Sunday, 27 September 2015

തൂസിഡിഡീസ് സിദ്ധാന്തം



 തൂസിഡിഡീസ് സിദ്ധാന്തം

കടപ്പാട്; ഷിബു ചരിത്രാന്വേഷികള്‍

 തൂസിഡിഡീസ് BC 400കളിൽ ജീവിച്ചിരുന്ന ഗ്രീക്ക് തത്ത്വചിന്തകനായിരുന്നു,
political realismത്തിന്റെ പിതാവായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. അദ്ദേഹമാണ് സ്പാർറ്റൻസും അതീനിയന്സും തമ്മിൽ നടന്ന യുദ്ധം ചരിത്രത്തില രേഖപ്പെടുത്തിയത്. തൂസിഡിഡീസിന്റെ സിദ്ധാന്തം അനുസരിച്ച്, നിലവിലുള്ള ഒരു വൻ ശക്തിക്ക് എതിരായോ അല്ലെങ്കിൽ അതിനൊപ്പമോ മറ്റൊരു ശക്തി ഉയർന്നുവന്നാൽ (a rising power rivals a ruling power) അത് പൊതുവായി യുദ്ധസമാനമായ ഒരു സാഹചര്യം സൃഷ്ട്ടിക്കുകയോ അല്ലെങ്കിൽ അപകടകരമായ സ്ഥിതിവിശേഷത്തിനു കാരണമാകുകയോ ചെയ്യും. കഴിഞ്ഞ 500 വർഷത്തെ ചരിത്രം പരിശോധിച്ചാൽ അങ്ങനെയുണ്ടായ 16 കേസുകളിൽ 12 എണ്ണവും യുദ്ധത്തിലാണ് അവസാനിച്ചത്‌. പുരാതന ഗ്രീസിൽ ഏഥൻസ് സ്പാർതയെ വെല്ലുവിളിച്ചപ്പോഴാകട്ടെ ആധുനിക കാലത്ത് ജർമ്മനി ബ്രിട്ടനോത്ത എതിരാളിയായി വളര്ന്നു വന്നപ്പോഴാകട്ടെ ഇതെല്ലാം യുദ്ധത്തിലാണ് അവസാനിച്ചത്‌. Thucydides’s Trap എന്നാണ് ചരിത്രകാരന്മാരും രാഷ്ട്രീയ വിദഗ്ദ്ധരും ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. അമേരിക്കയ്ക്ക് ഒത്ത എതിരാളിയായി ചൈന വളര്ന്നുവരുന്ന സാഹചര്യത്തിൽ, ചരിത്രം നോക്കിയാൽ ഒരു യുദ്ധം ഉണ്ടായിക്കൂടെന്നില്ല. ചൈനീസ്‌ പ്രസിഡന്റ്‌ സീ ജിൻപിങ്ങ് തന്നെ തന്റെ അമേരിക്കൻ സന്ദർശനതിനിടയ്ക്കു ഇതിനെക്കുറിച്ചു പരാമാർശിച്ചിരുന്നു Thucydides’s Trap അല്ല വൻശക്തികൾ വരുത്തുന്ന നയതന്ത്രപരമായ പിഴവുകൾ യുദ്ധകാരണമായേക്കാം എന്ന് അദ്ദേഹം പറയുകയുണ്ടായി. തൂസിഡിഡീസിന്റെ അഭിപ്രായത്തിൽ വളര്ന്നു വരുന്ന ഒരു വൻ ശക്തി തങ്ങൾക്കു അർഹതയുള്ള പ്രാധാന്യം നേടിയെടുക്കുന്നതിന് പരിശ്രമിച്ചുകൊണ്ടിരിക്കും, അവരുടെ അഭിപ്രായങ്ങള്ക്കും ഇടപെടലുകൾക്കും പൊതുസമൂഹത്തിൽ അല്ലെങ്കിൽ അന്താരാഷ്‌ട്ര സമൂഹത്തിൽ പ്രാധാന്യം ലഭിക്കും, അത് നിലവിലുള്ള ശക്തിയിൽ ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുകയും തങ്ങളുടെ അപ്രമാദിത്യം നിലനിർത്തുക എന്നത് ഒരു ബാധ്യതയായി തീരുകയും ചെയ്യും. നിലവിലെ ശക്തികളായിരുന്ന സ്പാർതയ്ക്കൊപ്പം ഏഥൻസ് ഉയർന്നുവന്നതായിരുന്നു പെലൊപൊനീഷ്യൻ യുദ്ധത്തിനു കാരണമായത്‌ 30 വർഷത്തെ യുദ്ധം കഴിഞ്ഞപ്പോൾ പുരാതന ഗ്രീക്ക് റീജിയൻ ദുർബലമാകുകയും പേർഷ്യൻ ആക്രമണങ്ങൾക്ക് വിധേയമാകുകയും ചെയ്തു. ഒന്നാം ലോക മഹായുദ്ധത്തിനു 8 വർഷങ്ങൾക്കുമുൻപ് ബ്രിട്ടനിലെ എഡ്വേർഡ് ഏഴാമൻ തന്റെ പ്രധാനമന്ത്രിയോട് എന്തുകൊണ്ടാണ് ബ്രിട്ടണ്‍, അമേരികയെ എതിരാളിയായി കാണാതെ തന്റെ മരുമകനായ കൈസർ വിൽഹെം രണ്ടാമൻ ഭരിക്കുന്ന ജെർമനിയെ ശത്രുവായി കാണുന്നത് എന്ന് ചോദിക്കുകയുണ്ടായി, അതിനു മറുപടി നല്കിയത് അയർ ക്രോ എന്ന ഉദ്യോഗസ്ഥനായിരുന്നു, ജെർമനി പ്രാദേശികമായി ഉയര്ന്നുവരുന്ന ഒരു ശക്തിയാണെന്നും അതുകൊണ്ട് ബ്രിട്ടന് ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ എന്തായിരിക്കുമെന്നും സൂചിപ്പിച്ചുകൊണ്ട് ക്രോ രാജാവിനു ഒരു മറുപടി സമർപ്പിച്ചു (അന്താരാഷ്‌ട്ര നയതന്ത്ര സമീപനങ്ങളെ സംബന്ധിച്ച് വിലപ്പെട്ട ഒരു "മുത്തായാണ്" ആ രേഖയെ കണക്കാക്കുന്നത്) സാമ്പത്തികമായി ജെർമനി ബ്രിട്ടനെ കവച്ചു വെയ്ക്കുകയും ഒരു വലിയ സേനയെ തയ്യാറാക്കുകയും ചെയ്തത് പരോക്ഷമായി ഒരു വെല്ലുവിളിയായാണ് ബ്രിട്ടണ്‍ കണ്ടത്, അവഗണിക്കാനാവാത്ത ഒരു സാഹചര്യം വന്നപ്പോൾ ഒന്നാം ലോക മഹായുദ്ധം ഉണ്ടാവുകയും ചെയ്തു. മറ്റുചില ruling rising powerകൾ തമ്മിലുള്ള യുധങ്ങലായിരുന്നു വിപ്ലവാനന്തര ഫ്രാൻസിലെ നെപോളിയനും ബ്രിട്ടനുമായി നടന്നത്, ഫ്രാൻസും ബിസ്മാർകിന്റെ ജെർമനിയുമായി നടന്നത്, 1868ൽ മെയിജി ചക്രവർതിയുടെ കീഴിൽ കരുത്തരായി മാറിയ ജപ്പാൻ കിഴക്കനേഷ്യയിൽ ചൈനയെയും റഷ്യയും വെല്ലുവിളിച്ചത് എല്ലാം. 1890കളിൽ അമേരിക്ക പാശ്ചാത്യ ലോകത്തെ വൻ ശക്തികളായി മാറിയതിനെതുടർന്നു അവർ ക്യൂബയെ സ്പെയിനിൽ നിന്നും മോചിപ്പിച്ചു, വെനിസ്വെലയെയും കാനഡയേയും സംബന്ധിച്ച തർക്കങ്ങളിൽ അവർ ബ്രിട്ടനും ജെർമനിക്കും എതിരെ യുദ്ധഭീഷണി മുഴക്കി തങ്ങളുടെ താത്പര്യങ്ങൾ നേടിയെടുത്തു, കൊളംബിയയെ വിഭജിച്ച്‌ പനാമ കനാൽ ഉണ്ടാക്കി തങ്ങളുടെ കച്ചവട താത്പര്യങ്ങൾ സംരക്ഷിച്ചു, ബ്രിട്ടീഷ്‌ പിന്തുണ ഉണ്ടായിരുന്ന മെക്സികൻ ഗൊവെർന്മെന്റിനെ അട്ടിമറിച്ചു, അങ്ങനെ കാലങ്ങളായി അമേരികാൻ താത്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടു പോരുന്നു., എന്നാൽ ചൈന സാമ്പത്തികമായും സൈനികമായും അമേരികയ്ക്കൊപ്പം എത്തുമ്പോൾ അവരുടെ സമ്മർദ തന്ത്രങ്ങൾ എത്രമാത്രം വിലപ്പോവുമെന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്. അമേരികയുടെതിനേക്കാൾ വലിയ സമ്പത്ത് വ്യവസ്ഥയായി ചൈന മാറികഴിഞ്ഞിരിക്കുന്നു, തടുക്കാനാവാത്ത ഒരു ശക്തി നീക്കാനാവാത്ത ഒരു സാമ്രാജ്യത്തിനു നേരെ വരുമ്പോൾ ലോക ക്രമത്തിൽ എന്ത് മാറ്റമാണുണ്ടാവുക എന്നത് കണ്ടറിയേണ്ട കാര്യമാണ്.
( സോവിയറ്റ് യൂനിയൻ അമേരിക്കയ്ക്ക്ക് തുല്യ ശക്തിയായി മാറിയപ്പോൾ ചില ഉരസലുകളുണ്ടായെങ്കിലും യുദ്ധം ഒഴിവാക്കപ്പെട്ടു)
courtesy: belfer center papers

Operation Opera(June 1981)


സദ്ധാമിന്റെ ന്യൂക്ലിയർ സ്വപ്നങ്ങൾക്ക്‌ മേലെ ഇസ്രായേലിന്റെ 
ബോംബറുകൾ- Operation Opera(June 1981)


കടപ്പാട്    ;   Vinod AP   ചരിത്രാന്വേഷികൾ

 1976 മുതൽ ഫ്രഞ്ച്‌ ഗവണ്മെന്റിന്റെ സഹായത്തോടെ ഇറാഖ്‌ ന്യൂക്ലിയർ
റിയാക്റ്ററിന്റെ നിർമ്മാണം തുടങ്ങി.സമാധാന പ്രവർത്തനങ്ങൾക്ക്‌ മാത്രമേ ആണവ പദ്ധതി ഉപയോഗിക്കു എന്ന ഇറാഖിന്റെ വാദം ഇസ്രായേൽ തുടക്കത്തിലേ തള്ളി.ലക്ഷ്യം തങ്ങളാണെന്ന തിരിച്ചറിവുള്ളത്‌ കൊണ്ട്‌ ,ഇസ്രായേൽ പദ്ധതി തടയാനുള്ള എല്ലാ ശ്രമങ്ങളും നടത്തി.ആണവ പദ്ധതിയുമായി ബന്ദപ്പെട്ട ഈജിപ്ഷ്യൻ സയന്റിസ്റ്റിനെ മൊസ്സാദ്‌ കൊലപ്പെടുത്തി, ഒട്ടനവധി ഓഫീഷ്യൽസ്‌ ദുരൂഹമായി മരണപ്പെട്ടു.പക്ഷേ നിശ്ചയദാർഡ്യത്തിനു പേരു കേട്ട സദ്ധാം ഹുസ്സൈൻ പദ്ധതിയുമായി മുന്നോട്ട്‌ പോവുക തന്നെ ചെയ്തു.
എല്ലാ നയതന്ത്ര മാർഗ്ഗങ്ങളും പരാജയപ്പെട്ട ഇസ്രായേൽ, സൈനികമായി ഇടപെടാൻ തീരുമാനിച്ചു. മിലിട്ടറി ഓപ്ഷനിലൂടെ സൈറ്റ്‌ തകർക്കാനുള്ള പദ്ധതി തയ്യാറാക്കി.പ്രധാനമായും 3 വെല്ലുവിളികളായിരുന്നു അവർക്ക്‌ മുൻപിലുണ്ടായിരുന്നത്‌.
1.900 മൈലുകൾ അകലേയുള്ള ഇറാഖുമായി ഇസ്രായേൽ അതിർത്തി പങ്കിടാത്തതു കൊണ്ട്‌ ജോർദ്ധാൻ, സൗദി അറേബ്യ തുടങ്ങിയ ശത്രു രാജ്യങ്ങളുടെ മുകളിലൂടെ റഡാറിന്റെ കണ്ണിൽ പെടാതെ പറക്കേണ്ടി വരും.
2. ഇറാൻ-ഇറാഖ്‌ യുദ്ധം നടക്കുന്ന സമയമായത്‌ കൊണ്ട്‌ അമേരിക്കയുടെ സഹായം ലഭിക്കാൻ സാധ്യതയില്ല( അമേരിക്ക ഇറാഖിനെ പിന്തുണച്ചിരുന്ന സമയമായിരുന്നു അത്‌).
3. തൊട്ട്‌ മുൻപത്തെ വർഷം(1980) Iran Hostage crisis ന്റെ സമയത്ത്‌ അമേരിക്ക ഇറാനിൽ നടത്തിയ രക്ഷാ ദൗത്യം പരാജയപ്പെട്ടിരുന്നു.
പക്ഷെ പത്ത്‌ മാസം നീണ്ട നിരന്തര പരിശീലനത്തിനൊടുവിൽ ലക്ഷ്യം ഭേദിക്കാമെന്ന പ്രതീക്ഷ ഇസ്രായേലിനു കൈവന്നു.പരമാവധി ആൾനാശം കുറക്കാനായി ഓപ്പറേഷൻ ഒരു ഞായറാഴ്ച്ച നടത്താൻ തീരുമാനിച്ചു( ഫ്രഞ്ച്‌ ടെക്ക്നീഷ്യന്മാരുടെ അവധി ദിനം).അമേരിക്കയിൽ നിന്നും പുതിയതായി വാങ്ങിയ F16 ഉപയോഗിച്ച്‌ ആക്രമണം നടത്താനായിരുന്നു പ്ലാൻ. ആക്രമണം തുടങ്ങുന്നതിനു മുൻപ്‌ തന്നെ ഇറാഖിലെ റഡാർ സംവിധാനങ്ങളെല്ലാം നിശ്ബ്ദമാക്കാൻ മൊസ്സദിനു കഴിഞു.
7 June 1981 വൈകിട്ട്‌ 4 മണിക്ക്‌ സിനായിലെ എയർ ബേയ്സിൽ നിന്നും 8 ഫൈറ്റർ പ്ലേയ്നുകൾ ആകശത്തേക്ക്‌ ചിറകു വിടർത്തി ഉയർന്നു.ജോർദ്ധാൻ, സൗദി റഡാറുകളുടെ കണ്ണിൽ പെടാതിരിക്കാൻ തറനിരപ്പിൽ നിന്നും 100 മീറ്റർ താഴേ പറക്കാൻ തുടങ്ങി.45 മിനുട്ട്‌ കൊണ്ട്‌ യൂഫ്രട്ടീസ്‌ മുറിച്ച്‌ കടന്ന് ഇറാഖിലെത്തി. ന്യൂക്ലിയാർ സൈറ്റുകൾ തകർത്ത്‌ ദൗത്യം വിജയകരമായി പൂർത്തിയാക്കി.
ആഗോള തലത്തിൽ ഇസ്രായേലിനെതിരെ പ്രതിഷേധം ഇരംബി.ഐക്യരാഷ്ട്ര സഭ ശക്തമായി അപലപിച്ചു.ഗോഡ്‌ഫാദർ അമേരിക്ക പോലും കൈവിട്ടു.
10 വർഷങ്ങൾക്ക്‌ ശേഷം(1991) അമേരിക്ക കുവൈറ്റിൽ നിന്നും ഇറാഖിനെ തുരത്തിയപ്പോൾ Dick Cheney ഇങ്ങനെ എഴുതി :
“For Gen. David Ivri, with thanks and appreciation for the outstanding job he did on the Iraqi nuclear program in 1981 – which made our job much easier in Desert Storm.”
Like · Comment ·

Saturday, 26 September 2015

ഹിമവാന്റെ മടിയിൽനിന്ന് ഇന്ത്യയുടെ ഹൃദയത്തിലേക്ക് ....

Courtesy ; Vipin Kumar  

ചരിത്രാന്വേഷികൾ


ഹിമവാന്റെ മടിയിൽനിന്ന് ഇന്ത്യയുടെ ഹൃദയത്തിലേക്ക് ....

" ഇതു ഞാൻ പലതവണ വ്യക്തമായും പരസ്യമായും പറഞ്ഞിട്ടുണ്ട്. ഞാൻ ആവശ്യപ്പെടുന്നതു റിബറ്റിന്റെ സ്വാതന്ത്ര്യമല്ല. ചരിത്രപരമായി റ്റിബറ്റ് ഒരിക്കലും ചൈനയുടെ ഭാഗമായിരുന്നില്ല. സ്വതന്ത്രമായ ഒരു രാഷ്ട്രമായിരുന്നു. എങ്കിലും മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത് ഒരു ചെറിയ ജനതയ്ക്കോ രാഷ്ട്രത്തിനോ ഒരു വൻ രാജ്യവുമായി ചേർന്നു നിൽക്കുന്നതു കൊണ്ടുണ്ടാകുന്ന പ്രയോജനത്തെപ്പറ്റി ഞാൻ ബോധവാനാണ്. ചരിത്രം പിടിച്ചു തർക്കിക്കാൻ എനിക്കു താല്പര്യമില്ല. ഞാൻ ആവശ്യപ്പെടുന്നതു ഭാവിയിലേക്കുള്ള നോട്ടമാണ്. സൈന്യത്തെയും വിദേശകാര്യ നയത്തെയും പറ്റി ചൈനയക്ക് ഉത്കണ്ഠ ഉണ്ടെന്നു ഞാൻ കരുതുന്നു. അവ ബെയ്ജിംഗിനു തന്നെ കൈകാര്യം ചെയ്യാവുന്നതാണ്.റ്റിബറ്റിനു ശുദ്ധമായ സ്വയംഭരണം വേണം. അതാണ് മൗലികം. " - His holiness Tenzin Gyatso - the 14th Dalai Lama
റിബറ്റൻ ഭരണാധികാരിയും വജ്രയാന ബുദ്ധമതത്തിന്റെ മേലധ്യക്ഷനുമായിരുന്ന ദലൈലാമ ഇരുപത്തിനാലാം വയസ്സിലാണ് സ്വന്തം രാജ്യത്തുനിന്ന് പലായനം ചെയ്തത്. ഗതിമുട്ടിയ നേരത്ത് അദ്ദേഹം നടത്തിയ പലായനം അതിസാഹസികമായിരുന്നു. എന്നാൽ അഭയം കൊടുത്തതിലൂടെ ഇന്ത്യ നേരിട്ടത് ഗുരുതരമായഗുരുതരമായ ഭവിഷ്യത്തുകളെ ആയിരുന്നു. അഭയം കൊടുത്താൽ ചൈനയുടെ ശത്രുത ഉറപ്പായിരുന്നു. എന്നിട്ടും നെഹ്രു ദലയ് ലാമയെ ഹാർദ്ദമായി സ്വീകരിക്കാൻ തീരുമാനിച്ചു. ഇതിൽ അദ്ദേഹത്തെ സ്വാധീനിച്ചത് രാഷ്ട്രീയ പരിഗണനകളെക്കാൾ മാനുഷിക വികാരമായിരുന്നു. അപൂർവമായ സ്വീകരണക്ഷമത ഇന്ത്യൻ സംസ്കാരത്തിന്റെ മുഖമുദ്രമായിരുന്നല്ലൊ.
AD ഏഴാം നൂറ്റാണ്ടിൽ ബുദ്ധമതം പ്രചരിച്ചു തുടങ്ങിയ ശേഷമുള്ള ചരിത്രരേഖകളെ റ്റിബറ്റിൽനിന്നു ഇതുവരെ കിട്ടിയിട്ടുള്ളു. അതനുസരിച്ച് ചൈനയും റ്റിബറ്റും തമ്മിൽ 200 കൊല്ലക്കാലം നീണ്ട യുദ്ധം AD 821 ൽ സന്ധിയായി. അതിന്റെ ഉടമ്പടി മൂന്നു കരിങ്കൽ തൂണുകളിൽ കൊത്തിവെച്ചിരുന്നു. അവയിലൊന്നു ലാസയിലെ ജെഖാങ് ദേവാലയത്തിന്റെ മുമ്പിൽ ഇന്നുമുണ്ട്. തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ 1200 വർഷത്തെ ചരിത്രം ടിബറ്റൻ ജനത കണക്കുകൂട്ടുന്നത് അന്നുതൊട്ടാണ്. ആ സന്ധിക്കു ശേഷവും ചൈനക്കാർ പലപ്പോഴായി ടിബറ്റ് ആക്രമിക്കുകയും പല കാലം അതിന്റെ പ്രദേശങ്ങൾ കയ്യടക്കി വെക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ടിബറ്റ് എന്നും ചൈനയുടേതായിരുന്നു എന്ന് ചൈന അവകാശപ്പെടുന്നു.
1904ൽ ചൈനയുടെ സാന്നിധ്യം ദുർബലമായിരുന്നപ്പോൾ ഇന്ത്യയിലുണ്ടായിരുന്ന ബ്രിട്ടീഷ് സൈന്യം ടിബറ്റ് ആക്രമിച്ചു. എങ്കിലും അക്കൊല്ലം തന്നെ ടിബറ്റുമായി ഒരു സഖ്യമുണ്ടാക്കിയതിനു ശേഷം സൈന്യം തിരിച്ചുപോയി. ഈ ഉടമ്പടിയെ ടിബറ്റുകാർ 1904ൽ തന്നെ അവരുടെ സ്വാതന്ത്ര്യത്തെ ബ്രിട്ടീഷുകാർ അംഗീകരിച്ചതിനുള്ള തെളിവായി എടുത്തു കാണിക്കുന്നു.
1912ൽ അന്നത്തെ ദലയ് ലാമ (പതിമൂന്നാമൻ) ടിബറ്റിൽ ബാക്കിയുണ്ടായിരുന്ന ചീനപ്പട്ടാളക്കാരെ മുഴുവൻ പുറത്താക്കി ടിബറ്റിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.1949 വരെ തത്സ്ഥിതി തുടർന്നു. 1912 തൊട്ടെങ്കിലും ടിബറ്റിന്റെ സ്വയംഭരണാവകാശം യാഥാർഥ്യമായിരുന്നെന്ന് ഇതു വെച്ചെങ്കിലും സമ്മതിക്കാതെ വയ്യ. ഇപ്പോഴത്തെ ദലയ് ലാമ അധികാരമേറ്റത് ഈഅധികാരമേറ്റത് ഈ വ്യവസ്ഥ തുടരുമ്പോഴായിരുന്നുതുടരുമ്പോഴായിരുന്നു.
ഇപ്പോഴത്തെ ദലയ് ലാമ ജനിച്ചത് 1935 ജൂലായ് 6നായിരുന്നു. പാരമ്പര്യവിശ്വാസ പ്രകാരം രാജ്യം മുഴുവൻ നടത്തിയ തിരച്ചിലിന്റെ ഒടുവിൽ ടെൻസിൻ ഗ്യാറ്റ്സൊ എന്ന രണ്ടു വയസ്സുകാരൻ ബാലനെ 13-ാം ലാമയുടെ പുനർജന്മം ആണെന്നു തിരിച്ചറിയുകയും 1940 ഫെബ്രുവരി 22 ന് പുതിയ ലാമയായി ലാസയിൽ വാഴിക്കുകയും ചെയ്തു. അഞ്ചു വയസ്സുകാരനെ ഭരണകാര്യങ്ങളിൽ സഹായിക്കാൻ ഒരു റീജന്റിനെയും നിയമിച്ചു.
അന്നു ടിബറ്റിനു സ്വന്തം സൈന്യവും തപാൽവകുപ്പുമുണ്ടായിരുന്നു.വാണിജ്യവും രാജ്യത്തിനകത്തെ സഞ്ചാരവും സംബന്ധിച്ച് ബ്രിട്ടനുമായി ഉണ്ടാക്കിയ കരാറുകൾ നിലവിലുണ്ടായിരുന്നു.ബ്രിട്ടൻ, ചൈന, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികൾ ലാസയിൽ സ്ഥിരമായി ഉണ്ടായിരുന്നു. 1947 ൽ ബ്രിട്ടീഷുകാർ പോയപ്പോൾ അവരുടെ സ്ഥാനം ഇന്ത്യ ഏറ്റെടുത്തു.
എന്നാൽ കമ്മ്യൂണിസ്റ്റായതിന് തൊട്ടുപിന്നാലെ 1949 ൽ ചീനപ്പട വടക്കുകിഴക്കൻ ടിബറ്റ് ആക്രമിച്ചു. ഈ പുതിയ വിപത്തു നേരിടാൻ ടിബറ്റിന്റെ റീജൻറും മന്ത്രിസഭയും ദേശീയ അസംബ്ലിയും പരിപൂർണ അധികാരം ഏറ്റെടുക്കാൻ ദലയ് ലാമയോട് അഭ്യർഥിച്ചു. ബന്ധം നേരെയാക്കാൻ ദലയ് ലാമ നടത്തിയ ശ്രമങ്ങൾ ചൈന തള്ളി. 1956 ൽ ലാമ ഇന്ത്യ സന്ദർശിച്ചത് ഈ സംഭവ വികാസങ്ങളുടെ നടുവിലായിരുന്നു.
ആ സന്ദർശനം പക്ഷേ, ചൈനയുടെ നയം കൂടുതൽനയം കൂടുതൽ കർക്കശമാക്കാനേ സഹായിച്ചുള്ളൂ. അപ്പോഴേക്കും ഇന്ത്യയുടെ ടിബറ്റൻ നയത്തെപ്പറ്റി ചൈന സംശയാലുവായി തുടങ്ങിയിരുന്നു. 1949 ൽ ചൈന നടത്തിയ ആക്രമണത്തെപ്പറ്റി ഇന്ത്യയ്ക്കും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.
പ്രശ്നം പരിഹരിക്കാനുതകുന്ന മാർഗങ്ങളെല്ലാം അടഞ്ഞപ്പോൾ ദലയ് ലാമ നെച്ചൂങ്ങ് അരുളപ്പാടിനെ സമീപിച്ചു. 1958 മാർച്ച് 17 ന് അരുളപ്പാട് പറഞ്ഞു രാജ്യം വിട്ടുപോകാൻ. ഇനി അതിനുള്ള മുഹൂർത്തം നിശ്ചയിക്കൽ മാത്രമെ ബാക്കിയുള്ളു.
1959 മാർച്ച് രണ്ടാം വാരത്തിൽ ഒരു ദിവസം ലാസയിലെ ചീനപ്പടയുടെ ജനറൽ ചിയാങ് ചീൻ വു ഒരു ചീനാ നൃത്ത സംഘത്തിന്റെ പ്രദർശനത്തിനുള്ള ക്ഷണം ലാമയ്ക്ക് അയച്ചു കൊടുത്തു, ഒരു നിബന്ധനയോടെ. ടിബറ്റൻ സൈനികരെയോ അംഗരക്ഷകരെയോ ഒപ്പം കൂട്ടരുത്. ക്ഷണം ഒന്നിലേറെ തവണ ആവർത്തിച്ചപ്പോൾ ലാസയിലെ ജനങ്ങൾ സംശയാലുക്കളായി. ആയിരക്കണക്കിനു ജനങ്ങൾ ദലയ് ലാമയുടെ രക്ഷയ്ക്കായി കൊട്ടാരത്തിനു ചുറ്റും തടിച്ചുകൂടി. അങ്ങനെ ഉണ്ടായ ബഹളം നഗരം മുഴുവൻ റോന്ത് ചുറ്റുകയായിരുന്ന ചെമ്പടയെ വെട്ടിച്ചു രക്ഷപ്പെടാൻ ഭലയ് ലാമയ്ക്ക് മറ ഒരുക്കിക്കൊടുത്തു.
1959 മാർച്ച് 17 നു രാത്രി പത്തു മണിയോടടുത്ത് ദലയ് ലാമ ഒരു സാധാരണ സൈനികന്റെ വേഷത്തിൽ കൊട്ടാരത്തിനു പുറത്തു കടന്നു. അവിടെ ഉണ്ടായിരുന്ന ആൾക്കൂട്ടത്തിലറങ്ങി മറിഞ്ഞ് അദ്ദേഹവും കൂടെ ഉണ്ടായിരുന്ന ചെറുസംഘവും നഗരത്തിനു പുറത്തു കടന്നു. ഇന്ത്യൻ അതിർത്തി ലക്ഷ്യമാക്കിയുള്ള ആ യാത്രയിൽ ഇടയ്ക്കു വച്ച് ഏറ്റവും അടുത്ത കുടുംബാംഗങ്ങളും ഒപ്പം ചേർന്നു.
മൂന്നാഴ്ചകൾക്കു ശേഷം മാർച്ച് 31ന് അവർ ഇന്ത്യൻ അതിർത്തിയിലെത്തി. അഭയം കൊടുക്കാൻ നേരത്തെ തീരുമാനിച്ചതനുസരിച്ച് അവരെ ആദ്യം ബോംദിലയിലും പിന്നെ മുസ്സൂറിയിലും എത്തിച്ചു. മുസ്സൂറിയിൽ വെച്ചായിരുന്നു നെഹ്റു ദലയ് ലാമയെ കണ്ടതും 80,000 ത്തോളം വരുന്ന ടിബറ്റൻ അഭയാർഥികളെ പുനരധിവസിപ്പിക്കുന്ന പ്രശ്നം ചർച്ച ചെയ്തതും.
പ്രതീക്ഷിച്ച പോലെ തന്നെ ചൈനയുടെ രോഷപ്രകടനം ഉടനെയുണ്ടായി. 1959 ഒക്ടോബറിൽ ചൈനീസ് പട്ടാളം ലഡാക്കിലെ കൊങ്ക ചുരത്തിലുണ്ടായിരുന്ന ഇന്ത്യൻ സൈന്യത്തിനു നേരെ വെടിയുതിർത്തു. പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. 1962 സെപ്റ്റംബർ 8 ന് ചൈന വീണ്ടും അക്രമണം ആരംഭിച്ചു. ഒക്ടോബർ 20 ന് ഇന്ത്യൻ അതിർത്തി കടന്ന് ചില സൈനിക പോസ്റ്റുകൾ പിടിച്ചു. നെഹ്റു യു.എസ്.അടക്കം പല വിദേശ രാജ്യങ്ങളോടും സഹായം അഭ്യർഥിച്ചു. നവംബർ 10 ന് ഇന്ത്യയെ ഭയപ്പെടുത്തുക എന്ന ഉദ്ദേശ്യം സാധിച്ചമട്ടിൽ ചീനപ്പട പിൻമാറുകയും ചെയ്തു.
ചൈനയുടെ ഈ ആക്രമണം ഇന്ത്യയുടെ മേൽ ഉണ്ടാക്കിയ ആഘാതം ശക്തമായിരുന്നു. വി.കെ കൃഷ്ണമേനോൻ രാജ്യരക്ഷാ മന്ത്രി സ്ഥാനം രാജിവെച്ചു. നെഹ്റുവിയൻ വിദേശ നയത്തിന്റെ കാതലായിരുന്ന പഞ്ചശീല തത്വവും ഹിന്ദി- ചീനി ഭായ് ഭായ് മുദ്രാവാക്യവുമെല്ലാം ജലരേഖകളായി. നെഹ്രുവിന്റെ ആരോഗ്യം മോശമാകാൻ തുടങ്ങി. 1964ൽ അദ്ദേഹം അന്തരിക്കുകയും ചെയ്തു.
റ്റിബറ്റൻ അഭയാർഥികൾ ഇന്ന് ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും പുതിയ ജീവിതം കെട്ടിപ്പടുത്തു കഴിഞ്ഞു. ഹിമാചൽ പ്രദേശിൽ ധർമ്മശാലയിൽ ടിബറ്റൻ പ്രവാസി ഗവൺമെന്റ് പ്രവർത്തിക്കുന്നു. സമാധാനത്തിന്റെ നോബൽ സമ്മാനം ദലയ് ലാമയ്ക്ക് 1989ൽ ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ പലായനം കഴിഞ്ഞിട്ട് 55 വർഷം കഴിഞ്ഞിരിക്കുന്നു. യുക്തിപരമായി ചിന്തിക്കുന്ന ഇദ്ദേഹത്തോടു കൂടി ലാമാ പരമ്പര അവസാനിക്കാനാണ് സാധ്യത.
Vipin Kumar's photo.

Sunday, 20 September 2015

വി പി സി൦ഗ് (1931-2008) സോഷ്യലിസത്തിൻ്റ കാവലാൾ


വിശ്വനാഥ് പ്രതാപ് സി൦ഗ് [വി പി സി൦ഗ്]  (1931-2008)
സോഷ്യലിസത്തിൻ്റ കാവലാൾ




 മാണ്ഡ്യയിലെ രാജകുമാരനായിരുന്ന വിശ്വനാഥ് പ്രതാപ് സി൦ഗ് കവിയു൦ ചിന്തകനു൦ എഴുത്തുകാരനു൦ ആയിരുന്നു.രാജകൊട്ടാരത്തിൻ്റെ സുഖലോലുപമായ അന്തരീക്ഷത്തിൽ നിന്നു൦ അദ്ദേഹ൦ സാധാരണകാർക്കിടയിലേക്ക് ഇറങ്ങിവന്നു.പിന്നീട് അദ്ദേഹ൦ വഹിക്കാത്തപദവികൾ ചുരുക്കമാണ്.എ൦ പിയായു൦ കേന്ദ്രമന്ത്രിയായു൦ മുഖ്യമന്ത്രിയായു൦ അദ്ദേഹ൦ തൻ്റെ കർമ്മണ്ഡലത്തിൽ തിളങ്ങി.ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ സജീവരാഷ്ട്രീയത്തിൽ വന്ന സി൦ഗ് 1980 ൽ ഇന്ധിരാഗാന്ധിയുടെ ആശിർവാദത്തോടെ ഉത്തർപ്രദേശിൻ്റെ മുഖ്യമന്ത്രിയായി.തൻ്റെ പ്രധാനവാഗ്ദാനങ്ങളിൽ ഒന്നായ ചബൽകാടുകളിലെ കൊള്ളകാരെ അടിച്ചമർത്താൻ കഴിയാത്തതിനാൽ ആരു൦ ആവശ്യപെടാതെതന്നെ 1982 ൽ അദ്ദേഹ൦ മുഖ്യമന്ത്രിപദ൦ രാജിവച്ചു.പാർട്ടിയുമായി പിന്നീട് സി൦ഗിൻ്റെ നാളുകൾ അത്രനല്ലതായിരുന്നില്ല.പാർട്ടിയുടെ പുത്രാധിപത്യത്തിനെതിരേ സി൦ഗ് കലാപകൊടിയുയർത്തി.ഒരുകാലത്ത് കോൺഗ്രസിൻ്റെ അമരക്കാരനായിരുന്ന സി൦ഗ് പിന്നീട് ആ പാർട്ടിയുടെ തന്നെ വിനാശകനായി മാറിയത് സമാനതകളില്ലാത്ത ഒരേടാണ്.പിന്നീട് 'ആൻ്റീ കോൺഗ്രസിസ൦' അവതരിപ്പിച്ച് കോൺഗ്രസിനെ അധികാരസ്ഥാനങ്ങളിൽ നിന്നു൦ പുറത്താക്കാൻ ശ്രമ൦ തുടങ്ങി.അതുവഴി കോൺഗ്രസിന് ഏഴു സ൦സ്ഥാനങ്ങളിലെ ഭരണവു൦ കേന്ദ്രഭരണവു൦ നഷ്ടമായി.പിന്നീട് കമ്മ്യൂണിസ്റ്റുകളേയു൦ ബി ജെ പി.യേയു൦ ഒരേ ചരടിൽ കോർക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.ലോക്സഭയിൽ വെറു൦ രണ്ടു സീറ്റ് മാത്ര൦ ഉണ്ടായിരുന്ന ബി ജെ പി.ക്കു 86 സീറ്റ് കിട്ടാനു൦ പിന്നീട് അധികാരത്തിൽ വരാനു൦ കഴിഞ്ഞത് ഈ പരീക്ഷണത്തിൻ്റെ പാർശ്വഫലമായിരുന്നു.ആ പരീക്ഷണത്തിൽ ചില പാളിച്ചകൾ പറ്റിയെന്നാലു൦ അത്തര൦ പരീക്ഷണങ്ങൾ ഇന്ത്യയിൽ രാഷ്ട്രീയത്തിൽ അനിവാര്യമാണ്.
പിന്നീട് ജനതാദൾ എന്നപാർട്ടി ഉണ്ടാക്കി 1989 ലെ പൊതുതെരഞ്ഞെടുപ്പിൽ സി൦ഗ് മികച്ചവിജയ൦നേടി.തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയു൦ ബി ജെ പി യുടേയു൦ പിന്തുണയോടെ അദ്ദേഹ൦ 1989 ഡിസ൦ബർ രണ്ടാ൦ തീയതി ഇന്ത്യയുടെ പ്രധാനമന്ത്രിയായി..സിഗിൻ്റെ ഭരണത്തിൻ്റെ പ്രത്യേകത പിന്നോക്ക വിഭാഗത്തോടുള്ള ആഭിമുഖ്യമായിരുന്നു.പത്തുവർഷത്തോള൦ പൊടിപിടിച്ചു കിടന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനു മോക്ഷ൦ ലഭിച്ചത് ഇദ്ദേഹത്തിലൂടെയാണ്.പിന്നോക്കകാർക്ക് സർവ്വീസിൽ നിശ്ചിതമായ. സ൦വരണ൦ നൽകുന്നതാണ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്.സി൦ഗ് അതുനടപ്പാക്കിയപ്പോൾ അണ്ഡകടാഹങ്ങൾ പൊട്ടുന്ന പ്രതീതിയാണ് ഉണ്ടായത്.വടക്കേ ഇന്ത്യയിൽ ജാതി ഹിന്ദുക്കൾ കുന്തവു൦ പന്തവുമായി തെരുവിലിറങ്ങി,വ്യാപകമായി പൊതുമുതലുകൾ നശിപ്പിച്ചു.ആളുകൾക്കു തീവച്ചിട്ട് അത് ആത്മഹത്യയാണന്നു പറഞ്ഞു പൊള്ളുന്ന പ്രക്ഷോഭക്കൊടു൦കാറ്റിൽ ഭരണപക്ഷത്തര പലരു൦ കുടുങ്ങി എന്നാൽ വി പി സി൦ഗ് പാറ പോലെ ഉറച്ചുനിന്നു.ഇന്ത്യയിലെ പിന്നൊക്കവിഭാഗക്കാർ അദ്ദേഹത്തിൽ പുതു മിശിഹായെകണ്ടു.അദ്ദേഹത്തിൻ്റെ ഈ മനോഭാവ൦ കൊണ്ടാകണ൦ പ്രധാനമന്ത്രിപദത്തിലേക്ക് വി പി സി൦ഗിൻ്റെ പേര് നിർദേശിക്കാൻ ദേവഗൌഡയെ പ്രേരിപ്പിച്ചത്.ക്രമേണ സ൦ഘപരിവാർ ശക്തികൾ ഭരണത്തിൽ കൂടുതൽ ഇടപെട്ടു. അയേദ്ധ്യ ഉൾപെടെയുള്ള വിഷയങ്ങളിൽ സി൦ഗ് കർശനമായ നിലപാടുകൾ സ്വീകരിച്ചു.ബി ജെ പി യുമായുള്ള ബന്ധ൦ നാൾക്കുനാൾ മോശമായി അവസാന൦ മന്ത്രിസഭയ്ക്കുള്ള പിന്തുണ ബി ജെ പി പിൻവലിച്ചതിനെ തുടർന്ന് 1990 നവ൦ബർമാസ൦ പത്താ൦ തീയതി അദ്ദേഹ൦ സ്ഥാനഭ്രഷ്ടനായി.
തൻ്റെ നിലപാടുകളിൽ വെള്ള൦ ചേർക്കാതെ അധികാരത്തിൽ കടിച്ചു തൂങ്ങത്ത അപൂർവ൦ രാഷ്ട്രീയക്കാരിൽ ഒരാളായിരുന്നു വി പി സി൦ഗ്..ഇന്ത്യയിലെ ഇടതുപക്ഷവു൦ സോഷ്യലിസ്റ്റുകളു൦ ഒരു ശക്തമായ നേത്ൃത്വതഗതിനുവേണ്ടി പരതി നടക്കുന്ന ഈ കാലത്തിൽ അദ്ദേഹത്തിൻ്റെ വിടവ് ഒരു അനാഥാവസ്ഥയാണ് സ്ൃഷ്ടിച്ചിട്ടുള്ളത് അതുകൊണ്ടുതന്നെയാണ് വിശ്വനാഥ് പ്രതാപ് സി൦ഗ് മതേതര ഇന്ത്യയുടെ അസ്തകിക്കാത്ത നക്ഷത്രമായി പരിലസിക്കുന്നത്.......

 Courtesy;Vaisakh B Nair.

Saturday, 19 September 2015

ഓപ്പറേഷന്‍ പോളോ

സ്വതന്ത്ര ഇന്ത്യയോട് കൂടിച്ചേരാന്‍ വിസമ്മതിച്ച ഹൈദരാബാദിനെ നൈസാമിന്റെ കൈയില്‍ നിന്നും മോചിപ്പിച്ച് ഇന്ത്യയോട് കൂട്ടിച്ചേര്‍ത്ത ഇന്ത്യന്‍സൈന്യത്തിന്റെ വിരോജിത നീക്കമായ ഓപ്പറേഷന്‍ പോളോ നടന്നിട്ട് 67 വര്‍ഷം

0653
ഇന്ത്യന്‍ സൈന്യം നടത്തിയ അഭിമാനകരമായ നീക്കമായിരുന്നു ഓപ്പറേഷന്‍ പോളോ. നൈസാം ഭരണത്തിന്‍ നിന്നും ഹൈദരാബാദിനെ സ്വതന്ത്രമാക്കി ഇന്ത്യയുടെ ഭാഗമാക്കി മാറ്റുന്നതിനായി ഇന്ത്യന്‍ സൈന്യം നടത്തിയ സൈനീക നീക്കമാണ് ഓപ്പറേഷന്‍ പോളോ അഥവ ഹൈദരാബാദ് ആക്ഷന്‍. ആ അതുല്യനേട്ടം കൈവരിച്ചിട്ട് 67 വര്‍ഷം കടന്നിരിക്കുന്നു.
1713 ല്‍ മുഗള്‍ രാജവംശമാണ് ഡെക്കാണ്‍ പീഠഭൂമിയിലെ ഹൈദരാബാദ് എന്ന പ്രവിശ്യയെ ഒരു പ്രത്യേക നാട്ടുരാജ്യമാക്കിയതും, അതിന്റെ അധികാരിയായി നൈസാമിനെ നിയോഗിച്ചതും. പിന്നീട് 1798ല്‍ ബ്രിട്ടന്റെ നേരിട്ടുള്ള അധികാരത്തില്‍പ്പെടുന്ന സംസ്ഥാനമായി ഹൈദരാബാദ് മാറി. ഏഴാം നൈസാമായിരുന്ന മിര്‍ ഉസ്മാന്‍ അലിയുടെ കീഴിലായിരുന്നു ഹൈദരാബാദ് അതിന്റെ സുവര്‍ണ്ണ കാലഘട്ടം കൊണ്ടാടിയിരുന്നത്. എന്നാല്‍ 1947 ല്‍ ഇന്ത്യ സ്വതന്ത്രമായപ്പോള്‍, സ്വതന്ത്ര സംസ്ഥാനങ്ങളോട് ഇന്ത്യയിലോ, പാകിസ്ഥാനിലോ ചേരാനും, അല്ലാത്തപക്ഷം സ്വതന്ത്രമായി തന്നെ നിലനില്‍ക്കാനും ബ്രിട്ടീഷുകാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളിലും ചേരാതെ സ്വതന്ത്രമായി നില്‍ക്കാനാണ് ഹൈദരാബാദ് തീരുമാനിച്ചത്.
ഹൈദരാബാദിനോട് ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ ഇന്ത്യന്‍ ഭരണകൂടം ആവശ്യപ്പെട്ടെങ്കിലും നൈസാം ഉസ്മാന്‍ അലി അതിന് തയ്യാറായിരുന്നുല്ല. നൈസാമിന്റെ ഈ തീരുമാനത്തെ പാകിസ്ഥാന്‍ പിന്തുണയ്ക്കുകയും ചെയ്തു. അനവധി തവണ ഇന്ത്യയോട് ലയിക്കുവാന്‍ നൈസാമിനുമേല്‍ ഗവര്‍മെന്റ് സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അദ്ദേഹം വഴങ്ങിയിയിരുന്നില്ല. തുടര്‍ന്ന് നൈസാം ഇന്ത്യാ ഗവണ്‍മെന്റുമായി രൂക്ഷമായ തര്‍ക്കത്തിലായി.
ഹൈദരാബാദിനെ ഇന്ത്യയോട് ചേര്‍ക്കാനുള്ള ഗവണ്‍മെന്റിന്റെ എല്ലാ ശ്രമങ്ങളും വിഫലമായപ്പോള്‍ 1948 സെപ്റ്റംബര്‍ 13ന് ഇന്ത്യന്‍ സൈന്യം ഹൈദരാബാദിലേക്ക് നീങ്ങി നൈസാമുമായി യുദ്ധമാരംഭിച്ചു. വാസ്തവത്തില്‍ അന്നത്തെ അഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ബുദ്ധിയായിരുന്നു ഹൈദരാബാദിനെ ഇന്ത്യയിലേക്ക് യോജിപ്പിക്കുക എന്നത്. കാരണം ഹൈദരാബാദ് സ്ഥിതിചെയ്യുന്നത് ഇന്ത്യയുടെ മധ്യഭാഗത്താണ്. ഇങ്ങനെ പ്രധാനഭാഗത്തുള്ള പ്രവിശ്യ സ്വതന്ത്രമായി നിലകൊള്ളുകയാണെങ്കില്‍ ഇന്ത്യയ്ക്ക് തന്നെയാവും അതിന്റെ ഭവിഷ്യത്ത് എന്ന് ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ മനസ്സിലാക്കിയിരുന്നു.
ഇന്ത്യന്‍ പട്ടാളവുമായി പോരാട്ടം തുടങ്ങി സെപ്റ്റംബര്‍ 17ന് തന്നെ നൈസാം കീഴടങ്ങാന്‍ തയ്യാറായി. ഹൈദരാബാദിനെതിരെയുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ ഈ നടപടിയെ ഹൈദരാബാദ് ആക്ഷന്‍ എന്നാണ് അറിയപ്പെടുന്നത്. നൈസാം ഉസ്മാന്‍ അലി കീഴടങ്ങിയതിനു ശേഷം 1952 മാര്‍ച്ച് വരെ ഹൈദരാബാദില്‍ പട്ടാള ഭരണമായിരുന്നു. 1952ല്‍ ആദ്യത്തെ പൊതുതെരെഞ്ഞെടുപ്പ് നടന്നു. തുടര്‍ന്ന് 1956ലാണ് ആന്‍ഡ്രാ പ്രദേശ് സംസ്ഥാനം പുനസംഘടിപ്പിച്ചത്. അതുവരെ നൈസാം തന്നെയായിരുന്നു അവിടുത്തെ രാജാവ്.
ഓപ്പറേഷന്‍ പോളോ നടപടിയില്‍ ധാരാളം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു, ഓപ്പറേഷന്‍ പോളോയിലെ കൂട്ടക്കൊലയെക്കുറിച്ചന്വേഷിക്കാന്‍ ഒരു കമ്മീഷനെ നിയമിച്ചിരുന്നു. സുന്ദര്‍ലാല്‍ കമ്മിറ്റി എന്ന പേരിലറിയപ്പെട്ട ഈ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് 2013 വരെ പുറത്തു വിട്ടിരുന്നില്ല. ഏകദേശം 27000 ത്തിനും 40000 ത്തിനും ഇടയില്‍ ആളുകള്‍ ഈ പട്ടാള നടപടിയില്‍ കൊല്ലപ്പെട്ടിരുന്നു എന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്ത്യയ്ക്ക് അഭിമാനകരമായ നിരവധി നേട്ടങ്ങല്‍ നേടിതന്ന സൈനികനീക്കമായിരുന്നു ഓപ്പറേഷന്‍ പോളോ. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ് ഹൈദരാബാദ്. കൂടാതെ ഭാരതത്തിലെ ഐറ്റി മേഖലയിലും മറ്റു വാണിജ്യ മേഖലകളിലും പ്രധാനപങ്കുവഹിക്കുന്ന പ്രവിശ്യയായി മാറിയിരിക്കുകയാണ് ഇവിടം. ഹൈദരാബാദ് ഒരു സ്വതന്ത്രദേശമായി മാറിയിരുന്നെങ്കില്‍ ഇന്ത്യയുടെ മൊത്തം സമ്പദ്്ഘടനെയെവരെ അത് ബാധിച്ചേനെ; എന്നന്നേക്കുമുള്ള തീരാനഷ്ടവുമായി അത് മാറുമായിരുന്നു. ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെയും ദീര്‍ഘവീക്ഷണത്തിന്റെ ഫലവും സ്വതന്ത്ര ഇന്ത്യയുടെ ഇന്ത്യക്കാരനായ ആദ്യത്തെ കമാണ്ടര്‍ ഇന്‍ ചീഫുമായ കെ.എം. കരിയപ്പയുടെ നേതൃപാടവ മികവും ഇന്ത്യന്‍ സൈന്യത്തിന്റെ വിജയഗാഥകളില്‍ ഒരു പൊന്‍തൂവല്‍ കൂടിചേര്‍ത്തതാണ് ഓപ്പറേഷന്‍ പോളോ.

 Courtesy ;  evartha.in

കാശ്മീർ രാജകുമാരി (ഒരു വധശ്രമത്തിന്റെ കഥ)

കാശ്മീർ രാജകുമാരി (ഒരു വധശ്രമത്തിന്റെ കഥ)
______________________________________________

കടപ്പാട് ; ചരിത്രാന്വേഷികള്‍ ചന്ദ്രന്‍ സതീശന്‍ ശിവനാഥന്‍









1962 ലെ ചൈനയുടെ ഇന്ത്യാ ആക്രമണത്തിന്റെ കാരണങ്ങള്‍ എന്താണെന്ന് ഇന്നും ഉൗഹാപോഹം മാത്രമായി തുടരുമ്പോൾ ഒരു എയര്‍ ഇന്ത്യാ വിമാനത്തിൽ ബോംബ് വെച്ച് ചൈനീസ് പ്രധാനമന്ത്രിയായിരുന്ന ചൗ എൻ ലായിയെ വധിക്കാൻ സി.എെ.എ യും K.M.T (കുവോ മിങ് താങ്) ഏജന്റുകളും നടത്തിയ ശ്രമം കൂടി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും .K.M.T എന്നത് ചിയാങ് എെഷക്കിന്റെ പാര്‍ട്ടിയാണ് .അവർ കമ്യൂണിസ്റ്റ്കാരോട് തോറ്റു മെയിന്‍ ലാൻഡ് ചൈനയില്‍ നിന്നും തയ്വാനിലേക്കു പോയി അവിടെ തങ്ങളുടെ ഭരണകൂടം സ്ഥാപിച്ചവരാണ് .
കാശ്മീർ രാജകുമാരി (Kashmir princess ) എന്നത് എയര്‍ ഇന്ത്യയുടെ ഒരു ചാർട്ടട് വിമാനമായിരുന്നു (Lockheed L-749A constellation).ലോക്ഹീഡ് കോർപറേഷന്റെ നാലു എഞ്ചിനുള്ള പ്രൊപ്പല്ലറാൽ നയിക്കപ്പെടുന്ന വിമാനങ്ങളെയാണ് lockheed constellation എന്നു പറയുന്നത് . 1955 ഏപ്രില്‍ 18 മുതല്‍ 24 വരെ ആദ്യത്തെ- ഏഷ്യന്‍ ആഫ്രിക്കന്‍ കോൺഫറൻസ് ഇന്തോനേഷ്യയിലെ ബാന്ദുങ്ങിൽ (Bandung) കൂടാന്‍ തീരുമാനിച്ചിരുന്നു .ചൗ എൻ ലായ് നയിക്കുന്ന ചൈനീസ് പ്രതിനിധിസംഘം എയര്‍ ഇന്ത്യയുടെ കാശ്മീർ രാജകുമാരി എന്ന വിമാനത്തിൽ ഹോങ്ങ്കോങ്ങിൽ നിന്നും ബാന്ദുങ്ങിലേക്കു പറക്കാൻ തീരുമാനിച്ചിരുന്നു .
എന്നാല്‍ അപ്രതീക്ഷിതമായി രോഗാതുരനായ ചൗ എൻ ലായി എയര്‍പോർട്ടിൽ ആ ദിവസം എത്താന്‍ സാധിച്ചില്ല .മറ്റു പ്രതിനിധിസംഘാംഗങ്ങളെല്ലാം എത്തിയിരുന്നു .പതിനൊന്ന് യാത്രക്കാരും എട്ട് വിമാനജോലിക്കാരുമായി കാശ്മീർ രാജകുമാരി ഏപ്രില്‍ 11 ന് ഹോങ്ങ്കോങ്ങിൽ നിന്നും ബാന്ദുങ്ങിലേക്കു പറന്നു. 04:25 GMT യാത്ര ആരംഭിച്ച വിമാനം തെക്കന്‍ ചൈനാ കടലിന്റെ മുകളിലൂടെ പറക്കുമ്പോൾ 09:25 GMT ക്ക് വിമാനത്തിനുള്ളിൽ ഒരു പൊട്ടിത്തെറിയുണ്ടായി .മൂന്നാം എഞ്ചിനു മുകളിലാണ് സ്ഫോടനമുണ്ടായതെന്ന് മനസ്സിലാക്കിയ ക്യാപ്റ്റന്‍ തീ പിടിക്കാതിരിക്കുവാനായി ആ എഞ്ചിൻ ഒാഫ് ചെയ്തു മൂന്ന് അടിയന്തിര സന്ദേശങ്ങളയയ്ക്കുകയും ചെയ്തു .താമസിയാതെ വിമാനത്തിൽ മുഴുവന്‍ പുക പരക്കുകയും വൈദ്യുതി സംവിധാനങ്ങൾ തകരാറിലാകുകയും ചെയ്തു .ക്യാപ്റ്റൻ ഉടന്‍ വിമാനം കടലില്‍ ക്രാഷ് ലാൻഡ് ചെയ്യാന്‍ തീരുമാനിക്കുകയും എല്ലാവരും ലൈഫ് ജാക്കറ്റ് ധരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു .വൈമാനികൻ വിമാനം കടലില്‍ ഇറക്കാൻ ശ്രമിച്ചപ്പോള്‍ Star board wing ആണ് ആദ്യം വെള്ളത്തില്‍ ഇടിച്ചത് , തുടര്‍ന്ന് വിമാനം മൂന്നായി പിളർന്ന് കടലില്‍ വീണു .
വിമാനത്തിന്റെ മെയിന്റനൻസ് എഞ്ചിനിയർ ,നാവിഗേറ്റർ ,ഫസ്റ്റ് ഒാഫീസർ എന്നിവരെ ഇന്തോനേഷ്യൻ കോസ്റ്റ് ഗാർഡ് ജീവനോടെ കണ്ടെത്തി .ബാക്കിയുള്ളവരെല്ലാം മരിച്ചു .(ക്യാപ്റ്റൻ ഡി.കെ.ജത്താർ ,സഹ .ക്യാപ്റ്റൻ എം.സി.ദീക്ഷിത് ,ഗ്രൗണ്ട് മെയിന്റനൻസ് എഞ്ചിനീയര്‍ ആനന്ദ് കാർത്തിക് എന്നിവർക്ക് പിന്നീട് ഇന്ത്യ അശോകചക്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയുണ്ടായി ).പിന്നീടു നടന്ന അന്വേഷണത്തില്‍ വിമാനത്തിൽ റ്റെെം ബോംബു വെച്ചിരുന്നു വെന്നും അത് ചൗ എൻ ലായിയെ വധിക്കാനുള്ള ഗൂഢശ്രമമായിരുന്നുവെന്നും കണ്ടെത്തി .ഹോങ്ങ്കോങ്ങ് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഹോങ്ങ്കോങ്ങ് എയര്‍ക്രാഫ്റ്റ് എഞ്ചിനീയരിങ്ങ് കമ്പനിയുടെ തൂപ്പുകാരനായിരുന്ന (janitor) ചോ സെ മിങ്ങ് ആണ് വിമാനത്തിൽ ബോംബു സ്ഥാപിച്ചതെന്നു കണ്ടെത്തിയെങ്കിലും അയാള്‍ അപ്പോഴേക്കും ഒരു സി.എെ.എ വിമാനത്തിൽ തയ്വാനിലേക്കു രക്ഷപ്പെട്ടിരുന്നു .
1971 ൽ ചൈനയുമായി അമേരിക്ക അടുത്തപ്പോൾ ഹെൻട്രീ കിസിഞ്ചെറോട്(ഇന്ദിരാ ഗാന്ധിയെ യക്ഷി എന്നു വിളിച്ചയാൾ) ഇതേക്കുറിച്ച് ചൗ എൻ ലായി നേരിട്ടു ചോദിച്ചപ്പോള്‍ C.I.A യ്ക്ക് അത്ര കഴിവൊന്നുമില്ല എന്നു പറഞ്ഞൊഴിയുകയാണുണ്ടായത് .അടുത്ത കാലത്ത് ചൈനീസ് ഗവണ്‍മെന്റ് ഡീക്ളാസ്സിഫെെ ചെയ്ത രേഖകള്‍ ഇൗ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു കൊണ്ടു വന്നിട്ടുണ്ട് .
ഇതനുസരിച്ച് K.M.T യുടെയും C .I.A രഹസ്യപദ്ധതിയെക്കുറിച്ച് ഏപ്രില്‍ മൂന്നാം തീയതി തന്നെ ചൗ എൻ ലായിക്കു വിവരം കിട്ടിയിരുന്നു .അദ്ദേഹം ഉടന്‍ തന്നെ ഹോങ്ങ്കോങ്ങ് ഭരിക്കുന്ന ബ്രിട്ടീഷ് ഗവണ്‍മെന്റുമായും എയര്‍ ഇന്ത്യ ഹോങ്ങ്കോങ്ങ് ഉന്നതരുമായും തന്റെ ഭയാശങ്കകൾ പങ്കുവെച്ചു ഇരുകൂട്ടരും Fool proof സുരക്ഷയുണ്ടാകുമെന്ന് ഉറപ്പു നല്‍കി .എന്നാൽ ബോംബെയിൽ നിന്നെത്തിയ കാശ്മീർ രാജകുമാരി ഹോങ്ങ്കോങ്ങിൽ പറന്നുയരുമ്പോൾ അതില്‍ ചൗ എൻ ലായി ഇല്ലെന്ന വിവരം ആർക്കുമറിയില്ലായിരുന്നു .അപകടത്തിനു ശേഷം ചൗ എൻ ലായി എത്താതിരുന്നതിന് ആരോഗ്യ കാരണങ്ങള്‍ പറഞ്ഞിരുന്നത് നുണയായിരുന്നു .അദ്ദേഹം മറ്റൊരു റൂട്ട് വഴി (Kuming via Yangon to Jakarta) ഇന്തോനേഷ്യയിലേക്കു യാത്ര ചെയ്തു .അതിനു മുൻപ് ബർമ്മയിലെത്തി ജവഹർലാൽ നെഹ്റുവിനെ കാണുകയും ചെയ്തു .ചൗ എൻ ലായിയുടെ ജീവൻ രക്ഷിക്കാനായി ആ വിമാനത്തിലുള്ളവരെ ബലികൊടുക്കുകയായിരുന്നു. . ഇൗ വിമാനത്തിൽ ചൗ എൻ ലായി ഇല്ലെന്നറിഞ്ഞാൽ C I A യ്ക്കും K.M.T ക്കും ഒരു പ്ളാൻ ബി ഉണ്ടാകുമെന്നും അതു പ്രാവർത്തികമാക്കി തന്നെ വധിക്കുമെന്നും ചൗ എൻ ലായി ഭയപ്പെട്ടു .ഇന്ത്യാ ചൈന ഭായി ഭായി എന്നു പറഞ്ഞ് നെഹ്റുവിനെ കെട്ടിപ്പിടിച്ച ചൗ എൻ ലായ് പിന്നീട് ഇന്ത്യയെയും സംശയത്തോടെ നോക്കിയിട്ടുണ്ടാവണം .

Friday, 18 September 2015

മുഅമ്മർ അൽ ഖദ്ദാഫി

കടപ്പാട് ;  സാം ജോണ്‍ ചരിത്രാന്വേഷികള്‍


 മുഅമ്മർ അൽ ഖദ്ദാഫി
 സാം ജോൺ's photo.
 ഉത്തരാഫ്രിക്കൻ രാജ്യമായ ലിബിയയിലെ രാജാവായിരുന്ന ഇദ്രീസിനെതിരെ 1969-ൽ തന്‍റെ ഇരുപത്തിയേഴാം വയസ്സിൽ പട്ടാള വിപ്ലവം നടത്തി അധികാരമേറ്റെടുത്ത് നീണ്ട 42 വർഷക്കാലം ലിബിയ ഭരിച്ച ഏകാധിപധിയാണ് മുഅമ്മർ അൽ ഖദ്ദാഫി എന്നാ ഖദ്ദാഫി. സ്വയം ബുദ്ധിജീവിയും തത്ത്വജ്ഞാനിയുമായി കരുതിയിരുന്നു ഖദ്ദാഫി ലോക രാഷ്ട്രങ്ങക്ക് മുന്നില്‍ ഒരു അരച്ചൂടനും അരവട്ടനുമായ ഭരണധികാരിയായിരുന്നു .
ഇസ്ലാമിക മത വിശ്വാസികള്‍ക്ക് ഭൂരിപക്ഷം ഉള്ള രാജ്യമായിരുന്നു എങ്കിലും ഖുറാനേകളും അധികം ഖദ്ദാഫി ലിബിയയില്‍ പ്രചാരം കൊടുത്തിരുന്നത് തന്റെ തന്നെ വീക്ഷണങ്ങൾ ഉള്‍കൊള്ളുന്ന ഹരിതപുസ്തകം എന്ന ഗ്രന്ഥം ആയിരുന്നു. ഹരിതപുസ്തകം എല്ലാവരും വായിക്കണം എന്ന നിയമം ലിബിയയില്‍ നിലനിന്നിരുന്നു. രണ്ടു ഭാര്യമാരുണ്ടായിരുന്ന ഖദ്ദാഫി തന്റെ ആരോഗ്യപരിപാലനത്തിനായി സുന്ദരിമാരായ യുക്രൈൻകാരായ നഴ്സുമാരെയാണ് നിയോഗിച്ചിരന്നത് . അതുപോലെതന്നെ ലോക പ്രസിദ്ധമാണ് ഖദ്ദാഫിയുടെ വനിതാ ഗാർഡുകളായ ആമസോണിയൻ ഗാർഡുകള്‍ . ആമസോണിയൻ ഗാർഡുകളുടെ രൂപികരണം സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയായിരുന്നു എന്നാണ്ണ്‍ ഖദ്ദാഫിയുടെ ഭാഷ്യം .എന്നാല്‍ ഇതിന്റെ പിന്നില്‍ ഉള്ള യുക്തി ഒരു പട്ടാള അട്ടിമറി ഒഴിവാക്കാനും തന്നെ ആരും തന്നെ ആക്രമിക്കാതെ ഇരിക്കാതിരികാനും വേണ്ടിയായിരുന്നു. ഇതുകൊണ്ട് ആമസോണിയൻ ഗാർഡ്‌സിനൊപ്പം മാത്രമാണ് ഖദ്ദാഫി പൊതുചടങ്ങിനു പുറത്തിറങ്ങിയിരുന്നത്. സൈന്യത്തെ പൂര്‍ണമായും ഖദ്ദാഫി വിശ്വസിച്ചിരുന്നില്ല
ഉത്തരാഫ്രിക്കയിലെ ഒരു പറുദീസായായി ലിബിയയെ മാറ്റാന്‍ ഖദ്ദാഫി ആഗ്രഹിച്ചിരുന്നു. തന്‍റെ രാജ്യത്തിന്‍റെ വളര്‍ച്ചക്ക് വേണ്ടി ധാരാളം കാര്യങ്ങള്‍ ഖദ്ദാഫി ചെയ്തിരുന്നു.
വിദ്യാഭ്യാസവും , ആരോഗ്യവും , വൈദ്യതിയും ലിബിയയില്‍ പൂര്‍ണമായും സൌജന്യമായിരുന്നു .
പെട്രോള്‍ തികച്ചും തുച്ഛമായ വിലയെ ഉണ്ടായിരുന്നുള്ളൂ.
പ്രസവാന്തരം നല്ല ഒരു തുക സ്ത്രീകള്‍ക്ക് പാരിതോഷികമായി ലിബിയന്‍ സര്‍ക്കാര്‍ നല്ക്കിയിരുന്നു.
ലോകത്തിലെ എട്ടാം ലോക മഹാത്ഭുതമായി ഖദ്ദാഫി തന്നെ സ്വയം വിശേഷിപ്പിക്കുന്ന Great Man-Made River (GMR) , ഖദ്ദാഫി എന്ന ഏകാധിപധിയുടെ കാലത്ത് പണി തീര്‍ത്തത് ആണ്. എല്ലാ ലിബിയകാര്‍ക്കും വെള്ളം ഇതിലൂടെ എപ്പോഴും പ്രാപ്യമായി.
കൃഷി വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ലിബിയന്‍ സര്‍ക്കാര്‍ സ്ഥലവും വീടും സൌജന്യമായിമായി നല്ക്കിയിരുന്നു.
സക്ഷ്യരത ഖദ്ദാഫിയുടെ ഭരണകാലത്ത് 25% ത്തില്‍ നിന്ന്‍ 87% മായി ഉയര്‍നിരുന്നു . അതില്‍ തന്നെ 25 % പേര്‍ സര്‍വകലാശാല ബിരുദം ഉള്ളവര്‍ ആയിരുന്നു .
സ്വന്തമായി ബാങ്ക് ഉണ്ടായിരുന്ന ലിബിയ , പലിശരഹിതമായി ജനങ്ങള്‍ക്ക് വന്‍ തുക വായ്പയായി നല്ല്കിയിരുന്നു . ഒരു സമയത്ത് നായപൈസ കടം ഇല്ലാത്ത ഒരു ലോക രാഷ്ട്രമായിരുന്നു ഖദ്ദാഫിയുടെ ലിബിയ.
1951-ൽ സ്വതന്ത്രമായത് ആണ് എങ്കിലും ഒരു ദരിദ്രരാജ്യമായിരുന്ന ലിബിയ. വൻഎണ്ണനിഷേപം കണ്ടെത്തിയതോടെയാണ് രാജ്യം അതിന്റെ വളർച്ചയാരംഭിച്ചത് .
വൻഎണ്ണനിഷേപം കണ്ടെത്തിയതോട് കൂടി ഖദ്ദാഫിയുടെയും ലിബിയയുടെയും സമയം തെളിഞ്ഞു.
ഭരണകാലഘട്ടത്തിന്‍റെ ആദ്യകാലത്ത് ഖദ്ദാഫി പാശ്ചാത്യ രാജ്യങ്ങളുടെ ഉറ്റ ചങ്ങാതിയായിരുന്നു .ഇതിനിടയില്‍ കളംമാറി ചവട്ടിയ ഖദ്ദാഫി പാശ്ചാത്യ സാമ്രാജ്യത്വത്തോടുള്ള എതിർപ്പിന്റെയും അറബ് ദേശീയതയുടെയും വക്താവായി മാറി. ഇതിനിടയില്‍ ഖദ്ദാഫി ലിബിയയിലെ എണ്ണവ്യവസായം ദേശസാൽക്കരിച്ചു. ഇതുവഴി വഴി ഖദ്ദാഫി പാശ്ചാത്യശക്തികളുടെ അപ്രീതി പിടിച്ചു പറ്റി. 1986-ൽ ബർലിനിലെ ഒരു നിശാക്ലബ്ലിൽ നടന്ന ബോബാക്രമണത്തിൽ ലിബിയയാണ് പ്രവർത്തിച്ചതെന്ന് പറഞ്ഞു ഖദ്ദാഫിയെ ലക്ഷ്യമിട്ടു അമേരിക്കൻ വിമാനങ്ങൾ ലിബിയയില്‍ ആക്രമണം നടത്തി. ഇതിനു പ്രതികാരമായി 1988 ഡിസംബർ 21-ന് ബ്രിട്ടനിലെ ലോക്കർബിക്കു മുകളിൽ അമേരിക്കയുടെ ഒരു യാത്രാവിമാനം ഖദ്ദാഫി തകര്‍ത്തു. ഇതിനു തുടര്‍ന്നു ഉണ്ടായ സാബത്തിക ഉപരോധം മൂലം ലിബിയയുടെ സബത്ത് ഘടന തകരുക ഉണ്ടായി.
ഇതിനിടയില്‍ ചില ജനാധിപത്യ മനുഷ്യാവകാശ പ്രക്ഷോഭങ്ങള്‍ ഖദ്ദാഫിക്ക് നേരിടേണ്ടിതായി വന്നു.ഇതെല്ലാം ക്രൂരമായി ഖദ്ദാഫി അടിച്ചമര്‍ത്തി.എങ്ങനെ പ്രക്ഷോഭങ്ങള്‍ അടിച്ചു അമര്‍ത്തി എങ്കിലും മനുഷ്യാവകാശങ്ങളുടെ പരിപോഷണത്തിന് പ്രവര്‍ത്തിക്കുന്ന ലോകനേതാക്കള്‍ക്ക് അവാര്‍ഡ് (അല്‍ ഖദ്ദാഫി ഇന്റര്‍നാഷനല്‍ പ്രൈസ് ഫോര്‍ ഹ്യൂമന്റൈറ്റ്‌സ്) നല്‍കുന്ന തമാശയും വര്‍ഷങ്ങളായി ഖദ്ദാഫി നടത്തി വന്നിരുന്നു. നെല്‍സണ്‍ മണ്ടേല മുതല്‍ റജബ് തയ്യബ് ഉര്‍ദുഗാന്‍ വരെയുള്ളവര്‍ അവാര്‍ഡ് കൈപ്പറ്റിയിട്ടുണ്ട്. റവല്യുഷണറി കമാന്റ് കൌണ്‍സില്‍, റവല്യൂഷണറി കമ്മിറ്റി എന്നീ പേരുകളില്‍ സ്വന്തം ഗോത്രക്കാരെയും മക്കളെയും മരുമക്കളെയും കുത്തിനിറച്ച് ജനശബ്ദത്തെ പൂര്‍ണമായി നിരാകരിച്ചു.
എങ്ങനെ ഉള്ള ഭരണ അധികാരിയായാലും അധികാരം തലക്ക് പിടിച്ചാല്‍ പിന്നെ ഒരു കാര്യാവും ഇല്ല. കൃത്യമായ ഇടവേളകളില്‍ അധികാര കൈമാറ്റം നടന്നിലെങ്കില്‍ വിപ്ലവം എത്തിച്ചേരാം. ആഡംബരത്തിലും സുഖം സൌകര്യത്തിലും മുഴുകി അധികാരത്തിന്റെ മത്ത് പിടിച്ച ഖദ്ദാഫി ഇത് ഓര്‍ത്തില്ല .അതുകൊണ്ട് മുല്ലപൂവ് വിപ്ലവത്തിലൂടെ അറബ് രാജ്യങ്ങളില്‍ ആരഭിച്ച വിപ്ലവം ലിബിയയുടെ തെരുവുകളില്‍ എത്തിച്ചേരുവാന്‍ അധികം സമയം വേണ്ടി വന്നില്ല . ലോകരാജ്യങ്ങളുടെ സഹായതോടെ ലിബിയയിലെ പ്രഷോഭകർ വിപ്ലവം നയിച്ച്‌ . നാറ്റോ ആക്രമണം ആരംഭിക്കുകയും ജനപ്രക്ഷോഭം യുദ്ധമായി രൂപം കൊള്ളുകയും ചെയ്തു അങ്ങനെ വിപ്ലവകാരികള്‍ ഖദ്ദാഫിയുടെ ഭരണം തൂത്ത് എറിഞ്ഞു. ഈ അവസരത്തിലും ഖദ്ദാഫി കീഴടങ്ങുവാനോ രാജ്യം വിടുവാനോ അനുരഞ്ജനത്തിനോ തയാറായിരുന്നില്ല. സെപ്റ്റംബർ 15-നാണ് ഖദ്ദാഫിയുടെ ജൻമനാടായ സിർത്തിൽ പ്രക്ഷോഭകർ ആക്രമണം തുടങ്ങിയത്. തുടർന്ന് 42 വർഷക്കാലം ലിബിയയെ അടക്കി ഭരിച്ച ഖദ്ദാഫി ദേശീയ പരിവർത്തന സേന നടത്തിയ ആക്രമണത്തിൽ തലയ്ക്ക് വെടിയേറ്റ് സിർത്തിൽ വച്ച് 2011 ഒക്ടോബർ 20-ന് കൊല്ലപ്പെട്ടു.
വിപ്ലവത്തിന് മുന്‍പ്പ് തുടങ്ങിയ ആഭൃതര യുദ്ധം എന്നും അവിടെ ഒരു അവസാനം ഇല്ലാതെ തുടരുന്നു. എന്ന്‍ ലോകത്തിലെ ഏറ്റവും അപകടം പിടിച്ച ഒരു സ്ഥലം ആണ് ലിബിയ. എല്ലാം തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കും എന്ന്‍ നല്ല വളകൂര്‍ ഉള്ള മണ്ണ്‍ ആയി ലിബിയ മാറി . തീവ്രവാദ ആശയങ്ങളോട് സന്ധിയില്ലാസമരം നയിച്ചിരുന്ന ഖദ്ദാഫിയുടെ ലിബിയ എന്ന്‍ തീവ്രവാദകളുടെ ഈറ്റില്ലമായി മാറി.
നിരവധി ഭ്രാന്താന്‍ ആശയങ്ങള്‍ ഉള്ള വ്യക്തിയായിരുന്നു ഖദ്ദാഫി. യൂറോപ്പ്യന്‍ യൂണിയന്‍ പോലെ ആഫ്രികന്‍ രാജ്യങ്ങളുടെ ഏകീകൃത രൂപം . ആഫ്രികന്‍ രാജ്യങ്ങല്‍ക്കും അറബ് രാജ്യങ്ങള്‍ക്കും ഏകീകൃത ദിനാര്‍ .അതുപോലെ തന്നെ ഡോളറിന്റെയും യുറോയുടെയും അപ്രമാദിത്വം തകര്‍ക്കാന്‍ സ്വര്‍ണ്ണത്തില്‍ അധിഷ്ട്ടിതമായ ഒരു സാബത്തിക കൃയാ വിക്രമം. എണ്ണയുടെ കൈമാറ്റത്തിനു പകരമായി സ്വര്‍ണ്ണം കൊണ്ടുവരാന്‍ ഖദ്ദാഫി ശ്രമിച്ചിരുന്നു. ഇത് പാശ്ചാത്യ അറബ് മുതലാളിമാരുടെ അനിഷ്ടം ത്തിനു കാരണം ആയി.
ഖദ്ദാഫിയും മണ്ടേലയും തമ്മില്‍ ഉള്ള സൌഹൃദം ലോക പ്രശസ്തമായിരുന്നു . മണ്ടേലയുടെ കൊച്ചുമോന് ഖദ്ദാഫിയുടെ പേര് ആണ് നല്ല്ക്കിയിരുനത്. മണ്ടേലയും ഖദ്ദാഫിയും തമ്മില്‍ ഉള്ള സൌഹൃദം കണ്ടിട്ട് അതില്‍ നീരസം തോന്നി അത് ചോദ്യം ചെയ്തിരുന്ന മാധ്യമങളോട് മണ്ടേല പറഞ്ഞത് “ ഞാനും ഖദ്ദാഫിയും തമ്മില്‍ സൌഹൃദം കണ്ടിട്ട് ചോറിച്ചല്‍ വരുന്നവര്‍ വല്ല കുളത്തില്‍ പോയി ചാടിക്കോ” എന്നാണ് .
ഖദ്ദാഫി മരിച്ചിട്ട് ഇപ്പോള്‍ ഏകദേശം നാലു വര്‍ഷം കഴിയാറായി പക്ഷെ എന്ന്‍ പല ലോക നേതാക്കന്‍മാരും അരച്ചൂടനും അരവട്ടനും ഭ്രാന്താന്‍ ആശയകാരനുമായ ലിബിയയുടെ ഭരണധികാരിയായിരുന്ന ഖദ്ദാഫിയെ ഓര്‍ക്കുകയാണ് . സരസമായി പ്രസംഗിക്കുന്ന ഖദ്ദാഫിയുടെ രണ്ടു പ്രസംഗങ്ങള്‍ ഇന്ന്‍ പലരുടെയും ഉറക്കംകെടുത്തുന്നു.
ആദ്യത്തെ പ്രസംഗ സദാം ഹുസൈന്റെ മരണ ശേഷം സിറിയയില്‍ നടന്ന പ്രസംഗം ആണ് .സൌദിയെയും , ഖത്താറിനെയും കണക്കിനു പരിഹസിച്ച അദ്ദേഹം ഒരു സമയത്ത് സദാം ഹുസൈന്‍ അമേരികയുടെ ചങ്ങാതിയായിരുന്നു എന്ന്‍ സൌദിയെയും , ഖത്താറിനെയും ഓര്മ്മിക്കുക കൂടി ചെയ്തു .അമേരികയില്‍ സെപ്തംബറില്‍ നടന്ന അക്രമത്തില്‍ ഒരു ഇറഖിക്ക് പോലും പങ്ക് ഉണ്ടായിരുന്നില്ല എന്നും , ജൈവ ആയുധങ്ങള്‍ ഉണ്ട് എന്ന്‍ പറഞ്ഞു ഇറഖിന് എതിരെ ആക്രമണ നടത്തുന്നവര്‍ ആണവ ആയുധങ്ങള്‍ ഉള്ള പാകിസ്താന് എതിരായോ ഇന്ത്യക്ക് എതിരായോ ആക്രമണം നടത്താത്തത് എന്തുകൊണ്ട് ആണ് എന്നും ചിന്തിച്ചു നോക്കിയാല്‍ മനസിലാകും എന്ന്‍ ഖദ്ദാഫി ഹാസ്യ രൂപേണ പറഞ്ഞു. സദാം ഹുസൈനെ തേടിവന്നവര്‍ നാളെ എന്നെയും നിങളെയും തേടിവരും എന്ന്‍ ഖദ്ദാഫി പറഞ്ഞത് അക്ഷരം പ്രതി ശെരിയായി .അറബ് ലീഗില്‍ ഖദ്ദാഫിയെ പിന്തുണക്കുകയും ഖദ്ദാഫിയുടെ പ്രസഗം കേട്ട് ചിരിക്കുകയും ചെയ്ത സിറിയന്‍ പ്രസിഡന്റ് ആയ ബാഷര്‍ അല്‍ ആസാദിനേയാണ് സദാം ഹുസൈനെ തേടിവന്നവര്‍ ഇപ്പോള്‍ അന്വേഷിച്ചു വന്നിരിക്കുന്നത് എന്നത് വേറെ ഒരു വിരോധാഭാസമാണ് .
രണ്ടാമത്തെ പ്രസംഗം താന്‍ കൊല്ലപെടുന്നതിനു ഏതാനും മാസങ്ങക്ക് മുന്‍പ് ആയിരുന്നു . “സ്ഥിരതയില്ലാത്ത ലിബിയ യൂറോപ്പിന്റെ ഉറക്കംകെടുത്തും ,ട്രിപ്പോളി എന്ന്‍ വീഴുന്നോ അന്നു മുതല്‍ മെഡിറ്റെറിയാന്‍ കടലിലും കടലിന്‍റെ തീരത്തും ഒരിക്കലും ശാന്തത ഉണ്ടാവുകയില്ല. ആഫ്രിക്കയില്‍ നിന്നും മിഡില്‍ ഈസ്റ്റ്‌ നിന്നും അഭയാര്‍ത്ഥികള്‍ യൂറോപ്പിലേക്കും ഒഴുകും. ലിബിയ മറ്റൊരു സോമാലിയ ആയി തീരും. കടല്‍ കൊള്ളക്കാര്‍ സിസിലിയില്‍ വരെ എത്തിച്ചേരും .തീവ്രവാദികള്‍ യൂറോപ്പിന്റെ വാതിക്കല്‍ എത്തിച്ചേരും. മെഡിറ്റെറിയാന്‍ കടല്‍ ഒരു കലാപ ഭൂമിയായി മാറും” . ഇന്നത്തെ യൂറോപ്പിന്റെ അവസ്ഥയും മെഡിറ്റെറിയാന്‍ കടലിലെ അവസ്ഥയും അറിയുന്നവര്‍ക്ക് പ്രസംഗം ഒരു പ്രവചനം ആയി മാറി എന്ന കാര്യം മനസിലാകും . പക്ഷെ ഈ കാര്യം നാറ്റോക്ക് അന്ന്‍ മനസിലായില്ല , അമേരിക്ക എന്ന കപ്പിത്താന്‍ വന്ന്‍ ലിബിയ തകര്‍ത്ത് പോയി അതിന്‍റെ അനന്തര ഫലം അനുചരന്മാര്‍ ഇന്ന്‍ അനുഭവിക്കുന്നു കപ്പിത്താന്‍ സുഖമായി ഇരിക്കുന്നു .

അത് നേതാജി ആയിരുന്നോ?


 അത് നേതാജി ആയിരുന്നോ?
Courtesy;'vipin panappuzha
യു.പിയിലെ ഫൈസാബാദില്‍ ഏറെ കാലം ജീവിച്ച ശേഷം കാര്‍ഡിയോ വാസ്കുലാര്‍ പ്രശ്നങ്ങളെ തുടര്‍ന്ന് 1985 ല്‍ അന്തരിച്ച ഗുംനാമി ബാബ എന്ന സന്യാസിവര്യന്റെ മരണശേഷം ഉയര്‍ന്ന വിവാദങ്ങള്‍ വീണ്ടും കത്തിപ്പടരുകയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഇതിഹാസതുല്യനായ വീരനായകന്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ലോകം കരുതുന്നതു പോലെ 1945ല്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടില്ലെന്നും 1964 ല്‍ഇന്ത്യയില്‍ എത്തിയിരുന്നുവെന്നുമുള്ള രഹസ്യ രേഖകള്‍ പുറത്തുവന്നതോടെയാണ് ഗുംനാമി ബാബ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചത്.
ബോസിന്റെ മരണം: ഔദ്യോഗിക വിശദീകരണം
നേതാജിയുടെ മരണത്തെക്കുറിച്ച് സഹപ്രവര്‍ത്തകന്‍ ഹബീബുര്‍റഹ്മാന്‍ നല്‍കിയ വിവരങ്ങളാണ് നിലവിലുള്ളത്. 1945 ആഗസ്റ് 17ന് വൈകിട്ട് അഞ്ചേകാലിന് സഹപ്രവര്‍ത്തകരോട് യാത്ര പറഞ്ഞ് വിമാനത്തില്‍ കയറിയ നേതാജിയെ പിന്നീട് വിമാനാപകടത്തില്‍ മരിച്ചുവെന്നായിരുന്നു ആ വിവരം. തായ്വാനിലെ തായ്പേയിനടുത്ത് വെച്ച് അദ്ദേഹം സഞ്ചരിച്ച മിറ്റ്സുബിഷി കെ.ഐ 21 വിമാനം എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് തകര്‍ന്നു വീഴുകയായിരുന്നു. പരിക്കേറ്റ മറ്റുള്ളവരോടൊപ്പം തായ്പെയിയിലുളള സൈനികാശുപത്രിലേക്ക് കൊണ്ടു പോയി. രാത്രി എട്ടുമണിയോടെ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു. തൈഹോക്കുവിലെ നിഷി ഹോങ്കഞ്ചി ക്ഷേത്രത്തിനു സമീപം അദ്ദേഹത്തിന്റെ ഭൌതിക ശരീരം ബുദ്ധമതാചാര പ്രകാരം സംസ്കരിച്ചു. ചിതാഭസ്മം ജപ്പാനിലേക്ക് കൊണ്ടുപോയി. ജപ്പാനിലെ ഒരു ക്ഷേത്രത്തിലുള്ള ചിതാ ഭസ്മം അദ്ദേഹത്തിന്റേത് ആണെന്നാണ് കരുതുന്നത്.
ഗാന്ധിജി വിശ്വസിച്ചിരുന്നത്
എന്നാല്‍, ഈ വിമാന ദുരന്ത വാര്‍ത്ത ആദ്യകാലം മുതല്‍ക്കേ വിശ്വസിക്കപ്പെട്ടിരുന്നില്ല. അദ്ദേഹം ജീവിച്ചിരിക്കുന്നുവെന്ന് മഹാത്മാ ഗാന്ധി അതിനുശേഷവും വിശ്വസിച്ചിരുന്നതായി രേഖകളുണ്ട്. നേതാജി മരിച്ചെന്നു കരുതുന്ന വിമാനാപകടം നടന്ന് എട്ടു മാസങ്ങള്‍ക്കു ശേഷം ബംഗാളിലെ ഒരു പ്രാര്‍ഥനയ്ക്കിടയില്‍ അദ്ദേഹം ജീവിച്ചിരിക്കുന്നതായി ഗാന്ധിജി പറഞ്ഞിരുന്നു. അതു കഴിഞ്ഞ് നാലുമാസങ്ങള്‍ക്കു ശേഷം ഒരു ലേഖനത്തിലും ഇക്കാര്യം ഗാന്ധിജി വിശദീകരിച്ചിരുന്നു.
നേതാജി മരിച്ചിട്ടില്ലെന്നും ചൈനയിലുണ്ടെന്നും 1949ല്‍ സഹോദരന്‍ ശരത് ബോസ് എഴുതിയ ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു. നേതാജിയുമായി അടുപ്പമുള്ള നിരവധി മുന്‍ ഐ.എന്‍.എക്കാരും ഇക്കാര്യം വിശ്വസിക്കുകയും അവകാശപ്പെടുകയും ചെയ്തിരുന്നു. വിമാന ദുരന്തത്തില്‍ ബോസ് കൊല്ലപ്പെട്ടിട്ടില്ലെന്ന് രണ്ടാം ലോക യുദ്ധകാലത്ത് സഖ്യകക്ഷികള്‍ വിശ്വസിച്ചിരുന്നവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നിരുന്നു. യുദ്ധത്തിനു ശേഷം ബ്രിട്ടനില്‍ പ്രസിദ്ധീകരിച്ച അധികാര കൈമാറ്റ രേഖകളില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ബോസ് റഷ്യയില്‍നിന്ന് ചൈന വഴി 1964ല്‍ ഇന്ത്യയിലേക്ക് എത്തിയതായി അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടന നല്‍കിയ റിപ്പോര്‍ട്ടാണ് ഇന്ന് പുറത്തു വന്നത്.
നേതാജിക്ക് എന്ത് സംഭവിച്ചു?
മരിച്ചിട്ടില്ലെങ്കില്‍, ബോസ് പിന്നെ എവിടെയാണ്? വിവിധ നിഗമനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നത്. അതില്‍ ഏറ്റവും പ്രധാനം അദ്ദേഹം, ഫൈസാബാദില്‍ ഗുംനാമി ബാബ എന്ന പേരില്‍ ജീവിച്ചിരുന്നു എന്നതാണ്. സോവിയറ്റ് യൂണിയന്‍ ജപ്പാന്‍ കീഴടക്കിയപ്പോള്‍ പിടികൂടിയ സൈനികരില്‍ നേതാജി ഉണ്ടായിരുന്നുവെന്നും നേതാജി അടക്കമുള്ളവരെ സൈബീരിയന്‍ ജയിലില്‍ അടച്ചിരുന്നതായുമാണ് മറ്റൊരു വിവരം. തടവിലിരിക്കെ സ്റ്റാലിന്‍ 1953ല്‍ നേതാജിയെ വധിച്ചതായി ഈയിടെ സുബ്രഹ്മണ്യം സ്വാമി ആരോപണം ഉന്നയിച്ചിരുന്നു.
അന്വേഷണ കമീഷനുകളും കണ്ടെത്തലുകളും
നേതാജിയുടെ തിരോധാനം വലിയ ദുരൂഹതയായി തുടരുന്ന സാഹചര്യത്തില്‍, ഇക്കാര്യം അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ മൂന്ന് കമീഷനുകളെ നിയമിച്ചിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്രു പ്രധാനമന്ത്രിയായിരിക്കെ ഷാനവാസ് കമ്മീഷന്‍, ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഖോസ്ലാ കമ്മീഷന്‍ എന്നിവയാണ് ഇതിനായി നിയോഗിക്കപ്പെട്ടത്. ഈ രണ്ടു കമ്മീഷനുകളുടെയും നിഗമനം ഒന്നായിരുന്നു. ബോസ് വിമാനാപകടത്തില്‍ മരണപ്പെട്ടു എന്നുതന്നെ. എന്നാല്‍ പാര്‍ലമെന്റ് അംഗങ്ങളുടേയും പൊതുജനങ്ങളുടേയും പ്രതിഷേധം കാരണം ഈ രണ്ടു റിപ്പോര്‍ട്ടുകളും മൊറാര്‍ജി ദേശായിയുടെ ഭരണകാലത്ത് സര്‍ക്കാര്‍ തള്ളിക്കളഞ്ഞു.
തുടര്‍ന്ന് 1999ല്‍ വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ ജസ്റ്റിസ് മുഖര്‍ജി കമ്മീഷനെ അന്വേഷണത്തിന് നിയോഗിച്ചു. 1945ല്‍ വിമാനാപകടം നടന്നില്ലെന്നും ബോസ് മരിച്ചത് ആ ദുരന്തത്തില്‍ അല്ലെന്നുമാണ് ഈ കമ്മീഷന്‍ കണ്ടെത്തിയത്. ബോസിന്റേതെന്ന് കരുതുന്ന ജപ്പാനീസ് ക്ഷേത്രത്തിലെ ചിതാഭസ്മം അദ്ദേഹത്തിന്റേതല്ലെന്നും ബോസ് റഷ്യയിലേക്ക് കടന്നിരിക്കാം എന്നും കമ്മീഷന്‍ സൂചിപ്പിച്ചിരുന്നു.ഈ റിപ്പോര്‍ട്ട് കോളിളക്കം സൃഷ്ടിച്ചു. തുടര്‍ന്ന്, മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞു.
മുഖര്‍ജി കമീഷന്‍ കണ്ടെത്തിയത്
തായ്വാന്‍ സര്‍ക്കാറിന്റെ ഇതുസംബന്ധിച്ച വിശദീകരണമാണ് മുഖര്‍ജി കമീഷന്റെ കണ്ടു പിടിത്തത്തിന് ആധാരമായ പ്രധാന വസ്തുത. നേതാജി മരിച്ചുവെന്ന് പറഞ്ഞ ദിവസം തായ്വാനില്‍ ഒരു വിമാന അപകടവും നടന്നിട്ടില്ലെന്ന് തായ്വാന്‍ ഭരണകൂടം കമീഷനെ ഔദ്യോഗികമായി അറിയിച്ചിരുന്നു. നേതാഒി മരിച്ചത് തായ്വാന്‍ വിമാന ദുരന്തത്തില്‍ അല്ലെന്നും അവര്‍ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇക്കാര്യം അമേരിക്കന്‍ അന്വേഷകരും പിന്നീട് ശരിവെച്ചിരുന്നു. അതുപോലെ ഗുംനാമി ബാബയുടെ പല്ലിന്റെ ഡിഎന്‍എ ഘടനയും നേതാജിയുടെ പിന്മുറക്കാരുടെ ഡിഎന്‍എ സാംപിളും തമ്മില്‍ പൊരുത്തമില്ലെന്നു കണ്ടെത്തി കമീഷന്‍ തള്ളുകയും ചെയ്തിരുന്നു. എന്നാല്‍, ഡിഎന്‍എ പരിശോധന നടത്തിയ ബംഗാളിലെ രണ്ട് ലാബുകള്‍ രണ്ട് റിപ്പോര്‍ട്ടുകളാണ് നല്‍കിയതെന്നും അതില്‍ ഒന്ന് ഡിഎന്‍എ തമ്മില്‍ സാദൃശ്യമുണ്ട് എന്നായിരുന്നുവെന്നും പിന്നീട് വാര്‍ത്തകള്‍ വന്നു. കമീഷന്‍ കണക്കാക്കിയത് തെറ്റായ റിപ്പോര്‍ട്ട് ആണെന്നും വാദമുണ്ടായി.
പില്‍ക്കാലത്ത് ഒരു അഭിമുഖത്തില്‍, എന്നാല്‍, ഗുംനാമി ബാബ നേതാജിയാണെന്നാണ് തന്റെ വിശ്വാസമെന്ന് മുഖര്‍ജി തുറന്നു പറഞ്ഞിരുന്നു. നേരത്തെ അദ്ദേഹത്തിന്റെ അന്വേഷണ കമീഷന്‍ പറഞ്ഞതില്‍നിന്ന് വിരുദ്ധമായിരുന്നു ഇത്.
അതുപോലെ, 1945 ആഗസ്റ്റ് 18 ന് ശേഷവും താന്‍ നേതാജിയെ നേരില്‍ കണ്ടിട്ടുണ്ടെന്ന് ദീര്‍ഘകാലം അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന നിസാമുദ്ദീന്‍ ടൈംസ് ഓഫ് ഇന്ത്യയുമായുള്ള ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഗുംനാമി ബാബ എന്ന സാധ്യത
നേതാജി പില്‍ക്കാലത്ത് രഹസ്യമായി ഇന്ത്യയില്‍ തന്നെ സന്യാസിയുടെ വേഷത്തില്‍ ജീവിച്ചിരുന്നു എന്ന സാധ്യതയ്ക്കാണ് അന്വേഷകരില്‍ പലരും ഏറെ സാദ്ധ്യത പകല്‍പ്പിച്ചിരുന്നത്. ഗുംനാമി ബാബ എന്ന പേരില്‍ യുപിയിലെ ഫൈസാബാദില്‍ നേതാജി ജീവിച്ചിരുന്നു എന്നതായിരുന്നു ആ പ്രചാരണം. പേരു നഷ്ടപ്പെട്ടുപോയവന്‍ എന്നാണ് ഗുംനാമി എന്ന വാക്കിന്റെ അര്‍ത്ഥം.
1985 വരെ ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ രാംഭവന്‍ എന്ന വീട്ടിലായിരുന്നു ഗുംനാമി ബാബ താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും ദുരൂഹത നിറഞ്ഞതായിരുന്നു. അപൂര്‍വമായി മാത്രമേ അദ്ദേഹം മുറിയില്‍ നിന്നു പുറത്തു വന്നിരുന്നുളളു. അനുയായികളോടു സംസാരിച്ചതു പോലും തിരശീലയുടെ പിന്നില്‍ ഇരുന്നായിരുന്നു. അദ്ദേഹം എവിടെനിന്നു വന്നുവെന്നോ നേരത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തായിരുന്നുവെന്നോ ശിഷ്യര്‍ക്കുപോലും അറിവുണ്ടായിരുന്നില്ല.
രണ്ട് വര്‍ഷം ശ്രീനഗര്‍ നഗറില്‍ ഒരു വാടക വീട്ടില്‍ താമസിച്ച ശേഷമായിരുന്നു ബാബ 1957ല്‍ ഇന്തോ ചൈന അതിര്‍ത്തിയിലെ നീം സറില്‍ താമസിച്ചിരുന്നത്. 1962ല്‍ നേതാജിയുടെ ഉറ്റ അനുയായി ആയിരുന്ന അതുല്‍ സെന്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. ഇതിനുശേഷം ബംഗാളില്‍നിന്നുള്ള നിരവധി പേര്‍ ബാബയെ കാണാന്‍ എത്തിയിരുന്നു. നേതാജിയുടെ പിറന്നാള്‍ ദിനമായ ജനുവരി 23നും ദുര്‍ഗാ പൂജയ്ക്കുമായിരുന്നു കൂടുതല്‍ പേരും എത്തിയിരുന്നത്.
1985 സെപ്തംബര്‍ 17നാണ് ഗുംനാമി ബാബ മരിച്ചത്. കാര്‍ഡിയോ വാസ്കുലര്‍ പ്രശ്നങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച അദ്ദേഹം മരിച്ചതായി അന്നു തന്നെ ഡോക്ടര്‍ അറിയിച്ചു. പിറ്റേന്ന് ഡോക്ടര്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്തി. വെറും13 പേരുടെ സാന്നിധ്യത്തില്‍ വൈകിട്ട് നാലു മണിയോടെ അദ്ദേഹത്തെ സരയൂ നദിക്കരയിലെ ഗുപ്താര്‍ ഘട്ടില്‍സംസ്കരിച്ചു
നേതാജിയുമായുള്ള സാദൃശ്യങ്ങള്‍
മുഖസാദൃശ്യത്തിലും ഉയരത്തിലും രൂപത്തിലും പെരുമാറ്റത്തിലും നേതാജിയെ അനുസ്മരിപ്പിച്ച ബാബ തന്നെയാണ് നേതാജിയെന്ന് വാദിക്കുന്നവര്‍ മുന്നോട്ടു വെക്കുന്ന പല വാദങ്ങളുമുണ്ട്.
നേതാജിയുടേതുപോലെ ബംഗാളിയും ഇഗ്ളീഷും ഹിന്ദുസ്ഥാനിയും ജര്‍മ്മനും സംസ്കൃതവും ബാബയും കൈകാര്യം ചെയ്തിരുന്നു. ഇരുവരുടെ കയ്യക്ഷരത്തിനും സാമ്യമുള്ളതായി പറയുന്നു.
നേതാജിയുടെ ഉറ്റ അനുയായികളായിരുന്ന മുന്‍ ഐ.എന്‍.എക്കാരില്‍ പലരും ബാബയുടെയും അനുയായികളായിരുന്നു. ഡോ. പവിത്ര മോഹന്‍ റോയ്, ലീല റോയ്, സുനില്‍ ദാസ്, ത്രൈലോക്യ നാഥ് ചക്രവര്‍ത്തി എന്നിവര്‍ ഇവരില്‍ പെടുന്നു.
നേതാജിയുടേതുപോലുള്ള വട്ട കണ്ണടയും സ്വര്‍ണ്ണനിറത്തിലുള്ള വാച്ചും ബാബ ധരിച്ചിരുന്നു. വിമാനാപകടത്തില്‍ മരിച്ചുവെന്ന് കരുതുന്ന നേതാജിയുടെ കണ്ണടയും വാച്ചും ഇതുവരെ കണ്ടുകിട്ടിയില്ല എന്നത് ഇതോടു കൂട്ടി വായിക്കണമെന്ന് ഈ വാദക്കാര്‍ പറയുന്നു.
ജനുവരി 23 നാണ് ബാബയുടെ ജന്മദിനം അനുയായികള്‍ കൊണ്ടാടിയിരുന്നത്. അന്നുതന്നെയായിരുന്നു നേതാജിയുടെ ജന്മദിനവും. 1971 ല്‍ ഖോസ്ലാ കമ്മീഷന്‍ നേതാജിയുടെ സഹോദരന്‍ സുരേഷ് ബോസിനയച്ച ഒരു കത്ത് ബാബയുടെ ശേഖരത്തിലുണ്ടായിരുന്നു.
നേതാജിയുടേതിനു സമാനമായ വട്ടക്കണ്ണടയും സ്വര്‍ണവാച്ചും ബാബായ്ക്കുമുണ്ടായിരുന്നു. നേതാജിയുടെ കുടുബത്തിലെ അപൂര്‍വ ഫോട്ടോകള്‍ ഭഗവന്‍ജിയുടെ ആശ്രമത്തില്‍ നിന്നു ലഭിച്ചു.നേതാജിയുടെ കൈയക്ഷരത്തിന് ബാബയുടേതുമായി സാമ്യമുണ്ടായിരുന്നു.നേതാജിയുടെ പല്ലുകള്‍ക്കിടയിലുണ്ടായിരുന്നതു പോലെയുളള വിടവ് ബാബയ്ക്കുമുണ്ടായിരുന്നു.നേതാജിയുടെ വയറിലുണ്ടായിരുന്നതു പോലുളള മുറിപ്പാട് ബാബയുടെ ശരീരത്തിലുമുണ്ടായിരുന്നു.ഇരുവരുടെയും ഉയരം തുല്യം.ബോസ് കുടുംബത്തില്‍ നിന്നുള്ള ചിലര്‍ അദ്ദേഹത്തെ ഇടയ്ക്കിടെ സന്ദര്‍ശിച്ചിരുന്നു.
ബാബ നേതാജി ആയിരുന്നുവെങ്കില്‍, എന്തിനാണ് അദ്ദേഹം രഹസ്യ ജീവിതം നയിച്ചിരുന്നത്? ഇതിനുത്തരമായി ചൂണ്ടിക്കാട്ടപ്പെടുന്നത് ലോകയുദ്ധത്തെക്കുറിച്ച ഒരു ബ്രിട്ടീഷ് രഹസ്യ രേഖയാണ്. വിമാന ദുരന്തത്തില്‍ ബോസ് കൊല്ലപ്പെട്ടിട്ടില്ലെന്ന് രണ്ടം ലോകയുദ്ധകാലത്ത് സഖ്യകക്ഷികള്‍ വിശ്വസിച്ചിരുന്നവെന്ന് വ്യക്തമാക്കുന്നതാണ് ആ രേഖ. യുദ്ധത്തിനു ശേഷം ബ്രിട്ടനില്‍ പ്രസിദ്ധീകരിച്ച അധികാര കൈമാറ്റ രേഖകളില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
അച്ചുതണ്ട് ശക്തികളായ ജര്‍മനിയും ജപ്പാനുമായുള്ള ബന്ധം പരിഗണിച്ച് നേതാജിയെ ബ്രിട്ടന്‍ അടക്കമുള്ള സഖ്യകക്ഷികള്‍ യുദ്ധക്കുറ്റവാളിയായാണ് കണ്ടിരുന്നത്. കോര്‍ട്ട് മാര്‍ഷല്‍, സിസിലിയന്‍ ദ്വീപിലേക്കുള്ള നാടുകടത്തല്‍ എന്നീ ശിക്ഷകളായിരുന്നു നേതാജിയെ കാത്തിരുന്നത്. യുദ്ധക്കുറ്റവാളിയെന്ന നിലയില്‍, നേതാജിയെ പിടികൂടാനുള്ള ഒരവസരവും ബ്രിട്ടന്‍ പാഴാക്കില്ലായിരുന്നു. ്
താന്‍ ആരെന്ന് തെളിഞ്ഞാല്‍, സഖ്യകക്ഷികളില്‍നിന്ന് ഇന്ത്യയ്ക്ക് ഏറെ ബുദ്ധിമുട്ടുകൾ‍ ഉണ്ടാവാന്‍ ഇടയുണ്ടെന്ന് അടുത്ത അനുയായികളോട് ബാബ പറഞ്ഞിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. നേതാജിയുടെ തിരോധാനത്തെ കുറിച്ച് ഇന്ത്യാസ് ബിഗസ്റ്റ് കവറപ്പ് എന്ന ഗ്രന്ഥം എഴുതിയ അനുജ് ധര്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
ബാബയുടെ അന്ത്യ ശുശ്രൂഷകളില്‍ ഒപ്പമുണ്ടായിരുന്ന 13 പേരില്‍ ഒരാളായിരുന്ന ഡോ. പ്രിയബ്രത ബാനര്‍ജി ഇക്കാര്യം വീഡിയോ:
Video on comment box
ആ പെട്ടികളില്‍ എന്താണുള്ളത്?
1985ലാണ് ഗുംനാമി ബാബയുടെ മരണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. മരണശേഷം ബാബയുടെ 25 ട്രങ്ക് പെട്ടികള്‍ നിറയെയുള്ള വസ്തുക്കള്‍ യു.പി സര്‍ക്കാര്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇത് 30 വര്‍ഷത്താളം ഫൈസാബാദ് ജില്ലാ ട്രഷറിയില്‍ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു.
ചരിത്രപ്രാധാന്യമുള്ള ഈ വസ്തുക്കള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കണമെന്ന 2013ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം ഈ വസ്തുക്കള്‍ മ്യൂസിയമുണ്ടാക്കി സൂക്ഷിക്കാന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉത്തരവിട്ടിരുന്നു. ഇതിനായി അദ്ദേഹം ഒന്നര കോടി രൂപ അനുവദിക്കുകയും ചെയ്തു.
നേതാജിയുടെ പിറന്നാള്‍ പ്രമാണിച്ച് ജനുവരി 23ന് ബാബയുടെ ശേഖരത്തിലുള്ള കണ്ണടകള്‍, റോളക്സ്, ഒമേഗ വാച്ചുകള്‍, ബൈനോക്കുലറുകള്‍, സിഗാറുകള്‍, ആയിരക്കണക്കിന് പുസ്തകങ്ങള്‍, നൂറു കണക്കിന് കത്തുകള്‍, ഭൂപടങ്ങള്‍, ടെലഗ്രാമുകള്‍, നോട്ടുകള്‍, രേഖകള്‍, ഫോട്ടോഗ്രാഫുകള്‍, എന്നിവ പ്രദര്‍ശിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഈ രേഖകള്‍ പുറത്തു വരുമോ? പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍, ഇക്കാര്യം പുന:പരിശോധിക്കപ്പെടുമോ? ആരായിരുന്നു ബാബയെന്ന് ലോകമറിയുമോ?
കടപ്പാട്→ asianet news

ക്യൂബൻ മിസൈൽ പ്രതിസന്ധി 1962

കടപ്പാട്;Midhun Pbvrto‎      ചരിത്രാന്വേഷികൾ
 ക്യൂബൻ മിസൈൽ പ്രതിസന്ധി

 രണ്ടാം ലോകമഹായുദ്ധത്തിനു ശേശം, ലോകത്തെ വീണ്ടും
ദുസ്വപ്നങ്ങളിലേക്ക് തളളിവിട്ട 13 ദിവസം നീണ്ടു നിന്ന കൊമ്പുകോര്‍ക്കല്‍
പശ്ചാത്തലം ചുരുക്കിപറയാം,
1958 ൽ അമേരിക്കന് പാവ സര്ക്കാരിനെ ക്യൂബൻ വിപ്ലവത്തിലൂടെ പുറത്താക്കി ഫിദൽ കാസ്ട്രോ ക്യൂബയുടെ തലവനായി.
അധികാരത്തിലെത്തിയ ഫിദൽ soviet,മായി സാമ്പത്തിക,സൈനീക കരാറുകളില് ഏര്പ്പട്ടു, ഇത് അമേരിക്കയെ അസ്വസ്ഥരാക്കി. കാരണം ലാറ്റിനമേരിക്കയിലെ തങ്ങളുടെ മേധാവിത്വം തകർന്നപോയേക്കുമോയെന്ന് അമേരിക്ക ഭയപ്പെട്ടു. 1961,ൽ BAY OF PIGS INVASION എന്ന സൈനീക നീക്കത്തിലൂടെ കാസ്ട്രോയെ പുറത്താക്കാൻ അമേരിക്ക സ്രമിച്ചു പക്ഷെ പരാജയപ്പെട്ടു.

ക്യൂബയുടെ നേരെ അമേരിക്ക നടത്തുന്ന ആക്രമണങ്ങൾ എന്തു വിലകൊടുത്തും ചെറുക്കുമെന്ന് Soviets വ്യക്തമാക്കിയതോടെ പ്രശ്നത്തിന് ചൂടുകൂടി.
BAY OF PIGS ആക്രമണത്തിന്റെ" പരാജയത്തിനും ശേഷം, ഭാവി അമേരിക്കൻ ആക്രമണങ്ങളെ തടയാനായി ക്യൂബയിൽ സോവിയറ്റ് ആണവ മിസൈലുകൾ സ്ഥാപിക്കുകയെന്ന ആശയം 1962ൽ Krushchev കാസ്ട്രോയുടെ പരിഗണനക്കു വച്ചു. കാസ്ട്രോ അതു അംഗീകരിച്ചു. ക്യൂബന് സ്നേഹത്തേക്കാലുപരി Sovietസിനെ ഇതിനു പ്രേരിപ്പിച്ചത് മറ്റൊന്നാണ്, ക്യൂബയിൽ സ്ഥാപിക്കുന്ന മിസൈലുകൾ അമേരിക്കയുടെ പ്രധാന നഗരങ്ങളെ ലക്ഷ്യം വെക്കാന് സോവിയറ്റിനെ സഹായിക്കുമായിരുന്നു,അങ്ങനെ 1962 ജൂലൈ മാസത്തിൽ 40000,ത്തോളം വരുന്ന റഷ്യൻ സൈനികർ Operation ANADYR എന്ന സൈനീക ദൌത്യവുമായി ക്യൂബൻ തീരങ്ങളിൽ രഹസ്യമായി വന്നിറങ്ങി.
ക്യൂബയിൽ നടക്കുന്ന ഈ രഹസ്യ പരിപാടി അമേരിക്ക ഒട്ടും വൈകാതെ അറിഞ്ഞു, തുർക്കിയില് അമേരിക്ക സ്ഥാപിച്ചിരിക്കുന്ന മിസ്സൈലുകളെ പ്രതിരോധിക്കാനായരിക്കാം ക്യൂബയിൽ സോവിയറ്റിന്റെ ഈ മിസ്സൈൽ programme എന്ന് അമേരിക്ക സംശയിച്ചു
അങ്ങനെ 1962 ഒക്ടോബർ 15-ന് 13 ദിവസം ദീർഘിച്ച മിസൈൽ പ്രതിസന്ധിക്കു തുടക്കമായി,
അമേരിക്ക ക്യൂബക്കുമേൽ നാവിക ഉപരോധം ഏർപ്പെടുത്താൻ തീരുമാനിച്ചു. ക്യൂബയ്ക്കു നേർക്കുള്ള ഏതു ഭീഷണിയും നേരിടാൻ തങ്ങൾ സജ്ജമാണെന്ന് ഫിദൽ കാസ്ട്രോ പ്രഖ്യാപിച്ചു. കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ചൈന ക്യൂബക്ക് പിന്തുണയുമായി രംഗത്തെത്തിയപ്പോൾ ഫ്രാൻസ് പോലുള്ള രാജ്യങ്ങൾ അമേരിക്കയെ പിന്തുണച്ചു.
ഉപരോധം ഇരു രാജ്യങ്ങളേയും ഒരു യുദ്ധത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്ന് റഷ്യ കെന്നഡിക്ക് മുന്നറിയിപ്പ് നല്കി. ക്യൂബയിൽ ആക്രമണായുധങ്ങൾ എത്തിക്കാൻ അനുവദിക്കില്ലെന്നും, ആയുധങ്ങൾ സോവിയറ്റു യൂണിയനിലേക്കു തിരികെ കൊണ്ടുപോകണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. സോവിയറ്റ്സ് അതു നിരാകരിച്ചു.
ചർച്ചകൾ പുരോഗമിക്കുമ്പോൾ, russian കപ്പലുകൾ ഉപരോധം ഭേദിക്കാൻ ശ്രമിച്ചതു സംഘർഷം വർദ്ധിപ്പിച്ചു. ഉപരോധ ഭേദനത്തിനു ശ്രമിക്കുന്ന കപ്പലുകൾക്കു നേരേ നിറയൊഴിക്കാൻ അമേരിക്ക നാവികസേനക്കു നിർദ്ദേശം നൽകി. ഒക്ടോബർ 27-ന് സോവിയറ്റ് ആര്മി ഒരു അമേരിക്കൻ യുദ്ധ വിമാനം വെടിവച്ചു വീഴ്ത്തിയതും സംഘർഷം വർദ്ധിപ്പിച്ചു.
1962 ഒക്ടോബർ 28-ന് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിന്റെ മദ്ധ്യസ്ഥതയിൽ കെന്നഡിയും ക്രൂഷ്ചേവും ഒത്തുതീർപ്പിൽ എത്തിയതോടെ
പ്രതിസന്ധിക്ക് അന്ത്യമായി. ക്യൂബയിൽ
സ്ഥാപിച്ചിരുന്ന എല്ലാ ആയുധങ്ങലും തിരികെ കൊണ്ടുപോകാന് സോവിയറ്റ്സ് തയ്യാറായി ക്യൂബയെ ഇനി ഒരിക്കലും ആക്രമിക്കുകയില്ലെന്ന് അമേരിക്കയും വാക്കുകൊടുത്തു. ആ വാക്ക് അവര് പാലിച്ചു.
സോവിയറ്റ് യൂണിയന്റെ പിൻമാറ്റത്തെ അന്ന് വഞ്ചന എന്നാണ് ചെഗുവേര വിശേഷിപ്പിച്ചത്. മിസ്സൈലുകൾ തങ്ങളുടെ നിയന്ത്രണത്തിലായിരുന്നെങ്കിൽ ക്യൂബ അമേരിക്കയെ ആക്രമിക്കാൻ മടിക്കില്ലായിരുന്നു എന്നു ചെ ഗുവേര പറഞ്ഞു./////

Thursday, 3 September 2015

ഇന്ത്യ- പാകിസ്‌താന്‍ : ഉലയുന്ന അയല്‍ ബന്ധം


ഇന്ത്യ- പാകിസ്‌താന്‍ : ഉലയുന്ന അയല്‍ ബന്ധം
എം.എസ്‌. സുദീപ്‌
Story Dated: Monday, August 31, 2015 01:36
mangalam malayalam online newspaper
നരേന്ദ്ര മോഡി സര്‍ക്കാര്‍ പതിനഞ്ചു മാസങ്ങള്‍ പിന്നിടുമ്പോള്‍ വിദേശനയത്തെ സംബന്ധിച്ച്‌ ആശങ്കയുളവാക്കുന്ന നിരവധി ചോദ്യങ്ങളാണ്‌ ഉയര്‍ന്നുവരുന്നത്‌. അയല്‍ രാഷ്‌ട്രത്തലവന്മാരുടെ സാന്നിധ്യത്തില്‍ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റ പ്രധാനമന്ത്രി, ഭാവിയില്‍ തന്റെ സര്‍ക്കാരിന്റെ ദക്ഷിണേഷ്യന്‍ രാഷ്‌ട്രങ്ങളോടുള്ള സമീപനം അങ്ങേയറ്റം സൗഹാര്‍ദപരമായിരിക്കുമെന്നുള്ള പ്രതീതിയാണ്‌ ആദ്യം സൃഷ്‌ടിച്ചത്‌. അതു കേവലം മരീചിക മാത്രമാണെന്നാണു വസ്‌തുതകള്‍ തെളിയിക്കുന്നത്‌. സങ്കീര്‍ണമായ രാഷ്‌ട്രീയ പ്രശ്‌നങ്ങളാണ്‌ ആറു പതിറ്റാണ്ടിലധികമായി ഇന്ത്യക്കും പാകിസ്‌താനുമിടയിലുള്ളത്‌. ദക്ഷിണേഷ്യയിലെ പ്രബലമായ രണ്ട്‌ ആണവ- സൈനിക ശക്‌തികളെന്ന നിലയില്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളുടെ പുരോഗതിയെ രാജ്യാന്തര സമൂഹം വളരെ പ്രാധാന്യത്തോടെയാണു നോക്കിക്കാണുന്നത്‌. തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ്‌ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള നയതന്ത്ര ബന്ധങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌.
കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റില്‍ നടക്കേണ്ടിയിരുന്ന സെക്രട്ടറി തല ചര്‍ച്ചയില്‍ നിന്നും ഏകപക്ഷീയമായി ഇന്ത്യ പിന്മാറിയത്‌ കഴിഞ്ഞ കുറെ നാളുകളായി ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധത്തില്‍ വലിയ പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കള്‍ തമ്മില്‍ നടക്കാനിരുന്ന ചര്‍ച്ചയില്‍ നിന്നുള്ള പിന്മാറ്റം ഇന്ത്യ-പാക്‌ നയതന്ത്ര ബന്ധങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയായി.
ആധുനിക ജനാധിപത്യ സമൂഹത്തില്‍ സംഭാഷണങ്ങള്‍ക്കുള്ള പ്രാധാന്യം വലുതാണ്‌. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിനു നയതന്ത്ര പ്രഭാഷണങ്ങളോളം ഫലപ്രദമായ മറ്റൊരു വഴിയും ഇല്ല. ചര്‍ച്ചയില്‍നിന്നുള്ള ഇരു രാജ്യങ്ങളുടെയും പിന്മാറ്റം ഇന്ത്യ-പാക്‌ തര്‍ക്കങ്ങള്‍ക്കു രാഷ്‌ട്രീയമായ പരിഹാരം കാണുന്നതിനുള്ള സാധ്യത ഇല്ലാതാക്കുകയാണു ചെയ്യുന്നത്‌.
ഇരു രാജ്യങ്ങളുടെയും ചരിത്രം പരിശോധിച്ചാല്‍ സുപ്രധാനമായ സംഭവവികാസങ്ങളെല്ലാം ഉരുത്തിരിഞ്ഞു വന്നതു ദീര്‍ഘകാലങ്ങളായി പല തട്ടിലും തരത്തിലും നടന്ന സംഭാഷണങ്ങളുടെ ഫലമായുള്ളതാണെന്നും കാണാം. താഷ്‌കന്റ്‌ ഉടമ്പടിയും സിംല കരാറും ആഗ്ര ഉച്ചകോടിയുമെല്ലാം ഇതിനു ചില ഉദാഹരണങ്ങള്‍ മാത്രം. ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കളുടെ സംയുക്‌ത ചര്‍ച്ചയില്‍നിന്നുള്ള പിന്മാറ്റം സങ്കുചിത രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി മാത്രമാണ്‌. ഇത്‌ ഉത്തരവാദിത്വമുള്ള ജനാധിപത്യ ഭരണ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്തിനു ഭൂഷണമല്ല.
സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങള്‍ തമ്മില്‍ നയതന്ത്ര ചര്‍ച്ച നടക്കുമ്പോള്‍ സംഘടനകളുമായും സ്‌ഥാപനങ്ങളുമായും വ്യക്‌തികളുമായും ഔദ്യോഗിക പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നത്‌ സാധാരണമാണ്‌. രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളുടെ സുഗമമായ നടത്തിപ്പിന്‌ അതു ഗുണകരമായി ഭവിക്കാറുമുണ്ട്‌. ഇന്ത്യ-പാക്‌ ചര്‍ച്ചകളില്‍ കശ്‌മീര്‍ ഒരു സുപ്രധാന വിഷയമാണെന്നിരിക്കേ ഏതൊരു ചര്‍ച്ചയ്‌ക്കും മുന്നോടിയായി കശ്‌മീരിലെ വിവിധ രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക പൗര സമൂഹ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നതുതന്നെ നയതന്ത്ര ചര്‍ച്ചകളില്‍ തികച്ചും സംഘര്‍ഷ രഹിതമായ സാഹചര്യം സൃഷ്‌ടിക്കുമെന്നു നിസംശയം പറയാം. വിഭജന കാലം മുതലിങ്ങോട്ടുള്ള ഇന്ത്യ-പാക്‌ ബന്ധങ്ങളിലെല്ലാം തന്നെ തെളിഞ്ഞു നില്‍ക്കുന്നത്‌ കപട ദേശീയതയിലൂന്നിയ അതിവൈകാരിക പ്രകടനങ്ങളാണ്‌.
ആഭ്യന്തരമായ രാഷ്‌ട്രീയ പ്രതിസന്ധിയുണ്ടാവുന്ന വേളയിലോ കൂടുതല്‍ ജനപ്രീതിക്കു വേണ്ടിയോ അതിര്‍ത്തികള്‍ സംഘര്‍ഷഭരിതമാവുന്നത്‌ ഇതിന്റെയൊക്കെ അടിസ്‌ഥാനത്തിലാണ്‌. പലപ്പോഴും പാക്‌ അധിനിവേശ കശ്‌മീരില്‍നിന്നും ഇന്ത്യയിലേക്ക്‌ പ്രകോപനമുണ്ടാവുമ്പോള്‍ അസ്വസ്‌ഥരാകുന്നത്‌ ഇസ്ലാമബാദിലെ ഭരണനേതൃത്വമാണ്‌. പ്രത്യേകിച്ചും അവിടെ അധികാരത്തിലിരിക്കുന്നത്‌ ഒരു തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണെങ്കില്‍.
വിഭജനാനന്തരം മാറി മാറി വന്ന ജനാധിപത്യ-സൈനീക ഭരണകൂടങ്ങളെല്ലാം തന്നെ കശ്‌മീര്‍ വികാരം തങ്ങളുടെ ജനങ്ങളുടെയിടയില്‍ ആളിക്കത്തിക്കുന്നതിനും അതതു രാഷ്‌ട്രീയ സാഹചര്യങ്ങള്‍ക്കനുസൃതമായി ഫലപ്രദമായി ഉപയോഗിക്കുന്നതിനും ശ്രമിച്ചിരുന്നു. ഇരു രാജ്യങ്ങളിലും മതത്തിലധിഷ്‌ഠിതമായ ദേശീയതയ്‌ക്ക്‌ വേണ്ടുവോളം വേരോട്ടമുള്ളതിനാല്‍ ഇത്തരം പ്രവണതകളെ പരിപോഷിപ്പിക്കുന്നതില്‍ അവര്‍ വിജയിക്കാറുമുണ്ട്‌. ഇവിടെ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും മറ്റൊന്നുമല്ല. എല്ലാ ഇന്ത്യ-പാക്‌ ചര്‍ച്ചകളിലും "ദേശസുരക്ഷ" ഒരു പ്രധാന ഇനമായി വരുന്നതും യാദൃച്‌ഛികമല്ല. ദേശസുരക്ഷയിലൂന്നിത്തന്നെ മിക്ക ചര്‍ച്ചകളും നടക്കാതെ പോവുകയോ, പാതി വഴിയില്‍ നിലച്ചു പോവുകയോ ചെയ്യുമ്പോള്‍ യഥാര്‍ഥത്തില്‍ വിജയിക്കുന്നത്‌ "സുരക്ഷയില്‍" വന്‍ മൂലധന നിക്ഷേപം നടത്തിയിട്ടുള്ള യഥാര്‍ഥ കളിക്കാരാണ്‌. വാസ്‌തവത്തില്‍ രാഷ്‌ട്രീയ-നയതന്ത്ര പ്രതിനിധികള്‍ പിന്‍ സീറ്റിലേക്കു പോവുകയും ബാരക്കിനുള്ളിലും വെളിയിലുമുള്ള മൂലധന ശക്‌തികള്‍ മുന്‍ സീറ്റിലേക്കു വരുകയും ചെയ്യുക എന്നുള്ളതാണ്‌ ഇന്ത്യ-പാക്‌ നയതന്ത്ര ബന്ധങ്ങളിലെ പ്രധാന പ്രതിസന്ധി. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന "ഹുറിയത്ത്‌" പ്രശ്‌നം ഒരു പുറന്തോടു മാത്രമായി കണക്കാക്കാവുന്നതാണ്‌.
മാറുന്ന രാജ്യാന്തര സാഹചര്യങ്ങളോടൊപ്പം പശ്‌ചിമേഷ്യയിലെയും അഫ്‌ഗാനിസ്‌ഥാനിലെയും സംഭവവികാസത്തിന്റെ പശ്‌ചാത്തലത്തില്‍ രാഷ്‌ട്രീയപരമായും തന്ത്രപ്രധാനപരമായും അയല്‍ രാജ്യങ്ങളുമായും പ്രത്യേകിച്ച്‌ ഇസ്ലാമാബാദുമായി ഏറ്റവും സൗഹൃദപരമായ ബന്ധം ഉറപ്പിക്കേണ്ട സ്‌ഥിതിവിശേഷമാണ്‌ ഇന്ത്യക്കിന്നുള്ളത്‌.
കാശ്‌മീര്‍ വിഷയം ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ഒരു "പ്രശ്‌നമായി" മുന്നോട്ടു കൊണ്ടുപോകേണ്ടത്‌ നവ-കൊളോണിയല്‍ മൂലധന ശക്‌തികളുടെ ആവശ്യം തന്നെയാണ്‌. ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരസ്‌പരം വിശ്വാസത്തിലെടുത്തുകൊണ്ട്‌ പരിഹരിക്കാവുന്ന രാഷ്‌ട്രീയ പ്രശ്‌നം മാത്രമാണ്‌ ഇന്ത്യക്കും പാകിസ്‌താനുമിടയിലുള്ളത്‌. അതിനായി രാഷ്‌ട്രീയ-സങ്കുചിത മത താല്‍പര്യങ്ങള്‍ക്കതീതമായ ഇച്‌ഛാശക്‌തിയുള്ള ഭരണ നേതൃത്വമാണു വേണ്ടത്‌. രൂക്ഷമായ ആഭ്യന്തര പ്രശ്‌നങ്ങള്‍ നില്‍ക്കുന്ന പാകിസ്‌താനില്‍ നവാസ്‌ ഷെരീഫ്‌ ദുര്‍ബലമായ അവസ്‌ഥയിലാണെങ്കിലും ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണ നേതൃത്വവുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നതിനുള്ള സുവര്‍ണാവസരമാണ്‌ ഇന്ത്യ നഷ്‌ടപ്പെടുത്തിയത്‌.
- See more at: http://www.mangalam.com/opinion/354778#sthash.uqfAg41T.1SDwFgtA.dpuf

Search This Blog