ഇസ്രായേൽ അറബ് യുദ്ധം
Courtesy ;AbiJith K DinEsh
Source – http://binocularlive.com
ലോക
യുദ്ധചരിത്രത്തിലെ ഏറ്റവും അത്ഭുതകരമായ ഒരു യുദ്ധമായിരുന്നു 1967 ൽ നടന്ന
ഇസ്രായേൽ അറബ് യുദ്ധം . ഇസ്രായേൽ എന്ന കുഞ്ഞു രാജ്യത്തെ എന്നെന്നേക്കുമായി
ഭൂമുഖത്തുനിന്നും തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ അറബ് രാജ്യങ്ങളായ
ഈജിപ്ത്, സിറിയ, ജോർദ്ദാൻ, , ഇറാഖ് എന്നീ വമ്പൻ സൈനിക ശക്തികൾ ഒരുവശത്ത്.
മറുവശത്താകട്ടെ കേരളത്തിന്റെ ഒരു ജില്ലയുടെ വലിപ്പം മാത്രമുള്ള സൈനീക ആയുധ
ശക്തിയിൽ ഒന്നുമല്ലാത്ത ഇസ്രായേൽ എന്ന ചെറു രാജ്യവും. ലോകം ഒന്നടങ്കം
ഇസ്രായേൽ തകർന്നടിയുന്നത് ഏതുനിമിഷം എന്നറിയാൻ കാതോർത്തിരുന്നു . പിന്നീട്
നടന്നത് :-
19 നൂറ്റാണ്ടുകളുടെ പ്രവാസങ്ങളുടെയും വേട്ടയാടപ്പെടലുകളുടെയും ദുരിതപൂർണ്ണമായ ജീവിതം പിന്നിട്ട് 1948 ൽ ശേഷിക്കുന്ന ജൂതർ തങ്ങളുടെ ദൈവത്തിന്റെ വാഗ്ദത്ത ഭൂമിയായ ഇസ്രായേലിൽ തിരിച്ചെത്തി. ഒരു ചെറിയ ഭൂപ്രദേശത്തിൽ താമസമാക്കി . മണലാരണ്യങ്ങളെ മലർവാടിയാക്കി മാറ്റിയ അവർ അവിടെ തളിർത്തു തുടങ്ങി . ഇത് അയല്‍ രാജ്യങ്ങളായ ഈജിപ്ത്, സിറിയ, ജോർദ്ദാൻ, , ഇറാഖ് എന്നീ രാജ്യങ്ങളെ അസ്വസ്ഥരാക്കി . ഇസ്രയേലിനെ എന്നെന്നേക്കുമായി ഭൂമുഖത്തുനിന്നും ഇല്ലാതാകാൻ അവർ ഒന്നിച്ച് പദ്ധതി തായ്യാറാക്കി. ഈജിപ്ത് പ്രസിഡണ്ട് ഗമ്മാൽ അബ്ദുൽ നാസർ യുദ്ധ തന്ത്രങ്ങൾ മെനഞ്ഞു . അന്നത്തെ കേരളത്തിന്റെ ജനസംഖ്യയുടെ നാലിലൊന്നു മാത്രം ജനങ്ങൾ വസിച്ചിരുന്ന ഇസ്രയേലിനെതിരെ ശത്രുരാജ്യങ്ങള്‍ അണിനിരത്തിയത് അഞ്ചര ലക്ഷം സൈനികരെയും 1000 യുദ്ധവിമാനങ്ങളും 2500 ടാങ്കുകളും ആണ് . യുദ്ധ കാഹളം മുഴങ്ങി . ലോകം മുഴുവൻ ഇസ്രായേലിന്റെ ഉന്മൂല നാശം എപ്പോൾ സംഭവിക്കുമെന്നറിയാൻ കാതുകൂർപ്പിച്ചിരുന്നു. മാധ്യമങ്ങൾ മുൻകൂട്ടി വാർത്തകൾ അച്ചടിച്ച് വയ്ച്ചു . കൊല്ലപ്പെടുന്ന യഹൂദരെ സംസ്കരിക്കാൻ ശ്മശാനങ്ങൾ തികയാതെ വന്നാൽ മൈതാനങ്ങൾ ഉപയോഗപ്പെടിത്താൻ ധാരണയായി . വിദേശികൾ നാടുവിട്ടുപോയി. ഇസ്രായേലി ജനത നിസ്സഹായരായി തങ്ങളുടെ ദൈവമായ യഹോവയുടെ മുന്നിൽ കണ്ണീരൊഴുക്കി നിന്നു.
1967 മെയ് 15 ന് ഭീതിയുടെ നിഴലിൽ ഇസ്രായേലി ജനത തങ്ങളുടെ പത്തൊമ്പതാമത് സ്വാതന്ത്ര്യ ദിനം ആചരിച്ചു.ഈ ദിവസം തന്നെ ഈജിപ്ത് തങ്ങളുടെ രണ്ടര ലക്ഷം സൈനികരെ സീനായ് പ്രവിശ്യയിൽ വിന്യസിച്ചു.
സൂയസ് കനാലിലൂടെയുള്ള ഇസ്രായേലിന്റെ കപ്പൽ നീക്കവും . കടൽ മാർഗവും അടച്ച് ഇല്ലാതാക്കി. വിദേശ വിമാനക്കമ്പനികൾ ഇസ്രയേലിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. മെയ് 28 ഇസ്രായേൽ പ്രസിഡണ്ട് തങ്ങളുടെ ജനങ്ങളോട് ആസന്നമായിരിക്കുന്ന യുദ്ധത്തെക്കുറിച്ച് അറിയിപ്പ് നൽകി. ജനങ്ങളുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. ജൂത ആരാധനാലയങ്ങളായ സിനഗോഗുകളിൽ കൂട്ട പ്രാർത്ഥനകൾ മാത്രം അവശേഷിച്ചു.
ജൂൺ അഞ്ചിന് യുദ്ധം പൊട്ടിപ്പുറപ്പെട്ടു.സീനായിൽ വ്യാസിക്കപ്പെട്ട ഈജിപ്ഷ്യൻ സൈന്യം ഇസ്രായേലിലേക്ക് ഇരച്ചു കയറാനുള്ള ഉത്തരവിനായി കാത്തിരുന്നു. സീനായിൽ നിലയുറപ്പിച്ച സൈന്യത്തെ ആക്രമിച്ചുകൊണ്ടാകും ഇസ്രായേൽ സൈന്യം പ്രതിരോധിക്കുക എന്നായിരുന്നു അറബ് സഖ്യകക്ഷികൾ പ്രതീക്ഷിച്ചിരുന്നത് .
എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. രാവിലെ 7.30 ന് ഇസ്രായേലിന്റെ 200 ഫൈറ്റർ വിമാനങ്ങൾ റഡാറുകൾക്ക് ദൃശ്യമാകാത്ത വിധം താഴ്ന്ന് പറന്ന് ഈജിപ്തിലെ രണ്ടും സീനായിലെ നാലും എയർ പോർട്ടുകളും ശത്രുക്കളുടെ 204 യുദ്ധ വിമാനങ്ങളും ഒറ്റ സെക്കൻഡിൽ ബോംബിട്ട് തകർത്തുകളഞ്ഞു. ലോക യുദ്ധ ചാരിത്രം അന്നുവരെ കണ്ടിട്ടില്ലായിരുന്ന ബുദ്ധിപരമായ പടനീക്കം . ഇതിനിടെ ഇസ്രയേലിന്റെ ഒരു യുദ്ധ വിമാനം ജോർദാന്റെ റഡാറിൽ പതിഞ്ഞു. അവർ ഉടൻ തന്നെ ഇസ്രയേലിന്റെ വ്യോമനീക്കം . ഈജിപ്തിനെ അറിയിക്കാൻ കോഡ് സന്ദേശം അയച്ചു. പക്ഷെ അവിടെ അത്ഭുതകരമായ ഒരു സംഭവം നടന്നു. യുദ്ധം തുടങ്ങുന്നതിന്റെ തലേ ദിവസം ഈജിപ്ത് തങ്ങളുടെ കോഡിങ് ഫ്രീക്വൻസി മാറ്റിയിരുന്നു.അവർ അത് തങ്ങളുടെ സഖ്യ രാജ്യങ്ങളെ അറിയിക്കാൻ വൈകുകയും ചെയ്തു . അതിനാൽ ജോർദാന്റെ സന്ദേശം യഥാസമയം ഈജിപ്തിന് ലഭിച്ചില്ല. യുദ്ധ വിമാനങ്ങളും എയർ പോർട്ടുകളും ഒരേ സമയം തകർന്ന സഖ്യകക്ഷികൾ അങ്കലാപ്പിലായി. യഥാസമയം നിർദേശങ്ങൾ ലഭിക്കാതെ വന്ന സേനയിലെ സൈന്യ നിര വളഞ്ഞു . നേരിട്ട കനത്ത നഷ്ട്ടം ഇസ്രായേൽ ചില്ലറക്കാരല്ലെന്ന് മണിക്കൂറുകൾക്കകം ശത്രു രാജ്യങ്ങൾക്ക് ബോധ്യപ്പെട്ടു. ഒറ്റ ദിവസത്തിനുള്ളിൽ ജോർദാൻ രാജാവ് ഹുസൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേലിന് മുകളിൽ സമ്മർദ്ദം ചെലുത്താൻ ലോക രാജ്യങ്ങളുമായി ബന്ധപ്പെട്ടു. പക്ഷെ ഇംഗ്ലണ്ട് ഈ നീക്കത്തെ നിരുത്സാഹപ്പെടുത്തി . ഇസ്രായേൽ രാഷ്ട്രം രൂപീകരിച്ചിരുന്നു എങ്കിലും രാജ്യത്തിന്റെ ഹൃദയസ്ഥാനമായ ജെറുസലേം അവർക്ക് ലഭിച്ചിരുന്നില്ല . ആ ഒറ്റ ദിവസംകൊണ്ട് ജെറുസലേമും ജോർദാന്റെ കൈവശമുണ്ടടിയിരുന്ന വിലാപ മതിൽ ഉൾപ്പെടുന്ന പ്രദേശങ്ങളും യഹൂദിയയും കിഴക്കൻ ജെറുസലേം പട്ടണങ്ങളും ഇസ്രായേൽ പിടിച്ചെടുത്തു. പിന്നീടുള്ള നാലുദിവസത്തിനുള്ളിൽ ഇസ്രായേൽ തങ്ങളുടെ കൈവശമുണ്ടായിരുന്ന ഭൂമിയുടെ മൂന്നിരട്ടി പിടിച്ചെടുത്തു. ഭയന്ന് പിന്മാറിയ അറബ് സൈന്യം വെള്ളക്കൊടികളുമായി ഇസ്രായേലി ജനതയോട് ഐക്യം പ്രഖ്യാപിച്ചു .
മനുഷ്യ വംശം കണ്ടിട്ടില്ലാത്ത യുദ്ധവിജയം ഇസ്രായേൽ നേടി . കൂർമ്മ ബുദ്ധി കൊണ്ട് മെനഞ്ഞ യുദ്ധ തന്ത്രങ്ങളിൽ വിജയിച്ച യുദ്ധം . എങ്കിലും യഹൂദ ജനത ഇന്നും വിശ്വസിക്കുന്നത് ആ യുദ്ധവിജയം തങ്ങളുടെ ദൈവമായ യഹോവ നേരിട്ടിറങ്ങിവന്ന് നേടി തന്നതാണെന്നാണ്.

No comments:
Post a Comment