Friday, 11 January 2019

വാപ്പാല പങ്കുണ്ണി മേനോൻ അഥവാ വി . പി . മേനോൻ

വാപ്പാല പങ്കുണ്ണി മേനോൻ എന്ന വി . പി . മേനോൻ

കടപ്പാട്: ഷിബു ഹക്കിം-ചരിത്രാന്വേഷികള്‍

ഇന്ന് , ഡിസംബർ 31 ,
സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തി ൽ സുപ്രധാന പങ്കുവഹിച്ച ഒരു മലയാളിയുടെ ചരമദിനമാണിന്ന്, ,,,,
1894 സെപ്റ്റംബർ 30 ന് ഒറ്റപ്പാലത്ത് ജനിച്ച്,
ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, ടൈപ്പ്റൈറ്റിംഗ് പഠിച്ച് ,സിംലയിലെ ബ്രിട്ടിഷ് ഭരണ കേന്ദ്രത്തിൽ ഗുമസ്തനായി ചേർന്ന് ,,,
പടിപടിയായുയർന്ന്,ബ്രിട്ടീഷിന്ത്യയുടെ , അവസാന മൂന്ന് വൈസ്രോയിമാരുടെ ( ലിൻലിത്ഗോ , വേവൽ , മൗണ്ട് ബാറ്റൺ ) കാലത്ത് അത്യുന്നത പദവികളിലെത്തിച്ചേർന്ന സിവിൽ സർവ്വന്റ് ,,,,
മൗണ്ട് ബാറ്റൺ പ്രഭുവിന്റെ രാഷ്ട്രീയോപദേശക നായിരുന്ന റിഫോംസ് കമ്മീഷണർ ,,,,,
വട്ടമേശ സമ്മേളനക്കാലത്ത് , രണ്ട് ദിവസത്തിനു ള്ളിൽ, ഒരു റിപ്പോർട്ട് സമർപ്പിക്കാൻ വിൻ സ്റ്റൺ ചർച്ചിൽ ആവശ്യപ്പെട്ടപ്പോൾ , നെഹ്റുവിനേയും ഗാന്ധിജിയേയും സഹായിച്ച കർമ്മശാലി ,,,
കോൺഗ്രസും മുസ്ലീം ലീഗും തമ്മിലുള്ള ബലപരീ ക്ഷണത്തിൽ ഇടക്കാല ഗവൺമെന്റ് തകർന്നപ്പോൾ ,, ഇന്ത്യയിൽ നിന്നും വേറിട്ടൊരു സ്വതന്ത്ര്യരാജ്യം വേണമെന്നുള്ള മുസ്ലീം ലീഗിന്റെ ആവശ്യത്തെ അംഗീകരിക്കാൻ മൗണ്ട്‌ബാറ്റൺ, ജവഹർലാൽ നെഹ്രു, സർദാർ വല്ലഭ് ഭായ് പട്ടേൽ എന്നിവരെ ഉപദേശിച്ച ശുപാർശകൻ ?,,,,
മൗണ്ട്‌ബാറ്റന്റെ ആദ്യ, ഇന്ത്യാ വിഭജനപദ്ധതി നെഹ്രു ശക്തമായി നിരാകരിച്ചതിനെത്തു ടർന്നു ണ്ടാക്കിയ പുതിയ പദ്ധതിയുടെ കരട് രൂപം തയ്യാറാക്കിയ കർമ്മ കുശലൻ ,,,,
ഇന്ത്യയുടെ സ്വാതന്ത്ര്യലബ്‌ധിക്കുശേഷം സർദാർ പട്ടേലിന്റെ പ്രിയങ്കരനായ ആഭ്യന്തര വകുപ്പ് സെക്രട്ടറി ,,,
മതത്തിലും പാരമ്പര്യാവകാശത്തിലും, യുദ്ധത്തി ന്റെ ബലതന്ത്രത്തിലും, സംസ്കാര തനിമകളിലും ചിലപ്പോൾ ഭാഗ്യത്തിലും, അധിഷ്ഠിതങ്ങളായി നിലനിന്ന വിവിധ നാട്ടുരാജ്യങ്ങളെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിച്ചെടുക്കാൻ പ്രയത്നിച്ച തന്ത്രശാലി ,,,
ഇടഞ്ഞു നിന്നിരുന്ന ,കശ്മീർ, തിരുവിതാംകൂർ, ഹൈദരാബാദ് , ജുനഗഡ് തുടങ്ങിയ നാട്ടുരാജ്യ ങ്ങളെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന്
തന്ത്രങ്ങൾ മെനഞ്ഞ സൂത്രധാരൻ ,,,
സ്വതന്ത്ര ഇന്ത്യയിൽ ഗവർണറായി നിയമിതനായ ആദ്യ മലയാളി ,,,
അങ്ങിനെയങ്ങനെ , ബ്രിട്ടീഷിന്ത്യയുടെ അവസാ ന കാലത്തും ,സ്വതന്ത്ര ഇന്ത്യയുടെ ചട്ടക്കൂട് തയ്യാറാക്കുന്നതിലും നിർണ്ണായക ചുമതലകൾ നിർവ്വഹിച്ച ,,,,
''' വാപ്പാല പങ്കുണ്ണി മേനോൻ എന്ന , വി . പി . മേനോൻ ,,,
എല്ലാ ചുമതലകളിൽ നിന്നും ഒഴിഞ്ഞ് , ആരാലും ശ്രദ്ധിക്കപ്പെടാതെ ,1965 ഡിസംബറിന്റെ അവസാന നാളിലാണ് അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞത് .
വല്ലഭായ് പട്ടേൽ '' ഉരുക്കു മനുഷ്യനായ് '' ആകാശം ചുംബിച്ചു കൊണ്ട് നിൽക്കുമ്പോഴും, എല്ലാ കാര്യങ്ങളിലും, പിൻതുണ കൊടുത്ത് പട്ടേലിനെ പ്രാപ്തനാക്കിയ ,,, വി .പി.മേനോനെ ഹിന്ദുത്വ രാഷ്ട്രീയക്കാർ പോലും ഓർക്കാത്തതിനു കാരണമെന്ത് ? .... പ്രാദേശികതയോ ?..... മറ്റെന്തെങ്കിലും ?...
ശക്തനായ ആ തന്ത്രജ്ഞനെ, ഭരണ നിപുണനെ, പട്ടേലിന്റെ മരണശേഷം ,,,,, ഒഴിവാക്കി നിർത്താൻ ,,, പ്രധാനമന്ത്രി നെഹറുവിനേയും മറ്റും പ്രേരിപ്പിച്ച ഘടകങ്ങളെന്ത് ??
,,,,,,,,,,,,,,,,,,,,,,,,,,,

No comments:

Post a Comment

Search This Blog