ഇന്ത്യ വിഭജിക്കപ്പെടുന്നു-1
Courtesy-Sheriff Chunkathara-Charithranveshikal-
വിഭജനം അങ്ങേയറ്റം സങ്കീര്‍ണമായിരുന്നു. ചരിത്രത്തില്‍ അന്നോളം സംഭവിച്ചിട്ടില്ലാത്തൊരു വിഭജനം. എച് എം പട്ടേലും ചൌധരി മുഹമ്മദലിയുമായിരുന്നു വിഭജനം എന്ന ജോലിയില്‍ നേതൃത്വം നല്‍കേണ്ടവര്‍. രണ്ടരമാസം കൊണ്ട് ഇന്ത്യയുടെ വിഭജനം സംഭവിക്കെണ്ടതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അവര്‍ കണക്കെടുപ്പ് തുടങ്ങി. ഇന്ത്യ എന്ന പേര് കോണ്‍ഗ്രസ് വിട്ടുനല്‍കില്ലെന്നു തറപ്പിച്ചു പറഞ്ഞു. ബ്രിട്ടന്‍ ഏകദേശം അഞ്ഞൂറ് കോടി ഡോളര്‍ കടം വരുത്തിവെച്ചിരുന്നു. ഇതെല്ലാം ഉള്‍പ്പെടുത്തിയാണ് വിഭജനം നടത്തേണ്ടിയിരുന്നത്. കണക്കെടുപ്പ് തുടങ്ങിയപ്പോയാണ് ബ്രിട്ടന്‍ ഉപേക്ഷിച്ചു പോകുന്ന ഇന്ത്യ സാമ്പത്തികമായി എത്രത്തോളം തകര്‍ന്നിരിക്കുന്നു എന്ന് മനസിലായത്. മൊത്തം സമ്പാദ്യത്തിന്‍റെ എണ്‍പത് ശതമാനം ഇന്ത്യക്കും ഇരുപതു ശതമാനം പാക്സിഥാനും എന്ന തീരുമാനത്തിലാണ് അവരെത്തിയത്( ബാങ്ക്നിക്ഷേപത്തിന്‍റെയും വിദേശനാണ്യത്തിന്റെയും 17.5 ശതമാനം പാകിസ്ഥാന് നല്‍കണം. വിദേശകടത്തിന്‍റെ അത്ര തന്നെ ബാധ്യതയും അവര്‍ ഏല്‍ക്കണം). സര്‍ക്കാര്‍ ഓഫീസുകളില്‍ നടന്ന തര്‍ക്കങ്ങള്‍ മോശമായി കൊണ്ടിരുന്നു. ടൈപ്പ്റൈറ്റര്‍ മുതല്‍ ചായകപ്പിന് വരെ ഏറ്റുമുട്ടല്‍ ഉണ്ടായി.
സ്വത്തുവകകള്‍ തര്‍ക്കങ്ങള്‍ക്കൊടുവില്‍ പുസ്തകങ്ങള്‍ മുതല്‍ റെയില്‍വേ എഞ്ചിന്‍ വരെ വീതം വെക്കാന്‍ ധാരണയായി. ഇന്റലിജന്‍സ് വിഭാഗത്തെ എങ്ങനെ രണ്ടായി പിരിക്കാം എന്നതിലാണ് ചര്‍ച്ച എങ്ങുമെത്താതെരുന്നത്. കറന്‍സി,സ്റ്റാമ്പ് എന്നിവ അടിക്കുന്ന കമ്മട്ടം ഒന്നുമാത്രമാണ് ഉണ്ടായിരുന്നതു, നിലവിലെ രൂപയില്‍ പാകിസ്ഥാന്‍ എന്ന് മുദ്രചെയ്തു ഉപയോഗിക്കാം എന്ന നിഗമനത്തില്‍ അതും മുന്നോട്ടുപോയി. 12 ലക്ഷം വരുന്ന സൈനികരേ മതപരമായി വിഭജിക്കാം എന്ന തീരുമാനം അങ്ങേയറ്റം വേദനാജനകമായിരുന്നു. പല സൈനികരും തീരുമാനമെടുക്കാന്‍ കഴിയാതെ ഉഴറി.
അതിര്‍ത്തിരേഖ എങ്ങനെ തീരുമാനിക്കാം എന്നത് സര്‍ സിറില്‍ റാഡ്ക്ലിഫില്‍ ചുമതലപ്പെടുത്തി. സര്‍ സിറില്‍ റാഡ്ക്ലിഫ് വിവിധങ്ങളായ അനേകം വിഷയങ്ങളില്‍ ഒരു എന്‍സൈക്ലോപീഡിയക്ക് സമാനമായ അറിവ് നേടിയിരുന്നു. മാത്രമല്ല ഇംഗ്ലണ്ടിലെ ഏറ്റവും പ്രഗത്ഭനായ ബാരിസ്റ്ററും അദേഹം ആയിരുന്നു. പക്ഷേ ഇന്ത്യയെകുറിച്ച് അദേഹത്തിന് ഒരു ധാരണയും ഉണ്ടായിരുന്നില്ല. 1947 ജൂണ്‍ 27 ഉച്ചക്ക് ശേഷം ഇന്ത്യന്‍ ഓഫീസിലെ അണ്ടര്‍സെക്രട്ടറി റാഡ്ക്ലിഫിനു മുന്‍പില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ ഭൂപടം നിവര്‍ത്തിവെച്ചു. ഇന്ത്യയില്‍ വരാത്ത, പഞ്ചാബും ബംഗാളും എവിടെയാണെന്നറിയാത്ത ആ മനുഷ്യന്‍ ഭൂപടത്തിലേക്ക് നോക്കി നെടുവീര്‍പ്പിട്ടു. ഒന്‍പതുകോടിയോളം ജനങ്ങളും, അവരുടെ വീടുകളും, നെല്‍വയലുകളും, തീവണ്ടിപാതകളും, ഫാക്ടറികളും നദികളും താഴ്വാരങ്ങളും അടങ്ങുന്ന 175000 ചതുരശ്രമൈല്‍ പ്രദേശമാണ് ആഗസ്റ്റ് 15 നു മുന്‍പ് റാഡ്ക്ലിഫ് വെട്ടിമുറിക്കേണ്ടിയിരുന്നത്.
ഗംഗയുടെയും സിന്ധുവിന്‍റെയും പ്രവാഹങ്ങളും, പഞ്ചാബ് സമതലം സൂചിപ്പിക്കുന്ന പച്ചനിറവും, ഹിമാലയത്തിന്‍റെ വെളുത്ത രൂപങ്ങളും ആ ഭൂപടത്തില്‍ അടയാളപെടുത്തിയിരുന്നു. ഇനി മറ്റൊരു കടലാസ്സില്‍ അദേഹത്തിന് ഇവിയുടെയെല്ലാം അസ്തിത്വങ്ങളെ വേര്‍തിരിക്കെണ്ടിയിരിക്കുന്നു. മുന്നൂറു വര്‍ഷത്തെ ചരിത്രത്തില്‍ ഒരു ഇംഗ്ലീഷ്കാരന്‍ ഒന്‍പതുകോടി ജനങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കുന്ന ഒരു ജോലി ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യയിലെത്തിയ റാഡ്ക്ലിഫ് അതിര്‍ത്തി നിര്‍ണ്ണയം തുടങ്ങി. മൌണ്ട്ബാറ്റന്‍റെ ധൃതി കണക്കിലെടുക്കാതെ ചരിത്രത്തില്‍ തനിക്കു മോശം പേര്വരാതിരിക്കാന്‍ ജിന്നയെയ്യും നെഹ്രുവിനെയും കണ്ടു സംസാരിച്ചു അതിര്‍ത്തിരേഖ നിര്‍ബന്ധമായും വേണമെന്ന തീരുമാനത്തിലാണ് അദേഹം ജോലി തുടങ്ങിയത്.
പഞ്ചാബിനെ കീറിമുറിക്കുന്ന ജോലിയിലാണ് അദേഹം ആദ്യം തുടങ്ങിയത്. പഞ്ചാബിലെ ലാഹോര്‍ അതിനുള്ളില്‍ തന്നെ പുകഞ്ഞുതുടങ്ങിയിരുന്നു. മദ്യശാലകളും കാബറെഡാന്‍സും നിറഞ്ഞു നിന്നിരുന്ന, കൊച്ചു പാരീസ് എന്നറിയപെട്ടിരുന്ന ലാഹോര്‍ മതഭ്രാന്തിന്‍റെ വക്കോളം എത്തിയിരുന്നു. സിക്കുകാരും മുസ്ലിങ്ങളും ഹിന്ദുക്കളും സൌഹാര്‍ദ്ദത്തോടെ കഴിഞ്ഞിരുന്ന ലാഹോറില്‍ മുസ്ലിംലീഗിന്‍റെ പതാക ഒരു സിക്കുകാരന്‍ വലിച്ചു താഴെ ഇട്ടതാണ് കലാപം തുടങ്ങാനുണ്ടായ കാരണം. മൂവായിരത്തിലധികം മരണമാണ് ആ കലാപം കവര്‍ന്നത്. ലക്ഷത്തിനടുത്ത് ജനങ്ങളാണ് ലാഹോറില്‍ നിന്നും മാറിപോയ്ത. ഇസ്ലാമിലെ ഏകദൈവവിശ്വാസത്തില്‍ നിന്നും ഉള്‍കൊണ്ട സിക്കുമതവും മുസിങ്ങളും തമ്മില്‍ പഞ്ചാബില്‍ ഏറ്റുമുട്ടി. ഗുരു ഗോവിന്ദ്സിങ്ങാണ് സിക്കുമതത്തെ നവീകരിച്ചത്. മുഗളരുടെ ക്രൂരതകളില്‍ നിന്നും രക്ഷനേടാനും കൂടി ആയിരുന്നു ഇത്. ഖാല്‍സ എന്ന് നാമകരണം ചെയ്ത സിക്കുകാര്‍ നിര്‍ബന്ധമായും പാലിക്കേണ്ട അഞ്ചു കാര്യങ്ങള്‍ തീരുമാനിച്ചു. മുടിയും താടിയും വളര്‍ത്തണം, തലക്കെട്ടില്‍ ചീര്‍പ്പ് വേണം, കൃപാന്‍ എന്ന വാളോടെ ഒരു സൈനികനെ പോലെ വേഷവിധാനങ്ങള്‍ ചെയ്യണം. പുകവലിയും മദ്യപാനവും മുസ്ലിം സ്ത്രീകളുമായുള്ള ലൈംഗികബന്ധവും പാപപമാണ്. കഴുത്തറുത്തു കൊന്ന ജീവികളുടെ മാംസം ഭക്ഷിക്കരുത് തുടങ്ങിയവയായിരുന്നു അവ. പഞ്ചാബിലെ വിളവിന്‍റെ മൂന്നില്‍ രണ്ടു ഭാഗവും ഇന്ത്യന്‍ സൈന്യത്തിലെ പകുതിയിലധികവും, ഭൂമിയുടെ നാലപ്പ്ത് ശതമാനവും സിക്കുകാര്‍ ആയിരുന്നു. ഓരോ സിക്ക് കുഞ്ഞിനും മുഗളാര്‍ ചെയ്ത ക്രൂരതകള്‍ പറഞ്ഞുകൊടുക്കുമായിരുന്നു.
ലാഹോറില്‍ രഹസ്യയോഗം തുടങ്ങിയ സിക്കുകാര്‍ക്ക് നേതൃത്വം നല്‍കിയതു കലാപത്തിനു തുടക്കമിട്ട താരാസിംഗ് തന്നെ ആയിരുന്നു. മുസ്ലിങ്ങളെ നശിപ്പിക്കുക്ക എന്നതില്‍ കവിഞ്ഞു മറ്റൊരു ലക്ഷ്യവും അവര്‍ക്കുണ്ടായിരുന്നില്ല. ഈ സമയം അനാവിശ്യമായൊരു തര്‍ക്കത്തിനും കോണ്‍ഗ്രസ് വേദിയായി. ഇന്ത്യയുടെ പതാകയെ ചൊല്ലിയായിരുന്നു അത്. കോണ്‍ഗ്രസ്സിന്‍റെ സമ്മേളനങ്ങളില്‍ പോലും യൂണിയന്‍ ജാക്ക് ഉയര്‍ത്തുന്നതിലെ ഔചിത്യമില്ലായ്മയാണ് ഇന്ത്യന്‍ പതാക എന്ന ആശയത്തില്‍ എത്തിച്ചത്. 1904 ഇല്‍ സിസ്സ്ടര്‍ നിവേദിതയാണ് ഇന്ത്യക്ക് ആദ്യമായി ഒരു പതാക രൂപകല്പന ചെയ്തത്. രണ്ടു വര്‍ഷം കഴിഞ്ഞു ഒഗസ്സ്ട്ടില്‍ കല്‍ക്കത്തയിലെ സമ്മേളനത്തില്‍ ഈ പതാക ഉയര്‍ത്തി. ഇതില്‍ നിന്നും പരിഷക്രിച്ച മറ്റൊരു പതാക ഇംഗ്ലണ്ടില്‍ ഉയര്‍ത്തി ഹോംറൂള്‍ പ്രസ്ഥാനം മറ്റൊരു പതാകയും രൂപകല്‍പന ചെയ്തു. പിന്ഗളി വെങ്കയ്യ നാഷണല്‍ ഫ്ലാഗ് ഓഫ് ഇന്ത്യ എന്നൊരു പുസ്തകം തന്നെ എഴുതി. ഗാന്ധിയുടെ നിര്‍ദേശ പ്രകാരം അദേഹം തന്നെയാണ് വെള്ളയും പച്ചയും കുങ്കുമവും നടുക്ക് ചര്‍ക്കയും വരുന്ന പതാക തയ്യ്രാക്കിയ്തു. എന്നാല്‍ ചര്‍ക്ക പിന്തിരപ്പന്‍ ആശയമാണെന്ന് കോണ്‍ഗ്രസ്സില്‍ അവസാനം ഉയര്‍ന്നു വന്നത്. പതാക കമ്മിറ്റി രൂപികരിച്ച് അശോകചക്രവും കൂടി പതാകയില്‍ ഉള്‍പ്പെടുത്തി. നിരന്തരം അവഗണ നേരിട്ട ഗാന്ധി ഈ തീരുമാനത്തിലും തന്‍റെ വിഷമം പ്രകടിപ്പിച്ചു. താന്‍ വിഭാവനം ചെയ്ത് ഇന്ത്യ അകന്നു പോകുന്നത് ഗാന്ധി തിരിച്ചറിഞ്ഞു.
1947 മാര്‍ച്ചില്‍ തന്നെ സിക്കുകാരുടെ പ്രതീക്ഷ അവസാനിച്ചിരുന്നു. സിക്ക്-മുസ്ലിം കലാപം ഒരു ആഭ്യന്തരയുദ്ധം തന്നെയായി മാറി. താരാസിംഗ് ഖാലിസ്ഥാന്‍ വാദം വീണ്ടും ഉയര്‍ത്തി. മുസ്ലിംഗ്രാമങ്ങള്‍ ആക്രമിച്ചു സിക്കുകാര്‍ ആക്രമണം അഴിച്ചുവിട്ടു. മൃതദേഹങ്ങള്‍ പോലും വികൃതമാക്കപെട്ടു. താരാസിംഗ് RSS നേതാക്കളുമായി പുലര്‍ത്തിയിരുന്ന ബന്ധം സീഐഡികള്‍ കണ്ടെത്തുകയും അത് ജിന്നയെ അറിയിക്കുകയും ചെയ്തു. RSS-സിഖ് സംഘടനകള്‍ ഒരു വന്‍ ആക്രമണത്തിനു പദ്ധതിയിട്ടിരുന്നു. RSSകാര്‍ മുസ്ലിം വേഷത്തില്‍ ലഹോറില്‍ കടന്നു ബോംബാക്രമണം പദ്ധതി തയ്യ്രാക്കിയിരുന്നു, ജിന്നയായിരുന്നു RSSന്‍റെ ലക്‌ഷ്യം,അതുവഴി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ കലാപത്തിലേക്ക് തള്ളിവിടുകയും ചെയ്യുക. സുവര്‍ണ്ണക്ഷേത്രത്തില്‍ കയറി സിഖ് തീവ്രവാദികളെ പിടിക്കാന്‍ മൌണ്ട് ബാറ്റനു സാധിക്കുമായിരുന്നില്ല. നടപടികള്‍ സ്വീകരിക്കുന്നതിനു മുന്‍പ് തന്നെ പാകിസ്ഥാനിലേക്കുള്ള ആദ്യ ട്രെയിന്‍ അവര്‍ പാളത്തില്‍ ബോംബ് സ്ഫോടനം നടത്തി തകര്‍ത്തുകളഞ്ഞു. അമൃത്സറില്‍ മുസ്ലിങ്ങള്‍ക്ക് നേരെ ആസിടാക്രമണം തുടര്‍ന്നു. ബ്രിടീഷ് സൈന്യത്തിന് നിരോധനാജ്ഞ പ്രഘ്യാപിക്കുകയും കലാപം അടിച്ചമര്‍ത്താന്‍ നടപടി സ്വീകരിക്കേണ്ടിയും വന്നു.
പഞ്ചാബില്‍ കലാപം രൂക്ഷമാകുമ്പോള്‍ തന്നെ ബംഗാള്‍ കലാപത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയായിരുന്നു. കല്‍ക്കത്തയിലെ മുസ്ലിങ്ങളെ രക്ഷിക്കണമെന്നു സുഹറവര്‍ദ്ധി ഗാന്ധിയോട് അപേക്ഷിച്ചു. തന്‍റെ കൂടെ ബംഗാളിലെ ചേരിയില്‍ താമസിക്കാമെങ്കില്‍ മാത്രം തയ്യാറാണെന്ന് ഗാന്ധി അറിയിച്ചു. റാഡ്ക്ലിഫിന് ബംഗാള്‍ വിഭജനം സുഗകരമായിരുന്നു.
നാട്ടുരാജ്യങ്ങളുടെ അവസ്ഥ എങ്ങുമെത്താതെ പോയി. ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരണമെന്നു മൌണ്ട്ബാറ്റന്‍ വീണ്ടം ആവിശ്യപെട്ടു. പ്രിവി പഴ്സും, കൊട്ടാരങ്ങളും,സ്ഥാനപേരും നല്കണം എന്ന ആവിശ്യം കോണ്‍ഗ്രസ്സിന് വേണ്ടി പട്ടേല്‍ അംഗീകരിച്ചു . സംയോജന കരാറില്‍ ഒപ്പ് വെക്കാന്‍ നാട്ടുരാജ്യങ്ങളെ അഭിസംബോധന ചെയ്ത് ആവിശ്യപെട്ടു. സ്വാതന്ത്രം അടുത്തെത്തിയപ്പോയും പല രാജാക്കന്മാര്‍ക്കും അതിന്‍റെ കാഠിന്യം മനസിലായില്ല. അപൂര്‍വ്വം ചില രാജാകന്മാര്‍ മാത്രമാണ് മൌണ്ട് ബാറ്റനോട് വിയോജിച്ചത്. കാശ്മീര്‍ രാജാവ് ഹരിസിംഗ് സ്വതന്ത്രമായി നില്‍ക്കാന്‍ ആണ് ആഗ്രഹിച്ചിരുന്നത്, എന്നാല്‍ പാകിസ്ഥാനില്‍ കാശ്മീര്‍ ചേരണമെന്നും പാകിസ്ഥാന്‍ ആഗ്രഹിച്ചിരുന്നു. മൌണ്ട് ബാറ്റനും ഇതേ അഭിപ്രായം തന്നെ ആയിരുന്നു. 90 ശതമാനം മുസ്ലിം ജനങ്ങളുള്ള കാശ്മീര്‍ ഒരു ഹിന്ദു രാജാവ് ഭരിക്കുന്നതിനെ കുറിച്ചും പാകിസ്ഥാനും ഇന്ത്യക്കും ഇടയിലുള്ള കാശ്മീരിനെ കുറിച്ച് ഹരിസിംഗിനെ ബോധ്യപ്പെടുത്താന്‍ മൌണ്ട് ബാറ്റന്‍ ശ്രമിച്ചു പരാജയപെട്ടു.
സംയോജന കരാറില്‍ ഒപ്പുവെച്ച പലരാജക്കന്മാരും വാവിട്ടുകരഞ്ഞു, ചിലര്‍ കുഴഞ്ഞു വീണു. അപൂര്‍വ്വം ചിലര്‍ സ്വന്ത്രരായ്യി തന്നെ നിലകൊള്ളുമെന്ന് പ്രഘ്യാപിച്ചു. ഒറീസ്സ മഹാരാജാവിനെ കൊണ്ട് ജനങ്ങള്‍ തന്നെ ഒപ്പുവെപ്പിച്ചു. ജോധ്പൂര്‍-ജയ്സാല്‍മീര്‍ രാജാക്കന്മാര്‍ ജിന്നയുമായി രഹസ്യബന്ധം സ്ഥാപിച്ചു. ജിന്ന അവരുമായി എന്ത് കരാറിനും തയ്യാറായിരുന്നു. പക്ഷേ വിപി മേനോന്‍ ഈ പദ്ധതി അട്ടിമറിച്ച് മാനസികമായി തകര്‍ത്തു ജോധ്പൂര്‍ രാജാവിനെ കൊണ്ട് ഒപ്പ് വെപ്പിച്ചു. തിരുവാതാംകൂര്‍ ദിവാന്‍ സിപി രാമസ്വാമി അയ്യര്‍ ഇന്ത്യയില്‍ ലയിക്കാന്‍ തയ്യാറല്ലെന്ന് പ്രഘ്യാപിച്ചിരുന്നു. സിപിയെ കെസിഎസ് മണി ആക്രമിച്ചതിന് ശേഷമാണു രാജാവ് ഇന്ത്യയില്‍ ചേരാമെന്ന് സമ്മതിച്ചത്. പതിനഞ്ചോളം രാജ്യങ്ങള്‍ പാകിസ്ഥാനില്‍ ചേര്‍ന്നു. ഹൈദരാബാദ് സ്വതന്ത്രമായി നില്‍ക്കണമെന്നു വാശിപിടിച്ചു. ജുനഗടിലേ നവാബ് പാകിസ്ഥാനില്‍ ചേരാനാണ് ആഗ്രഹിച്ചിരുന്നത്.
റാഡ്ക്ലിഫ് തന്‍റെ ജോലി നിശ്ചിതസമയത്തില്‍ തീര്‍ത്തെങ്കിലും ആഗസ്റ്റ് 15 നുമുന്പു അത് പുറത്തുവരരുതെന്ന് മൌണ്ട് ബാററന് നിര്‍ബന്ധം ഉണ്ടായിരുന്നു. കാരണം ആ രേഖ ഇന്ത്യയെ ഒരു കൊലക്കളമാക്കും എന്ന് അറിയാമായിരുന്നു. ജിന്ന ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലേക്ക് യാത്ര പുറപ്പെട്ടു DC3 വിമാനത്തില്‍. ജിന്നയുടെ പത്താം നമ്പര്‍ വീട് ഒരു ഹിന്ദു വ്യാപാരിക്ക് വില്‍ക്കുകയും . മുസ്ലിംലീഗിന്‍റെ പതാകക്ക് പകരം വ്യാപാരി സാല്‍മിയ ഗോവധനിരോധനം സൂചിപ്പിക്കുന്ന പുതിയ പതാക ഉയര്‍ന്നു.
സ്വന്ത്രത്തിനു മുന്‍പേ കല്‍ക്കത്തയിലേക്ക് ഗാന്ധി പുറപെട്ടു. വര്‍ഗീയ കലാപം തുടങ്ങിയിരുന്ന ഭൂമിയിലേക്ക് ഗാന്ധി എത്തി. കലാപകാരികള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്ന ഗാന്ധി കല്‍ക്കത്തയിലെ മുസ്ലിങ്ങളുടെ സുരക്ഷതിത്വം ഹിന്ദുക്കളെ ഏര്‍പ്പെടുത്തി. ഇന്ത്യ സ്വതന്ത്രപുലരിയിലേക്ക് നീങ്ങുമ്പോയും ഗാന്ധി കല്‍ക്കത്തയിലെ ചേരികളില്‍ ആയിരുന്നു. ഇന്ത്യയിലോ പാകിസ്ഥാനിലോ എന്നറിയാത്ത പഞ്ചാബിലെയും ബംഗാളിലെയും ജനങ്ങള്‍ സ്വതന്ത്രദിനം ആഘോഷിച്ചു.
ഈ ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്ന് ഹിന്ദു മഹാസഭ അണികളോടു ആഹ്വാനം ചെയ്തു. സവര്‍ക്കര്‍ മതാടിസ്ഥാനത്തിലുള്ള വിഭജനത്തെ അനുകൂലിച്ചിരുന്നു എങ്കിലും കോണ്‍ഗ്രസ്സിന്‍റെ എല്ലാ ശ്രമങ്ങളും പരാജയപെട്ട് പാകിസ്ഥാന്‍ എന്ന സത്യം അംഗീകരിക്കുന്ന സമയത്ത് അഖണ്ടഭാരതമെന്നു ആശയവുമായി സവര്‍ക്കര്‍ മലക്കംമറിഞ്ഞു.
-തുടരും-
No comments:
Post a Comment