കടപ്പാട് ; ചരിത്രാന്വേഷികള്‍ -ശരത് പ്രസാദ്
അമേരിക്ക - ഉത്തര കൊറീയ
യുഎന്നിന്റെ വിലക്ക് മറികടന്നു നിരന്തരം മിസൈൽ പരീക്ഷണം നടത്തുന്ന ഉത്തര കൊറിയ അമേരിക്കക്ക് മാത്രമല്ല മറ്റെല്ലാ ലോക രാജ്യങ്ങൾക്കും വെല്ലുവിളി തന്നെയാണ്.രാജ്യ സുരക്ഷയ്ക്കായി പല രാജ്യങ്ങളും ആണവായുധങ്ങൾ സൂക്ഷിക്കാറുണ്ട് എന്നത് ശരിയാണ് .എന്നാൽ കിം ജോംഗ് ഉന്നിനെ പോലെ ഒരു കിറുക്കൻ ഏകാധിപതി ഭരിക്കുന്ന രാജ്യത്തു ആണവായുധങ്ങൾ കുന്നു കൂടുന്നത് ഒട്ടും ആശ്വാസ്യകരമല്ല .ശീതയുദ്ധകാലത്തു പോലും കണ്ടിട്ടില്ലാത്ത പ്രകോപനങ്ങളാണ് ഉത്തര കൊറിയ നടത്തുന്നത് .ജപ്പാന് മുകളിലൂടെ 2 വട്ടം ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു യുഎൻ ഉപരോധങ്ങൾക്കു തങ്ങൾ പുല്ലു വിലയാണ് കല്പിച്ചിരിക്കുന്നതെന്നു കിം വ്യക്തമാക്കിയിട്ടുണ്ട് .
അമേരിക്കയുമായി നേരിട്ട് ഒരു ഏറ്റുമുട്ടൽ ഉണ്ടായാൽ ശവമടക്കിനു പോലും തങ്ങൾ ബാക്കിയുണ്ടാവില്ലെന്നു ഉത്തര കോറീയയ്ക്കും കിമ്മിനും വ്യക്തമായി അറിയാം .അതിനാൽ സഖ്യ രാജ്യങ്ങളായ ദക്ഷിണ കോറീയേയും ജപ്പാനെയും മുൻനിർത്തിയാണ് കിംമിന്റെ ഭീഷണി .ജപ്പാനും ദ:കൊറിയയും കിംമിന്റെ മിസൈൽ പരിധിക്കുള്ളിലാണുള്ളത്.അത് മാത്രമല്ല ദ:കൊറിയൻ തലസ്‌ഥാനമായ സോൾ കേന്ദ്രീകരിച്ചു ആണവപോർമുന ഘടിപ്പിച്ച മിസൈൽ തയ്യാറാക്കി നിർത്തിയിട്ടുണ്ടെന്നാണ് നാറ്റോ യുടെ കണ്ടെത്തൽ .അമേരിക്കയുടെ ഭാഗത്തു നിന്ന് ഒരു ആക്രമണമുണ്ടായാല് ഉ :കൊറീയ ആദ്യം ലക്ഷ്യമിടുന്നത് സോൾ ആയിരിക്കും.രാജ്യത്തിൻറെ ഏതാണ്ട് പകുതി ജനം തിങ്ങിപ്പാർത്തു കഴിയുന്ന സോൾ നിമിഷ നേരം കൊണ്ട് ചാമ്പലാക്കാൻ ഉ :കോറീയയ്ക്കു കഴിയും .മാത്രമല്ല ജപ്പാന് മുകളിലൂടെ അവസാനം വിക്ഷേപിച്ച ICBM ജപ്പാനും താണ്ടി 3700 കിലോമീറ്റർ സഞ്ചരിച്ചാണ് പസഫിക്കിൽ പതിച്ചത് .ഇതിലൂടെ ജപ്പാനും തങ്ങളുടെ മിസൈൽ പരിധിക്കുളിലാണെന്നു ഉ ;കൊറീയ വ്യക്തമാക്കിയിട്ടുണ്ട് .അമേരിക്കൻ മിസൈൽ പ്രതിരോധ സംവിദാനമായ THAAD മിസൈൽ ഡിഫൻസ് സിസ്റ്റം ജപ്പാനിലും ദ ;കൊറിയയിലും സ്ഥാപിച്ചിട്ടുണ്ട് .എന്നിരുന്നാലും ലക്ഷ്യ സ്ഥാനത്തോട് അടുക്കുമ്പോൾ മാക് 20 വേഗത വരെ കൈവരിക്കാൻ കഴിയുന്ന ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകൾ എത്ര കണ്ടു പ്രതിരോധിക്കാനാകുമെന്നു കണ്ടു തന്നെ അറിയണം.2 തവണ തങ്ങൾക്കു മുകളിലൂടെ പറന്ന മിസൈലുകൾ ജപ്പാൻ പ്രതിരോധിക്കാൻ ശ്രമിച്ചില്ല എന്നതും വസ്തുതയാണ്. തങ്ങളുടെ സഖ്യ രാജ്യങ്ങൾ ആക്രമിക്കപ്പെടുന്നത് അമേരിക്കൻ അന്തസ്സിനു തീരാകളങ്കം സമ്മാനിക്കും എന്നത് ട്രംപിന് നന്നായി അറിയാം .അത് കൊണ്ട് തന്നെയാണ് വാഗ്‌വാദത്തിനപ്പുറം ഒരു ആക്രമണത്തിന് അമേരിക്ക മടിക്കുന്നതും.
ലോകത്തിലെ തന്നെ ഒന്നാമത്തെ നാവിക ശക്തിയായ യുഎസ് തങ്ങളുടെ ആണവ മുങ്ങിക്കപ്പലുകലുകളും aircraft ക്യാരിയറുകളുമായി നേരിട്ട് ഒരു ആക്രമണത്തിന് മുതിരുകയാണെങ്കിൽ 20 മിനിറ്റു തന്നെ വേണ്ട ഉ: കൊറീയ ഭസ്മമാവാൻ.പക്ഷെ പിന്നീട് റഷ്യയുടെയും ചൈനയുടെയും നിലപാട് ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്കു കടക്കില്ലേ എന്ന് അമേരിക്കയും നാറ്റോയും ഭയപ്പെടുന്നു.പ്രത്യേകിച്ച് നിലവിൽ റഷ്യയുമായും ചൈനയുമായും യുഎസ് പല കാര്യങ്ങളിലും അസ്വാരസ്വങ്ങളിലാണ് എന്നത് തന്നെ .എന്തായാലും ഹൈഡ്രെജെൻ ബോംബ് ഉൾപ്പെടെ വിനാശകാരിയായ ആണവായുധങ്ങൾ ഉത്സവപ്പറമ്പിലെ കളിപ്പാട്ടം പോലെ കൈകാര്യം ചെയ്യുന്ന കിം ജോങ്ങിനെ പൂട്ടേണ്ടത് ലോകസമാധാനത്തിന് അത്യാവശ്യം തന്നെയാണ്.

No comments:
Post a Comment