അന്ന് ചൈനയുടെ പക്കല്‍ സ്വന്തം വിമാനം പോലുമില്ലായിരുന്നു.
കടപ്പാട്: പ്രകാശ് നായർ മേലില- അറിവിന്റെ വീഥികൾ
1954 ല്‍ ചൈനീസ് പ്രധാനമന്ത്രിക്ക് ഡല്‍ഹിയിലെ ത്താന്‍ വിമാനമയച്ചുകൊടുത്തത് ജവഹര്‍ലാല്‍ നെഹ്‌റുവാണ്.
ചൈനയുമായി സുദൃഡമായ ബന്ധമായിരുന്നു അന്ന് ഭാരതത്തിന്. രണ്ടാം ലോകമഹായുദ്ധവും സിവില്‍ വാറും മൂലം തകര്‍ന്നടിഞ്ഞ ചൈന 1949 ല്‍ സ്വാത ന്ത്ര്യം നേടിയതുമുതല്‍ മാവോ സേ തൂങ്ങിനോ പ്പം തോളോടുതോള്‍ ചേര്‍ന്ന് രാജ്യത്തെ പുതു പന്ഥാവി ലെത്തിക്കാ ന്‍ അക്ഷീണ പരിശ്രമം നടത്തിയ ചവ് എന്‍ലോയ് ( ZHOU ENLAI ) ഭാരതത്തിന്റെയും നെഹ്രുവിന്റെയും അടുത്ത മിത്രം കൂടിയായി രുന്നു...
1954 ല്‍ മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട നെഹ്രുവുമായുള്ള കൂടിക്കാഴ്ച യ്ക്ക് ചൈനീസ് പ്രധാനമന്ത്രിയായിരു ന്ന ZHOU ENLAI യ്ക്ക് വന്നെത്താന്‍ ചൈനയുടെ പക്ക ല്‍ അന്ന് വിമാനമില്ലായിരുന്നു എന്ന വിവരം ഇന്ന് പലര്‍ക്കുമറിയില്ല. വാടകയ്ക്ക് ഏര്‍പ്പാട് ചെയ്ത വിമാനം സമയത്ത് എത്തിയതുമില്ല. ഈ വിവരമറിഞ്ഞ നെഹ്‌റു ഉടന്‍തന്നെ ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ വിമാനം ചൈനയിലേക്കയ ക്കുകയായിരുന്നു...
ആ വിമാനത്തിലാണ് ZHOU ENLAI ഡല്‍ഹിയിലെത്തിയതും നെഹ്രു വുമൊത്ത് ഇരുരാജ്യങ്ങളും തമ്മില്‍ സൗഹാര്‍ദ്ദപൂര്‍ണ്ണമായി മുന്നോട്ടുപോകാന്‍ "പഞ്ചശീല ഉടമ്പടിക്ക് " രൂപം നല്‍കിയതും.
എന്നാല്‍ 1959 ല്‍ ഇന്ത്യ, ദലൈലാമ ക്ക് അഭയം നല്‍കിയതുമുതല്‍ നമ്മുടെ ചൈനയുമായുള്ള ബന്ധത്തില്‍ കാര്യമായ ഉലച്ചിലുണ്ടാ കുകയായിരുന്നു. ചൈനയ്ക്കു ഭാരതത്തെ വിശ്വാസമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തപ്പെട്ടു.
1960 ലും അതിര്‍ത്തിത്തര്‍ക്ക നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഇതേപോലെ മറ്റൊരു കരാറിനും ഇരു പ്രധാനമന്ത്രിമാരും ഡല്‍ഹി യില്‍ ഒത്തുകൂടിയെങ്കിലും അത് തീരുമാനമാകാതെ അലസിപ്പി രിഞ്ഞു. ZHOU ENLAI നെഹ്രുവുമായി തെറ്റി. അദ്ദേഹം ഭാരതത്തിന്‍റെ നിലപാടുകളില്‍ ക്ഷുഭിതനായി ഡല്‍ഹിയില്‍ പത്രസമ്മേളനം വിളിച്ചുകൂട്ടി പൊട്ടിത്തെറിച്ചു. കോപാകുലനായ അദ്ദേഹം തന്‍റെ മുഴുവന്‍ ടീമുമായി ചൈന പുതുതായി വാങ്ങിയ ഇല്യൂഷിയന്‍ എയര്‍ ക്രാഫ്റ്റില്‍ നാട്ടിലേക്ക് മടങ്ങി.
പിന്നീട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായും വഷളാകുകയും രണ്ടു വര്‍ഷത്തിനകം ചൈന നമ്മെ ആക്രമിച്ചതും ഇന്ന് ചരിത്രത്തിന്‍റെ ഭാഗമാണ്.
ഇപ്പോള്‍ അരനൂറ്റാണ്ടിലധികം പിന്നിട്ടുകഴിഞ്ഞപ്പോള്‍ ചൈന ലോക ത്തെ വന്‍ ശക്തികളില്‍ ഒന്നായി മാറിക്കഴിഞ്ഞു. ഭാരതം
ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഒരു വലിയ കമ്പോളം തന്നെയാണിന്ന്. അതവര്‍ക്ക് നന്നായി ബോധ്യവുമുണ്ട്. ഭാരതവുമായി ഒരു ഏറ്റുമുട്ടലിന് അവര്‍ ഒരിക്കലും തയ്യാറാകില്ല. അതവര്‍ക്കാണ് വലിയ നഷ്ടം വരുത്തിവയ്ക്കുക.
ഭാരത വുമായി വ്യാപാര വ്യവസായ ബന്ധവും, ചൈനയുടെ ബ്രുഹദ് സ്വപ്ന പദ്ധതിയായ One Belt One Road പദ്ധതിയില്‍ ഭാരതത്തിന്‍റെ പങ്കാളിത്തം ഉറപ്പിക്കലുമാണ് അവര്‍ ലക്ഷ്യമിടുന്നത്.
അതുവഴി ദക്ഷിണേഷ്യയിലെ രണ്ടു വന്‍ശക്തികളുടെ കൂട്ടായ്മയും.
No comments:
Post a Comment