Friday 18 September 2015

ക്യൂബൻ മിസൈൽ പ്രതിസന്ധി 1962

കടപ്പാട്;Midhun Pbvrto‎      ചരിത്രാന്വേഷികൾ
 ക്യൂബൻ മിസൈൽ പ്രതിസന്ധി

 രണ്ടാം ലോകമഹായുദ്ധത്തിനു ശേശം, ലോകത്തെ വീണ്ടും
ദുസ്വപ്നങ്ങളിലേക്ക് തളളിവിട്ട 13 ദിവസം നീണ്ടു നിന്ന കൊമ്പുകോര്‍ക്കല്‍
പശ്ചാത്തലം ചുരുക്കിപറയാം,
1958 ൽ അമേരിക്കന് പാവ സര്ക്കാരിനെ ക്യൂബൻ വിപ്ലവത്തിലൂടെ പുറത്താക്കി ഫിദൽ കാസ്ട്രോ ക്യൂബയുടെ തലവനായി.
അധികാരത്തിലെത്തിയ ഫിദൽ soviet,മായി സാമ്പത്തിക,സൈനീക കരാറുകളില് ഏര്പ്പട്ടു, ഇത് അമേരിക്കയെ അസ്വസ്ഥരാക്കി. കാരണം ലാറ്റിനമേരിക്കയിലെ തങ്ങളുടെ മേധാവിത്വം തകർന്നപോയേക്കുമോയെന്ന് അമേരിക്ക ഭയപ്പെട്ടു. 1961,ൽ BAY OF PIGS INVASION എന്ന സൈനീക നീക്കത്തിലൂടെ കാസ്ട്രോയെ പുറത്താക്കാൻ അമേരിക്ക സ്രമിച്ചു പക്ഷെ പരാജയപ്പെട്ടു.

ക്യൂബയുടെ നേരെ അമേരിക്ക നടത്തുന്ന ആക്രമണങ്ങൾ എന്തു വിലകൊടുത്തും ചെറുക്കുമെന്ന് Soviets വ്യക്തമാക്കിയതോടെ പ്രശ്നത്തിന് ചൂടുകൂടി.
BAY OF PIGS ആക്രമണത്തിന്റെ" പരാജയത്തിനും ശേഷം, ഭാവി അമേരിക്കൻ ആക്രമണങ്ങളെ തടയാനായി ക്യൂബയിൽ സോവിയറ്റ് ആണവ മിസൈലുകൾ സ്ഥാപിക്കുകയെന്ന ആശയം 1962ൽ Krushchev കാസ്ട്രോയുടെ പരിഗണനക്കു വച്ചു. കാസ്ട്രോ അതു അംഗീകരിച്ചു. ക്യൂബന് സ്നേഹത്തേക്കാലുപരി Sovietസിനെ ഇതിനു പ്രേരിപ്പിച്ചത് മറ്റൊന്നാണ്, ക്യൂബയിൽ സ്ഥാപിക്കുന്ന മിസൈലുകൾ അമേരിക്കയുടെ പ്രധാന നഗരങ്ങളെ ലക്ഷ്യം വെക്കാന് സോവിയറ്റിനെ സഹായിക്കുമായിരുന്നു,അങ്ങനെ 1962 ജൂലൈ മാസത്തിൽ 40000,ത്തോളം വരുന്ന റഷ്യൻ സൈനികർ Operation ANADYR എന്ന സൈനീക ദൌത്യവുമായി ക്യൂബൻ തീരങ്ങളിൽ രഹസ്യമായി വന്നിറങ്ങി.
ക്യൂബയിൽ നടക്കുന്ന ഈ രഹസ്യ പരിപാടി അമേരിക്ക ഒട്ടും വൈകാതെ അറിഞ്ഞു, തുർക്കിയില് അമേരിക്ക സ്ഥാപിച്ചിരിക്കുന്ന മിസ്സൈലുകളെ പ്രതിരോധിക്കാനായരിക്കാം ക്യൂബയിൽ സോവിയറ്റിന്റെ ഈ മിസ്സൈൽ programme എന്ന് അമേരിക്ക സംശയിച്ചു
അങ്ങനെ 1962 ഒക്ടോബർ 15-ന് 13 ദിവസം ദീർഘിച്ച മിസൈൽ പ്രതിസന്ധിക്കു തുടക്കമായി,
അമേരിക്ക ക്യൂബക്കുമേൽ നാവിക ഉപരോധം ഏർപ്പെടുത്താൻ തീരുമാനിച്ചു. ക്യൂബയ്ക്കു നേർക്കുള്ള ഏതു ഭീഷണിയും നേരിടാൻ തങ്ങൾ സജ്ജമാണെന്ന് ഫിദൽ കാസ്ട്രോ പ്രഖ്യാപിച്ചു. കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ചൈന ക്യൂബക്ക് പിന്തുണയുമായി രംഗത്തെത്തിയപ്പോൾ ഫ്രാൻസ് പോലുള്ള രാജ്യങ്ങൾ അമേരിക്കയെ പിന്തുണച്ചു.
ഉപരോധം ഇരു രാജ്യങ്ങളേയും ഒരു യുദ്ധത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്ന് റഷ്യ കെന്നഡിക്ക് മുന്നറിയിപ്പ് നല്കി. ക്യൂബയിൽ ആക്രമണായുധങ്ങൾ എത്തിക്കാൻ അനുവദിക്കില്ലെന്നും, ആയുധങ്ങൾ സോവിയറ്റു യൂണിയനിലേക്കു തിരികെ കൊണ്ടുപോകണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. സോവിയറ്റ്സ് അതു നിരാകരിച്ചു.
ചർച്ചകൾ പുരോഗമിക്കുമ്പോൾ, russian കപ്പലുകൾ ഉപരോധം ഭേദിക്കാൻ ശ്രമിച്ചതു സംഘർഷം വർദ്ധിപ്പിച്ചു. ഉപരോധ ഭേദനത്തിനു ശ്രമിക്കുന്ന കപ്പലുകൾക്കു നേരേ നിറയൊഴിക്കാൻ അമേരിക്ക നാവികസേനക്കു നിർദ്ദേശം നൽകി. ഒക്ടോബർ 27-ന് സോവിയറ്റ് ആര്മി ഒരു അമേരിക്കൻ യുദ്ധ വിമാനം വെടിവച്ചു വീഴ്ത്തിയതും സംഘർഷം വർദ്ധിപ്പിച്ചു.
1962 ഒക്ടോബർ 28-ന് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിന്റെ മദ്ധ്യസ്ഥതയിൽ കെന്നഡിയും ക്രൂഷ്ചേവും ഒത്തുതീർപ്പിൽ എത്തിയതോടെ
പ്രതിസന്ധിക്ക് അന്ത്യമായി. ക്യൂബയിൽ
സ്ഥാപിച്ചിരുന്ന എല്ലാ ആയുധങ്ങലും തിരികെ കൊണ്ടുപോകാന് സോവിയറ്റ്സ് തയ്യാറായി ക്യൂബയെ ഇനി ഒരിക്കലും ആക്രമിക്കുകയില്ലെന്ന് അമേരിക്കയും വാക്കുകൊടുത്തു. ആ വാക്ക് അവര് പാലിച്ചു.
സോവിയറ്റ് യൂണിയന്റെ പിൻമാറ്റത്തെ അന്ന് വഞ്ചന എന്നാണ് ചെഗുവേര വിശേഷിപ്പിച്ചത്. മിസ്സൈലുകൾ തങ്ങളുടെ നിയന്ത്രണത്തിലായിരുന്നെങ്കിൽ ക്യൂബ അമേരിക്കയെ ആക്രമിക്കാൻ മടിക്കില്ലായിരുന്നു എന്നു ചെ ഗുവേര പറഞ്ഞു./////

No comments:

Post a Comment

Search This Blog