Saturday 21 October 2017

1959 ഒരെത്തിനോട്ടം










Gopalakrishnan Kooriparambil
അവലംബം: Bertil folk ന്റെ ഇന്റർവ്യൂ,
'firoze the forgoltten Ghandi ' യിലെ ചില ഭാഗങ്ങൾ,
ലേഖനങ്ങൾ,




ഇന്ദിരയും ഫിറോസ് ഗാന്ധിയും നെഹ്റുവിനോടൊന്നിച്ചു പ്രാതൽ കഴിച്ചു കൊണ്ടിരിക്കുമ്പോൾ, കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട ചർച്ച കടന്നുവന്നു.
ഒരു തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ പിരിച്ചുവിടുന്നതിനോടു യോജിക്കാൻ തികഞ്ഞ ജനാധിപത്യ ബോധ്യമുള്ള ഫിറോസ് ഗാന്ധിക്കാകുമായിരുന്നില്ല. തന്റെ വ്യക്തിത്വത്തിനതൊരു കളങ്കമാകുമെന്ന തിരിച്ചറിവു ജനാധിപത്യവാദിയായ നെഹ്റുവിനുമുണ്ടായിരുന്നു.
V. K കൃഷ്ണമേനോനും കോൺഗ്രസ്സ് നേതാക്കൾക്കുമൊപ്പം കേരളം സന്ദർശിച്ച ഇന്ദിരാഗാന്ധി പക്ഷേ, EMS മന്ത്രിസഭ പിരിച്ചുവിടണമെന്ന തന്റെയും കോൺഗ്രസ്സിന്റെയും അഭിപ്രായം അവർത്തിച്ചു.
ഫിറോസ് ഗാന്ധി നെഹ്റുവിന്റെ മുൻപിൽ വെച്ച് ഇന്ദിരാഗാന്ധിയെ 'ഫാസിസ്റ്റ് ' എന്നു വിളിച്ചു. 'നിങ്ങളെന്നെ ഫാസിസ്റ്റ് എന്നു വിളിച്ചു. ഞാനതല്ല.' എന്നു പ്രതിവദിച്ചുകൊണ്ട് ഇന്ദിര ടേബിളിൽ നിന്നെണീറ്റു പോയി.
ഇന്ദിരയും ഫിറോസും തമ്മിൽ ബാക്കിയുണ്ടായിരുന്ന 'പ്രാതൽ ഊഷ്മളത ' യും അവിടം കൊണ്ടു തീർന്നു.
പക്ഷേ, ഗവർണ്ണറുടെ റിപ്പോർട്ടിന്റെയടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ 356-ാം വകുപ്പ് ആദ്യമായി പ്രയോഗിച്ചു: കേരള സർക്കാർ പിരിച്ചുവിടപ്പെട്ടു.
റായ്ബറേലി MP യായിരുന്ന ഫിറോസ് ഗാന്ധി ഇതിനെതിരെ വലിയ ജനാധിപത്യബോധവത്ക്കരണ പ്രക്രിയ നടത്തിയിരുന്നു. ജാതിമതശക്തികളുമായി കോൺഗ്രസ്സ് കൈകോർത്തു പോകുന്നത് ഭാവിയിൽ ദോഷം ചെയ്യുമെന്നും അദ്ദേഹം കരുതി. കേരളത്തിലെ പള്ളിക്കൂടങ്ങളിൽ മഹാത്മാഗാന്ധിയുടെ പടത്തോടൊപ്പം മാർക്സിന്റെയും ലെനിനിന്റെയും ചിത്രങ്ങൾ വെക്കുന്നു എന്നെല്ലാമുള്ള ആരോപണത്തെയും അദ്ദേഹം പുച്ഛിച്ചു തള്ളി.
ജനാധിപത്യവാദിയെന്ന നിലയിൽ നെഹ്റുവിനും EMS മന്ത്രിസഭ പിരിച്ചുവിടുന്നതിൽ താത്പര്യമുണ്ടായിരുന്നില്ല. പക്ഷേ, മന്ത്രിസഭ പിരിച്ചുവിടുന്നില്ലെങ്കിൽ കോൺഗ്രസ്സുകാരോടൊപ്പം രാഷ്ട്രപതിഭവനു മുൻപിൽ നിരാഹാരമിരിക്കുമെന്ന് ഇന്ദിര നെഹ്റുവിനെ ഭയപ്പെടുത്തിയിരുന്നു എന്ന് VK കൃഷ്ണമേനോന്റെ ഒരെഴുത്തിൽ പറയുന്നുണ്ട്. ഇന്ദിരാഗാന്ധി തന്റെ ആത്മകഥയിൽ തനിക്കങ്ങനെയൊരു താത്പര്യമുണ്ടായിരുന്നില്ല എന്നു പ്രതിരോധിക്കുന്നുണ്ട്.
എന്തായാലും, കേരളത്തിലെ EMS മന്ത്രിസഭയുടെ പിരിച്ചുവിടലും ' you are fascist ' എന്ന പ്രയോഗവും, MP വസതിയിൽ നിന്നും സ്ഥിരമായി തീൻ മൂർത്തി മാർഗ്ഗിലെത്തി മക്കളോടും ഭാര്യയോടുമൊത്ത് പ്രാതൽ കഴിച്ചിരുന്ന ഫിറോസ് ഗാന്ധിയുടെ ദിനചര്യയെ മാറ്റിമറിച്ചു.




No comments:

Post a Comment

Search This Blog