Saturday 29 June 2019

നിക്കോളോ  മാക്യവല്ലി (1496-1527)

നിക്കോളോ  മാക്യവല്ലി (1496-1527)
===================
കടപ്പാട്: ഓസ്കാർ- ചരിത്രാന്വേഷികൾ

രാഷ്ട്രത്തിലും  രാഷ്ട്രീയയത്തിലും സ്ഥിരമായ  ശത്രുക്കളോ  മിത്രങ്ങളോ ഇല്ലെന്നും, പലപ്പോഴും  മൃഗീയമായ  കൗശലങ്ങളും  ഒളിയുദ്ധങ്ങളും  രാജ്യഭരണത്തിന്  അനുപേക്ഷണീയമാണ്  എന്നും  പശ്ചാത്യ ലോകത്തെ  പഠിപ്പിച്ചത്  മാക്യവല്ലി  ആണ്.
       ഇറ്റലിയിലെ  സാധരണ  പൗരൻ  ആയിരുന്നു  മാക്യവല്ലിയുടെ  പിതാവ്. മെഡിസി  കുടുംബക്കാരുടെ  ആധിപത്യത്തിൽ ആയിരുന്നു അന്ന്  ഫ്ലോറൻസ് എന്നാൽ  മാക്യവല്ലിയുടെ ദർശനങ്ങൾ വേരുറക്കുന്ന  കാലത്ത് മെഡിസി  കുടുംബം  തോറ്റു പലായനം  ചെയ്തു.  യൂറോപ്യൻ രാജ്യങ്ങൾക്കെല്ലാം  അന്ന്  മാക്യവല്ലിയുടെ  ഉപദേശം വേണമായിരുന്നു.
   തത്വചിന്തകൻ എന്നതിനൊപ്പം  ചിത്രകാരൻ  രാഷ്ട്രമീമാംസകൻ, ഭരണതന്ത്രജ്ഞൻ, ഗ്രന്ഥകർത്താവ് എന്നീ  നിലകളിലും ഗുരുസ്ഥാനീയൻ  ആയിരുന്നു  മാക്യവല്ലി. ഭരണതന്ത്രത്തിലൂടെ  കപടമുഖങ്ങൾക്ക് മുന്നിലെ തിരശീല വലിച്ചുമാറ്റി. മാക്യവല്ലി  അതിനെല്ലാം  സാധൂകരണം നൽകുന്നത് കണ്ട്  ലോകം  അദ്ദേഹത്തെ "ചെകുത്താൻ " എന്ന്  വിളിച്ചു .യുദ്ധതന്ത്രങ്ങളെകുറിച്ച് മാക്യവല്ലി  എഴുതി യുദ്ധങ്ങൾ  രണ്ട്തരം  ഉണ്ട് ഒന്ന് നീതി  കൊണ്ടുള്ളതും,  രണ്ട് ശക്തികൊണ്ടും. ഒന്നാമത്തേത് മനുഷ്യനോടും  രണ്ടാമത്തേത്  മൃഗങ്ങളോടും ഏറ്റുമുട്ടാൻ  സ്വീകാര്യമാണ് . ബുദ്ധികൊണ്ട്  ചാണക്യനും  ജീവിതംകൊണ്ട്  വിദൂഷകനും  ആയിരുന്നു  മാക്യവല്ലി. ആധൂനിക രാഷ്ട്രതന്ത്രത്തിലെ ആദ്യ  വസ്തുനിഷ്ഠപഠനവും ആധികാരിക പ്രതിപാദനവും  ഇദ്ദേഹത്തിന്റേതാണ്.  ആത്‌മാവിനേക്കാൾ ഏറെ സ്വന്തം  പിതൃഭൂമിയെ സ്നേഹിക്കണം എന്ന് അദ്ദേഹം യൂറോപ്പിനെ പഠിപ്പിച്ചു. മാക്യവല്ലിയുടെ  ഉപദേഹങ്ങൾക്കായി കാത്തുനിന്ന  രാഷ്ട്രങ്ങളുടെ  പട്ടികവലുതാണ്.
   മെഡിസി  കുടുംബം ഫ്ലോറെൻസിൽ തിരിച്ചെത്തിയതോടെ മാക്യവല്ലി  കാരാഗൃഹത്തിൽ അടക്കപ്പെട്ടു. പുറത്തു വന്നശേഷം ഉപേക്ഷിക്കപെട്ടവന്റെ ജീവിതം  നയിക്കുമ്പോളാണ്  അദ്ദേഹം" ദി പ്രിൻസ് " എഴുതിയത്.  രാഷ്ട്രതന്ത്രത്തിലെ വേദപുസ്തകമായി ഇന്നും അത്  പരിഗണിക്കപ്പെടുന്നു. "സംവാദം", യുദ്ധതന്ത്രം   എന്നിവയും  അദേഹത്തിന്റെ  കൃതികൾ ആണ് .
  രാഷ്ട്രതന്ത്രത്തിൽ അന്നത്തെ  കാര്യം കാണൽ നീതി (pragmatism)  എന്ന  മാക്യവല്ലിയൻ തത്വം  അദ്ദേഹത്തിന്മേൽ  പരീക്ഷിക്കപ്പെട്ടു.  അപ്പോളേക്കും കുടൽപുണ്ണ്  അദ്ദേഹത്തെ  കീഴ്പെടുത്താൻ  ഒളിപ്പോര്  ആരംഭിച്ചിരുന്നു 1527-ലെ ജൂൺ 21നു  അദ്ദേഹം  ചരിത്രത്തോട്‌  വിടപറഞ്ഞു  മാക്യവല്ലിയുടെ  ശവകുടീരത്തിന് മേൽ ഫ്ലോറെൻസ്കാർ  ഇങ്ങനെ  എഴുതി "ഒരു പേരിന്റെ  പരിവേഷത്തിനും പുകഴ്‌ത്താൻ കഴിയാത്ത  ഒരാൾ"


No comments:

Post a Comment

Search This Blog