Sunday, 27 September 2015

തൂസിഡിഡീസ് സിദ്ധാന്തം



 തൂസിഡിഡീസ് സിദ്ധാന്തം

കടപ്പാട്; ഷിബു ചരിത്രാന്വേഷികള്‍

 തൂസിഡിഡീസ് BC 400കളിൽ ജീവിച്ചിരുന്ന ഗ്രീക്ക് തത്ത്വചിന്തകനായിരുന്നു,
political realismത്തിന്റെ പിതാവായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. അദ്ദേഹമാണ് സ്പാർറ്റൻസും അതീനിയന്സും തമ്മിൽ നടന്ന യുദ്ധം ചരിത്രത്തില രേഖപ്പെടുത്തിയത്. തൂസിഡിഡീസിന്റെ സിദ്ധാന്തം അനുസരിച്ച്, നിലവിലുള്ള ഒരു വൻ ശക്തിക്ക് എതിരായോ അല്ലെങ്കിൽ അതിനൊപ്പമോ മറ്റൊരു ശക്തി ഉയർന്നുവന്നാൽ (a rising power rivals a ruling power) അത് പൊതുവായി യുദ്ധസമാനമായ ഒരു സാഹചര്യം സൃഷ്ട്ടിക്കുകയോ അല്ലെങ്കിൽ അപകടകരമായ സ്ഥിതിവിശേഷത്തിനു കാരണമാകുകയോ ചെയ്യും. കഴിഞ്ഞ 500 വർഷത്തെ ചരിത്രം പരിശോധിച്ചാൽ അങ്ങനെയുണ്ടായ 16 കേസുകളിൽ 12 എണ്ണവും യുദ്ധത്തിലാണ് അവസാനിച്ചത്‌. പുരാതന ഗ്രീസിൽ ഏഥൻസ് സ്പാർതയെ വെല്ലുവിളിച്ചപ്പോഴാകട്ടെ ആധുനിക കാലത്ത് ജർമ്മനി ബ്രിട്ടനോത്ത എതിരാളിയായി വളര്ന്നു വന്നപ്പോഴാകട്ടെ ഇതെല്ലാം യുദ്ധത്തിലാണ് അവസാനിച്ചത്‌. Thucydides’s Trap എന്നാണ് ചരിത്രകാരന്മാരും രാഷ്ട്രീയ വിദഗ്ദ്ധരും ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. അമേരിക്കയ്ക്ക് ഒത്ത എതിരാളിയായി ചൈന വളര്ന്നുവരുന്ന സാഹചര്യത്തിൽ, ചരിത്രം നോക്കിയാൽ ഒരു യുദ്ധം ഉണ്ടായിക്കൂടെന്നില്ല. ചൈനീസ്‌ പ്രസിഡന്റ്‌ സീ ജിൻപിങ്ങ് തന്നെ തന്റെ അമേരിക്കൻ സന്ദർശനതിനിടയ്ക്കു ഇതിനെക്കുറിച്ചു പരാമാർശിച്ചിരുന്നു Thucydides’s Trap അല്ല വൻശക്തികൾ വരുത്തുന്ന നയതന്ത്രപരമായ പിഴവുകൾ യുദ്ധകാരണമായേക്കാം എന്ന് അദ്ദേഹം പറയുകയുണ്ടായി. തൂസിഡിഡീസിന്റെ അഭിപ്രായത്തിൽ വളര്ന്നു വരുന്ന ഒരു വൻ ശക്തി തങ്ങൾക്കു അർഹതയുള്ള പ്രാധാന്യം നേടിയെടുക്കുന്നതിന് പരിശ്രമിച്ചുകൊണ്ടിരിക്കും, അവരുടെ അഭിപ്രായങ്ങള്ക്കും ഇടപെടലുകൾക്കും പൊതുസമൂഹത്തിൽ അല്ലെങ്കിൽ അന്താരാഷ്‌ട്ര സമൂഹത്തിൽ പ്രാധാന്യം ലഭിക്കും, അത് നിലവിലുള്ള ശക്തിയിൽ ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുകയും തങ്ങളുടെ അപ്രമാദിത്യം നിലനിർത്തുക എന്നത് ഒരു ബാധ്യതയായി തീരുകയും ചെയ്യും. നിലവിലെ ശക്തികളായിരുന്ന സ്പാർതയ്ക്കൊപ്പം ഏഥൻസ് ഉയർന്നുവന്നതായിരുന്നു പെലൊപൊനീഷ്യൻ യുദ്ധത്തിനു കാരണമായത്‌ 30 വർഷത്തെ യുദ്ധം കഴിഞ്ഞപ്പോൾ പുരാതന ഗ്രീക്ക് റീജിയൻ ദുർബലമാകുകയും പേർഷ്യൻ ആക്രമണങ്ങൾക്ക് വിധേയമാകുകയും ചെയ്തു. ഒന്നാം ലോക മഹായുദ്ധത്തിനു 8 വർഷങ്ങൾക്കുമുൻപ് ബ്രിട്ടനിലെ എഡ്വേർഡ് ഏഴാമൻ തന്റെ പ്രധാനമന്ത്രിയോട് എന്തുകൊണ്ടാണ് ബ്രിട്ടണ്‍, അമേരികയെ എതിരാളിയായി കാണാതെ തന്റെ മരുമകനായ കൈസർ വിൽഹെം രണ്ടാമൻ ഭരിക്കുന്ന ജെർമനിയെ ശത്രുവായി കാണുന്നത് എന്ന് ചോദിക്കുകയുണ്ടായി, അതിനു മറുപടി നല്കിയത് അയർ ക്രോ എന്ന ഉദ്യോഗസ്ഥനായിരുന്നു, ജെർമനി പ്രാദേശികമായി ഉയര്ന്നുവരുന്ന ഒരു ശക്തിയാണെന്നും അതുകൊണ്ട് ബ്രിട്ടന് ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ എന്തായിരിക്കുമെന്നും സൂചിപ്പിച്ചുകൊണ്ട് ക്രോ രാജാവിനു ഒരു മറുപടി സമർപ്പിച്ചു (അന്താരാഷ്‌ട്ര നയതന്ത്ര സമീപനങ്ങളെ സംബന്ധിച്ച് വിലപ്പെട്ട ഒരു "മുത്തായാണ്" ആ രേഖയെ കണക്കാക്കുന്നത്) സാമ്പത്തികമായി ജെർമനി ബ്രിട്ടനെ കവച്ചു വെയ്ക്കുകയും ഒരു വലിയ സേനയെ തയ്യാറാക്കുകയും ചെയ്തത് പരോക്ഷമായി ഒരു വെല്ലുവിളിയായാണ് ബ്രിട്ടണ്‍ കണ്ടത്, അവഗണിക്കാനാവാത്ത ഒരു സാഹചര്യം വന്നപ്പോൾ ഒന്നാം ലോക മഹായുദ്ധം ഉണ്ടാവുകയും ചെയ്തു. മറ്റുചില ruling rising powerകൾ തമ്മിലുള്ള യുധങ്ങലായിരുന്നു വിപ്ലവാനന്തര ഫ്രാൻസിലെ നെപോളിയനും ബ്രിട്ടനുമായി നടന്നത്, ഫ്രാൻസും ബിസ്മാർകിന്റെ ജെർമനിയുമായി നടന്നത്, 1868ൽ മെയിജി ചക്രവർതിയുടെ കീഴിൽ കരുത്തരായി മാറിയ ജപ്പാൻ കിഴക്കനേഷ്യയിൽ ചൈനയെയും റഷ്യയും വെല്ലുവിളിച്ചത് എല്ലാം. 1890കളിൽ അമേരിക്ക പാശ്ചാത്യ ലോകത്തെ വൻ ശക്തികളായി മാറിയതിനെതുടർന്നു അവർ ക്യൂബയെ സ്പെയിനിൽ നിന്നും മോചിപ്പിച്ചു, വെനിസ്വെലയെയും കാനഡയേയും സംബന്ധിച്ച തർക്കങ്ങളിൽ അവർ ബ്രിട്ടനും ജെർമനിക്കും എതിരെ യുദ്ധഭീഷണി മുഴക്കി തങ്ങളുടെ താത്പര്യങ്ങൾ നേടിയെടുത്തു, കൊളംബിയയെ വിഭജിച്ച്‌ പനാമ കനാൽ ഉണ്ടാക്കി തങ്ങളുടെ കച്ചവട താത്പര്യങ്ങൾ സംരക്ഷിച്ചു, ബ്രിട്ടീഷ്‌ പിന്തുണ ഉണ്ടായിരുന്ന മെക്സികൻ ഗൊവെർന്മെന്റിനെ അട്ടിമറിച്ചു, അങ്ങനെ കാലങ്ങളായി അമേരികാൻ താത്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടു പോരുന്നു., എന്നാൽ ചൈന സാമ്പത്തികമായും സൈനികമായും അമേരികയ്ക്കൊപ്പം എത്തുമ്പോൾ അവരുടെ സമ്മർദ തന്ത്രങ്ങൾ എത്രമാത്രം വിലപ്പോവുമെന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്. അമേരികയുടെതിനേക്കാൾ വലിയ സമ്പത്ത് വ്യവസ്ഥയായി ചൈന മാറികഴിഞ്ഞിരിക്കുന്നു, തടുക്കാനാവാത്ത ഒരു ശക്തി നീക്കാനാവാത്ത ഒരു സാമ്രാജ്യത്തിനു നേരെ വരുമ്പോൾ ലോക ക്രമത്തിൽ എന്ത് മാറ്റമാണുണ്ടാവുക എന്നത് കണ്ടറിയേണ്ട കാര്യമാണ്.
( സോവിയറ്റ് യൂനിയൻ അമേരിക്കയ്ക്ക്ക് തുല്യ ശക്തിയായി മാറിയപ്പോൾ ചില ഉരസലുകളുണ്ടായെങ്കിലും യുദ്ധം ഒഴിവാക്കപ്പെട്ടു)
courtesy: belfer center papers

No comments:

Post a Comment

Search This Blog