Tuesday, 18 June 2019

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം..

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം.. 3


Courtesy Sreejith Kannambra  Charithraanveshikal

ഭാഗം 3


തനിക്ക് ഭരിക്കാൻ സഹായകരമാകും എന്ന് കരുതിയ കോൺഗ്രസ്സും മുസ്ളീം ലീഗും തമ്മിൽ നേരിൽ കാണാൻപോലും തയ്യാറകാത്തവിധം അകന്ന് കഴിഞ്ഞിരിക്കുന്നു എന്ന് മൗണ്ട് ബാറ്റൺ മനസിലാക്കി. താൻ ആറ്റലിയെ കൊണ്ട് സമ്മതിപ്പിച്ചെടുത്ത 1948 ജൂൺ എന്നത് ലക്ഷ്യം തെറ്റിയ ശുഭപ്രതീക്ഷയാണെന്ന് തെളിഞ്ഞിരിക്കുന്നു എന്തെങ്കിലും ചെയ്യണമെങ്കിൽ മാസങ്ങൾക്കുള്ളിൽ അല്ല ആഴ്ച്ചകൾക്കുള്ളിൽ അത് ചെയ്യേണ്ടിയിരിക്കുന്നു.
അദ്ദേഹം ഇന്ത്യൻ നേതാക്കളുമായ് ചർച്ച തീരുമാനിച്ചത് ഒരു മേശക്ക് ചുറ്റും ഇരുന്നുള്ള ചർച്ചയായിരുന്നില്ല പകരം ഓരോ നേതാക്കളുമായ് നടത്തുന്ന സ്വകാര്യ സംഭാഷണത്തിൻ്റെ ആത്മബന്ധത്തിൽ നിന്ന് വേണം ഇന്ത്യയുടെ ഭാഗധേയം തീരുമാനിക്കേണ്ടത് എന്ന് അദ്ദേഹം തീരുമാനിച്ചു ചർച്ചയ്ക്കായ് അദ്ദേഹം ക്ഷണിച്ച നാല് പേരും ബ്രിട്ടനിൽ പഠനം പൂർത്തിയാക്കിയ വക്കീലൻമാരായിരുന്നു മഹാത്മാ ഗാന്ധി, നെഹറു, പട്ടേൽ, ജിന്ന എന്നിവരായിരുന്നു ആ നാല് പേർ.
ആദ്യമായ് അദ്ദേഹം കണ്ടത് നെഹറുവിനെ ആയിരുന്നു സിംഗപ്പൂരിൽ വച്ച് നെഹറു മുൻപൊരിക്കിൽ മൗണ്ട് ബാറ്റണുമായ് കൂടികാഴ്ച്ച നടത്തിയിരുന്നു മുൻപരിചയമുള്ള ഏക ഇന്ത്യൻ നേതാവായിരുന്നു നെഹറു. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കിടയിൽ മൗണ്ട് ബാറ്റണും നെഹറുവും തമ്മിൽ ഒരു ആത്മബന്ധം ഉണ്ടായി തൻ്റെ സ്വപ്ന സാക്ഷാത്ക്കാരത്തിന് പിന്തുണ നൽകുന്ന ഏക ഇന്ത്യൻ നേതാവ് നെഹറു ആണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു ചർച്ചകൾ തുടങ്ങി അധിവേകം തന്നെ അവർ രണ്ട് കാര്യങ്ങളിൽ യോജിപ്പിലെത്തി 1, രക്തസ്നാനം ഒഴിവാക്കണമെങ്കിൽ അതിവേഗം ഒരു തീരുമാനമെടുക്കേണ്ടത് ആവശ്യമാണ് 2, ഇന്ത്യയെ വിഭജിക്കുക എന്നത് ഒരു ദുരന്തമായിരിക്കും
മൗണ്ട് ബാറ്റണുമായ് ചർച്ച് നടക്കുന്നതിന് മുൻപുള്ള ഒരു ദിവസം തൻ്റെ സായാഹ്ന പ്രാർത്ഥനയിൽ ഗാന്ധിജി പ്രഖ്യാപിച്ചിരുന്നു എൻ്റെ മൃതശരീരത്തിൽ മാത്രമേ ഇന്ത്യ വിഭജനം സാധ്യമാകൂ ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇന്ത്യയെ വിഭജിക്കാൻ ഞാൻ സമ്മതിക്കുകയില്ല മൗണ്ട് ബാറ്റണുമായ് നടന്ന ചർച്ചയിലും ഗാന്ധി ഇത് ആവർത്തിച്ചു രക്തനദികൾ തന്നെ ഒഴുകേണ്ടി വന്നാലും ഇന്ത്യയെ വിഭജിക്കരുത് അഹിംസയുടെ ആ പ്രവാചകൻ മൗണ്ട് ബാറ്റണനോട് അപേക്ഷിച്ചു. മൗണ്ട് ബാറ്റൺ ഗാന്ധിയോട് ചോദിച്ചു വിഭജനം ഒഴിവാക്കാൻ താങ്കൾക്ക് എന്ത് മാർഗ്ഗനിർദേശമാണ്തരാനുള്ളത് വിഭജനം ഒഴിവാക്കാനായ് തീവ്രമായ് ആഗ്രഹിച്ചിരുന്ന ഗാന്ധി ഇന്ത്യ വിഭജിക്കുന്നതിന് പകരം മുഴുവനായ് ജിന്നയ്ക്ക് നൽകുക ജിന്നയോടും മുസ്ളീം ലീഗിനോടും ഗവൺമെൻ്റ് രൂപീകരിക്കാൻ ആവശ്യപ്പെടുക താൻ ആവശ്യപ്പെട്ട പങ്കിന് പകരം ഇന്ത്യ മുഴുവൻ ജിന്നയ്ക്ക് നൽകുക
ഒരു വിഭജനം ഒഴിവാക്കാൻ മൗണ്ട് ബാറ്റൺ അങ്ങേയറ്റം ആഗ്രഹിച്ചത് കൊണ്ട് അദ്ദേഹം ചോദിച്ചു കോൺഗ്രസ്സ് അങ്ങയുടെ ഈ നിർദേശം അംഗീകരിക്കുമോ ഗാന്ധിജി പറഞ്ഞു അംഗീകരിക്കും ഒരു വിഭജനം ഒഴിവാക്കാൻ അവർ എന്ത് വിട്ട് വീഴ്ച്ചയ്ക്കും തയ്യാറാവും. ഗാന്ധിജി കോൺഗ്രസ്സ് നേതാക്കളുമായ് ഈ ആശയത്തെ കുറിച്ച് ചർച്ച നടത്തി ഒരു വിപത്തിനെ തടയാനുള്ള അവസാനമാർഗ്ഗമെന്ന നിലയിൽ ഇൗ ആശയം അംഗീകരിക്കാൻ അനുയായികളോട് ഗാന്ധി അഭ്യർത്ഥിച്ചു പക്ഷേ പട്ടേലിനെയോ നെഹറുവിനെയോ കൊണ്ട് പോലും ഇത് സമ്മതിപ്പിക്കാൻ ഗാന്ധിക്ക് കഴിഞ്ഞില്ല. തൻ്റെ സഹപ്രവർത്തകരെ കൊണ്ട്പോലും ഇൗ ആശയം സമ്മതിപ്പിച്ചെടുക്കാൻ കഴിഞ്ഞില്ലെന്ന് ഹൃദയം തകർന്നുകൊണ്ട് വൈസ്രോയിയെ അറിയിക്കേണ്ട സ്ഥിതി വന്നു ഗാന്ധിക്ക്.
മൗണ്ട് ബാറ്റണുമായ് വല്ലഭായ് പട്ടേലിന് ചെറിയൊരു ഇഷ്ടക്കേട് ഉണ്ടായിരുന്നു അതിന് കാരണം വെറുമൊരു കടലാസ് കഷ്ണം ആയിരുന്നു. ഒരു നിയമനത്തെ കുറിച്ച് പട്ടേലിൻ്റെ ആഭ്യന്തരകാര്യാലയം പുറപ്പിടിവച്ച സാധാരണ മട്ടിലുള്ള ഒരു സർക്കാർ കുറിപ്പായിരുന്നു കാരണം പട്ടേൽ ആ കുറിപ്പ് എഴുതിയ രീതിയിലും അതിൻ്റെ സ്വരത്തിലും തൻ്റെ അധികാരത്തോടുള്ള മനപ്പൂർവ്വമായ ഒരു വെല്ലുവിളി മൗണ്ട്ബാറ്റൺ കണ്ടെത്തി പട്ടേലിനോട് അത് പിൻവലിക്കണമെന്നും അല്ലങ്കിൽ താൻ രാജിവെച്ച് ബ്രിട്ടനിലേക്ക് തിരിച്ച് പോകുമെന്നും അതിന് മുൻപായ് നെഹറുവിനോടും ജിന്നയോടും അത് മൂലമുണ്ടാകുന്ന സകല കുഴപ്പങ്ങൾക്കും രക്തചൊരിച്ചലിനും കാരണക്കാരൻ താങ്കളായിരിക്കും എന്ന് പറയുകയും ചെയ്യുമെന്നു പറഞ്ഞു. പട്ടേൽ ആ കുറിപ്പെടുത്ത് കീറി കളഞ്ഞു.
താൻ ക്ഷണിച്ച നാല് പേരിൽ അവസാനത്തെ ആളായ ജിന്നയുടെ കയ്യിലായിരുന്നു ഈ പ്രതിസന്ധി പരിഹരിക്കാനുള്ള താക്കോൽ ജിന്നയെ കാണുന്നതുവരെ തൻ്റെ ജോലി ഇത്രമാത്രം കഠിനമാണെന്ന വസ്തുത മൗണ്ട് ബാറ്റൺ മനസിലാക്കിയിരുന്നില്ല തനിക്കറിയാവുന്ന എല്ലാ കളികളും കളിക്കുകയും തനിക്ക് ചിന്തിക്കാവുന്ന എല്ലാ വാദമുഖങ്ങളും ഉപയോഗിക്കുകയും ചെയ്തു പക്ഷേ പാകിസ്ഥാൻ എന്ന അസാധ്യമായ സ്വപ്നം സാക്ഷാത്കരിച്ചേ അടങ്ങൂ എന്ന ദൃഢ വൃദത്തിൽ നിന്ന് ജിന്നയെ പിന്തിരിപ്പിക്കാൻ മൗണ്ട് ബാറ്റണ് കഴിഞ്ഞില്ല.
പരിഹാരം കാണാൻ കഴിയുന്നതിനപ്പറത്തേക്ക് ഇന്ത്യ പോയിരിക്കുന്നു എന്നും അതിവേഗത്തിലുള്ള ഒരു ശസ്ത്രക്രിയ്യ അനിവാര്യമാണെന്നും ജിന്നപറഞ്ഞു വിഭജനം രക്തച്ചൊരിച്ചലിനും ആക്രമത്തിനും ഇടയാക്കും എന്ന് പറഞ്ഞപ്പോൾ ജിന്ന മൗണ്ട്ബാറ്റണെ ആശ്വസിപ്പിച്ചു തൻ്റെ ശാസ്ത്രക്രിയ്യ ചെയ്യുന്നതോടെ എല്ലാം ശരിയാകുമെന്നും ഇന്ത്യയുടെ രണ്ട് ഭാഗങ്ങളും പിന്നീട് സൗഹൃദപരമായി കഴിയും എന്നും പറഞ്ഞു.

ആരും അറിയാതെ അതീവ രഹസ്യമായി കൊണ്ടുനടന്ന ഒരു ശ്വാസകോശരോഗമുണ്ടായിരുന്നു ജിന്നയ്ക്ക് ഈ വേളയിലും അദ്ദേഹത്തിന് ഊർജ്ജം പകർന്നിരുന്നത് രഹസ്യമായ് എടുത്തുകൊണ്ടിരുന്ന ഇഞ്ചകഷൻ്റെ ബലത്തിലായിരുന്നു പക്ഷേ അദ്ദേഹത്തിൻ്റെ ഡോക്ടർ നിർദേശിച്ച യാതൊരു ജീവിതക്രമവും പാലിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല മരണം തന്നെ പിടികൂടുന്നതിന് മുൻപ് തൻ്റെ ലക്ഷ്യം നിറവേറ്റുക എന്ന ഭ്രാന്തമായ ആവേശമായിരുന്നു ജിന്നയ്ക്ക് ഒരു പക്ഷേ വിഭജനം എന്ന ആവശ്യം ഒരു വർഷംകൂടി വൈകിച്ചിരുന്നെങ്കിൽ അത് നടപ്പിലാകില്ലായിരുന്നു പക്ഷേ ഈ കാര്യം കണ്ടുപിടിക്കാൻ ബ്രിട്ടീഷ് രഹസ്യാന്വഷണ ഏജൻസിക്ക് പോലും കഴിഞ്ഞിരുന്നില്ല. ജിന്നയോടുള്ള സംഭാഷണത്തിൻ്റെ പിറ്റേ ദിവസം മൗണ്ട് ബാറ്റൺ തൻ്റെ ഉദ്ദ്യോഗസ്ഥ വൃദ്ധത്തോട് സംഭാഷണ വിവരങ്ങൾ വിശദീകരിച്ച് കൊടുത്തു എന്നിട്ട് ചീഫ് ഓഫ് സ്റ്റാഫായ ഇസ്മേ പ്രഭുവിനോട് ഇന്ത്യയുടെ വിഭജനത്തിനായുള്ള കാര്യ പരിപാടി തുടങ്ങാൻ സമയമായി എന്ന് അറിയിച്ചു..
Image may contain: one or more people

No comments:

Post a Comment

Search This Blog