''ബ്രിട്ടീഷുകാരുടെ ഭരണത്തിന്‍ കീഴില്‍ ഇപ്പോള്‍ ഇന്ത്യയിലെ അധഃസ്ഥിതജനത
അനുഭവിച്ചുപോരുന്ന പരിഗണനയുടെ ഒരംശം പോലും
സ്വതന്ത്രഇന്ത്യയില്‍ അവര്‍ക്കു ലഭിക്കില്ല. അതുകൊണ്ട് അവരെ സഹായിക്കുന്നതിനായി ഞാന്‍ ഒരു സംഘം
രൂപീകരിക്കുകയാണ്. അതില്‍ അംഗങ്ങളാവുന്നവര്‍ എല്ലാ കാര്യങ്ങളിലും
അവരോടൊപ്പമായിരിക്കണം, അതായത് അവര്‍ക്ക് പൊതുവിദ്യാലയങ്ങളില്‍
പ്രവേശനമനുവദിക്കുന്നതില്‍, പൊതുകിണറ്റില്‍ നിന്ന്
വെള്ളമെടുക്കാനനുവദിക്കുന്നതില്‍, സര്‍ക്കാര്‍ ജോലി ഉറപ്പുവരുത്തുന്നതില്‍, അങ്ങനെ എല്ലാത്തിലും നാമവരെ സഹായിക്കണം..''
ആരുടെ വാക്കുകളാണിതെന്നത്
അതിശയമുളവാക്കുന്നതായിരിക്കും. ഇതു പറഞ്ഞത് മഹാത്മാഗാന്ധിയാണ്, 1932 സെപ്റ്റംബര്‍ 16-ന് ഏര്‍വാദാ ജെയിലില്‍ വെച്ച്..!
അതിനെത്തുടര്‍ന്ന്
അദ്ദേഹം രൂപികരിച്ച സംഘടനയാണ് പില്‍ക്കാലത്ത് 'ഹരിജന്‍ സേവക് സംഘ്' എന്നറിയപ്പെട്ടത്.
ആദ്യം ഇതിന്റെ
പേര് 'All India
Anti-Untouchability League' എന്നായിരുന്നു.
ഡല്‍ഹിയായിരുന്നു
ഇതിന്റെ ആസ്ഥാനം. 'വാല്‍മീകി' എന്നു പേരുള്ള ഇവിടത്തെ (അതൊരു ആശ്രമമായിരുന്നു) ഒറ്റമുറി വീട്ടിലായിരുന്നു
ഗാന്ധിയും കസ്തൂര്‍ബയും താമസിച്ചിരുന്നത്.
ഘനശ്യാം
ദാസ് ബിര്‍ള ആയിരുന്നു 'ഹരിജന്‍ സേവക് സംഘ'ത്തിന്റെ ആദ്യ പ്രസിഡണ്ട്. അമൃത് ലാല്‍ തക്കര്‍ ആദ്യ സെക്രട്ടറിയും.
No comments:
Post a Comment