Sunday, 15 November 2015
ശത്രു പടിവാതിൽക്കൽ നിൽപ്പുണ്ട്......
ഇൻഡ്യ Vs ചൈന
Courtesy -Rijo George-Charithraanveshikal
2013 ഏപ്രിൽ 15.
റാഖി നള.
ദൗലത്ബാഗ് ഓൾഡി.
ലൈൻ ഓഫ് ആക്ച്വൽ കണ്ട്രോളിനു സമീപമുള്ള - അക്സായിചിൻ-ലഡാക്ക് മേഖലയിൽ പെടുന്ന - തന്ത്രപ്രധാന ഇടമായ ദൗലത്ബാഗ് ഓൾഡിയിലെ (Daulat Beg Oldi) റാഖിനളയിൽ ഒരു ചൈനീസ് പ്ലാറ്റൂൺ വന്ന് ക്യാമ്പ് ചെയ്തു. ഇൻഡ്യയുടേയും ചൈനയുടേയും സംയുക്ത പട്രോളിങ്ങ് നടത്തപ്പെടുന്ന ഇവിടം, ഇരു സൈന്യങ്ങളും ഒരു പെർമനന്റ് ബേസ് ആയി കണക്കു കൂട്ടിയിരുന്നില്ല. ചൈനീസ് പട്ടാളം നിലയുറപ്പിച്ചത് കണ്ടതോടെ ഇൻഡ്യ വളരെ പെട്ടന്ന് തന്നെ ചൈനീസ് ക്യാമ്പിന് ഏകദേശം 300 മീറ്റർ എതിരേ ട്രൂപ്പുകളെ വിന്യസിച്ചു. സൈനീക മന്ത്രാലയവും, രാജ്യരക്ഷാ വിഭാഗവും, ന്യൂഡൽഹിയും അലർട്ടായി. രാജ്യത്തിനു മേൽ ഒരു അപ്രതീക്ഷിത യുദ്ദഭീതി നിഴലിട്ടു. ഒട്ടും താമസം കൂടാതെ ഇൻഡോ ചൈനാ ഒഫീഷ്യൽ കോൺഫറൻസുകൾ തീരുമാനിക്കപ്പെട്ടു. ചർച്ചകൾ നടക്കുമ്പോൾ, ഹെലികോപ്ടറുകൾ, ടാങ്കുകൾ, പാരാട്രൂപ്പുകൾ തുടങ്ങിയവ അതിർത്തിയിലെ ക്യാമ്പിനെ സപ്പോർട്ട് ചെയ്യാനായി അയച്ചു കൊണ്ട് പീപ്പിൾസ് ലിബറേഷൻ ആർമി അവരുടെ നയം വ്യക്തമാക്കി. മൂന്നാഴ്ച്ചകളോളം അണിയറയിൽ ഇരു രാജ്യങ്ങളുടേയും ഉന്നത നേതാക്കൾ തമ്മിൽ ചർച്ചകൾ നടന്നു. തർക്കം മേയ് 5-ന് പരിസമാപിച്ചു. തുടർന്ന് രണ്ടു സൈന്യവും ദൗലത്ബാഗ് ഓൾഡിയിൽ നിന്ന് പിന്മാറി. അന്ന് ഒപ്പുവച്ച കറാറിന്റെ ഭാഗമായി ഇൻഡ്യൻ അതിർത്തിയിലെ ചുമാർ മേഖലയുടെ 250 കിലോമീറ്റർ ഭാഗത്തെ മിലിട്ടറി സ്ട്രക്ചറുകൾ പൊളിച്ചു കളയാൻ ഇൻഡ്യ നിർബന്ധിതരായി.
ഇടയ്ക്ക് തർക്കത്തിലുള്ള നമ്മുടെ പ്രദേശങ്ങളിലേക്ക് ചൈനീസ് പട്ടാളം കടന്നു കയറുകയും ചൈനീസ് മെയ്ഡ് സിഗരറ്റ് പാക്കറ്റുകൾ, ബിയർ ബോട്ടിലുകൾ എന്നിവ അവിടവിടെയായി ഉപേക്ഷിക്കുകയും, അതിർത്തിയിലെ പാറകളിൽ ചൈനീസ് അക്ഷരങ്ങൾ കോറിയിടുകയും ചെയ്യാറുണ്ട്. ഇൻഡ്യൻ അതിർത്തിയിൽ ഇൻഡ്യൻ സേനയും ഇത് ചെയ്യുന്നതും പതിവാണ്. ഇതൊരു നിഗൂഡ മുന്നറിയിപ്പാണ്. പ്രദേശത്തിന് തങ്ങളാണ് അവകാശികൾ എന്ന് സ്ഥാപിക്കാനുള്ള മനശാസ്ത്രപരമായ ഒരു നീക്കം. എന്നാൽ ദൗലത്ബാഗ് ഓൾഡിയിലെ ഇൻസിഡന്റ് അതെല്ലാം മറികടന്നു കൊണ്ടുള്ളതായിരുന്നു.
അക്സായ് ചിന്നിലെ ശാക്തിക കിട മത്സരങ്ങൾ.
___________________________________
അരുണാചൽ ഉൾപ്പെടെയുള്ള അതിർത്തി പ്രദേശങ്ങളിൽ ചൈന കൈ കടത്തലിനു മുതിർന്നേക്കാം എന്ന ഭീതി തലയ്ക്ക് മുകളിൽ തന്നെയുണ്ട്. 1962 ലെ ഇൻഡോ ചൈനാ യുദ്ദത്തേ തുടർന്ന് തർക്ക പ്രദേശങ്ങളിൽ ആർക്കും പ്രത്യേക അവകാശം ഇല്ലാതെ രൂപീകരിച്ച Line of Actual Control (LAC) ൽ ചൈനയ്ക്ക് സംതൃപ്തി പോരാ എന്നതാണ് അവരുടെ പുതിയ പല നീക്കങ്ങൾക്കും കാരണം. 62 ലെ യുദ്ദത്തിൽ ഇൻഡ്യയെ ഭയപ്പെടുത്തിയിട്ട് സ്വയം പിൻമാറിയത് തെറ്റായിരുന്നു എന്ന് ഇന്ന് അവർ വിലയിരുത്തുന്നു.
നിരന്തരമുള്ള ചൈനീസ് പ്രകോപനങ്ങൾ നമ്മുടെ ഡിഫൻസീവ് സ്ട്രെങ്തിന്റെ കാര്യത്തിൽ പല വീണ്ടു വിചാരങ്ങൾക്കും ഇട നൽകുന്നുണ്ട്. അതുകൊണ്ടു തന്നെ മുൻപെന്നത്തേക്കാളും വിപുലീകരിച്ച തോതിൽ ന്യൂ ഡൽഹി അതിന്റെ സായുധ നവീകരണത്തിന് ആക്കം കൂട്ടിക്കൊണ്ടിരിക്കുന്നത് കാണാം. അതിർത്തി തർക്കങ്ങളിൽ ഏതു നിമിഷവും ഒരു കരയുദ്ദം പ്രതീക്ഷിക്കപ്പെടാവുന്നതാണ്.
അതേ പോലെ തന്നെ സമുദ്രാതിർത്തികളുടെ കാര്യവും എടുത്തു പറയേണ്ടതാണ്. സമുദ്രാതിർത്തികളുടെ പേരിൽ സംഘർഷങ്ങൾ ഇതുവരെ ഉടലെടുത്തിട്ടില്ലെങ്കിലും, ചൈനയുടെ ശ്രീലങ്കൻ ഇൻവെസ്റ്റ്മെന്റും അതിനു പിന്നിലുള്ള ഗൂഡ ലക്ഷ്യങ്ങളും സമീപ ഭാവിയിൽ തന്നെ ഇൻഡ്യൻ മഹാ സമുദ്രവും തർക്ക വേദികളിലൊന്നാവാം എന്ന സൂചനകൾ നൽകുന്നു. വലിയ തോതിൽ വിദേശ എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈനയ്ക്ക്, ഏറ്റവുമധികം ഉപയോഗപ്പെടുന്നത് ഇൻഡ്യൻ മഹാ സമുദ്രമാണ്. ആയതിനാൽ സമുദ്രാതിർത്തികളിലെ ആധിപത്യം മുന്നിൽ കണ്ടുകൊണ്ട് ഡിഫൻസ് മിനിസ്ട്രി പുതിയ സ്ട്രാറ്റജി മെനയുന്നു. കാരണം സൈനീക പരമായി ഇൻഡ്യൻ മഹാ സമുദ്രത്തിലേക്ക് പെട്ടന്ന് എത്തിപ്പെടാൻ ചൈനയ്ക്ക് സാധിക്കില്ല. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ നേവി ( PLAN) യ്ക്ക് ഇവിടേക്ക് എത്തണമെങ്കിൽ ഏഷ്യയുടെ തെക്ക് നിന്നും ആയിരക്കണക്കിന് മൈൽ ചുറ്റി യാത്ര ചെയ്യണം. നിലവിൽ ശ്രീലങ്ക പോലെ ഒരു തുറമുഖ ഇടത്താവളം അവർ ലക്ഷ്യമിടുന്നതിനു പിന്നിലെ കാരണം അതു തന്നെയാണ്..
അതിർത്തി യുദ്ദങ്ങൾ അവസാനിക്കുന്നില്ല.
_________________________________
കഴിഞ്ഞ ദശാബ്ദം മുതൽക്കുള്ള ഇൻഡ്യയുടെ കുതിപ്പിനെ ചൈന ഭയക്കുന്നുണ്ട്. പ്രത്യേകിച്ചും സ്ട്രാറ്റജി ഡെവലപ്മെന്റിൽ ഇൻഡ്യ പഴയ ഒരു ന്യൂട്രൽ സമീപനം വിട്ട് വ്യക്തമായ ലക്ഷ്യങ്ങളുമായി പോകുന്നതും അവർക്ക് ഭയമുളവാക്കുന്നു. അതുകൊണ്ട് തന്നെ നിരന്തരം പ്രകോപനങ്ങളുണ്ടാക്കി ഇൻഡ്യയെ ക്ഷീണിപ്പിക്കാൻ ശ്രമിക്കുന്നു. ചൈനയുടെ സൈനീക ഇടപെടലുകൾ പല വിധത്തിൽ ഇൻഡ്യയെ ബാധിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ കാരണങ്ങളും വ്യക്തമാണ്.
ഇനിയും തീർച്ചപ്പെടുത്തിയിട്ടില്ലാത്ത ഇൻഡ്യൻ അതിർത്തിയിലെ, പ്രത്യേകിച്ചും ആക്ച്വൽ കണ്ട്രോൾ ലൈനിൽ ( Line of Actual Control (LAC)) അവർ ഒരിക്കലും സന്തോഷവാൻമ്മാരല്ല. അതിന്റെ പേരിലാണ് 62 ലെ യുദ്ദം മുതൽ ഇപ്പോൾ ദൗലത് ബാഗ് ഓൾഡിയിലും, അരുണാചൽ പ്രദേശിലുമെല്ലാം അവർ കടന്നു കയറുന്നത്. ചൈനയുടെ നിബന്ധനകൾക്കനുസൃതമായി ബോർഡർ തിട്ടപ്പെടുത്തിയാൽ, തർക്കത്തിലുള്ള എല്ലാ രാജ്യങ്ങളുമായും (ടിബറ്റ്, ജപ്പാൻ തുടങ്ങിയവ ഉദാഹരണം) അവർ സഹവർത്തിത്വത്തിന് സന്നദ്ദരാണ് എന്നത് ചൈനയുടെ ധാർഷ്ട്യത്തെയാണ് കാട്ടിത്തരുന്നത്.
അരുണാചലിലും ദൗലത്ബാഗ് ഓൾഡിയിലും പ്രകടിപ്പിക്കുന്ന സമീപനത്തിന് തികച്ചും വിരുദ്ദമായ ഒന്നാണ് അവർ പാക് അധീന കാശ്മീരിൽ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. സൗത്ത് ചൈന സമുദ്രത്തിലോ (നിരവധി അവകാശവാദികളിൽ പെട്ട ഒരു സമുദ്രഭാഗം) അരുണാചൽ പ്രദേശിലോ ഇൻഡ്യ ഏതെങ്കിലും വികസന പ്രോജക്ടുകൾ നടത്തിയാൽ ഉടൻ പ്രധിഷേധിക്കുന്ന ചൈന, Pakistan-Occupied Kashmir (PoK), China-Occupied Kashmir (COK) (mostly Aksai Chin in Ladakh) എന്നിവയുടെ കാര്യത്തിൽ നിശബ്ദത പാലിക്കുന്നു.
അരുണാചലിന്റെ വികസനം തടയുക, അതുവഴി അരുണാചൽ ജനതയെ അസംതൃപ്തരാക്കി ഒരു ഇൻഡ്യൻ വിരുദ്ദ മനോഭാവം സൃഷ്ടിക്കുക എന്നതൊക്കെയാണ് ചൈനയുടെ നിഗൂഡ ലക്ഷ്യങ്ങൾ. എന്നാൽ അവർക്ക് നിക്ഷേപങ്ങളുള്ള മേൽ പറഞ്ഞ ഇടങ്ങളിൽ അവർക്ക് പ്രധിഷേധമില്ല. കൂടാതെ ചൈനയിലെ വൻ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ സിങ്ജിയാങിൽ (Xinjiang) ജിഹാദി ഇടപെടൽ തടയാൻ പാക് അധീന കാശ്മീരിലെ അവരുടെ നിലപാട് അവരെ സഹായിക്കും. കാരണം ഇൻഡ്യൻ സമ്മർദ്ദം മൂലം തീവ്രവാദികൾക്ക് കാശ്മീർ വിട്ട് സിങ്ജിയാങ്ങിലേക്ക് തിരിയാൻ കഴിയില്ല.
അതേപോലെ തന്നെ അതിർത്തി സംസ്ഥാനങ്ങളിലെ ഭീകരതയുടെ പശ്ചാത്തലത്തിൽ മറ്റൊരു കാര്യം കൂടി ചിന്തിക്കേണ്ടതുണ്ട്. സമീപ കാലത്ത് മണിപ്പൂരിലെ ഒളിയാക്രമണത്തിൽ 18 സൈനീകർ കൊല്ലപ്പെട്ടു. സമാനമായ ആക്രമണങ്ങൾ നാഗാലാൻഡിലും നടക്കുന്നു. അതേപോലെ തന്നെ എട്ട് അസം റൈഫിൾസ് ജവാന്മാർ അടുത്തകാലത്ത് കൂട്ടക്കൊല ചെയ്യപ്പെടുകയുണ്ടായി. പ്രസ്ഥുത ഇടങ്ങളിലെ ഭീകരതയിൽ ചൈനയ്ക്ക് നേരിട്ട് പങ്കുള്ളതായി ഇന്റലിജൻസ് ബ്യൂറോയും, റോയും ഗവണ്മെന്റിനെ അറിയിച്ചിട്ടുണ്ട്. കൂടാതെ ഷേക് ഹസീനയുടെ ബംഗ്ലാദേശ്, വിധ്വംസക ശക്തികൾക്കെതിരേ ഇൻഡ്യയ്ക്കൊപ്പം യോജിച്ച് പ്രവർത്തിക്കുന്നത് ചൈനയെ അലോസരപ്പെടുത്തുന്നു.
അതിർത്തി കയ്യേറാനുള്ള ശ്രമം ചൈന തുടരുമ്പോൾ, നമ്മുടെ ജവാൻമ്മാർ പട്രോളിങ് ശക്തമാക്കുന്നു. 2013 ഓഗസ്റ്റിൽ അരുണാചൽ പ്രദേശിലെ തവാങ് കടന്നു കയറിയ ചൈന, മേഘയിൽ ഒരു ആപത്ത് സംജാതമാകുന്ന നഗ്നമായ സൂചന തന്നെ നൽകിക്കഴിഞ്ഞു. അന്ന് ആദ്യമായി ചൈനീസ് സൈനികർ ഇന്ത്യൻ റീജിയണിൽ പെട്ട ഒരു ബൗണ്ടറി മതിൽ പൊളിക്കാൻ ശ്രമിച്ചു .
*ചൈന മതിൽ പൊളിക്കാൻ കടന്ന വീഡിയോ താഴെ കമന്റുകളിലൊന്നിൽ ഇട്ടിട്ടുണ്ട്.
ഇവയൊക്കെ സൂചിപ്പിക്കുന്നത്, ചൈന ഇന്ത്യയുമായി മറ്റൊരു ഹ്രസ്വ യുദ്ധമോ അതിനപ്പുറമോ വ്യക്തമായി പ്ലാൻ ചെയ്യുന്നുണ്ടാവാം എന്നാണ്. നാം എപ്പോഴും ചൈനയുടെ ഒരു ആക്രമണത്തിന് അലർട്ടായിരുന്നേ പറ്റൂ.
62 ലെ യുദ്ദത്തിൽ അക്സായ് ചിൻ ലൈനിന് സമ്മതം പറഞ്ഞ ചൈന ഇന്ന് അതിനെ എതിർക്കുന്നു. എന്തെന്നാൽ ടിബറ്റ് അധിനിവേശം പൂർണമാകണമെങ്കിൽ ചൈനയ്ക്ക് അരുണാചലും വേണം. ഒപ്പം ഒരു യുദ്ദത്തിൽ മേധാവിത്വം നേടാനുതകുന്ന രീതിയിലുള്ള ഇൻഡ്യൻ അതിർത്തിയിലെ കീഴ്ക്കാം തൂക്കായ അതിർത്തി ഭൂപ്രദേശം അവരെ നിരാശരാക്കുന്നു. സാറ്റലൈറ്റ് ക്യാമറകളിലൂടെ എടുത്ത ഇൻഡ്യൻ അതിർത്തി പ്രദേശങ്ങൾ കവർച്ച ചെയ്യണം എന്ന വാശിയിലാവാം അവർ.
അരുണാചലിലെ തവാങ്ങ് കീഴടക്കിയിട്ട്, ഒരു മഹാമനസ്കത പോലെ മറ്റ് പ്രദേശങ്ങളിൽ ഒരു നിരുപാധിക ഒത്തു തീർപ്പുണ്ടാക്കാൻ ഇൻഡ്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താൻ കഴിഞ്ഞേക്കാം എന്ന് അവർ കണക്കു കൂട്ടുന്നു.
ചൈനയെ ഭയപ്പെടുത്തുന്നത് എന്ത്?
____________________________
എന്നാൽ ഇൻഡ്യ പഴയതിൽ നിന്ന് ഒട്ടേറെ പാഠങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു. അതിർത്തി പ്രശ്നങ്ങളിൽ ഉദാരവത്കരണം നടത്തുന്ന നമ്മുടെ സമീപനം എന്നേ നാം കുഴിച്ചു മൂടിയിരിക്കുന്നു. ഭാരതത്തിന്റെ ഒരു തരി മണ്ണ് നമുക്കിനി ഒരാൾക്കും വിട്ടു കൊടുക്കാനാവില്ല. ഇത്തരം സംഘർഷ സാഹചര്യങ്ങളെ സമർഥമായി പ്രതിരോധിക്കാൻ സൈനീകപരമായി നാം മുന്നേറ്റത്തിന്റെ പാതയിലാണ്.
യുദ്ദ സൈദ്ദാന്തികരുടെ കണ്ടെത്തൽ അനുസരിച്ച് നിലവിൽ ചൈനയെ ഭയപ്പെടുത്താനുതകുന്ന ചില സൈനീക മേഖലകളിൽ നാം വ്യക്തമായ ഒരു റൂട്ടിലാണ്. അവയിൽ പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു.
1. വിക്രമാദിത്യ വിമാനവാഹിനിക്കപ്പലുകൾ (VIkramaditya Aircraft Carrier) :-
1961 ൽ കമ്മീഷൻ ചെയ്ത INS വിക്രാന്ത് ആണ് ഇൻഡ്യയുടെ ആദ്യ എയർക്രാഫ്റ്റ് കരിയർ. 2013 ൽ കമ്മീഷൻ ചെയ്ത ഐ എൻ എസ് വിക്രമാദിത്യ നിലവിൽ മറ്റു സൂപ്പർ പവറുകളുടെ വിമാനവാഹിനി കപ്പലുകളോട് കിടപിടിക്കാവുന്ന വിധം സജ്ജമാണ്.
സോവിയറ്റ് ചുവയുള്ള ഐ എൻ എസ് വിക്രമാദിത്യ, ശത്രുക്കളുടെർ മുങ്ങിക്കപ്പലുകൾ കണ്ടെത്തി നശിപ്പിക്കുന്ന ഒന്നാണ്. 1996 കളിൽ റഷ്യ ക്ഷുദ്രശക്തികളെ നിർമാർജ്ജനം ചെയ്യാൻ ഉപയോഗിച്ചിരുന്ന ഇത് 2004 ലാണ് ഇൻഡ്യ വാങ്ങുന്നത്. വിക്രമാദിത്യയിൽ മുപ്പത് MiG-29K, അല്ലെങ്കിൽ അത്ര തന്നെ തേജസ് ഫൈറ്റർ വിമാനങ്ങൾ, 12 ഹെലികോപ്ടറുകൾ എന്നിവ ഉൾക്കൊള്ളും. വിക്രമാദിത്യയ്ക്ക് വേണ്ടുന്ന പുതിയ ചില അപ്ഡേഷനുകൾ ഇസ്രായേലുമായി ചേർന്ന് പ്രൊഗ്രാം ചെയ്യുകയുണ്ടായി.സമുദ്രത്തിൽ നമുക്ക് ചൈനയെ ഭയക്കേണ്ട കാര്യമില്ല. കാരണം INS വിക്രമാദിത്യ ഇന്ത്യൻ മഹാ സമുദ്രത്തിൽ തീർച്ചയായും കാവലിനുണ്ട്.
2. അഞ്ചാം തലമുറ യുദ്ദവിമാനങ്ങൾ. (Fifth Generation Fighter Aircraft - FGFA) :-
രൂപകൽപ്പന ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അഞ്ചാം തലമുറ ഫൈറ്റർ വിമാനം ആണ് FGFA. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് + റഷ്യൻ സുഖോയ് കോർപ്പറേഷൻ എന്നിവയുടെ ഒരു സംയുക്ത സംരംഭം. സൈദ്ധാന്തികമായി അമേരിക്കൻ F-22 , ചൈനീസ് J-20 ഗണത്തിൽ പെടുത്താവുന്ന ഒന്നാണിത്. മൾട്ടി റോളുകളിലുള്ള വിമാനമാണിത്. ആകാശത്തിലെ ശത്രുവിനെ ആകാശത്ത് വെച്ചും, ആകാശത്തു നിന്നും ഭൂമിയിലേക്കും ഇതിനു ആക്രമിക്കാൻ കഴിയും. ഫിഫ്ത് ജനറേഷൻ പോരാളികളുടെ എല്ലാ ഗുണഗണങ്ങളും ഇതിനുണ്ട്. കരയിലും കടലിലും ടാർഗെറ്റുകൾ ആക്രമിക്കാൻ കഴിയുന്ന ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വഹിക്കാൻ ശേഷിയുണ്ട്. 30 ബ്ലില്ല്യൺ യു എസ് ഡോളർ ചിലവഴിക്കുന്ന ഈ സംയുക്ത സംരംഭം, 2020 - 2022 ൽ ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. ഇവയുടെ ഡിസൈൻ, സാങ്കേതികത എന്നിവയിലെ പൂർണത സംബന്ധിച്ച് നിലവിൽ ചില സംശയങ്ങളുന്നയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ സുഖോയ് ഡിസൈൻ ബ്യൂറോയുടെ 70 വർഷത്തെ പാരമ്പര്യത്തിൽ ഇൻഡ്യ പ്രതീക്ഷ അർപ്പിക്കുന്നു.
വിദേശ സാങ്കേതിക വിദ്യ ഉപയോഗിച്ച് തികച്ചും തദ്ദേശീയമായി രൂപ കൽപ്പന ചെയ്തതാണ് ചൈനയുടെ J-20. ഇൻഡ്യയുടെ FGFA ഒരു വിജയമായി തീർന്നാൽ ആസന്ന ഭാവിയിൽ തന്നെ ആകാശ മേൽക്കോയ്മയിൽ ചൈനയുടെ മേൽ തികച്ചും ഒരു ആധിപത്യം സ്ഥാപിക്കാനാകും എന്ന് നിസംശയം പറയാം.
3. ബ്രഹ്മോസ് മിസൈൽ. (BrahMos Anti-Ship Missile) :-
റഷ്യയുമായി ചേർന്ന് വികസിപ്പിച്ച ഷോർട്ട് റേഞ്ച് സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. കര ആകാശം കടൽ തുടങ്ങി എവിടെ വെച്ചും വിക്ഷേപിക്കാൻ സാധിക്കും.കരയിലോ സമുദ്രത്തിലോ കൃത്യതയോടെയുള്ള ടാർഗറ്റു നേട്ടങ്ങൾക്ക് കഴിവുള്ള ലോകത്തിലെ ഏറ്റവും വികസിത മിസൈലുകളിൽ ഒന്നാണ് ബ്രഹ്മോസ്.
ഇൻഡ്യയിലൂടെ ഒഴുകുന്ന Brahmaputra, റഷ്യയിലൂടെ ഒഴുകുന്ന Moskva എന്നീ രണ്ടു നദികളുടെ പേരുകൾ കൂട്ടിയോജിപ്പിച്ച് ഇട്ടതാണ് ബ്രഹ്മോസ് എന്ന പേര്. 440 മുതൽ 660 വരെ പൗണ്ട് ഭാരമുള്ള ആയുധ ശേഖരങ്ങൾ വഹിക്കാൻ കഴിവുള്ള ബ്രഹ്മോസ് മിസൈലിന്, സാഹചര്യങ്ങൾക്കനുസൃതമായി 186 മുതൽ 310 മൈലുകൾ വരെ ദൂര പരിധിപ്രാപിക്കാനാവും.
ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയ്ക്കെതിരേ ബ്രഹ്മോസ് ഗണ്യമായ ഒരു പ്രധിരോധം തീർക്കുന്നു. ഒരു ചൈനീസ് കര, നാവീക ആക്രമണത്തിന്റെ വേഗത ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും അതിനെ പ്രധിരോധിക്കാൻ ഫലപ്രഥമാണ് ബ്രഹ്മോസ് എന്ന് യുദ്ദ സൈദ്ദാന്തികർ അനുമാനിക്കുന്നു.
4. കൊൽക്കത്താ ക്ലാസ് സംഹാരക്കപ്പൽ (Kolkata-Class Destroyer) :-
വേഗത + കരുത്ത്, കരയിലും കടലിലും ആക്രമണം നടത്താനുള്ള ശേഷി തുടങ്ങിയ കാര്യങ്ങളിൽ, ഇൻഡ്യൻ നേവിയുടെ കൊൽക്കത്താക്ലാസ് പടക്കപ്പലുകൾ പ്രബലമായ ഒന്ന് തന്നെയാണ്. Multipurpose Destroyers ആണ് ഇവ. ഇൻഡ്യയുടെ എയർക്രാഫ്റ്റ് കരിയറുകൾക്ക് സംരക്ഷണം നൽകാവുന്ന വിധം സ്വതന്ത്രമായി പ്രവർത്തിക്കുക എന്നതാണ് ഇവയുടെ പ്രധാന ദൗത്യങ്ങളിലൊന്ന്. റഡാർ സംവിധാനങ്ങൾ കൃത്യമായി കണ്ടെത്താനും, ഒപ്പം റഡാർ ഗൈഡഡ് മിസൈലുകൾക്ക് തൽക്ഷണം നിർദേശം നൽകാനും, മുങ്ങിക്കപ്പലുക്കളെ കൃത്യമായി കണ്ടെത്താനും നിലവിൽ ഇവയ്ക്ക് കഴിയും. 16 ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് വിമാനങ്ങളെ വഹിക്കാൻ പ്രാപ്തമായ കൊൽക്കത്താ ക്ലാസ് പടക്കപ്പലുകൾ ലോകത്തെ ഏതൊരു നാവീക സേനയോടും ജലോപരിതലത്തിൽ വെച്ച് എതിരിടാൻ കെൽപ്പുള്ള ഒന്നാണ്. ഈ ക്ലാസിൽ പെട്ട നാലു കപ്പലുകൾ കൂടി നിലവിൽ പ്ലാൻ ചെയ്യുന്നുണ്ട്.
5. ആണവ അന്തർവാഹിനികൾ (Arihant-Class Ballistic-Missile Submarine) :-
ദശാബ്ദങ്ങളായി ഇൻഡ്യ ഒരു ആണവ ശക്തിയാണെങ്കിലും അതിന്റെ കാര്യപ്രാതിയുടെ വിശ്വസനീയതയേക്കുറിച്ച് ആർക്കും ഒന്നും അറിയില്ല.
മഹാനഗരങ്ങളിലേക്ക് ശത്രു ലക്ഷ്യമിട്ടാലോ, ഒരു അപ്രതീക്ഷിത ന്യൂക്ലിയർ ആക്രമണത്തിന് ആരെങ്കിലും ഒരുമ്പെട്ടാലോ, ശത്രുവിനുള്ള പുനർവിചിന്തനത്തിനായി ഒരു സർപ്രൈസായി വെച്ചിരിക്കുന്ന ഒന്നാണ് നമ്മുടെ ആണവായുധങ്ങൾ.
ഇന്ത്യ ഒരു ആഴക്കടൽ ആണവ ആക്രമണ ശക്തിയുള്ള ലോകത്തിലെ ആറാമത്തെ രാജ്യമാകാനുള്ള ഡെവലപ്മെന്റിലാണ്. Arihant പ്രത്യേകമായി ആണവ മിസൈലുകൾ വിക്ഷേപിക്കാനുള്ള ഇന്ത്യയിലെ ആദ്യ "ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി" ആണ് . പന്ത്രണ്ടോളം K-15 ഷോർട്ട് റേഞ്ച് ന്യൂക്ലിയർ മിസൈലുകളും, നാല് K-4 ഇന്റർമീഡിയറ്റ് റേഞ്ച് ന്യൂക്ലിയർ മിസൈലുകളും വഹിക്കാൻ ഉതകുന്ന ഒന്നാണിത്. K-15 മിസൈലുകൾക്ക് ഇന്ത്യൻ മഹാ സമുദ്രത്തിൽ നിന്ന് 700 കിലോമീറ്റർ ദൂര പരിധി ഉണ്ട്. ചൈനയിലെ 3500 കിലോമീറ്റർ ദൂരം വരെ പോകാവുന്ന IRBM മിസൈലുകളും Arihant നു വഹിക്കാനാവും. ഭാരതത്തിന്റെ ആദ്യ തദ്ദേശീയ "ബാലിസ്റ്റിക് മിസൈൽ വാഹക അന്തർവാഹിനി" ആണിത്.
ചൈനയ്ക്ക് പക്ഷേ അറിഹന്റിനെ തൽക്കാലം ഭയപ്പെടേണ്ട കാര്യമില്ല. കാരണം ആദ്യം ആണവായുധം ഉപയോഗിക്കില്ല എന്ന കരാറിലുള്ള ഒരു പ്രബല രാജ്യമാണിന്ത്യ. എന്നാൽ ഇന്ത്യയ്ക്കെതിരേ അങ്ങനെ ഒരു നീക്കമുണ്ടായാൽ പോലും, ആ നയം മാറ്റാൻ ഉതകുന്ന വിജയകരമായ ഒന്നാണ് Arihant Class. പന്ത്രണ്ടോളം ആണവ മിസൈലുകൾ ഇവയിൽ വിന്യസിക്കാം. ഇതേ വിഭാഗത്തിൽ പെട്ട മൂന്നു മുങ്ങിക്കപ്പലുകൾ കൂടി പ്ലാൻ ചെയ്തിരിക്കുന്നു
6. ബാലിസ്റ്റിക് മിസൈലുകൾ. (Intermediate-Range Ballistic Missile) :-
2015 Jan. 31.
ബേ ഓഫ് ബംഗാളിലെ വീലേർസ് ഐലന്റിൽ നിന്നും ഇൻഡ്യയുടെ ആദ്യത്തെ ലോങ് റേഞ്ചർ ബാലിസ്റ്റിക് മിസൈൽ, AGNI V വിജയകരമായി പരീക്ഷിക്കപ്പെട്ടു.
ബെയ്ജിങ്ങ് ഉൾപ്പെടെ (ബെയ്ജിങ്ങോ, ഷാങ്ഹായിയോ മാത്രമല്ല) ചൈനയിലെ ഏത് മഹാ നഗരത്തിലെയും ടാർഗറ്റുകളിലേക്ക് AGNI V യ്ക്ക് കൃത്യമായി എത്തിച്ചേരാൻ കഴിയും.
അഗ്നി 5 ഒരു IRBM മിസൈലാണ്. (Intermediate-Range Ballistic Missile).
ഒരു ടൺ ഭാരവുമായി 5000 കിലോമീറ്ററുകൾ ഇത് സഞ്ചരിക്കും. "India's 'Beijing Killer' Missile" എന്നാണ് വാർ തീയറിസ്റ്റുകൾ അഗ്നിയെ വിലയിരുത്തുന്നത്. അഗ്നി 5 ന്റെ 5000 കിലോ മീറ്റർ പ്രഹര പരിധിയ്ക്ക് ഏറെക്കുറേ ഏഷ്യ, നോർത്ത് ആഫ്രിക്കയുടെ നല്ലൊരു ഭാഗം, കിഴക്കൻ യൂറോപ്പ്, റഷ്യയുടെ ചില ഭാഗങ്ങൾ എന്നിവയൊക്കെ സാധ്യമായ ഡിസ്റ്റൻസാണ്.
നിലവിൽ ചൈന ഇക്കാര്യത്തിൽ നമ്മേക്കാൾ ബഹുദൂരം മുന്നിലാണ്. ഇൻഡ്യയുടെ ഏതു ഭാഗത്തും എത്താവുന്ന ICBM (Inter Continental Ballistic Missile) മിസൈലുകൾ അവർക്കുണ്ട്.
7. വരുന്നൂ, ഇൻഡ്യയുടെ ആദ്യ ഭൂഘണ്ടാന്തര ബാലിസ്റ്റിക് മിസൈൽ. :-
ഇൻഡ്യയുടെ, പി.എസ്.എൽ.വി റോക്കറ്റുകളുപയോഗിച്ചുള്ള ബഹിരാകാശ പരീക്ഷണങ്ങളെ നിരീക്ഷിച്ചിരുന്ന പെന്റഗൺ, ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകളിലേക്ക് ഇന്ത്യ അതിവേഗം അടുക്കുന്നു എന്ന് നേരത്തേ തന്നെ സംശയം ഉന്നയിച്ചിരുന്നു. അഗ്നി 5 അതിന്റെ തുടക്കം മാത്രമായിരുന്നു. ( മുൻപ് റഷ്യ അമേരിക്കാ പോസ്റ്റിൽ, സാറ്റലൈറ്റ് പരീക്ഷണങ്ങളധികവും മിലിട്ടറി പർപ്പസിനു വേണ്ടിയാണ് എന്ന് എഴുതിയിരുന്നു. ദീർഖദൂര മിസൈലുകളുടെ പ്രവർത്തന ക്ഷമത പരീക്ഷിക്കാൻ ഇന്ന് ആകെയുള്ള മാർഗ്ഗം സ്പേസിലേക്കും മറ്റും റോക്കറ്റുകൾ അയക്കുക എന്നതാണ്.)
2015 ഏപ്രിലിൽ ദീർഖകാല അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു കൊണ്ട്, DRDO ((Defence Research and Development Organization) ) യുടെ Armament Research Board ചെയർമാനായ S.K. Salwan ആ വിവരം പുറത്തു വിട്ടു. ഇൻഡ്യ ഒരു ICBM ന്റെ പണിപ്പുരയിലാണ്. 2017 ൽ ഇത് ടെസ്റ്റ് പരീക്ഷണം നടത്തിയേക്കും.
സൂര്യ എന്ന കോഡ്നെയിമിട്ടിട്ടുള്ള Agni VI - ICBM ഇപ്പോൾ ഗർഭാവസ്ഥയിലാണ്. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക & ഓഷ്യാനിയ എന്നിവിടങ്ങളിലേക്ക് ഇതിനു പ്രഹര ശേഷിയുണ്ടാവും. കൂടാതെ അലാസ്കാ, നോർത്തേൺ കാനഡ എന്നിവിടങ്ങളിലേക്ക് ടാർഗറ്റ് കണ്ടെത്താനുമാവും. എന്നാൽ യുണൈറ്റഡ് സ്റ്റേറ്റ്സ് , സൗത്ത് അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലേക്ക് ഇതിന് എത്തിച്ചേരാനാവുമോ എന്ന് സംശയമുണ്ട്. എന്നാൽ വളരെ അകലെയുള്ള ഒരു ടാർഗറ്റ് ലക്ഷ്യമിടുന്ന, കൂടുതൽ മികച്ച ഭൂഘണ്ടാന്തര ബാലിസ്റ്റിക് മിസൈലുകളിലേക്ക് അധികം വൈകാതെ എത്തിയേക്കാം.
വിക്കി പീടിയയിൽ ഇങ്ങനെ കാണുന്നു.
Agni-VI (Under Development):
is a ICBM with a range of 8,000-10,000 km and is expected to enter service in 2018.
എന്തുകൊണ്ട് നാം ICBM നിർമ്മിക്കുന്നു?
_______________________________
ചേരിചേരാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളായിരുന്നു ഇന്ത്യ. എന്നാൽ അതിനെ ചോദ്യം ചെയ്തു കൊണ്ടാണ് 1962 ൽ ചൈനീസ് ആക്രമണം സംജാതമായത്. എങ്കിലും ഇന്നും നാം പഴയ ചേരിചേരാ പ്രസ്ഥാനത്തോട് അടുത്തു നിൽക്കുന്ന ഒരു ന്യൂട്രൽ സമീപനമാണ് അനുവർത്തിച്ചു പോരുന്നത്. ഇനി ഒരു ലോക മഹായുദ്ദമുണ്ടായാൽ അത്തരം ന്യൂട്രാലിറ്റി കൊണ്ട് പ്രത്യേകിച്ച് കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇൻഡ്യയ്ക്കും ഭാഗഭാക്കാകെണ്ടി വരാം. സ്വഭാവികമായും നിലവിലെ ശാക്തിക ചേരികൾ വെച്ച് അമേരിക്ക എതിരായി വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരം ഒരു അവസ്ഥയെ നാം ഇപ്പോഴേ മുൻകൂട്ടി കാണേണ്ടതുണ്ട്. ബെയ്ജിങ് വരെ എത്താവുന്ന IRBM മിസൈലിൽ നിന്നും ഭൂഘണ്ടങ്ങൾ താണ്ടാവുന്ന ഒരു ICBM മിസൈൽ അതുകൊണ്ടു തന്നെ നമുക്ക് എന്തുകൊണ്ടും ആവശ്യമാണ്.
പ്രശസ്ഥമായ ഒരു പഴയകാല സംഭവം ഇൻഡ്യൻ സൈന്യത്തിന് മുന്നിൽ എപ്പോഴും ഒരു അനുഭവപാഠമായി ഇരിപ്പുണ്ട്.
1971 ലെ ഇൻഡോ പാക്ക് യുദ്ധം.
ഇന്ത്യയുടെ കരസേന, നാവികസേന , വ്യോമസേന എന്നിവയുടെ ക്ലിനിക്കൽ പ്രൊഫഷണലിസം, ലോകത്തിനു ആദ്യമായി ബോധ്യമായ കാലം. അന്ന് പാക്കിസ്ഥാനെ സപ്പോർട്ട് ചെയ്യുന്ന രാജ്യമായിരുന്നു യുണൈറ്റഡ് സ്റ്റേറ്റ്സ്.
റിച്ചാർഡ് നിക്സൺ ആയിരുന്നു അമേരിക്കൻ പ്രസിഡന്റ്. യുദ്ധത്തോടനുബന്ധിച്ച് അമേരിക്ക മൂന്ന് ബറ്റാലിയൻ മറീനുകളെ ഇൻഡ്യൻ സമുദ്രത്തിൽ ഒരു നിരീക്ഷണത്തിനു വിട്ടു. യു.എസ്.എസ് എന്റർപ്രൈസസ് എന്ന പടക്കപ്പൽ ഇൻഡ്യൻ മഹാ സമുദ്രത്തിൽ നമ്മെ ഭീതിപ്പെടുത്തിക്കൊണ്ടിരുന്നു...
കാലം ഇന്നൊരുപാട് കഴിഞ്ഞെങ്കിലും യുദ്ധ തത്വം അനുസരിച്ച് ആരും ആരേയും വിശ്വസിച്ചു കൂടാ എന്ന ഒന്നുണ്ട്. നാളെ കാശ്മീർ വിഷയത്തിൽ അമേരിക്കൻ നിലപാട് ഒരുപക്ഷേ മാറിയേക്കാം. അമേരിക്കൻ നിലപാടുകൾ എപ്പോഴും അവരുടെ സ്വാർഥ താല്പര്യങ്ങളെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്. അതിനാൽ നമുക്ക് ഒരു മുൻ കരുതൽ കൂടിയേ തീരൂ. 1971 ലെ ഇൻഡ്യൻ സമുദ്രാതിർത്തിയിലുണ്ടായ ആ സംഭവത്തിൽ നിന്നുള്ള തിരിച്ചറിവാണ് നമ്മെ ഇന്നൊരു ബാലിസ്റ്റിക് മിസൈലിന്റെ അനിവാര്യതയിലേക്ക് എത്തിച്ചത്. 10,000 മുതൽ 15,000 കിലോമീറ്റർ വരെ ദൂര പരിധിയുള്ള ഒരു ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ, വരുന്ന ദശാബ്ദത്തിൽ തന്നെ നമ്മുടെ സൈന്യം സ്വന്തമാക്കും.
ഉപസംഹാരം
___________
സൂപ്പർ പവറായ ചൈനയ്ക്ക്, യു.എസ് ഉൾപ്പെടെ ആരുമായും ഒരു ഏറ്റുമുട്ടൽ ഭീതി നിലവിലുണ്ട്. ഇൻഡ്യയ്ക്ക് പൊതുവിൽ പാക്കിസ്ഥാൻ, ചൈന എന്നിവരല്ലാതെ പറയത്തക്ക എതിരാളി ഇപ്പോഴില്ല. ബീജിങ്ങ്, ഷാങ്ഹായ് എന്നിവ കൂടാതെ പാക്കിസ്ഥാൻ മുഴുവനായും കവർ ചെയ്യാവുന്ന ദൂര പരിധിയിലുള്ള മിസൈലുകൾ തൽക്കാലം നമുക്കുണ്ട്. ഇത്തരം ഒരവസ്ഥയിൽ ഒരു മുഴുനീള ബലാബലത്തിന് ചൈനയോ പാക്കിസ്ഥാനോ തൽക്കാലം നിൽക്കാൻ സാധ്യതയില്ല.
1962 ലെ യുദ്ദത്തിൽ ചൈനയോട് നേരിട്ട പരാജയത്തിൽ നിന്നും അര നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. നിലവിലെ ഇൻഡ്യൻ മിലിട്ടറി സ്ട്രാറ്റജി ഏറെ മുന്നോട്ട് പോയിരിക്കുന്നു. എങ്കിലും ഒരു ഇൻഡോ - സിനോ വാർ സാധ്യത എപ്പോഴും നില നിൽക്കുന്നു. നമ്മുടെ പ്രധിരോധ ബജറ്റ് വർദ്ദിപ്പിച്ച് കാലഘട്ടാനുസൃതമായ അപ്ഡേഷനുകളോടെ പുതിയ ആയുധങ്ങൾ നാം നേടിയേ തീരൂ. ഇൻഡ്യയിലേക്ക് കടന്നു കയറാൻ ശ്രമിക്കുന്ന ശത്രുവിനെ, വാതിൽക്കൽ വെച്ച് ദൗത്യം ഉപേക്ഷിച്ച് തിരിച്ച് പോകാൻ പ്രേരിപ്പിക്കുന്ന ഒരു സൈനീക ശാക്തികത നമുക്കുണ്ടായേ തീരൂ.
ആരേയും ആക്രമിക്കാനല്ല, സ്വയ രക്ഷയ്ക്ക് വേണ്ടി മാത്രം!
ജയ് ഹിന്ദ്.
നവാബ്" രാജേന്ദ്രൻ !
Courtesy- Praveen Vs-Charithranveshikal
സോഷ്യല്‍ മീഡിയയും ,വിവരാവകാശ നിയമങ്ങളും ഇല്ലാത്ത കാലത്ത് , തൃശൂരില്‍ നിന്ന് ഇറക്കിയ നവാബ് എന്ന ഉച്ചപത്രം ,അധികാര വര്‍ഗത്തിന്റെ ഉറക്കം കെടുത്താന്‍ തുടങ്ങിയത് ,അത് പുറത്തു വിടാന്‍ തുടങ്ങിയ ഞെട്ടിപ്പിക്കുന്ന തെളിവുകളുടെ കുന്ത മുനകള്‍ രാഷ്ട്രീയ കാപട്യങ്ങളുടെ മര്മത്തില്‍ കുത്തിയതോടെയാണ്
ടി.എ രാജേന്ദ്രൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥനാമം."പയ്യന്നൂരിലുള്ള കുഞ്ഞിരാമ പൊതുവാളി ന്റേയും ഭാര്‍ഗവിയമ്മയുടേയും മകനായി 1950 ഒക്ടോബര്‍ 10-നാണ് നവാബ് രാജേന്ദ്രന്‍ എന്ന ടി എ രാജേന്ദ്രന്‍ ജനിച്ചത്.പൊതുതാൽപര്യ ഹർജികളിലൂടേയാണ് രാജേന്ദ്രൻ പ്രശസ്തനാകുന്നത്.
രാജേന്ദ്രന്റെ ജീവിതം സാമൂഹ്യ തിന്മകളോടുള്ള എതിർപ്പിന്റെ ഒരു ഉദാഹരണം ആയി നിലകൊള്ളുന്നു. അദ്ദേഹത്തെ കഠിനമായി ദ്രോഹിച്ച പൊലീസ് ഓഫീസർ ജയറാം പടിക്കൽ അവസാന കാലത്ത് "നല്ലൊരു മനുഷ്യന്റെ ജീവിതവും, ജോലിയും തകർത്തെറിഞ്ഞതിൽ" പശ്ചാത്തപിച്ചിരുന്നു.
പേരിനുപിന്നിൽ...!
തൃശ്ശൂരിൽ നിന്ന് 1971ൽ പ്രസിദ്ധീകരണമാരംഭിച്ച് ആറു മാസം കൊണ്ട് നിലച്ചുപോയ 12 പേജിൽ അച്ചടിച്ച 'നവാബ്' എന്ന ടാബ്ലോയിഡിന്റെ 21 വയസ്സുകാരനായ പത്രാധിപരാണ് ടി.എ.രാജേന്ദ്രൻ. "നവാബ്" എന്ന പത്രത്തിലുടെയാണ് രാജേന്ദ്രൻ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവരുന്നത്. അക്കാലത്തു നടന്ന അഴിമതികളേയും, അധർമ്മങ്ങളേയും കുറിച്ച് "നവാബ്" പത്രത്തിൽ വിമർശന രൂപത്തിലുള്ള ലേഖനങ്ങൾ രാജേന്ദ്രൻ പ്രസിദ്ധീകരിച്ചു. ഇതു കൊണ്ടു തന്നെ രാജേന്ദ്രൻ "നവാബ് രാജേന്ദ്രൻ" എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. പയ്യന്നൂരിലെ സ്വാതന്ത്ര്യ പോരാളി കെ.വി.കുഞ്ഞിരാമ പൊതുവാളിന്റെയും തൃശ്ശൂരിലെ തെക്കേ അരങ്ങത്ത് ഭാർഗ്ഗവി അമ്മയുടെയും മകൻ. 'തല്ലുകൊള്ളിപൊതുവാൾ' എന്ന അപരനാമത്തിൽ അറിയപ്പെട്ട കുഞ്ഞിരാമ പൊതുവാളാണ് മലയാളത്തിലെ ആദ്യ ഇടതുപക്ഷ പത്രമായ 'പ്രഭാതം' വാരികയുടെ പ്രിന്ററും പബ്ലിഷറും.
വാരികയായി പുറത്തിറങ്ങിയിരുന്ന നവാബ് മറ്റു പത്രങ്ങൾ പുറത്തു കൊണ്ടുവരാൻ മടിച്ചിരുന്ന അഴിമതിയുടെയും നീതിനിഷേധങ്ങളുടെയും കഥകൾ ജനങ്ങളിലെത്തിക്കാനാണ് ശ്രമിച്ചത്.
എഫ്.എ.സി.ടി.യിലെ നിയമനങ്ങളിൽ സ്വന്തക്കാരെ തിരുകിക്കയറ്റാൻ അന്നു കേന്ദ്രമന്ത്രിയായിരുന്ന എ.സി.ജോസ് നടത്തിയ കുത്സിത ശ്രമങ്ങളും എഴുതിയ ശുപാർശക്കത്തുകളും നവാബിന്റെ ആദ്യ ലക്കങ്ങളിൽ തന്നെ പ്രത്യക്ഷപ്പെട്ടു. പ്രമാണിമാരായ രാഷ്ട്രീയ നേതാക്കളുടെ അഴിമതികളും അനീതികളും തുറന്നെഴുതി ആദ്യ ലക്കങ്ങൾ കൊണ്ടു തന്നെ ശ്രദ്ധേയമായ നവാബ് പുറത്തുകൊണ്ടു വന്ന പല വിഷയങ്ങളും മറ്റു പത്രങ്ങളും പൊതുസമൂഹവും ഏറ്റെടുത്തു. അത്തരത്തിൽ കേരള രാഷ്ട്രീയത്തെ പിന്നീട് എത്രയൊ പതിറ്റാണ്ടുകൾ പിടിച്ചു കുലുക്കിയ ഒരു വാർത്ത 1972 ഏപ്രിൽ ഒന്നിനു പുറത്തിറങ്ങിയ നവാബ് വാരികയിൽ പ്രത്യക്ഷപ്പെട്ടു
.
ശ്രദ്ധേയമായ സംഭവങ്ങൾ...!
"തട്ടിൽ കൊലക്കേസ്" എന്നറിയപ്പെടുന്ന തട്ടിൽ എസ്റ്റേറ്റ് മാനേജർ ജോണിന്റെ കൊലപാതകത്തിനെ കുറിച്ച് സുപ്രധാനമായ തെളിവുകൾ ആദ്യമായി കിട്ടുന്നത് നവാബ് രാജേന്ദ്രനാണ് എന്നു പറയപ്പെടുന്നു.
അതിനുശേഷം നവാബ് രാജേന്ദ്രൻ കൊടിയ മർദ്ദനങ്ങൾക്കിരയായി. അദ്ദേഹത്തിന്റെ പത്രവും ഈ സമയത്ത് എതിരാളികൾ തല്ലിത്തകർത്തു. നീണ്ട അജ്ഞാത വാസത്തിനു ശേഷം പുറത്തു വന്ന നവാബ് രാജേന്ദ്രൻ പിന്നീട് അനീതിക്ക് എതിരായി പോരാടിയത് നിയമങ്ങളിലൂടെയും, കോടതികളിലൂടെയും ആയിരുന്നു. നവാബ് സമർപ്പിച്ച പല പൊതു താൽപര്യ ഹർജികളിലും അദ്ദേഹത്തിന് (പൊതു ജനത്തിനും) അനുകൂലമായ വിധിയുണ്ടായി. രാഷ്ട്രീയ നേതാക്കൾക്കെതിരെ ഉണ്ടായ സംഭവങ്ങൾ
പൊതുകാര്യപ്രസക്തമായ വിഷയങ്ങളിൽ നിയമയുദ്ധം നടത്തിയ ശ്രദ്ധേയനായ നവാബ് കെ. കരുണാകരനെതിരെ നടത്തിയ നിയമയുദ്ധങ്ങൾ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കരുണാകരൻ നേതൃത്വം നൽകിയ കോൺഗ്രസ് മന്ത്രിസഭയിൽ മന്ത്രിയായിരുന്ന എം. പി. ഗംഗാധരന് നവാബിന്റെ കേസിനെ തുടർന്ന് സ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു. ഗംഗാധരൻ പ്രായ പൂർത്തിയാകാത്ത മകളെ വിവാഹം കഴിപ്പിച്ചു എന്നതായിരുന്നു കേസ്.
ജയറാം പടിക്കലിന്റെ ബൂട്ടിന്റെ പ്രഹരമേറ്റു പലപ്പോഴും മരണ തുല്യനായി കിടക്കേണ്ടി വന്നിട്ടുള്ളതു കൂടാതെ ഒളിവിലും ജയിലിലും കിടന്ന് അടിയന്ത്രിരാ വസ്ഥയുടെ ക്രൂരതക്കെതിരേ ഒറ്റക്കു പോരാടി. തന്റെ എല്ലാമായ നവാബ് പത്ര സ്ഥാപനം ഭരണാധികാരികള്‍ തീയിട്ട് നശിപ്പിച്ചിട്ടു പോലും ആ ധീരനെ കീഴ്‌പെടുത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല.
കരുണാകരന്റെ രാഷ്ട്രീയ ജീവിതത്തിലെ ചെയ്തികള്‍ സംബന്ധിച്ച ചില സുപ്രധാന രേഖകള്‍ നവാബിന്റെ കൈവശമുണ്ടായിരുന്നു. മദ്യം കൊടുത്തു മയക്കിക്കിടത്തിയാണ് അത് കൈക്കലാക്കിയതെന്ന് ജയറാം പടിക്കല്‍ പിന്നീട് എറ്റു പറഞ്ഞു.
അനീതി എവിടെ കണ്ടാലും പച്ചയായി എതിര്‍ക്കുന്ന നവാബിനെ ശല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി അത് ഫയലില്‍ പോലും സ്വീകരിക്കാതെ തള്ളിക്കള യുകയായിരുന്നു. ആ ചെറിയ മനുഷ്യനുള്ള വലിയ അംഗീകാരമായിരുന്നു അത്.
പൊതു താല്പര്യ ഹരജികള്‍ ഇന്ന് പലര്‍ക്കും സ്വകാര്യ താല്പര്യ ഹരജികളും,ധന സമാഹരണ മാര്‍ഗവും ആകുമ്പോള്‍ ഒരു ചില്ലിക്കാശുപോലും നേടാതെ നവാബ് നീതി തേടി കോടതി വരാന്തകള്‍ കയറി ഇറങ്ങി.സ്വയം കേസ് വാദിച്ചു.നവാബ് രാജേന്ദ്രന്‍ ,ഹൈ കോടതി വരാന്ത ,കൊച്ചി എന്ന വിലാസത്തില്‍ വന്ന ഒരു കത്ത് പോലും നവാബിന് കിട്ടാതെ പോയ്യില്ല.
സമൂഹത്തില്‍ പടര്‍ന്നു കയറുന്ന അനീതിക്ക് തടയിടാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു കൊണ്ട് നവാബിന് ലഭിച്ച മാനവ സേവാ അവാര്‍ഡ് തുക രണ്ടു രണ്ടു ലക്ഷം രൂപയില്‍ ആയിരം രൂപ മാത്രം എടുത്ത് ബാക്കി തുക മുഴുവന്‍ എറണാകുളം ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറി നന്നാക്കാന്‍ ഏല്‍പിക്കുകയായിരുന്നു അദ്ദേഹം. വഴിയിലും ബസ്സ്റ്റാന്റിലും അന്തിയുറങ്ങുകയും ഉടുതുണിക്ക് മറുതുണിയില്ലാതെ അലയുകയും ചെയ്യുന്ന അവസ്ഥയിലും, ഒരു സോപ്പു വാങ്ങാന്‍ പോലും ഗതിയില്ലാത്തപ്പോഴുമാണ് കിട്ടിയ രണ്ടു ലക്ഷം മോര്‍ച്ചറി നന്നാക്കാന്‍ ചെലവഴിച്ചതെന്നോര്‍ക്കണം.
ക്യാൻസർ രോഗബാധിതനായ നവാബ് രാജേന്ദ്രൻ 2003 ഒക്ടോബർ 10-ം തിയ്യതി അന്തരിച്ചു.
മരിച്ച ശേഷം തന്റെ ശരീരം മെഡിക്കല്‍ കോളേജ് കുട്ടികള്‍ക്കു പഠിക്കാന്‍ ഏല്പിക്കണമെന്ന് നവാബ് പറഞ്ഞിരുന്നെങ്കിലും, സമയോചിത പരിചരണമില്ലാതെ മൃതശരീരം മോര്‍ച്ചറിയില്‍ നിന്നു ജീര്‍ണിച്ചു പോയതിനാല്‍ നമ്മുടെ അതികൃതര്‍ ഒടുവില്‍ ഒരു അനാഥ ശവമായി മറവു ചെയ്തു കൊണ്ട് സാംസ്കാരീക കേരളം നവാബിനോട് യാത്ര ചൊല്ലുകയും ചെയ്തു ,
മടിയില്‍ കനമില്ലാത്തവന്റെ വിലാപങ്ങള്‍ക്ക് കാലം സാക്ഷിയാണ് , പിടക്കുന്ന തെരുവിന്‍റെ നേരുകളോട് നമ്മുടെ കേരളം ഇപ്പോഴും മുഖം തിരിഞ്ഞു നില്‍ക്കുന്നു.
നീതിക്ക് വേണ്ടിയുള്ള സമര മുഖങ്ങളില്‍ നീളന്‍ ബോഹമിയന്‍ കുപ്പായവും,കട്ടി കണ്ണടയും,ചുണ്ടില്‍ മുറി ബീഡിയും ,കയ്യിലൊരു പഴയ പെട്ടിയുമായി നവാബ് നമ്മോടൊപ്പം ഉണ്ടാവുക തന്നെ ചെയ്യും.
അഴിമതിക്കെതിരെ ഒരു പ്രസ്ഥാനമായി മാറിയ നവാബിനെ നമുക്ക് ഇപ്പോഴെങ്കിലും സ്മരിക്കാം.
പ്രണാമം...!
"തട്ടിൽ കൊലക്കേസ്" പറയുമ്പോൾ അഴിക്കൊടാൻ രാഘവൻ മസ്റെ പറ്റി പരതിരികാൻ പറ്റില്ല അതും കൂടി വിവരികുന്നുണ്ട്. അഴീക്കോടനുമായി ബന്ധപ്പെട്ട ഒട്ടുവളരെ കാര്യങ്ങൾ ഓർക്കാനുണ്ട്. പക്ഷേ ഒരരു കാര്യം മാത്രം ഈ കുറിപ്പിലൊതുന്നുള്ളൂ.
'രാജേന്ദ്രന്റെ നവാബില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ഫോട്ടോസ്റ്റാറ്റ്. പിന്നീടുണ്ടായ അഴീക്കോടന്‍ വധം എന്നിവ കേരള രാഷ്ട്രീയ ചരിത്രത്തിലെ മറക്കാനാവാത്ത, മായ്ക്കാനാവാത്ത രേഖ തന്നെയാണ്
.തട്ടിൽ എസ്റ്റേറ്റ് അക്വയർ ചെയ്തതുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി കെ.കരുണാകരൻ രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്നായിരുന്നു നവാബ് വാർത്ത. ആരോപണത്തിന് തെളിവായി കരുണാകരന്റെ പി.എ. അയച്ച ഒരു കത്തിന്റെ ഫോട്ടോസ്റ്റാറ്റും നവാബ് പ്രസിദ്ധീകരിച്ചു. തൃശ്ശൂർ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് എം.വി.അബൂബക്കറിന് 15,000 രൂപ നൽകണമെന്നാവശ്യപ്പെട്ട് തട്ടിൽ എസ്റ്റേറ്റ് ഉടമയുടെ മകളുടെ ഭർത്താവ് വി.പി.ജോണിന് പി.എ. അയച്ച കത്തായിരുന്നു അത്.
1970ലെ അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്ത് കാർഷിക സർവ്വകലാശാലയ്ക്ക് വേണ്ടിയാണ് തട്ടിൽ എസ്റ്റേറ്റിന്റെ 936 ഏക്കർ ഭൂമി അക്വയർ ചെയ്യാൻ തീരുമാനിച്ചത്. രണ്ടുകോടി രൂപയാണ് ഭൂമിക്ക് സർക്കാർ വില നിശ്ചയിച്ചത്. അതിൽ അഴിമതിയുണ്ടെന്ന ആരോപണമുയർന്നപ്പോൾ റവന്യൂ ബോർഡ് അംഗം കെ.കെ.രാമൻകുട്ടിയെ അന്വേഷണ കമ്മീഷനായി നിയമിച്ചു. സർക്കാരിന്റെ തീരുമാനത്തിനെതിരായിരുന്നു രാമൻകുട്ടി കമ്മീഷൻ റിപ്പോർട്ട്. മണ്ണുത്തി കോളേജിനടുത്തുള്ള സ്ഥലങ്ങൾ ഏറ്റെടുത്തിരുന്നെങ്കിൽ നാലോ അഞ്ചോ ലക്ഷം മാത്രമേ ചെലവു വരുമായിരുന്നുള്ളൂവെന്നും സ്ഥലമെടുപ്പിൽ അഴിമതിയുണ്ടെന്നും കമ്മീഷൻ റിപ്പോർട്ട് ചെയ്തു. ഗവൺമെന്റിനെതിരാണ് റിപ്പോർട്ട് എന്നതിനാൽ അത് സ്വീകരിച്ചില്ല. സിറ്റിംഗ് ജഡ്ജി എം.യു. ഐസക്കിനെകൊണ്ട് വീണ്ടും അന്വേഷണം നടത്തി. ഐസക് കമ്മീഷന്റെ നിഗമനത്തിൽ 30 ലക്ഷം മാത്രം വിലവരുന്ന സ്ഥലത്തിനാണ് രണ്ടു കോടി നിശ്ചയിച്ചതെന്ന് ചൂണ്ടിക്കാട്ടി. കേരള രാഷ്ട്രീയം അഴിമതിയുടെ നിഴലിൽ നിൽക്കുമ്പോഴാണ് ഏവരെയും ഞെട്ടിപ്പിച്ചുകൊണ്ടുള്ള ഈ നവാബ് വാർത്തയുടെ പ്രസിദ്ധീകരണം.
71 ഏപ്രിൽ 15ന് നവാബ് രാജേന്ദ്രനെ പോലീസ് പിടികൂടി. അറസ്റ്റും രേഖപ്പെടുത്തലുമൊന്നുമില്ല. പോലീസ് വാനിലിട്ട് പടിഞ്ഞാറെച്ചിറയിലുള്ള രാജേന്ദ്രന്റെ വീട്ടിലേക്ക് കൊണ്ടുപോയി. പത്രവാർത്തയുടെ കയ്യെഴുത്തു പ്രതി, കരുണാകരന്റെ പി.എ.യുടെ കത്തിന്റെ ബ്ലോക്ക് എന്നിവ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു. ആ രാത്രി തൃശ്ശൂർ പോലീസ് ലോക്കപ്പിൽ പാർപ്പിച്ചുവെങ്കിലും പിറ്റേന്ന് രണ്ടു മഫ്റ്റി പോലീസുകാരുടെ കൂടെ രാജേന്ദ്രനെ തലേന്ന് പിടികൂടിയ കേരള കൗമുദി ഓഫീസിനടുത്തു തന്നെ കൊണ്ടുപോയി വിട്ടു.
മെയ് 7ന് തൃശ്ശൂരിൽ വെച്ചു നടന്ന ഐ.എൻ.ടി.യു.സി സമ്മേളനത്തിൽ കെ.കരുണാകരന്റെ പ്രസംഗം പരസ്യമായ ഭീഷണിപ്പെടുത്തൽ തന്നെയായിരുന്നു. 'എനിക്കെതിരെ ഇറങ്ങിത്തിരിച്ച തേക്കിൻകാട്ടിൽ പിറന്ന് ജാരസന്തതികളെ ഞാൻ വെറുതെ വിടാൻ പോകുന്നില്ലെന്നായിരുന്നു' അത്.
മെയ് 8ന് വൈകുന്നേരം വാരിയം ലൈനിലൂടെ വീട്ടിലേക്ക് പോകുമ്പോൾ കെ.എൽ.എച്ച്. 12 നമ്പർ അംബാസിഡർ കാർ രാജേന്ദ്രന്റെ തൊട്ടടുത്ത് വന്നു നിർത്തി. രാമനിലയത്തിൽ എസ്.പി.ജയറാം പടിക്കൽ കാത്തിരിക്കുന്നുണ്ടെന്നും ഒന്നു കാണണെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന് സ്വയം പരിചയപ്പെടുത്തിയ രണ്ടുപേർ രാജേന്ദ്രനോട് പറഞ്ഞു. കാർ രാമനിലയത്തിലേക്കല്ല പോയത്, ക്രൈം ബ്രാഞ്ച് ഓഫീസിൽ അവർ രാജേന്ദ്രനെ ഇറക്കി. അവിടെ പടിക്കൽ എത്തിയിരുന്നില്ല. എട്ടുമണി മുതൽ പത്തര വരെ രാജേന്ദ്രൻ ക്രൈം ബ്രാഞ്ച് ഓഫസിൽ കാത്തിരുന്നു.
പത്തരക്ക് അവിടെയെത്തിയ ജയറാം പടിക്കലിന് ഒരു ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. നവാബ് വാരികയിൽ പ്രസിദ്ധീകരിച്ച കരുണാകരന്റെ പി.എ.യുടെ കത്തിന്റെ ഒറിജിനൽ എവിടെയുണ്ടെന്ന് പറണം.
അതു പറയില്ലെന്ന് രാജേന്ദ്രൻ തറപ്പിച്ചു പറഞ്ഞു.
ഇരുചെവിയറിയാതെ രാജേന്ദ്രനെ കൊന്നുകളയുമെന്നും ആത്മഹത്യയുടെ കണക്കിൽപെടുത്തുമെന്നുമായിരുന്നു പടിക്കലിന്റെ മറുപടി.
തനിക്ക് കത്ത് തന്നത് മുഖ്യമന്ത്രി അച്യുതമേനോനാണെന്ന് രാജേന്ദ്രൻ ഒരിക്കൽപറഞ്ഞു. പടിക്കൽ രാജേന്ദ്രനെക്കൊണ്ട് നിർബന്ധിച്ച് മദ്യം കഴിപ്പിച്ചു. പിന്നെയും ചോദ്യം ചെയ്യൽ തുടർന്നു. തന്നെ കസ്റ്റഡിയിലെടുത്ത വിവരം പുറംലോകമറിയണമെന്നും അതു പോലീസിനെ ഭയപ്പെടാത്ത ഒരാളായിരിക്കണമെന്നും രാജേന്ദ്രൻ മനസ്സിലുറപ്പിച്ചു.
കത്ത് ആരുടെ കയ്യിലാണെന്നുള്ളതെന്ന പടിക്കലിന്റെ ആവർത്തിച്ചുള്ള ചോദ്യത്തിന് ഇപ്പോൾ കത്ത് അഴീക്കോടൻ രാഘവന്റെ കയ്യിലുണ്ടെന്ന് രാജേന്ദ്രൻ മറുപടി നൽകി.
രണ്ടു കാറുകൾ നിറയെ ക്രൈം ബ്രാഞ്ച് പോലീസുകാരുമായി രാജേന്ദ്രനെയും കൂട്ടി അന്നു തന്നെ എറണാകുളത്തേക്ക് തിരിച്ചു. എറണാകുളം മാരുതിവിലാസം ലോഡ്ജിലിറങ്ങി അവർ അഴീക്കോടനെക്കുറിച്ച് അന്വേഷിച്ചു. സഖാവ് തലേന്ന് വൈകുന്നേരം കണ്ണൂരിലേക്ക് പോയെന്ന് ലോഡ്ജുകാർ പറഞ്ഞു. പിറ്റേന്ന് രാത്രി തന്നെ രാജേന്ദ്രനെയും കൊണ്ട് ക്രൈം ബ്രാഞ്ച് സംഘം കണ്ണൂരിലേക്ക് തിരിച്ചു. രണ്ടു പോലീസുകാരും ക്രൈംബ്രാഞ്ച് എസ്.ഐ. വാരിജാക്ഷനുമാണ് രാജേന്ദ്രനോടൊപ്പം കണ്ണൂരിലേക്കു തിരിച്ചത്. അഡ്വക്കറ്റ് രാമചന്ദ്രൻ എന്ന പേരിൽ ആൾമാറാട്ടം നടത്തിയാണ് വാരിജാക്ഷൻ ഒപ്പം വന്നത്.
72 മെയ് 10ന് വെളുപ്പിന് രണ്ടു മണിക്കാണ് പോലീസ് സംഘം കണ്ണൂർ പള്ളിക്കുന്നിലെ അഴീക്കോടന്റെ വീട്ടിലെത്തിയത്. വയൽ മുറിച്ചു കടന്ന് വീട്ടിലേക്കു കയറുന്നതിനിടയിൽ വീട്ടിനു ചുറ്റും ഇരുട്ടിൽ പോലീസ് വൻ സന്നാഹത്തോടെ നില്ക്കുന്നത് രാജേന്ദ്രന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
വാതിൽ തുറന്ന് പുറത്തിറങ്ങിയ അഴീക്കോടനിൽ നിന്നും രാജേന്ദ്രൻ ഒരു ഗ്ലാസ് വെള്ളം വാങ്ങിക്കുടിച്ചു. ഒറ്റ നോട്ടത്തിൽ തന്നെ കാര്യം പന്തിയല്ലെന്ന് അഴീക്കോടന് മനസ്സിലായി. രാജേന്ദ്രനെ കാണാനില്ലെന്ന് സഹോദരൻ രാംദാസ് ആർ.ഡി.ഒ.വിന് പരാതി നൽകിയ കാര്യം അഴീക്കോടൻ നേരത്തെ അറിഞ്ഞിരുന്നു. അഡ്വക്കേറ്റ് രാമചന്ദ്രൻ എന്ന് പരിചയപ്പെടുത്തിയ ആൾ രാജേന്ദ്രനും അഴീക്കോടനും സംസാരിക്കാൻ ശ്രമിക്കുമ്പോൾ അടുത്തെത്തി. 'വക്കീൽ അവിടെ ഇരിക്കൂ' എന്ന് അഴീക്കോടൻ അയാളെ വിലക്കി.
'രണ്ടു ദിവസമായി ഞാൻ പോലീസ് കസ്റ്റഡിയിലാണ്. പുറത്താരും അറിഞ്ഞിട്ടില്ല.' രാജേന്ദ്രൻ അഴീക്കോടനോട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
'കത്ത് എന്റെ കയ്യിലില്ല. ഞാനത് ഇ.എം.എസിന് കൊടുത്തു. വേണമെങ്കിൽ എന്നെയും ഇ.എം.എസിനെയും അറസ്റ്റ് ചെയ്യട്ടെ.' കാര്യത്തിന്റെ ഗൗരവമുൾക്കൊണ്ട് അഴീക്കോടൻ ശബ്ദമുയർത്തി പറഞ്ഞു.
നിരാശരായ പോലീസ് സംഘം രാജേന്ദ്രനെയും കുട്ടി കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി. വാരിജാക്ഷന്റെ നേതൃത്വത്തിൽ അവിടെ മുതൽ ഭീകരമായ മർദ്ദനമാരംഭിച്ചു. തൃശ്ശൂർ പോലീസ് ക്ലബ്ബ് വരെയുള്ള യാത്രയിൽ അത് തുടർന്നു. തൃശ്ശൂർ പോലീസ് ക്ലബ്ബിൽ വെച്ച് മർദ്ദനം ജയറാം പടിക്കലിന്റെ നേതൃത്വത്തിലായി. അടിയേറ്റ് ചോരതുപ്പി പിടഞ്ഞ രാജേന്ദ്രന്റെ മുൻവരിപ്പല്ലുകൾ പടിക്കൽ അടിച്ചു കൊഴിച്ചു.
മെയ് 11ന് അഴീക്കോടൻ പത്രസമ്മേളനം നടത്തി. രാജേന്ദ്രൻ പോലീസ് കസ്റ്റഡിയിലാണെന്നും ഭീകരമായി മർദ്ദനമേറ്റിരിക്കുന്നുവെന്നും അഴീക്കോടൻ പറഞ്ഞു. പിറ്റേന്ന് രാജേന്ദ്രനെ കോടതിയിൽ ഹാജരാക്കി. പതിനഞ്ചു ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും കോടതി ജാമ്യമനുവദിച്ചു.
മെയ് 14ന് ഹിന്ദുവിൽ രാജേന്ദ്രൻ നേരിട്ട് മർദ്ദനത്തെക്കുറിച്ചും അനധികൃത കസ്റ്റഡിയെക്കുരിച്ചും വിശദമായ വാർത്ത പ്രസിദ്ധീകരിച്ചു. അതോടെ പോലീസ് വീണ്ടും രാജേന്ദ്രനെ പീഡിപ്പിച്ചു. സംഘടനാ കോൺഗ്രസിന്റെ പ്രസിഡന്റായിരുന്ന കെ.ശങ്കരനാരായണനും, രവീന്ദ്ര വർമ്മയും രാജേന്ദ്രനെ മൊറാർജി ദേശായിയുടെ മുന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി. അതിനിടെ മർദ്ദനമേറ്റ് അത്യന്തം അവശനായ രാജേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഴീക്കോടൻ, എ.കെ.ജി, എം.പി.വീരേന്ദ്രകുമാർ എന്നിവർ ആശുപത്രിയിൽ രാജേന്ദ്രനെ കാണാനെത്തി. കസ്റ്റഡിയിലെ സംഭവങ്ങളും മർദ്ദനവും ഒരു കത്തിൽ ഇ.എം.എസിനെ അറിയിക്കാൻ അവർ രാജേന്ദ്രനെ ഉപദേശിച്ചു. ഇ.എം.എസ് ആ കത്ത് ഇന്ദീരാഗാന്ധിക്കയറ്റു. കത്ത് ഇ.എം.എസ് പത്രങ്ങൾക്ക് വിതരണം ചെയ്തു. എ.കെ.ജി ഇന്ദിരാഗാന്ധിക്ക് പ്രത്യേകമായി ഒരു കത്തയച്ചു. അന്വേഷണത്തിന് നിർദ്ദേശം നൽകിയതായി എ.കെ.ജിക്ക് ഇന്ദിരാഗാന്ധി മറുപടി അയച്ചു.
തട്ടിൽ എസ്റ്റേറ്റ് അഴിമതിയെ തുടർന്നുള്ള സംഭവങ്ങൾ ദേശീയ തലത്തിൽ തന്നെ കൊടുങ്കാറ്റായി വീശിയടിക്കുമ്പോഴും രാജേന്ദ്രനെതിരായ പോലീസിന്റെ പീഢനം തുടർന്ന് കൊണ്ടേയിരുന്നു. ഇതിനിടയിൽ കരുണാകരന്റെ പി.എ., സി.കെ.ഗോവിന്ദൻ നവാബിൽ വന്ന വാർത്ത തനിക്ക് അപകീർത്തികരമാണെന്ന് കാണിച്ച് തൃശ്ശൂർ മജിസ്‌ട്രേറ്റ് കോടതിയിൽ മാനനഷ്ടക്കേസ് നൽകി. 72 സപ്തംബർ 25ന് കോടതിയിൽ കത്ത് ഹാജരാക്കുവാൻ കോടതി ഉത്തരവിട്ടു. കത്ത് കോടതിയിൽ ഹാജരാക്കുമെന്ന് സെപ്തംബർ 15ന് പ്രസ്താവന പുറപ്പെടുവിച്ചത് അഴീക്കോടൻ രാഘവനാണ്.
ആഭ്യന്തരമന്ത്രിക്കെതിരായ ഗുരുതരമായ അഴിമതി ആരോപണം ചർച്ച ചെയ്യുന്നതിന് പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചു ചേർത്തത് അഴീക്കോടൻ രാഘവനാണ്. 72 സപ്തം 24ന് രാവിലെ തൃശ്ശൂരിൽ വെച്ചാണ് അഴീക്കോടൻ വിളിച്ചു ചേർത്ത യോഗം. സപ്തം 21ന് രാജേന്ദ്രൻ തിരുവനന്തപുരത്തു ചെന്ന് ഇ.എം.എസിനെ കണ്ടു. കത്ത് നിയമസഭയിൽ വെക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. ഇ.എം.എസ് ഗൗരിയമ്മയുമായി ചർച്ച ചെയ്ത ശേഷം പിറ്റേന്ന് രാജേന്ദ്രനെ കണ്ടു. കത്ത് കോടതിയിൽ ഹാജരാക്കിയാൽ മതി എന്നായിരുന്നു ഇ.എം.എസിന്റെ നിർദ്ദേശം.
സപ്തം 24ന് തൃശ്ശൂരിൽ നടക്കുന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കുന്നതിനാണ് അഴീക്കോടൻ 23ന് രാത്രി എറണാകുളത്തു നിന്നും തൃശ്ശൂരിലേക്ക് യാത്ര തിരിച്ചത്. തൃശ്ശൂർ ചെട്ടിയങ്ങാടിയിൽ ബസ്സിറങ്ങി താമസ സ്ഥലമായ പ്രീമിയർ ലോഡ്ജിലേക്ക് ഒറ്റക്ക് നടക്കുന്നതിനിടയിലാണ് അഴീക്കോടനെ കുത്തിക്കൊന്നത്.
എ.വി.ആര്യൻ ഗ്രൂപ്പുകാരാണ് ഈ കൊല നടത്തിയതെങ്കിലും അതിനു പിന്നിൽ പ്രവർത്തിച്ചവരാരൊക്കെയാണെന്ന് ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല.
അഴീക്കോടൻ തൃശ്ശൂരിലെത്തുന്നതിന് അല്പം മുമ്പ് മംഗലം ഡാമിനടുത്ത് പ്രസംഗിക്കുകയായിരുന്ന എ.വി.ആര്യനെ സി.പി.എം പ്രവർത്തകർ വെട്ടിക്കൊന്നുവെന്നും അതിന്റെ പിന്നിൽ അഴീക്കോടനാണെന്നും ആര്യൻ ഗ്രൂപ്പിന്റെ ഓഫീസിൽ ഒരു വ്യാജ വാർത്ത എത്തിച്ചത് പോലീസാണ്. അഴീക്കോടൻ തൃശ്ശൂരിലെത്തിയ ഉടൻ കൊലക്കേസിൽ അദ്ദേഹത്തെ അറസ്റ്റു ചെയ്യുമെന്നും പോലീസ് അവരോട് പറഞ്ഞിരുന്നു. 23ന് രാത്രി എട്ടുമണിക്കു മുമ്പു തന്നെ പോലീസ് ചെട്ടിയങ്ങാടിയിലെ കടകളെല്ലാം ബലമായി അടപ്പിച്ചിരുന്നു. വിജനമായ തെരുവിലേക്ക് കയ്യിലൊരു കറുത്ത ബാഗുമായി ഒറ്റക്കു വന്നിറങ്ങുകയായിരുന്നു അഴീക്കോടൻ.
ആ രാത്രിയിൽ കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ ഏറ്റവും വലിയ നേതാക്കളിലൊരാൾ ദാരുണമായി കൊല്ലപ്പെടുമ്പോൾ നിലവിളിക്ക് മറുവിളി കേൽക്കാൻ ഒരാളുമില്ലാത്ത വിധം നഗരം ശൂന്യമായിരുന്നു. ആദർശ ദീപ്തമായ ഒരു കാലത്തിന്റെ വെളിച്ചം മുഴുവൻ ആ വ്യക്തിത്വത്തിൽ മാത്രമല്ല, ആ രാത്രിയിലെ വരവിൽ പോലുമുണ്ട്. കയ്യിൽ ഒരു പേനാക്കത്തിപോലുമില്ലാതെ ഒരു കറുത്ത ബാഗും തൂക്കി മരണത്തിലേക്കുള്ള നിർഭയമായ കടന്നു വരവ് തന്നെ കരിമ്പൂച്ചകളും അർദ്ധ സൈനികവ്യൂഹങ്ങളും അകമ്പടി സേവിക്കുന്ന പുതിയകാല രാഷ്ട്രീയ നേതൃത്വങ്ങൾക്കു നടുവിൽ സ്വയം പ്രഖ്യാപന ശേഷിയുള്ളതാണ്.
കടപാട്
വികിപിടിയ , ജനയുഗം
സ്പെഷ്യൽ കടപാട് :വില്ല്യം
s
Praveen Vs 43 വര്‍ഷം മുമ്പുള്ള കൊലയുടെ നാളില്‍ അദ്ദേഹത്തിന്‍റെ കയ്യില്‍ ഉണ്ടായിരുന്ന ബാഗ് ,താക്കോല്‍ ,ചെരുപ്പ്....
ഒരു ചോദ്യം ബാക്കിയാകുന്നു.എവിടെ ആ കത്തിന്റെ ഒറിജിനല്‍? കടപാട്
ഒരു ചോദ്യം ബാക്കിയാകുന്നു.എവിടെ ആ കത്തിന്റെ ഒറിജിനല്‍? കടപാട്
Saturday, 31 October 2015
പഞ്ചായത്തീ രാജിന്റെ പിതാവ്
പഞ്ചായത്തീ രാജിന്റെ പിതാവ്
ബൽവന്ത്റായ് മേത്ത: അയൽ രാജ്യത്താൽ കൊല്ലപ്പെട്ട ആദ്യ ഇന്ത്യൻ രാഷ്ട്രീയ നേതാവ്
ഗുജറാത്ത് സംസ്ഥാനത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു ബൽവന്ത്റായ് മേത്ത. സ്വാതന്ത്ര്യസമര സേനാനി, സാമുഹിക പ്രവർത്തകൻ, പഞ്ചായത്തീ രാജിന്റെ പിതാവ് എന്ന നിലയിലെല്ലാം ഇന്ത്യൻ ജനത ഇദ്ദേഹത്തെ ഓർക്കുന്നു.ബർദോളി സത്യാഗ്രഹത്തിന്റെ ഒരു പടയാളി കൂടിയായിരുന്നു ബൽവന്ത്റായ് മേത്ത. ജനാധിപത്യപരമായ അധികാര വികേന്ദ്രീകരണത്തിൽ അദ്ദേഹത്തിന്റെ നാമം എന്നും സ്മരിക്കപ്പെടുന്നു.
1899 ഫെബ്രുവരി 19 ന് ഗുജറാത്തിലെ ഭാവ്നഗറിൽ ഒരു സാധാരണ മധ്യവർഗ്ഗ കുടുംബത്തിലാണ് ബൽവന്ത്റായ് മേത്തയുടെ ജനനം. ബി.എ. വരെ പഠിച്ചെങ്കിലും വിദേശ സർക്കാരിൽ നിന്ന് ബിരുദം സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. പഠനത്തിലുള്ള അർപ്പണ മനോഭാവം, കഠിനദ്ധ്വാന ശീലം, മാന്യത പുലർത്തുന്ന സ്വഭാവം എന്നീ ഗുണങ്ങളാൽ ബൽവന്ത്റായ് മേത്ത അദ്ധ്യാപകരുടെ ആദരവ് പിടിച്ചുപറ്റി. മഹാത്മാഗാന്ധി , ലാലാ ലജ്പത്റായ് എന്നിവരുമായുള്ള അടുത്ത ബന്ധം അദ്ദേഹത്തെ ഇന്ത്യൻ സ്വാതന്ത്രസമര പ്രസ്ഥാനത്തിൽ ചേരാൻ ഇടവരുത്തി. 1920 ൽ ബൽവന്ത്റായ് ദേശീയ നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേർന്നു. 1930 മുതൽ 1932 വരെ സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായും പ്രവർത്തിച്ചു. 1942 ൽ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് മൂന്ന് വർഷക്കാലം ജയിൽവാസവും അനുഭവിച്ചു. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റിയിൽ ബൽവന്ത്റായ് അംഗത്വം നേടി. പണ്ഡിറ്റ് നെഹ്റു അഖിലേന്ത്യാ കോൺഗ്രസ്സ് കമ്മിറ്റിയുടെ അധ്യക്ഷനായിരിക്കുമ്പോൾ ബൽവന്ത്റായ് മേത്ത ജനറൽ സെക്രട്ടറിയായി തിരഞെടുക്കപ്പെട്ടു. 1957 ൽ അദ്ദേഹം ലോകസഭാംഗമായി.
1963 സെപ്റ്റംബർ 19 നാണ് ബൽവന്ത്റായ് മേത്ത് ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. ഭാരതീയ വിദ്യാഭവൻ തുടങ്ങിയതും ബൽവന്ത്റായ് മേത്തയായിരുന്നു. 2000 ഫെബ്രിവരി 19 ന് ഭാരത സർക്കാറിന് കീഴിലെ തപാൽ വകുപ്പ് അദ്ദേഹത്തിന്റെ നൂറാം ജന്മവാർഷികത്തിൽ മൂന്നു രൂപ മുഖവിലയുള്ള പ്രത്യേക തപാൽ സ്റ്റാമ്പ് അദ്ദേഹത്തിന്റെ സ്മരണക്കായി പുറത്തിറക്കുകയുണ്ടായി.
രണ്ട് പ്രാവശ്യം ബൽവന്ത്റായ് മേത്ത പാർലമെന്റിലേക്ക് തിരഞെടുക്കപ്പെട്ടു.പാർലമെന്റിലെ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. ത്രിതല പഞ്ചായത്ത് സംവിധാനം ഇന്ത്യയിൽ തുടക്കമിടുന്നതിന് അടിത്തറയായ റിപ്പോർട്ട് തയ്യാറാക്കിയ "പ്ലാൻ പ്രൊജക്ട് കമ്മിറ്റി"യുടെ അധ്യക്ഷനായിരുന്നു ബൽവന്ത്റായ് മേത്ത. അതിനാൽ ബൽവന്ത്റായ് പഞ്ചായത്തി രാജിന്റെ പിതാവ് ആയി ഗണിക്കപ്പെടുന്നു. ബൽവന്ത്റായ് മേത്ത പഞ്ചായത്ത് രാജിന് നൽകിയ സംഭാവന കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ജന്മദിനമായ ഫെബ്രുവരി 19 പഞ്ചായത്ത് രാജ് ദിനമായി 2012 വർഷം വരെ ആചരിച്ചു വന്നു. 2012 മുതൽ ഏപ്രിൽ 24 ആണ് ദേശീയ പഞ്ചായത്ത് രാജ് ദിനം. 1993 ഏപ്രിൽ 24 നായിരുന്നു പഞ്ചായത്തീ രാജ് ആക്ട് (73 ആം ഭരണഘടനാ ഭേദഗതി) നിലവിൽ വന്നത്.
1965 ലെ ഇന്ത്യ-പാക് യുദ്ധസമയത്ത് ബൽവന്ത്റായ് മേത്തയും അദ്ദേഹത്തിന്റെ ഭാര്യ സരോജ് ബെന്നും, പൈലറ്റ് ജെഹാന്ഗീർ .എം എൻജിനിയറും മറ്റു അഞ്ചുപേരും കൂടി ഗുജറാത്തിന്റെ അതിർത്തിയിൽ നിരീക്ഷണത്തിനായി പോവുകയുണ്ടായി. 1965 സെപ്റ്റംബർ 19 ന് വൈകിട്ട് നാല് മണിയോടെ ഒരു സിവിലിയൻ ബീച് ക്രാഫ്റ്റ് വിമാനത്തിൽ, ഗുജറാത്തിലെ കച്ച് ജില്ലക്ക് മുകളിലൂടെ ഇവർ യാത്രചെയ്യുമ്പോൾ രണ്ട് പാക് യുദ്ധവിമാനങ്ങൾ അദ്ദേഹത്തിന്റെ വിമാനത്തെ പിന്തുടരുകയും, ക്വായിസ് ഹുസൈൻ എന്ന പാക് പൈലറ്റ് ബൽവന്ത്റായുടെ വിമാനത്തെ ചാര വിമാനമെന്ന് തെറ്റിദ്ധരിച്ചു വെടിവെയ്ക്കുകയും ചെയ്തു. ബൽവന്ത്റായുടെ വിമാനത്തെ പൈലറ്റ് കടലിൽ ഇടിച്ചിറയ്ക്കാനായി ശ്രമിച്ചെങ്കിലും കടലിന് മൈലുകൾക്കപ്പുറം വിമാനം കരയിൽ തകർന്നുവീണു എട്ടുപേരും തൽക്ഷണം കൊല്ലപ്പെട്ടു. അയൽ രാജ്യത്തിന്റെ ആക്രമണത്താൽ മരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ-ഭരണ നേതാവായിരിക്കും ബൽവന്ത്റായ് മേത്ത.
ഗുജറാത്ത് സംസ്ഥാനത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു ബൽവന്ത്റായ് മേത്ത. സ്വാതന്ത്ര്യസമര സേനാനി, സാമുഹിക പ്രവർത്തകൻ, പഞ്ചായത്തീ രാജിന്റെ പിതാവ് എന്ന നിലയിലെല്ലാം ഇന്ത്യൻ ജനത ഇദ്ദേഹത്തെ ഓർക്കുന്നു.ബർദോളി സത്യാഗ്രഹത്തിന്റെ ഒരു പടയാളി കൂടിയായിരുന്നു ബൽവന്ത്റായ് മേത്ത. ജനാധിപത്യപരമായ അധികാര വികേന്ദ്രീകരണത്തിൽ അദ്ദേഹത്തിന്റെ നാമം എന്നും സ്മരിക്കപ്പെടുന്നു.
1899 ഫെബ്രുവരി 19 ന് ഗുജറാത്തിലെ ഭാവ്നഗറിൽ ഒരു സാധാരണ മധ്യവർഗ്ഗ കുടുംബത്തിലാണ് ബൽവന്ത്റായ് മേത്തയുടെ ജനനം. ബി.എ. വരെ പഠിച്ചെങ്കിലും വിദേശ സർക്കാരിൽ നിന്ന് ബിരുദം സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. പഠനത്തിലുള്ള അർപ്പണ മനോഭാവം, കഠിനദ്ധ്വാന ശീലം, മാന്യത പുലർത്തുന്ന സ്വഭാവം എന്നീ ഗുണങ്ങളാൽ ബൽവന്ത്റായ് മേത്ത അദ്ധ്യാപകരുടെ ആദരവ് പിടിച്ചുപറ്റി. മഹാത്മാഗാന്ധി , ലാലാ ലജ്പത്റായ് എന്നിവരുമായുള്ള അടുത്ത ബന്ധം അദ്ദേഹത്തെ ഇന്ത്യൻ സ്വാതന്ത്രസമര പ്രസ്ഥാനത്തിൽ ചേരാൻ ഇടവരുത്തി. 1920 ൽ ബൽവന്ത്റായ് ദേശീയ നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേർന്നു. 1930 മുതൽ 1932 വരെ സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായും പ്രവർത്തിച്ചു. 1942 ൽ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് മൂന്ന് വർഷക്കാലം ജയിൽവാസവും അനുഭവിച്ചു. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റിയിൽ ബൽവന്ത്റായ് അംഗത്വം നേടി. പണ്ഡിറ്റ് നെഹ്റു അഖിലേന്ത്യാ കോൺഗ്രസ്സ് കമ്മിറ്റിയുടെ അധ്യക്ഷനായിരിക്കുമ്പോൾ ബൽവന്ത്റായ് മേത്ത ജനറൽ സെക്രട്ടറിയായി തിരഞെടുക്കപ്പെട്ടു. 1957 ൽ അദ്ദേഹം ലോകസഭാംഗമായി.
1963 സെപ്റ്റംബർ 19 നാണ് ബൽവന്ത്റായ് മേത്ത് ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. ഭാരതീയ വിദ്യാഭവൻ തുടങ്ങിയതും ബൽവന്ത്റായ് മേത്തയായിരുന്നു. 2000 ഫെബ്രിവരി 19 ന് ഭാരത സർക്കാറിന് കീഴിലെ തപാൽ വകുപ്പ് അദ്ദേഹത്തിന്റെ നൂറാം ജന്മവാർഷികത്തിൽ മൂന്നു രൂപ മുഖവിലയുള്ള പ്രത്യേക തപാൽ സ്റ്റാമ്പ് അദ്ദേഹത്തിന്റെ സ്മരണക്കായി പുറത്തിറക്കുകയുണ്ടായി.
രണ്ട് പ്രാവശ്യം ബൽവന്ത്റായ് മേത്ത പാർലമെന്റിലേക്ക് തിരഞെടുക്കപ്പെട്ടു.പാർലമെന്റിലെ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം. ത്രിതല പഞ്ചായത്ത് സംവിധാനം ഇന്ത്യയിൽ തുടക്കമിടുന്നതിന് അടിത്തറയായ റിപ്പോർട്ട് തയ്യാറാക്കിയ "പ്ലാൻ പ്രൊജക്ട് കമ്മിറ്റി"യുടെ അധ്യക്ഷനായിരുന്നു ബൽവന്ത്റായ് മേത്ത. അതിനാൽ ബൽവന്ത്റായ് പഞ്ചായത്തി രാജിന്റെ പിതാവ് ആയി ഗണിക്കപ്പെടുന്നു. ബൽവന്ത്റായ് മേത്ത പഞ്ചായത്ത് രാജിന് നൽകിയ സംഭാവന കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ജന്മദിനമായ ഫെബ്രുവരി 19 പഞ്ചായത്ത് രാജ് ദിനമായി 2012 വർഷം വരെ ആചരിച്ചു വന്നു. 2012 മുതൽ ഏപ്രിൽ 24 ആണ് ദേശീയ പഞ്ചായത്ത് രാജ് ദിനം. 1993 ഏപ്രിൽ 24 നായിരുന്നു പഞ്ചായത്തീ രാജ് ആക്ട് (73 ആം ഭരണഘടനാ ഭേദഗതി) നിലവിൽ വന്നത്.
1965 ലെ ഇന്ത്യ-പാക് യുദ്ധസമയത്ത് ബൽവന്ത്റായ് മേത്തയും അദ്ദേഹത്തിന്റെ ഭാര്യ സരോജ് ബെന്നും, പൈലറ്റ് ജെഹാന്ഗീർ .എം എൻജിനിയറും മറ്റു അഞ്ചുപേരും കൂടി ഗുജറാത്തിന്റെ അതിർത്തിയിൽ നിരീക്ഷണത്തിനായി പോവുകയുണ്ടായി. 1965 സെപ്റ്റംബർ 19 ന് വൈകിട്ട് നാല് മണിയോടെ ഒരു സിവിലിയൻ ബീച് ക്രാഫ്റ്റ് വിമാനത്തിൽ, ഗുജറാത്തിലെ കച്ച് ജില്ലക്ക് മുകളിലൂടെ ഇവർ യാത്രചെയ്യുമ്പോൾ രണ്ട് പാക് യുദ്ധവിമാനങ്ങൾ അദ്ദേഹത്തിന്റെ വിമാനത്തെ പിന്തുടരുകയും, ക്വായിസ് ഹുസൈൻ എന്ന പാക് പൈലറ്റ് ബൽവന്ത്റായുടെ വിമാനത്തെ ചാര വിമാനമെന്ന് തെറ്റിദ്ധരിച്ചു വെടിവെയ്ക്കുകയും ചെയ്തു. ബൽവന്ത്റായുടെ വിമാനത്തെ പൈലറ്റ് കടലിൽ ഇടിച്ചിറയ്ക്കാനായി ശ്രമിച്ചെങ്കിലും കടലിന് മൈലുകൾക്കപ്പുറം വിമാനം കരയിൽ തകർന്നുവീണു എട്ടുപേരും തൽക്ഷണം കൊല്ലപ്പെട്ടു. അയൽ രാജ്യത്തിന്റെ ആക്രമണത്താൽ മരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ-ഭരണ നേതാവായിരിക്കും ബൽവന്ത്റായ് മേത്ത.
Thursday, 22 October 2015
ഇറോം ശര്‍മ്മിള ചാനു
ഇറോം ശര്‍മ്മിള ചാനു
കടപ്പാട്; ചരിത്രാന്വേഷികള്‍ അമല്‍.എസ്.ആനന്ദ്
2000
നവംബര് 2 വ്യാഴം. മണിപ്പൂരിലെ ഇംഫാല് നഗരത്തിലെ മാലോം ടൌണിലെ ബസ്
സ്റ്റേഷന് . പ്രഭാതത്തിലെ തണുപ്പില്അവിടെ ബസ് കാത്തുനില്ക്കുന്നുണ്ട്
പത്തോളം മനുഷ്യര്.62 വയസ്സുള്ള 'ലെ സംഗ്മബം' എന്ന വീട്ടമ്മ മുതല്
ധീരതക്കുള്ള രാഷ്ട്രപതിയുടെ അവാര്ഡ്വാങ്ങിയ പതിനെട്ടുകാരനായ മിടുക്കന്
'സിനാം ചന്ദ്രമണി'വരയുള്ള സ്ത്രീപുരുഷന്മാരുടെ ഒരു ചെറുകൂട്ടം. പൊടുന്നനെ
ഇരച്ചെത്തിയ പച്ച നിറമുള്ള പട്ടാള ട്രാക്കില് നിന്നും ചാടി ഇറങ്ങിയ ആസ്സാം
റൈഫിള്സ് വിഭ്ഗത്തിലെ രണ്ടു പട്ടാളക്കാര് മെഷീന് ഗണ്ണുകള് കൊണ്ട് തുരുതുരാ
ബസ്റ്റൊപ്പിലേക്ക് വെടിഉതിര്ക്കുന്നു !! പത്തുപേരും തല്ക്ഷണം മരിച്ചു വീണു
..ചുടുചോര തെരുവിലേക്ക് ചീറ്റിത്തെറിച്ചു.. പ്രത്യേകിച്ചൊന്നും
സംഭവിക്കാത്ത പോലെ പട്ടാളക്കാരെയും കൊണ്ട്ട്രക്ക് വന്ന ദിക്കിലേക്ക്
മടങ്ങിപ്പോയി !ഇതൊരു തമിഴ് സിനിമയുടെ വെല്ക്കം സീനല്ല !! ഭാരതത്തിലെ
മണിപ്പൂരില്ഒരാള്ക്കും ചോദ്യം ചെയ്യാന് കഴിയാത്ത ആര്മിയുടെ തേര്വഴ്ച്ചയുടെ
നേര്ക്കാഴ്ചയാണ്. മനുഷ്യത്വം മരവിക്കുന്നഒട്ടനവധി സംഭവങ്ങളുടെ ഒരു ചെറിയ
ഏട് മാത്രമാണുനമ്മളീ കണ്ടമാലോം കൂട്ടക്കുരുതി. അതിനു കാരണം ആവട്ടെ കഴിഞ്ഞ
ദിവസങ്ങളില് പട്ടാളക്കാര്ക്ക് നേരെയുണ്ടായ തീവ്രവാദി ആക്രമണവും !
.മണിപ്പൂര് നടുങ്ങി പട്ടാപ്പകല് നടന്ന ആ സംഭവം അത്രക്കുംഅവിശ്വസനീയം
ആയിരുന്നല്ലോ .അടുത്ത ചോദ്യം ആ പട്ടാളക്കാര് എന്തിനിത് ചെയ്തു ? എന്തിന്റെ
പേരില് ആണെങ്കിലും സാധാരണ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്ന
പട്ടാളക്കാര്ഉണ്ടെങ്കില് അവരെ മാതൃകാപരമായി ശിക്ഷിക്കണ്ടെ ? പക്ഷെ ഈ ചോദ്യം
മണിപ്പൂരില് ഉയരില്ല !! കാരണം അവിടെഅഫ്സ്പ { AFSPA-Armed Forces (Special
Powers) Acts} എന്ന പട്ടാള നിയമം, ബ്രിട്ടീഷുകാര് ഇന്ത്യാക്കാരെ അമര്ച്ച
ചെയ്യാന് ഉപയോഗിച്ച അതെ നിയമം പാലിക്കപ്പെടുന്നസ്ഥലമാണ് . ഏതു
പാതിരാത്രിയിലും ഏതു വീട്ടിലും കയറി ആരെയും പിടിച്ചിറക്കി കൊണ്ടുപോകാനും
ഏറ്റുമുട്ടലില് കൊന്ന ശരീരം പത്രക്കാര്ക്ക് മുന്നില് കാണിക്കാനും എല്ലാം
വകവെച്ചു കൊടുക്കുന്ന ആര്ക്കും ചോദ്യം ചെയ്യാന് കഴിയാത്ത അഫ്സ്പ എന്ന
കരിനിയമം കര്ശനമായി പാലിക്കപ്പെടുന്ന മണിപ്പൂര് ! എന്തുകൊണ്ടാണ് ഇങ്ങനെ ? ഈ
ചോദ്യം നമ്മെ നയിക്കുന്നത് മണിപ്പൂരിലെ തീവ്രവാദ ചരിത്രത്തിലേക്കാണ് .
മണിപ്പൂരില് തീവ്രവാദികള് ഉണ്ട് അവരെ നേരിടാന് പട്ടാളക്കാരും അര്ദ്ധ സൈനിക്
വിഭാഗവും പോലീസും ഉണ്ട്..ഇവര്ക്കിടയില് സാധാരണക്കാര് ആയ ജനതയും.
എന്നിട്ടും ചിലര് ചോദിയ്ക്കാന് ധൈര്യം കാണിച്ചു എന്തിനു ഈ കടന്നാക്രമണം !!
എന്തിനു ജനങ്ങളോട് യുദ്ധം ചെയ്യുന്നു, ഇന്ത്യന് സൈന്യം ?രക്തം പുരണ്ട
മാലോം തെരുവിലൂടെ ..അടഞ്ഞു കിടക്കുന്ന കടകള്ക്ക് മുന്നിലൂടെ ശമ്ശാന മൂകമായ
നിരത്തിലൂടെ ഒരു സൈക്കിള് ഏന്തികിതച്ചു നടന്നു... മനുഷ്യാവകാശ
പ്രവര്ത്തകയും കവിയും മാധ്യമ പ്രവര്ത്തകയും ആയിരുന്ന ഇറോം ചാനു ശര്മിള
!അതുവരെ ചെയ്തിരുന്ന പ്രവര്ത്തനങ്ങള് മതിയാവില്ല ഈ മനുഷ്യക്കുരുതികള്
ആവര്ത്തിക്കാതിരിക്കാന് എന്ന് മനസ്സില് കോറിയിട്ടു ആ മണിപ്പൂരുകാരി
പെണ്കുട്ടി !സ്വാഭാവികമായും മാലോം കൂട്ടക്കൊലയില് മണിപ്പൂരില് ആകെ പ്രതിഷേധ
കൊടുംകാറ്റ് ആഞ്ഞടിച്ചു അസ്വസ്ഥമായ രണ്ടു ദിവസം പിന്നിട്ടപ്പോള്
അമ്മയുടെയും കുടുംബത്തിന്റെയും സമ്മതത്തോടെ മനുഷ്യാവകാശ പ്രവര്ത്തകാരുടെ
സാനിധ്യത്തില് ആ 28 വയസ്സുള്ള വനിത - ഇറോം ശര്മിള അനിശ്ചിതകാല ഉപവാസം
തുടങ്ങി ! പതിനാലു വര്ഷങ്ങള്ക്കു ശേഷം ഇന്നും തുടരുന്ന ചരിത്രത്തില് ഉപമകള്
ഇല്ലാത്ത ഐതിഹാസികമായ ഒരു പോരാട്ടം അവിടെ തുടങ്ങുകയായി. ഒരേയൊരു കാരണം
അഫ്സ്പ എന്ന കരിനിയമം പിന്വലിക്കുക !പട്ടാളത്തെ പിന്വലിക്കാന് അല്ല !
ക്രമസമാധാനം തകരാറില് ആക്കുവാന് അല്ല! പിന്നെയോ ഒരേയൊരു കാരണം,പട്ടാളത്തെ
മൃഗങ്ങള് ആക്കുന്ന ആ ബ്രിട്ടീഷ് കരിനിയമം പിന്വലിക്കുക !അതോടെ മണിപ്പൂര്
ഇളകിമറിഞ്ഞു . ഒറ്റപ്പെട്ട എല്ലാ മനുഷ്യാവകാശ പ്രതിഷേധങ്ങളും ഇറോം എന്ന ഒരു
ബിന്ദുവിലേക്ക് ഒഴുകി അല്ല..അവര്ക്ക് ആദ്യമായിഒരു പൊതു വികാരം
അനുഭവപ്പെടുക ആയിരുന്നു. ഭരണകൂടം ഭയപ്പെട്ടു . അവര് ഇറോമിനെ അറസ്റ്റു
ചെയ്തു ജയിലിലും ഇറോം സമരം തുടര്ന്ന് ..അവരുടെ ആരോഗ്യം ദിവസം ചെല്ലുംതോറും
വഷളായി..സൈന്യം ഭരണകൂടം എല്ലാ വഴികളും പയറ്റി ഇറോമിന്റെ വീട്ടുകാരെ
സമ്മര്ദ്ദത്തില് ആക്കി പക്ഷെ ആ ധീര വനിതയുടെ നിശ്ചയ ദാര്ഡ്യതിനു മുന്നില്
അവര്ക്ക് കീഴടങ്ങാതെ വഴിയില്ലായിരുന്നു ..വിദഗ്ധ
ഡോക്റ്റര്മാരുടെനിര്ദേശതാല് ജീവന് നിലനിര്ത്താന് ബലമായി ദ്രവ പദാര്ഥം
മൂക്കിലൂടെ കടത്താന് തുടങ്ങി. ഇടയ്ക്കു കോടതിനിര്ദേശ പ്രകാരം ഇറോമിനെ
സ്വതന്ത്ര ആക്കും വീണ്ടും അറസ്റ്റു ചെയ്യും ഈ നാടകം കഴിഞ്ഞ പതിനാലു
വര്ഷമായി തുടരുന്നു. ആന്തരികാവയവങ്ങള് തകര്ന്നു തുടങ്ങി ആര്ത്തവം നിലച്ചു.
ആധുനിക വൈദ്യം അത്ഭുതത്തോടെ നോക്കുന്നു ഇന്നീ ഉരുക്ക് ജന്മത്തെ
!!ലോകമെങ്ങുമുള്ള മനുഷ്യാവകാശ പ്രവര്ത്തകര് നോബല് സമാധാന സമ്മാന ജേതാക്കള്
രാഷ്ട്രീയ സാംസ്കാരിക പ്രവര്ത്തകര് തുടങ്ങിയ അനേകം വ്യക്തികള് ഇറോമിനെ
സന്ദര്ശിക്കാനും പിന്തുണ പ്രഖ്യാപിക്കാനും തുടങ്ങി എന്നിട്ടും ദേശീയ
മുഖ്യധാരാ മാധ്യമങ്ങള് ഇവക്ക് വേണ്ടത്ര പ്രാധാന്യം നല്കിയില്ല ! കാരണം
എല്ലാ കരിനിയമങ്ങളും ഉണ്ടാക്കി വെക്കുക ദേശ സ്നേഹത്തിന്റെ
കരിമ്പടംപുതച്ചുകൊണ്ടാനല്ലോ നിക്ഷിപ്ത താല്പ്രയ്ങ്ങളുടെ
മൂലധനസാമ്രാജ്യങ്ങള്ക്കു പലപ്പോഴും നിശബ്ദരാവാന്അവ ധാരാളം മതിയായിരുന്നു.
ഭഗത്സിംഗ് ഒരിക്കല് പറഞ്ഞു : { 'അപ്ടന് സിംക്ലെയര് ' പറഞ്ഞു, " എവിടെയോ
എഴുതിയ അമരത്വത്തില് വിശ്വാസിയാക്കാന് കഴിഞ്ഞാല് പിന്നെ അവന്റെ സമ്പത്തും
ആസ്തിയും എല്ലാം കൊള്ളയടിക്കാന് വളരെ എളുപ്പമായിരിക്കും. മാത്രമല്ല
അക്കാര്യത്തില്മുറുമുറുപ്പോന്നും കൂടാതെ അവന് നിങ്ങളെ സഹായിക്കുകയും
ചെയ്യും.!" } അതെ ദേശസ്നേഹത്തിന്റെ കരിമ്പടം പുതച്ചാല് ഏതു കരിനിയമവും
നമുക്ക് കൊണ്ടാടാം ആഘോഷമായി എതിര്ക്കുന്നവര് രാജ്യസ്നേഹത്തിന്റെ
സര്ട്ടിഫിക്കേറ്റ് കാണിക്കെണ്ടിവരും ഇല്ലെങ്കില് ഒട്ടപെട്ടുപോകും
രാജ്യദ്രോഹിയാവും !പക്ഷെ ഇറോം വലിയൊരു പോരാട്ടത്തിന് തിരി
കൊളുതിക്കഴിഞ്ഞിരുന്നു. മണിപ്പൂര് അമ്മമാര്ക്ക് ഇറോം വലിയ ആവേശവും
പ്രതീക്ഷയും ആയി വളര്ന്നു അപ്പോഴാണ് ലോകം ഞെട്ടലോടെ കണ്ട അതിശക്തമായ ആ
അമ്മമാരുടെ പ്രതിഷേധം അരങ്ങേറിയത് !2004 ജൂലായ് 11 നു ആണ് ത്ങ്ങ്ജം മനോരമ
എന്ന വീട്ടമ്മ കൊല്ലപെടുന്നത് . പാതിരാത്രിക്ക് വീട് കയറി ഉറക്കത്തില്
ആയിരുന്ന വൃദ്ധയായ അമ്മയെയും മനോരമയും വലിച്ചു പുറത്തിട്ടു പട്ടാളക്കാര് .
എതിര്ക്കാന് ശ്രമിച്ച സഹോദരങ്ങളെ ചവിട്ടി നിലത്തിട്ടു ആ തൊഴിലാളി
കുടുംബത്തില് ആകെ ഉണ്ടായിരുന്ന കുറച്ചു രൂപയും ആഭരണങ്ങളും അവര് കൈക്കലാക്കി
അടുക്കളയില് നിന്നും തങ്ങളെ ആക്രമിക്കാന് ശ്രമിച്ച തെളിവായി ഒരു
കറിക്കതിയും. വികൃതമായി മനോരമയുടെ കുടുംബത്തെ അവഹേളിച്ച സൈനികര് ചോദ്യം
ചെയ്യാനായി മനോരമയെ കൊണ്ടുപോകുന്നുഎന്ന പേപ്പറില് ഒപ്പിട്ടു മേടിച്ചു.
വെളുത് തടിച്ച മുപ്പത്തിരണ്ടുകാരിയായ മനോരമയെ ഒരു ഇരയെ കിട്ടിയ ആഹ്ലാദതില്
അവര് തൂകിയെടുത്തു. മനോരമയുടെ ചതഞ്ഞരഞ്ഞ അര്ദ്ധ നഗ്നമായ ശരീരം റോഡരികില്
കിടക്കുന്ന കണ്ടുകൊണ്ടാണ് പിറ്റേന്ന് നാട്ടുകാര് ഉറക്കമുണര്ന്നത് .
കൂട്ടബലാല്സംഗം ചെയ്യപെട്ട ഗുരുതരമായി ആക്രമിക്കപെട്ട, വെടിഉണ്ടകള്
തുളഞ്ഞു കയറി ചതഞ്ഞരഞ്ഞ ശരീരം !രോഷം അണപൊട്ടിയോഴുകി .. ആഗ്രാമത്തിലെ
മുഴുവന് സ്ത്രീകളും പ്രതിഷേധ കൊടുങ്കാറ്റായ് തെരുവിലെക്കിറങ്ങി
!'മേരപെയ്ബി'എന്ന അമ്മമാരുടെ സ്വയം സംരക്ഷക സംഘങ്ങളും ഇതിനു ആക്കം കൂട്ടി. ഈ
മേരാ പെയ്ബി എന്ന അമ്മമാരുടെ സംഘങ്ങള് ചരിത്രപരമായി ഉരുതിരിഞ്ഞു വന്ന ഒരു
സംഘടിത രൂപം ആണ് , മണിപ്പൂരില് പണ്ടത്തെ രാജ ഭരണതോളം അതിനു
തുടര്ച്ചയുണ്ട്. വലിയൊരു പ്രതിഷേധ ജാഥ വരുന്നു ..അത് ആസ്സാം റൈഫിള്സ്
കേന്ദ്രത്തിലേക്ക് ലക്‌ഷ്യം വെച്ച് പ്രതിഷേധക്കാര് അലറി വിളിച്ചു ആ
പ്രകടനത്തിന്റെ മുന്നില് ഒരു വലിയ ബാനര്പിടിച്ചിരുന്നു അതിലെ അക്ഷരങ്ങള്
ലോകത്തിന്റെ മുഴുവന് കണ്ണുകളും ആശ്ചര്യത്തോടെ വായിച്ചുINDIAN ARMY RAPE
US! ( ചിത്രം ഗൂഗിളില് നോക്കുക ) ...പെട്ടെന്ന് ആ ബാനര് പിടിച്ചവര് അടക്കം
പന്ത്രണ്ടു അമ്മമാര് മുന്നോട്ടു കയറി വന്നു കാഴ്ചക്കാരെയും മാധ്യമങ്ങളെയും
സ്തബ്ധരാക്കി അവര് തങ്ങളുടെ വസ്ത്രങ്ങള് ഊരിയെറിഞ്ഞു !! പൂര്ണ്ണ നഗനരായി
നിന്ന്ആ അമ്മമാര് അലറിക്കരഞ്ഞു ; ' ഭോഗിക്കെടാ പട്ടികളെ..ഞങ്ങളെ
കൊല്ലെടാ...ഞങ്ങളുടെ ഇറച്ചി മുറിചെടുക്കെടാ...ഞങ്ങളെ ബലാല്സംഗം ചെയ്യെടാ !!
" ഈ സംഭവം ദേശീയ മാധ്യമങ്ങള്ക്ക് മുഖം തിരിക്കാന് കഴിയാത്ത വാര്ത്ത
ആയിരുന്നു . മണിപ്പൂര് -ഇറോം ശര്മിള- അഫ്സ്പ -അങ്ങനെ ലോകം ചര്ച്ച ചെയ്യാന്
തുടങ്ങി. ഇറോം എന്നാല് ഒരു പോരാട്ടത്തിന്റെ ഇന്നും തുടരുന്ന ചരിത്രം ആണ്.
അതിന്റെ അനുരണനങ്ങള് ദേശീയ വീക്ഷണങ്ങളില് മാറ്റം വരുത്താന് തുടങ്ങി
ത്രിപുരയില് അഫ്സ്പ പിന്വലിച്ചു !2015 മെയ്‌മാസം മണിക് സര്ക്കാര് മുഖ്യ
മന്ത്രിയായ കമ്യൂനിസ്റ്റ്റ് സര്ക്കാര് ത്രിപുരയില് അഫ്സ്പ എന്ന കരിനിയമം
പൂര്ണ്ണമായും പിന്വലിച്ചു.കുറച്ചു വര്ഷങ്ങള് ആയി അവരത് ഘട്ടം ഘട്ടമായി
പിനവില്ക്കാനുള്ള ശ്രമങ്ങള് ജനങ്ങളെ അണിനിരത്തി ചെയ്യുകആയിരുന്നു.
ഒന്നിലെക്കും എളുപ്പ അവ്ഴികള് ഇല്ല എന്നതുപോലെ തന്നെ മണിക്ക്സര്ക്കാര് എന്ന
കമ്മ്യൂണിസ്റ്റും ഇറോമിന്റെ ശബ്ദം ഏറ്റുപറഞ്ഞു. എന്തുകൊണ്ട് ഇപ്പോഴും പല
മനുഷ്യാവകാശ കമ്മീഷനുകളും പിന്വലിക്കാന് പറഞ്ഞിട്ടും ഇത്
പിന്വലിക്കാത്തത്, പകരം നിയമം ആവ്ശ്യമെന്കില് ഉണ്ടാക്കാത്തത് , ജനങ്ങളെ
വിശ്വാസത്തില് എടുക്കാത്തത് ? ഒരുപക്ഷെ അതിനു നമ്മുടെ പ്രതിരോധ
ബട്ജട്ടുകളുടെരാഷ്ട്രീയം തന്നെ ആയിരിക്കും ഉത്തരം..വിമുക്ത
ഭ്ടന്മാര്ക്കുള്ള ഫ്ലാറ്റുകള് മുതല് ശവപ്പെട്ടി വരെ നീളുന്ന അഴിമതികളുടെ
സാക്ഷ്യപത്രം പ്രതിരോധംനല്ലൊരു കറവ പ്പശു ആണെന്നാണ് പലര്ക്കും !! മറ്റൊരു
കാരണം രാഷ്ട്രീയമായ ഭയം !! ഐതിഹാസികമായ ഈ പോരാട്ടത്തെ അനുകൂലിച്ചാല് നാളെ
തങ്ങളുടെ അളിഞ്ഞ രാഷ്ട്രീയം കൂടുതല് അപ്രസക്തം ആകുമോ എന്ന് ഭയന്നാകാം !ആ
ഭയം വായിചെടുതതുകൊണ്ടാവം"ഈ സമരം വിജയിച്ചാല് നിങ്ങള് എന്ത് ചെയ്യും..?"
എന്ന് ഒരിക്കല് പത്രക്കാര് ഇറോം ശര്മിളയോട് ചോദിച്ചു...കാരണം
മുഖ്യമന്ത്രിയകാനും, രാഷ്ട്രീയ പാര്ട്ടി ഉണ്ടാക്കാനും ജന നേതാവ് ആകാനും
ഒക്കെയാണല്ലോ സാധാരണ ഇത
Monday, 19 October 2015
ഇ വി രാമ സ്വാമി നായ്ക്കര്‍ (പെരിയോർ)
ഇ വി രാമ സ്വാമി നായ്ക്കര്‍ (പെരിയോർ)
കടപ്പാട്; പി.കെ സലിം
സാമുഹിക പരിഷ്കർത്താവ് സ്വാതന്ത്ര സമര സേനാനി യുക്തി വാദി..
മദ്രാസ് പ്രെസിഡൻസിയുടെ ഭാഗമായിരുന്ന ഈറോഡ് പട്ടണത്തിൽ 1879 സെപ്റ്റംബർ 17 നാണു രാഘവ് ഈറോഡ് വെങ്കട രാമസ്വാമി നായ്ക്കർ എന്ന പെരിയാർ ഇ.വി. രാമസ്വാമി നായ്‌കർ ജനിച്ചത്.
സബ്ബന്ന കുടുംബത്തിൽ ജനിച്ച രാമസ്വാമി 5 വർഷത്തെ സ്കൂൾ പഠനത്തിന്ന് ശേഷം12 ആം വയസിൽ പിതാവിനെ ബിസ്നസ് കാര്യങ്ങളിൽ സഹായിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ പിതാവിന്റെ ആതിഥ്യം സ്വീകരിച്ച് വീട്ടിലെത്തുന്ന തമിൾ ഗുരുക്കളുടെ പ്രഭാഷണങ്ങൾ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വളരെച്ചെറിയ പ്രായത്തിൽ തന്നെ മതകാര്യങ്ങളിൽ വ്യാപൃതനായിരുന്ന അദ്ദേഹം അവയിലെ വൈരുധ്യങ്ങളെ ചോദ്യം ചെയ്യാനാരംഭിച്ചു.
എങ്കിലും അച്ചന്റെ കർക്കശനിലപാട് മൂലം കുടുംബത്തിന്ന് വേണ്ടി സന്യാസം സീകരിച്ചു. ആന്ധ്രയിലെ വിജയ വാഡയിലേക്കാണദ്ദേഹം ആദ്യം പോയത് പിന്നിട് ഹൈദരാബാദും കൽകത്തയും സന്ദർഷിച്ച അദ്ദേഹം കാശിയിലെത്തിച്ചേർന്നു.പുണ്ണ്യ നഗരത്തികെ ഗംഗാനദി തീരത്തുണ്ടായിരുന്ന ഹിന്ദു തീർത്താടകരെ അദ്ദേഹം നിരീക്ഷിച്ചു. ബ്രാഹമണകർക്ക് അവിടെ പാന്ധകശാലയിൽ വിപുലമായ രീതിയിലുള്ള സദ്യ ലഭിക്കുമായിരുന്നു. എന്നാൽ മറ്റു ജാതിക്കാർക്ക് അതിന്ന് വിലകുമുണ്ടായിരുന്നു. ദിവസങ്ങളോളം പട്ടിണിയിലായിരുന്ന അദ്ദേഹം ഒരു ബ്രാഹമണന്റെ വേഷവിധാനങ്ങളോടെ നഗനമായ മാറിൽ പുന്നൂൽ ധരിച്ച് അകത്ത് കടക്കാൻ ശ്രമിച്ചെങ്കിലും താടിയും
മീശയും അദ്ദേഹത്തെ ചതിച്ചു. കാവൽ കാരൻ അദ്ദേഹത്തെ കയറാനനുവദിച്ചില്ല എന്ന് മാത്രമല്ല നിർദ്ധാഷിണ്യം തെരുവിലേക്ക് തള്ളി.
ദിവസങ്ങളായി സഹിക്കുന്ന വിശപ്പ് പാന്ധികശാലയിൽ നിന്നും വലിച്ചെറിഞ്ഞ ഉച്ചിഷ്ടത്തിന്ന് വേണ്ടി തെരുവ് പട്ടികളോട് മത്സരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.ആഹാരം കഴിക്കുന്നതിന്നിടയിൽ മുന്നിലെ മന്ദിരത്തിൽ കൊത്തി വച്ചിരുന്ന അക്ഷരങ്ങളിൽ രാമസ്വാമിയുടെ കണ്ണുടക്കി.
പാന്ധക ശാല ഉന്നത കുലജാതർക്കുള്ളതാണങ്കിലും അത് നിർമ്മിച്ചിരിക്കുന്നത് തമിയ് നാട്ടിലെ ദ്രാവിഡ വർഗ്ഗത്തിലെ വ്യാപര പ്രമാണിയാണ്
അത് യുവാവായ അദ്ദേഹത്തിൽ ചില ചോദ്യങ്ങളുതിർത്തു. ദ്രാവിഡന്റെ പണം കൊണ്ട് പണിത പാണന്ധകശാലയിൽ ബ്രാഹ്മണർക്ക് മാത്രം ഭക്ഷണം വിളംബുന്നത് എന്ത് കൊണ്ട് ?
ദ്രാവിഡനെ തടയുന്നത് എന്ത് കൊണ്ട് ?
പട്ടുണി കൊണ്ട് മരണത്തിലേക്ക് ദ്രാവിഡരെ തള്ളി വിടാൻ മാത്രം പൈശാചികമാണ് അവരുടെ ജാതി ചിന്ത
എന്ത് കൊണ്ട് ബ്രാഹമണർ ഇത്ര നിർദ്ദയരായും മതബ്രാന്തരായും പെരുമാറുന്നത് ? പെരിയാറിന്റെ വിവേക ചിന്തയെ വിശ്വസിപ്പിക്കുന്ന തരത്തിലുള്ള ഒരു ഉത്തരവും ഈ ചോദ്യങ്ങൾക്കുണ്ടായിരുന്നില്ല.. ആര്യ വർഗ്ഗത്തോടും അവരുടെ എണ്ണമറ്റ ദൈവങ്ങളോടും അടങ്ങാത്ത വെറുപ്പുണ്ടാക്കാൻ ഇത് കാരണമായി. അതോടെ സന്യാസം ഉപേക്ഷിച്ച് കുടുംബ ജീവിതത്തിലേക്ക് തിരിച്ച് പോയി.
അന്ധവിശ്വാസങ്ങളെപ്പറ്റിയും അതു വളർത്തുന്നവരെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നത് തന്റെ കർത്തവ്യമായി അദ്ദേഹം കരുതി.1919 കോഗ്രസിൽ ചേർന്നു. ഇ റോഡ് മുൻസിപ്പൽ ചെയർ മാൻ സ്ഥാനമടക്കം അദ്ദേഹം വഹിച്ചിരുന്ന 29 ഓളം സ്ഥാനങ്ങൾ രാജി വെച്ചാണ് അദ്ദേഹം കോഗ്രസിൽ ചേർന്നത് . ബ്രട്ടീഷ് കാർക്കെതിരെ മഹാതമാ ഗാന്ധി നയിച്ച നിസഹകരണ സമരത്തിൽ ശക്തമായി പങ്ക് കൊണ്ടു.
തിരുനെൽവേലിയിലെ ഷെർമാദേവി എന്ന സ്ഥലത്തു പ്രവർത്തിച്ചിരുന്ന 'ഗുരുകുലം' ഗാന്ധിയൻ ആദർശങ്ങളിൽ കുട്ടികൾക്ക് പരിചയവും രാജ്യസ്നേഹവും പകർന്നുകൊടുക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ഇതിന്റെ പ്രവർത്തനത്തിന് കോൺഗ്രസ്സിന്റെ സാമ്പത്തിക സഹായവുമുണ്ടായിരുന്നു. ഇവിടെയും ബ്രാഹ്മണരായ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകിയിരുന്നതായി ആരോപിക്കപ്പെട്ടു. അബ്രാഹ്മണ വിദ്യാർത്ഥികളെ എല്ലാ കാര്യങ്ങളിൽ നിന്നും അകറ്റിനിർത്തുന്ന ഏർപ്പാടും അവിടെ നിലനിന്നിരുന്നു. രണ്ടുവിഭാഗം കുട്ടികൾക്കും ആഹാരം കഴിക്കാനുള്ള പാത്രങ്ങളിൽപ്പോലും വിവേചനം കാണിച്ചു. അവർ ബ്രാഹ്മണ കുട്ടികളോട് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാതിരിക്കാൻ അധികൃതർ പ്രത്യേകം ശ്രദ്ധിച്ചു. ബ്രാഹ്മണ കുട്ടികൾക്ക് പ്രത്യേകമായിട്ടാണ് ഭക്ഷണം നൽകിയിരുന്നത്. അന്ന് ഗുരുകുലം പ്രവർത്തിച്ചിരുന്നത് കോൺഗ്രസ് നേതാവായിരുന്ന വി.വി.എസ്. അയ്യരുടെ മേൽനോട്ടത്തിലായിരുന്നു. ഗുരുകുലത്തിലെ വിവേചനത്തിനെതിരായി കോൺഗ്രസ് നേതാവായിരുന്ന ഇ.വി. രാമസ്വാമി നായ്ക്കർ ശക്തമായി പ്രതിഷേധിച്ചു. ഗാന്ധിജി ന്യായീകരിച്ച വർണാശ്രമ ധർമത്തെയും ഇ.വി. രാമസ്വാമി നായ്ക്കർ ചോദ്യം ചെയ്തു. അസംതൃപ്തമായ ഈ സാഹചര്യത്തോടു പൊരുത്തപ്പെട്ടുപോകാനാകാതെ അദ്ദേഹം കോൺഗ്രസ് വിട്ടുപോയി. അബ്രാഹ്മണരുടെ സമസ്ത ജീവിത മേഖലകളിലുമുള്ള പുരോഗതി ലക്ഷ്യമാക്കി സെൽഫ് റെസ്പെക്ട് മൂവ്മെന്റിന് അദ്ദേഹം നേതൃത്വം നൽകി. ക്ഷേത്രങ്ങൾ ബഹിഷ്ക്കരിക്കുവാൻ ആഹ്വാനമുണ്ടായി- ഒപ്പം ബ്രാഹ്മണരേയും. വിവാഹച്ചടങ്ങുകളിൽ ബ്രാഹ്മണ പൂജാരികൾ വേണ്ടെന്നു നിഷ്ക്കർഷിച്ചു. തമിഴ്നാട്ടിലെ രാഷ്ട്രീയ സാമൂഹിക രംഗത്ത് ശക്തമായ ചലനമുണ്ടാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. തുടർന്ന് 'ദ്രാവിഡ കഴകം' എന്ന സംഘടനയ്ക്കു രൂപം നൽകി കൂടുതൽ ഫലവത്തായി പ്രവർത്തിച്ചു തുടങ്ങി.
ജാതിക്കെതിരെയും ബ്രാഹ്മണ മേധാവിത്വത്തിനെതിരെയുമുള്ള തമിഴ്‌ജനതയെ വളരെയധികം സ്വാധീനിച്ചു. പക്ഷേ നിരീശ്വരവാദം തമിഴരിൽ ഏശിയില്ല. ഹിന്ദി ഭാഷയ്‌ക്കെതിരെയും ഉത്തരേന്ത്യൻ മേധാവിത്വത്തിനെതിരെയും നിരവധി സമരങ്ങൾ സംഘടിപ്പിച്ചു.
കടപ്പാട്; പി.കെ സലിം
സാമുഹിക പരിഷ്കർത്താവ് സ്വാതന്ത്ര സമര സേനാനി യുക്തി വാദി..
മദ്രാസ് പ്രെസിഡൻസിയുടെ ഭാഗമായിരുന്ന ഈറോഡ് പട്ടണത്തിൽ 1879 സെപ്റ്റംബർ 17 നാണു രാഘവ് ഈറോഡ് വെങ്കട രാമസ്വാമി നായ്ക്കർ എന്ന പെരിയാർ ഇ.വി. രാമസ്വാമി നായ്‌കർ ജനിച്ചത്.
സബ്ബന്ന കുടുംബത്തിൽ ജനിച്ച രാമസ്വാമി 5 വർഷത്തെ സ്കൂൾ പഠനത്തിന്ന് ശേഷം12 ആം വയസിൽ പിതാവിനെ ബിസ്നസ് കാര്യങ്ങളിൽ സഹായിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ പിതാവിന്റെ ആതിഥ്യം സ്വീകരിച്ച് വീട്ടിലെത്തുന്ന തമിൾ ഗുരുക്കളുടെ പ്രഭാഷണങ്ങൾ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വളരെച്ചെറിയ പ്രായത്തിൽ തന്നെ മതകാര്യങ്ങളിൽ വ്യാപൃതനായിരുന്ന അദ്ദേഹം അവയിലെ വൈരുധ്യങ്ങളെ ചോദ്യം ചെയ്യാനാരംഭിച്ചു.
എങ്കിലും അച്ചന്റെ കർക്കശനിലപാട് മൂലം കുടുംബത്തിന്ന് വേണ്ടി സന്യാസം സീകരിച്ചു. ആന്ധ്രയിലെ വിജയ വാഡയിലേക്കാണദ്ദേഹം ആദ്യം പോയത് പിന്നിട് ഹൈദരാബാദും കൽകത്തയും സന്ദർഷിച്ച അദ്ദേഹം കാശിയിലെത്തിച്ചേർന്നു.പുണ്ണ്യ നഗരത്തികെ ഗംഗാനദി തീരത്തുണ്ടായിരുന്ന ഹിന്ദു തീർത്താടകരെ അദ്ദേഹം നിരീക്ഷിച്ചു. ബ്രാഹമണകർക്ക് അവിടെ പാന്ധകശാലയിൽ വിപുലമായ രീതിയിലുള്ള സദ്യ ലഭിക്കുമായിരുന്നു. എന്നാൽ മറ്റു ജാതിക്കാർക്ക് അതിന്ന് വിലകുമുണ്ടായിരുന്നു. ദിവസങ്ങളോളം പട്ടിണിയിലായിരുന്ന അദ്ദേഹം ഒരു ബ്രാഹമണന്റെ വേഷവിധാനങ്ങളോടെ നഗനമായ മാറിൽ പുന്നൂൽ ധരിച്ച് അകത്ത് കടക്കാൻ ശ്രമിച്ചെങ്കിലും താടിയും
മീശയും അദ്ദേഹത്തെ ചതിച്ചു. കാവൽ കാരൻ അദ്ദേഹത്തെ കയറാനനുവദിച്ചില്ല എന്ന് മാത്രമല്ല നിർദ്ധാഷിണ്യം തെരുവിലേക്ക് തള്ളി.
ദിവസങ്ങളായി സഹിക്കുന്ന വിശപ്പ് പാന്ധികശാലയിൽ നിന്നും വലിച്ചെറിഞ്ഞ ഉച്ചിഷ്ടത്തിന്ന് വേണ്ടി തെരുവ് പട്ടികളോട് മത്സരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.ആഹാരം കഴിക്കുന്നതിന്നിടയിൽ മുന്നിലെ മന്ദിരത്തിൽ കൊത്തി വച്ചിരുന്ന അക്ഷരങ്ങളിൽ രാമസ്വാമിയുടെ കണ്ണുടക്കി.
പാന്ധക ശാല ഉന്നത കുലജാതർക്കുള്ളതാണങ്കിലും അത് നിർമ്മിച്ചിരിക്കുന്നത് തമിയ് നാട്ടിലെ ദ്രാവിഡ വർഗ്ഗത്തിലെ വ്യാപര പ്രമാണിയാണ്
അത് യുവാവായ അദ്ദേഹത്തിൽ ചില ചോദ്യങ്ങളുതിർത്തു. ദ്രാവിഡന്റെ പണം കൊണ്ട് പണിത പാണന്ധകശാലയിൽ ബ്രാഹ്മണർക്ക് മാത്രം ഭക്ഷണം വിളംബുന്നത് എന്ത് കൊണ്ട് ?
ദ്രാവിഡനെ തടയുന്നത് എന്ത് കൊണ്ട് ?
പട്ടുണി കൊണ്ട് മരണത്തിലേക്ക് ദ്രാവിഡരെ തള്ളി വിടാൻ മാത്രം പൈശാചികമാണ് അവരുടെ ജാതി ചിന്ത
എന്ത് കൊണ്ട് ബ്രാഹമണർ ഇത്ര നിർദ്ദയരായും മതബ്രാന്തരായും പെരുമാറുന്നത് ? പെരിയാറിന്റെ വിവേക ചിന്തയെ വിശ്വസിപ്പിക്കുന്ന തരത്തിലുള്ള ഒരു ഉത്തരവും ഈ ചോദ്യങ്ങൾക്കുണ്ടായിരുന്നില്ല.. ആര്യ വർഗ്ഗത്തോടും അവരുടെ എണ്ണമറ്റ ദൈവങ്ങളോടും അടങ്ങാത്ത വെറുപ്പുണ്ടാക്കാൻ ഇത് കാരണമായി. അതോടെ സന്യാസം ഉപേക്ഷിച്ച് കുടുംബ ജീവിതത്തിലേക്ക് തിരിച്ച് പോയി.
അന്ധവിശ്വാസങ്ങളെപ്പറ്റിയും അതു വളർത്തുന്നവരെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നത് തന്റെ കർത്തവ്യമായി അദ്ദേഹം കരുതി.1919 കോഗ്രസിൽ ചേർന്നു. ഇ റോഡ് മുൻസിപ്പൽ ചെയർ മാൻ സ്ഥാനമടക്കം അദ്ദേഹം വഹിച്ചിരുന്ന 29 ഓളം സ്ഥാനങ്ങൾ രാജി വെച്ചാണ് അദ്ദേഹം കോഗ്രസിൽ ചേർന്നത് . ബ്രട്ടീഷ് കാർക്കെതിരെ മഹാതമാ ഗാന്ധി നയിച്ച നിസഹകരണ സമരത്തിൽ ശക്തമായി പങ്ക് കൊണ്ടു.
തിരുനെൽവേലിയിലെ ഷെർമാദേവി എന്ന സ്ഥലത്തു പ്രവർത്തിച്ചിരുന്ന 'ഗുരുകുലം' ഗാന്ധിയൻ ആദർശങ്ങളിൽ കുട്ടികൾക്ക് പരിചയവും രാജ്യസ്നേഹവും പകർന്നുകൊടുക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ഇതിന്റെ പ്രവർത്തനത്തിന് കോൺഗ്രസ്സിന്റെ സാമ്പത്തിക സഹായവുമുണ്ടായിരുന്നു. ഇവിടെയും ബ്രാഹ്മണരായ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകിയിരുന്നതായി ആരോപിക്കപ്പെട്ടു. അബ്രാഹ്മണ വിദ്യാർത്ഥികളെ എല്ലാ കാര്യങ്ങളിൽ നിന്നും അകറ്റിനിർത്തുന്ന ഏർപ്പാടും അവിടെ നിലനിന്നിരുന്നു. രണ്ടുവിഭാഗം കുട്ടികൾക്കും ആഹാരം കഴിക്കാനുള്ള പാത്രങ്ങളിൽപ്പോലും വിവേചനം കാണിച്ചു. അവർ ബ്രാഹ്മണ കുട്ടികളോട് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാതിരിക്കാൻ അധികൃതർ പ്രത്യേകം ശ്രദ്ധിച്ചു. ബ്രാഹ്മണ കുട്ടികൾക്ക് പ്രത്യേകമായിട്ടാണ് ഭക്ഷണം നൽകിയിരുന്നത്. അന്ന് ഗുരുകുലം പ്രവർത്തിച്ചിരുന്നത് കോൺഗ്രസ് നേതാവായിരുന്ന വി.വി.എസ്. അയ്യരുടെ മേൽനോട്ടത്തിലായിരുന്നു. ഗുരുകുലത്തിലെ വിവേചനത്തിനെതിരായി കോൺഗ്രസ് നേതാവായിരുന്ന ഇ.വി. രാമസ്വാമി നായ്ക്കർ ശക്തമായി പ്രതിഷേധിച്ചു. ഗാന്ധിജി ന്യായീകരിച്ച വർണാശ്രമ ധർമത്തെയും ഇ.വി. രാമസ്വാമി നായ്ക്കർ ചോദ്യം ചെയ്തു. അസംതൃപ്തമായ ഈ സാഹചര്യത്തോടു പൊരുത്തപ്പെട്ടുപോകാനാകാതെ അദ്ദേഹം കോൺഗ്രസ് വിട്ടുപോയി. അബ്രാഹ്മണരുടെ സമസ്ത ജീവിത മേഖലകളിലുമുള്ള പുരോഗതി ലക്ഷ്യമാക്കി സെൽഫ് റെസ്പെക്ട് മൂവ്മെന്റിന് അദ്ദേഹം നേതൃത്വം നൽകി. ക്ഷേത്രങ്ങൾ ബഹിഷ്ക്കരിക്കുവാൻ ആഹ്വാനമുണ്ടായി- ഒപ്പം ബ്രാഹ്മണരേയും. വിവാഹച്ചടങ്ങുകളിൽ ബ്രാഹ്മണ പൂജാരികൾ വേണ്ടെന്നു നിഷ്ക്കർഷിച്ചു. തമിഴ്നാട്ടിലെ രാഷ്ട്രീയ സാമൂഹിക രംഗത്ത് ശക്തമായ ചലനമുണ്ടാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. തുടർന്ന് 'ദ്രാവിഡ കഴകം' എന്ന സംഘടനയ്ക്കു രൂപം നൽകി കൂടുതൽ ഫലവത്തായി പ്രവർത്തിച്ചു തുടങ്ങി.
ജാതിക്കെതിരെയും ബ്രാഹ്മണ മേധാവിത്വത്തിനെതിരെയുമുള്ള തമിഴ്‌ജനതയെ വളരെയധികം സ്വാധീനിച്ചു. പക്ഷേ നിരീശ്വരവാദം തമിഴരിൽ ഏശിയില്ല. ഹിന്ദി ഭാഷയ്‌ക്കെതിരെയും ഉത്തരേന്ത്യൻ മേധാവിത്വത്തിനെതിരെയും നിരവധി സമരങ്ങൾ സംഘടിപ്പിച്ചു.
Saturday, 10 October 2015
വാട്ടർഗേറ്റ് വിവാദം
വാട്ടർഗേറ്റ് വിവാദം-- ഒരു അന്വേഷണാത്മക പത്രപ്രവർത്തനം.
കടപ്പാട്- സിനോയ് കെ ജോസ്
'ദുർദിനങ്ങളുടെ തുടക്കം
1972 ജൂൺ 17- അമേരിക്കൻ പ്രസിഡൻറ് റിച്ചാർഡ്നിക്സണ്‍ വരാനിരിക്കുന്ന ദുർദിനങ്ങളുടെ തുടക്കമായിരുന്നു അന്ന്. നാലു മാസതതിനു ശേഷം നടക്കാനിരിക്കുന്ന പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കന്‍ സ്ഥാനാർഥിയായി വീണ്ടും മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു നിക്സണ്‍. തലസ്ഥാനമായ വാഷിങ്ടണിലെ വാട്ടർഗേറ്റ് കോംപ്ലക്ടിലാണ് എതിർകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശിയ കമ്മിറ്റി ഓഫീസ്. അർധരാത്രിയിൽ പതിവുറോന്തു ചുറ്റലിനിറങ്ങിയ കാവൽക്കാരൻ കെട്ടിടത്തിനകത്ത് ആരൊക്കെയൊ കയറിയതായി കണ്ടു. സ്വാഭാവികമായും അയാൾ പൊലീസിനെ വിവരമറിയിച്ചു. രാത്രി 2.30 ഓടെ പൊലീസ് കെട്ടിടത്തിനകത്തു നിന്ന് അഞ്ച് പേരെ പൊക്കി. ബർണാഡ് ബാർക്കർ, വിർജീലി യോ ഗോസാലസ്, യുജെനിയോ മാർട്ടിനെസ്, ഫ്രാങ്ക് സ്പർഗീസ്, ജയിംസ് മാക് കോർഡ് എന്നിവരായിരുന്നു അവർ. അവരുടെ പക്കൽനിന്ന് ഫോൺ സന്ദേശം ചോർത്താനുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫോട്ടോകോപ്പി മെഷീൻ എന്നിവ പൊലീസ് പിടിച്ചെടുത്തു. പ്ലമ്പർമാർ എന്ന വ്യാജേന കെട്ടിടത്തിനകത്ത് കയറിക്കൂടി അവരുടെ യഥാര്‍ത്ഥ ലക്ഷ്യം ഡെമോക്രാറ്റിക് പാർട്ടിയുടെ രാഷ്ട്രീയ രഹസ്യങ്ങൾ ചോർത്തിയെടുക്കുക എന്നതായിരുന്നു. അർധരാത്രി കെട്ടിടത്തിനകത്തു നിന്ന് ഒരു സംഘത്തെ പിടികൂടിയ സംഭവം സാധാരണ ഭവനഭേദനമായിക്കണ്ട് അവഗണിക്കാനാണ് അധികൃതർ ശ്രമിച്ചത്. അതിനാൽ ആരും അതിന് വലിയ ഗൗരവംകൽപ്പിച്ചുമില്ല. കസ്റ്റഡിയിലെടുത്തവരെ പോലീസ് കോടതിയിൽ ഹാജരാക്കുമ്പോൾ വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിലെ ജനിയർ റിപ്പോർട്ടറായിരുന്ന ബോബ് വുഡ് വേർഡ് അവിടെയെത്തിയിരുന്നു. പ്രതികളിലൊരാൾ പോലീസിനോട് സംസാരിക്കുന്നതിനിടെ പറഞ്ഞ ഒരുകാര്യം ബോബ് വുഡ്വേർഡ് യാദ്രിച്ഛികമായി കേട്ടു. “സി.ഐ.എ. പറഞ്ഞതനുസരിച്ചാണ് ഞങ്ങളവിടെ പോയത്” എന്നായിരുന്നു അത്. സ്വാഭാവികമായും ഒരു നല്ല പത്രപ്രവർത്തകനെ അത് ഉണർത്തും. ബോബ് വുഡ്വേർഡ് പക്ഷെ എടുത്തുചാടി ഒന്നും എഴുതാൻ പോയില്ല. അദ്ദേഹം പിടിയിലായ അഞ്ചുപേരുടേയും വിലാസം ശേഖരിച്ച് പശ്ചാത്തലം വിശദമായി അന്വേഷിച്ചു. നിക്സണ്‍ന്റെ തിരഞ്ഞെടുപ്പു കമ്മിറ്റിയിൽ സുരക്ഷാ ചുമതലയുള്ള ഓഫീസറായിരുന്നു പിടിയിലായ മക് കോർഡ് എന്ന് അന്വേഷണത്തിൽ മനസ്സിലായി. ബർണാഡ് ബാർക്കറിന്റെ ഡയറിയിൽ നിന്നും വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥനായ ഇവാർഡ് ഹണ്ടിനെൻറ ഫോൺ നമ്പറും കണ്ടെത്തി. വിശദമായ അന്വേഷണത്തിൽ നിന്നും ഇവർ വാട്ടർഗേറ്റിൽ കയറിയത് ഡെമോക്രാറ്റിക് പാർട്ടിയുടെ രാഷ്ട്രീയ രഹസ്യങ്ങൾ ചോർത്തിയെടുക്കാനാണെന്ന് ബോബ് വുഡ്വേർഡിന് ബോധ്യമായി. അദ്ദേഹം തന്‍റെ സീനിയർ റിപ്പോർട്ടർ കാൾ ബൻസ്റ്റീനെ സമീപിച്ചു. തുടർന്ന് വാഷിംഗ്sൺ പോസ്സിൽ ഇരുവരും ചേർന്ന് വാട്ടർഗേറ്റ് രഹസ്യചോരണത്തെ കുറിച്ച് തുടർച്ചയായി അന്വേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു.
അമേരിക്കൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കാൻ പോന്നതായിരുന്നു റിപ്പോർട്ടുകൾ. കുടുതൽ കൂടുതൽ വിവരങ്ങൾ ഓരോ ദിവസങ്ങളിലായി പുറത്തു വന്നുകൊണ്ടിരുന്നു. ആദ്യമൊക്കെ വാഷിങ്ടൺ പോസ്റ്റ് മാത്രമാണ് ഇത് വാർത്തയാക്കിയതെങ്കിലും പിന്നീട് രാജ്യത്തെ പ്രമുഖ പത്രമാധ്യമങ്ങളെല്ലാമത് ഏറ്റെടുത്തു. ദുരുദ്ദേശ്യത്തോടെ കെട്ടിച്ചമച്ചതെന്നായിരുന്നു വൈറ്റ് ഹൗസ് ഈ വാർത്തകളോട് പ്രതികരിച്ചത്. എന്നാൽ വാഷിംഗ്ടൺ പോസ്റ്റ് ഈ നിഷേധങ്ങൾക്കെല്ലാം ശക്തമായ മറുപടി നൽകാൻ കെൽപ്പുള്ള വാർത്തകൾ അടുത്ത ദിവസങ്ങളിൽ നൽകി. അമേരിക്കൻ രഹസ്വാന്വേഷണ ഏജൻസിയായ സി.ഐ.എയുടെ അറിവോടെയാണ് വാട്ടർഗേറ്റ് രഹസ്യങ്ങൾ ചോർത്തിയതെന്ന്‍ വ്യക്തമാവും വിധമായിരുന്നു കാര്യങ്ങൾ. “ഡീപ്പ് ത്രോട്ട്” എന്ന അപരനാമത്തെ ഉദ്ധരിച്ചാണ് ബോബ് വുഡ്വേർഡും കാൾ ബൻസ്റ്റീനും ചേർന്ന് വാഷിങ്ടൺ പോസ്റ്റിൽ റിപ്പോർട്ടുകൾ നൽകിയത്. വൈറ്റ് ഹൗസിനെ ചുറ്റിപ്പറ്റിയുള്ള രഹസ്യങ്ങൾ പലതും പുറത്തുവന്നു. എന്നാൽ വാർത്തകൾ പരസ്യമായി നിഷേധിച്ചു കൊണ്ട് ആഗസ്റ്റ് 19 ന് നിക്സണ്‍ തന്നെ രംഗത്തുവന്നു. ഭരണത്തിൽ ഉള്‍പ്പെട്ട ആര്ക്കും സംഭവത്തില് പങ്കാളിത്തമില്ലന്നും അദ്ദേഹം പ്രസ്ഥാവന നടത്തി, പക്ഷെ ഫലമുണ്ടായില്ല വാട്ടർഗേറ്റിൽ നുഴഞ്ഞുകയറിയ അഞ്ചു പേരെയും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരായ ഹോവാര്ഡ്ഞ ഹണ്ട് , ഹൗഡൻ ലിസ്നി എന്നിവരെയും പ്രതിചേർത്ത് കേസിൽ കുറ്റപത്രം സമർപ്പിച്ചു. സർക്കാരിൽനിന്ന് വിവരങ്ങൾ ചോരുന്നതും പോലീസ് അന്വേഷണവും അമേരിക്കൻ ഭരണകൂടത്തെ വിറളിപിടിപ്പിച്ചു പെൻറഗണിൽനിന്നും യുദ്ധരഹസ്യങ്ങൾ ചോർന്നുപോവാതിരിക്കാൻ മുൻ ഉദ്യോഗസ്ഥരുടെ വീടുകളിൽ പോലും പരിശോധന നടന്നു. നിക്സണ്‍ന്‍റെ താലപ്പര്യപ്രകാരം ഫെഡറൽ പോലീസിന്‍റെ അന്വേഷ ണത്തിൽ സി.ഐ.എ. ഇടപെട്ടെന്ന് ആരോപണമുയർന്നു. അഴിമതി അധികാര ദുർവിനിയോഗം എന്നി വയുൾപ്പെടെ നിരവധി ആരോപണങ്ങൾ നിക്സണെതിരെ ഉയർന്നു. കാര്യങ്ങള്‍ ഇത്രമേല്‍ പ്രതികൂലമായിട്ടും നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജയിച്ച് നിക്സണ്‍ പ്രസിഡന്റായി. വാട്ടര്‍ ഗേറ്റില്‍ നിന്നും ചോര്ത്തി യ എതിര്‍ കക്ഷിയുടെ രഹസ്യങ്ങളാണ് വിജയത്തിന്സഹായകരമായത് എന്ന് വിമര്‍ശനമുയര്‍ന്നു. നിക്സണ്‍ന്‍റെ പരീക്ഷണഘട്ടം അവസാനിച്ചില്ല. രണ്ടു മാസത്തിനു ശേഷം വാഷിംഗ്ടൺ കോടതി കേസിൽ വിധി പറഞ്ഞു. രാഷ്ട്രീയ ചാരപ്രവർത്തനമാണ് നടന്നതെന്ന് കോടതി നിരീക്ഷിച്ചു. മക് കോർഡ് ,ലിസ്നി എന്നിവരെ തടവിനു ശിക്ഷിച്ചു. ഗൂഢാലോചന, ഭവനഭേദനം. രഹസ്വം ചോർത്തിയെടുക്കൽ തുടങ്ങിയവയായിരുന്നു കോടതി കണ്ടെത്തിയ കുറ്റങ്ങൾ. അഞ്ചുപേർക്ക് കോടതി മാപ്പുനൽകുകയും ചെയ്തു അതോടെ സെനറ്റ് അടിയന്തിരമായി യോഗം ചേർന്ന് സമഗ്രാന്വേഷണത്തിന് തീരുമാനമെടുത്തു. നിക്സണ്‍ന്റെ തിരഞ്ഞെടുപ്പുകമ്മിറ്റി കള്ളപ്പണം നൽകൽ ,അനധികൃതമായി രഹസ്വം ചോർത്തൽ എന്നീ കുറ്റങ്ങൾ ചെയ്തതായി സെനറ്റർ സാം എർവിൻ ജൂനിയർ നയിച്ച അന്വേഷണ സമിതി കണ്ടെത്തി. മുൻ അന്റോണി ജനറല്‍ ക്ലൈന്‍ ഡീന്സ്റ മുന്‍ ആഭ്യന്തര ഉപദേഷ്ടാവായ ജോണ്‍ ഏള്റിർച്ച്മാന്‍ ,മുന്‍ പ്രസിഡന്ഷ്യോല്‍ കോണ്സകല്‍ ജോണ്‍ ഡീന് എന്നിവരെ കുറ്റക്കാരായി കണ്ടെത്തി
ആരോപണങ്ങൾ കത്തിപ്പടർന്നതോടെ സെനറ്റംഗങ്ങളിൽ ഭൂരിഭാഗവും പ്രസിഡൻറിന് എതിരായി. അന്വേഷണ പരിധിയിൽനിന്നും നിക്സണ്‍ന്റെ ഓഫീസിനെ ഒഴിവാക്കാനായി നിയമം നിർമിക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. സെനറ്റിലും കോൺഗ്രസ്സിലും നിക്സണ് പിന്തുണ നഷsമായി. ഇംപീച്ച്മെൻറിന്‍റെ ഫലം കാത്തുനിൽക്കാതെ 1974 ആഗസ്റ്റ് 9 ന് നിക്സണ്‍ സ്ഥാനമൊഴിഞ്ഞു. ടെലിവിഷന്‍ പ്രഭാഷണത്തില്‍ രാജി പ്രഖ്യപിക്കവേ “ അമേരിക്കന്‍ ജനാതിപത്യത്തിനേറ്റ മുറിവുകള്‍ ഉണക്കാന്‍ തന്‍റെ രാജി ഉപകരിക്കട്ടെ” എന്ന് നിക്സണ്‍ന പ്രസ്ഥാവിച്ചു. അടുത്ത പ്രസിഡന്റായി സ്ഥാനമേറ്റ ജെറാള്‍ഡ ഫോര്‍ഡ് നിക്സണ് മാപ്പ് നല്കി ക്രിമിനല്‍ ശിക്ഷയില്നി്ന്നും ഒഴിവാക്കി. വാട്ടർഗേറ്റ് വെളിപ്പെടുത്തലുകളെല്ലാം കെട്ടിച്ചമച്ചതെന്ന് പറഞ്ഞ് തള്ളിയ വൈറ്റ് ഹൗസ് പിന്നീട് ഇതിന് വാഷിംഗ്ടൺ പത്രത്തോട് പരസ്യമായി മാപ്പു പറയുകയും ചെയ്തു.
അന്വേഷണാത്മക പത്രപ്രവർത്തനത്തിന്‍റെ ചരിത്രത്തിൽ ഏറ്റവും തിളക്കമുള്ള അധ്യായമാണ് വാട്ടർഗേറ്റ്. ഏറ്റവും മികച്ച സകൂപ്പായി ഇന്നും കരുതപ്പെടുന്നത് ഇതുതന്നെ.ജേർണലിസം വിദ്യാർഥികൾക്ക് വാട്ടർഗേറ്റ് പഠിക്കാനുള്ള പാoമാണ്. പി.ആർ.ഒ.യുടെയോ സ്റ്റെനോ ഗ്രാഫറുടേയോ ജോലിയല്ല മാധ്യമപ്രവർത്തകന്‍റെത് എന്ന് വാട്ടർഗേറ്റ് സാക്ഷ്യപ്പെടുത്തുന്നു.വാട്ടർഗേറ്റ് വാർത്തയാക്കിയ വാഷിങ്ടൺ പോസ്റ്റിന്‍റെ ലേഖകർ ബോബ് വുഡ്വേർഡും കാൾ ബൻ സ്തീനും സംഭവത്തെക്കുറിച്ച് പിന്നീട് പുസ്തകങ്ങൾ എഴുതുകയുണ്ടായി. ഇതില്‍ ആദ്യകൃതിയായ “ ആള്‍ ദി പ്രസിഡന്‍സ് മെന്‍”( All the President's Men) കഥേതര വിഭാഗത്തിൽ അമേരിക്കയിൽ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഉൾപ്പെട്ട പുസ്തകമാണ്. ഈ കൃതി ഇതേ പേരിൽ 1978 ൽ ഹോളിവുഡിൽ സിനിമായി. വൻ ജനപ്രീതിയാണ് ചിത്രത്തിനു ലഭിച്ചത്. അലൻ ജെ പകുല സംവിധാനം ചെയ്ത ഈ ചിത്രം അന്വേഷണാത്മക പത്രപ്രവർത്തനം യുവാക്കളിൽ ഹരമായി പടർന്നുപിടിക്കാൻ പ്രേരണയായി. “നിക്സണ് വൈറ്റ് ഹൗസ് ഡിനൻ സിയേഷൻസ്” 'ഇംപാക്ട് ഓൺ ജേർണലിസം', 'ദി ഫൈനൽ ഡെയ്സ് എന്നീ പുസ്തകങ്ങളും വാട്ടർഗേറ്റ് സംഭവവുമായി ബന്ധപ്പെട്ട് ബോബ് വുഡ് വേർഡും കാൾ ബൻസ്കീനും ചേർന്ന് എഴുതിയിട്ടുണ്ട്.
രഹസ്യങ്ങൾ ചോർത്തീയ ഡീപ്പ് സ്രോട്ട്
പത്രപ്രവർത്തനത്തിലെ ഏറ്റവും വലിയ രഹസ്വമെന്നു വിശേഷിപ്പി ക്കപ്പെടുന്നത്- വാട്ടർഗേറ്റ് വിവരങ്ങൾ ചോർത്തിക്കൊടുത്തയാൾ ആരാണെന്നത് മുപ്പതു വർഷക്കാലം വെളിപ്പെടുത്തപ്പെട്ടില്ല. "ഡീപ്പ് ത്രോട്ട്" എന്ന രഹസ്യനാമത്തെ ഉദ്ധരിച്ചാണ് ബോബ് വുഡ്വേർഡ് വാട്ടർഗേറ്റ് വെളിപ്പെടുത്തലുകൾ ഓരോന്നായി പുറത്തുവിട്ടത്. ആ "ഡീപ്പ് ത്രോട്ട്" ആരെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായതുമില്ല. മുപ്പതു വർഷത്തിനു ശേഷം (2005 ൽ) അയാൾ തന്നെ അത് തുറന്നു പറഞ്ഞു. എഫ്.ബി.ഐ.യിലെ ഡപ്യൂട്ടി ഡയറക്ടറായിരുന്ന വില്യം മാർക്ക് ഫെൽറ്റായിരുന്നു അത്. ഉദ്യോഗക്കയറ്റത്തിൽ നിക്സണ്‍ന്റെ ഭരണകുടംതന്നെ തഴഞ്ഞതിലുള്ള പകരം വീട്ടലായിരുന്നു വാട്ടർഗേറ്റ് വിവരങ്ങള്‍ ചോര്ത്തി നല്കാകന്‍ അദേഹത്തെ പ്രേരിപ്പിച്ചത്.മാര്ക്ക് ഫെല്റ്റിന്‍റെ മരണംവരെ
ഡീപ്പ്രോുട്ട് അദ്ദേഹമാണെന്ന കാര്യം വെളിപ്പെടുത്തില്ലെന്ന് ബോബ് വുഡ് വേർഡ് അദ്ദേഹത്തിനു വാക്കുനൽ കിയിരുന്നതാണ്. അത് അദ്ദേഹം പാലിച്ചു പക്ഷെ, വില്യം മാർക്ക് ഫെല്റ്റ് തന്നെ മുപ്പതു വർഷത്തിനു ശേഷം ആ രഹസ്യം തുറന്നു പറഞ്ഞു. വാനിറ്റി ഫെയർ മാസികയിലുടെയാണ് മാർക്ക് ഫെൽറ്റ് ആ രഹസ്വം ലോകത്തിനു മുമ്പാകെ വെളിപ്പെടുത്തിയത്. ഇതിനുമുമ്പ് സംശയത്തിന്‍റെ നിഴലിലായ സന്ദർഭങ്ങളിലെല്ലാം അദ്ദേഹം അത് നിഷേധിച്ചിരുന്നു.വെളിപ്പെടുത്തലിനു ശേഷം മൂന്നു വർഷംകൂടി കഴിഞ്ഞ് (2008) മാർക്ക് ഫെൽറ്റ് അന്തരിച്ചു.
Subscribe to:
Posts (Atom)








