1988 ബർമയിൽ തിരിച്ചെത്തി. അന്നു ഭരിച്ചിരുന്ന സോഷ്യലിസ്റ്റ്‌ മുന്നണി നേതാവ്‌ രാജിവെച്ചതിനെ തുടർന്നു രാജ്യത്തെമ്പാടും സമരം പൊട്ടിപുറപ്പെടുകയും സൈനികഭരണകൂടം ജുന്റ നിലവിൽ വരുകയും ചെയ്തു. ഗാന്ധിയുടെ അഹിംസാ തത്ത്വത്തിൽ പ്രചോദിതയായി ജുന്റക്കെതിരായുള്ള സമരത്തിൽ പ്രവർത്തിച്ചു. 1988 സെപ്റ്റംബർ 27ന് ജുന്റക്കെതിരായി നാഷണൽ ലീഗ്‌ ഫോർ ഡെമോക്രസി എന്ന മുന്നണി സ്ഥാപിച്ചു. 1989 ജൂലായ് 20 ന് സേനാ ഭരണകൂടത്താൽ "രാജ്യം വിട്ടുപോയാൽ സ്വാതന്ത്രയാക്കാം" എന്ന വ്യവസ്ഥയിൽ വീട്ടുതടങ്കിൽ അടക്കപ്പട്ടു. എങ്കിലും ബെർമ്മ വിട്ടുപോകാൻ സൂ ചി കൂട്ടാക്കിയില്ല.
1990-ലെ തിരഞ്ഞെടുപ്പിൽ "നാഷണൽ ലീഗ്‌ ഫോർ ഡെമോക്രസി" വൻപിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു എങ്കിലും ജുന്റ ഭരണകൂടം ഭരണം വിട്ടുകൊടുത്തില്ല. ഇത്‌ അന്താരാഷ്ട്ര ശ്രദ്ധപിടിച്കു പറ്റുകയും അതിന്റെ പേരിൽ സൂ ക്യിക്ക്‌ 1991 സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയും ചെയ്തു. സൂ ക്യിക്കു വേണ്ടി അലെക്സാൻഡറും കിം ഉം നോബൽ സമ്മാനം സ്വീകരിച്ചു. 1995-ൽ വീട്ടുതടങ്കിൽ നിന്ന് മോചിതയായി എങ്കിലും കുടുംബത്തെ സന്ദർശിക്കാൻ ബെർമ്മ വിട്ടുപോയാൽ തിരിച്ചു വരാൻ അനുവദിക്കില്ല എന്ന് ജുന്റ ഭരണകൂടം വ്യക്തമാക്കി. 1997 ഭർത്താവ്‌ മൈക്കിൾ രോഗബാധിതനായി കിടപ്പിലായപ്പോഴും അദ്ദേഹത്തെ പരിചരിക്കാൻ ലണ്ടനിൽ പോയാൽ തിരിച്ചു വരാണുള്ള വിസാ ജുന്റ ഭരണകൂടം നിഷേധിച്ചു. പിന്നീട്‌ സൂ ചി അദ്ദേഹത്തെ കണ്ടില്ല. മൈക്കിൾ 1999 മാർച്ചിൽ നിര്യാതനായി.

ഗോവ വിമോചനം (Liberation of Goa)

ഓപ്പറേഷൻ വിജയ് (1961)''''''''''''''''''''''''''''''''''''ഗോവ വിമോചനം (Liberation of Goa)
Renjith Kaniyamparambil

ഓപ്പറേഷൻ വിജയ് (1961)''''''''''''''''''''''''''''''''''''ഗോവ വിമോചനം (Liberation of Goa), പോർച്ചുഗീസ് ഇന്ത്യയുടെ പതനം (Fall of Portuguese India), പോർച്ചുഗീസ് ഗോവയിലേക്കുള്ള ഇന്ത്യൻ കടന്നുകയറ്റം (The Invasion of Portuguese India), ഓപ്പറേഷൻ വിജയ് (1961) (Operation Vijay (1961)) എന്നെല്ലാം അറിയപ്പെടുന്നത് ഗോവയിൽ നിന്നും പോർച്ചുഗീസുകാരെ 1961 -ൽ പുറത്താക്കിയ ഇന്ത്യൻ സൈന്യത്തിന്റെ നടപടിയാണ്. കര, നാവിക, വായുസേനകളെല്ലാം പങ്കെടുത്ത ഈ സൈനികനടപടി ഏതാണ്ട് 36 മണിക്കൂർ നീണ്ടുനിന്നു, അതോടെ ഇന്ത്യൻ മണ്ണിൽ 451 വർഷം നീണ്ട പോർച്ചുഗീസ് അധിനിവേശത്തിന് വിരാമമായി. ഈ ആക്രമണത്തിൽ ആകെ 22 ഇന്ത്യക്കാരും 30 പോർച്ചുഗീസുകാരും കൊല്ലപ്പെട്ടു. ലോകത്തിന്റെ പലഭാഗത്തുനിന്നും എതിർപ്പുകളും പ്രോൽസാഹനവും ലഭിച്ച ഈ നടപടി ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭൂമിശാസ്ത്രപരമായ ഒരുമയ്ക്ക് കാരണമായപ്പോൾ തങ്ങളുടെ മണ്ണിനും ജനതയ്ക്കും എതിരെയുള്ള കടന്നുകയറ്റമായാണ് പോർച്ചുഗീസുകാർ ഇതിനെ കണ്ടത്'.1947 -ൽ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയശേഷവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏതാനും ചെറിയ പ്രദേശങ്ങൾ തുടർന്നും പോർച്ചുഗീസുകാരുടെ കൈവശം ആയിരുന്നു. പോർച്ചുഗീസ് ഇന്ത്യ എന്ന് അറിയപ്പെട്ടിരുന്ന ഗോവ, ഡാമനും ഡിയുവും പിന്നെ ദാദ്രയും നഗർഹവേലിയും ആണ് പോർച്ചുഗീസുകാരുടെ കൈവശം ഉണ്ടായിരുന്ന ഇന്ത്യയിലെ പ്രദേശങ്ങൾ. 4000 ചതുരശ്രകിലോമീറ്റർ വിസ്ത്രീർണ്ണമുള്ള ഗോവയിലെയും, ഡാമനും ഡിയുവിലെയും ജനസംഖ്യ 1955 -ലെ സെൻസസ് പ്രകാരം 637591 ആയിരുന്നു. 175000 ഗോവക്കാർ ഗോവയുടെ പുറത്ത് ഉണ്ടായിരുന്നു, ഒരു ലക്ഷം പേർ ഇന്ത്യയിൽ തന്നെയുള്ളതിൽ കൂടുതൽ പേർ മുംബൈയിൽ ആയിരുന്നു ഉണ്ടായിരുന്നത്. അതിൽ 61% പേർ ഹിന്ദുക്കളും, 36.7% കൃസ്ത്യാനികൾ ഉള്ളതിൽ കൂടുതർ പേർ കത്തോലിക്കരും 2.2% പേർ മുസ്ലീമുകളും ആയിരുന്നു. പ്രധാനമായും കൃഷിയായിരുന്നു സാമ്പത്തികമേഖലയിൽ ഉണ്ടായിരുന്നതെങ്കിലും 1940-50 കളിൽ ഇരുമ്പയിരും മാംഗനീസും ഖനനമേഖലയിൽ മുന്നേറ്റമുണ്ടാക്കി. ഇന്ത്യയിലെ പോർച്ചുഗീസ് കോളനികളുടെ ഭാവിയെപ്പറ്റി ധാരണയുണ്ടാക്കാൻ ചർച്ചകൾക്കായി 1950 ഫെബ്രുവരി 27 -ന് ഇന്ത്യ പോർച്ചുഗീസിനെ ക്ഷണിച്ചു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുള്ള തങ്ങളുടെ സ്ഥലങ്ങൾ കോളനികളല്ലെന്നും അത് പോർച്ചുഗലിന്റെ ഭാഗമാണെന്നും അതിന്റെ കൈമാറ്റത്തെപ്പറ്റി യാതൊരു ചർച്ചകളും ഇല്ലെന്നും, മാത്രമല്ല ഗോവ പോർചുഗീസ് ഭരണത്തിൽ വരുന്ന കാലത്ത് ഇന്ത്യ എന്നൊരു രാജ്യമേ ഉണ്ടായിരുന്നില്ലെന്നുമായിരുന്നു പോർച്ചുഗീസ് വാദങ്ങൾ. ഇന്ത്യയുടെ തുടർച്ചയായ ഓർമ്മപ്പെടുത്തലുകൾക്കൊന്നും പ്രതികരിക്കാൻ പോലും പോർച്ചുഗൽ വിസമ്മതിച്ചു, അതേത്തുടർന്ന് 1953 ജൂൺ 11 -ന് ഇന്ത്യ ലിസ്‌ബണിലെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു,'''1954 ആയപ്പോഴേക്കും ഗോവയിൽ നിന്നും ഇന്ത്യയിലേക്കു യാത്ര ചെയ്യാനുള്ള വീസാനിയന്ത്രണങ്ങൾ ഇന്ത്യ കർശനമാക്കി. അതോടെ ഗോവയിൽ നിന്നു മറ്റു ഭാഗങ്ങളായ ദാമനിലേക്കും ദിയുവിലേക്കും ദാദ്ര നഗർ ഹവേലിയിലേക്കുമുള്ള യാത്രകൾ നിശ്ചലമായി.പോർച്ചുഗീസ് ഇന്ത്യയിലേക്കുള്ള ചർക്കുഗതാഗതം തുറമുഖ-സംഘടന 1954 -ൽ നിർത്തിവച്ചു. ദാദ്രയിലും നഗർ ഹവേലിയിലുമുള്ള പോർച്ചുഗീസ് സേനയെ സായുധരായ ആളുകൾ ജൂലൈ 22 -നും ആഗസ്ത് 2 -നും ഇടയിൽ ആക്രമിച്ചു കീഴടക്കി''1955 ആഗസ്റ്റ് 15 -ന് 3000 -ത്തിനും 5000 -ത്തിനും ഇടയിൽ നിരായുധരായ ഇന്ത്യക്കാർ[23] ഏഴിടങ്ങളിലൂടെ ഗോവയിൽ പ്രവേശിക്കാൻ ശ്രമം നടത്തുകയും പോർചുഗീസ് പോലീസുകാർ അവരെ നിർദ്ദയം തിരിച്ചോടിക്കുകയും, ആ പോരാട്ടത്തിൽ 21 -നും 30 -നും ഇടയിൽ ആൾക്കാർ കൊല്ലപ്പെടുകയും ചെയ്തു''ഈ കൂട്ടക്കൊലയുടെ വാർത്ത ഗോവയിൽ പോർച്ചുഗീസുകാരുടെ സാന്നിധ്യത്തിനെതിരെ ഇന്ത്യയിൽ വലിയ പൊതുജനാഭിപ്രായമുണ്ടാക്കി. 1955 സെപ്തമ്പർ 1 -ന് ഇന്ത്യ ഗോവയിലെ നയതന്ത്രകാര്യാലയം അടച്ചുപൂട്ടി. 1956 -ൽ ഫ്രാൻസിലെ പോർച്ചുഗീസ് അംബാസഡറായ മാർസെലോ മാതിയാസും പോർച്ചുഗീസ് പ്രധാനമന്ത്രിയായ സൽസാറും ഗോവയുടെ ഭാവി തീരുമാനിക്കാൻ അവിടെ ഒരു ജനഹിതപരിശോധന നടത്തണമെന്ന ആവശ്യം ഉന്നയിച്ചു. ഇന്ത്യയുടെ പ്രതിരോധ-വിദേശകാര്യമന്ത്രി ആ ആവശ്യം അങ്ങനെത്തന്നെ നിരസിച്ചു. 1957 -ൽ പ്രസിഡണ്ട് സ്ഥാനാർത്ഥിയായ ഹുംബേർട്ടൊ ദെൽഗാഡോയും ജനഹിതപരിശോധന വേണമെന്ന് ആവശ്യപ്പെ'''ഇന്ത്യ സൈനികമായി ഇടപെടും എന്നു ഭയപ്പെട്ട പോർച്ചുഗീസ് പ്രധാനമന്ത്രി ആദ്യം മധ്യസ്ഥതയ്ക്ക് ബ്രിട്ടനോടും, പിന്നെ ബ്രസീൽ വഴി പ്രതിഷേധവും ഒടുവിൽ ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയോട് ഇടപെടാനും ആവശ്യപ്പെട്ടു. ലാറ്റിൻ അമേരിക്കയിൽ തങ്ങൾക്കുള്ള സ്വാധീനം ഉപയോഗിച്ച് പോർച്ചുഗീസിനു മുകളിൽ സമ്മർദ്ദം ചെലുത്തി പ്രശ്നത്തിന് അയവുണ്ടാക്കാമെന്ന് മെക്സിക്കോ ഇന്ത്യയോട് പറഞ്ഞു. സായുധബലം ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ലെന്ന് ഇന്ത്യയുടെ പ്രതിരോധമന്ത്രിയും ഇന്ത്യയുടെ ഐക്യരാഷ്ട്രസഭാപ്രതിനിധിതലവനും ആയ കൃഷ്ണമേനോൻ സംശയത്തിന് ഇടനൽകാതെ പ്രഖ്യാപിച്ചു. ആയുധം കൊണ്ടല്ലാതെ സമാധാനപരമായും ചർച്ചയിലൂടെയും വേണം പ്രശ്നപരിഹാരമെന്ന് ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി ജോൺ കെന്നെത്ത് ഗൽബ്രാത് പല അവസരങ്ങളിലും ഇന്ത്യൻ ഗവർമെന്റിനോട് അഭ്യർത്ഥിച്ചു'''''''''''ഗോവയിലേക്ക് സൈന്യം പ്രവേശിക്കുന്നതിനു 9 ദിവസം മുമ്പ്, ഡിസംബർ 10-ന് പോർച്ചുഗീസ് ഭരണത്തിൻകീഴിൽ ഗോവ തുടരുന്നത് അസാധ്യമായ ഒരു കാര്യമാണെന്ന് പ്രധാനമന്ത്രി നെഹ്രു പ്രസ്താവിച്ചു. സൈനികനടപടി എടുക്കുന്നപക്ഷം രക്ഷാസമിതിയിൽ ഈ പ്രശ്നം വരുമ്പോൾ യാതൊരു തരത്തിലും ഇന്ത്യയെ പിന്തുണയ്ക്കില്ലെന്ന് അമേരിക്ക ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി''''''''''''1961 നവമ്പർ 24 -ന് പോർച്ചുഗീസുകാരുടെ കയ്യിലുള്ള അഞ്ചദ്വീപിൽ നിന്നും കൊച്ചിക്കു പോകുകയായിരുന്ന യാത്രാബോട്ടായ സബർമതിയെ, പോർച്ചുഗീസ് കരസേന വെടിവയ്ക്കുകയും, അതിൽ ബോട്ടിലെ ചീഫ് എഞ്ചിനീയർക്ക് പരിക്കുപറ്റുകയും ഒരു യാത്രക്കാരൻ കൊല്ലപ്പെടുകയും ചെയ്തു. ദ്വീപ് കയ്യടക്കാൻ വരുന്ന് ഇന്ത്യൻ സൈന്യം ആവാാം എന്ന ഭീതിയിലാണ് പോർച്ചുഗീസുകാർ വെടിവയ്പ്പ് നടത്തിയത്. ഈ സംഭവം പോർച്ചുഗീസുകാർക്കെതിരെ ഇന്ത്യയിൽ വലിയ ജനപിന്തുണ ഉണ്ടാക്കാൻ കാരണമായി'''ഗോവയിലേക്കുള്ള ഇന്ത്യയുടെ അധിനിവേശത്തിനും ഏഴു വർഷം മുൻപ് 1954 -ൽ ദാദ്ര, നഗർ ഹവേലി ഇന്ത്യ-അനുകൂലശക്തികൾ ഇന്ത്യയുടെ പിന്തുണയോടെ പിടിച്ചെടുത്തപ്പോൾ തുടങ്ങിയതാണ് ഇന്ത്യയും പോർച്ചുഗീസും തമ്മിലുള്ള ശത്രുത. ദാദ്രയും നാഗർ ഹാവേലിയും ഇന്ത്യയുടെ ദാമൻ ജില്ലയുടെ ഉള്ളിൽ എല്ലാവശവും കരയാൽ ചുറ്റപ്പെട്ട പോർച്ചുഗീസ് ഭരണത്തിലുള്ള പ്രദേശമായിരുന്നു. ഇന്ത്യൻ ഭൂവിഭാഗത്തിലൂടെ ഏതാണ്ട് 20 കിലോമീറ്റർ കുറുകെക്കടന്നാലേ സമുദ്രതീരത്തുള്ള ദാമനിൽ നിന്നും ഇവിടെയെത്താൻ കഴിയുമായിരുന്നുള്ളൂ. ദാദ്രയിലും നാഗർഹാവേലിയിലും പോർച്ചുഗീസ് പോലീസുകാരല്ലാതെ പട്ടാളകേന്ദ്രങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ദാമനിൽ നിന്നും ഇങ്ങോട്ടേക്കുള്ള എല്ലാ പ്രവേശനകവാടങ്ങളിലും തടസ്സങ്ങൾ ഉണ്ടാക്കി ഒറ്റപ്പെടുത്താൻ ഉള്ള ശ്രമങ്ങൾ ഇന്ത്യൻ ഗവണ്മെന്റ് 1952 -ലേ തുടങ്ങിയിരുന്നു.

Search This Blog