Tuesday, 6 August 2019


അമരജീവി - പോട്ടി ശ്രീരാമുലു
-------------------------------------------------

Courtesy:   Reshma Anna Sebastian - Charithraanveshikal

ആന്ധ്രാപ്രദേശ് എന്ന സംസ്ഥാനത്തിന്റെ ആത്മാവിൽ കുടികൊള്ളുന്ന ധീര നേതാവാണ് അമരജീവി എന്നറിയപ്പെടുന്ന പോട്ടി ശ്രീരാമുലു. തങ്ങളുടെ ഭാഷയും സംസ്കാരവും ഉൾക്കൊള്ളുന്ന ഒരു സംസ്ഥാനമായി ആന്ധ്രയെ രൂപീകരിക്കുവാൻ നിരാഹാര സമരം നടത്തി മരണം വരിച്ചയാളാണ് അദ്ദേഹം .

1901 മാർച്ച് 16 ന് നെല്ലൂർ ജില്ലയിൽ (മദ്രാസ് പ്രെസിഡെൻസി )ഗുരവയ്യയുടെയും മഹാലക്ഷ്മമ്മയുടെയും മകനായാണ് പോട്ടി ശ്രീരാമുലുവിന്റെ ജനനം. മദ്രാസിലെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ബോംബയിലെ വിക്ടോറിയ ജൂബിലി റ്റെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സാനിറ്ററി എഞ്ചിനീയറിംഗ് എടുക്കുകയും ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലർ റെയിൽ‌വേയിൽ ജോലിക്ക് പ്രവേശിക്കുകയും ചെയ്തു . എന്നാൽ 1928 ൽ ഭാര്യയുടെയും കുഞ്ഞിന്റെയും വിയോഗം അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു. 2 വർഷത്തിന് ശേഷം തന്റെ ജോലി രാജി വയ്ക്കുകയും ഗാന്ധിജിയുടെ സബർമതി ആശ്രമത്തിൽ ചേരുകയും ഇന്ത്യൻ സ്വാതന്ത്ര സമരത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തു .

സ്വാതന്ത്ര സമരത്തിന്റെ പോർവഴികളിൽ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം , ഉപ്പ് സത്യാഗ്രഹം തുടങ്ങിയവയിൽ പങ്കെടുക്കുകയും 3 തവണ അദ്ദേഹം ജയിലിലാവുകയും ചെയ്തു. സ്വാതന്ത്രത്തിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥ പ്രവർത്തനം കണ്ട് ഗാന്ധിജി പറഞ്ഞു . " പോട്ടി ശ്രീരാമുലുവിന്റെ അർപ്പണ ബോധമുള്ള 11 പേരും കൂടെയുണ്ടെങ്കിൽ ഒരു വർഷത്തിനകം സ്വാതന്ത്രം ലഭിക്കും".

ഗാന്ധിയൻ മാർഗ്ഗമായിരുന്നു പോട്ടി ശ്രീരാമുലുവിന്റേതും. നെല്ലൂർ ജില്ലയിൽ പ്രവർത്തിച്ച അദ്ദേഹം ചർക്കയുടെ  ആവശ്യകതയെക്കുറിച്ച് ജനങ്ങൾക്ക് മനസിലാക്കിക്കൊടുക്കുകയും , അതിന്റെ ഉപയോഗം വ്യാപിപ്പിക്കാൻ പ്രവർത്തിക്കുകയും ചെയ്തു. ദളിതർക്കുവേണ്ടി പ്രവർത്തിച്ച അദ്ദേഹം മൂലപേട്ട വേണുഗോപാലസ്വാമി ക്ഷേത്രത്തിൽ ദളിത് പ്രവേശനത്തിനു വേണ്ടി നിരാഹാരം ഇരിക്കുകയും വിജയിക്കുകയും ചെയ്തു. ദളിതരുടെ ഉന്നമനത്തിനായി മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാഡുകളും കഴുത്തിൽ തൂക്കി നഗ്നപാദനായ് തെരുവിലൂടെ നടന്ന അദ്ദേഹത്തെ, അറിയാത്തവർ ഭ്രാന്തൻ എന്ന് വിളിക്കുകയും സ്വമതസ്ഥർ ആക്ഷേപിക്കുകയും ചെയ്തു. പക്ഷെ അദ്ദേഹത്തെ തളർത്താൻ ആർക്കും കഴിഞ്ഞില്ല.

അനേകം ഭാഷകൾക്കും സംസ്കാരങ്ങൾക്കും മതങ്ങൾക്കും മേലെ കുട വിരിച്ചു നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ചില്ലകളായ് പടർന്നു നിൽക്കുന്ന ഓരോ സംസ്ഥാനങ്ങളും പല വിധ സംസ്കാരങ്ങൾ പേറുന്നു. ഓരോ ചില്ലകൾക്കു പിന്നിലും ചരിത്രമുറങ്ങുന്നു. പലരുടെയും ജീവനും ജീവിതവും. ആന്ധ്രാ പ്രദേശ് എന്ന സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഉണരാതുറങ്ങുന്ന, എന്നാൽ ഓർമ്മകളിൽ ജീവിക്കുന്ന വ്യക്തിയാണ് പോട്ടി ശ്രീരാമുലു. നിരാഹാര സമരം നടത്തി മരണത്തിന്റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങി പോയ വ്യക്തി.

തങ്ങളുടെ ഭാഷയും സംസ്കാരവും സമന്വയിക്കുന്ന ഒരു സംസ്ഥാനം എന്നതായിരുന്നു ജനങ്ങളുടെയും ശ്രീരാമുലുവിന്റെയും ആഗ്രഹം . മദ്രാസ് പ്രെസിഡെൻസിയിൽ നിന്നും വേറിട്ട് ആന്ധ്രാപ്രദേശ്‌ എന്ന സംസ്ഥാനം രൂപീകരിക്കുക എന്ന ജനങ്ങളുടെ ആവശ്യത്തിന് വേണ്ടി അദ്ദേഹം നിരാഹാര സമരം ആരംഭിച്ചു. എന്നാൽ ജവഹർലാൽ നെഹ്‌റു , വല്ലഭായ് പട്ടേൽ, പട്ടാഭി സീതാരാമയ്യ എന്നീ അംഗങ്ങളടങ്ങിയ ജെ വി പി കമ്മിറ്റി അതിനെ നിരാകരിച്ചു. പക്ഷെ നിരാഹാരം തുടർന്ന അദ്ദേഹം 1952 ഡിസംബർ 15 ന് മരണപ്പെട്ടു. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം ജനങ്ങൾ വലിയ പ്രക്ഷോഭങ്ങൾ ആരംഭിച്ചു. പലയിടത്തു നിന്നായി ഒത്തു കൂടിയ ജനങ്ങൾ മുദ്രാവാക്യങ്ങളും വിളിച്ച് മുന്നേറി. അവരെ തടയാൻ ആർക്കും കഴിഞ്ഞില്ല. പലയിടത്തും പൊതുമുതൽ നശിപ്പിക്കപ്പെട്ടു. മദ്രാസും ആന്ധ്രാപ്രദേശും സാധാരണ നിലയിലെത്താൻ മൂന്നു നാലു ദിവസമെടുത്തു. എന്നാൽ അപ്പോഴേയ്ക്കും പോലീസ് വെടിവയ്പ്പിൽ 7 പേർ കൊല്ലപ്പെട്ടിരുന്നു.

അങ്ങനെ 1952 ഡിസംബർ 29 ന് ആന്ധ്രാ സംസ്ഥാന രൂപീകരണത്തിന് നെഹ്‌റു പച്ചക്കൊടി കാണിക്കുകയും, 1953 ഒക്ടോബര് 1 ന്  ആന്ധ്രാപ്രദേശ് എന്ന സംസ്ഥാനം ഔദ്യോഗികമായി രൂപീകൃതമാവുകയും ചെയ്തു. പോട്ടി  ശ്രീരാമുലുവിനോടുള്ള ആദര സൂചകമായി ആന്ധ്രാ സ്റ്റേറ്റ് ഗവൺമെന്റ് , അദ്ദേഹം മരണപ്പെട്ട ചെന്നൈയിലെ വീട് ഒരു സ്മാരകമായി ഇന്നും സൂക്ഷിക്കുന്നു.

നിരാഹാരമെന്ന സമരമുറയിലൂടെ ഒരു ജനസമൂഹത്തിന്റെ ആവശ്യം നിറവേറ്റിയെടുത്ത അദ്ദേഹം അമരജീവി എന്നാണറിയപ്പെടുന്നത്. ആന്ധ്ര യുടെ ആത്മാവിൽ കുടികൊള്ളുന്ന അദ്ദേഹത്തിന് മരണമില്ല. ഓർമ്മകളിലൂടെ അദ്ദേഹം ജീവിക്കുന്നു. അനശ്വരനായ്.



പാകിസ്താൻ - കാശ്മീർ അതിർത്തി 1947 ഒക്ടോബർ 22 - 24



പാകിസ്താൻ - കാശ്മീർ അതിർത്തി 1947 ഒക്ടോബർ 22 - 24

Courtesy: Sreejith Kannambra- Charithraanveshikal

              ശ്രീനഗറിന് 50 മൈൽ കിഴക്ക് ഝലം നദിക്കരയിലുള്ള മുഹറയിലെ വൈദുതനിലയത്തിലേക്ക് കുറച്ച് പേർ അതിക്രമിച്ച് കയറി വൈദുതനിലയത്തിൽ ഒരു ഉഗ്രസ്ഫോടനം നടത്തി തകർത്തു അതോടുകൂടി പാകിസ്താൻ മുതൽ ലഡാക്ക് വരെയുള്ള കാശ്മീരിലെ വൈദുത വിളക്കുകൾ അണഞ്ഞു.

                     ഝലം നദിയുടെ പാലത്തിനപ്പുറം മുസ്ളീം ലീഗിൻ്റെ പച്ച കുപ്പായക്കാരായ ഭടൻമാരായ പത്താൻ ഗോത്രവർഗ്ഗകാരും അവരുടെ നേതാവായ സൈറബ് ഖയത്ത്ഖാനും പാലത്തിനിക്കരയിലേക്ക് കണ്ണും നട്ടിരിന്നു ഹരിസിങ്ങിൻ്റെ സേനയിലുള്ള മുസ്ളീം ഭടൻമാർ തങ്ങളുടെ ഹിന്ദു ഓഫീസർമാരെ വധിക്കുകയും ശ്രീനഗറിലേക്കുള്ള ടെലിഫോൺ കമ്പി മുറിക്കുകയും കാവൽക്കാരെ കീഴടക്കുകയും ചെയ്തുവെന്ന് അറിയിക്കുന്ന ദീപജ്വാലയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു അവർ പെട്ടന്ന് ആകറുത്ത രാത്രിയിൽ ആ പന്തം തെളിയുന്നത് അവർ കണ്ടു.

                സൈറബ് ഖാൻ തൻ്റെ സ്റ്റേഷൻ വാഗണുമായ് പാലത്തിലൂടെ മുന്നോട്ട് കുതിച്ചു കാശ്മീരിന് വേണ്ടിയുള്ള യുദ്ധം ആരംഭിക്കുകയായ് ഏതാനം മിനുട്ടുകൾക്കകം അയാളുടെ സേനാ വ്യൂഹം മുസഫറാബാദ് എന്ന കൊച്ചു നഗരത്തിൻ്റെ കസറ്റംസ് ഷെഡ്ഡിലെത്തി അവിടെ കിടന്നുറങ്ങുകയായിരുന്ന ഉദ്ദ്യോഗസ്ഥർ ചാടിയെണീറ്റു. നിൽക്കാനും തങ്ങളുടെ പരിശോധനയ്ക്ക് വിധേയരാവാനും ആ സംഘത്തോട് പറഞ്ഞു യുദ്ധമുറവിളികളോടെ പത്താൻമാർ അവരുടെമേലെ ചാടിവീണു

                  സൈറാബ്ഖാൻ അതീവ സന്തോഷത്തിലായിരുന്നു ഇതിലും വിജയകരമായ പടനീക്കം ഉണ്ടാവാനില്ല ശ്രീനഗറിലേക്കുള്ള 135 മൈൽ നീളമുള്ള കല്ലുപാകിയ ആരു സംരക്ഷിക്കാനില്ലാത്ത നിരത്ത് പ്രഭാതം പൊട്ടിവിടരുന്നതിന് മുൻപ് പൂർത്തിയാക്കാവുന്ന യാതൊരു അപകടവും ഇല്ലാത്ത ഉല്ലാസയാത്രയായിരിക്കും അത് അദ്ദേഹം ചിന്തിച്ചു. പക്ഷേ ആ ചെറുപ്പക്കാരൻ്റെ സ്വപ്നം അതിവേഗം മാഞ്ഞുപോയി സൈറബ് ഖാൻ തൻ്റെ സേനയെ ശ്രീനഗറിലേക്കുള്ള റോഡിലൂടെ നയിക്കാനായ് ചെന്നപ്പോൾ ആ സേന അപ്രത്യക്ഷമായതായ് കണ്ടു ഒരറ്റ പത്താൻ പോലും തൻ്റെ വാഹനത്തിനടുത്തുണ്ടായിരുന്നില്ല അവരല്ലാം ഇരുട്ടിൽ മറഞ്ഞ് കഴിഞ്ഞിരുന്നു കാശ്മീരിലെ മുസ്ളീം സഹോദരങ്ങളെ വിമോചിപ്പിക്കാനുള്ള കുരിശ് യുദ്ധം അവർ തുടങ്ങിയത് മുസറഫാബാദിലെ ഹിന്ദു പണ്ടകശാലകൾ കൊള്ളയടിച്ചുകൊണ്ടായിരുന്നു എല്ലാവരും അവനവൻ്റെ കാര്യം നോക്കുകയായിരുന്നു പൂട്ടുകളും വാതിലുകളും പൊളിച്ച് വിലപിടുപ്പുള്ളതെല്ലാം അവർ കൊള്ളയടിച്ചുകൊണ്ടിരുന്നു

               നിരാശരായ സൈറാഖാനും മറ്റ് ഓഫീസർമാരും അവരെ പിന്തിരിപ്പിക്കാൻ നോക്കി നിങ്ങൾ എന്താണീ ചെയ്യുന്നത്..?? നമ്മുക്ക് കാശ്മീരിലേക്ക് പോകണ്ടേ..?? അയാൾ ചോദിച്ചു കൊണ്ടേയിരുന്നു അതൊന്നും പത്താൻ ഗോത്രവർഗ്ഗക്കാർ ചെവികൊണ്ടില്ല തങ്ങൾ നടത്തുന്ന കൊള്ളകൾക്ക് താളമൊപ്പിച്ചുകൊണ്ട് 75 മൈൽ ദൂരം മുന്നേറാൻ അവർക്ക് 48 മണിക്കൂർ നേരം വേണ്ടിവന്നു.

                 ഗോത്രവർഗ്ഗക്കാർ കാശ്മീരിന് നേരെ നടത്തിയ ആക്രമത്തിൻ്റെ ആദ്യ വാർത്തകൾ ഡൽഹിയിലെത്തിയത് സൈറബ്ഹയാത്ത്ഖാൻ ഝലം നദിക്ക് കുറുകെയുള്ള പാലം പിടിച്ചെടക്കി 48 മണിക്കൂറിന് ശേഷമാണ് ഒക്ടോബർ 24 ഉച്ചതിരിഞ്ഞ് 5 മണിക്ക് മുമ്പാണ് മേജർ ജനറൽ ഡഗ്ളസ് ഗ്രേസിക്ക് ലഭിച്ച ഒരു രഹസ്യ റിപ്പോർട്ടിൽ നിന്നാണ് കാശ്മീരിൽ എന്ത് സംഭവിക്കുന്നു എന്നതിനെകുറിച്ചുള്ള ആദ്യത്തെ വിവരം കിട്ടിയത് ആക്രമികളുടെ എണ്ണം ആയുധശക്തി അവർ ഇപ്പോഴുള്ള സ്ഥലം എന്നിവയെപറ്റിയുള്ള വിവരങ്ങളെല്ലാം അതിലുണ്ടായിരുന്നു ആ വിലപ്പെട്ട വിവരം ഇന്ത്യൻ സേനയുടെ സർവ്വ സൈന്യാധിപനായ  ലെഫ്. ജനറൽ റോബ്ലോക്ക് ഹാർട്ടിന് കൈമാറി  അദ്ദേഹം ഉടൻ തന്നെ ആ വിവരം മറ്റ് രണ്ട് പേർക്ക് കൈമാറി ഗവർണർ ജനറൽ മൗണ്ട് ബാറ്റണും ഫീൽഡ് മാർഷൽ ഒക്കൻലിക്കിനുമായിരുന്നു അത്.

                  തായ്ലൻ്റെ് വിദേശകാരമന്ത്രിയുടെ ബഹുമാനാർത്ഥം ഉള്ള വിരുന്നിന് ഉടുപ്പുകൾ ധരിച്ചുകൊണ്ടിരുന്നപ്പോഴാണ് മൗണ്ട് ബാറ്റണ് ആ വാർത്ത ലഭിച്ചത് അവസാനത്തെ അതിഥിയും പോയ്കഴിഞ്ഞപ്പോൾ നെഹറുവിനോട് അവിടത്തന്നെ നിൽക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു പ്രധാനമന്ത്രി ആ വാർത്തകേട്ട് സ്തംഭിച്ച് പോയ് താൻ ജനിച്ച ആ സുന്ദരമായ ആ നാടിനോട് അദ്ദേഹത്തിന് വികാരപരമായ അടുപ്പമുണ്ടായിരുന്നു തൻ്റെ ഈ നിലപാട് പിന്നീടൊരിക്കൽ അദ്ദേഹം വിശദീകരിക്കുകയുണ്ടായി താങ്കളുടെ മേരി രാജ്ഞിയുടെ ഹൃദയത്തിൽ കലേയ് എഴുതി വച്ചിരിക്കുന്നത് പോലെ എൻ്റെ ഹൃദയത്തിൽ കാശ്മീരും എഴുതി വച്ചിരിക്കുകയാണ്

                  സ്വതന്ത്രമായി തീർന്ന ഒരു ഉപഭൂഖണ്ഡത്തിൽ ബ്രിട്ടീഷ് പട്ടാളത്തെ നിയോഗിക്കാൻ മൗണ്ട്ബാറ്റൺ വിസ്സമതിച്ചു. കാശ്മീരിൽ ഒരു സൈനിക ഇടപടൽ ഉണ്ടാവുകയാണങ്കിൽ അത് ബ്രിട്ടീഷ് പട്ടാളമായിരിക്കരുത് പകരം ഇന്ത്യൻ പട്ടാളമായിരിക്കണം അദ്ദേഹം പറഞ്ഞു പിറ്റേന്ന് വൈകുന്നേരം ഇന്ത്യൻ എയർ ഫോഴ്സിൻ്റെ DC 3 വിമാനം ശ്രീനഗർ വിമാനത്താവളത്തിലിറങ്ങി അതിൽ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ നേത്രത്വം നൽകിയ വി.പി മേനോനും  ഇന്ത്യൻ കരസേനയിലെ കേണൽ മനേക്ഷായും മറ്റൊരു വ്യോമസേന ഉദ്യോഗസ്ഥനുമായിരുന്നു ഉണ്ടായിരുന്നത്

                ആ മൂന്ന് പേരെയും ശ്രീനഗറിലേക്ക് അയക്കാൻ ഇന്ത്യൻ രാജ്യരക്ഷാ കമ്മിറ്റി അന്ന് രാവിലെ അടിയന്തര യോഗം വിളിച്ച് തീരുമാനം എടുക്കുകയായിരുന്നു ആക്രമണ വിധേയനായ രാജാ ഹരിസിങ്ങിൽ നിന്നുള്ള സഹായഭ്യർത്ഥന കമ്മിറ്റിക്ക് ലഭിച്ചിരുന്നു നെഹറുവിൻ്റെ വികാരവായ്പിനെപ്പറ്റി ബോധവാനായിരുന്ന മൗണ്ട് ബാറ്റൺ ആ നടപടിക്ക് നിയമപരമായ ഒരു ചട്ടകൂട് വേണമെന്ന് ദൃഢനിശ്ചയം ചെയ്തിരുന്നു മഹാരാജാവ് ഔദ്യോഗികമായി തൻ്റെ രാജ്യം നിയമപരമായി തന്നെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ സമ്മതിക്കുന്നത് വരെ കാശ്മീരിലേക്ക് പട്ടാളത്തെ അയക്കുന്നത് ശരിയല്ലെന്ന് തൻ്റെ ഗവൺമെൻ്റെിനെ ബോധ്യപ്പെടുത്തിയിരുന്നു

                     കാശ്മീരിലെ ഭൂരിപക്ഷമായ മുസ്ളീങ്ങളുടെ വികാരങ്ങളെ വീർപ്പ്മുട്ടിച്ച് കൊണ്ടൊരു പ്രശ്ന പരിഹാരം സാധ്യമല്ലെന്നും ആ ജനത സ്വാഭാവികമായും പാകിസ്താനിൽ ചേരാനായിരിക്കും വോട്ട് ചെയ്യുക എന്നും മൗണ്ട്ബാറ്റൺ വിശ്വസിച്ചിരുന്നു നെഹറുവിന് പൂർണ്ണ സമ്മതം ഇല്ലാതിരുന്നിട്ടും കാശ്മീരിനെ ഒരു സുപ്രധാന വ്യവസ്ഥയോടുകൂടി വേണം ഇന്ത്യയോട് ചേർക്കുന്നത് എന്ന് പ്രധാനമന്ത്രിയെകൊണ്ടും മന്ത്രിസഭയെ കൊണ്ടും അദ്ദേഹം അംഗീകരിപ്പിച്ചു ഇന്ത്യയോട് ചേരാനുള്ള മഹാരാജാവിൻ്റെ തീരുമാനം താൽക്കാലികമായേ പരിഗണിക്ക പെടുകയുള്ളൂ ക്രമസമാധാനം പുനസ്ഥാപിക്കുകയും കാശ്മീർ ജനതയുടെ അഭിലാഷത്തെയാണ് അത് പ്രതിനിധാനം ചെയ്യുന്നത് എന്ന് ഒരു ഹിതപരിശോധനയിലൂടെ തെളിയിക്കപ്പെടുകയും ചെയ്തതിന് ശേഷമേ അതിന് സ്ഥിരീകരണം നൽകൂ..

                     മന്ത്രിസഭയുടെ നിബന്ധനകൾ മഹാരാജാവിനു സമർപ്പിക്കാനാണ് വി.പി മേനോനെ ശ്രീനഗറിലേക്കയച്ചത് അദ്ദേഹത്തെ അനുഗമിച്ച സൈനിക ഉദ്ദ്യോഗസ്ഥരോട് സൈനികനിലയെപ്പറ്റി പഠിക്കാനും ആവശ്യപ്പെട്ടിരുന്നു അവർ പറന്നുയർന്ന ഉടനെ ദക്ഷിണ പൂർവ്വേഷ്യയിലെ സഖ്യസേനകളുടെ മുൻ കമാൻഡർ കാശ്മിരിലേക്ക് വിമാനമാർഗ്ഗം പട്ടാളത്തെ അയക്കുക എന്ന ചരിത്രപരമായ നടപടികൾക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു ഇന്ത്യയിലെ സിവിൽ വിമാനങ്ങളോട് അവരപ്പോൾ എവിടെയാണോ അവിടെ യാത്രക്കാരെ ഉപേക്ഷിച്ച് ഡൽഹിയിലേക്ക് വരാൻ ആജ്ഞാപിച്ചു. ആക്രമണ വിധേയനായ മഹാരാജാവ് വി.പി മേനോൻ്റെ നിർദേശപ്രകാരം തലസ്ഥാനം വിട്ട് ജമ്മുവിലേക്ക് പലായനം ചെയ്തു തങ്ങൾ നൽകുന്ന സഹായത്തിന് പകരമായ് ഏത് നിബന്ധനയും അംഗീകരിക്കാൻ മഹാരാജാവ് തയ്യാറാണെന്ന് തൻ്റെ സഹപ്രവർത്തകരെ അറിയിക്കാൻ വി.പി മേനോൻ ഡൽഹിയിലേക്ക് മടങ്ങി

                  പതിനേഴ്മണിക്കൂർ യാത്രകഴിഞ്ഞ് ക്ഷീണിതനായ് ജമ്മുവിലെത്തിയ ഹരിസിങ്ങ് ഉടൻതന്നെ വിശ്രമിക്കാനായ് സ്വകാര്യമുറിയിലേക്ക് നീങ്ങി ഉറങ്ങുന്നതിന് മുൻപ് പരിചാരകൻമാരിലൊരാളെ വിളിച്ച് ഭരണകർത്താവായ മഹാരാജാവെന്ന നിലക്കുള്ള അവസാന ഉത്തരവ് നൽകി വി.പി മേനോൻ ഡൽഹിയിൽ നിന്ന് മടങ്ങി എത്തുകയാണങ്കിൽ മാത്രം എന്നെ വിളിച്ചുണർത്തുക ഇന്ത്യ എൻ്റെ സഹായത്തിനെത്തി എന്നതാണല്ലോ അതിനർത്ഥം പുലർച്ചയ്ക്ക് മുൻപ് അദ്ദേഹം വന്നില്ലങ്കിൽ എൻ്റെ കൈത്തോക്ക് ഉപയോഗിച്ച് ഉറക്കത്തിൽ തന്നെ വെടിവെച്ച് കൊന്നേക്കുക കാരണം അദ്ദേഹം വരുന്നില്ല എന്നതിനർത്ഥം എല്ലാം അവസാനിച്ചു എന്നാണ്

             വി.പി മേനോനും സംഘവും തങ്ങളുടെ റിപ്പോർട്ട് രാജ്യരക്ഷാ കമ്മിറ്റിക്ക് മുമ്പാകെ വച്ചു മഹാരാജാവ് കാശ്മീർ ഇന്ത്യക്ക് നൽകാൻ അവസാനം തയ്യാറായിട്ടുണ്ട് പക്ഷേ പത്താൻ ആക്രമണകാരികൾ ശ്രീനഗറിന് 35 മൈൽമാത്രം ദൂരത്ത് എത്തിക്കഴിഞ്ഞു ഇന്ത്യക്ക് പട്ടാളത്തെ കൊണ്ട് ചെന്നിറക്കാൻ കഴിയുന്ന ഏക വിമാനത്താവളം ഏത്നിമിഷവും അവർ പിടിച്ചടക്കയേക്കും ഇന്ത്യൻ കരസേനയുടെയും വ്യോമസേനയുടെയും ബ്രിട്ടീഷുകാരായ മേധാവികൾ രണ്ട് പേരും സൈനികമായ ഇടപെടലിനെ എതിർത്തു വിദൂരപ്രദേശത്ത് ശത്രുമനോഭാവത്തോടെ പെരുമാറാനിടയുള്ള ആളുകൾക്കിടയിൽ പോയി നടത്തുന്ന പടനീക്കം ആപൽക്കരമായിരിക്കുമെന്ന് അവർ ചുണ്ടിക്കാട്ടി ഈ  പ്രശ്നത്തിൽ ഇന്ത്യയുടെ വികാര തീവ്രതയും നടപടികളെടുക്കാൻ മന്ത്രിസഭ ദൃഡ പ്രതിജ്ഞ എടുത്തിരിക്കന്നതും കൊണ്ട് മൗണ്ട് ബാറ്റൺ അവരുടെ നിർദേശം തള്ളുകയും മൗണ്ട്ബാറ്റൺ തൻ്റെ സൈനിക പരിചയ സമ്പത്തിൻ്റെ മുഴുവൻ പിന്തുണയും അവർക്ക് നൽകി.

                അടുത്ത പുലർവേളയിൽ തന്നെ പട്ടാളത്തെയും കൊണ്ട് വിമാനങ്ങൾ പറക്കാൻ തുടങ്ങാൻ അദ്ദേഹം ഉത്തരവിട്ടു സിവിലിയനായാലും മിലിട്ടറിയായാലും സാധ്യമായ മുഴുവൻ വാഹനങ്ങളും ഈ നീക്കത്തിന് പ്രയോജനപ്പെടുത്തണം പട്ടാള വിഭാഗങ്ങൾ കരവഴിക്ക് ആയുധങ്ങളും വെടിക്കോപ്പുകളും എ്തുന്നത് വരെ കാത്ത് നിന്നേ തീരൂ.. സൈനിക പ്രവർത്തനങ്ങൾക്കുള്ള തിരക്കിട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനിടയൽ വി.പി മേനോനോട് കാശ്മീരിലേക്ക് പറക്കാൻ മൗണ്ട് ബാറ്റൺ പറഞ്ഞു മഹാരാജാവ് പരിചാരകന് തന്നെ വെടിവെച്ച് കൊല്ലാൻ പറഞ്ഞ സമയത്തിന് മുൻപ് തന്നെ വി.പി മേനോൻ അവിടെയെത്തി നിയമപരമായി ഇന്ത്യയിൽ കാശ്മീരിനെ ലയിപ്പിച്ചുകൊണ്ടുള്ള ലയനരേഖയിൽ ഒപ്പ് വെപ്പിച്ചു

                  ഒക്ടോബർ 27 ാം തിയതി തിങ്കളാഴ്ച്ച രാവിലെ ഒൻപത് DC 3 വിമാനങ്ങളിലായ് ഒന്നാം സിക്ക് റജിമെൻ്റിലെ 329 സൈനികരും 8 ടൺ ആയുധങ്ങളും ചെന്നിറങ്ങി ഇന്ത്യ കാശ്മീരിലേക്ക് അനുസ്യൂതം പ്രവഹിപ്പിച്ചുകൊണ്ടിരുന്ന സൈനികരുടെയും ആയുധങ്ങളുടെയും തുടക്കം മാത്രമായിരുന്നു  അത് ഇന്ത്യ കാശ്മീരിൽ ഒരു ലക്ഷം സൈനികരെ അണിനിരത്തി അൽഭുതമെന്ന് പറയട്ടെ ഇന്ത്യ കാശ്മീരിൽ നേടിയ പ്രാഥമിക വിജയത്തിന് കടപ്പെട്ടിരിക്കുന്നത് യൂറോപ്യൻമാരായ കുറച്ച് കന്യാസ്ത്രീകളോടാണ് ശ്രീനഗറിൽ നിന്ന് 30 നാഴികമാത്രം അകലെ ബാരമുള്ള എന്ന കൊച്ച് പട്ടണത്തിലായിരുന്നു അവരുടെ കോൺവെൻ്റെ് കാശ്മീരിൻ്റെ തലസ്ഥാനത്തേക്കും അതിൻ്റെ ജീവനാഡിയായ വിമാനത്താവളത്തിലേക്കും മുന്നേറാതെ ആ കോൺവെൻ്റെ് കൊള്ളചെയ്യാൻ നിന്ന പത്താൻ ഗോത്രവർഗ്ഗക്കാർ കാശ്മീർ പാകിസ്താനോട് ചേർക്കുന്ന ജിന്നയുടെ സ്വപ്നത്തിന് അന്ത്യം കുറിച്ചു അവർ ആ കന്യാസ്ത്രീകളെ ബലാൽസംഘം ചെയ്യുകയും കോൺവെൻ്റ് കൊള്ളയടിക്കുകയും അന്തേവാസികളെ കൊല്ലുകയും ചെയ്തു ഇത്മൂലം നെഹറുവിൻ്റെ ഭടൻമാർക്ക് കാശ്മീർ താഴ് വരയിൽ ചുവടുറപ്പിക്കാനുള്ള ഏതാനം മണിക്കൂറുകൾ ലഭിച്ചു.

                    പത്താൻമാർ ആക്രമണം തുടങ്ങുമ്പോഴേക്കും സമയം വൈകി കഴിഞ്ഞിരുന്നു ഇന്ത്യൻ പട്ടാളം അവരുടെ മുന്നേറ്റം തടഞ്ഞു ശ്രീനഗറിന് പുറത്ത് നടന്ന ഉഗ്രമായ ഒരു ഏറ്റുമുട്ടലിൽ ആക്രമികളെ സൈന്യം തുരത്തി പത്താൻകാർ ചിതറി പിന്തിരിഞ്ഞോടാൻ തുടങ്ങി രോഷാകുലനായ ജിന്ന വേഷം മാറിയ പാകിസ്ഥാൻ പട്ടാള വിഭാഗങ്ങളെ പത്താൻകാരെ സഹായിക്കാനായ് കാശ്മീരിലേക്കയച്ചു ഗോത്രവർഗ്ഗക്കാരിൽ നിന്ന് കൂടുതൽ സഹായം സ്വീകരിച്ചുകൊണ്ട് കുറെയേറെ മാസങ്ങൾകൂടി ആ കൊടും തണുപ്പിൽ യുദ്ധം തുടരുകയും ചെയ്തു.

                    അവസാനം പ്രശ്നം എെക്യരാഷ്ട്രസഭയിലെത്തി നെഹറുവിനെകൊണ്ട് മൗണ്ട്ബാറ്റൺ നിർബന്ധിച്ച് സമ്മതിപ്പിച്ച ഹിതപരിശോധന വിസ്മൃതമായ സദുദ്ദേശത്തോടുകൂടിയുള്ള വലിയ ഫയലിൽ മറഞ്ഞു. അങ്ങനെ 1948 ലെ യുദ്ധം ശ്രഷ്ടിച്ച രേഖകളിലൂടെ ആരാജ്യം വിഭജിതമായ് നിന്നു കാശ്മീർ താഴ് വര ഇന്ത്യയുടെ കയ്യിലും ഗിൽജിറ്റിന് സമീപമുള്ള ഉത്തരമേഖല പാകിസ്താൻ്റെ കയ്യിലുമായിട്ട്.

Monday, 1 July 2019

ഹരേധി (ഹാരെഡി) ജൂതൻമ്മാരും സയണിസവും

ഹരേധി (ഹാരെഡി) ജൂതൻമ്മാരും സയണിസവും

കടപ്പാട്: ഓസ്കർ - ചരിത്രാന്വേഷികൾ

     കുറച്ചു നാൾ മുൻപ് ഇവരെ കുറിച്ചു ഒരു പോസ്റ്റ് ഇട്ടപ്പോൾ പലരും ഇങ്ങനെ ഒരു വിഭാഗം ഇല്ല എന്നാണ് സംസാരിച്ചത് അതിൽ അന്ന്‌ യൂ ട്യൂബ് വീഡിയോ ലിങ്ക് വരെ കൊടിത്തിരുന്നു ലോകത്തിൽ പല കാര്യങ്ങളും നമുക്കു അനുകൂലം ആയതും പ്രതി കൂലം ആയതും ഉണ്ട് അതു അംഗീകരിക്കുക  എന്തയാലും കാര്യത്തിലേക്ക് കടക്കാം

ഇസ്രയേല്‍ സമാധാനപ്രസ്ഥാനത്തിലെ ആക്ടീവിസ്റും പ്രമുഖ കോളമിസ്റുമായ യൂറി ആറ്നേറി (Uri Avnery)  ആണ് ഈ ഗോത്രത്തെ കുറിച്ചു കൂടുതൽ ആയി എഴുതിയിട്ടുള്ളത്  ഓര്‍ത്തഡക്സ് ജൂതന്മാരാണ് ആണ് ഹാരെഡികള്‍ (Haredim)എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ‘ദൈവഭക്തര്‍’ എന്നാണു ഹീബ്രുഭാഷയില്‍ ഈ പദത്തിനര്‍ത്ഥം. (ഹീബ്രുവില്‍ ബഹുവചനത്തെ കുറിക്കാനുപയോഗിക്കുന്നതാണ് ഒടുവിലത്തെ അക്ഷരമായ ‘ന്ന.’) ഇസ്രയേല്‍ സ്റേറ്റിന്റെ ഭാഗമായി അവര്‍ തങ്ങളെ പരിഗണിക്കുന്നില്ല എന്നാണ്  ഇവരുടെ പക്ഷം സാധാരണ ഇസ്രയേലികളില്‍നിന്ന് ഭിന്നരായ ‘ഹാരെഡി’കള്‍ക്ക് ഫ്രഞ്ച്, ജര്‍മന്‍, പോളിഷ് ജൂതന്മാരുമായും സാമ്യതയില്ല.
യരൂശലേമിന്റെ ഭാഗമായ ബെനീബറാക് (Bnei Brak) നഗരത്തിലും അധിനിവിഷ്ഠ പ്രദേശങ്ങളിലെ വിപുലമായ സെറ്റില്‍മെന്റുകളിലുമുള്ള ‘ഗെറ്റോ’ കളിലാണ് ഇവരുടെ പാര്‍പ്പിടം. ‘ഗെറ്റോ’ എന്ന് പറയുമ്പോള്‍ മുമ്പ് ക്രൈസ്തവ ഭരണകൂടം അടിച്ചേല്പിച്ചത്പോലുള്ള പീഢാകരമായ ഒറ്റപ്പെടുത്തല്‍ അല്ല അര്‍ത്ഥമാക്കുന്നത്; അവര്‍ സ്വയം സ്വീകരിച്ച ഒറ്റപ്പെടലാണ്. പൊതുജനങ്ങളില്‍നിന്ന് വേര്‍പ്പെട്ടു ജീവിക്കേണ്ടത് ഓര്‍ത്തഡോക്സ് ജൂതന്മാരുടെ ആവശ്യമാണ്. കാരണം, അതിലാണ് അവര്‍ സ്വത്വ സുരക്ഷിതത്വം കാണുന്നത്. പ്രധാനമായും അവര്‍ ഇങ്ങനെയൊരു രീതി സ്വീകരിക്കുന്നത് വിശ്വാസത്തിന്റെ തന്നെ ഭാഗമായയട്ടാണ്. ശനിയാഴ്ച ‘സാബത്ത്’ ആചരിക്കാന്‍ നടന്നെത്താവുന്ന ദൂരത്തിലായിരിക്കണം അവരെ സംബന്ധിച്ചിടത്തോളം സിനഗോഗ്. ‘ഖോഷല്‍’ ഭക്ഷണം

 നിര്‍ബ്ബന്ധം. ഇസ്രയേലിലാകട്ടെ മറ്റെവിടെയാകട്ടെ ഇത്തരം മതചിട്ടകള്‍ കര്‍ശനമായി പാലിക്കുന്നവരാണ് അവര്‍. ഇതിനേക്കാളൊക്കെ പ്രധാനം മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കലാണ്. എന്നത്തേക്കാള്‍ പ്രലോഭനങ്ങള്‍ ശക്തമായ ഇക്കാലത്ത് പാപകൃത്യങ്ങളില്‍ ചെന്ന് ചാടാതിരിക്കണമെങ്കില്‍ ഇതാവശ്യമാണെന്ന് അവര്‍ കരുതുന്നു. നഗ്നമേനികളെ ആഘോഷിക്കുന്ന ടി. വി. പരിപാടികളുടെയും അശ്ളീല പരസ്യങ്ങളുടെയും ഇന്റെര്‍നെറ്റിലെ പോര്‍ണോഗ്രാഫി കുത്തൊഴുക്കിന്റെയും ആകര്‍ഷണവലയത്തില്‍നിന്നും പാപനിര്‍ഭരമായ ഇസ്രയേലി ജീവിതരീതിയില്‍ നിന്നും സ്വന്തം കുട്ടികള്‍ക്ക് സുരക്ഷാവലയമായിട്ടാണ് ഒറ്റപ്പെട്ട കമ്യൂണ്‍ ജീവിതം അവര്‍ തെരഞ്ഞെടുക്കുന്നത്.
രണ്ടര നൂറ്റാണ്ടു മുമ്പുവരെ ലോകത്തെങ്ങുമുള്ള ജൂതന്മാരുടെ അനുഷ്ഠാന ജീവിതം ഇങ്ങനെയൊക്കെ തന്നെയായിരുന്നുവെന്നാണ് യൂറി അവ്നേറി പറയുന്നത്. ഈ ജൂദായിസത്തിന്നെതിരെയുള്ള കലാപമായിരുന്നു സയണിസം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തിയോഡര്‍ ഹര്‍സല്‍
 സയണിസ്റ് ആശയവുമായി അരങ്ങിലെത്തുന്നതുവരെ കിഴക്കന്‍ യൂറോപ്പിലെ മിക്കവാറും ജൂതസമൂഹം റബ്ബിമാരുടെ ചട്ടക്കൂട്ടില്‍ ഗെറ്റോ സമാനമായ ഒരു യാഥാസ്ഥിതികാന്തരീക്ഷത്തിലായിരുന്നു ജീവിച്ചുപോന്നിരുന്നത്. റബ്ബിമാരില്‍ വളരെ ചുരുക്കം പേരൊഴികെ എല്ലാവരും സയണിസത്തെ ഏറ്റവും വലിയ ശത്രുവായിട്ടായിരുന്നു കണ്ടിരുന്നത്. ക്രൈസ്തവര്‍ക്ക് അന്തിക്രിസ്തുവും മുസ്ലിംകള്‍ക്ക് ദജ്ജാലു പോലെയായിരുന്നു അവര്‍ക്ക് സയണിസം.
ഉന്മാദ ദേശീയത്വത്തിന്റെ വക്താക്കളായിരുന്നു സയണിസ്റുകള്‍. മനുഷ്യസമൂഹം പ്രാഥമികമായി വമശീയവും ഭാഷാപരവും ദേശാതിര്‍ത്തിപരവുമായ അധിഷ്ഠാനത്തിലാണു മതാധിഷ്ഠാനത്തിലല്ല നിലനില്ക്കുന്നതെന്ന പുതിയ യൂറോപ്യന്‍ പരികല്പനയോട് പ്രതിബദ്ധത പുലര്‍ത്തുന്നവരാണവര്‍. ഈ സയണിസ്റ് സിദ്ധാന്തം ജൂതവിശ്വാസവുമായി ഏറ്റുമുട്ടുന്നതാണെന്ന യൂറി നെവിനെറി പറയുന്നു. കാരണം ദൈവ വിധേയമായി ഏകീകരിക്കപ്പെട്ട യഹോവയുടെ ജനതയാണു തങ്ങളെന്നാണു യഹൂദവിശ്വാസ പ്രമാണം. തെരഞ്ഞെടുത്ത തന്റെ ജനതയെ യഹോവ നാടു കടത്തിയത് അവരുടെ പാപകൃത്യങ്ങളുടെ ഫലമായിട്ടാണെന്നാണു
 ജൂതവിശ്വാസം. ഒരു നാള്‍ യഹോവ അവര്‍ക്ക് മാപ്പരുളുകയും മരിച്ചവര്‍ ഉള്‍പ്പെടെയുള്ള ജൂതന്മാരെ യരൂശലേമിലേക്ക ആനയിക്കാന്‍ മിശിഹായെ അയക്കുകയും ചെയ്യുമെന്ന് അവര്‍ വിശ്വസിക്കുന്നു. ആ ദൌത്യം സ്വയം ഏറ്റെടുത്ത സയണിസ്റുകള്‍ ചെയ്യുന്നത് ഒരു വന്‍ പാപം മാത്രമല്ല, വിശുദ്ധ ഭൂമിയിലേക്ക് കൂട്ടായി പ്രവേശിക്കരുതെന്ന ദേവ കല്പനക്കെതിരെ കലാപം നടത്തുക കൂടിയാണെന്ന് ഹാരെഡി വിഭാഗം ആരോപിക്കുന്നു.
ഹര്‍സലും സയണിസത്തിന്റെ സ്ഥാപക പിതാക്കളുമൊക്കെ നിരീശ്വരവാദികളായിരുന്നുവെന്നതാണ് മറ്റൊരു രസകരമായ സംഗതി. ഭാവി ജൂതരാഷ്ട്രത്തില്‍ റബ്ബിമാരുടെ സ്ഥാനം, പട്ടാള ഓഫീസര്‍മാര്‍ ബാരക്കുകളിലെന്നപോലെ, സിനഗോഗില്‍ പരിമിതമായിരിക്കുമെന്ന് ഹര്‍സല്‍ എഴുതുകയുണ്ടായി. അക്കാലത്തെ റബ്ബിമാര്‍ക്കൊന്നും ഹര്‍സലിനോടു മമതയുണ്ടായിരുന്നില്ലെന്നാണ് യൂറി അവനേറി പറയുന്നത്. യഹൂദ ജനതയെ പഴയ മതത്തില്‍നിന്ന് എങ്ങനെ പുതിയ ദേശീയതയിലേക്ക് വിളക്കിച്ചേര്‍ക്കാമെന്നത് ഹര്‍സലിന് ഒരു പ്രശ്നമായിരുന്നു. പുരാതന യഹൂദജനതയുടെ പുതിയ രൂപാന്തരതുടര്‍ച്ചതന്നെയാണു സയണിസ്റ് രാഷ്ട്രം എന്ന കഥ മെനഞ്ഞു കൊണ്ടാണു ഹര്‍സല്‍ പ്രശ്നം
പരിഹരിച്ചത്. യഹൂദമതത്തിന്റെ പ്രതീകങ്ങള്‍ ‘മോഷ്ടി’ച്ചുകൊണ്ടു ഹര്‍സല്‍ അവയ്ക്ക് ദേശീയ വര്‍ണം പകര്‍ന്നു. യഹൂദ പ്രാര്‍ത്ഥനാംഗ വസ്ത്രം സയണിസ്റ് പതാകയാക്കി. ‘മെനോര’ (menora-ക്ഷേത്ര മെഴുക് തിരിക്കാലുകള്‍) സ്റേറ്റിന്റെ അടയാളമാക്കി. ദാവീദിന്റെ നക്ഷത്രങ്ങളെ പരമോന്നത ദേശീയ മുദ്രയാക്കി. എല്ലാ മതാഘോഷദിനങ്ങളും പുതിയ ദേശീയ ചരിത്രത്തിന്റെ ഭാഗമാക്കി. ഇന്ത്യയിലെ ഹിന്ദുത്വരുടെ സമീപനത്തിന് ഇതുവരെയുള്ള താദാത്മ്യം ശ്രദ്ധേയമാണു. ഹര്‍സലിന്റെ തന്ത്രങ്ങള്‍ വിജയം കണ്ടു എന്നതാണ് സത്യം. യാഥാസ്ഥിതിക ഹെരെഡികള്‍ ഒഴികെ മിക്കവാറും എല്ലാ ഇസ്രയേലി ജൂതന്മാരും ഫലത്തില്‍ ഇതൊരു വേദസത്യം പോലെ അംഗീകരിച്ചു. എന്നാല്‍ തങ്ങള്‍ മാത്രമാണു യഥാര്‍ത്ഥ ജൂതന്മാരും സഹസ്രാബ്ദങ്ങള്‍ നീണ്ടുകിടക്കുന്ന യഹൂദചരിത്രത്തിന്റെ നേരവകാശികളുമെന്നാണു ഓര്‍ത്തഡോക്സ് ജൂതന്മാരുടെ അവകാശവാദം.
ഇസ്രയേല്‍ രാഷ്ട്രം കെട്ടിപ്പടുക്കുന്നവര്‍ക്ക് നില്ക്കാനുള്ള മരത്തട്ടുമാത്രമാണു സയണിസ്റ് പ്രസ്ഥാനമെന്നും രാഷ്ട്ര നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതോടെ അത് അപ്രസക്തമായിത്തീരുമെന്നും കടുത്ത സയണിസ്റായിരുന്ന ഡേവിഡ് ബെന്‍ ഗൂറിയാന്‍
എഴുതിയിട്ടുണ്ട്. ഇസ്രയേല്‍ ഒരു യഹൂദ രാഷ്ട്രമാണെന്ന
ഇതര ജൂതന്മാരില്‍നിന്ന് എല്ലാ നിലയ്ക്കും വേര്‍പിരിഞ്ഞൊരു ജീവിതമാണ് ഓര്‍ത്തഡക്സു ജൂതന്മാര്‍ നയിക്കുന്നത്. ഭാഷ പോലും ഭിന്നമാണ്. യിഡ്ഡിഷാണു അവരുടെ സംസാരഭാഷ. വേഷവിധാനം വ്യത്യസ്തമാണ്. തങ്ങളുടേതായ പ്രത്യേക വിദ്യാലയങ്ങളിലാണു സ്വന്തം കുട്ടികളെ അവര്‍ പഠിപ്പിക്കുന്നത്. അവിടെ ഇംഗ്ളീഷോ ഗണിതമോ മതേതര സാഹിത്യമോ മറ്റ് ജനങ്ങളുടെ ചരിത്രമോ പഠിപ്പിക്കുന്നില്ല. സാധാരണ ഇസ്രയേലിയുടെ വീട്ടില്‍ ഓര്‍ത്തഡക്സു ജൂതന്‍ ഭക്ഷണം കഴിക്കുകയില്ല. സ്വന്തം മക്കളെ വിവാഹം കഴിച്ചുകൊടുക്കുകയുമില്ല.
സ്ത്രീകളോടുള്ള മനോഭാവവും കര്‍ക്കശമാണ്. ലിംഗസമത്വത്തിന് ഓര്‍ത്തഡക്സ് വിഭാഗത്തില്‍ യാതൊരു സ്ഥാനവുമില്ല. സ്ത്രീകള്‍ തന്നെയും പ്രജനനോപകരണമായാണു സ്വയം കരുതുന്നത്. കുട്ടികളുടെ എണ്ണമനുസരിച്ചാണു സ്ത്രീയുടെ പദവി കൂടുക. പത്തും പന്ത്രണ്ടും കുട്ടികളുള്ള ദമ്പതികള്‍ ഏറെയാണ്.
വളരെ തീവ്രവാദ നിലപാട് സ്വീകരിക്കുന്നവരാണെങ്കിലും ഭരണകൂടം ഇവരെ തൊടാറില്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പു ‘രാജപാത’ എന്ന ശീര്‍ഷകത്തില്‍ ഒരു റബ്ബിയുടെ കൃതി ഇസ്രയേലില്‍ പുറത്തിറങ്ങിയത് യൂറി അവ്നേറി അനുസരിക്കുന്നുണ്ട്. ജൂതന്മാരല്ലാത്ത കുട്ടികളെ കൊല്ലുന്നത് ന്യായീകരിക്കുന്നതായിരുന്നതിലെ ഒരു പരാമര്‍ശം. അത്തരം കുട്ടികള്‍ വളരുമ്പോള്‍ ജൂതന്മാരെ കൊല്ലുമെന്ന് ആശങ്കയുണ്ടെങ്കില്‍ അവരെ വധിക്കുന്നതില്‍ തെറ്റില്ലെന്നാണു പുസ്തകം പറയുന്നത്. മുതിര്‍ന്ന പല റബ്ബിമാരും അംഗീകാരം നല്കിയ ഈ പുസ്തകം ഇസ്രയേലില്‍ വലിയ ഒച്ചപ്പാടു സൃഷ്ടിക്കുകയുണ്ടായി. സമര്‍ദ്ദങ്ങള്‍ക്ക് വിധേയമായി പോലീസു കുറ്റാന്വേഷണം തുടങ്ങിയതായിരുന്നു. പക്ഷേ, അവസാനം അറ്റോര്‍ണി ജനറല്‍ ഇടപെട്ടു. പ്രൊസിക്യൂഷന്‍ ഒഴിവാക്കുകയാണുണ്ടായത്. റബ്ബിമാര്‍ വേദസൂക്തം ഉദ്ധരിക്കുക മാത്രമാണു ചെയ്തതെന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ ന്യായം. ഓര്‍ത്തഡക്സുകാരെക്കൊണ്ട് ഗുണമുണ്ടെന്ന് ഭരണകൂടം കരുതുന്നുണ്ടാകാം.

ഇവരുടെ കുറെ വിചിത്ര കാഴ്ചപ്പാടുകൾ
**************************
1) ഇവർ ഇസ്രെയേൽ എന്ന രാജ്യത്തെ പ്രവർത്തികൾ അംഗീകരിക്കുന്നില്ല ഇവരുടെ അഭിപ്രായത്തിൽ  ദൈവത്തിന്റെ കല്പന ധിക്കരിച്ചു ഉണ്ടാക്കിയ രാജ്യമാണ് ഇസ്രെയേൽ എന്നാണ് കാരണം ഇവരാണ് ഫ്രീ പലസ്‌തീൻ എന്ന പരിപാടിക്ക് ഏറ്റവും കൂടുതൽ പിന്തുണ കൊടുക്കുന്നത്
2)ഹോളോ  കോസ്റ്റിനെ കുറിച്ചു ചോദിച്ചാൽ അതെല്ലാം ദൈവം തന്ന ശിക്ഷ ആണ് എന്നും അതിനാൽ ദൈവത്തോട് മാപ്പു അപേക്ഷിക്കണം എന്നും ആണ് ഇവരുടെ പക്ഷം
3) ഇസ്രയേൽ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഇവരുടെ ജനസംഖ്യാ വർധനവ് തന്നെ കാരണം ഇവരുടെ പോപ്പുലേഷൻ 2050 ആകുമ്പോൾ 4 ഇരട്ടിയിൽ അധികം ആകും എന്നാണ് ഇപ്പോൾ ഏകദേശം 9%ഉണ്ട്
        ഇവരെ കുറിച്ചു കൂടുതൽ അറിയാൻ യൂ ട്യൂബ് പോയാൽ മതി അവരുടെ പ്രതിഷേധം കമെന്റ് സമരരീതി എല്ലാം കാണാൻ സാധിക്കും
കടപ്പാട്:-വി എ കബീർ
2012 മാതൃഭൂമിയിൽ ഇതേ കുറിച്ചു ഒരു ലേഖനം തന്നെ ഉണ്ടായിരുന്നു.


Sunday, 30 June 2019

ഇമ്മാനുവേൽ കാന്റ്

ഇമ്മാനുവേൽ കാന്റ് 


Courtesy: Oscar- Charithraanveshikal


  പ്രബോധനത്തിന്റെ  പിതാവ് (father of enlightenment ) ഇമ്മാനുവേൽ  കാന്റ് ചിന്തയുടെ അതിവിശാലത  കൊണ്ടും വ്യകതിജീവിതത്തിന്റെ  വ്യക്തി ജീവിതത്തിന്റെ  പരിമിതികൾകൊണ്ടും വിഖ്യാതനായ  ജർമൻ  തത്വജ്ഞാനിയായിരുന്നു
   വ്യവസായവിപ്ലവം മനുഷ്യന്റെ എല്ലാ  വിശ്വാസ പ്രമാണങ്ങളെയും പിഴുതെറിയുന്ന  കാലത്താണ് കാന്റ് ജീവിച്ചിരുന്നത് ശാസ്ത്രം എല്ലാ  തത്വസംഹിതകളെയും മലർത്തിയടിച്ചു മുന്നേറ്റത്തിന് ഒരുങ്ങുന്ന  കാലമായിരുന്നു  അന്ന്. എന്നാൽ അക്ഷോഭ്യനായ ദാർശനികൻ എന്ന നിലയിൽ കാന്റ്  വ്യവസായ പുരോഗതിയുടെയും, ശാസ്ത്രകുതിപ്പുകളുടെയും ദാർശനിക വശങ്ങളെ വിലയിരുത്തിക്കൊണ്ട് എഴുതിക്കൊണ്ടിരുന്നു. ലോകമാകെയുള്ള  ശാസ്ത്രപുരോഗതിയെയും മതരാഷ്ട്രീയ സമസ്യകളെയും  അദ്ദേഹമറിഞ്ഞത് താൻ  ജീവിതകാലമാകെയും കഴിച്ചു കൂട്ടിയ കോണിങ്ബർഗ്  നഗരത്തിൽനിന്നും  ഒരിക്കലും  പുറത്തുപോകാതെ ആയിരുന്നു. അതിഭൗതികവാദി ആയിരുന്ന കാന്റ്  അദേഹത്തിന്റെ സിദ്ധാന്തങ്ങളിൽ ഉണ്ടായിരുന്ന മാനുഷികമുഖമാണ്  കാന്റ്നെ  ലോക  പ്രശസ്തമാക്കിയത്. സാൻമാർഗബോധം  നൽകുന്നില്ല  എങ്കിൽ മതം അപകടകരമാണ്‌ എന്ന്  അദ്ദേഹം വാദിച്ചു. മനുഷ്യൻ  സ്വന്തം  ഉണ്മയിൽ വിശ്വസിക്കണമെന്നു മറ്റുള്ളവരെ ആശ്രയിച്ചും  അവർക്കുവേണ്ടി  ജീവികണ്ടവർ  അല്ലഎന്നും എന്ന്  അദ്ദേഹം  പറഞ്ഞു ആസാധാരണമായ കാന്റിന്റെ  ജീവിതക്രമത്തിന് ക്ലോക്കിനെ  തോല്പിക്കുന്ന  കൃത്യത  ഉണ്ടായിരുന്നു. അദ്ദേഹം സായാഹ്നം സവാരി  ചെയ്തിരുന്ന  റോഡ്‌ ഇന്നും "ദി ഫിലോസഫേർസ് വാക്" എന്ന  പേരിൽ   അറിയപ്പെടുന്നു.
     രാജാധികാരത്തിനെതിരെ ഉള്ള കാന്റ്ന്റെ ചിന്താപദ്ധതി അദ്ദേഹത്തെ  പ്രതിസന്ധിയിൽ ആക്കി ജർമൻ  ഭരണാധികാരി  ഫെഡറിക് രണ്ടാമൻ അദ്ദേഹത്തെ പുസ്തകരചനയിൽ  നിന്നും  വിലക്കി. രാജാവിന്റെ  മരണം  വരെ  കാന്റിന്റെ ചിന്താധാരകൾ  വെളിച്ചം  കണ്ടില്ല. ഫ്രഞ്ച്  വിപ്ലവംപോലെ രക്തരൂക്ഷിത സമരങ്ങളെ ന്യായീകരിച്ച കാന്റ് ഇൽ  മറ്റൊരു  റൂസോയെ ഭരണാധികാരികൾ  ഭയപെട്ടതിൽ  അത്ഭുതമില്ല
   ലോകസമാധാനത്തിനുള്ള  കാന്റിന്റെ സംഭാവന  എന്നും സ്മരിക്കപ്പെടും യുദ്ധങ്ങൾക്കെതിരായ സന്ധിയില്ലാ  നിലപാടുകളും ലോക രാഷ്ട്രങ്ങളുടെ  ഒരു  കൂട്ടായ്മ എന്ന  ആശയത്തെ  മുന്നോട്ട്  വച്ചത്  അദ്ദേഹമാണ് രണ്ടു ലോകമഹായുദ്ധങ്ങൾക്കുശേഷം രൂപം  കൊണ്ട UNO എന്തെങ്കിലും  തത്വചിന്തകന്റെ  ആശയങ്ങൾക്കു പിന്തുണ ഉണ്ട്  എങ്കിൽ  അത് ഇമ്മാനുവേൽ  കാന്റ്ന്റെ  ആണ് .
എൺപതാമത്തെ  വയസിൽ  ആ  മഹാനായ  തത്വചിന്തകൻ  മരണത്തിനു  കീഴടങ്ങി
അദേഹത്തിന്റെ  വളരെ  പ്രസ്കതമായ ഒരു വാക്യമാണ് "ഉള്ളടക്കം ഇല്ലാതെ ചിന്തകൾ ശൂന്യമാണ്, ആശയങ്ങളില്ലാത്ത അവയവങ്ങൾ അന്ധരാണ്"


#ഇന്ത്യയുടെ വിഭജനം
Part 1

Courtesy: Bin K.P.S -Charithraanveshikal

1947-ൽ ബ്രിട്ടീഷ് ഇന്ത്യക്ക് സ്വയംഭരണം നൽകുന്നതിനൊപ്പം രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ മൂന്നു ഖണ്ഡങ്ങളായി വിഭജിച്ചതിനെയാണ് ഇന്ത്യയുടെ വിഭജനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനെത്തുടർന്ന് ഇന്ത്യ, പാകിസ്താൻ എന്നിങ്ങനെ രണ്ടു രാജ്യങ്ങൾ ഉടലെടുത്തു. ഇന്ത്യൻ സ്വാതന്ത്ര്യനിയമം 1947 എന്ന നിയമമനുസരിച്ചാണ് ഈ വിഭജനം നടന്നത്. ഇത് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കുകയും ചെയ്തു.

ഈ വിഭജനത്തിന്റെ ഫലമായി പുതിയ രാജ്യങ്ങളായ ഇന്ത്യയും പാകിസ്താനും തമ്മിൽ കലഹം ഉടലെടുക്കുകയും ഏകദേശം ഒന്നേകാൽ കോടി ജനങ്ങൾക്ക് പലായനം ചെയ്യേണ്ടതായി വരുകയും നിരവധി പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. മരിച്ചവരുടെ എണ്ണം വിവിധ കണക്കുകളനുസരിച്ച് ഒരു ലക്ഷം മുതൽ പത്തുലക്ഷം വരെയാണ്.രക്തരൂഷിതമായ ഈ വിഭജനത്തിന്റെ ഫലമായി ഇന്ത്യക്കും പാകിസ്താനുമിടയിൽ ഉടലെടുത്ത പരസ്പരശത്രുത ഇന്നും തുടരുന്നു.

ഭൂമിശാസ്ത്രപരമായി, ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ, പഞ്ചാബ് എന്നീ പ്രവിശ്യകളിലാണ് വിഭജനം നടന്നത്. പൂർവ്വബംഗാൾ, പശ്ചിമബംഗാൾ എന്നിങ്ങനെ ബംഗാൾ വിഭജിക്കപ്പെടുകയും പൂർവ്വബംഗാൾ പാകിസ്താനോടും പശ്ചിമബംഗാൾ ഇന്ത്യയോടും ചേർത്തു. (പശ്ചിമബംഗാൾ ഇന്ന് ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്. 1956 മുതൽ കിഴക്കൻ പാകിസ്താൻ എന്ന പേരിലാണ് പൂർവ്വബംഗാൾ അറിയപ്പെട്ടിരുന്നത്. 1971-ൽ പാകിസ്താനിൽ നിന്നും വിഘടിച്ച് ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യമായി.) ഇത്തരത്തിൽ പഞ്ചാബ് പ്രവിശ്യയും പൂർവ്വപഞ്ചാബ്, പശ്ചിമപഞ്ചാബ് എന്നിങ്ങനെ വിഭജിക്കുകയും പൂർവ്വപഞ്ചാബ് ഇന്ത്യയുടെയും പശ്ചിമപഞ്ചാബ് പാകിസ്താന്റേയും ഭാഗമാകുകയും ചെയ്തു. (പൂർവ്വപഞ്ചാബ്, ഇന്ത്യയിൽ ഇന്ന് പഞ്ചാബ്, ഹരിയാണ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ്. ഇന്നത്തെ പാകിസ്താനി പഞ്ചാബ്, ഇസ്ലാമാബാദ് തലസ്ഥാനമേഖല എന്നിവ ഉൾക്കൊള്ളൂന്നതാണ് വിഭജനാനന്തരമുള്ള പശ്ചിമപഞ്ചാബ്.)

ഇന്ത്യൻ സിവിൽ സർവീസ്, ബ്രിട്ടീഷ് ഇന്ത്യൻ സേന, റോയൽ ഇന്ത്യൻ നാവികസേന, ഇന്ത്യൻ റെയിൽവേ, കേന്ദ്രഖജനാവ്, മറ്റു ഭരണവകുപ്പുകൾ എന്നിവയടങ്ങുന്ന ഇന്ത്യാസർക്കാരിന്റെ സ്വത്തുവകകളും പങ്കിടാൻ ഈ വിഭജനക്കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു.

1947-ലെ ഇന്ത്യൻ സ്വാതന്ത്ര്യനിയമത്തിൽ ഉൾക്കൊള്ളിക്കാതിരുന്ന മറ്റു നാട്ടുരാജ്യങ്ങൾക്ക് അവരുടെ ഇഷ്ടപ്രകാരം ഇന്ത്യയോടോ പാകിസ്താനോടോ ഒപ്പം ചേരാനോ, സ്വതന്ത്രമായി നിലനിൽക്കാനോ ഉള്ള സ്വാതന്ത്ര്യവും നൽകിയിരുന്നു.എന്നാൽ അതതുരാജ്യങ്ങളിലെ ഭരണാധികാരിയുമായുള്ള കരാർ പ്രകാരം ഇവ കാലക്രമേണ ഏതെങ്കിലും ഒരു രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. ഇത്തരത്തിൽ ഒരു നാട്ടുരാജ്യമായിരുന്ന ജമ്മു കശ്മീരിന്റെ മേലുള്ള അവകാശവാദം വിഭജനത്തിനു തൊട്ടുപിന്നാലെത്തന്നെ ഇന്ത്യയും പാകിസ്താനുമായുള്ള ഒരു യുദ്ധത്തിൽ കലാശിച്ചു. അതിനുശേഷം ഇന്ത്യയും പാകിസ്താനുമായി മറ്റു യുദ്ധങ്ങളൂം സംഘർഷങ്ങളൂം തുടർന്നു.ഇത്തരത്തിലുള്ള 1971-ലെ ഇന്തോ-പാകിസ്താൻ യുദ്ധത്തിന്റേയും ബംഗ്ലാദേശ് വിമോചനയുദ്ധത്തിന്റേയും ഫലമായാണ് കിഴക്കൻ പാകിസ്താൻ, ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യമായി മാറിയത്. ഇന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിലനിൽക്കുന്ന അസ്വസ്ഥതകൾ 1947 ലെ വിഭജനത്തിന്റെ ബാക്കിപത്രമാണ് എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.

രാഷ്ട്രീയപശ്ചാത്തലം
ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ വിഭജനം ഒട്ടേറെ ചരിത്രസാഹചര്യങ്ങളുടെ സങ്കീർണ്ണമായ ഒത്തുചേരലിൽ സംഭവിച്ചതാണ്‌. 1905 ൽ കർസൻ പ്രഭുവിന്റെ ഭരണകൂടം, സാമുദായികാടിസ്ഥാനത്തിൽ ബംഗാളിനെ വിഭജിച്ചെങ്കിലും ജനകീയപ്രക്ഷോഭത്തെ തുടർന്ന് ആ തീരുമാനം പിൻ‌വലിക്കാൻ അവർ നിർബ്ബന്ധിതരായി. 1947ൽ നടന്ന ഇന്ത്യ-പാക്ക് വിഭജനം ബ്രിട്ടീഷ് മേൽ‌കോയ്മയുടെ അന്ത്യത്തോടനുബന്ധിച്ചു നടന്ന അധികാരക്കൈമാറ്റത്തിന്റെ ഭാഗമായിരുന്നു. ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ള ഏകീകൃതഭാരതം തങ്ങൾക്ക് ഹിതകരമായിരിക്കില്ല എന്നു കരുതിയ ഒരുവിഭാഗം മുസ്ലിങ്ങൾ എടുത്ത നിലപാട് മുഹമ്മദലിയ ജിന്നയുടെ നേതൃത്വത്തിൽ പാകിസ്താൻ എന്ന പുതിയ രാജ്യത്തിന്റെ രൂപീകരണത്തിൽ കലാശിച്ചു.മഹാത്മാഗാന്ധിയും മൗണ്ട് ബാറ്റൺ പ്രഭുവും[അവലംബം ആവശ്യമാണ്] അബുൽ അ‌അ്‌ലാ മൗദൂദിയും ഈ വിഭജനത്തെ ശക്തമായി എതിർത്തിരുന്നു.ഇന്ത്യ വിഭജിക്കപ്പെടാതെ തുടരണമെന്നായിരുന്നു മൗണ്ട് ബാറ്റന്റെ ആഗ്രഹം. ജിന്നയുടേയും നെഹ്റുവിന്റേയും സ്വാധീനം അതിനെ മറികടന്നു. അങ്ങനെ സ്വാതന്ത്യത്തിനു വേണ്ടിയുള്ള അഭിവാഞ്ജ ഭാരതത്തെ വീണ്ടും വിഭജിക്കുന്നതിനു ഇടയാക്കി. ഗാന്ധിയുടെ ഈ സന്ദർഭത്തിലെ സമീപനമായിരുന്നു അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചത് എന്നു കരുതപ്പെടുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം
1935 ൽ സിന്ധ് ഭരണകൂടമാണ് ഒരു പ്രത്യേക രാജ്യം വേണമെന്ന ആവശ്യം മുന്നോട്ടു വെച്ചത്.അതുവരെ ഏകരാഷ്ട്രം എന്ന രീതിയിൽ തന്നെ മുന്നോട്ടു പോയിരുന്ന മുഹമ്മദലി ജിന്നയും പിന്നീട് മുസ്ലിമുകൾക്കായി ഒരു പ്രത്യേക രാജ്യം വേണമെന്ന ആവശ്യവുമായി കോൺഗ്രസ്സിനെ സമീപിച്ചു. മുസ്ലിമുകൾ ന്യൂനപക്ഷമായിരുന്നു പ്രദേശങ്ങളിൽ അവർ അനുഭവിച്ചിരുന്ന അവഗണനയും പീഡനങ്ങളും ഈ ആവശ്യത്തിനു ശക്തി വർദ്ധിപ്പിച്ചു.

1932-1942
1940 ലെ മുസ്ലിം ലീഗിന്റെ ലാഹോർ കോൺഗ്രസ്സിൽ വെച്ച് മുഹമ്മദ് അലി ജിന്ന പ്രത്യേക രാഷ്ട്രം എന്ന പ്രമേയം അവതരിപ്പിച്ചു.കക്സാർ തെഹ്രിക്ക് പോലുള്ള മുസ്ലീം സംഘടനകൾ ഈ വിഭജനത്തെ ശക്തിയായി എതിർത്തിരുന്നു.തെഹ്രിക്ക് പാർട്ടിയുടെ നേതാവായിരുന്ന അല്ലാമ മഷ്രിഖിയെപ്പോലുള്ള നേതാക്കളെ വിഭജനത്തെ എതിർത്തു എന്ന കാരണത്തിൽ അറസ്റ്റു ചെയ്തു ജയിലിലടച്ചു.ഹിന്ദുക്കളും, മുസ്ലിങ്ങളും ഐക്യത്തോടെ ഒരു രാജ്യമായി തന്നെ കഴിയുമെന്നാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി, അല്ലാമ മഷ്രിഖി തുടങ്ങിയ നേതാക്കൾ വിശ്വസിച്ചിരുന്നത്. ഹിന്ദുക്കൾക്കും, മുസ്ലിമുകൾക്കും വേണ്ടി ഇന്ത്യയെ വിഭജിക്കുക എന്നത് ദൈവനിന്ദയാണെന്ന് മോഹൻദാസ് കരംചന്ദ് ഗാന്ധി പറയുകയുണ്ടായി.

1946 ഓഗസ്റ്റ് 16 നടന്ന കൽക്കട്ട കൂട്ടക്കുരുതിക്കുശേഷം, ഇരുവിഭാഗത്തിലുമുള്ള നേതാക്കൾ ഭാവിയിലുണ്ടായേക്കാവുന്ന ഹിന്ദു-മുസ്ലിം സംഘർഷങ്ങളെ ഓർത്ത് ഭീതിതരായിരുന്നു. കൽക്കട്ട കൂട്ടക്കുരുതിയിൽ ഏതാണ്ട് 5000 ഓളം ആളുകൾ മരിച്ചതായി കണക്കാക്കപ്പെടുന്നു.ഇതേതുടർന്ന് വടക്കേ ഇന്ത്യയിലും, ബംഗാളിലും വ്യാപകമായ തോതിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. വിഭജനതീരുമാനം വേഗത്തിലാക്കാൻ ഇത്തരം കലാപങ്ങൾ നേതാക്കൾക്കു മുന്നിൽ സമ്മർദ്ദം സൃഷ്ടിച്ചു.

വിഭജനം 1947
മൗണ്ട് ബാറ്റൺ പദ്ധതി
പ്രധാന ലേഖനം: മൗണ്ട്ബാറ്റൺ പദ്ധതി
ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യൻ യൂണിയനെന്നും പാകിസ്താനെന്നും വിഭജിച്ചത് ജൂൺ തേഡ് പ്ലാൻ അഥവാ മൗണ്ട്ബാറ്റൺ പദ്ധതി അനുസരിച്ചാണ്. 1947 ജൂൺ 3 ന് ഒരു പത്രസമ്മേളനത്തിൽ വെച്ച് മൗണ്ട്ബാറ്റൺ പ്രഭുവാണ് ഇത് പ്രഖ്യാപിച്ചത്. ഈ പദ്ധതിയനുസരിച്ച് ഭരണഘടനാ നിർമ്മാണ സമിതിയുടെ പ്രവർത്തനം തുടരും. പക്ഷേ, ഈ സമിതിയുണ്ടാക്കുന്ന ഭരണഘടന അതംഗീകരിക്കാൻ കൂട്ടാക്കാത്ത പ്രദേശങ്ങൾക്ക് ബാധകമായിരിക്കുന്നതല്ല. അതായത് സ്വയംനിർണയാവകാശം തത്ത്വത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. 1947 ആഗസ്ത് 15 ഇതിനകം ഇന്ത്യയുടെ സ്വതന്ത്ര്യദിനമായി തീരുമാനിച്ചിട്ടുമുണ്ടായിരുന്നു.ഇതിലെ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്.

ഇന്ത്യൻ യൂണിയനിൽ നിന്ന് വിട്ടുപോകണമെന്ന് തീരുമനിക്കുന്നവർക്ക് അതിനും ഇന്ത്യൻ യൂണിയനിൽ ചേരണമെന്നുള്ളവർക്ക് അതിനും സ്വാതന്ത്ര്യമുണ്ടായിരിക്കും.
പഞ്ചാബിലേയും ബംഗാളിലേയും ഹിന്ദുക്കളും മുസ്ലീങ്ങളും വിഭജനത്തിനായി വോട്ട് രേഖപ്പെടുത്തണം. ഭൂരിപക്ഷം വിഭജനത്തിനായി വോട്ട് ചെയ്താൽ അതു നടപ്പാക്കും.
സിന്ധിന് സ്വയം തീരുമാനമെടുക്കാം.
വടക്ക് പടിഞ്ഞാറൻ അതിർത്തിയിലെ നാട്ടുരാജ്യങ്ങളും ബംഗാളിലെ സിൽഹട്ട് ജില്ലയും ഹിതപരിശോധനയിലൂടെ തീരുമാനമെടുക്കും.
ഇന്ത്യ 1947 ആഗസ്ത് 15 ന് സ്വതന്ത്രമാകും.
ബംഗാളിന്റെ സ്വാതന്ത്ര്യവും യാഥാർത്ഥ്യമാകണം.
പഞ്ചാബ്, ബംഗാൾ, ആസ്സാം എന്നീ പ്രവിശ്യകൾ വിഭജിക്കേണ്ടി വന്നാൽ അതിർത്തി നിർണ്ണയിക്കാൻ സ്വതന്ത്ര്യവും നിഷ്‌പക്ഷവുമായ ഒരു അതിർത്തിനിർണ്ണയക്കമ്മീഷനെ രൂപീകരിക്കുന്നതാണ്.
അധികാരക്കൈമാറ്റം നടന്നുകഴിഞ്ഞാൽ അന്നുമുതൽ നാട്ടുരാജ്യങ്ങളുടെമേൽ ബ്രിട്ടീഷ് ഗവണ്മെന്റിന് അധീശാധികാരം ഉണ്ടായിരിക്കുന്നതല്ല. അവയ്ക്ക് ഇന്ത്യൻ യൂണിയനിലോ പാകിസ്താനിലോ ചേരാൻ സ്വാതന്ത്ര്യമുണ്ടായിരിക്കും.

#റാഡ്ക്ലിഫ് രേഖ
ഇന്ത്യയേയും പാകിസ്താനേയും വേർതിരിക്കുന്ന അതിർത്തിരേഖയാണ് റാഡ്ക്ലിഫ് രേഖ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതിർത്തി നിർണ്ണയിക്കുവാൻ വേണ്ടിയുള്ള കമ്മീഷന്റെ ചെയർമാനായിരുന്ന സർ.സിറിൾ റാഡ്ക്ലിഫിന്റെ പേരിലാണ് ഈ രേഖ അറിയപ്പെടുന്നത്. അമൃത്സറിലൊഴിച്ച് ബാക്കിയെല്ലാം മുസ്ലിം പ്രാതിനിധ്യമുള്ള പ്രദേശങ്ങളായിരുന്നു. അമൃത്സറിൽ മാത്രം 46.5 ശതമാനം മാത്രമേ മുസ്ലിം സമുദായക്കാരുണ്ടായിരുന്നുള്ളു. പ്രദേശങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുക എന്നത് ശ്രമപ്പെട്ട ജോലിയായിരുന്നു. ഇതിനായാണ് സർക്കാർ അതിർത്തി നിർണ്ണയ കമ്മീഷനെ നിയമിക്കുന്നത്. സർ.സിറിൾ റാഡ്ക്ലിഫ് ആയിരുന്നു കമ്മീഷൻ ചെയർമാൻ. റാഡ്ക്ലിഫ് ഇന്ത്യയിലേക്ക് ആദ്യമായി വരുന്ന ഒരാളായിരുന്നു. അതുകൊണ്ട് തന്നെ നിഷ്പക്ഷമായി കാര്യങ്ങൾ ചെയ്യാനും കഴിയുമെന്ന് ബ്രിട്ടീഷ് സർക്കാർ വിശ്വസിച്ചു. രണ്ട് മുസ്ലീം പ്രതിനിധികളും, രണ്ട് മുസ്ലീമേതര പ്രതിനിധികളും അടങ്ങിയതായിരുന്നു കമ്മീഷൻ. അതുകൊണ്ട് തന്നെ വളരെ പ്രധാനപ്പെട്ട പല തീരുമാനങ്ങളും റാഡ്ക്ലിഫിനു തന്നെ സ്വയം എടുക്കേണ്ടി വന്നു. ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ട രീതിയിൽ ശ്രദ്ധകൊടുക്കാൻ റാഡ്ക്ലിഫ് കമ്മീഷനും കഴിഞ്ഞിരുന്നില്ല. റാഡ്ക്ലിഫ് കമ്മീഷൻ ഇരുവിഭാഗങ്ങളുടേയും ആവശ്യങ്ങൾ ശ്രദ്ധിച്ചില്ല എന്ന പരാതി തുടക്കം മുതലേ ഉണ്ടായിരുന്നു. കമ്മീഷന്റെ തീരുമാനങ്ങൾ അന്തിമമായിരുന്നു.

അതിർത്തി നിശ്ചയിച്ചു കഴിഞ്ഞ ഉടൻ തന്നെ ഇരുവശത്തേക്കും ജനങ്ങൾ പലായനം ആരംഭിച്ചു. പുതിയതായി രൂപം കൊണ്ട സർക്കാരുകൾക്ക് ഇത്ര ഭീമമായ പലായനം കൈകാര്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പലയിടത്തും അക്രമങ്ങളും കലാപങ്ങളും പൊട്ടിപ്പുറപ്പെട്ടു. മരണസംഖ്യ വളരെ ഉയർന്നതായിരുന്നു. അഞ്ചുലക്ഷത്തിനും, പത്തു ലക്ഷത്തിനും ഇടക്ക് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടാവാം എന്നു കണക്കാക്കപ്പെടുന്നു.

#പഞ്ചാബ്
പഞ്ചാബിന്റെ കിഴക്ക് ഭാഗം 1947 ൽ ഇന്ത്യയുടെ ഭാഗമായി മാറി. കിഴക്കൻ പഞ്ചാബിൽ ഏറെയും സിഖ് മതസ്ഥരും, ഹിന്ദുക്കളുമായിരുന്നു. മുസ്ലിങ്ങൾ കൂടുതലുള്ള പടിഞ്ഞാറൻ ഭാഗം പുതിയതായി രൂപീകരിക്കപ്പെട്ട പാകിസഥാനിലും ലയിച്ചു. വിഭജനം കഴിഞ്ഞുവെങ്കിലും, കിഴക്കൻ പഞ്ചാബിൽ മുസ്ലിമുകളും, പടിഞ്ഞാറൻ പഞ്ചാബിൽ ഹിന്ദുക്കളും പലായനം ചെയ്യാനാവാതെ ഭീതിയോടെ ജീവിച്ചിരുന്നു.

ലാഹോറും, അമൃത്സറും ആയിരുന്നു ഏറ്റവും പ്രശ്നബാധിതമായ പ്രദേശങ്ങൾ. അതിർത്തി നിർണ്ണയസമയത്ത് ഈ രണ്ടു പ്രദേശങ്ങളും എവിടേക്ക് ഉൾക്കൊള്ളിക്കണമെന്നുള്ള കാര്യത്തിൽ കമ്മീഷന് ആശയക്കുഴപ്പമായിരുന്നു. അവസാനം ലാഹോർ പാകിസ്താന്റെ ഭാഗമായും, അമൃത്സർ ഇന്ത്യയുടെ ഭാഗമായും നിശ്ചയിക്കപ്പെട്ടു. വിഭജനശേഷം, പടിഞ്ഞാറൻ പഞ്ചാബിന്റെ ഭാഗങ്ങളായിരുന്ന ലാഹോർ, റാവൽപിണ്ടി, മുൾട്ടാൻ, തുടങ്ങിയ പ്രദേശങ്ങളിൽ ജീവിച്ചിരുന്ന സിഖ് മതസ്ഥർ കൂട്ടമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു.അതേപോലെ തന്നെ കിഴക്കൻ പഞ്ചാബിന്റെ പ്രദേശങ്ങളായിരുന്ന ലുധിയാന, ജലന്ധർ എന്നിവിടങ്ങളിൽ വസിച്ചിരുന്ന മുസ്ലിം വംശജരും ആക്രമണത്തിനിരയായി.

#ബംഗാൾ
ബംഗാൾ പ്രവിശ്യയും വിഭജിക്കപ്പെട്ടു. പശ്ചിമ ബംഗാൾ ഇന്ത്യയോടൊപ്പവും, ഈസ്റ്റ് ബംഗാൾ പാകിസ്താനോടൊപ്പവും ലയിച്ചു.ബംഗാൾ വിഭജനസമയത്ത് വ്യക്തമായ തീരുമാനങ്ങൾ ഇരുഭാഗത്തു നിന്നും രൂപീകരിക്കപ്പെട്ടിരുന്നില്ല. എന്നാലും തൽക്കാലം വിഭജനം നടക്കട്ടെ എന്നും, പിന്നീടു വരുന്ന തർക്ക വിഷയങ്ങൾ ഒരു ട്രൈബ്യൂണലിനെക്കൊണ്ട് അന്വേഷിപ്പിച്ച് പരിഹരിക്കാം എന്നതുമായിരുന്നു ബ്രിട്ടന്റെ നിലപാട്. കാര്യങ്ങൾ വ്യക്തമായി നിർവഹിക്കാൻ കെല്പുള്ള ഒരു ഭരണസംവിധാനം ബംഗാൾ പ്രവിശ്യയുടെ തലപ്പത്ത് ഉണ്ടായിരുന്നുമില്ല. വിഭജനത്തിനുശേഷം ആരായിരിക്കും പുതുതായി രൂപീകരിക്കപ്പെടുന്ന സംസ്ഥാനത്തെ നയിക്കുന്നത് എന്നതിനെച്ചൊല്ലിയും ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു. ഈസ്റ്റ് ബംഗാൾ പിന്നീട് ഈസ്റ്റ് പാകിസ്താൻ എന്നു പേരു മാറ്റി. എന്നാൽ ബംഗാൾ വിമോചന യുദ്ധത്തിലൂടെ ഈസ്റ്റ് പാകിസ്താൻ സ്വതന്ത്രമാവുകയും ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാഷ്ട്രമായിത്തീരുകയും ചെയ്തു.

#സിന്ധ്
സിന്ധ് വംശജരായ ഹിന്ദുക്കൾ വിഭജനത്തിനുശേഷം സിന്ധ് പ്രവിശ്യയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. അവിടത്തെ മുസ്ലിമുകളുമായി അവർ നല്ല ബന്ധത്തിലാണ് കഴിഞ്ഞിരുന്നത്. പതിനാല് ലക്ഷത്തോളം വരുന്ന ഹിന്ദുക്കൾ സിന്ധ് പ്രവിശ്യയിൽ വിഭജനകാലത്ത് ജീവിച്ചിരുന്നു. എന്നാൽ വിഭജനത്തെത്തുടർന്നുണ്ടാകാവുന്ന അനിശ്ചിതത്വം മുൻകൂട്ടിക്കണ്ട് പലരും ഇന്ത്യയിലേക്ക് പലായനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഏതാണ്ട് എട്ട് ലക്ഷത്തിനടുത്ത് വരുന്ന ഹിന്ദുക്കൾ സിന്ധ് വിട്ട് ഇന്ത്യയിലേക്ക് വന്നു.സിന്ധ് പ്രവിശ്യ മുഴുവനായി പാകിസ്താന്റെ ഭാഗമായപ്പോൾ ഇന്ത്യയിൽ തുടരാൻ തീരുമാനിച്ച സിന്ധ് വംശജരായ ഹിന്ദുക്കൾ ഭവനരഹിതരായി മാറി. സിന്ധിൽ ഇപ്പോഴും ഹിന്ദുക്കൾ ജീവിക്കുന്നുണ്ട്, പാകിസ്താന്റെ 1998 ലെ കാനേഷുമാരി അനുസരിച്ച് ഇവരുടെ എണ്ണം ഇരുപതുലക്ഷത്തോളം വരും.

#കാഴ്ചപ്പാടുകൾ
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇന്നും നിലനിൽക്കുന്ന അസ്വസ്ഥതകൾക്കു കാരണം ഈ വിഭജനമായിരുന്നു എന്ന് ചരിത്രകാരന്മാർ കരുതുന്നു. ബ്രിട്ടീഷ് വൈസ്രോയിയും, മൗണ്ട് ബാറ്റണും എല്ലാം ഇന്ത്യാ വിഭജനത്തിന്റെ പേരിൽ ധാരാളം കുറ്റപ്പെടുത്തലുകൾക്ക് ഇരകളായിട്ടുണ്ട്. റാഡ്ക്ലിഫ് രേഖ ഇന്ത്യക്കനുകൂലമായി സൃഷ്ടിച്ചു എന്നതായിരുന്നു ആരോപണങ്ങളിൽ ഒന്ന്.കമ്മീഷൻ വളരെയധികം ശ്രമപ്പെട്ടാണ് അതിർത്തി നിർണ്ണയം നടത്തിയതെങ്കിലും അതിൽ പോരായ്മകളേറെയാണ്. ഭൂമിശാസ്ത്രപരമായി അതിർത്തി നിർണ്ണയിക്കുന്നതിൽ കമ്മീഷൻ പരാജയപ്പെട്ടുവെങ്കിലും, രാഷ്ട്രീയമായി വിജയിച്ചു എന്നു പറയപ്പെടുന്നു.ഇന്ത്യാ വിഭജനത്തിനായി ബ്രിട്ടൻ കാണിച്ച തിടുക്കമാണ് പ്രശ്നങ്ങൾക്കെല്ലാം ഹേതുവായിത്തീർന്നതെന്നു കരുതുന്ന വിമർശകരും ഉണ്ട്.വിഭജനത്തിനു മുന്നേ തന്നെ സ്വാതന്ത്ര്യപ്രഖ്യാപനം നടന്നിരുന്നു, അതുകൊണ്ടു തന്നെ വിഭജനം എന്നത് ഇന്ത്യയുടേയും പാകിസ്താന്റേയും പുതിയ സർക്കാരുകളുടെ ജോലിയായി തീർന്നു. വലിയ തോതിലുള്ള പലായനം മുൻകൂട്ടി കാണുവാൻ കഴിഞ്ഞിരുന്നില്ല. പുതുതായി രൂപീകരിക്കപ്പെട്ട രണ്ടു രാജ്യങ്ങളും നേരിട്ട പ്രധാന വെല്ലുവിളിയായിരുന്നു ഇത്. ഇരു രാജ്യങ്ങളുടേയും ക്രമസമാധാന സംവിധാനം ആകെ തകർന്നു. കൊള്ളയും കലാപങ്ങളും പടർന്നു പിടിച്ചു. ലക്ഷക്കണക്കിനാളുകൾ മരണമടഞ്ഞു, അത്രത്തോളം തന്നെ ആളുകൾ ആലംബഹീനരായി. കിടപ്പാടവും, അന്നുവരെ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടു.

ഡൽഹി പഞ്ചാബ് അഭയാർത്ഥികൾ
രണ്ടരക്കോടിയോളം ജനങ്ങൾ പുതുതായി സൃഷ്ടിക്കപ്പെട്ട അതിർത്തി കടന്ന് മാതൃരാജ്യത്തേക്ക് പലായനം ചെയ്തു എന്ന് കണക്കുകൾ പറയുന്നു. 1941 ലും 1951 ലും നടന്ന കാനേഷുമാരി അനുസരിച്ചുള്ള കണക്കാണിത്. ഇന്ത്യയിലേക്കുള്ള അഭയാർത്ഥികൾ ഏറെയും വന്നു ചേർന്നത് ഡൽഹിയിലേക്കാണ്. ഡൽഹിയുടെ ജനസംഖ്യ കുതിച്ചുയർന്നു. 1947 ൽ കേവലം പത്തുലക്ഷം മാത്രമുണ്ടായിരുന്ന ഡൽഹിയിലെ ജനസംഖ്യ, 1947-1951 കാലഘട്ടത്തിൽ ഇരുപതുലക്ഷത്തിലേക്കെത്തിച്ചേർന്നു.[28] ഡൽഹിയുടെ തന്ത്രപ്രധാന സ്ഥലങ്ങളിലെല്ലാം അഭയാർത്ഥികൾ വീടുവെച്ചു താമസിക്കാൻ തുടങ്ങി. സൈനിക താവളങ്ങളിലും, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലും എന്നു വേണ്ട തലചായ്ക്കാൻ ഒരിടം എന്നതായിരുന്നു അവർക്ക് പ്രധാനം. താൽക്കാലികമായി ടെന്റുകൾ കെട്ടി താമസിച്ച ഇവർക്കായി പിന്നീട് ഭാരത സർക്കാർ സ്ഥിരമായ താമസസൗകര്യമൊരുക്കിക്കൊടുത്തു. പുതിയ ഒരു ജീവിതം സൃഷ്ടിക്കാൻ ആവശ്യമായതൊക്കെ ഭാരതസർക്കാർ അഭയാർത്ഥികൾക്കായി ചെയ്തുകൊടുത്തു. കച്ചവടം ആരംഭിക്കാൻ പുതിയ വായ്പാ പദ്ധതികൾ, തൊഴിൽ അവസരങ്ങൾ, വിദ്യാഭ്യാസ സൗജന്യങ്ങൾ തുടങ്ങിയവ നൽകി അഭയാർത്ഥികളെ സർക്കാർ സംരക്ഷിച്ചു.

#അനന്തരഫലങ്ങൾ
സ്ത്രീകളുടെ പുനരധിവാസം
പ്രധാന ലേഖനം: ഇന്ത്യാ വിഭജനകാലത്ത് സ്ത്രീകൾക്കു നേരെയുണ്ടായ അതിക്രമങ്ങൾ
ഇന്ത്യാ വിഭജനസമയത്ത് ഏറ്റവും കൂടുതൽ പീഡനങ്ങൾ അനുഭവിച്ചത് സ്ത്രീകളായിരുന്നു. 33,000 ഓളം വരുന്ന ഹൈന്ദവ, സിഖ് മതസ്ഥരായ സ്ത്രീകളെ പാകിസ്താൻ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി എന്ന ഇന്ത്യാ സർക്കാർ ആരോപിക്കുമ്പോൾ, തങ്ങളുടെ 50000 ഓളം വരുന്ന മുസ്ലിം സ്ത്രീകളെ എതിർവിഭാഗക്കാരും ഉപദ്രവിച്ചെന്ന് പാകിസ്താൻ പ്രത്യാരോപണം ഉന്നയിക്കുന്നു. 1949 ഓടെ, 12,000 ഓളം വനിതകളെ തിരികെ ഇന്ത്യയിലേക്കും, ആറായിരത്തോളം സ്ത്രീകളെ പാകിസ്താനിലേക്കും കൊണ്ടു വന്ന് പുനരധിവസിപ്പിച്ചു എന്ന് സർക്കാർ കണക്കുകൾ പറയുന്നു.എന്നാൽ തിരിച്ചുചെല്ലുന്ന തങ്ങളെ കുടുംബാംഗങ്ങൾ സ്വീകരിക്കുമോ ഇല്ലയോ എന്ന ഭയത്താൽ കൂടുതലും ഹിന്ദു,സിഖ് മതസ്ഥരായ സ്ത്രീകൾ തിരികെ ഇന്ത്യയിലേക്ക് പോരാൻ തയ്യാറായില്ല. ഇതു തന്നെയായിരന്നു ഇന്ത്യയിൽ അകപ്പെട്ടുപോയ മുസ്ലിം വനിതകളുടെ കാര്യവും.

#ഇന്ത്യാ പാകിസ്താൻ ബന്ധം
ഇന്ത്യാ വിഭജനത്തിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഒട്ടും സൗഹാർദ്ദപരമായിരുന്നില്ല. കലാപങ്ങളും, യുദ്ധങ്ങളും കൊണ്ട് കലുഷിതമായിരുന്നു അതിർത്തി പ്രദേശങ്ങൾ. ജമ്മൂ-കാശ്മീർ പ്രദേശമായിരുന്നു ഏറ്റവും കൂടുതൽ പ്രശ്നസങ്കീർണ്ണമായിരുന്നത്. മൂന്നു യുദ്ധങ്ങളാണ് ജമ്മു കാശ്മീരിനെച്ചൊല്ലി ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായത്.

#ഇന്ത്യാ-പാകിസ്താൻ യുദ്ധം 1947
പ്രധാന ലേഖനം: ഇന്ത്യാ-പാകിസ്താൻ യുദ്ധം 1947
കശ്മീർ എന്ന നാട്ടുരാജ്യത്തിന്റെ നിയന്ത്രണത്തിനായി ഇന്ത്യയും പാകിസ്താനും തമ്മിൽ 1947-48 കാലഘട്ടത്തിലുണ്ടായ യുദ്ധമാണ് ഒന്നാം കാശ്മീർ യുദ്ധം എന്നറിയപ്പെടുന്ന 1947-ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധം. പുതിയ രാജ്യങ്ങൾക്കിടയിൽ നടന്ന ഇന്ത്യാ-പാക് യുദ്ധങ്ങളിൽ ആദ്യ യുദ്ധമായിരുന്നു ഇത്. സ്വാതന്ത്ര്യത്തിനധികം നാൾ കഴിയും മുമ്പേ ഇന്ത്യയിൽ നിന്നും കാശ്മീർ പിടിച്ചടക്കാനായി വസീരിസ്താനിൽ നിന്നുള്ള ഗോത്രവർഗ്ഗക്കാരെയുപയോഗിച്ച് പാകിസ്താൻ ഇന്ത്യക്ക് നേരേ ആക്രമണം ആരംഭിച്ചതോടെയാണ് യുദ്ധത്തിന്റെ ആരംഭം.ഈ യുദ്ധത്തിന്റെ ഫലം ഇപ്പോഴും ഇരുരാജ്യങ്ങളുടെ ഭരണകാര്യങ്ങളിൽ പ്രതിഫലിക്കുന്നു.

1947 ഒക്ടോബർ 22 ന് പാകിസ്താൻ സേന രാജ്യത്തിന്റെ തെക്ക് കിഴക്കൻഭാഗത്ത് നടന്ന കലാപം അടിച്ചമർത്താനെന്ന വ്യജേന കാശ്മീർ രാജ്യത്തിന്റെ അതിർത്തികടന്നു.രാദേശിക ഗോത്ര വർഗ്ഗക്കാരായ തീവ്രവാദികളും പാകിസ്താൻ സേനയും ശ്രീ നഗർ പിടിച്ചടക്കാനായി നീങ്ങി. പക്ഷേ ഉറിയിൽ എത്തിയപ്പോഴേക്കും അവർക്ക് പ്രതിരോധം നേരിടേണ്ടി വന്നു. കാശ്മീർ രാജാവായിരുന്ന ഹരി സിങ് ഇന്ത്യയോട് സഹായം അഭ്യർത്ഥിക്കുകയും ഇന്ത്യയുമായി ലയനരേഖയിൽ ഒപ്പുവെക്കുകയും ചെയ്തു.ബ്രിട്ടീഷ് ഗവണ്മെന്റും പാകിസ്താൻ സേനയുടെ മുന്നേറ്റം തടഞ്ഞു.

ഇന്ത്യാ-പാകിസ്താൻ യുദ്ധം 1971
പ്രധാന ലേഖനം: ഇന്ത്യാ-പാകിസ്താൻ യുദ്ധം 1971
1971-ൽ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സൈനിക സംഘടനമായിരുന്നു ഇന്ത്യാ-പാകിസ്താൻ യുദ്ധം 1971. 1971 ഡിസംബർ 3-ന് ഇന്ത്യയുടെ 11 എയർബേസുകളെ ആക്രമിച്ചതോടെ തുടങ്ങിയ .ആരംഭദിശയിൽ ഓപ്പറേഷൻ ചെങ്കിസ്ഖാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ യുദ്ധം 13 ദിവസം മാത്രം നീണ്ടുനിന്ന് ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായി അവസാനിച്ചു.

1971-ൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന ഈ യുദ്ധം ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. 1971 ഡിസംബർ 3-ന് ഇന്ത്യൻ എയർബേസുകളെ പാകിസ്താൻ ആക്രമിച്ചതോടെ പ്രാരംഭം കുറിച്ച ഈ യുദ്ധം വെറും 13 ദിവസം മാത്രമാണ് നീണ്ടു നിന്നത്. ഓപ്പറേഷൻ ചങ്കിസ് ഖാൻ എന്നറിയപ്പെട്ട ഈ യുദ്ധത്തിൽ ഇന്ത്യ പാക് സൈന്യങ്ങൾ പ്രധാനമായും ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിലും പടിഞ്ഞാറൻ അതിർത്തിയിലും ആണ് ഏറ്റുമുട്ടിയത്. 1971 ഡിസംബർ 16-ന് കിഴക്കൻ പാകിസ്താനെ സ്വതന്ത്രമാക്കിക്കൊണ്ട് പാകിസ്താന്റെ കിഴക്കൻ സൈന്യനേതൃത്വം ഒപ്പുവച്ച "ഇൻസ്ട്രുമെന്റ് ഓഫ് സറണ്ടർ" എന്നറിയപ്പെടുന്ന ഉടമ്പടിയോടുകൂടി യുദ്ധത്തിനു വിരാമമായി. പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെ 90,000 നും 93,000 നും ഇടക്ക് വരുന്ന പാകിസ്താൻ സൈനികരെ ഇന്ത്യൻ സൈന്യം തടവിലാക്കി. ഈ യുദ്ധത്തിൽ 20 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടക്ക് സാധാരണ ജനങ്ങൾ കൊല്ലപ്പെട്ടുവെന്നും ഏകദേശം 400 ഓളം സ്ത്രീകൾ പാകിസ്താൻ സൈനികരാൽ ബാലാത്സംഗം ചെയ്യപ്പെട്ടുവെന്നും കണക്കാക്കപ്പെടുന്നു. യുദ്ധത്തിനിടെ 8 മുതൽ 10 ദശലക്ഷം വരെ അഭയാർത്ഥികൾ ഇന്ത്യയിലേക്ക് കുടിയേറി.

#കാർഗിൽ യുദ്ധo
പ്രധാന ലേഖനം: കാർഗിൽ യുദ്ധം
കശ്മീരിലെ കാർഗിൽ പ്രദേശത്ത് 1999 മെയ് മുതൽ ജൂലൈ വരെ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന സായുധപോരാട്ടത്തെയാണ് കാർഗിൽ യുദ്ധം അഥവാ കാർഗിൽ പോരാട്ടം(൧), എന്നു വിളിക്കുന്നത്. കാശ്മീരിൽ ഇന്ത്യയും പാകിസ്താനും തത്ത്വത്തിൽ അംഗീകരിച്ചിരിക്കുന്ന അതിർത്തിരേഖയായ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്താനി പട്ടാളവും കാശ്മീർ തീവ്രവാ‍ദികളും നുഴഞ്ഞു കയറിയതാണ് ഈ യുദ്ധത്തിനു കാരണമായത്. പാകിസ്താൻ ആദ്യം യുദ്ധം കശ്മീർ കലാപകാരികളുടെ സൃഷ്ടിയാണെന്നു പറഞ്ഞിരുന്നെങ്കിലും ജീവഹാനിയും അപകടങ്ങളും സംഭവിച്ചവരുടെ പട്ടികയും പാകിസ്താൻ പ്രധാനമന്ത്രിയുടേയും പട്ടാള മേധാവിയുടേയും പിന്നീടുള്ള പ്രസ്താവനകളും പാകിസ്താന്റെ അർദ്ധസൈനിക വിഭാഗങ്ങളുടെ യുദ്ധത്തിലെ പങ്ക് വെളിവാക്കി.ഇന്ത്യൻ വായുസേനയുടെ പിൻബലത്തോടെ ഇന്ത്യൻ കരസേന നടത്തിയ ആക്രമണങ്ങളും അന്താരാഷ്ട്രകേന്ദ്രങ്ങളുടെ സമ്മർദ്ദവും നിയന്ത്രണ രേഖയ്ക്ക് പിന്നിലേക്ക് പിന്മാറാൻ പാകിസ്താനെ നിർബന്ധിതമാക്കി.

സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയർന്ന മേഖലയിലാണ് ഈ യുദ്ധം നടന്നത്. ഉയർന്ന മലനിരകൾ പോരാട്ടത്തിനു ബുദ്ധിമുട്ടു സൃഷ്ടിച്ചിരുന്നു. ഇരു രാജ്യങ്ങളും ആണവായുധങ്ങൾ വികസിപ്പിച്ച ശേഷമുണ്ടായ ആദ്യ യുദ്ധമായിരുന്നു ഇത്. ‌രണ്ടു രാജ്യങ്ങളിലും കടുത്ത സമ്മർദ്ദം സൃഷ്ടിച്ച ഈ യുദ്ധത്തിന്റെ ഫലമായി ഇന്ത്യ യുദ്ധോപകരണങ്ങൾക്കായി ഏറെ പണം ചിലവിടാൻ തുടങ്ങി, പാകിസ്താനിലാകട്ടെ യുദ്ധം സർക്കാരിന്റേയും സാമ്പത്തികാവസ്ഥയുടേയും സ്ഥിരതയെ ബാധിച്ചു. സംഭവത്തെത്തുടർന്ന് 1999 ഒക്ടോബർ 12-നു പാകിസ്താൻ പട്ടാളമേധാവി പർവേസ് മുഷാറഫ് പട്ടാള വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്തു.


തുടരും....

ഇന്ത്യയുടെ വിഭജനം Part 2

ഇന്ത്യയുടെ വിഭജനം
Part 2:

Courtesy: Bin K.P.S - Charithraanveshikal

#വിഭജനത്തിനു മുൻപത്തെ രാഷ്ട്രീയസ്ഥിതി

വിഭജനത്തിനു മുൻപത്തെ രാഷ്ട്രീയസ്ഥിതി
ഇന്ത്യയുടെ വിഭജനത്തെക്കുറിച്ച് മൗണ്ട് ബാറ്റന്റെ പദ്ധതി അനുസരിച്ച് പരിഹരിക്കപ്പെടാത്ത പ്രധാനപ്രശ്നം ഇന്ത്യ വിഭജിക്കപ്പെടുമ്പോൾ കിഴക്ക് ബംഗാൾ, പടിഞ്ഞാറ് പഞ്ചാബ് എന്നീ പ്രവിശ്യകളുടെ അതിർത്തിരേഖകൾ ഏതൊക്കെ എന്നുള്ളതായിരുന്നു.

ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ ഇന്ത്യൻ ഇന്റിപെന്റന്റ് ആക്ട് -1947 വ്യവസ്ഥ ചെയ്യുന്നതനുസരിച്ച് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം 1947 ആഗസ്ത് 15-ന് അവസാനിക്കും. പ്രസ്തുത ആക്ട് അനുസരിച്ച് ബ്രിട്ടീഷ് ഇന്ത്യ രണ്ട് സ്വതന്ത്ര്യ ഡൊമിനിയനുകൾ ആകും. യൂണിയൻ ഓഫ് ഇന്ത്യയും ഡൊമിനിയൻ ഓഫ് പാകിസ്താനും.ഈ ആക്ട് അനുസരിച്ച് ഇന്ത്യയിലെ 565നാട്ടുരാജ്യങ്ങളുടെ മേലുള്ള ബ്രിട്ടീഷുകാരുടെ അധികാരങ്ങൾ അവസാനിച്ചു. അവർക്ക് മേൽപ്പറഞ്ഞ ഏതെങ്കിലും ഡൊമിനിയനുകളിൽ ചേരുകയോ ഒന്നിലും ചേരാതെ സ്വതന്ത്ര്യമായി നിൽക്കുകയോ ചെയ്യാമായിരുന്നു.

പാകിസ്താൻ ഒരു മുസ്ലീം രാജ്യമായി രൂപീകരിക്കപ്പെടാൻ ആഗ്രഹിച്ചപ്പോൾ ഇന്ത്യ ഹിന്ദു ഭൂരിപക്ഷമുള്ള മതേതര രാഷ്ട്രമാകാനാണ് തീരുമാനിച്ചത്. ഉത്തരേന്ത്യയിലെ മുസ്ലീം ഭൂരിപക്ഷപ്രദേശങ്ങൾ ചേർത്ത് പാകിസ്താൻ രൂപീകരിക്കാനായിരുന്നു പദ്ധതി. 91.8% മുസ്ലീംങ്ങളുള്ള ബലൂചിസ്ഥാൻ, 72.7% മുസ്ലീംങ്ങളുള്ള സിന്ധ് പ്രവിശ്യകൾ തുടക്കം മുതൽക്കേ പാകിസ്താനോടൊപ്പം നിന്നു. എന്നാൽ 54.4% മുസ്ലീംങ്ങളുള്ള ബംഗാളിലേയും 55.7% മുസ്ലീംങ്ങളുള്ള പഞ്ചാബിലേയും സ്ഥിതി വ്യത്യസ്തമായിരുന്നു. അവ ആരോടൊപ്പം ചേരണമെന്നത് പ്രധാനപ്രശ്നമായിമാറി. വിഭജനത്തിനു ശേഷം പഞ്ചാബിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ പടിഞ്ഞാറൻ പാകിസ്താനോടും കിഴക്കൻ ഭാഗങ്ങൾ ഇന്ത്യൻ യൂണിയനോടും ചേർന്നു. ബംഗാളാകട്ടെ പൂർവ്വബംഗാൾ (പാകിസ്താനിൽ) എന്നും പശ്ചിമബംഗാൾ (ഇന്ത്യയിൽ) എന്നും രണ്ടായി വിഭജിക്കപ്പെട്ടു.

#റാഡ്‌ക്ലിഫിന്റെ ജോലി
മൗണ്ട്ബാറ്റൺ ആവശ്യപ്പെട്ടതനുസരിച്ച് വിഭജന തർക്കം പരിഹരിക്കുന്നതിനായി ഇന്ത്യയെക്കുറിച്ച് അധികം അറിവില്ലാത്ത ഒരു ഇംഗ്ലീഷ് ബാരിസ്റ്ററെ ഏൽപ്പിക്കാൻ നെഹ്രുവും ജിന്നയും തത്ത്വത്തിൽ തീരുമാനമെടുക്കുകയും ഇത് മൗണ്ട്ബാറ്റണെ അറിയിക്കുകയുമായിരുന്നു.1,75,000 ചതുരശ്ര മൈൽ പ്രദേശം, അതിലെ 880 ലക്ഷം ജനങ്ങൾ, അവരുടെ വീടുകൾ, നെൽവയലുകൾ തുടങ്ങിയവ രണ്ടായി കീറിമുറിക്കാൻ 1947 ജൂണിൽ ബ്രിട്ടീഷ് ഗവണ്മെന്റ് സിറിൾ റാഡ്കിഫിനെ ചെയർമാനാക്കി രണ്ട് അതിർത്തിനിർണ്ണയക്കമ്മീഷനുകളെ നിയമിച്ചു.ഒന്ന് ബംഗാളിനെ വിഭജിക്കാനും മറ്റൊന്ന് പഞ്ചാബിനെ വിഭജിക്കാനും. രണ്ട് കമ്മീഷനുകളിലും ചെയർമാനെക്കൂടാതെ 4 വീതം അംഗങ്ങളുണ്ടായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്ന് 2 പേരും മുസ്ലീം ലീഗിൽ നിന്ന് 2 പേരും.

1947 ജൂൺ 8-ന് ഇന്ത്യയിലെത്തിയതിനുശേഷം റാഡ്‌ക്ലിഫിന് കഷ്ടിച്ച് അഞ്ചാഴ്ച്ച സമയമാണ് വിഭജനരേഖ തയ്യാറാക്കാൻ ലഭിച്ചത്. അദ്ദേഹം മൗണ്ട്ബാറ്റണുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷം ലാഹോറിലേയ്ക്കും കൽക്കട്ടയിലേയ്ക്കും പോയി. നെഹ്രു, ജിന്ന എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. ആഗസ്ത് 15 ഇന്ത്യൻ സ്വാതന്ത്ര്യദിനമായി മൗണ്ട്ബാറ്റൺ തിടുക്കത്തിൽ നിശ്ചയിച്ചതാണ് റാഡ്‌ക്ലിഫിനെ ഏറ്റവും അലട്ടിയത്. ഏവരുമായുള്ള ചർച്ചയിൽ റാഡ്‌ക്ലിഫ് ആദ്യമുന്നയിച്ച ആവശ്യം വിഭജനരേഖ തയ്യാറാക്കുവാനുള്ള സമയപരിധി കുറച്ചുകൂടി നീട്ടിക്കിട്ടുക എന്നുള്ളതായിരുന്നു. എന്നാൽ ഒരാൾപോലും അദ്ദേഹത്തിനോടൊപ്പം നിന്നില്ല. 1945 ആഗസ്ത് 15ന് തന്നെ ഇന്ത്യ സ്വാതന്ത്ര്യമാക്കപ്പെട്ടിരിക്കണം എന്ന് ഏവരും ശഠിച്ചു. ഇതേത്തുടർന്ന് എത്രയും വേഗം ജോലി പൂർത്തിയാക്കുവാൻ റാഡ്‌ക്ലിഫ് നിർബന്ധിതനായി.

#വൈകിയ പ്രഖ്യാപനം
ആഗസ്റ്റ് 12 ന് റാഡ്‌ക്ലിഫ് തന്റെ ജോലിപൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചു എന്നാൽ സ്വാതന്ത്ര്യത്തിന്റെ സന്തോഷവേളകളിൽ കല്ലുകടിയുണ്ടാകാതിരിക്കുന്നതിനായി റിപ്പോർട്ടിന്റെ ഔദ്യോഗിക പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തിനുശേഷമാകാമെന്ന് മൗണ്ട്ബാറ്റൺ തീരുമാനിച്ചു.

#വിഭജനശേഷം
ആഗസ്റ്റ് 16ന് ഇന്ത്യാ-പാകിസ്താൻ നേതാക്കളുടെ മുന്നിൽ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ എല്ലാഭാഗത്തുനിന്നും രേഖയെക്കുറിച്ച് ശക്തമായ എതിർപ്പുണ്ടായി. എന്നാൽ ഒടുവിൽ ഇരുപക്ഷവും രേഖയെ 'എങ്ങനെയാണോ അങ്ങനെ'[4] അംഗീകരിക്കാൻ തയ്യാറായി. ആഗസ്ത് 17 ന് ഔദ്യോഗികമായി റിപ്പോർട്ട് പ്രഖ്യാപിച്ചതോടെ അതിർത്തികളിൽ സൈന്യത്തിന് നിയന്ത്രിക്കാവുന്നതിലുമപ്പുറമായ വർഗ്ഗീയലഹള പൊട്ടിപ്പുറപ്പെട്ടു.പുതിയ അതിർത്തികളിൽ ഒഴുകിയ ചോരപ്പുഴകൾക്കുപുറമേ ഡെൽഹിയിൽ പോലും കനത്ത കൂട്ടക്കൊലകൾ അരങ്ങേറി. 1947 അവസാനം ഇന്ത്യയും പാകിസ്താനും തമ്മിൽ ആദ്യ യുദ്ധം തുടങ്ങി. 1947 ൽ കാശ്മീരിൽ ഇരുരാജ്യങ്ങളും എവിടെയായിരുന്നുവോ ഇന്നും അവർ അവിടെത്തന്നെ തുടരുന്നു.

പൊതുവിൽ പറഞ്ഞാൽ റാഡ്ക്ലിഫ് രേഖ ഒരു നിശ്ചിത-നിർണ്ണയ രേഖയായിരുന്നില്ല. മറിച്ച് അമ്പേ പരാജയപ്പെട്ട പാഴ്‌രേഖ മാത്രമായി ഇന്നും അവശേഷിക്കുന്നു.


Saturday, 29 June 2019

നിക്കോളോ  മാക്യവല്ലി (1496-1527)

നിക്കോളോ  മാക്യവല്ലി (1496-1527)
===================
കടപ്പാട്: ഓസ്കാർ- ചരിത്രാന്വേഷികൾ

രാഷ്ട്രത്തിലും  രാഷ്ട്രീയയത്തിലും സ്ഥിരമായ  ശത്രുക്കളോ  മിത്രങ്ങളോ ഇല്ലെന്നും, പലപ്പോഴും  മൃഗീയമായ  കൗശലങ്ങളും  ഒളിയുദ്ധങ്ങളും  രാജ്യഭരണത്തിന്  അനുപേക്ഷണീയമാണ്  എന്നും  പശ്ചാത്യ ലോകത്തെ  പഠിപ്പിച്ചത്  മാക്യവല്ലി  ആണ്.
       ഇറ്റലിയിലെ  സാധരണ  പൗരൻ  ആയിരുന്നു  മാക്യവല്ലിയുടെ  പിതാവ്. മെഡിസി  കുടുംബക്കാരുടെ  ആധിപത്യത്തിൽ ആയിരുന്നു അന്ന്  ഫ്ലോറൻസ് എന്നാൽ  മാക്യവല്ലിയുടെ ദർശനങ്ങൾ വേരുറക്കുന്ന  കാലത്ത് മെഡിസി  കുടുംബം  തോറ്റു പലായനം  ചെയ്തു.  യൂറോപ്യൻ രാജ്യങ്ങൾക്കെല്ലാം  അന്ന്  മാക്യവല്ലിയുടെ  ഉപദേശം വേണമായിരുന്നു.
   തത്വചിന്തകൻ എന്നതിനൊപ്പം  ചിത്രകാരൻ  രാഷ്ട്രമീമാംസകൻ, ഭരണതന്ത്രജ്ഞൻ, ഗ്രന്ഥകർത്താവ് എന്നീ  നിലകളിലും ഗുരുസ്ഥാനീയൻ  ആയിരുന്നു  മാക്യവല്ലി. ഭരണതന്ത്രത്തിലൂടെ  കപടമുഖങ്ങൾക്ക് മുന്നിലെ തിരശീല വലിച്ചുമാറ്റി. മാക്യവല്ലി  അതിനെല്ലാം  സാധൂകരണം നൽകുന്നത് കണ്ട്  ലോകം  അദ്ദേഹത്തെ "ചെകുത്താൻ " എന്ന്  വിളിച്ചു .യുദ്ധതന്ത്രങ്ങളെകുറിച്ച് മാക്യവല്ലി  എഴുതി യുദ്ധങ്ങൾ  രണ്ട്തരം  ഉണ്ട് ഒന്ന് നീതി  കൊണ്ടുള്ളതും,  രണ്ട് ശക്തികൊണ്ടും. ഒന്നാമത്തേത് മനുഷ്യനോടും  രണ്ടാമത്തേത്  മൃഗങ്ങളോടും ഏറ്റുമുട്ടാൻ  സ്വീകാര്യമാണ് . ബുദ്ധികൊണ്ട്  ചാണക്യനും  ജീവിതംകൊണ്ട്  വിദൂഷകനും  ആയിരുന്നു  മാക്യവല്ലി. ആധൂനിക രാഷ്ട്രതന്ത്രത്തിലെ ആദ്യ  വസ്തുനിഷ്ഠപഠനവും ആധികാരിക പ്രതിപാദനവും  ഇദ്ദേഹത്തിന്റേതാണ്.  ആത്‌മാവിനേക്കാൾ ഏറെ സ്വന്തം  പിതൃഭൂമിയെ സ്നേഹിക്കണം എന്ന് അദ്ദേഹം യൂറോപ്പിനെ പഠിപ്പിച്ചു. മാക്യവല്ലിയുടെ  ഉപദേഹങ്ങൾക്കായി കാത്തുനിന്ന  രാഷ്ട്രങ്ങളുടെ  പട്ടികവലുതാണ്.
   മെഡിസി  കുടുംബം ഫ്ലോറെൻസിൽ തിരിച്ചെത്തിയതോടെ മാക്യവല്ലി  കാരാഗൃഹത്തിൽ അടക്കപ്പെട്ടു. പുറത്തു വന്നശേഷം ഉപേക്ഷിക്കപെട്ടവന്റെ ജീവിതം  നയിക്കുമ്പോളാണ്  അദ്ദേഹം" ദി പ്രിൻസ് " എഴുതിയത്.  രാഷ്ട്രതന്ത്രത്തിലെ വേദപുസ്തകമായി ഇന്നും അത്  പരിഗണിക്കപ്പെടുന്നു. "സംവാദം", യുദ്ധതന്ത്രം   എന്നിവയും  അദേഹത്തിന്റെ  കൃതികൾ ആണ് .
  രാഷ്ട്രതന്ത്രത്തിൽ അന്നത്തെ  കാര്യം കാണൽ നീതി (pragmatism)  എന്ന  മാക്യവല്ലിയൻ തത്വം  അദ്ദേഹത്തിന്മേൽ  പരീക്ഷിക്കപ്പെട്ടു.  അപ്പോളേക്കും കുടൽപുണ്ണ്  അദ്ദേഹത്തെ  കീഴ്പെടുത്താൻ  ഒളിപ്പോര്  ആരംഭിച്ചിരുന്നു 1527-ലെ ജൂൺ 21നു  അദ്ദേഹം  ചരിത്രത്തോട്‌  വിടപറഞ്ഞു  മാക്യവല്ലിയുടെ  ശവകുടീരത്തിന് മേൽ ഫ്ലോറെൻസ്കാർ  ഇങ്ങനെ  എഴുതി "ഒരു പേരിന്റെ  പരിവേഷത്തിനും പുകഴ്‌ത്താൻ കഴിയാത്ത  ഒരാൾ"


Search This Blog