Kiran's Web

"AN ARCHIVE OF POLITICAL SCIENCE"

Monday, 17 December 2018

ഇന്ത്യ വിഭജിക്കപ്പെടുന്നു - 1


ഇന്ത്യ വിഭജിക്കപ്പെടുന്നു-1


Courtesy-Sheriff Chunkathara-Charithranveshikal-


വിഭജനം അങ്ങേയറ്റം സങ്കീര്‍ണമായിരുന്നു. ചരിത്രത്തില്‍ അന്നോളം സംഭവിച്ചിട്ടില്ലാത്തൊരു വിഭജനം. എച് എം പട്ടേലും ചൌധരി മുഹമ്മദലിയുമായിരുന്നു വിഭജനം എന്ന ജോലിയില്‍ നേതൃത്വം നല്‍കേണ്ടവര്‍. രണ്ടരമാസം കൊണ്ട് ഇന്ത്യയുടെ വിഭജനം സംഭവിക്കെണ്ടതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അവര്‍ കണക്കെടുപ്പ് തുടങ്ങി. ഇന്ത്യ എന്ന പേര് കോണ്‍ഗ്രസ് വിട്ടുനല്‍കില്ലെന്നു തറപ്പിച്ചു പറഞ്ഞു. ബ്രിട്ടന്‍ ഏകദേശം അഞ്ഞൂറ് കോടി ഡോളര്‍ കടം വരുത്തിവെച്ചിരുന്നു. ഇതെല്ലാം ഉള്‍പ്പെടുത്തിയാണ് വിഭജനം നടത്തേണ്ടിയിരുന്നത്. കണക്കെടുപ്പ് തുടങ്ങിയപ്പോയാണ് ബ്രിട്ടന്‍ ഉപേക്ഷിച്ചു പോകുന്ന ഇന്ത്യ സാമ്പത്തികമായി എത്രത്തോളം തകര്‍ന്നിരിക്കുന്നു എന്ന് മനസിലായത്. മൊത്തം സമ്പാദ്യത്തിന്‍റെ എണ്‍പത് ശതമാനം ഇന്ത്യക്കും ഇരുപതു ശതമാനം പാക്സിഥാനും എന്ന തീരുമാനത്തിലാണ് അവരെത്തിയത്( ബാങ്ക്നിക്ഷേപത്തിന്‍റെയും വിദേശനാണ്യത്തിന്റെയും 17.5 ശതമാനം പാകിസ്ഥാന് നല്‍കണം. വിദേശകടത്തിന്‍റെ അത്ര തന്നെ ബാധ്യതയും അവര്‍ ഏല്‍ക്കണം). സര്‍ക്കാര്‍ ഓഫീസുകളില്‍ നടന്ന തര്‍ക്കങ്ങള്‍ മോശമായി കൊണ്ടിരുന്നു. ടൈപ്പ്റൈറ്റര്‍ മുതല്‍ ചായകപ്പിന് വരെ ഏറ്റുമുട്ടല്‍ ഉണ്ടായി.
സ്വത്തുവകകള്‍ തര്‍ക്കങ്ങള്‍ക്കൊടുവില്‍ പുസ്തകങ്ങള്‍ മുതല്‍ റെയില്‍വേ എഞ്ചിന്‍ വരെ വീതം വെക്കാന്‍ ധാരണയായി. ഇന്റലിജന്‍സ് വിഭാഗത്തെ എങ്ങനെ രണ്ടായി പിരിക്കാം എന്നതിലാണ് ചര്‍ച്ച എങ്ങുമെത്താതെരുന്നത്. കറന്‍സി,സ്റ്റാമ്പ് എന്നിവ അടിക്കുന്ന കമ്മട്ടം ഒന്നുമാത്രമാണ് ഉണ്ടായിരുന്നതു, നിലവിലെ രൂപയില്‍ പാകിസ്ഥാന്‍ എന്ന് മുദ്രചെയ്തു ഉപയോഗിക്കാം എന്ന നിഗമനത്തില്‍ അതും മുന്നോട്ടുപോയി. 12 ലക്ഷം വരുന്ന സൈനികരേ മതപരമായി വിഭജിക്കാം എന്ന തീരുമാനം അങ്ങേയറ്റം വേദനാജനകമായിരുന്നു. പല സൈനികരും തീരുമാനമെടുക്കാന്‍ കഴിയാതെ ഉഴറി.
അതിര്‍ത്തിരേഖ എങ്ങനെ തീരുമാനിക്കാം എന്നത് സര്‍ സിറില്‍ റാഡ്ക്ലിഫില്‍ ചുമതലപ്പെടുത്തി. സര്‍ സിറില്‍ റാഡ്ക്ലിഫ് വിവിധങ്ങളായ അനേകം വിഷയങ്ങളില്‍ ഒരു എന്‍സൈക്ലോപീഡിയക്ക് സമാനമായ അറിവ് നേടിയിരുന്നു. മാത്രമല്ല ഇംഗ്ലണ്ടിലെ ഏറ്റവും പ്രഗത്ഭനായ ബാരിസ്റ്ററും അദേഹം ആയിരുന്നു. പക്ഷേ ഇന്ത്യയെകുറിച്ച് അദേഹത്തിന് ഒരു ധാരണയും ഉണ്ടായിരുന്നില്ല. 1947 ജൂണ്‍ 27 ഉച്ചക്ക് ശേഷം ഇന്ത്യന്‍ ഓഫീസിലെ അണ്ടര്‍സെക്രട്ടറി റാഡ്ക്ലിഫിനു മുന്‍പില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ ഭൂപടം നിവര്‍ത്തിവെച്ചു. ഇന്ത്യയില്‍ വരാത്ത, പഞ്ചാബും ബംഗാളും എവിടെയാണെന്നറിയാത്ത ആ മനുഷ്യന്‍ ഭൂപടത്തിലേക്ക് നോക്കി നെടുവീര്‍പ്പിട്ടു. ഒന്‍പതുകോടിയോളം ജനങ്ങളും, അവരുടെ വീടുകളും, നെല്‍വയലുകളും, തീവണ്ടിപാതകളും, ഫാക്ടറികളും നദികളും താഴ്വാരങ്ങളും അടങ്ങുന്ന 175000 ചതുരശ്രമൈല്‍ പ്രദേശമാണ് ആഗസ്റ്റ്‌ 15 നു മുന്‍പ് റാഡ്ക്ലിഫ് വെട്ടിമുറിക്കേണ്ടിയിരുന്നത്‌.
ഗംഗയുടെയും സിന്ധുവിന്‍റെയും പ്രവാഹങ്ങളും, പഞ്ചാബ് സമതലം സൂചിപ്പിക്കുന്ന പച്ചനിറവും, ഹിമാലയത്തിന്‍റെ വെളുത്ത രൂപങ്ങളും ആ ഭൂപടത്തില്‍ അടയാളപെടുത്തിയിരുന്നു. ഇനി മറ്റൊരു കടലാസ്സില്‍ അദേഹത്തിന് ഇവിയുടെയെല്ലാം അസ്തിത്വങ്ങളെ വേര്‍തിരിക്കെണ്ടിയിരിക്കുന്നു. മുന്നൂറു വര്‍ഷത്തെ ചരിത്രത്തില്‍ ഒരു ഇംഗ്ലീഷ്കാരന്‍ ഒന്‍പതുകോടി ജനങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കുന്ന ഒരു ജോലി ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യയിലെത്തിയ റാഡ്ക്ലിഫ് അതിര്‍ത്തി നിര്‍ണ്ണയം തുടങ്ങി. മൌണ്ട്ബാറ്റന്‍റെ ധൃതി കണക്കിലെടുക്കാതെ ചരിത്രത്തില്‍ തനിക്കു മോശം പേര്വരാതിരിക്കാന്‍ ജിന്നയെയ്യും നെഹ്രുവിനെയും കണ്ടു സംസാരിച്ചു അതിര്‍ത്തിരേഖ നിര്‍ബന്ധമായും വേണമെന്ന തീരുമാനത്തിലാണ് അദേഹം ജോലി തുടങ്ങിയത്.
പഞ്ചാബിനെ കീറിമുറിക്കുന്ന ജോലിയിലാണ് അദേഹം ആദ്യം തുടങ്ങിയത്. പഞ്ചാബിലെ ലാഹോര്‍ അതിനുള്ളില്‍ തന്നെ പുകഞ്ഞുതുടങ്ങിയിരുന്നു. മദ്യശാലകളും കാബറെഡാന്‍സും നിറഞ്ഞു നിന്നിരുന്ന, കൊച്ചു പാരീസ് എന്നറിയപെട്ടിരുന്ന ലാഹോര്‍ മതഭ്രാന്തിന്‍റെ വക്കോളം എത്തിയിരുന്നു. സിക്കുകാരും മുസ്ലിങ്ങളും ഹിന്ദുക്കളും സൌഹാര്‍ദ്ദത്തോടെ കഴിഞ്ഞിരുന്ന ലാഹോറില്‍ മുസ്ലിംലീഗിന്‍റെ പതാക ഒരു സിക്കുകാരന്‍ വലിച്ചു താഴെ ഇട്ടതാണ് കലാപം തുടങ്ങാനുണ്ടായ കാരണം. മൂവായിരത്തിലധികം മരണമാണ് ആ കലാപം കവര്‍ന്നത്. ലക്ഷത്തിനടുത്ത് ജനങ്ങളാണ് ലാഹോറില്‍ നിന്നും മാറിപോയ്ത. ഇസ്ലാമിലെ ഏകദൈവവിശ്വാസത്തില്‍ നിന്നും ഉള്‍കൊണ്ട സിക്കുമതവും മുസിങ്ങളും തമ്മില്‍ പഞ്ചാബില്‍ ഏറ്റുമുട്ടി. ഗുരു ഗോവിന്ദ്സിങ്ങാണ് സിക്കുമതത്തെ നവീകരിച്ചത്‌. മുഗളരുടെ ക്രൂരതകളില്‍ നിന്നും രക്ഷനേടാനും കൂടി ആയിരുന്നു ഇത്. ഖാല്‍സ എന്ന് നാമകരണം ചെയ്ത സിക്കുകാര്‍ നിര്‍ബന്ധമായും പാലിക്കേണ്ട അഞ്ചു കാര്യങ്ങള്‍ തീരുമാനിച്ചു. മുടിയും താടിയും വളര്‍ത്തണം, തലക്കെട്ടില്‍ ചീര്‍പ്പ് വേണം, കൃപാന്‍ എന്ന വാളോടെ ഒരു സൈനികനെ പോലെ വേഷവിധാനങ്ങള്‍ ചെയ്യണം. പുകവലിയും മദ്യപാനവും മുസ്ലിം സ്ത്രീകളുമായുള്ള ലൈംഗികബന്ധവും പാപപമാണ്. കഴുത്തറുത്തു കൊന്ന ജീവികളുടെ മാംസം ഭക്ഷിക്കരുത് തുടങ്ങിയവയായിരുന്നു അവ. പഞ്ചാബിലെ വിളവിന്‍റെ മൂന്നില്‍ രണ്ടു ഭാഗവും ഇന്ത്യന്‍ സൈന്യത്തിലെ പകുതിയിലധികവും, ഭൂമിയുടെ നാലപ്പ്ത് ശതമാനവും സിക്കുകാര്‍ ആയിരുന്നു. ഓരോ സിക്ക് കുഞ്ഞിനും മുഗളാര്‍ ചെയ്ത ക്രൂരതകള്‍ പറഞ്ഞുകൊടുക്കുമായിരുന്നു.
ലാഹോറില്‍ രഹസ്യയോഗം തുടങ്ങിയ സിക്കുകാര്‍ക്ക് നേതൃത്വം നല്‍കിയതു കലാപത്തിനു തുടക്കമിട്ട താരാസിംഗ് തന്നെ ആയിരുന്നു. മുസ്ലിങ്ങളെ നശിപ്പിക്കുക്ക എന്നതില്‍ കവിഞ്ഞു മറ്റൊരു ലക്ഷ്യവും അവര്‍ക്കുണ്ടായിരുന്നില്ല. ഈ സമയം അനാവിശ്യമായൊരു തര്‍ക്കത്തിനും കോണ്‍ഗ്രസ് വേദിയായി. ഇന്ത്യയുടെ പതാകയെ ചൊല്ലിയായിരുന്നു അത്. കോണ്‍ഗ്രസ്സിന്‍റെ സമ്മേളനങ്ങളില്‍ പോലും യൂണിയന്‍ ജാക്ക് ഉയര്‍ത്തുന്നതിലെ ഔചിത്യമില്ലായ്മയാണ് ഇന്ത്യന്‍ പതാക എന്ന ആശയത്തില്‍ എത്തിച്ചത്. 1904 ഇല്‍ സിസ്സ്ടര്‍ നിവേദിതയാണ് ഇന്ത്യക്ക് ആദ്യമായി ഒരു പതാക രൂപകല്പന ചെയ്തത്. രണ്ടു വര്‍ഷം കഴിഞ്ഞു ഒഗസ്സ്ട്ടില്‍ കല്‍ക്കത്തയിലെ സമ്മേളനത്തില്‍ ഈ പതാക ഉയര്‍ത്തി. ഇതില്‍ നിന്നും പരിഷക്രിച്ച മറ്റൊരു പതാക ഇംഗ്ലണ്ടില്‍ ഉയര്‍ത്തി ഹോംറൂള്‍ പ്രസ്ഥാനം മറ്റൊരു പതാകയും രൂപകല്‍പന ചെയ്തു. പിന്ഗളി വെങ്കയ്യ നാഷണല്‍ ഫ്ലാഗ് ഓഫ് ഇന്ത്യ എന്നൊരു പുസ്തകം തന്നെ എഴുതി. ഗാന്ധിയുടെ നിര്‍ദേശ പ്രകാരം അദേഹം തന്നെയാണ് വെള്ളയും പച്ചയും കുങ്കുമവും നടുക്ക് ചര്‍ക്കയും വരുന്ന പതാക തയ്യ്രാക്കിയ്തു. എന്നാല്‍ ചര്‍ക്ക പിന്തിരപ്പന്‍ ആശയമാണെന്ന് കോണ്‍ഗ്രസ്സില്‍ അവസാനം ഉയര്‍ന്നു വന്നത്. പതാക കമ്മിറ്റി രൂപികരിച്ച് അശോകചക്രവും കൂടി പതാകയില്‍ ഉള്‍പ്പെടുത്തി. നിരന്തരം അവഗണ നേരിട്ട ഗാന്ധി ഈ തീരുമാനത്തിലും തന്‍റെ വിഷമം പ്രകടിപ്പിച്ചു. താന്‍ വിഭാവനം ചെയ്ത് ഇന്ത്യ അകന്നു പോകുന്നത് ഗാന്ധി തിരിച്ചറിഞ്ഞു.
1947 മാര്‍ച്ചില്‍ തന്നെ സിക്കുകാരുടെ പ്രതീക്ഷ അവസാനിച്ചിരുന്നു. സിക്ക്-മുസ്ലിം കലാപം ഒരു ആഭ്യന്തരയുദ്ധം തന്നെയായി മാറി. താരാസിംഗ് ഖാലിസ്ഥാന്‍ വാദം വീണ്ടും ഉയര്‍ത്തി. മുസ്ലിംഗ്രാമങ്ങള്‍ ആക്രമിച്ചു സിക്കുകാര്‍ ആക്രമണം അഴിച്ചുവിട്ടു. മൃതദേഹങ്ങള്‍ പോലും വികൃതമാക്കപെട്ടു. താരാസിംഗ് RSS നേതാക്കളുമായി പുലര്‍ത്തിയിരുന്ന ബന്ധം സീഐഡികള്‍ കണ്ടെത്തുകയും അത് ജിന്നയെ അറിയിക്കുകയും ചെയ്തു. RSS-സിഖ് സംഘടനകള്‍ ഒരു വന്‍ ആക്രമണത്തിനു പദ്ധതിയിട്ടിരുന്നു. RSSകാര്‍ മുസ്ലിം വേഷത്തില്‍ ലഹോറില്‍ കടന്നു ബോംബാക്രമണം പദ്ധതി തയ്യ്രാക്കിയിരുന്നു, ജിന്നയായിരുന്നു RSSന്‍റെ ലക്‌ഷ്യം,അതുവഴി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ കലാപത്തിലേക്ക് തള്ളിവിടുകയും ചെയ്യുക. സുവര്‍ണ്ണക്ഷേത്രത്തില്‍ കയറി സിഖ് തീവ്രവാദികളെ പിടിക്കാന്‍ മൌണ്ട് ബാറ്റനു സാധിക്കുമായിരുന്നില്ല. നടപടികള്‍ സ്വീകരിക്കുന്നതിനു മുന്‍പ് തന്നെ പാകിസ്ഥാനിലേക്കുള്ള ആദ്യ ട്രെയിന്‍ അവര്‍ പാളത്തില്‍ ബോംബ്‌ സ്ഫോടനം നടത്തി തകര്‍ത്തുകളഞ്ഞു. അമൃത്സറില്‍ മുസ്ലിങ്ങള്‍ക്ക്‌ നേരെ ആസിടാക്രമണം തുടര്‍ന്നു. ബ്രിടീഷ് സൈന്യത്തിന് നിരോധനാജ്ഞ പ്രഘ്യാപിക്കുകയും കലാപം അടിച്ചമര്‍ത്താന്‍ നടപടി സ്വീകരിക്കേണ്ടിയും വന്നു.
പഞ്ചാബില്‍ കലാപം രൂക്ഷമാകുമ്പോള്‍ തന്നെ ബംഗാള്‍ കലാപത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയായിരുന്നു. കല്‍ക്കത്തയിലെ മുസ്ലിങ്ങളെ രക്ഷിക്കണമെന്നു സുഹറവര്‍ദ്ധി ഗാന്ധിയോട് അപേക്ഷിച്ചു. തന്‍റെ കൂടെ ബംഗാളിലെ ചേരിയില്‍ താമസിക്കാമെങ്കില്‍ മാത്രം തയ്യാറാണെന്ന് ഗാന്ധി അറിയിച്ചു. റാഡ്ക്ലിഫിന് ബംഗാള്‍ വിഭജനം സുഗകരമായിരുന്നു.
നാട്ടുരാജ്യങ്ങളുടെ അവസ്ഥ എങ്ങുമെത്താതെ പോയി. ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരണമെന്നു മൌണ്ട്ബാറ്റന്‍ വീണ്ടം ആവിശ്യപെട്ടു. പ്രിവി പഴ്സും, കൊട്ടാരങ്ങളും,സ്ഥാനപേരും നല്കണം എന്ന ആവിശ്യം കോണ്‍ഗ്രസ്സിന് വേണ്ടി പട്ടേല്‍ അംഗീകരിച്ചു . സംയോജന കരാറില്‍ ഒപ്പ് വെക്കാന്‍ നാട്ടുരാജ്യങ്ങളെ അഭിസംബോധന ചെയ്ത് ആവിശ്യപെട്ടു. സ്വാതന്ത്രം അടുത്തെത്തിയപ്പോയും പല രാജാക്കന്മാര്‍ക്കും അതിന്‍റെ കാഠിന്യം മനസിലായില്ല. അപൂര്‍വ്വം ചില രാജാകന്മാര്‍ മാത്രമാണ് മൌണ്ട് ബാറ്റനോട് വിയോജിച്ചത്. കാശ്മീര്‍ രാജാവ് ഹരിസിംഗ് സ്വതന്ത്രമായി നില്‍ക്കാന്‍ ആണ് ആഗ്രഹിച്ചിരുന്നത്, എന്നാല്‍ പാകിസ്ഥാനില്‍ കാശ്മീര്‍ ചേരണമെന്നും പാകിസ്ഥാന്‍ ആഗ്രഹിച്ചിരുന്നു. മൌണ്ട് ബാറ്റനും ഇതേ അഭിപ്രായം തന്നെ ആയിരുന്നു. 90 ശതമാനം മുസ്ലിം ജനങ്ങളുള്ള കാശ്മീര്‍ ഒരു ഹിന്ദു രാജാവ് ഭരിക്കുന്നതിനെ കുറിച്ചും പാകിസ്ഥാനും ഇന്ത്യക്കും ഇടയിലുള്ള കാശ്മീരിനെ കുറിച്ച് ഹരിസിംഗിനെ ബോധ്യപ്പെടുത്താന്‍ മൌണ്ട് ബാറ്റന്‍ ശ്രമിച്ചു പരാജയപെട്ടു.
സംയോജന കരാറില്‍ ഒപ്പുവെച്ച പലരാജക്കന്മാരും വാവിട്ടുകരഞ്ഞു, ചിലര്‍ കുഴഞ്ഞു വീണു. അപൂര്‍വ്വം ചിലര്‍ സ്വന്ത്രരായ്യി തന്നെ നിലകൊള്ളുമെന്ന് പ്രഘ്യാപിച്ചു. ഒറീസ്സ മഹാരാജാവിനെ കൊണ്ട് ജനങ്ങള്‍ തന്നെ ഒപ്പുവെപ്പിച്ചു. ജോധ്പൂര്‍-ജയ്സാല്‍മീര്‍ രാജാക്കന്മാര്‍ ജിന്നയുമായി രഹസ്യബന്ധം സ്ഥാപിച്ചു. ജിന്ന അവരുമായി എന്ത് കരാറിനും തയ്യാറായിരുന്നു. പക്ഷേ വിപി മേനോന്‍ ഈ പദ്ധതി അട്ടിമറിച്ച് മാനസികമായി തകര്‍ത്തു ജോധ്പൂര്‍ രാജാവിനെ കൊണ്ട് ഒപ്പ് വെപ്പിച്ചു. തിരുവാതാംകൂര്‍ ദിവാന്‍ സിപി രാമസ്വാമി അയ്യര്‍ ഇന്ത്യയില്‍ ലയിക്കാന്‍ തയ്യാറല്ലെന്ന് പ്രഘ്യാപിച്ചിരുന്നു. സിപിയെ കെസിഎസ് മണി ആക്രമിച്ചതിന് ശേഷമാണു രാജാവ്‌ ഇന്ത്യയില്‍ ചേരാമെന്ന് സമ്മതിച്ചത്. പതിനഞ്ചോളം രാജ്യങ്ങള്‍ പാകിസ്ഥാനില്‍ ചേര്‍ന്നു. ഹൈദരാബാദ് സ്വതന്ത്രമായി നില്‍ക്കണമെന്നു വാശിപിടിച്ചു. ജുനഗടിലേ നവാബ് പാകിസ്ഥാനില്‍ ചേരാനാണ് ആഗ്രഹിച്ചിരുന്നത്.
റാഡ്ക്ലിഫ് തന്‍റെ ജോലി നിശ്ചിതസമയത്തില്‍ തീര്‍ത്തെങ്കിലും ആഗസ്റ്റ്‌ 15 നുമുന്പു അത് പുറത്തുവരരുതെന്ന് മൌണ്ട് ബാററന് നിര്‍ബന്ധം ഉണ്ടായിരുന്നു. കാരണം ആ രേഖ ഇന്ത്യയെ ഒരു കൊലക്കളമാക്കും എന്ന് അറിയാമായിരുന്നു. ജിന്ന ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലേക്ക് യാത്ര പുറപ്പെട്ടു DC3 വിമാനത്തില്‍. ജിന്നയുടെ പത്താം നമ്പര്‍ വീട് ഒരു ഹിന്ദു വ്യാപാരിക്ക് വില്‍ക്കുകയും . മുസ്ലിംലീഗിന്‍റെ പതാകക്ക് പകരം വ്യാപാരി സാല്‍മിയ ഗോവധനിരോധനം സൂചിപ്പിക്കുന്ന പുതിയ പതാക ഉയര്‍ന്നു.
സ്വന്ത്രത്തിനു മുന്‍പേ കല്‍ക്കത്തയിലേക്ക് ഗാന്ധി പുറപെട്ടു. വര്‍ഗീയ കലാപം തുടങ്ങിയിരുന്ന ഭൂമിയിലേക്ക്‌ ഗാന്ധി എത്തി. കലാപകാരികള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്ന ഗാന്ധി കല്‍ക്കത്തയിലെ മുസ്ലിങ്ങളുടെ സുരക്ഷതിത്വം ഹിന്ദുക്കളെ ഏര്‍പ്പെടുത്തി. ഇന്ത്യ സ്വതന്ത്രപുലരിയിലേക്ക് നീങ്ങുമ്പോയും ഗാന്ധി കല്‍ക്കത്തയിലെ ചേരികളില്‍ ആയിരുന്നു. ഇന്ത്യയിലോ പാകിസ്ഥാനിലോ എന്നറിയാത്ത പഞ്ചാബിലെയും ബംഗാളിലെയും ജനങ്ങള്‍ സ്വതന്ത്രദിനം ആഘോഷിച്ചു.
ഈ ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്ന് ഹിന്ദു മഹാസഭ അണികളോടു ആഹ്വാനം ചെയ്തു. സവര്‍ക്കര്‍ മതാടിസ്ഥാനത്തിലുള്ള വിഭജനത്തെ അനുകൂലിച്ചിരുന്നു എങ്കിലും കോണ്‍ഗ്രസ്സിന്‍റെ എല്ലാ ശ്രമങ്ങളും പരാജയപെട്ട് പാകിസ്ഥാന്‍ എന്ന സത്യം അംഗീകരിക്കുന്ന സമയത്ത് അഖണ്ടഭാരതമെന്നു ആശയവുമായി സവര്‍ക്കര്‍ മലക്കംമറിഞ്ഞു.
                                                                                                                                  -തുടരും-

Image may contain: one or more people, shoes, bird and outdoor
.
 ·

പോസ്റ്റ് ചെയ്തത് Kiran ല്‍ 06:40 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

അരിസ്റ്റോട്ടിൽ

അരിസ്റ്റോട്ടിൽ 

Courtesy-Shanavas Oskar-Charithranveshikal-


മഹാനായ ഒരു ഗുരു പരമ്പരയിലെ മൂന്നാമത്തെ കണ്ണിയാണ് അരിസ്റ്റോട്ടിൽ സോക്രട്ടിസിൽ തുടങ്ങി പ്ലേറ്റോയിലൂടെ വളർന്നു അരിസ്റോട്ടിലിൽ എത്തുമ്പോൾ യവനതത്വചിന്ത അതിന്റെ വിശ്വരൂപത്തിൽ എത്തിയിരുന്നു. അരിസ്റ്റോട്ടിൽ ലോകത്തെ നോക്കി പറഞ്ഞു "ശരിയായ വിദ്യാഭ്യാസം വ്യക്തിയെ രൂപപെടുത്തുന്നു ഒരു ശിശുവിനെ എനിക്കുതരൂ. അവൻ വിശ്വവിജയിയോ മുടിയനായ പുത്രനോ ആരാണ് ആകേണ്ടത്? വിദ്യാഭ്യാസം വഴി അത് നേടാനാകും !"
മാസിഡോണയിലെ ഫിലിപ്പ് (2)രാജാവ് തന്റെ പുത്രനെ പതിമൂന്നാമത്തെ വയസിൽ അരിസ്റ്റോട്ടിലിന്റെ അടുത്ത് എത്തിച്ചു വിശ്വവിജയി ആക്കാൻ ആ വിദ്യാർത്ഥി മഹാനായ അലക്സാണ്ടർ ആയി മാറി എന്നാൽ സ്വന്തം പിതാവിനെ വധിക്കുന്നതിൽ സൂത്രധാരനായി പ്രവർത്തിച്ചു മഹാസാമ്രാജ്യം പടുത്തുയർത്തിയ അലക്സാണ്ടർ തിന്നും കുടിച്ചും മുപ്പത്തിമൂന്നാമത്തെ വയസിൽ അന്തരിച്ചു. 
അരിസ്റ്റോട്ടിൽ ശാസ്ത്രത്തിന്റെ സ്ഥാപകനായും ജീവശാത്രത്തിന്റെ പിതാവായും അറിയപ്പെടുന്നു. ആധുനിക ലൈബ്രറി സംവിധാനത്തിന്റെ അസ്ഥിവാരമിട്ടതും ആദ്യത്തെ സൂവോളജിക്കൽ ഗാർഡൻ സ്ഥാപിച്ചതും അദ്ദേഹമായിരുന്നു. തർക്കശാസ്ത്രത്തിന്റെയും (logic)ന്റെയും ഭ്രൂണശാസ്ത്രത്തിന്റെയും (embryology) സ്ഥാപകനും അരിസ്റ്റോട്ടിൽ തന്നെ.
മാസിഡോണിയയിലെ കൊട്ടാരഡോക്ടറുടെ മകനായിരുന്നു അരിസ്റ്റോട്ടിൽ. വൈദ്യശാസ്ത്രവും ആയി ഉള്ള അദേഹത്തിന്റെ ബന്ധം തത്വചിന്തയിലടക്കം കൂടുതൽ ശാസ്ത്രീയത കൊണ്ട് വന്നു നീണ്ട ഇരുപതുവർഷമാണ് പ്ലേറ്റോയുടെ ശിഷ്യനും സഖാവുമായി അരിസ്റ്റോട്ടിൽ ജീവിച്ചത് പ്ലേറ്റോയുടെ പല വാദങ്ങളെയും അദ്ദേഹംഎതിർക്കാൻ തയ്യാറായി അപ്പോഴും 'ബൗദ്ധികതയുടെ ആൾരൂപം'എന്നാണ് ആ ശിഷ്യനെ പ്ലേറ്റോ വിശേഷിപ്പിച്ചത്
അൻപത്തിമൂന്നാമത്തെ വയസിൽ തന്റെ സ്വന്തം ഗുരുകുലമായ ലെയ്‌സിയം (lyceum)അരിസ്റ്റോട്ടിൽ സ്ഥാപിച്ചു. തത്വചിന്തയേക്കാളേറെ ജീവശാസ്ത്രവും പ്രകൃതിശാസ്ത്രവും ആണ്‌ അവിടെ പഠിപ്പിച്ചിരുന്നത്. നാനൂറോളം കൃതികൾ അരിസ്റോട്ടിലിന്റതായി ഉണ്ടായിരുന്നുഎങ്കിലും ഇന്ന് വളരെ കുറച്ചേ ലഭ്യമായുള്ളു പലതുകൊണ്ടും അപൂര്ണമായിരുന്നു അരിസ്റ്റോട്ടിലിന്റെ ചിന്തകൾ. ശാസ്ത്രിയമായ പഠനങ്ങൾക്കായി അലക്സാണ്ടർ ചക്രവർത്തിയിൽ നിന്നും ധാരാളമായി ലഭിച്ച ധനവും പിന്തുണയും അദ്ദേഹം പഠനസ്ഥാപനങ്ങൾക്കായി ചിലവഴിച്ചു
മതിയായ രേഖകളുടെ അഭാവത്തിൽ അദ്ദേഹത്തെകുറിച്ചുള്ള പൂർണമായ വസ്തുതകൾ പലതും ഇനിയും കണ്ടെടുക്കേണ്ടത് ഉണ്ട്


Image may contain: 1 person
133You, Joemon Le Vagabond and 131 others
പോസ്റ്റ് ചെയ്തത് Kiran ല്‍ 06:33 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

ഇന്ത്യന്‍ ഭരണഘടന എഴുതിയത് ഇവര്‍ കൂടിയാണ്; ഭരണഘടനാ നിര്‍മ്മാണ സഭയിലെ മലയാളി വനിതകള്‍

ഇന്ത്യന്‍ ഭരണഘടന എഴുതിയത് ഇവര്‍ കൂടിയാണ്; ഭരണഘടനാ നിര്‍മ്മാണ സഭയിലെ മലയാളി വനിതകള്‍ 

Courtesy- DoolNews


ദാക്ഷായണി വേലായുധന്‍, അമ്മു സ്വാമിനാഥന്‍, ആനി മസ്‌കരീന്. 1949 നവംബര്‍ 26 ന് ഡോ ബി.ആര്‍. അംബേദ്കര്‍ നേതൃത്വം നല്‍കിയ ഭരണഘടനാ നിര്‍മ്മാണ സഭയിലുണ്ടായിരുന്നു മൂന്ന് മലയാളി സ്ത്രീകളാണിവര്‍. 299 പേരുണ്ടായിരുന്ന തെരഞ്ഞെടുക്കപ്പെട്ട ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ആകെ ഉണ്ടായിരുന്നത് 15 വനിതകള്‍. കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഏക ദളിത് വനിത ദാക്ഷായണി വേലായുധന്‍ ഉള്‍പ്പെടെ അവരില്‍ മൂന്നു പേര്‍ കേരളത്തില്‍ നിന്നായിരുന്നു.
ഭരണഘടനാ നിര്‍മ്മാണ സഭയില്‍ സ്വതന്ത്ര ഇന്ത്യയെ വിഭാവനം ചെയ്ത് ഇവര്‍ നടത്തിയ ചര്‍ച്ചകള്‍, സംവാദങ്ങള്‍, ആശയങ്ങള്‍ എന്നിവയുടെ ആകെത്തുകയാണ് ഇന്ത്യന്‍ ഭരണഘടന. ബീഗം ഐസസ് റസൂല്‍, ദുര്‍ഗാഭായ് ദേശ്മുഖ്, ഹന്‍സ ജീവ് രാജ് മെഹ്ത, കമല ചൗധരി, ലീല റോയ്, മാലതി ചൗധരി, പൂര്‍ണ്ണിമ ബാനര്‍ജി, രാജ്കുമാരി അമൃത് കൗര്‍, രേണുക റായ്, സരോജിനി നായിഡു, സുചേത കൃപ്ലാനി, വിജയ് ലക്ഷമി പണ്ഡിറ്റ് എന്നിവരായിരുന്നു സഭയിലെ മറ്റ് സ്ത്രീ സാന്നിധ്യങ്ങള്‍.
ദാക്ഷായണി വേലായുധന്‍
1912ല്‍ കൊച്ചിയിലെ മുളവക്കാട് ജില്ലയില്‍ പുലയ ജാതിയില്‍ പെട്ട കുടുംബത്തിലാണ് ദാക്ഷായണി വേലായുധന്‍ ജനിച്ചത്. അയ്യങ്കാളിയുടെ നേതൃത്വത്തില്‍ പുലയ ജാതിയില്‍ പെട്ടവര്‍ക്കിടയില്‍ നവോത്ഥാന ചിന്തകള്‍ ഉയര്‍ന്നു വന്നിരുന്ന കാലത്തായിരുന്നു ദാക്ഷായണിയുടെ ജനനം. പുലയ ജാതിയില്‍ ആദ്യമായി മേല്‍ മുണ്ട് ധരിച്ച പെണ്‍കുട്ടി ദാക്ഷായണിയായിരുന്നു. 1935ല്‍ മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ശാസ്ത്രത്തില്‍ ബിരുദം നേടിയതോടെ ദാക്ഷായണി ഇന്ത്യയില്‍ ബിരുദം നേടുന്ന ആദ്യ ദളിത് സ്ത്രീയായി.

1942 കൊച്ചിന്‍ നിയമസഭയിലേക്കും, 1946ല്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലേക്കും ദാക്ഷായണി തെരഞ്ഞെടുക്കപ്പെട്ടു. സഭയിലെ ഏക ദളിത് വനിത ദാക്ഷായണിയായിരുന്നു. ഭരണഘടനാ സഭ നിര്‍മ്മിക്കുന്നത് ഭരണഘടന മാത്രമല്ല, മറിച്ച് ജനങ്ങള്‍ക്ക് ജീവിക്കാനുള്ള മാതൃക കൂടിയാണ് എന്നായിരുന്നു ദാക്ഷായണിയുടെ ഭരണഘടനയെക്കുറിച്ചുള്ള കാഴ്ചപ്പാട്. സ്വതന്ത്ര ഇന്ത്യ നേരിടേണ്ടിയിരുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്‌നം ജാതിയായിരിക്കും എന്ന തിരിച്ചറിവ് ദാക്ഷായണിക്കുണ്ടായിരുന്നു. ഭരണഘടനയില്‍ അയിത്തത്തെ ഇല്ലാതാക്കുന്ന ആര്‍ട്ടിക്കിള്‍ 17 സാക്ഷാത്കരിക്കുന്നതില്‍ ദാക്ഷായണിയുടെ പങ്ക് നിസ്തൂലമായിരുന്നു.
1940 ല്‍ ഗാന്ധിയും കസ്തൂര്‍ ബായും പങ്കെടുത്ത ചടങ്ങില്‍ വെച്ച് ദളിത് നേതാവ് രാമന്‍ കേളന്‍ വേലായുധനെ ദാക്ഷായണി വിവാഹം കഴിച്ചു. താന്‍ ജനിച്ചതും ജീവിച്ചതുമായ സാഹചര്യങ്ങളെക്കുറിച്ച് ദാക്ഷായണിക്ക് അഭിമാനമായിരുന്നുവെന്ന് ദാക്ഷായണിയുടെ മകള്‍ മീര ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമല്ലാതിരുന്ന ദാക്ഷായണി കൂടുതല്‍ സമയം ചെലവഴിച്ചിരുന്നത് ദല്‍ഹിയിലെ മുനിര്‍കയിലെ വനിതാ തൂപ്പ് തൊഴിലാളികള്‍ക്കിടയിലായിരുന്നു. ദളിത് സ്ത്രീകളും ആദ്യ നാഷണല്‍ കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കിയതിന് ശേഷം അവര്‍ 1977ല്‍ മഹിളാ ജാഗ്രിതി പരിഷത്ത് ആരംഭിച്ചു.
ആനി മസ്‌കരീന്‍
1951ല്‍ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ആദ്യ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായ ആദ്യവനിതകളിലൊരാള്‍, തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയംഗമാകുന്ന ആദ്യത്തെ വനിത, തുറന്നടിച്ച സംസാരത്തിനും രൂക്ഷമായ അഭിപ്രായ പ്രകടനങ്ങള്‍ക്കും ഗാന്ധിയുടെ തന്നെ വിമര്‍ശനം നേരിടേണ്ടി വന്ന സ്വാതന്ത്ര്യ സമര സേനാനി, ഇതൊക്കെയായിരുന്നു ആനി മസ്‌കരീന്‍.
1902ല്‍ തിരുവനന്തപുരത്തെ ലത്തീന്‍ കൃസ്ത്യന്‍ കുടുംബത്തിലാണ് ജനിച്ച് ആനി മസ്‌ക്രീന് ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടിയിരുന്നു. പിന്നീട് അധ്യാപനവൃത്തിക്കായി ശ്രീലങ്കിയലേക്ക് പോയി. തിരിച്ചെത്തിയ മസ്‌ക്രീന്‍ പിന്നീട് നിയമത്തിലും ബിരുദം നേടി. സ്വാതന്ത്ര്യ സമരത്തിലെ പങ്കാളിത്തത്തിന് നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തിയാണ് മസ്‌കരീന്‍.

ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പേ, 1948-1952 കാലഘട്ടത്തില്‍ തിരു-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലി അംഗവും പറവൂര്‍ ടി.കെ.നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ആരോഗ്യ-വൈദ്യുതി വകുപ്പു മന്ത്രിയുമായിരുന്നു മസ്‌കരീന്‍.
ആരോഗ്യപരമായ ഒരു ജനാധിപത്യത്തിന് അധികാര കേന്ദ്രീകരണത്തിന്റെയും അധികാര വികേന്ദ്രീകരണത്തിന്റെയും ഇടയിലാണ് സ്ഥാനം എന്നായിരുന്നു മസ്‌ക്രീനിന്റെ വാദം. രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയ ഉടനെ ഇന്ത്യക്ക് ശക്തമായൊരു കേന്ദ്രഭരണം ആവശ്യമാണെന്നും, ഒരു പൂര്‍ണ്ണ ജനാധിപത്യ രാഷ്ട്രമെന്ന നിലയിലേക്ക് രാജ്യം വളര്‍ച്ച കൈവരിച്ച ശേഷം കേന്ദ്രീകൃത അധികാര വ്യവസ്ഥ ഭരണഘടനാ പരമായി ഭേതഗദി ചെയ്യാമെന്നുമായിരുന്നു മസ്‌കരീന്റെ ആശയം
അമ്മു സ്വാമിനാഥന്‍
1894ല്‍ പാലക്കാട്ടില്‍ ഗോവിന്ദ മേനോന്റേയും ആനക്കര വടക്കത്ത് അമ്മുഅമ്മയുടേയും മകളായി ജനിച്ചു. ചെറുപ്പത്തില്‍ അച്ഛന്‍ മരിച്ചതിന് ശേഷം 13ാം വയസ്സില്‍ അമ്മു തന്നെക്കാള്‍ 20 വയസ്സു പ്രായമുള്ള ഡോ. സുബ്ബരാമ സ്വാമിനാഥനെ വിവാഹം കഴിച്ചു. വിവാഹത്തിനു ശേഷം മദ്രാസിലേക്ക് താമസം മാറിയ അമ്മു ഉയര്‍ന്ന വിദ്യാഭ്യാസം നേടി.
1917ല്‍ ആനി ബെസന്ത്, മാര്‍ഗെരറ്റ് കസിന്‍സ്, മാലതി പട് വര്‍ദന്‍, ദാദാഭോയ്, അംബുജമ്മാള്‍ എന്നിവരോടൊപ്പം ചേര്‍ന്ന് അമ്മു മദ്രാസില്‍ വിമന്‍സ് ഇന്ത്യാ അസോസിയേഷന് രൂപം കൊടുത്തു. സ്ത്രീകളുടെ വോട്ടവകാശത്തിനും മൗലിക അവകാശങ്ങള്‍ക്കും ശക്തമായി വാദിച്ച ആദ്യ സംഘടനയായിരുന്നു വിമന്‍സ് ഇന്ത്യാ അസോസിയേഷന്‍.
1946ല്‍ മദ്രാസില്‍ നിന്ന് ഭരണഘടനാ നിര്‍മ്മാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും ജാതി വിവേചനത്തിനെതിരെ ശക്തമായ പോരാട്ടം നയിച്ച വ്യക്തിയാണ് അമ്മു. ബാലവിവാഹത്തിന്റെ ഇരയായിരുന്ന അമ്മു, ബാലവിവാഹം നിരോധിച്ചുകൊണ്ടുള്ള ചൈല്‍ഡ് റിസ്ട്രയ്ന്റ് ആക്ട് നടപ്പില്‍ വരുത്തുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു.
ജവഹര്‍ലാല്‍ നെഹ്‌റുവിനെ ആളുകള്‍ പണ്ഡിറ്റജി എന്ന് വിളിക്കുന്നതിലെ ജാതീയത ചൂണ്ടിക്കാട്ടിയ അമ്മു ആ വിളിയോട് പ്രതികരിക്കുന്നതിന് നെഹ്‌റുവിനേയും വിമര്‍ശിച്ചിരുന്നു. ഭരണഘടനയുടെ അമിത വലിപ്പത്തെക്കുറിച്ചും അമ്മുവിന് വേവലാതിയുണ്ടായിരുന്നു. എല്ലാവര്‍ക്കും എളുപ്പം കൊണ്ടു നടക്കാവുന്ന ഒരു ഭരണഘടനയായിരുന്നു താന്‍ വിഭാവനം ചെയ്തതെന്ന് അമ്മു പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
കടുത്ത സിനിമാ പ്രേമിയായ അമ്മു 1959ല്‍ സത്യജിത് റായുടെ കീഴില്‍ ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായും ജോലി ചെയ്തു. 1952ല്‍ ലോക്‌സഭയിലേക്കും 1954ല്‍ രാജ്യസഭയിലേക്കും അമ്മു തെരഞ്ഞെടുക്കപ്പെട്ടു.
 
പോസ്റ്റ് ചെയ്തത് Kiran ല്‍ 06:29 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

നികോളേ ചൗഷസ്‌കി (ചെഷെസ്ക്യു)

നികോളേ ചൗഷസ്‌കി (ചെഷെസ്ക്യു)


Courtesy -Suvin Vinod-Charithranveshikal
ക്രൂരനായ ഒരു ഏകാധിപതി മാത്രം എന്നുള്ള മുൻധാരണ വച്ചു കൊണ്ടാണ് റൊമാനിയൻ ഭരണാധികാരി ആയിരുന്ന നികോളേ ചൗഷസ്‌കിയെ കുറിച്ചു ഞാൻ വായിച്ചു തുടങ്ങിയത്. ലഭ്യമായ പ്രാഥമിക വിവരങ്ങളും അതിനു ആക്കം കൂട്ടുന്നതായിരുന്നു.എന്നാൽ സ്റ്റാലിനിസത്തിലേക്കു മാറുന്നതിനു മുന്നെ ദാരിദ്ര്യത്തിന്റെ പിടിയിൽ നിന്നും റൊമാനിയയെ പടി പടിയായി ഉയർത്തിക്കൊണ്ടു വന്ന പ്രഗൽഭനായ ഒരു ഭരണാധികാരി കൂടെ ആയിരുന്നു ചൗഷസ്‌കി.
9 സഹോദരങ്ങൾ അടങ്ങിയ കുടുംബത്തിന്റെ ദാരിദ്ര്യത്തിൽ നിന്നും തുടങ്ങിയ ഓട്ടം തന്റെ രാജ്യത്തിന്റെ പരമാധികാരിയായി വരെ വളരെ പെട്ടെന്ന് ഓടിക്കയറിയ വ്യക്തി ആയിരുന്നു അദ്ദേഹം. നികോളേ എന്നു മകന് പേരിടുമ്പോൾ തന്റെ വേറൊരു മകനുകൂടെ ഇതേ പേരുണ്ട് എന്നു പോലും ഓര്മയില്ലാത്തത്ര മദ്യപാനിയായ അച്ഛന്റെ മകനായി ആയിരുന്നു ജനനം. കടം വാങ്ങിയ പുസ്തകങ്ങളുമായി ചെരുപ്പ് പോലും ഇല്ലാതെ തന്റെ പത്താം വയസ്സുവരെ നികോളേ സ്കൂളിൽ സമർത്ഥനായി പഠിച്ചു. പതിനൊന്നാം വയസ്സിൽ തന്റെ ഗ്രാമത്തിൽ നിന്നും നാടുവിട്ട് ബുക്കാരെസ്റ് എന്ന നഗരത്തിൽ എത്തിപ്പെട്ട നികോളേ അവിടെ ഒരു ചെരുപ്പ് നിർമാണ കമ്പനിയിൽ ജോലി കണ്ടെത്തി. ജോലിയിൽ പ്രത്യേകിച്ചു പ്രാവീണ്യം ഒന്നും തെളിയിക്കാൻ പറ്റിയില്ലെങ്കിലും കമ്മ്യൂണിസ്റ്റ് പ്രവർത്തകനായ സ്ഥാപന ഉടമയുടെ സ്വാധീനം അന്ന് റൊമാനിയായിൽ നിരോധനം ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയോട് അദ്ദേഹത്തെ അടുപ്പിച്ചു. പതിനാലാം വയസ്സിൽ തന്നെ പാർട്ടിയിൽ ചേർന്നു രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ നികോളേയെ പലതവണ പോലീസ് പിടിക്കുകയും ശിക്ഷിക്കപ്പെടുകയും ഉണ്ടായി. ജയിലിൽ കിടക്കുമ്പോൾ, പിന്നീട് റൊമാനിയയുടെ ആദ്യ പ്രസിഡന്റ് ആയ ഗോർജിയോ ഡേജ് അടക്കമുള്ള മുതിർന്ന നേതാക്കളും ആയുള്ള പരിചയം നിക്കോളേക്കു രാഷ്ട്രീയത്തിൽ മുതൽക്കൂട്ടായി മാറി. നിക്കോളെയുടെ കഴിവുകൾ തിരിച്ചറിഞ്ഞ ഗോർജിയോ അദ്ദേഹത്തെ പാർട്ടിയുടെ ഉന്നത നേതൃനിരയിലേക്കു കൈപിടിച്ചുയർത്തി കൊണ്ടുവന്നു.
ഇരുപതാം വയസ്സിൽ ജയിൽ മോചിതനായ ശേഷം കണ്ടെത്തിയ ജീവിത പങ്കാളി എലേനയോടുള്ള തന്റെ അതിയായ സ്‌നേഹം ജീവിതത്തിന്റെ അവസാന നിമിഷം വരെ പ്രകടമായിരുന്നു. വെടിവച്ചു കൊല്ലാൻ ദമ്പതികളെ കൈകൾ പുറകിലേക്ക് കെട്ടുമ്പോൾ കൊല്ലുക ആണെങ്കിൽ ഞങ്ങളെ ഒന്നിച്ചു കൊല്ലണം ഓരോരുത്തരെ ആയി കൊല്ലരുത് എന്നാണ് അദ്ദേഹം അവസാനമായി പറഞ്ഞ വാക്കുകളിൽ ഒന്നു. ഭാര്യയോടൊത്തല്ലാതെ ചൗഷസ്‌കിയെ പൊതുപരിപാടികളിൽ കാണാറില്ല എന്നു തന്നെ പറയാം.
രണ്ടാം ലോകമഹാ യുദ്ധത്തിന് ശേഷം ലോകമെമ്പാടും ഉണ്ടായ കമ്മ്യൂണിസ്റ്റു അലയടികൾ റൊമാനിയായിലും രാഷ്ട്രീയ ചലനങ്ങൾ സൃഷ്ടിച്ചു. 1944 ഇൽ തന്റെ ഇരുപത്തി ആറാം വയസ്സിൽ പാർട്ടിയുടെ യുവജന വിഭാഗം സെക്രെട്ടറി ആയും 1947 ഇൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നപ്പോൾ കൃഷി മന്ത്രി ആയും പിന്നീട് സഹ പ്രതിരോധ മന്ത്രി ആയും സേവനം അനുഷ്ടിച്ചു.
1965 ഇൽ പ്രസിഡന്റ് ഗോർജിയോ മരണപ്പെട്ടത്തിനു ശേഷം പോളിറ്റ് ബ്യുറോ ചൗഷസ്‌കിയെ ആണ് പാർട്ടി ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുത്തത്. 1967 തൊട്ടു 1989 ഇൽ തന്റെ മരണം വരെ രാജ്യത്തിന്റെ ഭരണാധികാരി ചൗഷസ്‌കി ആയിരുന്നു.
ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രം ആണെന്നിരിക്കെ തന്നെ ,സാമ്പ്രധായിക കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്നും ഇത്തിരി മാറി ആണ് ചൗഷസ്‌കി ഭരണം നടത്തിയിരുന്നത് എന്നു വേണമേകിൽ പറയാം. റഷ്യയുമായുള്ള ബന്ധം മുറിയാതെ സൂക്ഷിക്കുകയും എന്നാൽ അതേ സമയം എതിർ ചേരിയിലുള്ള അമേരിക്കൻ, യൂറോപ്പ്യൻ യൂണിയൻ രാജ്യങ്ങളുമായുള്ള സാമ്പത്തിക, വ്യാവസായിക ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയും ചെയ്തുവന്നു. റഷ്യയുടെ ചെക്കോസ്ലോവാക്യൻ കടന്നു കയറ്റത്തെ കുറിച്ചു നടത്തിയ പ്രസംഗം രാജ്യത്തിനകത്തും, അമേരിക്കൻ, യൂറോപ്യൻ രാജ്യങ്ങളുടെയും പ്രശംസ പിടിച്ചു പറ്റി. സാർവദേശീയ സോഷ്യലിസത്തിൽ അല്ലാതെ ദേശീയതയിൽ ഊന്നിക്കൊണ്ടുള്ള ഒരു കമ്മ്യൂണിസ്റ്റ് ഭരണം ആയിരുന്നു ചൗഷസ്‌കി നടപ്പിലാക്കിയത്. രാജ്യസ്നേഹം തുളുമ്പുന്ന പ്രസംഗങ്ങൾ കേൾക്കാൻ ജനങ്ങൾ ആവേശഭരിതരായി തടിച്ചു കൂടാൻ തുടങ്ങി.ചൗഷസ്കിയുടെ ചുമലിൽ റൊമാനിയ സാമ്പത്തികമായി ഉയർന്നു തുടങ്ങി.
1971ഇൽ നടത്തിയ ചൈനീസ്, കൊറിയൻ സന്ദർശനങ്ങൾ ആണ് ചൗഷസ്‌ക്യുവിന്റെ തകർച്ച തുടങ്ങുന്നത് എന്നു വേണമെങ്കിൽ പറയാം.അവിടങ്ങളിൽ ഉള്ള ഏകാധിപത്യ രീതിയിലുള്ള ഭരണവും ഭരണാധികാരിക്കുള്ള വീര പരിവേഷവും ചൗഷസ്‌ക്യുവിനെ അതിലേക്കു ആകൃഷ്ടനാക്കി. തുടർന്ന് ജൂലൈ തീസിസ് എന്ന പേരിൽ മുന്നോട്ട് വെച്ച തന്റെ ആശയങ്ങൾ രാജ്യത്തെ മനുഷ്യാവകാശങ്ങളുടെ ഉന്മൂലനത്തിന്റെ തുടക്കം ആയി മാറുക ആയിരുന്നു.അന്യ രാജ്യങ്ങളെക്കാൾ തന്റെ തന്നെ ജനങ്ങളെ ഭയന്നിരുന്ന ചൗഷസ്‌ക്യു എതിർ ശബ്ദങ്ങൾ ഉയർന്നു വരുന്നത് കണ്ടെത്താനും തടയുന്നതിനും വേണ്ടി സെക്യൂറിറ്റേറ്റ് എന്ന പേരിൽ രാജ്യം മുഴുവൻ, വിപുലമായ ഒരു ചാര സംഘടനയെ ഉപയോഗിച്ചു. സംശയം തോന്നുന്നവരെ പിടിച്ചു കൊണ്ടുപോയി ക്രൂരമായി ചോദ്യം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തു ജനങ്ങളുടെ വായ മൂടിക്കെട്ടിക്കൊണ്ടുള്ള ഭരണം ആണ് പിന്നീട് റൊമാനിയ സാക്ഷ്യം വഹിച്ചത്.1974 ഇൽ തന്റെ അധികാരങ്ങൾ വർധിപ്പിച്ചു കൊണ്ടു, രാജ്യകാര്യങ്ങളിൽ പ്ളീനങ്ങൾ ആവശ്യം ഇല്ലാതെ സ്വയം തീരുമാനം എടുക്കാൻ ഉള്ള അവകാശം ചൗഷസ്‌ക്യു ഉണ്ടാക്കിയെടുത്തു. തന്റെയും ഭാര്യയുടെയും ജന്മദിനങ്ങൾ രാജ്യത്തിലെ ഏറ്റവും വലിയ ആഘോഷങ്ങൾ ആക്കി മാറ്റി. മാധ്യമ സ്വാതന്ത്ര്യം തീരെ ഇല്ലാതാക്കി തന്നെക്കുറിച്ചും തന്റെ ഭരണത്തെയും വാഴ്ത്തി പാടാൻ ഉള്ള ഉപകരണങ്ങൾ ആക്കി മാറ്റി. വിദ്യാലയങ്ങളിൽ രാഷ്ട്രീയ പഠനം(ചൗഷസ്കിയുടെ കമ്മ്യൂണിസം ) നിർബന്ധമാക്കി. തന്റെയും ഭാര്യയുടെയും ചിത്രങ്ങൾ നാടുനീളെ വരച്ചു വയ്പ്പിക്കുകയും, കലാ പരിപാടികൾ തന്നെ സ്തുതിക്കാൻ ഉള്ള മാർഗ്ഗവും ആക്കി മാറ്റിയെടുക്കുകയും ചെയ്തു. റൊമാനിയ എന്ന പേരിനെക്കാളും ചൗഷസ്കി എന്ന പേരാണ് കൂടുതലായും പിന്നീടുള്ള വർഷങ്ങളിൽ ജനങ്ങൾ കേട്ടത്.
അറബ് യുദ്ധത്തെ തുടർന്ന് 1970 കളിൽ ഉണ്ടായ അസംസ്‌കൃത എണ്ണയുടെ ലഭ്യത കുറവും വിലക്കയറ്റവും എണ്ണ ഉത്പാദകർ കൂടെ ആയ റോമനിയയെ എണ്ണ ശുദ്ധീകരണ ശാലകളിക്കു കൂടുതലായി നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചു. അറേബ്യൻ രാജ്യങ്ങളിൽ നിന്നും എണ്ണ വാങ്ങി ശുദ്ധീകരിച്ചു യൂറോപ്യൻ രാജ്യങ്ങൾക്കും , അമേരിക്കയ്ക്കും കയറ്റുമതി ചെയ്യുന്നതിലൂടെ സാമ്പത്തിക ലാഭം സ്വപ്നം കണ്ടു ചൗഷസ്‌കി മറ്റു രാജ്യങ്ങളിൽ നിന്നും വൻ തോതിൽ കടം എടുത്തു റിഫൈനറികൾ നിർമ്മിക്കുവാൻ തുടങ്ങി. എന്നാൽ റിഫൈനറികളുടെ പണി തീരാൻ കാലതാമസം ഉണ്ടാവുകയും , എണ്ണ വില ഇതിനകം കുറയുകയും ചെയ്തതോടെ രാജ്യം 80 കളുടെ തുടക്കത്തോടെ വൻ കടബാധ്യതയിലേക്കു കൂപ്പുകുത്തി. കട ബാധ്യത തീർക്കാൻ ചൗഷസ്‌കി കണ്ടെത്തിയ മാർഗം ജനങ്ങളെ പട്ടിണിക്കിട്ട് കാർഷിക ഉൽപ്പന്നങ്ങൾ കൂടുതലായി കയറ്റുമതി ചെയ്യുക എന്നതായിരുന്നു. ജനങ്ങളുടെ ഭക്ഷണം, വൈദ്യുതി, വെള്ളം എല്ലാം റേഷൻ വഴി പരിമിതപ്പെടുത്തി. ഭരണത്തിൽ അസന്തുഷ്ഠരാണെങ്കിലും സെക്യൂറിറ്റേറ്റിനെ ഭയന്നു ജനങ്ങൾ പ്രതികരിക്കാൻ ഉള്ള ധൈര്യം കാണിച്ചില്ല. സാമ്പത്തിക അടിത്തറ നഷ്ടപ്പെട്ട ഈ സമയത്തും റോമാനിയായിൽ ചൗഷസ്കിക്കു വേണ്ടി ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരത്തിന്റെ പണി നടന്നു കൊണ്ടിരിക്കുക ആയിരുന്നു എന്നതാണ് വിരോധാഭാസം.
1989 ആകുമ്പോഴേക്കും രാജ്യത്തിന്റെ കട ബാധ്യതകൾ മുഴുവൻ തീർക്കാൻ ആയെങ്കിലും ഭരണം അട്ടിമറിക്കപ്പെടുന്നത് വരെ ജനങ്ങളെ ചൂഷണം ചെയ്തുകൊണ്ടുള്ള അമിതമായ കയറ്റുമതി തുടർന്നു. 1989 നവംബർ മാസം ചൗഷസ്കി വീണ്ടും 5 കൊല്ലത്തേക്ക് കൂടെ തിരഞ്ഞെടുക്കപ്പെട്ടു. ഡിസംബർ 17 നു, ടിമിസോറയിലെ വിദ്യാർഥികൾ തുടങ്ങി വച്ച പ്രതിഷേധങ്ങൾക്ക് നേരെ ഉണ്ടായ പട്ടാള വെടിവയ്പ്പിൽ നിരവധിപേർ കൊല്ലപ്പെട്ടു. 18നു ഭരണം ഭാര്യയെ ഏൽപ്പിച്ചു വിദേശ പര്യടനത്തിന് പോയ ചൗഷസ്കി തിരിച്ചു വരുമ്പോഴേക്കും സ്ഥിതിഗതികൾ കൈവിട്ടു തുടങ്ങിയിരുന്നു. 21ആം തീയ്യതി താൻ സാധാരണ ജനങ്ങളോട് സംവധിക്കാറുള്ളത് പോലെ സെൻട്രൽ കമ്മിറ്റി ഓഫീസിന്റെ മട്ടുപ്പാവിൽ നിന്നു പ്രസംഗിക്കാൻ തുടങ്ങിയ ചൗഷസ്‌കിയെ കൂക്കി വിളിച്ചും, മുദ്രാവാക്യങ്ങൾ വിളിച്ചു ആക്രോശിച്ചും ആണ് ജനങ്ങൾ എതിരേറ്റത്. അന്നത്തെ ചൗഷസ്കിയുടെ മുഖഭാവങ്ങൾ വിദേശ മാധ്യമങ്ങളിൽ ചൂടുള്ള വാർത്തകൾ സമ്മാനിച്ചു കൊണ്ട് പ്രക്ഷേപണം നടത്തി. 22 ആം തീയ്യതി അവസാന ശ്രമം നടത്തിയ ചൗഷസ്‌കിയെ ജനങ്ങൾ കല്ലെറിയാൻ തുടങ്ങി. ശമ്പളം കൂട്ടിത്തരാം, ഭക്ഷണം കൂട്ടിത്തരാം എന്നൊക്കെ ഉള്ള പ്രലോഭനങ്ങൾ തുടരെ തുടരെ മൈക്കിലൂടെ നടത്തി എങ്കിലും ജനങ്ങൾ ചെവിക്കൊണ്ടില്ല. അവർ സെൻട്രൽ കമ്മറ്റി ഓഫീസ് കെട്ടിടത്തിനകത്തെക്കു ഇടിച്ചു കയറാൻ തുടങ്ങിയതും, ചൗഷസ്കിയും ഭാര്യയും ഹെലികോപ്റ്ററിൽ കയറി രക്ഷപ്പെട്ടു. എന്നാൽ ഇതിനകം ജനപക്ഷത്തെക്കു കൂറുമാറിയ പാട്ടാളം ഹെലികോപ്റ്റർ താഴെ ഇറക്കിച്ചു ദമ്പതികളെ അറസ്റ്റ് ചെയ്തു ഗാർഹിക തടങ്കലിൽ ആക്കി. ഡിസംബർ 25 ഒരു ക്രിസ്റ്മസ് ദിവസം ചൗഷസ്കിയേയും ഭാര്യയെയും വിചാരണ ചെയ്യുകയും, വധശിക്ഷ വിധിച്ചു അന്ന് തന്നെ നടപ്പിൽ ആക്കുകയും ചെയ്തു. കൈകൾ കൂട്ടി കെട്ടി ഒരു ചുമരിനോട് ചേർത്തുനിർത്തി രണ്ടുപേരെയും പട്ടാളത്തിന്റെ ഓപ്പൺ ഫയറിങ്ങിലൂടെ വെടിവച്ചു കൊല്ലുക ആയിരുന്നു. ഒരു മാധ്യമ പ്രവര്ത്തകന് അതിന്റെ വീഡിയോ റെക്കോര്ഡ് ചെയ്യാൻ സാധിച്ചു എങ്കിലും അവസാന ചില നിമിഷങ്ങൾ മാത്രം ആണ് കിട്ടിയതു.
വെറും 6 ദിവസത്തെ ഒരു പ്രക്ഷോഭത്തിലൂടെ മാത്രം ഒരു ശക്തനായ ഭരണാധികാരിയുടെ വീഴ്ച അങ്ങനെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു. പെട്ടെന്നുണ്ടായ ഒരു പ്രക്ഷോഭത്തിനു പരിധി കടന്ന അടിച്ചമർത്തലുകളും പീഡനവും തന്നെ ആയിരിക്കാം കാരണം എങ്കിലും വിദേശ രാജ്യങ്ങളുടെ ഗൂഡാലോചനയ്ക്കും, ആഭ്യന്തര രാഷ്ട്രീയ പിടിവലികൾക്കും ഉള്ള സാധ്യതകൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ തള്ളിക്കളയാൻ പറ്റുന്നതല്ല.

 Image may contain: 2 people, suit and indoor
പോസ്റ്റ് ചെയ്തത് Kiran ല്‍ 06:19 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Tuesday, 11 December 2018

ഇമ്മാനുവേൽ കാന്റ്

ഇമ്മാനുവേൽ കാന്റ്

 കടപ്പാട്:ഷാനവാസ്‌ ഓസ്കാര്‍-ചരിത്രാന്വേഷികള്‍


പ്രോബോധനത്തിന്റെ പിതാവ് (father of enlightenment ) ഇമ്മാനുവേൽ കാന്റ് ചിന്തയുടെ അതിവിശാലത കൊണ്ടും വ്യകതിജീവിതത്തിന്റെ വ്യക്തി ജീവിതത്തിന്റെ പരിമിതികൾകൊണ്ടും വിഖ്യാതനായ ജർമൻ തത്വജ്ഞാനിയായിരുന്നു
വ്യവസായവിപ്ലവം മനുഷ്യന്റെ എല്ലാ വിശ്വാസ പ്രമാണങൾളെയും പിഴുത്എറിയുന്ന കാലത്താണ് കാന്റ് ജീവിച്ചിരുന്നത് ശാസ്ത്രം എല്ലാ തത്വസംഹിതകളെയും മലർത്തിയടിച്ചു മുന്നേറ്റത്തിന് ഒരുങ്ങുന്ന കാലമായിരുന്നു അന്ന്. എന്നാൽ അക്ഷോപ്യനായ ദാർശനികൻ എന്ന നിലയിൽ കാന്റ് വ്യവസായ പുരോഗതിയുടെയും ശാസ്ത്രകുറിപ്പിലുകളുടെയും ദാർശനിക വശങ്ങൾളെ വിലയിരുത്തി കൊണ്ട് എഴുതിക്കൊണ്ടിരുന്നു. ലോകമാകെയുള്ള ശാസ്ത്രപുരോഗതിയെയും മതരാഷ്ട്രീയ സമസ്യകളെയും അദ്ദേഹമറിഞ്ഞത് താൻ ജീവിതകാലമാകെയും കഴിച്ചു കൂട്ടിയ കോണിങ്ബാർഗ് നഗരത്തിൽനിന്നും ഒരിക്കലും പുറത്തുപോകാതെ ആയിരുന്നു
അതിഭൗതികവാദി ആയിരുന്ന കാന്റ് അദേഹത്തിന്റെ സിദ്ധാന്തങ്ങളിൽ ഉണ്ടായിരുന്ന മാനുഷികമുഖമാണ് കാന്റ്നെ ലോക പ്രശസ്തമാക്കിയത്. സാൻമാർഗബോധം നൽകുന്നില്ല എങ്കിൽ മതം അപകടമാണ് എന്ന് അദ്ദേഹം വാദിച്ചു മനുഷ്യൻ സ്വന്തം ഉണ്മയിൽ വിശ്വസിക്കണമെന്നു മറ്റുള്ളവരെ ആശ്രയിച്ചും അവർക്കുവേണ്ടി ജീവികണ്ടവർ അല്ലഎന്നും എന്ന് അദ്ദേഹം പറഞ്ഞു ആസാദാരണമായ കാന്റിന്റെ ജീവിതക്രമത്തിന് ക്ലോക്കിനെ തോല്പിക്കുന്ന കൃത്യത ഉണ്ടായിരുന്നു അദ്ദേഹം സായാഹ്നം സവാരി ചെയ്തിരുന്ന റോഡിനിനു ഇന്നും ദി ഫിലോസഫേർസ് വാക് എന്ന പേരിൽ തന്നെ അറിയപ്പെടുന്നു
രാജാധികാരത്തിനെതിരെ ഉള്ള കാന്റ്ന്റെ ചിന്താപദ്ധതി അദ്ദേഹത്തെ പ്രതിസന്ധിയിൽ ആക്കി ജർമൻ ഭരണാധികാരി ഫെഡറിക് രണ്ടാമൻ അദ്ദേഹത്തെ പുസ്തകരചനയിൽ നിന്നും വിലക്കി. രാജാവിന്റെ മരണം വരെ കാന്റ്ന്റെ ചിന്താധാരകൾ വെളിച്ചം കണ്ടില്ല ഫ്രഞ്ച് വിപ്ലവംപോലെ രക്തരൂക്ഷിത സമരങ്ങളെ ന്യായീകരിച്ച കാന്റ് ഇൽ മറ്റൊരു റൂസോയെ ഭരണാധികാരികൾ ഭയപെട്ടതിൽ അത്ഭുതമില്ല
ലോകസമാധാനത്തിനുള്ള കാന്റിന്റെ സംഭാവന എന്നും സ്മരിക്കപ്പെടും യുദ്ധങ്ങൾക്കെതിരായ സന്ധി ഇല്ലാ നിലപാടുകളും ലോക രാഷ്ട്രങ്ങളുടെ ഒരു കൂട്ടായ്മ എന്ന ആശയത്തെ മുന്നോട്ട് വച്ചത് അദ്ദേഹമാണ് രണ്ടു ലോക മഹായുദ്ധങ്ങൾക്കുശേഷംരൂപം കൊണ്ട UNO എന്തെങ്കിലും തത്വചിന്തകന്റെ ആശയങ്ങൾക്കു പിന്തുണഉണ്ട് എങ്കിൽ അത് ഇമ്മാനുവേൽ കാന്റ്ന്റെ ആണ്
എൺപതാമത്തെ വയസിൽ ആ മഹാനായ തത്വചിന്തകൻ മരണത്തിനു കീഴടങ്ങി
അദേഹത്തിന്റെ വളരെ പ്രസ്കതമായ ഒരു വാക്യമാണ് "ഉള്ളടക്കം ഇല്ലാതെ ചിന്തകൾ ശൂന്യമാണ്, ആശയങ്ങളില്ലാത്ത അവയവങ്ങൾ അന്ധരാണ്"
Image may contain: 1 person, text
പോസ്റ്റ് ചെയ്തത് Kiran ല്‍ 08:52 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കരിയപ്പ

......
ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കരിയപ്പ

Courtesy:Ramu Kaviyoor - Charithranweshikal
 
 
1965-ലെ ഇന്തോ-പാക് യുദ്ധം.
സെപ്തം. 22-നു ഇന്ത്യന്‍ വായുസേനയില്‍ ഫ്ലൈറ്റ് ലെഫ്റ്റനന്‍റായിരുന്ന, നന്ദ എന്ന ചെല്ലപ്പേരുള്ള, കെ. സി. കരിയപ്പയുടെ ഹണ്ടര്‍ വിമാനം പാകിസ്ഥാന്‍ വെടിവച്ചിട്ടു. പരിക്കേറ്റ നന്ദ പാക്ക് തടവുകാരനായി. പാകിസ്ഥാനിലും ഇന്ത്യയിലും വീരപരിവേഷമുണ്ടായിരുന്ന ജന. കെ.എം. കരിയപ്പയുടെ മകനായ നന്ദ തടവിലായതു മാദ്ധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി.
അതിര്‍ത്തിയിലെ പാക് സൈന്യോഗസ്ഥരെ ഞെട്ടിച്ചുകൊണ്ടു പാക്പ്രസിഡന്റ്‌ അയൂബ് ഖാന്‍ നേരിട്ട് അവരെ വിളിച്ചു നന്ദയുടെ സുഖസൌകര്യങ്ങള്‍ അന്വേഷിച്ചു.
തുടര്‍ന്ന്‍ അയൂബ് ഖാന്‍, മടിക്കേരിയിലായിരുന്ന ജന. കെ. എം. കരിയപ്പയെ ഫോണില്‍ വിളിച്ചു മകനെ ഉടന്‍ വിടുതല്‍ ചെയ്യാമെന്നറിയിച്ചു. ഇതായിരുന്നു ജന. കരിയപ്പയുടെ മറുപടി:
“അവന്‍ ഇപ്പോള്‍ എന്റെ മകനല്ല. ഈ രാജ്യത്തിന്റെ മകനാണ്. മാതൃരാജ്യത്തിനു വേണ്ടി പൊരുതുന്ന ഒരു യഥാര്‍ത്ഥരാജ്യസ്നേഹി. താങ്കളുടെ ഔദാര്യത്തിനു നന്ദിയുണ്ട്. പക്ഷെ, തടവിലായ എല്ലാവരെയും വിടുക. അല്ലെങ്കില്‍ ആരെയും വിടേണ്ട. അവനു പ്രത്യേക പരിഗണനയും കൊടുക്കേണ്ട”.
ജനുവരി 22, 1966-നു തടവുകാരെ കൈമാറ്റം ചെയ്തപ്പോള്‍ നന്ദയും ഇന്ത്യയിലെത്തി. (എയര്‍ മാര്‍ഷലായി 1986-ല്‍ വിരമിച്ചു).
കര്‍ണ്ണാടകയിലെ കുടകുവാസികള്‍ പരമ്പരാഗതമായി പടയാളികളാണ്. കുടകിലെ മടിക്കേരി (മെര്‍ക്കാറ) യില്‍ ജനിച്ച ഫീല്‍ഡ് മാര്‍ഷല്‍ കോദണ്ഡേര മാടപ്പ കരിയപ്പ (28 ജനു. 1899 – 15 മേയ് 1993), ക്വെറ്റ (ഇപ്പോള്‍ പാകിസ്ഥാനില്‍) യിലെ മിലിട്ടറി കോളേജിലെ ആദ്യത്തെ ഇന്ത്യന്‍ ഓഫീസര്‍ ട്രെയിനി ആയിരുന്നു. ലണ്ടനിലെ ഇമ്പീരിയല്‍ ഡിഫെന്‍സ് കോളേജില്‍ എത്തിയ ആദ്യത്തെ ഇന്ത്യാക്കാരനുമായിരുന്നു. ബ്രിട്ടീഷ് സേനാംഗങ്ങളുടെ മേലധികാരിയായി വര്‍ത്തിച്ച ആദ്യത്തെ ഇന്ത്യന്‍ ഓഫീസറും കരിയപ്പ തന്നെ. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ വിദേശത്തു സ്തുത്യര്‍ഹമായി സേവനം ചെയ്തിട്ടുണ്ട്.
രണ്ടാം ലോകമഹായുദ്ധകാലത്തു അയൂബ് ഖാന്റെ മേധാവി ആയിരുന്നു. അവര്‍ സുഹൃത്തുക്കളുമായിരുന്നു.
ബ്രിട്ടീഷുകാരനായിരുന്ന ജന. റോയ് ബുച്ചറില്‍ നിന്നും ജനു. 15, 1949-നു ആദ്യ ഇന്ത്യന്‍ കരസേനാമേധാവിയായി സ്ഥാനമേറ്റു. അതു കാരണം ജനുവരി 15 കരസേനാദിനമായി ആചരിയ്ക്കപ്പെടുന്നു. നാലു വര്‍ഷത്തിനു ശേഷം 1953 ജനുവരി 14-നു വിരമിച്ചു.
ഒരു പ്രലോഭനങ്ങള്‍ക്കും വഴങ്ങാതിരുന്ന ജന. കരിയപ്പ, 1947-ലെ ഇന്തോ-പാക് യുദ്ധകാലത്തു വെടിനിര്‍ത്തലിനുള്ള ജന. റോയ് ബുച്ചറിന്റെ ഉത്തരവു തള്ളുകയും യുദ്ധം തുടര്‍ന്നു പാക് റസാക്കര്‍മാരെ തുരത്തുകയും ചെയ്തു. അത് ഇന്ത്യയുടെ ഒഴിച്ചുകൂടാനാവാത്ത ഒരാവശ്യമായി അദ്ദേഹം കരുതി. കാര്‍ഗിലും ലഡാക്കുമൊക്കെ ഇന്ത്യയുടെ കൈവശമിരിയ്ക്കുന്നത് അതുകൊണ്ടാണ്. യുദ്ധവിരാമത്തെ അദ്ദേഹം ശക്തിയുക്തം എതിര്‍ത്തു. വിദേശയിടപെടലും കേന്ദ്രഗവര്‍മെന്റ് നിര്‍ദ്ദേശവും ഇല്ലായിരുന്നെങ്കില്‍, കശ്മീര്‍ ഭൂരിഭാഗവും കരിയപ്പയുടെ മിടുക്കില്‍ ഇന്ത്യയുടെ കയ്യിലാകുമായിരുന്നു. റോയ് ബുച്ചറിന്റെ കുതന്ത്രങ്ങളായിരുന്നു ഈ പാളിച്ചയ്ക്കു പിന്നില്‍.
നേതാജിയുടെ ഐ.എന്‍.എ. ക്കാരെ സൈന്യത്തിലെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. രാഷ്ട്രീയനിലപാടുകള്‍ ഉള്ളവര്‍ സൈന്യത്തില്‍ പാടില്ല എന്നായിരുന്നു കരിയപ്പയുടെ നിലപാട്. എന്നാല്‍ അവരുടെ ‘ജയ് ഹിന്ദ്‌’ എന്ന അഭിവാദനം അദ്ദേഹം സൈന്യത്തില്‍ ഉപയോഗിയ്ക്കാന്‍ തീരുമാനിച്ചു.
ജന. കരിയപ്പയെ ഇഷ്ടപ്പെടാത്ത അമേരിക്ക അദ്ദേഹത്തെ പറ്റി മോശമായ അഭിപ്രായങ്ങള്‍ അമ്പതുകളില്‍ പടച്ചുവിട്ടു. നുണക്കഥകള്‍ ഉണ്ടാക്കി. 1950-ല്‍ അദ്ദേഹത്തെ ചിലര്‍ വധിയ്ക്കാന്‍ ശ്രമിച്ചുവെന്നും അഞ്ചുപേരെ അതിനു തൂക്കിലേറ്റിയെന്നും എന്നും കഥ മെനഞ്ഞു. കരസേനയില്‍ സിക്കുകാര്‍ക്കു ദക്ഷിണേന്ത്യക്കാരനായ കരിയപ്പയോടു വെറുപ്പാണെന്നും ഓഫീസര്‍മാര്‍ക്കിടയില്‍ ഉത്തര-ദക്ഷിണ പടലപ്പിണക്കത്തിനായി ആര്‍.എസ്.എസ്. ശ്രമിച്ചുവെന്നും അവരുടെ കഥകളില്‍ എഴുതിവിട്ടു. ഇതെല്ലാം നന്ദയും മറ്റുള്ള അഭിജ്ഞരും നിഷേധിച്ചിട്ടുണ്ട്. വാസ്തവത്തില്‍ എല്ലാ ഇന്ത്യന്‍പോരാളികള്‍ക്കും പ്രിയങ്കരനായിരുന്നു ജന. കരിയപ്പ. റോയ് ബുച്ചറിന്റെ കൈകളാണു സി.ഐ.എ. റിപ്പോര്‍ട്ടിന്റെ പിന്നില്‍ എന്നു നിഃസംശയം പറയാം. എങ്കിലും അമേരിക്ക അതു മുഴുവന്‍ വിശ്വസിച്ചോ എന്നു സംശയമുണ്ട്. 1951-ല്‍ യു.എസ്. പ്രസിഡന്റ്‌ ഹാരി ട്രൂമാന്‍ ‘ഓര്‍ഡര്‍ ഓഫ് ദി ചീഫ് കമാന്‍ഡര്‍ ഓഫ് ദി ലെജ്യന്‍ ഓഫ് മെരിറ്റ്’ എന്ന ബഹുമതി നല്‍കിയിരുന്നു. കാരണം – ‘ഇന്തോ-അമേരിക്കന്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സംഭാവനകള്‍’!
ഇന്ത്യന്‍ പട്ടാളത്തിന്റെ ശ്രീലങ്കന്‍ യത്നം വിഫലമാവുകയും പട്ടാളം മടങ്ങുകയും ചെയ്തപ്പോള്‍ ഒരു പത്രപ്രവര്‍ത്തകന്‍, പട്ടാളത്തിന്റെ പ്രവര്‍ത്തനവും പിന്മാറ്റവും തെറ്റായിരുന്നില്ലേ എന്നു ചോദിച്ചു. ജന. കരിയപ്പയുടെ മറുപടി:
“ഒരു യഥാര്‍ത്ഥസൈനികന്‍ സര്‍ക്കാറിന്റെ ഉത്തരവുകള്‍ അംഗീകരിച്ചേ മതിയാവൂ”.
റിപ്പബ്ലിക്കായ സ്വതന്ത്രേന്ത്യയില്‍ ജനങ്ങള്‍ക്കാണു പരമാധികാരമെന്നും സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിയ്ക്കരുതെന്നും അദ്ദേഹം വിശ്വസിച്ചു.
സൈന്യത്തില്‍ നിന്നു വിരമിച്ച ശേഷം ആസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും ഹൈക്കമ്മീഷണര്‍ ആയിരുന്നു. പിന്നീട്, 1957-ലെ തെരഞ്ഞെടുപ്പില്‍, സുഹൃത്തുക്കളുടെ നിര്‍ബ്ബന്ധപ്രകാരം, അദ്ദേഹം ഉത്തരമുംബൈയില്‍ നിന്നു സ്വതന്ത്രനായി ലോകസഭയിലേക്കു മത്സരിച്ചുവെങ്കിലും വി.കെ. കൃഷ്ണമേനോനോടു പരാജയപ്പെട്ടു.
1986-ല്‍ വൈകിയാണെങ്കിലും, അദ്ദേഹത്തെ ഫീല്‍ഡ് മാര്‍ഷല്‍ ആക്കി. 87 വയസ്സായപ്പോള്‍.
ഒരഭിമുഖത്തില്‍ സംസ്ഥാനരൂപീകരണത്തെ പറ്റി ചോദിച്ചപ്പോള്‍ ഫീല്‍ഡ് മാര്‍ഷലിന്റെ ഉത്തരമിതായിരുന്നു:
“കുടകു കേരളത്തോടു ചേര്‍ക്കുകയായിരുന്നു വേണ്ടിയിരുന്നത്. അതായിരുന്നു കുടകുകാരുടെ ആഗ്രഹവും”.
കുടകും വയനാടുമായുള്ള നൂറ്റാണ്ടുകളായുള്ള ബന്ധമായിരുന്നു ഈ അഭിപ്രായത്തിന്റെ പിന്നില്‍ എന്നു കരുതാം.
1993 മേയ് 15 ന് ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പ ബാംഗ്ലൂരില്‍ വച്ച് അന്തരിച്ചു. മടിക്കേരിയില്‍ അദ്ദേഹത്തിനു ചിത തീര്‍ത്തു – ഫീല്‍ഡ് മാര്‍ഷല്‍ മനേക് ഷായുടെയും മൂന്നു സൈന്യമേധാവികളുടെയും സാന്നിധ്യത്തില്‍.
1995-ല്‍ കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തിന്റെ പേരില്‍ പോസ്റ്റല്‍ സ്റ്റാമ്പ് ഇറക്കി.
പട പലതും പൊരുതി ജയിച്ച ഫീല്‍ഡ് മാര്‍ഷല്‍. കരിയപ്പയുടെ ജീവിതത്തില്‍ ഒരു വമ്പന്‍ തോല്‍വി ഉണ്ടായി. മുപ്പത്തിയെട്ടാം വയസ്സില്‍ പത്തൊന്‍പതുകാരിയായ മുത്തു മാചിയയെ വിവാഹം ചെയ്തു. 1938-ല്‍ നന്ദ ജനിച്ചു. 1943-ല്‍ മകള്‍ നളിനിയും. ഭാര്യയും മക്കളും ഡെറാഡൂണിലും കരിയപ്പ ഡല്‍ഹിയിലും. രണ്ടാം ലോകമഹായുദ്ധകാലം. 1946-ല്‍ ബന്ധം തകര്‍ന്നപ്പോള്‍ മക്കള്‍ രണ്ടും അച്ഛന്റെ കൂടെയായി. മുത്തു 1954-ല്‍ ഒരപകടത്തില്‍ മരിച്ചു. കരിയപ്പയും മുത്തുവും നിയമപരമായി മോചനം നേടിയില്ല എന്നു പറയുന്നുവെങ്കിലും, അച്ഛന്റെ ജീവചരിത്ര(“ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കരിയപ്പ”)ത്തില്‍ നന്ദ ഇങ്ങനെ പറയുന്നുഃ
“He had to perforce leave his lovely young wife from time to time, and their two children, on her own. She was lonely, very young, very beautiful and very, very vulnerable. This was the beginning of the end of their marriage. Their divorce was announced in 1946…Mother did come to visit us in Delhi once and only very briefly. We never saw her again because she was killed in a car accident in Madikeri in 1954 …”


Image may contain: 1 person
145
പോസ്റ്റ് ചെയ്തത് Kiran ല്‍ 08:41 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

ജോൺ ലോക്ക്



ജോൺ ലോക്ക്






കടപ്പാട്: ഷാനവാസ്‌ ഓസ്കര്‍-ചരിത്രാന്വേഷികള്‍

ബ്രിട്ടനിൽ ജനിച്ച മഹാനായ ദാർശനികൻ ആയിരുന്നു ജോൺ ലോക്ക് എന്ന് നിസ്സംശയം പറയാം.സ്വന്തം ജീവിതകാലതുതന്നെ തന്റെ ആശയങ്ങളെ ഭൂഖണ്ഡങ്ങൾക്ക് അപ്പുറവും രാജ്യങ്ങൾ ആദരിക്കുന്നത്
അദ്ദേഹത്തിന്കാണാൻ കഴിഞ്ഞു. ബ്രിട്ടനിലെ ജനാധിപത്യം ഭരണത്തിന്റെ പ്രേരകശക്തിയായിരുന്നു ജോൺ ലോക്ക്. ഒരു ചെറുകിട ഭൂപ്രഭുവിന്റെ മകനായി ഇംഗ്ളണ്ടിലെ സോമർസെറ്റിൽ ആണ്‌ 1632 ൽ അദ്ദേഹം ജനിച്ചത്. ഓക്സ്ഫോർഡിൽ ആയിരുന്നു കലാലയവിദ്യാഭ്യാസം. മെഡിസിനിൽ ബിരുദം നേടി. പ്രതിരോധങ്ങളെ മറികടന്നു കുതിച്ച അദേഹത്തിന്റെ ചിന്തകൾ ഇംഗ്ലണ്ടിനെ ഒരു പുതിയ ഭരണ ക്രമത്തിലേക്ക് എത്തിക്കുന്നതിൽ ഒരു വലിയ പങ്ക് വഹിച്ചു.
അറിവിന്റെ ഉറവിടങ്ങളെകുറിച്ച് അന്നുവരെ സമൂഹത്തിനു ഉണ്ടായിരുന്ന ധാരണകളെ തിരുത്തിക്കുറിച്ചുകൊണ്ടാണ് ലോക്ക് ജനശ്രദ്ധയിലേക്കു വന്നത്. ഉണ്ട് എന്ന് തോന്നലുണ്ടാക്കുന്ന വസ്തുവല്ല മനസ്സാണ് ശരിക്കും ഉള്ളത്. വസ്തു എന്നത് മനസിന്റെ ദ്രവഭാവം മാത്രമാണ്
"മനുഷ്യയ അവബോധത്തെ സംബന്ധിച്ച ഉപന്യാസം "എന്ന ജോൺ ലോക്കിന്റെ വിശ്വപ്രസിദ്ധ കൃതി 1690ലാണ് വെളിച്ചം കണ്ടത് "സർക്കാരിന്റെ രണ്ടു ഉടമ്പടികൾആണ്‌ മറ്റൊരു കൃതി. ഈ രണ്ടു കൃതികളും ഭരണാധികാരിയുടെ ജന നന്മയിലുള്ള അണുവിട വ്യതിചലിക്കാൻ പാടില്ലാത്ത ഉത്തരവാദിത്തത്തിലേക്കു ലോക്ക് ചൂണ്ടികാണിക്കുന്നു
രാഷ്ട്രീയ സ്വതന്ത്രവാദത്തിന്റ മുഖ്യ വക്താവ് എന്ന നിലയിൽ ഇംഗ്ലണ്ടിന്റെ ചരിത്രപ്രസിദ്ധമായ രക്തരഹിത വിപ്ലവത്തെ 1688 ലോക്ക് വളരെ ഏറെ സഹായിച്ചു. രക്തരഹിത വിപ്ലവത്തിന് ശേഷം 'കമ്മീഷൻ ഓഫ് അപ്പീൽസ്' എന്ന ഉദ്യോഗം വഹിച്ചു കൊണ്ടാണ് ലോക്ക് ദ്വീപ് രാഷ്ട്രത്തെ സേവിച്ചതു. ഇംഗ്ലണ്ടിൽ എന്നത് പോലെ അമേരിക്കയിലെയും ഫ്രാൻസിലെയും വിപ്ലവങ്ങളെയും ജോൺ ലോക്കിന്റെ തത്വശാസ്ത്രം പ്രചോദിപ്പിച്ചിരുന്നു. 1871-ൽ ഈ രണ്ടു രാഷ്ട്രങ്ങളുടെയും ഭരണഘടനയിൽ അദേഹത്തിന്റെ ദർശനങ്ങൾ ഇടം പിടിച്ചു.
ഭാഷയെ സംബന്ധിച്ച ലോക്കിന്റെ തത്വചിന്തയും പരാമര്‍ശിക്കപ്പെടേണ്ടതായിട്ടുണ്ട്.  ഭാഷയുടെ തത്വശാസ്ത്രം എന്ന് കൃതിയിൽ വാക്കുകൾ വസ്തുവിനെക്കാൾ ഉപരിയായി ആശയങ്ങളെയാണ് സംവേദിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞ് വച്ചു.
മനുഷ്യസമത്വത്തെകുറിച്ചുള്ള സമഗ്രദര്ശനത്തിലൂടെ, ജനായത്തഭരണത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളിലൂടെ ലോകത്തെ നിരവധി കോണുകളിൽ രൂപപെട്ട ജനാധിപത്യഭരണഘടനകളിലൂടെ ജോൺ ലോക്ക് ഇന്നും ജീവിക്കുന്നു സ്ത്രീ-പുരുഷ സമത്വത്തെകുറിച്ചും വിപ്ലവകരമായ കാഴ്ചപാടുകൾ മുന്നോട്ടുവച്ച അറിവിന്റെ ഉറവിടമായി ലോക്ക് വർത്തിക്കുന്നു
1)"നമ്മൾ ചങ്ങലകളാണ്, നമ്മുടെ ചുറ്റുപാടും നമ്മുടെ ധാർമ്മിക സ്വഭാവത്തിന്റെ നിറവും, നമ്മുടെ ചുറ്റുമുള്ളവരിൽ നിന്നും നാം എടുക്കുന്നു."
2)"പുതിയ അഭിപ്രായങ്ങൾ എല്ലായ്പ്പോഴും സംശയിക്കപ്പെടുന്നു, സാധാരണയായി എതിർക്കും, മറ്റ് കാരണങ്ങളൊന്നുമില്ലാത്തതുകൊണ്ട് അവ സാധാരണ അല്ല" അദേഹത്തിന്റെ പ്രശസ്തമായ രണ്ടു വാക്യങ്ങൾ ആണ്‌
Image may contain: 1 person

പോസ്റ്റ് ചെയ്തത് Kiran ല്‍ 08:33 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Wednesday, 5 December 2018

രണ്ടാം ലോകമഹായുദ്ധം ഇന്ത്യന്‍ സമരത്തെ സ്വാധീനിക്കുന്നു

രണ്ടാം ലോകമഹായുദ്ധം ഇന്ത്യന്‍ സമരത്തെ സ്വാധീനിക്കുന്നു

Courtesy: Sheriff Chunkathara-Charithranweshikal


ബംഗാളില്‍ സൂര്യസെന്‍ നയിച്ച വിപ്ലവപ്രസ്ഥാനം ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി മാറി. ചിറ്റഗോംഗ് ആയുധപുര കീയടക്കി അതുപയോഗിച്ചു തന്നെ സര്‍ക്കാരിനെതിരെ സൂര്യസെന്‍ പടനയിച്ചു. അതികം വൈകാതെ അവരും പരാജയപെട്ടു. പിന്നെയും ഒറ്റപെട്ട ഏറ്റുമുട്ടലുകള്‍ ധാരാളം നടന്നു.
ഇന്ത്യക്കാര്‍ക്ക് വേണ്ട നിയമങ്ങള്‍ ഇന്ത്യക്കാര്‍ തന്നെ നിര്‍മ്മിക്കണമെന്ന് അഭിപ്രായം ശക്തമായി. ആശയവിയോജിപ്പുകള്‍ മാറ്റിവെച്ചു എല്ലാ രാഷ്ട്രീയസംഘടനകളും ഇതിനു വേണ്ടി ഒരുമിച്ചു. ഭരണഘടനയില്‍ വേണ്ട തത്വങ്ങള്‍ ഉള്‍കൊള്ളിക്കാനുള്ള ജോലി മോത്തിലാല്‍ നെഹ്രുവില്‍ അധിഷ്ടിതമായി. ജനങ്ങളുമായി നേരിട്ട് സംവദിച്ചു അദേഹം അതിന്‍റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. പൂര്‍ണസ്വതന്ത്രമായ ഒരു രാജ്യത്തിനു വേണ്ട ഭരണഘടനയാണ് വേണ്ടതെന്ന സുഭാഷ് ചന്ദ്രബോസ്സും മുസ്ലിങ്ങള്‍ക്ക്‌ വേണ്ടത്ര പ്രാധിനിത്യം ഇല്ലെന്നു ശുഹൈബ് ഖുറൈശ്ശിയും വാദിച്ചു. പക്ഷേ ഭൂരിപക്ഷവോട്ടില്‍ പാസായ നെഹ്‌റു റിപ്പോര്‍ട്ട് അവര്‍ക്ക് അംഗീകരിക്കേണ്ടി വന്നു. ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ള യുവത്വം കരടു റിപ്പോര്‍ട്ടിനു എതിരായി. ഇന്‍ഡിപെന്‍ഡെന്‍സ് ഓഫ് ഇന്ത്യാ ലീഗിന് രൂപം നല്‍കിയ അവര്‍ വീണ്ടും കോണ്‍ഗ്രസിലെ ഭിന്നതകള്‍ക്ക് തുടക്കം കുറിചു. രൂക്ഷമായ ഭിന്നതകള്‍ക്ക് ശേഷം തികഞ്ഞ യാതാസ്ഥിക്നായ ഗാന്ധിയും ഇന്‍ഡിപെന്‍ഡെന്‍സ് ഓഫ് ഇന്ത്യാ ലീഗിന് എതിരായി. ഭിന്നതകള്‍ക്കിടയില്‍ ലാഹോര്‍ സമ്മേളനത്തില്‍ വെച്ചു നെഹ്‌റു പൂര്‍ണ സ്വതന്ത്രത്തില്‍ കുറഞ്ഞ ഒന്നിലും ഇന്ത്യ അംഗീകരിക്കില്ലെന്ന് ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു.
രാജ്യത്തു ഒരു സമാന്തര സര്‍ക്കാര്‍ വേണമെന്നും അടിസ്ഥാനവര്‍ഗ്ഗത്തെ ഉപയോഗിച്ച് ബഹുമുഖ സമരം സംഘടിപ്പിക്കണമെന്ന് ആവിശയ്പ്പെട്ടു. ഗാന്ധിയുടെ പ്രമേയം തള്ളികളഞ്ഞതില്‍ പ്രതിഷേധിച്ചു ഗാന്ധി .ഗാന്ധി എപ്പോയും ദുര്‍വാശിക്കാരാനായ കുഞ്ഞിനെ പോലെ പെരുമാറി. സിവില്‍ നിയമ ലംഘന സമരം തുടങ്ങിയ ഗാന്ധി ഉപ്പു സന്ത്യാഗ്രഹ്ത്തിനു ആഹ്വാനം ചെയ്തു. ഇന്ത്യയില്‍ ഉടനീളം ഉപ്പുസത്യാഗ്രഹം നടന്നു. സിവില്‍ നിയമലംഘന പ്രസ്ഥാനം അടിച്ചമര്‍ത്താന്‍ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചു. പെഷവാറില്‍ പോലീസ് നരനായാട്ട് നടത്തി. മുന്നറിയിപ്പൊന്നും കൂടാതെ വെടിവെപ്പുണ്ടായി, നിലത്തു വീണവരെ ട്രക്ക്കയറ്റി കൊന്നു. കലാപം രൂക്ഷമായപ്പോള്‍ പെഷവാറില്‍ നിന്നും ബ്രിടീഷ് പൌരന്മാര്‍ക്ക് പാലായനം ചെയ്യേണ്ടി വന്നു. പഠാന്‍ വംശജരുടെ മുന്‍പില്‍ അവര്‍ക്ക് പിടിച്ചു നില്ക്കാന്‍ സാധിച്ചില്ല. ഹുദായി ഖിത്മത്ഖാര്‍ സേനാനികള്‍ പെഷവാറിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. താമസിയാതെ കൂടുതല്‍ സൈന്യത്തെ ഇറക്കി പെഷവാറിലെ കലാപം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പുതുതായി സൈന്യത്തില്‍ ചേര്‍ന്ന ഗഡ്വാളി ഹിന്ദുക്കള്‍ പെഷവാറിലെ മുസ്ലിം കലാപകാരികളെ അടിച്ചമര്‍ത്തുമെന്നു സര്‍ക്കാര്‍ കരുതിയെങ്കിലും പഠാണികളെ വെടിവെക്കാന്‍ സാധിക്കിലെന്നു ചന്ദ്രസിംഗ് ഗഡവാളി തീര്‍ത്തു പറഞ്ഞു. സമ്മര്‍ദം തങ്ങാന്‍ കഴിയാതെ ഗഡ്വാളികള്‍ സൈന്യത്തില്‍ കലാപം ഉണ്ടാക്കുകയും രകതസാക്ഷിത്വം വരിക്കുകയും ചെയ്തു.
കലാപം പടര്‍ന്നു പിടിച്ചു. യൂണിയന്‍ ജാക്ക് അഴിച്ചു മാറ്റി ലാഹോര്‍ സമ്മേളനത്തില്‍ അവതരിപ്പിച്ച ത്രിവര്‍ണപതാക സ്ഥാപിച്ചു. നേതാകള്‍ എല്ലാം അറസ്റ്റ് ചെയ്യപെട്ടു. ഖാദി ധരിക്കുന്നതും ഗാന്ധിതൊപ്പി ധരിക്കുന്നതും നിരോധിച്ചു. കോണ്‍ഗ്രസ്സിനെ നിരോധന സംഘടനയായി പ്രഘ്യാപിച്ചു. പ്രസ്സുകള്‍ അടച്ചു പൂട്ടി. നികുതി അടക്കാത്തവരുടെ ഭൂമി പിടിച്ചെടുത്തു. ലോകത്തിന്‍റെ ശ്രദ്ധ ഇന്ത്യയില്‍ പതിച്ചു. സമധാനത്തിനു ബ്രിട്ടന്‍ തന്നെ മുന്‍കയ്യെടുത്തു. ഇന്ത്യക്കാരന്‍ തന്നെ മധ്യവര്‍ത്തിയായി ജയിലില്‍ കിടക്കുന്ന നേതാക്കളെ കണ്ടു സംസാരിച്ചു. നീണ്ട ചര്‍ച്ചകള്‍ നടന്നു.ഗാന്ധിയടക്കമുള്ള നേതാക്കളെ സ്വതന്ത്രമാക്കി. ഗാന്ധിയും ഇര്‍വിനും തമ്മിലുള്ള ചര്‍ച്ചയുടെ ഫലം നിരാശയായിരുന്നു. ബ്രിട്ടനില്‍ അധികാരമാറ്റമുണ്ടാകുകയും വെല്ലിംഗ്ടന്‍ പ്രഭു പുതിയ വൈവ്രോസിയായി വരികയും ചെയ്തു.
രണ്ടാം വട്ടമേശ സമ്മേളനത്തില്‍ ഗാന്ധി പങ്കെടുത്തു. അതും പരാജയമായിരുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധി സമരം തുടരുകയും അറസ്സ് വരിക്കുകയും ചെയ്തു. മതപരമായി വിഘടിച്ചിരുന്ന ഇന്ത്യക്കാരെ മതം ഉപയോഗിച്ച് തന്നെ അടിച്ചമര്‍ത്താന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. ഇന്ത്യയിലെ അധസ്ഥിത സമുദായത്തിന് വേണ്ടി പ്രതേകം നിയോജകമണ്ഡലം സൃഷ്ടിക്കാനുള്ള നടപടികളുമായാണ് ലോധി കമ്മീഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. പൊതു നിയോജകമണ്ഡലത്തില്‍ സംവരണമായിരുന്നു കോണ്‍ഗ്രസ്സ് നിലപാട്. ഇതില്‍ പ്രധിഷേധിച്ച് ഗാന്ധി മരണം വരെ ഉപവാസം ആരംഭിച്ചു. ഹിന്ദു സംഘടനകള്‍ പൂനെയില്‍ വെച്ച് നടത്തിയ ചര്‍ച്ചയില്‍ അധസ്ഥിത സമൂഹത്തിനു വേണ്ടി മാത്രം ഒരു നിയോജകമണ്ഡലം വേണ്ടതില്ല എന്ന് അംബേദ്‌കര്‍ അടക്കമുള്ളവര്‍ വാദിക്കുകയും അവസാനം ബ്രിട്ടന് ഇത് അംഗീകരിക്കേണ്ടിയും വന്നു.
പൂനെ ചര്‍ച്ച വഴി അധസ്ഥിത സമൂഹംവും കോണ്‍ഗ്രസ്സിലേക്ക് അടുക്കാന്‍ കാരണമായി. സമരങ്ങള്‍ ആരംഭിക്കുകയും പാതി വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്യുന്ന ഗാന്ധിയുടെ നിലപാട് പല നേതാക്കളെയും ചൊടിപ്പിച്ചിരുന്നു. സുഭാഷ്‌ചന്ദ്രബോസ് പരസ്യമായി തന്നെ അദേഹത്തോടുള്ള വിയോജിപ് പ്രകടിപ്പിച്ചു. അയിത്ത ആചാരത്തിനെതിരെ ഗാന്ധിയുടെ നേതൃതത്തില്‍ സമരം തുടങ്ങി. സവര്‍ണ്ണ സമുദായം പക്ഷേ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. ഇന്ത്യയില്‍ എല്ലായിടത്തും ക്ഷേത്രപ്രവേശന ആഹ്വാനവുമായി കോണ്‍ഗ്രസ്സ് സമരം തുടങ്ങി. കേരളത്തിലെ ഗുരുവായൂര്‍ ക്ഷേത്രം സാമൂതിരി രാജവംശത്തിന്‍റെ അധീനതയിലായിരുന്നു. കിഴക്കെനടയിലേ ആല്‍ത്തറയില്‍ നിന്ന് മാത്രമേ അവര്‍ണര്‍ക്ക് ഭഗവാനെ ദര്‍ശിക്കാന്‍ സാധികൂമായിരോന്നോള്ളൂ. കെ കേളപ്പന്‍ നയിച്ച സമരത്തിലെ ധര്‍മ്മഭടന്‍ എകെ ഗോപാലനായിരുന്നു. മലബാര്‍ പോലീസും സവര്‍ണ്ണരും ഒരു പോലെ സമരക്കാരെ നേരിട്ടു. എകെ ഗോപാലന്‍ ക്രൂരമായി മര്‍ദ്ധനത്തിരയായി.
അപ്രതീക്ഷിതമായി ഗാന്ധി കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെച്ചു. നിസ്സഹകരണ പ്രസ്ഥാനം പിന്‍വലിച്ചതുമായി ബന്ധപെട്ട അസ്വസ്ഥകള്‍ക്കൊടുവിലായിരുന്നു ഈ തീരുമാനം. അതിനു ശേഷം അദേഹം ഹരിജനങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് തീരുമാനിക്കുകയും കേരളത്തിലെ വടകരയില്‍ എത്തുകയും ചെയ്തു. ഗാന്ധിയുടെ അസാന്നിധ്യവും ആശയവിയോജിപ്പുകളും കോണ്‍ഗ്രസ്സിനെ തകര്‍ച്ചയിലേക്ക് നയിച്ചു. മൂന്നാം വട്ടമേശ സമ്മേളത്തില്‍ ഇന്ത്യ ആക്റ്റ് പാസായി. സംസ്ഥാനങ്ങളുടെ ഭരണച്ചുമതല ഇന്ത്യ ആക്റ്റ് പ്രകാരം ഇന്ത്യക്കാരെ ഏല്‍പ്പിക്കുന്ന നിയമം അതിലുണ്ടായിരുന്നു. കോണ്‍ഗ്രസ് ഇതിനെതിരെ പ്രതിഷേധിച്ചു. സമ്പൂര്‍ണ്ണ സ്വതന്ത്രമായിരുന്നു കോണ്‍ഗ്രസ്സ് മുന്നോട്ടു വെച്ചിരുന്നതു. ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്ഗ്രസിന് സംസ്ഥാനങ്ങളിലുള്ള സ്വാധീനം എത്രയുന്ടെന്നു കണക്കക്കണമെന്നു യോഗം തീരുമാനിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ പുരോഗമനവാദക്കാര്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ്‌ പാര്‍ട്ടി രൂപികരിച്ചു. ആചാര്യ നരേന്ദ്രദേവും ജയപ്രകാശ് നാരായണനുമായിരുന്നു ഈ പാര്‍ട്ടിയുടെ അമരക്കാര്‍. 1937 ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൃഗീയഭൂരിപക്ഷം നേടി. മുഖ്യ എതിരാളികളായിരുന്ന മുസ്ലിം ലീഗും ഹൈന്ദവപാര്‍ട്ടികളും അമ്പേ പരാജയപെട്ടു. ഭൂരിപക്ഷം ലഭിച്ചെങ്കിലും സര്‍ക്കാരിനു മേല്‍ ഗവര്‍ണ്ണക്കുള്ള അധികാരം എടുത്തുകളഞ്ഞാല്‍ മാത്രമേ കോണ്‍ഗ്രസ് നേതൃതത്തില്‍ മന്ത്രിസഭകള്‍ രൂപികരിക്കൂ എന്ന കോണ്‍ഗ്രസിന്‍റെ തീരുമാനത്തിന് മുന്‍പില്‍ ബ്രിട്ടന് വഴങ്ങേണ്ടി വന്നു.
അധികാരത്തിലേറിയ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ വിപ്ലവകരമായ പല പ്രമേയങ്ങളും അവതരിപ്പിച്ചു. ഇന്ത്യ നേട്ടങ്ങള്‍ കയ്യെത്തിപിടിക്കുന്ന സമയത്താണ് ലോകം രണ്ടാം മഹായുദ്ധത്തിലേക്ക് നീങ്ങി. ബ്രിട്ടന്‍റെ കോളനിയായിരുന്ന ഇന്ത്യയും ഇതിലേക്ക് വലിച്ചിഴപ്പെട്ടു. പ്രതിഷേധിച്ച കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നും പുറത്തുവന്നു. യുദ്ധത്തിനു ശേഷം ഇന്ത്യയെ സ്വതന്ത്രമാക്കം എന്ന അഭിപ്രായത്തോടും കോണ്‍ഗ്രസ് മുഖം തിരിച്ചു. അവസരം മനസിലാക്കിയ ജിന്ന ബ്രിട്ടനോട് അടുത്തു. ഇന്ത്യന്‍ ഭരണഘടന നിര്‍മ്മിക്കുമ്പോള്‍ മുസ്ലിംലീഗിന് പ്രാധാന്യം നല്‍കണമെന്ന് അദേഹം ആവിശ്യപെട്ടു.
ഗാന്ധിയോടുള്ള വിയോജിപ്പിന്‍റെ അവസാനം സുഭാഷ്ചന്ദ്ര ബോസ്സ് കോണ്‍ഗ്രസ്സില്‍ നിന്നും പിരിഞ്ഞു ഫോര്‍വേഡ് ബ്ലോക്ക് രൂപികരിച്ചു. യുദ്ധം കൊടുമ്പിരികൊണ്ടു. ലണ്ടന്‍ പലതവണ ആക്ര്മിക്കപെട്ടു. ജര്‍മ്മനിയുടെ സഖ്യകക്ഷിയായ ജപ്പാന്‍ ബര്‍മ്മ പിടിച്ചെടുത്തത് ബ്രിടീഷ് ഇന്ത്യയെ ഭയപ്പെടുത്തി. കോണ്‍ഗ്രസ്സുമായി ചര്‍ച്ച ചെയ്യാതെ ചര്‍ച്ചിലിന് മറ്റു മാര്‍ഗമുണ്ടായിരുന്നില്ല. സ്റ്റാഫോര്‍ഡ ക്രിപ്സിനെ ചര്‍ച്ചക്ക് വിട്ടെങ്കിലും പരാജയമായിരുന്നു ഫലം.
വീട്ടുതടങ്കിലായിരുന്ന ബോസ് രക്ഷപെട്ട് രഹസ്യമായി ജര്‍മ്മനിയിലെത്തി അഡോള്‍ഫ് ഹിറ്റ്ലറെ കാണുകയും ഇന്ത്യന്‍ മോചനത്തിന് സഹായം ആവിശ്യപ്പെടുകയും ചെയ്തു. അതിനു ശേഷം ജര്‍മ്മനിയുടെ മുങ്ങികപ്പലില്‍ 90 ദിവസത്തെ യാത്രക്ക് ശേഷം ജപ്പാനില്‍ എത്തിച്ചേര്‍ന്നു. ടോക്ക്യോവിലുണ്ടായിരുന്ന റാഷ്ബിഹാരി ബോസ്സു അവിടെ ഇന്ത്യന്‍ ഇന്‍ഡിപെന്ടന്റ്റ് ലീഗിന് തുടക്കമിട്ടിരുന്നു. ജപ്പാന്‍ പ്രധാനമന്ത്രി ടോജോവിനെ കാണുകയും ജപ്പാന്‍ പാര്‍ലമെന്റില്‍ സംസാരിക്കുകയും ചെയ്ത സുഭാഷ് ജപ്പാന്‍റെ സഹായവും സ്വീകരിച്ചു. റാഷ് ബിഹാരി ബോസ്സിന്‍റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുട സാരഥ്യം ഏറ്റെടുത്ത ബോസ് ജപ്പാന്‍ നേതാക്കള്‍ക്കിടയില്‍ സ്വീകാര്യനായി. ജപ്പാന്‍ പിടിച്ചെടുത്ത ആന്‍ഡമാന്‍ ദ്വീപുകളുടെ ഭരണം സുഭാഷിന്‍റെ കയ്യില്‍ ഏല്‍പ്പിക്കാന്‍ ജപ്പാന്‍ തീരുമാനിച്ചു. ആന്‍ഡമാനെ ആസാദ് ഹിന്ദ്‌ എന്ന സ്വതന്ത്രരാജ്യമായി ബോസ് പ്രഘ്യാപിച്ചു. (ജപ്പാന്‍റെ ആന്‍ഡമാന്‍ അടിനിവേശവും ബോസ്സിനോടുള്ള വിയോജിപ്പുകളും ഈ മാസം പുറത്ത വരുന്ന പുസ്തകത്തില്‍ ഉള്ളത് കൊണ്ട ആ അഭാഗങ്ങള്‍ പരാമര്‍ശിക്കുന്നില്ല)
യുദ്ധത്തില്‍ ബ്രിട്ടന്‍റെ നില പരുങ്ങലിലായ സമയത്താണ് ജര്‍മ്മനി പോളണ്ടിനെ ആക്രമിക്കുന്നത്. അതുവരെ യുദ്ധത്തില്‍ ചേരാതിരുന്ന റഷ്യയെ യുദ്ധത്തില്‍ സഖ്യകക്ഷിയാവുന്നതിനു ഇതിനു കാരണമായി. ഇന്ത്യയിലെ കമ്യൂണിസ്സ്കള്‍ അന്ന് വരെ യുദ്ധത്തിനു എതിരായിന്നുരെങ്കിലും റഷ്യയും യുദ്ധത്തില്‍ ചേര്‍ന്നപ്പോള്‍ ബ്രിട്ടനോട് സഹകരിക്കാന്‍ അവരും തയ്യാറായി. ബര്‍മ്മയില്‍ നിന്നും അഭയാര്‍ത്ഥികള്‍ കൂട്ടമായി ഇന്ത്യയിലേക്ക്‌ എത്തി. രാഷ്ട്രീയ അരക്ഷിതാവസ്ഥയില്‍ നിലപാട് എടുക്കാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസ് ഗാന്ധിയില്‍ തന്നെ അഭയം തേടി. ബഹുജന സമരമാണ് ഗാന്ധി മുന്നോട്ടു വെച്ചത്. 1942 ജൂലൈ 16 നു ചേര്‍ന്ന സമ്മേളനത്തില്‍ സമരത്തിനു കോണ്‍ഗ്രസ്സ് അംഗീകാരം നല്‍കി. ജപ്പാന്‍ സിങ്കപ്പൂരും കീഴടക്കി ഇന്ത്യ ലക്ഷ്യന്മാക്കി മുന്നേറി.
                                                                                                                                     -തുടരും-
Image may contain: 3 people, people standing

പോസ്റ്റ് ചെയ്തത് Kiran ല്‍ 07:14 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Sunday, 2 December 2018

Interesting Facts You Probably Didn’t Know About The Indian Constitution

Interesting Facts You Probably Didn’t Know About The Indian Constitution

Courtesy :  Shabdita Pareek

 

Talking in layman terms, the Indian Constitution is the supreme rule-book that lays down the instructions to be followed for the governance of India. Before India was independent, the Britishers made rules which were known as Acts, the last one being the Government of India Act 1935. These acts were biased and denied many basic rights to Indian citizens. 
When our Constituent Assembly was formed in 1946, a lot of debates and discussions happened, before the leaders came up with the final draft of the Constitution. Our Constitution was legally enforced on the eve of Republic Day in January of 1950. On the 67th Republic Day, here are some of the interesting facts about it:   

1. The original Constitution of India was handwritten by Prem Behari Narain Raizada in a flowing italic style with beautiful calligraphy. Each page was beautified and decorated by artists from Shantiniketan. 

2. The original copies of the Indian Constitution, written in Hindi and English, are kept in special helium-filled cases in the Library of the Parliament of India.


3. With 25 parts containing 395varticles and 12 schedules, the Indian Constitution is the longest written Constitution of any sovereign country in the world.

4. The Constituent Assembly, which first met on December 9, 1946, took precisely 2 years, 11 months and 18 days to come up with the final draft. 


5. When the draft was prepared and put for debate and discussion, over 2000 amendments were made, before it was finalised. 

6. The drafting of the Constitution was finally complete on 26th November, 1949. But, it was legally enforced only after two months on 26th January, 1950. Which came to be known as the Republic Day.

 

7. The handwritten Constitution was signed on 24th January, 1950, by 284 members of the Constituent Assembly, which included 15 women. It came into force two days later on 26th January. 

 

8. Our Constitution makers took inspiration from various other Constitutions while drafting the one for our country, which is why the Indian Constitution is often called a bag of borrowings.


9. The concept of Five Year Plans (FYP) was taken from the USSR, and the Directive Principles (socio-economic rights) were taken from Ireland.

 

10 The Preamble to our Constitution was inspired by the Preamble to the Constitution of the United States of America, which also starts with "We the people".

പോസ്റ്റ് ചെയ്തത് Kiran ല്‍ 09:59 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Saturday, 1 December 2018

ജോര്‍ജ് ഹെര്‍ബെര്‍ട്ട് വോക്കര്‍ ബുഷ്.


ജോര്‍ജ് ഹെര്‍ബെര്‍ട്ട് വോക്കര്‍ ബുഷ്.

Courtesy: Asianet News

സദ്ദാമിനെ ആദ്യം പിന്താങ്ങി; പിന്നെ ശത്രുവാക്കി

 

വാഷിങ്ടണ്‍: 1990 മുതല്‍ 91 വരെ നടന്ന ഗള്‍ഫ് യുദ്ധ കാലത്ത് കേരളത്തിലെ ഏത് കൊച്ചുകുട്ടിക്ക് പോലും സുപരിചിതനായ അമേരിക്കന്‍ പ്രസിഡന്റാണ് ഇന്ന് വിടവാങ്ങിയ ജോര്‍ജ് ഹെര്‍ബെര്‍ട്ട് വോക്കര്‍ ബുഷ്. മലയാളികള്‍ ഭൂരിഭാഗവും പ്രവാസ ജീവിതം നയിക്കുന്ന ഗള്‍ഫില്‍ നടന്ന യുദ്ധം കേരളത്തിന്റെ കൂടി വിഷയമായിരുന്നു. സദ്ദാമും ബുഷും ആ കാലങ്ങളില്‍ കേരളത്തിലെ ചര്‍ച്ചകളിലെ പ്രധാന താരങ്ങളുമായിരുന്നു.
ഗള്‍ഫ് യുദ്ധകാലത്തെ അമേരിക്കന്‍ ഇടപെടല്‍ ഇദ്ദേഹത്തിന്റെ കാലഘട്ടത്തിലായിരുന്നു. 1980 സെപ്തംബര്‍ 22നാരംഭിച്ച് 1988 ഓഗസ്റ്റ് 20 ന് അവസാനിച്ച ഇറാന്‍ ഇറാഖ്  യുദ്ധം, അമേരിക്ക അന്ന് ഇറാഖിന്റെ ഭരണാധികാരി സദ്ദാം ഹുസൈനൊപ്പമായിരുന്നു. ആയത്തുല്ലാ ഖുമൈനിയുടെ നേതൃത്വത്തില്‍ നടന്ന ഇസ്‌ലാമിക വിപ്ലവാനന്തരം അമേരിക്കയും ഇറാനും തമ്മിലുണ്ടായ പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായിരുന്നു എട്ടു വര്‍ഷം നീണ്ടുനിന്ന ആ യുദ്ധം.  അമേരിക്കന്‍ ചാര സംഘടനയായ സിഐഎയാണ് ഇറാനിലെ ചാരപ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്തിരുന്നതെന്നും അന്ന് വിമര്‍ശനമുണ്ടായിരുന്നു.  ആ യുദ്ധം കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് യുദ്ധത്തില്‍ സാമ്പത്തികമായി തകര്‍ന്ന ഇറാഖ് അയല്‍ രാജ്യമായ കുവൈത്തിനെ അക്രമിച്ച് കീഴടക്കിയത്. എണ്ണ സമ്പത്തിന്റെ കരുത്തുണ്ടായിരുന്നുവെങ്കിലും സൈനികമായി അത്ര ശക്തരായിരുന്നില്ല അന്ന് കുവൈത്ത്.
                                                             സദ്ദാം ഹുസൈന്റെ നിര്‍ദേശാനുസരണം നടന്ന കുവൈത്ത് ആക്രമണം കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ആയിരക്കണക്കിന് മലയാളികള്‍ പ്രവാസ ജീവിതം നയിക്കുന്ന രാജ്യമായിരുന്നു കുവൈത്ത്. പ്രശ്‌നം വ്യാപിച്ചാല്‍, സമീപത്തെ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലായി ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികളെയും അവരെ ആശ്രയിച്ച് ജീവിക്കുന്ന കേരളത്തെയും അത് ബാധിക്കുമായിരുന്നു. അതിനാലാണ്, വിദേശ രാജ്യത്ത് സംഭവിക്കുന്ന കാര്യമായിട്ടും കുവൈത്ത് അക്രമണവും അതിനെ തുടര്‍ന്നുണ്ടായ ഗള്‍ഫ് യുദ്ധവും കേരളത്തിലെ സാധാരണക്കാര്‍ ഉറ്റുനോക്കുന്ന ഒന്നായി മാറിയത്.
                                                                         
1990 ആഗസ്റ്റ് 2നായിരുന്നു ഇറാഖിന്റെ സൈന്യം കുവൈറ്റിലേക്ക് പ്രവേശിച്ചത്. ഒരു ലക്ഷം പട്ടാളക്കാരെയും 700 ടാങ്കുകളുമായിരുന്നു ഇറാഖ് കുവെത്തിലേക്കു അയച്ചത്. എന്നാല്‍ യുദ്ധശേഷം ഇവരാരും മടങ്ങി സ്വന്തം നാടുകളില്‍ എത്തിയില്ലെന്നതാണ് വസ്തുത. സഖ്യസേനയുടെ ആക്രമണത്തില്‍ ഇറാഖി സൈന്യം തകര്‍ന്ന് അടിയുകയായിരുന്നു. നാടകീയ സംഭവ വികാസങ്ങളിലൂടെ കടന്നു പോകുന്ന സമയങ്ങളില്‍ അമേരിക്കന്‍ ഐക്യനാടുകളുടെ നാല്പത്തിയൊന്നാമത്തെപ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് ബുഷ് സീനിയറിന്റെ നിലപാടുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതായിരുന്നു.   ഗള്‍ഫ് യുദ്ധത്തില്‍ അദ്ദേഹം സ്വീകരിച്ച സമീപനം ഏറെ വിമര്‍ശനത്തിന് ഹേതുവായിരുന്നു.
1992 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബില്‍ ക്ലിന്റണോട്  പരാജയപ്പെട്ടതിന് പിന്നില്‍ ജോര്‍ജ് ബുഷ് സീനിയറിന്റെ ഗള്‍ഫ് യുദ്ധത്തിലെ നിലപാടുകള്‍ ആയിരുന്നു. ഗള്‍ഫ് യുദ്ധത്തില്‍ അമേരിക്കന്‍ ഇടപെടല്‍ ജോര്‍ജ് ബുഷ് സീനിയറിന്റെ തീരുമാനമായിരുന്നുവെന്നും അമേരിക്കയിലെ സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കാന്‍ ബുഷ് സീനിയറിന് കഴിഞ്ഞില്ല എന്ന വിമര്‍ശനവും ആഭ്യന്തര തലത്തില്‍ ശക്തമായിരുന്നു. റഷ്യയടങ്ങുന്ന സോവിയറ്റ് യൂണിയനുമായുള്ള ശീതസമരം അവസാനിച്ചതും അദ്ദേഹത്തിന്റെ ഭരണകാലത്താണ്.  ഇറാക്ക് യുദ്ധ സമയത്തു അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ്, ഖത്തര്‍ ഭരണാധികാരിയോട് അമേരിക്കന്‍ സംരക്ഷണം നിങ്ങള്‍ക്ക് ഉണ്ടായിരിക്കും എന്ന് ഉറപ്പ് നല്‍കിയിരുന്നു.
1924 ജൂണ്‍ 12 നായിരുന്നു ജോര്‍ജ് ഹെര്‍ബെര്‍ട്ട് വോക്കര്‍ ബുഷ് എന്ന ജോര്‍ജ്  ബുഷ് സീനിയറിന്റെ  ജനനം. മാതാപിതാക്കളുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ജോര്‍ജ് ബുഷ് സീനിയര്‍ അവരുമായുള്ള അടുപ്പത്തെക്കുറിച്ച് പലപ്പോഴും പരാമര്‍ശിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ നല്‍കിയ മൂല്യങ്ങള്‍ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. 

രണ്ടാംലോകയുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ളയാളാണ് ജോര്‍ജ് ബുഷ് സീനിയര്‍. പൈലറ്റായായിരുന്നു യുദ്ധസമയത്തെ പ്രവര്‍ത്തനം. എണ്ണക്കച്ചവടത്തിലൂടെ സമ്പന്നനായിത്തീര്‍ന്ന ഇദ്ദേഹം സ്വന്തമായി എണ്ണക്കമ്പനി തുടങ്ങിയതിനു പിന്നാലെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 1964ലായിരുന്നു  ആദ്യമായി ഇദ്ദേഹം സെനറ്റിലേക്ക് മല്‍സരിച്ചത്. എന്നാല്‍ ഈ മല്‍സരത്തില്‍ അദ്ദേഹം പരാജയപ്പെടുകയായിരുന്നു. പിന്നീട് മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ജോര്‍ജ്  ബുഷ് സീനിയര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലായിരുന്നു പ്രവര്‍ത്തിച്ചത്. 1989 മുതല്‍ 1993 വരെ അമേരിക്കയുടെ രാഷ്രപതി ആയിരുന്നു. 1981 മുതല്‍ 1989 വരെ അദ്ദേഹം അമേരിക്കയുടെ ഉപരാഷ്ട്രപതിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
 
പോസ്റ്റ് ചെയ്തത് Kiran ല്‍ 05:21 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

ചാർവാകൻ

ചാർവാകൻ 

Courtesy : Shanavas Oskar Charithraanveshikal 

 ചാർവാകമുനി ആവിഷ്കരിച്ച ദർശനം ആണ് ലോകായതദർശനം എന്ന് കൂടി പേരുള്ള നാസ്തിക സമ്പ്രദായം (charvaka philosophy) എന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ ദാര്ശനികന്റെ പേരിന്‌അപ്പുറം ഈ തത്വശാസ്ത്രത്തിന്റെ ഉപജനതാവിനെ സംബന്ധിച്ച മറ്റെന്തെകിലും വിവരമോ കാലഘട്ടം പോലുമോ ലഭ്യമല്ല മുനി ബ്രഹസ്പതിയാണ് ഈ ദർശനത്തിന്റെ തുടക്കക്കാരൻ എന്നൊരു വാദമുണ്ടെങ്കിലും ഇദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങളും പുരാണത്തിൽ അതിഭാവു കത്വവും നിറഞ്ഞതാണ് ബ്രാഹാസ്പതീയസൂത്രമാണ് നാസ്തിക ദർശനത്തെ ചർച്ചചെയ്യുന്ന പ്രഥമകൃതി
വേദങ്ങളിലും പുരാണങ്ങളിലും പ്രതിപാദിക്കപ്പെടുന്ന ചാർവാകദർശനത്തെ കാര്യമായ ഭേദഗതികളോടെ സ്വന്തം കാഴ്ച്ചപാടിന്റെ ഭാഗമായി മാറ്റിയത് ബുദ്ധ, ജൈന മതങ്ങളാണ് ഹിന്ദുമതത്തിന്റെ ശക്തമായ ഒരു ശാഖയായി തന്നെ ചാർവാകന്റെ ഭൗതികവാദം അന്നും ഇന്നും അംഗീകരിക്കപ്പെടുന്നു
ശരീരം, ആത്‌മാവ്‌ എന്നിങ്ങനെ ഉള്ള വിവേചനം അസംബന്ധമാണ് എന്ന് ചാർവാകൻ വിവക്ഷിക്കുന്നു. ഒരു വ്യക്തിയുടെ ശരീരം തടിച്ചതോ മെലിഞ്ഞതോ എന്ന് തീരുമാനം ആപേക്ഷികത്തിനു അടിസ്ഥാനമായി മറ്റൊന്ന് ഉണ്ടാകുമ്പോഴാണ് വസ്തു എന്നത് മാത്രമാണ് വാസ്തവം ശരീരം ആത്മാവ് എന്ന ഭേദചിന്തയും ഇതേപോലെ അവാസ്തക സങ്കല്പങ്ങൾളാണ്. ഭൂമിയിലെ ജീവിതം മാത്രമാണ് വാസ്തവം ഈശ്വരൻ, ആത്മാവ്, സ്വാർഗം, ഇവയെല്ലാം മനുഷ്യൻന്റെ അധ്വാനഫലം തട്ടിപറിക്കാൻ ശ്രമിക്കുന്ന പുരോഹിതവർഗ്ഗം ഉണ്ടാക്കിയ ചതികുഴികളാണ്
മൗര്യ സാമ്രാജ്യ കാലത്താണ് ചാർവാകദർശനം ഏറ്റവും അംഗീകരിക്കപ്പെട്ടത് പതിനഞ്ചാം നൂറ്റാണ്ടു വരെ ഈ ദർശനത്തിനു വളരെ വ്യാപകമായ അംഗീകാരം ലഭിച്ചിരുന്നു കാണാത്തതിനെ വിശ്വസിക്കാൻ ചാർവാകൻ ഒരുക്കംആയിരുന്നില്ല "ഒറ്റ ജീവിതമേ നിങ്ങൾക്കുള്ളു മരണത്തിന്റെ കരങ്ങളിൽ എത്തുംമുൻപേ ഈ ജീവിതത്തെ ആസ്വദിച്ചു സഫലമാക്കണം " പുനർജ്ജന്മം എന്നത് അസംബന്ധം ആണ് പഞ്ചാഭൂത സിന്ധാന്തത്തെ എതിർക്കുകയും പകരം ആകാശം അഥവാ പ്രാണൻ എന്നതിനെ ഒഴിവാക്കി ചാതുർഭൂത സിന്ധാന്തം അവതരിപ്പിക്കുകയും ചെയ്തു സ്വർഗം, നരകം, ജ്ഞാനി, ഉണ്ട് എന്ന ധാരണയിൽ ഉരുത്തിരിഞ്ഞ വിശ്വാസങ്ങളും ജാതി -മത ചിന്തകളും ഇല്ലാതെആകണം കർമഫലം, സ്വയംസമർപ്പണം ഇവയെല്ലാം ജ്വൽപ്പനകളാണ്
പ്രോബോധചന്ദ്രോദയം എന്ന ബുദ്ധകാലകൃതി മുതൽ ചണ്ഡകോപനിഷ്യത് വരെയും ചാർവാകദർശനം പരാമര്ശിക്കപെടുന്നുണ്ട് "നിങ്ങൾക് വേണ്ടതൊക്കെ നൽകുന്ന മറ്റൊരു ലോകമുണ്ട് എങ്കിൽ സ്നേഹവും ബഹുമാനവും ആഹാരശീലങ്ങളും തേടി നിങ്ങൾ എന്തിന് ഭൂമികു ഭാരമായി ഇവിടെ കഴിയണം " എന്ന ചോദ്യം വഴി ചാർവാകൻമാർ പല മഹാജ്ഞാനികളുടെയും ഉത്തരം മുട്ടിച്ചു

Image may contain: 1 person
17 Comments

പോസ്റ്റ് ചെയ്തത് Kiran ല്‍ 05:07 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

പൊന്നുവിളയുന്ന ബ്രൂണെ മഹാരാജ്യത്തേക്ക്

പൊന്നുവിളയുന്ന ബ്രൂണെ മഹാരാജ്യത്തേക്ക്

Courtesy:Aanavandi Travel Blog

മലേഷ്യ രാജ്യത്തിൻറെ അധികമാർക്കും അറിയാത്ത തീരെ ജനവാസമില്ലാത്തൊരു ഭാഗം മലേഷ്യയോട് വേർപെട്ട് കിഴക്കുമാറി സ്ഥിതി ചെയ്യുന്നുണ്ട്. കിഴക്കൻ മലേഷ്യ എന്നറിയപ്പെടുന്ന, തെക്കൻ ചൈനാ കടലിനോട് ചേർന്നുള്ള ഈ സ്ഥലവും, നിറയെ ദ്വീപുകൾ ഉൾപ്പെട്ട രാജ്യമായ ഇന്തോനേഷ്യയുടെ ഒരുഭാഗവും കൂടിച്ചേർന്ന വലിയൊരു പ്രദേശത്തിന്റെ മുകളിൽ തിലകക്കുറി ചാർത്തിയപോലെയാണ് ബ്രൂണെ രാജ്യം നിലകൊള്ളുന്നത്. സുൽത്താനേറ്റ് ഓഫ് ബ്രൂണെ അഥവാ മലായ്‌ ഭാഷയിൽ ‘നെഗര ബ്രൂണെ ദറുസലെം’ (Negara Brunei Darussalam) എന്നറിയപ്പെടുന്ന ഈ കൊച്ചുരാജ്യത്ത് 5 ലക്ഷത്തിൽ താഴെമാത്രം ജനങ്ങളാണ് വസിക്കുന്നത്. മലേഷ്യൻ ഭാഷയായ മലായ് തന്നെയാണ് വളരെക്കുറച്ച് മാറ്റങ്ങളോടെ ‘മലയു ബ്രൂണെ’ എന്നപേരിൽ ഇവിടുത്തെ ജനങ്ങളുടെ ഭാഷ. അത് മാത്രമല്ല മലേഷ്യയുമായി ബന്ധപ്പെട്ടുള്ളത്; ആചാരങ്ങളും വാസ്തുവിദ്യകളും തുടങ്ങി മുഴുവൻ ജീവിതരീതികളും മലേഷ്യയിൽനിന്നും വേരോടെ പിഴുതെടുത്തതാണ്. ഒരുവിധപ്പെട്ടവരൊക്കെ ഇംഗ്ലീഷ് സംസാരിമെന്നതിനാൽ നവരസങ്ങൾ കുറച്ചേ പ്രയോഗിക്കേണ്ടി വരുള്ളൂ.
                                                          
ഇസ്ലാം ആണ് ബ്രൂണെയിലെ ഔദ്യോഗിക മതം. 2014 മുതൽ ശരിഅത് നിയമവും നിലവിൽവന്നു. വളരെക്കുറച്ച് ശതമാനം ക്രിസ്ത്യൻ, ബുദ്ധമത വിശ്വാസികളുമുണ്ടിവിടെ. മലേഷ്യൻ സംസ്കാരവും ഇസ്ലാം മതവിശ്വാസവും കൂടിച്ചേർന്ന ഈ രാജ്യം പൊന്നുപോലെയാണ് സുൽത്താൻ നോക്കിനടത്തുന്നത്. അറബ് രാഷ്ട്രങ്ങളിലെപ്പോലെ പർദ്ദ ധാരികളായ സ്ത്രീകളെയൊന്നും ഇവിടെ കാണാൻ സാധിക്കില്ല; മറിച്ച് മലേഷ്യ, ഇൻഡോനേഷ്യ തുടങ്ങിയിടങ്ങളിലെപ്പോലെതന്നെ പല വർണങ്ങളിലുള്ള തട്ടമിട്ട സാധാരണ വേഷധാരികൾ. ഇസ്ലാം മതത്തിന്റെ നെടുംതൂണായ അറബ് ഭാഷ, ഔദ്യോഗികമല്ലെങ്കിൽക്കൂടി ഇവിടെ വഴികളിലും കടകളുടെയൊക്കെ ബോർഡുകളിലും ഇംഗ്ലീഷിനൊപ്പം സ്ഥാനം പിടിച്ചിട്ടുണ്ട്. ബ്രൂണെയിലെ കറൻസിയിലും അറബിയിലുള്ള അച്ചടിയുണ്ട്. അടിച്ചുപൊളിക്കാനായി ഇവിടേക്ക് വരുന്നവർക്ക് നിരാശയായിരിക്കും ഭലം. മദ്യം, മദിരാശി ഒക്കെ പാടേ നിരോധിച്ച് നല്ലപിള്ള ചമഞ്ഞിരിക്കുന്ന ബ്രൂണെ രാജ്യത്ത് മദ്യം തേടി അലഞ്ഞാൽ ചമ്മിപ്പോവത്തെയുള്ളൂ.
ജീവിതരീതികൾ മലേഷ്യയുമായി ബന്ധമുള്ളതാണെങ്കിൽ ഇവിടുത്തെ കറൻസിക്ക് സാമ്യം സിംഗപ്പൂരുമായാണ്. ബ്രൂണെ ഡോളർ (BND) എന്ന കറൻസി സിംഗപ്പൂർ ഡോളറിന്റെ അതേ മൂല്യത്തോടുകൂടിയതാണ്. അതുകൊണ്ടുതന്നെ ഇവ രണ്ടും നിർദാക്ഷിണ്യം ബ്രൂണെയിൽ ഉപയോഗിക്കാൻ സാധിക്കും. രണ്ടും ഇച്ചിരി ഇച്ചിരി മാറ്റിക്കൊണ്ട് പോയിരുന്നു. എയർപോർട്ടിൽ ഇമിഗ്രെഷനിലൊക്കെ വളരെ ശാന്ത സ്വഭാവികളാണുള്ളത്. തിരിച്ചുപോകുന്ന ടിക്കറ്റും ഹോട്ടൽ ബുക്കിങ് ഒന്നും ആവശ്യപ്പെട്ടുകൂടിയില്ല. ടൂറിസം അത്ര കണ്ട് വരവറിയിച്ചിട്ടില്ലാത്ത ബ്രൂണെയിൽ എല്ലാ ഓണംകേറാമൂലയിലും കാണാറുള്ള അലമ്പ് ചൈനീസ് ടൂറിസ്റ്റുകളാണ് കൂടുതലും എത്താറ്. എയർപോർട്ടിൽനിന്നുതന്നെ ഒരു സിം കാർഡും ലേലത്തിനുപിടിച്ചു. സംഭവം വെറും 3 ദിവസമേ ഉള്ളൂ, ഓഫ്‌ലൈൻ മാപ്പൊക്കെ ഉപയോഗിക്കാമെങ്കിലും വന്നുവന്ന് ഇപ്പൊ സിമ്മുണ്ടെങ്കിലേ ഒരു ഗുമ്മുള്ളൂ എന്ന അവസ്ഥയാണ് എവിടെച്ചെന്നാലും.
എയർപോർട്ട് ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന ബ്രൂണെയുടെ തലസ്ഥാനനഗരിയായ ബന്താർ സിരി ബെഗ്‌വാനിലാണ് (Bandar Seri Begawan) അഞ്ച് ലക്ഷത്തിന്റെ മുക്കാൽഭാഗം ആളുകളും വസിക്കുന്നത്. ‘BSB’ അല്ലെങ്കിൽ ‘ബന്താർ’ എന്ന് ചുരുക്കിവിളിക്കുന്ന തീർത്തും ശാന്തമായ ഈ സിറ്റിയെ ചുറ്റിപ്പറ്റിയാണ് കാണേണ്ട കാഴ്ചകളെല്ലാംതന്നെയുള്ളത്. ബന്താർ നഗരമുൾപ്പെടെ വളരെക്കുറച്ച് ജനവാസമേഖലകളൊഴിച്ചാൽ ബാക്കി ഏറിയപങ്കും മഴക്കാടും റിസർവ് വനങ്ങളുമാണ് ബ്രൂണെ രാജ്യത്തിൻറെ തോഴന്മാർ.
ഹർത്താലിന്റെയന്നു ഗവണ്മെന്റ് ഓഫീസിലെ അവസ്ഥപോലെ ആളുകളൊക്കെ നന്നേ കുറവാണ് എയർപോർട്ടിൽ. പുറത്തേക്കിറങ്ങി, എല്ലാ സ്ഥലത്തെയും പതിവുപോലെ ഒന്നുരണ്ട് ടാക്സിക്കാർ സ്വാഗതം ചെയ്‌തെങ്കിലും ചിരിച്ചുകൊണ്ട് നിരസിച്ചു. ടാക്സി ഞമ്മക്ക് ഹറാമാണ്. ബ്രൂണെ രാജ്യത്തെ ഏറ്റവും വ്യത്യസ്തമായ കാര്യം എന്തെന്നാൽ എല്ലാ വീടുകളിലും ഒന്നോ അതിലധികമോ കാറുള്ളതിനാൽ പൊതുഗതാഗത സംവിധാനവും ടാക്സികളും തീരെ കുറവാണ്. വെറും 26 രൂപയാണ് പെട്രോളിനിവിടെ വില, അപ്പൊപ്പിന്നെ എല്ലാവരും കാറെടുത്തില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. തെരുവോരങ്ങളിലൊന്നും മഷിയിട്ടുനോക്കിയാൽപോലും ടാക്സി കാണാനൊക്കില്ല, എപ്പോഴെങ്കിലുമൊരു ടാക്സി കണ്ടാൽ മഹാഭാഗ്യമെന്നു പറയാം. ആകെ എയർപോർട്ടിലും, പിന്നെ മുൻകൂട്ടി ഹോട്ടൽവഴിയും വിളിക്കാം എന്ന പ്രതീക്ഷ മാത്രംമതി. കണക്കനുസരിച്ച് രാജ്യത്ത് മൊത്തം 100 ടാക്സി പോലും തികച്ച് ഇല്ല എന്നതാണ് യാഥാർഥ്യം. പലയിടങ്ങളിലും ചെയ്യാറുള്ളപോലെ ബൈക്ക് വാടകയ്‌ക്കെടുക്കുന്നതിനെക്കുറിച്ച് പോകുന്നതിനുമുമ്പ് അന്വേഷിച്ചെങ്കിലും ചെന്നപ്പോഴാണ് മനസിലായത് ബൈക്ക് പോയിട്ട്ഒരു സൈക്കിളുപോലുമില്ലാത്ത ഇരുചക്രവാഹനവിമുക്ത രാജ്യം ആണെന്ന്. കാരണം എല്ലാവർക്കും കാറ് മതി, പെട്രോളിന് വിലകുറവായ കാരണം മിക്കവരുടേതും നല്ല സിസി കൂടിയ വമ്പൻ കാറുകളും ആണ്.
                                                             
അപ്പൊ ടാക്സിയുടെ സീൻ പെട്ടിയിലടച്ച് പൂട്ടിട്ടു. ഇനി പൊതുഗതാഗതത്തെക്കുറിച്ച് നോക്കാം. പോകുന്നതിനുമുമ്പ് നടത്തിയ അന്വേഷണങ്ങളിലെല്ലാം ബ്രൂണെയിലെ പൊതുഗതാഗതത്തെക്കുറിച്ച് പിന്തിരിപ്പൻ അഭിപ്രായങ്ങളാണ് ലഭിച്ചത്, ഒട്ടും നടക്കില്ല എന്നുവരെ പലയിടത്തും കണ്ടു. പക്ഷെ ചന്തുവിന് ട്യൂഷനുള്ള കാരണം തോൽക്കാൻ തയാറല്ലായിരുന്നു, കുറച്ച് കഷ്ട്ടപ്പെട്ടായാലും ബസ്സിലേ യാത്ര ചെയ്യൂ എന്നുറപ്പിച്ചാണ് എത്തിയത്. അതേ സുഹൃത്തുക്കളെ, വളരെ വിപുലമായതല്ലെങ്കിലും തരക്കേടില്ലാത്ത രീതിയിൽ ബസ് സർവീസുണ്ടിവിടെ. ബന്താറിലെ ഒരു ഷോപ്പിംഗ് മാളൊക്കെ ഉൾപ്പെട്ട വലിയ കെട്ടിടത്തിന്റെ താഴത്തെ നില കേന്ദ്രീകരിച്ചാണ് ബസ് സർവീസ് നടത്തുന്നത്. 6 വ്യത്യസ്ത റൂട്ടുകളിലായി തലസ്ഥാന നഗരിയെ മുഴുവനായും ബന്ധിപ്പിച്ചുകൊണ്ട് തെറ്റല്ലാത്ത രീതിയിൽ ബസ് സർവീസുണ്ട്. പർപ്പിൾ, ഗ്രീൻ തുടങ്ങി ഓരോ ഏരിയകളിലേക്കും കളർ കോഡും കൂടാതെ ബസ് നമ്പറും ഉണ്ട്. ഇതിൽ പർപ്പിൾ ലൈനിലെ 38ആം നമ്പർ ബസ് ആണ് എയർപോർട്ടുമായി ബന്ധിപ്പിക്കുന്നതിൽ മികച്ച സർവീസ്. ഓരോ അരമണിക്കൂർ കൂടുമ്പോഴും എയർപോർട്ടിൽനിന്നും ബസ് കിട്ടും. എല്ലാ ബസിലും സിറ്റിയിൽ എവിടെക്കുമുള്ള യാത്രയ്ക്കും 1 ബ്രൂണെ ഡോളർ (Rs.50) ആണ് നിരക്ക്, എയർപോർട്ട് ബസിനും അത്രതന്നെ. വെറും 10 കിലോമീറ്റർ അകലെയുള്ള സിറ്റിയിലേക്ക് 25 ഡോളർ(Rs.1250) ടാക്സിക്ക് കൊടുക്കേണ്ടിവരും എന്നതാലോചിക്കുമ്പോഴാണ് ഈ ഒന്നിന്റെ മഹത്വം മനസിലാവുക.
എയർപോർട്ടിനുവെളിയിൽ 2-3 തദ്ദേശീയരോടൊപ്പം ബസ് കാത്തുനിന്നു. ഇവിടുത്തെ ആളുകളെക്കാളും ബ്രൂണെയിൽ ജോലിയെടുത്ത് താമസിക്കുന്ന മറുരാജ്യക്കാരാണ് കൂടുതലും ബസുകളെ ആശ്രയിക്കുന്നത്. ഇരുപതോളം പേർക്കിരിക്കാവുന്ന മിനിബസുകളാണ് ഭൂരിഭാഗവും. ബസിൽ കയറി, ഡ്രൈവർതന്നെയാണ് പൈസ വാങ്ങുന്നത്. ചില ബസിൽ മാത്രം ഇതിനായി ഫിലിപ്പീൻസ് പെണ്കൊടികളെ നിയമിച്ചിട്ടുണ്ട്. പ്രൈവറ്റ് കമ്പനിയാണ് ഇവിടുത്തെ ബസ് സർവീസ് നടത്തുന്നത്. ഒട്ടുമിക്ക ബസിലും നമ്മുടെ ഇന്ത്യക്കാരാണ് ഡ്രൈവർമാർ, പ്രത്യേകിച്ചും തമിഴ്‌നാട് സ്വദേശികൾ. പോകുന്ന വഴിയിലെല്ലാം സർക്കാർ മന്ദിരങ്ങളാവണം, നിറയെ പതാകകൾ പാറിപ്പറക്കുന്നുണ്ടായിരുന്നു. നല്ല ചേലൊത്ത കളർഫുൾ പതാകയാണ് ബ്രൂണെയുടെത്.
സിറ്റിയിലെ ബസ് സ്റ്റാൻഡിലിറങ്ങി നടന്നെത്താവുന്ന ദൂരത്തിൽ റൂം ബുക്ക് ചെയ്തിരുന്നു, അവിടേക്ക് നടന്നെത്തി. ഈ ബസ് സ്റ്റാൻഡും ചുറ്റുവട്ടത്തായി പ്രധാന ആകർഷണങ്ങളൊക്കെയും സ്ഥിതി ചെയ്യുന്ന ഇവിടെത്തന്നെ റൂമെടുത്തില്ലെങ്കിൽ ഗതാഗതസൗകര്യം കോഞ്ഞാട്ടയാവും. ഡോർമെറ്ററി ഹോസ്റ്റലുകൾ ഒന്നുംതന്നെ ബ്രൂണെയിൽ ഇല്ലെന്നുപറയാം. എവിടെപ്പോയാലും തുച്ഛമായ പൈസക്ക് ഹോസ്റ്റൽ എടുക്കാറുള്ള എനിക്ക് 1000 രൂപയ്ക്ക് മുകളിൽ ദിവസവാടകയുള്ള റൂമെടുക്കേണ്ടിവരുന്നത് എന്ത് കഷ്ടമാണ്. സാദാ ഹോട്ടലുകളാണെങ്കിലും വളരെ കുറച്ചെണ്ണം മാത്രമേ ഉള്ളൂ ഇവിടെ. ബാക്ക്പാക്കേഴ്സിന്റെ പറുദീസയായ സൗത്തീസ്റ്റ് ഏഷ്യയിൽ അതിനു അപവാദമായി ഒരു രാജ്യമുണ്ടെങ്കിൽ അത് ബ്രൂണെ ആണ്. പക്ഷെ നല്ലരീതിയിൽ മാറിവരുന്നുണ്ട് എന്നുവേണം പറയാൻ. ഏറ്റവുംകൂടുതൽ ടൂർ നടത്താറുള്ള ചൈനീസ് പൗരന്മാർക്കൊക്കെ ഇവിടേക്ക് ഫ്രീവിസ അനുവദിച്ചുതുടങ്ങി എന്ന് കേട്ടിരുന്നു.
                                                                         
പത്തരയോടെ റൂമിലെത്തി ഇച്ചിരി വിശ്രമിച്ച് ഉച്ചരയോടെ പുറത്തേക്കിറങ്ങി. നഗരമധ്യത്തിൽത്തന്നെ പ്രൗഢിയോടെ നിലകൊള്ളുന്ന ‘ഒമർ അലി സൈഫുദ്ധീൻ മോസ്‌ക്’ലേക്കാണ് നടന്നെത്തിയത്. ബ്രൂണെ രാജ്യത്തിൻറെ അഭിമാനസ്തംഭമായ ഇത്. ഏഷ്യയിലെത്തന്നെ ഏറ്റവും മനോഹരമായ മുസ്ലിം പള്ളികളിലൊന്നാണ്. 1958 ൽ പണികഴിപ്പിച്ച ഈ പള്ളിക്ക് ഇപ്പോഴുള്ള സുൽത്താന്റെ മരിച്ചുപോയ പിതാവിന്റെ പേരാണ് ഇട്ടിരിക്കുന്നത്. നിസ്കാരസമയം ആയതിനാൽ അകത്തേക്ക് കയറിയില്ല. അല്ലാത്ത സമയങ്ങളിൽ ഏത് മതസ്ഥർക്കും ഇതിനകത്തേക്ക് സ്വാഗതമരുളിയിട്ടുണ്ട്. തൂവെള്ള മാർബിൾ പാകിയ മസ്ജിദും പരിശുദ്ധ സ്വർണത്തിൽ പൊതിഞ്ഞ വമ്പൻ മകുടവും ചേർന്ന ഈ അതിമനോഹര കെട്ടിടം, മുന്നിലുള്ള കൃത്രിമ തടാകത്തിൽ പ്രതിഫലിക്കുന്ന കാഴ്ച വർണനാതീതമാണ്. കാറ്റുമൂലം വെള്ളം തത്തിക്കളിച്ച് കിടക്കുന്നതിനാൽ അങ്ങനൊരു ദൃശ്യം പകർത്താൻ ദൈവം സഹായിച്ച് കഴിഞ്ഞില്ല. പള്ളിക്ക് മുന്നിലേക്ക് നീങ്ങി ഈ തടാകത്തിൽ സ്ഥിതി ചെയ്യുന്ന വഞ്ചിയുടെ ആകൃതിയിൽ പണിതിരിക്കുന്ന സംഭവവും മൊത്തത്തിൽ മാറ്റ് കൂട്ടുന്നു. ഈ പള്ളിയോടു ചേർന്നുതന്നെ പുതുതായി നിർമിച്ചിട്ടുള്ള ചെറു പാർക്കും സായാഹ്നം ചിലവഴിക്കാൻ പറ്റിയ ഇടമാണ്.
അവിടെയൊക്കെ കുറച്ച് ചുറ്റിയടിച്ച് പള്ളിയിൽനിന്നിറങ്ങി പള്ളയിലേക്കെന്തെങ്കിലും കുത്തിനിറയ്ക്കാനായി ഹോട്ടലിൽ കയറി. ഇന്ത്യവിട്ടു ടൂർ പോകുന്നവരുടെ ദേശീയഭക്ഷണങ്ങളായ മക് ഡൊണാൾഡ്‌സ്, KFC എല്ലാമുണ്ട് ഇവിടെയും. ഇതൊന്നുമല്ലാത്ത സാധാരണ ഹോട്ടലിലാണ് ഞാൻ കയറിയത്. മുൻപ് മലേഷ്യയുമായുള്ള ബന്ധം പറഞ്ഞകൂട്ടത്തിൽ കൂട്ടിച്ചേർക്കാനായി ബ്രൂണെയിലെ ആഹാരകാര്യവുമുണ്ട്; മലേഷ്യയുടെ അതേ തനതുവിഭവങ്ങളാണ് ഇവിടെയും ലഭിക്കുക. അതിൽത്തന്നെ ഒന്നാമനായ ‘നാസി ലെമാക്’ ഓർഡർ ചെയ്തു കഴിച്ചു. തേങ്ങാപ്പാൽ ചേർത്ത ചോറും, ചിക്കനും, നത്തോലി പോലുള്ള മീൻപൊരിച്ചതും, മുട്ട പുഴുങ്ങിയത് അല്ലെങ്കിൽ ബുൾസൈ, കുറച്ച് കപ്പലണ്ടി (നിലക്കടല) കൂടാതെ ഒന്നാന്തരമൊരു ചട്ട്ണിയും ചേർന്ന ഫേമസ് മലേഷ്യൻ ഫുഡാണിത്. ഇന്ത്യക്ക് പുറത്തേക്കുള്ള എയർ ഏഷ്യ ഫ്‌ളൈറ്റുകളിലും ലഭിക്കുന്ന ഈ ഐറ്റം അതിൽ യാത്ര ചെയ്യുന്നവർ തീർച്ചയായും ഒരുതവണ പരീക്ഷിക്കേണ്ടതാണ് (Pak nasser’s nasi lemak).
പള്ളയിലേക്ക് ഇന്ധനം നിറഞ്ഞതോടെ വീണ്ടും ഉഷാറായി. നഗരമധ്യത്തിലൂടെ ഒഴുകുന്ന ബ്രൂണെ നദിക്കരികിലേക്കെത്തി. ഇവിടുത്തെ പ്രധാന കാഴ്ചകളിലൊന്നായ വാട്ടർ വില്ലേജിലേക്കാണ് അടുത്തത്. കംപോങ് അയ്യർ (kampong ayer) എന്നാണിതിന്റെ വിളിപ്പേര്. അടിപൊളി, സേതുരാമയ്യർ ഒക്കെപോലെ നല്ല തറവാടി പേര്. ശരിക്കും, ‘വെള്ളത്തിൽ സ്ഥിതി ചെയ്യുന്നഗ്രാമം’ എന്നതിന്റെ മലായ് ഭാഷയാണിത്. നദിയുടെ അങ്ങേ കരയോട് ചേർന്ന് തൂണുകൾ നാട്ടി പൂർണമായും വെള്ളത്തിൽ നിലകൊള്ളുന്ന ഈ ഗ്രാമത്തിലേക്കുള്ള പോക്കുവരവ് സാധ്യമാക്കുന്നത് തലങ്ങും വിലങ്ങും തെന്നിക്കളിച്ച് പായുന്ന വാട്ടർ ടാക്സികളാണ്. നദിയുടെ കരയോട് ചേർന്ന് എല്ലായിടങ്ങളിലും ഈ ജലടാക്സികളുമായി നമ്മെയും കാത്ത് ആളുകളുണ്ടാവും. അപ്പുറത്തെ സൈഡിൽ അവിടിവിടായി പണിതിരിക്കുന്ന ജെട്ടികളിലോ, നേരിട്ട് വീടുകളിലോ കൊണ്ടാക്കിത്തരും. 1 ബ്രൂണെ ഡോളർ ആണ് ഒരുവശത്തേക്കുള്ള നിരക്ക്. ഇതല്ലാതെ നിശ്ചിത തുകയ്ക്ക് നദിയിലൂടെ സവാരി നടത്താം എന്നൊക്കെപ്പറഞ്ഞും ആളുകൾ സമീപിക്കും.
ഒരു ചെറുബോട്ടിൽ കയറി നിമിഷനേരംകൊണ്ട് പ്രമാദമായ ഈ ഗ്രാമത്തിലേക്കെത്തി. നൂറിൽപരം കുടുംബങ്ങളാണ് ഇവിടെ വസിക്കുന്നത്. തട്ടിക്കൂട്ട് കുടിലുകൾ മുതൽ ഗേറ്റും പൂന്തോട്ടവുമെല്ലാമായി മുന്തിയ വീടുകൾ വരെയുണ്ടിവിടെ. എല്ലാ വീടുകളിലും കറന്റും ഏസിയുമെല്ലാം സുലഭം. മരപ്പലകൾ പാകിയ പാലങ്ങൾവഴി എല്ലാ വീടുകൾ തമ്മിലും ബന്ധിച്ചിരിക്കുന്നു. നേരത്തെ പറഞ്ഞ മുന്തിയ വീടുകളുള്ള സ്ഥലങ്ങളിൽ മാത്രം കോൺക്രീറ്റ് പാലം; വല്യ പുള്ളികൾ. നമ്മുടെ പഞ്ചായത്ത് ഒക്കെപോലെ ഈ വില്ലേജിനെയും പലതായി തിരിച്ചിട്ടുണ്ട്. ബ്രൂണെയുടെ പൈതൃകസ്വത്തായ കംപോങ് അയ്യർ ന്റെ ഉന്നമനത്തിനുവേണ്ടി ഗവൺമെന്റിന് പ്രത്യേക താല്പര്യം തന്നെയുണ്ട്. മുൻപ് ഇല്ലാതിരുന്ന പല അടിസ്ഥാനസൗകര്യങ്ങളും ഇന്നീ ഗ്രാമത്തിൽ ലഭ്യമാണ്. പള്ളി, മദ്രസ, സ്കൂൾ, പോലീസ്സ്റ്റേഷൻ, ഫയർ സ്റ്റേഷൻ എന്നിവയൊക്കെയുണ്ട് ഇവിടെ.
                                       
തുടക്കത്തിൽത്തന്നെ സ്ഥിതി ചെയ്യുന്ന കംപോങ് അയ്യർ കൾച്ചറൽ & ടൂറിസം ഗാലറിയിൽ ഇതിന്റെ ചരിത്രവും മറ്റും വായിച്ചറിയാനും സുവനീർ വാങ്ങുവാനും കഴിയും. അതിനുശേഷം വെള്ളത്തിൽ ഉയർത്തി പണിതിരിക്കുന്ന പാലങ്ങളിലൂടെ തേരാപ്പാരാ നടക്കാം. മീന്പിടിത്തക്കാരും കർഷകരുമാണ് പ്രധാനമായും ഇവിടെ വസിക്കുന്നത്. മിക്ക വീടുകളിലും ചെറിയ ബോട്ട് ഉണ്ടാവും. ഗ്രാമത്തിലെ പെങ്കുട്ട്യോൾക്ക് കല്യാണാലോചന വരുമ്പോ പറയാല്ലോ സ്വന്തമായി ബോട്ടുള്ള തറവാട്ടിലെ കുട്ടിയെന്ന്. ഇടയ്ക്കിടെ വീടുകളോട് ചേർന്ന് സാധനങ്ങൾ വിൽക്കുന്ന കടകളും, ഭക്ഷണശാലയുമൊക്കെ ഒരുക്കിയിട്ടുണ്ട്. തടിപ്പാലങ്ങളിലൂടെയെല്ലാം സാഹസികമായി സൈക്കിൾ ചവിട്ടിപോകുന്ന കുരുപ്പുകൾ, മദ്രസ വിട്ടുവരുന്ന പൈതങ്ങൾ, പരദൂഷണം പറഞ്ഞിരിക്കുന്ന ചേച്ചിമാർ, ഉമ്മറത്ത് വിശ്രമിക്കുന്ന പ്രായമായവർ, പിഞ്ചുകുഞ്ഞുങ്ങളെ കളിപ്പിക്കുന്ന വീട്ടുകാർ ഇവരെയെല്ലാം കണ്ടും വെറുതെ ഹായ് പറഞ്ഞും ഈ പുഴഗ്രാമം മുഴുവനും ഒരു പ്രദക്ഷിണം നടത്തി.
തിരിച്ച് വീണ്ടും കരയിലെത്തുമ്പോഴേക്കും സന്ധ്യയോടടുത്തിരുന്നു. നദിയോട് ചേർന്ന് നിർമിച്ചിരിക്കുന്ന ഒരു മോണുമെന്റ് ആണ് ‘Mercu Dirgahayu 60’. അറബിയിലെ 60 എന്ന അക്കത്തെ ചിത്രീകരിക്കുന്ന ഈ സ്തൂപം സുൽത്താന്റെ അറുപതാം പിറന്നാളിന് ഇവിടുത്തെ ജനങ്ങൾ സമർപ്പിച്ചതാണ്. സ്വർണം പൂശിയ ഈ ഐറ്റത്തിന്റെയും ഫോട്ടോകൾ പകർത്തി ഫുഡും കഴിച്ച് ഇരുട്ടും മുന്നേ കൂടണഞ്ഞു.
പിറ്റേന്ന് രാവിലെ കുളിച്ച് മിടുക്കനായി വീണ്ടുമിറങ്ങി. നേരെ ബസ് സ്റ്റാന്റിലേക്കാണ് നടന്നെത്തിയത്. സ്രേഷ്ടനായ ബ്രൂണെ സുൽത്താന്റെ കൊട്ടാര പടിവാതിൽക്കൽ ഒന്ന് ചെന്ന് നിൽക്കാനുള്ള മോഹവുമായാണ് ബസ് കയറാൻ പോകുന്നത്. കൊട്ടാരമുറ്റത്തുകൂടി പോകുന്ന ബസ് നമ്പറൊക്കെ മാപ്പിൽനിന്നും കണ്ടുപിടിച്ച് അതിൽക്കയറി മൂന്നാല് സ്റ്റോപ്പുകൾ അപ്പുറത്തുള്ള കൊട്ടാര ഗേറ്റിങ്കൽ ഇറങ്ങി.. UP കാരനായ ബസ് ഡ്രൈവർ, സ്റ്റോപ്പ് ഇല്ലാഞ്ഞിട്ടുകൂടി കൃത്യം മുന്നിൽത്തന്നെ ഇറക്കിത്തന്നു. അടഞ്ഞുകിടക്കുന്ന വമ്പൻ ഗേറ്റും സെക്യൂരിറ്റിയും അകത്ത് ഒന്നുരണ്ട് തോക്കേന്തിയ പാട്ടാളക്കാരും; വിജനമായ റോഡിലെ ഗേറ്റിനുമുന്നിൽ ജന്മനാ കള്ള ലക്ഷണം ഉള്ള ഞാൻ മാത്രം. ബ്രൂണെ മണ്ണിൽക്കിടന്ന് ഭാരതമാതാജിയ്ക്ക് ജയ് വിളിക്കുന്നത് ഒരു മിന്നായംപോലെ മനസിലൂടെ കടന്നുപോയി.
                                                             
കുറച്ച് ദൂരെ നിന്നിരുന്ന സെക്യൂരിറ്റിയോട് ക്യാമറെടെ ആംഗ്യം കാണിച്ചപ്പോൾ ‘ഇജ്ജ് പൊളിക്ക് മുത്തെ’ന്ന് പറഞ്ഞതിന്റെ ധൈര്യത്തിൽ നിന്നും കിടന്നും ഫോട്ടോ എടുത്തു ഞാനെന്റെ കഴിവ് തെളിയിച്ചു. അകത്തേക്കു കയറ്റാത്തതിനാൽ 5 മിനുട്ടിൽ കൂടുതൽ അവിടെ ചെലവഴിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. പക്ഷേങ്കിൽ വർഷത്തിൽ 3 ദിവസം, അതായത് ഈദ് സമയത്ത് ഈ കൊട്ടാരവാതിൽ മലർക്കെ തുറന്നിടും. രാജ്യത്തെ മുഴുവൻ ആളുകൾക്കും വിദേശികളുണ്ടെങ്കിൽ അവർക്കും ഇതിനകത്ത് പ്രവേശിക്കാം. സുൽത്താനെ കണ്ട് ഹസ്തദാനം നടത്താം, എല്ലാവർക്കുമായി ഒരുക്കിയിരിക്കുന്ന വിരുന്നുണ്ണാം. ഈ ദിവസങ്ങളിൽ സിറ്റിയിൽനിന്നും കൊട്ടാരത്തിലേക്ക് ഫ്രീയായി ബസ് സർവീസുമുണ്ടാവും.
‘ഹസന്‍ അല്‍ ബുല്‍ക്കിയ’ എന്ന നമ്മുടെ സുൽത്താന്റെ വമ്പൻ കൊട്ടാരത്തെക്കുറിച്ച് പറയാം. ഒരു ഭരണാധികാരിയുടെ ഏറ്റവും വലിയ വസതി എന്ന നിലയ്ക്ക് ഗിന്നസ് ബുക്കിൽ ചേക്കേറിയിട്ടുള്ള ഈ കൊട്ടാരത്തിന്റെ പേരാണ് ‘ഇസ്താന നുറുൽ ഇമാൻ’. ബ്രൂണെ നദിക്കരയോട് ചേർന്ന് 500 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ സൗധം ലോകത്തിലേക്കും ഏറ്റവും വലിയ കൊട്ടാരവുംകൂടിയാണ്. 1984 ൽ പണിതു തീർക്കുമ്പോൾ ഏകദേശം ഒന്നര ബില്യൺ യു എസ് ഡോളർ ആണിതിന് ചിലവായിട്ടുള്ളത്. 1788 മുറികളും, വമ്പൻ ഹാൾ, നൂറിനുമുകളിൽ കാറുകൾ ഇടാനുള്ള ഗാരേജ്, 1500 പേരെ ഉൾക്കൊള്ളാനാവുന്ന വലിയ പള്ളി, 5 സ്വിമ്മിങ് പൂളുകൾ, സുൽത്താന്റെ ചുണക്കുട്ടന്മാരായ 200 കുതിരക്കുട്ടന്മാർക്കുവേണ്ടിയുള്ള ശീതീകരിച്ച കുതിരാലയം അങ്ങനെ പോകുന്നു കൊട്ടാരവിശേഷങ്ങൾ. ഈ കൊട്ടാരത്തിന്റെ ബാത്റൂമുകൾ ഉൾപ്പെടെ പലതും സ്വർണമയമാണ്. ആഹ് അതിനുംവേണമൊരു ഭാഗ്യം.
ദിവസേന വൈകുന്നേരം ഗോൾഫ് കളിക്കുന്നതിനു പുറത്തുള്ള ക്ലബിൽ സ്വയം കാറോടിച്ച് സുൽത്താൻ പോകും. ആ സമയത്ത് അവിടെച്ചെന്നാൽ സുൽത്താനെ കാണാം. അവിടേക്ക് പോകാനുള്ള പ്ലാനിട്ടെങ്കിലും നടന്നില്ല.. ഇതുകൂടാതെ പോളോ, ബാഡ്മിന്റൺ തുടങ്ങിയവയിലും അഗ്രഗണ്യനാണിദ്ദേഹം. സുൽത്താന്റെ കാറുകളോടുള്ള ഭ്രമം ലോകപ്രശസ്തമാണ്. 24 കാരറ്റ് സ്വർണം പൂശിയ റോൾസ് റോയ്‌സ് ഉൾപ്പെടെ നൂറുകണക്കിന് വമ്പൻ കാറുകളുടെ ശേഖരം നിലവിലുണ്ട്. ഒരുകാലത്ത് ആയിരക്കണക്കിന് കാറുകളുടെ വൻ ശേഖരവുമായി വിലസിയിരുന്നെങ്കിലും പിന്നീടതെല്ലാം ലേലം ചെയ്തു. കാർ റേസിങ്, ഹെലികോപ്റ്റർ, വിമാനം പറത്തൽ ഇതൊക്കെയാണ് മൂപ്പരുടെ മറ്റ് ഹോബികൾ. പറക്കുന്ന കൊട്ടാരം എന്ന ഖ്യാതിയുള്ള ഇദ്ദേഹത്തിന്റെ ബോയിങ് 747 വിമാനം അന്താരാഷ്ട്ര യാത്രകളിൽ സുൽത്താൻ തന്നെ പറപ്പിക്കാറുണ്ട്.
നിലവിൽ ലോകത്തിലേക്കും ഏറ്റവും സമ്പന്നനായ ഭരണാധികാരിയാണ് 71 വയസുള്ള ഹസന്‍ അല്‍ ബുല്‍ക്കിയ. സുൽത്താന്റെ സമ്പത്തൊക്കെ ജനങ്ങൾക്കുകൂടിയുള്ളതാണ്. വാരിക്കോരി ചിലവാക്കുന്ന കൂട്ടത്തിലാണ് പുള്ളി. ഈദ് സമയത്ത് ഓരോ വീടുകളിലും വിലകൂടിയ ഈന്തപ്പഴങ്ങൾ എത്തിക്കും. പെരുന്നാളിന്റെയന്ന് കൊട്ടാരത്തിലെത്തുന്നവർക്ക് വേറെ സമ്മാനം. പ്രായമായ എല്ലാവർക്കും എല്ലാ മാസവും നിശ്ചിത തുക അകൗണ്ടിൽ എത്തിക്കും. ബ്രൂണെയിലെ കുട്ടികൾക്ക് ലോകത്തെവിടെയും പോയി പഠിക്കുവാനുള്ള ചിലവ് അങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട് നന്മയുടെ നിറകുടമായ സുൽത്താൻ. ടാക്സ് എന്നൊക്കെ കേട്ടാൽ അതെന്ത് സാധനമെന്ന് ചോദിക്കും ഇവിടുത്തുകാർ. തീരെ ഇല്ലെന്നല്ല, ചുരുക്കം ചില കാര്യങ്ങൾക്കൊക്കെ മാത്രമേ ടാക്സ് ഉള്ളൂ, അതും വളരെ തുച്ഛമായ തുക. പിന്നെ വീട്ടിലേക്ക് ഒരു പാക്കറ്റ് ഉപ്പ് വാങ്ങാൻ വരെ വാരിക്കോരി ലോൺ കിട്ടും ഇവിടെ. ഇതൊക്കെ കാണുമ്പോഴാ നമ്മുടെ നാട്ടിലെ ബാങ്കുകാരെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്. അങ്ങനെയങ്ങനെ മറ്റെങ്ങുമില്ലാത്ത അനേകം പ്രത്യേകതകളുള്ള നാടാണ് ബ്രൂണെ.
                                                                                 
അടുത്ത ബസിൽ കയറി തിരിച്ച് ബന്താർ സിറ്റിയിലെത്തി. ഇവിടെത്തന്നെ സ്ഥിതി ചെയ്യുന്ന’റോയൽ റിഗാലിയ’ മ്യൂസിയത്തിലേക്കെത്തി; ഫ്രീയാണ് ഇതിൽ കയറുന്നതിന്. ബ്രൂണെയിലുള്ള ആകർഷണങ്ങൾ സന്ദർശിക്കുന്നതിനൊന്നും തന്നെ എൻട്രൻസ് ഫീ ഇല്ല എന്നത് വലിയകാര്യം തന്നെ. പാദരക്ഷകൾ അഴിച്ചുവെച്ച് മൊബൈൽ ഉൾപ്പെടെയുള്ള ക്യാമറകൾ കൊടുത്തതിനുശേഷം മാത്രമേ മ്യൂസിയം സന്ദർശിക്കാൻ അനുവദിക്കുള്ളു. താഴത്തെ ഓപ്പൺഹാളിൽ വേണമെങ്കിൽ ഫോട്ടോകളെടുക്കാം. 1992 ൽ സുൽത്താന്റെ ഭരണത്തിന്റ 25 ആം വാർഷികവേളയിൽ പരേഡ് നടത്തിയ വമ്പൻ രഥവും പരേഡിന്റെ മുഴുവൻ ആവിഷ്കാരവും ഒരുക്കിയിട്ടുണ്ട്, കൂടാതെ TV സ്‌ക്രീനിൽ അന്നത്തെ വീഡിയോകളും പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു.
മുകളിലെ നിലയിലേക്കെത്തിയാൽ സുൽത്താന്റെ വീരസാഹസിക കഥകളും ഫോട്ടോസും, സ്ഥാപരജംഗമ വസ്തുക്കൾ, പഴയ സുൽത്താന്മാരുടെ ചരിത്രം, വിലപിടിപ്പുള്ള വസ്തുവകകൾ ഒക്കെയായി കൺകുളിർക്കെ കാഴ്ചകളാണ്. ഏറ്റവും പ്രധാനം ഒട്ടുമിക്ക രാജ്യത്തെയും ഭരണാധികാരികൾ പല സമയങ്ങളിലായി കൊടുത്ത വിലപിടിപ്പുള്ള ഉപഹാരങ്ങളും പെയിന്റിങ്ങുകളുമൊക്കെ പ്രദർശിപ്പിച്ചിരിക്കുന്നു. അവിടെയൊക്കെ അരിച്ചു പെറുക്കിയിട്ടും ഇന്ത്യയിൽനിന്നും കൊടുത്ത ഒരു കുന്തംപോലും കണ്ടില്ല. ശേ, ഞാനാകെ നാണംകെട്ടുന്ന് പറഞ്ഞാൽ മതീല്ലോ. അപമാനഭാരം താങ്ങാനാവാതെ അവിടുന്നിറങ്ങി. ഉച്ചയായിരുന്നു അപ്പോഴേക്കും. ഒരു രാജ്യത്തിൻറെ പ്രധാന സിറ്റിയിൽ നിൽക്കുന്ന ഞാൻ അന്തംവിട്ടു, റോഡിലെങ്ങും വണ്ടികൾ പോയിട്ട് ഒരു മാനും മനുഷ്യരുമില്ല. എന്തെങ്കിലും കഴിക്കാൻ നോക്കുമ്പോൾ KFC ഉൾപ്പെടെയുള്ള കടകളൊക്കെയും അടഞ്ഞുകിടക്കുന്നു; ഇതെന്താ ഇവിടെ കർഫ്യു വല്ലതും പ്രഖ്യാപിച്ചോ. പിന്നീടാണ് വെള്ളിയാഴ്ച ആണെല്ലോയെന്ന് ഓർത്തത്.
അങ്ങനെ ബസ് സ്റ്റാന്ഡിലേക്കെത്തിയപ്പോൾ ഒരു സിറ്റി സർക്കുലർ ബസ് പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു. സമയം കളയാനായി അതിൽക്കയറി. നമ്മുടെ സ്വന്തം അയൽക്കാരൻ തമിഴ് ബ്രോ ഡ്രൈവറുമായി അസാധ്യ കമ്പനിയായി, ചങ്ങാതിയാണെങ്കിൽ ഗ്രഹിണി പിടിച്ച പിള്ളേർക്ക് ചക്കക്കൂട്ടാൻ കിട്ടിയപോലെ നോൺ സ്റ്റോപ്പായി സംസാരം തന്നെ. ഏറ്റവും ആവേശകരമായ കാര്യം സംസാരിച്ചത് ഒരു ദീർഘദൂര ബസ് സർവീസിനെപ്പറ്റിയാണ്. ബ്രൂണെയുടെ തലസ്ഥാനഗരിയിൽനിന്നും പുറപ്പെട്ട് മലേഷ്യയുടെ ഭാഗമായ ‘മിരി’യും ‘സരവാക്കും’ കടന്ന് ഇൻഡോനേഷ്യയിലെ പോന്റിയനാക് (Pontianak) എന്നയിടത്തേക്കുള്ള മുപ്പതോളം മണിക്കൂറെടുക്കുന്ന ബസ് സർവീസ്. കേട്ടിട്ട് തന്നെ കോരിത്തരിക്കുന്നു. ഈ തമിഴ് ബ്രോയുടെ അതെ ബസ് കമ്പനി ഓപ്പറേറ്റ് ചെയ്യുന്ന ഈ സർവീസിൽ മൂപ്പരും ഇടയ്ക് ബസോടിക്കാൻ പോകാറുണ്ടത്രെ.
                                                                                ഇനി ഇവിടെ ചെയ്യാൻ ബാക്കിയുള്ളത് ബ്രൂണെയുടെതന്നെ ഭാഗമായ എന്നാൽ കുറച്ച് വേർപെട്ടുകിടക്കുന്ന തെംബുറോങ് (Temburong) മഴക്കാടുകളിലേക്കുള്ള ട്രിപ്പ് ആണ്. പാക്കേജ് ടൂറുകളാണ് പ്രധാനമായും ഉള്ളത്. ഒരു മുഴുവൻ ദിവസം വേണ്ടതിനാലും നല്ല കത്തി റേറ്റ് ആയതിനാലും അതൊഴിവാക്കിയിരുന്നു. റൂമൊക്കെ ചെക്ക്‌ഔട്ട് ചെയ്ത് ബ്രൂണെയിലുള്ള സുഹൃത്തിനെ കാണുന്നതിനായി 100 കിലോമീറ്ററോളം അകലെയുള്ള കൊലാബെലൈറ്റ് അഥവാ ‘KB’ യിലേക്ക് മറ്റൊരാളുടെയൊപ്പം കാറിൽ പുറപ്പെട്ടു. പോകുന്നവഴി ബ്രൂണെയുടെ അഭിമാനസ്തംഭമായ എംപയർ ഹോട്ടൽ വെറുതെ ഒന്ന് സന്ദർശിച്ചു. കടലിനഭിമുഖമായി വ്യാപിച്ചുകിടക്കുന്ന ആഡംബരത്തിന്റെ അതിപ്രസരം നിറഞ്ഞ ഈ 7 സ്റ്റാർ ഹോട്ടൽ കാണേണ്ട കാഴ്ച തന്നെയാണ്. ഇവിടെ റൂമെടുക്കാത്തവർക്കും വെറുതെ കണ്ട് പോകാനുള്ള സൗകര്യമുണ്ട്. അങ്ങനെ ബ്രൂണെ എന്ന കൊച്ചു മഹാരാജ്യത്തിന്റെ കാഴ്ചകൾ അവസാനിക്കുകയാണ്. സുഹൃത്തിനെയും കണ്ട് ഒരു രാത്രി അവിടെ തങ്ങി പിറ്റേന്ന് ബസ് കയറി വീണ്ടും ബന്താർ സിറ്റിയിലെത്തി, അവിടുന്ന് എയർപോർട്ടിലേക്കും.
 



പോസ്റ്റ് ചെയ്തത് Kiran ല്‍ 05:03 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Posts (Atom)

Search This Blog

Facebook Badge

Kiran Thomas

Create Your Badge

Words from the Top

Welcome to ALL those who have some interest in Political Affairs

Popular Posts

  • ഇന്ത്യന്‍ ഭരണഘടന
    ഇന്ത്യന്‍ ഭരണഘടന Sachin Ks; Charithraanveshikal ഭാഷയിലും ജാതിയിലും മതത്തിലും വര്‍ഗത്തിലും എന്തിനധികം, കഴിക്കുന്ന അന്നത്തില്‍ പോലും വ...
  • 1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്
    1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ  ആക്ട് Courtesy-- Jagadeep J L Unni-Arivinte Veedhikal ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്...
  • ചിപ്കോ പ്രസ്ഥാനം
    ചിപ്കോ പ്രസ്ഥാനം Praveen Padayambath  to   ചരിത്രാന്വേഷികൾ നാം ജീവിക്കാനാഗ്രഹിക്കുംബോൾ എന്തിനാണു ഒരു നദിയെ പർവ്വതത്തെ കൊന്നുകള...
  • ലിബിയന്‍ അധിനിവേശത്തിന് പുതിയ പാശ്ചാത്യതന്ത്രം
    മാധ്യമങ്ങള്‍ നിറംകലര്‍ത്തി നല്‍കിയ, പരിശോധിച്ച് സത്യാവസ്ഥ സ്ഥിരീകരിക്കാത്ത ഏതാനും റിപ്പോര്‍ട്ടുകള്‍ മുഖവിലക്കെടുത്ത് പാശ്ചാത്യശക്തികള്‍...
  • ---------പ്ലേറ്റോ--------
                       പ്ലേറ്റോ Courtesy- Mahi Sarang ‎ - Churulazhiyatha Rahasyangal     പ്രാചീന ഗ്രീസിലെ പേരുകേട്ട...
  • ഇ വി രാമ സ്വാമി നായ്ക്കര്‍ (പെരിയോർ)
    ഇ വി രാമ സ്വാമി നായ്ക്കര്‍ (പെരിയോർ)    കടപ്പാട്; പി.കെ സലിം സാമുഹിക പരിഷ്കർത്താവ്‌ സ്വാതന്ത്ര സമര സേനാനി യുക്തി വാദി.. മദ്രാസ്...
  • രാജൻ കൊലക്കേസ് 1976
      രാജൻ കൊലക്കേസ് 1976  Courtesy  ; Hisham Haneef അടിയന്തരാവസ്ഥക്കാലത്ത് നടന്ന ഒരു കൊലപാതകവും, അതിനെ തുടർന്നുണ്ടായ കോടതിവ്യവഹാ...
  • അരിസ്റ്റോട്ടിൽ
    അരിസ്റ്റോട്ടിൽ  Courtesy- Shanavas Oskar- Charithranveshikal- മഹാനായ ഒരു ഗുരു പരമ്പരയിലെ മൂന്നാമത്തെ കണ്ണിയാണ് അരിസ്റ്റോട്ടിൽ സോ...
  • സോവിയറ്റ്‌ യൂണിയന്റെ പതനം
    സോവിയറ്റ്‌ യൂണിയന്റെ പതനം Courtesy - Sinoy K Jose Charithraanveshikal പല കാലഘട്ടങ്ങളിലായി സോഷിലസത്തിന് വത്യസ്ഥ രാഷ്ട്രീയ വ്യഖ്യാനങ...
  • എന്താണ് കശ്മീർ പ്രശ്നം?
    എന്താണ് കശ്മീർ പ്രശ്നം? Courtesy ;  Arun Shinjō GN‎   ചരിത്രാന്വേഷികൾ   കശ്മീരിന് വേണ്ടി ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടക്കുന്ന തർ...

Pages

Subscribe To

Posts
Atom
Posts
All Comments
Atom
All Comments

Total Pageviews

Followers

Blog Archive

  • ►  2020 (6)
    • ►  August (6)
  • ►  2019 (25)
    • ►  August (2)
    • ►  July (1)
    • ►  June (15)
    • ►  March (1)
    • ►  February (1)
    • ►  January (5)
  • ▼  2018 (55)
    • ▼  December (16)
      • ഇന്ത്യ വിഭജിക്കപ്പെടുന്നു - 1
      • അരിസ്റ്റോട്ടിൽ
      • ഇന്ത്യന്‍ ഭരണഘടന എഴുതിയത് ഇവര്‍ കൂടിയാണ്; ഭരണഘടനാ ...
      • നികോളേ ചൗഷസ്‌കി (ചെഷെസ്ക്യു)
      • ഇമ്മാനുവേൽ കാന്റ്
      • ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കരിയപ്പ
      • ജോൺ ലോക്ക്
      • രണ്ടാം ലോകമഹായുദ്ധം ഇന്ത്യന്‍ സമരത്തെ സ്വാധീനിക്കു...
      • Interesting Facts You Probably Didn’t Know About T...
      • ജോര്‍ജ് ഹെര്‍ബെര്‍ട്ട് വോക്കര്‍ ബുഷ്.
      • ചാർവാകൻ
      • പൊന്നുവിളയുന്ന ബ്രൂണെ മഹാരാജ്യത്തേക്ക്
      • വ്ളാഡിമിർ പുട്ടിൻ
      • Chipko movement
      • 1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്
      • ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിൻ്റെ ചരിത്രം..
    • ►  November (20)
    • ►  October (12)
    • ►  September (1)
    • ►  June (2)
    • ►  May (2)
    • ►  March (2)
  • ►  2017 (28)
    • ►  December (2)
    • ►  November (4)
    • ►  October (14)
    • ►  September (6)
    • ►  January (2)
  • ►  2016 (19)
    • ►  December (1)
    • ►  August (1)
    • ►  July (3)
    • ►  June (1)
    • ►  April (1)
    • ►  February (6)
    • ►  January (6)
  • ►  2015 (42)
    • ►  December (6)
    • ►  November (7)
    • ►  October (8)
    • ►  September (10)
    • ►  August (2)
    • ►  July (2)
    • ►  June (1)
    • ►  May (3)
    • ►  January (3)
  • ►  2014 (12)
    • ►  July (3)
    • ►  January (9)
  • ►  2012 (53)
    • ►  June (6)
    • ►  May (3)
    • ►  April (1)
    • ►  March (8)
    • ►  February (11)
    • ►  January (24)
Watermark theme. Powered by Blogger.