Sunday 27 September 2015

Operation Opera(June 1981)


സദ്ധാമിന്റെ ന്യൂക്ലിയർ സ്വപ്നങ്ങൾക്ക്‌ മേലെ ഇസ്രായേലിന്റെ 
ബോംബറുകൾ- Operation Opera(June 1981)


കടപ്പാട്    ;   Vinod AP   ചരിത്രാന്വേഷികൾ

 1976 മുതൽ ഫ്രഞ്ച്‌ ഗവണ്മെന്റിന്റെ സഹായത്തോടെ ഇറാഖ്‌ ന്യൂക്ലിയർ
റിയാക്റ്ററിന്റെ നിർമ്മാണം തുടങ്ങി.സമാധാന പ്രവർത്തനങ്ങൾക്ക്‌ മാത്രമേ ആണവ പദ്ധതി ഉപയോഗിക്കു എന്ന ഇറാഖിന്റെ വാദം ഇസ്രായേൽ തുടക്കത്തിലേ തള്ളി.ലക്ഷ്യം തങ്ങളാണെന്ന തിരിച്ചറിവുള്ളത്‌ കൊണ്ട്‌ ,ഇസ്രായേൽ പദ്ധതി തടയാനുള്ള എല്ലാ ശ്രമങ്ങളും നടത്തി.ആണവ പദ്ധതിയുമായി ബന്ദപ്പെട്ട ഈജിപ്ഷ്യൻ സയന്റിസ്റ്റിനെ മൊസ്സാദ്‌ കൊലപ്പെടുത്തി, ഒട്ടനവധി ഓഫീഷ്യൽസ്‌ ദുരൂഹമായി മരണപ്പെട്ടു.പക്ഷേ നിശ്ചയദാർഡ്യത്തിനു പേരു കേട്ട സദ്ധാം ഹുസ്സൈൻ പദ്ധതിയുമായി മുന്നോട്ട്‌ പോവുക തന്നെ ചെയ്തു.
എല്ലാ നയതന്ത്ര മാർഗ്ഗങ്ങളും പരാജയപ്പെട്ട ഇസ്രായേൽ, സൈനികമായി ഇടപെടാൻ തീരുമാനിച്ചു. മിലിട്ടറി ഓപ്ഷനിലൂടെ സൈറ്റ്‌ തകർക്കാനുള്ള പദ്ധതി തയ്യാറാക്കി.പ്രധാനമായും 3 വെല്ലുവിളികളായിരുന്നു അവർക്ക്‌ മുൻപിലുണ്ടായിരുന്നത്‌.
1.900 മൈലുകൾ അകലേയുള്ള ഇറാഖുമായി ഇസ്രായേൽ അതിർത്തി പങ്കിടാത്തതു കൊണ്ട്‌ ജോർദ്ധാൻ, സൗദി അറേബ്യ തുടങ്ങിയ ശത്രു രാജ്യങ്ങളുടെ മുകളിലൂടെ റഡാറിന്റെ കണ്ണിൽ പെടാതെ പറക്കേണ്ടി വരും.
2. ഇറാൻ-ഇറാഖ്‌ യുദ്ധം നടക്കുന്ന സമയമായത്‌ കൊണ്ട്‌ അമേരിക്കയുടെ സഹായം ലഭിക്കാൻ സാധ്യതയില്ല( അമേരിക്ക ഇറാഖിനെ പിന്തുണച്ചിരുന്ന സമയമായിരുന്നു അത്‌).
3. തൊട്ട്‌ മുൻപത്തെ വർഷം(1980) Iran Hostage crisis ന്റെ സമയത്ത്‌ അമേരിക്ക ഇറാനിൽ നടത്തിയ രക്ഷാ ദൗത്യം പരാജയപ്പെട്ടിരുന്നു.
പക്ഷെ പത്ത്‌ മാസം നീണ്ട നിരന്തര പരിശീലനത്തിനൊടുവിൽ ലക്ഷ്യം ഭേദിക്കാമെന്ന പ്രതീക്ഷ ഇസ്രായേലിനു കൈവന്നു.പരമാവധി ആൾനാശം കുറക്കാനായി ഓപ്പറേഷൻ ഒരു ഞായറാഴ്ച്ച നടത്താൻ തീരുമാനിച്ചു( ഫ്രഞ്ച്‌ ടെക്ക്നീഷ്യന്മാരുടെ അവധി ദിനം).അമേരിക്കയിൽ നിന്നും പുതിയതായി വാങ്ങിയ F16 ഉപയോഗിച്ച്‌ ആക്രമണം നടത്താനായിരുന്നു പ്ലാൻ. ആക്രമണം തുടങ്ങുന്നതിനു മുൻപ്‌ തന്നെ ഇറാഖിലെ റഡാർ സംവിധാനങ്ങളെല്ലാം നിശ്ബ്ദമാക്കാൻ മൊസ്സദിനു കഴിഞു.
7 June 1981 വൈകിട്ട്‌ 4 മണിക്ക്‌ സിനായിലെ എയർ ബേയ്സിൽ നിന്നും 8 ഫൈറ്റർ പ്ലേയ്നുകൾ ആകശത്തേക്ക്‌ ചിറകു വിടർത്തി ഉയർന്നു.ജോർദ്ധാൻ, സൗദി റഡാറുകളുടെ കണ്ണിൽ പെടാതിരിക്കാൻ തറനിരപ്പിൽ നിന്നും 100 മീറ്റർ താഴേ പറക്കാൻ തുടങ്ങി.45 മിനുട്ട്‌ കൊണ്ട്‌ യൂഫ്രട്ടീസ്‌ മുറിച്ച്‌ കടന്ന് ഇറാഖിലെത്തി. ന്യൂക്ലിയാർ സൈറ്റുകൾ തകർത്ത്‌ ദൗത്യം വിജയകരമായി പൂർത്തിയാക്കി.
ആഗോള തലത്തിൽ ഇസ്രായേലിനെതിരെ പ്രതിഷേധം ഇരംബി.ഐക്യരാഷ്ട്ര സഭ ശക്തമായി അപലപിച്ചു.ഗോഡ്‌ഫാദർ അമേരിക്ക പോലും കൈവിട്ടു.
10 വർഷങ്ങൾക്ക്‌ ശേഷം(1991) അമേരിക്ക കുവൈറ്റിൽ നിന്നും ഇറാഖിനെ തുരത്തിയപ്പോൾ Dick Cheney ഇങ്ങനെ എഴുതി :
“For Gen. David Ivri, with thanks and appreciation for the outstanding job he did on the Iraqi nuclear program in 1981 – which made our job much easier in Desert Storm.”
Like · Comment ·

No comments:

Post a Comment

Search This Blog