നെഹ്‌റു തന്നെക്കുറിച്ചുള്ള കാർട്ടൂണുകൾ നന്നായി അസ്വദിച്ചിരുന്നു.
ശങ്കർ ആയിരുന്നു അക്കാലത്തെ മിടുക്കനായ കാർട്ടൂണിസ്ററ്. ശങ്കറിനെ നെഹ്‌റു കൂടുതൽ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.1500 കാർട്ടൂണുകൾ നെഹ്‌റുവിനെക്കുറിച്ചു മാത്രം ശങ്കർ വരച്ചിട്ടുണ്ട്. രൂക്ഷമായി വിമർശ്ശിക്കുന്നതിന് ഇരുവരുടെയും സൗഹൃദം തടസ്സമായില്ല.കാർട്ടൂണുകൾക്ക് നെഹ്‌റു ശങ്കറിനെ അനുമോദിക്കുകയും പതിവായിരുന്നു.
ഇന്ദിരയെ ഏറ്റവും കൂടുതൽ വരച്ചത് ഓ.വി. വിജയനാണ്. 'Father of Cartoons' എന്നറിയപ്പെട്ട ശങ്കറിൽ നിന്നാണ് O.V വിജയൻ്റെ തുടക്കം.ഡൽഹിയിൽ ശങ്കേഴ്സ് വീക്കിലിയിലും വിജയൻ ജോലിചെയ്തിരുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ വരക്കപ്പെട്ടത് കരുണാകരനെ ആവണം.
അന്ന് ട്രോളുകൾ ഇണ്ടായിരുന്നില്ല ഉണ്ടായിരുന്നെങ്കിലും ഇക്കാലത്തെ പ്പോലെ Valgur ആകുമോ എന്നറിയില്ല.
അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ട്രോളിയത് പ്രതിപക്ഷ നേതാവ് രമേശിനെ ആവണം ..എന്നിട്ടും Sprinkl തറ പറ്റി.
നെഹ്‌റുവിനെപ്പോലെ വിമർശ്ശനങ്ങളെ ആസ്വദിക്കുന്ന രീതിയാണ് നല്ല Politicians ൻ്റെയും മെച്ചപ്പെട്ട ജനാധിപത്യ ശൈലിയുടെയും രീതി.
വിമർശ്ശനങ്ങളെയും ട്രോളുകളെയും കാർട്ടൂണുകളെയും ആസ്വദിച്ച് കൊണ്ടുതന്നെ തെറ്റുകൾ മനസ്സിലാക്കിയും ശൈലി മാറ്റിയും മുന്നേറുന്നതാണ് മെച്ചപ്പെട്ട ജനാധിപത്യം.
Politicianc ൽ നർമ്മബോധം ഏറെ ഉണ്ടായിരുന്നത് നയനാർക്ക് ആണെന്ന് പറയാം. കുറിക്കു കൊള്ളുന്ന മറുപടിയും പറയുമായിരുന്നു.
( അമേരിക്കയിൽ ചായ കുടിക്കുന്നത് പോലെയാണ് ബലാത്സംഗം ..എന്നൊക്കെ നർമ്മത്തിൽ പറഞ്ഞതാവണം )
രസകരമായ ഒരു രംഗം ടോൾസ്റ്റോയിയുടെ ' War and Peace ' ൽ ഉണ്ട്.
നെപ്പോളിയനെ കാണാൻ റഷ്യൻ അംബാസ്സഡർ ഓഫീസിൽ എത്തുന്നു. യുദ്ധം ഒഴിവാക്കുകയാണ് ചർച്ചയുടെ ലക്‌ഷ്യം.
അംബാസ്സഡറെ പരീക്ഷിക്കാൻ, നെപ്പോളിയൻ സ്വർണ്ണഡപ്പിയിൽ നിന്ന് പൊടിയെടുത്തു മൂക്കിൽ വലിച്ചു കയറ്റി, തൂവാല കൊണ്ട് തുടച്ച് ,തൂവാല മനപ്പൂർവം താഴെ ഇടുന്നു.തൻ വലിയ ആളായത് കൊണ്ട് അംബാസിഡർ അതെടുത്തു കൊടുക്കുമെന്നാണ് നെപ്പോളിയൻ വിചാരിച്ചത്.
അംബാസിഡർ തൂവാല എടുത്തു കൊടുത്തില്ല എന്ന് മാത്രമല്ല തൻ്റെ കയ്യിലിരുന്ന സ്വന്തം തൂവല കൊണ്ട് മുഖം തുടച്ച് തഴെ ഇടുകയും,അത് കുനിഞ്ഞെടുക്കയും, നെപ്പോളിയനെ നോക്കി ഒന്ന് പുഞ്ചിരിക്കുകയും ചെയ്തു.ലോകം കീഴടക്കിയ നെപ്പോളിയൻ്റെ അവസ്ഥ പറയേണ്ടതില്ലല്ലോ.
ധീരതയും, സഹിഷ്ണുതയും, നർമ്മബോധവും ഒത്തിണങ്ങിയ നേതാക്കൾ നിലവിൽ ഇല്ല, ഉണ്ടെങ്കിൽ അതൊരു ഭാഗ്യം മാത്രം !
കടപ്പാട് :ഷാജി റ്റി.കെ - ചരിത്രാന്വേഷികൾ
No comments:
Post a Comment