Sunday, 24 September 2017

ഉരുക്കുമനുഷ്യൻ

'ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ



കടപ്പാട്- ചരിത്രാന്വേഷികൾ-പ്രിൻസ് പവിത്രൻ
'ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ' എന്നറിയപ്പെട്ട 'ശ്രീ സർദ്ദാർ വല്ലഭായ് പട്ടേലിന്റെ' 1947-ലെ 562-ൽപ്പരം നാട്ടുരാജ്യങ്ങളെ ഒത്തൊരുമിപ്പിച്ച് 'ദേശീയോദ്‌ഗ്രഥനം' നടത്തി 'ഇന്ത്യാമഹാരാജ്യമാക്കിയ' ചരിത്രാന്വേഷണം:-
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയും ഇന്റ്യൻ നാഷണൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും 1947 സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രിയുമായിരുന്നു 'സർദ്ദാർ വല്ലഭായ് പട്ടേൽ'. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്റ്റോബർ 31 ആണ് ഇന്ത്യയുടെ 'ഏകതാ ദിവസം' (National Unity Day) ആയി എല്ലാവർഷവും രാജ്യമാചരിക്കുന്നത്. ബഹുമാനപൂർവ്വം ജനങ്ങൾ അദ്ദേഹത്തെ വിളിച്ചത് ' ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ' എന്നപേരിലായിരുന്നു. കാരണം സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് അഞ്ഞൂറിലധികം നാട്ടുരാജ്യങ്ങളായി വിഭജിച്ചുകിടന്നിരുന്ന നമ്മുടെ ഇന്ത്യയെ ഇന്ന് കാണുന്ന ഇന്ത്യയാക്കിമാറ്റിയത് ഈ മഹാനായിരുന്നു. അദ്ദേഹത്തിന്റെ പേരിനോട് ചേർന്നുള്ള ഈ 'സർദാർ' അഥവാ നേതാവ് എന്ന പട്ടം ജനങ്ങളദ്ദേഹത്തിന്റെ നേതൃപാടവത്തിനുനല്കിയ സമ്മാനമായിരുന്നു. ഒരു വക്കീലായി ജീവിതമാരംഭിച്ച പട്ടേൽ മഹാത്മാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്. തുടർന്ന് കോൺഗ്രസിലേക്ക് 30 ലക്ഷത്തിലധികം ജനങ്ങളെയെത്തിച്ച അദ്ദേഹം ഗാന്ധിജിയുടെ ഏറ്റവും വിശ്വസ്തരായ രണ്ടുപേരിലൊരാളായിരുന്നു, ആ മറ്റൊരാൾ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി 'ശ്രീ. ജവഹർലാൽ നെഹ്രു'വുമായിരുന്നു . 1946ൽ ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി ആരായിരിക്കണമെന്ന് നിശ്ചക്കാനായി നടന്ന തിരഞ്ഞെടുപ്പിൽ16ൽ 13 സ്റ്റേറ്റുകളും സർദാർ വല്ലഭായ് പട്ടേലിന് വോട്ടുചെയ്തപ്പോൾ വെറും മൂന്ന് സ്റ്റേറ്റ്മാത്രമായിരുന്നു 'ജവഹർലാൽ നെഹ്രു'വിനെ പിന്തുണച്ചത്.കോൺഗ്രസ് വർക്കിങ്ങ് കമ്മിറ്റി നെഹ്രുവിന് അനുകൂവമായിരുന്നു എന്നതിനാൽ മഹാത്മാ ഗാന്ധിയുടെ അഭ്യർത്ഥനപ്രകാരം പട്ടേൽ പിന്മാറുകയും ജവഹർലാൽ നെഹ്രു പ്രധാനമന്ത്രിയാവുകയും ചെയ്തു എന്നത് ചരിത്രം. കാരണം മഹാത്മാ ഗാന്ധിക്കറിയാമായിരുന്നു സർദാർ പട്ടേലിനുമാത്രമേ 'ഇന്ത്യയുടെ' പുനരേകീകരണം വിജയകരമായി നടത്താൻ സാധിക്കുകയുള്ളൂ എന്ന പരമമായ സത്യം!!
1920 നാഗ്പുർ കോൺഗ്രസ് സെഷനിലാണ് ആദ്യമായി അഞ്ഞൂറിൽപ്പരം വരുന്ന ഇന്ത്യയിലെ എല്ലാ നാട്ടുരാജ്യങ്ങളോടും വ്യക്തമായ ഭരണസമ്പ്രദായം നിലവിൽ വരുത്തുവാൻ 'ഇന്ത്യൻ നാഷണൽ കോൺഗ്രസ്' നേതൃത്വം ആവശ്യപ്പെട്ടത്. 'മഹാത്മാ ഗാന്ധിയുടെ' നേതൃത്വത്തിൽ നിലനിന്ന 'ഇന്ത്യൻ നാഷണൽ കോൺഗ്രസിന്' 'നാട്ടുരാജ്യങ്ങളോട്' മൃദുസമീപനമായിരുന്നു ഉണ്ടായിരുന്നത്. 1925 ൽ നടന്ന 40-ആം 'കോൺഗ്രസ് സെഷൻ്റെ പ്രസിഡന്റ്' ആയിരുന്ന 'ശ്രീമതി സരോജിനി നായിഡു' പറഞ്ഞത് "തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഏറെയുണ്ടെങ്കിലും ഇന്ത്യാമഹാരാജ്യത്തിന്റെ മൂന്നിലൊന്നുഭാഗം ഭരിക്കുന്നത് നാട്ടുരാജാക്കന്മാരാണ്. അതിനാൽ അവർ തങ്ങളുടെ അയൽക്കാരായ ഇന്ത്യൻ ഭരണാധികാരികളുമായി സഹകരിച്ചു പ്രവർത്തിക്കണമെന്നും ഭരണകാര്യങ്ങളിലടക്കം അന്യോന്യം ഇടപെടാതെ സൗഹൃദത്തിലൂന്നിയ ബന്ധം വളർത്തണം, കൂടാതെ ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികൾ ഒരിക്കലും ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് വെല്ലുവിളിയായി കാണേണ്ടതില്ല,അവരുടെ പരമാധികാരത്തിൽ ഒരിക്കലും കടന്നുകയറില്ല" എന്നുമായിരുന്നു. 42ആം കോൺഗ്രസ്സെഷനിൽ 'മണിലാൽ കോത്താരി' നാട്ടുരാജ്യങ്ങളുടെ സ്വയംഭരണാവകാശം സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടു. സ്വാതന്ത്ര്യം ലഭിച്ച 1947 ഓഗസ്റ്റ് 15 സായാഹ്നത്തിൽത്തന്നെ 'ഇന്ത്യൻ നാഷണൽ കോൺഗ്രസ്' ഇന്ത്യയുടെ ഭാവികാര്യങ്ങൾക്കായുള്ള ചർച്ചവിളിക്കുകയും അതിൽ പരമപ്രധാനമായി ഇന്ത്യയുടെ 'സംഘരാജ്യതത്ത്വം' (Federal set up) മുന്നോട്ടുവെക്കുകയും ചെയ്തു. അതിൽ ഉരുത്തിരിഞ്ഞു വന്ന അഭിപ്രായത്തിൽ ഇന്ത്യൻ സ്റ്റേറ്റുകളിൽ സർക്കാരിന് പരമാധികാരവും നാട്ടുരാജ്യങ്ങൾക്ക് പ്രത്യേക ഭരണാധികാരവും നൽകുവാൻ തീരുമാനമായി. 'ഗാന്ധിജിയുടെ' അഭിപ്രായം 'ഒരു നാട്ടുരാജ്യത്തെയും ബലംപ്രയോഗിച്ചു ഇന്ത്യൻ യൂനിയനിൽ ചേർക്കരുത്' എന്നായിരുന്നു. കുത്തിത്തിരുപ്പ് ആയുധമാക്കിയിരുന്ന ബ്രിട്ടീഷുകാരാവട്ടെ അധിനിവേശത്തിന്റെ അവസാനകാലത്തും അതെ പണിതന്നെതുടർന്നു. നാട്ടുരാജാക്കന്മാരോട് ഇന്ത്യൻ യൂണിയനിൽ ചേരരുതെന്ന് ബ്രിട്ടീഷുകാർ രഹസ്യമായി ആവശ്യപ്പെടുകയും ഇന്ത്യൻ യൂണിയനിൽ ചേർന്നാൽ നാട്ടുരാജാക്കന്മാർക്ക് ഉണ്ടാവാൻപോകുന്ന അധികാരനഷ്ടത്തെപ്പറ്റി പരക്കെ പ്രചരിപ്പിക്കുകയും ചെയ്തു. 1947 ജനുവരി 29ന് 'നീതിനിർവ്വഹണസഭയിൽ' ഇന്ത്യൻ യൂണിയനിൽ ചേരുന്നതിനുള്ള നാട്ടുരാജ്യങ്ങളുടെ പരമാധികാരം അവരവരുടെ രാജാക്കന്മാരിൽ നിക്ഷിപ്തമാക്കുകയും ചെയ്തുകൊണ്ട് ബ്രിട്ടീഷുകാർ വീണ്ടും ഇന്ത്യക്കുമുന്നിൽ ഒരു ചതിക്കുഴിയൊരുക്കി. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം നടന്ന രക്തരൂക്ഷിതമായ കലാപങ്ങൾക്കും അനിശ്ചിതത്വങ്ങള്ക്കും ഒടുവിൽ ഇന്ത്യയും പാകിസ്ഥാനും രൂപീകൃതമായി. കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ ഒരാളായിരുന്ന 'സർദാർ വല്ലഭായ് പട്ടേലിന്' 'ഇന്ത്യയുടെ പുനരേകീകരണ വിഷയത്തിൽ' ഭൂരിപക്ഷം കോൺഗ്രസ് നേതാക്കളുടെ അഭിപ്രായമായിരുന്നില്ല ഉണ്ടായിരുന്നത്. സ്വാതന്ത്ര്യാനന്തരം ഉണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളിൽ അസ്വസ്ഥനായിരുന്നു അദ്ദേഹം 'നാട്ടുരാജ്യങ്ങൾക്ക്' പരമാധികാരം കൊടുക്കുന്നതിൽ ബുദ്ധിശൂന്യത കാലേകൂട്ടി കാണാൻ കഴിവുള്ള ആളായിരുന്നു. 1931-ലെ കറാച്ചിയിൽനടന്ന 45-ആം കോൺഗ്രസ്സെഷനിലെ പ്രസിഡന്റ് ആയിരുന്ന 'സർദാർ പട്ടേൽ' നാട്ടുരാജ്യങ്ങൾക്കെതിരെയുള്ള തന്റെ വികാരം തുറന്നടിച്ചുപറഞ്ഞു. സർദാർ പറഞ്ഞതിതാണ് "നാട്ടുരാജാക്കന്മാരുടെ പരമാധികാരത്തിനും മുകളിൽ നാട്ടുരാജ്യങ്ങളിലെ തിരഞ്ഞെടുക്കപെട്ട നിയമസാമാജികരും ജനങ്ങളുമായിരിക്കും നാട്ടുരാജ്യങ്ങളുടെ ഭാവിതീരുമാനിക്കുക" എന്നായിരുന്നു. സർദാർ പട്ടേലിന് നാട്ടുരാജ്യങ്ങളിലെ പ്രജകളുമായി പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ജന്മദേശമായ ഗുജറാത്തിലെ ജനങ്ങളുമായി അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. 'കത്തിയവാഡ' രാജകീയപരിഷത്തിന്റെയും ഭാവ്നഗർ പ്രജാപരിഷത്തിന്റെയും പ്രെസിഡന്റായിരുന്ന അദ്ദേഹം ജനങ്ങളുമായി അടുത്തിടപെഴകുകയും ജനവികാരം മനസ്സിലാക്കി പ്രവർത്തിക്കുകയും ചെയ്യുന്നതിൽ അഗ്രഗണ്യനായിരുന്നു. അദ്ദേഹം 'നാട്ടുരാജ്യങ്ങളിലെ' ജനങ്ങളുടെ രാജവാഴ്ചക്കെതിരെയുള്ള വികാരം മനസ്സിലാക്കിയിരുന്നെങ്കിലും നേരിട്ടൊരു പ്രതിരോധത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ മുതിർന്നില്ല, കാരണം ബ്രിട്ടീഷ് അധിനിവേശത്തിൽ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നാട്ടുരാജാക്കന്മാരും അടിമകൾ തന്നെയായിരുന്നു എന്നത് മറ്റൊരു സത്യമായിരുന്നു. 1946 ജൂണിൽ 'ഓൾ ഇന്ത്യ സ്റ്റേറ്റ് പീപ്പിൾസ് കോൺഫെറെൻസ്' നടന്നപ്പോൾ സർദാർ പട്ടേൽ നാട്ടുരാജ്യങ്ങളിലെ ജനങ്ങളോട് അപേക്ഷിച്ചത് രാജഭരണത്തിൽ നിന്നുള്ള മോചനത്തിനായി കാത്തിരിക്കുവാനായിരുന്നു, കാരണം 'ബ്രിട്ടീഷ്അധികാരികൾ' 'നാട്ടുരാജാക്കന്മാരെ' മുന്നിൽ നിർത്തി നിഴൽയുദ്ധം ചെയ്യുകയാണെന്ന് ഉത്തമ ബോധ്യം സർദാർ പട്ടേലിന് ഉണ്ടായിരുന്നു.
ആദ്യം ജനാധിപത്യപരമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി ഇന്ത്യയുടെ ഏകികരണം തുടങ്ങാനും പിന്നീട് നാട്ടുരാജ്യങ്ങളെ അതിൽ ചേർക്കാനുമായിരുന്നു 'സർദാർ പട്ടേലിന്റെ' പദ്ധതി.
1946 മെയ് 9ന് 'സർദാർ പട്ടേൽ' ഇന്ത്യയുടെ ഭാവിതീരുമാനം ജനങ്ങളോടായി പറഞ്ഞു!! "പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമാണെന്നും അത് ഒരു ഏകാധിപതിയായ രാജാവിനല്ല" എന്ന പട്ടേലിന്റെ സന്ദേശം കാട്ടുതീ പോലെ രാജഭരണപ്രദേശങ്ങളായ നാട്ടുരാജ്യങ്ങളിൽ പരന്നു. ഇന്ത്യയിലെ ഏറ്റവും ജനപ്രിയരായിരുന്ന നേതാക്കളിലൊരാളായ പട്ടേലിന്റെ തീരുമാനം ജനങ്ങൾ നെഞ്ചോടേറ്റി. അതേവർഷം മെയ് 16 ന് 'മന്ത്രിസഭാ രൂപരേഖകൾ' തയ്യാറാക്കുന്നതിന് സംസ്ഥാനങ്ങളിൽ നിന്നായി 93 പ്രതിനിധികളെ 'കൂടിയാലോചന സമിതിയിലേക്ക്' അയക്കാൻ തീരുമാനിക്കുകയും ജൂൺ 16ഓടെ സംസ്ഥാനങ്ങളുടെ 'കൂടിയാലോചന സമിതി' രൂപീകരിക്കുകയും ചെയ്തു. നാട്ടുരാജ്യങ്ങൾ പ്രതിനിധീകരിച്ചു വൈസ്റോയിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്ന 'സർ കോൺറാഡ് കോർഫീൽഡും' ഈ സമിതിയിൽ അംഗമായിരുന്നു. 1946 ഡിസംബർ 7ന് സ്വാതന്ത്ര്യ സമര സേനാനി 'ശ്രീ കെ.എം.മുൻഷിക്ക്' എഴുതിയ കത്തിൽ സർദാർ പട്ടേൽ പറഞ്ഞത് 'കൂടിയാലോചന സമിതി'ക്ക് ഇന്ത്യൻ സ്റ്റേറ്റ്സിന്റെ ചുമതലലകൾ നൽകിയെന്നും തിരഞ്ഞെടുപ്പടക്കമുള്ള ജനാധിപത്യപ്രക്രീയകൾ തുടങ്ങുവാൻ കെ.എം.മുൻഷിയടക്കമുള്ളവരുടെ സഹായം വേണമെന്നും ആയിരുന്നു. സർദാർപട്ടേൽ ഒരിക്കലും നാട്ടുരാജ്യങ്ങളുടെ കൂട്ടമായി ഇന്ത്യയെ ഏകോപിപ്പിക്കാൻ ശ്രമിച്ചില്ലെന്നു മാത്രമല്ല, ജനാധിപത്യവ്യവസ്ഥയിലൂന്നിയ 'സംഘരാജ്യതത്ത്വം' (Federal set up) നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തു. നാട്ടുരാജാക്കന്മാർക്ക് സ്വയംഭരണാധികാരം കൊടുത്താലുണ്ടാകുന്ന ഭവിഷ്യത്തുകൾ മനസ്സിലാക്കിയ അദ്ദേഹം 1947 ജൂൺ15ന് ന്യൂഡൽഹിയിൽ ഇങ്ങനെ പറഞ്ഞു "ഞങ്ങൾ ഒരു സംസ്ഥാനത്തെയോ നാട്ടുരാജ്യത്തെയോ ഇന്ത്യയിൽ നിന്നും സ്വാതന്ത്രമായതായി പ്രഖ്യാപിക്കില്ല, മാത്രമല്ല വിദേശീയമായ ഒരു ശക്തിയുടെയും സ്വാതന്ത്ര്യ പ്രഖ്യാപനവും അംഗീകരിക്കുകയുമില്ല. ആര് അതിനു മുതിർന്നാലും അത് ശത്രുതാപൂർണമായ തീരുമാനമായി കാണുകയും ചെയ്യും". ആ വാക്കുകൾ പലർക്കുനേരെയുമുള്ള വെല്ലുവിളികളായിരുന്നു. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോൾ സ്വന്തമായി നാട്ടുരാജ്യമുണ്ടാക്കി രാജാവായിവാഴാമെന്നു മനക്കോട്ടകെട്ടിയ ഫ്യൂഡൽ രാജാക്കന്മാർക്കും അതിനെ ഒളിഞ്ഞും തെളിഞ്ഞും പിന്താങ്ങിയ ബ്രിട്ടീഷ് ഭരണാധികാരികളോടുമുള്ള താക്കീത് കൂടി ആയിരുന്നു ആ പ്രസംഗം.
ഇന്ത്യൻ ഭരണഘടനയുടെ ശില്പിയായ ശ്രീ ബി.ആർ.അംബേദ്കർ സർദാർ പട്ടേലിന്റെ അഭിപ്രായത്തോട് യോജിച്ചതോടെ ഇന്ത്യയുടെ 'പുനരേകികരണം' എന്ന ആശയത്തിന് പിന്തുണ വർധിച്ചു. 'ഭരണാധികാരികളെ തിരഞ്ഞെടുക്കാൻ അധികാരമുള്ള' ഇന്ത്യൻ ജനാധിപത്യ സംസ്ഥാനങ്ങളായി എല്ലാ നാട്ടുരാജ്യങ്ങളെയും മാറ്റണമെന്നുതന്നെയായിരുന്നു അംബേദ്കറിന്റെയും നിലപാട്. തുടർന്ന് 'സംസ്ഥാന വകുപ്പ്' ഏറ്റെടുത്ത സർദാർ പട്ടേൽ ഇന്ത്യയുടെസംസ്ഥാനങ്ങൾക്കായുള്ള 'രാഷ്ട്രീയനയം' പ്രഖ്യാപിച്ചു. കൂട്ടുത്തരവാദിത്വവും പരസ്പരവിശ്വാസത്തിലൂന്നിയതുമായ ഒരു 'ഫെഡറൽ' സംവിധാനം അദ്ദേഹം ജനങ്ങൾക്കായി സമർപ്പിച്ചു. 'നാട്ടുരാജ്യങ്ങളോട് ഇന്ത്യയുടെ പ്രതിരോധ,വാർത്താവിനിമയ,വിദേശബന്ധങ്ങളടക്കമുള്ള നയങ്ങളോട്' യോജിച്ചുനിൽക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. അതുകൂടാതെ ഇന്ത്യയുടെ ഭരണചക്രം ഏൽക്കുന്നവരോട് ഇന്ത്യയിലെ വൈവിധ്യപൂർണമായ ജനങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാവിയിലെ ഇന്ത്യയുടെ സുരക്ഷക്ക് അംഗരാജ്യങ്ങളായ സംസ്ഥാനങ്ങൾ തമ്മിലുണ്ടാകേണ്ട ഒത്തൊരുമയുടെയും വിവേകബുദ്ധിയുടെയും ആവശ്യകത അദ്ദേഹം എല്ലാവരെയും അറിയിച്ചുകൊണ്ടിരുന്നു. സ്വാതന്ത്ര്യം ലഭിച്ച ശേഷമുള്ള ഇന്ത്യയിലെ അഭ്യന്തര സ്ഥിതിഗതികൾ ഒട്ടും ശാന്തമായിരുന്നില്ല!! പ്രശ്നങ്ങൾക്കുമേലെ പ്രശ്നങ്ങളും കലാപങ്ങളും രാഷ്ട്രീയ അസ്ഥിരതയും നിലനിന്നിരുന്നു എന്നതിനാൽ നയപരമായ കാര്യങ്ങളിൽ വ്യക്തതവരുത്തി തീരുമാനമെടുക്കുന്നതിന് ധാരാളം ബുദ്ധിമുട്ടുകൾ സർദാർ പട്ടേലടക്കമുള്ള ഇന്ത്യയുടെ ഭരണകർത്താക്കൾ നേരിട്ടുകൊണ്ടേയിരുന്നു . 'നാട്ടുരാജ്യങ്ങളുടെ' കാര്യത്തിൽ കൗശലപൂർവ്വമായ സമീപനം സ്വീകരിക്കാൻ സർദാർ പട്ടേൽ തീരുമാനിച്ചു. കാരണം ഇന്ത്യയുടെ ഭൂപരിധിക്കുള്ളിൽ സ്വയംഭരണാവകാശമുള്ള ഒരു രാജ്യം രൂപപെട്ടലുണ്ടാവുന്ന വെല്ലുവികൾ അനവധിയായിരുന്നു. ആദ്യകാലങ്ങളിൽ 'നാട്ടുരാജ്യങ്ങളുടെ' രാജാക്കന്മാരോട് വളരെ സമാധാനപരമായും സൗഹാർദ്ദപരമായും ആയിരുന്നു പട്ടേലിന്റെ സമീപനം.അദ്ദേഹം നാട്ടുരാജാക്കന്മാരുമായി സൗഹൃദം സ്ഥാപിക്കുകയും അവരോടു ഇന്ത്യൻ യൂണിയനിൽ ചേർന്നാലുണ്ടാകുന്ന നല്ല വശങ്ങളെപ്പറ്റി ബോധവാന്മാരാക്കുവാൻ ശ്രമിക്കുകയും ചെയ്തു. 'ഇന്ത്യൻ യൂണിയനിൽ' അംഗമാകാനായി അദ്ദേഹം എല്ലാ 'നാട്ടുരാജാക്കന്മാരെയും' ക്ഷണിച്ചുവരുത്തുകയും അവരോടായി ഇങ്ങനെ പറയുകയും ചെയ്തു , "അല്ലയോ രാജാക്കന്മാരെ, ഇത് നിങ്ങൾക്ക് 'ഇന്ത്യയെന്ന മഹാരാജ്യത്തോട്' ലയിക്കുവാൻ കിട്ടുന്ന അവസരമാണ്. ഇത് നിങ്ങളിപ്പോൾ പാഴാക്കിയത് നാളെ നിങ്ങളുടെ വരും തലമുറ നിങ്ങളുടെ മോശംതീരുമാനത്തെ എന്നെന്നും ശപിക്കും,നിങ്ങളുടെ പേരുകൾ അവർ ശപിച്ചുകൊണ്ട് ഓർക്കുകയും ചെയ്യും'. മിക്ക നാട്ടുരാജാക്കന്മാരെയും മാറിചിന്തിക്കാൻ ഇത് വഴിയൊരുക്കി.അവരിൽ പലരും ഇന്ത്യക്കു അനുകൂല സമീപനം എടുക്കാൻ പ്രേരിതമായി.പക്ഷെ പല പ്രമുഖ നാട്ടുരാജ്യങ്ങളും 'കേളൻ കുലുങ്ങിയാലും പാലം കുലുങ്ങില്ലെന്ന' മട്ടിൽ സ്വന്തം രാജ്യം എന്ന കടുംപിടുത്തതിൽ ഉറച്ചുനിന്നു.അവർക്കുള്ള ചികിത്സയും സർദാർ പട്ടേൽ നേരത്തെ ഉറപ്പിച്ചിരുന്നു,പക്ഷെ സമയം വരട്ടെ എന്നുകരുതി മാറ്റി വെച്ചു .പല നാട്ടുരാജാക്കന്മാരും ഇത് തങ്ങളുടെ ദേശീയതയുടെ ഭാഗമായികണ്ടുകൊണ്ട് ഇന്ത്യൻ യൂണിയനിൽ ചേരാനുള്ള താത്പര്യം അറിയിക്കാൻ ആ പ്രസംഗം കാരണമായി. സർദാർ പട്ടേലിന്റെ ഈ വീരോചിതമായ ഇടപെടലാണ് ഇന്ന് നാം കാണുന്ന ഇന്ത്യയുടെ രൂപീകരണത്തിന് കാരണമായത്.
അത്യധികം വൈവിദ്ധ്യമുള്ള നയങ്ങളായിരുന്നു സർദാർ പട്ടേലിനുണ്ടായിരുന്നത്.'സാമം ,വേദം,ദണ്ഡം' എന്ന പഴംചൊല്ലിന്റെ ആധുനിക പതിപ്പായിരുന്നു അദ്ദേഹത്തിന്റെ എല്ലാ നയങ്ങളും. ഇന്ത്യൻ യൂണിയനിൽ ചേരാൻ തയ്യാറാവാത്ത നാട്ടുരാജ്യങ്ങളെ മാനസികമായി തളർത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യനടപടി. ഇതിനായി ചാരന്മാരെയടക്കം നിയോഗിച്ചു രാജാക്കന്മാരുടെ ആത്മവീര്യം തകർക്കുക എന്നതായിരുന്നു ആദ്യം ചെയ്തത്.തുടർന്ന് ഇന്ത്യൻ യൂണിയനിൽ ചേർന്നില്ലെങ്കിലുണ്ടാകാൻ പോകുന്ന ഭവിഷ്യത്തുകൾ സന്ദേശങ്ങളായി എല്ലാരിലും തുടരെ തുടരെ എത്തിക്കുകയും ചെയ്തു. അദ്ദേഹം അവരോടു ആദ്യമൊക്കെ സഹതാപപൂർണവും പ്രായോഗികവുമായ സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്.ചുറ്റും ഇന്ത്യൻ സംസ്ഥാനങ്ങളാൽ ചുറ്റപ്പെടാൻപോകുന്ന തങ്ങൾക്കു ഇന്ത്യൻ യൂണിയനിൽ ലയിക്കാതെ മറ്റു വഴിയില്ലെന്ന് രാജാക്കന്മാർക്ക് ബോധ്യപ്പെടാൻ ഇത് കാരണമായി. രാജഭരണം നിലനിന്നിരുന്ന നാടുകളിലെയെല്ലാം ജനങ്ങൾ ഇന്ത്യൻ യൂണിയനിൽ ചേരാനായി അഭിപ്രായസമന്യയം ഉണ്ടാക്കാൻ പട്ടേലടക്കം ഉള്ള കോൺഗ്രസ്നേതാക്കൾ തീരുമാനിച്ചു. സർവ്വ ചിന്താഗതികളെയും മാറ്റിമറിച്ചുകൊണ്ട് 'നാട്ടുരാജ്യങ്ങളിൽ' 'ഇന്ത്യൻയൂണിയനിൽ' ചേരാനുള്ള വികാരപ്രകടനങ്ങൾ ജനങ്ങളിൽ നിന്ന് പ്രകടമായിത്തുടങ്ങി. ജനങ്ങൾ തെരുവിലിറങ്ങി, രക്തരഹിതമായ ഒരു വിപ്ലവം തന്നെ ഇന്ത്യയിലുടനീളം അലയടിച്ചുകൊണ്ടിരുന്നു. തന്റെ സ്വപ്നം നടപ്പാവാനായി ഏതറ്റം വരെയും പോകാൻ 'സർദാർ പട്ടേൽ' തയ്യാറായിരുന്നു.
തന്റെ കൗശലപൂർവ്വമായ നയങ്ങൾക്ക് ജനങ്ങളിൽ നിന്ന് വൻതോതിൽ പിന്തുണലഭിച്ചപ്പോൾ ജയിച്ചത് 'പട്ടേലിന്റെ' നയങ്ങൾ മാത്രമായിരുന്നില്ല. നൂറ്റാണ്ടുകളോളം അടിമകളായിജീവിച്ച ഒരു ജനതയുടെ 'സ്വത്വബോധം' കൂടിയായിരുന്നു. 'സർദാർ പട്ടേലിന്റെ' പ്രത്യേകത അദ്ദേഹത്തിന്റെ ചടുലമായ തീരുമാനങ്ങളായിരുന്നു. തീരുമാനങ്ങൾ വൈകിപ്പോയാൽ 'പാകിസ്താനടക്കമുള്ള' ശത്രുവൃന്ദം സാഹചര്യങ്ങൾ മുതലെടുക്കുമെന്ന് അദ്ദേഹത്തിന് ഉത്തമ ബോധ്യമുണ്ടായിരുന്നു. ഇന്ത്യൻ യൂണിയന് എതിരെ സംസ്ഥാനങ്ങളിലും നാട്ടുരാജ്യങ്ങളിലും ഉയർന്നുവന്ന അപസ്വരങ്ങൾ മുളയിലേ തന്നെ നുള്ളിക്കളയുവാൻ സർദാർ പട്ടേൽ തീരുമാനിച്ചു. നാട്ടുരാജ്യങ്ങളിലെ മിക്ക രാജാക്കന്മാരിലും യൂണിയനിൽ ചേരാനുള്ള ധൈര്യവും പ്രചോദനവും കൊടുത്തത് സർദാറിന്റെ വിജയമായിരുന്നു. രാജഹൃദയങ്ങളിൽ ഇടംനേടിയ അദ്ദേഹം അവരുടെ പരമാധികാരം ഇന്ത്യക്കുമുന്നിൽ സമർപ്പിക്കാൻ കാരണക്കാരനായി. ഹൈദരാബാദിലൊഴികെ മറ്റൊരിടത്തും ബലം പ്രയോഗിക്കാതെ നാട്ടുരാജ്യങ്ങൾ സ്വയം 'ഇന്ത്യൻ യൂണിയനിൽ' ചേരാൻ തീരുമാനിച്ചു. പിൽക്കാലത്തു അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന ശ്രീ വി.പി.മേനോൻ ഒരിക്കൽ പറഞ്ഞത് ഇതായിരുന്നു. ''അന്ന് നടന്ന നാടകത്തിലെ പ്രധാന നടനായിരുന്നു ശ്രീ സർദാർ വല്ലഭായ് പട്ടേൽ'' എന്നായിരുന്നു.അദ്ദേഹം വെറും നടനായിരുന്നില്ല....500 ൽ അധികം ബ്രിട്ടീഷ്കാലത്തെ നാട്ടുരാജ്യങ്ങളെ ഒരുമിപ്പിച്ചു ഇന്ന് നാം കാണുന്ന വിശാലമായഇന്ത്യയെ ലോകത്തിലെ ഏഴാമത്തെ ഏറ്റവുംവലിയരാജ്യമായ 'ഇന്ത്യയാക്കിയ' മഹാനായ സ്വാതന്ത്ര്യസമരസേനാനിയായിരുന്നു. അത് കൊണ്ടാണ് നാം ഇന്നും അദ്ദേഹത്തെ ബഹുമാനത്തോടെ ''ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ'' എന്ന് വിളിക്കുന്നത്.
1947 ജൂലൈ 5ന് സർദാർ പട്ടേൽ എല്ലാ നാട്ടുരാജ്യങ്ങളിലെയും രാജാക്കന്മാരോട് സൗഹാർദ്ദപരമായ മുന്നോട്ടുവരാനും ഒരൊറ്റ രാഷ്ട്രമായി 'ഇന്ത്യൻ യൂണിയനിൽ' ചേരാനും ആഹ്വാനം ചെയ്തു. 1947 ജനുവരി 29നു ചേർന്ന 'അഭിപ്രായസമന്വയ യോഗത്തിൽ' നാട്ടുരാജാക്കന്മാർ ഇന്ത്യൻ യൂണിയനിൽ ചേരുന്നതിനുള്ള അവരുടെ നിബന്ധനകൾ മുന്നോട്ടു വെച്ചു. പക്ഷെ യാതൊരുവിധമായ നിബന്ധനകളും അംഗീകരിക്കില്ലെന്നും 'ഇന്ത്യൻ യൂണിയനിൽ' ചെരുകയല്ലാതെ മറ്റൊരു നിർവഹവും അവർക്കില്ലെന്നു 'സർദാർ പട്ടേൽ' അസന്നിഗ്ദ്ധമായി പറഞ്ഞതോടെ 'നാട്ടുരാജാക്കന്മാർ' പത്തിമടക്കി. ഇന്ത്യൻ അസ്സെംബ്ലിയിലേക്കു തങ്ങളുടെ പ്രതിനിധികളെ അയക്കുവാനും അവർ തീരുമാനിച്ചു. 1947 ജൂലൈ 24 നു ചേർന്ന നാട്ടുരാജാക്കന്മാരുടെയും സംസ്ഥാനങ്ങളുടെയും യോഗത്തിൽ 'ഒരൊറ്റ ഇന്ത്യ' എന്ന സ്വപ്നം യാഥാർഥ്യമാകാൻ പോകുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. തുടർന്ന് 1947 ജൂലൈ 31 ന് സർവ എതിർപ്പുകളെയും അവഗണിച്ചുകൊണ്ട് സർദാർ പട്ടേൽ ഇന്ത്യയുടെ ഏകീകരണ ബിൽ പാസാക്കുകയും (Accession and Standstill Agreement) ചെയ്തു. അതോടുകൂടി ഇന്ത്യൻ കേന്ദ്രസർക്കാരിന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും മേലുള്ള പരമാധികാരം അരക്കിട്ടുറപ്പിക്കപ്പെടുകയും ചെയ്തു. പക്ഷെ ആ നിയമം പല നാട്ടുരാജ്യങ്ങളും അംഗീകരിച്ചില്ല, ഏറ്റവുമധികം എതിർപ്പുവന്നത് അദ്ദേഹത്തിന്റെ സ്വന്തം നാടായ കത്തിയവാഡയിൽ നിന്നായിരുന്നു. സർദാർ പട്ടേലിന് ഒരു കാര്യം നിശ്ചയമായും ബോധ്യമുണ്ടായിരുന്നു. ഏതെങ്കിലും ഒരു പ്രമുഖ 'നാട്ടുരാജ്യം' എല്ലാ വ്യത്യാസങ്ങളും മറന്നു 'ഇന്ത്യൻ യൂണിയനിൽ' ചേർന്നാൽ തുടർച്ചയായി മാറ്റുള്ളവരും അത് ചെയ്യും എന്ന്!! ഭാഗ്യവശാൽ കത്തിയവാഡയിലെ ജനങ്ങളും സർദാർ പട്ടേലുമായി അത്രയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇത് മുതലാക്കി അദ്ദേഹം ജനങ്ങളോട് കൂടുതൽ അടുത്തിടപെഴകുകയും 'ഇന്ത്യൻ യൂണിയന്' അനുകൂലമായ ജനവികാരം ഇളക്കിവിടുകയും ചെയ്തു. പിന്നെ എല്ലാം വളരെ പെട്ടെന്ന് തന്നെ നടന്നു. അനേകം നാട്ടുരാജ്യങ്ങൾ ഇന്ത്യൻ യൂണിയനിൽ ചേരൻ സ്വമേധയാ തയ്യാറായി. 1947 ഓഗസ്റ്റ് 15 ആയപ്പോഴേക്കും 'ഹൈദരാബാദും ജുനഗഢും കാശ്മീരുമൊഴികെയുള്ള' ഏതാണ്ട് 550-ൽ പരം നാട്ടുരാജ്യങ്ങൾ ഇന്ത്യൻ യൂണിയനിൽ ചേരാനുള്ള സമ്മതമറിയിച്ചു. 1947 ഒക്ടോബര് 27 നു അദ്ദേഹം പറഞ്ഞത് 'എല്ലാ നാട്ടുരാജാക്കന്മാരും ഞങ്ങളുടെ സഹോദരന്മാരാണ്,അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയാണ് ഞാൻ ചെയ്തത്' എന്നാണ്.
1948 ഫെബ്രുവരിയിൽ സൗരാഷ്ട്രയും ചെറിയരാജസ്ഥാനും മാത്സ്യയും വിന്ധ്യപ്രദേശും മധ്യപ്രദേശിലെ മാൽവയും പെപ്സുവും 'ഇന്ത്യൻ യൂണിയനിൽ' ലയിച്ചു. തുടർന്ന് വലിയ രാജസ്ഥാനും നമ്മുടെ സ്വന്തം തിരുവിതാംകൂർ-കൊച്ചിൻ നാട്ടുരാജ്യങ്ങളും 'ഇന്ത്യൻ യൂണിയനിൽ' ലയിച്ചു. ഈ ലയന പ്രക്രീയയിലും സർദാർ തന്റെ കൂർമ്മ ബുദ്ധി ഉപയോഗിച്ചു. ആദ്യം സൗരാഷ്ട്രയും പെപ്സുവും 'ഇന്ത്യൻ യൂണിയനിൽ' ലയിപ്പിച്ചതിലൂടെ പാകിസ്ഥാനിൽ നിന്നുള്ള വെല്ലുവിളി അപ്പാടെ ഇല്ലാതാക്കുവാനും കഴിഞ്ഞു. അദ്ദേഹം ഓരോ സംസ്ഥാനങ്ങളുടെയും സാമ്പത്തിക/സാമൂഹിക അവസ്ഥകൾ വ്യക്തമായി പഠിച്ചിട്ടായിരുന്നു അവയെ ഇന്ത്യയിലേക്ക് അടുപ്പിച്ചത്. അതുപോലെത്തന്നെ അവയുടെ കഴിവില്ലായ്മകളും അദ്ദേഹത്തിനറിയാമായിരുന്നു.പട്ടേൽ ഓരോ നാട്ടുരാജ്യങ്ങളുടെയും ഈ കഴിവില്ലായ്മയാണ് പ്രധാനമായും ആയുധമാക്കിയത്.
ബ്രിട്ടീഷുകാർ നടപ്പാക്കിയ 'ഇന്ത്യൻ സ്വാതന്ത്ര്യ നടത്തിപ്പ് (Indian Independence Act) ചൂണ്ടിക്കാട്ടി ഹൈദരാബാദും കാശ്മീരും ജുനഗഡും ഇന്ത്യൻ യൂണിയനിൽ ചേരാതെ വിഘടിച്ച് നിന്നു. ഹൈദരാബാദിലെ 'ഉസ്മാൻ അലി ഖാൻ നിസാമിന്' രണ്ടരലക്ഷത്തോളം 'റാസാകർ' എന്ന സായുധസേനയുടെ പിന്ബലമുണ്ടായിരുന്നു. ഹിന്ദുവിഭാഗത്തിലെ ജനങ്ങളായിരുന്നു ജനസംഖ്യയിലധികവും, അവർക്ക് ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതിനോടായിരുന്നു താത്പ്പര്യം. സർദാർ പട്ടേൽ ഇന്ത്യൻ പോലീസിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 13 മുതൽ 18 വരെ നീണ്ടുനിന്ന 'ഓപ്പറേഷൻ പോളോ' എന്ന സൈനികനീക്കത്തിലൂടെ ഹൈദരാബാദ് കീഴടക്കി. ഇന്ത്യനാർമി ഈ ഓപ്പറേഷനെ രഹസ്യമായി സഹായിക്കുകകയും ചെയ്തു. 'ഹൈദരാബാദിലെ ഉസ്മാൻ അലി ഖാൻ നിസാമിനെ' സെപ്റ്റംബർ 23 ഓടെ കീഴടങ്ങിയതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെത്തുടർന്നുണ്ടായ വർഗ്ഗീയകലാപത്തിൽ അന്പതിനായിരത്തിനും രണ്ടുലക്ഷത്തിനുമിടയിൽ ജനങ്ങൾ കൊല്ലപ്പെട്ടെന്നതും ചരിത്രം. ജുനഗഡ് ഭരിച്ചിരുന്നത് 'മുഹമ്മദ് മഹാബത് ഖാൻജി' നവാബായിരുന്നു. അദ്ദേഹത്തിന്റേയും പ്രജകളിലധികവും ഹിന്ദുവിഭാഗത്തിലെ ജനങ്ങളായിരുന്നു. 'മുഹമ്മദ് മഹാബത് ഖാൻജി' ജുനഗഡ് പാക്കിസ്ഥാനിൽ ലയിപ്പിക്കാനിഷ്ടപ്പെട്ടിരുന്നു. 1947 സെപ്റ്റംബർ 15 ന് 'മൗണ്ട്ബാറ്റൺ പ്രഭുവിനോട്' പാക്കിസ്ഥാനിൽ ലയിക്കാനുള്ളതീരുമാനമറിയിച്ചു. കടൽമാർഗ്ഗം പാക്കിസ്ഥാനുമായി അതിർത്തിപങ്കിട്ടുകൊള്ളാമെന്നും 'പാക്കിസ്ഥാൻ നേതാവ് ജിന്ന'യുമായി കരാറിലെത്തുകയും ചെയ്തു. എന്നാൽ ജുനഗഡിലെ അംഗരാജ്യങ്ങളായ 'ബാബറിയാവാദും' 'മംഗ്രോളിലെ ഷേഖും' ഹിന്ദുക്കൾക്കും മുസ്ളീങ്ങൾക്കും ഒന്നിച്ചുതാമസിക്കാൻകഴിയില്ലെന്നവാദം തൃണവത്ഗണിച്ച് 'ഇന്ത്യൻ യൂണിയനിൽ' ചേരാൻ തീരുമാനിച്ചു. ചുറ്റും ഇന്ത്യൻ യൂണിയനാൽ ചുറ്റപ്പെട്ട അവസ്ഥയായപ്പോൾ 'മുഹമ്മദ് മഹാബത് ഖാൻജി' നവാബ് പാക്കിസ്ഥാനിലേക്ക് പലായനം ചെയ്തു. തുടർന്ന് 'സമൽദാസ് ഗാന്ധിയുടെ' നേതൃത്വത്തിൽ ജുനഗഡ് ജനങ്ങൾക്കായി ജനാധിപത്യ സർക്കാരുണ്ടാക്കുക്കുകയും ചെയ്തു. എല്ലാത്തിനും പിന്നിൽ 'സർദാർ പട്ടേലിന്റെ കൂർമ്മബുദ്ധി'യായിരുന്നു പ്രവർത്തിച്ചത്. തിരുവിതാംകൂറും ജോധ്പൂരും ഭോപ്പാലും ആദ്യം സ്വരാജ്യം എന്ന ആശയം മുന്നോട്ട് വെച്ചെങ്കിലും സർദാർ പട്ടേലിന്റെ സമയോചിതമായ ഇടപെടലുകൾ അവരെ 'ഇന്ത്യൻ യൂണിയനിൽ' അംഗങ്ങളാക്കിമാറ്റി. സ്വാതന്ത്യാനന്തരം ലക്ഷദ്വീപടക്കമുള്ള ദ്വീപസമൂഹങ്ങൾ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നേവിക്കപ്പലുകളയച്ചപ്പോൾ അവസരത്തിനൊത്തുയർന്ന് ഇന്ത്യൻ നേവൽ കപ്പലുകളയച്ച് ആ ശ്രമം പരാജയപ്പെടുത്തിയതും 'സർദാർ പട്ടേലാ'യിരുന്നു. 'ജമ്മു കാശ്മീർ' മുഴുവനായും ഇന്ത്യയുടേതാണെന്നാദ്യം പറഞ്ഞതും നമ്മുടെ പട്ടേലുതന്നെയായിരുന്നു. ഇന്ന് നാം കാണുന്ന ഇന്ത്യ അങ്ങിനെ 'സർദാർ പട്ടേലിന്റെ' കഴിവിൽ ഒരു രാജ്യമായി രൂപാനാതരപ്പെട്ടു. 'സർദാർ പട്ടേൽ' എന്ന അതികായകന്റെ കഴിവിലൂന്നി ഇന്ത്യയങ്ങിനെ ലോകരാജ്യങ്ങളുടെ മുന്നിൽ വിശാലമായ ഭൂപ്രകൃതികാട്ടി,ഒരു സ്വാതന്ത്രപരമാധികാര ജനാധിപത്യ രാജ്യമായി തലയുയർത്തിനിന്നു. തന്നോട് കൂടെ നിന്ന എല്ലാ നാട്ടുരാജാക്കന്മാരോടും നന്ദിയും കടപ്പാടും അറിയിച്ച അദ്ദേഹം ഈ രക്തരഹിതവിപ്ലവത്തിന് കൂടെനിന്ന എല്ലാ ജനങ്ങളെയും അഭിനന്ദിക്കുകയും ഈ വിജയം ഇന്ത്യയിലെ ജനങ്ങൾക്ക് സമർപ്പിക്കുകയും ചെയ്തു.'ഭാരതം' എന്ന എക്കാലവും വിഘടിച്ചുനിന്നിരുന്ന നാട്ടുരാജ്യങ്ങളെ ചേർത്ത്നിർത്തി 'ഇന്ത്യ' എന്ന മഹാ ജനാധിപത്യരാഷ്ട്രം നിർമ്മിച്ചൂ എന്നത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന ഒരേടായി എന്നെന്നും നിലനില്ക്കും..
നന്ദി..നല്ല നമസ്ക്കാരം..
എഴുതിയത്- പ്രിൻസ് പവിത്രൻ
കടപ്പാട്- സമൂഹമാദ്ധ്യമങ്ങൾ
Wow
Comment

Saturday, 23 September 2017

അമേരിക്ക - ഉത്തര കൊറിയ സംഘര്‍ഷം



കടപ്പാട് ; ചരിത്രാന്വേഷികള്‍ -ശരത് പ്രസാദ്‌


അമേരിക്ക - ഉത്തര കൊറീയ
യുഎന്നിന്റെ വിലക്ക് മറികടന്നു നിരന്തരം മിസൈൽ പരീക്ഷണം നടത്തുന്ന ഉത്തര കൊറിയ അമേരിക്കക്ക് മാത്രമല്ല മറ്റെല്ലാ ലോക രാജ്യങ്ങൾക്കും വെല്ലുവിളി തന്നെയാണ്.രാജ്യ സുരക്ഷയ്ക്കായി പല രാജ്യങ്ങളും ആണവായുധങ്ങൾ സൂക്ഷിക്കാറുണ്ട് എന്നത് ശരിയാണ് .എന്നാൽ കിം ജോംഗ് ഉന്നിനെ പോലെ ഒരു കിറുക്കൻ ഏകാധിപതി ഭരിക്കുന്ന രാജ്യത്തു ആണവായുധങ്ങൾ കുന്നു കൂടുന്നത് ഒട്ടും ആശ്വാസ്യകരമല്ല .ശീതയുദ്ധകാലത്തു പോലും കണ്ടിട്ടില്ലാത്ത പ്രകോപനങ്ങളാണ് ഉത്തര കൊറിയ നടത്തുന്നത് .ജപ്പാന് മുകളിലൂടെ 2 വട്ടം ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു യുഎൻ ഉപരോധങ്ങൾക്കു തങ്ങൾ പുല്ലു വിലയാണ് കല്പിച്ചിരിക്കുന്നതെന്നു കിം വ്യക്തമാക്കിയിട്ടുണ്ട് .
അമേരിക്കയുമായി നേരിട്ട് ഒരു ഏറ്റുമുട്ടൽ ഉണ്ടായാൽ ശവമടക്കിനു പോലും തങ്ങൾ ബാക്കിയുണ്ടാവില്ലെന്നു ഉത്തര കോറീയയ്ക്കും കിമ്മിനും വ്യക്തമായി അറിയാം .അതിനാൽ സഖ്യ രാജ്യങ്ങളായ ദക്ഷിണ കോറീയേയും ജപ്പാനെയും മുൻനിർത്തിയാണ് കിംമിന്റെ ഭീഷണി .ജപ്പാനും ദ:കൊറിയയും കിംമിന്റെ മിസൈൽ പരിധിക്കുള്ളിലാണുള്ളത്.അത് മാത്രമല്ല ദ:കൊറിയൻ തലസ്‌ഥാനമായ സോൾ കേന്ദ്രീകരിച്ചു ആണവപോർമുന ഘടിപ്പിച്ച മിസൈൽ തയ്യാറാക്കി നിർത്തിയിട്ടുണ്ടെന്നാണ് നാറ്റോ യുടെ കണ്ടെത്തൽ .അമേരിക്കയുടെ ഭാഗത്തു നിന്ന് ഒരു ആക്രമണമുണ്ടായാല് ഉ :കൊറീയ ആദ്യം ലക്ഷ്യമിടുന്നത് സോൾ ആയിരിക്കും.രാജ്യത്തിൻറെ ഏതാണ്ട് പകുതി ജനം തിങ്ങിപ്പാർത്തു കഴിയുന്ന സോൾ നിമിഷ നേരം കൊണ്ട് ചാമ്പലാക്കാൻ ഉ :കോറീയയ്ക്കു കഴിയും .മാത്രമല്ല ജപ്പാന് മുകളിലൂടെ അവസാനം വിക്ഷേപിച്ച ICBM ജപ്പാനും താണ്ടി 3700 കിലോമീറ്റർ സഞ്ചരിച്ചാണ് പസഫിക്കിൽ പതിച്ചത് .ഇതിലൂടെ ജപ്പാനും തങ്ങളുടെ മിസൈൽ പരിധിക്കുളിലാണെന്നു ഉ ;കൊറീയ വ്യക്തമാക്കിയിട്ടുണ്ട് .അമേരിക്കൻ മിസൈൽ പ്രതിരോധ സംവിദാനമായ THAAD മിസൈൽ ഡിഫൻസ് സിസ്റ്റം ജപ്പാനിലും ദ ;കൊറിയയിലും സ്ഥാപിച്ചിട്ടുണ്ട് .എന്നിരുന്നാലും ലക്ഷ്യ സ്ഥാനത്തോട് അടുക്കുമ്പോൾ മാക് 20 വേഗത വരെ കൈവരിക്കാൻ കഴിയുന്ന ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകൾ എത്ര കണ്ടു പ്രതിരോധിക്കാനാകുമെന്നു കണ്ടു തന്നെ അറിയണം.2 തവണ തങ്ങൾക്കു മുകളിലൂടെ പറന്ന മിസൈലുകൾ ജപ്പാൻ പ്രതിരോധിക്കാൻ ശ്രമിച്ചില്ല എന്നതും വസ്തുതയാണ്. തങ്ങളുടെ സഖ്യ രാജ്യങ്ങൾ ആക്രമിക്കപ്പെടുന്നത് അമേരിക്കൻ അന്തസ്സിനു തീരാകളങ്കം സമ്മാനിക്കും എന്നത് ട്രംപിന് നന്നായി അറിയാം .അത് കൊണ്ട് തന്നെയാണ് വാഗ്‌വാദത്തിനപ്പുറം ഒരു ആക്രമണത്തിന് അമേരിക്ക മടിക്കുന്നതും.
ലോകത്തിലെ തന്നെ ഒന്നാമത്തെ നാവിക ശക്തിയായ യുഎസ് തങ്ങളുടെ ആണവ മുങ്ങിക്കപ്പലുകലുകളും aircraft ക്യാരിയറുകളുമായി നേരിട്ട് ഒരു ആക്രമണത്തിന് മുതിരുകയാണെങ്കിൽ 20 മിനിറ്റു തന്നെ വേണ്ട ഉ: കൊറീയ ഭസ്മമാവാൻ.പക്ഷെ പിന്നീട് റഷ്യയുടെയും ചൈനയുടെയും നിലപാട് ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്കു കടക്കില്ലേ എന്ന് അമേരിക്കയും നാറ്റോയും ഭയപ്പെടുന്നു.പ്രത്യേകിച്ച് നിലവിൽ റഷ്യയുമായും ചൈനയുമായും യുഎസ് പല കാര്യങ്ങളിലും അസ്വാരസ്വങ്ങളിലാണ് എന്നത് തന്നെ .എന്തായാലും ഹൈഡ്രെജെൻ ബോംബ് ഉൾപ്പെടെ വിനാശകാരിയായ ആണവായുധങ്ങൾ ഉത്സവപ്പറമ്പിലെ കളിപ്പാട്ടം പോലെ കൈകാര്യം ചെയ്യുന്ന കിം ജോങ്ങിനെ പൂട്ടേണ്ടത് ലോകസമാധാനത്തിന് അത്യാവശ്യം തന്നെയാണ്.

ചോര ചിന്തിയ മരതകദ്വീപ്



ചോര ചിന്തിയ മരതകദ്വീപ്       ഭാഗം -1

കടപ്പാട് ; ചരിത്രാന്വേഷികള്‍ - ശ്രീ  വിപിന്‍ കുമാര്‍

ബിസി ആറാം നൂറ്റാണ്ടു മുതല്‍ സിംഹള-തമിഴ് തര്‍ക്കം ആരംഭിച്ചതായാണ് ചില ചരിത്രകാരന്മാരുടെ അഭിപ്രായം. തങ്ങളാണ് ശ്രീലങ്കയിലെ ആദിമവംശജരെന്നു സിംഹളരും തമിഴരും അവകാശവാദമുന്നയിക്കുന്നു. സിംഹള-തമിഴ് രാജാക്കന്മാര്‍ മാറിമാറി ഭരിച്ചിരുന്ന രാജ്യമാണ് ശ്രീലങ്ക. ആര്യന്‍ സംസ്കാരം പിന്തുടരുന്ന സിംഹളരും ദ്രാവിഡ സംസ്കാരത്തിന്റെ പിന്തുടര്‍ച്ചക്കാരായ തമിഴരും തമ്മിലുള്ള സംസ്കാരിക സ്വരച്ചേര്‍ച്ചയില്ലായ്മയും യുദ്ധങ്ങളെ തുടര്‍ന്നുണ്ടായ ശത്രുതയുമാണ് ചരിത്രത്തേക്കാള്‍ പഴക്കമുള്ള സിംഹള-തമിഴ് വൈര്യത്തിന്റെ അടിസ്ഥാനം. ദക്ഷിണേന്ത്യയിലെ സമര്‍ഥരായ ചോള/പാണ്ഡ്യരാജാക്കന്മാര്‍ പലപ്പോഴും ലങ്ക അടക്കി ഭരിച്ചിരുന്നു. സിംഹള രാജാവും തമിഴ് രാജാവും ഒരേസമയം പ്രവിശ്യകളില്‍ അയല്‍ക്കാരായും ഭരണം നടത്തി. തമിഴ് രാജാക്കന്മാരെ ഭയന്ന് സിംഹളസാമ്രാജ്യം തെക്കോട്ട് നീങ്ങിനീങ്ങി കാന്‍ഡി വരെ യെത്തി.
വടക്കുകിഴക്കന്‍ പ്രവിശ്യകളില്‍ തമിഴ് രാജാക്കന്മാരുടെ സ്വയം ഭരണത്തില്‍ തമിഴര്‍ സമാധാനമായി കഴിഞ്ഞിരുന്നതായി 13-ആം നൂറ്റാണ്ടിലെ രേഖകളില്‍ കാണുന്നു. യൂറോപ്യന്മാര്‍ കീഴടക്കുന്നതുവരെ ലങ്കന്‍ ചരിത്രത്തിലെ സമാധാനകാലം തുടര്‍ന്നു. 1505 ല്‍ എത്തിയ പോര്‍ച്ചുഗീസുകാര്‍ സിംഹളര്‍ക്കും തമിഴര്‍ക്കും പ്രത്യേകം സാമ്രാജ്യം നല്‍കിയതായി ചരിത്രമുണ്ട്. 1619 ല്‍ തമിഴ് രാജാവായ ശങ്കിലികുമാരനെ പോര്‍ച്ചുഗീസുകാര്‍ സ്ഥാനഭ്രഷ്ടനാക്കുകയും ഗോവയില്‍ കൊണ്ടുവന്ന് തൂക്കിലേറ്റുകയും ചെയ്തതോടെ സ്ഥിതി മാറി. പിന്നീട് വന്ന ഡച്ചുകാര്‍ സിംഹളരുടെയും തമിഴരുടെയും വംശീയത മാനിച്ച് രണ്ടുകൂട്ടര്‍ക്കും വിവിധ ഭരണമേഖലകള്‍ തിരിച്ചു നല്‍കി. പിന്നീടാണ് ബ്രിട്ടീഷുകാര്‍ എത്തിയത്. ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച സിംഹളര്‍ തോട്ടങ്ങളില്‍ പണിയെടുക്കാന്‍ കൂട്ടാക്കിയില്ല. സിംഹളരെ ഒരു പാഠം പഠിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ തെക്കേ ഇന്ത്യയില്‍ നിന്ന് തമിഴരെ ഇറക്കാന്‍ തീരുമാനിച്ചു. തമിഴ്-സിംഹള വംശീയതയെ മാനിക്കാതെ എല്ലാ പ്രവിശ്യകളും ലയിപ്പിച്ച് ഇരുകൂട്ടരെയും ഭിന്നിപ്പിച്ച് കാര്യം സാധിക്കാനും ബ്രിട്ടീഷുകാര്‍ ശ്രമിച്ചു. ആദിതമിഴര്‍ക്കും സിംഹളര്‍ക്കും ഇടയിലേക്ക് പകയുടെ പുതിയ അദ്ധ്യായം രചിച്ച് ഇന്ത്യയില്‍ നിന്നും തമിഴ് തോട്ടം തൊഴിലാളികളുടെ വന്‍തോതിലുള്ള കുടിയേറ്റമുണ്ടായി. 1825ല്‍ ആദ്യ ബാച്ച് തൊഴിലാളികള്‍ കടല്‍ കടന്നു. 1860 ആയപ്പോഴേക്കും കുടിയേറ്റത്തൊഴിലാളികളുടെ എണ്ണം പത്തുലക്ഷം കവിഞ്ഞു.
തിരുച്ചിറപ്പള്ളി മേഖലയില്‍ നിന്നുള്ളവരായിരുന്നു ആദ്യമെത്തിയ തൊഴിലാളികളേറെയും. പിന്നീട് കേരളം, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരും കുടിയേറി. തൊഴിലാളികളെ വന്‍ തോതില്‍ ദ്വീപിലേക്ക് കടത്തിയ കരാറുകാര്‍ ഇവരെ ചതിക്കുകയായിരുന്നു. രാമേശ്വരത്തുനിന്ന് ബോട്ടുകളിലും ചെറുകപ്പലുകളിലും ശ്രീലങ്കയിലെ തലൈമന്നാറില്‍ ഇറങ്ങി ദിവസങ്ങളോളം വനത്തിലൂടെ നടന്നാണ് തൊഴിലാളിസംഘങ്ങള്‍ കാന്‍ഡിയിലെയും കൊളോബോയിലെയും തേയിലത്തോട്ടങ്ങളില്‍ എത്തിയിരുന്നത്. ദാരിദ്ര്യമാണ് ഈ പലായനത്തിന് അവരെയന്ന് നിര്‍ബന്ധിതരാക്കിയത്. തുച്ഛമായ വേതനത്തില്‍, ദുര്‍ഘട സാഹചര്യങ്ങളില്‍ ജോലി ചെയ്യാന്‍ വിധിക്കപ്പെട്ട ആയിരങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ബ്രിട്ടീഷുകാരായ തോട്ടമുടമകള്‍ തയ്യാറായില്ല. പരിതാപകരമായ അവസ്ഥയില്‍ സായിപ്പിന്റെ മാത്രമല്ല, കങ്കാണിമാരുടെ പീഢനവും സഹിച്ചായിരുന്നു തൊഴിലാളികള്‍ തോട്ടങ്ങളില്‍ ജോലി ചെയ്തത്. എന്നാല്‍ ലങ്കന്‍ തമിഴരുടെ സ്ഥിതി താരതമ്യേന ഭേദമായിരുന്നു. അവരില്‍ പലരും മിഷനറി വിദ്യാലയങ്ങളില്‍നിന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി ഉയര്‍ന്ന ജോലികളിലെത്തി.
1948ല്‍ ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് ശ്രീലങ്ക സ്വതന്ത്രമായി. കേംബ്രിജ്ഡ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി യുഎന്‍പിയുടെ നേതൃത്വത്തിലേക്കു വന്ന ഡോണ്‍ സ്റ്റീഫന്‍ സേനനായകെ ആദ്യ പ്രധാനമന്ത്രിയായി. എന്നാല്‍ ദൈന്യത നിറഞ്ഞ നാളുകള്‍ മാറി പ്രത്യാശയുടെ പുലരി എത്തുമെന്ന്‍ സ്വപ്നം കണ്ടിരുന്ന തോട്ടം തൊഴിലാളികളുടെ പ്രതീക്ഷ അസ്ഥാനത്തായി. തമിഴ് തോട്ടം തൊഴിലാളികള്‍ക്ക് പൗരത്വം നിഷേധിച്ചുകൊണ്ടായിരുന്നു തുടക്കം. 1949ല്‍ തമിഴര്‍ക്ക് വോട്ടവകാശവും നിഷേധിച്ചുകൊണ്ട് പാര്‍ലമെന്റ് നിയമം പാസാക്കി. രണ്ടു തമിഴ് വംശജരെ എം.പി.മാരാക്കി പ്രശ്നമ്പരിഹരിക്കാന്‍ പിന്നീട് ശ്രമമുണ്ടായി. ലങ്കന്‍ തോട്ടങ്ങളില്‍ തലമുറകളോളം അടിമകളെപ്പോലെ പണിയെടുത്ത തമിഴരുടെ അവകാശനിഷേധത്തിനെതിരെ ഏതാനും ഇടതനുഭാവികളായ സിംഹള എം.പി.മാരും രംഗത്തുവന്നു. സിലോണ്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് ലേബര്‍ യൂണിയന്റെ ആവിര്‍ഭാവം ഇങ്ങനെയായിരുന്നു. ഗാന്ധിയനായ സാമുവല്‍ ജെയിംസ് ശെല്വനായകത്തിന്റെ നേതൃത്വത്തില്‍ സിലോണ്‍ തമിഴ് സ്റ്റേറ്റ് പാര്‍ട്ടിയും ഈ സമയത്ത് പ്രവര്‍ത്തനം ആരംഭിച്ചു.
തമിഴ്നാട്ടുകാരുടെ സഹായത്തോടെ ലങ്കയില്‍ ആധിപത്യത്തിനു ശ്രമിക്കുന്ന നുഴഞ്ഞുകയറ്റക്കാരെന്ന മനോഭാവമായിരുന്നു തമിഴ് വംശജരെക്കുറിച്ച് സിംഹളര്‍ പുലര്‍ത്തിയത്. സിലോണിന്റെ സ്വാതന്ത്ര്യത്തിനായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാതൃകയില്‍ രൂപീകരിച്ച സിലോണ്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും തമിഴ് വംശജനായ സ്ഥാപകനും മന്ത്രിയുമായ പൊന്നമ്പലം അരുണാചലത്തിന്റെയും മറ്റും ദേശസ്നേഹനിലപാടുകള്‍ സിംഹളസ്പര്‍ധയില്‍ മുങ്ങിപ്പോയി. 1953ല്‍ സര്‍ ജോണ്‍ കൊത്ലേവാലയുടെ നേതൃത്വത്തില്‍ ചുമതലയേറ്റ സര്‍ക്കാര്‍ പൊന്നമ്പലത്തെയും മറ്റും മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കി. തമിഴും സിംഹളവും ഒരുപോലെ പ്രധാനപ്പെട്ടതാണെന്ന് ജാഫ്നയില്‍ പ്രസംഗിച്ചതോടെ കൊത്ലേവാലയ്ക്കെതിരെ സിംഹളര്‍ തിരിഞ്ഞു. 1956 ല്‍ ലങ്കയില്‍ വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങി. അധികാരം ലഭിച്ചാല്‍ 24 മണിക്കൂറിനകം സിംഹളയെ ഭരണഭാഷയായി പ്രഖ്യാപിക്കുമെന്നായിരുന്നു യുഎന്‍പി വിട്ട് ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി രൂപീകരിച്ച സോളമന്‍ ബന്ദാരനായകെയുടെ തിരഞ്ഞെടുപ്പു വാഗ്ദാനം. തിരഞ്ഞെടുപ്പില്‍ യുഎന്‍പിയെ പരാജയപ്പെടുത്തി ഫ്രീഡം പാര്‍ട്ടി അധികാരത്തിലെത്തി.
1956- അഹിംസ ഉപദേശിച്ച ബുദ്ധന്‍ ജനിച്ചിട്ട് 2500 വര്‍ഷം തികയുന്നു. ലങ്കയില്‍ ഹിംസയുടെ യുഗത്തിന് തുടക്കം കുറിച്ച നിയമഭേദഗതി നിലവില്‍ വന്നതും ആ വര്‍ഷമാണ്. സിംഹളയെ ശ്രീലങ്കയുടെ ഔദ്യോഗികഭാഷയായി പ്രഖ്യാപിച്ചുകൊണ്ടുള്ള സിംഹള വണ്‍ലി ആക്ട് (Sinhala Only Act of 1956) സിംഹള-തമിഴ് വംശീയപ്രശ്നത്തെ രൂക്ഷമാക്കി. ഭരണപക്ഷമായ ഫ്രീഡം പാര്‍ട്ടി കൊണ്ടുവന്ന ബില്ലിനെ പ്രതിപക്ഷമായ യുഎന്‍പിയും പിന്തുണച്ചു. സിംഹളവികാരത്തിന്റെ തള്ളലില്‍ കാട്ടുന്ന ഈ അനീതി രാജ്യത്തിന്റെ ഐക്യത്തിനു ഭീഷണിയാകുമെന്ന് ലങ്കാ സമസമാജ പാര്‍ട്ടി എംപിമാരായ ലെസ്ലി ഗുണവര്‍ധനെയും കാല്‍വിന്‍ ആര്‍ ഡിസില്‍വയും മുന്നറിയിപ്പ് നല്‍കിയെങ്കിലും ആരുമത് ചെവികൊണ്ടില്ല. 1956 ജൂണില്‍ ലങ്കന്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വന്ന ബില്ലിനെതിരെ തമിഴ് കക്ഷിയായ ഫെഡറല്‍ പാര്‍ട്ടിയുടെ അംഗങ്ങള്‍ പാര്‍ലമെന്റിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബില്ലിനെ അനുകൂലിച്ച് പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയ സിംഹളര്‍ കുത്തിയിരുന്നവര്‍ക്കിടയിലേക്ക് ഇരച്ചുകയറി അക്രമം അഴിച്ചുവിട്ടു.തമിഴ് വംശജര്‍ വ്യാപകമായി അക്രമിക്കപ്പെട്ടു. അവരുടെ കടകള്‍ കൊള്ളയടിക്കപ്പെട്ടു. പോലീസ് പലയിടത്തും നോക്കുകുത്തിയായി. കലാപം അവസാനിച്ചപ്പോഴേക്കും സ്ത്രീകളും കുട്ടികളുമടക്കം 150 തമിഴ് വംശജരുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
ശ്രീലങ്കന്‍ സ്വാതന്ത്ര്യദിനമായ ഫെബ്രുവരി 4 വിലാപത്തിന്റെ ദിനമായി തമിഴര്‍ ആചരിച്ചു. സര്‍ക്കാര്‍ സര്‍വീസുകളില്‍ മാത്രമല്ല, ഭൂമി പതിച്ചുനല്‍കുന്നതുള്‍പ്പെടെ എല്ലാ മേഖലകളിലും തമിഴര്‍ രണ്ടാം പൗരന്മാരായി പരിഗണിക്കപ്പെട്ടു. തമിഴ് മേഖലകളില്‍ സിംഹള നമ്പര്‍പ്ലേറ്റുകള്‍ മായ്ച്ചും ബോര്‍ഡുകള്‍ക്ക് കറുപ്പടിച്ചും തമിഴര്‍ തിരിച്ചടിച്ചു. സംഗതി കൈവിട്ട് പോകുന്നതുകണ്ട് ബന്ദാരനായകെ ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി. ശെല്വനായകത്തിന്റെ നേതൃത്വത്തില്‍ തമിഴ് എം പിമാരുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തമിഴ് ഉപയോഗിക്കുന്നതിലുണ്ടായിരുന്ന ചില വിലക്കുകള്‍ക്ക് അയവു വരുത്തി. തമിഴ് പ്രദേശങ്ങളില്‍ സ്വതന്ത്ര കൗണ്‍സിലുകള്‍ രൂപീകരിക്കാനും നിയമം പാസാക്കി. പക്ഷേ സിംഹളരുടെ എതിര്‍പ്പ് മൂലം ശെല്വനായകം-ബന്ദാരനായകെ കരാറുകളും പിന്‍വലിക്കേണ്ടിവന്നു. കലാപം പൊട്ടിപ്പുറപ്പെട്ടു. തമിഴര്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. വരീന്ദ്ര ടാര്‍സി വിറ്റാച്ചിയെപ്പോലുള്ള പ്രശസ്തരായ ലങ്കന്‍ പത്രപ്രവര്‍ത്തകര്‍ ഇതിനെതിരെ ശബ്ദിച്ചു. സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. 1959 സെപ്റ്റംബര്‍ 25ന് ലങ്കയിലെ ആദ്യത്തെ രാഷ്ട്രീയകൊലപാതകം അരങ്ങേറി. പ്രധാനമന്ത്രി ബന്ദാരനായകെയെ ഒരു ബുദ്ധഭിക്ഷു വെടിവെച്ചു കൊന്നു.
അടുത്ത തിരഞ്ഞെടുപ്പില്‍ സഹതാപതരംഗത്തിന്റെ ആനുകൂല്യത്തില്‍ ബന്ദാരനായകെയുടെ വിധവ സിരിമാവോ ജയിച്ചുകയറി. ലോകത്തിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാപ്രധാനമന്ത്രിയായി ചരിത്രം തിരുത്തിയെഴുതി.ശെല്‍വനായകത്തിന്റെ നേതൃത്വത്തില്‍ ജാഫ്നയിലും മറ്റും പ്രതിഷേധം തുടര്‍ന്നുകൊണ്ടിരുന്നു. കന്‍കേശന്‍തുറയില്‍ അദ്ദേഹത്തിന്റെ പ്രേരണയില്‍ തപാല്‍ സര്‍വീസ് ആരംഭിച്ചു. എന്നിട്ടും തമിഴരുടെ ജനനസര്‍ട്ടിഫിക്കറ്റുപോലും സിംഹളത്തില്‍ നല്‍കി സിരിമാവോ സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ തുടര്‍ന്നു. സത്യാഗ്രഹങ്ങളെ അടിച്ചമര്‍ത്തിയതോടെ തൊഴില്‍ നഷ്ടപ്പെടാതിരിക്കാന്‍ തമിഴ് യുവാക്കള്‍ സിംഹളഭാഷ പഠിച്ചു.
അധികാരം നിലനിര്‍ത്താനുള്ള ഉപാധിയായി മാത്രം സിംഹള-തമിഴ് പ്രശ്നത്തെ കണ്ട ലങ്കയിലെ രാഷ്ട്രീയകക്ഷികള്‍ക്ക് ഭാവിയില്‍ വരാനിരിക്കുന്ന തീവ്രവാദത്തെ മുന്‍കൂട്ടി കാണാനുള്ള ദീര്‍ഘവീക്ഷണമില്ലാതെപോയി. ഇടയ്ക്ക് തമിഴര്‍ക്ക് എന്തെങ്കിലും ഇളവ് നല്‍കാന്‍ ഒരു പാര്‍ട്ടി ശ്രമിച്ചാല്‍ സിംഹളര്‍ അനീതി നേരിടുന്നു എന്നു മുറവിളി കൂട്ടി അത് റദ്ദാക്കിക്കുന്നതിലായിരിക്കും പ്രതിപക്ഷത്തിന്റെ ശ്രദ്ധ. തമിഴരുടെ ഉള്ളില്‍ പ്രതികാരവാഞ്ഛ വളരുന്നത് ആരും ശ്രദ്ധിച്ചില്ല.
1965ല്‍ ദദ്ലീ സേനാനായകെയുടെ നേതൃത്വത്തില്‍ യുഎന്‍പി ഭരണത്തിലേറി. 1970 ല്‍ സിരിമാവോ അധികാരത്തില്‍ തിരിച്ചെത്തി. 1972ല്‍ സിരിമാവോ നടപ്പാക്കിയ ഭരണഘടനാപരിഷ്കാരത്തിലെ പ്രധാന നിര്‍ദേശം വഴിത്തിരിവായി. അന്നുമുതല്‍ സിലോണ്‍ ശ്രീലങ്ക എന്ന്‍ വിളിക്കപ്പെട്ടു.
മോസ്കോയില്‍ പഠനം പൂര്‍ത്തിയാക്കിയ റോഹന വിജയവീരയുടെ നേതൃത്വത്തില്‍ തീവ്ര ഇടതുപക്ഷമായ ജനതാ വിമുക്തി പെരമുന (ജെവിപി) ആഭ്യന്തരകലാപം ആരംഭിച്ചത് ഇതിനിടെയാണ്. 1971ഏപ്രിലില്‍ സ്വന്തമായി ആയുധമുണ്ടാക്കി ജെവിപിക്കാര്‍ സൈന്യത്തെ നേരിട്ടതോടെ ലങ്കന്‍ സര്‍ക്കാര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളുടെ സഹായം തേടി. കലാപം 30,000 പേരുടെ ജീവനെടുത്തു.
സർവകലാശാലകളിൽ സിംഹള രേക്കാൾ കൂടുതൽ മാർക് വാങ്ങുന്ന തമിഴർക്കു മാത്രം പ്രവേശനം എന്ന നിയമവും ഇതിനിടെ പാസായി. തമിഴ്നാട്ടിൽ നിന്നുള്ള പ്രസിദ്ധീകരണങ്ങളും തമിഴ് സിനിമയും ലങ്കയിൽ പാടില്ലെന്ന് സർക്കാർ ശഠിച്ചു. പാർലമെന്റിൽ തമിഴരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള ശെൽവനായകത്തിന്റെയും മറ്റും പരിശ്രമങ്ങൾക്ക് സിംഹളർ ചെവികൊടുത്തതേയില്ല. ജാഫ്നയിലും മറ്റും ഡിഎംകെയുടെ പ്രവർത്തനം നിരോധിച്ചു കൊണ്ട് സിരിമാവോ സർക്കാർ കടുത്ത നടപടികൾ സ്വീകരിച്ചു. മുതിർന്ന തമിഴ് നേതാക്കൾ ഗാന്ധിസവും അഹിംസയും ചെയ്യുമ്പോൾ സായുധ പോരാട്ടത്തിലൂടെ സിംഹള ആധിപത്യത്തെ ചെറുക്കാൻ യുവാക്കൾ വിവിധ ഗ്രൂപ്പുകളായി സംഘടിച്ചു തുടങ്ങുകയായിരുന്നു.
1970കളുടെ തുടക്കം വരെ സ്വതന്ത്ര തമിഴ് രാഷ്ട്രവാദത്തിന് വ്യക്തമായ രൂപം ഉണ്ടായിരുന്നില്ല. 1971 ൽ ബംഗ്ലാദേശിന്റെ രൂപീകരണം സ്വതന്ത്ര തമിഴ് ഈഴം എന്ന സ്വപ്നത്തിന് മിഴിവേകി. 1974 ജനുവരി, സിംഹള - തമിഴ് പ്രശ്നത്തിൽ നിർണായകമായി. ജാഫ്നയിൽ സംഘടിപ്പിക്കപെട്ട ആഗോള തമിഴ് ഭാഷാ സമ്മേളനത്തിനു നേരെ പ്രകോപനമില്ലാതെയുണ്ടായ പോലീസ് അതിക്രമത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. തിരിച്ചടിക്കു തമിഴ് ന്യൂ ടൈഗേഴ്സ് (പുലിപ്പടൈ) എന്ന രഹസ്യ സംഘടന തയ്യാറെടുത്തു. 1975 ജൂലൈയിൽ ജാഫ്ന മേയറും സിരിമാവോയുടെ വിശ്വസ്തനുമായ തമിഴ് വംശജൻ ആൽഫ്രഡ് ദുരിയപ്പ ന്യൂ ടൈഗേഴ്സ് പോരാളികളായ നാൽവർ സംഘത്തിന്റെ വെടിയേറ്റു മരിച്ചു. തുടർന്ന് ഒളിവിലായിരുന്ന ടൈഗർ പോരാളികൾ 1976 മേയ് അഞ്ചിന് ജാഫ്നയിലെ ഒരു രഹസ്യ താളത്തിൽ വീണ്ടും ഒത്തുചേർന്നു. ആ പ്രതികളിൽ ഒരാളിൽ നിന്നാണ് തമിഴ് വിമോചന പോരാട്ടത്തിന്റെ നവചരിത്രം ആരംഭിക്കുന്നത്. വേലുപ്പിള്ള പ്രഭാകരൻ ആയിരുന്നു ആ ഒരാൾ. ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കരുത്തുറ്റ ഗറില്ലാ സംഘടനകളിലൊന്ന് - തമിഴ് ഈഴ വിടുതലൈ പുലികൾ അഥവാ ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (LTTE) അവിടെ പിറവിയെടുക്കുകയായിരുന്നു.
തുടരും....

LikeShow More Reactions
Comment

Monday, 23 January 2017

ഷാബാനു കേസ് (Shabana Bano V Imran Khan)(1985 AIR 945, 1985 SCC (2) 556)

            ഷബാനു കേസ് (Shabana Bano V ImraKhan)     
                       (1985 AIR 945, 1985 SCC (2) 556)     

Nikhil KS‎ to ചരിത്രാന്വേഷികൾ
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ചരിത്രപരമായ തീരുമാനം കൊണ്ടുവരുകയും എഴുപതുകളിലും എൺപതുകളിലുമായി ഏറെ രാഷ്ട്രീയ പ്രാധാന്യവും ബഹുജന ശ്രദ്ധയും പിടിച്ചുപറ്റിയതുമായ ഒരു വിവാഹമോചന കേസാണ് ഷാബാനു കേസ് (Shabana Bano V Imran Khan)(1985 AIR 945, 1985 SCC (2) 556). 1932-ൽ വിവാഹിതരായ ഈ ദമ്പതികൾക്ക് രണ്ട് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും ജനിക്കുകയുണ്ടായി. 1975 മുതൽ ഭർത്താവ് മുഹമ്മദ് അഹമ്മദ് ഖാൻ തന്നെ വീട്ടിൽ നിന്നും പുറത്താക്കി എന്ന് ആരോപിച്ച് 1978 ഏപ്രിൽ മാസത്തിൽ അവർ ഇൻഡോർ മജിസ്ട്രേറ്റ് കോടതിയിൽ അന്യായം സമർപ്പിച്ചു. സി.ആർ. പി.സി 125 പ്രകാരം ഭർത്താവിൽ നിന്നും അഞ്ഞൂറുരൂപ സംരക്ഷണച്ചെലവ് നൽകണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ 1978 നവംബർ മാസം 6-ന് ഭർത്താവ് അവരെ ഏകപക്ഷീയമായി വിവാഹമോചനം നടത്തി. കഴിഞ്ഞ 2 വർഷക്കാലത്തോളം 200 രൂപ വീതം ഭാര്യക്ക് പ്രതിമാസം നൽകിയിരുന്നുവെന്നും, കൂടാതെ ഇദ്ദ കാല സംരക്ഷണ ചെലവായും, ബാക്കിയുള്ള മഹർ സംഖ്യയും കൂടി മൊത്തം, 3000/- രൂപ, ബഹു: കോടതിയിൽ കെട്ടി വെച്ചിട്ടുണ്ടെന്നും, അതിനാൽ 'ത്വലാഖ്' ചെയ്ത സ്ത്രീക്ക് സംരക്ഷണം നൽകാൻ തനിക്കു ബാദ്ധ്യതയില്ല എന്നും ഖാൻ വാദിച്ചു. ഈ വാദങ്ങൾ തള്ളിയ കോടതി, ഷാബാനുവിന് പ്രതിമാസം 25രൂപ ജീവനാംശം നൽകണമെന്ന് വിധിച്ചു. ഈ തുക നൽകാൻ കൂട്ടാക്കാതിരുന്ന ഭർത്താവ്, കോടതി മതവിശ്വാസത്തിൽ കൈ കടത്തുന്നതായി ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ആ വാദം തള്ളുകയും സംരക്ഷണ ചെലവ് 179 രൂപ ആയി വർദ്ധിപ്പിക്കുകയും ചെയ്തു. തുടർന്ന് ഖാൻ സുപ്രീംകോടതിയെ സമീപിച്ചു. മുസ്‌ലിം വ്യക്തി നിയമ ബോർഡും ചില പ്രധാന മുസ്‌ലിം സംഘടനകളും പണ്ഡിതന്മാരും കേസിൽ കക്ഷി ചേർന്നു.
ഈ കേസിൽ ബഹു; സുപ്രീം കോടതിയുടെ മുമ്പിൽ പല ചോദ്യങ്ങൾ ഉണ്ടായിരുന്നു.
1 . ഒരാൾ ഭാര്യയെ തലാഖ് ചൊല്ലുകയും ഇദ്ദ കാലം കഴിയുകയും ചെയ്തു കഴിഞ്ഞാൽ ഭാര്യ എന്ന പദവി നഷ്ടപ്പെടുന്നുണ്ടോ
2 . വിവാഹ മോചിതയായ സ്വയം സംരക്ഷിക്കാൻ പ്രാപ്തിയില്ലാത്ത ഏതൊരു സ്ത്രീക്കും ജീവനാംശം അവകാശമാക്കിയ സി.ആർ.പി.സി.125-)0 വകുപ്പ് മുസ്ലിം വിവാഹമുകതയുടെ കാര്യത്തിൽ ബാധകമാണോ?
3. മുസ്ലിം വിവാഹമുക്തയ്ക്ക് തന്റെ മുൻ ഭരത്താവു ഇദ്ദ കാല ചെലവും മഹറും നൽകിയാൽ മുൻ ഭർത്താവിന്റെ ബാദ്ധ്യത അവസാനിക്കുമോ?
എന്നുള്ള കാര്യങ്ങൾ ഈ വിധിയിലൂടെ തീരുമാനിക്കപ്പെട്ടു. ഹൈക്കോടതി വിധിയെ ശരിവെച്ചുകൊണ്ടായിരുന്നു സുപ്രീംകോടതി വിധി. മാത്രമല്ല, വിധിയിൽ ഖുർആനിലെ നിർദ്ദേശങ്ങളെ സ്വയം വ്യാഖ്യാനിക്കുകയും ഏക സിവിൽകോഡ് നടപ്പിലാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.ഈ കേസിൽ കക്ഷിചേർന്ന അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ്, തലാക്ക് ചൊല്ലപ്പെട്ട മുസ്ലിം ഭാര്യയ്ക്ക് ഇദ്ദ കാലത്തേക്ക് ചിലവിനു നൽകാൻ മാത്രമേ മുൻ ഭർത്താവിനു ബാദ്ധ്യതയുള്ളുവെന്നും ആ കലയളവിനു ശേഷം ചെലവു നൽകേണ്ടത് വിവാഹമുക്തയുടെ കുടുംബമാണെന്നും വാദിക്കുകയുണ്ടായി. ബഹു; കോടതി, വിവിധ പണ്ഡിതന്മാരുടെ ഖുർ ആൻ തർജ്ജമ വിശകലനം ചെയ്യുകയും ഖുർ ആനിലെ അധ്യായം സുറ:2: ആയത്ത് 241,242 -ൽ വിവാഹ മോചിതയോടുള്ള കടമകൾ വിശതീകരിക്കുന്നിടത്ത് "മതാഅ്' എന്ന പദത്തിന്റെ അർത്ഥം വ്യാഖ്യാനിച്ചുകൊണ്ട് മൊഴിചൊല്ലപ്പെട്ട സ്ത്രീക്ക് ജീവനാംശം നൽകേണ്ടത് മുൻ ഭർത്താവിന്റെ ബാദ്ധ്യതയാണെന്നും ഇതിനെതാരായുള്ള വാദങ്ങൾ ഖുർആന്റെ ആശയത്തിനെതിരാണെന്നും കണ്ടെത്തുകയുണ്ടായി. കൂടാതെ, മഹർ വിവാഹ സമയത്ത് ഭർത്താവു നൽകേണ്ടതാണെന്നും വിവാഹമോചനം ചെയ്യുന്ന സമയത്ത് നൽകുന്നതല്ലെന്നും അഭിപ്രായപ്പെടുകയുണ്ടായി. ഈ കേസിൽ ഭർത്താവിന്റെയും മുസ്ലിം പേർസണൽ ലോ ബോർഡിന്റെയും വാദങ്ങൾ തള്ളിക്കൊണ്ട്, സ്വയം സംരക്ഷിക്കപ്പെടാൻ കഴിവില്ലാത്ത മുസ്ലിം വിവാഹ മുക്തയ്ക്ക്, തന്റെ മുൻ ഭർത്താവിൽ നിന്നും പുനർവിവാഹം ചെയ്യുന്നത് വരെ മറ്റേതൊരു ഇന്ത്യൻ വിവാഹ മോചിതയേയും പോലെ ജീവനംശം ആവശ്യപ്പെടാമെന്നു ബഹു; കോടതി വിധിക്കുകയുണ്ടായി.
ഈ നിയമത്തിനെതിരെ പല കോണുകളിൽ നിന്നും വിമരശനമുണ്ടായി. ഈ നിയമം സ്ത്രീകളെ സംരക്ഷിക്കാനല്ലെന്നും മറിച്ച് പുരുഷന്മാരെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും ജുഡീഷ്യറിക്ക് മേലെ ലജിസ്ലേറ്റീവിന്റെ കടന്നു കയറ്റമാണെന്നും ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന പൊതുസിവിൽ നിയമം എന്ന നിർദ്ദേശക തത്ത്വങ്ങൾക്ക് തിരിച്ചടിയാണെന്നും വാദമുണ്ടായി.
നിയമനിർമ്മാണത്തെ തുടർന്ന് വിവാഹമോചിതരായ മുസ്‌ലിം സ്ത്രീകൾക്ക് ഇസ്‌ലാമിക നിയമപ്രകാരം മതാഅ് ലഭിച്ചുതുടങ്ങി. വിവാഹമോചനത്തോടെ ഒറ്റത്തവണയായി നൽകപ്പെടുന്ന നഷ്ടപരിഹാരമാണ് മതാഅ്. ഇന്ത്യയിൽ ഇത് ഷാബാനു കേസ് വഴിയാണ് നടപ്പിലാക്കി തുടങ്ങിയത് ജീവിതനിലവാരത്തിനനുസരിച്ച് നിശ്ചയിക്കപ്പെടുന്ന മതാഇന് സാധാരണ ജീവനാംശത്തിന്റെ പരിധികൾ ഒന്നും തന്നെ ഇല്ല.
സുപ്രീം കോടതി വിധി ചുവടെ ചേർക്കുന്നു

           

Sunday, 22 January 2017

മയിലമ്മ


മയിലമ്മ
Courtesy-Sigi G Kunnumpuram- Charithranveshikal


1937 ആഗസ്ത് 10ന് പാലക്കാട് മുതലമട പഞ്ചായത്തില്‍ ആട്ടയാമ്പതിയിലെ ആദിവാസി വിഭാഗമായ ഇരവാളര്‍ സമുദായാത്തില്‍ രാമന്‍ – കുറുമാണ്ട ദമ്പതികളുടെ മകളായാണ് മയിലമ്മ ജനിച്ചത്. പതിനാലാം വയസ്സിൽ ചമയും ചോളവും റാഗിയും സമൃദ്ധമായി വിളയുന്ന മുതലമട ആട്ടയാംപതിയിൽ നിന്നും പ്ലാച്ചിമടയുടെ ജലച്ചതുപ്പുകളിലേയ്ക്കും നെൽവയലുകളുടെ പച്ചപ്പിലേയ്ക്കും പറിച്ചുനട്ട ആദിവാസിപ്പെണ്‍ കുട്ടി. ഇരുപത്തേഴാം വയസ്സിൽ വിധവയായതോടെ അഞ്ചു പിഞ്ചുമക്കളെ വളത്തുവാനായി ജീവിതത്തോടു പടവെട്ടിയ യുവതി ഒരു ആദിവാസി കുടുംബത്തിന്റെത സ്വാഭാവിക ജീവിതം ജീവിച്ച് പോന്നിരുന്ന മയിലമ്മയുടെ ജീവിതം മാറിമറിയുന്നത് പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമട എന്ന സ്ഥലത്ത് 2000 ൽ ഹിന്ദുസ്ഥാൻ കൊക്കക്കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡിൻറെ പ്ലാൻറ് പ്രവർത്തനമാരംഭിച്ചതോടെയാണ്. ആഗോള തലത്തിലെ തന്നെ പ്രമുഖ ശീതള പാനീയ നിർമ്മാതാക്കളായ കൊക്കക്കോള കമ്പനി, പ്ലാന്റിന്റെ പ്രവർത്തിക്കാനായി ദിനംപ്രതി ലക്ഷക്കണക്കിന് ലിറ്റർ ഭൂഗർഭജലം ഊറ്റിയെടുത്തു. പ്രദേശത്തെ കിണറുകളെയും മറ്റ് കുടിവെള്ള സ്രോതസ്സുകളെയും അത് പ്രതികൂലമായി ബാധിച്ചു. കൂടാതെ വളമെന്ന പേരിൽ മാരകവിഷാംശമുള്ള ഖരമാലിന്യം പ്രദേശത്തെ കർഷകർക്ക് വിതരണം ചെയ്ത്. അത് പ്രദേശത്തെ മണ്ണും ജലവും മലിനമാകാന്‍ കാരണമായി. നാട്ടിൽ അടിക്കടി ഉണ്ടാകുന്ന ജലക്ഷാമവും കിണർ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ മലിനമാകുന്നതും മയിലമ്മയെ ഇരുത്തി ചിന്തിപ്പിച്ചു. തങ്ങള്ക്ക് കൂടി അവകാശപ്പെട്ട ജലം കൊക്കക്കോള കമ്പനിയുടെ കുഴല്ക്കി ണറുകള്‍ ഊറ്റിയെടുക്കുകയും അവശേഷിക്കുന്ന ജലസ്രോതസ്സുകള്‍ മലിനമാകുകയും ചെയ്തതോടെയാണ് അതിനു കാരണക്കാരനായ കമ്പനിയുടെ ജലചൂഷണത്തിനെതിരെ 2002 ഏപ്രില്‍ 22 ന് ആദിവാസികളെ സംഘടിപ്പിച്ച് പ്രതീകാത്മക സമരത്തിന് മയിലമ്മ നേതൃത്വം നല്കുിന്നത്. അതോടെ പാലക്കാട്ടെ പ്ലാച്ചിമടയിലെ കൊക്ക കോള കമ്പനിക്ക് സമീപം വിജയനഗര്‍ കോളനിയില്‍ നിന്ന് പ്ലാച്ചിമട സമരത്തിന്റെ മുന്നണി പോരാളിയായി മയിലമ്മ വളരുകയായിരുന്നു.
“ജീവിക്കാന്‍ വെള്ളം വേണം. ഒന്നാലോചിച്ചാല്‍ ജീവിക്കാതിരിക്കാനും വെള്ളം വേണം. ഈ വെള്ളം എല്ലാവരുടേതുമാണ്. ഇതുപയോഗിക്കാന്‍ കഴിയതെവന്നാല്‍..? പറയുന്ന പോലെയല്ല അനുഭവത്തില്‍ വന്നാല്‍. ഞങ്ങളുടെ വെള്ളത്തില്‍ ഒന്നും വേവില്ല. കുടിച്ചാല്‍ ഒരുതരം തളര്ച്ചെ.ഒന്നാലോചിച്ചു നോക്കൂ. നല്ല ജീവനുള്ള പച്ചവെള്ളം കുടിച്ച് വളര്ന്നെവരാ ഞങ്ങള്‍. നിങ്ങള്ക്കാലണിങ്ങനെ വന്നതെങ്കിലോ..?പുലര്ച്ച യ്ക്ക് ഉണര്ന്നാ ല്‍ മുഖം കഴുകണ്ടേ. അതിന് ഒരു കപ്പ് നല്ല വെള്ളം കിട്ടാതായി ഞങ്ങള്ക്ക്െ. ഇതു തന്നെയാണ് ഞങ്ങളെ സമരത്തിനെത്തിച്ച അനുഭവം. ഇതില്ക്കൂ ടുതല്‍ എന്തുവേണം..? സമരത്തിലേക്കെത്തിയ സാഹചര്യത്തെകുറിച്ചു മയിലമ്മയുടെ തന്നെ വാക്കുകളാണിത്.
അവരുടെ സമരത്തെ പരിഹാസ ത്തോടെയാണ് ആദ്യം ജനങ്ങല്‍ കണ്ടെത് അതിനെയവര്‍ പുഞ്ചിരിയോട്‌ നേരിട്ടു. പിന്നെ നാട്ടുകാര്‍ അവര്ക്ക് പിന്നില്‍ അണിചേര്ന്നു . വീട്ടമ്മമാര്‍ മുതല്‍ പല പല സംഘടനകള്വണരെ ഓരോരുത്തരായി അവര്ക്കു പിന്നില്‍ അണിചേര്ന്നുല. വ്യത്യസ്ഥ സമരമുറകള്‍ ഏറ്റുപിടിക്കാന്‍ സാംസ്കാരീക നായകന്മാര്വിരെ എത്തിത്തുടങ്ങി. പത്രങ്ങളും ചാനലുകളും വാര്ത്ത കള്കൊ്ണ്ട് അവര്ക്ക്ത പിന്തുണ നല്കിള പ്ലാച്ചിമടയിലെ വീട്ടമ്മമാരുടെയും സാമൂഹികപ്രവര്ത്തവകരുടെയും പിന്തുണയോടെ നടന്ന സമരം നിരവധി നിയമ പോരാട്ടങ്ങളിലൂടെ 2004 മാര്ച്ചി ല്‍ കമ്പനി അടച്ചുപൂട്ടുന്നതുവരെ തുടര്ന്നു . മയിലമ്മയുടെ നേതൃത്വത്തില്‍ നടന്ന ശക്തമായ സമരത്തിന്റെയും പെരുമാട്ടി പഞ്ചായത്ത്, കേരള മലിനീകരണ നിയന്ത്രണ ബോർഡ് എന്നീ സ്ഥാപനങ്ങളുടെ ഇടപെടൽ കാരണവും 2004 ൽ ഫാക്ടറി അടച്ചുപൂട്ടിയെങ്കിലും കൊക്കക്കോള കമ്പനിയെ കുറ്റവാളിയായി പ്രഖ്യാപിക്കാനോ കമ്പനിയിൽ നിന്ന് പ്ലാച്ചിമടക്കാർക്ക് നഷ്ടപരിഹാരം ഈടാക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. സോറിയാസിസ് രോഗബാധിതയായി 2007 ജനുവരി 6-ന് 69-ാം വയസ്സിൽ മയിലമ്മ അന്തരിച്ചു. പ്രകൃതി എന്ന അമൂല്യ സമ്പത്തിന്റെ സംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച ലോക പ്രശസ്ത പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടത്തിൽ മയിലമ്മയുടെ സ്ഥാനം അതുല്യമാണ്. സ്ത്രീശക്തി ട്രസ്റിന്റെ "സ്ത്രീശക്തി പുരസ്കാരം", ഔട്ട്ലുക് മാഗസിന്റെ "സ്പീക് ഔട്ട് അവാർഡ്" എന്നിവ ലഭിച്ചിട്ടുണ്ട് മയിലമ്മയുടെ പേരില്‍ മയിലമ്മ ഫൗണ്ടേഷന്‍ ഏര്പ്പെലടുത്തിയ പുരസ്‌കാരത്തിന് സാമുഹ്യപ്രവ്ര്തകര്ക്ക്ാ നല്കിെ വരുന്നുഇറോം ഷര്മ്മിയള ചാനു, ആങ്ങ് സാംഗ് സൂക്കി എന്നിവര്ക്ക് അവാര്ഡ്യ ലഭിച്ചിട്ടുണ്ട്.

Friday, 2 December 2016

ഇന്ത്യയിലെ ആദ്യത്തെ വോട്ടര്‍

ഇന്ത്യയിലെ ആദ്യത്തെ വോട്ടര്‍
★★★★★★ശ്യാം ശരൺ നേഗി★★★★★★★

Ajo George‎ to ചരിത്രാന്വേഷികൾ

അതി ശൈത്യവും മോശം കാലവസ്ഥയെയും തുടർന്നാണ് ഹിമാചലിൽ തെരഞ്ഞെടുപ്പ് നേരത്തെയാക്കിയത്. 1951 ഒക്ടോബറിലായിരുന്നു ഹിമാചലിൽ വോട്ടെടുപ്പ്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ 1952 ഫെബ്രുവരിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഹിമാചൽ പ്രദേശിലെ കൽപ സ്വദേശിയും മുൻ സ്‌കൂൾ ഹെഡ്‌മാസ്‌റ്ററുമായ ശ്യാം നേഗി കിനൗർ ജില്ലയിലും മാണ്ഡി ലോക്‌സഭാ മണ്ഡലത്തിലും ഉൾപ്പെട്ട സ്‌ഥലമാണു കൽപ.1951 ഒക്‌ടോബർ 25 ന്‌ നടന്ന വോട്ടെടുപ്പിൽ കൽപ്പ ബൂത്തിലെ പോളിംഗ്‌ ഓഫീസർ ആയിരുന്നു ശ്യാം നേഗി. ഡ്യൂട്ടിയിൽ ആയിരുന്നതിനാൽ തന്റെ വോട്ട്‌ ആദ്യം രേഖപ്പെടുത്തിയ നേഗി അങ്ങനെ ഇന്ത്യയുടെ ആദ്യവോട്ടർ എന്ന സ്‌ഥാനം കരസ്‌ഥമാക്കി രാജ്യത്തെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൽപയിലെ ബൂത്തിൽ വോട്ട്‌ ചെയ്‌തുകൊണ്ടാണ്‌ അദ്ദേഹം ചരിത്രത്തിൽ സ്‌ഥാനം നേടിയത്‌. അന്ന് ചിനി ലോക്സഭ മണ്ഡലത്തിലെ ആദ്യ വോട്ടറായിരുന്നു ശ്യാം ശരൺ നേഗി. പിന്നീടാണ് ചിനി മണ്ഡലം കിന്നൗർ എന്ന് പുനർ നാമകരണം ചെയതത്
ഇതുവരെ അദ്ദേഹം 28 തവണയാണ് നേഗി പൊതുതെരഞ്ഞെടുപ്പിൽ വോട്ടുചെയ്തിട്ടുള്ളത്‌. 16 തവണ ലോക്സഭാ തെരഞ്ഞെടുപ്പിനു വേണ്ടിയും 12തവണ അസംബ്ലി തെരഞ്ഞെടുപ്പിന് വേണ്ടിയും 2013ൽ ഹിമാചൽപ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിനു വേണ്ടിയുമാണ് അവസാനം വോട്ട് ചെയ്തിരിക്കുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും വോട്ടുചെയ്യാതിരുന്നിട്ടില്ല.സംസ്‌ഥാനത്തെ എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും തദ്ദേശതെരഞ്ഞെടുപ്പുകളിലും അദ്ദേഹം വോട്ട്‌ ചെയ്‌തിട്ടുണ്ട്‌. മുടങ്ങാതെ വോട്ടുചെയ്യുമ്പോഴും ഏത്‌ പാർട്ടിയിലാണ്‌ വിശ്വസിക്കുന്നതെന്ന്‌ നേഗി വെളിപ്പെടുത്തിട്ടില്ല.
നോട്ട സംവിധാനത്താട്‌ അദ്ദേഹത്തിനു താൽപര്യമില്ല. “സ്ഥാനാർത്ഥികളിൽ ആരെയും സ്വീകരിക്കാനാവാത്ത സാഹചര്യമൊന്നും നിലനിൽക്കുന്നി”ല്ലെന്നാണ്‌ കരുതുന്നതെന്ന്‌ നേഗി പറയുന്നു
ജനങ്ങളെ വോട്ടു ചെയ്യാൻ പ്രേരിപ്പിച്ച് പ്ളെഡ്ജ് ടു വോട്ട് എന്ന പേരിൽ ഗൂഗ്ൾ പുറത്തിറക്കിയ വീഡിയോയിൽ നേഗിയുടെ കഥയാണ് പറയുന്നത് .മുടക്കം വരുത്താതെ വോട്ടു ചെയ്യുന്ന മനുഷ്യന്റെ യഥാർത്ഥ കഥ എന്നാണ്‌ ഗൂഗിളിലെ വീഡിയോയുടെ പേര്‌.
മഞ്ഞുമൂടി വർണ്ണശബളമായ കിന്നൗർ ജില്ലയിലെ കൽപക ഗ്രാമത്തിലെ തന്റെ വീട്ടിലിരുന്നു ചായ കുടിക്കുന്ന ദൃശ്യത്തോടെ ആരംഭിക്കുന്ന ഷോട്ട്‌ ഫിലിമിൽ തന്റെ കോട്ടും തൊപ്പിയും ധരിച്ച്‌ വടിയുടെ സഹായത്തോടെ ആപ്പിൾതോട്ടത്തിലും പൈൻമരങ്ങൾക്കിടയിലം കൂടി പോളിംഗ്‌ ബൂത്തിലേക്ക്‌ നേഗി നടന്നു നീങ്ങുന്ന ദൃശ്യമാണുള്ളത്‌.
നേഗി ഇന്ത്യയിലെ ആദ്യവോട്ടറാണെന്നും ആദ്യ പോളിംഗ്‌ ബൂത്തുകളിലൊന്നായ കൽപയിൽ 1951 ഒക്ടോബർ 25-നാണ്‌ നേഗി വോട്ട്‌ രേഖപ്പെടുത്തിയതെന്നും ഗൂഗിൾ വെളിപ്പെടുത്തുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ ക്യാംപയ്‌നുകളിൽ പ്രതേക പരിഗണയാണ്‌ അദ്ദേഹത്തിന്‌ ലഭിക്കുന്നത്.അദ്ദേഹത്തെ വച്ചു ഷൂട്ടു ചെയ്ത ആൽബം യുട്യൂബിൽ വൻ ഹിറ്റാണ്. ബോളിവുഡിലെ ഇതിഹാസതാരം അമിതാഭ് ബച്ചനും ദിയ മിർസയ്ക്കുമൊപ്പം കമ്മിഷന്റെ പരസ്യങ്ങളിൽ നേഗി പ്രത്യക്ഷപ്പെടുന്നു.
ആദ്യ പൊതു തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുമ്പോൾ 34 വയസായിരുന്നു നേഗിക്ക്. വർഷങ്ങൾക്കു ശേഷം 97-ാം വയസിലും ഒന്നാമനായിത്തന്നെ.പ്രൈമറി സ്‌കൂളിലെ പ്രഥമാധ്യാപകനായിരുന്ന നേഗി 1975 ൽ ആണു വിരമിച്ചത്‌.
★★★★★★★★★★★★★wiki..google★★★★
Wow
Comment

Thursday, 18 August 2016

എന്താണ് കശ്മീർ പ്രശ്നം?

എന്താണ് കശ്മീർ പ്രശ്നം?


Courtesy ;  Arun Shinjō GN‎   ചരിത്രാന്വേഷികൾ
 
കശ്മീരിന് വേണ്ടി ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടക്കുന്ന തർക്കം; യുദ്ധങ്ങൾ, കശ്മീർ കൈക്കലാക്കുവാൻ തീവ്രവാദികളെ വിട്ട് പാക്കിസ്ഥാൻ നടത്തുന്ന വിദ്വംസക പ്രവർത്തനങ്ങൾ എന്നൊക്കെയായിരിക്കാം ഒരു ശരാശരി മലയാളിയുടെ ഇതേക്കുറിച്ചുള്ള ധാരണ. എന്നാൽ കൂടുതൽ അടുത്തറിഞ്ഞാൽ അത്യന്തം സങ്കീർണമായ രാഷ്ട്രീയ സംഭവവികാസമാണിത്.
കശ്മീർ പ്രശ്നം എന്താണെന്ന് മനസിലാക്കുവാൻ ഇന്നത്തെ കശ്മീരിന്റ ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ ഘടന എന്താണെന്ന് അറിയാതെ സാധ്യമല്ല.
ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ ഏറ്റവും വടക്കേ അറ്റത്ത് ഹിമാലയ, കാറക്കോറം മലനിരകളാൽ അതിരിടുന്ന ഭൂപ്രദേശമാണ് കശ്മീർ. റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ അഥവാ ഇന്ത്യയെന്നെ പരമാധികാര രാഷ്ട്രം പ്രത്യേക സംസ്ഥാനപദവി നൽകി നിലനിർത്തിയിരിക്കുന്ന ഈ പ്രദേശം ഇന്ത്യൻ ഔദ്യോഗിക ഭാഷ്യത്തിൽ ജമ്മു ആന്റ് കശ്മീർ(Jammu & Kashmir) എന്നാണ് അറിയപ്പെടുന്നത്. റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയുടെ ക്ലെയിം പ്രകാരം രാജ്യത്തിന്റെ അവിഭാജ്യമായ ഭാഗമാണ് ഇത്. ഇന്ത്യൻ വീക്ഷണത്തിൽ ജമ്മു കശ്മീർ എന്നത് ജമ്മു ഡിവിഷൻ, ലഡാക്ക്, ഗിൽഗിത്-ബാൾട്ടിസ്ഥാൻ (Gilgit-Baltistan), കശ്മീർ താഴ്വര(Kashmir Valley), അക്സായ് ചിൻ, ആസാദ് കശ്മീർ എന്നീ പ്രദേശങ്ങൾ ചേർന്നതാണ്. നമുക്ക് സുപരിചിതമായ തലഭാഗമടക്കമുള്ള ഇന്ത്യൻ ഭൂപടം സമ്പൂർണമാകണമെങ്കിൽ മേൽ പറഞ്ഞ എല്ലാ ഭാഗങ്ങളും ചേർന്ന കശ്മീർ ഇന്ത്യയുടെ മുകളിലായി ഉണ്ടായിരിക്കണം.
എന്നാൽ അനുഭവങ്ങളിലെ ഇന്ത്യ എന്നത് നാം കണ്ട് പരിചയിച്ച "തല" യുള്ള ഭൂപടത്തിലെ ഇന്ത്യയല്ല. അതിനു കാരണം മേൽപറഞ്ഞ കശ്മീർ പ്രദേശങ്ങളിലെ, കശ്മീർ താഴ്വര, ലഡാക്ക്, ജമ്മു ഡിവിഷൻ എന്നിവക്ക് പുറമേയുള്ള ജമ്മു-കശ്മീരിന്റെ വടക്ക് കിഴക്കൻ പ്രദേശങ്ങളായ ആസാദ് കശ്മീർ, ഗിൽഗിത് - ബാൾട്ടിസ്ഥാൻ തുടങ്ങിയ ഇടങ്ങളിൽ 47 മുതൽ ഭരണം നടത്തുന്നത് പാകിസ്ഥാനാണ് എന്നതാണ്. പാക്കിസ്ഥാൻ വാദപ്രകാരം ഇന്നത് പാക്കിസ്ഥാന്റെ ഭാഗമാണ്. അവർ അതിനെ ആസാദ് കശ്മീർ എന്ന് വിളിക്കുന്നു. ജമ്മു ആന്റ് കശ്മീരിന്റെ 37 ശതമാനം വരും ഇത്. ഇന്ത്യൻ രേഖകൾ പ്രകാരം പാക്ക് അധിനിവേ കാശ്മീർ (POK ) എന്നിതറിയപ്പെടുന്നു.
അതുപോലെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന അക്സായ് ചിൻ പ്രദേശം 1962 മുതൽ ചൈനീസ് അധീനതയിലുമാണ് ഇന്നിരിക്കുന്നത്. ഇന്ന് അന്താരാഷ്ട്ര ഭൂപടങ്ങളിലെല്ലാം തന്നെ മേൽപറഞ്ഞ പ്രകാരമാണ് അതിർത്തികൾ കണക്കാക്കുന്നത്.
ഇതിൽ പാക്ക് അധിനിവേശ കാശ്മീരും (Azad Kashmir & Gilgit- Baltistan) ഇന്ത്യൻ നിയന്ത്രണത്തിലുള്ള കശ്മീർ താഴ്വരയും മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളാണ്. ഇതിൽ തന്നെ ഗിൽഗിത് മേഖല ഷിയ ഭൂരിപക്ഷ പ്രദേശവും സാംസക്കാരികമായി വ്യത്യസ്തവുമാണ്. ഇന്ത്യൻ അധീനതയിലെ ജമ്മു ഡിവിഷനിൽ ഹിന്ദുക്കൾക്കും, ലഡാക്കിൽ ബുദ്ധമതക്കാർക്കുമാണ് ഭൂരിപക്ഷം. അക്സായ് ചിൻ പൊതുവേ ജനവാസം ഇല്ല എന്ന് പറയാവുന്ന പ്രദേശമാണ്.
ഇന്ത്യൻ നിയന്ത്രണത്തിലുള്ള കശ്മീർ താഴ്വര, ജമ്മു ഡിവിഷൻ, ലഡാക്ക് എന്നിവ ചേർന്നതാണ് തത്വത്തിൽ ഇന്നത്തെ ഇന്ത്യയുടെ ഭാഗമായ ജമ്മു ആൻഡ് കശ്മീർ എന്ന സംസ്ഥാനം. പി ഡി പി, ബി ജെ പി കൂട്ടുമുന്നണി ഇന്നവിടെ ഭരണം നടത്തുന്നു. ശ്രീനഗർ, ജമ്മു, ലേ(Leh) എന്നിവ യഥാക്രമം അവയുടെ പ്രവിശ്യാ കേന്ദ്രങ്ങളുമാകുന്നു.
ഇന്ന് വാർത്തകളിൽ നിറയുന്ന കശമീർ പ്രശ്നം(Kashmir insurgency) പ്രധാനമായും നടക്കുന്നത് കശ്മീർ താഴ്വരകേന്ദ്രീകരിച്ചാണ്. പാക്ക് പിൻതുണയോടെ 90 ശതമാനം മുസ്ലീംങ്ങൾ ഉള്ള ഇവിടം ഇന്ത്യയിൽ നിന്നും മോചിപ്പിച്ച് പാക്കിസ്ഥാനോട് യോജിപ്പിക്കാനായി നിരന്തരമായ വിദ്വംസകപ്രവർത്തനങ്ങൾ ഇവിടെ 80 കളുടെ അവസാനം മുതൽക്ക് നടന്നുവരികയാണ്. അതോടൊപ്പം പാക്ക് സൈന്യം നടത്തുന്ന നുഴഞ്ഞ്കയറ്റങ്ങളും, കയ്യേറ്റ ശ്രമങ്ങളും അടിക്കടി ഇവിടെ സംഘർഷം സൃഷ്ടിക്കുന്നു. 1947 ൽ സ്വതന്ത്രമായത് മുതൽ തുടങ്ങുന്നതാണ് കശ്മീരിന് വേണ്ടിയുള്ള ഇന്ത്യ പാക്കിസ്ഥാൻ തർക്കം. 47 ലും 65 ലും ഉണ്ടായ ഇന്ത്യ പാകിസ്ഥാൻ യുദ്ധം, അതുപോലെ 84 ൽ ആരംഭിച്ച ഇന്നും തുടരുന്ന സിയാച്ചിൻ സംഘർഷം, 80 കളുടെ അവസാനം മുതൽ ഇന്ത്യൻ നിയന്ത്രിത കശ്മീരിൽ ഇന്നും തുടരുന്ന വിധ്വംസകപ്രവർത്തനങ്ങൾ, 99 ൽ ഉണ്ടായ കാർഗിൽ യുദ്ധം, സമീപകാലത്ത് ആരംഭിച്ച അതിർത്തി സംഘർഷങ്ങൾ തുടങ്ങിയവ എല്ലാം തന്നെ കശ്മീർ തർക്കത്തിന്റെ അനന്തരഫലങ്ങളാണ്. പാക്കിസ്ഥാൻ പക്ഷ തീവ്രവാദികൾക്ക് പുറമേ, കശ്മീർ സ്വാതന്ത്ര്യം ലക്ഷ്യമിടുന്ന വിഘടനവാദി രാഷ്ട്രീയപ്രസ്ഥാനങ്ങളും ഇവിടെ നിരവധിയാണ്. ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും കൈവശമിരിക്കുന്ന കശ്മീർ പ്രദേശങ്ങൾ കൂട്ടിചേർത്ത് സ്വതന്ത്ര കശ്മീർ ഉണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യം. ജമ്മു, ലഡാക്ക് ഭാഗത്തെ ജനങ്ങളിൽ കൂടുതലും ഇന്ത്യയോടെപ്പം നിന്ന് സ്വയംഭരണം ആഗ്രഹിക്കുന്നവരാണ് എന്ന് കണക്കാക്കുന്നു. കശ്മീർ താഴ്വരയിലെ ജനങ്ങൾക്കിടയിൽ സമ്മിശ്ര വീക്ഷണങ്ങളാണ് ഇതേ കുറിച്ചുള്ളതെന്ന് കരുതപ്പെടുന്നു. എങ്കിലും പാക്ക് പക്ഷത്തേക്ക് പോകണമെന്ന് ചിന്തിക്കുന്നവർ വളരേ കുറവേ ഉള്ളു എന്നാണ് പൊതുവേ ഉള്ള കണക്കുകൂട്ടൽ.
സ്വാതന്ത്ര്യസമയത്ത് കാര്യങ്ങൾ എങ്ങനെ ഇങ്ങനെയൊരു തർക്കത്തിലേക്ക് എത്തി എന്നത് മനസിലാക്കണമെങ്കിൽ കശ്മീരിന്റെ ചരിത്രം കുടി അറിയേണ്ടതാവശ്യമാണ്. ശിലായുഗം മുതൽ മനുഷ്യവാസം കണ്ടെത്തിയിട്ടുള്ള കശ്മീർ താഴ്വര വേദകാല സംസക്കാരം മുതൽ അലക്സാണ്ടറുടെ പടയോട്ടകാലത്ത് അഭിസാര എന്ന രാജാവിന്റേയും പിന്നീട് അശോകൻ, കനിഷ്കൻ എന്നിവരുടേയും അധികാരപരിധിയിലിരുന്നിട്ടുണ്ട്. അശോകന്റെ കലത്ത് ഇവിടെ പ്രചരിച്ച ബുദ്ധമതം അവിടെ നിന്നുമാണ് ടിബറ്റിലേക്കും അഫ്ഗാനിലേക്കും പ്രചരിച്ചത്. പിന്നീട് അഞ്ചാം നൂറ്റാണ്ടോടെ ഇവിടം മധ്യേഷ്യയിൽ നിന്നുള്ള ഹ്യൂണുകൾ കയ്യടക്കുകയും, ശേഷം പലവിധ പിടിച്ചടക്കലുകളും പടയോട്ടങ്ങളും കണ്ട കശ്മീരിനെ, പതിനൊന്നാം നൂറ്റാണ്ടിൽ മുഹമ്മദ് ഗസ്നി രണ്ട് വട്ടം കീഴടക്കാൻ ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. ഇക്കാലത്ത് ദുർഭരണം കൊണ്ട് കുപ്രസിദ്ധിനേടിയ ലോഹർ രാജവംശത്തെ പുറത്താക്കിക്കൊണ്ടാണ് മംഗോളിയൻ പടയോട്ടം ഉണ്ടാകുന്നത്. ശേഷം ടിബറ്റൻ വംശജനായ റിൻചാന കശ്മീരിന്റെ അധികാരിയായി സ്വയം അവരോധിക്കുന്നു. ഇദ്ദേഹത്തിന്റെ മന്ത്രിയായ ഷാ മിർ റിൻചാനയുടെ പിൻഗാമിയെ അട്ടിമറിക്കുകയും സയ്യിദ് എന്ന രാജവംശം സഥാപിച്ചുകൊണ്ട് കശ്മീരിന്റെ ആദ്യ മുസ്ലിം ഭരണാധികാരിയാകുകയും ചെയ്തു. എങ്കിലും ഹിന്ദു ഭൂരിപക്ഷമായി തന്നെ കശ്മീർ നിലകൊണ്ടിരുന്നു. സൂഫി ധാരയും കശ്മീരി ശൈവ-ഹൈന്ദവ അംശങ്ങളും ചേർന്ന പുതിയ മാസ്റ്റിക്കൽ സൂഫിസം ഇക്കാലത്ത് അവിടങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ പിന്നീടുള്ള ഭരണാധികാരികൾ, പ്രത്യേകിച്ച് സുൽത്താൻ സിക്കന്തറെ പോലുള്ളവർ - മതപരമായി അസഹിഷ്ണുക്കൾ ആയിരുന്നതിനാൽ ഇതര മതസ്ഥരുടെ സ്ഥിതി അവിടെ പരുങ്ങലിലായി. തുടർന്ന് ഇസ്ലാം മതം വടക്കൻ കശ്മീരിലെ വലിയ മതമായി മാറുകയായിരുന്നു. സയ്യിദുകൾക്ക് ശേഷം 1540 കളിൽ ഹുമയൂണിന്റെ ആളായി മുഗൾ ജനറൽ മിർസ മുഹമ്മദും, പിന്നീട് അദ്ദേഹത്തെ തോൽപിച്ച ഷേർഷായുടെ സുരി സാമ്രാജ്യവും ചുരുങ്ങിയ കാലം കശ്മീർ കൈവശംവച്ചു . 1580 കളിൽ അക്ബറിന്റെ സമയത്തോടെയാണ് കശ്മീർ നേരിട്ട് മുഗൾ ഭരണത്തിൻ കീഴിലാകുന്നത്. 1751 വരെ ഇവിടം മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമായി നിലനിന്നു. മുഗൾ സാമ്രാജ്യം പതിനെട്ടാം നൂറ്റാണ്ടോടെ തകർച്ച നേരിട്ടതിനെ തുടർന്ന് വന്ന അഫ്ഗാൻ ദുറാനി സാമ്രാജ്യത്തിന്റെ ഭാഗവുമായിരുന്നു കശ്മീർ 1819 വരെ.
1819 ൽ സിക്ക് സാമ്രാജ്യ സ്ഥാപകനായ മഹാരാജാ രഞ്ചിത്ത് സിംഗ് ജമ്മുവും കാശ്മീരും കീഴടക്കി കശ്മീരിനെ സിക്ക് സാമ്രാജ്യത്തിന്റെ ഭാഗമാക്കുകയും അവിടം ഭരിക്കാൻ രജപുത്ര വിഭാഗത്തിൽ പെട്ട ദോഗ്ര രാജവംശത്തിലെ ഹിന്ദുവായ ഗുലാബ് സിംഗിനെ സാമന്തനായ അധികാരിയാക്കി നിയമിച്ചു. അവരുടെ സഹായത്തോടെ ലഡാക്കും, ബാൾട്ടി സ്ഥാനും സിക്ക് സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തു. എന്നാൽ 1846 ൽ ഒന്നാം ആംഗ്ലോ -സിക്ക് യുദ്ധത്തിൽ സിക്ക് സാമ്രാജ്യം നിലംപൊത്തിയതോടെ കശ്മീർ ബ്രിട്ടന്റെ കീഴിലായി. എന്നാൽ ഇവിടം നേരിട്ട് ഭരിക്കാൻ നിൽക്കാതെ പ്രദേശം മുഴുവനായും അമൃത്സർ ഉടമ്പടി വഴി ഗുലാബ് സിംഗിന് 7500000 രൂപക്ക് കൈമാറി സാമന്തരാജാവാക്കി മാറ്റുകയായിരുന്നു. പ്രിൻസ്ലി സ്റ്റേറ്റ് ഓഫ് ജമ്മു ആൻഡ് കശ്മീർ എന്നായിരുന്നു അതിന്റെ പേര്. അത്രക്ക് മികച്ച ഭരണമൊന്നും കാഴ്ച്ചവച്ചില്ല എന്ന് മാത്രമല്ല, ബ്രിട്ടന്റെ ആജ്ഞാനുവർത്തികൾ എന്നതിനപ്പുറമൊന്നും സാമന്ത രാജാവിന് വിലയുണ്ടായിരുന്നുമില്ല. 1857 ലെ പ്രക്ഷോഭത്തിൽ (ശിപ്പായി ലഹള) ബ്രിട്ടനെ സഹായിച്ചവരിൽ പ്രമുഖർ ഈ ദോഗ്ര രാജവംശം തന്നെയായിരുന്നു. 1925 ൽ ഗുലാബ് സിംഗിന്റെ നാലാം തലമുറയിലെ അനന്തരാവകാശിയായ ഹരി സിംഗ് ജമ്മു കാശ്മീരിന്റെ മഹാരാജയായി അധികാരമേറ്റു. ഇതേ സമയത്ത് തന്നെയാണ് അവിടെ ഷെയ്ഖ് അബ്ദുല്ല രാജഭരണത്തിനെതിരെ പാർട്ടി രൂപവൽക്കരിക്കുന്നത്. മുസ്ലീം കോൺഫറൻസ് എന്ന പേരിൽ രൂപീകരിക്കപ്പെട്ട പാർട്ടി പിന്നീട് നാഷനൽ കോൺഫറൻസ് എന്ന് പേര് മാറ്റുകയുണ്ടായി. നെഹ്റു അടക്കമുള്ള ഇന്ത്യൻ ദേശീയനേതാക്കളുമായി നല്ല ബന്ധം ഷെയ്ഖ് അബ്ദുള്ളക്കുണ്ടായിരുന്നു. എന്നാൽ കശ്മീർ രാജാവിനെതിരെയുള്ള പ്രവർത്തനങ്ങളുടെ (ക്വിറ്റ് കശ്മീർ പ്രക്ഷോഭം - 1946)പേരിൽ അദ്ദേഹത്തെ കശ്മീർ ഭരണകൂടം തടവിലാക്കി.
രണ്ടാം ലോകമഹായുദ്ധ ശേഷം ഇന്ത്യയുടെ സ്വാതന്ത്യം എന്നത് യാത്ഥാർത്ഥ്യത്തിലേക്ക് എത്തും എന്ന സമയത്ത് തന്നെ മതാടിസ്ഥാനത്തിൽ പാക്കിസ്ഥാൻ ഉണ്ടാക്കുവാനുള്ള നീക്കങ്ങളും ഒരു വശത്തുകൂടി നടന്നിരുന്നു. മുസ്ലീം ഭൂരിപക്ഷമുള്ളതെങ്കിലും ജമ്മു -കശ്മീരിനെ തന്റെ ഭരണത്തിൽ സ്വതന്ത്രമായ രാജ്യമായി നിലനിർത്തുവാൻ ഹരി സിംഗ് നിശ്ചയിച്ചു. അതേസമയം മുസ്ലീം രാഷ്ട്ര സ്ഥാപനത്തിലെ അവിഭാജ്യ ഘടകമായിട്ടാണ് ഇതേ ജമ്മു കശ്മീരിനെ പാക്ക് അനുകൂലികൾ കണക്കാക്കിയിരുന്നത്.
അങ്ങനെ സ്വാതന്ത്ര്യ ശേഷം ഇന്ത്യ - പാക്ക് വിഭജനസമയത്ത് ഏത് ഭാഗത്ത് ചേരണം എന്ന നിർണായകമായ ചോദ്യം ഹരി സിംഗിന് മുന്നിൽ വന്നു. സ്വതന്ത്ര രാജ്യം എന്നദ്ദേഹം തീരുമാനിക്കുകയും അതു പ്രകാരം മുന്നോട്ടുപോകുകയും ചെയ്തു. ഹരിസിംഗിന്റെ തീരുമാനം പാക്കിസ്ഥാന് സ്വീകാര്യവും ഇന്ത്യക്ക് അസ്വീകാര്യവുമായിരുന്നു. ഹരിസിംഗ് സ്വതന്ത്ര കശ്മീരുമായി നിലകൊണ്ടാൽ എളുപ്പത്തിൽ അവിടെ അധിനിവേശം നടത്തി ഹരിസിംഗിനെ അട്ടിമറിക്കാം എന്നായിരുന്നു പാക്ക് കണക്കുകൂട്ടൽ.
47 ൽ വിഭജനത്തോടനുബന്ധിച്ചുണ്ടായ കലാപങ്ങളിൽ ഇന്ത്യ ചോരയിൽ മുങ്ങി. കശ്മീരിലും ഇത് അലയടിച്ചു. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്നും ധാരാളം സിക്ക് - ഹിന്ദു വിഭാഗക്കാർ ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജമ്മുവിലേക്ക് പലായനം ചെയ്തു. അതോടൊപ്പം തന്നെ നേരത്തെ കണക്ക് കൂട്ടിയ പ്രകാരം ഹരിസിംഗിന്റെ സ്വതന്ത്ര കശ്മീരിനെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, 47ലെ ഇന്ത്യ - പാക്ക് യുദ്ധത്തിന് കാരണമായ കശ്മീർ അധിനിവേശം - വസീറിസ്ഥാനിൽ നിന്നുള്ള ഗോത്രപോരാളികളെ ഉപയോഗിച്ചുകൊണ്ട് പാക്ക് ആർമിയുടെ പിൻതുണയോടെ, ഗിൽഗിത് -ബാൾട്ടിസ്ഥാൻ മേഖലയിലും കശ്മീർ താഴ്വര ലക്ഷ്യമാക്കിയും പാക്കിസ്ഥാൻ നടത്തി. കയ്യേറിയ ഇടങ്ങളിലെല്ലാം തന്നെ കൊള്ളയും കൊലയും നടത്തിയ ഗോത്രപോരാളികൾ മേഖലയിൽ ഭീകരാവസ്ഥ സൃഷ്ടിച്ചു. ഒട്ടേറെ ഹിന്ദുക്കളും സിക്കുകാരും അവരുടെ അക്രമത്തിനിരകളായി. ഹരി സിംഗിന്റെ പ്രധിരോധം അവർക്കെതിരെ ഫലപ്രദമാകാത്ത അവസ്ഥയും വന്നു. അങ്ങനെ ഹരി സിംഗ് ഇന്ത്യയുടെ സഹായം തേടി. ഇന്ത്യൻ യൂണിയനിൽ ചേരുന്നതടക്കമുള്ള ഉപാദികളിൻമേൽ ഇന്ത്യ പ്രശ്നത്തിലിടപെട്ടതോടെ 47 ഒക്ടോബറിൽ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധമായി അത് മാറി. ഷേയ്ക്ക് അബ്ദുള്ള ആയിരുന്നു കശ്മീരിൽ ഇന്ത്യൻ സൈന്യത്തിന് സഹായകരമായ രീതിയിൽ അവിടെ കാര്യങ്ങൾക്ക് ചുക്കാൻ പിടിച്ചത്. സേന ഇടപെട്ടതോടെ പാക്കിസ്ഥാന്റെ ശ്രീനഗറിലേക്കുള്ള മുന്നേറ്റം തടയുകയും കുറേയൊക്കെ ഭാഗങ്ങൾ തിരിച്ചുപിടിക്കുകയും ചെയ്തു. എങ്കിലും ജമ്മു കശ്മീർ പ്രദേശത്തിന്റെ 37 ശതമാനത്തോളം പ്രശേങ്ങൾ അപ്പോഴേക്കും പാക്ക് നിയന്ത്രണത്തിലായിരുന്നു. ഏകദേശം ഒരു വർഷത്തോളമായിട്ടും സംഘർഷത്തിന് അറുതി വരാത്ത സാഹചര്യത്തിൽ ഇന്ത്യ നെഹ്രുവിന്റെ നേതൃത്വത്തിൽ യു.എന്നിന്റെ സഹായം തേടി. അങ്ങനെ യു.എൻ മധ്യസ്ഥതയിൽ ഇരുവിഭാഗവും വെടിനിർത്തൽ കരാറിൽ ഒപ്പിട്ടതോടെ യുദ്ധം അവസാനിച്ചു. എങ്കിലും സൈന്യത്തെ പിൻവലിക്കുന്ന കാര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്താത്ത അവസ്ഥ പ്രശനം പിന്നേയും പുകയാൻ കാരണമായി. യുദ്ധത്തിന് മുന്നേ ഹരിസിങ്ങ് തന്ന ഉറപ്പ് പ്രകാരം, പാക്ക് അധിനിവേശ പ്രദേശങ്ങളടക്കം ഇന്ത്യയുടെ അവിഭാജ്യഘടകമാക്കിക്കൊണ്ട് ജമ്മുകശ്മീർ എന്ന രാജ്യത്തെ ഇന്ത്യയുടെ ഭാഗമായി പ്രത്യേക പദവിയുള്ള സംസ്ഥാനമായി ഇന്ത്യയോട് ചേർത്തു. 48 മാർച്ചിൽ ഷെയ്ഖ് അബുള്ള അതിന്റെ പ്രധാനമന്ത്രി (മുഖ്യമന്ത്രി സ്ഥാനം ഇല്ലായിരുന്നു) ആയി അധികാരമേറ്റു.
എന്നാൽ പാക്കിസ്ഥാൻ അധിനിവേശിച്ച സ്ഥലങ്ങളെല്ലാം അവരുടേതായതായി പ്രഖ്യാപിച്ചു. ഇന്ത്യൻ വാദപ്രകാരം ഹരിസിംഗിന്റെ അധികാരപരിധിയിൽ ഉണ്ടായിരുന്ന ഇന്ത്യയോട് ചേരേണ്ട പ്രദേശങ്ങൾ പാക്കിസ്ഥാൻ അന്യായമായി കൈവശപ്പെടുത്തിയെന്നാണ്. ഗിൽഗിറ്റ് - ബാൾട്ടിസ്ഥാൻ, ആസാദ് കശ്മീർ എന്നിവ പാക്കിസ്ഥാന്റെ സ്വയംഭരണാധികാരമുള്ള പ്രവിശ്യയായി ശേഷം തുടർന്നു. അവിടുത്തെ ജനഹിതം പാക്കിസ്ഥാന് അനുകൂലമാണെന്നാണ് പാക്ക് വാദം.
ഇതിനിടയിൽ 1953 ൽ കശ്മീർ പ്രധാനമന്ത്രിയായ ഷെയ്ഖ് അബ്ദുള്ളയെ വിഘടനവാദം എന്ന ആരോപണത്തിൻമേൽ (Kashmir Conspiracy Case) മറ്റ് 22 പേരോടൊപ്പം ഇന്ത്യൻ ഗവൺമെന്റ് അറസ്റ്റ് ചെയ്തു. പകരം മുഹമ്മദ് ബക്ഷിയെ തൽസ്ഥാനത്ത് നിയമിച്ചു. എന്നാൽ 59 ൽ ഷെയ്ഖ് അബ്ദുള്ളക്കെതിരെയുള്ള ആരോപണങ്ങൾ പിൻവലിച്ചിരുന്നു. ഇദ്ദേഹം പിന്നീട് രണ്ട് തവണ കശ്മീർ മുഖ്യമന്ത്രിയായി (ഇദ്ദേഹത്തിന്റെ മകനാണ് ഫാറൂഖ് അബ്ദുള്ള )
ഇതിനെല്ലാം ശേഷവും ഇന്ത്യൻ നിയന്ത്രണത്തിലുള്ള ജമ്മു കശ്മീരിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കശ്മീർ താഴ്വരയുടെ ആധിപത്യത്തിനായി പാക്കിസ്ഥാൻ തുടർന്നും നീക്കം നടത്തിക്കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായാണ് 1965 ലെ ഇന്ത്യ - പാക്ക് യുദ്ധം നടന്നത്. ഓപ്പറേഷൻ ജിബറാൾട്ടർ എന്ന പേരിൽ കശ്മീർ താഴ്വരയിലേക്ക് കടന്ന് കയറി മേഘലയിൽ വിദ്വംസക പ്രവർത്തികൾക്ക് വഴിമരുന്നിട്ട് അശാന്തി സൃഷ്ടിച്ച് ജമ്മു കശ്മീർ സർക്കാരിനെ താഴെയിറക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ മോശമായ സംഘാടനവും ഇന്ത്യൻ സേനയുടെ കൃത്യ സമയത്തെ ഇടപെടലും നിമിത്തം പദ്ധതി പാളി. തുടർന്നുണ്ടായ യുദ്ധത്തിൽ ഇരുപക്ഷത്തും നാശനഷ്ടങ്ങളുണ്ടായി. സോവിയറ്റ് - യു.എസ് ഇടപെടലിലൂടെ നടന്ന താഷ്ക്കന്റ് ഉടമ്പടിയിലൂടെ യുദ്ധമവസാനിപ്പിച്ച് ഇരു രാജ്യങ്ങളും വെടിനിർത്താൻ തീരുമാനമായി. ഈ ഉടമ്പടി ഒപ്പുവച്ച അന്ന് രാത്രിയാണ് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രിയുടെ ദുരൂഹത ഉണർത്തിയ മരണം സംഭവിച്ചത്. എങ്കിലും പ്രശ്നങ്ങൾക്ക് അവിടം കൊണ്ടും പരിഹാരമായില്ല.
തന്നെയുമല്ല, വിഘടനവാദ പ്രസ്ഥാനങ്ങൾ മുതൽ തീവ്രവാദസംഘങ്ങക്ക് വരെ വളക്കൂറുള്ള മണ്ണായി കശ്മീർ തഴ്വര മാറാൻ അധികസമയം വേണ്ടിവന്നില്ല. കശ്മീരിന്റെ പൂർണ സ്വാതന്ത്ര്യം കൊതിക്കുന്ന വിഘടനവാദികളും, തനി പാക്ക് അനുകൂലികളായ മത രാഷ്ട്രീയ പക്ഷക്കാരും അടക്കമുള്ള പലപല സംഘടനകൾ അവിടെ പൊട്ടിമുളച്ചു. ചിലർ ഹിതപരിശോധന ആവശ്യപ്പെട്ടപ്പോൾ, ചിലർ സമ്പൂർണ വിടുതൽ ആവശ്യപ്പെട്ട് കലാപങ്ങളിലേർപ്പെട്ടു. എങ്കിലും പാക്ക് അനുകൂല തീവ്രാദ സംഘങ്ങൾ ശക്ത് പ്രാപിക്കുന്നത് 80കൾക്ക് ശേഷം മാത്രമാണ്. അതാകട്ടെ സോവിയറ്റ് യൂണിൻ അഫ്ഗാനിൽ നിന്ന് പിൻമാറ്റം തുടങ്ങിയതോടെയും ആയിരുന്നു. സോവിയറ്റ് പിൻമാറ്റത്തിന് കാരണമായ മുജാഹിദുകൾ പയറ്റിയ അതേ തന്ത്രം തന്നെ, കശ്മീരിലും പയറ്റാമെന്ന് പാക്കിസ്ഥാൻ കരുതി. അമേരിക്കയിൽ നിന്ന് ലഭിച്ചതും, സോവിയറ്റിൽ നിന്ന് പിടിച്ചെടുത്തതുമായ ആയുധങ്ങൾ വൻതോതിൽ പാക്കിസ്ഥാന്റെ സഹായത്തോടെ കശ്മീർ തീവ്രവാദികളുടെ കയ്യിലെത്തിയതോടെ വിദ്വംസക പ്രവർത്തനങ്ങൾ അതിശക്തമായി തന്നെ ആരംഭിച്ചു. 1980 കളുടെ അവസാനത്തിൽ തുടങ്ങിയ ഇതിനെതിരെ ശക്തമായ ഇന്ത്യൻ സൈനിക അടിച്ചമർത്തൽ ഉണ്ടായി. 84 ൽ പാക്ക് അധിനിവേശ സിയാച്ചിൻ ഗ്ലേസിയെർ ഇന്ത്യൻ സൈന്യം ഓപ്പറേഷൻ മേഘദൂത് വഴി കീഴടക്കിയത് മേഘലയിൽ പുതിയ സംഘഷത്തിനും (Siachen Conflict) കാരണമായി - ഇന്നും തുടർന്നു കൊണ്ടിരിക്കുന്നു. 87ൽ കശ്മീരിൽ നടന്ന, ഫറൂഖ് അബ്ദുള്ളയുടെ വൻ വിജയത്തിൽ കലാശിച്ച ഇലക്ഷനിൽ വൻതോതിൽ ക്രിത്രിമം നടന്നു എന്ന ആരോപണം ഉയർന്നതോടെയാണ് വിഘടനവാദവും മറ്റും വർദ്ദിത വീര്യത്തോടെ അതി ഗുരുതരമായ രീതിയിൽ കശ്മീരിനെ കീഴടക്കിയത്. ജനാദിപത്യപരമായ ഒരു നടപടികൾക്കും മാർഗമില്ലാത്ത രീതിയിൽ പ്രദേശം പുകഞ്ഞു. ന്യൂനപക്ഷങ്ങൾ, കശ്മീരി പണ്ഡിറ്റുകൾ ഉൾപ്പടെ ലക്ഷക്കണക്കിന് പേർ ഇക്കാലയളവിൽ അവിടെ നിന്നും പലായനം ചെയ്തു. അതോടെ 89 ൽ രാഷ്ട്രപതിഭരണവും, ശക്തമായ സൈനിക ഇടപെടലും അവിടെ ഉണ്ടായി. ഇതെല്ലാം സാധാരണ ജനജീവിതത്തെ സാരമായി തന്നെ ബാധിച്ചു. ടൂറിസം മേഘല സമ്പൂർണമായും തകർന്നടിഞ്ഞു. 89 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 10 ശതമാനത്തിൽ താഴെ മാത്രം വോട്ട് രേഖപ്പെടുത്തി. കാര്യങ്ങൾ വീണ്ടും ശാന്തമായി തുടങ്ങിയതോടെ 96 ൽ രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടന്നു. കാർഗിൽ യുദ്ധം പോലുള്ള പാക്കിസ്ഥാനുമായുള്ള സംഘർഷങ്ങൾക്ക് ഇന്നും കുറവില്ലെങ്കിലും പിന്നീട് 2014 വരെ എല്ലാ ആറ് വർഷത്തിലും തിരഞ്ഞെടുപ്പ് നടന്നു. ഓരോ തിരഞ്ഞെടുപ്പിലും ബഹിഷ്ക്കരണ ആഹ്വാനം ഉണ്ടായിട്ടും വോട്ടിങ്ങ് ശതമാനം കൂടി 2014 ൽ അത് 65 ശതമാനത്തിൽ എത്തി. കശ്മീർ താഴ്വരയിലും കനത്ത പേളിങ്ങ് രേഖപ്പെടുത്തി. ഇതെല്ലാം തന്നെ പാക്ക് അനുകൂല നിലപാടല്ല അവിടെയുള്ള ഭൂരിപക്ഷത്തിനും എന്ന് കാണിക്കുന്നു

Search This Blog