Saturday, 23 January 2016

കെൻ സാരോ വിവ

കെൻ സാരോ വിവ-ഒയ്

Wilson Varghese to ചരിത്രാന്വേഷികൾ


നൈജീരിയയിലെ ഒഗോണി വംശത്തിൽ പെട്ടയാളാണ്‌ കെൻ സാരോ വിവ. ജനനം ഒക്ടോബര്‍-10-1941.പിതാവ് ജിം വിവ .പഠനത്തില്‍ മികച്ചു നിന്ന കെന്നിനു വിദ്യാഭാസ മേഖലയില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചു.എന്നാല്‍ ഒഗോനികളേ പിന്തുണച്ചു എന്നതിന്റെ പേരില്‍ കെന്നിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു .
1970 കളില്‍ മികച്ച രീതിയില്‍ ധാരാളം റിയല്‍ എസ്റ്റേറ്റ്‌ ബിസ്സിനസ്സ് ചെയ്തു.1980 കളില്‍ എഴുത്തുകാരന്‍ ,പത്രപ്രവര്‍ത്തകന്‍ ,ടെലിവിഷന്‍ പരിപാടികളുടെ നിര്‍മ്മാതാവ് എന്നി നിലയില്‍ തിളങ്ങി .1990 കള്‍ മുതല്‍ മനുഷ്യാവകാശ രംഗത്ത്‌ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
നിങ്ങളുടെ വീട്ടില്‍ നിന്ന് സര്‍ക്കാര്‍ നിധി കണ്ടെത്തി എന്നു വിചാരിക്കുക .എന്നാല്‍ അത് കാരണം നിങ്ങള്ക്ക് നിങ്ങളുടെ വീട് നഷ്ടമാകുന്നു...അത് തന്നെ ആയിരിന്നു ഒഗോനിയിലേ ജനങ്ങളുടെ അവസ്ഥ. ഒഗോണികളുടെ ജന്മദേശമായ നൈജർ ഡെൽറ്റയിലെ ഒഗോണിലാന്റ് എന്ന പ്രദേശം അസംസ്കൃത എണ്ണ ഖനനത്തിനായി 1950 മുതൽ ഉപയോഗിക്കപ്പെട്ടിരുന്നു .ഇത് ഒഗോനിലാന്ഡില്‍ എണ്ണ മലിനാവശിഷ്ടങ്ങൾ വിവേചന രഹിതമായി തള്ളുന്നതിനും വൻ തോതിലുള്ള പാരിസ്ഥിതിക നാശത്തിനും കാരണമായി.എണ്ണ കമ്പനികള്‍ പാവപെട്ട ഒഗോനി കര്‍ഷകന്റെ കാല്‍ ചുവട്ടില്‍ നിന്നും സമ്പത്ത് വാരി കൊണ്ട് പോയി.എന്നാല്‍ കര്‍ഷകനു കിട്ടിയ പ്രതിഫലം അവന്റെ ഭുമി മലിനപെട്ട് എന്നത് മാത്രമായിരുന്നു
ഒഗോണിലാന്റിലെ ഭുമിക്കും വെള്ളത്തിനും വന്നു ചേരുന്ന പാരിസ്ഥിതിക നാശത്തിനെതിരെ "മൂവ്മെന്റ് ഫോർ ദി സർ‌വൈവൽ ഓഫ് ദി ഒഗോണി പീപ്പിൾ" [MOSOP] എന്ന സംഘടനയുടെ നേതൃത്വത്തിൽ കെൻ സാരോ വിവ അക്രമരഹിത സമരത്തിന്‌ തുടക്കമിട്ടു. ബഹുരാഷ്‌ട്ര എണ്ണ കമ്പനികൾക്കെതിരെ ഫലപ്രദമായ പാരിസ്ഥിതിക മലിനീകരണ നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നതിൽ നൈജീരിയൻ ഭരണകൂടം മടികാട്ടുകയാണ്‌ എന്ന് ആരോപിച്ചുകൊണ്ട് ജനറൽ സാനി അബാച്ചയുടെ നേതൃത്വത്തിലുള്ള പട്ടാള ഭരണത്തിനെതിരെയും ഷെൽ എന്ന എണ്ണക്കമ്പനിക്കെതിരെയും കെൻ സാരോ വിവ ശക്തമായി രംഗത്തു വന്നു.അഹിംസയില്‍ അധിഷ്ടിതമായ സമരമായിരുന്നു കെന്‍ നയിച്ചത് .
1993 ല്‍ എണ്ണ കമ്പനികള്‍ക്ക് ഒഗോനിയില്‍ നിന്ന് പിന്മാറേണ്ടി വന്നു. എന്നാല്‍ കെന്നിനു സ്വന്തം ജീവന്‍ ബലി നല്കേണ്ടി വന്നു . ഈ സമരങ്ങൾ ഏറ്റവും ശക്തിപ്രാപിച്ചു നിൽക്കുന്ന സമയത്ത് കൊലപാതക കുറ്റം ആരോപിച്ചു പട്ടാള ഭരണകൂടം കെൻ സാരോ വിവയെ അറസ്റ്റു ചെയ്തു. ലോകമെമ്പാടുമുള്ള മനുഷ്യ അവകാശ സംഘടനകള്‍ സൈനീക വിചാരണക്ക് എതിരെ പ്രതിഷേധിക്കുകയും അദ്ദേഹത്തിന്റെ മോചനത്തിനായി അഭ്യര്തിക്കുകയും ചെയ്തു . എന്നാല്‍ പ്രത്യേക പട്ടാള ട്രിബ്യൂണലിന്റെ കീഴിൽ വിചാരണ ചെയ്ത് നവംബര്‍ - 10- 1995-ൽ എട്ട് സഹപ്രവർത്തകരോടൊപ്പം കെൻ സാരോ വിവയെ പട്ടാള ഭരണകൂടം തൂക്കിലേറ്റി.
വിവക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ മിക്കവയും അവാസ്തവങ്ങളുംരാഷ്ട്രീയദുരുദ്ദേശ്യവെച്ചുള്ളതുമായിരുന്നുവെന്ന് വ്യാപകമായി കരുതപ്പെടുന്നു.
പട്ടാള ഭരണകൂടത്തിന്റെ ഈ നടപടി ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തി. കോമണ‌വെൽത്ത് രാജ്യങ്ങളുടെ അംഗത്വത്തിൽ നിന്ന് നൈജീരിയ
താത്കാലികമായി പുറത്താക്കപ്പെടാൻ ഇതു കാരണവുമായി.
കടപ്പാട് . വിക്കിപീഡിയ
Wilson Varghese's photo.

No comments:

Post a Comment

Search This Blog