Monday, 30 October 2017

ഇസ്രായേൽ അറബ് യുദ്ധം


ഇസ്രായേൽ അറബ് യുദ്ധം

Courtesy ;AbiJith K DinEsh
Source – http://binocularlive.com

ലോക യുദ്ധചരിത്രത്തിലെ ഏറ്റവും അത്ഭുതകരമായ ഒരു യുദ്ധമായിരുന്നു 1967 ൽ നടന്ന ഇസ്രായേൽ അറബ് യുദ്ധം . ഇസ്രായേൽ എന്ന കുഞ്ഞു രാജ്യത്തെ എന്നെന്നേക്കുമായി ഭൂമുഖത്തുനിന്നും തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ അറബ് രാജ്യങ്ങളായ ഈജിപ്ത്, സിറിയ, ജോർദ്ദാൻ, , ഇറാഖ് എന്നീ വമ്പൻ സൈനിക ശക്തികൾ ഒരുവശത്ത്. മറുവശത്താകട്ടെ കേരളത്തിന്റെ ഒരു ജില്ലയുടെ വലിപ്പം മാത്രമുള്ള സൈനീക ആയുധ ശക്തിയിൽ ഒന്നുമല്ലാത്ത ഇസ്രായേൽ എന്ന ചെറു രാജ്യവും. ലോകം ഒന്നടങ്കം ഇസ്രായേൽ തകർന്നടിയുന്നത് ഏതുനിമിഷം എന്നറിയാൻ കാതോർത്തിരുന്നു . പിന്നീട് നടന്നത് :-
19 നൂറ്റാണ്ടുകളുടെ പ്രവാസങ്ങളുടെയും വേട്ടയാടപ്പെടലുകളുടെയും ദുരിതപൂർണ്ണമായ ജീവിതം പിന്നിട്ട് 1948 ൽ ശേഷിക്കുന്ന ജൂതർ തങ്ങളുടെ ദൈവത്തിന്റെ വാഗ്ദത്ത ഭൂമിയായ ഇസ്രായേലിൽ തിരിച്ചെത്തി. ഒരു ചെറിയ ഭൂപ്രദേശത്തിൽ താമസമാക്കി . മണലാരണ്യങ്ങളെ മലർവാടിയാക്കി മാറ്റിയ അവർ അവിടെ തളിർത്തു തുടങ്ങി . ഇത് അയല്‍ രാജ്യങ്ങളായ ഈജിപ്ത്, സിറിയ, ജോർദ്ദാൻ, , ഇറാഖ് എന്നീ രാജ്യങ്ങളെ അസ്വസ്ഥരാക്കി . ഇസ്രയേലിനെ എന്നെന്നേക്കുമായി ഭൂമുഖത്തുനിന്നും ഇല്ലാതാകാൻ അവർ ഒന്നിച്ച് പദ്ധതി തായ്യാറാക്കി. ഈജിപ്ത് പ്രസിഡണ്ട് ഗമ്മാൽ അബ്ദുൽ നാസർ യുദ്ധ തന്ത്രങ്ങൾ മെനഞ്ഞു . അന്നത്തെ കേരളത്തിന്റെ ജനസംഖ്യയുടെ നാലിലൊന്നു മാത്രം ജനങ്ങൾ വസിച്ചിരുന്ന ഇസ്രയേലിനെതിരെ ശത്രുരാജ്യങ്ങള്‍ അണിനിരത്തിയത് അഞ്ചര ലക്ഷം സൈനികരെയും 1000 യുദ്ധവിമാനങ്ങളും 2500 ടാങ്കുകളും ആണ് . യുദ്ധ കാഹളം മുഴങ്ങി . ലോകം മുഴുവൻ ഇസ്രായേലിന്റെ ഉന്മൂല നാശം എപ്പോൾ സംഭവിക്കുമെന്നറിയാൻ കാതുകൂർപ്പിച്ചിരുന്നു. മാധ്യമങ്ങൾ മുൻകൂട്ടി വാർത്തകൾ അച്ചടിച്ച് വയ്ച്ചു . കൊല്ലപ്പെടുന്ന യഹൂദരെ സംസ്കരിക്കാൻ ശ്മശാനങ്ങൾ തികയാതെ വന്നാൽ മൈതാനങ്ങൾ ഉപയോഗപ്പെടിത്താൻ ധാരണയായി . വിദേശികൾ നാടുവിട്ടുപോയി. ഇസ്രായേലി ജനത നിസ്സഹായരായി തങ്ങളുടെ ദൈവമായ യഹോവയുടെ മുന്നിൽ കണ്ണീരൊഴുക്കി നിന്നു.
1967 മെയ് 15 ന് ഭീതിയുടെ നിഴലിൽ ഇസ്രായേലി ജനത തങ്ങളുടെ പത്തൊമ്പതാമത് സ്വാതന്ത്ര്യ ദിനം ആചരിച്ചു.ഈ ദിവസം തന്നെ ഈജിപ്ത് തങ്ങളുടെ രണ്ടര ലക്ഷം സൈനികരെ സീനായ് പ്രവിശ്യയിൽ വിന്യസിച്ചു.
സൂയസ് കനാലിലൂടെയുള്ള ഇസ്രായേലിന്റെ കപ്പൽ നീക്കവും . കടൽ മാർഗവും അടച്ച് ഇല്ലാതാക്കി. വിദേശ വിമാനക്കമ്പനികൾ ഇസ്രയേലിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. മെയ് 28 ഇസ്രായേൽ പ്രസിഡണ്ട് തങ്ങളുടെ ജനങ്ങളോട് ആസന്നമായിരിക്കുന്ന യുദ്ധത്തെക്കുറിച്ച് അറിയിപ്പ് നൽകി. ജനങ്ങളുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. ജൂത ആരാധനാലയങ്ങളായ സിനഗോഗുകളിൽ കൂട്ട പ്രാർത്ഥനകൾ മാത്രം അവശേഷിച്ചു.
ജൂൺ അഞ്ചിന് യുദ്ധം പൊട്ടിപ്പുറപ്പെട്ടു.സീനായിൽ വ്യാസിക്കപ്പെട്ട ഈജിപ്ഷ്യൻ സൈന്യം ഇസ്രായേലിലേക്ക് ഇരച്ചു കയറാനുള്ള ഉത്തരവിനായി കാത്തിരുന്നു. സീനായിൽ നിലയുറപ്പിച്ച സൈന്യത്തെ ആക്രമിച്ചുകൊണ്ടാകും ഇസ്രായേൽ സൈന്യം പ്രതിരോധിക്കുക എന്നായിരുന്നു അറബ് സഖ്യകക്ഷികൾ പ്രതീക്ഷിച്ചിരുന്നത് .
എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. രാവിലെ 7.30 ന് ഇസ്രായേലിന്റെ 200 ഫൈറ്റർ വിമാനങ്ങൾ റഡാറുകൾക്ക് ദൃശ്യമാകാത്ത വിധം താഴ്ന്ന് പറന്ന് ഈജിപ്തിലെ രണ്ടും സീനായിലെ നാലും എയർ പോർട്ടുകളും ശത്രുക്കളുടെ 204 യുദ്ധ വിമാനങ്ങളും ഒറ്റ സെക്കൻഡിൽ ബോംബിട്ട് തകർത്തുകളഞ്ഞു. ലോക യുദ്ധ ചാരിത്രം അന്നുവരെ കണ്ടിട്ടില്ലായിരുന്ന ബുദ്ധിപരമായ പടനീക്കം . ഇതിനിടെ ഇസ്രയേലിന്റെ ഒരു യുദ്ധ വിമാനം ജോർദാന്റെ റഡാറിൽ പതിഞ്ഞു. അവർ ഉടൻ തന്നെ ഇസ്രയേലിന്റെ വ്യോമനീക്കം . ഈജിപ്തിനെ അറിയിക്കാൻ കോഡ് സന്ദേശം അയച്ചു. പക്ഷെ അവിടെ അത്ഭുതകരമായ ഒരു സംഭവം നടന്നു. യുദ്ധം തുടങ്ങുന്നതിന്റെ തലേ ദിവസം ഈജിപ്ത് തങ്ങളുടെ കോഡിങ് ഫ്രീക്വൻസി മാറ്റിയിരുന്നു.അവർ അത് തങ്ങളുടെ സഖ്യ രാജ്യങ്ങളെ അറിയിക്കാൻ വൈകുകയും ചെയ്തു . അതിനാൽ ജോർദാന്റെ സന്ദേശം യഥാസമയം ഈജിപ്തിന് ലഭിച്ചില്ല. യുദ്ധ വിമാനങ്ങളും എയർ പോർട്ടുകളും ഒരേ സമയം തകർന്ന സഖ്യകക്ഷികൾ അങ്കലാപ്പിലായി. യഥാസമയം നിർദേശങ്ങൾ ലഭിക്കാതെ വന്ന സേനയിലെ സൈന്യ നിര വളഞ്ഞു . നേരിട്ട കനത്ത നഷ്ട്ടം ഇസ്രായേൽ ചില്ലറക്കാരല്ലെന്ന് മണിക്കൂറുകൾക്കകം ശത്രു രാജ്യങ്ങൾക്ക് ബോധ്യപ്പെട്ടു. ഒറ്റ ദിവസത്തിനുള്ളിൽ ജോർദാൻ രാജാവ് ഹുസൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേലിന് മുകളിൽ സമ്മർദ്ദം ചെലുത്താൻ ലോക രാജ്യങ്ങളുമായി ബന്ധപ്പെട്ടു. പക്ഷെ ഇംഗ്ലണ്ട് ഈ നീക്കത്തെ നിരുത്സാഹപ്പെടുത്തി . ഇസ്രായേൽ രാഷ്ട്രം രൂപീകരിച്ചിരുന്നു എങ്കിലും രാജ്യത്തിന്റെ ഹൃദയസ്ഥാനമായ ജെറുസലേം അവർക്ക് ലഭിച്ചിരുന്നില്ല . ആ ഒറ്റ ദിവസംകൊണ്ട് ജെറുസലേമും ജോർദാന്റെ കൈവശമുണ്ടടിയിരുന്ന വിലാപ മതിൽ ഉൾപ്പെടുന്ന പ്രദേശങ്ങളും യഹൂദിയയും കിഴക്കൻ ജെറുസലേം പട്ടണങ്ങളും ഇസ്രായേൽ പിടിച്ചെടുത്തു. പിന്നീടുള്ള നാലുദിവസത്തിനുള്ളിൽ ഇസ്രായേൽ തങ്ങളുടെ കൈവശമുണ്ടായിരുന്ന ഭൂമിയുടെ മൂന്നിരട്ടി പിടിച്ചെടുത്തു. ഭയന്ന് പിന്മാറിയ അറബ് സൈന്യം വെള്ളക്കൊടികളുമായി ഇസ്രായേലി ജനതയോട് ഐക്യം പ്രഖ്യാപിച്ചു .
മനുഷ്യ വംശം കണ്ടിട്ടില്ലാത്ത യുദ്ധവിജയം ഇസ്രായേൽ നേടി . കൂർമ്മ ബുദ്ധി കൊണ്ട് മെനഞ്ഞ യുദ്ധ തന്ത്രങ്ങളിൽ വിജയിച്ച യുദ്ധം . എങ്കിലും യഹൂദ ജനത ഇന്നും വിശ്വസിക്കുന്നത് ആ യുദ്ധവിജയം തങ്ങളുടെ ദൈവമായ യഹോവ നേരിട്ടിറങ്ങിവന്ന് നേടി തന്നതാണെന്നാണ്.



സർദാർ വല്ലഭായി പട്ടേൽ ഭാരതത്തിന്റെ ഉരുക്ക് മനുഷ്യൻ


സർദാർ വല്ലഭായി പട്ടേൽ
ഭാരതത്തിന്റെ ഉരുക്ക് മനുഷ്യൻ


 Courtest ;  Mahi Sarang

നാളെ ഒക്ടോബർ 31 സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ സർദാർ പട്ടേലിന്റെ 141 മത് ജന്മദിനം. ഇത് പല ഓർമകളുടെയും പരിശോധന കൂടിയാണ്. ഒരു വീരേതിഹാസത്തിന്റെ ഒരു മഹാമേരു സമാനമായ വ്യക്തിത്വത്തിന്റെ നഷ്ടപ്പെട്ട അവസരങ്ങളുടെ അവഗണിക്കപ്പെട്ട യാഥാർഥ്യങ്ങളുടെ ….ഇരുപത്തൊന്നാം നൂറ്റാണ്ടിനെ നയിക്കാൻ ഒരുങ്ങുന്ന ഭാരതത്തിന്റെ ഇന്നത്തെ തലമുറക്ക് കൈമാറാവുന്ന എറ്റവും ജ്വലിക്കുന്ന ചില അദ്ധ്യായങ്ങൾ സമ്മാനിച്ച മഹാനായ ഭാരതപുത്രൻ ജനിച്ചിട്ട് ഇന്നേക്ക് 141 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
അഹമ്മദാബാദിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച പട്ടേലിന് ഇംഗ്ലണ്ടിൽ പോയി പഠിച്ച് വലിയൊരു വക്കീലാകാനയിരുന്നു മോഹം. പക്ഷേ 22 വയസ്സിൽ മാത്രം മെട്രിക്കുലെഷൻ ജയിച്ച അദ്ദെഹത്തെപ്പറ്റി അടുത്ത സുഹൃത്തുക്കൾക്ക് പോലും വലിയ പ്രതീക്ഷയില്ലായിരുന്നു. പക്ഷേ പുസ്തകങ്ങൾ വാങ്ങി സ്വയം പഠിച്ച് അദ്ദേഹം ഇന്ത്യയിലെ വക്കീൽ പരീക്ഷ പാസ്സായി ഗോധ്രയിലെ പേരെടുത്ത വക്കീലാവുക തന്നെ ചെയ്തു…എങ്ങനെയും പണമുണ്ടാക്കി ഇംഗ്ലണ്ടിൽ പോയി ബാരിസ്റ്റർ ബിരുദം നേടുക എന്നത് ഒരു ദൃഡനിശ്ചയമായി അദ്ദേഹം എറ്റെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിശ്ചയ ദാർദ്യത്തിനു ഉദാഹരണമായ ഒരു സംഭവമുണ്ട് …പ്രമാദമായ ഒരു കേസിന്റെ അന്തിമവാദം നടന്ന് കൊണ്ടിരിക്കുമ്പോഴാണ് ബോംബെയിലെ ആശുപത്രിയിൽ രോഗബാധിതയായി കിടന്ന അദ്ദേഹത്തിന്റെ പത്നിയുടെ മരണവാർത്ത എത്തുന്നത്. ആരോ എഴുതിക്കൊടുത്ത തുണ്ടുകടലാസിലെ ഈ വിവരം ഒന്ന് വായിച്ച് നോക്കി പോക്കറ്റിലിട്ട ശേഷം അദ്ദേഹം വാദം തുടർന്നു. കേസിൽ അദ്ദേഹത്തിന്റെ കക്ഷി ജയിക്കുകയും ചെയ്തു. എല്ലാം കഴിഞ്ഞാണ് അദ്ദേഹം ഈ വിവരം പുറത്ത് വിടുന്നത്. ഒരു പുനർവിവാഹത്തിനു പലരും നിർബന്ധിച്ചങ്കിലും പട്ടേൽ വഴങ്ങിയില്ല …പ്രിയപത്നിയുടെ ഓർമ്മകളുമായി ശിഷ്ടകാലം ചിലവഴിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.
ഒടുവിൽ 33 ആം വയസ്സിൽ സ്വന്തമായി സമ്പാദിച്ച പണവുമായി അദ്ദേഹം ലണ്ടനിൽ പോയി ബാരിസ്റ്റർ ബിരുദം സ്വന്തമാക്കുക തന്നെ ചെയ്തു. ഇതേ നിശ്ചയദാർഡ്യം തന്നയാണ് പിൽക്കാലം ഭാരതം ദർശിച്ചതും.
ദക്ഷിണാഫ്രിക്കയിൽ നിന്ന് പുതിയൊരു സന്ദേശവുമായി ബോംബെയിൽ കപ്പലിറങ്ങിയ മറ്റൊരു ഗുജറാത്തി ബാരിസ്റ്റരെ കണ്ടുമുട്ടുന്നത് വരെ ഉയർന്ന ഒരു ബാരിസ്റ്റർ എന്നതിനപ്പുരത്തെക്ക് പട്ടേലിന്റെ സ്വപ്‌നങ്ങൾ വളർന്നിരുന്നില്ല. മഹാത്മജിയുമായുള്ള ആ കൂടിക്കാഴ്ച രണ്ടു നക്ഷത്രങ്ങൾ തമ്മിലുള്ള കണ്ടുമുട്ടൽ കൂടിയായി. സ്വരാജ്യമെന്ന സങ്കല്പത്തിലെക്കും സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലെക്കും ആ സമർത്ഥനായ ബാരിസ്റ്റർ നിർഭയം എടുത്ത് ചാടി…അദ്ദേഹത്തിന്റെ സാമർഥ്യവും പരിണിത പ്രജ്ഞതയുമാണ് മാഹാത്മജിയുടെ സമരങ്ങളെയും സത്യഗ്രഹങ്ങളെയും ഇത്രയധികം ജനകീയമാക്കിയത്‌.ആ സംഘടനാ പാടവത്തിന്റെ കരുത്തിലാണ് മഹാത്മജിയുടെ പിന്നിൽ ജനലക്ഷങ്ങൾ അണിനിരന്നത് ആ ആജ്ഞാശക്തിക്ക് മുൻപിലാണ് ചമ്പാരൻ മുതൽ ക്വിറ്റ്‌ ഇന്ത്യ സമരങ്ങൾ വരെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ആടിയുലച്ചത്.
മഹാത്മജിയുടെ വിനീത ശിഷ്യനായിരുന്ന പട്ടേൽ. ഒരിക്കലും അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളെ അവഗണിച്ചിരുന്നില്ല എന്തൊക്കെ വിയോജിപ്പുകളുണ്ടായാലും.1945 ൽ കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടങ്കിലും നെഹ്രുവിനു വേണ്ടി സ്ഥാനമൊഴിഞ്ഞത് ഈ സമർപ്പണത്തിനു ഉദാഹരണമാണ്…പക്ഷേ പലപ്പോഴും ആ ത്യാഗത്തിന്റെ വില കൊടുക്കേണ്ടി വന്നത് ഈ മഹാരാജ്യമാണെന്ന് മാത്രം. നേതാജിയുടെ കാര്യത്തിലെന്ന പോലെ ….
1941 മുതൽ സ്വതന്ത്ര പാകിസ്ഥാന് വേണ്ടി ശബ്ദമുയർത്തുന്ന ജിന്നയെ ഞെട്ടിച്ച് കൊണ്ടാണ് 1945 ലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നത്.അതിൽ ഇന്ന് പാകിസ്ഥാനായ പ്രദേശങ്ങളിലൊക്കെ മുസ്ലിം ലീഗ് പരാജയപ്പെട്ടു. സ്വതന്ത്ര പാകിസ്താൻ എന്ന സ്വപ്നത്തെ കുഴിച്ച് മൂടാനോരുങ്ങിയ ജിന്നക്ക് കച്ചിത്തുരുമ്പായത് മഹാത്മജിയുമായുള്ള കൂടിക്കാഴ്ചയാണ്. മർമ്മത്ത് പ്രഹരിക്കാനുള്ള ഈ അവസരം വിട്ടുകളയരുത് എന്ന പട്ടേലിന്റെ ഉപദേശം ചെവിക്കൊള്ളാതെ ജിന്നയുടെ വീട്ടിലേക്ക് മഹാത്മജി നെഹ്രുവിനോടൊപ്പം ചെന്നപ്പോൾ, ഈ കടന്ന് വരുന്നത് തന്റെ നഷ്ടപ്പെട്ട അവസരമാണ് എന്ന് ജിന്ന തിരിച്ചറിഞ്ഞു. എല്ലാം നഷ്ടപ്പെട്ടിരുന്ന ജിന്നയോട് മഹാത്മജി വീണ്ടും പാകിസ്താൻ വാദത്തിൽ നിന്ന് പിന്മാറണമെന്ന് അപേക്ഷിച്ചപ്പോൾ ആ ദുർബല ഹൃദയത്തിന്റെയും നെഹ്രുവിന്റെ അഭിപ്രായത്തിന്റെയും വളക്കൂറിൽ ജിന്ന തന്റെ സ്വപ്നത്തെ അതിജീവിപ്പിച്ചു. മഹാത്മജി അപ്പോൾ ജിന്നയെ ” ഖായിദെ അസം “(മഹാനായ നേതാവ് ) എന്ന് സംബോധന ചെയ്തു. പിന്നെടെല്ലാം വെറും ചടങ്ങുകൾ …ഈ വിശാലമായ ഭൂമി ലോകത്തിലെ എറ്റവും പ്രശ്നസങ്കീർണമായ രണ്ട് ശത്രുരാജ്യങ്ങളായി മാറാൻ തീരുമാനിക്കപ്പെട്ടു…
1947 മെയ് 6 ന് പട്ടേലിന്റെ ചുമലിൽ ആ ചരിത്ര ദൗത്യം എല്പിക്കപ്പെട്ടു ..ആഗസ്ത് 15 പരിധി വെച്ച് 560 ലധികം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുക.ചെറുതും വലുതും സമ്പന്നവും ദരിദ്രവുമായ ഇത്രയധികം നാട്ടുരാജ്യങ്ങൾ…സ്വാർഥ മോഹികളായ ചില രാജാക്കന്മാർ… നൂറുകണക്കിന് പ്രാദേശിക പ്രശ്നങ്ങൾ …വിവിധ ഭാഷകൾ …ജീവിതരീതികൾ …കഷ്ടിച്ച് കിട്ടിയ രണ്ട് മാസത്തിൽ തീരുമാനിക്കപ്പെടെണ്ടത് ഭൂമിയിലെ അഞ്ചിലൊന്ന് ജനങ്ങളുടെ ഭാഗധേയം ….പക്ഷെ ,ഇത് പട്ടേലിനെക്കൊണ്ട് മാത്രമേ കഴിയൂ എന്നത് നിസ്തർക്കമായിരുന്നു.
തന്റെ വിശ്വസ്ത സഹകാരി വി.പി മേനോനൊടൊപ്പം അദ്ദേഹം രാജാക്കന്മാരുമായി ചർച്ചകൾ ആരംഭിച്ചു …രാജാധികാരങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ പലരും രൂക്ഷമായി എതിർത്തു…ചിലരെ ബോധ്യപ്പെടുത്തി ചിലരെ അനുനയിപ്പിച്ചു ചിലരെ ഭീഷണിപ്പെടുത്തി…തിരുവിതാംകൂറിനു സ്വതന്ത്ര പദവി വേണം എന്നാവശ്യപ്പെട്ട ഉഗ്രപ്രതാപിയായ ദിവാൻ സർ. സിപി രാമസ്വാമി ഐയ്യർ . വി.പി മേനോന്റെ ഒറ്റ സന്ദർശനത്തിൽ നല്ല കുട്ടിയായി …രാജ്യം എന്റേതല്ല ശ്രീപത്മനാഭാന്റെതാണ് എന്ന് ചിത്തിര തിരുനാൾ പറഞ്ഞ വിവരം വി.പി മേനോൻ പട്ടേലിനെ അറിയിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചത് ” എന്നാലിനി ശ്രീപദ്മനാഭനോട് സംസാരിച്ചാൽ മതി ” എന്നാണത്രേ മറുപടി കിട്ടിയത് …
എന്തായാലും ആഗസ്റ്റ്‌ 15 എത്തിയപ്പോഴേക്കും ഗുജറാത്തിലെ ജൂനഗഡ് ,ഹൈദരാബാദ് ,ജമ്മുകാശ്മീർ എന്നിവ ഒഴിച്ച് എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യൻ യൂണിയനിൽ ലയിച്ചു.തന്റെ മന്ത്രിയായിരുന്ന ഷാനവാസ് ഭൂട്ടോയുടെ(പിന്നീട് പാകിസ്താൻ പ്രധാനമന്ത്രിയായ സുൽഫിക്കർ അലി ഭൂട്ടോയുടെ പിതാവ് ,സുൽഫിക്കർ ഭൂട്ടോയുടെ മകളാണ് ബേനസീർ ഭൂട്ടോ) സ്വാധീനത്തിൽ പാകിസ്ഥാനിൽ ലയിക്കാനായിരുന്നു ജൂനഗദ് നവാബിന്റെ തീരുമാനം.തന്റെ ജന്മനാടായ ഗുജറാത്തിൽ മുഹമ്മദ്‌ ഗസ്നി കൊള്ള ചെയ്ത് നശിപ്പിച്ച സോമനാഥ ക്ഷേത്രം സ്ഥിതി ചെയ്ത പ്രദേശം പാകിസ്ഥാനിലേക്ക് പോകുന്നത് പട്ടേലിന് സഹിക്കാൻ കഴിയുന്നതായിരുന്നില്ല…നയതന്ത്രം ഫലിക്കാതെ വന്നപ്പോൾ പട്ടേൽ ശക്തി തന്നെ ഉപയോഗിച്ചു.ഒടുവിൽ പട്ടാളം ജൂനഗടിൽ കടന്നപ്പോഴേക്കും നവാബും ഭൂട്ടോയും പാകിസ്ഥാനിലെക്ക് ഓടിയൊളിച്ചു ….ഗസ്നി തകർത്ത സോമനാഥ ക്ഷേത്രം പുനർനിർമ്മിക്കാൻ തീരുമാനിച്ച് കൊണ്ടാണ് ജൂനഗടിന്റെ ലയനം പട്ടേൽ പൂർത്തിയാകിയത്.
പിന്നീടുള്ള വലിയ ഒരു പ്രശ്നമായിരുന്നു ഹൈദരാബാദ്. എറ്റവും വലിയ ഈ നാട്ടുരാജ്യം ഭരിച്ചിരുന്ന നൈസാമിന് പാകിസ്ഥാനിൽ ചേരാനായിരുന്നു താത്പര്യം …ഇന്ത്യയുടെ നടുവിൽ പാകിസ്ഥാന്റെ ഒരു കഷണം ഒരു വലിയ ട്യൂമർ പോലെ കിടക്കുന്നതിലെ അപകടം തിരിച്ചറിഞ്ഞ പട്ടേൽ പട്ടാള നടപടി തന്നെ വേണം എന്ന് തീരുമാനിച്ചു. പക്ഷെ ഒരു പട്ടാള നടപടിയെ നെഹ്‌റു അനുകൂലിച്ചില്ല. അവസാനം നെഹ്‌റു വിദേശ പര്യടനത്തിലായിരുന്ന സമയത്ത് 1948 സെപ്റ്റംബറിൽ ആക്ടിംഗ് പ്രധാനമന്ത്രിയുടെ അധികാരമുപയോഗിച്ച് പട്ടേൽ പട്ടാള നടപടിക്ക് അനുമതി നൽകി. ആയിരക്കണക്കിന് ഹൈദരാബാദി പട്ടാളക്കാർ കൊല്ലപ്പെട്ട ഓപ്പറേഷൻ പോളോയിലൂടെ ഒടുവിൽ ഹൈദരാബാദ് ഇന്ത്യക്ക് സ്വന്തമാവുക തന്നെ ചെയ്തു ….
ഇതേ നടപടി തന്നയാണ് ജമ്മു കശ്മീരിലും പട്ടേൽ ആവശ്യപ്പെട്ടത് …പക്ഷെ തന്റെ പൂർവിക പ്രദേശമായ കാശ്മീരിൽ തൊടാൻ നെഹ്‌റു പട്ടേലിനെ അനുവദിച്ചില്ല…അവസാനം , പാകിസ്ഥാൻ സേനയും ഗോത്ര സൈന്യവും കാശ്മീരിനെ ആക്രമിച്ച് മുന്നേറാൻ തുടങ്ങിയപ്പോൾ മാത്രമാണ് പട്ടേലിന്റെ ഉപദേശത്തിന്റെ വില അറിയുന്നത്. ഇന്ത്യൻ സൈന്യം ശ്രീനഗറിൽ ഇറങ്ങുമ്പോഴേക്കും കശ്മീരിന്റെ മൂന്നിൽ രണ്ട് ഭൂമി പാകിസ്താൻ കൈവശപ്പെടുത്തിയിരുന്നു …പ്രശ്നത്തിൽ ഐക്യരാഷ്ട്ര സഭയെ ഇടപെടീക്കരുത് എന്ന പട്ടേലിന്റെ ഉപദേശവും നെഹ്‌റു തള്ളിക്കളഞ്ഞു …ഇപ്പോഴും 1948 ലെ യു എൻ പ്രമേയമാണ് കശ്മീർ പ്രശ്നത്തിൽ പാകിസ്ഥാന്റെ തുരുപ്പ് ചീട്ട് …വിഷയത്തെ അന്താരാഷ്‌ട്രവൽക്കരിക്കരുത് എന്ന പട്ടേലിന്റെ നിലപാട് അംഗീകരിക്കപ്പെട്ടിരുന്നെങ്കിൽ എന്നേ കശ്മീർ പ്രശ്നം രമ്യമായി പരിഹരിക്കപ്പെട്ടെനെ …
കശ്മീർ പ്രശ്നത്തോടെ നെഹ്രുവുമായി പൂർണമായി അകന്ന പട്ടേൽ ഏതാണ്ട് രാഷ്ട്രീയ വനവാസത്തിലായി എന്ന് തന്നെ പറയാം. മാനസികമായും ശാരീരികമായും തകർന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായതിനെ തുടർന്ന് 1950 ഡിസംബർ 15 ന് ലോകം കണ്ട എറ്റവും വലിയ ഒരു സ്റേറ്റ്മാൻ ഓർമയായി …
യുഗപ്രഭാവനായ ഡോക്ടർ വർഗീസ്‌ കുര്യൻ തന്റെ ആത്മകഥയിൽ പട്ടേലിന്റെ പുത്രി മണിബെൻ പട്ടെലിനെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രി മകൾക്ക് വേണ്ടി ഒന്നും സമ്പാദിച്ചിരുന്നില്ല …അവസാന കാലത്ത് അവശയായി കാഴ്ചശക്തി നഷ്ടപ്പെട്ട് അഹമ്മദാബാദിലെ തെരുവുകളിൽ വേച്ച് വേച്ച് നടക്കുന്ന മണിബെന്നിന്റെ ദയനീയ ചിത്രം കുര്യൻ സർ കുറിച്ചിടുന്നു ..
പട്ടേലിന്റെ മരണശേഷം 41 വർഷങ്ങൾ കഴിഞ്ഞാണ് .കാലം ഒരുപാട് മുൻപൊട്ട് പോയി സബർമതിയിലൂടെ ഒരുപാട് വെള്ളം ഒഴുകി …അവഗണനയുടെ കരിമേഘക്കൂട്ടങ്ങൾ വകഞ്ഞ് മാറ്റി ഭാരതത്തിന്റെ ഉരുക്കുമനുഷ്യൻ വീണ്ടും ജനഹൃദയങ്ങളിൽ ചേക്കേറുകയാണ് .. കഴിഞ്ഞവർഷം മുതൽ പട്ടേലിന്റെ ജന്മദിനം രാഷ്ട്രീയ ഏകതാ ദിനമായി ആചരിക്കുന്നു …
ഗുജറാത്തിലെ സബർമതി നദിയിലെ ദ്വീപിൽ , ലോകത്തിലെ എറ്റവും ഉയരമുള്ള പ്രതിമയുടെ രൂപത്തിൽ പട്ടേൽ സ്മാരകം ഉയരുന്നുണ്ട്. അത് അനാവശ്യ ചിലവാണെന്നും, അതല്ല
അത് അദ്ദേഹത്തിനോടുള്ള ആദരവാണെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
ഹൈ ജാക്ക് ചെയ്യപ്പെട്ട ചരിത്രത്തിൽ നിന്നും ഭാരത ജനത പതുക്കെ മോചിതമാവുകയാണ് …നമ്മൾ കണ്ടതും പഠിച്ചതുമൊന്നുമല്ല ,നമ്മുടെ ഭൂതകാലം എന്ന തിരിച്ചറിവ് തന്നെ വലിയൊരു വിപ്ലവമാണ് ….





Saturday, 28 October 2017

കാറ്റലോണിയന്‍ വിഘടനവാദം


കാറ്റലോണിയന്‍ വിഘടനവാദം


Courtesy ; Nithin Mathew is with Navami Satish and Vipin Das


സ്പെയിനിന്റെ വടക്കുകിഴക്കന്‍ പ്രദേശത്ത് സ്വയംഭരണ പ്രവിശ്യയാണ് കാറ്റലോണിയ.
തലസ്ഥാനം ബാർസിലോണ . ബാഴ്സലോണ, ഗിരോണ, ല്ലെയിദ, റ്റാരഗോണ എന്നീ നാല്‌ പ്രവിശ്യകൾ ചേർന്നതാണ് കാറ്റലോണിയ .ഫ്രാൻസും അൻഡോറയുമായി അതിർത്തി പങ്കിടുന്ന കാറ്റലോണിയ സ്പാനിഷ് സമ്പദ് ഘടനയുടെ നെടുംതൂണാണ്.
7.5 മില്യണ്‍ ജനങ്ങള്‍ കാറ്റലോണിയയില്‍ താമസിക്കുന്നുണ്ട്. സ്‌പെയിനിന്റെ ആകെ ജനസംഖ്യയുടെ 16 ശതമാനവും കറ്റാലന്മാരാണ്. സ്‌പെയിനിന്റെ കയറ്റുമതിയില്‍ 25.6 ശതമാനവും നടക്കുന്നത് കാറ്റിലോണിയയില്‍ നിന്നാണ്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 19 ശതമാനവും ഇവിടെനിന്നാണ്. വിദേശനിക്ഷേപത്തിന്റെ 20.7 ശതമാനവും കാറ്റലോണിയയിലാണ്. ചുരുക്കി പറഞ്ഞാല്‍ സ്‌പെയിന്‍ മ്പദ്ഘടനയുടെ നെടുംതൂണാണ് കാറ്റലോണിയ. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫുട്‌ബോള്‍ ക്ലബ്ബായ ബാഴസലോണയും കറ്റാലോണിയയുടെ ഭാഗമാണ്. രാജ്യത്തിന്റെ വടക്കു കിഴക്കന്‍ പ്രദേശമായ കാറ്റലോണയിലെ ജനങ്ങള്‍ അവരുടെ സ്വന്തം ഭാഷയും സംസ്‌കാരവുമാണ് പിന്തുടരുന്നത്.സ്വതന്ത്ര ഭരണകൂടമാണ് ഇവിടെയുള്ളതെങ്കിലും സ്വതന്ത്രപദവി കാറ്റലോണിയയ്ക്ക് സ്പാനീഷ് ഭരണഘടന അനുവദിച്ചിട്ടില്ല.വര്ഷങ്ങളായി തങ്ങള്‍ക്ക് സ്വാതതന്ത്ര്യം വേണമെന്ന ആവശ്യം കറ്റാലന്‍മാര്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ തന്നെ അവര്‍ വിശാലമായ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെന്നും അതും കടന്ന് രാജ്യത്തെ വിഘടിപ്പിച്ചുകൊണ്ട് വേര്‍പ്പെട്ടു നില്‍ക്കേണ്ടതില്ലെന്നുമാണ് സ്പാനിഷ് ദേശീയവാദികളുടെ വാദം.ഇതിനെ തുടർന്നാണ് 2012ൽ ഇപ്പോഴത്തെ കാറ്റലോണിയ പ്രസിഡണ്ട് ആർതർ മാസിന്റെ നേതൃത്വത്തിൽ സ്‌പെയിൻ വിഭജിച്ച് കാറ്റലോനിയ എന്ന രാജ്യം രൂപവത്കരിക്കും എന്ന് പ്രഖ്യാപിച്ചു കൊണ്ട് ആർതർ മാസിന്റെ സി ഐ യൂ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ഏറ്റവും വല്യ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു .
തുടർന്ന് 2017 ഒക്ടോബർ 1ന് ഹിതപരിശോധനയ്ക്ക് കാറ്റലൻ പാർലമെൻറ്റ് അംഗീകാരം നൽകുകയും 90 ശതമാനം ആളുകൾ കാറ്റലോണിയയുടെ സ്വാതന്ത്രത്തിനു അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു .എന്നാൽ സ്പാനിഷ് ഗവെർന്മെന്റ് ഇത് അസാധുവാക്കിയതായി പ്രഖ്യാപിച്ചു .ഇതിനെ തുടർന്ന് കാറ്റലൻ പാർലമെൻറ്റ് കാറ്റലോണിയയെ 2017 ഒക്ക്ടോബർ 28 ന് ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു .
കാറ്റലൻ സ്വാതന്ത്രത്തിന്റെ വേരുകൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട് .ക്രിസ്​തുവിനു മു​ന്നേ തുടങ്ങുന്ന ചരിത്രപാരമ്പര്യത്തിൽ സ്വാതന്ത്ര്യദാഹം എന്നും മുന്തിനിന്നിരുന്നു.എന്നാൽ, അതിനു​വേണ്ടി പ്രക്ഷോഭം നടത്തി ഫലത്തോടടുക്കു​േമ്പാൾ ​പ്രീണിപ്പിച്ചും പ്രകോപിപ്പിച്ചും വശത്താക്കാൻ നോക്കുന്നവർക്ക്​ വഴങ്ങിക്കൊടുക്കുകയാണ്​ വിധിവശാൽ കാറ്റലന്മാർ ചെയ്​തുവന്നത്. 1922ൽ ആദ്യ രാഷ്​ട്രീയപാർട്ടി നിലവിൽവന്നു, ഫ്രാ​ങ്കേ മാസിയയുടെ നേതൃത്വത്തിൽ. കാറ്റലൻ സ്​റ്റേറ്റ്​ എന്ന അവരുടെ സ്വപ്നം തന്നെയായിരുന്നു പാർട്ടിയുടെ പേരും .1931ൽ മറ്റുചില പാർട്ടികളെയും ചേർത്ത്​ ഇടതു റിപ്പബ്ലിക്കന്മാരുടെ മുന്നണിയുണ്ടാക്കിഅന്നു നടന്ന തദ്ദേശ സ്​ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മുന്നണി നാടകീയജയം നേടി.അന്നു തുടങ്ങിയതാണ്​ ഒരു കാറ്റലൻ റിപ്പബ്ലിക്കിനു വേണ്ടിയുള്ള ജനാധിപത്യ മുന്നേറ്റം.എന്നാൽ സ്‌പെയിൻ വിട്ട് കൊടുക്കാൻ ഒരുക്കമല്ലായിരുന്നു .ഒടുവിൽ നേതൃത്വവുമായി നടന്ന ചർച്ചക്കൊടുവിൽ പരിമിത സ്വയംഭരണാവകാശത്തിന്മേൽ തീർപ്പാക്കി.എന്നാൽ 1938ൽ സ്വേഛാധിപതിയായ ഫ്രാൻസിസ്​കോ ഫ്രാ​ങ്കോയുടെ കാലത്ത്​ ആ അവകാശവും കവർന്നെന്നു ചരിത്രം.ഒടുവിൽ 1975 ൽ ഫ്രാങ്കോയുടെ കാലശേഷമാണ് വീണ്ടും കാറ്റലോണിയയ്ക്ക് സ്വയംഭരണം ലഭിച്ചത് .
എഫ്‌സി ബാർസിലോണ .
കാറ്റലോണിയൻ ജനതയുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും ഒപ്പം നിന്നതാണ് ബാഴ്‌സിലോണയെ കാറ്റലൻ ജനതയുടെ ആവേശമായി കരുതാനുള്ള കാരണം .ക്ലബ് ക്രസ്റ്റിലെ മോർ ദാൻ എ ക്ലബ് എന്നുള്ള ആപ്തവാക്യം ഈ രാഷ്ട്രീയ ഇടപെടലുകളെയാണ് സൂചിപ്പിക്കുന്നത് .സ്‌പെയിൻ ഒന്നടങ്കം കാറ്റലൻ പതാകയ്ക്കും കാറ്റാലൻ പാട്ടുകൾക്കും നിരോധനം ഉണ്ടായിരുന്നപ്പോൾ പോലും കാറ്റലൻ ജനതയ്ക്ക് തങ്ങളുടെ പതാക അഭിമാനത്തോടെ വീശി കാറ്റലൻ പാട്ടുകൾ പാടാൻ ബാഴ്സിലോണയുടെ ഹോംഗ്രൗണ്ടിൽ
കഴിയുമായിരുന്നു .1951 ൽ ഫ്രാങ്കോയുടെ ഭരണത്തിൻ കീഴിൽ നടന്ന ചില സമരങ്ങളാണ് ക്ലബ്ബിനെ രാഷ്ട്രീയവുമായി കൂടുതൽ അടുപ്പിച്ചത് എന്നും പറയാം .1951ൽ സാന്റഡോറിനെ 2–1ന് തോൽപ്പിച്ച ശേഷം ബാഴ്സലോണാ ആരാധകർ ലേ കോർട്ടിൽ നിന്ന് ട്രാമുകളൊന്നും ഉപയോഗിക്കാതെ നടന്ന് തിരികെപ്പോയി. ഇത് ഫ്രാങ്കോയുടെ അധികൃതരെ അത്ഭുതപ്പെടുത്തി. ബാഴ്സലോണാ ആരാധകരുടെ പിന്തുണയോടു കൂടി ആ സമയം ബാഴ്സലോണ നഗരത്തിൽ ട്രാം സമരം നടക്കുന്നുണ്ടായിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ കാറ്റലോണിയയുടെ പ്രതിനിധികൾ എന്ന നിലയിൽ നിന്ന് അവകാശങ്ങൾക്കും സ്വാതന്ത്രത്തിനും വേണ്ടിയുള്ള ശബ്ദം കൂടിയായി ബാഴ്സലോണാ ക്ലബ്ബിനെ പരിഗണിക്കാൻ കാരണമായി.


Thursday, 26 October 2017

രാജൻ കൊലക്കേസ് 1976



 രാജൻ കൊലക്കേസ് 1976

 Courtesy  ; Hisham Haneef





അടിയന്തരാവസ്ഥക്കാലത്ത് നടന്ന ഒരു കൊലപാതകവും, അതിനെ തുടർന്നുണ്ടായ കോടതിവ്യവഹാരവും മറ്റു സംഭവങ്ങളുമാണ് രാജൻ കേസ്എന്നറിയപ്പെടുന്നത്. അടിയന്തരാവസ്ഥയുടെ ഭീകരത കാണിക്കാൻ രാജൻ കേസ് പലപ്പോഴും ഓർമ്മിക്കപ്പെടാറുണ്ട്. കോഴിക്കോടുണ്ടായിരുന്ന റീജിയണൽ എഞ്ചിനീറിങ് കോളേജിലെ (ഇന്നത്തെഎൻ.ഐ.റ്റി) വിദ്യാർത്ഥിയായിരുന്ന പി. രാജൻ വാരിയരെ പോലീസ് പിടിച്ചുകൊണ്ടുപോയതാണ് കേസിനാധാരമായ സംഭവം. അടിയന്തരാവസ്ഥ കഴിഞ്ഞു ആദ്യമായി കോടതിയിൽ സമർപ്പിച്ചഹേബിയസ് കോർപ്പസ് ഹർജി ഈ സംഭവത്തിൽ ആയിരുന്നു.നക്സലുകളെ പിടിക്കുന്നതിനായി പ്രവർത്തിച്ചുവന്ന കക്കയം പോലീസ് ക്യാമ്പിൽ വെച്ച് രാജൻ കൊല്ലപ്പെട്ടുവന്ന് പോലീസ് പിന്നീട് സമ്മതിച്ചു. അടിയന്തരാവസ്ഥയ്ക്കു ശേഷം ഈ കേസിൽ കോടതിയിൽ വ്യാജസത്യവാങ്മൂലം നൽകിയതിന്റെ പേരിൽ കെ. കരുണാകരനുമന്ത്രിസഭയൊഴിയേണ്ടി വന്നു. രാജൻ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതാണെന്നു കോടതി കണ്ടെത്തിയെങ്കിലും, കുറ്റക്കാർക്കെതിരെ തെളിവില്ലായിരുന്നതിനാൽ ശിക്ഷ അപ്പീലിൽ ഒഴിവാക്കപ്പെട്ടു.
പശ്ചാത്തലം
അടിയന്തരാവസ്ഥക്കാലത്ത് പൗരന്മാർക്കുള്ള അവകാശങ്ങൾ റദ്ദാക്കപ്പെട്ടിരുന്നു. അതിനെ തുടർന്ന് പൊതുവേ ഇന്ത്യയിൽ പോലീസ് രാജ്നടപ്പിലാകുകയുണ്ടായി. നക്സലുകളെ പിടികൂടുക എന്ന പ്രധാന ഉദ്ദേശത്തോടെ രണ്ട് പോലീസ് ക്യാമ്പുകൾ അക്കാലത്ത്കേരളത്തിൽ തുറന്നിരുന്നു. കക്കയം,ശാസ്തമംഗലംഎന്നിവിടങ്ങളിലായിരുന്നു അവ. കക്കയം ക്യാമ്പിൽ മലബാർ സ്പെഷ്യൽ പോലീസിനെയായിരുന്നുപ്രധാനമായും വിന്യസിച്ചിരുന്നത്. കേരളത്തിലെ പ്രധാന നക്സലാക്രമണങ്ങളിൽ പലതും പോലീസ് സ്റ്റേഷനുകൾക്കെതിരായിരുന്നതും, നക്സലുകളെയും നക്സലുകളെന്നു സംശയിക്കുന്നവരെയും ശത്രുതാമനോഭാവത്തോടെ കാണാൻ പോലീസിനെ പ്രേരിപ്പിച്ചിരുന്നു. അടിയന്തരാവസ്ഥയെ തുടർന്ന് ഭരണകൂടത്തിന്റെ നിർലോപ പിന്തുണയും ഇക്കാര്യത്തിൽ പോലീസിനു ലഭിച്ചിരുന്നു.
രാജനെ കസ്റ്റഡിയിലെടുക്കൽ
കോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ് കോളേജിൽ അവസാന വർഷ വിദ്യാർത്ഥി ആയിരുന്നു രാജൻ. ഗായകനും കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറിയുമായിരുന്നു. കായണ്ണ പോലീസ് സ്റ്റേഷനിൽ ഉണ്ടായ നക്സലൈറ്റ് ആക്രമണത്തെ തുടർന്ന്, അതിൽ പങ്കാളിയായ ഒരു രാജനെ തിരഞ്ഞു വന്ന പോലീസ്, ഒരു കലാലയ മത്സരം കഴിഞ്ഞ് ഹോസ്റ്റലിലെത്തി സംഘം ചേർന്നിരുന്ന വിദ്യാർത്ഥികളോട് ആരാണ് രാജൻ എന്നു ചോദിക്കുകയും, താനാണ് രാജനെന്ന് പറഞ്ഞതിനെത്തുടർന്ന് രാജനെ കൊണ്ടുപോവുകയുമായിരുന്നു. എന്നാൽ കരുണാകരൻ സന്നിഹിതനായിരുന്ന ഒരു ചടങ്ങിൽ കരുണാകരനെ അവഹേളിക്കുന്ന ഗാനമവതരിപ്പിച്ചതിനാണ് രാജനെ പോലീസ് കൊണ്ടുപോയത് എന്നും പറയപ്പെടുന്നുണ്ട്. 1976 മാർച്ച് ഒന്നിന പുലർച്ചെ 6:30-ന ആയിരുന്നു രാജനെ പോലീസ് കസ്റ്റഡിയിലെടുത്തത് . കക്കയം പോലീസ് ക്യാമ്പിലേക്കായിരുന്നു രാജനെ കൊണ്ടുപോയിരുന്നത്. ഡി.ഐ.ജി. ജയറാം പടിക്കലിനായിരുന്നു ക്യാമ്പിന്റെ ചുമതല. രാജനെ ചോദ്യം ചെയ്തത്, സബ് ഇൻസ്പെക്ടർ പുലിക്കോടൻ നാരായണൻ അടങ്ങുന്ന സംഘമായിരുന്നു. രാജനോടൊപ്പം കേരളത്തിലെ പ്രമുഖ ഓട്ടോമൊബൈൽ വ്യാപാരസ്ഥാപനമായിരുന്ന പോപ്പുലറിന്റെ പങ്കാളികളിലൊരാളായ പോൾ ചാലിയുടെ മകൻ, ജോസഫ് ചാലിയേയും, പോലീസ് എഞ്ചിനീയറിങ് കോളേജ് പരിസരത്തുനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പാൾ അറിയിച്ചതിനെത്തുടർന്ന് ജോസഫ് ചാലിയെ കുഴപ്പമൊന്നും സംഭവിക്കാതെ രക്ഷപെടുത്താൻ പോൾ ചാലിക്കായി.
മരണം
സബ് ഇൻസ്പെക്ടർ പുലിക്കോടൻ നാരായണന്റെ നേതൃത്വത്തിൽ നടന്ന ക്രൂരമർദ്ദനത്തിലും ഉരുട്ടലിലും ആണ് രാജൻ കൊല്ലപ്പെട്ടതെന്ന് അക്കാലത്ത് ക്യാമ്പിൽ ഇതേ രീതിയിൽ പിടിച്ചുകൊണ്ടു വന്ന മറ്റുള്ളവർ വ്യക്തമാക്കിയിട്ടുണ്ട്. പുലിക്കോടനൊപ്പം വേലായുധൻ, ജയരാജൻ, ലോറൻസ് എന്നീ പോലീസുകാരാണ് രാജനെ ഉരുട്ടിക്കൊണ്ടിരുന്നതെന്നും, ബീരാൻ എന്ന പോലീസുകാരൻ ശബ്ദം പുറത്തുവരാതിരിക്കാൻ വായ തുണിയുപയോഗിച്ച് അടച്ചുപിടിച്ചിരുന്നുവെന്നും, കുറേ സമയം ഉരുട്ടലിനു വിധേയമാക്കിയ രാജനെ വിട്ട് ബീരാൻ എഴുന്നേറ്റുവെന്നും, എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കിയ മറ്റുള്ളവർ ഉരുട്ടൽ നിർത്തിയെന്നും സഹതടവുകാരൻ പറഞ്ഞിട്ടുണ്ട്. രാജന്റെ മൃതദേഹം പിന്നീട് പോലീസ് ജീപ്പിലിട്ട് എങ്ങോട്ടോ കൊണ്ടുപോവുകയാണുണ്ടായത്. രാജന്റെ മൃതദേഹം പൊങ്ങിവരാതിരിക്കാൻ വയർ കീറി പുഴയിലിട്ടുവെന്നും, അല്ല പഞ്ചസാരയിട്ട് പൂർണ്ണമായി കത്തിച്ചുവെന്നുമൊക്കെ പറയപ്പെടുന്നുണ്ട്. അതല്ല മൃതദേഹം ആദ്യം കുറ്റ്യാടിപ്പുഴയിലെ കക്കയം ഡാമിനടുത്ത് ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്ത് കുഴിച്ചിട്ടെന്നും, പിന്നീട് പുറത്തെടുത്ത് പെട്രോളൊഴിച്ചു കത്തിച്ച് അവശിഷ്ടം ഉരക്കുഴി വെള്ളച്ചാട്ടത്തിലെറിഞ്ഞ് തെളിവുകൾ നശിപ്പിക്കുകയും ചെയ്തു എന്നും വാദമുണ്ട്. രാജന്റെ മരണശേഷം പുലിക്കോടനെ ക്യാമ്പിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല.
അടിയന്തരാവസ്ഥക്കാലത്ത് പോലീസിൽ കരാർ ഡ്രൈവറായിരുന്ന ഒരാൾ പീപ്പിൾ ചാനലിനു 2014 നവംബറിൽ നൽകിയ വെളിപ്പെടുത്തൽ, മൃതപ്രായനായ രാജനെ കൂത്താട്ടുകുളം മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യയിൽകൊണ്ടുവരികയും അവിടുത്തെ ശീതീകരണമുറിയിൽ പൂട്ടിയിട്ട് കൊലപ്പെടുത്തുകയും, മൃതദേഹം പുറത്തെടുത്ത് കൊത്തിനുറുക്കി അരച്ച് പന്നികൾക്ക് ഭക്ഷണമായി നൽകിയിട്ടുണ്ടാവുകയും ചെയ്തിരിക്കാം എന്നാണ്.
അന്വേഷണം
അന്ന് എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പാളായിരുന്ന, പിന്നീട് അലീഗഢ് മുസ്‌ലീം സർവ്വകലാശാല പ്രോ വൈസ് ചാൻസലറുമായ പ്രൊ.കെ.എം. ബഹാവുദ്ദീൻ, വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്ന് അറസ്റ്റ് ചെയ്ത വിവരം, ഹോസ്റ്റലിന്റെ ആക്ടിങ് വാർഡനായിരുന്ന ഗണിതാധ്യാപകൻ ഡോ. മുരളീധരൻ അറിയിച്ചതിനെ തുടർന്ന്, പോലീസ് പിടിച്ചുകൊണ്ടുപോയ വിദ്യാർത്ഥികളുടെ പിതാക്കന്മാരെ യഥാസമയം വിവരമറിയിച്ചു. തുടർന്ന് ഒരു വിദ്യാർത്ഥിയെ ക്യാമ്പിൽ നിന്ന് രക്ഷപെടുത്താൻ ആ വിദ്യാർത്ഥിയുടെ പിതാവിനു കഴിഞ്ഞുവെങ്കിലും, എറണാകുളത്ത്താമസിച്ചിരുന്ന രാജന്റെ പിതാവ്ഈച്ചരവാരിയർ അന്വേഷിച്ചറിഞ്ഞ് കക്കയം ക്യാമ്പിലെത്തിയെങ്കിലും രാജനെ കണ്ടെത്താനായില്ല. അദ്ദേഹം സുഹൃത്തായിരുന്ന മുഖ്യമന്ത്രിഅച്യുതമേനോനേയും സമീപിച്ചു. എന്നാൽ മേനോൻ ഈ കാര്യത്തിൽ സഹായിച്ചില്ല എന്നു വാരിയർ അദ്ദേഹം എഴുതിയ ആത്മകഥയിൽ എടുത്തു പറയുന്നുണ്ട്‌. "എനിക്ക് പോയി ഉടുപ്പിട്ട് പോയി പിടിക്കാൻ പറ്റില്ലെല്ലോ" എന്ന് പറഞ്ഞ് പോയതിൽ പിന്നീട് അചുതമേനോൻ ദുഃഖിച്ചതായി പിന്നീട് പന്ന്യൻ രവീന്ദ്രൻ വെളിപ്പെടുത്തി. ആഭ്യന്തരമന്ത്രിയായ കരുണാകരനും, ഡി.ഐ.ജി. ആയിരുന്ന ജയറാം പടിക്കലും ആയിരുന്നു അടിയന്തരാവസ്ഥക്കാലത്ത് കാര്യങ്ങൾ നടത്തിയിരുന്നത്‌.
അടിയന്തരാവസ്ഥക്ക്‌ ശേഷംഈച്ചരവാരിയർ, തടങ്കലിൽ ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളെ കോടതിയിൽ ഹാജരാക്കാനുള്ളഹേബിയസ്‌ കോർപ്പസ്‌ ഹർജി 1977 മാർച്ച് 25-നു ഫയൽ ചെയ്തു. കോഴിക്കോട് പോലീസ് സൂപ്രണ്ട് ആയിരുന്ന ലക്ഷ്മണ, ഡി.ഐ.ജി.ജയറാം പടിക്കൽ, ആഭ്യന്തര മന്ത്രികെ. കരുണാകരൻ, എസ്.ഐ.പുലിക്കോടൻ നാരായണൻതുടങ്ങിയവരൊക്കെ കേസിന്റെ ഭാഗമായി. അന്ന് എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പാളായിരുന്നകെ.എം. ബഹാവുദ്ദീന്റെസുസ്ഥിരമായ നിലപാടുകൾ കോടതിയെ സ്വാധീനിക്കുകയും, രാജന്റെ കൊലപാതകം തെളിയാൻ കാരണമാവുകയും ചെയ്തു. കക്കയത്ത് പോലീസ് ക്യാമ്പ് പ്രവർത്തിച്ചിട്ടില്ല എന്ന പറഞ്ഞ സർക്കാരിന്റെ വാദം, സ്വന്തം വിദ്യാർത്ഥികളെ അന്വേഷിച്ച് തന്റെ ഔദ്യോഗിക കാറിൽ, കക്കയത്തുള്ള വിദ്യുച്ഛക്തി വകുപ്പ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പോലീസ് ക്യാമ്പിൽ എത്തിയ പ്രിൻസിപ്പാളിന്റെ സാക്ഷി മൊഴിയുടെ മുന്നിൽ കോടതി തള്ളിക്കളഞ്ഞു. വിദ്യാർത്ഥികളെ പ്രിൻസിപ്പാളിനെ അറിയിക്കാതെ കസ്റ്റഡിയിലെടുത്ത വിവരം, പ്രിൻസിപ്പാൾ കോളേജ് മാനേജ്മെന്റിനേയും, വിദ്യാഭ്യാസവകുപ്പിനേയും, വിദ്യാർത്ഥികളുടെ രക്ഷകർത്താക്കളേയും അറിയിച്ചിട്ടുണ്ടായിരുന്നു എന്നതും തെളിവായി. തുടർന്ന് രാജനെ കസ്റ്റഡിയിൽ എടുത്തിട്ടില്ല എന്നു വാദിച്ച പ്രതികൾ പിന്നീട്‌ മൊഴിമാറ്റി. രാജൻ മരിച്ചിട്ടില്ലെന്നാണ് കരുണാകരൻ ആദ്യം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. രാജനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് നിയമസഭയിൽ പറഞ്ഞു. രാജനടക്കമുള്ള നക്‌സലുകളെ ഒതുക്കി എന്ന് പിന്നീട് തെരഞ്ഞെടുപ്പ് വേളയിൽ പ്രസംഗിച്ചു. പിന്നീട്, രാജൻ മരിച്ചെന്ന് കോടതിയിൽ പറഞ്ഞു. രാജന്റെ മരണം ഉറപ്പായി എങ്കിലും, പ്രതികളുടെ മർദ്ദനമേറ്റാണ്‌ രാജൻ മരിച്ചത്‌ എന്ന് തെളിയിക്കാൻ കഴിഞ്ഞില്ല. രാജന്റെ മൃതദേഹം ഇന്നേ വരെ കണ്ടെടുക്കപ്പെട്ടിട്ടില്ല. ഇതിനാൽ പ്രതികൾ എല്ലാവരും അപ്പീലിൽ കുറ്റവിമുക്തരാക്കപ്പെട്ടു. എങ്കിലും കരുണാകരന് രാജിവെക്കേണ്ടതായി വന്നു. കരുണാകരൻ പൊതുവേ ഉദ്യോഗസ്ഥർ തന്നെ ഒന്നും അറിയിച്ചില്ല എന്ന നിലപാടാണ് എടുത്തിരുന്നത്. ഉദ്യോഗസ്ഥർ ആകട്ടെ എല്ലാം മുകളിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് പ്രവർത്തിച്ചതെന്ന നിലപാടാണ് എടുത്തത്. ജയറാം പടിക്കൽഇതിനായി കരുണാകരനെ വിളിക്കാൻട്രങ്ക് കോൾ ബുക്ക് ചെയ്തതിന്റെ തെളിവും വിസ്താരവേളയിൽ ഹാജരാക്കിയിരുന്നു.
വർഗ്ഗീസ് വധക്കേസിൽതടവിലായിരുന്ന അന്നത്തെ ഡി.വൈ.എസ്.പി. ലക്ഷ്മണ (അടിയന്തരാവസ്ഥക്കാലത്ത് കോഴിക്കോട് എസ്.പി.) തടവിലിളവ് ലഭിച്ച് പുറത്ത് വന്നപ്പോൾ, അന്വേഷണത്തിലെ അപാകത കൊണ്ടാണ് രാജന്റെ മരണം തെളിയാതെ പോയതെന്നും, രാജനെ കസ്റ്റഡിയിലെടുത്ത ശ്രീധരൻ എന്ന ഉദ്യോഗസ്ഥനെ രാഷ്ട്രീയ സ്വാധീനത്തെ തുടർന്ന് പ്രതിയോ സാക്ഷിയോ ആക്കുകയോ ചെയ്തില്ലെന്നും, രാജൻ മരണപ്പെട്ട വിവരം അടിയന്തരാവസ്ഥക്കാലത്ത് കരുണാകരൻ അറിഞ്ഞിരുന്നില്ലെന്നും പറഞ്ഞിരുന്ന.
2006 ഏപ്രിൽ 14-ന്‌ ഈ കേസിൽ പ്രധാന കക്ഷിയായിരുന്ന പ്രൊഫ. ഈച്ചര വാരിയർ 85-മത്തെ വയസ്സിൽ അന്തരിച്ചു. രാജന്റെ അമ്മ രാധ 2000-ൽ തന്നെ മരിച്ചിരുന്നു.
നാൾവഴി
തീയതിസംഭവം1976 മാർച്ച് 1
രാജൻ, ജോസഫ് ചാലി എന്നീ വിദ്യാർത്ഥികളെ പോലീസ് പിടിച്ചുകൊണ്ടു പോകുന്നു.1976 മാർച്ച് 2രാജൻ കക്കയം ക്യാമ്പിൽ കൊല്ലപ്പെടുന്നു.1976 മാർച്ച് 10ഈച്ചരവാരിയർ കരുണാകരന് മകനെ അന്യായത്തടങ്കലിൽ നിന്ന് രക്ഷിക്കണം എന്നാവശ്യപ്പെട്ട് ഹർജി അപേക്ഷ നൽകുന്നു.1976 ഓഗസ്റ്റ് 24കരുണാകരനും ഇന്ത്യൻ ഭരണകൂടത്തിനും, കേരളത്തിൽ നിന്നുള്ള എല്ലാ ജനപ്രതിനിധികൾക്കും ഈച്ചരവാരിയർ മകനെ കണ്ടെത്താനുള്ള അപേക്ഷ നൽകുന്നു. തുടർന്ന് ചില ജനപ്രതിനിധികൾ പ്രശ്നത്തിലിടപെടുകയും കരുണാകരനുമായി സംസാരിക്കുകയും ചെയ്യുന്നു.1977 മാർച്ച് 23അടിയന്തരാവസ്ഥ അവസാനിക്കുന്നു.1977 മാർച്ച് 25ഈച്ചരവാരിയർ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകുന്നു.1977 മാർച്ച് 25തിരഞ്ഞെടുപ്പിൽ വിജയിച്ച കരുണാകരൻ മുഖ്യമന്ത്രിയാകുന്നു.1977 മാർച്ച് 31രാജനെ പിടിച്ചിട്ടില്ലെന്നും, പോലീസ് ക്യാമ്പ് നടന്നിട്ടില്ലെന്നും കേസിൽ പ്രതിയായ 12 പേർ, ഹേബിയസ് കോർപ്പസ് ഹർജിയിൽ, ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുന്നു.1977 ഏപ്രിൽ 13സത്യവാങ്മൂലങ്ങളെ ചൊല്ലി നടന്ന വാദങ്ങളിൽ നിന്ന് രാജനെ പോലീസ് കസ്റ്റഡിയിലെടുത്തു എന്നു മനസ്സിലാക്കിയ കോടതി, 21 ഏപ്രിൽ 1977-നു രാജനെ കോടതിയിൽ ഹാജരാക്കാൻ ഇടക്കാല ഉത്തരവ് നൽകുന്നു.1977 ഏപ്രിൽ 19രാജനെ കോടതിയിൽ ഹാജരാക്കാനാകില്ല എന്നും, രാജനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു എന്നും സർക്കാർ കോടതിയിലറിയിക്കുന്നു. രാജന്റെ തിരോധാനത്തിനു കാരണമായ ചില ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ സൂചിപ്പിക്കുന്നു1977 ഏപ്രിൽ 25കോടതിയിൽ വ്യാജസത്യവാങ്മൂലം നൽകുകയും നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തെന്ന കാരണത്താൽ കാരണത്താൽ കരുണാകരൻ രാജി വെയ്ക്കുന്നു.1977 മെയ് 22കക്കയം ക്യാമ്പിൽ നടന്ന മർദ്ദനത്തിനിടയിൽ രാജൻ കൊല്ലപ്പെട്ടെന്ന് കരുണാകരൻ കോടതിയിൽ പുതുക്കിയ സത്യവാങ്മൂലം സമർപ്പിക്കുന്നു.1977 ജൂൺ 1 3കരുണാകരനും മറ്റുള്ളവരും കുറ്റക്കാരാണെന്നും, കരുണാകരൻ വ്യാജസത്യവാങ്മൂലം സമർപ്പിച്ചെന്നും അവർക്കെതിരെ ക്രിമിനൽ നടപടി, ഈച്ചരവാരിയർക്ക് സ്വീകരിക്കാവുന്നതാണെന്നും ഹൈക്കോടതി വിധിക്കുന്നു.1977 നവംബർ 16തുടർന്ന് നടന്ന കോടതി വ്യവഹാരങ്ങൾക്കൊടുവിൽ രാജൻ കൊല്ലപ്പെട്ടെങ്കിലും, കുറ്റക്കാരെ കണ്ടെത്താനായില്ലെന്നും, കരുണാകരൻ അധികാരം ദുർവിനിയോഗം ചെയ്തെന്ന് കണ്ടെത്താനായില്ലെന്നുമുള്ള കാരണത്താൽ സുപ്രീം കോടതി കേസ് തള്ളുന്നു.
രാജൻ കേസ് ഇന്നും മലയാളിസമൂഹത്തിൽ പോലീസിന്റെയോ ഭരണകൂടത്തിന്റെയോ ഭീകരത ഉയർന്നു വരുന്ന സന്ദർഭത്തിലും പൊതുവേ അടിയന്തരാവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യുന്ന അവസരത്തിലും ചർച്ചാവിഷയമാകുന്നുണ്ട്. രാജൻ കേസിന്റെ പശ്ചാത്തലത്തിൽ ഈച്ചരവാരിയർ, സ്വന്തം മകനെ കാണാതായി മുപ്പതോളം വർഷങ്ങൾക്കു ശേഷം ഓർമ്മകൾ പങ്ക് വെച്ച് ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകം എഴുതി. ഏറെ ചർച്ചചെയ്യപ്പെട്ട ഈ പുസ്തകം ഏഷ്യൻ മനുഷ്യാവകാശ കമ്മീഷൻ ഏറ്റെടുത്തിട്ടുണ്ട്. 2004-ലെ മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ പുസ്തകത്തിനായിരുന്നു . അടിയന്തരാവസ്ഥ കഴിഞ്ഞ ശേഷംഅപ്പുക്കുട്ടൻ വള്ളിക്കുന്ന് എഴുതി,ദേശാഭിമാനി പത്രത്തിൽ പ്രസിദ്ധീകരിച്ച കക്കയം ക്യാമ്പ് കഥ പറയുന്നു എന്ന ലേഖന പരമ്പര (പിന്നീട് പുസ്തകമായി) സമൂഹമനസ്സാക്ഷിയെ ഉണർത്താൻ കാരണമായിരുന്നു. എന്നാൽ അതേ ലേഖനപരമ്പര രാജനെഎസ്.എഫ്.ഐ.പ്രവർത്തകനാണെന്ന നിലയിൽ ചിത്രീകരിക്കുന്നുണ്ടെന്നും വിമർശനമുയർന്നു. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത പിറവിഎന്ന ചലച്ചിത്രം, ഈ സംഭവത്തെ ആസ്പദമാക്കി, പുത്രനെ കാത്തിരിക്കുന്ന പിതാവിന്റെ മാനസിക സംഘർഷങ്ങൾ ചിത്രീകരിക്കുന്ന ഒന്നാണ്. രാജൻ കേസ് അതേപടി പശ്ചാത്തലമാക്കിസഹപാഠി 1975 എന്നൊരു ചിത്രം മുമ്പ് പ്രഖ്യാപിക്കപ്പെട്ടിരുന്നു. കോഴിക്കോട് എൻ.ഐ.റ്റി.യിൽ വർഷം തോറും രാജൻ അനുസ്മരണമായി രാഗംഎന്ന മേള നടക്കാറുണ്ട്
“എന്റെ ഭാര്യ രാധ മരിച്ചപ്പോൾ അവരുടെ അവസാന വാക്കുകൾ - "എന്റെ മകൻ എപ്പോൾ വരും?" എന്നായിരുന്നു.”
-ഈച്ചരവാരിയർ

മലാല യൂസഫ്‌സായ്


മലാല യൂസഫ്‌സായ്

Courtesy   ;   Sunil S. Tvm

"നിങ്ങളിലാരാണ് മലാല? പറയൂ.. ഇല്ലെങ്കിൽ നിങ്ങളെല്ലാവരേയും ഞാൻ വെടിവെച്ചുകൊല്ലും.." തലക്കെട്ടുള്ള ഒരു താടിക്കാരൻ ആക്രോശിച്ചു. മലാലയെ വധിക്കാനുള്ള പദ്ധതിയുമായെത്തിയ താലിബാൻകാരന്റെ വാക്കുകൾ മലാല ഓർത്തു വെയ്ക്കുന്നത് അങ്ങനെയാണ്. സ്കൂൾ കഴിഞ്ഞ് സ്കൂൾ ബസ്സിൽ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആക്രമണം. ബസിനുള്ളിലെ മുഴുവൻ കുട്ടികളോട് അയാൾ ചോദിച്ചു. അവസാനം അയാൾ മലാലയെ കണ്ടെത്തി. കൈയ്യെത്തും ദൂരത്തു നിന്നും അയാൾ നിറയൊഴിച്ചു. ഒരു വെടിയുണ്ട അവളുടെ തല തുളച്ച് കയറി കഴുത്തിലൂടെ കടന്ന് തോളെല്ലിനടുത്തെത്തി.മരണത്തോട് മല്ലടിച്ച് ദിവസങ്ങളോളം കിടന്ന മലാലയുടെ തോളിൽ നിന്നും ഇംഗ്ലണ്ടിലെ ബർമിങ്ഹാം ക്യൂൻ എലിസബത്ത് ഹോസ്പിറ്റലിലെ ഡോക്ടർമാർ വെടിയുണ്ട പുറത്തെടുത്തു.
പാകിസ്താൻ താലിബാന്റെ ശക്തി കേന്ദ്രമായ വടക്കു പടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ സ്വാത് ജില്ലയിലെ മിങ്കോറയാണ് മലാലയുടെ ജന്മദേശം. വിദ്യാഭ്യാസ, യുവജന, വനിതാവകാശ പ്രവർത്തകനും സ്കൂൾ ഉടമയും കവിയുമായ സിയവുദ്ദീൻ യൂസഫാണ് പിതാവ്. പഷ്‌തൂൺ കവിയും പോരാളിയുമായ മലാലായി ഓഫ് മായിവന്ദിനോടുള്ള ഇഷ്ടമാണ് മലാലയ്ക്ക് പിതാവ് ആ പേരിടാൻ കാരണം. ഖുഷാൽ പബ്ലിക് സ്കൂൾ എന്ന പേരിൽ ഒരു നിര സ്കൂളുകൾ നടത്തുന്നുണ്ട് അദ്ദേഹം. വിദ്യാഭ്യാസ അവകാശ പ്രവർത്തകയായി അവളെ മാറ്റിയതും അദ്ദേഹമായിരുന്നു. 2008 സെപ്റ്റംബറിലാണ് വിദ്യാഭ്യാസ അവകാശത്തെ കുറിച്ച് മലാല പൊതുവേദിയിൽ സംസാരിച്ചു തുടങ്ങിയത്. പെൺകുട്ടികളുടെ പഠനാവകാശം നിഷേധിക്കുന്ന താലിബാനെതിരെ സംസാരിക്കാൻ പെഷവാറിലെ പ്രസ്സ് ക്ലബ്ബിൽ അവളെ കൊണ്ടുപോയത് പിതാവാണ് .
2007 ഒടുവിലാണ് സ്വാത് ജില്ലയുടെ നിയന്ത്രണത്തിനു വേണ്ടി പാകിസ്താനും താലിബാനും യുദ്ധം തുടങ്ങിയത്. ഒന്നാം സ്വാത് യുദ്ധം എന്നാണ് ഇത് അറിയപ്പെടുന്നത്. സ്വാത്തിന്റെ നിയന്ത്രണം കൈക്കലാക്കിയ താലിബാൻ സ്വാത് വാലിയിൽ ടെലിവിഷനും സംഗീതവും പെൺകുട്ടികളുടെ വിദ്യാഭ്യാസവും നിരോധിച്ചു. സ്ത്രീകൾ സാധനങ്ങൾ വാങ്ങാൻ പോകുന്നത് വിലക്കി.
സ്വാത്തിലെ സ്ഥിതി ഇതായിരിക്കുമ്പോൾ 2009-ന്റെ തുടക്കത്തിൽ ബി.ബി.സി. യുടെ ഉറുദു വിഭാഗം മലാലയുടെ പിതാവ് സിയാവുദ്ദീനെ സമീപിച്ചു. അദ്ദേഹത്തിന്റെ സ്കൂളിലെ ഏതെങ്കിലും കുട്ടിയെ കൊണ്ട് താലിബാൻ നിയന്ത്രണത്തിലെ സ്വാത്തിനെ പറ്റി എഴുതിക്കാമോ എന്ന് ചോദിച്ചു. അയിഷ എന്ന കുട്ടി ഡയറി എഴുതാൻ സമ്മതിച്ചു. എന്നാൽ താലിബാൻ തിരിച്ചടി ഭയന്ന അയിഷയുടെ മാതാപിതാക്കൾ അത് നിർത്തിച്ചു. പിന്നെ സിയാവുദ്ദീന് മുന്നിൽ സ്വന്തം മകളാണ് ഉണ്ടായിരുന്നത്. അങ്ങനെ മലാല ഡയറി എഴുതി തുടങ്ങി.
2009 ജനുവരി 3-ന് ബി.ബി.സി. ഉറുദു ബ്ലോഗിൽ പ്രത്യക്ഷപ്പെട്ട മലാലയുടെ ആദ്യ ബ്ലോഗ് അവളെ പ്രശസ്തയാക്കി. നോട്ട് കൈകൊണ്ടെഴുതി ഒരു റിപ്പോർട്ടർക്ക് കൈമാറുകയാണ് മലാല ചെയ്തിരുന്നത്. അദ്ദേഹം അത് സ്കാൻ ചെയ്ത് മെയിൽ ചെയ്യുകയായിരുന്നു.
മലാലയ്ക്കു വെടിയേറ്റതോടെ അന്താരാഷ്ട്ര സമൂഹം പ്രതികരിച്ചു. പാകിസ്താനിലെ കുട്ടികൾ ഉണർന്നു. ഒക്ടോബർ 12-ന് പാകിസ്താനിലെ 50 ഇസ്ലാമിക പുരോഹിതർ ചേർന്ന് മലാലയെ ആക്രമിച്ച താലിബാൻ കൊലയാളികൾക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചു. ആക്രമികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാക്ക് അധികൃതർ ഒരു കോടി പാകിസ്താൻ രൂപ സമ്മാനമായി പ്രഖ്യാപിച്ചു.
മലാലയ്ക്ക് വെടിയേറ്റ ദിവസം ലോസ് ആഞ്ചെലെസിൽ നടന്ന സംഗീത പരിപാടിയിൽ പാടിയ 'ഹ്യൂമൻ നാച്വർ' എന്ന പാട്ട് അവൾക്ക് സമർപ്പിച്ചാണ് പോപ്പ് ഗായിക മഡോണപ്രതികരിച്ചത്. ഹോളിവുഡ് താരം ആഞ്ജലീന ജോളി മലാല സംഭവത്തെ കുറിച്ച് ലേഖനമെഴുതി. പാകിസ്താനിലേയും അഫ്ഗാനിസ്ഥാനിലേയുംപെൺ‌കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ജോളിയും മാധ്യമ പ്രവർത്തകയായ ടിന ബ്രൗണും "വിമൻ ഇൻ ദി വേൾഡ് ഫൗണ്ടേഷൻ" എന്ന സംഘടനയിലൂടെ ധന സമാഹരണം തുടങ്ങി. യു.എസ്. മുൻ പ്രഥമ വനിത ലോറ ബുഷ് "വാഷിങ്ടൺ പോസ്റ്റ്" പത്രത്തിൽ മലാലയെ ആൻ ഫ്രാങ്കുമായിതാരതമ്യപ്പെടുത്തി ലേഖനങ്ങളെഴുതി.
യു.എസ്. പ്രസിഡന്റ് ബറാക്ക് ഒബാമ, വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റൺ, യു.എൻ. സെക്രട്ടറി ബാൻ കി മൂൺ എന്നിവരെല്ലാം മലാലയ്ക്കു നേരെയുണ്ടായ അക്രമണത്തെ അപലപിച്ചു.
Image may contain: 1 person, close-up


Saturday, 21 October 2017

1959 ഒരെത്തിനോട്ടം










Gopalakrishnan Kooriparambil
അവലംബം: Bertil folk ന്റെ ഇന്റർവ്യൂ,
'firoze the forgoltten Ghandi ' യിലെ ചില ഭാഗങ്ങൾ,
ലേഖനങ്ങൾ,




ഇന്ദിരയും ഫിറോസ് ഗാന്ധിയും നെഹ്റുവിനോടൊന്നിച്ചു പ്രാതൽ കഴിച്ചു കൊണ്ടിരിക്കുമ്പോൾ, കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട ചർച്ച കടന്നുവന്നു.
ഒരു തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പിരിച്ചുവിടുന്നതിനോടു യോജിക്കാൻ തികഞ്ഞ ജനാധിപത്യ ബോധ്യമുള്ള ഫിറോസ് ഗാന്ധിക്കാകുമായിരുന്നില്ല. തന്റെ വ്യക്തിത്വത്തിനതൊരു കളങ്കമാകുമെന്ന തിരിച്ചറിവു ജനാധിപത്യവാദിയായ നെഹ്റുവിനുമുണ്ടായിരുന്നു.
V. K കൃഷ്ണമേനോനും കോൺഗ്രസ്സ് നേതാക്കൾക്കുമൊപ്പം കേരളം സന്ദർശിച്ച ഇന്ദിരാഗാന്ധി പക്ഷേ, EMS മന്ത്രിസഭ പിരിച്ചുവിടണമെന്ന തന്റെയും കോൺഗ്രസ്സിന്റെയും അഭിപ്രായം അവർത്തിച്ചു.
ഫിറോസ് ഗാന്ധി നെഹ്റുവിന്റെ മുൻപിൽ വെച്ച് ഇന്ദിരാഗാന്ധിയെ 'ഫാസിസ്റ്റ് ' എന്നു വിളിച്ചു. 'നിങ്ങളെന്നെ ഫാസിസ്റ്റ് എന്നു വിളിച്ചു. ഞാനതല്ല.' എന്നു പ്രതിവദിച്ചുകൊണ്ട് ഇന്ദിര ടേബിളിൽ നിന്നെണീറ്റു പോയി.
ഇന്ദിരയും ഫിറോസും തമ്മിൽ ബാക്കിയുണ്ടായിരുന്ന 'പ്രാതൽ ഊഷ്മളത ' യും അവിടം കൊണ്ടു തീർന്നു.
പക്ഷേ, ഗവർണ്ണറുടെ റിപ്പോർട്ടിന്റെയടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ 356-ാം വകുപ്പ് ആദ്യമായി പ്രയോഗിച്ചു: കേരള സർക്കാർ പിരിച്ചുവിടപ്പെട്ടു.
റായ്ബറേലി MP യായിരുന്ന ഫിറോസ് ഗാന്ധി ഇതിനെതിരെ വലിയ ജനാധിപത്യബോധവത്ക്കരണ പ്രക്രിയ നടത്തിയിരുന്നു. ജാതിമതശക്തികളുമായി കോൺഗ്രസ്സ് കൈകോർത്തു പോകുന്നത് ഭാവിയിൽ ദോഷം ചെയ്യുമെന്നും അദ്ദേഹം കരുതി. കേരളത്തിലെ പള്ളിക്കൂടങ്ങളിൽ മഹാത്മാഗാന്ധിയുടെ പടത്തോടൊപ്പം മാർക്സിന്റെയും ലെനിനിന്റെയും ചിത്രങ്ങൾ വെക്കുന്നു എന്നെല്ലാമുള്ള ആരോപണത്തെയും അദ്ദേഹം പുച്ഛിച്ചു തള്ളി.
ജനാധിപത്യവാദിയെന്ന നിലയിൽ നെഹ്റുവിനും EMS മന്ത്രിസഭ പിരിച്ചുവിടുന്നതിൽ താത്പര്യമുണ്ടായിരുന്നില്ല. പക്ഷേ, മന്ത്രിസഭ പിരിച്ചുവിടുന്നില്ലെങ്കിൽ കോൺഗ്രസ്സുകാരോടൊപ്പം രാഷ്ട്രപതിഭവനു മുൻപിൽ നിരാഹാരമിരിക്കുമെന്ന് ഇന്ദിര നെഹ്റുവിനെ ഭയപ്പെടുത്തിയിരുന്നു എന്ന് VK കൃഷ്ണമേനോന്റെ ഒരെഴുത്തിൽ പറയുന്നുണ്ട്. ഇന്ദിരാഗാന്ധി തന്റെ ആത്മകഥയിൽ തനിക്കങ്ങനെയൊരു താത്പര്യമുണ്ടായിരുന്നില്ല എന്നു പ്രതിരോധിക്കുന്നുണ്ട്.
എന്തായാലും, കേരളത്തിലെ EMS മന്ത്രിസഭയുടെ പിരിച്ചുവിടലും ' you are fascist ' എന്ന പ്രയോഗവും, MP വസതിയിൽ നിന്നും സ്ഥിരമായി തീൻ മൂർത്തി മാർഗ്ഗിലെത്തി മക്കളോടും ഭാര്യയോടുമൊത്ത് പ്രാതൽ കഴിച്ചിരുന്ന ഫിറോസ് ഗാന്ധിയുടെ ദിനചര്യയെ മാറ്റിമറിച്ചു.




Thursday, 19 October 2017

വീണുടഞ്ഞുപോയ വിശ്വകലാപീഠം - നളന്ദ








വീണുടഞ്ഞുപോയ വിശ്വകലാപീഠം - നളന്ദ


      Courtesy    -   Mahi Sarang


തകർപ്പെട്ടില്ലായിരുന്നുവെങ്കിൽ ലോകം ഇന്ന് ആദരവോടെ ഭാരതത്തെ നോക്കികാണുമായിരുന്നു.
പുരാതന ഇന്ത്യയിലെ ഒരു സർവകലാശാലയായിരുന്നു നളന്ദ. ലോകത്തെ ആദ്യ അന്താ‍രാഷ്ട്ര റെസിഡെൻഷ്യൽ സർവകലാശാലയായി കണക്കാക്കുന്നു. ബുദ്ധമത വൈജ്ഞാനികകേന്ദ്രമായിരുന്ന നളന്ദ ബിഹാറിന്റെ തലസ്ഥാനമായ പറ്റ്നക്ക് 55 മൈൽ തെക്കുകിഴക്കായാണ്‌ സ്ഥിതി ചെയ്തിരുന്നത്. അഞ്ചാം നൂറ്റാണ്ടിൽ ഗുപ്തസാമ്രാജ്യത്തിനു കീഴിലാണ് നളന്ദ സർവകലാശാല ജന്മമെടുക്കുന്നത്. ഗുപ്തസാമ്രാജ്യത്തിലെ നരസിംഹഗുപ്തൻ (നരസിംഹബാലാദിത്യൻ) ആണ്‌ ഇത് പണികഴിപ്പിച്ചത്. ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം വിദ്യാർത്ഥികളും ഇവിടെ ഉണ്ടായിരുന്നു. ഇവിടെത്തന്നെ താമസിച്ചായിരുന്നു അവർ പഠിച്ചിരുന്നത്. 427 മുതൽ 1197 വരെയുള്ള എണ്ണൂറു വർഷക്കാലത്തോളം നളന്ദ പ്രവർത്തിച്ചു..
ഏഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി ഷ്വാൻ ത് സാങ് നളന്ദയിലെത്തുകയും ഇവിടെ അദ്ധ്യയനം നടത്തുകയും ചെയ്തിരുന്നു. അദ്ദേഹം നളന്ദയെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെടുന്നു:-
"അത്യധികം കഴിവും ബുദ്ധിശക്തിയുമുള്ളവരായിരുന്നു ഇവിടത്തെ അദ്ധ്യാപകർ. അവർ ബുദ്ധന്റെ ഉപദേശങ്ങളെ ആത്മാർത്ഥമായി പിന്തുടർന്നിരുന്നു. കർശനമായ നിയമങ്ങളായിരുന്നു ഇവിടെ നടപ്പിലാക്കിയിരുന്നത്. ഏവരും അത് പാലിച്ചു പോന്നിരുന്നു. പകൽ സമയം മുഴുവനും ചർച്ചകൾ നടന്നിരുന്നു. ചെറുപ്പക്കാരും മുതിർന്നവരും പരസ്പരം സഹായിച്ചിരുന്നു. വിവിധ നഗരങ്ങളിൽ നിന്നുള്ള അഭ്യസ്തവിദ്യരായ ആളുകൾ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതിനായി നളന്ദയിലെത്തിയിരുന്നു. പുതിയ ആളുകളെ അകത്തേക്ക് കടക്കുന്നതിനു മുൻപ് കാവൽക്കാരൻ ചില വിഷമകരമായ ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇതിന് ഉത്തരം നൽകാൻ സാധിക്കുന്നവരെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ."
ഗുരുവിനു ശിഷ്യനുമേല്‍ സമ്പൂര്‍ണ നിയന്ത്രണം അനുവദിച്ചിരുന്നെങ്കിലും പാഠ്യവിഷയങ്ങളില്‍ വിയോജിക്കാനും സംവാദം നടത്താനും സ്വാതന്ത്ര്യമുണ്ടായിരുന്നു. വിദ്യാര്‍ഥികളില്‍നിന്നു ക്‌ളാസുകള്‍ക്കു ഫീസ് ചുമത്തിയിരുന്നില്ല. ഭക്ഷണവും താമസസൗകര്യവും സൗജന്യമായിരുന്നു. വിദ്യാര്‍ഥികളെ ശിക്ഷിച്ചിരുന്നില്ല. വിദ്യാര്‍ഥികളുടെ പോരായ്മകള്‍ക്ക് അധ്യാപകര്‍ സ്വയം ശിക്ഷിക്കുകയായിരുന്നു പതിവ്. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിനു സമാനം ഹൃദയബന്ധമുണ്ടായിരുന്നു അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍. തന്റെ വിദ്യാര്‍ഥി തന്നെക്കാള്‍ പാണ്ഡിത്യമുള്ളവനായിത്തീരുന്നതായിരുന്നു എന്നതായിരുന്നു അധ്യാപകരെ ഏറ്റവും സന്തോഷിപ്പിച്ച കാര്യം.
. പ്രാചീന ഭാരതത്തില്‍ നിലനിന്നിരുന്ന തക്ഷശില, ഉജ്ജയിനി, വല്ലഭി, വിക്രമശില, അമരാവതി തുടങ്ങിയ സര്‍വകലാശാലകളിലെന്നപോലെ വിദ്യാര്‍ഥികള്‍ക്കു താമസിച്ചുപഠിക്കാനുള്ള സൗകര്യമുണ്ടായിരുന്നു നളന്ദയില്‍. ലോകോത്തര വിദ്യാകേന്ദ്രമെന്ന നിലയില്‍ പല സവിശേഷതകളുണ്ടായിരുന്നു നളന്ദ സര്‍വകലാശാലയ്ക്ക്. പ്രാചീനകാലത്തു തന്നെ പ്രവേശനപ്പരീക്ഷ നടപ്പാക്കിയിരുന്ന കേന്ദ്രമായിരുന്നു ഇത്. പ്രവേശനം തേടിയെത്തുന്നവരെ പ്രവേശനകവാടത്തില്‍ തന്നെ മുഖാമുഖം നടത്തിയ ശേഷമാണ് അകത്തേക്കു പ്രവേശിപ്പിച്ചിരുന്നത്. കാവല്‍ക്കാരായി നിന്നിരുന്നതു പണ്ഡിതന്‍മാരായിരുന്നു. ഏതു വിഷയത്തില്‍ അറിവു നേടാനാണോ വരുന്നത് അത്തരം വിദ്യാര്‍ഥികളെ അതാതു വിഷയത്തില്‍ പ്രാവിണ്യമുള്ളവരായിരുന്നു മുഖാമുഖം നടത്തി തെരഞ്ഞെടുത്തിരുന്നത്. പ്രവേശന കവാടത്തില്‍ വിദ്യാര്‍ഥികള്‍ നേരിടേണ്ടിവന്നിരുന്നതു പലപ്പോഴും കടുപ്പമേറിയ ചോദ്യങ്ങളായിരുന്നു. പണ്ഡിതന്‍മാര്‍ പോലും പ്രവേശനപ്പരീക്ഷയില്‍ പലപ്പോഴും പരാജയപ്പെട്ടു. പത്തു പണ്ഡിതര്‍ പ്രവേശനം തേടിയെത്തിയാല്‍ അതില്‍ ഏഴും എട്ടും പേര്‍ വരെ പരാജയപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. പ്രവേശനം ലഭിക്കുന്നതുവരെ വീണ്ടും വീണ്ടും നളന്ദയുടെ വാതില്‍ക്കല്‍ അറിവുള്ളവര്‍ വീണ്ടുമെത്തിക്കൊണ്ടിരുന്നു. അറിവു മാത്രമായിരുന്നു പ്രവേശനത്തിനു മാനദണ്ഡം. ഏതാനും ഗ്രാമങ്ങളില്‍നിന്നുള്ള നികുതിവരുമാനം നളന്ദ സര്‍വകലാശാലയ്ക്കു കൈമാറുകവഴി രാജാക്കന്‍മാര്‍ തന്നെയാണു ക്‌ളാസുകളുടെയും ഹോസ്റ്റലുകളുടെയും അമ്പളങ്ങളുടെയുമൊക്കെ നടത്തിപ്പിനുള്ള പണം നല്‍കിയിരുന്നത്. എന്നാല്‍, രാജകുടുംബത്തില്‍ പെട്ടവര്‍ക്കു പോലും വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതില്‍ ഒരു അധികാരവുമുണ്ടായിരുന്നില്ല.
ഒരു കവാടമുള്ളതും ഉയർന്ന മതിലുകൾ കെട്ടി വേർതിരിച്ചതുമായിരുന്നു സർവകലാശാലയുടെ പറമ്പ്. ആയിരക്കണക്കിന് ഗ്രന്ഥങ്ങളുണ്ടായിരുന്ന ഗ്രന്ഥശാല ഒരു ഒമ്പതുനിലക്കെട്ടിടത്തിലായിരുന്നു നിലനിന്നിരുന്നത. നൂറു പ്രഭാഷണശാലകളുണ്ടായിരുന്ന നളന്ദയിൽ ഏതാണ്ട് പതിനായിരം വിദ്യാർത്ഥികൾ ഒരേ സമയം പഠിച്ചിരുന്നു. പ്രന്ത്രണ്ടു വർഷത്തെ പാഠ്യപദ്ധതിയായിരുന്നു ഇവിടെയുണ്ടായിരുന്നത്. വിദ്യാഭ്യാസം സൗജന്യവുമായിരുന്നു. സർവകലാശാലയുടെ പ്രവർത്തനത്തിന്‌ നൂറോളം ഗ്രാമങ്ങളിൽ നിന്ന് ധനസഹായം ലഭിച്ചിരുന്നു.
നളന്ദ എന്നാല്‍ അവസാനിക്കാത്ത ദാനമെന്നര്‍ഥമുണ്ട്. ആ പരിസരങ്ങളില്‍ കാണപ്പെട്ടിരുന്ന നാഗങ്ങളില്‍ നിന്നും ഈ പേരു ഉരുത്തിരിഞ്ഞുവെന്ന് കരുതപ്പെടുന്നുണ്ട്. താമരത്തണ്ടുകളുടെ ലഭ്യതയും നളന്ദ എന്ന പേരിനു കാരണമായിട്ടുണ്ടത്രേ
പൊതു യുഗം അഞ്ചാം നൂറ്റാണ്ടു മുതല്‍ ആയിരത്തി ഇരുനൂറു വരെ വിശ്വപ്രസിദ്ധമായി നിലകൊണ്ട ഒരു സര്‍വകലാശാലയായിരുന്നു നളന്ദ. ഗുപ്ത ഭരണകാലത്താണ് നളന്ദ ഏറ്റവും ജ്വലിച്ചു നിന്നത്. വര്‍ദ്ധമാന മഹാവീരനും ബുദ്ധനും ഈ സര്‍വകലാശാലയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അവര്‍ ഇവിടത്തെ മാന്തോപ്പില്‍വെച്ച് ശിഷ്യരുമായി സംവദിച്ചിരുന്നു എന്നാണ് വിശ്വാസം. ശരിപുത്രന്‍ എന്ന ബുദ്ധശിഷ്യന്റെ ജനനവും നിര്‍വാണവും പാവരിക എന്ന മാന്തോപ്പില്‍ ആയിരുന്നുവെന്ന് പറയുന്നു. മൗര്യ ചക്രവര്‍ത്തിയായിരുന്ന അശോകന്‍, ഗുപ്ത ചക്രവര്‍ത്തിമാര്‍, കനൗജിലെ ചക്രവര്‍ത്തിയായിരുന്ന ഹര്‍ഷ വര്‍ദ്ധനന്‍, പാല രാജവംശജനായ ഗോപാല എന്നിങ്ങനെ പല രാജവംശങ്ങളുടേയൂം രാജാക്കന്മാരുടേയും പരിലാളനയിലാണ് നളന്ദ വിശ്വപ്രസിദ്ധമായ ഒരു സര്‍വകലാശാലയായത്. എങ്കിലും പാല രാജവംശത്തിന്റെ ഭരണത്തില്‍ കീഴില്‍ ബുദ്ധമതം മഹായാന രീതിയില്‍ നിന്ന് വജ്രയാനരീതിയില്‍ കൂടുതല്‍ താന്ത്രിക അനുഷ്ഠാനങ്ങളിലേക്ക് മാറുകയായിരുന്നു. ബുദ്ധമതത്തിന്റെ പല സ്വതന്ത്ര നിലപാടുകളിലും കാതലായ മാറ്റം വന്ന കാലമായിരുന്നു അത്.
ചൈനീസ് സഞ്ചാരിയായ ഹ്യുയാന്‍ സാങ് ഹര്‍ഷവര്‍ദ്ധനന്റെ സമകാലികനായിരുന്നു. രണ്ടു വര്‍ഷത്തിലധികം കാലം ഹ്യുയന്‍സാങ് നളന്ദയില്‍ ചെലവഴിച്ചു. ശിലാഭദ്രന്‍ എന്ന പ്രധാനാചാര്യനും യോഗാചാര്യന്‍ എന്ന അധ്യാപകനും ചേര്‍ന്നാണ് ഹ്യുയന്‍ സാങിനെ ബുദ്ധമതപഠനങ്ങളും വ്യാകരണവും യുക്തിശാസ്ത്രവും സംസ്‌കൃതവും അഭ്യസിപ്പിച്ചത്. പഠനശേഷം നളന്ദയിലെ ലൈബ്രറിയില്‍ നിന്ന് എഴുന്നൂറോളം ബുദ്ധമത ഗ്രന്ഥങ്ങള്‍ ഹ്യുയന്‍സാങ് ചൈനയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പിന്നീട് അനവധി വിദേശയാത്രികര്‍ നളന്ദയിലേക്ക് വരികയുണ്ടായി.
അങ്ങനെ വന്നതില്‍ പ്രധാനപ്പെട്ട ഒരു വിദേശ വിദ്യാര്‍ഥിയായിരുന്നു യിംഗ്. അദ്ദേഹം പത്തു വര്‍ഷം നളന്ദയില്‍ പഠിച്ചു. തിരിച്ചു പോകുമ്പോള്‍ അദ്ദേഹവും നാനൂറ് സംസ്‌കൃത ഗ്രന്ഥങ്ങള്‍ കൂടെക്കൊണ്ടു പോയി.
1811ല്‍ ഫ്രാന്‍സിസ് ബുക്കാനനും ഹാമില്‍ട്ടനും ആണ് ആദ്യമായി നളന്ദയെ മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്തതെങ്കിലും അവര്‍ക്ക് ആ സര്‍വകലാശാലയെ തിരിച്ചറിയാനൊന്നും കഴിവുണ്ടായില്ല. 1847ല്‍ മേജര്‍ മാര്‍ക്കോം ഖിത്തോ ആണ് കുഴിച്ചെടുത്ത അവശിഷ്ടങ്ങളും നളന്ദയും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധം സ്ഥാപിച്ചത്. 1861 ലും 1915ലും 1974ലുമായി മൂന്നു ഘട്ടങ്ങളിലായിട്ടായിരുന്നു നളന്ദയുടെ അവശിഷ്ടങ്ങള്‍ ശേഖരിക്കപ്പെട്ടത്.
ഏകദേശം പന്ത്രണ്ട് ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുകയായിരുന്നു നളന്ദ. അതൊരു വാസ്തുവിദ്യാ അതിശയമാണ്. കൂറ്റന്‍ മതിലും ഒരു കവാടവുമായി ധാരാളം ഗ്രൗണ്ടുകളും വിവിധ വിഹാരങ്ങളും ധ്യാനമുറികളും ലക്ചര്‍ ക്ലാസ്സുകളും തികഞ്ഞ ഒന്നാന്തരം ഒരു സര്‍ വകലാശാലയായിരുന്നു അത്. പ്രതാപ കാലത്ത് പതിനായിരത്തോളം വിദ്യാര്‍ഥികളും രണ്ടായിരം അധ്യാപകരും ഉണ്ടായിരുന്നുവത്രേ.
നളന്ദയിലുണ്ടായിരുന്ന ലൈബ്രറി വിശ്വവിഖ്യാതിയാര്‍ജ്ജിച്ചതായിരുന്നു. ഒമ്പതു നിലയുള്ള കെട്ടിടത്തിലായിരുന്നു പുസ്തകങ്ങള്‍ സൂക്ഷിക്കപ്പെട്ടിരുന്നതെന്നും അത് മുമ്മൂന്നു ഭാഗങ്ങളായി തിരിയ്ക്കപ്പെട്ടിരുന്നുവെന്നും അവയുടെ പേരുകള്‍ രത്‌നസാഗര, രത്‌നോദതി, രത്‌നരഞ്ജന എന്നൊക്കെയായിരുന്നുവെന്നും തിബത്തന്‍ പ്രാചീന ചരിത്രം വെളിപ്പെടുത്തുന്നു. പതിനായിരക്കണക്കിനു പുസ്തകങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.
******
മിക്കവാറും വിഹാരങ്ങള്‍ക്കെല്ലാം ഒരേ ഡിസൈന്‍ തന്നെയാണ് അനുവര്‍ത്തിച്ചിട്ടുള്ളത്. ദീര്‍ഘചതുരമായ മുറ്റവും ഭിക്ഷുക്കള്‍ക്ക് താമസിക്കാനുള്ള ചെറിയ അറകളും വരാന്തയും ശ്രീകോവിലും എല്ലാം ഏകദേശം ഒരു പോലെ തന്നെ. കടന്നു വരുമ്പോഴേ ശ്രീകോവില്‍ ദൃശ്യമാവും.
ലോകമാകെയുള്ള ജൈന ബുദ്ധമതവിശ്വാസികള്‍ നളന്ദയെ പ്രധാനപ്പെട്ട ഒരു സന്ദര്‍ശന സ്ഥലമായും തീര്‍ഥാടനകേന്ദ്രമായും കാണുന്നു.
1193-ൽ കുടാബുദീൻ ഐബകിന്റെ ജനറൽ മുഹമ്മദ്‌ ബിൻ ബക്തിയാർ ഖിൽജി നളന്ദാ സർവകലാശാലാസമുച്ചയം ആക്രമിച്ചു കീഴടക്കുകയും തീവക്കുകയും ചെയ്തു. സർവകലാശാല ഒരു നൂറുവർഷം കൂടിനൂറ്റാണ്ടുകളോളം ലോകജനതയുടെ വിജ്ഞാനദാഹം തീര്‍ത്ത നളന്ദയെന്ന അഗ്നിനാളം ഊതിക്കെടുത്തുകയെന്നത് അധിനിവേശശക്തികള്‍ ഒരു പ്രധാന ലക്ഷ്യമായിരുന്നു. നൂറ്റാണ്ടുകള്‍ കൊണ്ട് എത്രയോ പണ്ഡിതര്‍ വളര്‍ത്തിയെടുത്തു ലോകത്തിനായി കരുതിവെച്ച അറിവിന്റെ അക്ഷയഖനി തച്ചുടയ്ക്കാന്‍ അക്രമിപ്പടയാളികള്‍ക്കു നിമിഷങ്ങള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. നളന്ദയിലെ ലോകപ്രശസ്തമായ രത്‌നബോധിനിയെന്ന വായനശാലയെങ്കിലും നശിപ്പിക്കാതെ ബാക്കിനിര്‍ത്തണമെന്നാവശ്യപ്പെട്ടു ചില സന്യാസിമാര്‍ അധിനിവേശക്കാരുടെ കാല്‍ക്കല്‍ വീണത്രെ. എന്നാല്‍ അവരെക്കൂടി വായനശാലയിലെ പുസ്തകങ്ങള്‍പ്പെം അഗ്നിക്കിരയാക്കുയാണത്രെ ഉണ്ടായത്. ബാക്കിയുള്ളവര്‍ ഓടിരക്ഷപ്പെടാന്‍ നിര്‍ബന്ധിതരാകുക കൂടി ചെയ്തതോടെ ലോകം കണ്ട ഏറ്റവും മഹത്തായ വിദ്യാകേന്ദ്രം എന്നെന്നേക്കുമായി നശിച്ചു. നളന്ദ സര്‍വകലാശാല അപ്രത്യക്ഷമായത് ഭാരതത്തിന്റെ പാണ്ഡിത്യസാഗരത്തെ എത്രയോ തളര്‍ത്തി. അറിവിനു പകരം ശൂന്യതയിലേക്കു കണ്ണയക്കേണ്ടിവന്നപ്പോള്‍ ജിജ്ഞാസ നിറഞ്ഞ മനസ്സുകള്‍ നിരാശയില്‍ മുങ്ങി.വീണ്ടും ഒരു നൂറ്റാണ്ടു കൂടി നളന്ദ നിലനിന്നുവെങ്കിലും അധഃപതനത്തിലേക്ക് കൂപ്പുകുത്തി.
തീവെക്കപ്പെട്ട ലൈബ്രറി ദിവസങ്ങളോളം നിന്ന് കത്തിയതായി ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുന്നു.


വിവരാവകാശ നിയമം




വിവരാവകാശ നിയമം

Courtesy- Sunil S. Tvm

( സർക്കാരുകൾ സൂക്ഷിക്കുന്ന വിവിധ തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അറിയാനുള്ള അവകാശം നൽകുന്ന നിയമങ്ങളാണ്വിവരാവകാശ നിയമം )
പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങൾ എല്ലാ പൌരന്മാർക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ സുതാര്യതയും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്തം നിലനിർത്തുന്നതിനും അഴിമതി നിർമ്മാർജ്ജനം ചെയ്യുന്നതിനുമുള്ള വിവരാവകാശ നിയമം 2005 ഒക്ടോബർ 12 മുതൽ പ്രാബല്യത്തിൽ വന്നു.
ഭരണഘടനാ പ്രകാരമോ ലോകസഭയുടെയോ നിയമസഭകളുടെയോ നിയമം വഴിയോ സർക്കാർ വിജ്ഞാപനം വഴിയോ നിലവിൽ വന്നതോ, രൂപീകരിക്കപ്പെട്ടതോ ആയ എല്ലാ അധികാരികളും, സ്ഥാപനങ്ങളും സർക്കാരിൽ നിന്നും ഏതെങ്കിലും തരത്തിൽ സഹായധനം ലഭിക്കുന്ന സർക്കാർ ഇതര സംഘടനകളും, ഈ നിയമത്തിന്റെ പരിധിയിൽ വരും.
സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ സഹായധനം നൽകുന്ന സ്ഥാപനങ്ങൾ എന്നിവയുടെ അധീനതയിലുള്ള ഒരു ജോലിയോ, പ്രമാണമോ രേഖയോ പരിശോധിക്കുന്നതിനുള്ള അവകാശം, രേഖയുടെയോ പ്രമാണത്തിന്റെയോ കുറിപ്പുകളോ സംക്ഷിപ്തമോ എടുക്കൽ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഏതു പദാർത്ഥത്തിന്റെയും സാക്ഷ്യപ്പെടുത്തിയ സാമ്പിളുകൾ എടുക്കൽ, കമ്പ്യൂട്ടറിലോ അതുപോലുള്ള മറ്റു ഇലക്ട്രോണിക് സംവിധാനങ്ങളിലോ ശേഖരിച്ചുവെച്ചിട്ടുള്ള വിവരങ്ങൾ, പ്രിന്റൌട്ടുകൾ, ഫ്ലോപ്പികൾ, ഡിസ്കുകൾ, ടേപ്പുകൾ, വീഡിയോ കാസറ്റുകൾ മുതലായ രൂപത്തിൽ പകർപ്പായി ലഭിക്കാനും ഏതൊരു പൌരനും അവകാശമുണ്ടെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.
എല്ലാ സർക്കാർ ഓഫീസുകളിലും പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് വിവരം ലഭിക്കേണ്ടവർ 10 രൂപ ഫീസ് സഹിതം ബന്ധപ്പെട്ട പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ നൽകണം. രേഖാമൂലമോ ഇലക്ട്രോണിക് മാധ്യമം വഴിയോ അപേക്ഷ നൽകാം. അപേക്ഷ എഴുതി നൽകാൻ കഴിയാത്ത വ്യക്തി പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്തി അപേക്ഷ തയ്യാറാക്കുന്നതിന് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ സഹായിക്കണം. അപേക്ഷകൻ വിവരം തേടുന്നത് എന്തിനാണെന്ന് വെളിപ്പെടുത്തേണ്ടതില്ല. ബന്ധപ്പെടുന്നതിനുള്ള വിലാസം മാത്രമേ അപേക്ഷയിൽ കാണിക്കേണ്ടതുള്ളു. വിവരങ്ങളും രേഖകളും ലഭിക്കുന്നതിനുള്ള ഫീസുകൾ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ അവ തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കുന്ന പക്ഷം നിർദ്ദിഷ്ട ഫീസ് ഈടാക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷകന് വിവരം നൽകണം. അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വഴി ലഭിച്ച അപേക്ഷയാണെങ്കിൽ 35 ദിവസത്തിനകം വിവരം നൽകിയാൽ മതി. എന്നാൽ വ്യക്തിയുടെ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരമാണ് ആവശ്യപ്പെടുന്നതെങ്കിൽ അത് 48 മണിക്കൂറിനകം നൽകിയിരിക്കണം. ആവശ്യപ്പെടുന്ന വിവരം ലഭിക്കുന്നില്ലെങ്കിലോ അപൂർണ്ണവും അവാസ്തവവുമായ വിവരമാണ് കിട്ടിയതെങ്കിലോ അക്കാര്യത്തിൽ പരാതിയുള്ള വ്യക്തിക്ക് അപ്പീൽ സംവിധാനവും നിയമത്തിൽ വിഭാവനം ചെയ്തിട്ടുണ്ട്. നിയമം അനുശാസിക്കും വിധം വിവരം നൽകുന്നില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ ശിക്ഷണ നടപടികളും നിയമം വ്യവസ്ഥ ചെയ്യുന്നു. സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനാണ് വിവരാവകാശ നിയമം നടപ്പിലാക്കുന്നതും അവയിലെ പരാതികൾ തീർപ്പാക്കുന്നതും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതുമായ അധികാരസ്ഥാനം.


Sunday, 15 October 2017

ജിന്ന-അറിയപ്പെടാത്ത കഥ


ജിന്ന-അറിയപ്പെടാത്ത കഥ

Courtesy  ;  Charithraaveshikal -N S Arun Kumar


2008 നവംബര്‍ 26-ന് ലഷ്കര്‍-ഇ-തോയിബ ഭീകരര്‍ മുംബെയിലെ താജ് ഹോട്ടലില്‍ ആക്രമിച്ച് കടക്കുകയും വിദേശികളടക്കം 167 പേരെ കൊല്ലുകയും ചെയ്തപ്പോള്‍ അതിന് ഒരു ഹോട്ടല്‍ എന്തിനു തിരഞ്ഞെടുത്തൂ എന്നത് ഒരു ചോദ്യമായി ഉയര്‍ന്നിരുന്നു.
''ഇന്ത്യയുടെ സാമ്പത്തികപുരോഗതിയുടേയും ഉയര്‍ന്ന ജീവിതസാഹചര്യങ്ങളുടേയും പ്രതീകം'' എന്ന നിലക്കായിരുന്നു താജ് ആക്രമണത്തിനായി തിരഞ്ഞെടുക്കപ്പെട്ടതെന്നായിരുന്നു വിലയിരുത്തല്‍.
എന്നാല്‍ അതിനു പിന്നില്‍ മറ്റൊരു കഥയുണ്ട്.
1918-ല്‍, ടാറ്റാ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള അവിടെ (ടാജ്മഹല്‍ ഹോട്ടലില്‍) ഒരു ബെര്‍ത്ഡേ പാര്‍ട്ടി നടന്നു.
റുട്ടീ പെറ്റിറ്റ് (Ruttie Petit) എന്നുപേരുള്ള കഷ്ടിച്ച് പതിനെട്ടു തികഞ്ഞ ഒരു പാഴ്സി പെണ്‍കുട്ടി, ആ വേദിയില്‍ വെച്ചുപറഞ്ഞു:
''എന്നെ വിവാഹം കഴിക്കണമെന്ന് ഒരാള്‍ പ്രൊപോസ് ചെയ്തിരുന്നു. ഞാന്‍ അത് സ്വീകരിക്കുന്നു..''
പെണ്‍കുട്ടിയുടെ അച്ഛന്‍ അതുകേട്ട് നടുങ്ങിപ്പോയി.
അമ്മാവനായ ജെ.ആര്‍.ഡി. ടാറ്റ വിയര്‍പ്പുതുടച്ചു.
ഇന്ത്യയിലെ ആദ്യത്തെ പരുത്തിമില്‍ സ്ഥാപിച്ച, ധനാഢ്യപാഴ്സികളുടേതായ ആ കുടുംബസദസ്സ് ഞെട്ടിത്തരിച്ചു!
കാരണം, പെണ്‍കുട്ടി പറയുന്നത് ഒരു മുസ്ലീമിനെ വിവാഹം ചെയ്യണമെന്നാണ്. ആ വ്യക്തിക്കാകട്ടെ പെണ്‍കുട്ടിയുടെ അച്ഛനെക്കാള്‍ മൂന്നു വയസ്സേ കുറവുള്ളൂ.
എന്നിട്ടും ആ വിവാഹം നടന്നു.
18 വയസ്സു പ്രായമുള്ള പെണ്‍കുട്ടി, 42 വയസ്സു പ്രായമുള്ള ആ പൊളിറ്റീഷ്യനെ 'നിക്കാഹ്' കഴിച്ചു.
വെെകാതെ അവര്‍ യൂറോപ്പിലെ രാജ്യങ്ങളിലേക്കായി വര്‍ഷംനീണ്ട മധുവിധുവിനായി യാത്രപോയി.
എന്നാല്‍ ആ ദാമ്പത്യം അധികനാള്‍ നീണ്ടില്ല.
ഒരു കുട്ടിയുണ്ടായ ശേഷം അവര്‍ പിരിഞ്ഞു.
പെണ്‍കുട്ടിയുടെ പേരിപ്പോള്‍ 'മറിയം' എന്നായിരുന്നു. ഇസ്ലാമിലേക്ക് മതം മാറിയതിനാല്‍ ബന്ധുക്കള്‍ അവളെ പുറന്തള്ളിയിരുന്നു.
മറിയത്തിന്റെ ഭര്‍ത്താവായിരുന്ന വ്യക്തിയാവട്ടെ, രാഷ്ട്രീയത്തില്‍ ഒരു ഒറ്റപ്പെടല്‍ നേരിടുകയായിരുന്നു.
ബ്രീട്ടീഷുകാര്‍ ഭരണകുതന്ത്രത്തിന്റെ ഭാഗമായി നടപ്പിലാക്കിയ 'divide and rule' എന്ന നയത്തെ ഭൂപടവല്‍ക്കരിക്കണം എന്ന ആശയത്തിനുവേണ്ടി വാദിച്ചതിനാലായിരുന്നു അത്.
അതേസമയം, ആദ്യകാലങ്ങളില്‍ ഹിന്ദു-മുസ്ലീം എെക്യത്തിന്റെ വക്താവുമായിരുന്നു മറിയത്തിന്റെ ഭര്‍ത്താവായ ഈ വ്യക്തി.
ഒരുപക്ഷേ, മറിയം എന്ന റുട്ടീ പെറ്റെറ്റ് അദ്ദേഹത്തിന്റെ മതേതരനയത്തെ സ്വാധീനിച്ചിരുന്നിരിക്കാം.
കാരണം, അവള്‍ മതത്തിനുപരിയായി ചിന്തിക്കുന്നവളായിരുന്നു. അവളുടെ മുത്തശ്ശി ഒരു ഫ്രഞ്ച് കാത്തലിക് ആയിരുന്നു. ഇന്ത്യന്‍ നിരത്തില്‍ ആദ്യമായി കാറോടിച്ച വനിത!
പക്ഷേ, അവളുടെ ഭര്‍ത്താവ് അടിമുടി മാറുകയായിരുന്നു.
തന്റെ വേര്‍പിരിയല്‍ കത്തില്‍ അവള്‍ ഇങ്ങനെ എഴുതി:
''പ്രിയപ്പെട്ട ജെ, ഞാന്‍ ഇപ്പോഴും താങ്കളെ പ്രേമിക്കുന്നു. നമ്മള്‍ ഇത് തുടങ്ങിയത് പ്രണയത്തിലാണ്. അതില്‍ത്തന്നെ ഞാന്‍ ഇത് അവസാനിപ്പിക്കുകയും ചെയ്യുന്നു...''
വെെകാതെ റുട്ടീ പെറ്റെറ്റ് മരിച്ചു- മോര്‍ഫിന്‍ ഉയര്‍ന്ന അളവില്‍ കുത്തിവെച്ച്- ക്യാന്‍സര്‍ വേദന താങ്ങാനാവാതെ- തന്റെ 29-ാം വയസ്സില്‍.
ഒരുപക്ഷേ, റൂട്ടി പെറ്റിറ്റ് ജീവിച്ചിരുന്നുവെങ്കില്‍ ഇന്ത്യാ-പാക് വിഭജനം നടക്കുമായിരുന്നില്ല എന്നാണ് മുഹമ്മദാലി ജിന്നയുടെ ഏറ്റവും പുതിയ ജീവചരിത്രകാരന്‍ അവകാശപ്പെടുന്നത്.
ജിന്ന തന്നെ ഒരിക്കല്‍ പറയുകയുണ്ടായി:
"I would tell you who made Pakistan. I myself, my secretary and his typewriter''
പക്ഷേ, ഈ 'ടെെപ്പ്റെെറ്റര്‍', റുട്ടീ പെറ്റിറ്റിന്റെ മരണശേഷം ജിന്നയുടെ അടുത്ത സഹചാരിയായ മാറിയ, അവിവാഹിതയായ 'ഫാത്തിമ' എന്ന സഹോദരിയാണെന്നാണ് പുതിയ ജീവചരിത്രം പറയുന്നത്.
എന്തായാലും 1947 ഓഗസ്റ്റില്‍ ഇന്ത്യ വിട്ടുപോയ ജിന്ന ഇന്ത്യയിലേക്കും ഇന്ത്യന്‍ ഹൃദയങ്ങളിലേക്കും പിന്നീട് മടങ്ങിയില്ല എന്നത് വസ്തുതയാണ്.
Image may contain: 2 people

LTTE (Liberation Tigers of Tamil Ealem ) Part-1




ചോര ചിന്തിയ മരതകദ്വീപ് ഭാഗം-1

Courtesy ; Vipin Kumar-Charithraanveshikal


ജനവിധി നേടി ഒരു രാജ്യത്തെ നയിക്കുക എന്നത് ഒരു പരിധി വരെ ഭാഗ്യവും പിന്നെ കുറച്ചു കുതന്ത്രവും ഉണ്ടെകിൽ സാധ്യമാവുന്ന ഒന്നാണ് , എന്നാൽ അടിച്ചമർത്തപ്പെടുന്ന ന്യൂനപക്ഷത്തിൻറ്റെ മുന്നിൽ നിന്ന് ഭരണത്തിൽ ഇരിക്കുന്ന മഹാഭൂരിപക്ഷത്തെ നേരിടാൻ ഭാഗ്യത്തിനും കുതന്ത്രത്തിനും കഴിയില്ല ,അതിനൊന്ന് മാത്രമാണ് ഉണ്ടാവേണ്ടത് "ചങ്കൂറ്റം".
ചരിത്രത്തിൽ ഒരു പാട് അവഗണനയും പരിഹാസ്യവും നേരിട്ടിട്ടുള്ളവരാണ് തമിൾ ജനത, അവരുടെ നിറവും ജീവിത രീതിയും എല്ലാം പലയിടത്തും പലർക്കും സ്വീകര്യമാവാത്തതായി ഇപ്പോഴും നിലനിൽക്കുന്നുണ്ട് . എന്നാൽ അവരാവട്ടെ പാലക്കാടു കാരൻ രാമചന്ദ്രനെ മനസിലും ,മൈസൂരു കാരി കോമളവല്ലിയെ ഹൃദയത്തിലും എല്ലാം ഏറ്റെടുത്തിട്ടാണ് ജീവിച്ചിട്ടുള്ളത്
രാമേശ്യരത്തിനു സമീപമുള്ള ധനുഷ് കോടിയിൽ നിന്ന് കടൽ വഴി പോയാൽ ശ്രീലങ്കൻ അതിർത്തിയായ തലൈ മന്നാറിലേക്കുള്ള ദൂരം കേവലം 27 കിലോമീറ്ററാണ്. ഉപജീവനത്തിനായി ആ വഴിയിലൂടെ ഒരു പാട് തമിഴർ കൊളംബോവിലെത്തുകയും കാലക്രമേണ അവരുടെ തലമുറകളിലേക്ക് അത് വ്യാപിക്കുകയും ചെയ്‌തപ്പോൾ ശ്രീലങ്ക എന്ന രാജ്യത്തിലെ ഒരു സമൂഹമായി തീർന്നു തമിഴർ, ഇന്ത്യയോട് വളരെ അടുത്ത് കിടക്കുന്ന ജാഫ്ന എന്ന തുറമുഘ നഗരത്തിൽ ഭൂരിഭാഗവും തമിഴരായിരുന്നു .
1970ൽ ശ്രീലങ്കൻ ഭരണാധികാരി ശ്രീമാവോ ഭണ്ടാരനായകെ നടപ്പിലാക്കിയ സിംഹള സമൂഹത്തിനനുകൂലമായ നടപടിയിൽ പ്രതിഷേധിച്ചു നാൽപ്പതോളം തമിൾ വിദ്യാർത്ഥികൾ ചേർന്ന് രൂപം കൊടുത്ത ഒരു സംഘടന , ഭരണ കൂടത്തിൻറ്റെ അടിച്ചമർത്തലുകൾക്കും തോക്കിൻ കുഴലുകൾക്കും മുന്നിൽ പതറാതെ ആ സംഘടന മുന്നോട്ടു നീങ്ങി. 1976 മെയ് - 5 ന് ആ സംഘടന LTTE (Liberation Tigers of Tamil Ealem )എന്ന് നാമകരണം ചെയ്തു . ഭഗത് സിങ്ങിനെയും സുഭാഷ് ചന്ദ്ര ബോസിനെയും ആരാധിച്ചിരുന്ന വേലുപ്പിള്ളി പ്രഭാകരൻ എന്ന 25 വയസുകാരനിൽ ആ സംഘടന ചങ്കൂറ്റമുള്ള ഒരു നേതാവിനെ കണ്ടു .ആയിരങ്ങൾ അയാൾക്ക് പുറകിൽ തമിൾ ഈലം എന്ന തങ്ങളുടെ സ്വാതന്ത്രത്തിനു വേണ്ടി അണിനിരന്നു . പിന്നീട് ഉണ്ടായതു നാം കേട്ടറിഞ്ഞ "പോരാട്ടം" .
മറ്റു രാജ്യത്തെ ഭരണ കൂടങ്ങളെ കൂട്ട് പിടിച്ചു സിംഹള ഭരണകൂടം LTTE യെ നേരിട്ടു . എവിടെയും സംഭവിക്കുന്നതു പോലെ ഭൂരിപക്ഷത്തിൻറ്റെ ഓഫറുകൾക്ക് മുന്നിൽ തല കുനിച്ചു വണങ്ങി LTTE യെ നേരിടാൻ ആഗോള തല ചർച്ചകൾ സംഘടിക്കപ്പെട്ടു, എന്നാൽ ഇതിലൊന്നും പതറാൻ പ്രഭാകരനും സംഘവും തയ്യാറായിരുന്നില്ല പക്ഷെ തങ്ങളുടെ തായ് വേരുകൾ കിടക്കുന്ന ഇന്ത്യയിലെ ഭരണ കൂടത്തിൻറ്റെ സിംഹള അനുകൂല നിലപാട് LTTE യെ വല്ലാതെ വേദനിപ്പിച്ചു .
2002ൽ President & Prime Minister ഓഫ് തമിൾ ഈലം എന്ന് പ്രഭാകരനെ വിശേഷിപ്പിച്ചു കൊണ്ട് 200 -ൽ പരം മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത രഹസ്യ കേന്ദ്രത്തിൽവെച്ചു നടന്ന അഭിമുഘത്തിൽ രാജീവ് ഗാന്ധി വധത്തെ കുറിച്ചും ചോദ്യങ്ങൾ ഉയർന്നു . പത്തു വർഷങ്ങൾക്കു മുൻപ് നടന്ന ആ tragic incidentനെ ക്കുറിച്ചു LTTE ഇപ്പോൾ സംസാരിക്കുന്നില്ലെന്നും തമിൾ ഈലം എന്ന പോരാട്ടം ശ്രീലങ്കൻ തമിൾ ജനതക്ക് മാത്രമായല്ല ഇന്ത്യയിൽ ഉള്ളവർക്കും കൂടി വേണ്ടിയാണ് എന്നായിരുന്നു പ്രഭാകരൻ തമിഴിൽ മറുപടി നൽകിയത് .
7 വർഷങ്ങൾക്കു ശേഷം ശ്രീലങ്കൻ പട്ടാളവുമായുള്ള ഏറ്റുമുട്ടലിൽ പുലി പ്രഭാകരൻ മരണപ്പെട്ടു , പ്രഭാകരൻറ്റെ ഭാര്യയെയും മകനെയും പട്ടാളം കൊലചെയ്തു . 23 കാരിയായ പ്രഭാകരൻറ്റെ മകളെ പട്ടാളം ക്രൂരമായി ബലാത്‌സംഘം ചെയ്ത് കൊന്നു ,ബാലചന്ദ്രൻ എന്ന 12 വയസുകാരനായ പ്രഭാകരൻറ്റെ മകനെ തലക്കു നേരെ വെടിയുതിർത്തായിരുന്നു സിംഹളീസ്സ് പട്ടാളം കൊല ചെയ്തത് .പ്രഭാകരൻറ്റെ വൃദ്ധരായ മാതാ പിതാക്കൾ ഒരു പാട് കാലം ശ്രീലങ്കൻ ജയിലിൽ ആയിരുന്നു .
ചരിത്രം എന്നും കാട്ടുന്ന നീതികേടു പോലെ LTTE യുടെ പോരാട്ടത്തെ LTTE സിവിൽ വാർ എന്ന് രേഖ പെടുത്താതെ ശ്രീലങ്കൻ സിവിൽ വാർ എന്ന് രേഖപെടുത്തി . ഹിറ്റ്ലറും, ലാദനും ഒക്കെയായി പ്രഭാകരനെ താരതമ്യപെടുത്താനുള്ള ശ്രമങ്ങൾ പലയിടങ്ങളിലും നടക്കുമ്പോഴും LTTEയുടെ പോരാട്ടവും അവരുടെ വീര നായകൻ വേലുപ്പിള്ള പ്രാഭാകരനും ഇന്നും ജാഫ്നയുടെ മണ്ണിൽ മരിച്ചു മണ്ണടിയാത്ത ഓർമ്മകൾ ആയി കഴിയുന്നുണ്ട് അതു ചിലപ്പോൾ വീണ്ടും ഉയർത്തെഴുന്നേറ്റേക്കാം .

LikeShow More Reactions
Comment

Saturday, 7 October 2017

---------പ്ലേറ്റോ--------



                  പ്ലേറ്റോ

Courtesy- Mahi Sarang - Churulazhiyatha Rahasyangal



 Image may contain: 1 person





 പ്രാചീന ഗ്രീസിലെ പേരുകേട്ട തത്ത്വചിന്തകനായിരുന്നു പ്ലേറ്റോ (ക്രി.മു. 427-347). പാശ്ചാത്യതത്ത്വചിന്തയിലെ ഏറ്റവും വലിയ നാമമായ സോക്രട്ടീസിന്റെ ശിഷ്യനും പ്രഖ്യാത ഗ്രീക്ക് ചിന്തകൻ അരിസ്റ്റോട്ടിലിന്റെ ഗുരുവും ആയിരുന്നു അദ്ദേഹം. സോക്രട്ടീസിന്റെ വ്യക്തിത്വത്തേയും ചിന്തകളേയും കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുന്നവർക്ക് മിക്കവാറും ഏകമാത്ര അവലംബം പ്ലേറ്റോയുടെ രചനകളാണ്.
ഗ്രീസിലെ ഏഥൻസിലായിരുന്നു ജനനം. മാതാപിതാക്കൾ സമ്പത്തും സ്വാധീനവുമുള്ളവരായിരുന്നു. അ‍ഛൻ ‍അരിസ്റ്റൺ പ്ലേറ്റോയുടെ ബാല്യത്തിൽ തന്നെ മരിച്ചതിനെത്തുടർന്ന് അമ്മ പെരിക്ടിയോൺ വീണ്ടും വിവാഹം കഴിച്ചു. രണ്ടാം ഭർത്താവ് ആഥൻസിലെ പ്രഖ്യാത രാഷ്ട്രതന്ത്രജ്ഞൻ പെരിക്കിൾസിന്റെ സുഹൃത്തായിരുന്ന പൈറിലാമ്പെസ് ആയിരുന്നു.രാഷ്ട്രീയമായി ഗ്രീക്ക് ചരിത്രത്തിലെ ഒരു നിർണ്ണായക ഘട്ടത്തിലായിരുന്നു പ്ലേറ്റോയുടെ ജനനം. അദ്ദേഹം ജനിക്കുമ്പോൾ പെരിക്കിൾസ് മരിച്ചിട്ട് ഒരു വർഷവും,
ഥൻസിനു വലിയ നാശവും അപമാനവും വരുത്തിവച്ച പെലപ്പൊന്നേഷൻ യുദ്ധം തുടങ്ങിയിട്ട് നാലു വർഷവും ആയിരുന്നു.തന്റെ ബാല്യ-കൗമാര-യൗവനങ്ങൾ മുഴുവൻ നീണ്ടു നിന്ന യുദ്ധവും, പെരിക്കിൾസിന്റെ മരണത്തെ തുടർന്നു അരങ്ങേറിയ എണ്ണമില്ലാത്ത രാഷ്ട്രീയ ഉപജാപങ്ങളും കണ്ടാണ് പ്ലേറ്റോ വളർന്നത്. രാഷ്ട്രീയക്കാരോട്, പ്രത്യേകിച്ച് ജനസാമാന്യത്തിന്റെ കൈയ്യടി മോഹിക്കുന്ന ജനാധിപത്യ വാദികളോടുള്ള പ്ലേറ്റോയുടെ മനോഭാവത്തെ അന്നത്തെ അനുഭവങ്ങൾ സ്വാധീനിച്ചിട്ടുണ്ടാകാമെന്നു വിശ്വസിക്കപ്പെടുന്നു.
തത്ത്വചിന്തയുമായുള്ള ആയുഷ്കാലസൗഹൃദം അദ്ദേഹം തുടങ്ങിയത് സോക്രട്ടീസിന്റെ ശിഷ്യൻ ആയതോടെയാണ്. ക്രി.മു. 399-ൽ സോക്രട്ടീസ് കൊല്ലപ്പെട്ടപ്പോൾ, പ്ലേറ്റോ ആദ്യം ഈജിപ്തിലേക്കും പിന്നെ ഇറ്റലിയിലേക്കും പോയി. ഈ പ്രവാസത്തിനിടെ അദ്ദേഹം പൈത്തോഗറസിന്റെ അനുയായികളിൽ നിന്നു പഠിക്കുകയും ഇറ്റലിയിലെ സൈറാക്കൂസിലെ ഭരണകുടുംബത്തിന്റെ ഉപദേഷ്ടാവായി പ്രവർത്തിക്കുകയും ചെയ്തു.
അക്കാദമി തിരുത്തുക
ഒടുവിൽ പ്ലേറ്റോ ഥൻസിൽ മടങ്ങിയെത്തി. അവിടെ അദ്ദേഹം ഒരു തത്ത്വചിന്താപാഠശാല സ്ഥാപിച്ചു. വിജ്ഞാനദേവതയായ അഥീനക്കു പ്രതിഷ്ഠിക്കപ്പെട്ട അക്കാദമിയ എന്ന ഒലിവുമരത്തോട്ടത്തിൽ സ്ഥാപിക്കപ്പെട്ട ആ വിദ്യാലയം അക്കാദമി എന്നു വിളിക്കപ്പെട്ടു. ഇടയ്ക്ക് കടൽക്കള്ളന്മാരുടെ പിടിയിൽ പെട്ട പ്ലേറ്റോയെ രക്ഷപ്പെടുത്താനായി സുഹൃത്തുക്കൾ മോചനദ്രവ്യം സമാഹരിച്ചെന്നും അതുകൊടുക്കാതെ തന്നെ മോചനം സാധ്യമായപ്പോൾ അതുപയോഗിച്ച് അവർ അദ്ദേഹത്തിന് വാങ്ങിക്കൊടുത്ത സ്ഥലത്താണ് അക്കാഡമി സ്ഥാപിച്ചതെന്നും പറയപ്പെടുന്നു. തന്റെ സമീപം അറിവുതേടിയെത്തുന്നവരെ, സോക്രട്ടീസ് വാദപ്രദിവാദങ്ങളുടെ വഴിയേ തത്ത്വചിന്തയിലെ ഗഹനതകളിലേക്കു നയിക്കുന്നത് കണ്ടു പരിചയിച്ചിരുന്ന പ്ലേറ്റോ, അറിവ് പകരുന്നതിനു സോക്രട്ടീസിന്റെ ആ മാർഗ്ഗം തന്നെയാണ് അക്കാദമിയിൽ പിന്തുടർന്നത്. അവിടെ പ്ലേറ്റോയുടെ ശിഷ്യന്മാരായിരുന്നവരിൽ ഏറ്റവും പ്രമുഖൻ അരിസ്റ്റോട്ടിലാണ്. പ്രശസ്തിയിലും തത്ത്വചിന്തയിന്മേലുള്ള സ്വാധീനത്തിലും പ്ലേറ്റോക്കൊപ്പം നിൽക്കുന്നതാണു് അരിസ്റ്റോട്ടിന്റെ സ്ഥാനം
തന്റെ രചനകളിലും പ്ലേറ്റോ പിന്തുടർന്നത് അക്കാദമിയിലെ അദ്ധ്യാപനശൈലിയായ വാദപ്രതിവാദത്തിന്റെ മാർഗ്ഗമാണ്. അതുകൊണ്ട്, അദ്ദേഹത്തിന്റെ കൃതികളെ ഡയലോഗുകൾ (Dialogues) എന്നു വിളിക്കുന്നു. മിക്കവാറും ഡയലോഗുകളിൽ ചർച്ചയുടെ കേന്ദ്രബിന്ദു സോക്രട്ടീസ് ആണ്. പ്രധാന ആശയങ്ങളെല്ലാം തന്നെ അവതരിപ്പിക്കപ്പെടുന്നതും സോക്രട്ടീസിന്റെ പേരിലാണ്.
അസാമാന്യപ്രതിഭയുള്ള ചിന്തകനും എഴുത്തുകാരനുമായിരുന്ന പ്ലേറ്റോ, സോക്രട്ടീസിനെ വെറുതേ പകർത്തിക്കാട്ടുക മാത്രമാണ് ചെയ്തതെന്നു ആരും തന്നെ വിശ്വസിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലരചനകളിൽ പ്രകടിപ്പിക്കപ്പെടുന്ന ആശയങ്ങൾ സോക്രട്ടീസിന്റെ പഠനങ്ങളോട് മിക്കവാറും ഒത്തുപോകുന്നവയായിരിക്കണമെന്നു കരുതപ്പെടുന്നു. ഇവയിൽ യൂത്തിഫ്രോ (Euthyphro) എന്ന ഡയലോഗ്, മനുഷ്യകർമ്മങ്ങളുടെ ശരാശരികളെക്കുറിച്ചും വിശുദ്ധിയുടെ മാനദണ്ഡങ്ങളെക്കുറിച്ചുമുള്ള അന്വേഷണമാണ്. ദൈവങ്ങളെ ബഹുമാനിക്കായ്ക, യുവജനങ്ങളെ വഴിപിഴപ്പിക്കുക എന്നീ ആരോപണങ്ങൾക്കു വിചാരണചെയ്യപ്പെട്ട സോക്രട്ടീസ്, അഥൻസിലെ ന്യായാസനത്തിനു മുൻപിൽ മറുപടി പറയുന്നതാണ് അപ്പോളജിയിൽ (Apology) ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. സത്യാന്വേഷിയുടെ ജീവിതവീക്ഷണമാണ് അതിൽ അവതരിക്കപ്പെടുന്നത്. മരണത്തിനു വിധിക്കപ്പെട്ട ശേഷം, വിധിനടപ്പാക്കുന്നത് കാത്ത് തടവിൽ കഴിയുന്ന സോക്രട്ടീസ്, തന്നെ സന്ദർശിക്കുന്ന സുഹൃത്തുക്കളും ശിഷ്യന്മാരുമായി നടത്തുന്ന സംഭാഷണമാണ് ക്രിറ്റോ(Crito). തടവിൽ നിന്നു രക്ഷപെടാനുള്ള അവരുടെ ഉപദേശം സോക്രട്ടീസ് നിരസിച്ചു. ആ പശ്ചാത്തലത്തിൽ പൗരൻ രാഷ്ട്രനിയമങ്ങൾ ലംഘിക്കുന്നത് ശരിയോ എന്ന വിഷയം ആ കൃതി ചർച്ച ചെയ്യുന്നു.
പ്ലേറ്റോയുടെ മദ്ധ്യകാലരചനകളിൽ ഒന്നാണെങ്കിലും മനുഷ്യചിന്തയിന്മേൽ അത് ചെലുത്തിയ സ്വാധീനം കണക്കെലിടുക്കുമ്പോൾ പ്രത്യേകം പരിഗണിക്കപ്പെടേണ്ട കൃതിയാണ് റിപ്പബ്ലിക്ക്(ഗണതന്ത്രം). ഇത് പ്ലേറ്റോയുടെ മുഖ്യകൃതിയായി അറിയപ്പെടുന്നു. പൊതുവേ പറഞ്ഞാൽ ഇതിലെ ചർച്ചാവിഷയം 'നീതി' (Justice)ആണ്. നീതി എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കേണ്ടത് എന്ന ചോദ്യത്തിൽ തുടങ്ങുന്ന ചർച്ച പിന്നെ ജ്ഞാനം(wisdom), ധൈര്യം(courage), പാകത(moderation) എന്നീ ഗുണങ്ങളെ സ്പർശിക്കുക്കയും ആ ഗുണങ്ങൾ വ്യക്തിയിലും സമൂഹത്തിലും എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നു അന്വേഷിക്കുകയും ചെയ്യുന്നു. അജ്ഞതയുടെ ഗുഹയിൽ ജീവിച്ചു മരിക്കാൻ വിധിക്കപ്പെട്ട മനുഷ്യജീവികളുടെ ദുരവസ്ഥ ചിത്രീകരിക്കുന്ന പ്രസിദ്ധമായ . ഗുഹയുടെ അന്യാപദേശം (Allegory of the Cave) പ്രത്യക്ഷപ്പെടുന്നത് ഈ കൃതിയിലാണ്പാശ്ചാത്യതത്ത്വചിന്തയിലെ ഏറ്റവും ശ്രദ്ധേയമായ ഖണ്ഡം എന്നു പോലും ഗുഹയുടെ അന്യാപദേശം വിശേഷിക്കപ്പെട്ടിട്ടുണ്ട്. ഗുഹക്കുള്ളിൽ അതിന്റെ ഇടുങ്ങിയ പ്രവേശനദ്വാരത്തിനു പുറംതിരി‍ഞ്ഞുനിൽക്കുന്ന മനുഷ്യർ, അരണ്ട വെളിച്ചം ഗുഹാഭിത്തിയിൽ തീർക്കുന്ന നിഴലുകളെ യാഥാർഥ്യങ്ങളായി തെറ്റിദ്ധരിച്ച് ആയുസു പാഴാക്കുന്നു. വ്യക്തിയെ അജ്ഞതയുടെ ഗുഹയിൽ നിന്നു രക്ഷപ്പെടുത്തി, ഗുണസുമ്പുഷ്ടമായ മാതൃകാ സമൂഹത്തിനു ചേരുംവിധം രുപപ്പെടുത്തിയെടുക്കാൻ പറ്റിയ വിദ്യാഭ്യാസപദ്ധതി എന്താണ് എന്നത് ഈ പശ്ചാത്തലത്തിൽ വിശദമായി ചർച്ചചെയ്യപ്പെടുന്നുണ്ട്. ഈ കൃതിയുടെ അവസാനഭാഗം നീതിനിഷ്ഠമായ മാതൃകാഭരണകൂടം ഏത് എന്ന അന്വേഷണമാണ്. വിവിധതരം ഏകാധിപത്യങ്ങളേയും, ജനാധിപത്യത്തേയും പരിഗണിച്ച് തള്ളുന്ന ഈ അന്വേഷണം, തത്ത്വജ്ഞാനിയുടെ ഭരണമാണ് ഏറ്റവും അഭികാമ്യം എന്ന നിഗമനത്തിൽ എത്തിച്ചേരുന്നു. തത്ത്വജ്ഞാനിയുടെ ഭരണത്തിൽ മാത്രം രാഷ്ട്രത്തിൽ നീതിപുലരുമെന്നതുപോലെ ആശകളേയും വികാരങ്ങളേയും ബുദ്ധിയുടെ നിയന്ത്രണത്തിൽ കൊണ്ടുവന്നാൽ വ്യക്തിയുടെ നീതിനിഷ്ഠയും ഉറപ്പാക്കാം എന്നും ഇതിൽ വാദിച്ചു സ്ഥാപിക്കുന്നുണ്ട്.
പ്ലേറ്റോ ഒടുവിൽ എഴുതിയ കൃതികളിൽ ഡയലോഗിന്റെ പുറംചട്ട മിക്കവാറും ഉപേക്ഷിച്ചമട്ടാണ്. മുൻകൃതികളിൽ പരാമർശിക്കപ്പെട്ട പല ആശയങ്ങളുടേയും പുനർപരിഗണനയാണ് ഇവയിൽ. രാഷ്ട്രമീമാസയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന നിയമങ്ങൾ(Laws) എന്ന കൃതിയും ഇവയിൽ ഉൾപ്പെടുന്നു. അത് പൂർത്തിയാക്കപ്പെടാത്തതാണ്.
പ്ലേറ്റോയുടെ ജീവിതാന്ത്യം
ചരിത്രകാരനായ വിൽ ഡുറാന്റ് തത്ത്വചിന്തയുടെ കഥ എന്ന പ്രഖ്യാതഗ്രന്ഥത്തിൽ ഇങ്ങനെ വിവരിച്ചിരിക്കുന്നു:-
“വാർദ്ധക്യത്തിലേക്ക് നന്നായി കടക്കേണ്ടതെങ്ങനെയെന്ന് പ്ലേറ്റോയോളം അറിയാമായിരുന്നവർ ആരുമുണ്ടായിട്ടില്ല എന്ന ഫ്രഞ്ച് എഴുത്തുകാരൻ ലാ റോഷ്ഫുക്കോ(La Rochefoucauld) പറഞ്ഞിട്ടുണ്ട്. ശിഷ്യന്മാരെ അദ്ദേഹം സ്നേഹിച്ചപോലെ അവർ അദ്ദേഹത്തേയും സ്നേഹിച്ചിരുന്നു. അവർക്ക് അദ്ദേഹം സുഹൃത്തും ആദർശപുരുഷനും വഴികാട്ടിയും ആയിരുന്നു. ശിഷ്യന്മാരിലൊരാൾ തന്റെ വിവാഹാഘോഷത്തിന് ക്ഷണിച്ചപ്പോൾ, എട്ടുപതിറ്റാണ്ടുകളുടെ നിറവിലും ഗുരു എത്തി ഉല്ലാസങ്ങളിൽ സന്തോഷപൂർവം പങ്കുചേർന്നു. ആഘോഷങ്ങളുടെ മണിക്കൂറുകൾ കടന്നുപോയ്ക്കൊണ്ടിരുന്നപ്പോൾ, വൃദ്ധദാർശനികൻ വീടിന്റെ ഒഴിഞ്ഞകോണുകളിലൊന്നിൽ ഇത്തിരി ഉറക്കം കൊതിച്ച് ഒരു കസേരയിൽ സ്ഥാനം പിടിച്ചു. പുലർച്ചെ, ആഘോഷങ്ങൾ കഴിഞ്ഞ് തളർന്നുവശായ ശിഷ്യന്മാർ ഗുരുവിനെ ഉണർത്താനെത്തി. രാത്രിയിൽ നിശ്ശബ്ദം, ആർഭാടങ്ങളില്ലാതെ, ഇത്തിരി ഉറക്കത്തിൽ നിന്ന് എന്നേക്കുമായുള്ള ഉറക്കത്തിലേക്ക് അദ്ദേഹം കടന്നുപോയെന്ന് അപ്പോൾ അവർ അറിഞ്ഞു. ഏഥൻസ് മുഴുവൻ അദ്ദേഹത്തിന്റെ ശവമഞ്ചത്തെ അനുഗമിച്ചു.






















Search This Blog