Saturday 26 September 2015

ഹിമവാന്റെ മടിയിൽനിന്ന് ഇന്ത്യയുടെ ഹൃദയത്തിലേക്ക് ....

Courtesy ; Vipin Kumar  

ചരിത്രാന്വേഷികൾ


ഹിമവാന്റെ മടിയിൽനിന്ന് ഇന്ത്യയുടെ ഹൃദയത്തിലേക്ക് ....

" ഇതു ഞാൻ പലതവണ വ്യക്തമായും പരസ്യമായും പറഞ്ഞിട്ടുണ്ട്. ഞാൻ ആവശ്യപ്പെടുന്നതു റിബറ്റിന്റെ സ്വാതന്ത്ര്യമല്ല. ചരിത്രപരമായി റ്റിബറ്റ് ഒരിക്കലും ചൈനയുടെ ഭാഗമായിരുന്നില്ല. സ്വതന്ത്രമായ ഒരു രാഷ്ട്രമായിരുന്നു. എങ്കിലും മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത് ഒരു ചെറിയ ജനതയ്ക്കോ രാഷ്ട്രത്തിനോ ഒരു വൻ രാജ്യവുമായി ചേർന്നു നിൽക്കുന്നതു കൊണ്ടുണ്ടാകുന്ന പ്രയോജനത്തെപ്പറ്റി ഞാൻ ബോധവാനാണ്. ചരിത്രം പിടിച്ചു തർക്കിക്കാൻ എനിക്കു താല്പര്യമില്ല. ഞാൻ ആവശ്യപ്പെടുന്നതു ഭാവിയിലേക്കുള്ള നോട്ടമാണ്. സൈന്യത്തെയും വിദേശകാര്യ നയത്തെയും പറ്റി ചൈനയക്ക് ഉത്കണ്ഠ ഉണ്ടെന്നു ഞാൻ കരുതുന്നു. അവ ബെയ്ജിംഗിനു തന്നെ കൈകാര്യം ചെയ്യാവുന്നതാണ്.റ്റിബറ്റിനു ശുദ്ധമായ സ്വയംഭരണം വേണം. അതാണ് മൗലികം. " - His holiness Tenzin Gyatso - the 14th Dalai Lama
റിബറ്റൻ ഭരണാധികാരിയും വജ്രയാന ബുദ്ധമതത്തിന്റെ മേലധ്യക്ഷനുമായിരുന്ന ദലൈലാമ ഇരുപത്തിനാലാം വയസ്സിലാണ് സ്വന്തം രാജ്യത്തുനിന്ന് പലായനം ചെയ്തത്. ഗതിമുട്ടിയ നേരത്ത് അദ്ദേഹം നടത്തിയ പലായനം അതിസാഹസികമായിരുന്നു. എന്നാൽ അഭയം കൊടുത്തതിലൂടെ ഇന്ത്യ നേരിട്ടത് ഗുരുതരമായഗുരുതരമായ ഭവിഷ്യത്തുകളെ ആയിരുന്നു. അഭയം കൊടുത്താൽ ചൈനയുടെ ശത്രുത ഉറപ്പായിരുന്നു. എന്നിട്ടും നെഹ്രു ദലയ് ലാമയെ ഹാർദ്ദമായി സ്വീകരിക്കാൻ തീരുമാനിച്ചു. ഇതിൽ അദ്ദേഹത്തെ സ്വാധീനിച്ചത് രാഷ്ട്രീയ പരിഗണനകളെക്കാൾ മാനുഷിക വികാരമായിരുന്നു. അപൂർവമായ സ്വീകരണക്ഷമത ഇന്ത്യൻ സംസ്കാരത്തിന്റെ മുഖമുദ്രമായിരുന്നല്ലൊ.
AD ഏഴാം നൂറ്റാണ്ടിൽ ബുദ്ധമതം പ്രചരിച്ചു തുടങ്ങിയ ശേഷമുള്ള ചരിത്രരേഖകളെ റ്റിബറ്റിൽനിന്നു ഇതുവരെ കിട്ടിയിട്ടുള്ളു. അതനുസരിച്ച് ചൈനയും റ്റിബറ്റും തമ്മിൽ 200 കൊല്ലക്കാലം നീണ്ട യുദ്ധം AD 821 ൽ സന്ധിയായി. അതിന്റെ ഉടമ്പടി മൂന്നു കരിങ്കൽ തൂണുകളിൽ കൊത്തിവെച്ചിരുന്നു. അവയിലൊന്നു ലാസയിലെ ജെഖാങ് ദേവാലയത്തിന്റെ മുമ്പിൽ ഇന്നുമുണ്ട്. തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ 1200 വർഷത്തെ ചരിത്രം ടിബറ്റൻ ജനത കണക്കുകൂട്ടുന്നത് അന്നുതൊട്ടാണ്. ആ സന്ധിക്കു ശേഷവും ചൈനക്കാർ പലപ്പോഴായി ടിബറ്റ് ആക്രമിക്കുകയും പല കാലം അതിന്റെ പ്രദേശങ്ങൾ കയ്യടക്കി വെക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ടിബറ്റ് എന്നും ചൈനയുടേതായിരുന്നു എന്ന് ചൈന അവകാശപ്പെടുന്നു.
1904ൽ ചൈനയുടെ സാന്നിധ്യം ദുർബലമായിരുന്നപ്പോൾ ഇന്ത്യയിലുണ്ടായിരുന്ന ബ്രിട്ടീഷ് സൈന്യം ടിബറ്റ് ആക്രമിച്ചു. എങ്കിലും അക്കൊല്ലം തന്നെ ടിബറ്റുമായി ഒരു സഖ്യമുണ്ടാക്കിയതിനു ശേഷം സൈന്യം തിരിച്ചുപോയി. ഈ ഉടമ്പടിയെ ടിബറ്റുകാർ 1904ൽ തന്നെ അവരുടെ സ്വാതന്ത്ര്യത്തെ ബ്രിട്ടീഷുകാർ അംഗീകരിച്ചതിനുള്ള തെളിവായി എടുത്തു കാണിക്കുന്നു.
1912ൽ അന്നത്തെ ദലയ് ലാമ (പതിമൂന്നാമൻ) ടിബറ്റിൽ ബാക്കിയുണ്ടായിരുന്ന ചീനപ്പട്ടാളക്കാരെ മുഴുവൻ പുറത്താക്കി ടിബറ്റിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.1949 വരെ തത്സ്ഥിതി തുടർന്നു. 1912 തൊട്ടെങ്കിലും ടിബറ്റിന്റെ സ്വയംഭരണാവകാശം യാഥാർഥ്യമായിരുന്നെന്ന് ഇതു വെച്ചെങ്കിലും സമ്മതിക്കാതെ വയ്യ. ഇപ്പോഴത്തെ ദലയ് ലാമ അധികാരമേറ്റത് ഈഅധികാരമേറ്റത് ഈ വ്യവസ്ഥ തുടരുമ്പോഴായിരുന്നുതുടരുമ്പോഴായിരുന്നു.
ഇപ്പോഴത്തെ ദലയ് ലാമ ജനിച്ചത് 1935 ജൂലായ് 6നായിരുന്നു. പാരമ്പര്യവിശ്വാസ പ്രകാരം രാജ്യം മുഴുവൻ നടത്തിയ തിരച്ചിലിന്റെ ഒടുവിൽ ടെൻസിൻ ഗ്യാറ്റ്സൊ എന്ന രണ്ടു വയസ്സുകാരൻ ബാലനെ 13-ാം ലാമയുടെ പുനർജന്മം ആണെന്നു തിരിച്ചറിയുകയും 1940 ഫെബ്രുവരി 22 ന് പുതിയ ലാമയായി ലാസയിൽ വാഴിക്കുകയും ചെയ്തു. അഞ്ചു വയസ്സുകാരനെ ഭരണകാര്യങ്ങളിൽ സഹായിക്കാൻ ഒരു റീജന്റിനെയും നിയമിച്ചു.
അന്നു ടിബറ്റിനു സ്വന്തം സൈന്യവും തപാൽവകുപ്പുമുണ്ടായിരുന്നു.വാണിജ്യവും രാജ്യത്തിനകത്തെ സഞ്ചാരവും സംബന്ധിച്ച് ബ്രിട്ടനുമായി ഉണ്ടാക്കിയ കരാറുകൾ നിലവിലുണ്ടായിരുന്നു.ബ്രിട്ടൻ, ചൈന, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികൾ ലാസയിൽ സ്ഥിരമായി ഉണ്ടായിരുന്നു. 1947 ൽ ബ്രിട്ടീഷുകാർ പോയപ്പോൾ അവരുടെ സ്ഥാനം ഇന്ത്യ ഏറ്റെടുത്തു.
എന്നാൽ കമ്മ്യൂണിസ്റ്റായതിന് തൊട്ടുപിന്നാലെ 1949 ൽ ചീനപ്പട വടക്കുകിഴക്കൻ ടിബറ്റ് ആക്രമിച്ചു. ഈ പുതിയ വിപത്തു നേരിടാൻ ടിബറ്റിന്റെ റീജൻറും മന്ത്രിസഭയും ദേശീയ അസംബ്ലിയും പരിപൂർണ അധികാരം ഏറ്റെടുക്കാൻ ദലയ് ലാമയോട് അഭ്യർഥിച്ചു. ബന്ധം നേരെയാക്കാൻ ദലയ് ലാമ നടത്തിയ ശ്രമങ്ങൾ ചൈന തള്ളി. 1956 ൽ ലാമ ഇന്ത്യ സന്ദർശിച്ചത് ഈ സംഭവ വികാസങ്ങളുടെ നടുവിലായിരുന്നു.
ആ സന്ദർശനം പക്ഷേ, ചൈനയുടെ നയം കൂടുതൽനയം കൂടുതൽ കർക്കശമാക്കാനേ സഹായിച്ചുള്ളൂ. അപ്പോഴേക്കും ഇന്ത്യയുടെ ടിബറ്റൻ നയത്തെപ്പറ്റി ചൈന സംശയാലുവായി തുടങ്ങിയിരുന്നു. 1949 ൽ ചൈന നടത്തിയ ആക്രമണത്തെപ്പറ്റി ഇന്ത്യയ്ക്കും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.
പ്രശ്നം പരിഹരിക്കാനുതകുന്ന മാർഗങ്ങളെല്ലാം അടഞ്ഞപ്പോൾ ദലയ് ലാമ നെച്ചൂങ്ങ് അരുളപ്പാടിനെ സമീപിച്ചു. 1958 മാർച്ച് 17 ന് അരുളപ്പാട് പറഞ്ഞു രാജ്യം വിട്ടുപോകാൻ. ഇനി അതിനുള്ള മുഹൂർത്തം നിശ്ചയിക്കൽ മാത്രമെ ബാക്കിയുള്ളു.
1959 മാർച്ച് രണ്ടാം വാരത്തിൽ ഒരു ദിവസം ലാസയിലെ ചീനപ്പടയുടെ ജനറൽ ചിയാങ് ചീൻ വു ഒരു ചീനാ നൃത്ത സംഘത്തിന്റെ പ്രദർശനത്തിനുള്ള ക്ഷണം ലാമയ്ക്ക് അയച്ചു കൊടുത്തു, ഒരു നിബന്ധനയോടെ. ടിബറ്റൻ സൈനികരെയോ അംഗരക്ഷകരെയോ ഒപ്പം കൂട്ടരുത്. ക്ഷണം ഒന്നിലേറെ തവണ ആവർത്തിച്ചപ്പോൾ ലാസയിലെ ജനങ്ങൾ സംശയാലുക്കളായി. ആയിരക്കണക്കിനു ജനങ്ങൾ ദലയ് ലാമയുടെ രക്ഷയ്ക്കായി കൊട്ടാരത്തിനു ചുറ്റും തടിച്ചുകൂടി. അങ്ങനെ ഉണ്ടായ ബഹളം നഗരം മുഴുവൻ റോന്ത് ചുറ്റുകയായിരുന്ന ചെമ്പടയെ വെട്ടിച്ചു രക്ഷപ്പെടാൻ ഭലയ് ലാമയ്ക്ക് മറ ഒരുക്കിക്കൊടുത്തു.
1959 മാർച്ച് 17 നു രാത്രി പത്തു മണിയോടടുത്ത് ദലയ് ലാമ ഒരു സാധാരണ സൈനികന്റെ വേഷത്തിൽ കൊട്ടാരത്തിനു പുറത്തു കടന്നു. അവിടെ ഉണ്ടായിരുന്ന ആൾക്കൂട്ടത്തിലറങ്ങി മറിഞ്ഞ് അദ്ദേഹവും കൂടെ ഉണ്ടായിരുന്ന ചെറുസംഘവും നഗരത്തിനു പുറത്തു കടന്നു. ഇന്ത്യൻ അതിർത്തി ലക്ഷ്യമാക്കിയുള്ള ആ യാത്രയിൽ ഇടയ്ക്കു വച്ച് ഏറ്റവും അടുത്ത കുടുംബാംഗങ്ങളും ഒപ്പം ചേർന്നു.
മൂന്നാഴ്ചകൾക്കു ശേഷം മാർച്ച് 31ന് അവർ ഇന്ത്യൻ അതിർത്തിയിലെത്തി. അഭയം കൊടുക്കാൻ നേരത്തെ തീരുമാനിച്ചതനുസരിച്ച് അവരെ ആദ്യം ബോംദിലയിലും പിന്നെ മുസ്സൂറിയിലും എത്തിച്ചു. മുസ്സൂറിയിൽ വെച്ചായിരുന്നു നെഹ്റു ദലയ് ലാമയെ കണ്ടതും 80,000 ത്തോളം വരുന്ന ടിബറ്റൻ അഭയാർഥികളെ പുനരധിവസിപ്പിക്കുന്ന പ്രശ്നം ചർച്ച ചെയ്തതും.
പ്രതീക്ഷിച്ച പോലെ തന്നെ ചൈനയുടെ രോഷപ്രകടനം ഉടനെയുണ്ടായി. 1959 ഒക്ടോബറിൽ ചൈനീസ് പട്ടാളം ലഡാക്കിലെ കൊങ്ക ചുരത്തിലുണ്ടായിരുന്ന ഇന്ത്യൻ സൈന്യത്തിനു നേരെ വെടിയുതിർത്തു. പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. 1962 സെപ്റ്റംബർ 8 ന് ചൈന വീണ്ടും അക്രമണം ആരംഭിച്ചു. ഒക്ടോബർ 20 ന് ഇന്ത്യൻ അതിർത്തി കടന്ന് ചില സൈനിക പോസ്റ്റുകൾ പിടിച്ചു. നെഹ്റു യു.എസ്.അടക്കം പല വിദേശ രാജ്യങ്ങളോടും സഹായം അഭ്യർഥിച്ചു. നവംബർ 10 ന് ഇന്ത്യയെ ഭയപ്പെടുത്തുക എന്ന ഉദ്ദേശ്യം സാധിച്ചമട്ടിൽ ചീനപ്പട പിൻമാറുകയും ചെയ്തു.
ചൈനയുടെ ഈ ആക്രമണം ഇന്ത്യയുടെ മേൽ ഉണ്ടാക്കിയ ആഘാതം ശക്തമായിരുന്നു. വി.കെ കൃഷ്ണമേനോൻ രാജ്യരക്ഷാ മന്ത്രി സ്ഥാനം രാജിവെച്ചു. നെഹ്റുവിയൻ വിദേശ നയത്തിന്റെ കാതലായിരുന്ന പഞ്ചശീല തത്വവും ഹിന്ദി- ചീനി ഭായ് ഭായ് മുദ്രാവാക്യവുമെല്ലാം ജലരേഖകളായി. നെഹ്രുവിന്റെ ആരോഗ്യം മോശമാകാൻ തുടങ്ങി. 1964ൽ അദ്ദേഹം അന്തരിക്കുകയും ചെയ്തു.
റ്റിബറ്റൻ അഭയാർഥികൾ ഇന്ന് ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും പുതിയ ജീവിതം കെട്ടിപ്പടുത്തു കഴിഞ്ഞു. ഹിമാചൽ പ്രദേശിൽ ധർമ്മശാലയിൽ ടിബറ്റൻ പ്രവാസി ഗവൺമെന്റ് പ്രവർത്തിക്കുന്നു. സമാധാനത്തിന്റെ നോബൽ സമ്മാനം ദലയ് ലാമയ്ക്ക് 1989ൽ ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ പലായനം കഴിഞ്ഞിട്ട് 55 വർഷം കഴിഞ്ഞിരിക്കുന്നു. യുക്തിപരമായി ചിന്തിക്കുന്ന ഇദ്ദേഹത്തോടു കൂടി ലാമാ പരമ്പര അവസാനിക്കാനാണ് സാധ്യത.
Vipin Kumar's photo.

No comments:

Post a Comment

Search This Blog