രണ്ടാം ലോകമഹായുദ്ധം ഇന്ത്യന്‍ സമരത്തെ സ്വാധീനിക്കുന്നു
Courtesy: Sheriff Chunkathara-Charithranweshikal
ബംഗാളില്‍ സൂര്യസെന്‍ നയിച്ച വിപ്ലവപ്രസ്ഥാനം ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായി മാറി. ചിറ്റഗോംഗ് ആയുധപുര കീയടക്കി അതുപയോഗിച്ചു തന്നെ സര്‍ക്കാരിനെതിരെ സൂര്യസെന്‍ പടനയിച്ചു. അതികം വൈകാതെ അവരും പരാജയപെട്ടു. പിന്നെയും ഒറ്റപെട്ട ഏറ്റുമുട്ടലുകള്‍ ധാരാളം നടന്നു.
ഇന്ത്യക്കാര്‍ക്ക് വേണ്ട നിയമങ്ങള്‍ ഇന്ത്യക്കാര്‍ തന്നെ നിര്‍മ്മിക്കണമെന്ന് അഭിപ്രായം ശക്തമായി. ആശയവിയോജിപ്പുകള്‍ മാറ്റിവെച്ചു എല്ലാ രാഷ്ട്രീയസംഘടനകളും ഇതിനു വേണ്ടി ഒരുമിച്ചു. ഭരണഘടനയില്‍ വേണ്ട തത്വങ്ങള്‍ ഉള്‍കൊള്ളിക്കാനുള്ള ജോലി മോത്തിലാല്‍ നെഹ്രുവില്‍ അധിഷ്ടിതമായി. ജനങ്ങളുമായി നേരിട്ട് സംവദിച്ചു അദേഹം അതിന്‍റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. പൂര്‍ണസ്വതന്ത്രമായ ഒരു രാജ്യത്തിനു വേണ്ട ഭരണഘടനയാണ് വേണ്ടതെന്ന സുഭാഷ് ചന്ദ്രബോസ്സും മുസ്ലിങ്ങള്‍ക്ക് വേണ്ടത്ര പ്രാധിനിത്യം ഇല്ലെന്നു ശുഹൈബ് ഖുറൈശ്ശിയും വാദിച്ചു. പക്ഷേ ഭൂരിപക്ഷവോട്ടില്‍ പാസായ നെഹ്‌റു റിപ്പോര്‍ട്ട് അവര്‍ക്ക് അംഗീകരിക്കേണ്ടി വന്നു. ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ള യുവത്വം കരടു റിപ്പോര്‍ട്ടിനു എതിരായി. ഇന്‍ഡിപെന്‍ഡെന്‍സ് ഓഫ് ഇന്ത്യാ ലീഗിന് രൂപം നല്‍കിയ അവര്‍ വീണ്ടും കോണ്‍ഗ്രസിലെ ഭിന്നതകള്‍ക്ക് തുടക്കം കുറിചു. രൂക്ഷമായ ഭിന്നതകള്‍ക്ക് ശേഷം തികഞ്ഞ യാതാസ്ഥിക്നായ ഗാന്ധിയും ഇന്‍ഡിപെന്‍ഡെന്‍സ് ഓഫ് ഇന്ത്യാ ലീഗിന് എതിരായി. ഭിന്നതകള്‍ക്കിടയില്‍ ലാഹോര്‍ സമ്മേളനത്തില്‍ വെച്ചു നെഹ്‌റു പൂര്‍ണ സ്വതന്ത്രത്തില്‍ കുറഞ്ഞ ഒന്നിലും ഇന്ത്യ അംഗീകരിക്കില്ലെന്ന് ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു.
രാജ്യത്തു ഒരു സമാന്തര സര്‍ക്കാര്‍ വേണമെന്നും അടിസ്ഥാനവര്‍ഗ്ഗത്തെ ഉപയോഗിച്ച് ബഹുമുഖ സമരം സംഘടിപ്പിക്കണമെന്ന് ആവിശയ്പ്പെട്ടു. ഗാന്ധിയുടെ പ്രമേയം തള്ളികളഞ്ഞതില്‍ പ്രതിഷേധിച്ചു ഗാന്ധി .ഗാന്ധി എപ്പോയും ദുര്‍വാശിക്കാരാനായ കുഞ്ഞിനെ പോലെ പെരുമാറി. സിവില്‍ നിയമ ലംഘന സമരം തുടങ്ങിയ ഗാന്ധി ഉപ്പു സന്ത്യാഗ്രഹ്ത്തിനു ആഹ്വാനം ചെയ്തു. ഇന്ത്യയില്‍ ഉടനീളം ഉപ്പുസത്യാഗ്രഹം നടന്നു. സിവില്‍ നിയമലംഘന പ്രസ്ഥാനം അടിച്ചമര്‍ത്താന്‍ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചു. പെഷവാറില്‍ പോലീസ് നരനായാട്ട് നടത്തി. മുന്നറിയിപ്പൊന്നും കൂടാതെ വെടിവെപ്പുണ്ടായി, നിലത്തു വീണവരെ ട്രക്ക്കയറ്റി കൊന്നു. കലാപം രൂക്ഷമായപ്പോള്‍ പെഷവാറില്‍ നിന്നും ബ്രിടീഷ് പൌരന്മാര്‍ക്ക് പാലായനം ചെയ്യേണ്ടി വന്നു. പഠാന്‍ വംശജരുടെ മുന്‍പില്‍ അവര്‍ക്ക് പിടിച്ചു നില്ക്കാന്‍ സാധിച്ചില്ല. ഹുദായി ഖിത്മത്ഖാര്‍ സേനാനികള്‍ പെഷവാറിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. താമസിയാതെ കൂടുതല്‍ സൈന്യത്തെ ഇറക്കി പെഷവാറിലെ കലാപം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പുതുതായി സൈന്യത്തില്‍ ചേര്‍ന്ന ഗഡ്വാളി ഹിന്ദുക്കള്‍ പെഷവാറിലെ മുസ്ലിം കലാപകാരികളെ അടിച്ചമര്‍ത്തുമെന്നു സര്‍ക്കാര്‍ കരുതിയെങ്കിലും പഠാണികളെ വെടിവെക്കാന്‍ സാധിക്കിലെന്നു ചന്ദ്രസിംഗ് ഗഡവാളി തീര്‍ത്തു പറഞ്ഞു. സമ്മര്‍ദം തങ്ങാന്‍ കഴിയാതെ ഗഡ്വാളികള്‍ സൈന്യത്തില്‍ കലാപം ഉണ്ടാക്കുകയും രകതസാക്ഷിത്വം വരിക്കുകയും ചെയ്തു.
കലാപം പടര്‍ന്നു പിടിച്ചു. യൂണിയന്‍ ജാക്ക് അഴിച്ചു മാറ്റി ലാഹോര്‍ സമ്മേളനത്തില്‍ അവതരിപ്പിച്ച ത്രിവര്‍ണപതാക സ്ഥാപിച്ചു. നേതാകള്‍ എല്ലാം അറസ്റ്റ് ചെയ്യപെട്ടു. ഖാദി ധരിക്കുന്നതും ഗാന്ധിതൊപ്പി ധരിക്കുന്നതും നിരോധിച്ചു. കോണ്‍ഗ്രസ്സിനെ നിരോധന സംഘടനയായി പ്രഘ്യാപിച്ചു. പ്രസ്സുകള്‍ അടച്ചു പൂട്ടി. നികുതി അടക്കാത്തവരുടെ ഭൂമി പിടിച്ചെടുത്തു. ലോകത്തിന്‍റെ ശ്രദ്ധ ഇന്ത്യയില്‍ പതിച്ചു. സമധാനത്തിനു ബ്രിട്ടന്‍ തന്നെ മുന്‍കയ്യെടുത്തു. ഇന്ത്യക്കാരന്‍ തന്നെ മധ്യവര്‍ത്തിയായി ജയിലില്‍ കിടക്കുന്ന നേതാക്കളെ കണ്ടു സംസാരിച്ചു. നീണ്ട ചര്‍ച്ചകള്‍ നടന്നു.ഗാന്ധിയടക്കമുള്ള നേതാക്കളെ സ്വതന്ത്രമാക്കി. ഗാന്ധിയും ഇര്‍വിനും തമ്മിലുള്ള ചര്‍ച്ചയുടെ ഫലം നിരാശയായിരുന്നു. ബ്രിട്ടനില്‍ അധികാരമാറ്റമുണ്ടാകുകയും വെല്ലിംഗ്ടന്‍ പ്രഭു പുതിയ വൈവ്രോസിയായി വരികയും ചെയ്തു.
രണ്ടാം വട്ടമേശ സമ്മേളനത്തില്‍ ഗാന്ധി പങ്കെടുത്തു. അതും പരാജയമായിരുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധി സമരം തുടരുകയും അറസ്സ് വരിക്കുകയും ചെയ്തു. മതപരമായി വിഘടിച്ചിരുന്ന ഇന്ത്യക്കാരെ മതം ഉപയോഗിച്ച് തന്നെ അടിച്ചമര്‍ത്താന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. ഇന്ത്യയിലെ അധസ്ഥിത സമുദായത്തിന് വേണ്ടി പ്രതേകം നിയോജകമണ്ഡലം സൃഷ്ടിക്കാനുള്ള നടപടികളുമായാണ് ലോധി കമ്മീഷന്‍ പ്രവര്‍ത്തിച്ചിരുന്നത്. പൊതു നിയോജകമണ്ഡലത്തില്‍ സംവരണമായിരുന്നു കോണ്‍ഗ്രസ്സ് നിലപാട്. ഇതില്‍ പ്രധിഷേധിച്ച് ഗാന്ധി മരണം വരെ ഉപവാസം ആരംഭിച്ചു. ഹിന്ദു സംഘടനകള്‍ പൂനെയില്‍ വെച്ച് നടത്തിയ ചര്‍ച്ചയില്‍ അധസ്ഥിത സമൂഹത്തിനു വേണ്ടി മാത്രം ഒരു നിയോജകമണ്ഡലം വേണ്ടതില്ല എന്ന് അംബേദ്‌കര്‍ അടക്കമുള്ളവര്‍ വാദിക്കുകയും അവസാനം ബ്രിട്ടന് ഇത് അംഗീകരിക്കേണ്ടിയും വന്നു.
പൂനെ ചര്‍ച്ച വഴി അധസ്ഥിത സമൂഹംവും കോണ്‍ഗ്രസ്സിലേക്ക് അടുക്കാന്‍ കാരണമായി. സമരങ്ങള്‍ ആരംഭിക്കുകയും പാതി വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്യുന്ന ഗാന്ധിയുടെ നിലപാട് പല നേതാക്കളെയും ചൊടിപ്പിച്ചിരുന്നു. സുഭാഷ്‌ചന്ദ്രബോസ് പരസ്യമായി തന്നെ അദേഹത്തോടുള്ള വിയോജിപ് പ്രകടിപ്പിച്ചു. അയിത്ത ആചാരത്തിനെതിരെ ഗാന്ധിയുടെ നേതൃതത്തില്‍ സമരം തുടങ്ങി. സവര്‍ണ്ണ സമുദായം പക്ഷേ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. ഇന്ത്യയില്‍ എല്ലായിടത്തും ക്ഷേത്രപ്രവേശന ആഹ്വാനവുമായി കോണ്‍ഗ്രസ്സ് സമരം തുടങ്ങി. കേരളത്തിലെ ഗുരുവായൂര്‍ ക്ഷേത്രം സാമൂതിരി രാജവംശത്തിന്‍റെ അധീനതയിലായിരുന്നു. കിഴക്കെനടയിലേ ആല്‍ത്തറയില്‍ നിന്ന് മാത്രമേ അവര്‍ണര്‍ക്ക് ഭഗവാനെ ദര്‍ശിക്കാന്‍ സാധികൂമായിരോന്നോള്ളൂ. കെ കേളപ്പന്‍ നയിച്ച സമരത്തിലെ ധര്‍മ്മഭടന്‍ എകെ ഗോപാലനായിരുന്നു. മലബാര്‍ പോലീസും സവര്‍ണ്ണരും ഒരു പോലെ സമരക്കാരെ നേരിട്ടു. എകെ ഗോപാലന്‍ ക്രൂരമായി മര്‍ദ്ധനത്തിരയായി.
അപ്രതീക്ഷിതമായി ഗാന്ധി കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെച്ചു. നിസ്സഹകരണ പ്രസ്ഥാനം പിന്‍വലിച്ചതുമായി ബന്ധപെട്ട അസ്വസ്ഥകള്‍ക്കൊടുവിലായിരുന്നു ഈ തീരുമാനം. അതിനു ശേഷം അദേഹം ഹരിജനങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് തീരുമാനിക്കുകയും കേരളത്തിലെ വടകരയില്‍ എത്തുകയും ചെയ്തു. ഗാന്ധിയുടെ അസാന്നിധ്യവും ആശയവിയോജിപ്പുകളും കോണ്‍ഗ്രസ്സിനെ തകര്‍ച്ചയിലേക്ക് നയിച്ചു. മൂന്നാം വട്ടമേശ സമ്മേളത്തില്‍ ഇന്ത്യ ആക്റ്റ് പാസായി. സംസ്ഥാനങ്ങളുടെ ഭരണച്ചുമതല ഇന്ത്യ ആക്റ്റ് പ്രകാരം ഇന്ത്യക്കാരെ ഏല്‍പ്പിക്കുന്ന നിയമം അതിലുണ്ടായിരുന്നു. കോണ്‍ഗ്രസ് ഇതിനെതിരെ പ്രതിഷേധിച്ചു. സമ്പൂര്‍ണ്ണ സ്വതന്ത്രമായിരുന്നു കോണ്‍ഗ്രസ്സ് മുന്നോട്ടു വെച്ചിരുന്നതു. ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്ഗ്രസിന് സംസ്ഥാനങ്ങളിലുള്ള സ്വാധീനം എത്രയുന്ടെന്നു കണക്കക്കണമെന്നു യോഗം തീരുമാനിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ പുരോഗമനവാദക്കാര്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപികരിച്ചു. ആചാര്യ നരേന്ദ്രദേവും ജയപ്രകാശ് നാരായണനുമായിരുന്നു ഈ പാര്‍ട്ടിയുടെ അമരക്കാര്‍. 1937 ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൃഗീയഭൂരിപക്ഷം നേടി. മുഖ്യ എതിരാളികളായിരുന്ന മുസ്ലിം ലീഗും ഹൈന്ദവപാര്‍ട്ടികളും അമ്പേ പരാജയപെട്ടു. ഭൂരിപക്ഷം ലഭിച്ചെങ്കിലും സര്‍ക്കാരിനു മേല്‍ ഗവര്‍ണ്ണക്കുള്ള അധികാരം എടുത്തുകളഞ്ഞാല്‍ മാത്രമേ കോണ്‍ഗ്രസ് നേതൃതത്തില്‍ മന്ത്രിസഭകള്‍ രൂപികരിക്കൂ എന്ന കോണ്‍ഗ്രസിന്‍റെ തീരുമാനത്തിന് മുന്‍പില്‍ ബ്രിട്ടന് വഴങ്ങേണ്ടി വന്നു.
അധികാരത്തിലേറിയ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ വിപ്ലവകരമായ പല പ്രമേയങ്ങളും അവതരിപ്പിച്ചു. ഇന്ത്യ നേട്ടങ്ങള്‍ കയ്യെത്തിപിടിക്കുന്ന സമയത്താണ് ലോകം രണ്ടാം മഹായുദ്ധത്തിലേക്ക് നീങ്ങി. ബ്രിട്ടന്‍റെ കോളനിയായിരുന്ന ഇന്ത്യയും ഇതിലേക്ക് വലിച്ചിഴപ്പെട്ടു. പ്രതിഷേധിച്ച കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നും പുറത്തുവന്നു. യുദ്ധത്തിനു ശേഷം ഇന്ത്യയെ സ്വതന്ത്രമാക്കം എന്ന അഭിപ്രായത്തോടും കോണ്‍ഗ്രസ് മുഖം തിരിച്ചു. അവസരം മനസിലാക്കിയ ജിന്ന ബ്രിട്ടനോട് അടുത്തു. ഇന്ത്യന്‍ ഭരണഘടന നിര്‍മ്മിക്കുമ്പോള്‍ മുസ്ലിംലീഗിന് പ്രാധാന്യം നല്‍കണമെന്ന് അദേഹം ആവിശ്യപെട്ടു.
ഗാന്ധിയോടുള്ള വിയോജിപ്പിന്‍റെ അവസാനം സുഭാഷ്ചന്ദ്ര ബോസ്സ് കോണ്‍ഗ്രസ്സില്‍ നിന്നും പിരിഞ്ഞു ഫോര്‍വേഡ് ബ്ലോക്ക് രൂപികരിച്ചു. യുദ്ധം കൊടുമ്പിരികൊണ്ടു. ലണ്ടന്‍ പലതവണ ആക്ര്മിക്കപെട്ടു. ജര്‍മ്മനിയുടെ സഖ്യകക്ഷിയായ ജപ്പാന്‍ ബര്‍മ്മ പിടിച്ചെടുത്തത് ബ്രിടീഷ് ഇന്ത്യയെ ഭയപ്പെടുത്തി. കോണ്‍ഗ്രസ്സുമായി ചര്‍ച്ച ചെയ്യാതെ ചര്‍ച്ചിലിന് മറ്റു മാര്‍ഗമുണ്ടായിരുന്നില്ല. സ്റ്റാഫോര്‍ഡ ക്രിപ്സിനെ ചര്‍ച്ചക്ക് വിട്ടെങ്കിലും പരാജയമായിരുന്നു ഫലം.
വീട്ടുതടങ്കിലായിരുന്ന ബോസ് രക്ഷപെട്ട് രഹസ്യമായി ജര്‍മ്മനിയിലെത്തി അഡോള്‍ഫ് ഹിറ്റ്ലറെ കാണുകയും ഇന്ത്യന്‍ മോചനത്തിന് സഹായം ആവിശ്യപ്പെടുകയും ചെയ്തു. അതിനു ശേഷം ജര്‍മ്മനിയുടെ മുങ്ങികപ്പലില്‍ 90 ദിവസത്തെ യാത്രക്ക് ശേഷം ജപ്പാനില്‍ എത്തിച്ചേര്‍ന്നു. ടോക്ക്യോവിലുണ്ടായിരുന്ന റാഷ്ബിഹാരി ബോസ്സു അവിടെ ഇന്ത്യന്‍ ഇന്‍ഡിപെന്ടന്റ്റ് ലീഗിന് തുടക്കമിട്ടിരുന്നു. ജപ്പാന്‍ പ്രധാനമന്ത്രി ടോജോവിനെ കാണുകയും ജപ്പാന്‍ പാര്‍ലമെന്റില്‍ സംസാരിക്കുകയും ചെയ്ത സുഭാഷ് ജപ്പാന്‍റെ സഹായവും സ്വീകരിച്ചു. റാഷ് ബിഹാരി ബോസ്സിന്‍റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുട സാരഥ്യം ഏറ്റെടുത്ത ബോസ് ജപ്പാന്‍ നേതാക്കള്‍ക്കിടയില്‍ സ്വീകാര്യനായി. ജപ്പാന്‍ പിടിച്ചെടുത്ത ആന്‍ഡമാന്‍ ദ്വീപുകളുടെ ഭരണം സുഭാഷിന്‍റെ കയ്യില്‍ ഏല്‍പ്പിക്കാന്‍ ജപ്പാന്‍ തീരുമാനിച്ചു. ആന്‍ഡമാനെ ആസാദ് ഹിന്ദ് എന്ന സ്വതന്ത്രരാജ്യമായി ബോസ് പ്രഘ്യാപിച്ചു. (ജപ്പാന്‍റെ ആന്‍ഡമാന്‍ അടിനിവേശവും ബോസ്സിനോടുള്ള വിയോജിപ്പുകളും ഈ മാസം പുറത്ത വരുന്ന പുസ്തകത്തില്‍ ഉള്ളത് കൊണ്ട ആ അഭാഗങ്ങള്‍ പരാമര്‍ശിക്കുന്നില്ല)
യുദ്ധത്തില്‍ ബ്രിട്ടന്‍റെ നില പരുങ്ങലിലായ സമയത്താണ് ജര്‍മ്മനി പോളണ്ടിനെ ആക്രമിക്കുന്നത്. അതുവരെ യുദ്ധത്തില്‍ ചേരാതിരുന്ന റഷ്യയെ യുദ്ധത്തില്‍ സഖ്യകക്ഷിയാവുന്നതിനു ഇതിനു കാരണമായി. ഇന്ത്യയിലെ കമ്യൂണിസ്സ്കള്‍ അന്ന് വരെ യുദ്ധത്തിനു എതിരായിന്നുരെങ്കിലും റഷ്യയും യുദ്ധത്തില്‍ ചേര്‍ന്നപ്പോള്‍ ബ്രിട്ടനോട് സഹകരിക്കാന്‍ അവരും തയ്യാറായി. ബര്‍മ്മയില്‍ നിന്നും അഭയാര്‍ത്ഥികള്‍ കൂട്ടമായി ഇന്ത്യയിലേക്ക് എത്തി. രാഷ്ട്രീയ അരക്ഷിതാവസ്ഥയില്‍ നിലപാട് എടുക്കാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസ് ഗാന്ധിയില്‍ തന്നെ അഭയം തേടി. ബഹുജന സമരമാണ് ഗാന്ധി മുന്നോട്ടു വെച്ചത്. 1942 ജൂലൈ 16 നു ചേര്‍ന്ന സമ്മേളനത്തില്‍ സമരത്തിനു കോണ്‍ഗ്രസ്സ് അംഗീകാരം നല്‍കി. ജപ്പാന്‍ സിങ്കപ്പൂരും കീഴടക്കി ഇന്ത്യ ലക്ഷ്യന്മാക്കി മുന്നേറി.
-തുടരും-

No comments:
Post a Comment