കാറ്റലോണിയന്‍ വിഘടനവാദം
Courtesy ; Nithin Mathew is with Navami Satish and Vipin Das
സ്പെയിനിന്റെ വടക്കുകിഴക്കന്‍ പ്രദേശത്ത് സ്വയംഭരണ പ്രവിശ്യയാണ് കാറ്റലോണിയ.
തലസ്ഥാനം ബാർസിലോണ . ബാഴ്സലോണ, ഗിരോണ, ല്ലെയിദ, റ്റാരഗോണ എന്നീ നാല് പ്രവിശ്യകൾ ചേർന്നതാണ് കാറ്റലോണിയ .ഫ്രാൻസും അൻഡോറയുമായി അതിർത്തി പങ്കിടുന്ന കാറ്റലോണിയ സ്പാനിഷ് സമ്പദ് ഘടനയുടെ നെടുംതൂണാണ്.
7.5 മില്യണ്‍ ജനങ്ങള്‍ കാറ്റലോണിയയില്‍ താമസിക്കുന്നുണ്ട്. സ്‌പെയിനിന്റെ ആകെ ജനസംഖ്യയുടെ 16 ശതമാനവും കറ്റാലന്മാരാണ്. സ്‌പെയിനിന്റെ കയറ്റുമതിയില്‍ 25.6 ശതമാനവും നടക്കുന്നത് കാറ്റിലോണിയയില്‍ നിന്നാണ്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 19 ശതമാനവും ഇവിടെനിന്നാണ്. വിദേശനിക്ഷേപത്തിന്റെ 20.7 ശതമാനവും കാറ്റലോണിയയിലാണ്. ചുരുക്കി പറഞ്ഞാല്‍ സ്‌പെയിന്‍ മ്പദ്ഘടനയുടെ നെടുംതൂണാണ് കാറ്റലോണിയ. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫുട്‌ബോള്‍ ക്ലബ്ബായ ബാഴസലോണയും കറ്റാലോണിയയുടെ ഭാഗമാണ്. രാജ്യത്തിന്റെ വടക്കു കിഴക്കന്‍ പ്രദേശമായ കാറ്റലോണയിലെ ജനങ്ങള്‍ അവരുടെ സ്വന്തം ഭാഷയും സംസ്‌കാരവുമാണ് പിന്തുടരുന്നത്.സ്വതന്ത്ര ഭരണകൂടമാണ് ഇവിടെയുള്ളതെങ്കിലും സ്വതന്ത്രപദവി കാറ്റലോണിയയ്ക്ക് സ്പാനീഷ് ഭരണഘടന അനുവദിച്ചിട്ടില്ല.വര്ഷങ്ങളായി തങ്ങള്‍ക്ക് സ്വാതതന്ത്ര്യം വേണമെന്ന ആവശ്യം കറ്റാലന്‍മാര്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ തന്നെ അവര്‍ വിശാലമായ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെന്നും അതും കടന്ന് രാജ്യത്തെ വിഘടിപ്പിച്ചുകൊണ്ട് വേര്‍പ്പെട്ടു നില്‍ക്കേണ്ടതില്ലെന്നുമാണ് സ്പാനിഷ് ദേശീയവാദികളുടെ വാദം.ഇതിനെ തുടർന്നാണ് 2012ൽ ഇപ്പോഴത്തെ കാറ്റലോണിയ പ്രസിഡണ്ട് ആർതർ മാസിന്റെ നേതൃത്വത്തിൽ സ്‌പെയിൻ വിഭജിച്ച് കാറ്റലോനിയ എന്ന രാജ്യം രൂപവത്കരിക്കും എന്ന് പ്രഖ്യാപിച്ചു കൊണ്ട് ആർതർ മാസിന്റെ സി ഐ യൂ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ഏറ്റവും വല്യ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു .
തുടർന്ന് 2017 ഒക്ടോബർ 1ന് ഹിതപരിശോധനയ്ക്ക് കാറ്റലൻ പാർലമെൻറ്റ് അംഗീകാരം നൽകുകയും 90 ശതമാനം ആളുകൾ കാറ്റലോണിയയുടെ സ്വാതന്ത്രത്തിനു അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു .എന്നാൽ സ്പാനിഷ് ഗവെർന്മെന്റ് ഇത് അസാധുവാക്കിയതായി പ്രഖ്യാപിച്ചു .ഇതിനെ തുടർന്ന് കാറ്റലൻ പാർലമെൻറ്റ് കാറ്റലോണിയയെ 2017 ഒക്ക്ടോബർ 28 ന് ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു .
കാറ്റലൻ സ്വാതന്ത്രത്തിന്റെ വേരുകൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട് .ക്രിസ്തുവിനു മുന്നേ തുടങ്ങുന്ന ചരിത്രപാരമ്പര്യത്തിൽ സ്വാതന്ത്ര്യദാഹം എന്നും മുന്തിനിന്നിരുന്നു.എന്നാൽ, അതിനുവേണ്ടി പ്രക്ഷോഭം നടത്തി ഫലത്തോടടുക്കുേമ്പാൾ പ്രീണിപ്പിച്ചും പ്രകോപിപ്പിച്ചും വശത്താക്കാൻ നോക്കുന്നവർക്ക് വഴങ്ങിക്കൊടുക്കുകയാണ് വിധിവശാൽ കാറ്റലന്മാർ ചെയ്തുവന്നത്. 1922ൽ ആദ്യ രാഷ്ട്രീയപാർട്ടി നിലവിൽവന്നു, ഫ്രാങ്കേ മാസിയയുടെ നേതൃത്വത്തിൽ. കാറ്റലൻ സ്റ്റേറ്റ് എന്ന അവരുടെ സ്വപ്നം തന്നെയായിരുന്നു പാർട്ടിയുടെ പേരും .1931ൽ മറ്റുചില പാർട്ടികളെയും ചേർത്ത് ഇടതു റിപ്പബ്ലിക്കന്മാരുടെ മുന്നണിയുണ്ടാക്കിഅന്നു നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മുന്നണി നാടകീയജയം നേടി.അന്നു തുടങ്ങിയതാണ് ഒരു കാറ്റലൻ റിപ്പബ്ലിക്കിനു വേണ്ടിയുള്ള ജനാധിപത്യ മുന്നേറ്റം.എന്നാൽ സ്‌പെയിൻ വിട്ട് കൊടുക്കാൻ ഒരുക്കമല്ലായിരുന്നു .ഒടുവിൽ നേതൃത്വവുമായി നടന്ന ചർച്ചക്കൊടുവിൽ പരിമിത സ്വയംഭരണാവകാശത്തിന്മേൽ തീർപ്പാക്കി.എന്നാൽ 1938ൽ സ്വേഛാധിപതിയായ ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ കാലത്ത് ആ അവകാശവും കവർന്നെന്നു ചരിത്രം.ഒടുവിൽ 1975 ൽ ഫ്രാങ്കോയുടെ കാലശേഷമാണ് വീണ്ടും കാറ്റലോണിയയ്ക്ക് സ്വയംഭരണം ലഭിച്ചത് .
എഫ്‌സി ബാർസിലോണ .
കാറ്റലോണിയൻ ജനതയുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും ഒപ്പം നിന്നതാണ് ബാഴ്‌സിലോണയെ കാറ്റലൻ ജനതയുടെ ആവേശമായി കരുതാനുള്ള കാരണം .ക്ലബ് ക്രസ്റ്റിലെ മോർ ദാൻ എ ക്ലബ് എന്നുള്ള ആപ്തവാക്യം ഈ രാഷ്ട്രീയ ഇടപെടലുകളെയാണ് സൂചിപ്പിക്കുന്നത് .സ്‌പെയിൻ ഒന്നടങ്കം കാറ്റലൻ പതാകയ്ക്കും കാറ്റാലൻ പാട്ടുകൾക്കും നിരോധനം ഉണ്ടായിരുന്നപ്പോൾ പോലും കാറ്റലൻ ജനതയ്ക്ക് തങ്ങളുടെ പതാക അഭിമാനത്തോടെ വീശി കാറ്റലൻ പാട്ടുകൾ പാടാൻ ബാഴ്സിലോണയുടെ ഹോംഗ്രൗണ്ടിൽ
കഴിയുമായിരുന്നു .1951 ൽ ഫ്രാങ്കോയുടെ ഭരണത്തിൻ കീഴിൽ നടന്ന ചില സമരങ്ങളാണ് ക്ലബ്ബിനെ രാഷ്ട്രീയവുമായി കൂടുതൽ അടുപ്പിച്ചത് എന്നും പറയാം .1951ൽ സാന്റഡോറിനെ 2–1ന് തോൽപ്പിച്ച ശേഷം ബാഴ്സലോണാ ആരാധകർ ലേ കോർട്ടിൽ നിന്ന് ട്രാമുകളൊന്നും ഉപയോഗിക്കാതെ നടന്ന് തിരികെപ്പോയി. ഇത് ഫ്രാങ്കോയുടെ അധികൃതരെ അത്ഭുതപ്പെടുത്തി. ബാഴ്സലോണാ ആരാധകരുടെ പിന്തുണയോടു കൂടി ആ സമയം ബാഴ്സലോണ നഗരത്തിൽ ട്രാം സമരം നടക്കുന്നുണ്ടായിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ കാറ്റലോണിയയുടെ പ്രതിനിധികൾ എന്ന നിലയിൽ നിന്ന് അവകാശങ്ങൾക്കും സ്വാതന്ത്രത്തിനും വേണ്ടിയുള്ള ശബ്ദം കൂടിയായി ബാഴ്സലോണാ ക്ലബ്ബിനെ പരിഗണിക്കാൻ കാരണമായി.

No comments:
Post a Comment