Tuesday, 18 June 2019

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം..

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ ഉൾക്കാഴ്ച്ചയിലേക്ക് ഒരു എത്തി നോട്ടം..2


Courtesy Sreejith Kannambra  Charithraanveshikal

ഭാഗം 2


മൗണ്ട് ബാറ്റൺ പത്നിയോടൊപ്പം സ്ഥാനമൊഴിയാൻ പോകുന്ന വൈസ്രോയ് വേവൽ പ്രഭുവിനെ സന്ദർശിച്ചു ഒറ്റക്കണ്ണനായ ആ വൃദ്ധ സൈനികൻ അദ്ദേഹത്തെ തൻ്റെ പഠനമുറിയിലേക്ക് ക്ഷണിച്ചു അവിടെ വച്ച് തന്നെ കാത്തു നിൽക്കുന്ന ഭീകര പ്രശ്നങ്ങളെ മൗണ്ട് ബാറ്റൺ കണ്ടു. അസാധ്യമായ ചുമതലയാണ് അങ്ങയെ ഏൽപ്പിച്ചിട്ടുള്ളത് ഈ പ്രശ്നം പരിഹരിക്കാൻ എനിക്കറിയാവുന്ന എല്ലാ മാർഗ്ഗവും ഞാൻ പരീക്ഷിച്ചു തോറ്റ് പോയി എന്ന് വേവൽ പറഞ്ഞു.
വേവൽ തൻ്റെ സേഫ് തുറന്നു രണ്ട് സാധനങ്ങൾ മാത്രമാണ് അതിൽ ഉണ്ടായിരുന്നത് ഒന്ന് വൈസ്രോയിയുടെ ഔദ്ദ്യോഗിക സ്ഥാന ചിഹ്നവും രണ്ടാമത്തേത് ''ഭ്രാന്താലയത്തിലെ പടനീക്കം'' എന്നെഴുതിയ ഒരു ഫയലും ആയിരുന്നു ഇതിന് ഭ്രാന്താലയം എന്ന് പേരിട്ടത് പ്രശ്നം ഭ്രാന്താലയത്തിന് സമാനമായത് കൊണ്ടാണ് മറ്റൊരു മാർഗ്ഗവും കാണുന്നില്ല അദ്ദേഹം വിശദീകരിച്ചു ആദ്യം സ്ത്രീകളും കുട്ടികളും പിന്നെ സിവിലിയൻമാർ പിന്നെ ഭടൻമാർ എന്ന ക്രമത്തിൽ ഓരോ സംസ്ഥാനത്ത് നിന്നും ബ്രിട്ടീഷുകാരെ ഒഴിപ്പിച്ച് കൊണ്ട് പോകുക എന്നതായിരുന്നു അതിലെ നിർദ്ദേശം ഗാന്ധിയുടെ വാക്കുകളിൽ പറഞ്ഞാൽ ഇന്ത്യയെ അരാജകത്വത്തിൽ വിടുന്നതിന് തുല്ല്യമായിരുന്നു അത് തൻ്റെ കടമകളെ കുറിച്ചുള്ള ദുഃഖകരമായ പരിചയപ്പെടൽ കഴിഞ്ഞ് ഇരുവരും പിരിഞ്ഞു.
സത്യപ്രതിജ്ഞ കഴിഞ്ഞ് അധികാരമേറ്റ വൈസ്രോയി തൻ്റെ ആശയങ്ങൾ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളിൽ അടിച്ചേൽപ്പിക്കുന്നതിന് മുൻപ് ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ തൻ്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ തീരുമാനിച്ചു അദ്ദേഹം തൻ്റ അത്താഴ വിരുന്നിനുള്ള മേശയുടെ വലിപ്പം കൂട്ടുകയും അത്താഴവിരുന്നുകളിൽ പകുതി പേരെങ്കിലും ഇന്ത്യക്കാർ ആയിരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു വൈസ്രോയ് മന്ദിരത്തിൽ ആദ്യമായ് ഇന്ത്യൻ വിഭവങ്ങൾ പാചകം ചെയ്യാൻ തുടങ്ങി മൂന്ന് ഇന്ത്യൻ ഓഫീസർമാരെ തൻ്റെ അംഗരക്ഷകരായ് നിയമിച്ചു പുലർക്കാല സഫാരിക്കു പോകുംമ്പോൾ അംഗരക്ഷകരാരും ഇല്ലാതെ ഒറ്റയ്ക്ക് കുതിരപ്പുറത്ത് യാത്ര ചെയ്തു അദ്ദേഹം പ്രതേകപദവിയുലുള്ള നാട്ടുരാജാക്കൻമാരല്ലാത്ത ഒരു ഇന്ത്യക്കാരൻ്റെ വീട്ടിൽ സന്ദർശനം നടത്താൻ തീരുമാനിച്ചു നെഹറു ഡൽഹിയിലെ ഭവനത്തിൽ നടത്തിയ ലളിതമായി ചടങ്ങിൽ മൗണ്ട് ബാറ്റണും പത്നിയും പങ്കെടുത്തു. അന്ന് വൈകുന്നേരം നെഹറു തൻ്റെ സഹോദരിയോട് ഇങ്ങനെ പറഞ്ഞു ദൈവത്തിന് നന്ദി അവസാനമായ് നമ്മുക്ക് വൈസ്രോയി ആയി കിട്ടിയത് ഒരു മനുഷ്യനെയാണ് എന്തെങ്കിലും കുത്തി നിറച്ച ഒരു കുപ്പായത്തെ അല്ല.
മൗണ്ട് ബാറ്റണിൻ്റെ മുൻഗാമിയുടെ ഉപദേഷ്ടാവായിരുന്ന ജോർജ് ആബൽ ഇന്ത്യ ഒരു ആഭ്യന്തരയുദ്ധത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് മൗണ്ട് ബാറ്റണനോട് പറഞ്ഞു ബ്രിട്ടീഷുകാർക്ക് പകരം പുതുതായ് നിയമിതരായ ഇന്ത്യൻ IAS ഉദ്ദ്യോഗസ്ഥർക്കിടയിൽ ഹിന്ദു മുസ്ളീം വിരോധം വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. തൻ്റെ ചീഫ് ഓഫ് സ്റ്റാഫായ് വരാൻ പോകുന്ന 1940 - 45 കാലഘട്ടത്തിലെ ചർച്ചിലിൻ്റെ ചീഫ് ഓഫ് സ്റ്റാഫായിരുന്ന ഇസ്മേ പ്രഭു ഇങ്ങനെ പറഞ്ഞു വെടിമരുന്ന് കയറ്റിപ്പോയ കപ്പലിന് നടുക്കടലിൽ വച്ച് തീപ്പിടിച്ച അവസ്ഥയാണ് ഇന്ത്യയിലേത്
പഞ്ചാബിലെ ബ്രിട്ടീഷ് ഗവർണറിൽ നിന്ന് മൗണ്ട് ബാറ്റണ് ലഭിച്ച ആദ്യ റിപ്പോർട്ടിൽ അദ്ദേഹത്തിന് ഒരു മുന്നറിയിപ്പുണ്ടായിരുന്നു ഈ സംസ്ഥാനത്തുടന്നീളം ആഭ്യന്തരയുദ്ധത്തിൻ്റെ പ്രതീതിയാണ് ആ റിപ്പോർട്ടിലെ ഒരു പരാമർശം അതിഭീകരമായ ആ അവസ്ഥയുടെ നേർക്കാഴ്ച്ചയായിരുന്നു റാവൽപ്പിണ്ടിക്കടുത്തുള്ള ഒരു ഗ്രാമത്തിൽ ഒരു മുസ്ളീമിൻ്റെ എരുമ സിക്കുകാരനായ അയൽവാസിയുടെ സ്ഥലത്ത് കൂടി അലഞ്ഞ് നടന്നു ഉടമസ്ഥൻ അതിനെ തിരിച്ച് കൊണ്ട് പോകാൻ ശ്രമിച്ചപ്പോൾ ആദ്യമൊരു വഴക്കും അതിനെ തുടർന്ന് ഒരു ലഹളയും പൊട്ടിപ്പുറപ്പിട്ടു രണ്ട് മണിക്കൂറിന് ശേഷം ചുറ്റുമുള്ള വയലുകളിൽ ഒരു എരുമയുടെ പോക്രി തരത്തിൻ്റെ പേരിൽ അരിവാളുകൊണ്ട് കുത്തിയും വെട്ടിയും മരിച്ച നൂറോളം മൃതദേഹങ്ങൾ ചിതറി കിടന്നിരുന്നു.

പുതിയ വൈസ്രോയ് വന്ന് 5 ദിവസം കഴിഞ്ഞപ്പോൾ കൽക്കട്ടയിൽ ഹിന്ദു മുസ്ളീം ലഹളയുടെ പേരിൽ 99 പേർ മരിച്ചു രണ്ട് നാളുകൾക്കപ്പുറം ബോംബൈയിൽ അത്പോലുള്ള ലഹളകൾ പൊട്ടിപ്പുറപ്പിട്ടു അംഗഭംഗം വന്ന 41 മൃതദേഹങ്ങൾ നിരത്തുകളിൽ ചിതറി കിടന്നു. ഈ ആക്രമങ്ങൾ നേരിടേണ്ടി വന്നപ്പോൾ മൗണ്ട്ബാറ്റൺ ഇന്ത്യയിലെ ഏറ്റവും ഉയർന്ന പോലീസ് ഉദ്ദ്യോഗസ്ഥനെ വിളിച്ച് വരുത്തി ക്രമസമാധാനം സ്ഥാപിക്കാൻ കഴിയുമോ എന്ന് ചോദിച്ചു ഇല്ല ഞങ്ങൾക്ക് കഴിയില്ല അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സർവ്വസൈന്യാധിപനായ ഫീൽഡ് മാർഷൽ സർ ക്ളോഡ് ഓക്കിൻലക്കിനോട് ഇതേ ചോദ്യം മൗണ്ട് ബാറ്റൺ ആവർത്തിച്ചു അദ്ദേഹവും പറഞ്ഞു ഇല്ല ഞങ്ങൾക്കതിന് കഴിയില്ല...
Image may contain: one or more people, people sitting and indoor

No comments:

Post a Comment

Search This Blog