Sunday, 15 October 2017

LTTE (Liberation Tigers of Tamil Ealem ) Part-1




ചോര ചിന്തിയ മരതകദ്വീപ് ഭാഗം-1

Courtesy ; Vipin Kumar-Charithraanveshikal


ജനവിധി നേടി ഒരു രാജ്യത്തെ നയിക്കുക എന്നത് ഒരു പരിധി വരെ ഭാഗ്യവും പിന്നെ കുറച്ചു കുതന്ത്രവും ഉണ്ടെകിൽ സാധ്യമാവുന്ന ഒന്നാണ് , എന്നാൽ അടിച്ചമർത്തപ്പെടുന്ന ന്യൂനപക്ഷത്തിൻറ്റെ മുന്നിൽ നിന്ന് ഭരണത്തിൽ ഇരിക്കുന്ന മഹാഭൂരിപക്ഷത്തെ നേരിടാൻ ഭാഗ്യത്തിനും കുതന്ത്രത്തിനും കഴിയില്ല ,അതിനൊന്ന് മാത്രമാണ് ഉണ്ടാവേണ്ടത് "ചങ്കൂറ്റം".
ചരിത്രത്തിൽ ഒരു പാട് അവഗണനയും പരിഹാസ്യവും നേരിട്ടിട്ടുള്ളവരാണ് തമിൾ ജനത, അവരുടെ നിറവും ജീവിത രീതിയും എല്ലാം പലയിടത്തും പലർക്കും സ്വീകര്യമാവാത്തതായി ഇപ്പോഴും നിലനിൽക്കുന്നുണ്ട് . എന്നാൽ അവരാവട്ടെ പാലക്കാടു കാരൻ രാമചന്ദ്രനെ മനസിലും ,മൈസൂരു കാരി കോമളവല്ലിയെ ഹൃദയത്തിലും എല്ലാം ഏറ്റെടുത്തിട്ടാണ് ജീവിച്ചിട്ടുള്ളത്
രാമേശ്യരത്തിനു സമീപമുള്ള ധനുഷ് കോടിയിൽ നിന്ന് കടൽ വഴി പോയാൽ ശ്രീലങ്കൻ അതിർത്തിയായ തലൈ മന്നാറിലേക്കുള്ള ദൂരം കേവലം 27 കിലോമീറ്ററാണ്. ഉപജീവനത്തിനായി ആ വഴിയിലൂടെ ഒരു പാട് തമിഴർ കൊളംബോവിലെത്തുകയും കാലക്രമേണ അവരുടെ തലമുറകളിലേക്ക് അത് വ്യാപിക്കുകയും ചെയ്‌തപ്പോൾ ശ്രീലങ്ക എന്ന രാജ്യത്തിലെ ഒരു സമൂഹമായി തീർന്നു തമിഴർ, ഇന്ത്യയോട് വളരെ അടുത്ത് കിടക്കുന്ന ജാഫ്ന എന്ന തുറമുഘ നഗരത്തിൽ ഭൂരിഭാഗവും തമിഴരായിരുന്നു .
1970ൽ ശ്രീലങ്കൻ ഭരണാധികാരി ശ്രീമാവോ ഭണ്ടാരനായകെ നടപ്പിലാക്കിയ സിംഹള സമൂഹത്തിനനുകൂലമായ നടപടിയിൽ പ്രതിഷേധിച്ചു നാൽപ്പതോളം തമിൾ വിദ്യാർത്ഥികൾ ചേർന്ന് രൂപം കൊടുത്ത ഒരു സംഘടന , ഭരണ കൂടത്തിൻറ്റെ അടിച്ചമർത്തലുകൾക്കും തോക്കിൻ കുഴലുകൾക്കും മുന്നിൽ പതറാതെ ആ സംഘടന മുന്നോട്ടു നീങ്ങി. 1976 മെയ് - 5 ന് ആ സംഘടന LTTE (Liberation Tigers of Tamil Ealem )എന്ന് നാമകരണം ചെയ്തു . ഭഗത് സിങ്ങിനെയും സുഭാഷ് ചന്ദ്ര ബോസിനെയും ആരാധിച്ചിരുന്ന വേലുപ്പിള്ളി പ്രഭാകരൻ എന്ന 25 വയസുകാരനിൽ ആ സംഘടന ചങ്കൂറ്റമുള്ള ഒരു നേതാവിനെ കണ്ടു .ആയിരങ്ങൾ അയാൾക്ക് പുറകിൽ തമിൾ ഈലം എന്ന തങ്ങളുടെ സ്വാതന്ത്രത്തിനു വേണ്ടി അണിനിരന്നു . പിന്നീട് ഉണ്ടായതു നാം കേട്ടറിഞ്ഞ "പോരാട്ടം" .
മറ്റു രാജ്യത്തെ ഭരണ കൂടങ്ങളെ കൂട്ട് പിടിച്ചു സിംഹള ഭരണകൂടം LTTE യെ നേരിട്ടു . എവിടെയും സംഭവിക്കുന്നതു പോലെ ഭൂരിപക്ഷത്തിൻറ്റെ ഓഫറുകൾക്ക് മുന്നിൽ തല കുനിച്ചു വണങ്ങി LTTE യെ നേരിടാൻ ആഗോള തല ചർച്ചകൾ സംഘടിക്കപ്പെട്ടു, എന്നാൽ ഇതിലൊന്നും പതറാൻ പ്രഭാകരനും സംഘവും തയ്യാറായിരുന്നില്ല പക്ഷെ തങ്ങളുടെ തായ് വേരുകൾ കിടക്കുന്ന ഇന്ത്യയിലെ ഭരണ കൂടത്തിൻറ്റെ സിംഹള അനുകൂല നിലപാട് LTTE യെ വല്ലാതെ വേദനിപ്പിച്ചു .
2002ൽ President & Prime Minister ഓഫ് തമിൾ ഈലം എന്ന് പ്രഭാകരനെ വിശേഷിപ്പിച്ചു കൊണ്ട് 200 -ൽ പരം മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത രഹസ്യ കേന്ദ്രത്തിൽവെച്ചു നടന്ന അഭിമുഘത്തിൽ രാജീവ് ഗാന്ധി വധത്തെ കുറിച്ചും ചോദ്യങ്ങൾ ഉയർന്നു . പത്തു വർഷങ്ങൾക്കു മുൻപ് നടന്ന ആ tragic incidentനെ ക്കുറിച്ചു LTTE ഇപ്പോൾ സംസാരിക്കുന്നില്ലെന്നും തമിൾ ഈലം എന്ന പോരാട്ടം ശ്രീലങ്കൻ തമിൾ ജനതക്ക് മാത്രമായല്ല ഇന്ത്യയിൽ ഉള്ളവർക്കും കൂടി വേണ്ടിയാണ് എന്നായിരുന്നു പ്രഭാകരൻ തമിഴിൽ മറുപടി നൽകിയത് .
7 വർഷങ്ങൾക്കു ശേഷം ശ്രീലങ്കൻ പട്ടാളവുമായുള്ള ഏറ്റുമുട്ടലിൽ പുലി പ്രഭാകരൻ മരണപ്പെട്ടു , പ്രഭാകരൻറ്റെ ഭാര്യയെയും മകനെയും പട്ടാളം കൊലചെയ്തു . 23 കാരിയായ പ്രഭാകരൻറ്റെ മകളെ പട്ടാളം ക്രൂരമായി ബലാത്‌സംഘം ചെയ്ത് കൊന്നു ,ബാലചന്ദ്രൻ എന്ന 12 വയസുകാരനായ പ്രഭാകരൻറ്റെ മകനെ തലക്കു നേരെ വെടിയുതിർത്തായിരുന്നു സിംഹളീസ്സ് പട്ടാളം കൊല ചെയ്തത് .പ്രഭാകരൻറ്റെ വൃദ്ധരായ മാതാ പിതാക്കൾ ഒരു പാട് കാലം ശ്രീലങ്കൻ ജയിലിൽ ആയിരുന്നു .
ചരിത്രം എന്നും കാട്ടുന്ന നീതികേടു പോലെ LTTE യുടെ പോരാട്ടത്തെ LTTE സിവിൽ വാർ എന്ന് രേഖ പെടുത്താതെ ശ്രീലങ്കൻ സിവിൽ വാർ എന്ന് രേഖപെടുത്തി . ഹിറ്റ്ലറും, ലാദനും ഒക്കെയായി പ്രഭാകരനെ താരതമ്യപെടുത്താനുള്ള ശ്രമങ്ങൾ പലയിടങ്ങളിലും നടക്കുമ്പോഴും LTTEയുടെ പോരാട്ടവും അവരുടെ വീര നായകൻ വേലുപ്പിള്ള പ്രാഭാകരനും ഇന്നും ജാഫ്നയുടെ മണ്ണിൽ മരിച്ചു മണ്ണടിയാത്ത ഓർമ്മകൾ ആയി കഴിയുന്നുണ്ട് അതു ചിലപ്പോൾ വീണ്ടും ഉയർത്തെഴുന്നേറ്റേക്കാം .

LikeShow More Reactions
Comment

No comments:

Post a Comment

Search This Blog