Sunday 15 October 2017

ജിന്ന-അറിയപ്പെടാത്ത കഥ


ജിന്ന-അറിയപ്പെടാത്ത കഥ

Courtesy  ;  Charithraaveshikal -N S Arun Kumar


2008 നവംബര്‍ 26-ന് ലഷ്കര്‍-ഇ-തോയിബ ഭീകരര്‍ മുംബെയിലെ താജ് ഹോട്ടലില്‍ ആക്രമിച്ച് കടക്കുകയും വിദേശികളടക്കം 167 പേരെ കൊല്ലുകയും ചെയ്തപ്പോള്‍ അതിന് ഒരു ഹോട്ടല്‍ എന്തിനു തിരഞ്ഞെടുത്തൂ എന്നത് ഒരു ചോദ്യമായി ഉയര്‍ന്നിരുന്നു.
''ഇന്ത്യയുടെ സാമ്പത്തികപുരോഗതിയുടേയും ഉയര്‍ന്ന ജീവിതസാഹചര്യങ്ങളുടേയും പ്രതീകം'' എന്ന നിലക്കായിരുന്നു താജ് ആക്രമണത്തിനായി തിരഞ്ഞെടുക്കപ്പെട്ടതെന്നായിരുന്നു വിലയിരുത്തല്‍.
എന്നാല്‍ അതിനു പിന്നില്‍ മറ്റൊരു കഥയുണ്ട്.
1918-ല്‍, ടാറ്റാ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള അവിടെ (ടാജ്മഹല്‍ ഹോട്ടലില്‍) ഒരു ബെര്‍ത്ഡേ പാര്‍ട്ടി നടന്നു.
റുട്ടീ പെറ്റിറ്റ് (Ruttie Petit) എന്നുപേരുള്ള കഷ്ടിച്ച് പതിനെട്ടു തികഞ്ഞ ഒരു പാഴ്സി പെണ്‍കുട്ടി, ആ വേദിയില്‍ വെച്ചുപറഞ്ഞു:
''എന്നെ വിവാഹം കഴിക്കണമെന്ന് ഒരാള്‍ പ്രൊപോസ് ചെയ്തിരുന്നു. ഞാന്‍ അത് സ്വീകരിക്കുന്നു..''
പെണ്‍കുട്ടിയുടെ അച്ഛന്‍ അതുകേട്ട് നടുങ്ങിപ്പോയി.
അമ്മാവനായ ജെ.ആര്‍.ഡി. ടാറ്റ വിയര്‍പ്പുതുടച്ചു.
ഇന്ത്യയിലെ ആദ്യത്തെ പരുത്തിമില്‍ സ്ഥാപിച്ച, ധനാഢ്യപാഴ്സികളുടേതായ ആ കുടുംബസദസ്സ് ഞെട്ടിത്തരിച്ചു!
കാരണം, പെണ്‍കുട്ടി പറയുന്നത് ഒരു മുസ്ലീമിനെ വിവാഹം ചെയ്യണമെന്നാണ്. ആ വ്യക്തിക്കാകട്ടെ പെണ്‍കുട്ടിയുടെ അച്ഛനെക്കാള്‍ മൂന്നു വയസ്സേ കുറവുള്ളൂ.
എന്നിട്ടും ആ വിവാഹം നടന്നു.
18 വയസ്സു പ്രായമുള്ള പെണ്‍കുട്ടി, 42 വയസ്സു പ്രായമുള്ള ആ പൊളിറ്റീഷ്യനെ 'നിക്കാഹ്' കഴിച്ചു.
വെെകാതെ അവര്‍ യൂറോപ്പിലെ രാജ്യങ്ങളിലേക്കായി വര്‍ഷംനീണ്ട മധുവിധുവിനായി യാത്രപോയി.
എന്നാല്‍ ആ ദാമ്പത്യം അധികനാള്‍ നീണ്ടില്ല.
ഒരു കുട്ടിയുണ്ടായ ശേഷം അവര്‍ പിരിഞ്ഞു.
പെണ്‍കുട്ടിയുടെ പേരിപ്പോള്‍ 'മറിയം' എന്നായിരുന്നു. ഇസ്ലാമിലേക്ക് മതം മാറിയതിനാല്‍ ബന്ധുക്കള്‍ അവളെ പുറന്തള്ളിയിരുന്നു.
മറിയത്തിന്റെ ഭര്‍ത്താവായിരുന്ന വ്യക്തിയാവട്ടെ, രാഷ്ട്രീയത്തില്‍ ഒരു ഒറ്റപ്പെടല്‍ നേരിടുകയായിരുന്നു.
ബ്രീട്ടീഷുകാര്‍ ഭരണകുതന്ത്രത്തിന്റെ ഭാഗമായി നടപ്പിലാക്കിയ 'divide and rule' എന്ന നയത്തെ ഭൂപടവല്‍ക്കരിക്കണം എന്ന ആശയത്തിനുവേണ്ടി വാദിച്ചതിനാലായിരുന്നു അത്.
അതേസമയം, ആദ്യകാലങ്ങളില്‍ ഹിന്ദു-മുസ്ലീം എെക്യത്തിന്റെ വക്താവുമായിരുന്നു മറിയത്തിന്റെ ഭര്‍ത്താവായ ഈ വ്യക്തി.
ഒരുപക്ഷേ, മറിയം എന്ന റുട്ടീ പെറ്റെറ്റ് അദ്ദേഹത്തിന്റെ മതേതരനയത്തെ സ്വാധീനിച്ചിരുന്നിരിക്കാം.
കാരണം, അവള്‍ മതത്തിനുപരിയായി ചിന്തിക്കുന്നവളായിരുന്നു. അവളുടെ മുത്തശ്ശി ഒരു ഫ്രഞ്ച് കാത്തലിക് ആയിരുന്നു. ഇന്ത്യന്‍ നിരത്തില്‍ ആദ്യമായി കാറോടിച്ച വനിത!
പക്ഷേ, അവളുടെ ഭര്‍ത്താവ് അടിമുടി മാറുകയായിരുന്നു.
തന്റെ വേര്‍പിരിയല്‍ കത്തില്‍ അവള്‍ ഇങ്ങനെ എഴുതി:
''പ്രിയപ്പെട്ട ജെ, ഞാന്‍ ഇപ്പോഴും താങ്കളെ പ്രേമിക്കുന്നു. നമ്മള്‍ ഇത് തുടങ്ങിയത് പ്രണയത്തിലാണ്. അതില്‍ത്തന്നെ ഞാന്‍ ഇത് അവസാനിപ്പിക്കുകയും ചെയ്യുന്നു...''
വെെകാതെ റുട്ടീ പെറ്റെറ്റ് മരിച്ചു- മോര്‍ഫിന്‍ ഉയര്‍ന്ന അളവില്‍ കുത്തിവെച്ച്- ക്യാന്‍സര്‍ വേദന താങ്ങാനാവാതെ- തന്റെ 29-ാം വയസ്സില്‍.
ഒരുപക്ഷേ, റൂട്ടി പെറ്റിറ്റ് ജീവിച്ചിരുന്നുവെങ്കില്‍ ഇന്ത്യാ-പാക് വിഭജനം നടക്കുമായിരുന്നില്ല എന്നാണ് മുഹമ്മദാലി ജിന്നയുടെ ഏറ്റവും പുതിയ ജീവചരിത്രകാരന്‍ അവകാശപ്പെടുന്നത്.
ജിന്ന തന്നെ ഒരിക്കല്‍ പറയുകയുണ്ടായി:
"I would tell you who made Pakistan. I myself, my secretary and his typewriter''
പക്ഷേ, ഈ 'ടെെപ്പ്റെെറ്റര്‍', റുട്ടീ പെറ്റിറ്റിന്റെ മരണശേഷം ജിന്നയുടെ അടുത്ത സഹചാരിയായ മാറിയ, അവിവാഹിതയായ 'ഫാത്തിമ' എന്ന സഹോദരിയാണെന്നാണ് പുതിയ ജീവചരിത്രം പറയുന്നത്.
എന്തായാലും 1947 ഓഗസ്റ്റില്‍ ഇന്ത്യ വിട്ടുപോയ ജിന്ന ഇന്ത്യയിലേക്കും ഇന്ത്യന്‍ ഹൃദയങ്ങളിലേക്കും പിന്നീട് മടങ്ങിയില്ല എന്നത് വസ്തുതയാണ്.
Image may contain: 2 people

No comments:

Post a Comment

Search This Blog