ബംഗ്ലാദേശിന്റെ ജനനം
**********************
ഇൻഡ്യയുടെ ധാർമികവും സൈനികവുമായ പിന്തുണ ലഭിക്കാതെ ഇരുന്നു എന്ന് സങ്കൽപ്പിക്കുക ബംഗ്ലാദേശ് എന്ന ഒരു രാജ്യം ഒരിക്കലുംഉണ്ടാകുമായിരുന്നില്ല എന്ന് തന്നെ പറയാം. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇൻഡ്യയെ പിളർത്താൻ ശ്രമിച്ച പാകിസ്താന് കിട്ടിയ എട്ടിന്റെ പണി എന്ന് വേണമെങ്കിൽ പറയാം. പടിഞ്ഞാറൻ പാകിസ്താനിൽ നിന്നും സാംസ്കാരികമായും ഭൂമിശാസ്ത്രപരമായും വേറിട്ടു നിൽക്കുന്ന കിഴക്കൻ പാകിസ്താന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ഇൻഡ്യയാണ്.
ജനസംഖ്യയിൽ കൂടുതലുംകിഴക്കൻ പാകിസ്ഥാനിൽ ആയിരുന്നു എങ്കിലും നിയന്ത്രണം പടിഞ്ഞാറൻ പാകിസ്ഥാനിൽ ആയിരുന്നു.1970-ൽ നടന്ന പാർലിമെന്റ് തിരഞ്ഞെടുപ്പിൽ കിഴക്കൻ പാക്കിസ്ഥാനിലെ 169-ൽ 167 സീറ്റും അവാമി ലീഗ് നേടി. 313 അംഗ പാർലിമെന്റിൽ കേവളഭൂരിപക്ഷത്തിന് മതിയാവുമായിരുന്നു. അവാമി ലീഗ് നേതാവ് ഷെയിഖ്. മുജീബുൽ റഹ്മാൻ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു. എന്നാൽ പ്രസിഡന്റ് യാഹ്യാഖാൻ ഇതിന് തയ്യാർ ആകാതെ കിഴക്കൻ പാകിസ്ഥാനിലേക്ക് കൂടുതൽ സൈന്യത്തെ അയക്കുകയാണ് ഉണ്ടായത്. തുടർന്ന് മുജീബുൽ റഹ്‌മാനെ അറസ്റ്റ് ചെയ്ത് കിഴക്കൻ പാകിസ്ഥാനിൽ വ്യാപകമായ അടിച്ചമർത്തലുകൾ നടന്നു.
1971മാർച്ച് 27ന് പാകിസ്ഥാനിസേനയിൽ മേജറായിരുന്ന സിയാവൂർ റഹ്മാൻ മുജീബുർ റഹ്‌മാന്റെ പേരിൽ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.1971 ഏപ്രിലിൽ അവാമി ലീഗ് നേതാക്കൾ പ്രവാസി സർക്കാരിന് രൂപം കൊടുത്തു.ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി നിലയുറപ്പിച്ച പട്ടാളക്കാരും സാധാരണക്കാരും ചേർന്ന് "മുക്‌തി ബാഹിനി"എന്ന ഗറില്ല ഗ്രൂപ്പിന് രൂപം നൽകി.
1971,ഏപ്രിൽ മാസത്തോടെ പശ്ചിമ ബംഗാൾ, ബീഹാർ,അസം, മേഘാലയ,ത്രിപുര സംസ്‌ഥാനങ്ങൾ ബംഗ്ലാദേശ് അഭയാർത്ഥികളെ കൊണ്ടു നിറഞ്ഞു. മുക്‌തി ബാഹിനി ഗറില്ലകളെ പരിശീലിപ്പിക്കാനായി ഇന്ത്യൻ സേനയും ക്യാമ്പുകൾ തുറന്നു.
1971 ഡിസംബർ 3ന് പാകിസ്ഥാൻ ഇന്ത്യക്ക് നേരെ വ്യോമാക്രമണം ആരംഭിച്ചു. തുടർന്ന് ഇന്ത്യയും തിരിച്ചടിച്ചു തുടങ്ങി.ഇന്ത്യൻസേനയുംമുക്‌തിബാഹിനിയും ചേർന്ന മിത്രബാഹിനിയാണ് കിഴക്കൻ പാകിസ്ഥാനിൽ യുദ്ധരംഗത്ത് ഇറങ്ങിയത്. കര-നാവിക-വ്യോമ മേഖലകളിൽ എല്ലാം ഇൻഡ്യ പാകിസ്താനെ നിഷ്ഭ്രമമാക്കി .1971,ഡിസംബർ16ന് കിഴക്കൻ പാക്കിസ്ഥാൻ സേന കീഴടങ്ങി. അടുത്ത ദിവസം പാക്കിസ്ഥാനും.
1971 ഡിസംബർ16ന് വൈകിട്ട് 4:30ന് കിഴക്കൻ പാകിസ്ഥാൻ സേനയുടെ കീഴടങ്ങൽ രേഖയിൽ(instrument of surrender)ഇന്ത്യൻ സേനയുടെ കിഴക്കൻ മേഖല കമ്മാൻഡിങ്-ഇൻ-ചീഫ് ലഫ്റ്റനന്റ് ജനറൽ ജഗ്ജിത് സിങ് അറോറയും പാകിസ്ഥാന്റെ ലഫ്. ജനറൽ എ. എ .കെ നിയാസിയും ഒപ്പിട്ടു.നിയാസി ഉൾപ്പെടെ 90,000 ത്തോളം പാക് സൈനികരെ ഇന്ത്യ യുദ്ധതടവുകാരാക്കി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഏറ്റവും കൂടുതൽ യുദ്ധതടവുകാർ ഉണ്ടാകുന്ന സന്നർഭമായിരുന്നു ഇത്.
സിംലകരാർ
**************
സിംലാ കരാർ പ്രകാരം ആണ് പാക് യുദ്ധതടവുകാരെ ഇന്ത്യ വിട്ടയച്ചത്.1972ജൂലൈ 2ന് സിംലയിൽ ഇൻഡ്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും പാക്കിസ്ഥാൻ പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയും ആണ് ഒപ്പ് വച്ചത്.
കടപ്പാട് : ഷാനവാസ് -ചരിത്രാന്വേഷികൾ
No comments:
Post a Comment