ഇന്ത്യാ- ചൈനാ ബന്ധം ഒരെത്തിനോട്ടം
കടപ്പാട്: പ്രിൻസ് പവിത്രൻ,സുവിത് വിജയൻ- ചരിത്രാന്വേഷികൾ
ഇന്ത്യയുടെ അയൽരാജ്യമായ 'ചൈനയുടെ' ഒളിഞ്ഞും തെളിഞ്ഞുമുള്ള 'ഇന്ത്യാവിരുദ്ധ നയങ്ങളിലേക്കും പ്രവർത്തനങ്ങളിലേക്കും' ഒരു ചരിത്രാന്വേഷണം:-
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യാമഹാരാജ്യത്തിന്റെ നിലനിൽപ്പിന് ഏറ്റവുമധികം വെല്ലുവിളികൾ നേരിടുന്നത് 'പാക്കിസ്ഥാൻ,ചൈന' എന്നീ രണ്ട് അയൽരാജ്യങ്ങളിൽ നിന്നാണ്.ജനാധിപത്യത്തോട് എന്നും പുറംതിരിഞ്ഞ് നിന്നിട്ടുള്ള ഈ രണ്ട് രാജ്യങ്ങളും ഇന്ന് തെക്കേ ഏഷ്യൻരാജ്യങ്ങളിലാകെമാനം തീവ്രവാദ-വിധ്വംസകപ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുകയാണ്. 14 അയൽ രാജ്യങ്ങളുള്ള ചൈനക്ക് 10 അയൽരാജ്യങ്ങളുമായും അതിർത്തിതർക്കം നിലനിൽക്കുന്നു എന്നതാണ് ആദ്യമായി ശ്രദ്ധിക്കേണ്ടവിഷയം.ഇന്ത്യയുടെ സാമ്പത്തികമേഖലയിലുള്ള കുതിച്ചുചാട്ടമാണ് ഈ രണ്ടുരാജ്യങ്ങളേയും ഭീതിയിലാഴ്ത്തുന്ന മുഖ്യഘടകം. തെക്കേ ഏഷ്യയിൽ 'ചൈനക്കെതിരെ' ഇന്ത്യയെന്ന ശക്തി വളരാതിരിക്കാനായി പാക്കിസ്ഥാനും ചൈനയും തോളോട്തോൾ ചേർന്ന് പ്രവർത്തിക്കുന്നു. ഇതിനായി 'പാക്കിസ്ഥാൻ' കാശ്മീരിലെ സർവ്വതീവ്രവാദ/വിഘടനവാദികളെ പിന്തുണക്കുകയും ആയുധവും പാർപ്പിടവും നൽകി തീറ്റിപ്പോറ്റുകയും ചെയ്യുന്നു. ഇതിനുപുറമേ പാക്കിസ്ഥാൻ പഞ്ചാബിലെ 'ഖാലിസ്ഥാൻ' തീവ്രവാദികളടക്കമുള്ള സിഖ്തീവ്രവാദികളെ ആയുധവും പരിശീലനവും നൽകി ഇന്ത്യക്കെതിരെ പോരാടാൻ സജ്ജരാക്കുന്നു. ഇത് ഇന്ത്യയിലെ മാധ്യമങ്ങൾ ഏവരിലുമെത്തിക്കുന്നു.പക്ഷേ 'ചൈന' നടത്തുന്ന ഇന്ത്യാവിരുദ്ധ 'തീവ്രവാദ/വിദ്വംസകപ്രവർത്തനങ്ങൾ' ജനങ്ങളിലെത്തിച്ചേരുന്നില്ല എന്നതാണ് മറനീക്കി പുറത്തുവരേണ്ട സത്യം. ചൈന 'നോർത്ത്/ഈസ്റ്റിലെ തീവ്രവാദികളേയും' ഇന്ത്യയുടെ ആഭ്യന്തരസുരക്ഷക്ക് ഏറ്റവും വലിയ വെല്ലുവിളിയായ 'മാവോയിസ്റ്റുകളേയും' ആയുധവും പരിശീലനവും നൽകി ഇന്ത്യയിൽ പോരാടാനയക്കുന്നു. ഏകദേശം രണ്ടുലക്ഷം സൈബർയോദ്ധാക്കളെ സജ്ജമാക്കിയ 'ചൈന' തുടർച്ചയായ സൈബർ ആക്രമണങ്ങൾ നടത്തി ഇന്ന് ഇന്ത്യയുടെ സൈബർസുരക്ഷക്ക് ഏറ്റവും വലിയ വെല്ലുവിളിയായി തുടരുന്നു. ഇന്ത്യയുടെ രാജ്യാന്തര കാര്യങ്ങളിലിടപെട്ടും സൈനികപരമായും രാഷ്ട്രീയനയതന്ത്രമേഖലകളിലും ഇന്ത്യയെ "വളഞ്ഞിട്ട്" ആക്രമിക്കുകയുംചെയ്യുന്ന ചൈനയുടെ നിഴൽ യുദ്ധമാണ് ഇന്ത്യ നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളി.
ഇന്ത്യക്ക് തൊട്ടിൽപ്രായത്തിൽ നിന്നേ കിട്ടിയ ബന്ധശത്രുവാണ് പാക്കിസ്ഥാൻ. പക്ഷേ 1947 മുതൽ 1962 വരെ ഇന്ത്യയുടെ ആത്മാർത്ഥസുഹൃത്തായിരുന്നു 'ചൈന'. ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ ജവഹർലാൽ നെഹ്രു ഈ ബന്ധത്തെ വിശേഷിപ്പിച്ചത് 'ഇന്ത്യാ-ചൈന ഭായി ഭായി','ഹിന്ദി-ചൈനി ഭായി ഭായി' എന്നായിരുന്നു. ചൈനയുടെ തിബറ്റിലേക്കുള്ള അധിനിവേശസമയത്ത് ഇന്ത്യ കൈക്കൊണ്ട ജനാധിപത്യത്തിലൂന്നിയ നിലപാടുകളെ സംശയദൃഷ്ടിയിലൂടെക്കണ്ട ചൈന ഇന്ത്യക്കെതിരെയുള്ള വിധ്വംസകപ്രവർത്തനങ്ങൾ 'ഇന്റോ-തിബറ്റൻ' അതിർത്തിയിൽ തുടങ്ങിവെച്ചു. 'പഞ്ചശീലതത്വത്തിലൂന്നിയ' ഇന്ത്യാ-ചൈന ബന്ധം പിന്നീട് അതിർത്തിതർക്കത്തിൽ ആടിയുലഞ്ഞു. സമാധാനപരമായി ചർച്ചചെയ്തുവന്നിരുന്ന ഈ തർക്കം കാശ്മീരിലെ 'അക്സായ്ചിൻ മേഖലയിലേയും' ഇന്നത്തെ 'അരുണാചൽ പ്രദേശിലേയും' ഭൂമിക്കായി ചൈന തങ്ങളുടെ സായുധസേനയെ ഉപയോഗിക്കുമെന്ന ഘട്ടത്തിലെത്തിയപ്പോൾ ഇന്ത്യ പ്രതികരിച്ചു. സ്വാതന്ത്ര്യാനന്തരം പാക്കിസ്ഥാനിൽ നിന്നുണ്ടായ കടന്നാക്രമണവും ബ്രിട്ടീഷ് കൊളോണിയൽ ഭരണം നൽകിയ സാമ്പത്തിക അസ്ഥിരതയും നാനാ ജാതിമതവർണ്ണഭാഷാവിഭാഗങ്ങളെ ഒത്തൊരുമിപ്പിച്ചൊരുരാജ്യമാക്കാനുള്ള ശ്രമങ്ങളും കാരണം 'ഇന്ത്യ' പലതരം വെല്ലുവിളികൾ നേരിട്ടിരുന്ന സമയമായിരുന്നു അത്. ഇന്ത്യയുടെ 90% സേനാവിന്യാസവും പാക്കിസ്ഥാനെ പ്രതിരോധിക്കാനായി പടിഞ്ഞാറൻ അതിർത്തിയിലായിരുന്ന സമയമായിരുന്നു അത്. ചൈനയിൽ നിന്നും ഒരു ആക്രമണമുണ്ടാകില്ല എന്നുകരുതി നെഹ്രു ഇന്ത്യൻ ആർമിയെ 'ഫോർവേർഡ് പോളിസിയുടെ' ഭാഗമായി തർക്കപ്രദേശങ്ങളിൽ വിന്യസിച്ചു. തിബറ്റിലെ ചൈനീസ്കൈയ്യേറ്റത്തെ വിമർശിച്ച ഇന്ത്യൻ നടപടിക്ക് പ്രതികാരം വീട്ടാനിരുന്ന ചൈനക്ക് ഇതൊരു ആയുധമായി. ഇന്ത്യ 'ചൈനീസ് ടിബറ്റിലേക്ക്' അതിക്രമിച്ചുകടന്നൂ എന്ന ഒറ്റന്യായീകരണം പറഞ്ഞ് ചൈന ഇന്ത്യയെ ആക്രമിച്ചു. 'ക്യൂബൻ മിസൈൽ പ്രശ്നത്തിൽ' അമേരിക്കയും സോവിയറ്റ്യൂണിയനും തമ്മിൽ ഒരുതുറന്ന പോരാട്ടത്തിന്റെ വക്കിലെത്തിയ സമയമായിരുന്നു അത്.അതിനാൽ അന്തർദേശീയതലത്തിൽ ഈ ഏകപക്ഷീയമായ യുദ്ധത്തെ ആരും മുഖവിലക്കെടുത്തില്ല.
80,000-ത്തോളം ചൈനീസ് പട്ടാളം 12,000 -ത്തോളം ഇന്ത്യൻ സൈന്യത്തെ ഏകദേശം 3,300 കിലോമീറ്റർ അതിർത്തിയിലുടനീളം കടന്നാക്രമിച്ചു.1962 ഒക്റ്റോബർ 20 ന് ആരംഭിച്ച ഈ യുദ്ധം ഒരുമാസവും ഒരുദിവസവും കഴിഞ്ഞ് നവംബർ 21 ന് അവസ്സാനിച്ചു. ഇന്ത്യയുടെ ഒരുപട്ടാളക്കാരന് എട്ട് ചൈനീസ്പട്ടാളക്കാർ എന്ന കണക്കിൽ യുദ്ധം ചെയ്ത ഇന്ത്യൻസൈന്യത്തിന് പിടിച്ചുനിൽക്കാനാവാതെ വന്നു. ഈ ഘട്ടത്തിൽ ഇന്ത്യൻ ആർമിജവാന്മാരുടെ കൈവശം ആവശ്യത്തിന് വെടിയുണ്ടകൾ പോലുമില്ലായിരുന്നു എന്നും പിൽക്കാലത്ത് പഠനങ്ങൾ തെളിയിച്ചു.ഉയരങ്ങളിലെ ഡിഫൻസീവ് പൊസിഷനുകളിലിരുന്ന ചൈനീസ് പട്ടാളക്കാർക്ക് എണ്ണത്തോടോപ്പം ഭൂപ്രകൃതിയും അനുഗ്രഹമായി മാറി.ഇന്ത്യ യുദ്ധത്തിൽ പരാജയപ്പെട്ടു. 'ഇന്ത്യയെ പാഠം പഠിപ്പിക്കുക' എന്ന ലക്ഷ്യത്തോടെ 'ചൈനഭായി' അന്ന് തുടങ്ങിയ നിഴൽ യുദ്ധം ഇന്നും തുടരുന്നു.
1950 മുതൽ 1960 വരെയുള്ള കാലഘട്ടത്തിലാണ് 'ചൈന' ഇന്ത്യക്കെതിരെ തിരിഞ്ഞത്.തിബറ്റിലെ അധിനിവേശദേശത്തിലേക്ക് നൂറുകണക്കിന് ചാരന്മാരെ നിയോഗിച്ച ചൈന ഇന്തോതിബറ്റൻ അതിർത്തിയിലും രഹസ്യാന്വേഷണപ്രവർത്തനങ്ങൾ ആരംഭിച്ചു. 1962-നുശേഷം 'നോർത്ത് ഈസ്റ്റ്' സംസ്ഥാനങ്ങളിലാകെമാനം ഉയർന്നുവന്ന നല്ലൊരുശതമാനം തീവ്രവാദ സംഘടനകൾക്കും പിന്നിൽ ചൈനയുടെ കറുത്തകരങ്ങളായിരുന്നു.
1970-കളുടെ തുടക്കത്തോടെ രക്തരൂക്ഷിതമായ ആക്രമണങ്ങൾ ഈ 'ചൈനനിയന്ത്രിത തീവ്രവാദസേനകൾ' നടത്തി. ബോംബ്സ്ഫോടനങ്ങളും കൂട്ടക്കൊലകളും പതിവായി. തുടർന്നു നടത്തിയ രഹസ്യാന്വേഷണ വിവരശേഖരണത്തിൽ നിന്നാണ് ഇന്ത്യക്ക് ഈ തീവ്രവാദികളുടെ തലതൊട്ടപ്പൻ 'ചൈനയാണെന്ന' ഞെട്ടിക്കുന്നവിവരം മനസ്സിലായത്. അന്ന് കിഴക്കൻ പാക്കിസ്ഥാനായിരുന്ന ബംഗ്ലാദേശും ചൈനയിലെ 'യുന്നാൻ പ്രവിശ്യയും' ഇന്ത്യാവിരുദ്ധതീവ്രവാദികളുടെ താവളവും പരിശീലനകേന്ദ്രവുമായി മാറി. നോർത്ത് ഈസ്റ്റിലെ 'ഉൾഫ' അടക്കമുള്ള തീവ്രവാദികൾ ഇന്ത്യയിൽ ആക്രമണം നടത്തി 'മ്യാൻമാർ' വഴി ചൈനയിലെ 'യുന്നാനിൽ' അഭയം പ്രാപിച്ചു. ഇന്ത്യയിലെ ഈ കൂട്ടക്കൊലകൾ ഏകോപിപ്പിച്ച് നടപ്പാക്കിയത് ചൈനയുടെ രഹസ്യാന്വേഷണസംഘടനയായ 'എം.എസ്സ്.എസ്സ്' (മിനിസ്ട്രി ഓഫ് സ്റ്റേറ്റ്സ്) ആയിരുന്നു. ചൈനക്ക് അന്ന് സർവ്വപിന്തുണയും കൊടുത്തതാവട്ടെ അമേരിക്കയുടെ രഹസ്യാന്വേഷണസംഘടനയായ സി.ഐ.എയും(സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി). സി.ഐ.എ പാക്കിസ്ഥാനോട് ചേർന്ന് ഖാലിസ്ഥാൻ തീവ്രവാദികളേയും പിന്തുണച്ചിരുന്നു. ചൈനക്ക് ഇന്ത്യയുടെ വളർച്ചയായിരുന്നു ഈ നിഴൽയുദ്ധത്തിന് പ്രചോദനം നൽകിയത് എങ്കിൽ അമേരിക്കക്ക് ഇന്തിരാഗാന്ധിയുടെ കീഴിലുള്ള ഇന്ത്യയോടുള്ള വെറുപ്പും സോവിയറ്റ്യൂണിയനോടുള്ള അടുപ്പവുമായിരുന്നു പ്രശ്നം. അന്ന് ചൈന-അമേരിക്ക-പാക്കിസ്ഥാൻ ത്രയങ്ങൾ തുടങ്ങിവെച്ച തീവ്രവിദ/വിധ്വംസക സേനകൾ ഇന്ത്യയുടെ വളർച്ചയെ പിന്നോട്ടടിച്ചു. ഭീമമായ തുക പ്രതിരോധാവശ്യങ്ങൾക്ക് നീക്കിവെക്കേണ്ടതായിവന്നു. ചൈന യുന്നാൻ പ്രവിശ്യയിൽ നാഗാതീവ്രവാദികൾക്കായി പരിശീലനകേന്ദ്രങ്ങൾ ആരംഭിച്ചു. തുടർന്ന് ഉൾഫ,എൻ.എസ്സ്.സി.എൻ എന്നീ തീവ്രവാദഗ്രൂപ്പോകളും ചൈനയുടെ പണത്തിൽ ക്രൂരതകൾ തുടർന്നു.
ചൈന 1960-കളിൽ നാഗാ-മിസ്സോം തീവ്രവാദികളെ ശക്തമായ ആക്രമണങ്ങൾ നടത്താൻ കെൽപ്പുള്ളവരായി. മ്യാൻമാറിലെ നിബിഡവനങ്ങളിൽ ചൈനയും പാക്കിസ്ഥാനും ഇവർക്ക് സർവ്വപിന്തുണയും പരിശീലനവും നൽകി.ഇന്ത്യയുടെ ആഭ്യന്തരസുരക്ഷക്ക് വെല്ലുവിളിയായി ഇവരെ വളർത്തി പരിശീലിപ്പിക്കുക എന്നതായിരുന്നു ചൈനയുടെ രഹസ്യാന്വേഷണസംഘടനയായ എം.എസ്സ്.എസ്സിന്റെ ഇന്റ്യയിലെ ജോലി. 2009-ൽ 16 പ്ലാറ്റൂൺ തീവ്രവാദികൾക്ക് ചൈനയിലെത്തന്നെ യുന്നാനിൽ ഇവർ പരിശീലനം നൽകി. നേപ്പാളിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റ് സർക്കാരും ക്രമേണ ചൈനയുടെ നയങ്ങൾ സ്വീകരിച്ചു ഇന്ത്യയെ തള്ളിപ്പറഞ്ഞു. നേപ്പാൾ അതിർത്തിയിൽ നൂറുകണക്കിന് ഇന്ത്യാവിരുദ്ധകേന്ദ്രങ്ങൾ ചൈന ആരംഭിച്ചു. പാക്കിസ്ഥാനിൽ അച്ചടിച്ച കള്ളനോട്ടുകൾ ഇന്ത്യയിലേക്ക് കടത്തുന്നത് ഈ നേപ്പാൾ മേഖലകളൈലൂടെയായിരുന്നു. കാശ്മീരിലേക്ക് അടക്കമുള്ള തീവ്രവാദികളെ ഇന്ത്യയിലേക്ക് കടത്തിവിടാൻ ചൈന-പാക്ക് അവിശുദ്ധക്കൂട്ടുകെട്ട് നേപ്പാൾ അതിർത്തികളുപയോഗിച്ചു. ചൈനീസ് നിർമ്മിതമായ തോക്കുകളും ഗ്രനേഡുകളും ഈ പൊള്ളയായ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് ചൈന കയറ്റുമതി ചെയ്തു. ഇന്ത്യയിലെ മാവോയിസ്റ്റുകൾക്കും നോർത്ത് ഈസ്റ്റ് തീവ്രവാദികൾക്കും ഈ ആയുധങ്ങൾ യഥേഷ്ടം വിതരണം ചെയ്യപ്പെട്ടു.
2017-ൽ ഇന്റോ ബംഗ്ലാദേശ് അതിർത്തിയിൽ ബംഗ്ലാദേശിപ്പട്ടാളം നടത്തിയ തിരച്ചിലിൽ ഇന്ത്യയുടെ ആഭ്യന്തരസുരക്ഷയെ ഇല്ലാതാക്കാനുള്ള ചൈനീസ് നിർമ്മിതമായ 200-ലധികം വിമാനവേധമിസൈലുകളും ആർ.ഡി.എക്സും ജലാറ്റിൻസ്റ്റിക്കുകളും മെഷീൻഗണ്ണുകളും ആയിരക്കണക്കിന് വയർലെസ്സ് ഫോണുകളും കണ്ടെത്തി. ഇവ തീവ്രവാദസംഘടനയായ ഉൾഫയുടെ കൈകളിലെത്തേണ്ടവയായിരുന്നു. ഈ അന്വേഷണം ചെന്നെത്തിയത് ചൈനീസ് എം.എസ്സ്.എസ്സിലാണ്. പിടികൂടപ്പെട്ട ആയുധവ്യാപാരികളുടെ മൊഴിയിലൂടെ വെളിവായത് 150-വിമാനവേധമിസൈലുക
ഉൾഫയുടെ കൈവശമുണ്ടെന്നും 200- വിമാനവേധമിസൈലുകൾ മാവോയിസ്റ്റോകളുടെ കൈവശവുമുണ്ടെന്നാണ്. എന്തിന് ഒരു പ്രാദേശികതീവ്രവാദ സേനക്ക് വിമാനവേധമിസൈലുകൾ എന്ന ചോദ്യമാണ് പ്രധാനമായും ഉയർന്നത്. അരുണാചൽ അടക്കമുള്ള ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളിൽ തീവ്രവാദത്തിലൂടെ അസന്തുലിതമാക്കുകയും അതിലൂടെ വിഘടനവാദം വളർത്തുക എന്ന തന്ത്രവുമാണ് ചൈന പ്രയോഗിക്കുന്നത്. ഏറ്റവുമൊടുവിൽ ഇന്ത്യൻ ആർമിയുമായി തർക്കമുണ്ടായത് 'ഡോക്ലാം' എന്ന ഭൂട്ടാൻ പ്രദേശത്തായിരുന്നു. സ്വന്തമായി നാമമാത്രമായ സൈനികരുള്ള ഭൂട്ടാൻ സുരക്ഷക്കായി എന്നും ഇന്ത്യയെ ആശ്രയിക്കുന്നരാജ്യമാണ്. വെസ്റ്റ് ബംഗാളിൽ നിന്ന് കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള 'ചിക്കൻ നെക്ക്' പോലത്തെ ചെറിയ ഇടനാഴിയോട് ചേർന്ന ഭൂട്ടാൻ പ്രദേശമാണ് 'ഡോക്ലാം'.പക്ഷേ ചൈന ഈ സ്ഥലംകൈയ്യേറി റോഡ് പണിയാൻ ശ്രമിക്കുകയും അത് ഇന്ത്യൻ പട്ടാളം ഭൂട്ടാനുമേയി സൈനിക ഉടമ്പടിയുടെ ബലത്തിൽ തടയുകയും ചെയ്തു. 'ഡോക്ലാം' ഇന്ത്യക്ക് അത്രക്ക് പ്രധാനപ്പെട്ടതാണ്. കാരണം 'ഡോക്ലാം'ലൂടെ റോഡ് വന്നാൽ അത് ചൈനക്ക് ഇന്ത്യയുടെ 'ചിക്കൻ നെക്ക്' ആക്രമിക്കാനും കിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് സഹായങ്ങളെത്താതെ ഒറ്റപ്പെടുത്താനുമാകും.അതിനാൽ ഇന്ത്യ ശക്തമായി നിലകൊള്ളുകയും 'ഡോക്ലാമിൽ' നിന്ന് റോഡ്നിർമ്മാണം നിർത്തി ചൈന പിന്മാറുകയും ചെയ്തു.
1966-മുതൽ ചൈനയീസ് കമ്മ്യൂണിസ്റ്റ് നേതാവായ മാവോയുടെ നിർദ്ദേശപ്രകാരം 'മാവോസ് മെൻ' എന്നപേരിൽ 150-ഓളം ഗറില്ലകളെ ചൈന യുവാനിൽ പരിശീലിപ്പിച്ചു. ഇന്ത്യയിൽ സായുധവിപ്ലവത്തിലൂടെ അധികാരം പിടിക്കുകയായിരുന്നു ഈ സേനയുടെ ലക്ഷ്യം. അന്നത്തെ അതേ തീവ്രവാദികളാണ് 1966-ൽ വെസ്റ്റ് ബംഗാളിൽ 'മാവോയിസം' എന്ന ആശയവുമായി 'ഇന്ത്യക്ക്' എതിരെ സായുധപോരാട്ടം ആരംഭിച്ചത്. 2017-വരെയുള്ള കണക്ക് പ്രകാരം 13,000-ത്തിൽ പരം ഇന്ത്യൻ പൗരന്മാരെ മാവോയിസ്റ്റുകൾ കൊന്നുതള്ളി. ഒരിക്കൽ കേരളത്തിലേക്കാളും വലിയ 'ദണ്ഡകാരണ്യ' മേഖലയിൽ അവർ എതിരാളികളില്ലാതെ വാണിരുന്നു.പക്ഷേ കഴിഞ്ഞ ഒരുപതിറ്റാണ്ടായി ഇവരുടെ ശക്തികുറഞ്ഞ് ഇല്ലാതാകേണ്ടതായിരുന്നു,പക്ഷേ 2016-ൽ ചൈനീസ് രഹസ്യാന്വേഷണ സേനയുടെ നേതൃത്വത്തിൽ ഇന്ത്യയെ ഛിന്നഭിന്നമാക്കാനായി ഈ വിധ്വംസക/തീവ്രവാദസേനകളെയെല്ലാം ഒരുമിപ്പിച്ച് 'പീപ്പിൾസ് വാർ ഗ്രൂപ്പ്' എന്ന ഒറ്റ മാവോയിസ്റ്റ് സേനയുണ്ടാക്കി. പക്ഷേ ഇന്ത്യൻ കരസരനയുടെ ശക്തമായ ഇടപെടലും സ്പെഷ്യൽ സേനയായ കോബ്രയുടെ ആക്രമണോത്സുകതയും മാവോയിസ്റ്റുകളുടെ നട്ടെല്ലൊടിച്ചു. അങ്ങിനെയാണ് ആന്ധ്രയിലേയും ജാർഖണ്ടിലേയും വനമേഖലയുപേക്ഷിച്ച് മാവോയിസ്റ്റോകൾ കേരളം,തമിഴ്നാട് മേഖലകളിലേക്ക് പ്രവർത്തനം മാറ്റിത്തുടങ്ങിയത്. രാജ്യത്തിന്റെ രാഷ്ട്രീയപരാജയങ്ങൾ മറയാക്കി ഇന്ത്യാക്കാരെത്തന്നെ രാജ്യത്തിമെതിരെ പോരാടിപ്പിച്ച മാവോയിസ്റ്റുകൾ പക്ഷേ ചൈനയുടെ പാവകളായി ഇന്ത്യയുടെ വികസനപ്രവർത്തനങ്ങൾക്ക് തടസ്സമായി നിന്നു. റോഡുകളും വിദ്യാലയങ്ങളും വാർത്താവിനിമയകേന്ദ്രങ്ങളും തകർത്ത മാവോയിസ്റ്റുകൾ ഇന്ത്യ ഒരിക്കലും വികസിക്കരുതെന്ന ചൈനീസ് അജണ്ട അറിഞ്ഞോ അറിയാതെയോ പ്രാബല്യത്തിൽ വരുത്തി.
പക്ഷേ ഇന്ത്യൻ ആർമിയുടേയും ഇന്ത്യയുടെ രഹസ്യാന്വേഷണസംഘടനയായ റോയുടേയും (RAW,റിസർച്ച് & അനാലിസിസ് വിങ്ങ്) അവസരോചിതമായ ഇടപെടൽമൂലം 90% തീവ്രവാദപ്രദേശങ്ങളും സമാധാനത്തിലേക്ക് തിരിച്ചുവന്നു.
'ഓപ്പറേഷൻ ബ്ലൂസ്റ്റാറിലൂടെ' സിഖ് തീവ്രവാദവും 'ഓപ്പറേഷൻ പവൻ' അടക്കമുള്ള നീക്കങ്ങളിലൂടെ തമിഴ്തീവ്രവാദവും ഒരുപരിധിവരെ നോർത്ത് ഈസ്റ്റ് തീവ്രവാദവും ഇന്ത്യൻ പ്രതിരോധസേനയുടെ കഴിവിലും രാഷ്ട്രീയ ഇഛാശക്തിയിലും ഇന്ത്യ പരാജയപ്പെടുത്തി. പക്ഷേ ഇന്നും ജമ്മുകാശ്മീരിലെ വളരെ ചെറിയൊരു മേഖലയിൽമാത്രം കീറാമുട്ടിയായി തീവ്രവാദം അവശ്ശേഷിക്കുന്നു.ചൈനപോലെ ശക്തമായ സാമ്പത്തികപിന്തുണയില്ലാതെ ഒരു തീവ്രവാദസേനക്കും ഇന്ത്യയുടെ പോലെയൊരു രാജ്യത്തോട് പിടിച്ചുനിൽക്കാൻ ആവില്ല. കാശ്മീർ തീവ്രവാദികളുടെകാര്യത്തിലും ചൈനയുടെ കറുത്തകൈകൾ പാക്കിസ്ഥാനോട് ചേർന്ന് പ്രവർത്തിക്കുന്നു. പാക്ക് അധീനകാശ്മീരിൽ 'ചൈന-പാക്കിസ്ഥാൻ എക്കണോമിക് കൊറിഡോർ' എന്ന പേരിൽ അതിർത്തി പ്രദേശങ്ങളിലെ റോഡുകളും മറ്റ് വികസനപ്രവർത്തനങ്ങളും നടത്തുന്നത് ചൈനയുടെ 'പീപ്പിൾസ് ലിബറേഷൻ ആർമിയാണ്'(പി.എൽ.എ). പാക്ക് അധീനകാശ്മീരിലെ കൊടുംതീവ്രവാദികൾക്ക് ആവശ്യമായ ട്രെയ്നിംഗ് പാക്ക് 'ഐ.എസ്സ്.ഐയ്യും ചൈനീസ് എം.എസ്സ്.എസ്സും' ചേർന്ന് നൽകിവരുന്നു. ഇന്ത്യയിൽ ഏറ്റവുമധികം ബോംബാക്രമണങ്ങളും തീവ്രവാദ ആക്രമണങ്ങൾനടത്തി പോലീസ്/പട്ടാള/ജന ജീവിതം ദുഷ്ക്കരമാക്കിയ ജയ്ഷെ മുഹമ്മദ് തലവനായ 'മഹ്സൂദ് അസറിനേയും' ലഷ്ക്കർ ഇ തോയ്ബ തലവനായ 'ഹാഫീസ് സയ്യദിനേയും' പാലൂട്ടിവളർത്തുന്നത് ചൈനയാണ്.
2006 മുതൽ ഇന്ത്യ ഈ രണ്ട് കൊടുംതീവ്രവാദികളേയും ആഗോളതീവ്രവാദികളേയി പ്രഖ്യേപിക്കുവാൻ യുയൈറ്റഡ് നേഷൻസിൽ സമ്മർദ്ദംചെലുത്തുന്നു. 2008 നവംബർ 26 ന് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ആക്രമിച്ച ലഷ്ക്കർ തീവ്രവാദികൾ 166 ഇന്ത്യാക്കാരുടേയും വിനോദസഞ്ചാരികളുടേയും ജീവനെടുക്കുകയും 600-ലേറെപ്പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.ഈ ആക്രമണം ആസൂത്രണം ചെയ്ത 'ഹാഫീസ് സൈയ്യദിനെ' ആഗോളതീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള ഇന്ത്യൻ നീക്കം പലതവണ പാക്കിസ്ഥാനുവേണ്ടി യുണൈറ്റഡ് നേഷൻസിൽ തടഞ്ഞത് ചൈനയാണ്. ഇതുകൂടാതെ ഇന്ത്യയുടെ ഊർജ്ജാവശ്യങ്ങൾക്ക് ശക്തിപകരാനായി ഡോ.മൻമോഹൻ സിങ്ങ് ഗവൺമെന്റ് അമേരിക്കയുമായി ചേർന്ന് 'ഇന്ത്യാ-അമേരിക്ക' ആണവക്കരാർ പ്രാബല്ല്യത്തിൽ വരുത്തുന്നതിനെ ശക്തിയുക്തം എതിർത്തതും 'ചൈനയാണ്'. ഈ കരാർ പ്രാബല്യത്തിൽ വരുകയും ഇന്ത്യക്കായി സമാധാനപരമായ ഊർജ്ജാവശ്യങ്ങൾക്ക് ന്യൂക്ലിയർ ഫ്യുവൽ കിട്ടിയപ്പോഴും ചൈനയാണ് കൂടുതൽ അസഹിഷ്ണുത പുറത്ത് കാട്ടിയത്. ഇന്ത്യ ഈ ന്യൂക്ലിയർ ഫ്യുവൽ ലോകരാജ്യങ്ങളിൽ നിന്ന് ഇറക്കുമതിചെയ്യുന്നതിനായി ന്യൂക്ലിയർ സപ്ലൈയേഴ്സ് ഗ്രൂപ്പിൽ അംഗമാകാൻ ശ്രമിച്ചപ്പോഴും എതിർപ്പുമായി ആദ്യംരംഗത്ത് വന്നത് ചൈനയാണ്. പിന്നീട് 'റഷ്യ,അമേരിക്ക' പിന്തുണയോടെ ഇന്ത്യ ന്യൂക്ലിയർ സപ്ലൈയേഴ്സ് ഗ്രൂപ്പിൽ അംഗമാവുകയും ചെയ്തു.
സൈബർ സുരക്ഷയാണ് ചൈനയിൽനിന്നും ഇന്ത്യ നേരിടുന്ന മറ്റൊരുവെല്ലുവിളി. ലോകത്തിലേറ്റവും വലിയ 'സൈബർ സേനയുള്ള' രാജ്യമാണ് ചൈന. ചൈനയുടെ രണ്ട് ലക്ഷത്തിലധികം വരുന്ന ഈ സൈനികരുടെ ആക്രണം ഇന്ത്യ സദാനേരിട്ടു കൊണ്ടിരിക്കുകയാണ്. 2011-ൽ ട്രോജൻ ഹോഴ്സ് വൈറസുകളെ ഏം.എസ്സ് വേഡിലൂടെ ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാമുകൾ സൂക്ഷിച്ചിരിക്കുന്ന 'കമാന്റ് & സർവ്വീസ്' സെന്ററിലേക്ക് കടത്തിവിട്ട ചൈനീസ് സൈബർസേനയെ കയ്യോടെ പിടികൂടി. ഇതിന് മുമ്പ് 2009-ൽ അമേരിക്കൻ ടൊറൊണ്ടോ യൂണിവേഴ്സിറ്റിയുടെ 'വാർഫെയർ മോണിട്ടർ സിറ്റീസൻ' എന്ന ഗവേഷണവിഭാഗം പുറത്തുവിട്ട രേഖകളിൽ ചൈനീസ് സൈബർസേനയുടെ ഇന്ത്യൻ ആക്രമണങ്ങൾ അക്കമിട്ട് പറഞ്ഞിരുന്നു. ഇന്ത്യയുടെ അതീവരഹസ്യരേഖകളുള്ള 'നാഷണൽ ഇൻഫർമേഷൻ സെന്റർ,വിധേശകാര്യമന്ത്രാലയം,ഇന്ത്യയിലെ ഏഴ് ഏംബസ്സികൾ,ഭാഭ അറ്റോമിക്ക് റിസർച്ച് സെന്റർ' എന്നിവയുടെ കമ്പ്യൂട്ടറുകളിലും ചൈനീസ് ആക്രമണമുണ്ടായി. 'ഇന്ത്യൻ കര/നാവിക/വ്യോമസേനാതാവളങ്ങളുടെ ഇൻഫർമേഷൻ സെന്ററുകൾ' ഇന്ന് ചൈനീസ് ഹാക്കിംഗ് ഭീഷണി നേരിടുന്നു. സൈബർരംഗത്തെ ഈ ആക്രമണങ്ങളിലൂടെയല്ലാതെ 'ചാരസുന്ദരിമാരുടെ ഹണിട്രാപ്പിലൂടെയും' ഇന്ത്യയുടെ പ്രതിരോധ/നയതന്ത്ര രഹസ്യങ്ങൾ ചൈനചോർത്തുന്നുണ്ട്. 2015-ൽ മലയാളിയായ ഒരു ആർമി ഓഫീസർ ഇത്തരം ചാരസുന്ദരിയുടെ വലയിൽ വീഴുകയും വായൂസേനയുടെ രഹസ്യങ്ങൾ പാക്ക്/ചൈനീസ് സേനക്ക് കൈമാറുകയും ചെയ്തു.
ഇന്ത്യയുടെ മൂന്നുഭാഗവും സമുദ്രത്താൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ തീരസുരക്ഷക്ക് വെല്ലുവിളികളേറെയാണ്. ചൈന 'സ്ട്രിംഗ് ഓഫ് പേൾസ്' എന്ന തുറമുഖങ്ങളുടെ നെറ്റുവർക്ക് ഉണ്ടാക്കിയും നാവികമേഖലയിൽ ഇന്ത്യക്ക് വെല്ലുവിളികളുയർത്തുന്നു. ബംഗ്ലാദേശിലും ശ്രീലങ്കയിലും പാക്കിസ്ഥാനിലുമടക്കം തുറമുഖങ്ങൾ നിർമ്മിച്ച ചൈന അവരുടെ അത്യാധുനിക പടക്കപ്പലുകളും മുങ്ങിക്കപ്പലുകളും ഇന്ത്യക്ക് ചുറ്റും വിന്യസിക്കുകയും ചെയ്തു. അവസ്സാനമായി പാക്കിസ്ഥാനിലെ 'ഗ്വാദർ' തുറമുഖം വികസിപ്പിച്ച 'ചൈന' അത്യാധുനിക പടക്കപ്പലുകളും മുങ്ങിക്കപ്പലുകളും ഈ മേഖലയിൽ വിന്യസിച്ചു. ലോകത്തെ എണ്ണക്കയറ്റുമതിയുടെ നല്ലൊരു ശതമാനവും ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 75%-ൽക്കൂടുതലും നടക്കുന്നത് ഈ സമുദ്ര ഇടനാഴിയിലൂടെയാണ്. നാളെ ഇന്ത്യയും പാക്കിസ്ഥാനുമായോ ഇന്ത്യയും ചൈനയുമായോ യുദ്ധമുണ്ടായാൽ ചൈനക്ക് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി തടയാനാവും. ഇതുകൂടാതെ 2011-ൽ ചൈനയുടെ റിസർച്ച് കപ്പലുകളെ പലതവണ സംശയാസ്പദമായി 'ആന്തമാൻ നിക്കോബാർ' തീരത്ത് നിന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ നാവികസേനയുടെ വിന്യാസങ്ങളും രഹസ്യറഡാർകേന്ദ്രങ്ങളും ചൈന രഹസ്യമായി വീക്ഷിച്ചുകൊണ്ടേയിരിക്കുന്നു. യുക്തിയുണ്ടെങ്കിൽ ഈ മേഖലയിലും ഇന്ത്യയെ "വളഞ്ഞിട്ട്" ആക്രമിക്കുന്നത് ആരാണെന്ന് വ്യക്തമാകും. ഈ ചൈനീസ് അതിക്രമങ്ങൾക്ക് എതിരായാണ് 'ഇന്ത്യയും ജപ്പാനും അമേരിക്കയും' 1992-ൽ തുടങ്ങുകയും 2002 മുതൽ എല്ലാവർഷവും തുടരുകയും ചെയ്ത 'മലബാർ' എക്സർസൈസ് എന്ന നാവികപരിശീലനം നടത്തുന്നത്. സിംഗപ്പൂർ,ഓസ്ട്രേലിയ എന്നീരാജ്യങ്ങളും ഈ നാവികപരിശീലനത്തിൽ അംഗങ്ങളാണ്.
'സൗത്ത് ചൈനക്കടലിലെ' ധാതു/എണ്ണ മേഖലകൾ തങ്ങളുടേതാണെന്ന വാദമാണ് ചൈനക്കെതിരെയുള്ള കിഴക്കൻ ഏഷ്യയിലെ പ്രതിരോധക്കൂട്ടായ്മകൾക്ക് കാരണം.മലേഷ്യ,ഇന്തോനേഷ്യ,ഫിലിപ്പൈൻസ്,ജപ്പാൻ എന്നുതുടങ്ങുന്ന ഉത്തരകൊറിയ ഒഴികെയുള്ള സർവ്വരാജ്യങ്ങളോടും കൊമ്പ്കോർക്കുന്ന ചൈന ലോകരാജ്യങ്ങളുടെ മുന്നിൽ ഒരുവെല്ലുവിളിയായി ഉയർന്നുകഴിഞ്ഞു. 'വിയറ്റ്നാമിന്റെ' കടലിൽ ഇന്റ്യയുടെ 'ഒ.എൻ.ജി.സി' നടത്തുന്ന എണ്ണ പര്യവേഷണം തടയാനും പലതവണ ചൈനശ്രമിച്ചതാണ്. ലോകത്തെ എല്ലാരാജ്യങ്ങളുടെ കപ്പലുകൾക്കും കടന്നുപോകാനവകാശമുള്ള 'രാജ്യാന്തര കപ്പൽ പാതകളിൽ' പോലും ഇന്ന് ചൈന തടസ്സങ്ങൾ സൃഷ്ടിക്കുന്നു. സൗത്ത് ചൈനക്കടലിലെ 'രാജ്യാന്തര കപ്പൽ പാതകളിലൂടെ' കടന്നുപോയപ്പോൾ ഇന്ത്യയുടെ യുദ്ധക്കപ്പലുകൾക്കെതിരെ എതിർപ്പുകളുമായി ചൈനീസ് യുദ്ധക്കപ്പലുകൾ എത്തി. ഈ വെല്ലുവിളികളെക്കൂടാതെ നമ്മുടെ ബന്ധശത്രുവായ 'പാക്കിസ്ഥാന്' യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളുമടക്കമുള്ള സർവ്വ ആയുധങ്ങളും മിസൈലുകളും ആണവായുധങ്ങളും നൽകി ചൈന ഇന്ത്യക്കെതിരെ ഒരു യുദ്ധത്തിന് തയ്യാറെടുപ്പിക്കുകയാണ് ചൈന.
ഇന്ത്യയുമായുള്ള ചൈനയുടെ ടിബറ്റൻ അതിർത്തിമേഖലകളിലുള്ള റോഡുകളും മറ്റ് സൗകര്യങ്ങളും 'ചൈന' എന്നേ യുദ്ധസന്നദ്ധമാക്കിക്കഴിഞ്ഞു.ഇതുകൂടാതെ പ്രത്യേകമായി അവരുടെ സേനക്ക് പർവ്വതമേഖലകളിലെ ട്രെയ്നിങ്ങും കൊടുത്തുവരുന്നു. ചൈനയുടെ കരസേന ടിബറ്റൻ അതിർത്തിമേഖലകളിൽ അതിക്രമിച്ച് കടക്കുന്നതും ഇന്ത്യൻ ആർമിയുമായി ഉന്തും തള്ളുമുണ്ടാകുന്നത് അടുത്തിടെയായി സ്ഥിരം കാഴ്ചയായി. ഇതും ഒരുതരം മാനസികമായ യുദ്ധമാണ്.
രാജ്യാന്തരക്കൂട്ടായ്മകളിലും ചൈന ഇന്ത്യയെ 'വളഞ്ഞിട്ട്' ആക്രമിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.അത് മുമ്പ് പറഞ്ഞ ന്യൂക്ലിയർ സപ്ലൈയേഴ്സ് ഗ്രൂപ്പിലെ' ഇന്ത്യൻ പ്രവേശനമായാലും ശരി,കാശ്മീർ വിഷയമായാലും ശരി ഇന്ത്യാവിരുദ്ധനിലപാടുകളുമായി ചൈന എന്നും മുന്നിൽത്തന്നെയുണ്ട്. ഇന്ത്യയുടെ യു.എന്നിലെ സെക്യൂരിറ്റി കൗൺസിലിലെ സ്ഥിരാംഗത്വത്തെ 'അമേരിക്ക,റഷ്യ,ഫ്രാൻസ്,ബ്രിട്ടൺ' എന്നിവർ പിന്താങ്ങുമ്പോൾ ചൈനമാത്രം എതിർപ്പുമായി നിലകൊള്ളുന്നു. കാരണമായി 'കാശ്മീർവിഷയം' പറയുന്ന ചൈനതന്നെ കാശ്മീരിലെ തീവ്രവാദികൾക്ക് സർവ്വപിന്തുണയും നൽകുന്നു എന്നതാണ് ഇതിലെ 'വിരോധാഭാസം'. ഇന്ത്യയുടെ അയൽക്കാരായ സർവ്വരാജ്യങ്ങളേയും ഇന്ത്യക്കെതിരെ തിരിക്കുന്ന നയതന്ത്രമാണ് ചൈനപയറ്റുന്നത്. ഭൂട്ടാനൊഴികെ മറ്റെല്ലാരാഷ്ട്രങ്ങളും ചൈനയുടെ പണത്തിനും ശക്തിക്കും മുന്നിൽ മുട്ടുമടക്കുന്നവരാണ്.
ചൈനയെപ്പോലെയൊരു അക്രമകാരിയായ അയൽരാജ്യത്തേയും അതിന്റെ സാമ്പത്തിക/പ്രതിരോധ മേഖലകളുടെ കടന്നുകയറ്റത്തെ തടയുന്നതിന് ഇന്ത്യക്ക് മികച്ച നയതന്ത്ര ബന്ധങ്ങൾ അനുവാര്യമാണ്.ശീതയുദ്ധകാലത്തെ ഇന്ത്യ-സോവിയറ്റ് ബന്ധവും ചൈനപാക്കിസ്ഥാൻ ബന്ധവും അമേരിക്ക-ചൈന ബന്ധവുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഇന്ത്യ പിന്തുടരുന്ന അമേരിക്കൻ ചേരിയിലോ സോവിയറ്റ്(റഷ്യൻ) ചേരിയിലോ ചേരാതെ സ്വതന്ത്രമായ ചേരിചേരാനിലപാടിൽ പിന്തുടർന്നു കൊണ്ടുതന്നെ ഈ ലക്ഷ്യം നേടാവുന്നതാണ്. അമേരിക്കയോട് വിധേയത്വമുള്ളരാജ്യമാകാതെ നയങ്ങളിലും സുരക്ഷാമേഖലയിലും സഹകരണമുള്ള ഒരു രാജ്യമായി മാറാൻ അമേരിക്കയുമായുള്ള അടുത്ത നയതന്ത്രബന്ധം സഹായിക്കും. റഷ്യയുമായുള്ള പ്രതിരോധക്കരാറുകൾ റഷ്യയേലും ഇന്ത്യയുടെ നിലപാടുകളെ പിന്താങ്ങുവാൻ നിർബന്ധിതരാക്കും. കാരണം സെക്യൂരിറ്റി കൗൺസിലിലെ സ്ഥിരിംഗത്വമടക്കമുള്ള കാര്യങ്ങളിൽ അമേരിക്കയുടേയും റഷ്യയുടേയും നിലപാടുകൾ അത്രക്ക് സുപ്രധാനമാണ്. നയതന്ത്ര ബന്ധങ്ങളോടൊപ്പം തന്നെ സുപ്രധാനരാജ്യങ്ങളുമായുള്ള പ്രതിരോധക്കരാറുകളും ഇന്ത്യക്ക് ഭാവിയിൽ ഗുണം ചെയ്യും. പ്രധാനമായും അമേരിക്ക,ജപ്പാൻ,ആസ്ട്രേലിയ,ന്യൂസിലാന്റ്,ഫിലിപ്പൈൻസ്,മലേഷ്യ,ലാവോസ്,വിയറ്റ്നാം,ബംഗ്ലാദേശ്,ശ്രീലങ്ക,നേപ്പാൾ എന്നിവയാണ് ഇന്ത്യൻ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടാൻ ഇന്ത്യ കൂടെ നിർത്തേണ്ടത്.ഈ രാജ്യങ്ങളുമായുള്ള ആയുധവ്യാപാരക്കരാർ ഇന്ത്യക്ക് വരുമാനത്തിനുപരി പൊതുശത്രുവിനെതിരായി പോരാടാനുള്ള അംഗബലവും നൽകുന്നു.
ചൈനക്കെതിരെ ഇന്ത്യക്ക് സ്വതന്ത്രമായി പ്രതിരോധസേനകളെ സജ്ജമാക്കാവുന്നതാണ്. പുതിയ മൗണ്ടൻ ബ്രിഡേഡുകളുണ്ടാക്കുന്നതും സ്ട്രൈക്ക് കോർപ്പുകൾ ചൈനീസ് അതിർത്തിയിൽ വിന്യസിക്കുന്നതും ചൈനക്കെതിരെ ഇന്ത്യയുടെ ശക്തിപ്രകടനത്തിന്റെ ഭാഗമായാണ്.ഇതുകൂടാതെ ഇന്ത്യൻ പ്രതിരോധസേനകൾക്ക് ആവശ്യമായ മികച്ച ആയുധങ്ങൾ വാങ്ങിനല്കുന്നതിലൂടെ ഇന്ത്യ ഇപ്പോൾ ചൈനീസ് വെല്ലുവിളികൾ മറികടക്കുവാൻ സജ്ജരായിക്കൊണ്ടിരിക്കുകയാണ്. ഇസ്രായേലിന്റേയും റഷ്യയുടേയും ആയുധങ്ങൾ ചൈനയും വാങ്ങുന്നുണ്ട്. പക്ഷേ ഇസ്രായേലിന്റെ നൂതന മിസൈൽ/സെൻസർ/റഡാർ മേഖലയിലെ അറിവുകൾ അവർ ഇന്ത്യക്ക് മാത്രം പങ്കുവെക്കുന്നവയാണ്. ചൈനയുടെ ആയുധങ്ങളിൽ നല്ലൊരുശതമാനം റഷ്യൻ ആയുധങ്ങളുടെ കോപ്പിയടിയാണ്. 'റിവേഴ്സ് എഞ്ചിനീയറിങ്ങിലൂടെ' റഷ്യയുടെ കോപ്പിയടിച്ചുണ്ടാക്കിയ ഈ ആയുധങ്ങളുടെ ഗുണനിലവാരം ആർക്കുമറിയില്ല എന്നതും മറ്റൊരു സത്യം.. മെയ്ഡ് ഇൻ ചൈനയല്ലേ. പൊട്ടിയാൽ പൊട്ടി.. ഒരുവിധം ചൈനയുടെ കൈവശമുള്ള റഷ്യൻ ആയുധങ്ങളെല്ലാം ഇന്ത്യയുടെ ആയുധപ്പുരകളിലുമുണ്ട്. അതാണ് 1962-ൽ ഇന്ത്യയെ ചതിച്ചു തോൽപ്പിച്ച ചൈന "1967-ലെ ഇന്തോ-ചൈനയുദ്ധത്തിൽ" ഇന്ത്യൻ പട്ടാളത്തിന്റെ ധീരതക്കുമുന്നിൽ തോറ്റോടേണ്ടിവന്നത്.
സാമ്പത്തികമായി ഇന്ത്യയും ചൈനയും തമ്മിൽ വളരെ ആഴത്തിലുള്ള ബന്ധമാണുള്ളതെങ്കിലും ചൈനയുടെ 'നിഴൽയുദ്ധം' ഇന്ത്യക്ക് അന്നും ഇന്നും ഒരു വെല്ലുവിളിതന്നെ ആയിരുന്നു. അതിശക്തരായ 'ചൈനയും' ആയുധശേഷിയുള്ള 'പാക്കിസ്ഥാനും' ഒരുമിക്കുമ്പോൾ നമ്മുടെ രാജ്യത്തിനും സ്വയംപ്രതിരോധിക്കേണ്ടിവരും,വെല്ലുവിളികളെ ധൈര്യമായി നേരിടേണ്ടിവരും. അതിനായി രാജ്യാന്തരതലത്തിൽ ബന്ധങ്ങളും പ്രതിരോധക്കരാറുകളും പരിശീലനങ്ങളും നടത്തേണ്ടതായി വരും. അത് ആക്രമിക്കാനല്ല,പ്രതിരോധിക്കാനാണ്. ചുറ്റുമുള്ള ഒട്ടുമിക്കരാജ്യങ്ങളുമായും അതിർത്തി തർക്കമുള്ള ചൈനയോടും തീവ്രവാദികളുടെ ഫാക്ടറിയായ പാക്കിസ്ഥാനോടും മര്യാദയുടെ ഭാഷ പറഞ്ഞാൽ ഫലം ഗുണത്തേക്കാളേറെ ദോഷമായിരിക്കും ചെയ്യുക.പ്രത്യേകിച്ച് പിഞ്ചുകുട്ടികളുടെ കളിപ്പാട്ടങ്ങളിൽ വരെ മാരകവിഷം കലർത്തി ഇന്ത്യയുടെ ഒരു വരും തലമുറയെവരെ അപകടത്തിലാക്കാൻ ശ്രമിച്ച ചൈനയോട്!!."ചൈനക്കും ഇന്ത്യക്കും വളരാനുള്ള സ്ഥലം ഏഷ്യയിലുണ്ടെന്ന്" ചൈനയുമായുള്ള എല്ലാഉഭയകക്ഷിചർച്ചകളിലും ഇന്ത്യ പ്രസ്താവിച്ചിട്ടുള്ളതാണ്. അത് മനസ്സിലാക്കാതെ ഇന്ത്യാവിരുദ്ധനിലപാടുകളുമായി മുന്നോട്ട് പോകുന്ന ചൈന ഇന്ത്യയുടെ മുഖ്യശത്രു തന്നെയാണ്..

No comments:
Post a Comment