Friday, 11 January 2019

ഇന്ത്യൻ നാഷണൽ കോൺഗ്രസ്-രൂപീകരണം, ലക്ഷ്യങ്ങള്‍

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻന്റെ സ്ഥാപനം

കടപ്പാട്:ഷാനവാസ്‌ ഓസ്കര്‍-ചരിത്രാന്വേഷികള്‍


ദേശീയവാദികളുടെ ഒരു അഖിലേന്ത്യാ സംഘടനയ്ക്ക് രൂപം നൽകാൻ രാഷ്ട്രീയബോധമുള്ള ഇന്ത്യക്കാരും 1880-കളിൽ ആലോചിച്ചു വരികയായിരുന്നു എന്നാൽ ഈ ആശയത്തിനും ഒരു രൂപം നൽകിയത് ഇംഗ്ലീഷുകാരനായ എ ഒ ഹ്യൂം എന്ന അടുത്തൂൺ പറ്റിയ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ആണ്. ഈ കാലത്ത് വൈസ്രോയിയായിരുന്ന ഡഫറിൻ പ്രഭുവിന്റെപിന്തുണതേടി ഹ്യൂം. അഭ്യസ്തവിദ്യരും പ്രമുഖരായ അനേകം ഇന്ത്യക്കാരുമായി സമ്പർക്ക സ്ഥാപിക്കുകയും അവയെല്ലാം 1885 ഡിസംബർ ബോംബെയിൽ വിളിച്ചുകൂട്ടി ഒരു സമ്മേളനത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ 72 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ ആധ്യക്ഷം വഹിച്ചത് കൽക്കട്ടയിലെ പ്രമുഖ ബാരിസ്റ്റർ ആയിരുന്ന ഡബ്ല്യു സി ബാനർജിയാണ്. സമ്മേളനത്തിൽ പങ്കെടുത്ത മറ്റു ചില പ്രധാനികളായിരുന്നു ഫിറോസ് ഷാ മേത്ത ,ദാദാഭായി നവറോജി , ദിൽഷാദ് വാച്ച, തുടങ്ങിയവർ. ഈ സമ്മേളനത്തിലാണ് ഇൻറർനാഷണൽ കോൺഗ്രസിന് ജന്മം കൊടുത്തത് കോൺഗ്രസിന് ആദ്യയോഗമായി കാലാശിച്ച ഈ സമ്മേളനത്തിൽ കോൺഗ്രസിൻന്റെ ഉദ്ദേശങ്ങൾ പ്രഖ്യാപിച്ചു. ദേശീയ രാഷ്ട്രീയ പ്രവർത്തകർക്കിടയിൽ സൗഹൃദബോധം പോഷിപ്പിക്കുകയും ജാതി മത പ്രവിശ്യകൾക്ക്ക്കതീതമായി ജനങ്ങൾക്കിടയിൽഐക്യബോധം വളർത്തിയെടുക്കുക പൊതുജന ആവശ്യങ്ങൾ രൂപപ്പെടുത്തി അവ ഗവൺമെൻറ് മുമ്പാകെ സമർപ്പിക്കുകയാണ് രാജ്യത്ത്പൊതുജനാഭിപ്രായം വളർത്തിയെടുത്ത ജനങ്ങളെ സംഘടിപ്പിക്കുക ഇവയായിരുന്നു ഈ പ്രഖ്യാപിത ലക്ഷ്യങ്ങൾ.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കുന്നതിന് ഹ്യും സഹായിച്ചതിന്റെ ഉദേശത്തെ സംബന്ധിച്ചു വത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്. ബ്രിട്ടീഷ് ഭരണത്തിനെതിരായി വർധിച്ചു വരുന്ന ജനകീയ അസംതൃപ്തിക്ക് ഒരു ബഹിർഗമന മാർഗ്ഗം ഒരു ബഹിർഗമന മാർഗ്ഗം-"സേഫ്റ്റി വാൽവ്"- ഉണ്ടാക്കികൊടുക്കലാണ് കോൺഗ്രസ് സ്ഥാപനത്തിലൂടെ ഹ്യൂ ഉദ്ദേശിച്ചത് എന്നതാണ് വ്യാപകമായി അംഗീകരിക്ക പെട്ടിട്ടുള്ള ഒരു വീക്ഷണം. ഒരു രാഷ്ട്രീയ പൊട്ടിത്തെറിയില്ലേക് നായിക്കാതെ ഇന്ത്യൻ അസ്വസ്ഥതക്ക്‌ സമാധാനപരവും ഭരണഘടനനുസൃതമായ ഒരു പ്രകാശമാർഗ്ഗം കോണ്ഗ്രസ് പ്രദാനം ചെയ്യുന്നു.
സേഫ്റ്റി വാൾവ് സിദ്ധാന്തത്തെ സത്യത്തിൽ ഒരു ചെറിയഭാഗം മാത്രമായാണ് ബിപിൻ ചന്ദ്ര പോലുള്ള ആധുനിക ചരിത്രകാരന്മാർ കാണുന്നത്. പ്രബലമായ ശക്തികളുടെ പ്രവർത്തനഫലമായി ഒരു ദേശീയപ്രസ്ഥാനം രാജ്യത്ത് വളർന്നുകൊണ്ടിരിക്കുന്ന വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നു. ഈ പ്രസ്ഥാനത്തിന് പിതൃത്വം ഏതെങ്കിലുമൊരു വ്യക്തിക്കോ വിഭാഗത്തിനോ പൂർണമായി നൽകാനാവില്ല. ഒരു ദേശീയ സംഘടന വേണമെന്ന് രാഷ്ട്രീയബോധമുള്ള ഇന്ത്യക്കാരുടെ അഭിലാഷത്തെയാണ് യഥാർത്ഥത്തിൽ കോൺഗ്രസ് പ്രതിനിധീകരിച്ചത്. കോൺഗ്രസ് സ്ഥാപിക്കുന്നതിന് ഹ്യൂംമുമായി സഹകരിച്ച് ഇന്ത്യൻ നേതാക്കന്മാർ എല്ലാതരത്തിലും രാജ്യ സ്നേഹമുള്ളവൾ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. ഹ്യൂമിൻ ഉദ്ദേശങ്ങൾ പോലും സമ്മിശ്രങ്ങൾ ആയിരുന്നു "സേഫ്റ്റി വാൽവിനെ"നെ ക്കാൾ ശ്രേഷ്ഠമായ ആദർശങ്ങൾ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട് .ഇന്ത്യയോടുംഇവിടുത്തെ കർഷക ജനതയോടുംഹ്യൂമിനു ആത്മാർത്ഥമായ അനുകമ്പ യായിരുന്നു. കോൺഗ്രസിന്റെ ഉത്ഭവത്തെ പറ്റിയുള്ള അഭിപ്രായങ്ങൾ എന്തുതന്നെയാവട്ടെ വിദേശ ഭരണത്തിനെതിരായ പോരാട്ടത്തിന്റെ മുഖ്യ പ്രസ്ഥാനമായി കോൺഗ്രസ് വളരെപെട്ടെന്ന് മാറി. അവസാനം വരെ ദേശീയ സ്വാതന്ത്ര്യസമരത്തിനന്റെ അമരക്കാരനായി അത് നിലകൊള്ളുകയും ചെയ്തു.
കോൺഗ്രസിൻറെ രണ്ടാം സമ്മേളനം 1886 ഡിസംബറിൽ കൊൽക്കത്തയിലാണ് നടന്നത് ദാദാബായി നവറോജി ആണ് ഈ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്. ഈ സമ്മേളനം മുതൽ കോൺഗ്രസ് ഇന്ത്യ രാജ്യത്തിൻറെ മുഴുവൻ കോൺഗ്രസ്ആയി മാറി ഇതോടെ കോൺഗ്രസ് എല്ലാവർഷവും ഡിസംബർ രാജ്യത്തിന് വിവിധ പട്ടണങ്ങളിൽ സമ്മേളിച്ചു .കോൺഗ്രസ് പ്രതിനിധികളുടെ എണ്ണം താമസിയാതെ ആയിരങ്ങളായി വർധിച്ചു അഭിഭാഷകർ പത്രപ്രവർത്തകർ വ്യാപാരികൾ വ്യവസായികൾ അധ്യാപകർ എന്നിവരായിരുന്നു കോൺഗ്രസിന് പ്രതിനിധികളിൽ ഭൂരിഭാഗവും
Image may contain: one or more people

വാപ്പാല പങ്കുണ്ണി മേനോൻ അഥവാ വി . പി . മേനോൻ

വാപ്പാല പങ്കുണ്ണി മേനോൻ എന്ന വി . പി . മേനോൻ

കടപ്പാട്: ഷിബു ഹക്കിം-ചരിത്രാന്വേഷികള്‍

ഇന്ന് , ഡിസംബർ 31 ,
സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തി ൽ സുപ്രധാന പങ്കുവഹിച്ച ഒരു മലയാളിയുടെ ചരമദിനമാണിന്ന്, ,,,,
1894 സെപ്റ്റംബർ 30 ന് ഒറ്റപ്പാലത്ത് ജനിച്ച്,
ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, ടൈപ്പ്റൈറ്റിംഗ് പഠിച്ച് ,സിംലയിലെ ബ്രിട്ടിഷ് ഭരണ കേന്ദ്രത്തിൽ ഗുമസ്തനായി ചേർന്ന് ,,,
പടിപടിയായുയർന്ന്,ബ്രിട്ടീഷിന്ത്യയുടെ , അവസാന മൂന്ന് വൈസ്രോയിമാരുടെ ( ലിൻലിത്ഗോ , വേവൽ , മൗണ്ട് ബാറ്റൺ ) കാലത്ത് അത്യുന്നത പദവികളിലെത്തിച്ചേർന്ന സിവിൽ സർവ്വന്റ് ,,,,
മൗണ്ട് ബാറ്റൺ പ്രഭുവിന്റെ രാഷ്ട്രീയോപദേശക നായിരുന്ന റിഫോംസ് കമ്മീഷണർ ,,,,,
വട്ടമേശ സമ്മേളനക്കാലത്ത് , രണ്ട് ദിവസത്തിനു ള്ളിൽ, ഒരു റിപ്പോർട്ട് സമർപ്പിക്കാൻ വിൻ സ്റ്റൺ ചർച്ചിൽ ആവശ്യപ്പെട്ടപ്പോൾ , നെഹ്റുവിനേയും ഗാന്ധിജിയേയും സഹായിച്ച കർമ്മശാലി ,,,
കോൺഗ്രസും മുസ്ലീം ലീഗും തമ്മിലുള്ള ബലപരീ ക്ഷണത്തിൽ ഇടക്കാല ഗവൺമെന്റ് തകർന്നപ്പോൾ ,, ഇന്ത്യയിൽ നിന്നും വേറിട്ടൊരു സ്വതന്ത്ര്യരാജ്യം വേണമെന്നുള്ള മുസ്ലീം ലീഗിന്റെ ആവശ്യത്തെ അംഗീകരിക്കാൻ മൗണ്ട്‌ബാറ്റൺ, ജവഹർലാൽ നെഹ്രു, സർദാർ വല്ലഭ് ഭായ് പട്ടേൽ എന്നിവരെ ഉപദേശിച്ച ശുപാർശകൻ ?,,,,
മൗണ്ട്‌ബാറ്റന്റെ ആദ്യ, ഇന്ത്യാ വിഭജനപദ്ധതി നെഹ്രു ശക്തമായി നിരാകരിച്ചതിനെത്തു ടർന്നു ണ്ടാക്കിയ പുതിയ പദ്ധതിയുടെ കരട് രൂപം തയ്യാറാക്കിയ കർമ്മ കുശലൻ ,,,,
ഇന്ത്യയുടെ സ്വാതന്ത്ര്യലബ്‌ധിക്കുശേഷം സർദാർ പട്ടേലിന്റെ പ്രിയങ്കരനായ ആഭ്യന്തര വകുപ്പ് സെക്രട്ടറി ,,,
മതത്തിലും പാരമ്പര്യാവകാശത്തിലും, യുദ്ധത്തി ന്റെ ബലതന്ത്രത്തിലും, സംസ്കാര തനിമകളിലും ചിലപ്പോൾ ഭാഗ്യത്തിലും, അധിഷ്ഠിതങ്ങളായി നിലനിന്ന വിവിധ നാട്ടുരാജ്യങ്ങളെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിച്ചെടുക്കാൻ പ്രയത്നിച്ച തന്ത്രശാലി ,,,
ഇടഞ്ഞു നിന്നിരുന്ന ,കശ്മീർ, തിരുവിതാംകൂർ, ഹൈദരാബാദ് , ജുനഗഡ് തുടങ്ങിയ നാട്ടുരാജ്യ ങ്ങളെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന്
തന്ത്രങ്ങൾ മെനഞ്ഞ സൂത്രധാരൻ ,,,
സ്വതന്ത്ര ഇന്ത്യയിൽ ഗവർണറായി നിയമിതനായ ആദ്യ മലയാളി ,,,
അങ്ങിനെയങ്ങനെ , ബ്രിട്ടീഷിന്ത്യയുടെ അവസാ ന കാലത്തും ,സ്വതന്ത്ര ഇന്ത്യയുടെ ചട്ടക്കൂട് തയ്യാറാക്കുന്നതിലും നിർണ്ണായക ചുമതലകൾ നിർവ്വഹിച്ച ,,,,
''' വാപ്പാല പങ്കുണ്ണി മേനോൻ എന്ന , വി . പി . മേനോൻ ,,,
എല്ലാ ചുമതലകളിൽ നിന്നും ഒഴിഞ്ഞ് , ആരാലും ശ്രദ്ധിക്കപ്പെടാതെ ,1965 ഡിസംബറിന്റെ അവസാന നാളിലാണ് അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞത് .
വല്ലഭായ് പട്ടേൽ '' ഉരുക്കു മനുഷ്യനായ് '' ആകാശം ചുംബിച്ചു കൊണ്ട് നിൽക്കുമ്പോഴും, എല്ലാ കാര്യങ്ങളിലും, പിൻതുണ കൊടുത്ത് പട്ടേലിനെ പ്രാപ്തനാക്കിയ ,,, വി .പി.മേനോനെ ഹിന്ദുത്വ രാഷ്ട്രീയക്കാർ പോലും ഓർക്കാത്തതിനു കാരണമെന്ത് ? .... പ്രാദേശികതയോ ?..... മറ്റെന്തെങ്കിലും ?...
ശക്തനായ ആ തന്ത്രജ്ഞനെ, ഭരണ നിപുണനെ, പട്ടേലിന്റെ മരണശേഷം ,,,,, ഒഴിവാക്കി നിർത്താൻ ,,, പ്രധാനമന്ത്രി നെഹറുവിനേയും മറ്റും പ്രേരിപ്പിച്ച ഘടകങ്ങളെന്ത് ??
,,,,,,,,,,,,,,,,,,,,,,,,,,,

നെഹ്റു യുഗം

നെഹ്റു യുഗം

കടപ്പാട്; ഷാനവാസ്‌ ഓസ്കര്‍-ചരിത്രാന്വേഷികള്

 
ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പ്രകാരം 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രമായി ഓഗസ്റ്റ് 14 അർദ്ധരാത്രി ചേർന്ന് കോൺസ്റ്റിട്യൂഷൻ അസംബ്ലിയുടെ പ്രത്യേക സമ്മേളനത്തിൽ വച്ച് ജവഹർലാൽ നെഹ്റു ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്തു "പ്രസിദ്ധമായ തൻറെ "വിധിയുമായുള്ള കൂടിക്കാഴ്ച" (tryst with destiny) പ്രസംഗത്തിലൂടെ നെഹ്റു ഭാരതത്തെ സേവിക്കാനുള്ള പ്രതിജ്ഞയെടുക്കുകയും അത് ദുരിതമനുഭവിക്കുന്നത് ദശലക്ഷങ്ങളെ സേവിക്കുക തന്നെയാണെന്ന് ലക്ഷ്യംഎന്ന്‌ വ്യക്തമാക്കുകയും ചെയ്തു.  മൗണ്ട് ബാറ്റൺ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ജനറൽ ഗവർണർ ജനറൽ സ്ഥാനം അലങ്കരിച്ചു 1948 ജൂണിൽ ഇന്ത്യയിൽ നിന്ന് മടങ്ങുന്നതുവരെ മൗണ്ട് ബാറ്റൺ പ്രസിദ്ധമായ സ്ഥാനത്ത് തുടർന്നു ദേശീയപ്രസ്ഥാനത്തിൽ രാജഗോപാലാചാരി പിന്നീട് ഗവർണർ സ്ഥാനം ഏറ്റെടുത്തത് 1950 ജനുവരി 26-നു പുതിയ ഭരണഘടന നിലവിൽ വരികയും ഇന്ത്യ ഒരു റിപ്പബ്ലിക് ആഗ്രഹം ചെയ്തതോടെ ഗവർണർ ജനറൽ സ്ഥാനമില്ലാതായി 1952 വരെ സ്വതന്ത്ര ഇന്ത്യയുടെ പാർലമെൻറ് കൂടിയായ കോൺസ്റ്റിറ്റ്യൂഷൻ രാജേന്ദ്രപ്രസാദിനെ ഇന്ത്യൻ റിപ്പബ്ലിക്കിലെ ആദ്യ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു
കോൺഗ്രസ് ഇതര മന്ത്രിമാർ കൂടി ഉൾപ്പെട്ട നെഹ്റുവിനെ നേതൃത്വത്തിലുള്ള ആദ്യത്തെ ദേശീയ ഗവൺമെൻറ് വളരെ സങ്കീർണമായ പ്രശ്നങ്ങളാണ് നേരിടേണ്ടിവന്നത് വിഭജനാനന്തര കലാപങ്ങളും അഭയാർത്ഥി പ്രവാഹവും ആണ് ഇവയിൽ ഏറ്റവും പ്രധാന പ്രശ്നങ്ങൾ ആയി മാറിയത് പഞ്ചാബിലെ വർഗീയ സംഘർഷങ്ങളിൽ ഏകദേശം അഞ്ചുലക്ഷം പേർ കൊല്ലപ്പെട്ടു ഇന്ത്യക്കും പാകിസ്ഥാനും ക്രിയാത്മകമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നാൽ വർഗീയ കലാപങ്ങൾ ഡൽഹിയിലേക്ക് പടരുന്നത് തടയാൻ നെഹ്റു ഗവൺമെൻറ് സ്ഥാപിച്ചു ബംഗാളിലെ വർഗീയ കലാപങ്ങളെ തന്നെ ആത്മബലത്തിൽ ഊതിക്കെടുത്തിയ ഗാന്ധിജിക്ക് തലസ്ഥാനനഗരിയായ ഡൽഹിയെ മതഭ്രാന്തിനെ പിടിയിൽ നിന്ന് രക്ഷിക്കാൻ സാധിച്ചു 1948 ജനുവരി മൂന്നാം വാരത്തിൽ സർവ സമുദായങ്ങളുടെയും ഒരു ഐക്യം ലക്ഷ്യമാക്കി ഗാന്ധിജി ആരംഭിച്ച മരണംവരെയുള്ള ഉപവാസം അത്ഭുതകരമായ ഫലങ്ങൾ ആദ്യ ഒന്നായിരുന്നു എന്നാൽ ഗാന്ധിയുടെ ജീവിതത്തിലെ മികച്ച മണിക്കൂറുകൾ അധികം നീണ്ടുനിന്നില്ല അദ്ദേഹത്തിൻറെ ഹിന്ദു-മുസ്‌ലിം ഐക്യം ഒരു കടുത്ത ശല്യമായി തോന്നി ഹിന്ദു മതാന്ധന്മാർ 1948 ജനുവരി 30ന് ഗാന്ധി രംഗത്തുനിന്ന് നിൽക്കാൻ തീരുമാനിച്ചു പൂനെ കാരനും ഹിന്ദുമഹാസഭയുടെ പ്രവർത്തകനുമായ നാഥുറാം ഗോഡ്സെ ഡൽഹിയിൽവച്ച് ഗാന്ധിജി വധിച്ചു രാജ്യത്തെ ഞെട്ടിച്ച ഗാന്ധിയുടെ പദം എല്ലാ വർഗീയ ഒന്നാമത്തെയും ശാന്തമാക്കി ഹിന്ദു വർഗീയ ശക്തികൾക്ക് ഗാന്ധിവധം ഏൽപ്പിച്ച അപഖ്യാതി കനത്തതായിരുന്നു ഡൽഹിയിലും മറ്റ് നഗരങ്ങളിലും മേൽക്കൈ നേടിയ ഹിന്ദുവർഗീയവാദികൾ മറ്റ് നഗരങ്ങളിലേക്ക് വർഗീയവാദികളെ ജനരോഷം കൂടുതൽ ശക്തി നൽകി പോലുള്ള പ്രദേശങ്ങളിൽ മുസ്ലിങ്ങൾക്ക് ലക്ഷ്യത്തിലേക്ക് രക്തസാക്ഷികളുടെ ഗാന്ധിജി കൂടുതൽ അടുക്കുകയായിരുന്നു
പാകിസ്ഥാൻ അതിർത്തി പ്രദേശങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ഉണ്ടാക്കുന്ന അഭയാർത്ഥിപ്രവാഹം സ്വതന്ത്രഇന്ത്യ നേരിടേണ്ടി വന്ന ഒരു വെല്ലുവിളിയായിരുന്നു പശ്ചിമ പഞ്ചാബ് ബംഗാൾ എന്നീ പ്രദേശങ്ങളിൽ നിന്നായി ഏകദേശം 85 ലക്ഷം പേർ അഭയാർഥികളായി കഴിയുന്ന നൽകപ്പെട്ടിട്ടുണ്ട് ജീവിതത്തിൽ സകലതും നഷ്ടപ്പെട്ട ജനങ്ങൾക്ക് ആദ്യം മുതൽ തന്നെ ജീവിതം തുടങ്ങേണ്ടത് ഉണ്ടായിരുന്നു കേന്ദ്രവും ബന്ധപ്പെട്ട സംസ്ഥാനങ്ങളും ഈ പ്രശ്നത്തെ ധീരമായി നേരിട്ടു പൂർവ്വ പഞ്ചാബിൽ നിന്നും പാകിസ്ഥാനിലേക്ക് പോയ പോയവരുടെ കൃഷിയിടങ്ങൾ പശ്ചിമ പഞ്ചാബിൽനിന്നും ഇന്ത്യയിലെത്തിയ കർഷകർക്ക് പതിച്ചുനൽകി നല്ലൊരു ഭാഗവും അഭയാർത്ഥികൾക്ക് ഗവൺമെൻറ് പട്ടണങ്ങളും ഗ്രാമങ്ങളും പാർപ്പിടങ്ങൾ നിർമ്മിക്കാൻ ഭൂമിയും ധനസഹായവും ലഭ്യമാക്കിയ മാത്രം ഏകദേശം അഞ്ചുലക്ഷം പേർക്ക് പാർപ്പിടസൗകര്യം അനുവദിക്കപ്പെട്ടു വിദ്യാർത്ഥികളെ പുനരധിവസിപ്പിക്കുന്നതിനായി പുതിയ പ്രാന്തപ്രദേശങ്ങൾ ഉയർത്തപ്പെട്ടു പരമാവധി പേർക്ക് തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ ഗവൺമെൻറ് ശ്രമിച്ചു വ്യാപാരത്തിലും താല്പര്യമുള്ളവർക്ക് പ്രോത്സാഹനവും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്യപ്പെട്ടു ശൈശവാവസ്ഥയിലായിരുന്ന ഗവൺമെൻറ് നിസ്സാര വിഭവങ്ങളുടെ സിംഹഭാഗവും അഭയാർത്ഥി പ്രതിമാസ പരിപാടികൾക്ക് വന്നിരുന്നുവെങ്കിലും മൂന്നുവർഷത്തിനുള്ളിൽ പ്രശ്നത്തെ തൃപ്തികരം അതിജീവിക്കാൻ നെഹ്റു സർക്കാരിന് സാധിച്ചു
1947 മുതലുള്ള 17 വർഷക്കാലത്തെ ഇന്ത്യാചരിത്രം രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും കാലഘട്ടം എന്നാണ് അറിയപ്പെടുന്നത് ദീർഘകാലത്തെ വൈദേശികാധിപത്യത്തിൽ നിന്നും മോചനം നേടിയ ലോകത്തിലെ ആധുനികവും ശ്രദ്ധേയമായ രാഷ്ട്രമായി ഇന്ത്യ മാറി ഇക്കാലത്താണ് സാമൂഹിക രാഷ്ട്രീയ സാമ്പത്തിക സാംസ്കാരിക മണ്ഡലങ്ങളിൽ മഹത്തായ മാറ്റങ്ങൾക്ക് കാലഘട്ടം സാക്ഷ്യംവഹിച്ചു ഈ നേട്ടങ്ങളെല്ലാം രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയായ വലിയ പങ്കുണ്ടായിരുന്നു സ്വതന്ത്രഭാരതത്തിൽ യഥാർത്ഥ ശില്പിയായ നെഹ്റു വിനെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല ഗോവിന്ദ നേതൃത്വത്തിൽ 1950 ജനുവരി ഇന്ത്യ ഒരു ജനാധിപത്യ ഭരണഘടന സ്വീകരിച്ചു അവസാനം വരെ സാർവത്രിക പ്രായപൂർത്തി വോട്ടവകാശം പരിഗണിക്കാതിരുന്ന ബ്രിട്ടീഷ് ഇന്ത്യൻ രാഷ്ട്രീയ ഘടന അപേക്ഷിച്ച് ഒരു മുന്നേറ്റമായിരുന്നു നാട്ടുരാജാക്കന്മാരുടെയും ക്രമേണ രാജ്യത്തു നിന്ന് നിഷ്കാസനം ചെയ്തു ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണം എന്നാൽ ദേശീയ പ്രസ്ഥാനകാലത്ത് ആശയം 1956 സൗഹൃദമായി പൊതുമേഖലയിലെ ആസൂത്രിതമായ വളർച്ചയിലൂടെ സ്ഥാനം വ്യവസായങ്ങൾ സംഘടിപ്പിക്കപ്പെട്ടു ഗണ്യമായ തോതിൽ ഇന്ത്യയുടെ ഭക്ഷ്യ ഉൽപാദനം വർദ്ധിച്ചു ഇത്തരത്തിലുള്ള സർവ്വ നേട്ടങ്ങൾ സ്വാതന്ത്ര്യത്തിൽ അടിസ്ഥാനപ്പെടുത്തിയും സോഷ്യലിസ്റ്റ് മൂന്നാം ലോകരാജ്യങ്ങളുടെ സ്വതന്ത്ര വിദേശനയം രൂപ പെടുത്തിയത് നെഹ്രുവിന്റെ കീഴിലാണ്.


ഇന്ത്യൻ നാഷണൽ കോൺഗ്രസ്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്.

കടപ്പാട്;   ചരിത്രാന്വേഷികള്‍-വിന്‍സെന്‍റ് ജോസഫ്‌

133 വർഷങ്ങൾക്ക് മുൻപ് ഇന്നേ ദിവസം.. അതെ, അന്നാണ് മഹത്തായ INC രൂപം കൊണ്ടത്..(1885-ൽ).
അലൻ ഒക്ടാവില്ലൻ ഹ്യൂം, ദാദാഭായി നവറോജി, ഡിൻഷൗ എദുൽജി വച്ച തുടങ്ങിയവർ ചേർന്നാണ് ബോംബെയിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് രൂപീകരിച്ചത്. ഡബ്ല്യു.സി. ബാനർജിയായിരുന്നു ആദ്യത്തെ അധ്യക്ഷൻ.
ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണതലത്തിൽ അഭ്യസ്തവിദ്യരായ ഇന്ത്യക്കാർക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് രൂപംകൊണ്ടത്. ബ്രിട്ടീഷ് ഭരണത്തോട് തുടക്കത്തിൽ ഈ പ്രസ്ഥാനം എതിർപ്പു പ്രകടിപ്പിച്ചിരുന്നില്ല.
1929ൽ ജവഹർലാൽ നെഹ്രു പ്രസിഡന്റായിരിക്കെ ലാഹോറിൽ ചേർന്ന സമ്മേളനമാണ് കോൺഗ്രസിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്.
“പൂർണ്ണ സ്വരാജ്” (സമ്പൂർണ്ണ സ്വാതന്ത്ര്യം) ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചത് ഈ സമ്മേളനത്തിലാണ്.
1897ൽ അമരാവതി സമ്മേളനത്തിൽ അദ്ധ്യക്ഷനായ ചേറ്റൂർ ശങ്കരൻ നായരാണ് ആ പദവിയിലെത്തുന്ന ആദ്യ മലയാളി.
പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് പല നേതാക്കളും വന്നുവെങ്കിലും ഇന്ത്യ സ്വതന്ത്രമാകുന്നതുവരെ മഹാത്മാ ഗാന്ധിയായിരുന്നു കോൺഗ്രസിന്റെ അനിഷേധ്യ നേതാവ്. ഗാന്ധിക്കു മുൻപ് ബാലഗംഗാധര തിലകൻ, ബിപിൻ ചന്ദ്ര പാൽ, ലാലാ ലജ്പത് റായ്, മുഹമ്മദ് അലി ജിന്ന, ഗോപാലകൃഷ്ണ ഗോഖലെ എന്നിവരും കോൺഗ്രസിന്റെ നേതൃനിരയിലുണ്ടായിരുന്നു.
ജാതിവ്യത്യാസങ്ങളും, തൊട്ടുകൂടായ്മ തുടങ്ങിയ ദുരാചാരങ്ങളും, ദാരിദ്ര്യവും, മത-വംശ വിദ്വേഷങ്ങളും വെടിഞ്ഞ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുവാനുള്ള ഗാന്ധിജിയുടെ ആഹ്വാനവും അതിനായി ഇന്ത്യയൊട്ടാകെ അദ്ദേഹം നടത്തിയ യാത്രകളുമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയാക്കിയത്.
നാനാത്വത്തിൽ ഏകത്വമെന്ന ആശയം ലോകത്തിന് സംഭാവന ചെയ്ത പ്രസ്ഥാനം...
ഹിന്ദുവും മുസ്ലിമും, ക്രിസ്ത്യാനിയും ബുദ്ധരും, ജൈനരും പാഴ്സിയും സിക്കു മതക്കാരനും., മറ്റു മതമുള്ളവരും ഇല്ലാത്തവരുമായ സമൂഹത്തെ ഒരു കൊടിക്കു കീഴിൽ അണി നിരത്തിയ ആദ്യ പ്രസ്ഥാനം..
ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്ത 30 കോടി ജനതയിൽ തുടങ്ങി ഇന്ന് കാണുന്ന 130 കോടി ജനതയായി ഉയർന്നപ്പോഴും ഇന്ത്യ എന്ന രാജ്യത്തെ പട്ടിണി തുടച്ച് മാറ്റി ലോക രാജ്യങ്ങളോടൊപ്പം കുതിക്കാൻ നേതൃത്വം നൽകിയ പ്രസ്ഥാനം.... സ്വന്തം നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ നൽകിയ ധീര രക്തസാക്ഷികളായ ദേശാഭിമാനികളുടെ പ്രസ്ഥാനം.
അതാണ് പഴയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്.

മുസ്സോളിനിയും ഫാസിസവും ഹിറ്റ്ലറും നാസിസവും


മുസ്സോളിനിയും ഫാസിസവും ഹിറ്റ്ലറും നാസിസവും 

കടപ്പാട് ; ഷാനവാസ്‌ ഓസ്കര്‍-ചരിത്രാന്വേഷികള്‍


എല്ലാവരും കേട്ടു മടുത്ത കാര്യങ്ങൾ തന്നെ പക്ഷെ എന്നെ ഇതു എഴുതാൻ പ്രേരിപ്പിക്കുന്നത് ഇന്ന് ലോകം വീണ്ടു റൈറ്റ് വിംഗ് പൊളിറ്റിക്സ് എന്ന അപകടകരമായ അവസ്ഥയിലേക്ക് പോകുന്നു എന്ന വസ്തുത കാരണമാണ് നമുക്ക് ചരിത്രത്തിലേക്ക് വരാം എന്നിട്ടു വർത്തമാനകാലത്തെയും ഭാവി കാലത്തെയും ചർച്ചചെയ്യാം
ഫാസിസം
========
ഒരു കൊല്ല പണിക്കാരന്റെ മകനായി 1883ൽ ജനിച്ച ബെനഡിക്‌ടോ മുസ്സോളിനിയായിരുന്നു ഇറ്റലിയിലെ ഫാസിസ്റ്റ് വിപ്ലവത്തിന്റെ നേതാവ്. 1919-ൽ മുസോളിനി ഫാസിയോ ഡി കോംബെറ്റിമെന്റോ എന്ന ഫാസിസ്റ്റ് സംഘടന രൂപീകരിച്ചു റോമൻ സംസ്കാരത്തിന്റെ മഹിമയാണ് ഇറ്റാലിയൻ ഫാസിസ്റ്റുകൾ വിശ്വസിച്ചത്
സോഷ്യലിസ്റ്റുകൾ, കമ്മ്യൂണിസ്റ്റുകൾ, തൊഴിലാളിനേതാക്കൾ എന്നിവരെ ദേശവിരുദ്ധർ ആയി പ്രഖ്യാപിച്ചു മുസോളിനി അവർക്കിടയിൽ ഭീകരത സൃഷിടിക്കാൻ "ഫാസസ് " എന്ന സായുധസംഘഅംഗങ്ങളെ നിയോഗിച്ചു. അവരെ വധിക്കാൻ കരിം കുപ്പായക്കാർ (black shirt )എന്ന സംഘത്തെ ചുമതലപെടുത്തി 1921മുസോളിനി ദേശിയ ഫാസിസ്റ്റ് പാർട്ടി രൂപീകരിച്ചു
1922 ഒക്ടോബർ 24നു മുസോളിനി റോമിലേക്ക് ഒരു മാർച്ച്‌ നടത്തി ഇതിൽ ഭയപെട്ടു വിക്ടർ ഇമ്മാനുവേൽ രണ്ടാമൻ രാജാവ് 1922ഒക്ടോബർ 22നു പുതിയഒരു സർക്കാർ രൂപവത്‌കരിക്കാൻ ക്ഷണിച്ചു ചരിത്രത്തിലെ ആദ്യത്തെ ഫാസിസ്റ്റ് പ്രധാനമന്ത്രിയായി മുസോളിനി അധികാരത്തിൽ എത്തി
പ്രധാനമന്ത്രിയായ മുസ്സോളിനി 1929ൽ കത്തോലിക്ക സഭയുമായി ഉണ്ടാക്കിയ ലാറ്ററൻ ഉടമ്പടിയിലോടെ വത്തിക്കാൻനഗരത്തെ സ്വാതന്ത്രരാഷ്ട്രമായി അംഗീകരിച്ചത് ക്രിസ്തുമതത്തെ ഇറ്റലിയുടെ ഔദോഗിക മതമായി അംഗീകരിച്ചു
നാസിസം
========
"വിനാശകാരിയായ പ്രതിഭശാലി" എന്ന് വിശേഷിക്കപ്പെടുന്ന ഹിറ്റ്ലർ 1889ഏപ്രിൽ 20നു ആണ്‌ ജനിക്കുന്നത് ഷിക്കിൽ ബ്രോവേർ എന്നതായിരുന്നു കുട്ടികാലത്തെ നാമദേയം ഓസ്ട്രിയയിലെ ബ്രൗനൗവു എന്ന ഗ്രാമത്തിൽ ആണ്‌ ഹിറ്റ്ലർ ജനിച്ചത് ഫാസിസത്തിന്റെ ജർമൻപതിപ്പായിരുന്നു ഹിറ്റ്ലർ രൂപം നൽകിയ നാസിസം
ചിത്രകാരനാവാൻ മോഹിച്ചു വിയന്നയിൽ എത്തിയ ഹിറ്റ്ലർ ചുമട്ടുകാരനായും, പെയിന്റർആയും, കെട്ടിടംപണിക്കാരനായും ജോലി ചെയ്തിട്ടുണ്ട്. ഒന്നാംലോക മഹായുദ്ധതിൽ സൈന്യത്തിൽ ചേർന്ന് 1919ൽ ഹിറ്റ്ലർ ജർമൻ വർക്കേഴ്സ് പാർട്ടിയിൽ ചേർന്ന് ഈ പാർട്ടി ആണ്‌ പിന്നീട് നാഷണൽ സോഷ്യലിസ്റ്റ് ജർമൻ വർക്കേഴ്സ് പാർട്ടി എന്നറിയപ്പെടുന്നത് ജർമൻ ഭാഷയിൽ ഇതിനെ നാഷണൽ സോഷ്യലിസ്റ്റ് ആർബിറ്റിറ്റ് പാർട്ടായി എന്നാണ് പറയുക. എന്നാൽ 1923-ൽ അധികാരം പിടിച്ചെടുക്കാൻ ഉള്ള ശ്രമം പരാജയപെട്ടു 5വർഷം ജയിൽ വാസം അനുഭവിച്ചു. നാസി പാർട്ടിയുടെ നേതാവായ ഹിറ്റ്ലർ 'സ്റ്റോമ ട്രൂപ്പേഴ്‌സ്' എന്ന സേന രൂപീകരിച്ചു
1933ൽ ഹിറ്റ്ലർ ജർമനിയുടെ ചാൻസിലർ ആയി നിയമിച്ചു 1934-ൽ പ്രസിഡണ്ട്‌ ഹിൻഡൻബർഗ് ആന്തരിച്ചപ്പോൾ ആ സ്ഥാനം കൂടി ഹിറ്റ്ലർ ഏറ്റെടുത്തു 'ഫ്യൂറർ ' അഥവാ നേതാവ് എന്നറിയപ്പെടുന്ന ഹിറ്റ്ലർ റെയിഖ് അഥവാ മൂന്നാം ജർമൻ സാമ്രാജ്യം പ്രഖ്യാപിച്ചു ജൂതൻമാരെയും ജിപ്സികളെയും വകവരുത്താൻ' ഗസ്റ്റപ്പോ ' എന്ന രഹസ്യപോലീസിന് രൂപം നൽകി
വംശങ്ങളിൽ ശ്രേഷ്ഠമായത് ആര്യൻമാർ ആണ്‌ എന്നും അവരിൽ ഉന്നതർ ജർമൻകാർ ആണ്‌ എന്നും വാദമാണ് നാസികൾ ഉയർത്തിയത് ഏറെകാലം സഹയാത്രികയായ ഇവാബ്രൗണിനെ ഹിറ്റ്ലർ വിവാഹം കഴിച്ചത് 1945 ഏപ്രിൽ 29-നു ആണ്‌ തൊട്ടുഅടുത്ത ദിവസം ഇരുവരും ആത്മഹത്യ ചെയ്തു
ആനുകാലിക വലതു പക്ഷ രാഷ്ട്രീയം അതായതു അമേരിക്കയും വലതുപക്ഷ രാഷ്ട്രീയവും ചർച്ച ചെയ്യാം എന്ന പ്രതീക്ഷയോടെ.


Image may contain: 1 person, standing

Search This Blog