Friday 11 January 2019

മുസ്സോളിനിയും ഫാസിസവും ഹിറ്റ്ലറും നാസിസവും


മുസ്സോളിനിയും ഫാസിസവും ഹിറ്റ്ലറും നാസിസവും 

കടപ്പാട് ; ഷാനവാസ്‌ ഓസ്കര്‍-ചരിത്രാന്വേഷികള്‍


എല്ലാവരും കേട്ടു മടുത്ത കാര്യങ്ങൾ തന്നെ പക്ഷെ എന്നെ ഇതു എഴുതാൻ പ്രേരിപ്പിക്കുന്നത് ഇന്ന് ലോകം വീണ്ടു റൈറ്റ് വിംഗ് പൊളിറ്റിക്സ് എന്ന അപകടകരമായ അവസ്ഥയിലേക്ക് പോകുന്നു എന്ന വസ്തുത കാരണമാണ് നമുക്ക് ചരിത്രത്തിലേക്ക് വരാം എന്നിട്ടു വർത്തമാനകാലത്തെയും ഭാവി കാലത്തെയും ചർച്ചചെയ്യാം
ഫാസിസം
========
ഒരു കൊല്ല പണിക്കാരന്റെ മകനായി 1883ൽ ജനിച്ച ബെനഡിക്‌ടോ മുസ്സോളിനിയായിരുന്നു ഇറ്റലിയിലെ ഫാസിസ്റ്റ് വിപ്ലവത്തിന്റെ നേതാവ്. 1919-ൽ മുസോളിനി ഫാസിയോ ഡി കോംബെറ്റിമെന്റോ എന്ന ഫാസിസ്റ്റ് സംഘടന രൂപീകരിച്ചു റോമൻ സംസ്കാരത്തിന്റെ മഹിമയാണ് ഇറ്റാലിയൻ ഫാസിസ്റ്റുകൾ വിശ്വസിച്ചത്
സോഷ്യലിസ്റ്റുകൾ, കമ്മ്യൂണിസ്റ്റുകൾ, തൊഴിലാളിനേതാക്കൾ എന്നിവരെ ദേശവിരുദ്ധർ ആയി പ്രഖ്യാപിച്ചു മുസോളിനി അവർക്കിടയിൽ ഭീകരത സൃഷിടിക്കാൻ "ഫാസസ് " എന്ന സായുധസംഘഅംഗങ്ങളെ നിയോഗിച്ചു. അവരെ വധിക്കാൻ കരിം കുപ്പായക്കാർ (black shirt )എന്ന സംഘത്തെ ചുമതലപെടുത്തി 1921മുസോളിനി ദേശിയ ഫാസിസ്റ്റ് പാർട്ടി രൂപീകരിച്ചു
1922 ഒക്ടോബർ 24നു മുസോളിനി റോമിലേക്ക് ഒരു മാർച്ച്‌ നടത്തി ഇതിൽ ഭയപെട്ടു വിക്ടർ ഇമ്മാനുവേൽ രണ്ടാമൻ രാജാവ് 1922ഒക്ടോബർ 22നു പുതിയഒരു സർക്കാർ രൂപവത്‌കരിക്കാൻ ക്ഷണിച്ചു ചരിത്രത്തിലെ ആദ്യത്തെ ഫാസിസ്റ്റ് പ്രധാനമന്ത്രിയായി മുസോളിനി അധികാരത്തിൽ എത്തി
പ്രധാനമന്ത്രിയായ മുസ്സോളിനി 1929ൽ കത്തോലിക്ക സഭയുമായി ഉണ്ടാക്കിയ ലാറ്ററൻ ഉടമ്പടിയിലോടെ വത്തിക്കാൻനഗരത്തെ സ്വാതന്ത്രരാഷ്ട്രമായി അംഗീകരിച്ചത് ക്രിസ്തുമതത്തെ ഇറ്റലിയുടെ ഔദോഗിക മതമായി അംഗീകരിച്ചു
നാസിസം
========
"വിനാശകാരിയായ പ്രതിഭശാലി" എന്ന് വിശേഷിക്കപ്പെടുന്ന ഹിറ്റ്ലർ 1889ഏപ്രിൽ 20നു ആണ്‌ ജനിക്കുന്നത് ഷിക്കിൽ ബ്രോവേർ എന്നതായിരുന്നു കുട്ടികാലത്തെ നാമദേയം ഓസ്ട്രിയയിലെ ബ്രൗനൗവു എന്ന ഗ്രാമത്തിൽ ആണ്‌ ഹിറ്റ്ലർ ജനിച്ചത് ഫാസിസത്തിന്റെ ജർമൻപതിപ്പായിരുന്നു ഹിറ്റ്ലർ രൂപം നൽകിയ നാസിസം
ചിത്രകാരനാവാൻ മോഹിച്ചു വിയന്നയിൽ എത്തിയ ഹിറ്റ്ലർ ചുമട്ടുകാരനായും, പെയിന്റർആയും, കെട്ടിടംപണിക്കാരനായും ജോലി ചെയ്തിട്ടുണ്ട്. ഒന്നാംലോക മഹായുദ്ധതിൽ സൈന്യത്തിൽ ചേർന്ന് 1919ൽ ഹിറ്റ്ലർ ജർമൻ വർക്കേഴ്സ് പാർട്ടിയിൽ ചേർന്ന് ഈ പാർട്ടി ആണ്‌ പിന്നീട് നാഷണൽ സോഷ്യലിസ്റ്റ് ജർമൻ വർക്കേഴ്സ് പാർട്ടി എന്നറിയപ്പെടുന്നത് ജർമൻ ഭാഷയിൽ ഇതിനെ നാഷണൽ സോഷ്യലിസ്റ്റ് ആർബിറ്റിറ്റ് പാർട്ടായി എന്നാണ് പറയുക. എന്നാൽ 1923-ൽ അധികാരം പിടിച്ചെടുക്കാൻ ഉള്ള ശ്രമം പരാജയപെട്ടു 5വർഷം ജയിൽ വാസം അനുഭവിച്ചു. നാസി പാർട്ടിയുടെ നേതാവായ ഹിറ്റ്ലർ 'സ്റ്റോമ ട്രൂപ്പേഴ്‌സ്' എന്ന സേന രൂപീകരിച്ചു
1933ൽ ഹിറ്റ്ലർ ജർമനിയുടെ ചാൻസിലർ ആയി നിയമിച്ചു 1934-ൽ പ്രസിഡണ്ട്‌ ഹിൻഡൻബർഗ് ആന്തരിച്ചപ്പോൾ ആ സ്ഥാനം കൂടി ഹിറ്റ്ലർ ഏറ്റെടുത്തു 'ഫ്യൂറർ ' അഥവാ നേതാവ് എന്നറിയപ്പെടുന്ന ഹിറ്റ്ലർ റെയിഖ് അഥവാ മൂന്നാം ജർമൻ സാമ്രാജ്യം പ്രഖ്യാപിച്ചു ജൂതൻമാരെയും ജിപ്സികളെയും വകവരുത്താൻ' ഗസ്റ്റപ്പോ ' എന്ന രഹസ്യപോലീസിന് രൂപം നൽകി
വംശങ്ങളിൽ ശ്രേഷ്ഠമായത് ആര്യൻമാർ ആണ്‌ എന്നും അവരിൽ ഉന്നതർ ജർമൻകാർ ആണ്‌ എന്നും വാദമാണ് നാസികൾ ഉയർത്തിയത് ഏറെകാലം സഹയാത്രികയായ ഇവാബ്രൗണിനെ ഹിറ്റ്ലർ വിവാഹം കഴിച്ചത് 1945 ഏപ്രിൽ 29-നു ആണ്‌ തൊട്ടുഅടുത്ത ദിവസം ഇരുവരും ആത്മഹത്യ ചെയ്തു
ആനുകാലിക വലതു പക്ഷ രാഷ്ട്രീയം അതായതു അമേരിക്കയും വലതുപക്ഷ രാഷ്ട്രീയവും ചർച്ച ചെയ്യാം എന്ന പ്രതീക്ഷയോടെ.


Image may contain: 1 person, standing

No comments:

Post a Comment

Search This Blog