Kiran's Web

"AN ARCHIVE OF POLITICAL SCIENCE"

Saturday, 31 October 2015

പഞ്ചായത്തീ രാജിന്റെ പിതാവ്

പഞ്ചായത്തീ രാജിന്റെ പിതാവ്

ബൽവന്ത്റായ്‌ മേത്ത: അയൽ രാജ്യത്താൽ കൊല്ലപ്പെട്ട ആദ്യ ഇന്ത്യൻ രാഷ്ട്രീയ നേതാവ്
ഗുജറാത്ത് സംസ്ഥാനത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു ബൽ‌വന്ത്റായ് മേത്ത. സ്വാതന്ത്ര്യസമര സേനാനി, സാമുഹിക പ്രവർത്തകൻ, പഞ്ചായത്തീ രാജിന്റെ പിതാവ് എന്ന നിലയിലെല്ലാം ഇന്ത്യൻ ജനത ഇദ്ദേഹത്തെ ഓർക്കുന്നു.ബർദോളി സത്യാഗ്രഹത്തിന്റെ ഒരു പടയാളി കൂടിയായിരുന്നു ബൽ‌വന്ത്റായ് മേത്ത. ജനാധിപത്യപരമായ അധികാര വികേന്ദ്രീകരണത്തിൽ അദ്ദേഹത്തിന്റെ നാമം എന്നും സ്മരിക്കപ്പെടുന്നു.
1899 ഫെബ്രുവരി 19 ന്‌ ഗുജറാത്തിലെ ഭാവ്നഗറിൽ ഒരു സാധാരണ മധ്യവർഗ്ഗ കുടുംബത്തിലാണ്‌ ബൽ‌വന്ത്റായ് മേത്തയുടെ ജനനം. ബി.എ. വരെ പഠിച്ചെങ്കിലും വിദേശ സർക്കാരിൽ നിന്ന് ബിരു‍ദം സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. പഠനത്തിലുള്ള അർപ്പണ മനോഭാവം, കഠിനദ്ധ്വാന ശീലം, മാന്യത പുലർത്തുന്ന സ്വഭാവം എന്നീ ഗുണങ്ങളാൽ ബൽ‌വന്ത്റായ് മേത്ത അദ്ധ്യാപകരുടെ ആദരവ് പിടിച്ചുപറ്റി. മഹാത്മാഗാന്ധി , ലാലാ ലജ്പത്റായ് എന്നിവരുമായുള്ള അടുത്ത ബന്ധം അദ്ദേഹത്തെ ഇന്ത്യൻ സ്വാതന്ത്രസമര പ്രസ്ഥാനത്തിൽ ചേരാൻ ഇടവരുത്തി. 1920 ൽ ബ‌ൽവന്ത്റായ് ദേശീയ നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേർന്നു. 1930 മുതൽ 1932 വരെ സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായും പ്രവർത്തിച്ചു. 1942 ൽ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്‌ മൂന്ന് വർഷക്കാലം ജയിൽ‌വാസവും അനുഭവിച്ചു. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റിയിൽ ബൽ‌വന്ത്റായ് അംഗത്വം നേടി. പണ്ഡിറ്റ് നെഹ്റു അഖിലേന്ത്യാ കോൺഗ്രസ്സ് കമ്മിറ്റിയുടെ അധ്യക്ഷനായിരിക്കുമ്പോൾ ബൽ‌വന്ത്റായ് മേത്ത ജനറൽ സെക്രട്ടറിയായി തിരഞെടുക്കപ്പെട്ടു. 1957 ൽ അദ്ദേഹം ലോകസഭാംഗമായി.
1963 സെപ്റ്റംബർ 19 നാണ് ബൽ‌വന്ത്റായ് മേത്ത് ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. ഭാരതീയ വിദ്യാഭവൻ തുടങ്ങിയതും ബൽ‌വന്ത്റായ് മേത്തയായിരുന്നു. 2000 ഫെബ്രിവരി 19 ന്‌ ഭാരത സർക്കാറിന്‌ കീഴിലെ തപാൽ വകുപ്പ് അദ്ദേഹത്തിന്റെ നൂറാം ജന്മവാർഷികത്തിൽ മൂന്നു രൂപ മുഖവിലയുള്ള പ്രത്യേക തപാൽ സ്റ്റാമ്പ് അദ്ദേഹത്തിന്റെ സ്മരണക്കായി പുറത്തിറക്കുകയുണ്ടായി.
രണ്ട് പ്രാവശ്യം ബൽ‌വന്ത്റായ് മേത്ത പാർലമെന്റിലേക്ക് തിരഞെടുക്കപ്പെട്ടു.പാർലമെന്റിലെ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. ത്രിതല പഞ്ചായത്ത് സം‌വിധാനം ഇന്ത്യയിൽ തുടക്കമിടുന്നതിന്‌ അടിത്തറയായ റിപ്പോർട്ട് തയ്യാറാക്കിയ "പ്ലാൻ പ്രൊജക്ട് കമ്മിറ്റി"യുടെ അധ്യക്ഷനായിരുന്നു ബൽ‌വന്ത്റായ് മേത്ത. അതിനാൽ ബൽ‌വന്ത്റായ് പഞ്ചായത്തി രാജിന്റെ പിതാവ് ആയി ഗണിക്കപ്പെടുന്നു. ബൽ‌വന്ത്റായ് മേത്ത പഞ്ചായത്ത് രാജിന്‌ നൽകിയ സംഭാവന കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ജന്മദിനമായ ഫെബ്രുവരി 19 പഞ്ചായത്ത് രാജ് ദിനമായി 2012 വർഷം വരെ ആചരിച്ചു വന്നു. 2012 മുതൽ ഏപ്രിൽ 24 ആണ് ദേശീയ പഞ്ചായത്ത് രാജ് ദിനം. 1993 ഏപ്രിൽ 24 നായിരുന്നു പഞ്ചായത്തീ രാജ് ആക്ട് (73 ആം ഭരണഘടനാ ഭേദഗതി) നിലവിൽ വന്നത്.
1965 ലെ ഇന്ത്യ-പാക് യുദ്ധസമയത്ത് ബൽ‌വന്ത്റായ് മേത്തയും അദ്ദേഹത്തിന്റെ ഭാര്യ സരോജ് ബെന്നും, പൈലറ്റ് ജെഹാന്ഗീർ .എം എൻ‌ജിനിയറും മറ്റു അഞ്ചുപേരും കൂടി ഗുജറാത്തിന്റെ അതിർത്തിയിൽ നിരീക്ഷണത്തിനായി പോവുകയുണ്ടായി. 1965 സെപ്റ്റംബർ 19 ന്‌ വൈകിട്ട് നാല് മണിയോടെ ഒരു സിവിലിയൻ ബീച് ക്രാഫ്റ്റ് വിമാനത്തിൽ, ഗുജറാത്തിലെ കച്ച് ജില്ലക്ക് മുകളിലൂടെ ഇവർ യാത്രചെയ്യുമ്പോൾ രണ്ട് പാക് യുദ്ധവിമാനങ്ങൾ അദ്ദേഹത്തിന്റെ വിമാനത്തെ പിന്തുടരുകയും, ക്വായിസ് ഹുസൈൻ എന്ന പാക് പൈലറ്റ് ബൽ‌വന്ത്റായുടെ വിമാനത്തെ ചാര വിമാനമെന്ന് തെറ്റിദ്ധരിച്ചു വെടിവെയ്ക്കുകയും ചെയ്തു. ബൽ‌വന്ത്റായുടെ വിമാനത്തെ പൈലറ്റ് കടലിൽ ഇടിച്ചിറയ്ക്കാനായി ശ്രമിച്ചെങ്കിലും കടലിന്‌ മൈലുകൾക്കപ്പുറം വിമാനം കരയിൽ തകർന്നുവീണു എട്ടുപേരും തൽക്ഷണം കൊല്ലപ്പെട്ടു. അയൽ രാജ്യത്തിന്റെ ആക്രമണത്താൽ മരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ-ഭരണ നേതാവായിരിക്കും ബൽ‌വന്ത്റായ് മേത്ത.
Vipin Kumar's photo.




പോസ്റ്റ് ചെയ്തത് Kiran ല്‍ 12:09 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Thursday, 22 October 2015

ഇറോം ശര്‍മ്മിള ചാനു


ഇറോം ശര്‍മ്മിള ചാനു
കടപ്പാട്; ചരിത്രാന്വേഷികള്‍ അമല്‍.എസ്.ആനന്ദ്‌
2000 നവംബര് 2 വ്യാഴം. മണിപ്പൂരിലെ ഇംഫാല് നഗരത്തിലെ മാലോം ടൌണിലെ ബസ്‌ സ്റ്റേഷന് . പ്രഭാതത്തിലെ തണുപ്പില്അവിടെ ബസ്‌ കാത്തുനില്ക്കുന്നുണ്ട് പത്തോളം മനുഷ്യര്.62 വയസ്സുള്ള 'ലെ സംഗ്മബം' എന്ന വീട്ടമ്മ മുതല് ധീരതക്കുള്ള രാഷ്ട്രപതിയുടെ അവാര്ഡ്വാങ്ങിയ പതിനെട്ടുകാരനായ മിടുക്കന് 'സിനാം ചന്ദ്രമണി'വരയുള്ള സ്ത്രീപുരുഷന്മാരുടെ ഒരു ചെറുകൂട്ടം. പൊടുന്നനെ ഇരച്ചെത്തിയ പച്ച നിറമുള്ള പട്ടാള ട്രാക്കില് നിന്നും ചാടി ഇറങ്ങിയ ആസ്സാം റൈഫിള്സ്‌ വിഭ്ഗത്തിലെ രണ്ടു പട്ടാളക്കാര് മെഷീന് ഗണ്ണുകള് കൊണ്ട് തുരുതുരാ ബസ്റ്റൊപ്പിലേക്ക് വെടിഉതിര്ക്കുന്നു !! പത്തുപേരും തല്ക്ഷണം മരിച്ചു വീണു ..ചുടുചോര തെരുവിലേക്ക് ചീറ്റിത്തെറിച്ചു.. പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത പോലെ പട്ടാളക്കാരെയും കൊണ്ട്ട്രക്ക് വന്ന ദിക്കിലേക്ക് മടങ്ങിപ്പോയി !ഇതൊരു തമിഴ്‌ സിനിമയുടെ വെല്ക്കം സീനല്ല !! ഭാരതത്തിലെ മണിപ്പൂരില്ഒരാള്ക്കും ചോദ്യം ചെയ്യാന് കഴിയാത്ത ആര്മിയുടെ തേര്വഴ്ച്ചയുടെ നേര്ക്കാഴ്ചയാണ്. മനുഷ്യത്വം മരവിക്കുന്നഒട്ടനവധി സംഭവങ്ങളുടെ ഒരു ചെറിയ ഏട് മാത്രമാണുനമ്മളീ കണ്ടമാലോം കൂട്ടക്കുരുതി. അതിനു കാരണം ആവട്ടെ കഴിഞ്ഞ ദിവസങ്ങളില് പട്ടാളക്കാര്ക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണവും ! .മണിപ്പൂര് നടുങ്ങി പട്ടാപ്പകല് നടന്ന ആ സംഭവം അത്രക്കുംഅവിശ്വസനീയം ആയിരുന്നല്ലോ .അടുത്ത ചോദ്യം ആ പട്ടാളക്കാര് എന്തിനിത് ചെയ്തു ? എന്തിന്റെ പേരില് ആണെങ്കിലും സാധാരണ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്ന പട്ടാളക്കാര്ഉണ്ടെങ്കില് അവരെ മാതൃകാപരമായി ശിക്ഷിക്കണ്ടെ ? പക്ഷെ ഈ ചോദ്യം മണിപ്പൂരില് ഉയരില്ല !! കാരണം അവിടെഅഫ്സ്പ { AFSPA-Armed Forces (Special Powers) Acts} എന്ന പട്ടാള നിയമം, ബ്രിട്ടീഷുകാര് ഇന്ത്യാക്കാരെ അമര്ച്ച ചെയ്യാന് ഉപയോഗിച്ച അതെ നിയമം പാലിക്കപ്പെടുന്നസ്ഥലമാണ് . ഏതു പാതിരാത്രിയിലും ഏതു വീട്ടിലും കയറി ആരെയും പിടിച്ചിറക്കി കൊണ്ടുപോകാനും ഏറ്റുമുട്ടലില് കൊന്ന ശരീരം പത്രക്കാര്ക്ക് മുന്നില് കാണിക്കാനും എല്ലാം വകവെച്ചു കൊടുക്കുന്ന ആര്ക്കും ചോദ്യം ചെയ്യാന് കഴിയാത്ത അഫ്സ്പ എന്ന കരിനിയമം കര്ശനമായി പാലിക്കപ്പെടുന്ന മണിപ്പൂര് ! എന്തുകൊണ്ടാണ് ഇങ്ങനെ ? ഈ ചോദ്യം നമ്മെ നയിക്കുന്നത് മണിപ്പൂരിലെ തീവ്രവാദ ചരിത്രത്തിലേക്കാണ് . മണിപ്പൂരില് തീവ്രവാദികള് ഉണ്ട് അവരെ നേരിടാന് പട്ടാളക്കാരും അര്ദ്ധ സൈനിക് വിഭാഗവും പോലീസും ഉണ്ട്..ഇവര്ക്കിടയില് സാധാരണക്കാര് ആയ ജനതയും. എന്നിട്ടും ചിലര് ചോദിയ്ക്കാന് ധൈര്യം കാണിച്ചു എന്തിനു ഈ കടന്നാക്രമണം !! എന്തിനു ജനങ്ങളോട് യുദ്ധം ചെയ്യുന്നു, ഇന്ത്യന് സൈന്യം ?രക്തം പുരണ്ട മാലോം തെരുവിലൂടെ ..അടഞ്ഞു കിടക്കുന്ന കടകള്ക്ക് മുന്നിലൂടെ ശമ്ശാന മൂകമായ നിരത്തിലൂടെ ഒരു സൈക്കിള് ഏന്തികിതച്ചു നടന്നു... മനുഷ്യാവകാശ പ്രവര്ത്തകയും കവിയും മാധ്യമ പ്രവര്ത്തകയും ആയിരുന്ന ഇറോം ചാനു ശര്മിള !അതുവരെ ചെയ്തിരുന്ന പ്രവര്ത്തനങ്ങള് മതിയാവില്ല ഈ മനുഷ്യക്കുരുതികള് ആവര്ത്തിക്കാതിരിക്കാന് എന്ന് മനസ്സില് കോറിയിട്ടു ആ മണിപ്പൂരുകാരി പെണ്കുട്ടി !സ്വാഭാവികമായും മാലോം കൂട്ടക്കൊലയില് മണിപ്പൂരില് ആകെ പ്രതിഷേധ കൊടുംകാറ്റ് ആഞ്ഞടിച്ചു അസ്വസ്ഥമായ രണ്ടു ദിവസം പിന്നിട്ടപ്പോള് അമ്മയുടെയും കുടുംബത്തിന്റെയും സമ്മതത്തോടെ മനുഷ്യാവകാശ പ്രവര്ത്തകാരുടെ സാനിധ്യത്തില് ആ 28 വയസ്സുള്ള വനിത - ഇറോം ശര്മിള അനിശ്ചിതകാല ഉപവാസം തുടങ്ങി ! പതിനാലു വര്ഷങ്ങള്ക്കു ശേഷം ഇന്നും തുടരുന്ന ചരിത്രത്തില് ഉപമകള് ഇല്ലാത്ത ഐതിഹാസികമായ ഒരു പോരാട്ടം അവിടെ തുടങ്ങുകയായി. ഒരേയൊരു കാരണം അഫ്സ്പ എന്ന കരിനിയമം പിന്വലിക്കുക !പട്ടാളത്തെ പിന്വലിക്കാന് അല്ല ! ക്രമസമാധാനം തകരാറില് ആക്കുവാന് അല്ല! പിന്നെയോ ഒരേയൊരു കാരണം,പട്ടാളത്തെ മൃഗങ്ങള് ആക്കുന്ന ആ ബ്രിട്ടീഷ്‌ കരിനിയമം പിന്വലിക്കുക !അതോടെ മണിപ്പൂര് ഇളകിമറിഞ്ഞു . ഒറ്റപ്പെട്ട എല്ലാ മനുഷ്യാവകാശ പ്രതിഷേധങ്ങളും ഇറോം എന്ന ഒരു ബിന്ദുവിലേക്ക് ഒഴുകി അല്ല..അവര്ക്ക് ആദ്യമായിഒരു പൊതു വികാരം അനുഭവപ്പെടുക ആയിരുന്നു. ഭരണകൂടം ഭയപ്പെട്ടു . അവര് ഇറോമിനെ അറസ്റ്റു ചെയ്തു ജയിലിലും ഇറോം സമരം തുടര്ന്ന് ..അവരുടെ ആരോഗ്യം ദിവസം ചെല്ലുംതോറും വഷളായി..സൈന്യം ഭരണകൂടം എല്ലാ വഴികളും പയറ്റി ഇറോമിന്റെ വീട്ടുകാരെ സമ്മര്ദ്ദത്തില് ആക്കി പക്ഷെ ആ ധീര വനിതയുടെ നിശ്ചയ ദാര്ഡ്യതിനു മുന്നില് അവര്ക്ക് കീഴടങ്ങാതെ വഴിയില്ലായിരുന്നു ..വിദഗ്ധ ഡോക്റ്റര്മാരുടെനിര്ദേശതാല് ജീവന് നിലനിര്ത്താന് ബലമായി ദ്രവ പദാര്ഥം മൂക്കിലൂടെ കടത്താന് തുടങ്ങി. ഇടയ്ക്കു കോടതിനിര്ദേശ പ്രകാരം ഇറോമിനെ സ്വതന്ത്ര ആക്കും വീണ്ടും അറസ്റ്റു ചെയ്യും ഈ നാടകം കഴിഞ്ഞ പതിനാലു വര്ഷമായി തുടരുന്നു. ആന്തരികാവയവങ്ങള് തകര്ന്നു തുടങ്ങി ആര്ത്തവം നിലച്ചു. ആധുനിക വൈദ്യം അത്ഭുതത്തോടെ നോക്കുന്നു ഇന്നീ ഉരുക്ക് ജന്മത്തെ !!ലോകമെങ്ങുമുള്ള മനുഷ്യാവകാശ പ്രവര്ത്തകര് നോബല് സമാധാന സമ്മാന ജേതാക്കള് രാഷ്ട്രീയ സാംസ്കാരിക പ്രവര്ത്തകര് തുടങ്ങിയ അനേകം വ്യക്തികള് ഇറോമിനെ സന്ദര്ശിക്കാനും പിന്തുണ പ്രഖ്യാപിക്കാനും തുടങ്ങി എന്നിട്ടും ദേശീയ മുഖ്യധാരാ മാധ്യമങ്ങള് ഇവക്ക് വേണ്ടത്ര പ്രാധാന്യം നല്കിയില്ല ! കാരണം എല്ലാ കരിനിയമങ്ങളും ഉണ്ടാക്കി വെക്കുക ദേശ സ്നേഹത്തിന്റെ കരിമ്പടംപുതച്ചുകൊണ്ടാനല്ലോ നിക്ഷിപ്ത താല്പ്രയ്ങ്ങളുടെ മൂലധനസാമ്രാജ്യങ്ങള്ക്കു പലപ്പോഴും നിശബ്ദരാവാന്അവ ധാരാളം മതിയായിരുന്നു. ഭഗത്സിംഗ് ഒരിക്കല് പറഞ്ഞു : { 'അപ്ടന് സിംക്ലെയര് ' പറഞ്ഞു, " എവിടെയോ എഴുതിയ അമരത്വത്തില് വിശ്വാസിയാക്കാന് കഴിഞ്ഞാല് പിന്നെ അവന്റെ സമ്പത്തും ആസ്തിയും എല്ലാം കൊള്ളയടിക്കാന് വളരെ എളുപ്പമായിരിക്കും. മാത്രമല്ല അക്കാര്യത്തില്മുറുമുറുപ്പോന്നും കൂടാതെ അവന് നിങ്ങളെ സഹായിക്കുകയും ചെയ്യും.!" } അതെ ദേശസ്നേഹത്തിന്റെ കരിമ്പടം പുതച്ചാല് ഏതു കരിനിയമവും നമുക്ക് കൊണ്ടാടാം ആഘോഷമായി എതിര്ക്കുന്നവര് രാജ്യസ്നേഹത്തിന്റെ സര്ട്ടിഫിക്കേറ്റ്‌ കാണിക്കെണ്ടിവരും ഇല്ലെങ്കില് ഒട്ടപെട്ടുപോകും രാജ്യദ്രോഹിയാവും !പക്ഷെ ഇറോം വലിയൊരു പോരാട്ടത്തിന് തിരി കൊളുതിക്കഴിഞ്ഞിരുന്നു. മണിപ്പൂര് അമ്മമാര്ക്ക് ഇറോം വലിയ ആവേശവും പ്രതീക്ഷയും ആയി വളര്ന്നു അപ്പോഴാണ്‌ ലോകം ഞെട്ടലോടെ കണ്ട അതിശക്തമായ ആ അമ്മമാരുടെ പ്രതിഷേധം അരങ്ങേറിയത് !2004 ജൂലായ്‌ 11 നു ആണ് ത്ങ്ങ്ജം മനോരമ എന്ന വീട്ടമ്മ കൊല്ലപെടുന്നത് . പാതിരാത്രിക്ക് വീട് കയറി ഉറക്കത്തില് ആയിരുന്ന വൃദ്ധയായ അമ്മയെയും മനോരമയും വലിച്ചു പുറത്തിട്ടു പട്ടാളക്കാര് . എതിര്ക്കാന് ശ്രമിച്ച സഹോദരങ്ങളെ ചവിട്ടി നിലത്തിട്ടു ആ തൊഴിലാളി കുടുംബത്തില് ആകെ ഉണ്ടായിരുന്ന കുറച്ചു രൂപയും ആഭരണങ്ങളും അവര് കൈക്കലാക്കി അടുക്കളയില് നിന്നും തങ്ങളെ ആക്രമിക്കാന് ശ്രമിച്ച തെളിവായി ഒരു കറിക്കതിയും. വികൃതമായി മനോരമയുടെ കുടുംബത്തെ അവഹേളിച്ച സൈനികര് ചോദ്യം ചെയ്യാനായി മനോരമയെ കൊണ്ടുപോകുന്നുഎന്ന പേപ്പറില് ഒപ്പിട്ടു മേടിച്ചു. വെളുത് തടിച്ച മുപ്പത്തിരണ്ടുകാരിയായ മനോരമയെ ഒരു ഇരയെ കിട്ടിയ ആഹ്ലാദതില് അവര് തൂകിയെടുത്തു. മനോരമയുടെ ചതഞ്ഞരഞ്ഞ അര്ദ്ധ നഗ്നമായ ശരീരം റോഡരികില് കിടക്കുന്ന കണ്ടുകൊണ്ടാണ് പിറ്റേന്ന് നാട്ടുകാര് ഉറക്കമുണര്ന്നത് . കൂട്ടബലാല്സംഗം ചെയ്യപെട്ട ഗുരുതരമായി ആക്രമിക്കപെട്ട, വെടിഉണ്ടകള് തുളഞ്ഞു കയറി ചതഞ്ഞരഞ്ഞ ശരീരം !രോഷം അണപൊട്ടിയോഴുകി .. ആഗ്രാമത്തിലെ മുഴുവന് സ്ത്രീകളും പ്രതിഷേധ കൊടുങ്കാറ്റായ് തെരുവിലെക്കിറങ്ങി !'മേരപെയ്ബി'എന്ന അമ്മമാരുടെ സ്വയം സംരക്ഷക സംഘങ്ങളും ഇതിനു ആക്കം കൂട്ടി. ഈ മേരാ പെയ്ബി എന്ന അമ്മമാരുടെ സംഘങ്ങള് ചരിത്രപരമായി ഉരുതിരിഞ്ഞു വന്ന ഒരു സംഘടിത രൂപം ആണ് , മണിപ്പൂരില് പണ്ടത്തെ രാജ ഭരണതോളം അതിനു തുടര്ച്ചയുണ്ട്. വലിയൊരു പ്രതിഷേധ ജാഥ വരുന്നു ..അത് ആസ്സാം റൈഫിള്സ്‌ കേന്ദ്രത്തിലേക്ക് ലക്‌ഷ്യം വെച്ച് പ്രതിഷേധക്കാര് അലറി വിളിച്ചു ആ പ്രകടനത്തിന്റെ മുന്നില് ഒരു വലിയ ബാനര്പിടിച്ചിരുന്നു അതിലെ അക്ഷരങ്ങള് ലോകത്തിന്റെ മുഴുവന് കണ്ണുകളും ആശ്ചര്യത്തോടെ വായിച്ചുINDIAN ARMY RAPE US! ( ചിത്രം ഗൂഗിളില് നോക്കുക ) ...പെട്ടെന്ന് ആ ബാനര് പിടിച്ചവര് അടക്കം പന്ത്രണ്ടു അമ്മമാര് മുന്നോട്ടു കയറി വന്നു കാഴ്ചക്കാരെയും മാധ്യമങ്ങളെയും സ്തബ്ധരാക്കി അവര് തങ്ങളുടെ വസ്ത്രങ്ങള് ഊരിയെറിഞ്ഞു !! പൂര്ണ്ണ നഗനരായി നിന്ന്ആ അമ്മമാര് അലറിക്കരഞ്ഞു ; ' ഭോഗിക്കെടാ പട്ടികളെ..ഞങ്ങളെ കൊല്ലെടാ...ഞങ്ങളുടെ ഇറച്ചി മുറിചെടുക്കെടാ...ഞങ്ങളെ ബലാല്സംഗം ചെയ്യെടാ !! " ഈ സംഭവം ദേശീയ മാധ്യമങ്ങള്ക്ക് മുഖം തിരിക്കാന് കഴിയാത്ത വാര്ത്ത ആയിരുന്നു . മണിപ്പൂര് -ഇറോം ശര്മിള- അഫ്സ്പ -അങ്ങനെ ലോകം ചര്ച്ച ചെയ്യാന് തുടങ്ങി. ഇറോം എന്നാല് ഒരു പോരാട്ടത്തിന്റെ ഇന്നും തുടരുന്ന ചരിത്രം ആണ്. അതിന്റെ അനുരണനങ്ങള് ദേശീയ വീക്ഷണങ്ങളില് മാറ്റം വരുത്താന് തുടങ്ങി ത്രിപുരയില് അഫ്സ്പ പിന്വലിച്ചു !2015 മെയ്‌മാസം മണിക് സര്ക്കാര് മുഖ്യ മന്ത്രിയായ കമ്യൂനിസ്റ്റ്റ്‌ സര്ക്കാര് ത്രിപുരയില് അഫ്സ്പ എന്ന കരിനിയമം പൂര്ണ്ണമായും പിന്വലിച്ചു.കുറച്ചു വര്ഷങ്ങള് ആയി അവരത് ഘട്ടം ഘട്ടമായി പിനവില്ക്കാനുള്ള ശ്രമങ്ങള് ജനങ്ങളെ അണിനിരത്തി ചെയ്യുകആയിരുന്നു. ഒന്നിലെക്കും എളുപ്പ അവ്ഴികള് ഇല്ല എന്നതുപോലെ തന്നെ മണിക്ക്സര്ക്കാര് എന്ന കമ്മ്യൂണിസ്റ്റും ഇറോമിന്റെ ശബ്ദം ഏറ്റുപറഞ്ഞു. എന്തുകൊണ്ട് ഇപ്പോഴും പല മനുഷ്യാവകാശ കമ്മീഷനുകളും പിന്വലിക്കാന് പറഞ്ഞിട്ടും ഇത് പിന്വലിക്കാത്തത്, പകരം നിയമം ആവ്ശ്യമെന്കില് ഉണ്ടാക്കാത്തത് , ജനങ്ങളെ വിശ്വാസത്തില് എടുക്കാത്തത് ? ഒരുപക്ഷെ അതിനു നമ്മുടെ പ്രതിരോധ ബട്ജട്ടുകളുടെരാഷ്ട്രീയം തന്നെ ആയിരിക്കും ഉത്തരം..വിമുക്ത ഭ്ടന്മാര്ക്കുള്ള ഫ്ലാറ്റുകള് മുതല് ശവപ്പെട്ടി വരെ നീളുന്ന അഴിമതികളുടെ സാക്ഷ്യപത്രം പ്രതിരോധംനല്ലൊരു കറവ പ്പശു ആണെന്നാണ് പലര്ക്കും !! മറ്റൊരു കാരണം രാഷ്ട്രീയമായ ഭയം !! ഐതിഹാസികമായ ഈ പോരാട്ടത്തെ അനുകൂലിച്ചാല് നാളെ തങ്ങളുടെ അളിഞ്ഞ രാഷ്ട്രീയം കൂടുതല് അപ്രസക്തം ആകുമോ എന്ന് ഭയന്നാകാം !ആ ഭയം വായിചെടുതതുകൊണ്ടാവം"ഈ സമരം വിജയിച്ചാല് നിങ്ങള് എന്ത് ചെയ്യും..?" എന്ന് ഒരിക്കല് പത്രക്കാര് ഇറോം ശര്മിളയോട് ചോദിച്ചു...കാരണം മുഖ്യമന്ത്രിയകാനും, രാഷ്ട്രീയ പാര്ട്ടി ഉണ്ടാക്കാനും ജന നേതാവ് ആകാനും ഒക്കെയാണല്ലോ സാധാരണ ഇത
Amal S Anand's photo.

പോസ്റ്റ് ചെയ്തത് Kiran ല്‍ 10:50 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Monday, 19 October 2015

ഇ വി രാമ സ്വാമി നായ്ക്കര്‍ (പെരിയോർ)

ഇ വി രാമ സ്വാമി നായ്ക്കര്‍ (പെരിയോർ)
 
 കടപ്പാട്; പി.കെ സലിം

സാമുഹിക പരിഷ്കർത്താവ്‌ സ്വാതന്ത്ര സമര സേനാനി യുക്തി വാദി..
മദ്രാസ് പ്രെസിഡൻസിയുടെ ഭാഗമായിരുന്ന ഈറോഡ് പട്ടണത്തിൽ 1879 സെപ്റ്റംബർ 17 നാണു രാഘവ് ഈറോഡ് വെങ്കട രാമസ്വാമി നായ്ക്കർ എന്ന പെരിയാർ ഇ.വി. രാമസ്വാമി നായ്‌കർ ജനിച്ചത്.
സബ്ബന്ന കുടുംബത്തിൽ ജനിച്ച രാമസ്വാമി 5 വർഷത്തെ സ്കൂൾ പഠനത്തിന്ന് ശേഷം12 ആം വയസിൽ പിതാവിനെ ബിസ്നസ്‌ കാര്യങ്ങളിൽ സഹായിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ പിതാവിന്റെ ആതിഥ്യം സ്വീകരിച്ച് വീട്ടിലെത്തുന്ന തമിൾ ഗുരുക്കളുടെ പ്രഭാഷണങ്ങൾ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വളരെച്ചെറിയ പ്രായത്തിൽ തന്നെ മതകാര്യങ്ങളിൽ വ്യാപൃതനായിരുന്ന അദ്ദേഹം അവയിലെ വൈരുധ്യങ്ങളെ ചോദ്യം ചെയ്യാനാരംഭിച്ചു.
എങ്കിലും അച്ചന്റെ കർക്കശനിലപാട്‌ മൂലം കുടുംബത്തിന്ന് വേണ്ടി സന്യാസം സീകരിച്ചു. ആന്ധ്രയിലെ വിജയ വാഡയിലേക്കാണദ്ദേഹം ആദ്യം പോയത്‌ പിന്നിട്‌ ഹൈദരാബാദും കൽകത്തയും സന്ദർഷിച്ച അദ്ദേഹം കാശിയിലെത്തിച്ചേർന്നു.പുണ്ണ്യ നഗരത്തികെ ഗംഗാനദി തീരത്തുണ്ടായിരുന്ന ഹിന്ദു തീർത്താടകരെ അദ്ദേഹം നിരീക്ഷിച്ചു. ബ്രാഹമണകർക്ക്‌ അവിടെ പാന്ധകശാലയിൽ വിപുലമായ രീതിയിലുള്ള സദ്യ ലഭിക്കുമായിരുന്നു. എന്നാൽ മറ്റു ജാതിക്കാർക്ക്‌ അതിന്ന് വിലകുമുണ്ടായിരുന്നു. ദിവസങ്ങളോളം പട്ടിണിയിലായിരുന്ന അദ്ദേഹം ഒരു ബ്രാഹമണന്റെ വേഷവിധാനങ്ങളോടെ നഗനമായ മാറിൽ പുന്നൂൽ ധരിച്ച്‌ അകത്ത്‌ കടക്കാൻ ശ്രമിച്ചെങ്കിലും താടിയും
മീശയും അദ്ദേഹത്തെ ചതിച്ചു. കാവൽ കാരൻ അദ്ദേഹത്തെ കയറാനനുവദിച്ചില്ല എന്ന് മാത്രമല്ല നിർദ്ധാഷിണ്യം തെരുവിലേക്ക്‌ തള്ളി.
ദിവസങ്ങളായി സഹിക്കുന്ന വിശപ്പ്‌ പാന്ധികശാലയിൽ നിന്നും വലിച്ചെറിഞ്ഞ ഉച്ചിഷ്ടത്തിന്ന് വേണ്ടി തെരുവ്‌ പട്ടികളോട്‌ മത്സരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.ആഹാരം കഴിക്കുന്നതിന്നിടയിൽ മുന്നിലെ മന്ദിരത്തിൽ കൊത്തി വച്ചിരുന്ന അക്ഷരങ്ങളിൽ രാമസ്വാമിയുടെ കണ്ണുടക്കി.
പാന്ധക ശാല ഉന്നത കുലജാതർക്കുള്ളതാണങ്കിലും അത്‌ നിർമ്മിച്ചിരിക്കുന്നത്‌ തമിയ്‌ നാട്ടിലെ ദ്രാവിഡ വർഗ്ഗത്തിലെ വ്യാപര പ്രമാണിയാണ്‌
അത്‌ യുവാവായ അദ്ദേഹത്തിൽ ചില ചോദ്യങ്ങളുതിർത്തു. ദ്രാവിഡന്റെ പണം കൊണ്ട്‌ പണിത പാണന്ധകശാലയിൽ ബ്രാഹ്മണർക്ക്‌ മാത്രം ഭക്ഷണം വിളംബുന്നത്‌ എന്ത്‌ കൊണ്ട്‌ ?
ദ്രാവിഡനെ തടയുന്നത്‌ എന്ത്‌ കൊണ്ട്‌ ?
പട്ടുണി കൊണ്ട്‌ മരണത്തിലേക്ക്‌ ദ്രാവിഡരെ തള്ളി വിടാൻ മാത്രം പൈശാചികമാണ്‌ അവരുടെ ജാതി ചിന്ത
എന്ത്‌ കൊണ്ട്‌ ബ്രാഹമണർ ഇത്ര നിർദ്ദയരായും മതബ്രാന്തരായും പെരുമാറുന്നത്‌ ? പെരിയാറിന്റെ വിവേക ചിന്തയെ വിശ്വസിപ്പിക്കുന്ന തരത്തിലുള്ള ഒരു ഉത്തരവും ഈ ചോദ്യങ്ങൾക്കുണ്ടായിരുന്നില്ല.. ആര്യ വർഗ്ഗത്തോടും അവരുടെ എണ്ണമറ്റ ദൈവങ്ങളോടും അടങ്ങാത്ത വെറുപ്പുണ്ടാക്കാൻ ഇത്‌ കാരണമായി. അതോടെ സന്യാസം ഉപേക്ഷിച്ച്‌ കുടുംബ ജീവിതത്തിലേക്ക്‌ തിരിച്ച്‌ പോയി.
അന്ധവിശ്വാസങ്ങളെപ്പറ്റിയും അതു വളർത്തുന്നവരെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നത് തന്റെ കർത്തവ്യമായി അദ്ദേഹം കരുതി.1919 കോഗ്രസിൽ ചേർന്നു. ഇ റോഡ്‌ മുൻസിപ്പൽ ചെയർ മാൻ സ്ഥാനമടക്കം അദ്ദേഹം വഹിച്ചിരുന്ന 29 ഓളം സ്ഥാനങ്ങൾ രാജി വെച്ചാണ്‌ അദ്ദേഹം കോഗ്രസിൽ ചേർന്നത്‌ . ബ്രട്ടീഷ്‌ കാർക്കെതിരെ മഹാതമാ ഗാന്ധി നയിച്ച നിസഹകരണ സമരത്തിൽ ശക്തമായി പങ്ക്‌ കൊണ്ടു.
തിരുനെൽവേലിയിലെ ഷെർമാദേവി എന്ന സ്ഥലത്തു പ്രവർത്തിച്ചിരുന്ന 'ഗുരുകുലം' ഗാന്ധിയൻ ആദർശങ്ങളിൽ കുട്ടികൾക്ക് പരിചയവും രാജ്യസ്നേഹവും പകർന്നുകൊടുക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ഇതിന്റെ പ്രവർത്തനത്തിന് കോൺഗ്രസ്സിന്റെ സാമ്പത്തിക സഹായവുമുണ്ടായിരുന്നു. ഇവിടെയും ബ്രാഹ്മണരായ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകിയിരുന്നതായി ആരോപിക്കപ്പെട്ടു. അബ്രാഹ്മണ വിദ്യാർത്ഥികളെ എല്ലാ കാര്യങ്ങളിൽ നിന്നും അകറ്റിനിർത്തുന്ന ഏർപ്പാടും അവിടെ നിലനിന്നിരുന്നു. രണ്ടുവിഭാഗം കുട്ടികൾക്കും ആഹാരം കഴിക്കാനുള്ള പാത്രങ്ങളിൽപ്പോലും വിവേചനം കാണിച്ചു. അവർ ബ്രാഹ്മണ കുട്ടികളോട് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാതിരിക്കാൻ അധികൃതർ പ്രത്യേകം ശ്രദ്ധിച്ചു. ബ്രാഹ്മണ കുട്ടികൾക്ക് പ്രത്യേകമായിട്ടാണ് ഭക്ഷണം നൽകിയിരുന്നത്. അന്ന് ഗുരുകുലം പ്രവർത്തിച്ചിരുന്നത് കോൺഗ്രസ് നേതാവായിരുന്ന വി.വി.എസ്. അയ്യരുടെ മേൽനോട്ടത്തിലായിരുന്നു. ഗുരുകുലത്തിലെ വിവേചനത്തിനെതിരായി കോൺഗ്രസ് നേതാവായിരുന്ന ഇ.വി. രാമസ്വാമി നായ്ക്കർ ശക്തമായി പ്രതിഷേധിച്ചു. ഗാന്ധിജി ന്യായീകരിച്ച വർണാശ്രമ ധർമത്തെയും ഇ.വി. രാമസ്വാമി നായ്ക്കർ ചോദ്യം ചെയ്തു. അസംതൃപ്തമായ ഈ സാഹചര്യത്തോടു പൊരുത്തപ്പെട്ടുപോകാനാകാതെ അദ്ദേഹം കോൺഗ്രസ് വിട്ടുപോയി. അബ്രാഹ്മണരുടെ സമസ്ത ജീവിത മേഖലകളിലുമുള്ള പുരോഗതി ലക്ഷ്യമാക്കി സെൽഫ് റെസ്പെക്ട് മൂവ്മെന്റിന് അദ്ദേഹം നേതൃത്വം നൽകി. ക്ഷേത്രങ്ങൾ ബഹിഷ്ക്കരിക്കുവാൻ ആഹ്വാനമുണ്ടായി- ഒപ്പം ബ്രാഹ്മണരേയും. വിവാഹച്ചടങ്ങുകളിൽ ബ്രാഹ്മണ പൂജാരികൾ വേണ്ടെന്നു നിഷ്ക്കർഷിച്ചു. തമിഴ്നാട്ടിലെ രാഷ്ട്രീയ സാമൂഹിക രംഗത്ത് ശക്തമായ ചലനമുണ്ടാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. തുടർന്ന് 'ദ്രാവിഡ കഴകം' എന്ന സംഘടനയ്ക്കു രൂപം നൽകി കൂടുതൽ ഫലവത്തായി പ്രവർത്തിച്ചു തുടങ്ങി.
ജാതിക്കെതിരെയും ബ്രാഹ്മണ മേധാവിത്വത്തിനെതിരെയുമുള്ള തമിഴ്‌ജനതയെ വളരെയധികം സ്വാധീനിച്ചു. പക്ഷേ നിരീശ്വരവാദം തമിഴരിൽ ഏശിയില്ല. ഹിന്ദി ഭാഷയ്‌ക്കെതിരെയും ഉത്തരേന്ത്യൻ മേധാവിത്വത്തിനെതിരെയും നിരവധി സമരങ്ങൾ സംഘടിപ്പിച്ചു.
PK Saleem's photo.
പോസ്റ്റ് ചെയ്തത് Kiran ല്‍ 08:08 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Saturday, 10 October 2015

വാട്ടർഗേറ്റ് വിവാദം



 വാട്ടർഗേറ്റ് വിവാദം-- ഒരു അന്വേഷണാത്മക പത്രപ്രവർത്തനം.

കടപ്പാട്- സിനോയ് കെ ജോസ്

അമേരിക്കയുടെ രാഷ്ട്രിയചരിത്രത്തില്‍ സ്വയം രാജിവെച്ചോഴിയേണ്ടി വന്ന ഒരേയൊരു പ്രസിഡന്‍ടാണ്‌ റിച്ചാർഡ്നിക്സണ്‍. രാഷ്ട്രത്തലവന്മാര്‍ക്ക് നേരെ ആരോപണങ്ങളും അപവാദങ്ങളും ഉയരുന്നത് അത്ര പുതുമയുള്ള വാര്‍ത്തയൊന്നുമല്ല.പക്ഷേ അമേരിക്കയിലെ “വാട്ടർഗേറ്റ്” സംഭവം സൃഷ്ടിച്ച കോളിളക്കം ചൂടാറാത്ത വാർത്ത തന്നെയാണ്. റിച്ചാർഡ് നിക്സണ്‍ എന്ന ജനപ്രിയനായ പ്രസിഡൻറ് കാണിച്ച ഒരു അവിവേകം അവസാനം അദ്ദേഹത്തിന്‍റെ കസേര തെറിപ്പിക്കുന്നതു വരെയെത്തുകയായിരുന്നു. അന്വേഷണാത്മക പത്രപ്രവർത്തനത്തിലെ ഏറ്റവും ഉജ്ജ്വലമായ ഏട് എന്ന് വിശേഷിപ്പിക്കപ്പെടുകകൂടി ചെയ്ത വാട്ടർ ഗേറ്റ് സംഭവപരമ്പരകളിലുടെ അമേരിക്ക കടന്നുപോയിട്ട് നാലു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു.
'ദുർദിനങ്ങളുടെ തുടക്കം
1972 ജൂൺ 17- അമേരിക്കൻ പ്രസിഡൻറ് റിച്ചാർഡ്നിക്സണ്‍ വരാനിരിക്കുന്ന ദുർദിനങ്ങളുടെ തുടക്കമായിരുന്നു അന്ന്. നാലു മാസതതിനു ശേഷം നടക്കാനിരിക്കുന്ന പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കന്‍ സ്ഥാനാർഥിയായി വീണ്ടും മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു നിക്സണ്‍. തലസ്ഥാനമായ വാഷിങ്ടണിലെ വാട്ടർഗേറ്റ് കോംപ്ലക്ടിലാണ് എതിർകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശിയ കമ്മിറ്റി ഓഫീസ്. അർധരാത്രിയിൽ പതിവുറോന്തു ചുറ്റലിനിറങ്ങിയ കാവൽക്കാരൻ കെട്ടിടത്തിനകത്ത് ആരൊക്കെയൊ കയറിയതായി കണ്ടു. സ്വാഭാവികമായും അയാൾ പൊലീസിനെ വിവരമറിയിച്ചു. രാത്രി 2.30 ഓടെ പൊലീസ് കെട്ടിടത്തിനകത്തു നിന്ന് അഞ്ച് പേരെ പൊക്കി. ബർണാഡ് ബാർക്കർ, വിർജീലി യോ ഗോസാലസ്, യുജെനിയോ മാർട്ടിനെസ്, ഫ്രാങ്ക് സ്പർഗീസ്, ജയിംസ് മാക് കോർഡ് എന്നിവരായിരുന്നു അവർ. അവരുടെ പക്കൽനിന്ന് ഫോൺ സന്ദേശം ചോർത്താനുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫോട്ടോകോപ്പി മെഷീൻ എന്നിവ പൊലീസ് പിടിച്ചെടുത്തു. പ്ലമ്പർമാർ എന്ന വ്യാജേന കെട്ടിടത്തിനകത്ത് കയറിക്കൂടി അവരുടെ യഥാര്‍ത്ഥ ലക്ഷ്യം ഡെമോക്രാറ്റിക് പാർട്ടിയുടെ രാഷ്ട്രീയ രഹസ്യങ്ങൾ ചോർത്തിയെടുക്കുക എന്നതായിരുന്നു. അർധരാത്രി കെട്ടിടത്തിനകത്തു നിന്ന് ഒരു സംഘത്തെ പിടികൂടിയ സംഭവം സാധാരണ ഭവനഭേദനമായിക്കണ്ട് അവഗണിക്കാനാണ് അധികൃതർ ശ്രമിച്ചത്. അതിനാൽ ആരും അതിന് വലിയ ഗൗരവംകൽപ്പിച്ചുമില്ല. കസ്റ്റഡിയിലെടുത്തവരെ പോലീസ് കോടതിയിൽ ഹാജരാക്കുമ്പോൾ വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിലെ ജനിയർ റിപ്പോർട്ടറായിരുന്ന ബോബ് വുഡ് വേർഡ് അവിടെയെത്തിയിരുന്നു. പ്രതികളിലൊരാൾ പോലീസിനോട് സംസാരിക്കുന്നതിനിടെ പറഞ്ഞ ഒരുകാര്യം ബോബ് വുഡ്വേർഡ് യാദ്രിച്ഛികമായി കേട്ടു. “സി.ഐ.എ. പറഞ്ഞതനുസരിച്ചാണ് ഞങ്ങളവിടെ പോയത്” എന്നായിരുന്നു അത്. സ്വാഭാവികമായും ഒരു നല്ല പത്രപ്രവർത്തകനെ അത് ഉണർത്തും. ബോബ് വുഡ്വേർഡ് പക്ഷെ എടുത്തുചാടി ഒന്നും എഴുതാൻ പോയില്ല. അദ്ദേഹം പിടിയിലായ അഞ്ചുപേരുടേയും വിലാസം ശേഖരിച്ച് പശ്ചാത്തലം വിശദമായി അന്വേഷിച്ചു. നിക്സണ്‍ന്റെ തിരഞ്ഞെടുപ്പു കമ്മിറ്റിയിൽ സുരക്ഷാ ചുമതലയുള്ള ഓഫീസറായിരുന്നു പിടിയിലായ മക് കോർഡ് എന്ന് അന്വേഷണത്തിൽ മനസ്സിലായി. ബർണാഡ് ബാർക്കറിന്റെ ഡയറിയിൽ നിന്നും വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥനായ ഇവാർഡ് ഹണ്ടിനെൻറ ഫോൺ നമ്പറും കണ്ടെത്തി. വിശദമായ അന്വേഷണത്തിൽ നിന്നും ഇവർ വാട്ടർഗേറ്റിൽ കയറിയത് ഡെമോക്രാറ്റിക് പാർട്ടിയുടെ രാഷ്ട്രീയ രഹസ്യങ്ങൾ ചോർത്തിയെടുക്കാനാണെന്ന് ബോബ് വുഡ്വേർഡിന് ബോധ്യമായി. അദ്ദേഹം തന്‍റെ സീനിയർ റിപ്പോർട്ടർ കാൾ ബൻസ്റ്റീനെ സമീപിച്ചു. തുടർന്ന് വാഷിംഗ്sൺ പോസ്സിൽ ഇരുവരും ചേർന്ന് വാട്ടർഗേറ്റ് രഹസ്യചോരണത്തെ കുറിച്ച് തുടർച്ചയായി അന്വേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു.
അമേരിക്കൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കാൻ പോന്നതായിരുന്നു റിപ്പോർട്ടുകൾ. കുടുതൽ കൂടുതൽ വിവരങ്ങൾ ഓരോ ദിവസങ്ങളിലായി പുറത്തു വന്നുകൊണ്ടിരുന്നു. ആദ്യമൊക്കെ വാഷിങ്ടൺ പോസ്റ്റ് മാത്രമാണ് ഇത് വാർത്തയാക്കിയതെങ്കിലും പിന്നീട് രാജ്യത്തെ പ്രമുഖ പത്രമാധ്യമങ്ങളെല്ലാമത് ഏറ്റെടുത്തു. ദുരുദ്ദേശ്യത്തോടെ കെട്ടിച്ചമച്ചതെന്നായിരുന്നു വൈറ്റ് ഹൗസ് ഈ വാർത്തകളോട് പ്രതികരിച്ചത്. എന്നാൽ വാഷിംഗ്ടൺ പോസ്റ്റ് ഈ നിഷേധങ്ങൾക്കെല്ലാം ശക്തമായ മറുപടി നൽകാൻ കെൽപ്പുള്ള വാർത്തകൾ അടുത്ത ദിവസങ്ങളിൽ നൽകി. അമേരിക്കൻ രഹസ്വാന്വേഷണ ഏജൻസിയായ സി.ഐ.എയുടെ അറിവോടെയാണ് വാട്ടർഗേറ്റ് രഹസ്യങ്ങൾ ചോർത്തിയതെന്ന്‍ വ്യക്തമാവും വിധമായിരുന്നു കാര്യങ്ങൾ. “ഡീപ്പ് ത്രോട്ട്” എന്ന അപരനാമത്തെ ഉദ്ധരിച്ചാണ് ബോബ് വുഡ്വേർഡും കാൾ ബൻസ്റ്റീനും ചേർന്ന് വാഷിങ്ടൺ പോസ്റ്റിൽ റിപ്പോർട്ടുകൾ നൽകിയത്. വൈറ്റ് ഹൗസിനെ ചുറ്റിപ്പറ്റിയുള്ള രഹസ്യങ്ങൾ പലതും പുറത്തുവന്നു. എന്നാൽ വാർത്തകൾ പരസ്യമായി നിഷേധിച്ചു കൊണ്ട് ആഗസ്റ്റ് 19 ന് നിക്സണ്‍ തന്നെ രംഗത്തുവന്നു. ഭരണത്തിൽ ഉള്‍പ്പെട്ട ആര്ക്കും സംഭവത്തില് പങ്കാളിത്തമില്ലന്നും അദ്ദേഹം പ്രസ്ഥാവന നടത്തി, പക്ഷെ ഫലമുണ്ടായില്ല വാട്ടർഗേറ്റിൽ നുഴഞ്ഞുകയറിയ അഞ്ചു പേരെയും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരായ ഹോവാര്ഡ്ഞ ഹണ്ട് , ഹൗഡൻ ലിസ്നി എന്നിവരെയും പ്രതിചേർത്ത് കേസിൽ കുറ്റപത്രം സമർപ്പിച്ചു. സർക്കാരിൽനിന്ന് വിവരങ്ങൾ ചോരുന്നതും പോലീസ് അന്വേഷണവും അമേരിക്കൻ ഭരണകൂടത്തെ വിറളിപിടിപ്പിച്ചു പെൻറഗണിൽനിന്നും യുദ്ധരഹസ്യങ്ങൾ ചോർന്നുപോവാതിരിക്കാൻ മുൻ ഉദ്യോഗസ്ഥരുടെ വീടുകളിൽ പോലും പരിശോധന നടന്നു. നിക്സണ്‍ന്‍റെ താലപ്പര്യപ്രകാരം ഫെഡറൽ പോലീസിന്‍റെ അന്വേഷ ണത്തിൽ സി.ഐ.എ. ഇടപെട്ടെന്ന് ആരോപണമുയർന്നു. അഴിമതി അധികാര ദുർവിനിയോഗം എന്നി വയുൾപ്പെടെ നിരവധി ആരോപണങ്ങൾ നിക്സണെതിരെ ഉയർന്നു. കാര്യങ്ങള്‍ ഇത്രമേല്‍ പ്രതികൂലമായിട്ടും നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജയിച്ച്‌ നിക്സണ്‍ പ്രസിഡന്റായി. വാട്ടര്‍ ഗേറ്റില്‍ നിന്നും ചോര്ത്തി യ എതിര്‍ കക്ഷിയുടെ രഹസ്യങ്ങളാണ് വിജയത്തിന്സഹായകരമായത് എന്ന് വിമര്‍ശനമുയര്‍ന്നു. നിക്സണ്‍ന്‍റെ പരീക്ഷണഘട്ടം അവസാനിച്ചില്ല. രണ്ടു മാസത്തിനു ശേഷം വാഷിംഗ്ടൺ കോടതി കേസിൽ വിധി പറഞ്ഞു. രാഷ്ട്രീയ ചാരപ്രവർത്തനമാണ് നടന്നതെന്ന് കോടതി നിരീക്ഷിച്ചു. മക് കോർഡ് ,ലിസ്നി എന്നിവരെ തടവിനു ശിക്ഷിച്ചു. ഗൂഢാലോചന, ഭവനഭേദനം. രഹസ്വം ചോർത്തിയെടുക്കൽ തുടങ്ങിയവയായിരുന്നു കോടതി കണ്ടെത്തിയ കുറ്റങ്ങൾ. അഞ്ചുപേർക്ക് കോടതി മാപ്പുനൽകുകയും ചെയ്തു അതോടെ സെനറ്റ് അടിയന്തിരമായി യോഗം ചേർന്ന് സമഗ്രാന്വേഷണത്തിന് തീരുമാനമെടുത്തു. നിക്സണ്‍ന്റെ തിരഞ്ഞെടുപ്പുകമ്മിറ്റി കള്ളപ്പണം നൽകൽ ,അനധികൃതമായി രഹസ്വം ചോർത്തൽ എന്നീ കുറ്റങ്ങൾ ചെയ്തതായി സെനറ്റർ സാം എർവിൻ ജൂനിയർ നയിച്ച അന്വേഷണ സമിതി കണ്ടെത്തി. മുൻ അന്റോണി ജനറല്‍ ക്ലൈന്‍ ഡീന്സ്റ മുന്‍ ആഭ്യന്തര ഉപദേഷ്ടാവായ ജോണ്‍ ഏള്റിർച്ച്മാന്‍ ,മുന്‍ പ്രസിഡന്ഷ്യോല്‍ കോണ്സകല്‍ ജോണ്‍ ഡീന് എന്നിവരെ കുറ്റക്കാരായി കണ്ടെത്തി
ആരോപണങ്ങൾ കത്തിപ്പടർന്നതോടെ സെനറ്റംഗങ്ങളിൽ ഭൂരിഭാഗവും പ്രസിഡൻറിന് എതിരായി. അന്വേഷണ പരിധിയിൽനിന്നും നിക്സണ്‍ന്റെ ഓഫീസിനെ ഒഴിവാക്കാനായി നിയമം നിർമിക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. സെനറ്റിലും കോൺഗ്രസ്സിലും നിക്സണ് പിന്തുണ നഷsമായി. ഇംപീച്ച്മെൻറിന്‍റെ ഫലം കാത്തുനിൽക്കാതെ 1974 ആഗസ്റ്റ്‌ 9 ന് നിക്സണ്‍ സ്ഥാനമൊഴിഞ്ഞു. ടെലിവിഷന്‍ പ്രഭാഷണത്തില്‍ രാജി പ്രഖ്യപിക്കവേ “ അമേരിക്കന്‍ ജനാതിപത്യത്തിനേറ്റ മുറിവുകള്‍ ഉണക്കാന്‍ തന്‍റെ രാജി ഉപകരിക്കട്ടെ” എന്ന് നിക്സണ്‍ന പ്രസ്ഥാവിച്ചു. അടുത്ത പ്രസിഡന്റായി സ്ഥാനമേറ്റ ജെറാള്‍ഡ ഫോര്‍ഡ് നിക്സണ് മാപ്പ് നല്കി ക്രിമിനല്‍ ശിക്ഷയില്നി്ന്നും ഒഴിവാക്കി. വാട്ടർഗേറ്റ് വെളിപ്പെടുത്തലുകളെല്ലാം കെട്ടിച്ചമച്ചതെന്ന് പറഞ്ഞ് തള്ളിയ വൈറ്റ് ഹൗസ് പിന്നീട് ഇതിന് വാഷിംഗ്ടൺ പത്രത്തോട് പരസ്യമായി മാപ്പു പറയുകയും ചെയ്തു.
അന്വേഷണാത്മക പത്രപ്രവർത്തനത്തിന്‍റെ ചരിത്രത്തിൽ ഏറ്റവും തിളക്കമുള്ള അധ്യായമാണ് വാട്ടർഗേറ്റ്. ഏറ്റവും മികച്ച സകൂപ്പായി ഇന്നും കരുതപ്പെടുന്നത് ഇതുതന്നെ.ജേർണലിസം വിദ്യാർഥികൾക്ക് വാട്ടർഗേറ്റ് പഠിക്കാനുള്ള പാoമാണ്. പി.ആർ.ഒ.യുടെയോ സ്റ്റെനോ ഗ്രാഫറുടേയോ ജോലിയല്ല മാധ്യമപ്രവർത്തകന്‍റെത് എന്ന് വാട്ടർഗേറ്റ് സാക്ഷ്യപ്പെടുത്തുന്നു.വാട്ടർഗേറ്റ് വാർത്തയാക്കിയ വാഷിങ്ടൺ പോസ്റ്റിന്‍റെ ലേഖകർ ബോബ് വുഡ്വേർഡും കാൾ ബൻ സ്തീനും സംഭവത്തെക്കുറിച്ച് പിന്നീട് പുസ്തകങ്ങൾ എഴുതുകയുണ്ടായി. ഇതില്‍ ആദ്യകൃതിയായ “ ആള്‍ ദി പ്രസിഡന്‍സ് മെന്‍”( All the President's Men) കഥേതര വിഭാഗത്തിൽ അമേരിക്കയിൽ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഉൾപ്പെട്ട പുസ്തകമാണ്. ഈ കൃതി ഇതേ പേരിൽ 1978 ൽ ഹോളിവുഡിൽ സിനിമായി. വൻ ജനപ്രീതിയാണ് ചിത്രത്തിനു ലഭിച്ചത്. അലൻ ജെ പകുല സംവിധാനം ചെയ്ത ഈ ചിത്രം അന്വേഷണാത്മക പത്രപ്രവർത്തനം യുവാക്കളിൽ ഹരമായി പടർന്നുപിടിക്കാൻ പ്രേരണയായി. “നിക്സണ് വൈറ്റ് ഹൗസ് ഡിനൻ സിയേഷൻസ്” 'ഇംപാക്ട് ഓൺ ജേർണലിസം', 'ദി ഫൈനൽ ഡെയ്സ് എന്നീ പുസ്തകങ്ങളും വാട്ടർഗേറ്റ് സംഭവവുമായി ബന്ധപ്പെട്ട് ബോബ് വുഡ് വേർഡും കാൾ ബൻസ്കീനും ചേർന്ന് എഴുതിയിട്ടുണ്ട്.
രഹസ്യങ്ങൾ ചോർത്തീയ ഡീപ്പ് സ്രോട്ട്
പത്രപ്രവർത്തനത്തിലെ ഏറ്റവും വലിയ രഹസ്വമെന്നു വിശേഷിപ്പി ക്കപ്പെടുന്നത്- വാട്ടർഗേറ്റ് വിവരങ്ങൾ ചോർത്തിക്കൊടുത്തയാൾ ആരാണെന്നത് മുപ്പതു വർഷക്കാലം വെളിപ്പെടുത്തപ്പെട്ടില്ല. "ഡീപ്പ് ത്രോട്ട്" എന്ന രഹസ്യനാമത്തെ ഉദ്ധരിച്ചാണ് ബോബ് വുഡ്വേർഡ് വാട്ടർഗേറ്റ് വെളിപ്പെടുത്തലുകൾ ഓരോന്നായി പുറത്തുവിട്ടത്. ആ "ഡീപ്പ് ത്രോട്ട്" ആരെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായതുമില്ല. മുപ്പതു വർഷത്തിനു ശേഷം (2005 ൽ) അയാൾ തന്നെ അത് തുറന്നു പറഞ്ഞു. എഫ്.ബി.ഐ.യിലെ ഡപ്യൂട്ടി ഡയറക്ടറായിരുന്ന വില്യം മാർക്ക് ഫെൽറ്റായിരുന്നു അത്. ഉദ്യോഗക്കയറ്റത്തിൽ നിക്സണ്‍ന്റെ ഭരണകുടംതന്നെ തഴഞ്ഞതിലുള്ള പകരം വീട്ടലായിരുന്നു വാട്ടർഗേറ്റ് വിവരങ്ങള്‍ ചോര്ത്തി നല്കാകന്‍ അദേഹത്തെ പ്രേരിപ്പിച്ചത്.മാര്ക്ക് ഫെല്റ്റിന്‍റെ മരണംവരെ
ഡീപ്പ്രോ‍ുട്ട് അദ്ദേഹമാണെന്ന കാര്യം വെളിപ്പെടുത്തില്ലെന്ന് ബോബ് വുഡ് വേർഡ് അദ്ദേഹത്തിനു വാക്കുനൽ കിയിരുന്നതാണ്. അത് അദ്ദേഹം പാലിച്ചു പക്ഷെ, വില്യം മാർക്ക് ഫെല്റ്റ് തന്നെ മുപ്പതു വർഷത്തിനു ശേഷം ആ രഹസ്യം തുറന്നു പറഞ്ഞു. വാനിറ്റി ഫെയർ മാസികയിലുടെയാണ് മാർക്ക് ഫെൽറ്റ് ആ രഹസ്വം ലോകത്തിനു മുമ്പാകെ വെളിപ്പെടുത്തിയത്. ഇതിനുമുമ്പ് സംശയത്തിന്‍റെ നിഴലിലായ സന്ദർഭങ്ങളിലെല്ലാം അദ്ദേഹം അത് നിഷേധിച്ചിരുന്നു.വെളിപ്പെടുത്തലിനു ശേഷം മൂന്നു വർഷംകൂടി കഴിഞ്ഞ് (2008) മാർക്ക് ഫെൽറ്റ് അന്തരിച്ചു.
Sinoy K Jose's photo.
പോസ്റ്റ് ചെയ്തത് Kiran ല്‍ 09:23 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Saturday, 3 October 2015

"The terminal man"

Courtesy;Mohammed Favas

മെഹ്റാന്‍ കരീമി നസ്രി:
"The terminal man"

ഇറാന്‍കാരനായ പിതാവിനും സ്കോട്ട്ലന്‍ഡുകാരിയായ മാതാവിനും ജനിച്ച മെഹ്റാന്‍ കരീമി പണ്ട് ഷാ മുഹമ്മദ് റിസാ പഹ്ലവിയുടെ ഭരണകൂടത്തിനെതിരായ വിപ്ളവത്തില്‍ പങ്കെടുത്തതിന്‍െറ പേരില്‍ രാജ്യഭ്രഷ്ടനാവുകയായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും അഞ്ചു വര്‍ഷം മുമ്പ് ജനിച്ച കരീമി 1977ല്‍ ഇറാനില്‍നിന്ന് പുറത്താക്കപ്പെട്ടു. ഷാ ഭരണം അവസാനിച്ച് ഇറാനില്‍ വിപ്ളവം വിജയിച്ചിട്ടും ഇറാന് പുറത്തായിരുന്നു കരീമിയുടെ വാസം. അത്യന്തം വിചിത്രമായിരുന്നു കരീമിയുടെ ജീവിതം.
1972ല്‍ പിതാവ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്‍െറ കുടുംബം കരീമിയെ അവിഹിത സന്താനമെന്നാരോപിച്ച് ആദ്യം പുറത്താക്കി. നേരേ അയാള്‍ പോയത് ഇംഗ്ളണ്ടിലേക്ക്. യൂഗോസ്ലാവ് ഭാഷയും സാമ്പത്തികശാസ്ത്രവും പഠിക്കാനായിരുന്നു ആ പോക്ക്. രണ്ടു വര്‍ഷം കഴിഞ്ഞ് അയാള്‍ ഇറാനിലേക്ക് മടങ്ങിവന്നു. അപ്പോഴാണ് ഷാ ഭരണത്തിനെതിരെ ഇറാനില്‍ പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുന്നത്. പ്രതിഷേധക്കാര്‍ക്കൊപ്പം പ്രകടനത്തില്‍ കൂടിയ കരീമി ജയിലിലെത്തി. ഒടുവില്‍ പൗരത്വം റദ്ദാക്കപ്പെട്ട അയാളെ രാജ്യത്തുനിന്ന് പുറത്താക്കി.
പിന്നീടുള്ള കരീമിയുടെ കാലം അഭയാര്‍ഥിയുടേതായിരുന്നു. യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ക്കുമുന്നില്‍ അഭയത്തിനായി അയാള്‍ യാചനാ പാത്രം നീട്ടി. അത് യൂറോപ്പ് മുഴുനീളത്തിലുള്ള ഒരു പര്യടനമായി മാറി. കരീമിയുടെ അപേക്ഷ ബെല്‍ജിയത്തിലാണ് സ്വീകരിക്കപ്പെട്ടത്. 1981ല്‍ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി ഹൈകമീഷന്‍െറ ശിപാര്‍ശ പ്രകാരം അഭയം നല്‍കാമെന്ന് ബെല്‍ജിയം സമ്മതിച്ചു. അതിനിടയില്‍ ഇംഗ്ളണ്ടിലേക്ക് പോകണമെന്ന മോഹം കലശലായി. 1988ലെ ആ യാത്രക്കിടയില്‍ അയാള്‍ ഫ്രാന്‍സില്‍ എത്തി. അവിടെ ഒരു തീവണ്ടിയാപ്പീസില്‍ നിര്‍ഭാഗ്യം മോഷ്ടാവിന്‍െറ രൂപത്തില്‍ മെഹ്റാനെ കാത്തിരിപ്പുണ്ടായിരുന്നു. അയാളുടെ യാത്രാരേഖകള്‍ ആ യാത്രയില്‍ അപഹരിക്കപ്പെട്ടു.
എങ്ങനെയോ അയാള്‍ ഫ്രാന്‍സിലെ ചാള്‍സ് ഡി ഗ്വല്ലെ വിമാനത്താവളത്തില്‍നിന്ന് ഇംഗ്ളണ്ടിലേക്കുള്ള വിമാനത്തില്‍ കയറിപ്പറ്റി. പക്ഷേ, ഹീത്രോ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മെഹ്റാന്‍ അപ്പോഴേക്കും രാജ്യവും രേഖയുമില്ലാത്ത ആളായി മാറിക്കഴിഞ്ഞിരുന്നു. അധികൃതര്‍ അടുത്ത വിമാനത്തില്‍ അയാളെ ഫ്രാന്‍സിലേക്കുതന്നെ തിരിച്ചയച്ചു. 1988 ആഗസ്റ്റ് 26ന് ഊരും പേരും ദേശവും അടയാളപ്പെടുത്താന്‍ രേഖകളില്ലാതെ വന്നിറങ്ങിയ മെഹ്റാന്‍ ചാള്‍സ് ഡി ഗ്വല്ലെ വിമാനത്താവളത്തിന്‍െറ ഡിപാര്‍ച്ചര്‍ ലോഞ്ചിലെ ബെഞ്ചില്‍ ഇരുന്നു. തൊട്ടടുത്ത് യാത്രാരേഖകള്‍ ഒഴികെയുള്ള അയാളുടെ ലഗേജുകള്‍ ചിട്ടയായി അടുക്കിവെച്ചു. ആ ഇരിപ്പില്‍ മെഹ്റാന്‍ കരീമിയുടെ മുന്നിലൂടെ ഒലിച്ചുപോയത് വര്‍ഷങ്ങളായിരുന്നു. ആന്‍റണ്‍ ചെക്കോവിന്‍െറ ‘പന്തയ’ത്തിലെ നായകനായ യുവ അഭിഭാഷകനെപ്പോലെ വായനയുടെ ലോകം ഏകാന്തതയുടെ മടുപ്പകറ്റാന്‍ മെഹ്റാന്‍ കണ്ടെത്തിയ വഴിയായി.
എപ്പോള്‍ വേണമെങ്കിലും പുറപ്പെട്ടേക്കാവുന്ന ഒരു യാത്രികനെപ്പോലെ ഓരോ ദിവസവും പുതുമയോടെ അയാളിരുന്നു. അതിരാവിലെ യാത്രക്കാരുടെ ബഹളങ്ങള്‍ ആരംഭിക്കുന്നതിനുമുമ്പ് അയാള്‍ വിമാനത്താവളത്തിലെ ബാത്റൂമില്‍ കയറി കുളിച്ച്, ഷേവ് ചെയ്ത്, വസ്ത്രങ്ങള്‍ ധരിച്ച് ലഗേജുകള്‍ക്കരികിലെ തന്‍െറ ഇരിപ്പിടത്തില്‍ വന്നിരുന്നു. ആദ്യമാദ്യം കൗതുകമുള്ള കാഴ്ചയായിരുന്നു മെഹ്റാന്‍. വാര്‍ത്തകളുടെ തലക്കെട്ടുകളില്‍ അയാള്‍ നിറഞ്ഞുനിന്ന ഇടവേളക്കുശേഷം എല്ലാം പഴയതുപോലെയായപ്പോള്‍ മെഹ്റാന്‍െറ കാത്തിരിപ്പുകഥ ലോകം മറന്നു.
പക്ഷേ, അപ്പോഴേക്കും മെഹ്റാന്‍ വിമാനത്താവളത്തിന്‍െറ ലിഫ്റ്റും എസ്കലേറ്ററുമൊക്കെപ്പോലെ മുറിച്ചുമാറ്റാന്‍ കഴിയാത്ത ഒരു ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. ഭക്ഷണത്തിന് അയാള്‍ക്ക് മുട്ടുവന്നില്ല. യാത്രക്കാര്‍ നല്‍കുന്ന ഫുഡ് കൂപ്പണുകള്‍ അയാളെ തേടിവന്നു. പിന്നെ അത്യാവശ്യം പണവും. കത്തുകള്‍ ആ മേല്‍വിലാസത്തില്‍ കിട്ടിത്തുടങ്ങി.
അയാള്‍ക്കു വേണമെങ്കില്‍ ചില്ലുവാതില്‍ തുറന്ന് പുറത്തേക്കിറങ്ങാമായിരുന്നു. പലവട്ടം ആ ജാലകപ്പടിയോളമെത്തി അയാള്‍ കഴുത്ത് പുറത്തേക്ക് നീട്ടി ഒരു മീനിനെപ്പോലെ ശ്വാസമെടുത്തു മടങ്ങി. വാതില്‍പ്പടിക്കപ്പുറം നിയമങ്ങളുള്ള ഫ്രാന്‍സെന്ന രാജ്യമാണെന്നും അവിടേക്ക് നീട്ടിവെക്കുന്ന ആദ്യ കാലടി തന്നെ ജയിലിലെത്തിക്കുമെന്നും മെഹ്റാന് അറിയാമായിരുന്നു. ഒരിക്കല്‍പോലും ആ ലക്ഷ്മണരേഖ അയാള്‍ മുറിച്ചുകടന്നില്ല. അതിനിടയില്‍ ആരോ അയാള്‍ക്കൊരു ഓമനപ്പേരും നല്‍കി: ‘ആല്‍ഫ്രഡ്’. അതിനിടയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. ക്രിസ്റ്റ്യന്‍ ബോര്‍ഗേ മെഹ്റാനുവേണ്ടി നിയമ പോരാട്ടം നടത്തുന്നുണ്ടായിരുന്നു. വീണ്ടും അയാളെ തിരിച്ചെടുക്കാമെന്നും ഒരു സാമൂഹിക പ്രവര്‍ത്തകന്‍െറ സദാ നിരീക്ഷണത്തില്‍ മെഹ്റാന്‍ കഴിയണമെന്നുമുള്ള ബെല്‍ജിയം സര്‍ക്കാറിന്‍െറ നിര്‍ദേശം അയാള്‍ സ്വീകരിച്ചില്ല. പിന്നെയും ആ കാത്തിരിപ്പ് തുടര്‍ന്നു. ഒന്നും രണ്ടുമല്ല, നീണ്ട 17 വര്‍ഷങ്ങള്‍!
1999 സെപ്റ്റംബര്‍ 17ന് നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ മെഹ്റാന്‍ ഇറാന്‍ പൗരനാണെന്നും ലോകത്തെവിടേക്ക് വേണമെങ്കിലും പോകാമെന്നുമുള്ള വിധി സംഘടിപ്പിക്കാന്‍ അഡ്വ. ബോര്‍ഗിനായി. പക്ഷേ, വര്‍ഷങ്ങളായി താന്‍ ഉറങ്ങുകയും ഉണരുകയും ചെയ്ത വിമാനത്താവളത്തിന്‍െറ ഒന്നാം ടെര്‍മിനല്‍ വിട്ടുപോകാന്‍ അയാള്‍ കൂട്ടാക്കിയില്ല.
മെഹ്റാനെ സന്ദര്‍ശിച്ച് ‘Here to Where’ എന്ന ഡോക്യുമെന്‍ററി തയാറാക്കിയ പോള്‍ ബെര്‍സെല്ലര്‍ ഞെട്ടിപ്പിക്കുന്ന ഒരു സത്യം കണ്ടെത്തി. മാന്യനും കുലീനനും സൗമ്യനുമായ ആ അഭയാര്‍ഥി തന്‍െറ ഭൂതകാലത്തെക്കുറിച്ച് പറഞ്ഞതില്‍ പലതും പരസ്പരബന്ധമില്ലാത്തതും കൂടിക്കുഴഞ്ഞതുമായിരുന്നു. അയാളുടെ സഹോദരങ്ങളെ പോള്‍ ഇറാനില്‍ കണ്ടെത്തി.
അവര്‍ പറഞ്ഞതും വിമാനത്താവളത്തില്‍ മെഹ്റാനെ നിരീക്ഷിച്ചിരുന്ന ഡോക്ടറും അത് സ്ഥിരീകരിച്ചു. നിയമത്തിന്‍െറ അന്തമില്ലാത്ത നാടക്കുരുക്കില്‍പെട്ട് മെഹ്റാന്‍ കരീമി നസ്രിയുടെ മനസ്സിന്‍െറ താളം തെറ്റിയിരിക്കുന്നു. അയാളില്‍നിന്ന് ഭൂതകാലം നഷ്ടമായിരിക്കുന്നു. 2006 ജൂലൈയില്‍ അസുഖബാധിതനായി മെഹ്റാന്‍ ആശുപത്രിയില്‍ ആകുന്നതുവരെ ചാള്‍സ് ഡി ഗ്വല്ലെയായിരുന്നു അയാളുടെ തറവാടും മേല്‍വിലാസവും. ഭവനരഹിതരായവരെ താമസിപ്പിക്കുന്ന ഫ്രാന്‍സിലെ ഒരു അഭയസങ്കേതത്തിലേക്ക് പിന്നീടയാളെ മാറ്റി.
71കാരനായ മെഹ്റാന്‍ ഇപ്പോഴും അവിടെയെവിടെയോ ഉണ്ടായിരിക്കണം. അവസാനത്തെ ഓര്‍മകളും ഇപ്പോള്‍ അയാളില്‍നിന്ന് മാഞ്ഞുപോയിട്ടുണ്ടാവും.....
Mohammed Favas's photo.

പോസ്റ്റ് ചെയ്തത് Kiran ല്‍ 08:36 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

ആയത്തൊള്ള ഖൊമേനി- ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന്റെ ശിൽപ്പി.(1979)

Courtesy;Vinod AP , ‎ചരിത്രാന്വേഷികൾ
 ആയത്തൊള്ള ഖൊമേനി- ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന്റെ ശിൽപ്പി.(1979)
 
ഉത്തർ പ്രദേശിലെ പഴയ "അവാധ" യിൽ നിന്നും ഇറാനിലേക്ക്‌ കുടിയേറിയവരായിരുന്നു ഖൊമേനിയുടെ പൂർവ്വികർ.നാൽപ്പത്‌ വർഷത്തോളം ഇറാനെ ഭരിച്ചിരുന്ന മുഹമ്മദ്‌ റേസ പഹ്ലാവി ( ഇറാനിലെ " ഷാ" ) യെ ജനകീയ വിപ്ലവത്തിലൂടെ അട്ടിമറിച്ചാണു ഇസ്ലാമിക്‌ റിപ്പബ്ലിക്ക്‌ നടപ്പിലാക്കിയത്‌.
ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സൈനിക ശക്തിയായിരുന്നു ഇറാൻ.പശ്ചാത്യ വിദ്യാഭ്യാസവും, ശാസ്ത്ര സാങ്കേതിക രംഗങളിലെ വളർച്ചയും " ഷാ" യുടെ കാലഘട്ടത്തിലെ എടുത്ത്‌ പറയത്തക്ക നേട്ടങ്ങളാണു.അമേരിക്കൻ ഭരണഘൂടത്തിന്റെ പിന്തുണയോടെയാണു ഷാ ഇറാൻ ഭരിച്ചിരുന്നത്‌.വ്യക്തമായി പറഞ്ഞാൽ അമേരിക്കയാണു ഷായെ ആ കസേരയിൽ ഇരുത്തിയത്‌.എന്നാൽ ഇറാന്റെ പാശ്ചാത്യ വൽക്കരണവും, അഴിമതിയും, അടിച്ചമർത്തലും ഷായെ ജനങ്ങളിൽ നിന്നകറ്റി.
ഒരു ഷിയാ മുസ്ലീം പുരോഹിതനായ ഖൊമേനി, ഷായുടെ കടുത്ത എതിരാളി ആയിരുന്നു.ഷായുടെ ഭരണത്തിനെതിരെ പരസ്യമായി നിലപാടെടുത്തതിനാൽ 1964 ഇൽ ഖൊമേനിയെ തുറങ്കിലടച്ചു.അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ഹസൻ അലി മൻസൂർ അനുനയിപ്പിക്കാൻ ശ്രമിച്ചു. ഷാ യോട്‌ പരസ്യമായി മാപ്പ്‌ പറയുകയും, രാജ്യവിരുദ്ധ നിലപാടിൽ നിന്നും പിന്തിരിയാനും ആവശ്യപ്പെട്ടു.ഈ നിർദ്ദേശം തിരസ്ക്കരിച്ച ഖോമേനിയെ മൻസൂർ പരസ്യമായി മുഖത്ത്‌ അടിച്ചു. രണ്ടാഴ്ച്ചക്കുള്ളിൽ ഖൊമേനിയുടെ അനുയായികളാൽ മൻസൂർ കൊല്ലപ്പെട്ടു.
പിന്നീടുള്ള 14 വർഷക്കാലം ഖൊമേനി തുർക്കിയിലും ഒടുവിൽ ഇറാഖിലുമായി കഴിച്ച്‌ കൂട്ടി.ഇറാനുമായി നല്ലൊരു നയതന്ത്ര ബന്ദമുണ്ടായിരുന്ന ഇറാഖിന്റെ അന്നത്തെ വൈസ്‌ പ്രസിഡന്റ്‌ സദ്ദം ഹുസ്സൈൻ ഖൊമേനിയെ വക വരുത്താൻ തീരുമാനിച്ചു.പക്ഷേ ഖൊമേനിക്ക്‌ ഇറാനിയൻ ജനതയുടെ ഇടയിൽ ഒരു രക്തസാക്ഷി പരിവേഷം ഉണ്ടാകരുതെന്ന് കരുതി ഷാ തന്നെ ആ ഉദ്യമം വിലക്കി.
ഒടുവിൽ ഫ്രാൻസിൽ രാഷ്ട്രീയ അഭയം തേടി.ഇലക്റ്റ്രോണിക്ക്‌ മാധ്യമങ്ങൾ ശക്തമല്ലാതിരുന്ന ആ കാലത്ത്‌ ഖൊമേനി തന്റെ അനുയായികളുമായി കത്തുകൾ വഴി സംവേദിച്ചു.അനുയായികൾ കത്തുകൾക്ക്‌ ലക്ഷക്കണക്കിനു കോപ്പികളുണ്ടാക്കി ഇറാന്റെ എല്ലാ ഭാഗത്തും എത്തിച്ചു.ഖൊമേനിയുടെ കത്ത്‌ കൈവശം വെക്കുന്നത്‌ കടുത്ത രാജ്യദ്രോഹ കുറ്റമായിരുന്നു, പലരും ജയിലിലായി.
ഷാ ഭരണഘൂടത്തിനെതിരേ രോഷം ആളിക്കത്താൻ തുടങ്ങി. രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക്‌ നീങ്ങി.പട്ടാളത്തെ ഉപയോഗിച്ച്‌ പ്രക്ഷോഭം ഷാ അടിച്ചമർത്താൻ നോക്കി.നൂറു കണക്കിനു പേർ തെരുവിൽ മരിച്ചു വീണു.
രാജ്യം തന്റെ കൈപ്പിടിയിൽ നിന്നും പോകുന്നെന്ന യാഥാർത്ഥ്യം മനസ്സിലാക്കിയ ഷാ രാജ്യം വിട്ടു.എന്നാൽ സൈന്യം അപ്പോഴും ജനങ്ങളെ തെരുവിൽ നേരിടുകയായിരുന്നു.പ്രക്ഷോഭത്തിനു പകരം പട്ടാളക്കാർക്ക്‌ പൂക്കൾ നൽകാൻ ഖൊമേനി അണികളോട്‌ ആവശ്യപ്പെട്ടു. സൈന്യം പ്രക്ഷോഭത്തിൽ നിന്നും വിട്ട്‌ നിന്നു.അപ്പോഴേക്കും ഇറാൻ പൂർണ്ണമായും ഖൊമേനിയുടെ കൈകളിൽ എത്തിയിരുന്നു.
14 വർഷങ്ങൾക്ക്‌ ശേഷം രാജ്യത്ത്‌ തിരിച്ചെത്തിയ ഖോമേനിക്ക്‌ അണികൾ വീരോചിതമായ സ്വീകരണം നൽകി.താമസിയാതെ അഭിപ്രായ വോട്ടെടുപ്പിലൂടെ ഇറാൻ ഇസ്ലാമിക്‌ റിപ്പബ്ലിക്ക്‌ ആയി.ഖൊമേനിയെ ഇറാന്റെ പരമോന്നത നേതാവായി അവരോധിച്ചു.
ശരിക്കും 77 വയസ്സായ ഈ വൃദ്ധന്റെ മുൻപിൽ മുട്ട്‌ കുത്തിയത്‌ അമേരിക്ക ആയിരുന്നു.86ആമത്തെ വയസ്സിൽ കാൻസർ ബാധിതനായി മരണമടഞ്ഞു.
1979 ലെ ടൈം മാഗസിന്റെ " മാൻ ഓഫ്‌ ദ ഇയർ " ആയി തെരഞ്ഞെടുക്കപ്പെട്ടു.
Vinod AP's photo.
Vinod AP's photo.
·
പോസ്റ്റ് ചെയ്തത് Kiran ല്‍ 08:21 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Friday, 2 October 2015

L-T-T-E-Liberation Tigers of Tamil Eelam ലിബറേഷന്‍ ടൈഗേഴ്‌സ്‌ ഓഫ്‌ തമിഴ്‌ ഈഴം

L-T-T-E-Liberation Tigers of Tamil Eelam
ലിബറേഷന്‍ ടൈഗേഴ്‌സ്‌ ഓഫ്‌ തമിഴ്‌ ഈഴം



Shihad Mohammed's photo.Shihad Mohammed's photo.


 L-T-T-E-Liberation Tigers of Tamil Eelam
ലിബറേഷന്‍ ടൈഗേഴ്‌സ്‌ ഓഫ്‌ തമിഴ്‌ ഈഴം


  Courtesy;    Shihad Mohammed with Santhosh Balan

 ഇന്ത്യന്‍കരയില്‍നിന്നും സുമാര്‍ 46 മൈല്‍ തെക്ക്-കിഴക്കായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 65,610 ച.കി.മി. വിസ്താരത്തില്‍ സ്ഥിതിചെയ്യുന്ന ശ്രീലങ്ക. കൊളംബോ പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന തലസ്ഥാനനഗരമായ ശ്രീ ജയവര്‍ദ്ധനപുര.. വാര്‍ത്തകളിലൂടെ നമുക്കെല്ലാം സുപരിചിതമായ ജാഫ്ന, കിളിനോച്ചി, മുല്ലൈത്തീവു, ബട്ടിക്കലോവ, ട്രീങ്കോമാലി, കാണ്ടി, അനുരാധാപുര എന്നീ പ്രവിശ്യകള്‍.ഇന്ത്യക്കു തൊട്ടുതാഴെ കണ്ണീര്‍ക്കണങ്ങളുടെ ആകൃതിയില്‍ കിടക്കുന്നതിനാല്‍ ‘ഇന്ത്യയുടെ കണ്ണുനീര്‍’ എന്നറിയപ്പെടുന്ന ചോരയുണങ്ങാത്ത ദ്വീപ്. യുദ്ധവും രാഷ്ട്രീയ അട്ടിമറികളും ഉഴുതുമറിച്ച മണ്ണ്.
ദക്ഷിണേന്ത്യക്കാരുടെ ഗോത്രവുമായി ഏറ്റവും സാമ്യമുള്ളവരാണ് ശ്രീലങ്കന്‍വംശജര്‍. ജനസംഖ്യയുടെ എഴുപതുശതമാനവും സിംഹളീസ് വംശജരായ ബുദ്ധമതവിശ്വാസികളാണ്. പന്ത്രണ്ടര ശതമാനത്തോളം തമിഴ്‌ വംശജരായ ഹിന്ദുമതവിശ്വാസികളും, ഒമ്പത് ശതമാനത്തോളം ഇസ്ലാം മതസ്ഥരുമാണ്. യൂറോപ്യന്‍ മിഷണറികളുടെ സാന്നിദ്ധ്യം പണ്ടുമുതല്‍ക്കേ ഉണ്ടായിരുന്നതിനാല്‍ ക്രിസ്ത്യന്‍ മതവിഭാഗക്കാരും ഏതാണ്ട് ഏഴു ശതമാനത്തോളം ഉണ്ട് എന്നുവേണം കരുതാന്‍.നൂറ്റാണ്ട് മുമ്പ് തോട്ടകൃഷിക്കും, മറ്റും വേണ്ടി തമിഴ് വംശജര്‍ പഴയ സിലോണിലേക്ക് എത്തുകയായിരുന്നു.ബ്രിട്ടീഷ് അധീനതയിലുണ്ടായിരുന്ന അന്നത്തെ സിലോണ്‍ ഭരണാധികാരികളുടെ കൊടും ക്രൂരതയും, വേതനമില്ലാ തൊഴിലും ഇന്ത്യയില്‍ നിന്നും കുടിയേറിയ തമിഴ് മക്കള്‍ അനുഭവിക്കേണ്ടി വന്നു. കുടിയേറ്റത്തിനു മുമ്പ് ഉണ്ടായിരുന്ന രാജതലമുറയുടെ പിന്‍തലമുറക്കാരായ തമിഴര്‍ക്കും, അഹിംസയുടെ പര്യായമെന്ന് അറിയപ്പെടുന്ന ബുദ്ധ മത വിശ്വാസികളായ സിഹളക്കാര്‍ക്കും ഇടയില്‍ സിലോണിന്റെ അവകാശത്തിന്‍ മേല്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ഇത്തരം ഒരു പ്രശ്നം നടക്കുന്ന സമയത്തായിരുന്നു തെക്കേന്ത്യയില്‍ നിന്നുമുള്ള തമിഴരുടെ കുടിയേറ്റം. പക്ഷേ, സ്വാതന്ത്ര്യ സമയത്ത് സിഹളക്കാര്‍ ഭരണം ഏറ്റെടുക്കുകയായിരുന്നു. 1948-ല്‍ ശ്രീലങ്കക്ക് ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം കിട്ടുമ്പോള്‍ അന്നത്തെ പ്രധാനമന്ത്രി സ്റ്റീഫന്‍ സെനനായകെ, ലക്ഷക്കണക്കിനു വരുന്ന തമിഴ് വംശജര്‍ക്ക് പൗരാവകാശം നിഷേദിച്ചും, പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടാവകശം നിഷേദിച്ചും തമിഴ് ജനതയോട് അനീതി കാണിച്ചു. പ്രക്ഷോഭങ്ങളെ സൈനിക ബലം പ്രയോഗിച്ച് അടിച്ചൊതുക്കകയും ചെയ്തു. വിവാദങ്ങള്‍ ഒഴിവാക്കാനായിരിക്കണം, തമിഴ് വംശജര്‍ക്ക് രണ്ട് സീറ്റുകളും പാര്‍ലമെന്റില്‍ അദ്ദേഹം നീക്കിവെച്ചു. വീണ്ടും തുടര്‍ന്ന അവഹേളനത്തിന്റെ പ്രതിഷേധത്തില്‍ പങ്കു കൊള്ളാന്‍ ചില സിഹളക്കാരും തമിഴരോടൊപ്പം കൂട്ടു നിന്നു.
ബ്രിട്ടീഷ് കോളോണിയല്‍ ഭരണത്തില്‍നിന്നും ശ്രീലങ്ക മോചിതമായ 1948 മുതല്‍ ഈ ചെറുദ്വീപുരാജ്യത്തില്‍ വംശീയസംഘര്‍ഷങ്ങള്‍ തലപൊക്കി. ബുദ്ധമതവിശ്വാസികളായ സിംഹളരും ഹിന്ദുമതവിശ്വാസികളായ തമിഴരും തമ്മിലുള്ള കലഹങ്ങളായിരുന്നു തുടക്കത്തില്‍. സ്വാതന്ത്ര്യത്തിനുശേഷം ഭൂരിപക്ഷജനതയായ സിംഹളര്‍ക്ക് കൂടുതല്‍ പരിഗണനകള്‍ ലഭിക്കുന്നതായി പരാതിയുയര്‍ന്നു. സുപ്രധാന സര്‍ക്കാര്‍ തസ്തികകള്‍ പലതും സിംഹളഭൂരിപക്ഷം സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ കയ്യടക്കി. തൊഴിലവസരങ്ങളും ഉപരിപഠനാവസരങ്ങളും തമിഴ്ജനതയ്ക്ക് നിഷേധിക്കപ്പെട്ടു.
1956ല്‍ പാസാക്കിയ സിംഹളനിയമമാണ് തമിഴ്-സിംഹള സംഘര്‍ഷങ്ങളുടെ തീവ്രതയേറ്റിയതെന്നു കരുതാം. സിംഹളഭാഷയെ ശ്രീലങ്കയുടെ ഏക ഔദ്യോഗികഭാഷയാക്കുക, സിംഹളഭാഷക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ സംവരണംചെയ്യുക, സര്‍വ്വകലാശാലകളിലെ പ്രവേശനമാനദണ്ഡങ്ങളില്‍ സിംഹളജ്ഞാനം കര്‍ശനമാക്കുക എന്നിവയായിരുന്നു ഈ നിയമത്തിന്റെ പ്രധാനസവിശേഷതകള്‍. തങ്ങളുടെ തൊഴിലവസരങ്ങളും വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളും തകര്‍ക്കുന്ന നിയമത്തിനെതിരെ തമിഴരുടെ എതിര്‍പ്പ് ശക്തമായി.
സിംഹളഭൂരിപക്ഷ രാഷ്ട്രീയത്തില്‍ മനം‌മടുത്ത തമിഴ് യുവാക്കള്‍ ക്രമേണ തീവ്രവാദത്തിലേക്കു നീങ്ങി.തമിഴ്ജനതയ്ക്ക് പ്രത്യേകരാജ്യം വേണമെന്നു വാദിക്കുന്ന വേലുപ്പിള്ളൈ പ്രഭാകരന്റെ നേതൃത്വത്തില്‍ ജന്മമെടുത്ത തമിഴ് ഈഴം വിമോചന പുലികളും (തമിഴ് പുലികള്‍, LTTE) ശ്രീലങ്കന്‍ സര്‍ക്കാരും തമ്മിലുള്ള ആഭ്യന്തരയുദ്ധവും ഏറ്റുമുട്ടലുകളും കലാപങ്ങളുമെല്ലാം ശ്രീലങ്കയിലെ സ്ഥിതി-സാഹചര്യങ്ങള്‍ വളരെയധികം ദുര്‍ഘടമാക്കുകയും ശ്രീലങ്കയുടെ വടക്കന്‍ പ്രവിശ്യകളില്‍ ജനജീവിതം താറുമാറാക്കുകയും ചെയ്തു. പലയിടങ്ങളിലും രൂക്ഷപോരാട്ടങ്ങളും ചാവേര്‍ ആക്രമണങ്ങളും ഒരു നിത്യസംഭവമായി. ആഹാരസാധനങ്ങളും ഇന്ധനവും കിട്ടാനുള്ള ബുദ്ധിമുട്ടുകള്‍ വേറെയും. യുദ്ധസമാനമായ ഒരു അന്തരീക്ഷത്തിലായി വടക്കന്‍ ശ്രീലങ്ക എന്നുപറഞ്ഞാല്‍ അതിശയോക്തിയില്ല.എഴുപതുകളില്‍ ശ്രീലങ്കയില്‍ രൂപംകൊണ്ട LTTE ഉള്‍പ്പടെയുള്ള തമിഴ് സായുധസംഘടനകള്‍ക്ക് ദക്ഷിണേന്ത്യയിലെ, പ്രത്യേകിച്ച് തമിഴ് നാട്ടിലെ, ദ്രാവിഡ കഴകം, കാമരാജ് കോണ്ഗ്രസ്സ്‌ പോലുള്ള പല പ്രധാന രാഷ്ട്രീയപ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. തമിഴ് നാട് മുഖ്യമന്ത്രിമാരായ എം.ജി. ആറും കരുണാനിധിയുമെല്ലാം ഇത്തരം സംഘടനകളെ തങ്ങളുടെ പിന്തുണ അറിയിച്ചിരുന്നു. ചേരിചേരാപ്രസ്ഥാനത്തിന്റെ ആദ്യഘട്ടങ്ങളില്‍ അംഗമായിരുന്നെങ്കിലും, 1977ല്‍ ജെ. ആര്‍. ജയവര്‍ദ്ധനെ വമ്പിച്ച ഭൂരിപക്ഷത്തോടെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി ഭരണത്തില്‍ വന്നപ്പോള്‍ പുതിയ ഒരു ഭരണഘടനയും രൂപംപ്രാപിച്ചു. 1983-ല്‍ ജാഫ്നയിലുള്ള ശ്രീലങ്കന്‍ സൈനികക്യാമ്പ് ആക്രമിച്ച തമിഴ് പുലികള്‍ പതിമൂന്ന് സൈനികരെ വധിച്ചു. ഈ സംഭവത്തില്‍ രോഷാകുലരായ സിംഹളര്‍ തമിഴ് വംശജര്‍ക്കെതിരെ കലാപം അഴിച്ചുവിട്ടു.
ആഴ്ചകള്‍ നീണ്ട അതിക്രമങ്ങളില്‍ രണ്ടായിരത്തിലേറെ തമിഴര്‍ കൊല്ലപ്പെട്ടു. സിംഹളഭൂരിപക്ഷപ്രദേശങ്ങളില്‍ നിന്ന് തമിഴ് വംശജര്‍ കൂട്ടത്തോടെ പലായനം ചെയ്തു. കറുത്ത ജൂലൈ എന്നറിയപ്പെടുന്ന ഈ കലാപമാണ് ശ്രീലങ്കയിലെ വംശീയകലഹം ആളിക്കത്തിച്ചത്.
എന്നാല്‍ അതുവരെ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധങ്ങള്‍ അത്ര സുഖകരമായിരുന്നില്ല എന്നുവേണം കരുതാന്‍. ബ്ലാക്ക്‌ ജൂലൈ കലാപം പോലുള്ള അനിഷ്ട സംഭവങ്ങള്‍ക്കുശേഷം ശ്രീലങ്കയിലുള്ള തമിഴ് സംഘടനകള്‍ക്ക് സഹായഹസ്തം നല്കാനുള്ള നിലപാടില്‍ ഇന്ത്യ എത്തിച്ചേര്‍ന്നു. 1983ന്റെ പകുതിയോടുകൂടി ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം റോ (RAW ) ഈ സംഘടനകള്‍ക്ക് സഹായവും ആയുധവും പരിശീലനവും നല്കാന്‍ ആരംഭിച്ചു.
1987ല്‍, അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയും ശ്രീലങ്കന്‍ പ്രധാനമന്ത്രി ജയവര്‍ദ്ധനെയും തമ്മില്‍ ഉണ്ടാക്കിയ ധാരണപ്രകാരം തമിഴ് വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന വടക്കന്‍ പ്രവിശ്യകളുടെ ഭരണാവകാശം ഭാഗികമായി തമിഴ് സംഘടനകള്‍ക്ക് നല്കാന്‍ തീരുമാനമായി. കൂടാതെ തമിഴ് ഭാഷയ്ക്ക് ഔദ്യോഗികമായ അംഗീകാരം നല്കാനും ഇതിനോടൊപ്പം തീരുമാനമായി. ഇന്ത്യ തമിഴ് സംഘടനകള്‍ക്ക് നല്കിയിരുന്ന സഹായവും സഹകരണവും നിര്‍ത്തിവച്ചു.
കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഒരു വെടിനിര്‍ത്തല്‍ കരാറിന്റെ ആവശ്യം മുന്നില്‍ കണ്ടുകൊണ്ടും ഇന്ത്യന്‍ പ്രതിരോധമന്ത്രിയായിരുന്ന വി.പി.സിംഗിന്റെ മേല്‍നോട്ടത്തില്‍ ഇന്ത്യയില്‍നിന്നും സമാധാനപരിപാലനസേനയെ (IPKF) ശ്രീലങ്കയുടെ വടക്ക്-കിഴക്കന്‍ മേഖലകളില്‍ വിന്യസിപ്പിക്കാനുള്ള കരാര്‍ നടപ്പിലാക്കി.
തമിഴ് പുലികളെ കണ്ടെത്തി നിരായുധീകരണം നടത്തി, പ്രശ്നങ്ങള്‍ക്ക് സമാധാനപരമായ ഒത്തുതീര്‍പ്പുണ്ടാക്കുക എന്ന ലക്ഷ്യവുമായി ശ്രീലങ്കയില്‍ വന്നെത്തിയ ഇന്ത്യന്‍സേനയെ കാത്തിരുന്നത് 3 കൊല്ലം നീണ്ട പോരാട്ടങ്ങളും ദുരിത-ക്ലേശങ്ങളാണ്. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ നിലപാടുകള്‍ ശക്തമാകുകയും ഇന്ത്യന്‍സേനയുമായുള്ള ചെറുത്തുനില്പുകള്‍ വിഫലമാകുകയും ചെയ്ത സാഹചര്യങ്ങള്‍ ഉണ്ടായപ്പോള്‍ തമിഴ് പുലികള്‍ ഒഴികെയുള്ള സംഘടനകളെല്ലാം സമാധാനപരമായ ഒരു പ്രതിവിധിക്കായി ആയുധം താഴെവെച്ച് പോരാട്ടങ്ങളില്‍നിന്നും പിന്മാറി. എന്നാല്‍ തമിഴ് പുലികള്‍ തങ്ങളുടെ പഴയ നിലപാടില്‍ തന്നെ ഉറച്ചുനിന്നു. അതേസമയം മനുഷ്യാവകാശലംഘനത്തിന്റെ പേരില്‍ ഇന്ത്യന്‍ സേനയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും പ്രക്ഷോഭങ്ങളും തമിഴ് വംശജര്‍ പ്രകടിപ്പിച്ചു. തുടര്‍ന്ന് 1990 മാര്‍ച്ചില്‍ ശ്രീലങ്കന്‍ രാഷ്ട്രപതി പ്രേമദാസയുടെ അഭ്യര്‍ത്ഥനപ്രകാരം ഇന്ത്യന്‍ സേനയെ ശ്രീലങ്കയില്‍നിന്നും തിരിച്ചു വിളിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. തുടര്‍ന്നുണ്ടായ സമാധാനചര്‍ച്ചകള്‍ ഒരു താല്ക്കാലിക വെടിനിര്‍ത്തല്‍ കരാറില്‍ കലാശിച്ചെങ്കിലും, തമിഴ് പുലികള്‍ ശ്രീലങ്കയുടെ കിഴക്കന്‍ പ്രവിശ്യയില്‍ 600 പോലീസുകാരെ കൂട്ടക്കൊല ചെയ്തതിനെത്തുടര്‍ന്ന് രംഗം വീണ്ടും വഷളാകുകയാണ് ഉണ്ടായത്.ഇന്ത്യയും തമിഴ് സംഘടനകളും തമ്മിലുള്ള വൈരാഗ്യം വീണ്ടും വര്‍ദ്ധിക്കുകയായിരുന്നു. വീണ്ടും പുലികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെന്നപോലെ സ്വതന്ത്ര പറവകള്‍ (Freedom Bird) എന്ന പേരില്‍ ഒരു വനിതാ ചാവേര്‍ സംഘടനയ്ക്ക് LTTE രൂപം നല്കി. ശ്രീലങ്കയില്‍ മാത്രമല്ല, ഇന്ത്യയില്‍പോലും രാഷ്ട്രീയ-സാമ്പത്തിക-സൈനിക അട്ടിമറികള്‍ നടത്താന്‍ ഉതകുന്ന രീതിയില്‍ ബ്ലാക്ക്‌ ടൈഗേര്‍സ് എന്ന പേരില്‍ മറ്റൊരു സൈനികവിഭാഗവും രൂപീകരിക്കപ്പെട്ടു.തുടര്‍ന്നുണ്ടായ ഗൂഡാലോചനകളുടെ ഭാഗമായി 1991ല്‍ തമിഴ് നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ നടന്ന ഒരു തിരഞ്ഞെടുപ്പ് സമ്മേളനത്തിനിടയില്‍ തമിഴ് പുലികള്‍ നടത്തിയ ഒരു ചാവേര്‍ ആക്രമണത്തില്‍ ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി ദാരുണമായി കൊലചെയ്യപ്പെട്ടു.
സിംഹളവംശജരെയും മുസ്ലീങ്ങളെയും തങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലകളില്‍നിന്ന് ബലമായി എല്‍. ടി. ടി. ഇ പുറത്താക്കിയിരുന്നു. സ്വയം ഒഴിഞ്ഞുപോകാന്‍ തയ്യാറാകാത്തവര്‍ക്കെതിരെ ആക്രമണങ്ങളും നടത്തിയിരുന്നു. ശ്രീലങ്കയുടെ വടക്കന്‍ മേഖലകളില്‍ 1990-ലും കിഴക്കന്‍ മേഖലകളില്‍ 1992-ലും ഇത്തരം വംശശുദ്ധീകരണം നടത്തപ്പെട്ടിരുന്നു. മുസ്ലീങ്ങള്‍ തമിഴ് ഈഴപ്രസ്ഥാനത്തെ പിന്തുണച്ചിരുന്നില്ല എന്നതായിരുന്നു ഈ നീക്കത്തിനു പിന്നില്‍. തുടര്‍ന്ന് 1993ല്‍ രാഷ്ട്രപതി പ്രേമദാസയും ഒരു ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു.പുതിയ രാഷ്ട്രപതിയായി 1994ല്‍ ചന്ദ്രിക കുമാരതുങ്കെ സ്ഥാനമേറ്റതിനുശേഷവും സമാധാനചര്‍ച്ചകള്‍ തകൃതിയായി നടന്നു. 1995ല്‍ വീണ്ടും തമിഴ് പുലികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ രണ്ടു കപ്പലുകള്‍ കടലില്‍ മുക്കിയതോടുകൂടി പ്രശ്നങ്ങളും പോരാട്ടങ്ങളും വീണ്ടും പുനരാരംഭിച്ചു. പിന്നീട് നടന്ന സൈനികനീക്കങ്ങളിലൂടെ ശ്രീലങ്കന്‍സേന ജാഫ്ന ഉപദ്വീപ് തിരിച്ചുപിടിച്ചു. അടുത്ത മൂന്നു കൊല്ലങ്ങള്‍ തമിഴ് പുലികളെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമായിരുന്നു. LTTE അധീനതയില്‍ ഉണ്ടായിരുന്ന പല പ്രദേശങ്ങളും ശ്രീലങ്കന്‍സേന രൂക്ഷപോരാട്ടങ്ങളിലൂടെ തിരിച്ചു പിടിച്ചു. എന്നാല്‍ 1998 മുതല്‍ പുലികള്‍ വീണ്ടും ശക്തിയാര്‍ജ്ജിക്കുകയും തങ്ങളുടെ കൈയ്യില്‍നിന്നും നഷ്ടപ്പെട്ട മേഖലകലെല്ലാം തിരിച്ചുപിടിക്കുകയും ചെയ്തു.
രണ്ടായിരമാണ്ടോടെ ജാഫ്ന മേഖല മുഴുവനായും പുലികളുടെ കൈവശം വന്നുചേര്‍ന്നു. ഇതിനോടകംതന്നെ പുലികള്‍ സ്വന്തമായി ഒരു ഭരണസംവിധാനം വടക്കന്‍ പ്രവിശ്യകളില്‍ നടപ്പാക്കിക്കഴിഞ്ഞിരുന്നു. അവരുടെതായ പോലീസ് വകുപ്പ്, കോടതി, ആഭ്യന്തരസംവിധാനങ്ങള്‍, ധനകാര്യസ്ഥാപനങ്ങള്‍, റേഡിയോ-ടെലിവിഷന്‍ നിലയങ്ങള്‍..
2001 ഡിസംബറില്‍ ചന്ദ്രിക കുമാരതുങ്കയ്ക്ക്മേല്‍ വന്‍ പരാജയക്ഷതം എല്പിച്ചുകൊണ്ട് റനില്‍ വിക്രമസിംഹെ അധികാരത്തില്‍ വന്നു. 2002ല്‍ പുലികള്‍ ഒരു സ്വതന്ത്ര തമിഴ് സംസ്ഥാനം എന്ന ആവശ്യം വേണ്ടെന്നുവെച്ചു, പകരം ഒരു സ്വയംഭരണപ്രദേശം അനുവദിച്ചുകിട്ടണം എന്ന ആവശ്യവുമായി മുന്നോട്ടുവന്നു. അതിന്റെ ഭാഗമായി പുലികള്‍ ഒരു ഏകപക്ഷീയ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. എന്നാല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ അതിനെ അംഗീകരിക്കയാണ് ഉണ്ടായത്. തുടര്‍ന്ന് നോര്‍വേ ഉള്‍പ്പെടുന്ന നോര്‍ഡിക് രാജ്യങ്ങള്‍ ഇടപെട്ടുകൊണ്ട്‌ ഒരു വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കി. അതുപ്രകാരം ശ്രീലങ്കന്‍ സര്‍ക്കാരും പുലികളും തമ്മില്‍ ആറ് തവണ സമാധാനചര്‍ച്ചകള്‍ നടന്നു, പക്ഷെ ഒന്നും ഫലം കണ്ടില്ല.
L-T-T-E-Liberation Tigers of Tamil Eelam
ലിബറേഷന്‍ ടൈഗേഴ്‌സ്‌ ഓഫ്‌ തമിഴ്‌ ഈഴം
--------------------------------------------------------------
ശ്രീലങ്കയിൽ വടക്കുകിഴക്കൻ പ്രദേശത്തായി പ്രത്യേക തമിഴ് രാജ്യം സ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ വേലുപ്പിള്ള പ്രഭാകരൻ 1976-ൽ സ്ഥാപിച്ചതാണു് ലിബറേഷന്‍ ടൈഗേഴ്‌സ്‌ ഓഫ്‌ തമിഴ്‌ ഈഴം അഥവാ LTTE
1976-ല്‍ ശ്രീലങ്കയുടെ വടക്ക്-കിഴക്കന്‍ മേഖലയില്‍ രൂപം കൊണ്ട തമിഴ് പുലി സംഘടന എല്‍.ടി.ടി.ഇ(LTTE) യുടെ അംഗബലം 20000-നും 25000-നും ഇടയിലായിരുന്നു.ഇന്നത്തെ പല രാജ്യങ്ങൾക്കും ഉള്ളതിനേക്കാൾ ആയുധ ശേഷിയും,കര,വ്യോമ,നാവിക വിഭാഗങ്ങളും എല്‍.ടി.ടി.ഇ(LTTE)ക്ക് സ്വന്തമായിരുന്നു.ആയിരക്കണക്കിന് ശ്രീലങ്കൻ പട്ടാളക്കാരേയും, രാഷ്ട്രീയ നേതാക്കളേയും എല്‍.ടി.ടി.ഇ(LTTE) കൊന്നൊടുക്കി.പ്രഭാകരന്റെ നേതൃത്വമാണ്‌ എല്‍ ടി ടി ഇയെ ശക്തമായ ലക്ഷ്യവും അച്ചടക്കവുമുള്ള ഗറില്ലാ സംഘടനയായി വളര്‍ത്തിയെടുത്തത്‌. കര്‍ശനമായ അച്ചടക്കം, ലക്ഷ്യം നേടുംവരെ പോരാടാനുള്ള മനോവീര്യം, ജീവത്യാഗം ചെയ്യാനുള്ള പ്രതിബദ്ധത ഇതൊക്കെയായിരുന്നു എല്‍.ടി.ടി.ഇ(LTTE)യില്‍ അംഗമാവുന്നതിന്‌ വേണ്ട യോഗ്യത. Black Tigers, Sea Tigers,Air Tigers തുടങ്ങിയ വിഭാഗങ്ങളിലായി പെണ്‍പുലികൾ ഉൾപ്പെടെയുള്ള കഠിന പരിശീലനം ലഭിച്ച ചാവേറുകൾ.ഏതൊരു രാജ്യത്തോടും കിടപിടിക്കാവുന്ന ഇന്റെലിജെൻസ് വിംഗ്.തമിഴ്‌ ഈഴത്തിനു വേണ്ടി സ്വന്തം ജീവന്‍ പോലും ബലിയര്‍പ്പിക്കാന്‍ തയ്യാറായ ഇവർ പിടിക്കപ്പെടും മുമ്പ്‌ സ്വയം മരിക്കുവാൻ കഴുത്തിൽ സയനൈഡ്‌ മാലയണിഞ്ഞിരുന്നു.
വേലുപ്പിള്ള പ്രഭാകരന്‍(പുലി പ്രഭാകരന്‍)
(November 26, 1954-May 17, 2009)
-------------------------------------------------------------
1954ല്‍ ശ്രീലങ്കയിലെ ഉപദ്വീപായ വാള്‍ വെട്ടിത്തുറൈയിലായിരുന്നു പ്രഭാകരന്റെ ജനനം. തിരുവെങ്കടം വേലുപ്പിള്ളയുടെയും പാര്‍വതിയുടെയും ഇളയ മകന്‍.
ശ്രീലങ്കയിലെ തമിഴ് ജാതിവ്യവസ്ഥ വച്ച് കീഴ്ജാതിക്കാരനാണ് പ്രഭാകരന്‍. എന്നാല്‍ പ്രഭാകരന്‍റെ മുത്തച്ഛന്‍ സവര്‍ണ്ണ ഹിന്ദുവും ശ്രീലങ്കയിലെ ശൈവക്ഷേത്രത്തിന്‍റെ നിര്‍മ്മാതാവുമാണ്.വേലുപ്പിള്ള എന്ന ഗാന്ധിയനായ മനുഷ്യന്റെ മകനായ വേലുപ്പിള്ള പ്രഭാകരന്‍ (വേലുപ്പിള്ളയെ ആളുകള്‍ വിളിച്ചിരുന്നത് ഗാന്ധിയന്‍വേലുപ്പിള്ള എന്നായിരുന്നൂ) പ്രഭാകരന് കണ്ണ് തെളിയുമ്പോള്‍ അദ്ദേഹം കാണുന്നത് വീടിന്റെ കോലായയിലെ ചുമരില്‍ കാണുന്ന ഗാന്ധിയുടെ ചിത്രമാണ്.അച്ചന്‍ വേലുപ്പിള്ള ജോലി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുന്ന സമയൊത്തൊക്കെ സംസാരത്തിലും, കടലാസ് തുണ്ടുകളിലും, കൂട്ടുകാര്‍ക്കിടയിലും തമിഴരോടുള്ള ക്രൂരത പങ്കു വെക്കുമായിരുന്നു.കുട്ടിക്കാലത്ത്‌ തീര്‍ത്തും അന്തര്‍മുഖനായിരുന്ന പ്രഭാകരന്‌ പുസ്‌തകങ്ങളിലായിരുന്നു കമ്പം. വളരെ ചെറുപ്പത്തിലെ തന്നെ പ്രഭാകരന്‍ സ്‌കൂള്‍ പഠനം നിര്‍ത്തി. തമിഴ്‌ വംശജരോട്‌ തൊഴില്‍, വിദ്യാഭ്യാസം, രാഷ്‌ട്രീയം തുടങ്ങി എല്ലാ മേഖലകളിലും വിവേചനം കാണിക്കുന്നുവെന്ന്‌ മനസ്സിലാക്കിയ ഒരു തമിഴ്‌ കൗമാരക്കാരന്റെ പ്രതിഷേധമായിരുന്നു അത്‌. സ്‌കൂള്‍ പഠനം നിര്‍ത്തിയപ്പോള്‍ തന്നെ കായികാഭ്യാസം പഠിക്കാന്‍ പ്രഭാകരന്‍ കൂടുതല്‍ സമയം കണ്ടെത്തിയിരുന്നു.ചെറുപ്പം മുതലേ സ്വന്തം ജനതയുടെ ബുദ്ധിമുട്ടുകള്‍ അച്ചനില്‍ നിന്നു തന്നെ കേട്ട് വളര്‍ന്ന, പ്രഭാകരന്‍ വളര്‍ന്നതോടെ സുഭാഷ് ചന്ദ്ര ബോസിന്റേയും, ഭഗത് സിങിന്റേയുമൊക്കെ ആദര്‍ശങ്ങളില്‍ തല്പരനായി ആയുധം ഏന്തുകയായിരുന്നു.
ശ്രീലങ്കന്‍ തമിഴ്‌ വംശജര്‍ക്കെതിരെ വിവേചനം കാണിക്കുന്നതില്‍ പ്രതിഷേധിക്കാന്‍ യുവാക്കള്‍ ചേര്‍ന്ന്‌ രൂപവത്‌കരിച്ച സംഘടനയില്‍ ചേര്‍ന്നുകൊണ്ടായിരുന്നു പ്രഭാകരന്റെ ആദ്യ പ്രവര്‍ത്തനം. അവിടെ നിന്ന്‌ പെട്ടെന്നായിരുന്നു വളര്‍ച്ച. ലിബറേഷന്‍ ടൈഗേഴ്‌സ്‌ ഓഫ്‌ തമിഴ്‌ ഈഴമെന്ന ലോകം കണ്ട ഏറ്റവും വലിയ ഗറില്ല സംഘത്തിന്റെ, അനിഷേധ്യ നേതാവിലേക്ക്‌. ഇന്ത്യന്‍ സ്വാതന്ത്ര്യന്‌ വേണ്ടി പോരാടിയ സുഭാഷ്‌ ചന്ദ്ര ബോസിന്റെയും ഭഗത്‌സിംഗിന്റെയും ആശയങ്ങളിലും പ്രവര്‍ത്തനങ്ങളിലും ആദ്യകാലത്തു തന്നെ പ്രഭാകരന്‍ ആകൃഷ്‌ടനായിരുന്നു. ഇവര്‍ രണ്ടു പേരും സായുധ പോരാത്തിലൂടെ മാത്രമേ ബ്രിട്ടനില്‍ നിന്നു ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കൂ എന്ന്‌ വിശ്വസിച്ചിരുന്നവരാണെന്ന പ്രത്യേകതയുമുണ്ട്‌. പോരാട്ടത്തിലൂടെ മാത്രമേ തമിഴ്‌ ഈഴം എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കാന്‍ സാധിക്കൂ എന്ന്‌ അദ്ദേഹം വിശ്വസിച്ചു. അതിന്റെ ഭാഗമായി നടത്തിയ പോരാട്ടങ്ങളിലൂടെ മുല്ലത്തീവും കിളിനൊച്ചിയും പിടിച്ച്‌ പ്രഭാകരന്‍ സാമ്രാജ്യം വികസിപ്പിച്ചു കൊണ്ടിരുന്നു.പ്രഭാകരനുമായി ലഭിക്കുന്ന അപൂര്‍വം ചില അഭിമുഖ സംഭാഷണങ്ങളില്‍ അദ്ദേഹം അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെയും നെപ്പോളിയന്റെയും ജീവിതങ്ങളില്‍ ആകൃഷ്‌ടനായിരുന്നുവെന്ന്‌ പറഞ്ഞിട്ടുണ്ട്‌ ഇവര്‍ രണ്ടു പേരേയും പറ്റിയുള്ള പുസ്‌തകങ്ങള്‍ പഠിക്കാനും പ്രഭാകരന്‍ സമയം കണ്ടെത്തി. 1974ലാണ്‌ പ്രത്യേക തമിഴ്‌ ഈഴം എന്ന ലക്ഷ്യം ഉയര്‍ത്തി പ്രഭാകരന്‍ തന്റെ പ്രവര്‍ത്തന മേഖല ശക്തമാക്കിയത്‌. 1976 മെയ്‌ അഞ്ചിന്‌ ന്യൂ തമിഴ്‌ ടൈഗേഴ്‌സിന്റെ പേര്‌ ലിബറേഷന്‍ ടൈഗേഴ്‌സ്‌ ഓഫ്‌ തമിഴ്‌ ഈഴം എന്നാക്കി മാറ്റി. അന്നു മുതല്‍ എല്‍ ടി ടി ഇയുടെ രാഷ്‌ട്രീയ നേതാവും സൈനിക കമാന്‍ഡറും പ്രഭാകരന്‍ തന്നെ.1975ല്‍ ജാഫ്‌ന മേയറായിരുന്ന ആല്‍ഫ്രഡ്‌ ദുരയപ്പയെ വെടിവെച്ചു
കൊലപ്പെടുത്തിയതോടെയാണ്‌ പ്രഭാകരന്‍ ലോകത്തിന്റെ ശ്രദ്ധയില്‍പെടുന്നത്‌. തമിഴ്‌ ഈഴത്തിനുവേണ്ടിയുള്ള പോരാട്ടത്തിനിടെ ആദ്യം കൊല്ലപ്പെടുന്നതും ജാഫ്‌ന മേയറാണ്‌.
അതിനു ശേഷം എല്‍ ടി ടി ഇ നടത്തിയ ചാവേര്‍ ആക്രമണങ്ങളിലൂടെയും മറ്റും നിരവധി പ്രമുഖര്‍ ഉള്‍പ്പെടെ ആയിരങ്ങളാണ്‌ കൊല്ലപ്പെട്ടത്‌. വിവിധ പേരുകളിലാണ്‌ പ്രഭാകരന്‍ അറിയപ്പെടുന്നതു തന്നെ. ചിലര്‍ക്ക്‌ തമ്പിയാണെങ്കില്‍ മറ്റു ചിലര്‍ക്ക്‌ അത്‌ എല്‍ ടി ടി ഇയുടെ പ്രസിഡന്റും പ്രധാനമന്ത്രിയും വരെ ആകാറുണ്ട്‌. പക്ഷേ, ലോകരാജ്യങ്ങള്‍ക്കിടയില്‍ പ്രഭാകരന്‍ എന്നും അറിയപ്പെട്ടിരുന്നത്‌ തമിഴ്‌ ഈഴത്തിനു വേണ്ടി പോരാടുന്ന ഗറില്ലാ നേതാവായും ഭീകരനുമൊക്കെയായാണ്‌. പ്രധാനമന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധിയെ വധിച്ച കേസില്‍ പ്രധാന പ്രതിയായതോടെ ഇന്ത്യയിലും പ്രഭാകരന്‍ ഭീകരനായി. രാജീവ്‌ ഗാന്ധി കൊലപാതക കേസിലെ അപ്രഖ്യാപിത ഒന്നാം പ്രതി കൂടിയാണ്‌ പ്രഭാകരന്‍. രാജീവ്‌ ഗാന്ധിയെ വധിച്ചതിന്‌ എല്‍ ടി ടി ഇയും,പ്രഭാകരനും പിന്നീട്‌ മാപ്പു പറയുകയും ചെയ്‌തു.
സിംഹളാധിപത്യത്തിന്‍റെ കരിനിഴലില്‍ ജീവിതം തുടങ്ങിയ വേലുപ്പിള്ള പ്രഭാകരന്‍ മരണം വരെ ലോകത്തെ ഏറ്റവും ശക്തമായ തീവ്രവാദ സംഘടനയുടെ അഥവാ വിമോചന മുന്നണിയുടെ ഒറ്റയാന്‍ ശബ്ദമായിരുന്നു...! 1976-ല്‍ ശ്രീലങ്കയുടെ വടക്ക്-കിഴക്കന്‍ മേഖലയില്‍ രൂപം കൊണ്ട തമിഴ് പുലി സംഘടന എല്‍.ടി.ടി.ഇ(LTTE) യുടെ അംഗബലം 20000-നും 25000-നും ഇടയിലായിരുന്നു.ഇന്നത്തെ പല രാജ്യങ്ങൾക്കും ഉള്ളതിനേക്കാൾ ആയുധ ശേഷിയും,കര,വ്യോമ,നാവിക
വിഭാഗങ്ങളും എല്‍.ടി.ടി.ഇ(LTTE)ക്ക് സ്വന്തമായിരുന്നു.
ഏത് പ്രതിസന്ധിയിലും മുന്നിൽ നിന്ന് നയിക്കാൻ അവര്‍ക്ക് നേതാവായി ലോകത്തെ ഏറ്റവും തന്ത്രശാലിയായ ഗറില്ല
പുലി പ്രഭാകരനും....! പ്രഭാകരന്റെ നേതൃത്വമാണ്‌ എല്‍ ടി ടി ഇയെ ശക്തമായ ലക്ഷ്യവും അച്ചടക്കവുമുള്ള ഗറില്ലാ സംഘടനയായി വളര്‍ത്തിയെടുത്തത്‌. കര്‍ശനമായ അച്ചടക്കം, ലക്ഷ്യം നേടുംവരെ പോരാടാനുള്ള മനോവീര്യം, ജീവത്യാഗം ചെയ്യാനുള്ള പ്രതിബദ്ധത ഇതൊക്കെയായിരുന്നു എല്‍ ടി ടി ഇയില്‍ അംഗമാവുന്നതിന്‌ വേണ്ട യോഗ്യത. കടല്‍പ്പുലികള്‍, കരിമ്പുലികള്‍ തുടങ്ങിയ വിഭാഗങ്ങളിലായി അറിയപ്പെടുന്ന എല്‍ ടി ടി ഇയുടെ കേന്ദ്ര ബിന്ദു പ്രഭാകരനില്‍ മാത്രം ഒതുങ്ങി. തമിഴ്‌ വംശജര്‍ക്കു വേണ്ടി പോരാടുന്ന ഒരേയൊരു സംഘടന മാത്രമേ പാടുള്ളു എന്ന്‌ വിശ്വസിച്ചു പ്രവര്‍ത്തിച്ചു. തമിഴര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റ്‌ സംഘടനകളെ എല്‍ ടി ടി ഇയിലേക്ക്‌ ആകര്‍ഷിക്കാനായിരുന്നു പ്രഭാകരന്റെ ശ്രമം.
അല്ലാത്ത സംഘടനകളുടെ നേതാക്കളെ കൊന്നു തള്ളുക എന്നായിരുന്നു നിലപാട്‌.
"ഭയം ദൗര്‍ബല്യത്തില്‍ നിന്നുള്ളതാണ്‌, ഒരു ഭീരുവിന്റെ സുഹൃത്ത്‌. ധീരന്റെ എന്നത്തേയും ശത്രു. മരണത്തോടുള്ള ഭയമാണ്‌ മനുഷ്യന്റെ ഭയത്തിന്റെ അടിസ്ഥാനം. മരണത്തോടുള്ള ഭയത്തെ തോല്‍പ്പിച്ചവന്‍ സ്വയം വിജയിച്ചവനാണ്‌. അവനാണ്‌ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ വിജയിക്കുന്നത്‌. ഒപ്പം അവന്റെ മനസ്സിന്റെ തടവറയില്‍ നിന്നും"
തമിഴ്‌ ഈഴത്തിനു വേണ്ടി ശ്രീലങ്കന്‍ സൈന്യത്തോട്‌ പോരാടി വീണ രക്തസാക്ഷികളുടെ ഓര്‍മ പുതുക്കുന്ന മാവീരര്‍ ദിനത്തില്‍ പ്രഭാകരന്‍ എല്‍ ടി ടി ഇ പോരാളികളുടെ ആത്മബലം വര്‍ധിപ്പിച്ചത്‌ ഇത്തരം ശക്തമായ വാക്കുകളിലൂടെയായിരുന്നു.
പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശം ജ്വലിപ്പിച്ച പ്രസംഗങ്ങളിലൂടെ. ശ്രീലങ്കന്‍ സൈന്യത്തെ ആക്രമിച്ച്‌ അവരുടെ ആയുധങ്ങള്‍ കൈവശപ്പെടുത്തി അവര്‍ക്കെതിരെ പോരാടിയ പ്രഭാകരന്റെ ആദ്യ ആയുധം കുട്ടികള്‍ കൊണ്ടു നടക്കുന്ന തെറ്റാലിയായിരുന്നു. ലക്ഷ്യം പക്ഷികളും അണ്ണാനും മറ്റും. ഒടുവില്‍ അത്‌ അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ഗറില്ലാ പോരാട്ടങ്ങളിലേക്ക്‌ മാറിയത്‌ നീണ്ട ചരിത്രം.
എല്‍ ടി ടി ഇ രൂപവത്‌കരിച്ച്‌ തമിഴ്‌ ഈഴത്തിനായി പോരാടിയ പ്രഭാകരന്‍ മുപ്പത്‌ വര്‍ഷത്തിലധികമായി അതീവ സുരക്ഷിതമായ ബങ്കറുകളിലിരുന്നാണ്‌ എല്‍ ടി ടി ഇയെ നയിച്ചത്‌. തമിഴ്‌ ഈഴത്തിനു വേണ്ടി സ്വന്തം ജീവന്‍ പോലും ബലിയര്‍പ്പിക്കാന്‍ തയ്യാറായവന്‍. ഈഴം പ്രവര്‍ത്തകരുടെ കഴുത്തില്‍ സയനൈഡ്‌ മാലയണിയിക്കും മുമ്പ്‌ സ്വയം അതണിഞ്ഞവന്‍. പിടിക്കപ്പെടും മുമ്പ്‌ സ്വയം മരിച്ചുകളയണമെന്ന്‌ പറയുമ്പോഴും പിടിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന്‌ പ്രവര്‍ത്തകര്‍ക്ക്‌ നിര്‍ദേശം കൊടുക്കുന്നവന്‍. അതെ. ഈഴത്തിലെ ഓരോ അംഗത്തെയും സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്‌ പ്രഭാകരന്‍ കണ്ടിരുന്നത്‌. തെറ്റുകണ്ടാല്‍ ശിക്ഷിച്ചും വിജയിച്ചുവരുന്ന പ്രവര്‍ത്തകര്‍ക്ക്‌ അര്‍ഹമായ പ്രാതിനിധ്യം കൊടുത്തും പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍വാക്ക്‌ ഉണ്ടാക്കിയെടുക്കാതെയായിരുന്നു ഈഴത്തിന്റെ പ്രവര്‍ത്തനം. എന്നിട്ടും വിമത ശബ്‌ദങ്ങളുയര്‍ന്നു. ഇടക്കാലത്ത്‌ എല്‍ ടി ടി ഇയില്‍ നിന്ന്‌ പ്രഭാകരന്‌ പുറത്തുപോകേണ്ടിവന്നു. ചെറിയ ഇടവേളക്കു ശേഷം പുലികളുടെ നേതൃസ്ഥാനത്ത്‌ തിരിച്ചെത്തുകയും ചെയ്‌തു. മഹാത്തായ എന്നറിയപ്പെട്ട മഹേന്ദ്ര രാജനും കിഴക്കന്‍ മേഖലയില്‍ ഈഴത്തിന്റെ ചുമതലയുണ്ടായിരുന്ന കേണല്‍ കരുണയും പ്രഭാകരന്‌ വലിയ വെല്ലുവിളിയുയര്‍ത്തി. ഇതില്‍ മഹാത്തായയെ പിന്നീട്‌ പുലികള്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി വധിച്ചു. വിമത ശബ്‌ദമുയര്‍ത്തി പുറത്തു പോയ കേണല്‍ കരുണ പ്രഭാകരന്റെ വീഴ്‌ചയില്‍ സുപ്രധാന പങ്ക്‌ വഹിക്കുകയും ചെയ്‌തു.
സിംഹള മേല്‍ക്കോയ്മയ്ക്കെതിരെ പ്രഭാകരന്‍ തുടങ്ങിയ മുന്നേറ്റം ജാഫ്നയെ കൈയ്യെടുക്കുന്നതില്‍ പ്രഭാകരന്‍റെ തന്ത്രങ്ങളുടെ വിജയമായിരുന്നു.എല്‍.ടി.ടി.ഇ(LTTE)യെന്ന സംഘടനയാണ് ശ്രീലങ്കയിലെ ജാഫന മേഖലയില്‍ ഭരണം പോലും നിര്‍വ്വഹിച്ചിരുന്നെതെന്ന ഒരു കാര്യം മതി പുലി നേതാവിന്‍റെ ശക്തിയറിയാന്‍.സ്വന്തമായി സൈന്യവും, രഹസ്യാന്വേഷണ വിഭാഗവുമുള്ള പ്രഭാകരനെന്ന ഒളിപ്പോരാളിയെ കീഴ്പ്പെടുത്താന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ പഠിച്ച പണി പതിനെട്ടും പയറ്റിക്കൊണ്ടിരുന്നു.
പ്രഭാകരനും,എല്‍.ടി.ടി.ഇ(LTTE)യും ശ്രീലങ്കയിൽ വർഷങ്ങളോളം നീണ്ടുനിന്ന ഗറില്ലായുദ്ധമാണ് നടത്തിയത്.പരിശീലനം സിദ്ധിച്ച ഒരു രാജ്യത്തിന്റെ സൈന്യത്തിനെതിരെ എന്തും ചെയ്യാൻ സാധ്യമാണ് എന്ന് എല്‍.ടി.ടി.ഇ(LTTE) തെളിയിച്ച സന്ദർഭങ്ങൾ നിരവധിയാണ്. രഹസ്യം സൂക്ഷിക്കുവാൻ മരണം വരിക്കുവാൻ സന്നദ്ധരായ ചാവേറുകൾ ആണ് എല്‍.ടി.ടി.ഇ(LTTE). സയനൈഡ്‌ കഴുത്തില്‍ത്തൂക്കിയ നൂറുകണക്കിനു ചാവേര്‍ പോരാളികൾ. ഇവരുടെ പ്രവർത്തനസമയം രാത്രിയിലാണ്. സൈന്യത്തിനെതിരെ വൻ പ്രഹരം ഏൽപ്പിക്കാൻ തക്ക ശേഷിയുള്ള ആയുധവുമായി ചെറിയ സംഘങ്ങളാണ് ഏറ്റുമുട്ടാറ്.പ്രഭാകരന് ലോകത്തിലെ പല രാജ്യങ്ങളിലെ വ്യക്തികളോടുള്ള ബന്ധവും, വിദേശത്ത് നിന്ന് വരുന്ന പണവും കാരണം പുലികളുടെ വളര്‍ച്ച അതിവേഗമായിരുന്നു. ഇന്ത്യയിലെ, പ്രത്യേകിച്ച് തമിഴ്നാട്ടിലെ, പല രാഷ്ട്രീയ നേതാക്കളുമായും പ്രഭാകരന് ബന്ധങ്ങളുണ്ടായിരുന്നു. എം.ജി.ആറും കരുണാനിധിയും മറ്റും തമിഴ് ഈഴത്തിന് വന്‍ തുക സംഭാവന നല്‍കിയെന്ന് ആരോപണം ഉണ്ടായിരുന്നു.1980കളുടെ ആദ്യത്തില്‍, തമിഴ്‌ ദേശീയതയുടെ പേരില്‍ ഇന്ത്യയുടെ സുഹൃത്തായിരുന്ന പ്രഭാകരന്‍ ഇന്ത്യന്‍ സമാധാനസേനയുടെ ഇടപെടലോടെ സുഹൃത്തല്ലാതാവുകയും രാജീവ്‌ഗാന്ധി വധത്തോടെ ശത്രുവാകുകയും ചെയ്‌തിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന്‍റെ മുഖ്യസൂത്രധാരന്‍ പ്രഭാകരനാണെന്നാണ് കരുതുന്നത്. ശ്രീലങ്കയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ ഇന്ത്യ ഇടപെടുകയും ഇന്ത്യന്‍ സമാധാന സേനയെ അവിടെ വിന്യസിച്ച് പുലികളെ ഒതുക്കാന്‍ ശ്രമിക്കുകയും ചെയ്തതിന്‍റെ പ്രതികാരമായാണ് ചാവേര്‍ ആക്രമണത്തില്‍ തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ രാജീവ് ഗാന്ധിയെ വധിക്കാന്‍ കാരണമെന്നാണ് ഇന്ത്യക്കാര്‍ വിശ്വസിക്കുന്നത്.എന്നാൽ രാജീവ് ഗാന്ധിയെ പുലികള്‍ വധിച്ചത് എന്നാണോ അന്ന് മുതല്‍ ഇന്ത്യക്കാരുടെ ഹൃദയത്തിലുണ്ടായിരുന്ന നായക സ്ഥാനം പുലികള്‍ക്ക് നഷ്ടപ്പെടുകയായിരുന്നു.
1984 ല്‍ പ്രഭാകരന്‍ വിവാഹിതനായി. ചെന്നൈക്കടുത്തുള്ള തിരുപ്പോരൂരില്‍ ഒക്‍ടോബര്‍ ഒന്നിനായിരുന്നു മതിവതനി ഏരമ്പുവുമായുള്ള വിവാഹം. മൂന്ന് മക്കൾ . ദ്വാരക എന്ന പെണ്‍കുട്ടിയും ചാള്‍സ് ആന്‍റണി, ബാലചന്ദ്രന്‍ എന്നീ ആണ്‍കുട്ടികളും.
Operation Pawan(ഓപ്പറേഷൻ പവൻ)
(October 11, 1987 – October 25, 1987)
----------------------------------------------------
തമിഴ്പുലികളില്‍നിന്ന് ജാഫ്ന മുനമ്പ് പിടിക്കാന്‍ 1987ല്‍ ഇന്ത്യന്‍ സമാധാന സേന ശ്രീലങ്കയില്‍ നടത്തിയ ‘ഓപറേഷന്‍ പവന്‍െറ’ ചരിത്രം പുലികളുടെ പോരാട്ട വീര്യത്തിന്‍േറതുകൂടിയാണ്. ഹെലികോപ്ടര്‍ ഗണ്‍ഷിപ്പുകളും അത്യാധുനിക ആയുധങ്ങളുമായി പൊരുതിയ ഇന്ത്യന്‍ സൈന്യം ചെറിയൊരു പാലം കടക്കാനെടുത്തത് മൂന്നു മണിക്കൂര്‍. അത്ര ശക്തമായിരുന്നു ചെറുത്തുനില്‍പ്. പാലത്തിനക്കരെ കാലില്‍ ചെരിപ്പുപോലുമില്ലാത്ത രണ്ടു പെണ്‍പുലികള്‍. ടി 72 ടാങ്കുകളും ബി.എം.പി വണ്‍ കവചിത വാഹനങ്ങളുമായി ഇന്ത്യന്‍ സൈന്യവും ശ്രീലങ്കന്‍ സൈന്യവും ഒത്തൊരുമിച്ച് ശ്രമിച്ചിട്ടും ഓപറേഷന്‍ പവന്‍ പൂര്‍ണ വിജയമായിരുന്നില്ല. മൈനുകളും സ്റ്റിങ്ങുകളും ചാവേര്‍ ബോംബുകളുമായി ഒളിയാക്രമണം നടത്തിയ പുലികള്‍ ഡല്‍ഹിയെയും കൊളംബോയെയും ഒരുപോലെ വിറപ്പിച്ചു. കാര്‍ഗില്‍ യുദ്ധത്തെക്കാള്‍ ഇന്ത്യന്‍ സൈന്യത്തിന് നാശനഷ്ടങ്ങളുണ്ടാക്കിയത് 1987ലെ ഈ യുദ്ധമായിരുന്നു.ഇന്ത്യന്‍ നേവിയും കരസേനയും വ്യോമസേനയും ഒത്തൊരുമിച്ച് ശ്രമിച്ചിട്ടും പുലികളെ തളർത്താൻ കഴിഞ്ഞില്ല എന്നത് ചരിത്രം.ഒടുവിലത്തെ കണക്കുകള്‍പ്രകാരം ആയിരത്തി ഇരുനൂറിലധികം ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും മൂവായിരത്തിലധികം സൈനികര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. കൂടാതെ എണ്ണായിരത്തില്‍പ്പരം തമിഴ് പുലികള്‍ കൊല്ലപ്പെടുകയും അത്രതന്നെ പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു.
ആയിരക്കണക്കിന് ശ്രീലങ്കൻ പട്ടാളക്കാരേയും, രാഷ്ട്രീയ നേതാക്കളേയും എല്‍.ടി.ടി.ഇ(LTTE) കൊന്നൊടുക്കി.എന്നാല്‍ 1991 മെയ് 21-നു ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ശ്രീലങ്കന്‍ പ്രസിഡന്റ് പ്രേമദാസ എന്നിവരെ വധിച്ചതോടെ തമിഴ് പുലികള്‍ ലോക ശ്രദ്ധ നേടുകയും,അതോടൊപ്പം തന്നെ ലോകത്തിന്റെ വെറുപ്പും സമ്പാദിക്കുകയും ചെയ്തു.സിംഹളരെ കൂടാതെ, തങ്ങളോട് വിയോജിപ്പുള്ള തമിഴരേയും അവര്‍ കൊന്നൊടുക്കുകയും ചെയ്തതാണ് അതില്‍ മറ്റൊരു മുഖ്യകാരണം.തുടരെ തുടരെയുള്ള ചാവേർ ആക്രമണങ്ങളും,രാഷ്ട്രനേതാക്കളുടെ വധവും മൂലം എല്‍.ടി.ടി.ഇ(LTTE)യെ 36 ഓളം രാഷ്ട്രങ്ങൾ ഭീകര സംഘടനയായി പ്രഖ്യാപിച്ചു.സപ്‌തംബര്‍ 11ന്‌ ശേഷം പുലികളെ അമേരിക്ക ഭീകരരുടെ പട്ടികയില്‍പ്പെടുത്തിയതോടെ വിദേശരാജ്യങ്ങളില്‍ നിന്ന്‌ പുലികള്‍ക്കുള്ള സഹായം നിലച്ചു. കാനഡയും യൂറോപ്യന്‍ യൂണിയനും അവരുടെ രാജ്യങ്ങളിലെ ഓഫീസുകള്‍ അടച്ചു പൂട്ടി.
എതിരാളികളെ നശിപ്പിച്ച് പ്രഭാകരന്‍ കെട്ടിപ്പൊക്കിയ സാമ്രാജ്യം ആദ്യമായി ശക്തി ക്ഷയിച്ചു തുടങ്ങിയത് എല്‍.ടി.ടി.ഇ(LTTE)യുടെ അവസാന കാലത്താണ്.കിഴക്കന്‍ മേഖലയുടെ അധിപനായി പ്രഭാകരന്‍ നിയമിച്ച കേണല്‍ കരുണ ശ്രീലങ്കന്‍ സര്‍ക്കാറിനോടൊപ്പം നിന്നതും അതിനു പിന്നാലെ എല്‍ ടി ടി ഇയിലെ പ്രധാനിയായിരുന്ന ആന്റണ്‍ ബാലശിങ്കം മരിച്ചതും

+
പോസ്റ്റ് ചെയ്തത് Kiran ല്‍ 11:02 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

റുവാണ്ടയിലെ വംശീയ ഉന്മൂലനം !

 

റുവാണ്ടയിലെ വംശീയ ഉന്മൂലനം ! 
Courtesy; Ashkar Lessirey
 8,00,000 - 10,00,000 പേര്‍ കൊല്ലപ്പെട്ടു എന്ന് കണക്കാക്കപ്പെടുന്ന റുവാണ്ടന്‍
വംശീയ കൂട്ടക്കൊലയില്‍ പ്രധാന കണ്ണിയായി പ്രവര്‍ത്തിച്ചത് ഒരു റേഡിയോ സ്റ്റേഷന്‍ ആയിരുന്നു.. 1994 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഉള്ള ചുരുങ്ങിയ കാലഖട്ടത്തില്‍ ആയിരുന്നു ഇത് സംഭവിച്ചത്.. ഹുടു (Hutu) എന്ന വിഭാഗക്കാര്‍ ടുട്സി (Tutsi) എന്നാ വിഭാഗക്കാരെയാണ് കൊന്നു തള്ളിയത്.. ഹുടു ഭൂരിപക്ഷം വരുന്ന വിഭാഗത്തില്‍ പെട്ടവര്‍ ആക്രമണം തുടങ്ങിയ സമയത്ത് അവര്‍ക്കുള്ളില്‍ തന്നെയുള്ള മിതവാദികളുടെ മേല്‍ ആണ് ആദ്യം കൈ വെച്ചത് . ഔദ്യോകിക കണക്കുകള്‍ പ്രകാരം റുവാണ്ടയിലെ 70% ടുട്സികളെയാണ് അക്രമികള്‍ കൊന്നു തള്ളിയത് !!
രാജ്യത്തെ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്ന അകാസു എന്ന എലീറ്റ് പൊളിറ്റിക്കല്‍ ഗ്രൂപ്പാണ് ഈ കലാപത്തിനു ചുക്കാന്‍ പിടിച്ചത്.. പട്ടാളത്തില്‍ നിന്നും പോലീസില്‍ നിന്നും സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന മിലീഷ്യകളില്‍ നിന്നും നിരവധി പേർ കലാപത്തില്‍ പങ്കെടുത്തു !
ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ട് Hotel Rwanda എന്ന ശ്രദ്ധേയമായ ഒരു ഹോളിവുഡ് ചിത്രവും ഇറങ്ങിയിരുന്നു. റുവാണ്ടയിലെ വംശഹത്യതിലെക്ക് നയിച്ച സംഭവങ്ങള്‍ പഠിച്ചാല്‍ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യവുമായി ഞെട്ടിക്കുന്ന സാമ്യതയാണ് കാണാന്‍ കഴിയുക !! എ വെരി സ്ട്രൈക്കിംഗ് കോണ്ട്രാസ്റ്റ് !!
വളരെ കൊമ്പ്ളിക്കേറ്റഡ് ആയ ഈ വിഷയം വളരെ ചുരുക്കി ഒന്ന് വിവരിക്കാം.. ചരിത്രങ്ങള്‍ക്ക് ആവര്‍ത്തിക്കാനുള്ള ഒരു വെമ്പല്‍ എപ്പോഴും ഉള്ളത് കൊണ്ട് മുഴുവന്‍ ശ്രദ്ധിച്ച് വായിക്കുമല്ലോ..
പശ്ചാത്തലം..
-------------------
റുവാണ്ടയിലെ വംശഹത്യ നടക്കുന്നത് ഹുടു ഭൂരിപക്ഷം നയിക്കുന്ന സര്‍ക്കാരും ആര്‍പിഎഫും (Rwandan Patriotic Front ) തമ്മില്‍ കാലങ്ങളായി നടക്കുന്ന ആഭ്യന്തര സംഘര്‍ഷങ്ങളുടെ പാശ്ചാതലത്തിലാണ് .. ആര്‍പിഎഫില്‍ ഭൂരിപക്ഷവും മുന്പ് ടുട്സികള്‍ക്കെതിരെ ആഭ്യന്തര കലാപങ്ങളില്‍ ഉഗാണ്ടയില്‍ അഭയം പ്രാപിച്ച ടുട്സി കുടുംബങ്ങളില്‍ പെട്ടവരാണ്.
കലാപങ്ങള്‍ നിര്‍ത്താനും ടുട്സികളുമായി അധികാരം പങ്കിടാനും 1993 ല്‍ അന്നത്തെ ഹുടു വിഭാഗത്തില്‍ പെട്ട പ്രസിടന്റിനുമേല്‍ (Juvénal Habyarimana) ഉണ്ടായ അന്താരാഷ്‌ട്ര സമ്മര്‍ദ്ദത്തിനു ഫലമായി ഉണ്ടായ പുതിയ അധികാര നിര്‍വചനങ്ങളില്‍ നിരവധി ഹുടു തീവ്രവാദികളും അകാസു അംഗങ്ങളും അങ്ങേയറ്റം അതൃപ്തരായിരുന്നു..
ആര്‍പിഎഫ് കൂടെ അധികാരത്തില്‍ പങ്കാളി ആയതോട്‌ കൂടെ ഹുടു വിഭാഗകാര്‍ക്കിടയില്‍ "ഹുടു പവര്‍" എന്ന ആശയം കൂടുതല്‍ ശക്തി പ്രാപിക്കാന്‍ തുടങ്ങി. റുവാണ്ടയില്‍ എല്ലാ മേഖലകളിലും സമ്പൂര്‍ണ്ണ ഹുടു ആധിപത്യം ആയിരുന്നു ഹുടു പവര്‍ എന്ന ആശയം മുന്നോട്ട് വെക്കുന്നത്.. ടുട്സികളെ പൂര്‍ണ്ണമായും വേര്‍തിരിച്ച് മാറ്റി നിര്‍ത്തുകയും വേണം. ഏതെങ്കിലും ഒരു ഹുടു, ഒരു ടുട്സി സ്ത്രീയെ സുഹൃത്ത് ആക്കുകയോ, കല്യാണം കഴിക്കുകയോ, സെക്രട്ടറി ആയി ജോലി നല്‍കുകയോ ഒക്കെ ചെയ്‌താല്‍ അവരെ ഹുടു വഞ്ചകര്‍ ആയി കണക്കാക്കപ്പെടും.. !
അടിസ്ഥാനപരമായി മേല്‍ക്കോയ്‌മയും, വംശീയ ഉന്മൂലനം തന്നെ ലക്‌ഷ്യം.
ആര്‍പിഎഫ് എന്നാല്‍ ഒരു വൈദേശിക ശക്തിയാണെന്നും അവര്‍ ടുട്സി ആധിപത്യം കൊണ്ടുവന്ന് ഹുടു വിഭാഗക്കാരെ അടിമകള്‍ ആക്കാനുള്ള പദ്ധതി ആണെന്നും പ്രചരിപ്പിക്കുന്നതിലൂടെ മുന്പ് പലരും തഴഞ്ഞിരുന്ന ഹുടു പവര്‍ എന്നാ ആശയത്തിനു കൂടുതല്‍ സ്വീകാര്യത ലഭിക്കുകയും ചെയ്തു..
മുന്നൊരുക്കം..
-------------------
1990 കള്‍ മുതല്‍ തന്നെ ഹുടു ആധിപത്യമുള്ള പട്ടാളം തങ്ങളുടെ യുവാക്കള്‍ക്ക് ആര്‍പിഎഫ് ഭീഷണിയെ നേരിടാന്‍ വേണ്ടി
സിവില്‍ ഡിഫന്‍സ് എന്ന പേരില്‍ സായുധ പരിശീലനങ്ങള്‍ നല്‍കി വന്നിരുന്നു.. വടിവാളുകള്‍ ആയിരുന്നു അവര്‍ നല്‍കിയിരുന്നത്.. 1993 ല്‍ കാര്‍ഷിക ആവശ്യത്തിന് ആവശ്യമുള്ളതിനേക്കാള്‍ എത്രയോ ഇരട്ടി വടിവാളുകള്‍ ഇവര്‍ ഇറക്കുമതി ചെയ്തിരുന്നു.. കൂട്ടത്തില്‍ ബ്ലേഡുകളും ഈര്‍ച്ചവാളുകളും കത്രികകളും പോലെയുള്ള ആയുധങ്ങള്‍ ആയി ഉപയോഗിക്കാന്‍ പറ്റിയ വസ്തുക്കളും വ്യാകപമായി വിതരണം ചെയ്തിരുന്നു.. ഈ ആയുധങ്ങള്‍ ആയിരുന്നു പിന്നീട് 1994 ഇല്‍ വംശഹത്യക്ക് വ്യാപകമായി ഉപയോഗിച്ചത് !
ജുലൈ 1993 ല്‍, ഹുടു വിഭാഗത്തില്‍ പെട്ടവര്‍ മാത്രം പ്രവത്തിക്കുന്ന RTLM (Radio Télévision Libre des Mille Collines) എന്ന പുതിയ റേഡിയോ സര്‍വീസ് പ്രക്ഷേപണം തുടങ്ങി.. സര്‍ക്കാര്‍ നിയന്ത്രണമുള്ള Radio Rwanda യുടെ പിന്തുണയോടെ ആണ് അവര്‍ തുടങ്ങിയത്, അതുകൊണ്ട് അവരുടെ ഉപകരണങ്ങള്‍ ഉപയോഗിച്ച് തന്നെ തുടക്കത്തില്‍ പ്രക്ഷേപണം ചെയ്യാനും സാധിച്ചു.. സര്‍ക്കാര്‍ റേഡിയോയെ അപേക്ഷിച് ജനങ്ങള്‍ക്കിടയില്‍ RTLM വന്‍ സ്വീകാര്യതയാണ് നേടിയത്.. നിരന്തം പുതിയ പാട്ടുകളും തമാശകളും ഒക്കെ ഇറക്കി അവര്‍ പെട്ടന്ന് തന്നെ യുവാക്കള്‍ക്ക് പ്രീയപ്പെട്ടതായി. ഈ സ്വീകാര്യത ഉപയോഗപ്പെടുത്തി ഇവര്‍ പതുക്കെ ടുട്സികള്‍ക്കെതിരെയുള്ള പ്രചരണങ്ങള്‍ ശക്തമാക്കി.. അങ്ങനെ വംശഹത്യക്ക് വേണ്ടി ജനങ്ങളുടെ മനസ്സ് ഇവര്‍ പാകമാക്കി എടുത്തു. ജനങ്ങള്‍ക്കിടയില്‍ "ഐക്യം" ഉണ്ടാക്കുക എന്നതായിരുന്നു RTLM ഇന്റെ പ്രഖ്യാപിത ലക്‌ഷ്യം എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
ഒക്ടോബര്‍ 1993 ല്‍ അയല്‍ രാജ്യമായ ബുറുണ്ടിയില്‍ നാല് മാസം മുമ്പ് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഹുടു വിഭാഗത്തില്‍ പ്പെട്ട പ്രസിഡന്റ് (Melchior Ndadaye) ഒരു ടുട്സി തീവ്രവാദിയായ പട്ടാളക്കാരനാല്‍ കൊല്ലപ്പെട്ടത് വന്‍ പ്രത്യാഘാതങ്ങള്‍ ആണ് ഉണ്ടാക്കിയത്.. ടുട്സികള്‍ ശത്രുക്കള്‍ ആണെന്നും വിശ്വസിക്കാന്‍ കൊള്ളാത്തവര്‍ ആണെന്നുമുള്ള പ്രചരണത്തിന് ഈ സംഭവം കൂടുതല്‍ ബലം നല്‍കി.
ഇതോടെ പലരും കാര്യമാക്കാതെ ഇരുന്ന "final solution" എന്ന പേരില്‍ ഉരുത്തിരിഞ്ഞ സമ്പൂര്‍ണ്ണ വംശീയ ഉന്മൂലന സിദ്ധാന്തം ടോപ്‌ അജണ്ട ആയി രൂപാന്തരപ്പെട്ടു. അവര്‍ അത് സജീവമായി തന്നെ പ്ലാന്‍ ചെയ്ത് തുടങ്ങുകയും ചെയ്തു.. ബുറുണ്ടിയിലെ ഹുടു പ്രസിഡന്റിന്റെ കൊലപാതകവും, RTLM റേഡിയോയുടെ പ്രോപഗാന്റകളും, റുവാണ്ടന്‍ ജനതക്ക് അടിസ്ഥാനപരമായി അധികാരികളോടുള്ള വിധേയത്വവും എല്ലാം കൂടെ ഒത്തു വന്നപ്പോള്‍ കാര്യങ്ങള്‍ വളരെ എളുപ്പമായി.. മുന്പ് വടിവാളുകളും മറ്റും മാത്രം ആയുധങ്ങള്‍ ആയി ഉണ്ടായിരുന്ന ഹുടു സമാന്തരസൈനിക വിഭാഗത്തിനും (interahamwe) മറ്റു മിലീഷ്യകള്‍ക്കും അധികാരികള്‍ AK-47 അടക്കമുള്ള ആയുധങ്ങള്‍ നല്‍കി സന്നദ്ധമാക്കി.
എക്സിക്യൂഷന്‍ !
-------------------
April 6, 1994 ല്‍ അന്നത്തെ റുവാണ്ടയിലെയും ബുറുണ്ടിയിലെയും പ്രസിഡന്റുമാര്‍ ( Juvénal Habyarimanaand Cyprien Ntaryamira) അടങ്ങിയ വിമാനം റുവാണ്ടയിലെ കിഗാലിയില്‍ ഇറങ്ങവേ ആരോ വെടിവെച്ച് ഇട്ടതോടെയാണ് ടുട്സികള്‍ക്കെതിരെയുള്ള കലാപം പുറപ്പെട്ടത്.. കാരണം കൊല്ലപ്പെട്ട രണ്ടു രാജ്യങ്ങളിലെ പ്രസിഡന്റ്മാരും ഹുടു വിഭാഗത്തില്‍ പെട്ടവര്‍ ആയിരുന്നു !! പിന്നീടുള്ള അന്വേഷങ്ങളില്‍ പട്ടാളത്തില്‍ തന്നെയുള്ള ചില ഹുടു തീവ്രവാദികള്‍ ആയിരുന്നു ഇതിന്റെ പിന്നില്‍ എന്നാണു അറിഞ്ഞത് !! അതായത് വംശഹത്യക്ക് തിരി കൊളുത്താനായി ആയി അവര്‍ സ്വന്തം വിഭാഗത്തില്‍ പെട്ട പ്രസിഡന്റിനെ തന്നെ കുരുതി കൊടുക്കുകയായിരുന്നു !
കാലങ്ങളായി RTLM റേഡിയോയിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ടുട്സികള്‍ക്കെതിരെയുള്ള വികാരങ്ങള്‍ വളര്‍ത്തി വലുതാക്കി വച്ചിരുന്നത് കൊണ്ട് പെട്ടന്ന് തന്നെ അവസരം ഒത്തു വന്നപ്പോള്‍ സമാന വര്‍ഗീയ ചിന്തകള്‍ മനസ്സില്‍ ഓമനിക്കുന്ന ഭൂരിപക്ഷം വിഭാഗത്തില്‍ വരുന്ന നല്ലൊരു ശതമാനത്തേയും രംഗത്ത് ഇറക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞു !! മിതവാദികളായ ഹുടു വിഭാഗത്തില്‍ പെട്ടവരെ ആദ്യം തന്നെ കൊന്നു തള്ളി തുടങ്ങിയത് കൊണ്ട് എതിര്‍പ്പുകളും പരമാവധി കുറക്കാന്‍ സാധിച്ചിട്ടുണ്ടാകും !
പ്രസിഡന്റിന്റെ കൊലപാതകത്തിലൂടെ ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ടുട്സികളുടെ വംശീയ ഉന്മൂലനം തുടങ്ങിക്കഴിഞ്ഞു.. പ്രസിഡന്റിന്റെ കൊലക്ക് ഉത്തരവാദി ആര്‍പിഎഫ് ആണെന്നും.. നിങ്ങളുടെ പണി തുടങ്ങുവാനും.. കുട്ടികളടക്കം ഒരെണ്ണത്തിനെ പോലും വെറുതെ വിടരുത് എന്നും കമാന്റര്‍മാര്‍ അനൌണ്സ് ചെയ്തു തുടങ്ങി.. ജനങ്ങളും സമാന്തര സൈനികരും മിലീഷ്യകളും എല്ലാം രംഗത്തിറങ്ങി.. ടുട്സികളോട് സിമ്പതിയോ കാഴ്ചയില്‍ സാദൃശ്യമോ ഉള്ള ഹുടുകളും കൂട്ടത്തില്‍ കൊല്ലപ്പെട്ടു. പല പ്രവശ്യകളിലും അക്രമം നിന്നത് പ്രദേശത്തെ എല്ലാ ടുട്സികളും കൊല്ലപ്പെട്ടതിനു ശേഷം ആയിരുന്നു.
ഈ കൂട്ടക്കൊലയില്‍ RTLM റേഡിയോ വഹിച്ച പങ്ക് വളരെ വലുതാണ്‌.. നിരന്തരം ടുട്സികള്‍ക്ക് എതിരെയുള്ള ആഹ്വാനങ്ങളും കൊല നടത്താനുള്ള നിര്‍ദേശങ്ങളും എല്ലാം നിര്‍ത്താതെ തുടര്‍ന്ന് കൊണ്ടിരുന്നു.. എവിടെയൊക്കെ ആണ് ടുട്സികള്‍ അഭയം പ്രാപിച്ചിട്ടുള്ളത് എന്നാ വിവരങ്ങള്‍ വരെ അക്രമാരികള്‍ക്ക് റേഡിയോ വഴി വ്യാപകമായി എത്തിച്ചു കൊണ്ടിരുന്നു.. കൊക്രോചുകള്‍ (കൂറ) എന്നായിരുന്നു ടുറ്സികളെ RTLM വിശേഷിപ്പിച്ചത്.. making acts of violence against them seem less inhumane !
ആദ്യത്തെ ആറ് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ 8 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ ആണ് കൊല്ലപ്പെട്ടത്.. നാസി ജര്‍മനിയുടെ ഹോളോകോസ്റ്റിനേക്കാള്‍ അഞ്ച് ഇരട്ടി വേഗത്തില്‍ ആയിരുന്നു വംശീയ ഉന്മൂലനം !!
അന്താരാഷ്‌ട്ര ഇടപെടുകള്‍ കാര്യമായി ഉണ്ടായില്ല, ഉണ്ടായത് തന്നെ ഫലവത്തായുമില്ല.. അവസാനം ടുട്സി ആധിപത്യമുള്ള റിബല്‍ ഗ്രൂപ്പ് ആയ ആര്‍പിഎഫ് ഹുടു അധികാരികളെ കീഴ്പ്പെടുത്തി പ്രസിടന്റ്റ് പോള്‍ കഗാമെ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍ ആണ് അക്രമങ്ങള്‍ അവസാനിച്ചത്..
.
Ashkar Lessirey's photo.
പോസ്റ്റ് ചെയ്തത് Kiran ല്‍ 10:51 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Posts (Atom)

Search This Blog

Facebook Badge

Kiran Thomas

Create Your Badge

Words from the Top

Welcome to ALL those who have some interest in Political Affairs

Popular Posts

  • ഇന്ത്യന്‍ ഭരണഘടന
    ഇന്ത്യന്‍ ഭരണഘടന Sachin Ks; Charithraanveshikal ഭാഷയിലും ജാതിയിലും മതത്തിലും വര്‍ഗത്തിലും എന്തിനധികം, കഴിക്കുന്ന അന്നത്തില്‍ പോലും വ...
  • 1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്
    1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ  ആക്ട് Courtesy-- Jagadeep J L Unni-Arivinte Veedhikal ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്...
  • ചിപ്കോ പ്രസ്ഥാനം
    ചിപ്കോ പ്രസ്ഥാനം Praveen Padayambath  to   ചരിത്രാന്വേഷികൾ നാം ജീവിക്കാനാഗ്രഹിക്കുംബോൾ എന്തിനാണു ഒരു നദിയെ പർവ്വതത്തെ കൊന്നുകള...
  • ലിബിയന്‍ അധിനിവേശത്തിന് പുതിയ പാശ്ചാത്യതന്ത്രം
    മാധ്യമങ്ങള്‍ നിറംകലര്‍ത്തി നല്‍കിയ, പരിശോധിച്ച് സത്യാവസ്ഥ സ്ഥിരീകരിക്കാത്ത ഏതാനും റിപ്പോര്‍ട്ടുകള്‍ മുഖവിലക്കെടുത്ത് പാശ്ചാത്യശക്തികള്‍...
  • ---------പ്ലേറ്റോ--------
                       പ്ലേറ്റോ Courtesy- Mahi Sarang ‎ - Churulazhiyatha Rahasyangal     പ്രാചീന ഗ്രീസിലെ പേരുകേട്ട...
  • ഇ വി രാമ സ്വാമി നായ്ക്കര്‍ (പെരിയോർ)
    ഇ വി രാമ സ്വാമി നായ്ക്കര്‍ (പെരിയോർ)    കടപ്പാട്; പി.കെ സലിം സാമുഹിക പരിഷ്കർത്താവ്‌ സ്വാതന്ത്ര സമര സേനാനി യുക്തി വാദി.. മദ്രാസ്...
  • രാജൻ കൊലക്കേസ് 1976
      രാജൻ കൊലക്കേസ് 1976  Courtesy  ; Hisham Haneef അടിയന്തരാവസ്ഥക്കാലത്ത് നടന്ന ഒരു കൊലപാതകവും, അതിനെ തുടർന്നുണ്ടായ കോടതിവ്യവഹാ...
  • അരിസ്റ്റോട്ടിൽ
    അരിസ്റ്റോട്ടിൽ  Courtesy- Shanavas Oskar- Charithranveshikal- മഹാനായ ഒരു ഗുരു പരമ്പരയിലെ മൂന്നാമത്തെ കണ്ണിയാണ് അരിസ്റ്റോട്ടിൽ സോ...
  • സോവിയറ്റ്‌ യൂണിയന്റെ പതനം
    സോവിയറ്റ്‌ യൂണിയന്റെ പതനം Courtesy - Sinoy K Jose Charithraanveshikal പല കാലഘട്ടങ്ങളിലായി സോഷിലസത്തിന് വത്യസ്ഥ രാഷ്ട്രീയ വ്യഖ്യാനങ...
  • എന്താണ് കശ്മീർ പ്രശ്നം?
    എന്താണ് കശ്മീർ പ്രശ്നം? Courtesy ;  Arun Shinjō GN‎   ചരിത്രാന്വേഷികൾ   കശ്മീരിന് വേണ്ടി ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടക്കുന്ന തർ...

Pages

Subscribe To

Posts
Atom
Posts
All Comments
Atom
All Comments

Total Pageviews

Followers

Blog Archive

  • ►  2020 (6)
    • ►  August (6)
  • ►  2019 (25)
    • ►  August (2)
    • ►  July (1)
    • ►  June (15)
    • ►  March (1)
    • ►  February (1)
    • ►  January (5)
  • ►  2018 (55)
    • ►  December (16)
    • ►  November (20)
    • ►  October (12)
    • ►  September (1)
    • ►  June (2)
    • ►  May (2)
    • ►  March (2)
  • ►  2017 (28)
    • ►  December (2)
    • ►  November (4)
    • ►  October (14)
    • ►  September (6)
    • ►  January (2)
  • ►  2016 (19)
    • ►  December (1)
    • ►  August (1)
    • ►  July (3)
    • ►  June (1)
    • ►  April (1)
    • ►  February (6)
    • ►  January (6)
  • ▼  2015 (42)
    • ►  December (6)
    • ►  November (7)
    • ▼  October (8)
      • പഞ്ചായത്തീ രാജിന്റെ പിതാവ്
      • ഇറോം ശര്‍മ്മിള ചാനു
      • ഇ വി രാമ സ്വാമി നായ്ക്കര്‍ (പെരിയോർ)
      • വാട്ടർഗേറ്റ് വിവാദം
      • "The terminal man"
      • ആയത്തൊള്ള ഖൊമേനി- ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന്റെ ...
      • L-T-T-E-Liberation Tigers of Tamil Eelam ലിബറേഷന്‍...
      • റുവാണ്ടയിലെ വംശീയ ഉന്മൂലനം !
    • ►  September (10)
    • ►  August (2)
    • ►  July (2)
    • ►  June (1)
    • ►  May (3)
    • ►  January (3)
  • ►  2014 (12)
    • ►  July (3)
    • ►  January (9)
  • ►  2012 (53)
    • ►  June (6)
    • ►  May (3)
    • ►  April (1)
    • ►  March (8)
    • ►  February (11)
    • ►  January (24)
Watermark theme. Powered by Blogger.