Friday, 11 January 2019

ഇന്ത്യൻ നാഷണൽ കോൺഗ്രസ്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്.

കടപ്പാട്;   ചരിത്രാന്വേഷികള്‍-വിന്‍സെന്‍റ് ജോസഫ്‌

133 വർഷങ്ങൾക്ക് മുൻപ് ഇന്നേ ദിവസം.. അതെ, അന്നാണ് മഹത്തായ INC രൂപം കൊണ്ടത്..(1885-ൽ).
അലൻ ഒക്ടാവില്ലൻ ഹ്യൂം, ദാദാഭായി നവറോജി, ഡിൻഷൗ എദുൽജി വച്ച തുടങ്ങിയവർ ചേർന്നാണ് ബോംബെയിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് രൂപീകരിച്ചത്. ഡബ്ല്യു.സി. ബാനർജിയായിരുന്നു ആദ്യത്തെ അധ്യക്ഷൻ.
ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണതലത്തിൽ അഭ്യസ്തവിദ്യരായ ഇന്ത്യക്കാർക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് രൂപംകൊണ്ടത്. ബ്രിട്ടീഷ് ഭരണത്തോട് തുടക്കത്തിൽ ഈ പ്രസ്ഥാനം എതിർപ്പു പ്രകടിപ്പിച്ചിരുന്നില്ല.
1929ൽ ജവഹർലാൽ നെഹ്രു പ്രസിഡന്റായിരിക്കെ ലാഹോറിൽ ചേർന്ന സമ്മേളനമാണ് കോൺഗ്രസിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്.
“പൂർണ്ണ സ്വരാജ്” (സമ്പൂർണ്ണ സ്വാതന്ത്ര്യം) ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചത് ഈ സമ്മേളനത്തിലാണ്.
1897ൽ അമരാവതി സമ്മേളനത്തിൽ അദ്ധ്യക്ഷനായ ചേറ്റൂർ ശങ്കരൻ നായരാണ് ആ പദവിയിലെത്തുന്ന ആദ്യ മലയാളി.
പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് പല നേതാക്കളും വന്നുവെങ്കിലും ഇന്ത്യ സ്വതന്ത്രമാകുന്നതുവരെ മഹാത്മാ ഗാന്ധിയായിരുന്നു കോൺഗ്രസിന്റെ അനിഷേധ്യ നേതാവ്. ഗാന്ധിക്കു മുൻപ് ബാലഗംഗാധര തിലകൻ, ബിപിൻ ചന്ദ്ര പാൽ, ലാലാ ലജ്പത് റായ്, മുഹമ്മദ് അലി ജിന്ന, ഗോപാലകൃഷ്ണ ഗോഖലെ എന്നിവരും കോൺഗ്രസിന്റെ നേതൃനിരയിലുണ്ടായിരുന്നു.
ജാതിവ്യത്യാസങ്ങളും, തൊട്ടുകൂടായ്മ തുടങ്ങിയ ദുരാചാരങ്ങളും, ദാരിദ്ര്യവും, മത-വംശ വിദ്വേഷങ്ങളും വെടിഞ്ഞ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുവാനുള്ള ഗാന്ധിജിയുടെ ആഹ്വാനവും അതിനായി ഇന്ത്യയൊട്ടാകെ അദ്ദേഹം നടത്തിയ യാത്രകളുമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയാക്കിയത്.
നാനാത്വത്തിൽ ഏകത്വമെന്ന ആശയം ലോകത്തിന് സംഭാവന ചെയ്ത പ്രസ്ഥാനം...
ഹിന്ദുവും മുസ്ലിമും, ക്രിസ്ത്യാനിയും ബുദ്ധരും, ജൈനരും പാഴ്സിയും സിക്കു മതക്കാരനും., മറ്റു മതമുള്ളവരും ഇല്ലാത്തവരുമായ സമൂഹത്തെ ഒരു കൊടിക്കു കീഴിൽ അണി നിരത്തിയ ആദ്യ പ്രസ്ഥാനം..
ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്ത 30 കോടി ജനതയിൽ തുടങ്ങി ഇന്ന് കാണുന്ന 130 കോടി ജനതയായി ഉയർന്നപ്പോഴും ഇന്ത്യ എന്ന രാജ്യത്തെ പട്ടിണി തുടച്ച് മാറ്റി ലോക രാജ്യങ്ങളോടൊപ്പം കുതിക്കാൻ നേതൃത്വം നൽകിയ പ്രസ്ഥാനം.... സ്വന്തം നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ നൽകിയ ധീര രക്തസാക്ഷികളായ ദേശാഭിമാനികളുടെ പ്രസ്ഥാനം.
അതാണ് പഴയ ഇന്ത്യൻ നാഷണൽ കോൺഗ്രസ്.

No comments:

Post a Comment

Search This Blog