ഓപ്പറേഷൻ
വിജയ് (1961)''''''''''''''''''''''''''''''''''''ഗോവ വിമോചനം (Liberation
of Goa)
Renjith Kaniyamparambil
ഓപ്പറേഷൻ
വിജയ് (1961)''''''''''''''''''''''''''''''''''''ഗോവ വിമോചനം (Liberation
of Goa), പോർച്ചുഗീസ് ഇന്ത്യയുടെ പതനം (Fall of Portuguese India),
പോർച്ചുഗീസ് ഗോവയിലേക്കുള്ള ഇന്ത്യൻ കടന്നുകയറ്റം (The Invasion of
Portuguese India), ഓപ്പറേഷൻ വിജയ് (1961) (Operation Vijay (1961))
എന്നെല്ലാം അറിയപ്പെടുന്നത് ഗോവയിൽ നിന്നും പോർച്ചുഗീസുകാരെ 1961 -ൽ
പുറത്താക്കിയ ഇന്ത്യൻ സൈന്യത്തിന്റെ നടപടിയാണ്. കര, നാവിക, വായുസേനകളെല്ലാം
പങ്കെടുത്ത ഈ സൈനികനടപടി ഏതാണ്ട് 36 മണിക്കൂർ നീണ്ടുനിന്നു, അതോടെ ഇന്ത്യൻ
മണ്ണിൽ 451 വർഷം നീണ്ട പോർച്ചുഗീസ് അധിനിവേശത്തിന് വിരാമമായി. ഈ
ആക്രമണത്തിൽ ആകെ 22 ഇന്ത്യക്കാരും 30 പോർച്ചുഗീസുകാരും കൊല്ലപ്പെട്ടു.
ലോകത്തിന്റെ പലഭാഗത്തുനിന്നും എതിർപ്പുകളും പ്രോൽസാഹനവും ലഭിച്ച ഈ നടപടി
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭൂമിശാസ്ത്രപരമായ ഒരുമയ്ക്ക് കാരണമായപ്പോൾ
തങ്ങളുടെ മണ്ണിനും ജനതയ്ക്കും എതിരെയുള്ള കടന്നുകയറ്റമായാണ് പോർച്ചുഗീസുകാർ
ഇതിനെ കണ്ടത്'.1947 -ൽ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയശേഷവും
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏതാനും ചെറിയ പ്രദേശങ്ങൾ തുടർന്നും
പോർച്ചുഗീസുകാരുടെ കൈവശം ആയിരുന്നു. പോർച്ചുഗീസ് ഇന്ത്യ എന്ന്
അറിയപ്പെട്ടിരുന്ന ഗോവ, ഡാമനും ഡിയുവും പിന്നെ ദാദ്രയും നഗർഹവേലിയും ആണ്
പോർച്ചുഗീസുകാരുടെ കൈവശം ഉണ്ടായിരുന്ന ഇന്ത്യയിലെ പ്രദേശങ്ങൾ. 4000
ചതുരശ്രകിലോമീറ്റർ വിസ്ത്രീർണ്ണമുള്ള ഗോവയിലെയും, ഡാമനും ഡിയുവിലെയും
ജനസംഖ്യ 1955 -ലെ സെൻസസ് പ്രകാരം 637591 ആയിരുന്നു. 175000 ഗോവക്കാർ
ഗോവയുടെ പുറത്ത് ഉണ്ടായിരുന്നു, ഒരു ലക്ഷം പേർ ഇന്ത്യയിൽ തന്നെയുള്ളതിൽ
കൂടുതൽ പേർ മുംബൈയിൽ ആയിരുന്നു ഉണ്ടായിരുന്നത്. അതിൽ 61% പേർ ഹിന്ദുക്കളും,
36.7% കൃസ്ത്യാനികൾ ഉള്ളതിൽ കൂടുതർ പേർ കത്തോലിക്കരും 2.2% പേർ
മുസ്ലീമുകളും ആയിരുന്നു. പ്രധാനമായും കൃഷിയായിരുന്നു സാമ്പത്തികമേഖലയിൽ
ഉണ്ടായിരുന്നതെങ്കിലും 1940-50 കളിൽ ഇരുമ്പയിരും മാംഗനീസും ഖനനമേഖലയിൽ
മുന്നേറ്റമുണ്ടാക്കി. ഇന്ത്യയിലെ പോർച്ചുഗീസ് കോളനികളുടെ ഭാവിയെപ്പറ്റി
ധാരണയുണ്ടാക്കാൻ ചർച്ചകൾക്കായി 1950 ഫെബ്രുവരി 27 -ന് ഇന്ത്യ പോർച്ചുഗീസിനെ
ക്ഷണിച്ചു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുള്ള തങ്ങളുടെ സ്ഥലങ്ങൾ കോളനികളല്ലെന്നും
അത് പോർച്ചുഗലിന്റെ ഭാഗമാണെന്നും അതിന്റെ കൈമാറ്റത്തെപ്പറ്റി യാതൊരു
ചർച്ചകളും ഇല്ലെന്നും, മാത്രമല്ല ഗോവ പോർചുഗീസ് ഭരണത്തിൽ വരുന്ന കാലത്ത്
ഇന്ത്യ എന്നൊരു രാജ്യമേ ഉണ്ടായിരുന്നില്ലെന്നുമായിരുന്നു പോർച്ചുഗീസ്
വാദങ്ങൾ. ഇന്ത്യയുടെ തുടർച്ചയായ ഓർമ്മപ്പെടുത്തലുകൾക്കൊന്നും പ്രതികരിക്കാൻ
പോലും പോർച്ചുഗൽ വിസമ്മതിച്ചു, അതേത്തുടർന്ന് 1953 ജൂൺ 11 -ന് ഇന്ത്യ
ലിസ്‌ബണിലെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു,'''1954 ആയപ്പോഴേക്കും
ഗോവയിൽ നിന്നും ഇന്ത്യയിലേക്കു യാത്ര ചെയ്യാനുള്ള വീസാനിയന്ത്രണങ്ങൾ ഇന്ത്യ
കർശനമാക്കി. അതോടെ ഗോവയിൽ നിന്നു മറ്റു ഭാഗങ്ങളായ ദാമനിലേക്കും
ദിയുവിലേക്കും ദാദ്ര നഗർ ഹവേലിയിലേക്കുമുള്ള യാത്രകൾ
നിശ്ചലമായി.പോർച്ചുഗീസ് ഇന്ത്യയിലേക്കുള്ള ചർക്കുഗതാഗതം തുറമുഖ-സംഘടന 1954
-ൽ നിർത്തിവച്ചു. ദാദ്രയിലും നഗർ ഹവേലിയിലുമുള്ള പോർച്ചുഗീസ് സേനയെ
സായുധരായ ആളുകൾ ജൂലൈ 22 -നും ആഗസ്ത് 2 -നും ഇടയിൽ ആക്രമിച്ചു
കീഴടക്കി''1955 ആഗസ്റ്റ് 15 -ന് 3000 -ത്തിനും 5000 -ത്തിനും ഇടയിൽ
നിരായുധരായ ഇന്ത്യക്കാർ[23] ഏഴിടങ്ങളിലൂടെ ഗോവയിൽ പ്രവേശിക്കാൻ ശ്രമം
നടത്തുകയും പോർചുഗീസ് പോലീസുകാർ അവരെ നിർദ്ദയം തിരിച്ചോടിക്കുകയും, ആ
പോരാട്ടത്തിൽ 21 -നും 30 -നും ഇടയിൽ ആൾക്കാർ കൊല്ലപ്പെടുകയും ചെയ്തു''ഈ
കൂട്ടക്കൊലയുടെ വാർത്ത ഗോവയിൽ പോർച്ചുഗീസുകാരുടെ സാന്നിധ്യത്തിനെതിരെ
ഇന്ത്യയിൽ വലിയ പൊതുജനാഭിപ്രായമുണ്ടാക്കി. 1955 സെപ്തമ്പർ 1 -ന് ഇന്ത്യ
ഗോവയിലെ നയതന്ത്രകാര്യാലയം അടച്ചുപൂട്ടി. 1956 -ൽ ഫ്രാൻസിലെ പോർച്ചുഗീസ്
അംബാസഡറായ മാർസെലോ മാതിയാസും പോർച്ചുഗീസ് പ്രധാനമന്ത്രിയായ സൽസാറും ഗോവയുടെ
ഭാവി തീരുമാനിക്കാൻ അവിടെ ഒരു ജനഹിതപരിശോധന നടത്തണമെന്ന ആവശ്യം
ഉന്നയിച്ചു. ഇന്ത്യയുടെ പ്രതിരോധ-വിദേശകാര്യമന്ത്രി ആ ആവശ്യം അങ്ങനെത്തന്നെ
നിരസിച്ചു. 1957 -ൽ പ്രസിഡണ്ട് സ്ഥാനാർത്ഥിയായ ഹുംബേർട്ടൊ ദെൽഗാഡോയും
ജനഹിതപരിശോധന വേണമെന്ന് ആവശ്യപ്പെ'''ഇന്ത്യ സൈനികമായി ഇടപെടും എന്നു
ഭയപ്പെട്ട പോർച്ചുഗീസ് പ്രധാനമന്ത്രി ആദ്യം മധ്യസ്ഥതയ്ക്ക് ബ്രിട്ടനോടും,
പിന്നെ ബ്രസീൽ വഴി പ്രതിഷേധവും ഒടുവിൽ ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയോട്
ഇടപെടാനും ആവശ്യപ്പെട്ടു. ലാറ്റിൻ അമേരിക്കയിൽ തങ്ങൾക്കുള്ള സ്വാധീനം
ഉപയോഗിച്ച് പോർച്ചുഗീസിനു മുകളിൽ സമ്മർദ്ദം ചെലുത്തി പ്രശ്നത്തിന്
അയവുണ്ടാക്കാമെന്ന് മെക്സിക്കോ ഇന്ത്യയോട് പറഞ്ഞു. സായുധബലം
ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ലെന്ന് ഇന്ത്യയുടെ
പ്രതിരോധമന്ത്രിയും ഇന്ത്യയുടെ ഐക്യരാഷ്ട്രസഭാപ്രതിനിധിതലവനും ആയ
കൃഷ്ണമേനോൻ സംശയത്തിന് ഇടനൽകാതെ പ്രഖ്യാപിച്ചു. ആയുധം കൊണ്ടല്ലാതെ
സമാധാനപരമായും ചർച്ചയിലൂടെയും വേണം പ്രശ്നപരിഹാരമെന്ന് ഇന്ത്യയിലെ
അമേരിക്കൻ സ്ഥാനപതി ജോൺ കെന്നെത്ത് ഗൽബ്രാത് പല അവസരങ്ങളിലും ഇന്ത്യൻ
ഗവർമെന്റിനോട് അഭ്യർത്ഥിച്ചു'''''''''''ഗോവയിലേക്ക് സൈന്യം
പ്രവേശിക്കുന്നതിനു 9 ദിവസം മുമ്പ്, ഡിസംബർ 10-ന് പോർച്ചുഗീസ്
ഭരണത്തിൻകീഴിൽ ഗോവ തുടരുന്നത് അസാധ്യമായ ഒരു കാര്യമാണെന്ന് പ്രധാനമന്ത്രി
നെഹ്രു പ്രസ്താവിച്ചു. സൈനികനടപടി എടുക്കുന്നപക്ഷം രക്ഷാസമിതിയിൽ ഈ പ്രശ്നം
വരുമ്പോൾ യാതൊരു തരത്തിലും ഇന്ത്യയെ പിന്തുണയ്ക്കില്ലെന്ന് അമേരിക്ക
ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി''''''''''''1961 നവമ്പർ 24 -ന്
പോർച്ചുഗീസുകാരുടെ കയ്യിലുള്ള അഞ്ചദ്വീപിൽ നിന്നും കൊച്ചിക്കു
പോകുകയായിരുന്ന യാത്രാബോട്ടായ സബർമതിയെ, പോർച്ചുഗീസ് കരസേന
വെടിവയ്ക്കുകയും, അതിൽ ബോട്ടിലെ ചീഫ് എഞ്ചിനീയർക്ക് പരിക്കുപറ്റുകയും ഒരു
യാത്രക്കാരൻ കൊല്ലപ്പെടുകയും ചെയ്തു. ദ്വീപ് കയ്യടക്കാൻ വരുന്ന് ഇന്ത്യൻ
സൈന്യം ആവാാം എന്ന ഭീതിയിലാണ് പോർച്ചുഗീസുകാർ വെടിവയ്പ്പ് നടത്തിയത്. ഈ
സംഭവം പോർച്ചുഗീസുകാർക്കെതിരെ ഇന്ത്യയിൽ വലിയ ജനപിന്തുണ ഉണ്ടാക്കാൻ
കാരണമായി'''ഗോവയിലേക്കുള്ള ഇന്ത്യയുടെ അധിനിവേശത്തിനും ഏഴു വർഷം മുൻപ് 1954
-ൽ ദാദ്ര, നഗർ ഹവേലി ഇന്ത്യ-അനുകൂലശക്തികൾ ഇന്ത്യയുടെ പിന്തുണയോടെ
പിടിച്ചെടുത്തപ്പോൾ തുടങ്ങിയതാണ് ഇന്ത്യയും പോർച്ചുഗീസും തമ്മിലുള്ള
ശത്രുത. ദാദ്രയും നാഗർ ഹാവേലിയും ഇന്ത്യയുടെ ദാമൻ ജില്ലയുടെ ഉള്ളിൽ
എല്ലാവശവും കരയാൽ ചുറ്റപ്പെട്ട പോർച്ചുഗീസ് ഭരണത്തിലുള്ള പ്രദേശമായിരുന്നു.
ഇന്ത്യൻ ഭൂവിഭാഗത്തിലൂടെ ഏതാണ്ട് 20 കിലോമീറ്റർ കുറുകെക്കടന്നാലേ
സമുദ്രതീരത്തുള്ള ദാമനിൽ നിന്നും ഇവിടെയെത്താൻ കഴിയുമായിരുന്നുള്ളൂ.
ദാദ്രയിലും നാഗർഹാവേലിയിലും പോർച്ചുഗീസ് പോലീസുകാരല്ലാതെ പട്ടാളകേന്ദ്രങ്ങൾ
ഒന്നും ഉണ്ടായിരുന്നില്ല. ദാമനിൽ നിന്നും ഇങ്ങോട്ടേക്കുള്ള എല്ലാ
പ്രവേശനകവാടങ്ങളിലും തടസ്സങ്ങൾ ഉണ്ടാക്കി ഒറ്റപ്പെടുത്താൻ ഉള്ള ശ്രമങ്ങൾ
ഇന്ത്യൻ ഗവണ്മെന്റ് 1952 -ലേ തുടങ്ങിയിരുന്നു.
No comments:
Post a Comment