Saturday 2 January 2016

ഓങ് സാൻ സൂ ചി

ഓങ് സാൻ സൂ ചി

ലോകമെമ്പാടും മനുഷ്യാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനുമായി നടക്കുന്ന പോരാട്ടങ്ങളിലെ ജ്വലിക്കുന്ന പ്രതീകമാണ് ഓങ് സാൻ സൂ ചി (Aung San Suu Kyi) . ജനാധിപത്യ പ്രക്ഷോഭത്തിനു നേതൃത്വം നൽകിയതിന്റെ പേരിൽ 1989 ജൂലൈ 20 മുതൽ വിവിധ കാലയളവുകളിലായി 15 വർഷം വീട്ടുതടങ്കലിൽ കഴിഞ്ഞിട്ടുണ്ട് . മ്യാൻമാർ ജനതയ്ക്കൊപ്പം ലോകരാജ്യങ്ങളും മനുഷ്യാവകാശസംഘടനകളും സൂ ചിയുടെ മോചനത്തിനായി നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നെങ്കിലും 2010 നവംബർ 13-നാണ് മ്യാൻമാറിലെ പട്ടാള ഭരണകൂടം ഇവരെ മോചിപ്പിക്കാൻ തയ്യാറായത് [6][7].
ജനാധിപത്യത്തിനു വേണ്ടി ഗാന്ധിയൻ ശൈലിയിൽ പോരാടുന്ന ഇവർ ഒരു ബുദ്ധമത വിശ്വാസിയാണ് ബർമയിലെ സ്വാതന്ത്ര്യസമരനായകൻ ജനറൽ ഓങ് സാൻറെയും മാ കിൻ ചിയുടെയും മകളായി 1945 ൽ ജനിച്ച സൂ ചിക്ക് 1991-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയുണ്ടായി
1945 ജൂൺ 19 ബെർമയിലെ യാംഗോണിൽ (മുന്പ് റംഗൂൺ) , ബർമയിലെ സ്വാതന്ത്ര്യസമരപോരാളിയും ആധുനിക ബർമയുടെ പിതാവ് , ബർമാഗാന്ധി എന്നീ വിശേഷണങ്ങളുമുള്ള ജനറൽ ഓങ് സാന്റെയും മാ കിൻ ചിയുടെയും മകളായി ജനിച്ചു. ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും മോചനം നേടാനായി ബർമ ഇന്ഡിപെന്ഡന്റ് ആർമി സ്ഥാപിച്ച് ജപ്പാന്റെ സഹായത്താൽ പോരാടിയ വ്യക്തിയാണ് ജനറൽ ഓങ് സാൻ. 1947 ജൂലൈ 19 ന് സൂ ചിക്ക് രണ്ടു വയസ്സുള്ളപ്പോൾ ജനറൽ ഓങ് സാന് മറ്റ് നാല് പേർക്കൊപ്പം വെടിയേറ്റ് കൊല്ലപ്പെട്ടു. 1948 ജനുവരി 4 ന് ബർമ സ്വതന്ത്രയായി . മെതഡിസ്ററ് ഇംഗ്ളീഷ് ഗേള്സ് ഹൈസ്കൂളിലായിരുന്നു (Methodist English Girls High School) സൂ ചി യുടെ സ്കൂൾ വിദ്യാഭ്യാസം. 1960 ൽ മാതാവ് ഇന്ത്യയിലെ അംബാസിഡറായി നിയമിതയായതിനെത്തുടർന്ന് മാതാവ് മാ കിൻ ചിയ്ക്കൊപ്പം ദില്ലിയിൽ താമസമായി. ഡൽഹി ലേഡി ശ്രീ റാം കോളേജിൽ ചേർന്ന സൂ ചി 1964ൽ ബിരുദമെടുത്തു. പിന്നീട്‌ ഓക്സ്‌-ഫഡിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിലും, രാജ്യതന്ത്രത്തിലും തത്വശാസ്ത്രത്തിലും ബിരുദം നേടി. 1972 -ൽ ഭൂട്ടാനിൽ താമസമാക്കിയ മൈക്കിൾ ഏറിസുമായുള്ള വിവാഹം നടന്നു. 1973 -ൽ മൂത്തപുത്രൻ അലെക്സാൻഡറിനും 1977-ൽ ഇളയപുത്രൻ കിമിനും ജന്മം
1948-ൽ പൂർണസ്വാതന്ത്ര്യം നേടിയ മ്യാൻമാർ 1962 മുതൽ പട്ടാളഭരണത്തിലാണ്. രോഗബാധിതയായി കഴിയുന്ന അമ്മയെ പരിചരിക്കാൻ 1988 ബർമയിൽ തിരിച്ചെത്തി. അന്നു ഭരിച്ചിരുന്ന സോഷ്യലിസ്റ്റ്‌ മുന്നണി നേതാവ്‌ രാജിവെച്ചതിനെ തുടർന്നു രാജ്യത്തെമ്പാടും സമരം പൊട്ടിപുറപ്പെടുകയും സൈനികഭരണകൂടം ജുന്റ നിലവിൽ വരുകയും ചെയ്തു. ഗാന്ധിയുടെ അഹിംസാ തത്ത്വത്തിൽ പ്രചോദിതയായി ജുന്റക്കെതിരായുള്ള സമരത്തിൽ പ്രവർത്തിച്ചു. 1988 സെപ്റ്റംബർ 27ന് ജുന്റക്കെതിരായി നാഷണൽ ലീഗ്‌ ഫോർ ഡെമോക്രസി എന്ന മുന്നണി സ്ഥാപിച്ചു. 1989 ജൂലായ് 20 ന് സേനാ ഭരണകൂടത്താൽ "രാജ്യം വിട്ടുപോയാൽ സ്വാതന്ത്രയാക്കാം" എന്ന വ്യവസ്ഥയിൽ വീട്ടുതടങ്കിൽ അടക്കപ്പട്ടു. എങ്കിലും ബെർമ്മ വിട്ടുപോകാൻ സൂ ചി കൂട്ടാക്കിയില്ല.
1990-ലെ തിരഞ്ഞെടുപ്പിൽ "നാഷണൽ ലീഗ്‌ ഫോർ ഡെമോക്രസി" വൻപിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു എങ്കിലും ജുന്റ ഭരണകൂടം ഭരണം വിട്ടുകൊടുത്തില്ല. ഇത്‌ അന്താരാഷ്ട്ര ശ്രദ്ധപിടിച്കു പറ്റുകയും അതിന്റെ പേരിൽ സൂ ക്യിക്ക്‌ 1991 സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയും ചെയ്തു. സൂ ക്യിക്കു വേണ്ടി അലെക്സാൻഡറും കിം ഉം നോബൽ സമ്മാനം സ്വീകരിച്ചു. 1995-ൽ വീട്ടുതടങ്കിൽ നിന്ന് മോചിതയായി എങ്കിലും കുടുംബത്തെ സന്ദർശിക്കാൻ ബെർമ്മ വിട്ടുപോയാൽ തിരിച്ചു വരാൻ അനുവദിക്കില്ല എന്ന് ജുന്റ ഭരണകൂടം വ്യക്തമാക്കി. 1997 ഭർത്താവ്‌ മൈക്കിൾ രോഗബാധിതനായി കിടപ്പിലായപ്പോഴും അദ്ദേഹത്തെ പരിചരിക്കാൻ ലണ്ടനിൽ പോയാൽ തിരിച്ചു വരാണുള്ള വിസാ ജുന്റ ഭരണകൂടം നിഷേധിച്ചു. പിന്നീട്‌ സൂ ചി അദ്ദേഹത്തെ കണ്ടില്ല. മൈക്കിൾ 1999 മാർച്ചിൽ നിര്യാതനായി.

No comments:

Post a Comment

Search This Blog