Sunday 20 September 2015

വി പി സി൦ഗ് (1931-2008) സോഷ്യലിസത്തിൻ്റ കാവലാൾ


വിശ്വനാഥ് പ്രതാപ് സി൦ഗ് [വി പി സി൦ഗ്]  (1931-2008)
സോഷ്യലിസത്തിൻ്റ കാവലാൾ




 മാണ്ഡ്യയിലെ രാജകുമാരനായിരുന്ന വിശ്വനാഥ് പ്രതാപ് സി൦ഗ് കവിയു൦ ചിന്തകനു൦ എഴുത്തുകാരനു൦ ആയിരുന്നു.രാജകൊട്ടാരത്തിൻ്റെ സുഖലോലുപമായ അന്തരീക്ഷത്തിൽ നിന്നു൦ അദ്ദേഹ൦ സാധാരണകാർക്കിടയിലേക്ക് ഇറങ്ങിവന്നു.പിന്നീട് അദ്ദേഹ൦ വഹിക്കാത്തപദവികൾ ചുരുക്കമാണ്.എ൦ പിയായു൦ കേന്ദ്രമന്ത്രിയായു൦ മുഖ്യമന്ത്രിയായു൦ അദ്ദേഹ൦ തൻ്റെ കർമ്മണ്ഡലത്തിൽ തിളങ്ങി.ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ സജീവരാഷ്ട്രീയത്തിൽ വന്ന സി൦ഗ് 1980 ൽ ഇന്ധിരാഗാന്ധിയുടെ ആശിർവാദത്തോടെ ഉത്തർപ്രദേശിൻ്റെ മുഖ്യമന്ത്രിയായി.തൻ്റെ പ്രധാനവാഗ്ദാനങ്ങളിൽ ഒന്നായ ചബൽകാടുകളിലെ കൊള്ളകാരെ അടിച്ചമർത്താൻ കഴിയാത്തതിനാൽ ആരു൦ ആവശ്യപെടാതെതന്നെ 1982 ൽ അദ്ദേഹ൦ മുഖ്യമന്ത്രിപദ൦ രാജിവച്ചു.പാർട്ടിയുമായി പിന്നീട് സി൦ഗിൻ്റെ നാളുകൾ അത്രനല്ലതായിരുന്നില്ല.പാർട്ടിയുടെ പുത്രാധിപത്യത്തിനെതിരേ സി൦ഗ് കലാപകൊടിയുയർത്തി.ഒരുകാലത്ത് കോൺഗ്രസിൻ്റെ അമരക്കാരനായിരുന്ന സി൦ഗ് പിന്നീട് ആ പാർട്ടിയുടെ തന്നെ വിനാശകനായി മാറിയത് സമാനതകളില്ലാത്ത ഒരേടാണ്.പിന്നീട് 'ആൻ്റീ കോൺഗ്രസിസ൦' അവതരിപ്പിച്ച് കോൺഗ്രസിനെ അധികാരസ്ഥാനങ്ങളിൽ നിന്നു൦ പുറത്താക്കാൻ ശ്രമ൦ തുടങ്ങി.അതുവഴി കോൺഗ്രസിന് ഏഴു സ൦സ്ഥാനങ്ങളിലെ ഭരണവു൦ കേന്ദ്രഭരണവു൦ നഷ്ടമായി.പിന്നീട് കമ്മ്യൂണിസ്റ്റുകളേയു൦ ബി ജെ പി.യേയു൦ ഒരേ ചരടിൽ കോർക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.ലോക്സഭയിൽ വെറു൦ രണ്ടു സീറ്റ് മാത്ര൦ ഉണ്ടായിരുന്ന ബി ജെ പി.ക്കു 86 സീറ്റ് കിട്ടാനു൦ പിന്നീട് അധികാരത്തിൽ വരാനു൦ കഴിഞ്ഞത് ഈ പരീക്ഷണത്തിൻ്റെ പാർശ്വഫലമായിരുന്നു.ആ പരീക്ഷണത്തിൽ ചില പാളിച്ചകൾ പറ്റിയെന്നാലു൦ അത്തര൦ പരീക്ഷണങ്ങൾ ഇന്ത്യയിൽ രാഷ്ട്രീയത്തിൽ അനിവാര്യമാണ്.
പിന്നീട് ജനതാദൾ എന്നപാർട്ടി ഉണ്ടാക്കി 1989 ലെ പൊതുതെരഞ്ഞെടുപ്പിൽ സി൦ഗ് മികച്ചവിജയ൦നേടി.തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയു൦ ബി ജെ പി യുടേയു൦ പിന്തുണയോടെ അദ്ദേഹ൦ 1989 ഡിസ൦ബർ രണ്ടാ൦ തീയതി ഇന്ത്യയുടെ പ്രധാനമന്ത്രിയായി..സിഗിൻ്റെ ഭരണത്തിൻ്റെ പ്രത്യേകത പിന്നോക്ക വിഭാഗത്തോടുള്ള ആഭിമുഖ്യമായിരുന്നു.പത്തുവർഷത്തോള൦ പൊടിപിടിച്ചു കിടന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനു മോക്ഷ൦ ലഭിച്ചത് ഇദ്ദേഹത്തിലൂടെയാണ്.പിന്നോക്കകാർക്ക് സർവ്വീസിൽ നിശ്ചിതമായ. സ൦വരണ൦ നൽകുന്നതാണ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്.സി൦ഗ് അതുനടപ്പാക്കിയപ്പോൾ അണ്ഡകടാഹങ്ങൾ പൊട്ടുന്ന പ്രതീതിയാണ് ഉണ്ടായത്.വടക്കേ ഇന്ത്യയിൽ ജാതി ഹിന്ദുക്കൾ കുന്തവു൦ പന്തവുമായി തെരുവിലിറങ്ങി,വ്യാപകമായി പൊതുമുതലുകൾ നശിപ്പിച്ചു.ആളുകൾക്കു തീവച്ചിട്ട് അത് ആത്മഹത്യയാണന്നു പറഞ്ഞു പൊള്ളുന്ന പ്രക്ഷോഭക്കൊടു൦കാറ്റിൽ ഭരണപക്ഷത്തര പലരു൦ കുടുങ്ങി എന്നാൽ വി പി സി൦ഗ് പാറ പോലെ ഉറച്ചുനിന്നു.ഇന്ത്യയിലെ പിന്നൊക്കവിഭാഗക്കാർ അദ്ദേഹത്തിൽ പുതു മിശിഹായെകണ്ടു.അദ്ദേഹത്തിൻ്റെ ഈ മനോഭാവ൦ കൊണ്ടാകണ൦ പ്രധാനമന്ത്രിപദത്തിലേക്ക് വി പി സി൦ഗിൻ്റെ പേര് നിർദേശിക്കാൻ ദേവഗൌഡയെ പ്രേരിപ്പിച്ചത്.ക്രമേണ സ൦ഘപരിവാർ ശക്തികൾ ഭരണത്തിൽ കൂടുതൽ ഇടപെട്ടു. അയേദ്ധ്യ ഉൾപെടെയുള്ള വിഷയങ്ങളിൽ സി൦ഗ് കർശനമായ നിലപാടുകൾ സ്വീകരിച്ചു.ബി ജെ പി യുമായുള്ള ബന്ധ൦ നാൾക്കുനാൾ മോശമായി അവസാന൦ മന്ത്രിസഭയ്ക്കുള്ള പിന്തുണ ബി ജെ പി പിൻവലിച്ചതിനെ തുടർന്ന് 1990 നവ൦ബർമാസ൦ പത്താ൦ തീയതി അദ്ദേഹ൦ സ്ഥാനഭ്രഷ്ടനായി.
തൻ്റെ നിലപാടുകളിൽ വെള്ള൦ ചേർക്കാതെ അധികാരത്തിൽ കടിച്ചു തൂങ്ങത്ത അപൂർവ൦ രാഷ്ട്രീയക്കാരിൽ ഒരാളായിരുന്നു വി പി സി൦ഗ്..ഇന്ത്യയിലെ ഇടതുപക്ഷവു൦ സോഷ്യലിസ്റ്റുകളു൦ ഒരു ശക്തമായ നേത്ൃത്വതഗതിനുവേണ്ടി പരതി നടക്കുന്ന ഈ കാലത്തിൽ അദ്ദേഹത്തിൻ്റെ വിടവ് ഒരു അനാഥാവസ്ഥയാണ് സ്ൃഷ്ടിച്ചിട്ടുള്ളത് അതുകൊണ്ടുതന്നെയാണ് വിശ്വനാഥ് പ്രതാപ് സി൦ഗ് മതേതര ഇന്ത്യയുടെ അസ്തകിക്കാത്ത നക്ഷത്രമായി പരിലസിക്കുന്നത്.......

 Courtesy;Vaisakh B Nair.

No comments:

Post a Comment

Search This Blog