Tuesday, 18 June 2019

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം. 4


 Courtesy Sreejith Kannambra  Charithraanveshikal

ഭാഗം 4


മുഹ്ഹമ്മദലി ജിന്നയുടെ സമ്മർദ്ദത്തെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി ഇന്ത്യയുടെ ഏറ്റവും സവിശേഷതയുള്ള രണ്ട് ഭാഗങ്ങളായ പഞ്ചാബിനെയും ബംഗാളിനെയും കീറിമുറിക്കേണ്ടിവരും. പാകിസ്താൻ്റെ ഒരു പകുതിയിൽ നിന്ന് മറ്റേ പകുതിയിലേക്ക് കടൽ വഴി യാത്ര ചെയ്യാൻ 20 ദിവസം വേണ്ടിവരും നിറുത്താതെ പറക്കുന്ന വിമാനയാത്രയ്ക്ക് 4 എൻജിനുള്ള വിമാനം വേണ്ടിവരും.
പാകിസ്താൻ്റെ രണ്ട് പകുതികളെയും വേർതിരിക്കുന്ന ഭൂമിശാസ്ത്രപരമായ ദൂരം വലുതാണങ്കിൽ ആ രണ്ട് ഭാഗങ്ങളിലും താമസിക്കുന്ന ജനങ്ങൾ തമ്മിലുള്ള അകൽച്ച ഭയാനകമായിരുന്നു ദൈവത്തിലുള്ള വിശ്വാസം ഒഴിച്ചാൽ അവർക്ക് പൊതുവായി ഒന്നും ഉണ്ടായിരുന്നില്ല രൂപത്തിലും ഭാവത്തിലും ജീവിത രീതിയിലും ഭാഷയിലും എല്ലാം അവർ തീർത്തും വ്യത്യസ്തരായിരുന്നു.
മൗണ്ട് ബാറ്റൺ ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലെയും ഗവർണ്ണർമാരെ ചർച്ചയ്ക്കായ് ക്ഷണിച്ചു ഓരോ ഗവർണ്ണറോടും അവരുടെ സംസ്ഥാനങ്ങളിലെ സ്ഥിതി വിശദീകരിക്കാൻ പറഞ്ഞു വിഷമം പിടിച്ചതാണെങ്കിലും നിയന്ത്രണ വിധേയമായ ഒരു ചിത്രമാണ് എട്ടുപേരും വരച്ച് കാട്ടിയത് പക്ഷേ പഞ്ചാബ്, ബംഗാൾ, വടക്ക് പടിഞ്ഞാറൻ അതിർത്തി എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ സ്ഥിതി വളരെ മോശമായിരുന്നു
വടക്ക് പടിഞ്ഞാറൻ സംസ്ഥാനത്തിൻ്റെ ഗവർണർ തൻ്റെ സംസ്ഥാനം വിഘടനാവസ്ഥയിലാണെന്നും ഏത് നിമിഷവും കൈബർ ചുരം വഴി അഫ്ഗാനിലെ പത്താൻ ഗോത്രവർഗ്ഗക്കാർ ആക്രമണം നടത്താം എന്നും പറഞ്ഞു. പഞ്ചാബിലെ ഗവർണ്ണർ തൻ്റെ സംസ്ഥാനം വർഗ്ഗീയ ലഹളകൾ നിമിത്തം നിന്ന് കത്തുകയാണെന്നും വിഭജിച്ചാൽ അതിനെ നിയന്ത്രിക്കാൻ ആർക്കും ആവില്ല എന്നും പറഞ്ഞു ഇനി വിഭജിച്ചില്ലങ്കിൽ സ്വന്തമായ് രാജ്യം വേണന്ന സിക്കുകാരുടെ ആവശ്യവും അഭിമുഖീകരിക്കേണ്ടിവരും എന്നും പറഞ്ഞു ബംഗാളിലെ സ്ഥിതിയും വർഗ്ഗീയ ലഹളകൾ നിറഞ്ഞതായിരുന്നു.
ഗവർണ്ണർമാരുടെ വിശദീകരണം കഴിഞ്ഞപ്പോൾ മൗണ്ട് ബാറ്റൺ എല്ലാവർക്കും ഓരോ കെട്ട് കടലാസ്സുകൾ നൽകി ബാൾക്കൻ പ്ളാൻ എന്നപേരിൽ തൻ്റെ ചീഫ് ഓഫ് സ്റ്റാഫ് ഇസ്മേ പ്രഭു നിർമിച്ച വിഭജനത്തിൻ്റെ കരടായിരുന്നു അത്. അത് പ്രകാരം ഇന്ത്യയിലെ 11 സംസ്ഥാനങ്ങൾക്കും അവരവരുടെ ഇഷ്ടപ്രകാരം ഇന്ത്യയിലോ പാകിസ്താനിലോ ചേരാം അഥവാ അവയിലെ ഭൂരിപക്ഷം ഹിന്ദുക്കളും മുസ്ളീങ്ങളും സമ്മതിക്കുകയാണെങ്കിൽ സ്വതന്ത്രരാവുകയും ചെയ്യാം ഇന്ത്യയെ ഏകീക്രതമാക്കി നിർത്താൻ ബ്രിട്ടൻ പരമാവധി ശ്രമിച്ചെന്നും വിഭജനമാർഗ്ഗം തിരിഞ്ഞെടുത്തത് ബ്രിട്ടീഷുകാരെക്കാൾ അധികം ഇന്ത്യൻ അഭിപ്രായക്കാരാണ് എന്നും ലോകം അറിയണമെന്ന് അദ്ദേഹം പറഞ്ഞു
ജൻമനാ തന്നെ കെട്ടുറപ്പില്ലാത്തതായിരിക്കും ഭാവിയിലെ പാകിസ്താൻ എന്നും സ്വന്തം ദൗർബല്ല്യം കൊണ്ടുതന്നെ പരാജയപ്പെടാനുള്ള ഒരവസരം അതിന് നൽകണമെന്നും പിന്നീട് അഭിമാനത്തോടുകൂടി ഏകീകൃത ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള സൗകര്യം ലീഗിന് ലഭ്യമാക്കണമെന്നുമാണ് മൗണ്ട്ബാറ്റൺ കരുതിയത്
മൗണ്ട്ബാറ്റൺ പഞ്ചാബിൻ്റെയും വടക്ക് പടിഞ്ഞാറൻ സംസ്ഥാനത്തിൻ്റെയും സ്ഥിതി നേരിട്ടു കാണുന്നതിനായ് അങ്ങോട്ട് തിരിച്ചു ഇതറിഞ്ഞ ജിന്നയുടെയും. ലീഗിൻ്റെയും പ്രവർത്തകർ തങ്ങളുടെ ശക്തി പ്രകടനം കാണിക്കുന്നതിനായ് പതിനായിരകണക്കിന് പത്താൻ ഗോത്രവർഗ്ഗക്കാരെ പെഷാവാറിൽ എത്തിച്ചു രോഷാകുലരും അനിയന്ത്രിതരുമായ അവർ മൗണ്ട്ബാറ്റൺ ൻ്റെ വശീകരണപടനീക്കത്തെ തോക്കുകൊണ്ട് മറുപിടി പറയും എന്ന് തോന്നിച്ചു. അവർക്ക് നടുവിലൂടെ സഞ്ചരിക്കുംമ്പോൾ ഏത് രക്തദാഹിയായ വിഡ്ഡിക്കും മൗണ്ട്ബാറ്റൺ ദമ്പതികളെ നിസാരമായ് വെടിവെച്ച് വീഴ്ത്താം എന്ന സ്ഥിതിയായിരുന്നു. പക്ഷേ അദ്ദേഹം ധരിച്ച കോട്ടിൻ്റെ പച്ച നിറം തങ്ങളോടുള്ള സൗഹൃദ പ്രകടനവും തങ്ങളുടെ മതത്തിന് നൽകിയ ആദരവും ആയി അവർ കണ്ടു അവർ വിളിച്ചു പറഞ്ഞു മൗണ്ട് ബാറ്റൺ സിദ്ധാബാദ്.
പത്താൻമാരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പഞ്ചാബിൽ ചെന്നിറങ്ങിയ മൗണ്ട്ബാറ്റൺ ദമ്പതികളെ ഗവർണ്ണർ ഒരു കൊച്ചു ഗ്രാമത്തിലേക്ക് കൊണ്ട് പോയി കഹൂത എന്നായിരുന്നു ആഗ്രാമത്തിൻ്റെ പേര് 3500 പേർ ഉണ്ടായിരുന്ന ആഗ്രാമത്തിൽ ഇരുട്ടി വെളുത്തപ്പോൾ ഒന്നും അവശേഷിച്ചിരുന്നില്ല ചെന്നായ്കൂട്ടം പോലെ ഇരച്ച് വന്ന ഒരു സംഘം ആളുകുൾ മറ്റ് മതസ്തർ താമസിക്കുന്ന വീടുകളെല്ലാം മണ്ണണ്ണ ഒഴിച്ച് തീവച്ചു രക്ഷപ്പെട്ടവരെ പിടികൂടി കൂട്ടിക്കെട്ടി അഗ്നിക്കിരയാക്കി. ഉറങ്ങി കിടന്നിരുന്ന സ്ത്രീകളെ വിളിച്ചെണീപ്പിച്ച് ബലാൽസംഘം ചെയ്യുകയും തങ്ങളുടെ മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്തു ആ കുറച്ച് സ്ത്രീകൾ മാത്രം ജീവിച്ചിരുന്നു അതിലെ ചില സ്ത്രീകൾ അവരിൽ നിന്ന് എങ്ങനെയോ കുതറിമാറി എരിഞ്ഞടങ്ങന്ന തങ്ങളുടെ കുടുംബത്തോടൊപ്പം ഇല്ലാതാവാനായ് ആ തീയിലേക്കെടുത്തു ചാടി.

ചർച്ചകൾക്കു ശേഷം താൻ എത്തിച്ചേർന്ന ഇന്ത്യ വിഭജനം എന്ന തീരുമാനം തീർത്തും ശരിയാണെന്ന് മൗണ്ട്ബാറ്റണ് ബോധ്യപ്പെട്ടു തൻ്റെ ചീഫ് ഓഫ് സ്റ്റാഫായ ഇസ്മേ പ്രഭുവിനെ ഇന്ത്യ വിഭജനത്തിനുള്ള പദ്ധതി ബ്രിട്ടീഷ് ഗവൺമെൻ്റിന് സമർപ്പിക്കാനായ് അയച്ചു അതിലെ ഒരു രേഖയിൽ മൗണ്ട്ബാറ്റൺ ഇങ്ങനെ എഴുതിയിരുന്നു. ''വിഭജനം വെറും ഭ്രാന്താണ് എല്ലാവരെയും പിടികൂടിയിട്ടുള്ള വർഗ്ഗീയ ഭ്രാന്ത് വിഭജനത്തിന് സമ്മതിക്കുകയല്ലാതെ തനിക്ക് മറ്റൊരു മാർഗ്ഗവുമില്ല ഈ ഭ്രാന്തൻ തീരുമാനത്തിൻ്റെ ഉത്തരവാദിത്തം ലോകദൃഷ്ടിയിൽ പൂർണ്ണമായും ഇന്ത്യയുടെ ചുമലിൽ ചുമത്തേണ്ടതുണ്ട് കാരണം അവർ ഇപ്പോൾ എടുക്കാൻ പോകുന്ന തീരുമാനത്തെപ്പറ്റി ഒരു നാൾ അവർ കഠിനമായ് ദുഃഖിക്കും''
Image may contain: one or more people and outdoor

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം..

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം.. 3


Courtesy Sreejith Kannambra  Charithraanveshikal

ഭാഗം 3


തനിക്ക് ഭരിക്കാൻ സഹായകരമാകും എന്ന് കരുതിയ കോൺഗ്രസ്സും മുസ്ളീം ലീഗും തമ്മിൽ നേരിൽ കാണാൻപോലും തയ്യാറകാത്തവിധം അകന്ന് കഴിഞ്ഞിരിക്കുന്നു എന്ന് മൗണ്ട് ബാറ്റൺ മനസിലാക്കി. താൻ ആറ്റലിയെ കൊണ്ട് സമ്മതിപ്പിച്ചെടുത്ത 1948 ജൂൺ എന്നത് ലക്ഷ്യം തെറ്റിയ ശുഭപ്രതീക്ഷയാണെന്ന് തെളിഞ്ഞിരിക്കുന്നു എന്തെങ്കിലും ചെയ്യണമെങ്കിൽ മാസങ്ങൾക്കുള്ളിൽ അല്ല ആഴ്ച്ചകൾക്കുള്ളിൽ അത് ചെയ്യേണ്ടിയിരിക്കുന്നു.
അദ്ദേഹം ഇന്ത്യൻ നേതാക്കളുമായ് ചർച്ച തീരുമാനിച്ചത് ഒരു മേശക്ക് ചുറ്റും ഇരുന്നുള്ള ചർച്ചയായിരുന്നില്ല പകരം ഓരോ നേതാക്കളുമായ് നടത്തുന്ന സ്വകാര്യ സംഭാഷണത്തിൻ്റെ ആത്മബന്ധത്തിൽ നിന്ന് വേണം ഇന്ത്യയുടെ ഭാഗധേയം തീരുമാനിക്കേണ്ടത് എന്ന് അദ്ദേഹം തീരുമാനിച്ചു ചർച്ചയ്ക്കായ് അദ്ദേഹം ക്ഷണിച്ച നാല് പേരും ബ്രിട്ടനിൽ പഠനം പൂർത്തിയാക്കിയ വക്കീലൻമാരായിരുന്നു മഹാത്മാ ഗാന്ധി, നെഹറു, പട്ടേൽ, ജിന്ന എന്നിവരായിരുന്നു ആ നാല് പേർ.
ആദ്യമായ് അദ്ദേഹം കണ്ടത് നെഹറുവിനെ ആയിരുന്നു സിംഗപ്പൂരിൽ വച്ച് നെഹറു മുൻപൊരിക്കിൽ മൗണ്ട് ബാറ്റണുമായ് കൂടികാഴ്ച്ച നടത്തിയിരുന്നു മുൻപരിചയമുള്ള ഏക ഇന്ത്യൻ നേതാവായിരുന്നു നെഹറു. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കിടയിൽ മൗണ്ട് ബാറ്റണും നെഹറുവും തമ്മിൽ ഒരു ആത്മബന്ധം ഉണ്ടായി തൻ്റെ സ്വപ്ന സാക്ഷാത്ക്കാരത്തിന് പിന്തുണ നൽകുന്ന ഏക ഇന്ത്യൻ നേതാവ് നെഹറു ആണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു ചർച്ചകൾ തുടങ്ങി അധിവേകം തന്നെ അവർ രണ്ട് കാര്യങ്ങളിൽ യോജിപ്പിലെത്തി 1, രക്തസ്നാനം ഒഴിവാക്കണമെങ്കിൽ അതിവേഗം ഒരു തീരുമാനമെടുക്കേണ്ടത് ആവശ്യമാണ് 2, ഇന്ത്യയെ വിഭജിക്കുക എന്നത് ഒരു ദുരന്തമായിരിക്കും
മൗണ്ട് ബാറ്റണുമായ് ചർച്ച് നടക്കുന്നതിന് മുൻപുള്ള ഒരു ദിവസം തൻ്റെ സായാഹ്ന പ്രാർത്ഥനയിൽ ഗാന്ധിജി പ്രഖ്യാപിച്ചിരുന്നു എൻ്റെ മൃതശരീരത്തിൽ മാത്രമേ ഇന്ത്യ വിഭജനം സാധ്യമാകൂ ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇന്ത്യയെ വിഭജിക്കാൻ ഞാൻ സമ്മതിക്കുകയില്ല മൗണ്ട് ബാറ്റണുമായ് നടന്ന ചർച്ചയിലും ഗാന്ധി ഇത് ആവർത്തിച്ചു രക്തനദികൾ തന്നെ ഒഴുകേണ്ടി വന്നാലും ഇന്ത്യയെ വിഭജിക്കരുത് അഹിംസയുടെ ആ പ്രവാചകൻ മൗണ്ട് ബാറ്റണനോട് അപേക്ഷിച്ചു. മൗണ്ട് ബാറ്റൺ ഗാന്ധിയോട് ചോദിച്ചു വിഭജനം ഒഴിവാക്കാൻ താങ്കൾക്ക് എന്ത് മാർഗ്ഗനിർദേശമാണ്തരാനുള്ളത് വിഭജനം ഒഴിവാക്കാനായ് തീവ്രമായ് ആഗ്രഹിച്ചിരുന്ന ഗാന്ധി ഇന്ത്യ വിഭജിക്കുന്നതിന് പകരം മുഴുവനായ് ജിന്നയ്ക്ക് നൽകുക ജിന്നയോടും മുസ്ളീം ലീഗിനോടും ഗവൺമെൻ്റ് രൂപീകരിക്കാൻ ആവശ്യപ്പെടുക താൻ ആവശ്യപ്പെട്ട പങ്കിന് പകരം ഇന്ത്യ മുഴുവൻ ജിന്നയ്ക്ക് നൽകുക
ഒരു വിഭജനം ഒഴിവാക്കാൻ മൗണ്ട് ബാറ്റൺ അങ്ങേയറ്റം ആഗ്രഹിച്ചത് കൊണ്ട് അദ്ദേഹം ചോദിച്ചു കോൺഗ്രസ്സ് അങ്ങയുടെ ഈ നിർദേശം അംഗീകരിക്കുമോ ഗാന്ധിജി പറഞ്ഞു അംഗീകരിക്കും ഒരു വിഭജനം ഒഴിവാക്കാൻ അവർ എന്ത് വിട്ട് വീഴ്ച്ചയ്ക്കും തയ്യാറാവും. ഗാന്ധിജി കോൺഗ്രസ്സ് നേതാക്കളുമായ് ഈ ആശയത്തെ കുറിച്ച് ചർച്ച നടത്തി ഒരു വിപത്തിനെ തടയാനുള്ള അവസാനമാർഗ്ഗമെന്ന നിലയിൽ ഇൗ ആശയം അംഗീകരിക്കാൻ അനുയായികളോട് ഗാന്ധി അഭ്യർത്ഥിച്ചു പക്ഷേ പട്ടേലിനെയോ നെഹറുവിനെയോ കൊണ്ട് പോലും ഇത് സമ്മതിപ്പിക്കാൻ ഗാന്ധിക്ക് കഴിഞ്ഞില്ല. തൻ്റെ സഹപ്രവർത്തകരെ കൊണ്ട്പോലും ഇൗ ആശയം സമ്മതിപ്പിച്ചെടുക്കാൻ കഴിഞ്ഞില്ലെന്ന് ഹൃദയം തകർന്നുകൊണ്ട് വൈസ്രോയിയെ അറിയിക്കേണ്ട സ്ഥിതി വന്നു ഗാന്ധിക്ക്.
മൗണ്ട് ബാറ്റണുമായ് വല്ലഭായ് പട്ടേലിന് ചെറിയൊരു ഇഷ്ടക്കേട് ഉണ്ടായിരുന്നു അതിന് കാരണം വെറുമൊരു കടലാസ് കഷ്ണം ആയിരുന്നു. ഒരു നിയമനത്തെ കുറിച്ച് പട്ടേലിൻ്റെ ആഭ്യന്തരകാര്യാലയം പുറപ്പിടിവച്ച സാധാരണ മട്ടിലുള്ള ഒരു സർക്കാർ കുറിപ്പായിരുന്നു കാരണം പട്ടേൽ ആ കുറിപ്പ് എഴുതിയ രീതിയിലും അതിൻ്റെ സ്വരത്തിലും തൻ്റെ അധികാരത്തോടുള്ള മനപ്പൂർവ്വമായ ഒരു വെല്ലുവിളി മൗണ്ട്ബാറ്റൺ കണ്ടെത്തി പട്ടേലിനോട് അത് പിൻവലിക്കണമെന്നും അല്ലങ്കിൽ താൻ രാജിവെച്ച് ബ്രിട്ടനിലേക്ക് തിരിച്ച് പോകുമെന്നും അതിന് മുൻപായ് നെഹറുവിനോടും ജിന്നയോടും അത് മൂലമുണ്ടാകുന്ന സകല കുഴപ്പങ്ങൾക്കും രക്തചൊരിച്ചലിനും കാരണക്കാരൻ താങ്കളായിരിക്കും എന്ന് പറയുകയും ചെയ്യുമെന്നു പറഞ്ഞു. പട്ടേൽ ആ കുറിപ്പെടുത്ത് കീറി കളഞ്ഞു.
താൻ ക്ഷണിച്ച നാല് പേരിൽ അവസാനത്തെ ആളായ ജിന്നയുടെ കയ്യിലായിരുന്നു ഈ പ്രതിസന്ധി പരിഹരിക്കാനുള്ള താക്കോൽ ജിന്നയെ കാണുന്നതുവരെ തൻ്റെ ജോലി ഇത്രമാത്രം കഠിനമാണെന്ന വസ്തുത മൗണ്ട് ബാറ്റൺ മനസിലാക്കിയിരുന്നില്ല തനിക്കറിയാവുന്ന എല്ലാ കളികളും കളിക്കുകയും തനിക്ക് ചിന്തിക്കാവുന്ന എല്ലാ വാദമുഖങ്ങളും ഉപയോഗിക്കുകയും ചെയ്തു പക്ഷേ പാകിസ്ഥാൻ എന്ന അസാധ്യമായ സ്വപ്നം സാക്ഷാത്കരിച്ചേ അടങ്ങൂ എന്ന ദൃഢ വൃദത്തിൽ നിന്ന് ജിന്നയെ പിന്തിരിപ്പിക്കാൻ മൗണ്ട് ബാറ്റണ് കഴിഞ്ഞില്ല.
പരിഹാരം കാണാൻ കഴിയുന്നതിനപ്പറത്തേക്ക് ഇന്ത്യ പോയിരിക്കുന്നു എന്നും അതിവേഗത്തിലുള്ള ഒരു ശസ്ത്രക്രിയ്യ അനിവാര്യമാണെന്നും ജിന്നപറഞ്ഞു വിഭജനം രക്തച്ചൊരിച്ചലിനും ആക്രമത്തിനും ഇടയാക്കും എന്ന് പറഞ്ഞപ്പോൾ ജിന്ന മൗണ്ട്ബാറ്റണെ ആശ്വസിപ്പിച്ചു തൻ്റെ ശാസ്ത്രക്രിയ്യ ചെയ്യുന്നതോടെ എല്ലാം ശരിയാകുമെന്നും ഇന്ത്യയുടെ രണ്ട് ഭാഗങ്ങളും പിന്നീട് സൗഹൃദപരമായി കഴിയും എന്നും പറഞ്ഞു.

ആരും അറിയാതെ അതീവ രഹസ്യമായി കൊണ്ടുനടന്ന ഒരു ശ്വാസകോശരോഗമുണ്ടായിരുന്നു ജിന്നയ്ക്ക് ഈ വേളയിലും അദ്ദേഹത്തിന് ഊർജ്ജം പകർന്നിരുന്നത് രഹസ്യമായ് എടുത്തുകൊണ്ടിരുന്ന ഇഞ്ചകഷൻ്റെ ബലത്തിലായിരുന്നു പക്ഷേ അദ്ദേഹത്തിൻ്റെ ഡോക്ടർ നിർദേശിച്ച യാതൊരു ജീവിതക്രമവും പാലിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല മരണം തന്നെ പിടികൂടുന്നതിന് മുൻപ് തൻ്റെ ലക്ഷ്യം നിറവേറ്റുക എന്ന ഭ്രാന്തമായ ആവേശമായിരുന്നു ജിന്നയ്ക്ക് ഒരു പക്ഷേ വിഭജനം എന്ന ആവശ്യം ഒരു വർഷംകൂടി വൈകിച്ചിരുന്നെങ്കിൽ അത് നടപ്പിലാകില്ലായിരുന്നു പക്ഷേ ഈ കാര്യം കണ്ടുപിടിക്കാൻ ബ്രിട്ടീഷ് രഹസ്യാന്വഷണ ഏജൻസിക്ക് പോലും കഴിഞ്ഞിരുന്നില്ല. ജിന്നയോടുള്ള സംഭാഷണത്തിൻ്റെ പിറ്റേ ദിവസം മൗണ്ട് ബാറ്റൺ തൻ്റെ ഉദ്ദ്യോഗസ്ഥ വൃദ്ധത്തോട് സംഭാഷണ വിവരങ്ങൾ വിശദീകരിച്ച് കൊടുത്തു എന്നിട്ട് ചീഫ് ഓഫ് സ്റ്റാഫായ ഇസ്മേ പ്രഭുവിനോട് ഇന്ത്യയുടെ വിഭജനത്തിനായുള്ള കാര്യ പരിപാടി തുടങ്ങാൻ സമയമായി എന്ന് അറിയിച്ചു..
Image may contain: one or more people

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം..

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം..2


Courtesy Sreejith Kannambra  Charithraanveshikal

ഭാഗം 2


മൗണ്ട് ബാറ്റൺ പത്നിയോടൊപ്പം സ്ഥാനമൊഴിയാൻ പോകുന്ന വൈസ്രോയ് വേവൽ പ്രഭുവിനെ സന്ദർശിച്ചു ഒറ്റക്കണ്ണനായ ആ വൃദ്ധ സൈനികൻ അദ്ദേഹത്തെ തൻ്റെ പഠനമുറിയിലേക്ക് ക്ഷണിച്ചു അവിടെ വച്ച് തന്നെ കാത്തു നിൽക്കുന്ന ഭീകര പ്രശ്നങ്ങളെ മൗണ്ട് ബാറ്റൺ കണ്ടു. അസാധ്യമായ ചുമതലയാണ് അങ്ങയെ ഏൽപ്പിച്ചിട്ടുള്ളത് ഈ പ്രശ്നം പരിഹരിക്കാൻ എനിക്കറിയാവുന്ന എല്ലാ മാർഗ്ഗവും ഞാൻ പരീക്ഷിച്ചു തോറ്റ് പോയി എന്ന് വേവൽ പറഞ്ഞു.
വേവൽ തൻ്റെ സേഫ് തുറന്നു രണ്ട് സാധനങ്ങൾ മാത്രമാണ് അതിൽ ഉണ്ടായിരുന്നത് ഒന്ന് വൈസ്രോയിയുടെ ഔദ്ദ്യോഗിക സ്ഥാന ചിഹ്നവും രണ്ടാമത്തേത് ''ഭ്രാന്താലയത്തിലെ പടനീക്കം'' എന്നെഴുതിയ ഒരു ഫയലും ആയിരുന്നു ഇതിന് ഭ്രാന്താലയം എന്ന് പേരിട്ടത് പ്രശ്നം ഭ്രാന്താലയത്തിന് സമാനമായത് കൊണ്ടാണ് മറ്റൊരു മാർഗ്ഗവും കാണുന്നില്ല അദ്ദേഹം വിശദീകരിച്ചു ആദ്യം സ്ത്രീകളും കുട്ടികളും പിന്നെ സിവിലിയൻമാർ പിന്നെ ഭടൻമാർ എന്ന ക്രമത്തിൽ ഓരോ സംസ്ഥാനത്ത് നിന്നും ബ്രിട്ടീഷുകാരെ ഒഴിപ്പിച്ച് കൊണ്ട് പോകുക എന്നതായിരുന്നു അതിലെ നിർദ്ദേശം ഗാന്ധിയുടെ വാക്കുകളിൽ പറഞ്ഞാൽ ഇന്ത്യയെ അരാജകത്വത്തിൽ വിടുന്നതിന് തുല്ല്യമായിരുന്നു അത് തൻ്റെ കടമകളെ കുറിച്ചുള്ള ദുഃഖകരമായ പരിചയപ്പെടൽ കഴിഞ്ഞ് ഇരുവരും പിരിഞ്ഞു.
സത്യപ്രതിജ്ഞ കഴിഞ്ഞ് അധികാരമേറ്റ വൈസ്രോയി തൻ്റെ ആശയങ്ങൾ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളിൽ അടിച്ചേൽപ്പിക്കുന്നതിന് മുൻപ് ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ തൻ്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ തീരുമാനിച്ചു അദ്ദേഹം തൻ്റ അത്താഴ വിരുന്നിനുള്ള മേശയുടെ വലിപ്പം കൂട്ടുകയും അത്താഴവിരുന്നുകളിൽ പകുതി പേരെങ്കിലും ഇന്ത്യക്കാർ ആയിരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു വൈസ്രോയ് മന്ദിരത്തിൽ ആദ്യമായ് ഇന്ത്യൻ വിഭവങ്ങൾ പാചകം ചെയ്യാൻ തുടങ്ങി മൂന്ന് ഇന്ത്യൻ ഓഫീസർമാരെ തൻ്റെ അംഗരക്ഷകരായ് നിയമിച്ചു പുലർക്കാല സഫാരിക്കു പോകുംമ്പോൾ അംഗരക്ഷകരാരും ഇല്ലാതെ ഒറ്റയ്ക്ക് കുതിരപ്പുറത്ത് യാത്ര ചെയ്തു അദ്ദേഹം പ്രതേകപദവിയുലുള്ള നാട്ടുരാജാക്കൻമാരല്ലാത്ത ഒരു ഇന്ത്യക്കാരൻ്റെ വീട്ടിൽ സന്ദർശനം നടത്താൻ തീരുമാനിച്ചു നെഹറു ഡൽഹിയിലെ ഭവനത്തിൽ നടത്തിയ ലളിതമായി ചടങ്ങിൽ മൗണ്ട് ബാറ്റണും പത്നിയും പങ്കെടുത്തു. അന്ന് വൈകുന്നേരം നെഹറു തൻ്റെ സഹോദരിയോട് ഇങ്ങനെ പറഞ്ഞു ദൈവത്തിന് നന്ദി അവസാനമായ് നമ്മുക്ക് വൈസ്രോയി ആയി കിട്ടിയത് ഒരു മനുഷ്യനെയാണ് എന്തെങ്കിലും കുത്തി നിറച്ച ഒരു കുപ്പായത്തെ അല്ല.
മൗണ്ട് ബാറ്റണിൻ്റെ മുൻഗാമിയുടെ ഉപദേഷ്ടാവായിരുന്ന ജോർജ് ആബൽ ഇന്ത്യ ഒരു ആഭ്യന്തരയുദ്ധത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് മൗണ്ട് ബാറ്റണനോട് പറഞ്ഞു ബ്രിട്ടീഷുകാർക്ക് പകരം പുതുതായ് നിയമിതരായ ഇന്ത്യൻ IAS ഉദ്ദ്യോഗസ്ഥർക്കിടയിൽ ഹിന്ദു മുസ്ളീം വിരോധം വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. തൻ്റെ ചീഫ് ഓഫ് സ്റ്റാഫായ് വരാൻ പോകുന്ന 1940 - 45 കാലഘട്ടത്തിലെ ചർച്ചിലിൻ്റെ ചീഫ് ഓഫ് സ്റ്റാഫായിരുന്ന ഇസ്മേ പ്രഭു ഇങ്ങനെ പറഞ്ഞു വെടിമരുന്ന് കയറ്റിപ്പോയ കപ്പലിന് നടുക്കടലിൽ വച്ച് തീപ്പിടിച്ച അവസ്ഥയാണ് ഇന്ത്യയിലേത്
പഞ്ചാബിലെ ബ്രിട്ടീഷ് ഗവർണറിൽ നിന്ന് മൗണ്ട് ബാറ്റണ് ലഭിച്ച ആദ്യ റിപ്പോർട്ടിൽ അദ്ദേഹത്തിന് ഒരു മുന്നറിയിപ്പുണ്ടായിരുന്നു ഈ സംസ്ഥാനത്തുടന്നീളം ആഭ്യന്തരയുദ്ധത്തിൻ്റെ പ്രതീതിയാണ് ആ റിപ്പോർട്ടിലെ ഒരു പരാമർശം അതിഭീകരമായ ആ അവസ്ഥയുടെ നേർക്കാഴ്ച്ചയായിരുന്നു റാവൽപ്പിണ്ടിക്കടുത്തുള്ള ഒരു ഗ്രാമത്തിൽ ഒരു മുസ്ളീമിൻ്റെ എരുമ സിക്കുകാരനായ അയൽവാസിയുടെ സ്ഥലത്ത് കൂടി അലഞ്ഞ് നടന്നു ഉടമസ്ഥൻ അതിനെ തിരിച്ച് കൊണ്ട് പോകാൻ ശ്രമിച്ചപ്പോൾ ആദ്യമൊരു വഴക്കും അതിനെ തുടർന്ന് ഒരു ലഹളയും പൊട്ടിപ്പുറപ്പിട്ടു രണ്ട് മണിക്കൂറിന് ശേഷം ചുറ്റുമുള്ള വയലുകളിൽ ഒരു എരുമയുടെ പോക്രി തരത്തിൻ്റെ പേരിൽ അരിവാളുകൊണ്ട് കുത്തിയും വെട്ടിയും മരിച്ച നൂറോളം മൃതദേഹങ്ങൾ ചിതറി കിടന്നിരുന്നു.

പുതിയ വൈസ്രോയ് വന്ന് 5 ദിവസം കഴിഞ്ഞപ്പോൾ കൽക്കട്ടയിൽ ഹിന്ദു മുസ്ളീം ലഹളയുടെ പേരിൽ 99 പേർ മരിച്ചു രണ്ട് നാളുകൾക്കപ്പുറം ബോംബൈയിൽ അത്പോലുള്ള ലഹളകൾ പൊട്ടിപ്പുറപ്പിട്ടു അംഗഭംഗം വന്ന 41 മൃതദേഹങ്ങൾ നിരത്തുകളിൽ ചിതറി കിടന്നു. ഈ ആക്രമങ്ങൾ നേരിടേണ്ടി വന്നപ്പോൾ മൗണ്ട്ബാറ്റൺ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പോലീസ് ഉദ്ദ്യോഗസ്ഥനെ വിളിച്ച് വരുത്തി ക്രമസമാധാനം സ്ഥാപിക്കാൻ കഴിയുമോ എന്ന് ചോദിച്ചു ഇല്ല ഞങ്ങൾക്ക് കഴിയില്ല അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സർവ്വസൈന്യാധിപനായ ഫീൽഡ് മാർഷൽ സർ ക്ളോഡ് ഓക്കിൻലക്കിനോട് ഇതേ ചോദ്യം മൗണ്ട് ബാറ്റൺ ആവർത്തിച്ചു അദ്ദേഹവും പറഞ്ഞു ഇല്ല ഞങ്ങൾക്കതിന് കഴിയില്ല...
Image may contain: one or more people, people sitting and indoor

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം..

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം..1


Courtesy Sreejith Kannambra  Charithraanveshikal

ഭാഗം 1


രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടൻ വിജയിച്ചെങ്കിലും അത് ബ്രിട്ടന് ഉണ്ടാക്കിവച്ച സാമ്പത്തിക ബാദ്ധ്യത വളരെ വലുതായിരുന്നു ബ്രിട്ടീഷ് വ്യവസായം കൂപ്പുകുത്തി 20 ലക്ഷത്തോളം ബ്രിട്ടീഷുകാർ തൊഴിൽ രഹിതരായി. സാമ്രാജ്യത്വത്തിൻ്റ വലിയ പാരമ്പര്യം കൈമുതലായുണ്ടായിരുന്ന ബ്രിട്ടീഷുകർക്ക് സാമ്രാജ്യത്ത്വ വാഴ്ച്ചയുടെ യുഗം അവസാനിക്കാൻ പോകുന്നു എന്ന സത്യം മനസിലായി തുടങ്ങി
ആ സാമ്രാജ്യമാകെ പകുത്ത് നൽകാൻ പ്രതിജ്ഞാബദ്ധരായാണ് ക്ളെമൻ്റ് ആറ്റ്ലിയും അദ്ദേഹത്തിൻ്റെ ലേബർ പാർട്ടിയും അധികാരത്തിൽ കയറിയത് ആ പ്രക്രിയ്യയ്ക്ക് തുടക്കം കുറിക്കേണ്ടത് കൈബർ ചുരം തൊട്ട് കന്യാകുമാരിവരെ നീണ്ട് കിടക്കുന്ന ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകി കൊണ്ടാണ് അപ്പോഴത്തെ വൈസ്രോയി ആയിരുന്ന ഫീൽഡ് മാർഷൽ വേവലിന് ഇന്ത്യയിലെ നേതാക്കൻമാരുമായി ഒരു ആത്മബന്ധം ഉണ്ടാക്കാൻ പോലും കഴിഞ്ഞിട്ടില്ല അതുകൊണ്ട് തന്നെ അത് അദ്ദേഹത്തിന് അസാധ്യമാണ് അതുകൊണ്ട് തന്നെ സമർത്ഥനായ മറ്റൊരാളെ അന്വഷിച്ചുള്ള ആറ്റലീയുടെ അന്വഷണം നാവികസേന മേധാവിയായിരുന്ന ലൂയി മൗണ്ട് ബാറ്റണിൽ ചെന്ന് അവസാനിച്ചു
യുദ്ധങ്ങളിൽ നിരവധി തവണ തൻ്റെ കഴിവ് തെളിയിക്കുകയും ശവങ്ങളിൽ നിന്ന് കഴുകൻമാരെപ്പോലും തൻ്റെ സംസാരം കൊണ്ട് വശീകരിച്ച് മാറ്റാൻ കഴിയുന്നത്രയും വാക്ക് ചാതുര്യവും ഉള്ള മൗണ്ട് ബാറ്റണെ കൊണ്ടേ ഇത് കഴിയൂ എന്ന് ആറ്റലി വിശ്വസിച്ചു. പക്ഷേ ചരിത്രതാളുകളിൽ ബ്രിട്ടീഷ് സാമ്രാജിത്വത്തിൻ്റെ അഭിമാനമായ ഇന്ത്യയെ ബ്രിട്ടനിൽ നിന്ന് വേർപെടുത്തിയ ദുരിന്തനായകനാകാൻ മൗണ്ട് ബാറ്റൺ ആഗ്രഹിച്ചില്ല അദ്ദേഹം ആറ്റ്ലിയെ തൻ്റെ വിയോജിപ്പ് അറിയിച്ചു. പക്ഷേ ഇന്ത്യൻ ഓഫീസിൽ ദിവസവും രാവിലെ ഉണരുന്നത് ഇന്ത്യയുടെ ഏതെങ്കിലും ഒരു കോണിൽ നടന്ന മൃഗീയമായ വർഗ്ഗീയ കൊലപാതകങ്ങളുടെ വിവരങ്ങളുമായിട്ടാണെന്നും ജിന്ന ഇളക്കിവിട്ട മുസ്ളീങ്ങൾക്ക് പ്രതേകം രാജ്യം എന്ന വികാരം ഇന്ത്യയെ അക്ഷരാർത്ഥത്തിൽ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് തന്നെ ഇത് അങ്ങയുടെ പവിത്രമായ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.
ആറ്റ്ലീയെ പിന്തിരിപ്പിക്കുന്നതിനായ് മൗണ്ട് ബാറ്റൺ നിരവധി നിബന്ധനകൾ മുന്നോട്ട് വച്ചു ഇന്ത്യയിൽ താൻ എടുക്കുന്ന തീരുമാനങ്ങളിൽ ബ്രിട്ടീഷ് ഗവൺമെൻ്റ് ഇടപെടരുത് എന്ന് വരെ പറഞ്ഞ് നോക്കി പക്ഷേ ആറ്റലീ അത് മുഴുവൻ സമ്മതിച്ചു കൊടുത്തു
1947 ഫെബ്രവരി 18 ന് ബ്രിട്ടീഷ് കോമൺസ് സഭയിൽ ആറ്റലി തൻ്റെ ചരിത്രപ്രധാനമായ പ്രഖ്യാപനം വായിച്ചു ചർച്ചിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകുക എന്നതിനെ എതിർത്തു അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ ക്രൂര വിനോദങ്ങൾക്ക് അടിമപ്പെട്ടവരും (കടുവാ വേട്ടക്ക് മനുഷ്യ കുട്ടികളെ വീടുകളിൽ വന്ന് പിഠിച്ചിട്ട് പോകുന്നവർ മുതൽ ഏറ്റവും കൂടുതൽ കന്യകകളായ പെൺകുട്ടികളെ ബലാൽസംഘം ചെയ്യുന്നതാര് എന്ന് മറ്റ് രാജാക്കൻമാരെ പന്തയത്തിന് വിളിക്കുന്ന രാജാക്കൻമാർവരെ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു) നിരക്ഷരരും അലസരുമായ ഇന്ത്യൻ നോട്ടുരാജാക്കൻമാരുടെ ഭരണത്തെക്കാൾ ഇന്ത്യയിലെ ജനങ്ങൾക്ക് നല്ലത് ബ്രിട്ടീഷ് ഭരണമാണ് എന്നാണ് തൻ്റെ അഭിപ്രായം എന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകുക എന്നത് ''ഇന്ത്യയെ ദൈവത്തിന് വിടുക'' എന്ന ഗാന്ധിയുടെ മൂഢ ആശയം അംഗീകരിക്കുന്നതിന് തുല്ല്യമാകും എന്നും അദ്ദേഹം പറഞ്ഞു. എല്ലാവിധ മഹിമകളോടും മാനവരാശിക്ക് ചെയ്ത സേവനങ്ങളോടും കൂടി നിലകൊള്ളുന്ന ബ്രിട്ടീഷ് സാമ്രാജ്യത്യത്തെ വലിച്ച് താഴെയിടുന്നതിൽ താൻ ദുഃഖിതനാണെന്ന് എന്നും ചർച്ചിൽ അറിയിച്ചു പക്ഷേ വോട്ടെടുപ്പിനുള്ള മണി മുഴങ്ങിയപ്പോൾ കോമൺസ് സഭ ചരിത്രവിധി അംഗീകരിച്ചു ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം 1948 ജൂൺ 30 ന് മുൻപ് അവസാനിപ്പിക്കാൻ വമ്പിച്ച ഭൂരിപക്ഷത്തോടെ സഭ തീരുമാനിച്ചു.
1947 മാർച്ച് 20 ാം തിയതി നോർതോൾട്ട് വിമാനത്താവളത്തിൽ നിന്ന് മൗണ്ട് ബാറ്റണും ലേഡി മൗണ്ട് ബാറ്റണും തൻ്റെ സാധന സാമഗ്രികൾ അടങ്ങിയ 66 പെട്ടികളുമായ് തനിക്ക് അനുവദിച്ച് കിട്ടിയ യോർക്ക് M.W 102 എന്ന വിമാനത്തിൽ ബ്രിട്ടന് ഇന്ത്യയിലുള്ള പരമാധികാരം കോമൺവെൽത്തിന് അകത്ത് നിൽക്കാൻ തയ്യാറുള്ള ഏകീകൃത സ്വതന്ത്ര രാഷ്ട്രത്തിന് 1948 ജൂൺ 30 ാം തിയതിക്കകം കൈമാറുക എന്ന ദൗത്യവുമായി ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി ആകാനായ് ഇന്ത്യയിലേക്ക് തിരിച്ചു...
Image may contain: 1 person, standing

Monday, 4 March 2019

ഇന്ത്യയിലെ ‘സപ്തസഹോദരീ സംസ്ഥാനങ്ങൾ’

ഇന്ത്യയിലെ ‘സപ്തസഹോദരീ സംസ്ഥാനങ്ങൾ’

കടപ്പാട്: ടെക് ട്രാവൽ- സുജിത്- വിക്കിപീഡിയ

ഇരുപത്തിയൊൻ‌പത് സംസ്ഥാനങ്ങളും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളുമടങ്ങിയ ഒരു ഫെഡറൽ ഐക്യരാഷ്ട്രമാണ് ഇന്ത്യ. ഈ സംസ്ഥാനങ്ങളിൽ ‘സപ്തസഹോദരീ സംസ്ഥാനങ്ങൾ’ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങൾ ഏതൊക്കെയെന്നു അറിയാമോ? അധികമാർക്കും അറിയാത്ത ആ അറിവാണ് ഇനി നിങ്ങളുമായി പങ്കുവെക്കുവാൻ പോകുന്നത്. പിഎസ്സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇതൊരു ഉപകാരപ്രദമായ വിവരമാകുമെന്നു പ്രതീക്ഷിക്കുന്നു. താഴെ കൊടുത്തിരിക്കുന്നവ ഏഴു സംസ്ഥാനങ്ങളാണ് ‘സപ്തസഹോദരി സംസ്ഥാനങ്ങൾ’ എന്നറിയപ്പെടുന്നത്.

1 അരുണാചൽ പ്രദേശ് :
അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഏഴു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്നാണ്. ‘ഏഴു സഹോദരിമാർ’ എന്നറിയപ്പെടുന്ന സംസ്ഥാനങ്ങളിവച്ച് വിസ്തീർണത്തിൽ ഏറ്റവും വലുതുമാണ്. പടിഞ്ഞാറ് ഭൂട്ടാൻ, വടക്ക് ചൈന, കിഴക്ക് മ്യാന്മാർ എന്നിങ്ങനെ മൂന്ന് വിദേശ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന അരുണാചലിന്റെ തെക്ക് ആസ്സാമും നാഗാലാൻഡും സ്ഥിതിചെയ്യുന്നു. അരുണാചൽ പ്രദേശിന്റെ തലസ്ഥാനം ഇറ്റാനഗർ ആണ്.

2. ആസ്സാം: ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രമുഖമാണ് ആസ്സാം സംസ്ഥാനം. തലസ്ഥാനം ഡിസ്‌പൂർ ആണ്. ആസ്സാം സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ ബ്രഹ്മപുത്ര നദീതടങ്ങൾ, കർബി-കാച്ചർ കുന്നിൻപ്രദേശം, തെക്കൻ ബാരാക് തടങ്ങൾ എന്നിങ്ങനെ മൂന്നു മേഖലകളായി കണക്കാക്കുന്നു.ടൂറിസത്തിന് വളരെ പ്രാധാന്യമുള്ള സംസ്ഥാനമാണ് ആസ്സാം. ആസ്സാം സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ ബ്രഹ്മപുത്ര നദീതടങ്ങൾ, കർബി-കാച്ചർ കുന്നിൻപ്രദേശം, തെക്കൻ ബാരാക് തടങ്ങൾ എന്നിങ്ങനെ മൂന്നു മേഖലകളായി കണക്കാക്കുന്നു.

3. മണിപ്പൂർ : മണിപ്പൂർ ഇന്ത്യയുടെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ്‌. തലസ്ഥാനം ഇംഫാൽ. മണിപ്പൂരി ഭാഷ‎ മുഖ്യമായി സംസാരിക്കപ്പെടുന്ന ഭൂപ്രദേശമാണിത്‌. വടക്ക് നാഗാലാ‌ൻഡ്, തെക്ക് മിസോറം, പടിഞ്ഞാറ് അസം, കിഴക്ക് മ്യാന്മാർ എന്നിവയാണ്‌ അതിർത്തികൾ. 1972-ൽ നിലവിൽ വന്ന ഈ സംസ്ഥാനം ‘ഇന്ത്യയുടെ രത്നം’ എന്ന പേരിൽ അറിയപ്പെടുന്നു. മണിപ്പൂരി, ഇംഗ്ലീഷ് എന്നിവയാണ് മണിപ്പൂർ സംസ്ഥാനത്തിൻറെ ഔദ്യോഗിക ഭാഷകൾ. ഭൂമിശാസ്ത്രപരമായി നോക്കുമ്പോൾ തെക്കുകിഴക്കൻ ഏഷ്യയിലാണ് മണിപ്പൂരിന്റെ സ്ഥാനം.

4. മിസോറം : മിസോറം ഇന്ത്യയുടെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ്‌. ആസാം ആണ്‌ അന്തർസംസ്ഥാനം. മ്യാന്മാറും, ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു. തലസ്ഥാനം ഐസ്‌വാൾ. മിസോറാമിന്റെ പതിനെട്ടാം നൂറ്റാണ്ട് മുതലുള്ള ചരിത്രം മാത്രമേ എഴുതപ്പെട്ട രീതിയിലുള്ളു. 1889-ൽ ബ്രിട്ടീഷുകാർ മിസോ കുന്നുകൾ തങ്ങളുടെ ഭരണത്തിനു കീഴിലാണെന്നു പ്രഖ്യാപിച്ചു . ലുഷായ് കുന്നുകൾ എന്ന പേരിൽ ഒരു ജില്ല രുപികരിച്ച് ഐസ്വാൾ തലസ്ഥാനമായി അവർ ഭരിച്ചു. ഇന്ത്യയ്ക്കു സ്വത്രന്തൃം കിട്ടിയപ്പോൾ മിസോറം അസമിലെ ഒരു ജില്ല മാത്രമയിരുന്നു. മംഗളോയിഡ് വംശത്തിൽപ്പെട്ട മനുഷ്യരാണ് മിസോറമിലുളളത്. മിസോകൾ എന്നാണ്‌ ഇവർ പൊതുവേ അറിയപ്പെടുന്നത്. മിസോ എന്ന വാക്കിന്റെ അർത്ഥം മലമുകളിലെ മനുഷ്യർ, മി-മനുഷ്യർ, സോ-മല എന്നീ വാക്കുകൾ ചേർന്നാണ് മിസോ എന്ന പേര് ഉണ്ടായത്.

5. മേഘാലയ : ഇന്ത്യയിലെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ് മേഘാലയ. മേഘങ്ങളുടെ ആലയം എന്ന അർത്ഥത്തിലാണ് മേഘാലയ എന്ന പേര് സ്വീകരിച്ചിരിക്കുന്നത്. അവശിഷ്ട ഹിമാലയ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഉയർന്ന കുന്നുകളും, ഇടുങ്ങിയ താഴ്‍വരകളും, ഉള്ള പ്രദേശമാണ്. മിക്കവാറും സമയങ്ങളിൽ മേഘാവൃതമായ ഇവിടം മിതോഷ്ണ നിത്യ ഹരിത പ്രദേശമാണ്. അരുവികളും, നാനാജാതി സസ്യജാതികളും ഇവിടുത്തെ പ്രകൃതിക്ക് മാറ്റുകൂട്ടുന്നു. അസം, ത്രിപുര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളുമായി അന്തർസംസ്ഥാന അതിർത്തി പങ്കിടുന്ന മേഘാലയ, ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളായ ചിറാപുഞ്ചി, മൗസിന്റം എന്നിവ മേഘാലയയിൽ ആണ്.

6.നാഗാലാ‌ൻഡ് : 1963 ഡിസംബർ 1ന് ഇന്ത്യയുടെ പതിനാറാമത് സംസ്ഥാനമായിട്ടാണ് നാഗാലാൻഡ്‌ രൂപീകൃതമായത്. നാഗാലാൻഡ്‌ ഇന്ത്യയുടെ വടക്കുകിഴക്കേ അറ്റത്തുള്ള സംസ്ഥാനമാണ്‌. ആസാം, അരുണാചൽ പ്രദേശ്‌, മണിപ്പൂർ എന്നിവ അയൽ സംസ്ഥനങ്ങൾ. മ്യാന്മാറുമായി രാജ്യാന്തര അതിർത്തിയുമുണ്ട്‌. കൊഹിമയാണ്‌ തലസ്ഥാനം.ദിമാപുർ ആണ് നാഗാലാൻഡിലെ ഏറ്റവും വലിയ പട്ടണം. ജനസംഖ്യയിൽ അധികവും നാഗന്മാരായതിനാലാണ്‌ നാഗാലാൻഡ്‌ എന്ന പേരുവരുവന്നത്‌. ഇന്തോ-മംഗോളീസ്‌ സങ്കര വംശമാണ്‌ നാഗന്മാർ. സ്വതന്ത്ര നാഗരാജ്യത്തിനായി വാദിക്കുന്ന ഒരു വിഭാഗം ഇപ്പോഴും ഇവിടെയുണ്ട്‌.

7. ത്രിപുര : ഇന്ത്യയിലെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ്‌ ത്രിപുര. ഹിമാലയ നിരകളിൽ സ്ഥിതിചെയ്യുന്ന ഇവിടെ മംഗോളിയൻ വംശജരാണ്‌ അധികവും താമസിക്കുന്നത്‌. 13 ഫെബ്രുവരി 2019ലെ വിവരമനുസരിച്ച്[ഇപ്പോഴും ശരി തന്നെയോ?] കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങൾക്ക്‌ ആഴത്തിൽ വേരോട്ടമുണ്ടിവിടെ. സംസ്ഥാനത്തിന്റെ 54 ശതമാനവും വനഭൂമിയാണ്‌. നിക്ഷിപ്ത വനഭൂമി മാത്രം 3800 ചതുരശ്ര കി.മീ വരും. സംസ്ഥാന തലസ്ഥാനം അഗർത്തല ആണ്‌. മിസോറാം, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളുമായി അന്തർസംസ്ഥാനാതിർത്തി പങ്കിടുന്ന ത്രിപുര, ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു.


Monday, 25 February 2019

ചൈന : സ്ഥിരം വഴക്കാളിയായ അയൽക്കാരൻ…

    ചൈന : സ്ഥിരം വഴക്കാളിയായ അയൽക്കാരൻ…                                                              
                                                                                         കടപ്പാട് - ടെക്‌ട്രാവൽ-അനീഷ് കെ സഹദേവൻ



ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തി, മൂന്നാമത്തെ ഏറ്റവും വലിയ സൈനിക ശക്തി, വലിയ വ്യാവസായിക രാജ്യം, ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള രാഷ്ട്രം. തുടങ്ങി ഒട്ടനവധി വിശേഷണങ്ങൾക്ക് ഉടമയായ രാഷ്ട്രം, ഏറ്റവും അധികം അഴിമതി, പരിസ്ഥിതി നശീകരണം, മനുഷ്യാവകാശ ലംഘനങ്ങൾ, ലക്ഷങ്ങളെ കൂട്ടക്കൊല നടത്തപ്പെട്ട രാഷ്ട്രം, തുടങ്ങിയ ചീത്തപ്പേരിനും കൂടി ഉടമയാണ് ചൈന.

അതിനോടൊപ്പം ചൈന അതിർത്തി പങ്കിടുന്ന 18 രാഷ്ട്രങ്ങളിൽ 16 നോടും അതിർത്തി തർക്കം നിലനിർത്തുന്ന നിരുത്തരവാദ രാഷ്ട്രം കൂടിയാണ് ചൈന. സ്വാതന്ത്ര്യം കാട്ടിയതു മുതൽ ഇന്നും പരിഹരിക്കപ്പെടാത്ത അതിർത്തി തർക്കങ്ങൾ നിലവിൽ ഉണ്ട്. റഷ്യ, ഇന്ത്യ, ജപ്പാൻ, വടക്കൻ കൊറിയ, വിയറ്റ്നാം, പാക്കിസ്ഥാൻ, തായ്വാൻ, മംഗോളിയ, മ്യാൻമാർ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, കസാക്കിസ്ഥാൻ, ലാവോസ്, ഭൂട്ടാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, തെക്കൻ കൊറിയ. തുടങ്ങിയവയാണ് ഈ വഴക്കാളി രാഷ്ട്രത്തിന്റെ നിർഭാഗ്യവാൻമാർ ആയ അയൽക്കാർ.
ഇതിൽ ഏറ്റവും വലിയ രാജ്യമായ റഷ്യയുമായിപ്പോലും ഇപ്പോഴും പരിഹരിക്കാത്ത തർക്കം സൈബീരിയൻ പ്രവിശ്യയിൽ നിലവിൽ ഉണ്ട്. വൻ ശക്തി ആയത് കൊണ്ടു മാത്രമാണ് റഷ്യയുമായി ഒരിക്കലും ഏറ്റുമുട്ടലിൽ കലാശിക്കാതിരുന്നത്. ഏറ്റവും ഒടുവിൽ നോർത്ത് കൊറിയയും റഷ്യയും ചൈനയുടെ കിഴക്കൻ അതിർത്തി പങ്കിടുന്ന ഭാഗത്ത് ഇപ്പോഴും റഷ്യ വലിയ സൈനിക ട്രൂപ്പുകളെ നിലനിർത്തിയിട്ടുണ്ട്. നോർത്ത് കൊറിയയും പാക്കിസ്ഥാനും ഇപ്പോൾ ചൈനയുടെ സാമന്ത രാഷ്ട്രങ്ങൾ ആയി മാറിയിരിക്കുന്നു.

അതേ സമയം ഇതേ സുഹൃദ് രാഷ്ട്രങ്ങൾ ചൈനയുടെ വൻ കടക്കാർ കൂടിയാണ്. ഈ കടം പാകിസ്ഥാനിലും വലിയ എതിർപ്പിന് ഇടയാക്കുന്നുണ്ട്. പക്ഷേ സൈനിക നേതൃത്വം ഈ എതിർപ്പിനെ നിർജീവമാക്കുന്നുണ്ട്. കൊറിയകൾ തമ്മിൽ ഉള്ള ശത്രുതക്ക് വളം വയ്ക്കുന്നതും ചൈനയുടെ ആശിർവാദത്തോടെ തന്നെ ആണ്. പാകിസ്ഥാന് മിസൈൽ ടെക്നോളജി കൊറിയയിൽ നിന്നും, തിരിച്ച് ആണവായുധ ടെക്നോളജിയും നൽകുകയും ചെയ്തു, ചൈനയിൽ നിന്നാണ് കൊറിയ മിസൈൽ ടെക്നോളജി കരസ്ഥമാക്കിയത് എന്ന് ആഗോള പ്രതിരോധ വിധഗ്ദ്ധർ തെളിവ് സഹിതം വെളിപ്പെടുത്തിയിട്ടുള്ളതാണ്.

ജപ്പാനുമായുള്ള ചൈനയുടെ ശത്രുതക്ക് ചൈനയോളം തന്നെ പഴക്കം ഉണ്ട്. വളരെക്കാലം ചൈനയെ കീഴടക്കി ഭരിച്ചിരുന്നതും ഒട്ടനവധി പീഡന അധിനിവേശങ്ങൾ ജപ്പാൻ ചൈനയിൽ ചെയ്തിട്ടുണ്ട്. ജപ്പാനും ചൈനയുമായുള്ള ചില ദ്വീപുകളുടെ തർക്കം ഇന്നും കീറാമുട്ടിയാണ്. ധാതു, എണ്ണ സമ്പന്നവും വാണിജ്യ പ്രാധാന്യം ഉള്ള തെക്കൻ ചൈനക്കടലിൽ ഒരിക്കലും പരിഹരിക്കാൻ സാധ്യതയില്ലാത്ത തർക്കങ്ങൾ ആണ് ഉള്ളത്. കിഴക്കോട്ട് നോക്കുക എന്ന ഇന്ത്യയുടെ നയങ്ങൾ തന്നെ ചൈനയെ ലക്ഷ്യം വച്ചുതന്നെ ആണ്. ഇത് ചൈനയെ സംബന്ധിച്ച് നിർണ്ണായകവും ആണ്. ഇതിൽ കിഴക്കൻ ഏഷ്യൻ രാഷ്ട്രങ്ങളുടെ പിന്തുണയും ഇന്ത്യക്കാണ്. വിയറ്റ്നാം, തായ്‌വാനിലും ഇന്ത്യക്ക് ഉള്ള സാമ്പത്തിക സൈനിക താൽപര്യങ്ങൾ ചൈനക്ക് വളരെ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. കശ്മീർ എന്ന കീറാമുട്ടി പ്രശ്നം ഇന്ന് ഇപ്പോഴും നിലനിൽക്കുന്നതിന്റെ കാരണവും ചൈനയുടെ മാത്രം താൽപര്യങ്ങൾ ആണ്.

ഇൻഡോ പാക് വിഭജനകാലത്ത് പാകിസ്ഥാൻ കയ്യേറിയ കാശ്മീരിലെ ചില ഭാഗങ്ങൾ ചൈനക്ക് കൈമാറുകയുണ്ടായി. ചൈനയും ഭാരതവുമായുള്ള യുദ്ധത്തിൽ അക്സായ്ചിൻ ഭാഗം ചൈന കൈയ്യേറുകയും നമുക്ക് തിരിച്ച് തരാത്തതും ആണ്. കൂടാതെ അരുണാചൽ, തവാങ്, സിക്കിം എല്ലാം ഇപ്പോഴും വ്യക്തമായ അതിർത്തി നിർണയിക്കാത്ത ഭാഗങ്ങൾ തന്നെ ആണ്. ഇന്ത്യയിലെ ചില തീവ്രവാദികൾക്ക് ആയുധവും പണവും നൽകുന്നത് ചൈനയാണ്.

ഇതിനെല്ലാം എതിരാണ് ഇന്ത്യ കിഴക്കോട്ട് നോക്കുന്ന നയം പ്രഖ്യാപിച്ചത്. ഇതിന് ഇന്ന് നമുക്ക് ലോക രാഷ്ട്രങ്ങളുടെ രഹസ്യമായ ആശീർവാദവും ഉണ്ട്. ഇന്ത്യയെ ശിഥിലികരിക്കാൻ ഉള്ള ചൈനയുടെ വിവിധ പദ്ധതികളിൽ ഒന്ന് സ്ട്രിങ്ങ്സ് ഓഫ് പേൾസ് ആണ്. ഇന്ത്യയുടെ എല്ലാ അയൽ രാഷ്ട്രങ്ങളിലും സൈനിക താവളങ്ങൾ സ്ഥാപിക്കുന്ന ചൈനയുടെ തീരുമാനം നമുക്ക് മനസിലാകുന്നതാണ്. ഇതിനെ പ്രതിരോധിക്കാൻ നമ്മുടെ രാഷ്ട്രം സാഗർ മാല എന്ന പ്രതിരോധ പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.

ഏതു വിധത്തിൽ ചിന്തിച്ചാലും ചൈന ഒരു നിരുത്തരവാദ രാഷ്ട്രം തന്നെ ആണ്. അധിനിവേശത്തിനു തന്നെ ഒരു പുതിയ മാതൃക ആണ് ലോകത്ത് ഒന്ന് ചൈന കാണിക്കുന്നത്. സഹായം കൊടുക്കുന്ന രാഷ്ട്രങ്ങളെ വൻ കടക്കെണിയിലേക്ക് നയിച്ച് അമേരിക്കയേക്കാൾ വലിയ ഭീഷണിയാണ് ലോകത്തിന് തങ്ങൾ എന്ന് ചൈന പറയാതെ പറയുകയാണ്.

Friday, 11 January 2019

ഇന്ത്യൻ നാഷണൽ കോൺഗ്രസ്-രൂപീകരണം, ലക്ഷ്യങ്ങള്‍

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻന്റെ സ്ഥാപനം

കടപ്പാട്:ഷാനവാസ്‌ ഓസ്കര്‍-ചരിത്രാന്വേഷികള്‍


ദേശീയവാദികളുടെ ഒരു അഖിലേന്ത്യാ സംഘടനയ്ക്ക് രൂപം നൽകാൻ രാഷ്ട്രീയബോധമുള്ള ഇന്ത്യക്കാരും 1880-കളിൽ ആലോചിച്ചു വരികയായിരുന്നു എന്നാൽ ഈ ആശയത്തിനും ഒരു രൂപം നൽകിയത് ഇംഗ്ലീഷുകാരനായ എ ഒ ഹ്യൂം എന്ന അടുത്തൂൺ പറ്റിയ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ആണ്. ഈ കാലത്ത് വൈസ്രോയിയായിരുന്ന ഡഫറിൻ പ്രഭുവിന്റെപിന്തുണതേടി ഹ്യൂം. അഭ്യസ്തവിദ്യരും പ്രമുഖരായ അനേകം ഇന്ത്യക്കാരുമായി സമ്പർക്ക സ്ഥാപിക്കുകയും അവയെല്ലാം 1885 ഡിസംബർ ബോംബെയിൽ വിളിച്ചുകൂട്ടി ഒരു സമ്മേളനത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ 72 പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ ആധ്യക്ഷം വഹിച്ചത് കൽക്കട്ടയിലെ പ്രമുഖ ബാരിസ്റ്റർ ആയിരുന്ന ഡബ്ല്യു സി ബാനർജിയാണ്. സമ്മേളനത്തിൽ പങ്കെടുത്ത മറ്റു ചില പ്രധാനികളായിരുന്നു ഫിറോസ് ഷാ മേത്ത ,ദാദാഭായി നവറോജി , ദിൽഷാദ് വാച്ച, തുടങ്ങിയവർ. ഈ സമ്മേളനത്തിലാണ് ഇൻറർനാഷണൽ കോൺഗ്രസിന് ജന്മം കൊടുത്തത് കോൺഗ്രസിന് ആദ്യയോഗമായി കാലാശിച്ച ഈ സമ്മേളനത്തിൽ കോൺഗ്രസിൻന്റെ ഉദ്ദേശങ്ങൾ പ്രഖ്യാപിച്ചു. ദേശീയ രാഷ്ട്രീയ പ്രവർത്തകർക്കിടയിൽ സൗഹൃദബോധം പോഷിപ്പിക്കുകയും ജാതി മത പ്രവിശ്യകൾക്ക്ക്കതീതമായി ജനങ്ങൾക്കിടയിൽഐക്യബോധം വളർത്തിയെടുക്കുക പൊതുജന ആവശ്യങ്ങൾ രൂപപ്പെടുത്തി അവ ഗവൺമെൻറ് മുമ്പാകെ സമർപ്പിക്കുകയാണ് രാജ്യത്ത്പൊതുജനാഭിപ്രായം വളർത്തിയെടുത്ത ജനങ്ങളെ സംഘടിപ്പിക്കുക ഇവയായിരുന്നു ഈ പ്രഖ്യാപിത ലക്ഷ്യങ്ങൾ.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിക്കുന്നതിന് ഹ്യും സഹായിച്ചതിന്റെ ഉദേശത്തെ സംബന്ധിച്ചു വത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്. ബ്രിട്ടീഷ് ഭരണത്തിനെതിരായി വർധിച്ചു വരുന്ന ജനകീയ അസംതൃപ്തിക്ക് ഒരു ബഹിർഗമന മാർഗ്ഗം ഒരു ബഹിർഗമന മാർഗ്ഗം-"സേഫ്റ്റി വാൽവ്"- ഉണ്ടാക്കികൊടുക്കലാണ് കോൺഗ്രസ് സ്ഥാപനത്തിലൂടെ ഹ്യൂ ഉദ്ദേശിച്ചത് എന്നതാണ് വ്യാപകമായി അംഗീകരിക്ക പെട്ടിട്ടുള്ള ഒരു വീക്ഷണം. ഒരു രാഷ്ട്രീയ പൊട്ടിത്തെറിയില്ലേക് നായിക്കാതെ ഇന്ത്യൻ അസ്വസ്ഥതക്ക്‌ സമാധാനപരവും ഭരണഘടനനുസൃതമായ ഒരു പ്രകാശമാർഗ്ഗം കോണ്ഗ്രസ് പ്രദാനം ചെയ്യുന്നു.
സേഫ്റ്റി വാൾവ് സിദ്ധാന്തത്തെ സത്യത്തിൽ ഒരു ചെറിയഭാഗം മാത്രമായാണ് ബിപിൻ ചന്ദ്ര പോലുള്ള ആധുനിക ചരിത്രകാരന്മാർ കാണുന്നത്. പ്രബലമായ ശക്തികളുടെ പ്രവർത്തനഫലമായി ഒരു ദേശീയപ്രസ്ഥാനം രാജ്യത്ത് വളർന്നുകൊണ്ടിരിക്കുന്ന വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നു. ഈ പ്രസ്ഥാനത്തിന് പിതൃത്വം ഏതെങ്കിലുമൊരു വ്യക്തിക്കോ വിഭാഗത്തിനോ പൂർണമായി നൽകാനാവില്ല. ഒരു ദേശീയ സംഘടന വേണമെന്ന് രാഷ്ട്രീയബോധമുള്ള ഇന്ത്യക്കാരുടെ അഭിലാഷത്തെയാണ് യഥാർത്ഥത്തിൽ കോൺഗ്രസ് പ്രതിനിധീകരിച്ചത്. കോൺഗ്രസ് സ്ഥാപിക്കുന്നതിന് ഹ്യൂംമുമായി സഹകരിച്ച് ഇന്ത്യൻ നേതാക്കന്മാർ എല്ലാതരത്തിലും രാജ്യ സ്നേഹമുള്ളവൾ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. ഹ്യൂമിൻ ഉദ്ദേശങ്ങൾ പോലും സമ്മിശ്രങ്ങൾ ആയിരുന്നു "സേഫ്റ്റി വാൽവിനെ"നെ ക്കാൾ ശ്രേഷ്ഠമായ ആദർശങ്ങൾ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട് .ഇന്ത്യയോടുംഇവിടുത്തെ കർഷക ജനതയോടുംഹ്യൂമിനു ആത്മാർത്ഥമായ അനുകമ്പ യായിരുന്നു. കോൺഗ്രസിന്റെ ഉത്ഭവത്തെ പറ്റിയുള്ള അഭിപ്രായങ്ങൾ എന്തുതന്നെയാവട്ടെ വിദേശ ഭരണത്തിനെതിരായ പോരാട്ടത്തിന്റെ മുഖ്യ പ്രസ്ഥാനമായി കോൺഗ്രസ് വളരെപെട്ടെന്ന് മാറി. അവസാനം വരെ ദേശീയ സ്വാതന്ത്ര്യസമരത്തിനന്റെ അമരക്കാരനായി അത് നിലകൊള്ളുകയും ചെയ്തു.
കോൺഗ്രസിൻറെ രണ്ടാം സമ്മേളനം 1886 ഡിസംബറിൽ കൊൽക്കത്തയിലാണ് നടന്നത് ദാദാബായി നവറോജി ആണ് ഈ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്. ഈ സമ്മേളനം മുതൽ കോൺഗ്രസ് ഇന്ത്യ രാജ്യത്തിൻറെ മുഴുവൻ കോൺഗ്രസ്ആയി മാറി ഇതോടെ കോൺഗ്രസ് എല്ലാവർഷവും ഡിസംബർ രാജ്യത്തിന് വിവിധ പട്ടണങ്ങളിൽ സമ്മേളിച്ചു .കോൺഗ്രസ് പ്രതിനിധികളുടെ എണ്ണം താമസിയാതെ ആയിരങ്ങളായി വർധിച്ചു അഭിഭാഷകർ പത്രപ്രവർത്തകർ വ്യാപാരികൾ വ്യവസായികൾ അധ്യാപകർ എന്നിവരായിരുന്നു കോൺഗ്രസിന് പ്രതിനിധികളിൽ ഭൂരിഭാഗവും
Image may contain: one or more people

Search This Blog